1 ഇത് യേശുക്രിസ്തുവിന്‍റെ വെളിപ്പാടാകുന്നു. ഉടന്‍ ഉണ്ടാകാന്‍ പോകുന്നതിനെപ്പറ്റി തന്‍റെ ദാസന്മാര്‍ക്കു കാട്ടിക്കൊടുക്കുവാന്‍ ദൈവം യേശുവിനു കൊടുത്തതാണിത്. ഇതു കാട്ടിക്കൊടുക്കുവാന്‍ തന്‍റെ ദാസനായ യോഹന്നാന്‍റെ അടുത്തേക്കു ക്രിസ്തു തന്‍റെ ദൂതനെ അയച്ചു."
2 താന്‍ കണ്ടത് എല്ലാം യോഹന്നാന്‍ പറഞ്ഞു. ദൈവവചനവും യേശു തന്നോടു പറഞ്ഞ സത്യവുമായിരുന്നു അത്."
3 ഈ ദൂതു വായിക്കുന്നവന്‍ അനുഗൃഹീതന്‍. ഈ പ്രവചനത്തിലെ വാക്കുകളെ ശ്രദ്ധിക്കുന്നവരും അതനുസരിക്കുന്നവരും അനുഗൃഹീതര്‍. കാരണം, സമയം അടുത്തിരിക്കുന്നു."
4 ആസ്യയിലെ ഏഴു സഭകള്‍ക്കും യോഹന്നാന്‍ എഴുതുന്നത്: ആകുന്നവനും (ദൈവം) സദാ ആയിരുന്നവനും വരാനിരിക്കുന്നവനുമായവനില്‍ നിന്നും അവന്‍റെ സിംഹാസനത്തില്‍ മുന്പില്‍ നില്‍ക്കുന്ന ഏഴ് ആത്മാക്കളില്‍ നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ;"
5 യേശുക്രിസ്തുവില്‍ നിന്നും. യേശു വിശ്വസ്ത സാക്ഷിയാകുന്നു. ഉയിര്‍ത്തെഴുന്നേറ്റവരില്‍ ആദ്യനാണവന്‍. ഭൂമിയിലെ രാജാക്കന്മാരുടെ രാജാവ് ആണ് യേശു. നമ്മെ സ്നേഹിക്കുന്നവനാണ് യേശു. തന്‍റെ രക്തത്താല്‍ നമ്മെ നമ്മുടെ പാപങ്ങളില്‍ നിന്നും മോചിപ്പിച്ചവനാണ് യേശു."
6 അവന്‍ നമ്മെ ഒരു രാജ്യമാക്കി തീര്‍ത്തു. പിതാവായ ദൈവത്തിനു നമ്മെ പുരോഹിതന്മാരാക്കുകയും ചെയ്തു. യേശുവിന് എന്നും മഹത്വവും പ്രതാപവും ഉണ്ടായിരിക്കട്ടെ! ആമേന്‍."
7 നോക്കൂ, യേശു മേഘങ്ങളില്‍ കയറി വരുന്നു. അവനെ കുത്തിയവരടക്കം എല്ലാവരും അവനെ കാണും. ലോകത്തിലെ എല്ലാവരും അവനെച്ചൊല്ലി നിലവിളിക്കും. അതെ ഇതു സംഭവിക്കും. ആമേന്‍."
8 ദൈവമായ കര്‍ത്താവ് പറയുന്നു, “ഞാന്‍ ആദിയും അന്തവുമാകുന്നു. ആയവനും ആയിരുന്നവനും വരാനിരിക്കുന്നവനും ഞാനാകുന്നു. ഞാനാകുന്നു സര്‍വ്വശക്തന്‍.”"
9 യോഹന്നാനെന്ന ഞാന്‍ ക്രിസ്തുവില്‍ നിങ്ങളുടെ സഹോദരന്‍. ഞങ്ങള്‍ ഒരുമിച്ചു യേശുവിലാണ്. കഷ്ടതകളിലും രാജ്യത്തിലും ക്ഷമാപൂര്‍വ്വമായ സഹനത്തിലും ഞങ്ങള്‍ പങ്കുള്ളവരാകുന്നു. ദൈവവചനവും യേശുവിന്‍റെ സത്യവും മൂലം ഞാന്‍ പത്മൊസ് ദ്വീപിലായിരുന്നു."
10 കര്‍ത്താവിന്‍റെ ദിവസം ആത്മാവ് എന്‍റെ നിയന്ത്രണം ഏറ്റെടുത്തു. പിന്നില്‍ ഞാനൊരു ഉഗ്രശബ്ദം കേട്ടു. ഒരു കാഹളം മുഴങ്ങിയതുപോലെ."
11 ശബ്ദം പറഞ്ഞു, “നീ കണ്ട എല്ലാ കാര്യങ്ങളും ഒരു പുസ്തകത്തില്‍ എഴുതുക. അത് ഏഴു സഭകള്‍ക്കും അയയ്ക്കുക. എഫെസൊസ്, സ്മൂര്‍ന്നാ, പെര്‍ഗ്ഗമൊസ്, തുയഥൈര, സര്‍ദ്ദിസ്, ഫിലദെല്‍ഫിയ, ലവൊദിക്യ എന്നീ സഭകളിലേക്ക്.”"
12 ആരാണെന്നോട് സംസാരിക്കുന്നതെന്നറിയാന്‍ ഞാന്‍ തിരിഞ്ഞു നോക്കി. അപ്പോള്‍ ഞാന്‍ ഏഴു വിളക്കുകാലുകള്‍ കണ്ടു."
13 വിളക്കുകാലുകള്‍ക്കിടയില്‍ “മനുഷ്യപുത്രനെപ്പോലുള്ള” ഒരാളെ ഞാന്‍ കണ്ടു. അദ്ദേഹം ഒരു നീളന്‍ മേലങ്കി അണിഞ്ഞിരുന്നു. മാറില്‍ സ്വര്‍ണ്ണപ്പട്ടയും കെട്ടിയിരുന്നു."
14 അദ്ദേഹത്തിന്‍റെ താടിയും മുടിയും വെള്ളമഞ്ഞുപോലെ വെളുത്തതായിരുന്നു. കണ്ണുകള്‍ ജ്വലിക്കുന്ന തീയ്ക്കു സദൃശ്യമായിരുന്നു."
15 ഉലയില്‍ പഴുത്ത വെള്ളോട്ടുപോലെയായിരുന്നു കാല്‍പാദങ്ങള്‍. വെള്ളപ്പാച്ചിലിന്‍റേതുപോലുള്ള ശബ്ദമായിരുന്നു അവന്‍റേത്."
16 അവന്‍ തന്‍റെ വലതു കൈയില്‍ ഏഴു നക്ഷത്രങ്ങളെ പിടിച്ചിരുന്നു. അവന്‍റെ വായില്‍ നിന്നും മൂര്‍ച്ചയേറിയ ഇരുതലവാള്‍ പുറത്തേക്കു വന്നു. സൂര്യന്‍ ഏറ്റവും തീഷ്ണമായി പ്രകാശിക്കുന്പോലെ അവന്‍ കാണപ്പെട്ടു."
17 അവനെ കണ്ടപ്പോള്‍ ഞാനവന്‍റെ പാദത്തില്‍ മരിച്ചതുപോലെ വീണു. അവന്‍ തന്‍റെ വലതു കരം എന്‍റെ മേല്‍ വച്ച് പറഞ്ഞു, “ഭയപ്പെടേണ്ട! ആദിയും അന്തവും ഞാനാകുന്നു."
18 ജീവിക്കുന്നവനും ഞാനാകുന്നു. ഞാന്‍ മരിച്ചു, പക്ഷേ നോക്കൂ, എന്നെന്നേക്കുമായി ഞാന്‍ ജീവിക്കുന്നു. മരണത്തിന്‍റെയും പാതാളത്തിന്‍റെയും താക്കോല്‍ എന്‍റെ കയ്യിലാണ്."
19 അതിനാല്‍ നീ കണ്ടതെല്ലാം രേഖപ്പെടുത്തുക. ഇപ്പോള്‍ സംഭവിക്കുന്നതിനെയും പിന്നീട് സംഭവിക്കാനിരിക്കുന്നതിനെയും കുറിച്ചു എഴുതുക."
20 എന്‍റെ വലതു കയ്യില്‍ നീ കണ്ട ഏഴു നക്ഷത്രങ്ങളുടെയും ഏഴു വിളക്കുകാലുകളുടെയും അര്‍ത്ഥം ഇതാണ്: ഏഴു വിളക്കുകാലുകള്‍ ഏഴു സഭകളാണ്. ഏഴു നക്ഷത്രങ്ങള്‍ ഏഴു സഭകളുടെ ദൂതന്മാരാണ്."
1 “എഫെസൊസിലെ സഭയുടെ ദൂതന് ഇതെഴുതുക: “വലതുകയ്യില്‍ ഏഴു നക്ഷത്രങ്ങളും പിടിച്ചുകൊണ്ട് കനകനിര്‍മ്മിതമായ ഏഴു പൊന്‍വിളക്കുകാലുകള്‍ക്കിടയിലൂടെ നടക്കുന്നവന്‍ നിന്നോടു പറയുന്നു."
2 നിന്‍റെ പ്രവൃത്തികള്‍ എനിക്കറിയാം. നീ നന്നായി അദ്ധ്വാനിക്കുകയും പരിശ്രമം ഒരിക്കലും ഉപേക്ഷിക്കാതിരിക്കുകയും ചെയ്യുന്നു. ദുഷ്ടരെ നീ സ്വീകരിക്കില്ലെന്ന് എനിക്കറിയാം. വ്യാജ അപ്പൊസ്തലന്മാരെ നീ നിരീക്ഷിച്ചിട്ടുണ്ട്. അവര്‍ വ്യാജന്മാരാണെന്നും നീ കണ്ടെത്തി."
3 നീ ക്ഷമാപൂര്‍വ്വം പ്രവൃത്തികള്‍ തുടര്‍ന്നു. എന്‍റെ നാമത്തെ ചൊല്ലി നീ ദുരിതങ്ങള്‍ അനുഭവിച്ചു. അതുകൊണ്ടൊന്നും നീ തളര്‍ന്നുപോയില്ല."
4 “ആരംഭത്തില്‍ നിനക്കുണ്ടായിരുന്ന സ്നേഹം നീ ഉപേക്ഷിച്ചു എന്ന ഒരു കാര്യം നിനക്കെതിരായി എനിക്കു പറയാനുണ്ട്."
5 അതുകൊണ്ട് എവിടെയാണ് നിനക്കു വീഴ്ച പറ്റിയതെന്നോര്‍ക്കുക. അതുകൊണ്ട് മാനസാന്തരപ്പെട്ട് ആരംഭത്തിലെ പ്രവൃത്തികള്‍ തന്നെ ചെയ്യുക. നീ മാറ്റിയില്ലെങ്കില്‍ ഞാന്‍ നിന്നിലേക്കു വരും. നിന്‍റെ വിളക്കുകാലുകള്‍ അതിന്‍റെ സ്ഥാനത്തു നിന്നു നീക്കുകയും ചെയ്യും."
6 എന്നാല്‍ നീ പ്രായോഗികമാക്കുന്ന ഒരു നന്മയുണ്ട്. നിക്കൊലാവ്യ പക്ഷക്കാരുടെ പ്രവൃത്തികളെ നീ വെറുത്തു. ഞാനും അവരെ വെറുക്കുന്നുണ്ടല്ലോ."
7 “ഇതെല്ലാം കേള്‍ക്കുന്ന എല്ലാവരും ആത്മാവ് സഭകളോട് പറയുന്നതു ശ്രദ്ധിക്കണം. ജേതാവിന് ജീവവൃക്ഷത്തിലെ പഴങ്ങള്‍ തിന്നുവാനുള്ള അധികാരം ഞാന്‍ നല്‍കും. ദൈവത്തിന്‍റെ ഉദ്യാനത്തില്‍ ആണ് ആ മരം ഉള്ളത്."
8 “സ്മുര്‍ന്നയിലെ സഭയുടെ ദൂതന് ഇങ്ങനെ എഴുതുക: “ആദിയും അന്തവുമായവന്‍ നിങ്ങളോടിക്കാര്യങ്ങള്‍ പറയുന്നു. മരിക്കുകയും ജീവനിലേക്ക് തിരിച്ചുവരികയും ചെയ്തവനാണവന്‍."
9 നിന്‍റെ ദുരിതങ്ങളും ദാരിദ്ര്യവും ഞാനറിയുന്നു. പക്ഷേ യഥാര്‍ത്ഥത്തില്‍ നീ ധനികനാണ്. നിന്നെപ്പറ്റി മറ്റുള്ളവര്‍ പറയുന്ന ദൂഷണങ്ങള്‍ എനിക്കറിയാം. അവര്‍ യെഹൂദരാണെന്ന് സ്വയം അവകാശപ്പെടുന്നു. പക്ഷേ സത്യത്തില്‍ അവര്‍ യെഹൂദരല്ല. അവര്‍ സാത്താന്‍റെ യെഹൂദപ്പള്ളിയാണ്."
10 നിനക്കു സംഭവിക്കാവുന്നതിനെപ്പറ്റി ഭയപ്പെടേണ്ട. ഞാന്‍ നിന്നോടു പറയുന്നു പിശാച് നിങ്ങളില്‍ ചിലരെ കാരാഗൃഹത്തിലടയ്ക്കും. അതു നിങ്ങളെ പരീക്ഷിക്കാനായിരിക്കും. പത്തു ദിവസം നിങ്ങള്‍ കഷ്ടപ്പെടും. പക്ഷേ മരിക്കേണ്ടി വന്നാലും വിശ്വാസം കൈവിടരുത്. വിശ്വാസം കൈവിടാതിരുന്നാല്‍ നിങ്ങള്‍ക്കു ഞാന്‍ ജീവന്‍റെ കിരീടം നല്‍കും."
11 “ഇതൊക്കെ കേള്‍ക്കുന്നവരെല്ലാം സഭകളോട് ആത്മാവ് പറയുന്നതു ശ്രദ്ധിക്കട്ടെ. ജേതാവിനെ രണ്ടാം മരണം മുറിവേല്പിക്കുകയില്ല."
12 “പെര്‍ഗ്ഗമൊസിലെ സഭയുടെ ദൂതന് ഇങ്ങനെ എഴുതുക: “മൂര്‍ച്ചയേറിയ ഒരു ഇരുതലവാള്‍ ഉള്ളവന്‍ നിങ്ങളോട് ഇങ്ങനെ പറയുന്നു."
13 നീ താമസിക്കുന്നതെവിടെയെന്ന് എനിക്കറിയാം. സാത്താന്‍റെ സിംഹാസനമിരിക്കുന്നിടത്ത്. എന്നാല്‍ നീ എന്‍റെ നാമം മുറുകെ പിടിക്കുന്നു. അന്തിപ്പാസിന്‍റെ കാലത്തു പോലും നീ എന്നിലുള്ള വിശ്വാസത്തെ തള്ളിപ്പറഞ്ഞില്ല. അന്തിപ്പാസ് നിന്‍റെ നഗരത്തില്‍ കൊല്ലപ്പെട്ട എന്‍റെ വിശ്വസ്തനായ സാക്ഷിയായിരുന്നു. നിന്‍റെ നഗരത്തിലാണ് സാത്താന്‍ വസിക്കുന്നത്."
14 “എങ്കിലും നിനക്കെതിരെ ചില കാര്യങ്ങള്‍ എനിക്കു പറയാനുണ്ട്. ബിലെയാമിന്‍റെ ഉപദേശങ്ങള്‍ അനുസരിക്കുന്ന ചിലര്‍ നിന്‍റെ സംഘത്തിലുണ്ട്. യിസ്രായേല്‍ക്കാരെ പാപത്തില്‍ വീഴ്ത്താന്‍ ബാലാക്കിനെ പഠിപ്പിച്ചയാളാണ് ബിലെയാം. അവര്‍ വിഗ്രഹങ്ങള്‍ക്കു സമര്‍പ്പിക്കപ്പെട്ട ഭക്ഷണം കഴിക്കുകയും ലൈംഗികപാപം ചെയ്യുകയും ചെയ്തു."
15 അതുകൊണ്ട് അങ്ങനെയുള്ളവര്‍ നിന്‍റെ സംഘത്തിലുമുണ്ട്. നിക്കൊലാവ്യന്‍റെ പാഠങ്ങള്‍ അനുസരിക്കുന്നവരും നിന്നോടൊത്തുണ്ടല്ലോ."
16 അതുകൊണ്ട് മാനസാന്തരപ്പെടുവിന്‍! അല്ലെങ്കില്‍ ഞാന്‍ വേഗം നിന്‍റെയടുത്തു വരികയും എന്‍റെ വായില്‍ നിന്നും വരുന്ന വാള്‍ ഉപയോഗിച്ച് അവരോട് ഏറ്റുമുട്ടുകയും ചെയ്യും."
17 “ഇതു കേള്‍ക്കുന്നവന്‍ ആത്മാവ് സഭകളോട് പറയുന്നതു ശ്രദ്ധിക്കട്ടെ. ജേതാവിന് ഞാന്‍ മറഞ്ഞിരിക്കുന്ന മന്ന സമ്മാനിക്കും. അയാള്‍ക്കു ഞാനൊരു വെള്ളക്കല്ലും സമ്മാനിക്കും. ആ കല്ലില്‍ പുതിയൊരു പേര് എഴുതിയിരിക്കും. ആര്‍ക്കും ആ പുതിയപേര് അറിയുകയില്ല. ആ കല്ല് ലഭിക്കുന്നവനു മാത്രമേ പുതിയ പേര് അറിയുകയുള്ളൂ."
18 “തുയഥൈരയിലെ സഭയുടെ ദൂതന് ഇങ്ങനെ എഴുതുക: “ദൈവപുത്രന്‍ ഇങ്ങനെ പറയുന്നു. അഗ്നിപോലെ ജ്വലിക്കുന്ന കണ്ണുകളും തിളങ്ങുന്ന ഓട്ടുപോലുള്ള പാദങ്ങളും ഉള്ളവന്‍. അവന്‍ നിന്നോടു പറയുന്നത് ഇങ്ങനെയാണ്."
19 നിന്‍റെ പ്രവൃത്തികള്‍ എനിക്കറിയാം. നിന്‍റെ സ്നേഹം, വിശ്വാസം, സേവനം, ക്ഷമ എന്നിവയെപ്പറ്റിയെല്ലാം ഞാനറിയുന്നു. നീ തുടക്കത്തില്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ ഇപ്പോള്‍ ചെയ്യുന്നു."
20 എങ്കിലും നിനക്കെതിരെ എനിക്കു ചിലതു പറയാനുണ്ട്. ഈസബേല്‍ എന്നു പേരുള്ള ആ സ്ത്രീയെ അവള്‍ ഇച്ഛിക്കുന്പോലെ പഠിപ്പിക്കാന്‍ നീ അനുവദിച്ചു കൊണ്ടിരിക്കുന്നതു തന്നെ. അവള്‍ സ്വയം പ്രവാചകിയായി പ്രഖ്യാപിച്ചു. പക്ഷേ അവള്‍ തന്‍റെ ഉപദേശങ്ങളുമായി എന്‍റെ ജനതയെ വഴി തെറ്റിക്കുന്നു. അവള്‍ എന്‍റെ ജനതയെക്കൊണ്ട് വിഗ്രഹങ്ങള്‍ക്ക് നല്‍കിയ ആഹാരം തീറ്റുകയും ലൈംഗികപാപം ചെയ്യിക്കുകയും ചെയ്തു."
21 മാനസാന്തരപ്പെട്ടു പാപങ്ങളില്‍ നിന്നു തിരിയുവാന്‍ ഞാന്‍ അവള്‍ക്കു സമയം കൊടുത്തു. എങ്കിലും അവളുടെ ലൈംഗികപാപങ്ങളില്‍ നിന്നും മാനസാന്തരപ്പെടുവാന്‍ അവള്‍ വിസ്സമ്മതിക്കുന്നു."
22 അതിനാല്‍ ഞാനവളെ കഷ്ടതയുടെ കിടക്കയിലേക്കെറിയും. അവളുമായി ലൈംഗിക പാപങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന എല്ലാവര്‍ക്കും വലിയ കഷ്ടതകളുണ്ടാകും. അവള്‍ ചെയ്യുന്നതില്‍ നിന്നും അവര്‍ പിന്മാറിയില്ലെങ്കില്‍ ഞാനിപ്പോള്‍ തന്നെ ഇതു ചെയ്യും."
23 അവളുടെ ജീവിത പാത പിന്‍തുടരുന്നവരെ ഞാന്‍ വിധിക്കും. ആളുകള്‍ക്കുണ്ടാക്കുന്ന വികാരവിചാരങ്ങളെ ഞാനറിയുന്നുവെന്ന് എല്ലാ സഭകളും അറിയുകയും ചെയ്യും. നിങ്ങള്‍ ചെയ്യുന്ന ഓരോ പ്രവൃത്തികള്‍ക്കും ഞാന്‍ നിങ്ങള്‍ക്കു പകരം നല്‍കുകയും ചെയ്യും."
24 “പക്ഷേ തുയഥൈരയിലെ ശേഷമുള്ള നിങ്ങള്‍ അവളുടെ ഉപദേശം പിന്തുടര്‍ന്നില്ല. സാത്താന്‍റെ അന്തര്‍രഹസ്യങ്ങളെന്നവര്‍ വിളിക്കുന്നവയെ നിങ്ങള്‍ പഠിച്ചില്ല. ഇതാണ് നിങ്ങള്‍ നിങ്ങളോടു പറയുന്നത്: ഞാന്‍ നിങ്ങള്‍ക്കു മേല്‍ മറ്റൊരു ഭാരവും വയ്ക്കില്ല."
25 പക്ഷേ ഞാന്‍ വരും വരെ നിങ്ങള്‍ ഇതേ മാര്‍ഗ്ഗം തുടരണം."
26 “ജയിക്കുന്നവനും അവസാനം വരെ എന്‍റെ ഇഷ്ടം ചെയ്യുന്ന ഓരോരുത്തനും ഞാന്‍ ശക്തി തരും. അയാള്‍ക്കു ഞാന്‍ രാജ്യങ്ങള്‍ക്കുമേല്‍ അധികാരം നല്‍കും."
27 څഅവന്‍ അവരെ ഇരുന്പുവടി കൊണ്ടു ഭരിക്കും. മണ്‍കുടം പോലെ അവന്‍ അവരെ ചിതറിക്കും.’ സങ്കീര്‍ത്തനം 2:9"
28 ഇതേ ശക്തിയാണു ഞാന്‍ പിതാവില്‍ നിന്നും സ്വീകരിച്ചത്. ആ വ്യക്തിയ്ക്കു ഞാനൊരു പ്രഭാതനക്ഷത്രത്തെയും നല്‍കും. 29ഇതെല്ലാം കേള്‍ക്കുന്നവര്‍ സഭകളോട് ആത്മാവ് പറയുന്നതു കേള്‍ക്കട്ടെ."
29 [This verse may not be a part of this translation]"
1 “സര്‍ദ്ദിസിലെ സഭയുടെ ദൂതന് ഇങ്ങനെ എഴുതുക: “ദൈവത്തിന്‍റെ ഏഴ് ആത്മാക്കളും ഏഴു നക്ഷത്രങ്ങളും ഉള്ളവന്‍ ഇങ്ങനെ നിന്നോടു പറയുന്നു. നിന്‍റെ പ്രവൃത്തികളെപ്പറ്റി എനിക്കറിയാം. നീ ജീവിച്ചിരിക്കുന്നുവെന്ന് ആളുകള്‍ പറയുന്നുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ നീ മരിച്ചിരിക്കുന്നു."
2 ഉണരുക! അല്പം ജീവന്‍ ശേഷിച്ചിരിക്കുന്പോള്‍ നിങ്ങള്‍ സ്വയം ശക്തിയാര്‍ജ്ജിക്കുക. പൂര്‍ണ്ണമായും മരിക്കുംമുന്പ് നിങ്ങള്‍ ശക്തരാവുക. നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ എന്‍റെ ദൈവത്തിന്‍റെ ദൃഷ്ടിയില്‍ കുറ്റമറ്റതാണെന്ന് ഞാന്‍ കാണുന്നില്ല."
3 അതിനാല്‍ നീ കേട്ടതും സ്വീകരിച്ചതും മറക്കാതിരിക്കുക. അതനുസരിക്കുക. മാനസാന്തരപ്പെടുവീന്‍! സ്വയം ജാഗ്രത പുലര്‍ത്തുക! അല്ലെങ്കില്‍ ഞാനൊരു കള്ളനെപ്പോലെ വന്ന് നിന്നെ അത്ഭുതപ്പെടുത്തും. എന്‍റെ വരവ് എപ്പോഴായിരിക്കുമെന്ന് നീ അറിയില്ല."
4 എന്നാല്‍ സര്‍ദ്ദിസിലെ നിന്‍റെ സംഘത്തിലെ ചിലര്‍ ശുദ്ധരാണ്. അവര്‍ എന്നോടൊത്തു നടക്കും. യോഗ്യരായതിനാല്‍ അവര്‍ വെള്ളവസ്ത്രം ധരിക്കും."
5 ജേതാക്കളെല്ലാം അവരെപ്പോലെ വെള്ളവസ്ത്രം ധരിക്കും. അവന്‍റെ പേര് ഞാന്‍ ജീവന്‍റെ പുസ്തകത്തില്‍ നിന്ന് വെട്ടിക്കളകയില്ല. അവന്‍ എന്‍റേതാണെന്ന് ഞാന്‍ പറയും. അതു ഞാനെന്‍റെ പിതാവിന്‍റെയും അവന്‍റെ ദൂതന്മാരുടെയും മുന്പില്‍ പറയും."
6 ഇതെല്ലാം കേള്‍ക്കുന്നവര്‍ സഭകളോട് ആത്മാവ് പറയുന്നത് ശ്രദ്ധിക്കട്ടെ."
7 “ഫിലദെല്‍ഫ്യയിലെ സഭയുടെ ദൂതന് ഇങ്ങനെ എഴുതുക: “പരിശുദ്ധനും സത്യവാനുമായവന്‍ നിങ്ങളോട് ഇക്കാര്യങ്ങള്‍ പറയുന്നു. അവന്‍ ദാവീദിന്‍റെ താക്കോലുള്ളവനാകുന്നു. അവന്‍ തുറക്കുന്നത് അടയ്ക്കാനാവില്ല. അവന്‍ അടയ്ക്കുന്നത് തുറക്കാനുമാവില്ല."
8 നിന്‍റെ പ്രവര്‍ത്തികള്‍ എനിക്കറിയാം. നിനക്കു മിന്പില്‍ ഞാനൊരു വാതില്‍ തുറന്നിരിക്കുന്നു. ആര്‍ക്കും അതടയ്ക്കാന്‍ കഴിയുകയില്ല. നീ ദുര്‍ബ്ബലനാണെന്നു ഞാനറിയുന്നു. പക്ഷേ എന്‍റെ ഉപദേശങ്ങളെ നീ പിന്തുടര്‍ന്നു. എന്‍റെ നാമം ഏറ്റുപറയുന്നതില്‍ നീ ഭയന്നില്ല."
9 ശ്രദ്ധിക്കൂ! സാത്താന്‍റെ ഒരു പള്ളിയുണ്ട് (ഒരു സംഘമുണ്ട്). അവര്‍ സ്വയം യെഹൂദരാണെന്നു പറയുന്നുണ്ടെങ്കിലും അതു നുണയാണ്. അവര്‍ യഥാര്‍ത്ഥത്തില്‍ യെഹൂദരല്ല. ഞാന്‍ അവരെ കൊണ്ടുവന്നു നിനക്കു മുന്പില്‍ മുട്ടുകുത്തിക്കാം. ഞാന്‍ സ്നേഹിക്കുന്നത് നിന്നെയാണെന്ന് അവര്‍ അറിയട്ടെ."
10 ശക്തിയായിരിക്കാനുള്ള എന്‍റെ കല്പന പിന്തുടരുന്നതു വഴി നീ സഹനത്തിലൂടെ ശക്തി ആര്‍ജിച്ചതിനാല്‍ ലോകം മുഴുവന്‍ കുഴപ്പമുണ്ടാകുന്പോള്‍ ഞാന്‍ നിന്നെ രക്ഷിക്കും. ആ കുഴപ്പങ്ങള്‍ ഭൂമിയിലെ അധിവാസികളെ മുഴുവന്‍ പരീക്ഷിക്കും."
11 “ഞാന്‍ വേഗം വരുന്നു. നീ ഇപ്പോഴത്തെ മാര്‍ഗ്ഗം തന്നെ പിന്തുടരുക. അപ്പോള്‍ ആര്‍ക്കും നിന്‍റെ കിരീടം എടുത്തുകൊണ്ടു പോകുവാനാവില്ല."
12 ജേതാവ് എന്‍റെ ദൈവത്തിന്‍റെ ആലയത്തില്‍ ഒരു സ്തംഭമാകും. ജേതാവിനെ ഞാന്‍ അങ്ങനെയാക്കും. അയാള്‍ക്കൊരിക്കലും ദൈവാലയം വിട്ടുപോകേണ്ടിവരില്ല. അയാളുടെമേല്‍ ഞാനെന്‍റെ ദൈവത്തിന്‍റെ പേരെഴുതും. അയാളുടെമേല്‍ ഞാനെന്‍റെ ദൈവത്തിന്‍റെ നഗരത്തിന്‍റെ പേരെഴുതും. ആ നഗരമാണ് പുതിയ യെരൂശലേം. ആ നഗരം എന്‍റെ ദൈവത്തില്‍ നിന്നും സ്വര്‍ഗ്ഗത്തില്‍ നിന്നും വരുന്നു. എന്‍റെ പുതിയപേരും ഞാന യാളുടെ മേല്‍ എഴുതും."
13 ഇതെല്ലാം കേള്‍ക്കുന്നവര്‍ ആത്മാവ് സഭകളോട് പറയുന്നതു ശ്രദ്ധിക്കട്ടെ."
14 “ലവൊദിക്ക്യയിലെ സഭയുടെ ദൂതന് ഇങ്ങനെ എഴുതുക: “വിശ്വസ്തനും യഥാര്‍ത്ഥ സാക്ഷിയും ദൈവസൃഷ്ടിയുടെ ആരംഭവുമായ ആമേന്‍ എന്ന ഒരുവന്‍ നിന്നോടിങ്ങനെ പറയുന്നു."
15 നിന്‍റെ പ്രവൃത്തികള്‍ എനിക്കറിയാം. നീ ചൂടുള്ളവനോ തണുപ്പുള്ളവനോ അല്ല. നീ ചൂടുളളവനോ തണുപ്പുള്ളവനോ ആയിരുന്നെങ്കില്‍ എന്നു ഞാനാശിച്ചു."
16 പക്ഷേ നീ മിതശീതോഷ്ണവാനാണ്. നിന്നില്‍ തണുപ്പും ചൂടും ഇല്ല. അതിനാല്‍ എന്‍റെ വായില്‍ നിന്നും നിന്നെ ഞാന്‍ തുപ്പിക്കളയും."
17 നീ ധനവാനാണെന്നു സ്വയം പറയുന്നു. വേണ്ടത്രയുള്ളതിനാല്‍ ഇനി നിനക്കൊന്നും വേണ്ടെന്നു നീ കരുതുന്നു. എന്നാല്‍ നീ നികൃഷ്ടനും ദയനീയനും ദരിദ്രനും അന്ധനും നഗ്നനുമാണെന്ന് നിനക്കറിയില്ല."
18 അഗ്നിശുദ്ധി ചെയ്ത സ്വര്‍ണ്ണം നീ എന്നില്‍ നിന്നും വാങ്ങണമെന്നു ഞാന്‍ നിന്നെ ഉപദേശിക്കുന്നു. അപ്പോള്‍ നിനക്ക് യഥാര്‍ത്ഥ സന്പന്നനാകാം. ഞാന്‍ നിന്നോട് ഇതു പറയുന്നു. വെള്ളവസ്ത്രങ്ങള്‍ വാങ്ങുക. അതുകൊണ്ട് നിങ്ങളുടെ നാണം കെട്ട നഗ്നത മറയ്ക്കുക. നിങ്ങളുടെ കണ്ണുകളിലിടാന്‍ മരുന്നു വാങ്ങാന്‍ കൂടി ഞാന്‍ പറയുന്നു. അപ്പോള്‍ നിങ്ങള്‍ക്കു യഥാര്‍ത്ഥത്തില്‍ കാണാം."
19 “ഞാന്‍ സ്നേഹിക്കുന്നവരെ ഞാന്‍ തിരുത്തുകയും ശിക്ഷിയ്ക്കുകയും ചെയ്യും. അതിനാല്‍ നന്നായി ശ്രമിക്കാന്‍ തുടങ്ങുക, മാനസാന്തരപ്പെടുക."
20 ഞാനിതാ ഇവിടെ. ഞാന്‍ വാതില്‍ക്കല്‍ നിന്നു മുട്ടുന്നു. ആരെങ്കിലും വന്നു എന്‍റെ വിളികേട്ടു വാതില്‍ തുറന്നാല്‍ ഞാന്‍ അകത്തു കടന്ന് അയാളോടൊത്ത് ആഹാരം കഴിക്കും. അവന്‍ എന്നോടൊപ്പവും."
21 “ജേതാക്കളെ ഞാന്‍ എന്നോടൊപ്പം എന്‍റെ സിംഹാസനത്തിലിരുത്തും. ജേതാവായ ഞാന്‍ എന്‍റെ പിതാവിനോടൊപ്പം അവന്‍റെ സിംഹാസനത്തിലിരിക്കുന്നതു പോലെ."
22 ഇതെല്ലാം കേള്‍ക്കുന്നവര്‍ ആത്മാവു സഭകളോടു പറയുന്നതു ശ്രദ്ധിക്കട്ടെ.”"
1 അപ്പോള്‍ ഞാന്‍ നോക്കിയപ്പോള്‍ എനിക്കു മുന്പില്‍ സ്വര്‍ഗ്ഗകവാടം തുറന്നിരിക്കുന്നതു കണ്ടു. മുന്പ് എന്നോടു സംസാരിച്ച അതേ ശബ്ദം ഞാന്‍ കേള്‍ക്കുകയും ചെയ്തു. അതൊരു കാഹളം മുഴങ്ങുന്നതു പോലുള്ള ശബ്ദമായിരുന്നു. ആ ശബ്ദം പറഞ്ഞു, “ഇങ്ങോട്ടു കയറിവരൂ, ഇതിനുശേഷം എന്തുണ്ടാകണമെന്ന് ഞാന്‍ നിനക്കു കാട്ടിത്തരാം.”"
2 അപ്പോള്‍ ആത്മാവ് എന്‍റെ നിയന്ത്രണം ഏറ്റെടുത്തു. അവിടെ എനിക്കു മുന്പില്‍ ഒരു സ്വര്‍ഗ്ഗീയ സിംഹാസനം ഉണ്ടായിരുന്നു. ആരോ അതിലിരിക്കുന്നുണ്ടായിരുന്നു."
3 അതിലിരുന്നവന്‍ വിലയേറിയ കല്ലുകള്‍ പോലെയും മരതകമണി സൂര്യകാന്തം എന്നിവ പോലെയും കാണപ്പെട്ടു. മരതകം പോലുള്ള വ്യക്തമായ നിറങ്ങളോടു കൂടിയ ഒരു മാരിവില്ല് സിംഹാസനത്തിനു ചുറ്റും തിളങ്ങി."
4 ആ സിംഹാസനത്തിന് ചുറ്റും മറ്റ് ഇരുപത്തിനാല് സിംഹാസനങ്ങള്‍ കൂടിയുണ്ടായിരുന്നു. അവയില്‍ ഇരുപത്തിനാല് മൂപ്പന്മാര്‍ ഇരുന്നിരുന്നു. അവര്‍ വെള്ളവസ്ത്രവും സ്വര്‍ണ്ണക്കിരീടങ്ങളും അവരുടെ തലകളില്‍ ധരിച്ചിരുന്നു."
5 സിംഹാസനത്തില്‍ നിന്നും മിന്നല്‍പ്പിണരുകളും ഇടിമുഴക്കങ്ങളും വന്നുകൊണ്ടിരുന്നു. സിംഹാസനത്തിനു മുന്പില്‍ ഏഴു വിളക്കുകള്‍ കത്തിയിരുന്നു. ആ വിളക്കുകള്‍ ദൈവത്തിന്‍റെ ഏഴ് ആത്മാക്കളാണ്."
6 കൂടാതെ പളുങ്കുപോലെ വ്യക്തമായ ഒരു കണ്ണാടിക്കടലും സിംഹാസനത്തിനു മുന്പില്‍ ഉണ്ടായിരുന്നു. സിംഹാസനങ്ങള്‍ക്കു മുന്പിലും വശങ്ങളിലുമായി നാലു ജീവനുള്ള ജന്തുക്കള്‍ ഉണ്ടായിരുന്നു. അവയ്ക്ക് ദേഹം മുഴുവനും കണ്ണുകളാണ്."
7 ആദ്യത്തേത് ഒരു സിംഹത്തെപ്പോലെയും രണ്ടാമത്തെ ജീവനുള്ള ജന്തു കാളയെപ്പോലെയും ആയിരുന്നു. മൂന്നാമത്തേതിന് മനുഷ്യന്‍റെ തലയുണ്ട്. നാലാമത്തേത് ഒരു പറക്കുന്ന കഴുകനെപ്പോലെയും ആയിരുന്നു."
8 ജീവനുള്ള ഓരോ ജന്തുവിനും ആറു ചിറകുകള്‍ വീതം ഉണ്ടായിരുന്നു. ജീവനുള്ള ജന്തുക്കളുടെ അകവും പുറവും കണ്ണുകള്‍ക്കൊണ്ട് മൂടപ്പെട്ടിരുന്നു. രാത്രിയും പകലും ആ ജീവനുള്ള ജന്തുക്കള്‍ നിര്‍ത്താതെ ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്നു. “പരിശുദ്ധന്‍, പരിശുദ്ധന്‍, പരിശുദ്ധന്‍ സര്‍വ്വശക്തനായ കര്‍ത്താവായ ദൈവം പരിശുദ്ധന്‍.’ അവന്‍ ആയിരുന്നവനും ആകുന്നവനും വരാനിരിക്കുന്നവനുമാകുന്നു.”"
9 ഈ ജീവനുള്ള ജന്തുക്കള്‍ സിംഹാസനത്തിലിരിക്കുന്നവനെ സ്തുതിക്കുകയും ആദരിക്കുകയും അവനോടു നന്ദി പറയുകയും ചെയ്യുന്നു. എന്നെന്നേക്കുമായി ജീവിക്കുന്നവനാണവന്‍. അവനെ അവ ആരാധിക്കവേ,"
10 ഇരുപത്തിനാലു മൂപ്പന്മാരും സിംഹാസനങ്ങളിലിരിക്കുന്ന അവനു മുന്നില്‍ മുട്ടുകുത്തി നമിച്ചു. എന്നെന്നേക്കുമായി ജീവിക്കുന്നവനെ മൂപ്പന്മാര്‍ നമിച്ചു. അവന്‍റെ സിംഹാസനത്തിനു മുന്പില്‍ തങ്ങളുടെ കിരീടങ്ങള്‍ ഊരിവച്ച് അവര്‍ പറഞ്ഞു,"
11 “ഞങ്ങളുടെ കര്‍ത്താവായ ദൈവമേ! മഹത്വവും ആദരവും ശക്തിയും സ്വീകരിക്കുവാന്‍ നീ യോഗ്യനാകുന്നു. എല്ലാം നീ സൃഷ്ടിച്ചു. നിന്‍റെ ഹിതമായിരുന്നതു കൊണ്ട് അവ എല്ലാം നിലവില്‍ വരികയും, സൃഷ്ടിക്കപ്പെടുകയും ചെയ്തു.”"
1 സിംഹാസനത്തിലിരിക്കുന്നവന്‍റെ വലങ്കയ്യില്‍ ഞാന്‍ ഒരു ചുരുള്‍ കണ്ടു. അതിന്‍റെ ഇരുപുറവും എഴുതിയിരുന്നു. ഏഴു മുദ്രകളാല്‍ മുദ്രയിട്ടിരുന്നു."
2 ഞാന്‍ ഒരു ശക്തനായ ദൂതനേയും കണ്ടു. ദൂതന്‍ ഉച്ചത്തില്‍ വിളിച്ചു, “മുദ്ര പൊട്ടിച്ച് ഈ ചുരുള്‍ നിവര്‍ക്കുവാന്‍ യോഗ്യനായുള്ളവന്‍ ആര്?”"
3 എന്നാല്‍ അതു തുറക്കാനോ അതിനകത്തു നോക്കുവാനോ കഴിവുള്ളവര്‍ സ്വര്‍ഗ്ഗത്തിലും ഭൂമിയിലും ഭൂമിക്കടിയിലുമുണ്ടായിരുന്നില്ല."
4 അതു തുറക്കുവാനും അതിനകത്തു നോക്കുവാനും യോഗ്യനായ ആരുമില്ലാതിരുന്നതിനാല്‍ ഞാന്‍ ഒരുപാടു കരഞ്ഞു."
5 എന്നാല്‍ മൂപ്പന്മാരില്‍ ഒരുവന്‍ എന്നോടു പറഞ്ഞു, “കരയരുത്, യെഹൂദാ ഗോത്രത്തില്‍ നിന്നുള്ള സിംഹം എല്ലാം ജയിച്ചു വിജയം നേടിയിരിക്കുന്നു. അവന്‍ ദാവീദിന്‍റെ പിന്‍ഗാമിയാകുന്നു. ഏഴു മുദ്രകളും പൊട്ടിച്ച് ചുരുളഴിക്കാന്‍ യോഗ്യനാണവന്‍.”"
6 സിംഹാസനത്തിന്‍റെയും ആ നാലു ജീവനുള്ള ജന്തുക്കളുടെയും മദ്ധ്യേ ഞാന്‍ ഒരു കുഞ്ഞാടിനെ കണ്ടു. അതു കൊല്ലപ്പെട്ടതു പോലെയായിരുന്നു. അതിനു ഏഴു കൊന്പുകളും ഏഴു കണ്ണുകളും ഉണ്ടായിരുന്നു. അത് സര്‍വ്വലോകത്തിലേക്കുമയക്കപ്പെട്ട ഏഴു ദൈവീകാത്മാക്കള്‍ ആയിരുന്നു."
7 കുഞ്ഞാട് വന്നു സിംഹാസനത്തിലിരിക്കുന്നവന്‍റെ വലങ്കയ്യില്‍ നിന്നും ചുരുള്‍ എടുത്തു."
8 അവന്‍ ചുരുള്‍ എടുത്തപ്പോള്‍ നാലു ജീവനുള്ള ജന്തുക്കളും ഇരുപത്തിനാലു മൂപ്പന്മാരും കുഞ്ഞാടിനു മുന്പില്‍ മുട്ടുകുത്തി. ഓരോരുത്തരുടെ കയ്യിലും ഓരോ വീണയുണ്ടായിരുന്നു. കൂടാതെ കുന്തിരിക്കം നിറച്ച സ്വര്‍ണ്ണ കലശങ്ങളുമുണ്ടായിരുന്നു. ആ കുന്തിരിക്കം ദൈവത്തിന്‍റെ വിശുദ്ധരുടെ പ്രാര്‍ത്ഥനകളായിരുന്നു."
9 അവര്‍ കുഞ്ഞാടിനു മുന്പില്‍ പുതിയൊരു ഗാനം ആലപിക്കുകയും ചെയ്തു: “ചുരുള്‍ എടുക്കാനും മുദ്രകളഴിക്കാനും നീ യോഗ്യനാകുന്നു, നീ കൊല്ലപ്പെടുകയും നിന്‍റെ രക്തം കൊണ്ട് എല്ലാ ഗോത്രങ്ങളില്‍ നിന്നും ഭാഷകളില്‍ നിന്നും വംശങ്ങളില്‍നിന്നും രാജ്യങ്ങളില്‍ നിന്നും മനുഷ്യരെ ദൈവത്തിനു വേണ്ടി നീ വാങ്ങിക്കൊണ്ടുവന്നു."
10 നീ അവരെ ഒരു രാജ്യവും നമ്മുടെ ദൈവത്തിന്‍റെ പുരോഹിതരുമാക്കി. അവര്‍ ഭൂമിയെ ഭരിക്കും.”"
11 പിന്നെ ഞാന്‍ നോക്കിയപ്പോള്‍ അനേകം ദൂതന്മാരുടെ ശബ്ദം കേട്ടു. അവര്‍ സിംഹാസനത്തിന്‍റെയും നാലു ജീവനുള്ള ജന്തുക്കളുടെയും മൂപ്പന്മാരുടെയും ചുറ്റുമായിരുന്നു. ആയിരക്കണക്കിനു ദൂതന്മാരവിടെ ഉണ്ടായിരുന്നു. പതിനായിരങ്ങളുടെ പതിനായിരങ്ങളും ആയിരങ്ങളുടെ ആയിരങ്ങളുമായിരുന്നു അവരുടെ എണ്ണം."
12 ദൂതന്മാര്‍ അത്യുച്ചത്തില്‍ പറഞ്ഞു, “കൊല്ലപ്പെട്ട കുഞ്ഞാട് ശക്തിയും ധനവും ജ്ഞാനവും കരുത്തും ആദരവും മഹത്വവും സ്തോത്രവും ഏറ്റുവാങ്ങാന്‍ യോഗ്യനാകുന്നു!”"
13 അപ്പോള്‍ സ്വര്‍ഗ്ഗത്തിലും ഭൂമിയിലും ഭൂമിക്കടിയിലും കടലിലും ഇങ്ങനെയുള്ള സ്ഥലങ്ങളിലും ജീവിക്കുന്ന ജീവജാലങ്ങളുടെയും ശബ്ദം ഞാന്‍ കേട്ടു. അവര്‍ പറഞ്ഞു, “സിംഹാസനത്തിലിരിക്കുന്നവനും കുഞ്ഞാടിനും എന്നെന്നും സകല സ്തോത്രവും മഹത്വവും ആദരവും ശക്തിയും!”"
14 ആ നാലു ജീവനുള്ള ജന്തുക്കളും പറഞ്ഞു, “ആമേന്‍!” മൂപ്പന്മാര്‍ മുട്ടുകുത്തുകയും നമസ്കരിക്കുകയും ചെയ്തു."
1 പിന്നെ കുഞ്ഞാട് ഏഴു മുദ്രകളില്‍ ആദ്യത്തേത് തുറക്കുന്നതു ഞാന്‍ കണ്ടു. നാലാമത്തെ ജീവനുള്ള ജന്തു ഇടിമുഴക്കത്തിന്‍റെ ഒച്ചയില്‍ എന്നെപ്പോലെ എന്തോ പറയുന്നതു ഞാന്‍ കേട്ടു. അതു പറഞ്ഞു, “വരൂ!”"
2 അതുകേട്ട് നോക്കിയപ്പോള്‍ ഞാന്‍ ഒരു വെള്ളക്കുതിരയെ കണ്ടു. കുതിരപ്പുറത്തു വന്നവന്‍റെ കയ്യില്‍ ഒരു വില്ലുണ്ടായിരുന്നു. അയാള്‍ക്ക് ഒരു കിരീടം നല്‍കപ്പെട്ടു. അയാള്‍ വിജയത്തിനായി പുറപ്പെട്ടു."
3 കുഞ്ഞാട് രണ്ടാമത്തെ മുദ്രയും പൊട്ടിച്ചു. അപ്പോള്‍ രണ്ടാമത്തെ ജീവനുള്ള ജന്തുവിന്‍റെ ആജ്ഞ ഞാന്‍ കേട്ടു, “വരൂ!”"
4 അപ്പോള്‍ മറ്റൊരു കുതിര വന്നു. അതിനു ചുവപ്പു നിറമായിരുന്നു. അതിന്‍റെ മേലിരുന്നവന് ഭൂമിയില്‍ നിന്ന് സമാധാനം എടുത്തുകൊണ്ടുപോകുവാനുള്ള ശക്തി നല്‍കി. മനുഷ്യര്‍ അന്യോന്യം കൊല്ലത്തക്കവിധമായിരുന്നു അത്. അയാള്‍ക്ക് ഒരു വലിയ വാളും നല്‍കപ്പെട്ടു."
5 കുഞ്ഞാട് മൂന്നാമത്തെ മുദ്ര തുറന്നു. അപ്പോള്‍ മൂന്നാമത്തെ ജീവനുള്ള ജന്തു പറയുന്നതു ഞാന്‍ കേട്ടു, “വരൂ!” അപ്പോള്‍ എനിക്കു മുന്നില്‍ ഒരു കറുത്ത കുതിരയാണു വന്നത്. കുതിരക്കാരന്‍ ഒരു തുലാസ് അവന്‍റെ കയ്യില്‍ പിടിച്ചിരുന്നു."
6 അപ്പോള്‍ ആ നാലു ജീവനുള്ള ജന്തുക്കള്‍ക്കും നടുവില്‍ നിന്നു ഒരു ശബ്ദം പോലെ ഞാന്‍ കേട്ടു. “ഒരളവു ഗോതന്പ് ഒരു ദിവസത്തെ കൂലി. മൂന്നളവു യവം ഒരു ദിവസത്തെ കൂലി. എന്നാല്‍ എണ്ണയും വീഞ്ഞും കേടു വരുത്തരുത്!”"
7 കുഞ്ഞാട് നാലാമത്തെ മുദ്ര പൊട്ടിച്ചു. അപ്പോള്‍ നാലാമത്തെ ജീവി ആജ്ഞാപിച്ചു, “വരൂ!”"
8 അപ്പോള്‍ ഒരു വിളറിയ കുതിര വരുന്നതു ഞാന്‍ കണ്ടു. അതിന്‍റെ മേല്‍ യാത്ര ചെയ്തിരുന്നവനെ മരണമെന്ന് വിളിച്ചിരുന്നു. പാതാളം അയാളെ അനുഗമിച്ചിരുന്നു. ഭൂമിയുടെ നാലിലൊന്നിനു മേല്‍ അവര്‍ക്കു അധികാരം നല്‍കപ്പെട്ടിരുന്നു. വാളുകൊണ്ടും പട്ടിണികൊണ്ടും രോഗങ്ങള്‍ കൊണ്ടും ഭൂമിയിലെ കാട്ടുമൃഗങ്ങളെ കൊണ്ടും മനുഷ്യരെ കൊല്ലാനുള്ള അധികാരവും നല്‍കപ്പെട്ടിരുന്നു."
9 കുഞ്ഞാട് അഞ്ചാം മുദ്ര തുറന്നപ്പോള്‍ യാഗപീഠത്തിനു കീഴില്‍ ഏതാനും ദേഹികളെ ഞാന്‍ കണ്ടു. ദൈവവചനത്തില്‍ വിശ്വസിക്കുകയും സത്യത്തെ സ്വീകരിക്കുകയും ചെയ്തതിനു വിധിക്കപ്പെട്ടവരുടെ ആത്മാക്കളായിരുന്നു അത്."
10 അവര്‍ ഉച്ചത്തില്‍ പറഞ്ഞു, “പരിശുദ്ധനും സത്യവാനുമായ കര്‍ത്താവേ, ഭൂമിയിലെ മനുഷ്യരെ വിധിക്കാനും ഞങ്ങളെ കൊന്നതിന് അവരെ ശിക്ഷിക്കാനും ഇനിയും എത്ര നാള്‍ കഴിയും?”"
11 അപ്പോള്‍ അവര്‍ക്ക് ഓരോരുത്തര്‍ക്കും ഓരോ വെളുത്ത അങ്കികള്‍ നല്‍കപ്പെട്ടു. അല്പസമയം കൂടി കാത്തിരിക്കാന്‍ അവര്‍ നിര്‍ദ്ദേശിക്കപ്പെട്ടു. തങ്ങള്‍ വിധിക്കപ്പെട്ടതുപോലെ വിധിക്കപ്പെടാന്‍ ക്രിസ്തുവിന്‍റെ സേവകന്മാരുമായ സഹോദരന്മാര്‍ ഇനിയും കുറെയുണ്ട്. അവരുടെ വധം കഴിയും വരെ കാത്തിരിക്കാന്‍ ആത്മാക്കളോടു പറഞ്ഞു."
12 അടുത്തതായി കുഞ്ഞാട് ആറാമത്തെ മുദ്ര തുറക്കുന്നതു ഞാന്‍ കണ്ടു. അപ്പോള്‍ ഒരു ഭയങ്കര ഭൂകന്പം ഉണ്ടായി. സൂര്യന്‍ കരിന്പടം പോലെ ഇരുണ്ടു, പൂര്‍ണ്ണ ചന്ദ്രന്‍ രക്തം പോലെ ചുവന്നു,"
13 ഒരു ശക്തമായ കാറ്റ് അതിനെ കുലുക്കുന്പോള്‍ അത്തിവൃക്ഷങ്ങള്‍ അതിന്‍റെ പഴങ്ങള്‍ വീഴ്ത്തുന്പോലെ ആകാശത്തിലെ നക്ഷത്രങ്ങള്‍ ഭൂമിയില്‍ പതിച്ചു."
14 ആകാശം പകുക്കപ്പെട്ടു. അതൊരു ചുരുളായി വേഗത്തില്‍ ചുരുണ്ടു. എല്ലാ മലകളും ദ്വീപുകളും സ്ഥാനം മാറി."
15 അപ്പോള്‍ ആളുകള്‍ ഗുഹകളിലും പര്‍വ്വതപാറകള്‍ക്കു പിന്നിലും ഒളിച്ചു. അക്കൂട്ടത്തില്‍ ഭൂമിയിലെ രാജാക്കന്മാരും ഭരണാധിപന്മാരും, സേനാനായകന്മാരും ധനികരും ശക്തരുമുണ്ടായിരുന്നു. സകല അടിമകളും സ്വതന്ത്രജനങ്ങളുമടക്കം എല്ലാവരും ഒളിച്ചു."
16 ആളുകള്‍ മലകളോടും പാറകളോടും പറഞ്ഞു, “ഞങ്ങളുടെ മേല്‍ വീഴുക. സിംഹാസനസ്ഥന്‍റെ ദൃഷ്ടിയില്‍ നിന്നും ഞങ്ങളെ മറയ്ക്കുക. കുഞ്ഞാടിന്‍റെ കോപത്തില്‍ നിന്നും ഞങ്ങളെ ഒളിപ്പിക്കുക."
17 അവരുടെ കോപത്തിന്‍റെ ദിവസമെത്തി. ഒരുവനും അതിനെതിരെ നില്‍ക്കുവാനാവില്ല."
1 ഇങ്ങനെ സംഭവിച്ചതിനു ശേഷം ഭൂമിയുടെ നാലു മൂലകളിലും ഓരോ ദൂതന്മാര്‍ നില്‍ക്കുന്നതു ഞാന്‍ കണ്ടു. അവര്‍ ഭൂമിയിലെ നാലു കാറ്റുകളെയും തടഞ്ഞു വച്ചുകൊണ്ടിരിക്കുകയായിരുന്നു. കാറ്റ് ഭൂമിയുടെയോ കടലിന്‍റെയോ ഏതെങ്കിലും വൃക്ഷത്തിന്‍റെയോ മേല്‍ വീശാതിരിക്കാനായിരുന്നു അവരങ്ങനെ ചെയ്തത്."
2 അനന്തരം മറ്റൊരു ദൂതന്‍ കിഴക്കുനിന്നും വരുന്നതു ഞാന്‍ കണ്ടു. ആ ദൂതന്‍റെ മേല്‍ ജീവിക്കുന്ന ദൈവത്തിന്‍റെ മുദ്രയുണ്ടായിരുന്നു. ആ ദൂതന്‍ വലിയ ഉച്ചത്തില്‍ നാലു ദൂതന്മാരെയും വിളിച്ചു. ഭൂമിയെയും കടലിനെയും നശിപ്പിക്കാന്‍ അധികാരപ്പെടുത്തിയവര്‍ ആയിരുന്നു നാലു ദൂതന്മാരും. ദൂതന്‍ നാലു ദൂതന്മാരോടുമായി പറ ഞ്ഞു,"
3 “നമ്മുടെ ദൈവത്തെ സേവിക്കുന്നവരുടെ നെറ്റിയിന്മേല്‍ അടയാളമിടുന്നതു വരെ ഭൂമിയെയോ സമുദ്രത്തെയോ വൃക്ഷങ്ങളെയോ നശിപ്പിക്കരുത്.” മുദ്ര ലഭിച്ചവരുടെ എണ്ണം ഞാന്‍ കേട്ടു."
4 നൂറ്റിനാല്പത്തിനാലായിരം മുദ്രയേറ്റവര്‍ യിസ്രായേല്‍ ജനതയിലെ എല്ലാ ഗോത്രങ്ങളിലും നിന്നുള്ളവരായിരുന്നു."
5 യെഹൂദയിലെ ഗോത്രത്തില്‍ നിന്നും പന്തീരായിരം, രൂബേന്‍റെ ഗോത്രത്തില്‍ നിന്നും പന്തീരായിരം, ഗാദ് ഗോത്രത്തില്‍ നിന്നും പന്തീരായിരം."
6 ആശേര്‍ ഗോത്രത്തില്‍ നിന്നും പന്തീരായിരം, നഫ്താലി ഗോത്രത്തില്‍ നിന്നും പന്തീരായിരം, മനശ്ശെ ഗോത്രത്തില്‍ നിന്നും പന്തീരായിരം."
7 ശിമെയോന്‍ ഗോത്രത്തില്‍ നിന്നും പന്തീരായിരം, ലേവി ഗോത്രത്തില്‍ നിന്നും പന്തീരായിരം, യിസ്സാഖാര്‍ ഗോത്രത്തില്‍ നിന്നും പന്തീരായിരം."
8 സെബൂലോന്‍ ഗോത്രത്തില്‍ നിന്നും പന്തീരായിരം, യോസേഫ് ഗോത്രത്തില്‍ നിന്നും പന്തീരായിരം, ബെന്യാമീന്‍ ഗോത്രത്തില്‍ നിന്നും പന്തീരായിരം."
9 പിന്നെ ഞാന്‍ നോക്കി വളരെ വലിയ ജനക്കൂട്ടത്തെ കണ്ടു. ഒരാള്‍ക്ക് എണ്ണാവുന്നതിലുമധികം ആളുകള്‍ അവിടെ ഉണ്ടായിരുന്നു. എല്ലാ രാജ്യങ്ങളില്‍ നിന്നും ഗോത്രങ്ങളില്‍ നിന്നും വംശങ്ങളില്‍ നിന്നും ഭാഷകളില്‍ നിന്നുമുള്ളവര്‍. അവരെല്ലാം സിംഹാസനത്തിനും കുഞ്ഞാടിനും (യേശു) മുന്നില്‍ നില്‍ക്കുകയായിരുന്നു. കയ്യില്‍ കുരുത്തോല ശിഖരങ്ങളും പിടിച്ച് വെള്ള മേലങ്കിയുമണിഞ്ഞായിരുന്നു അവര്‍ നിന്നത്."
10 അവര്‍ ഉച്ചത്തില്‍ ആര്‍ത്തുവിളിച്ചു പറഞ്ഞു, “വിജയം സിംഹാസനത്തിലിരിക്കുന്ന നമ്മുടെ ദൈവത്തിനും കുഞ്ഞാടിനുമാകുന്നു.”"
11 മൂപ്പന്മാരും നാലു ജീവനുള്ള ജന്തുക്കളും അവിടെ ഉണ്ടായിരുന്നു. ദൂതന്മാരെല്ലാം അവര്‍ക്കും സിംഹാസനത്തിനും ചുറ്റുമായി നില്‍ക്കുകയായിരുന്നു. അവര്‍ സിംഹാസനത്തിനു മുന്നില്‍ കവിണ്ണുവീണു ദൈവത്തെ നമസ്കരിച്ചു."
12 അവര്‍ പറഞ്ഞു, “ആമേന്‍! സ്തുതിയും മഹത്വവും ജ്ഞാനവും കൃതജ്ഞതയും ബഹുമാനവും അധികാരവും ശക്തിയും എന്നുമെന്നേക്കും നമ്മുടെ ദൈവത്തിനായിരിക്കട്ടെ. ആമേന്‍!”"
13 അപ്പോള്‍ മൂപ്പന്മാരില്‍ ഒരുവന്‍ എന്നോടു ചോദിച്ചു, “വെള്ളമേലങ്കിയണിഞ്ഞ ഇവര്‍ ആരാണ്? എവിടെ നിന്നാണിവര്‍ വരുന്നത?”"
14 ഞാന്‍ മറുപടി പറഞ്ഞു, “അവര്‍ ആരാണെന്ന് യജമാനനേ അങ്ങേയ്ക്കറിയാം.” മൂപ്പന്‍ പറഞ്ഞു, “കടുത്ത കഷ്ടതയിലൂടെ കടന്നുവന്നവരാണിവര്‍. കുഞ്ഞാടിന്‍റെ രക്തം കൊണ്ടവര്‍ തങ്ങളുടെ അങ്കി കഴുകി. ഇപ്പോഴവ വൃത്തിയും വെണ്‍മയുള്ളതുമായി."
15 അതുകൊണ്ട് ഇപ്പോഴവര്‍ ദൈവത്തിന്‍റെ സിംഹാസനത്തിനു മുന്പില്‍ നില്‍ക്കുന്നു. രാപ്പകല്‍ അവര്‍ അവന്‍റെ ആലയത്തില്‍ ദൈവത്തെ ആരാധിക്കുന്നു. സിംഹാസനത്തിലിരിക്കുന്നവന്‍ അവരെ സംരക്ഷിക്കുകയും ചെയ്യും."
16 അവര്‍ക്കൊരിക്കലും വിശപ്പുണ്ടാകില്ല. ദാഹിക്കയുമില്ല. സൂര്യന്‍ അവരെ ഉപദ്രവിക്കില്ല. ഒരു ചൂടിനും അവരെ ദഹിപ്പിക്കാനാവില്ല."
17 സിംഹാസനത്തിന്‍റെ നടുവിലിരിക്കുന്ന കുഞ്ഞാട് അവരുടെ ഇടയനാകും. അവന്‍ അവരെ ജീവന്‍ നല്‍കുന്ന നീരുറവകളിലേക്കു നയിക്കുകയും ചെയ്യും. ദൈവം അവരുടെ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ തുടച്ചു കളയുകയും ചെയ്യും.”"
1 കുഞ്ഞാട് ഏഴാമത്തെ മുദ്ര തുറന്നു. അപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ അര മണിക്കൂര്‍ നേരത്തേക്കു മൌനമായിരുന്നു."
2 ഏഴു ദൂതന്മാര്‍ ദൈവത്തിന്‍റെ സിംഹാസനത്തിന്‍റെ മുന്പില്‍ നിന്നു കൊണ്ട് ഏഴു കാഹളങ്ങള്‍ സ്വീകരിക്കുന്നത് ഞാന്‍ കണ്ടു."
3 മറ്റൊരു ദൂതന്‍ യാഗപീഠത്തിനരികെ വന്ന് ഒരു സ്വര്‍ണ്ണ ധൂപകലശം പിടിച്ചു നിന്നു. വിശുദ്ധന്മാരായവരുടെയെല്ലാം പ്രാര്‍ത്ഥനയില്‍ കലര്‍ത്താന്‍ ആ ദൂതന് കൂടുതല്‍ ധൂപവര്‍ഗ്ഗം നല്‍കപ്പെട്ടു. ദൂതന്‍ അവയെല്ലാം സിംഹാസനത്തിനു മുന്പിലുള്ള യാഗപീഠത്തില്‍ സമര്‍പ്പിച്ചു."
4 ധൂപവര്‍ഗ്ഗത്തില്‍ നിന്നുള്ള പുക ദൂതന്‍റെ കയ്യില്‍ നിന്നും ദൈവത്തിലേക്കുയര്‍ന്നു. ഭക്തരുടെ പ്രാര്‍ത്ഥനയ്ക്കൊപ്പം പുകയും ഉയര്‍ന്നു."
5 അപ്പോള്‍ ദൂതന്‍ ധൂപകലശത്തില്‍ ബലിപീഠത്തില്‍ നിന്നും തീ നിറച്ച് ധൂപകലശം ഭൂമിയിലേക്കെറിഞ്ഞു. അപ്പോള്‍ മിന്നല്‍പ്പിണരുകളും ഇടിയും ഭൂകന്പവും മറ്റ് ശബ്ദങ്ങളുമുണ്ടായി."
6 അപ്പോള്‍ ഏഴു ദൂതന്മാരും തങ്ങളുടെ കയ്യിലുള്ള കാഹളം മുഴക്കാന്‍ തയ്യാറായി."
7 ഒന്നാമത്തെ ദൂതന്‍ കാഹളം മുഴക്കി. അപ്പോള്‍ ചോര കലര്‍ന്ന കല്ലുമഴയും അഗ്നിയുമുണ്ടായി. അവ ഭൂമിയില്‍ പതിച്ചു. അപ്പോള്‍ ഭൂമിയുടെ മൂന്നിലൊന്നു ഭാഗവും പച്ചപ്പുല്ലുകള്‍ മുഴുവനും മരങ്ങളുടെ മൂന്നിലൊന്നും കത്തിനശിച്ചു."
8 രണ്ടാമത്തെ ദൂതന്‍ കാഹളം മുഴക്കി. അപ്പോള്‍ അഗ്നിയാല്‍ കത്തിക്കൊണ്ടിരിക്കുന്ന ഒരു വലിയ മലപോലെ എന്തോ ഒന്ന് കടലിലേക്കെറിയപ്പെട്ടു. കടലിന്‍റെ മൂന്നിലൊന്ന് രക്തമായി മാറുകയും ചെയ്തു."
9 സമുദ്രത്തിലെ മൂന്നിലൊന്നു ജീവികള്‍ ചാവുകയും കപ്പലുകളില്‍ മൂന്നിലൊന്ന് നശിക്കുകയും ചെയ്തു."
10 മൂന്നാമത്തെ ദൂതന്‍ കാഹളം മുഴക്കിയപ്പോള്‍ ഒരു ദീപം പോലെ പ്രകാശിച്ചിരുന്ന ഒരു വലിയ നക്ഷത്രം ആകാശത്തുനിന്നും പതിച്ചു. നക്ഷത്രം പതിച്ചത് മൂന്നിലൊന്ന് നദികളുടെയും അരുവികളുടെയും മേലായിരുന്നു."
11 കാഞ്ഞിരം എന്നായിരുന്നു ആ നക്ഷത്രത്തിന്‍റെ പേര്. അതോടെ ജലത്തിന്‍റെ മൂന്നിലൊന്ന് കയ്പേറിയതായി. കയ്പ്പുറ്റ ആ വെള്ളം കുടിച്ച് അനേകം ആളുകള്‍ മരണമടഞ്ഞു."
12 നാലാമത്തെ ദൂതന്‍ കാഹളം മുഴക്കി. സൂര്യന്‍റെ മൂന്നിലൊന്നും ചന്ദ്രന്‍റെ മൂന്നിലൊന്നും നക്ഷത്രങ്ങളുടെ മൂന്നിലൊന്നും ഇരുണ്ടുപോയി. പകലിന്‍റെയും രാത്രിയുടെയും മൂന്നിലൊന്ന് ഇരുട്ടായി."
13 ഞാന്‍ നോക്കിയപ്പോള്‍ ആകാശത്തില്‍ വളരെ ഉയരത്തില്‍ പറക്കുന്ന ഒരു പരുന്തിന്‍റെ ശബ്ദം കേട്ടു. പരുന്ത് ഉച്ചത്തില്‍ പറഞ്ഞു, “ദുരിതം! ദുരിതം! ദുരിതം!” ഇനിയും തങ്ങളുടെ കാഹളങ്ങള്‍ മുഴക്കാനുള്ള മൂന്നു ദൂതന്മാരും കാഹളം മുഴക്കുന്പോള്‍ ഭൂമിയിലെ നിവാസികള്‍ക്കു ദുരിതം ആരംഭിക്കും.”"
1 അഞ്ചാമത്തെ ദൂതന്‍ തന്‍റെ കാഹളം മുഴക്കി. അപ്പോള്‍ ആകാശത്തു നിന്നും ഒരു നക്ഷത്രം ഭൂമിയിലേക്കു പതിക്കുന്നത് ഞാന്‍ കണ്ടു. അടിത്തട്ടില്ലാത്ത കുഴിയുടെ താക്കോല്‍ നക്ഷത്രത്തിനു നല്‍കപ്പെട്ടു."
2 അടിത്തട്ടില്ലാത്ത കുഴിയിലേക്കുള്ള ദ്വാരം നക്ഷത്രം തുറന്നു. അതു തുറന്നപ്പോള്‍ വലിയൊരു ചൂളയില്‍ നിന്നെന്നവണ്ണം ദ്വാരത്തിലൂടെ പുക ഉയര്‍ന്നു. സൂര്യനും ആകാശവും പുകകൊണ്ട് കറുത്തുപോയി."
3 ആ പുകപടലത്തില്‍ നിന്നും വെട്ടുക്കിളികള്‍ ഭൂമിയിലേക്കു വന്നു. ഭൂമിയില്‍ തേളുകള്‍ക്കുള്ളതു പോലെയുള്ള ശക്തി അവയ്ക്കു നല്‍കപ്പെട്ടു."
4 ഭൂമിയിലെ പുല്ലിനെയോ എതെങ്കിലും മരത്തെയോ ചെടിയെയോ ഉപദ്രവിക്കരുതെന്ന് വെട്ടുക്കിളികളോട് നിര്‍ദ്ദേശിച്ചിരുന്നു. നെറ്റിയില്‍ ദൈവത്തിന്‍റെ മുദ്രയില്ലാത്തവരെ മാത്രം മുറിപ്പെടുത്താനേ അവയ്ക്കു അനുവാദമുണ്ടായിരുന്നുള്ളൂ."
5 മനുഷ്യര്‍ക്ക് അഞ്ചു മാസത്തേക്കു വേദന നല്‍കുവാന്‍ ഈ വെട്ടുക്കിളികള്‍ക്കു കഴിവു നല്‍കപ്പെട്ടു. പക്ഷേ ആളുകളെ കൊല്ലാനുള്ള ശക്തി അവയ്ക്കു നല്‍കപ്പെട്ടില്ല. തേള്‍ ഒരു വ്യക്തിയെ കുത്തുന്പോഴുള്ള വേദനയ്ക്കു തുല്യമായ വേദനയായിരുന്നു വെട്ടുക്കിളികള്‍ മനുഷ്യനു നല്‍കിയത്."
6 ആ ദിവസങ്ങളില്‍ മനുഷ്യന്‍ മരണത്തിനുള്ള വഴി അന്വേഷിക്കുമെങ്കിലും കണ്ടെത്തുകയില്ല. അവര്‍ മരിക്കാന്‍ ആഗ്രഹിക്കും. എന്നാല്‍ മരണം അവരില്‍ നിന്നും ഒളിച്ചു നില്‍ക്കും."
7 വെട്ടുക്കിളികള്‍ യുദ്ധത്തിനു തയ്യാറായിരുന്ന കുതിരകളെപ്പോലെ കാണപ്പെട്ടു. സ്വര്‍ണ്ണക്കിരീടങ്ങള്‍ പോലെ എന്തോ ചിലത് അവ തലയില്‍ ധരിച്ചിരുന്നു. അവരുടെ മുഖം മനുഷ്യരുടേതു പോലെയായിരുന്നു."
8 അവരുടെ തലമുടി സ്ത്രീകളുടേതു പോലെയായിരുന്നു. സിംഹത്തിന്‍റേതു പോലുള്ള പല്ലുകളായിരുന്നു അവര്‍ക്കുണ്ടായിരുന്നത്."
9 [This verse may not be a part of this translation]"
10 തേളിന്‍റേതുപോലുള്ള വാലും വിഷമുള്ളുകളും അവയ്ക്കുണ്ടായിരുന്നു. മനുഷ്യര്‍ക്ക് അഞ്ചു മാസത്തേക്കു വേദന നല്‍കാനുള്ള ശക്തി അവരുടെ വാലുകളിലായിരുന്നു."
11 അവര്‍ക്കൊരു രാജാവുണ്ടായിരുന്നു. അടിത്തട്ടില്ലാത്ത ഗര്‍ത്തത്തിലെ ദൂതനായിരുന്നു ആ രാജാവ്. എബ്രായഭാഷയില്‍ അബദ്ദോന്‍ എന്നായിരുന്നു രാജാവിന്‍റെ പേര്. യവനഭാഷയില്‍ അപ്പൊല്ലുവോന്‍ എന്നും."
12 ആദ്യത്തെ മഹാദുരിതം കഴിഞ്ഞു. മറ്റു രണ്ടു ദുരിതങ്ങള്‍ കൂടി വരാനിരിക്കുന്നു."
13 ആറാമത്തെ ദൂതന്‍ തന്‍റെ കാഹളം മുഴക്കി. അപ്പോള്‍ ദൈവത്തിന്‍റെ മുന്നിലെ സ്വര്‍ണ്ണയാഗപീഠത്തിന്‍റെ നാലു കൊന്പുകളില്‍ നിന്നും ഞാനൊരു ശബ്ദം കേട്ടു."
14 ആ ശബ്ദം ആറാമത്തെ ദൂതനോടു പറഞ്ഞു, “ആ യൂഫ്രാത്തേസ് മഹാനദിയില്‍ ബന്ധനസ്ഥരായി കിടക്കുന്ന നാലു ദൂതന്മാരെ മോചിപ്പിച്ചാലും."
15 ആ നാലു ദൂതന്മാരെയും ഈ വര്‍ഷം ഈ മാസം ഇതേ ദിവസം ഇതേ മണിക്കൂറിലേക്കു സൂക്ഷിച്ചിരിക്കുകയായിരുന്നു. ഭൂമിയിലെ മനുഷ്യരില്‍ മൂന്നിലൊന്നിനെ കൊന്നൊടുക്കാന്‍ ആ ദൂതന്മാര്‍ സ്വതന്ത്രരാക്കപ്പെട്ടു."
16 അവരുടെ കുതിരപ്പടയിലെ സൈനികരുടെ സംഖ്യ ഞാന്‍ കേട്ടു- ഇരുപതു കോടി."
17 എന്‍റെ ദര്‍ശനത്തില്‍ ഞാന്‍ കുതിരകളെ കണ്ടത് കുതിരസവാരിക്കാരോടു കൂടിയാണ്. അവര്‍ ഇങ്ങനെ കാണപ്പെട്ടു. അവരുടെ മാര്‍ച്ചട്ടകള്‍ തീ പോലെ ചുവന്നതും കടും നീലയും ഗന്ധകം പോലെ മഞ്ഞയും ആയിരുന്നു. കുതിരകളുടെ തലകള്‍ സിംഹത്തിന്‍റെ തല പോലെ തോന്നിച്ചു. അവരുടെ വായില്‍ നിന്നും അഗ്നിയും പുകയും ഗന്ധകവും വമിച്ചുകൊണ്ടിരുന്നു."
18 കുതിരകളില്‍ നിന്നും വമിച്ച ഈ മൂന്ന് വസ്തുക്കള്‍ കൊണ്ട് ഭൂമിയിലെ മൂന്നിലൊന്നു ജനതയും കൊല്ലപ്പെട്ടു."
19 കുതിരകളുടെ ശക്തി അവയുടെ വായിലും വാലിലുമായിരുന്നു. അവയുടെ വാലുകള്‍ പാന്പുകളുടേതു പോലെയായിരുന്നു. ആ പാന്പുകളുടെ തല ആളുകളെ കടിച്ചു മുറിവേല്പിക്കാന്‍ പോന്നവയായിരുന്നു."
20 ഭൂമിയിലെ മറ്റു മനുഷ്യര്‍ ഈ ബാധകളാല്‍ കൊല്ലപ്പെട്ടില്ല. എന്നിട്ടും അവര്‍ ചെയ്തുകൊണ്ടിരുന്ന കാര്യങ്ങളില്‍ നിന്നും പിന്മാറുകയോ മാനസാന്തരപ്പെടുകയോ ചെയ്തില്ല. ഭൂതങ്ങളെയോ സ്വര്‍ണ്ണം, വെള്ളി, ഓട്, കാണാനോ കേള്‍ക്കാനോ കഴിയാത്ത കല്ല്, മരം ഇവകൊണ്ട് നിര്‍മ്മിച്ച വിഗ്രഹങ്ങളെയോ നമസ്കരിക്കുന്നതും നിര്‍ത്തിയില്ല."
21 അവര്‍ മാനസാന്തരപ്പെടുകയോ മറ്റുള്ളവരെ കൊല്ലുന്നതില്‍ നിന്നും പിന്മാറുകയോ ചെയ്തില്ല. അവര്‍ തങ്ങളുടെ ആഭിചാരം, ലൈംഗികപാപം, മോഷണം തുടങ്ങിയ പാപങ്ങളില്‍ നിന്നും പിന്മാറുകയും ഉണ്ടായില്ല."
1 പിന്നീട് ഞാന്‍ നോക്കിയപ്പോള്‍ ശക്തനായ മറ്റൊരു ദൂതന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിവരുന്നതു കണ്ടു. ദൂതന്‍ മേഘങ്ങള്‍ കൊണ്ടുള്ള വസ്ത്രം ധരിച്ചിരുന്നു. അവന്‍റെ തലയ്ക്കു ചുറ്റും ഒരു മഴവില്ലുണ്ടായിരുന്നു. ദൂതന്‍റെ മുഖം സൂര്യനെപ്പോലെയും കാലുകള്‍ അഗ്നിസ്തംഭങ്ങള്‍ പോലെയും കാണപ്പെട്ടു."
2 ദൂതന്‍റെ കയ്യില്‍ ഒരു കൊച്ചു ഗ്രന്ഥച്ചുരുളുണ്ടായിരുന്നു. അവന്‍ അതു നിവര്‍ത്തിപ്പിടിച്ചിരുന്നു. ദൂതന്‍ തന്‍റെ വലതു പാദം കടലിലും ഇടതു പാദം കരയിലും വച്ചിരുന്നു."
3 ദൂതന്‍ ഒരു സിംഹത്തിന്‍റെ അലര്‍ച്ചപോലെ ആക്രോശിച്ചു. ദൂതന്‍റെ ശബ്ദത്തിനു ശേഷം ഏഴ് ഇടിമുഴക്കങ്ങള്‍ സംസാരിച്ചു."
4 ഇടിമുഴക്കങ്ങള്‍ സംസാരിച്ചപ്പോള്‍ ഞാന്‍ എഴുതാനും തുടങ്ങി. പക്ഷേ ഞാനപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ നിന്നൊരു ശബ്ദം കേട്ടു. ശബ്ദം പറഞ്ഞു, “ഏഴ് ഇടിമുഴക്കങ്ങള്‍ പറഞ്ഞത് എഴുതരുത്. അവ രഹസ്യമാക്കി വയ്ക്കുക.”"
5 അപ്പോള്‍ ഞാന്‍ കണ്ട ദൂതന്‍ ഒരു കാല്‍ കടലിലും ഒരു കാല്‍ കരയിലുമായി നിന്ന് തന്‍റെ വലതുകൈ സ്വര്‍ഗ്ഗത്തിലേക്കുയര്‍ത്തി."
6 ദൂതന്‍ എന്നെന്നും ജീവിക്കുന്നവന്‍റെ പേരിനാല്‍ സത്യം ചെയ്തു. സ്വര്‍ഗ്ഗവും അതിലുള്ളതും സൃഷ്ടിച്ചത് ആ ഒരുവനാണ്. ഭൂമിയും അതിലുള്ളതും സമുദ്രവും അതിലുള്ളതും സൃഷ്ടിച്ചത് അവനാകുന്നു. ദൂതന്‍ പറഞ്ഞു, “ഇനി താമസമില്ല."
7 ഏഴാമത്തെ ദൂതന്‍ തന്‍റെ കാഹളം മുഴക്കാന്‍ തയ്യാറാകുന്ന ദിവസം ദൈവത്തിന്‍റെ രഹസ്യപരിപാടികള്‍ നിര്‍വ്വഹിക്കപ്പെടും. പ്രവാചകരായ തന്‍റെ ദാസന്മാര്‍ക്കു അവന്‍ നല്‍കിയ സുവിശേഷമാണ് ഈ പരിപാടി.”"
8 പിന്നീട് ഞാന്‍ അതേ ശബ്ദം സ്വര്‍ഗ്ഗത്തില്‍ നിന്നു വീണ്ടും കേട്ടു. ശബ്ദം എന്നോടു പറഞ്ഞു, “ചെന്ന് ദൂതന്‍റെ കയ്യിലെ തുറന്ന ഗ്രന്ഥച്ചുരുള്‍ വാങ്ങുക. ഈ ദൂതനാണ് കടലിലും കരയിലുമായി കാലുകള്‍ വച്ചിരിക്കുന്നത്.”"
9 അതിനാല്‍ ഞാന്‍ ദൂതനെ സമീപിച്ച് ചെറിയ ചുരുള്‍ തരുവാന്‍ അപേക്ഷിച്ചു. ദൂതന്‍ എന്നോടു പറഞ്ഞു, “ഇതാ ചുരുള്‍. അതു തിന്നുകൊള്ളുക. അതു നിന്‍റെ ഉദരത്തിനു കയ്പ്പായിരിക്കും. പക്ഷേ അതു നിന്‍റെ വായ്ക്ക് തേന്‍ പോലെ മധുരമായിരിക്കും.”"
10 ഞാന്‍ ദൂതനില്‍ നിന്നും ചുരുള്‍ വാങ്ങി. ഞാനതു ഭക്ഷിച്ചു. അത് എന്‍റെ വായില്‍ തേന്‍പോലെ മധുരിച്ചു. പക്ഷേ ഞാന്‍ ഭക്ഷിച്ചപ്പോള്‍ അത് എന്‍റെ ഉദരത്തില്‍ കയ്പ്പായിരുന്നു."
11 അപ്പോള്‍ എന്നോടു പറഞ്ഞു, ഇനിയും നീ ധാരാളം വംശങ്ങളെയും രാജ്യങ്ങളെയും ഭാഷകളെയും രാജാക്കന്മാരെയും കുറിച്ച് പ്രവചിക്കണം.”"
1 പിന്നെ വടിപോലുള്ള ഒരളവുകോല്‍ എനിക്കു നല്‍കപ്പെട്ടു. എന്നോടു പറഞ്ഞു, “പോയി ദൈവാലയവും യാഗപീഠവും അളക്കുക. അവിടെ നമസ്കരിക്കുന്നവരെ എണ്ണുക."
2 പക്ഷേ ദൈവാലയമുറ്റം അളക്കരുത്. അത് വെറുതെ വിടുക. അത് ജാതികള്‍ക്കു നല്‍കപ്പെട്ടതാണ്. അവര്‍ നാല്പത്തിരണ്ടു മാസം വിശുദ്ധനഗരത്തെ ചവിട്ടും."
3 ഞാനെന്‍റെ രണ്ടു സാക്ഷികള്‍ക്കു ശക്തി നല്‍കുകയും ചെയ്യും. അവര്‍ രട്ടുടുത്ത് ആയിരത്തിരുനൂറ്ററുപതു ദിവസങ്ങള്‍ പ്രവചനം നടത്തും.”"
4 ഭൂമിയുടെ കര്‍ത്താവിന്‍റെ മുന്പില്‍ നില്‍ക്കുന്ന രണ്ട് ഒലിവു മരങ്ങളും രണ്ടു വിളക്കുകാലുകളു മാണ് ആ രണ്ടു സാക്ഷികള്‍."
5 ആരെങ്കിലും ആ സാക്ഷികളെ മുറിപ്പെടുത്താന്‍ ശ്രമിച്ചാല്‍ സാക്ഷികളുടെ വായില്‍ നിന്നും വരുന്ന അഗ്നി അവരുടെ ശത്രുക്കളെ വിഴുങ്ങിക്കളയും. അവരെ മുറിപ്പെടുത്താന്‍ ശ്രമിക്കുന്ന ഏതൊരുവനും ഇപ്രകാരം മരണമടയും."
6 അവരുടെ പ്രവചനകാലത്ത് ആകാശം മഴ പെയ്യാതെ തടഞ്ഞു നിര്‍ത്താനുള്ള അതുല്യമായ ശക്തി ആ സാക്ഷികള്‍ക്കുണ്ട്. അവര്‍ക്ക് വെള്ളത്തെ രക്തമാക്കാനുള്ള ശക്തിയുണ്ട്. എല്ലാ വിധത്തിലുള്ള മാരകരോഗങ്ങള്‍ കൊണ്ടും ഭൂമിയെ വിഷമിപ്പിക്കാനും അവര്‍ക്കു സാധിക്കും. എത്ര തവണ വേണമെങ്കിലും അവര്‍ക്കിതു ചെയ്യാനാവും."
7 സാക്ഷികളിരുവരും തങ്ങളുടെ സന്ദേശം പറഞ്ഞു നിര്‍ത്തുന്പോള്‍ മൃഗം അവരെ എതിര്‍ത്ത് ആക്രമിക്കും. അടിത്തട്ടില്ലാത്ത ഗര്‍ത്തത്തില്‍ നിന്നുള്ള മൃഗമാണത്. മൃഗം അവരെ തോല്പിക്കുകയും വധിക്കുകയും ചെയ്യും."
8 രണ്ടു സാക്ഷികളുടേയും ശരീരം മഹാനഗരത്തിന്‍റെ വീഥികളില്‍ കിടക്കും. സൊദോം എന്നും മിസ്രയീം എന്നുമാണ് ആ നഗരത്തിന്‍റെ പേര്. ആ നാമങ്ങള്‍ക്കു ഒരു പ്രത്യേകാര്‍ത്ഥമുണ്ട്. അവരുടെ കര്‍ത്താവ് ക്രൂശിക്കപ്പെട്ട നഗരമാണത്."
9 വിവിധ ജനസമൂഹങ്ങളിലും ഭാഷകളിലും ഗോത്രങ്ങളിലും രാജ്യങ്ങളിലുംപെട്ടവര്‍ മൂന്നരദിവസം ആ മൃതശരീരങ്ങള്‍ കാണുകയും അവ കല്ലറയില്‍ സംസ്കരിക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യും."
10 അവര്‍ ഇരുവരുടെയും മരണത്തില്‍ ഭൂമിയിലെ ജനങ്ങള്‍ ആഹ്ളാദിക്കും. അവര്‍ സല്‍ക്കാരങ്ങള്‍ നടത്തുകയും സമ്മാനങ്ങള്‍ കൈമാറുകയും ചെയ്യും. കാരണം ഭൂമിയിലെ ജനങ്ങള്‍ക്ക് അത്രമാത്രം കഷ്ടമായിരുന്നു ഈ രണ്ടു സാക്ഷികള്‍ നല്‍കിയിരുന്നത്."
11 പക്ഷേ മൂന്നര ദിവസങ്ങള്‍ക്കു ശേഷം ദൈവം രണ്ടു പ്രവാചകരിലേക്കും ജീവന്‍ പ്രവേശിപ്പിച്ചു. അവര്‍ എഴുന്നേറ്റു നിന്നു. അവരെ കണ്ടവരിലൊക്കെ ഭയം നിറഞ്ഞു."
12 അപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും ഉച്ചത്തിലുള്ള ഒരശരീരി പ്രവാചകര്‍ കേട്ടു, “ഇങ്ങോട്ടേക്കു കയറിവരിക!” ഒരു മേഘത്തില്‍ അവര്‍ സ്വര്‍ഗ്ഗത്തിലേക്കു ഉയര്‍ന്നുപോയി. അവര്‍ പോകുന്നത് അവരുടെ ശത്രുക്കള്‍ നോക്കിനിന്നു."
13 അതേ സമയം തന്നെ അവിടെ ഒരു വലിയ ഭൂകന്പമുണ്ടായി. നഗരത്തിന്‍റെ പത്തിലൊന്ന് നശിപ്പിക്കപ്പെട്ടു. ഭൂകന്പത്തില്‍ ഏഴായിരം പേര്‍ കൊല്ലപ്പെട്ടു. മരിക്കാത്തവര്‍ ഭയന്നു. അവര്‍ സ്വര്‍ഗ്ഗസ്ഥനായ ദൈവത്തെ മഹത്വപ്പെടുത്തി."
14 രണ്ടാമത്തെ ദുരിതവും അവസാനിച്ചു. മൂന്നാമത്തെ ദുരിതമാസന്നമായിരിക്കുന്നു."
15 ഏഴാമത്തെ ദൂതന്മാര്‍ കാഹളം മുഴക്കിയപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ വലിയ ശബ്ദങ്ങളുണ്ടായി. ശബ്ദങ്ങള്‍ പറഞ്ഞു, “ലോകത്തിന്‍റെ മേലുള്ള ഭരണശക്തി നമ്മുടെ കര്‍ത്താവിന്‍റെയും അവന്‍റെ ക്രിസ്തുവിന്‍റെയും ആണ്. അവന്‍ എന്നേക്കും ഭരണം നടത്തും.”"
16 അപ്പോള്‍ ഇരുപത്തിനാലു മൂപ്പന്മാരും ദൈവത്തിനു മുന്നില്‍ സാഷ്ടാംഗം വീണു നമസ്കരിച്ചു. ദൈവസന്നിധിയിലെ തങ്ങളുടെ സിംഹാസനങ്ങളില്‍ ഇരിക്കുകയായിരുന്നു അവര്‍."
17 മൂപ്പന്മാര്‍ പറഞ്ഞു, “സര്‍വ്വശക്തനും കര്‍ത്താവുമായ ദൈവമേ ഞങ്ങള്‍ നിനക്കു നന്ദി പറയുന്നു. ആകുന്നവനും സദാ ആയിരുന്നവനും നീയാകുന്നു. നീ നിന്‍റെ മഹാശക്തി ഉപയോഗിച്ചു ഭരണം നടത്തുന്നതിനാല്‍ ഞങ്ങള്‍ നിനക്കു നന്ദി പറയുന്നു!"
18 ലോകജനത കോപാകുലരായി; പക്ഷേ നിന്‍റെ കോപത്തിനുള്ള സമയമാണിപ്പോള്‍, മരിച്ചവര്‍ വിധിക്കപ്പെടുന്ന സമയമാണിപ്പോള്‍. നിന്‍റെ ദാസന്മാര്‍ക്കും പ്രവാചകര്‍ക്കും നിന്‍റെ വിശുദ്ധര്‍ക്കും നിന്നെ ആദരിക്കുന്ന വലിയവര്‍ക്കും ചെറിയവര്‍ക്കും പ്രതിഫലം നല്‍കേണ്ട സമയം ആസന്നമായിരിക്കുന്നു. ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിക്കാനുള്ള സമയം ആഗതമായിരിക്കുന്നു!”"
19 അപ്പോള്‍ സ്വര്‍ഗ്ഗത്തിലെ ദൈവത്തിന്‍റെ ആലയം തുറക്കപ്പെട്ടു. ദൈവത്തിന്‍റെ നിയമം ഉണ്ടായിരുന്ന പെട്ടകം കാണായ്വന്നു. അപ്പോള്‍ അവിടെ മിന്നലുകളും ശബ്ദങ്ങളും ഇടിമുഴക്കവും ഭൂകന്പവും കനത്ത കന്മഴയുമുണ്ടായി."
1 അനന്തരം സ്വര്‍ഗ്ഗത്തില്‍ ഒരു മഹാത്ഭുതം പ്രത്യക്ഷപ്പെട്ടു സൂര്യനെ വസ്ത്രമാക്കിയ ഒരുവള്‍ അവിടെയുണ്ടായിരുന്നു. ചന്ദ്രന്‍ അവളുടെ പാദത്തിനടിയിലായിരുന്നു. പന്ത്രണ്ടു നക്ഷത്രങ്ങളുള്ള ഒരു കിരീടം അവള്‍ തലയില്‍ അണിഞ്ഞിരുന്നു."
2 അവള്‍ ഗര്‍ഭിണിയായിരുന്നു. പ്രസവസമയമടുത്തതിനാല്‍ അവള്‍ വേദന കൊണ്ടു കരഞ്ഞു."
3 പിന്നീട് മറ്റൊരു അത്ഭുതവും സ്വര്‍ഗ്ഗത്തില്‍ പ്രത്യക്ഷപ്പെട്ടു. അവിടെ ഒരു ചുവന്ന മഹാസര്‍പ്പവുമുണ്ടായിരുന്നു. മഹാസസര്‍പ്പത്തിന് ഏഴു തലയും ഓരോ തലയിലും ഏഴു കിരീടം വീതവും ഉണ്ടായിരുന്നു. മഹാസര്‍പ്പത്തിന് പത്തു കൊന്പും ഉണ്ടായിരുന്നു."
4 മഹാസര്‍പ്പം അതിന്‍റെ വാലുകൊണ്ട് ആകാശത്തെ നക്ഷത്രങ്ങളില്‍ മൂന്നിലൊന്നിനെ അടിച്ചുവാരി ഭൂമിയിലേക്കിട്ടു. മഹാസര്‍പ്പം, പ്രസവമടുത്ത ആ സത്രീയുടെ മുന്പില്‍ നിന്നു. പ്രസവിച്ചാലുടന്‍ കുട്ടിയെ തിന്നുകയായിരുന്നു ആ മഹാസര്‍പ്പത്തിന്‍റെ ലക്ഷ്യം."
5 അവള്‍ ഒരു പുത്രന്, ഒരാണ്‍കുട്ടിക്ക് ജന്മമരുളി. അവന്‍ ഒരു ഇരുന്പുവടി കൊണ്ട് എല്ലാ രാജ്യങ്ങളെയും ഭരിക്കും. അവളുടെ കുഞ്ഞ് ദൈവത്തിലേക്കും അവന്‍റെ സിംഹാസനത്തിലേക്കും എടുക്കപ്പെട്ടു."
6 ദൈവം അവള്‍ക്കു വേണ്ടി തയ്യാറാക്കിയ മരുഭൂമിയിലെ ഒരിടത്തേക്ക് അവള്‍ ഓടിപ്പോയി. അവിടെ അവള്‍ ആയിരത്തിരുന്നറ്ററുപതു ദിവസം പുലര്‍ത്തപ്പെടും."
7 അനന്തരം സ്വര്‍ഗ്ഗത്തില്‍ ഒരു യുദ്ധമുണ്ടായി. മീഖാ യേലും അവന്‍റെ ദൂതന്മാരും മഹാസര്‍പ്പത്തെ നേരിട്ടു. മഹാസര്‍പ്പവും അതിന്‍റെ ദൂതരും തിരിച്ചും യുദ്ധം ചെയ്തു."
8 എന്നാല്‍ മഹാസര്‍പ്പം അത്രശക്തനായിരുന്നില്ല. മഹാസര്‍പ്പത്തിനും കൂട്ടര്‍ക്കും സ്വര്‍ഗ്ഗത്തിലെ അവരുടെ സ്ഥലം നഷ്ടപ്പെട്ടു."
9 മഹാസര്‍പ്പം സ്വര്‍ഗ്ഗത്തില്‍ നിന്നും പുറത്താക്കപ്പെട്ടു. (പിശാച് അഥവാ സാത്താന്‍ എന്നും വിളിക്കപ്പെടുന്ന പഴയ പാന്പാണ് ആ മഹാസര്‍പ്പം. ലോകത്തെയാകെ പാപത്തിലേക്കു നയിക്കുന്നവന്‍.) മഹാസര്‍പ്പവും അവനോടൊപ്പം അവന്‍റെ ദൂതന്മാരും ഭൂമിയിലേക്കെറിയപ്പെട്ടു."
10 അപ്പോള്‍ ഞാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നൊരു ഉഗ്രശബ്ദം കേട്ടു, “നോക്കൂ, ഇപ്പോള്‍ നമ്മുടെ ദൈവത്തിന്‍റെ രക്ഷയും ശക്തിയും രാജ്യവും അവന്‍റെ ക്രിസ്തുവിന്‍റെ പരമാധികാരവും ഇതാ കൈവന്നിരിക്കുന്നു. നമ്മുടെ സഹോദരന്മാരെ കുറ്റപ്പെടുത്തിയവന്‍ പുറത്താക്കപ്പെട്ടതിനാലാണിതൊക്കെ കൈവന്നത്. നമ്മുടെ സഹോദരന്മാരെ നമ്മുടെ ദൈവത്തോട് അവന്‍ രാപകല്‍ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു."
11 കുഞ്ഞാടിന്‍റെ രക്തം കൊണ്ടും തങ്ങളുടെ തന്നെ സത്യവചനങ്ങള്‍ കൊണ്ടും നമ്മുടെ സഹോദരന്മാര്‍ അവനെ തോല്പിച്ചു. അവര്‍ തങ്ങളുടെ ജീവനെ അത്ര സ്നേഹിച്ചില്ല. അവര്‍ മരണത്തെ ഭയന്നില്ല."
12 അതിനാല്‍ സ്വര്‍ഗ്ഗമേ, സ്വര്‍ഗ്ഗവാസികളേ സന്തോഷിക്കുക. പക്ഷേ ഭൂമിയ്ക്കും സമുദ്രത്തിനും ദുരിതം; എന്തെന്നാല്‍ പിശാച് നിന്നിലേക്കു ഇറങ്ങിവന്നിരിക്കുന്നു. ക്രോധത്താല്‍ നിറഞ്ഞവനാണു പിശാച്. തന്‍റെ സമയം തുച്ഛമാണെന്നവന്‍ അറിയുന്നു.”"
13 താന്‍ ഭൂമിയിലേക്ക് എറിയപ്പെട്ടതാണെന്ന് മഹാസര്‍പ്പം മനസ്സിലാക്കി. അതിനാലവന്‍ ആണ്‍കുട്ടിയെ പ്രസവിച്ച സ്ത്രീയുടെ പിന്നാലെ പാഞ്ഞു."
14 എന്നാല്‍ ആ സ്ത്രീയ്ക്ക് വലിയ പരുന്തിന്‍റെ രണ്ടു ചിറകുകള്‍ നല്‍കപ്പെട്ടു. അപ്പോള്‍ അവള്‍ക്ക് തനിക്കായൊരുക്കപ്പെട്ട മരുഭൂമിയിലേക്കു പറക്കാന്‍ കഴിഞ്ഞു. അവിടെ അവള്‍ മൂന്നരവര്‍ഷം പരിപാലിക്കപ്പെടും. അവിടെയവള്‍ മഹാസര്‍പ്പത്തില്‍ നിന്നും അകന്നിരിക്കും."
15 അപ്പോള്‍ മഹാസര്‍പ്പം തന്‍റെ വായില്‍ നിന്നും നദിപ്രവാഹത്തിനു സമാനമായി ഭാരിച്ച അളവില്‍ വെള്ളം ഒഴുക്കി. ജനപ്രവാഹത്തില്‍ പെട്ട് അവള്‍ ഒഴുകി പോകും വിധം അവളുടെ നേര്‍ക്കാണ് മഹാസര്‍പ്പം വെള്ളം ഒഴുക്കിയത്."
16 പക്ഷേ ഭൂമി അവളെ സഹായിച്ചു. ഭൂമി തന്‍റെ വായ് പിളര്‍ന്ന് മഹാസര്‍പ്പത്തിന്‍റെ വായില്‍ നിന്നൊഴുകിയ ജലമാകെ കുടിച്ചു വറ്റിച്ചു."
17 അതോടെ മഹാസര്‍പ്പത്തിന് ആ സ്ത്രീയോടുള്ള കോപം വര്‍ദ്ധിച്ചു. മഹാസര്‍പ്പം അവളുടെ മറ്റു മക്കളോട് യുദ്ധം പ്രഖ്യാപിക്കാന്‍ അവിടം വിട്ടുപോയി. ദൈവത്തിന്‍റെ കല്പനകള്‍ അനുസരിക്കുന്നവരും യേശു പഠിപ്പിച്ച സത്യം സ്വീകരിച്ചവരുമാണവളുടെ മക്കള്‍."
1 പിന്നെ ഒരു മൃഗം കടലില്‍ നിന്ന് ഉയര്‍ന്നു വരുന്നതു ഞാന്‍ കണ്ടു. അതിനു പത്തു കൊന്പും ഏഴു തലയും ഉണ്ടായിരുന്നു. അതിന്‍റെ ഓരോ കൊന്പിലും ഓരോ കിരീടമുണ്ടായിരുന്നു. ഓരോ തലയിലും അതിന് ഓരോ ദൂഷണ നാമമുണ്ടായിരുന്നു."
2 ആ മൃഗം കരടിയുടേതു പോലുള്ള കാലുകളോടു കൂടിയ ഒരു പുള്ളിപ്പുലിയെപ്പോലിരുന്നു. സിംഹത്തിന്‍റേതുപോലുള്ള വായായിരുന്നു അതിന്. കടല്‍പ്പുറത്തു നിന്ന മഹാസര്‍പ്പം ആ മൃഗത്തിന് തന്‍റെ എല്ലാ ശക്തിയും സിംഹാസനവും അധികാരവും നല്‍കി."
3 ആ മൃഗത്തിന്‍റെ തലകളിലൊന്ന് മാരകമായ മുറിവുകളേറ്റതു പോലിരുന്നു. എന്നാല്‍ ആ മാരകമായ മുറിവ് ഭേദപ്പെട്ടിരുന്നു. ലോകത്തിലുള്ളവരൊക്കെ അത്ഭുതത്തോടെ ആ മൃഗത്തെ പിന്തുടര്‍ന്നു."
4 തന്‍റെ ശക്തി മൃഗത്തിനു നല്‍കിയതിനാല്‍ ആളുകള്‍ മഹാസര്‍പ്പത്തെ നമസ്കരിച്ചു. ആളുകള്‍ മൃഗത്തെയും നമസ്കരിച്ചു. അവര്‍ ചോദിച്ചു, “ആരുണ്ട് ഈ മൃഗത്തോളം ശക്തനായിട്ട്? ആര്‍ക്ക് അതിനോടേറ്റുമുട്ടാനാകും?”"
5 ധിക്കാരവും ദൂഷണവും പറയാന്‍ മൃഗത്തെ അനുവദിച്ചു. നാല്പത്തിരണ്ട് മാസത്തേക്കു തന്‍റെ ശക്തി ഉപയോഗിക്കാന്‍ അതിനനുവാദം കിട്ടി."
6 അത് ദൈവദൂഷണം പറയാന്‍ വായ തുറന്നു. ദൈവത്തിന്‍റെ നാമത്തിനും അവന്‍റെ വാസസ്ഥാനത്തിനും സ്വര്‍ഗ്ഗനിവാസികള്‍ക്കുമെല്ലാം എതിരായി ദൂഷണം നടത്തി."
7 ദൈവത്തിന്‍റെ വിശുദ്ധജനങ്ങള്‍ക്കെതിരെ യുദ്ധം ചെയ്യാനും അവരെ തോല്പിക്കുവാനും മൃഗത്തിനു ശക്തി നല്‍കപ്പെട്ടു. എല്ലാ ഗോത്രങ്ങള്‍ക്കും ജനപദങ്ങള്‍ക്കും ഭാഷയ്ക്കും രാജ്യത്തിനും മീതെ മൃഗത്തിന് അധികാരം നല്‍കപ്പെട്ടു."
8 ഭൂമിയില്‍ ജീവിക്കുന്നവരെല്ലാം മൃഗത്തെ നമസ്കരിക്കും. കൊല്ലപ്പെട്ട കുഞ്ഞാടിന്‍റെ ജീവന്‍റെ പുസ്തകത്തില്‍ ലോകാരംഭം മുതല്‍ക്കു പേരെഴുതാത്തവരെല്ലാം അതിനെ നമസ്കരിക്കും."
9 കാതുള്ളവന്‍ ഇതു കേള്‍ക്കട്ടെ:"
10 തടവുകാരനാകേണ്ടവന്‍ തടവുകാരനാവുകതന്നെ ചെയ്യും. വാളുകൊണ്ടു കൊല്ലുന്നവന്‍ ഒരു വാളുകൊണ്ടു തന്നെ കൊല്ലപ്പെടും. ഇതിനര്‍ത്ഥം ദൈവത്തിന്‍റെ വിശുദ്ധ ജനങ്ങള്‍ക്കു സഹനശക്തിയും വിശ്വാസവും വേണമെന്നാണ്."
11 മറ്റൊരു മൃഗം ഭൂമിയില്‍ നിന്നും ഉയര്‍ന്നുവരുന്നതും ഞാന്‍ കണ്ടു. അതിന് ഒരു കുഞ്ഞാടിനുള്ളതുപോലെ രണ്ടു കൊന്പുകളുണ്ടായിരുന്നെങ്കിലും മഹാസര്‍പ്പത്തെപ്പോലെ അവന്‍ സംസാരിച്ചു."
12 ഈ മൃഗം ആദ്യത്തെ മൃഗത്തിനു മുന്പില്‍ വന്നു നില്‍ക്കുകയും അതിനെപ്പോലെതന്നെ ശക്തി ഉപയോഗിക്കുകയും ചെയ്തു. ആദ്യത്തെ മൃഗത്തെ ഭൂമിയിലുള്ള എല്ലാവരെയും കൊണ്ട് നമസ്കരിപ്പിക്കുവാന്‍ ആണ് അത് ശക്തി ഉപയോഗിച്ചത്. ആദ്യത്തെ മൃഗത്തിന് ഭേദമാക്കപ്പെട്ടതും മാരകവുമായ മുറിവുണ്ടായിരുന്നു."
13 രണ്ടാമത്തെ ഈ മൃഗം വലിയ വീര്യപ്രവര്‍ത്തികള്‍ ചെയ്യുന്നു. ആളുകള്‍ നോക്കിനില്‍ക്കേ അവന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും ഭൂമിയിലേക്ക് അഗ്നി കൊണ്ടുവരിക പോലും ചെയ്യുന്നു."
14 രണ്ടാമത്തെ മൃഗം ഭൂവാസികളെ വഞ്ചിക്കുന്നു. തനിക്കു പ്രവര്‍ത്തിക്കാന്‍ അനുവദിക്കപ്പെട്ട വീര്യപ്രവര്‍ത്തികള്‍ കൊണ്ടാണത് ജനങ്ങളെ വഞ്ചിക്കുന്നത്. ആദ്യത്തെ മൃഗത്തെ രക്ഷിക്കാനാണവന്‍ ഈ അത്ഭുതങ്ങളൊക്കെ പ്രവര്‍ത്തിക്കുന്നത്. ആദ്യത്തെ മൃഗത്തെ ആദരിക്കാന്‍ ഒരു വിഗ്രഹമുണ്ടാക്കാന്‍ അവന്‍ ജനങ്ങളോടു കല്പിച്ചു. വാളുകൊണ്ടു മുറിവേറ്റിട്ടും മരിക്കാത്ത മൃഗമായിരുന്നു അത്."
15 ആദ്യത്തെ മൃഗത്തിന്‍റെ വിഗ്രഹത്തിനു ജീവന്‍ നല്‍കാനുള്ള ശക്തി രണ്ടാമത്തെ മൃഗത്തിനു നല്‍കപ്പെട്ടിരുന്നു. അപ്പോള്‍ ആ വിഗ്രഹത്തിനു സംസാരിക്കാനുള്ള കഴിവു ലഭിക്കുകയും തന്നെ നമസ്കരിക്കാത്തവരെ കൊല്ലുവാനുള്ള ആജ്ഞ നല്‍കുകയും ചെയ്തു."
16 രണ്ടാമത്തെ മൃഗം ചെറിയവരെയും ദരിദ്രരെയും സ്വതന്ത്രരെയും അടിമയെയും തങ്ങളുടെ വലതു കൈയിലോ അല്ലെങ്കില്‍ നെറ്റിയിലോ ഒരടയാളം ഇടപ്പെടുന്നതിന് നിര്‍ബന്ധിച്ചു."
17 ഈ അടയാളമില്ലാതെ ആര്‍ക്കും വില്‍ക്കുവാനോ വാങ്ങുവാനോ ആകുമായിരുന്നില്ല. ഈ അടയാളം ആ മൃഗത്തിന്‍റെ പേരോ അവന്‍റെ പേരിന്‍റെ സംഖ്യയോ ആണ്."
18 ബുദ്ധിയുള്ളവന് മൃഗത്തിന്‍റെ സംഖ്യ കണ്ടെത്താനാകും. വിജ്ഞാനമാണിവിടെ ആവശ്യം. അത് ഒരു മനുഷ്യന്‍റെ സംഖ്യയാകുന്നു. അറുന്നൂറ്റി അറുപത്താറാണ് ആ സംഖ്യ."
1 പിന്നെ ഞാന്‍ നോക്കിയപ്പോള്‍ എന്‍റെ മുന്പില്‍ കുഞ്ഞാട് ഉണ്ടായിരുന്നു. അവന്‍ സീയോന്‍ പര്‍വ്വതത്തിനു മുകളില്‍ നില്‍ക്കുകയായിരുന്നു. നൂറ്റിനാല്പത്തിനാലായിരം പേര്‍ അവനോടൊത്തുണ്ടായിരുന്നു. അവരുടെ എല്ലാം നെറ്റിമേല്‍ അവന്‍റേയും അവന്‍റെ പിതാവിന്‍റെയും നാമം എഴുതിയിരുന്നു."
2 ധാരാളം ജലപ്രവാഹത്തിന്‍റെയും ഇടിമുഴക്കത്തിന്‍റെയും പോലുള്ള ശബ്ദം ഞാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും കേട്ടു. ആളുകള്‍ വീണ മീട്ടുന്പോള്‍ ഉണ്ടാകുന്ന ശബ്ദത്തിനു സദൃശ്യമായ ശബ്ദമാണ് ഞാന്‍ കേട്ടത്."
3 ജനങ്ങള്‍ സിംഹാസനത്തിനു മുന്പാകെയും നാലു ജീവനുള്ള ജന്തുക്കളുടെയും മൂപ്പന്മാരുടെയും സാന്നിദ്ധ്യത്തില്‍ വച്ചും ഒരു പുതിയ ഗാനം പാടി: ഭൂമിയില്‍ നിന്നും വീണ്ടെടുക്കപ്പെട്ടിരുന്ന നൂറ്റിനാല്പത്തി നാലായിരം പേരൊഴിച്ച് മറ്റാര്‍ക്കും ഈ ഗാനം പഠിക്കാന്‍ കഴിഞ്ഞില്ല."
4 ഈ നൂറ്റിനാല്പത്തിനാലായിരം പേര്‍ സ്ത്രീ സന്പര്‍ക്കം മൂലം മലിനപ്പെടാത്തവരായിരുന്നു. അവര്‍ സ്വയം ശുദ്ധരായി സംരക്ഷിച്ചു. അവര്‍ കുഞ്ഞാടിനെ, അതു പോകുന്നിടത്തൊക്കെ പിന്തുടര്‍ന്നു. ഭൂവാസികള്‍ക്കിടയില്‍ നിന്നും വീണ്ടെടുക്കപ്പെട്ടവരാണ് ഈ നൂറ്റിനാല്പത്തിനാലായിരം പേരും. ദൈവത്തിനും കുഞ്ഞാടിനും ആദ്യമായി സമര്‍പ്പിക്കപ്പെട്ടവരായിരുന്നു അവര്‍."
5 അവര്‍ നുണ പറഞ്ഞിരുന്നില്ല. അവര്‍ നിഷ്കളങ്കരായിരുന്നു."
6 അപ്പോള്‍ മറ്റൊരു ദൂതന്‍ ആകാശത്തില്‍ വളരെ ഉയരത്തില്‍ പറക്കുന്നതു ഞാന്‍ കണ്ടു. ഭൂമിയില്‍ ജീവിക്കുന്ന എല്ലാ രാജ്യങ്ങളോടും ഗോത്രങ്ങളോടും ഭാഷകളോടും വംശക്കാരോടും വിളംബരം ചെയ്യാനുള്ള ശാശ്വത സുവിശേഷം ആ ദൂതന്‍റെ പക്കലുണ്ടായിരുന്നു."
7 ദൂതന്‍ ഉച്ചത്തില്‍ പറഞ്ഞു, “ദൈവത്തെ ഭയക്കുകയും അവനെ സ്തുതിക്കുകയും ചെയ്യുക. ദൈവം മനുഷ്യരെ വിധിക്കാനുള്ള സമയമടുത്തിരിക്കുന്നു. ദൈവത്തെ നമസ്കരിക്കുക. സ്വര്‍ഗ്ഗവും ഭൂമിയും കടലും ജലധാരകളും അവന്‍ സൃഷ്ടിച്ചു.”"
8 അപ്പോള്‍ ഒന്നാമത്തെ ദൂതനെ പിന്തുടര്‍ന്നിരുന്ന രണ്ടാമത്തെ ദൂതന്‍ പറഞ്ഞു, “അവള്‍ നശിപ്പിക്കപ്പെട്ടിരിക്കുന്നു! ബാബിലോന്‍ മഹാനഗരം നശിപ്പിക്കപ്പെട്ടിരിക്കുന്നു! എല്ലാ രാജ്യങ്ങളെയും അവള്‍ തന്‍റെ അധമവികാരങ്ങളുടെ വീഞ്ഞില്‍ നിന്ന് കുടിപ്പിക്കുകയും ദൈവത്തിന്‍റെ കോപത്തിനിരയാവുകയും ചെയ്തു.”"
9 രണ്ടു ദൂതന്മാരെയും പിന്തുടര്‍ന്ന് മൂന്നാമതൊരു ദൂതന്‍ കൂടി വന്നു. ഈ ദൂതന്‍ ഉച്ചത്തില്‍ പറഞ്ഞു, “മൃഗത്തെയും അതിന്‍റെ വിഗ്രഹത്തെയും നമസ്കരിക്കുകയും മൃഗത്തിന്‍റെ അടയാളം അവരുടെ നെറ്റിയിലോ അഥവാ അവരുടെ കൈയിലോ വഹിയ്ക്കുകയും ചെയ്യുന്നവനു ദുരിതം."
10 അയാള്‍ ദൈവകോപത്തിന്‍റെ വീഞ്ഞു കുടിയ്ക്കും. ദൈവത്തിന്‍റെ കോപമാകുന്ന കോപ്പയില്‍ നിന്നുമുള്ള മുഴുവന്‍ ശക്തിയും കൊണ്ടുണ്ടാക്കിയതാണ് ഈ വീഞ്ഞ്. അയാള്‍ പരിശുദ്ധ ദൂതന്മാരുടെയും കുഞ്ഞാടിന്‍റെയും മുന്പില്‍ കത്തുന്ന ഗന്ധകത്തില്‍ പീഢിപ്പിക്കപ്പെടും."
11 അവരുടെ വേദനയുടെ പുക എന്നെന്നും ഉയര്‍ന്നു കൊണ്ടിരിക്കും. മൃഗത്തെയും അതിന്‍റെ വിഗ്രഹത്തെയും നമസ്കരിക്കുകയോ അതിന്‍റെ നാമമുദ്ര സ്വീകരിക്കുകയോ ചെയ്യുന്നവര്‍ക്കു രാവും പകലും വിശ്രമമുണ്ടായിരിക്കുകയില്ല.”"
12 ഇതിനര്‍ത്ഥം ദൈവത്തിന്‍റെ വിശുദ്ധര്‍ സഹനശക്തിയുള്ളവരായിരിക്കണം. അവര്‍ ദൈവത്തിന്‍റെ കല്പനകളനുസരിക്കുകയും യേശുവില്‍ തങ്ങള്‍ക്കുള്ള വിശ്വാസം തുടരുകയും വേണം."
13 അനന്തരം ഞാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും ഒരു ശബ്ദം കേട്ടു. ശബ്ദം പറഞ്ഞു, “ഇങ്ങനെ എഴുതുക: ഇനി കര്‍ത്താവില്‍ മരിക്കുന്നവര്‍ അനുഗൃഹീതര്‍.” ആത്മാവു പറയുന്നു, “അതേ, അതു സത്യമാകുന്നു. അവര്‍ അദ്ധ്വാനത്തില്‍ നിന്നും വിശ്രമം നേടും. അവരുടെ പ്രവൃത്തികള്‍ അവരോടൊത്തിരിക്കും.”"
14 ഞാന്‍ നോക്കിയപ്പോള്‍ എനിക്കു മുന്പിലൊരു വെളുത്ത മേഘത്തെ കണ്ടു. ആ വെളുത്ത മേഘത്തിനു മേല്‍ മനുഷ്യപുത്രനെപ്പോലെ ഒരുവനിരുന്നു. അവന്‍റെ തലയില്‍ ഒരു സ്വര്‍ണ്ണക്കിരീടവും കയ്യില്‍ മൂര്‍ച്ചയേറിയ അരിവാളും ഉണ്ടായിരുന്നു."
15 അപ്പോള്‍ മറ്റൊരു ദൂതന്‍ കൂടി ദൈവാലയത്തില്‍ നിന്നും പുറത്തുവന്നു. ഈ ദൂതന്‍ മേഘത്തിലിരുന്ന ആളോടു ഉറക്കെ വിളിച്ചു പറഞ്ഞു, “അരിവാളെടുത്തു ഭൂമിയില്‍ നിന്നും കൊയ്യുക. വിളവെടുപ്പിനുള്ള സമയമായിരിക്കുന്നു. ഭൂമിയുടെ ഫലം പഴുത്തിരിക്കുന്നു.”"
16 അതുകൊണ്ട് മേഘത്തിലിരിക്കുന്ന ദൂതന്‍ തന്‍റെ വാള്‍ ഭൂമിക്കുമേല്‍ വീശി. ഭൂമിയിലെ വിളവു കൊയ്യപ്പെടുകയും ചെയ്തു."
17 അപ്പോള്‍ സ്വര്‍ഗ്ഗത്തിലെ ദൈവാലയത്തില്‍ നിന്നും മറ്റൊരു ദൂതന്‍ പുറത്തേക്കു വന്നു. ആ ദൂതന്‍റെ കയ്യിലും ഒരു അരിവാള്‍ ഉണ്ടായിരുന്നു."
18 പിന്നീട് മറ്റൊരു ദൂതന്‍ യാഗപീഠത്തില്‍ നിന്നും വന്നു. ആ ദൂതന് തീയുടെ മേല്‍ അധികാരം ഉണ്ടായിരുന്നു. ഈ ദൂതന്‍ അരിവാള്‍ പിടിച്ച ദൂതനോട് വിളിച്ചു പറഞ്ഞു, “മൂര്‍ച്ചയുള്ള അരിവാള്‍ കൊണ്ട് ഭൂമിയിലെ മുന്തിരിക്കുലകള്‍ കൊയ്തെടുക്കുക. ഭൂമിയുടെ മുന്തിരിങ്ങകള്‍ നന്നായി വിളഞ്ഞിരിക്കുന്നു.”"
19 ദൂതന്‍ ഭൂമിക്കു മുകളിലൂടെ തന്‍റെ വാള്‍ വീശി. ദൂതന്‍ ഭൂമിയിലെ മുന്തിരി പറിച്ച് ദൈവകോപത്തിന്‍റെ മുന്തിരിച്ചക്കിലേക്കിട്ടു."
20 നഗരത്തിനു പുറത്ത് മുന്തിരിച്ചക്കില്‍ വച്ച് അവ മെതിച്ചു. മുന്തിരിച്ചക്കില്‍ നിന്നും രക്തം പ്രവഹിച്ചു. കുതിരത്തലകളോളം പൊക്കത്തില്‍ ഉയര്‍ന്നു തെറിച്ച അത് ഇരുന്നൂറു നാഴിക ദൂരം പോയി."
1 അനന്തരം ഞാന്‍ സ്വര്‍ഗ്ഗത്തില്‍ മറ്റൊരു അത്ഭുതം കൂടി കണ്ടു. അത് മഹത്തും അത്ഭുതകരവുമായിരുന്നു. ഏഴു ദുരിതങ്ങളുമായി വരുന്ന ഏഴു ദൂതന്മാര്‍. ഈ ദുരിതങ്ങള്‍ക്കു ശേഷം ദൈവകോപം അവസാനിക്കുമെന്നതിനാല്‍ അവ അവസാനത്തെ ദുരിതങ്ങളാണ്."
2 അഗ്നി കലര്‍ന്ന ഒരു സ്ഫടികസമുദ്രം പോലെ ഒരു കാഴ്ച ഞാന്‍ കണ്ടു. മൃഗത്തിന്‍റെയും അവന്‍റെ വിഗ്രഹത്തിന്‍റെയും അവന്‍റെ പേരിന്‍റെ സംഖ്യയ്ക്കും മേല്‍ വിജയം നേടിയവര്‍ സമുദ്രതീരത്തു നില്‍ക്കുന്നു. അവരുടെ കൈകളില്‍ ദൈവം നല്‍കിയ വീണകളുണ്ടായിരുന്നു."
3 അവര്‍ ദൈവദാസനായ മോശെയുടെയും കുഞ്ഞാടിന്‍റെയും ഗാനം പാടി: “സര്‍വ്വശക്തനും കര്‍ത്താവുമായ ദൈവമേ, നിന്‍റെ പ്രവര്‍ത്തികള്‍ മഹനീയവും അത്ഭുതകരവുമാകുന്നു. രാഷ്ട്രങ്ങളുടെ രാജാവേ, നിന്‍റെ വഴികള്‍ ശരിയും സത്യവുമാകുന്നു."
4 കര്‍ത്താവേ, നിന്‍റെ നാമത്തെ എല്ലാവരും ഭയക്കുകയും വാഴ്ത്തുകയും ചെയ്യും. ഏക വിശുദ്ധന്‍ നീയാകുന്നു. എല്ലാ രാജ്യങ്ങളും വന്ന് നിന്‍റെ മുന്പില്‍ നമസ്കരിക്കും. കാരണം, ശരിയായതു മാത്രമേ നീ ചെയ്യൂ എന്നതു വ്യക്തമാണ്.”"
5 ഇതിനു ശേഷം സ്വര്‍ഗ്ഗത്തില്‍ ഒരു ദൈവാലയം (ദൈവസാന്നിദ്ധ്യത്തിന്‍റെ വിശുദ്ധസ്ഥലം) തുറന്നിരിക്കുന്നത് ഞാന്‍ കണ്ടു."
6 ഏഴു ദുരിതങ്ങളും കൊണ്ടുവന്ന ദൂതന്മാര്‍ ദൈവാലയത്തില്‍ നിന്നും പുറത്തു വന്നു. അവര്‍ വൃത്തിയുള്ള തിളങ്ങുന്ന ശണവസ്ത്രം ധരിച്ചിരുന്നു. അവരുടെ മാറില്‍ സുവര്‍ണ്ണ കച്ച കെട്ടിയിരുന്നു."
7 അപ്പോള്‍ നാലു ജീവികളിലൊന്ന് ഏഴു ദൂതന്മാര്‍ക്കും ഏഴു സ്വര്‍ണ്ണക്കലശങ്ങള്‍ നല്‍കി. കലശങ്ങളില്‍ എന്നെന്നും ജീവിക്കുന്നവനായ ദൈവത്തിന്‍റെ ക്രോധം നിറച്ചിരുന്നു."
8 ദൈവാലയമാകെ ദൈവമഹത്വത്തിന്‍റെയും ശക്തിയുടെയും പുക നിറഞ്ഞിരുന്നു. ഏഴു ദൂതന്മാരുടെയും ഏഴു ദുരിതങ്ങളും അവസാനിക്കും വരെ ആര്‍ക്കും ദൈവാലയത്തില്‍ പ്രവേശിക്കാനായില്ല."
1 അപ്പോള്‍ ഞാന്‍ ദൈവാലയത്തില്‍ നിന്നൊരു ഗംഭീരസ്വരം കേട്ടു. അത് ഏഴു ദൂതന്മാരോടും പറയുകയായിരുന്നു, “ചെന്ന് ദൈവകോപത്തിന്‍റെ ഏഴ് കലശങ്ങള്‍ ഭൂമിയുടെ മേല്‍ ഒഴിക്കുക.”"
2 ആദ്യത്തെ ദൂതന്‍ പോയി. അവന്‍ തന്‍റെ കലശം ഭൂമിയിലേക്കൊഴിച്ചു. അപ്പോള്‍ മൃഗത്തിന്‍റെ മുദ്രയുള്ളവരും അതിന്‍റെ വിഗ്രഹത്തെ നമസ്കരിക്കുന്നവരുമായ ആളുകള്‍ക്ക് വൃത്തികെട്ടതും വേദന നിറഞ്ഞതുമായ വൃണങ്ങളുണ്ടായി."
3 രണ്ടാമത്തെ ദൂതന്‍ തന്‍റെ കലശം കടലിലേക്കൊഴിച്ചു. അപ്പോള്‍ കടല്‍ മരിച്ച മനുഷ്യന്‍റെ രക്തം പോലെയായി. കടലിലെ സര്‍വ്വജീവജാലങ്ങളും ചത്തു."
4 മൂന്നാമത്തെ ദൂതന്‍ തന്‍റെ കലശം നദികളിലേക്കും ജലധാരകളിലേക്കും ഒഴിച്ചു. നദികളും ജലധാരകളും രക്തമായി."
5 അപ്പോള്‍ ജലത്തിന്‍റെ ദൂതന്‍ ദൈവത്തോടു പറയുന്നതു ഞാന്‍ കേട്ടു, “ആകുന്നവനും എപ്പോഴും ആയിരിക്കുന്നവനും നീയാകുന്നു. പരിശുദ്ധന്‍ നീയാകുന്നു. നിന്‍റെ ഈ വിധികളില്‍ നീ നീതിമാനാകുന്നു."
6 മനുഷ്യര്‍ വിശുദ്ധരുടെയും പ്രവാചകരുടെയും രക്തം ചിന്തി; നീ അവര്‍ക്കു കുടിക്കാന്‍ ഇപ്പോള്‍ രക്തം നല്‍കി. അവര്‍ അതര്‍ഹിക്കുന്നു.”"
7 യാഗപീഠം ഇങ്ങനെ പറയുന്നതും ഞാന്‍ കേട്ടു, “അതേ, സര്‍വ്വശക്തനും കര്‍ത്താവുമായ ദൈവമേ, നിന്‍റെ ന്യായവിധികള്‍ സത്യസന്ധവും നീതിനിഷ്ഠവുമാകുന്നു.”"
8 നാലാമത്തെ ദൂതന്‍ തന്‍റെ കലശം സൂര്യനിലേക്കൊഴിച്ചു. ജനങ്ങളെ തീയില്‍ കരിക്കാന്‍ സൂര്യന് അധികാരം നല്‍കപ്പെട്ടു."
9 ജനങ്ങള്‍ കൊടുംതീയില്‍ കഠിനമായികരിഞ്ഞു. അവര്‍ ദൈവനാമത്തെ ശപിച്ചു. ഈ ദുരിതങ്ങള്‍ക്കുമേല്‍ നിയന്ത്രണമുള്ളത് ദൈവത്തിനു മാത്രമാണ്. എങ്കിലും അവര്‍ മാനസാന്തരപ്പെടുകയോ തങ്ങളുടെ ദൈവത്തെ മഹത്വപ്പെടുത്തുകയോ ചെയ്തില്ല."
10 അഞ്ചാമത്തെ ദൂതന്‍ തന്‍റെ കലശം മൃഗത്തിന്‍റെ സിംഹാസനത്തിലേക്കൊഴിച്ചു. അപ്പോള്‍ മൃഗത്തിന്‍റെ രാജ്യം ഇരുട്ടിലായി. ജനങ്ങള്‍ വേദന കൊണ്ട് തങ്ങളുടെ നാക്ക് കടിച്ചു."
11 ജനങ്ങള്‍ വൃണങ്ങളിലെ വേദന സഹിക്കാന്‍ വയ്യാതായപ്പോള്‍ സ്വര്‍ഗ്ഗസ്ഥനായ ദൈവത്തെ ശപിച്ചു. എങ്കിലും അവര്‍ മാനസാന്തരപ്പെടുകയോ തങ്ങളുടെ ദുഷ്ചെയ്തികള്‍ നിര്‍ത്തുകയോ ചെയ്തില്ല."
12 ആറാമത്തെ ദൂതന്‍ തന്‍റെ കലശം യൂഫ്രാത്തേസ് മഹാനദിയിലേക്കൊഴിച്ചു. നദിയിലെ വെള്ളം വറ്റിവരണ്ടു. അത് കിഴക്കുനിന്നും രാജാക്കന്മാര്‍ക്കു വരാന്‍ വഴിയൊരുക്കി."
13 അപ്പോള്‍ തവളകളെപ്പോലിരുന്ന മൂന്ന് അശുദ്ധാത്മാക്കളെ ഞാന്‍ കണ്ടു. അവ മഹാസര്‍പ്പത്തിന്‍റെയും മൃഗത്തിന്‍റെയും വ്യാജപ്രവാചകന്‍റെയും വായില്‍നിന്നാണ് പുറത്തു വന്നത്."
14 ഈ അശുദ്ധാത്മാക്കള്‍ ഭൂതങ്ങളുടെ ആത്മാക്കളാണ്. വീര്യപ്രവര്‍ത്തികള്‍ക്കുള്ള ശക്തി അവര്‍ക്കുണ്ട്. ഈ അശുദ്ധാത്മാക്കള്‍ ലോകം മുഴുവനുമുള്ള രാജാക്കന്മാരിലേക്കു പുറപ്പെടുന്നു. സര്‍വ്വശക്തനായ ദൈവത്തിന്‍റെ മഹാദിവസത്തിലെ യുദ്ധത്തിന് രാജാക്കന്മാരെ ഈ അശുദ്ധാത്മാക്കള്‍ സംഘടിപ്പിക്കുന്നു."
15 ശ്രദ്ധിക്കൂ, ഞാനൊരു കള്ളനെപ്പോലെ വരും. ഉണര്‍ന്നു തന്‍റെ വസ്ത്രങ്ങള്‍ സൂക്ഷിച്ചുകൊണ്ടിരിക്കുന്നവന് സന്തോഷിക്കാം. എങ്കിലവനു നഗ്നനായി പോകേണ്ടിവരില്ല. ജനമദ്ധ്യത്തില്‍ അവനു ലജ്ജിക്കേണ്ടിവരില്ല.”"
16 അപ്പോള്‍, എബ്രായഭാഷയില്‍ ഹര്‍മ്മഗെദ്ദോന്‍ എന്നു വിളിക്കപ്പെടുന്ന സ്ഥലത്ത് അശുദ്ധാത്മാക്കള്‍ രാജാക്കന്മാരെ ഒരുമിച്ചു കൂട്ടി."
17 ഏഴാമത്തെ ദൂതന്‍ തന്‍റെ കലശം വായുവിലേക്കൊഴിച്ചു. അപ്പോള്‍ ദൈവാലയത്തിലെ സിംഹാസനത്തില്‍ നിന്ന് ഒരു വലിയ സ്വരം ഇങ്ങനെ പറഞ്ഞു, “അത് അവസാനിച്ചിരിക്കുന്നു.”"
18 അപ്പോള്‍ അവിടെ മിന്നല്‍പ്പിണരുകളും ശബ്ദകോലാഹലങ്ങളും ഇടിയും ഒരു വലിയ ഭൂകന്പവും ഉണ്ടായി. ഭൂമിയില്‍ മനുഷ്യര്‍ നിലനിന്നു പോന്നതിനു ശേഷമുള്ള ഏറ്റവും ഭീകരമായ ഭൂകന്പമായിരുന്നു അത്."
19 മഹാനഗരം മൂന്നായി പിളര്‍ന്നു. രാഷ്ട്രങ്ങളിലെ നഗരങ്ങള്‍ നശിപ്പിക്കപ്പെട്ടു. മഹാബാബിലോനിനെ ശിക്ഷിക്കാന്‍ ദൈവം മറന്നില്ല. തന്‍റെ ക്രോധത്തിന്‍റെ വീഞ്ഞ് നിറഞ്ഞ പാത്രം അവന്‍ നഗരത്തിനു നല്‍കി."
20 എല്ലാ ദ്വീപുകളും അപ്രത്യക്ഷമായി. ഒരു മലയും അവശേഷിച്ചില്ല."
21 ആകാശത്തു നിന്നും ഓരോ റാത്തല്‍ ഭാരമുള്ള കല്ലായി കന്മഴ മനുഷ്യരുടെ മേല്‍ പതിച്ചു. കന്മഴ എന്ന ദുരിതത്തെച്ചൊല്ലി ജനങ്ങള്‍ ദൈവത്തെ ശപിച്ചു. അത്ര ഭയങ്കരമായിരുന്നു ആ ദുരിതം."
1 ഏഴു കലശമുള്ള ഏഴു ദൂതന്മാരില്‍ ഒരാള്‍ വന്ന് എന്നോടു സംസാരിച്ചു. ദൂതന്‍ പറഞ്ഞു, “വരൂ, പ്രസിദ്ധമായ വേശ്യയ്ക്ക് ദൈവം എന്തു ശിക്ഷയാണു നല്‍കാന്‍ പോകുന്നതെന്നു ഞാന്‍ നിനക്കു കാട്ടിത്തരാം. നിരവധി ജലാശയങ്ങളുടെ മേല്‍ ഇരിക്കുന്നവളാണവള്‍."
2 ഭൂമിയിലെ രാജാക്കന്മാര്‍ അവളുമായി ലൈംഗികപാപം ചെയ്തു. അവളുടെ ലൈംഗിക പാപത്തിന്‍റെ വീഞ്ഞിന്‍റെ കുടിയന്മാരായിത്തീര്‍ന്നു ഭൂമിയിലെ മനുഷ്യര്‍.”"
3 ആ ദൂതന്‍ ആത്മാവില്‍ എന്നെ ഒരു മരുഭൂമിയിലേക്കു കൂട്ടിക്കൊണ്ടു പോയി. അവിടെ ഒരു ചുവന്ന മൃഗത്തിന്‍റെ മേല്‍ കയറിയിരിക്കുന്ന ഒരു സ്ത്രീയെ ഞാന്‍ കണ്ടു. മൃഗത്തിന്‍റെ പുറത്താകെ ദൈവദൂഷണപരമായ പേരുകള്‍ എഴുതിയിരുന്നു. മൃഗത്തിന് ഏഴു തലയും പത്തുകൊന്പും ഉണ്ടായിരുന്നു."
4 അവള്‍ ധൂമ്രവര്‍ണ്ണവും ചുവപ്പും വസ്ത്രങ്ങളണിഞ്ഞിരുന്നു. സ്വര്‍ണ്ണാഭരണങ്ങളും മുത്തുകളും രത്നങ്ങളും കൊണ്ട് അവള്‍ വിഭൂഷിതയായിരുന്നു. ഒരു സ്വര്‍ണ്ണപാത്രം അവളുടെ കയ്യിലുണ്ടായിരുന്നു. വെറുപ്പുളവാക്കുന്ന വസ്തുക്കളും അവളുടെ ലൈംഗിക പാപങ്ങളുടെ അശുദ്ധിയും അതില്‍ നിറഞ്ഞിരുന്നു."
5 അവളുടെ നെറ്റിത്തടത്തില്‍ ഒരുനാമം എഴുതിയിരുന്നു. അതിന് ഒരു നിഗൂഢാര്‍ത്ഥമുണ്ടായിരുന്നു. ഇങ്ങനെയാണ് എഴുതിയിരുന്നത്:"
6 ആ സ്ത്രീ മദ്യപിച്ചിരുന്നുവെന്ന് ഞാന്‍ കണ്ടു. ദൈവത്തിന്‍റെ വിശുദ്ധരുടെ രക്തമാണവള്‍ കുടിച്ചിരുന്നത്. യേശുവില്‍ തങ്ങളുടെ വിശ്വാസത്തെപ്പറ്റി പറഞ്ഞവരുടെ രക്തമാണവള്‍ കുടിച്ചത്. അവളെ കണ്ടപ്പോള്‍ ഞാന്‍ പൂര്‍ണ്ണമായും ഞെട്ടിപ്പോയി."
7 അപ്പോള്‍ ദൂതന്‍ എന്നോടു പറഞ്ഞു, “എന്താണു നീ ഞെട്ടുന്നത്? ഈ സ്ത്രീയുടെയും അവള്‍ സവാരി ചെയ്യുന്ന, ഏഴു തലയും പത്തു കൊന്പുമുള്ള ഈ മൃഗത്തിന്‍റെയും നിഗൂഢാര്‍ത്ഥം ഞാന്‍ നിന്നോടു പറയാം."
8 നീ കണ്ട മൃഗം ഒരിക്കല്‍ ജീവിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ജീവിക്കുന്നില്ല. എന്നാല്‍ അത് അടിത്തട്ടില്ലാത്ത ഗര്‍ത്തത്തില്‍ നിന്നും വീണ്ടും വന്ന് നശിക്കും. മൃഗത്തെ കാണുന്പോള്‍ ഭൂവാസികള്‍ വിസ്മയിക്കും. കാരണം, അത് ഉണ്ടായിരുന്നു, ഇപ്പോള്‍ ഇല്ല, ഇനി ഉണ്ടാകും. ലോകാരംഭം മുതല്‍ ജീവന്‍റെ പുസ്തകത്തില്‍ പേരു എഴുതപ്പെടാത്തവരാണ് ആ മനുഷ്യര്‍."
9 “ഇതു മനസ്സിലാക്കാന്‍ നിനക്കു ജ്ഞാനമുള്ള മനസ്സു വേണം. മൃഗത്തിന്‍റെ ഏഴു തലകള്‍ ആ സ്ത്രീ ഇരിക്കുന്ന ഏഴു പര്‍വ്വതങ്ങളാണ്. അവര്‍ ഏഴു രാജാക്കന്മാരുമാണ്."
10 രാജാക്കന്മാരില്‍ അഞ്ചു പേര്‍ മരണമടഞ്ഞു, രാജാക്കന്മാരില്‍ ഒരാള്‍ ഇപ്പോഴും ജീവിക്കുന്നു. അവസാനത്തെ രാജാവ് വരികയായി. അവന്‍ വരുന്പോള്‍ കുറച്ചു നേരം മാത്രമേ തങ്ങുകയുള്ളൂ."
11 ഒരിക്കല്‍ ജീവിച്ചിരുന്നതും ഇപ്പോള്‍ ജീവിക്കാത്തതും ആയ മൃഗം ഇപ്പോള്‍ എട്ടാമത്തെ രാജാവാണ്. ഈ എട്ടാമത്തെ രാജാവും ആദ്യത്തെ ഏഴു രാജാക്കന്മാരില്‍ ഉള്‍പ്പെട്ടതാണ്. അവനും നശിപ്പിക്കപ്പെടും."
12 “നീ കാണുന്ന പത്തു കൊന്പുകള്‍ പത്തു രാജാക്കന്മാരാണ്. അവര്‍ ഇതുവരെ തങ്ങളുടെ രാജ്യത്തില്‍ ഭരണം നടത്തിയിട്ടില്ല. എന്നാല്‍ മൃഗത്തോടൊപ്പം ഒരു മണിക്കൂര്‍ ഭരിക്കാനുള്ള അധികാരം ഇവര്‍ക്കു ലഭിക്കും."
13 ഈ പത്തു രാജാക്കന്മാര്‍ക്കും ഒരേ മനസ്സാണ്. അവര്‍ തങ്ങളുടെ ശക്തിയും അധികാരവും മൃഗത്തിനു നല്‍കും."
14 അവര്‍ കുഞ്ഞാടിനെതിരെ യുദ്ധം ചെയ്യും. എന്നാല്‍ രാജാക്കന്മാരുടെ രാജാവും പ്രഭുക്കന്മാരുടെ കര്‍ത്താവുമായ കുഞ്ഞാട് അവരെ തോല്പിക്കും. അവന്‍ തന്‍റെ തിരഞ്ഞെടുത്ത വിശ്വാസികളായ ശിഷ്യന്മാരും വിളിക്കപ്പെട്ടവരും മൂലം അവരെ തോല്പിക്കും.”"
15 അപ്പോള്‍ ദൂതന്‍ എന്നോടു പറഞ്ഞു, “ആ വേശ്യയിരിക്കുന്ന ജലാശയം നീ കണ്ടു. അതു ലോകത്തിലെ വിവിധ രാഷ്ട്രങ്ങളും ജനതകളും വംശങ്ങളും ഭാഷകളുമാകുന്നു."
16 നീ കണ്ട മൃഗവും പത്തു കൊന്പുകളും (പത്തു രാജാക്കന്മാര്‍) വേശ്യയെ വെറുക്കും. അവര്‍ അവള്‍ക്കുള്ളതെല്ലാം എടുത്ത് അവളെ നഗ്നയായി ഉപേക്ഷിക്കും. അവര്‍ മാംസം തിന്നുകയും തീയിലിട്ട് എരിക്കുകയും ചെയ്യും."
17 അവന്‍റെ പദ്ധതി നിറവേറ്റുന്നതിന് ദൈവം ഈ അനുഗ്രഹം അവരുടെ മനസ്സില്‍ വച്ചു. മൃഗത്തിന് ഭരിക്കാന്‍ തങ്ങളുടെ അധികാരം നല്‍കാന്‍ അവര്‍ സമ്മതിച്ചു. ദൈവഹിതം നിറവേറ്റപ്പെടുംവരെ അവര്‍ ഭരിക്കും."
18 ഭൂമിയിലെ രാജാക്കന്മാരെ ഭരിക്കുന്ന മഹാനഗരമാണു നീ കണ്ട സ്ത്രീ.”"
1 അപ്പോള്‍ മറ്റൊരു ദൂതന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും ഇറങ്ങിവരുന്നതു ഞാന്‍ കണ്ടു. ആ ദൂതന് വളരെ ശക്തിയുണ്ട്. ദൂതന്‍റെ മഹത്വം ഭൂമിയെ പ്രകാശമാനമാക്കി."
2 ദൂതന്‍ ഗംഭീരസ്വരത്തോടെ ആക്രോശിച്ചു. “അവള്‍ നശിപ്പിക്കപ്പെട്ടു! മഹാബാബിലോന്‍ നശിപ്പിക്കപ്പെട്ടു! അവള്‍ ഭൂതങ്ങളുടെ വീടായിരിക്കുന്നു. എല്ലാ അശുദ്ധാത്മാക്കളുടെയും വീടുമായി, എല്ലാത്തരത്തിലുള്ള നീചമായ പക്ഷികളുടെയും താവളമായിരിക്കുന്നു അവള്‍. അവള്‍ അശുദ്ധവും നിന്ദ്യവുമായ മൃഗങ്ങളുടെയും നഗരമായിരിക്കുന്നു."
3 ഭൂമിയിലെ എല്ലാ ജനവും അവളുടെ വ്യഭിചാരത്തിന്‍റെ വീഞ്ഞും ദൈവകോപത്തിന്‍റെ വീഞ്ഞും കുടിച്ചു. ഭൂമിയിലെ രാജാക്കന്മാര്‍ അവളുമായി വ്യഭിചരിച്ചു, അവളുടെ കാമചാപല്യങ്ങളുടെ സന്പത്തു കൊണ്ട് ലോകത്തിലെ വ്യാപാരികള്‍ സന്പന്നരായി.”"
4 അപ്പോള്‍ ഞാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും മറ്റൊരു ശബ്ദം കൂടി കേട്ടു: “എന്‍റെ ജനമേ, ആ നഗരത്തില്‍ നിന്നും പുറത്തു വരിക, അവളുടെ പാപങ്ങളില്‍ നിങ്ങള്‍ പങ്കാളികളാകാതിരിക്കുക. എങ്കില്‍ നിങ്ങള്‍ക്കവളുടെ മേല്‍ വരാന്‍ പോകുന്ന ബാധകളൊന്നും പങ്കുവയ്ക്കേണ്ടി വരില്ല."
5 ആ നഗരത്തിന്‍റെ പാപങ്ങള്‍ സ്വര്‍ഗ്ഗത്തോളം ഉയരത്തില്‍ കൂന്പാരം കൂട്ടിയിരിക്കുന്നു. അവളുടെ കുറ്റങ്ങള്‍ ദൈവം ക്ഷമിച്ചിട്ടില്ല."
6 അവള്‍ മറ്റുള്ളവര്‍ക്കു നല്‍കുന്നത് ആ നഗരത്തിനു നല്‍കുക. അവളുടെ ചെയ്തികള്‍ക്ക് ഇരട്ടിയോളം പ്രതിഫലം കൊടുക്കുക. അവള്‍ മറ്റുള്ളവര്‍ക്കായി തയ്യാറാക്കിയ വീഞ്ഞിന്‍റെ ഇരട്ടി വീര്യമുള്ള വീഞ്ഞ് അവള്‍ക്കായി ഒരുക്കുക."
7 അവള്‍ സ്വയം മഹത്വപ്പെടുത്തുകയും ആഢംബരത്തോടെ ജീവിക്കുകയും ചെയ്തു. അത്രയും തന്നെ കഷ്ടവും ദുഃഖവും അവള്‍ക്കു നല്‍കുക. അവള്‍ സ്വയം പറയുന്നു, ഞാന്‍ എന്‍റെ സിംഹാസനത്തിലിരിക്കുന്ന രാജ്ഞിയാണ്. ഞാനൊരു വിധവയല്ല, ഞാനൊരിക്കലും ദുഃഖി തയാവില്ല."
8 അതിനാല്‍ മരണം, കരച്ചില്‍, മഹാവിശപ്പ് എന്നീ ബാധകള്‍ ഒരു ദിവസം തന്നെ അവളെ പിടികൂടും. അവള്‍ തീയില്‍ എരിയും. കാരണം, അവളെ വിധിക്കുന്ന കര്‍ത്താവായ ദൈവം അതിശക്തനാകുന്നു.”"
9 “അവളുമായി വ്യഭിചരിച്ചവരും അവളുടെ സന്പത്തു പങ്കുവച്ചവരുമായ ഭൂമിയിലെ രാജാക്കന്മാര്‍ അവള്‍ എരിയുന്നതില്‍ നിന്നുള്ള പുക കാണും. അപ്പോള്‍ ആ രാജാക്കന്മാര്‍ അവളുടെ മരണത്തില്‍ കരഞ്ഞ് ദുഃഖിതരാകും."
10 അവളുടെ കഷ്ടത്തില്‍ അവര്‍ ഭയന്ന് അകന്നു നില്‍ക്കും. രാജാക്കന്മാര്‍ പറയും, “ദുരിതം! ദുരിതം! മഹാനഗരമേ, ശക്തമായ ബാബിലോന്‍ നഗരമേ! ഒരു മണിക്കൂറില്‍ നിന്‍റെ ശിക്ഷ നടപ്പായി!”"
11 “ഭൂമിയിലെ വ്യാപാരികളും അവരുടെ മരണത്തില്‍ കരയുകയും ദുഃഖിയ്ക്കുകയും ചെയ്യും. എന്തെന്നാല്‍ അവരുടെ സാധനങ്ങള്‍ വാങ്ങാന്‍ ആരും ഉണ്ടാവില്ല."
12 സ്വര്‍ണ്ണം, വെള്ളി, രത്നങ്ങള്‍, മുത്തുകള്‍, രക്താംബരങ്ങള്‍, ധൂമ്രവസ്ത്രം, പട്ട്, ചെന്പട്ട്, വിലകൂടിയ സുഗന്ധവര്‍ഗ്ഗങ്ങള്‍, സുഗന്ധതടി, ആനക്കൊന്പു കൊണ്ടുണ്ടാക്കിയ സകലവിധ സാധനങ്ങളും ഓട്, ഇരുന്പ്, മാര്‍ബിള്‍ എന്നിവയിലുണ്ടാക്കിയ സാധനങ്ങളും അവര്‍ വിറ്റിരുന്നു."
13 കൂടാതെ കുറുവാ, സുഗന്ധവ്യജ്ഞനങ്ങള്‍, ധൂപവര്‍ഗ്ഗം, കുന്തിരിക്കം, മൂര്, സുഗന്ധതൈലങ്ങള്‍, വീഞ്ഞ്, എണ്ണ, നേര്‍ത്ത ധാന്യമാവ്, ഗോതന്പ്, ആടുമാടുകള്‍, കുതിരകള്‍, രഥങ്ങള്‍, മാനുഷശരീരങ്ങള്‍, മാനുഷപ്രാണന്‍ എന്നിവയും അവരുടെ വ്യാപാര സാധനങ്ങളായിരുന്നു."
14 “ബാബിലോണ്‍, നീ ആഗ്രഹിച്ച നല്ല സാധനങ്ങള്‍ നഷ്ടമായിരിക്കുന്നു. നിന്‍റെ സന്പന്നവും ആകര്‍ഷകവുമായ സാധനങ്ങള്‍ അപ്രത്യക്ഷമായിരിക്കുന്നു. ഇനിയും നിനക്ക് ആ സാധനങ്ങള്‍ ലഭിക്കില്ല.”"
15 “വ്യാപാരികള്‍ അവളുടെ കഷ്ടത്തില്‍ ഭയക്കുകയും അകന്നു നില്‍ക്കുകയും ചെയ്യും. ഇവര്‍ അവള്‍ക്ക് സാധനങ്ങള്‍ വിറ്റ് ധനികരായവരാണ്. അവര്‍ ദുഃഖിക്കുകയും കരയുകയും ചെയ്യും."
16 അവര്‍ പറയും: ‘ദുരിതം! മഹാനഗരത്തിന് എത്ര ദുരിതമായ അവസ്ഥ! അവള്‍ നേര്‍ത്ത വസ്ത്രങ്ങളും ധൂമ്രവും ചെങ്കുപ്പായങ്ങളും അണിഞ്ഞിരുന്നു. സ്വര്‍ണ്ണവും രത്നങ്ങളും മുത്തുകളും കൊണ്ട് അവള്‍ തിളങ്ങി."
17 ഈ മുഴുവന്‍ സന്പത്തും ഒരു മണിക്കൂറില്‍ നശിപ്പിക്കപ്പെട്ടിരിക്കുന്നു!’ “എല്ലാ കപ്പിത്താന്മാരും എല്ലാ കപ്പല്‍ യാത്രക്കാരും നാവികരും കടലിലെ എല്ലാ വ്യാപാരികളും അവളില്‍ നിന്ന് അകന്നു നിന്നു."
18 അവള്‍ എരിയുന്നതിന്‍റെ പുക കണ്ടു. അവര്‍ ഉച്ചത്തില്‍ പറഞ്ഞു, ‘ഇതു പോലൊരു മഹാനഗരം വേറെയുണ്ടായിരുന്നില്ല!’"
19 അവര്‍ തലയില്‍ പൊടിവാരിയിട്ടു. അവര്‍ ദുഃഖിച്ചു കരയുകയും ഉച്ചത്തില്‍ വിലപിച്ചു പറയുകയും ചെയ്തു: ‘ദുരിതം, ദുരിതം, മഹാനഗരമേ കടലില്‍ കപ്പലുകളുള്ളവര്‍ അവളുടെ സന്പത്തു കൊണ്ടു ധനികരായി. പക്ഷേ അവള്‍ ഒരു മണിക്കൂറുകൊണ്ട് തകര്‍ക്കപ്പെട്ടു!"
20 ഓ! സ്വര്‍ഗ്ഗമേ, ഇതിനാല്‍ സന്തോഷിക്കുവിന്‍! ദൈവത്തിന്‍റെ വിശുദ്ധരേ, അപ്പൊസ്തലന്മാരേ, പ്രവാചകരേ സന്തോഷിപ്പിന്‍! അവള്‍ നിങ്ങളോടു ചെയ്തവയുടെ അടിസ്ഥാനത്തില്‍ ദൈവം അവളെ ശിക്ഷിച്ചിരിക്കുന്നു.’”"
21 ശക്തനായ ഒരു ദൂതന്‍ ഒരു വലിയ പാറയെടുത്തു. അതൊരു വലിയ തിരികല്ലിനോളം വലുതായിരുന്നു. ദൂതന്‍ കല്ല് സമുദ്രത്തിലേക്കെറിഞ്ഞു കൊണ്ടു പറഞ്ഞു, “അങ്ങനെയാണ് ബാബിലോന്‍ നഗരം വലിച്ചെറിയപ്പെടുക. പിന്നീട് നഗരം അവശേഷിക്കില്ല."
22 വീണ വായിക്കുന്നവരുടെയും പുല്ലാങ്കുഴല്‍, കാഹളം എന്നിവ വായിക്കുന്ന സംഗീതജ്ഞരുടെയും സംഗീതം നിന്നില്‍ മുഴങ്ങുകയില്ല. ഒരു കരകൌശലശില്പിയും ഇനി നിന്നില്‍ കാണപ്പെടുകയില്ല. തിരികല്ലിന്‍റെ ശബ്ദം നിന്നില്‍ ഇനി കേള്‍ക്കില്ല."
23 ഒരു വിളക്കിന്‍റെ പ്രകാശം നിന്നിലിനി തെളിയുകയില്ല. വധൂവരന്മാരുടെ ശബ്ദം നിന്നിലിനി കേള്‍ക്കില്ല. നിന്‍റെ വ്യാപാരികള്‍ ലോകത്തിലെ ഏറ്റവും മഹാന്മാരായിരുന്നു. ജനതയെല്ലാം നിന്‍റെ മായാജാലത്താല്‍ വഞ്ചിതരായി."
24 പ്രവാചകരുടെയും ദൈവത്തിന്‍റെ വിശുദ്ധരുടെയും ഭൂമിയില്‍ കൊല്ലപ്പെട്ട എല്ലാവരുടെയും രക്തത്തിന് അവളാണ് ഉത്തരവാദി.”"
1 അതിനുശേഷം സ്വര്‍ഗ്ഗത്തില്‍ വലിയൊരു ജനക്കൂട്ടത്തിന്‍റേതു പോലെ വലിയ ശബ്ദം ഞാന്‍ കേട്ടു. അവള്‍ പറയുകയായിരുന്നു: “ഹല്ലെലൂയ്യാ! വിജയവും മഹത്വവും ശക്തിയും നമ്മുടെ ദൈവത്തിന്‍റേതാകുന്നു."
2 അവന്‍റെ വിധികള്‍ സത്യസന്ധവും ന്യായയുക്തവും ആകുന്നു. മഹാവേശ്യാസ്ത്രീയെ നമ്മുടെ ദൈവം ശിക്ഷിച്ചു. വേശ്യാവൃത്തി വഴി ഭൂമിയെ ദുഷിപ്പിച്ചവളാണ് അവള്‍. തന്‍റെ ദാസന്മാരുടെ രക്തത്തിന് ദൈവം ആ വേശ്യയെ ശിക്ഷിച്ചിരിക്കുന്നു.”"
3 അവന്‍ ഒരിക്കല്‍ കൂടി പറഞ്ഞു: “ഹല്ലെലൂയ്യാ! അവള്‍ എരിയുന്നതിന്‍റെ പുക എന്നെന്നും ഉയര്‍ന്നു കൊണ്ടിരിക്കും.”"
4 അപ്പോള്‍ ഇരുപത്തിനാലു മൂപ്പന്മാരും നാലു ജീവനുള്ള ജന്തുക്കളും നമസ്കരിച്ചു. അവര്‍ സിംഹാസനസ്ഥനായ ദൈവത്തെ സ്തുതിച്ചു. അവര്‍ പറഞ്ഞു, “ആമേന്‍, ഹല്ലെലൂയ്യാ!”"
5 അപ്പോള്‍ സിംഹാസനത്തില്‍ നിന്നൊരു ശബ്ദം വന്നു, “ദൈവത്തെ സേവിക്കുന്ന നിങ്ങളെല്ലാം നമ്മുടെ ദൈവത്തെ സ്തുതിക്കുക! ദൈവത്തെ ആദരിക്കുന്ന ചെറിയവരും വലിയവരുമായ നിങ്ങള്‍ നമ്മുടെ ദൈവത്തെ സ്തുതിക്കുക!”"
6 അപ്പോള്‍ വലിയൊരു ജനക്കൂട്ടത്തിന്‍റെ ആരവം പോലെ ഞാന്‍ കേട്ടു. അതു ജലപ്രപാഹം പോലെയും ശക്തിയായ ഇടിമുഴക്കം പോലെയുമായിരുന്നു. ആളുകള്‍ ഇങ്ങനെ പറയുകയായിരുന്നു, “ഹല്ലെലൂയ്യാ! നമ്മുടെ കര്‍ത്താവും സര്‍വ്വശക്തനുമായ ദൈവം ഭരിക്കുന്നു."
7 നമുക്ക് ആഹ്ളാദിച്ചുല്ലസിച്ച് ദൈവത്തെ മഹത്വപ്പെടുത്താം! കുഞ്ഞാടിന്‍റെ വിവാഹം അടുത്തിരിക്കുന്നതിനാല്‍ ദൈവത്തെ മഹത്വപ്പെടുത്തുക. അവന്‍റെ മണവാട്ടി സ്വയം ഒരുങ്ങിക്കഴിഞ്ഞു."
8 അവള്‍ക്കു ധരിക്കാന്‍ നല്‍കപ്പെട്ട നേര്‍ത്ത ശണവസ്ത്രമാകട്ടെ തിളക്കമേറിയതും ശുദ്ധവുമായിരുന്നു. (ദൈവത്തിന്‍റെ വിശുദ്ധരുടെ സല്‍പ്രവൃത്തികളാണ് നേര്‍ത്ത ശണവസ്ത്രം അര്‍ത്ഥമാക്കുന്നത്.)"
9 അപ്പോള്‍ ദൂതന്‍ എന്നോടു പറഞ്ഞു, “ഇതെഴുതുക: കുഞ്ഞാടിന്‍റെ വിവാഹസദ്യയ്ക്ക് ക്ഷണിക്കപ്പെട്ടവര്‍ അനുഗൃഹീതര്‍!” അപ്പോള്‍ ദൂതന്‍ പറഞ്ഞു, “ഇതു ദൈവത്തിന്‍റെ സത്യവചനങ്ങളാകുന്നു.”"
10 അനന്തരം ഞാന്‍ ദൂതനെ നമസ്കരിക്കുവാന്‍ അവന്‍റെ പാദത്തിങ്കല്‍ മുട്ടുകുത്തി. പക്ഷേ ദൂതന്‍ എന്നോടു പറഞ്ഞു, “എന്നെ നമസ്കരിക്കരുത്! ഞാന്‍ നിന്നെപ്പോലെയും നിന്‍റെ സഹോദരന്മാ രെപ്പോലെയും യേശുവിനെക്കുറിച്ച് സാക്ഷ്യം നല്‍കുന്ന ഒരു ദാസനാണ്. അതുകൊണ്ട് ദൈവത്തെ നമസ്കരിക്കുക. എന്തെന്നാല്‍ പ്രവചനത്തിന്‍റെ ആത്മാവ് യേശുവിന്‍റെ സത്യമാണല്ലോ.”"
11 അപ്പോള്‍ സ്വര്‍ഗ്ഗം തുറന്നത് ഞാന്‍ കണ്ടു. അവിടെ എനിക്കു മുന്പില്‍ ഒരു വെള്ളക്കുതിരയുണ്ടായിരുന്നു. അതിന്മേല്‍ സവാരി ചെയ്യുന്നവന്‍ വിശ്വസ്തനെന്നും സത്യവാനെന്നും വിളിക്കപ്പെട്ടിരുന്നു. അവന്‍ നീതിപൂര്‍വ്വം വിധിക്കുകയും യുദ്ധം ചെയ്യുകയും ചെയ്യുന്നു."
12 അവന്‍റെ കണ്ണുകള്‍ കത്തുന്ന തീ പോലെയായിരുന്നു. അവന്‍റെ തലയില്‍ അനവധി കിരീടങ്ങളുണ്ടായിരുന്നു. അവന്‍റെമേല്‍ ഒരു പേര് എഴുതപ്പെട്ടിരുന്നുവെങ്കിലും അതെന്തെന്ന് അവനുമാത്രമേ അറിയാമായിരുന്നുള്ളൂ. മറ്റാര്‍ക്കും ആ പേരറിയുമായിരുന്നില്ല."
13 രക്തത്തില്‍ മുക്കിയ ഒരു നീളന്‍ കുപ്പായം അവന്‍ ധരിച്ചിരുന്നു. ദൈവവചനം എന്നായിരുന്നു അവന്‍റെ നാമം."
14 സ്വര്‍ഗ്ഗത്തിലെ സേനകള്‍ വെള്ളക്കുതിരപ്പുറത്ത് അവനെ പിന്തുടര്‍ന്നിരുന്നു. നേര്‍ത്തതും വെളുത്തതും വൃത്തിയുള്ളതുമായ ശണവസ്ത്രം അവര്‍ ധരിച്ചിരുന്നു."
15 അവന്‍റെ വായില്‍ നിന്ന് മൂര്‍ച്ചയേറിയ വാള്‍ പുറത്തേക്കു വരുന്നു. ഈ വാള്‍ കൊണ്ടാണ് അവന്‍ രാഷ്ട്രങ്ങളെ തോല്പിക്കുക. അവന്‍ ഒരു ഇരുന്പു വടി ഉപയോഗിച്ച് രാജ്യങ്ങളെ ഭരിക്കും. സര്‍വ്വശക്തനായ ദൈവത്തിന്‍റെ ഭീകരമായ കോപത്തിന്‍റെ മുന്തിരിച്ചക്കില്‍ അവന്‍ മുന്തിരി പിഴിഞ്ഞെടുക്കും."
16 അവന്‍റെ കുപ്പായത്തിലും തുടയിലും ഈ നാമം എഴുതിയിരുന്നു:"
17 അപ്പോള്‍ ഒരു ദൂതന്‍ സൂര്യനില്‍ നില്‍ക്കുന്നതു ഞാന്‍ കണ്ടു. ദൂതന്‍ അത്യുച്ചത്തില്‍ ആകാശത്തു പറക്കുന്ന മുഴുവന്‍ പക്ഷികളോടുമായി പറഞ്ഞു, “ദൈവത്തിന്‍റെ മഹാതിരുവത്താഴ ത്തിനായി കൂടിവരിക."
18 രാജാക്കന്മാരുടെയും സേനാധിപന്മാരുടെയും പ്രസിദ്ധരുടെയും മാംസം കഴിക്കുന്നതിനായി വരിക. കുതിരകളുടെയും കുതിരകളുടെമേല്‍ സവാരി ചെയ്യുന്നവരുടെയും സ്വതന്ത്രര്‍, അടിമകള്‍, ചെറിയവന്‍, വലിയവന്‍, എന്നിവരടക്കം എല്ലാ മനുഷ്യരുടെയും മാംസം ഭക്ഷിക്കാന്‍ വരിക.”"
19 അപ്പോള്‍ ഞാന്‍ മൃഗത്തെയും ഭൂമിയിലെ രാജാക്കന്മാരെയും കണ്ടു. അവരുടെ സൈന്യങ്ങള്‍ കുതിരസവാരിക്കാരനോടും അവന്‍റെ സൈന്യത്തോടും യുദ്ധം ചെയ്യാന്‍ ഒന്നിച്ചുകൂടി."
20 പക്ഷേ മൃഗം പിടിക്കപ്പെട്ടു. വ്യാജപ്രവാചകനും പിടിക്കപ്പെട്ടു. മൃഗത്തിനു വേണ്ടി വീര്യപ്രവര്‍ത്തികള്‍ ചെയ്തവനായിരുന്നു ആ വ്യാജപ്രവാചകന്‍. മൃഗത്തിന്‍റെ അടയാളമുള്ളവരും അവന്‍റെ വിഗ്രഹത്തെ നമസ്കരിക്കുന്നവരുമായവരെ വഞ്ചിക്കാനാണ് വ്യാജപ്രവാചകന്‍ ഈ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചത്. ഗന്ധകം എരിയുന്ന തീത്തടാകത്തിലേക്ക് വ്യാജപ്രവാചകനും മൃഗവും ജീവനോടെ എറിയപ്പെട്ടു."
21 അവരുടെ സൈന്യങ്ങള്‍ കുതിരക്കാരന്‍റെ വായില്‍ നിന്നും വന്ന വാളിനാല്‍ കൊല്ലപ്പെട്ടു. പക്ഷികളെല്ലാം വയറുനിറയെ ഈ ശരീരങ്ങള്‍ തിന്നു."
1 സ്വര്‍ഗ്ഗത്തില്‍ നിന്നൊരു ദൂതന്‍ ഇറങ്ങിവരുന്നതു ഞാന്‍ കണ്ടു. അടിത്തട്ടില്ലാത്ത ഗര്‍ത്തത്തിലേക്കുള്ള താക്കോല്‍ ദൂതന്‍റെ കയ്യിലുണ്ടായിരുന്നു. ദൂതന്‍റെ കയ്യില്‍ ഒരു വലിയ ചങ്ങലയുമുണ്ടായിരുന്നു."
2 ദൂതന്‍ മഹാസര്‍പ്പത്തെയും പിടിച്ചിരുന്നു. പുരാതന സര്‍പ്പം അവന്‍ സാത്താന്‍ അഥവാ പിശാചും ആണ്. ദൂതന്‍ അവനെ ആയിരം വര്‍ഷം ചങ്ങലയില്‍ ബന്ധിച്ചു."
3 മഹാസര്‍പ്പത്തെ അടിത്തട്ടില്ലാത്ത ഗര്‍ത്തത്തിലേക്കെറിഞ്ഞു. ദൂതന്‍ എന്നിട്ട് ഗര്‍ത്തം അടച്ച് തഴുതിട്ടു. ആയിരം വര്‍ഷത്തേക്ക് ഭൂമിയിലെ മനുഷ്യരെ മഹാസര്‍പ്പം വഞ്ചിക്കാതിരിക്കാനാണവന്‍ അങ്ങനെ ചെയ്തത്. ആയിരം വര്‍ഷങ്ങള്‍ക്കു ശേഷം അല്പനേരത്തേക്കു മഹാസര്‍പ്പം സ്വതന്ത്രനാക്കപ്പെടും."
4 അപ്പോള്‍ ഏതാനും സിംഹാസനങ്ങളിന്മേല്‍ കുറെപ്പേര്‍ ഇരിക്കുന്നതു ഞാന്‍ കണ്ടു. ന്യായം വിധിക്കാന്‍ അവര്‍ക്കു അധികാരം കൊടുത്തിരുന്നു. യേശുവിന്‍റെ സത്യത്തോടും ദൈവവചനത്തോടും വിശ്വസ്തരായിരുന്നതുകൊണ്ട് തല മുറിക്കപ്പെട്ടവരുടെ ദേഹികളെയും ഞാന്‍ കണ്ടു. അവര്‍ മൃഗത്തെയോ അവന്‍റെ വിഗ്രഹത്തെയോ നമസ്കരിച്ചിരുന്നില്ല. നെറ്റിയിലോ കയ്യിലോ മൃഗത്തിന്‍റെ അടയാളം അവര്‍ സ്വീകരിച്ചിരുന്നില്ല. അവര്‍ വീണ്ടും ജീവിക്കുകയും ക്രിസ്തുവിനോടൊത്ത് ആയിരം വര്‍ഷം വാണരുളുകയും ചെയ്തു."
5 (മരിച്ച മറ്റുള്ളവര്‍ ആയിരം വര്‍ഷം കഴിയുവോളം വീണ്ടും ജീവിച്ചതേയില്ല.) അത് മരിച്ചവരുടെ ആദ്യത്തെ ഉയിര്‍ത്തെഴുന്നേല്പായിരുന്നു."
6 ഈ ആദ്യത്തെ ഉയിര്‍ത്തെഴുന്നേല്പില്‍ പങ്കു പറ്റിയ ഏവരും അനുഗ്രഹീതരും വിശുദ്ധരും ആണ്. രണ്ടാമത്തെ മരണത്തിന് ആ ആളുകളുടെമേല്‍ യാതൊരധികാരവുമില്ല. അവര്‍ ദൈവത്തിന്‍റെയും ക്രിസ്തുവിന്‍റെയും പുരോഹിതരായിരിക്കും. അവര്‍ അവനോടൊപ്പം ആയിരം വര്‍ഷം ഭരിക്കും."
7 ആയിരം വര്‍ഷം പൂര്‍ത്തിയായിക്കഴിയുന്പോള്‍ അടിത്തട്ടില്ലാത്ത ഗര്‍ത്തത്തില്‍ തടവില്‍ കിടക്കുന്ന സാത്താന്‍ മോചിതനാകും."
8 സാത്താന്‍ ഭൂമിയെയാകെ-ഗോഗ് മാഗോഗ് മുതലായ രാഷ്ട്രങ്ങളെ വഞ്ചിക്കാന്‍ പുറപ്പെടും. അവന്‍ ജനങ്ങളെ യുദ്ധത്തിനു സജ്ജമാക്കും. കടല്‍പ്പുറത്തെ മണല്‍ത്തരികള്‍ പോലെ അനേകം പേര്‍ ഉണ്ടാകും."
9 സാത്താന്‍റെ സൈന്യം ഭൂമി മുറിച്ചുകടന്ന് ദൈവത്തിന്‍റെയാള്‍ക്കാര്‍ വസിക്കുന്ന സങ്കേതത്തിനും ദൈവം സ്നേഹിക്കുന്ന നഗരത്തിനും ചുറ്റില്‍ ഒത്തുകൂടി. പക്ഷേ സ്വര്‍ഗ്ഗത്തില്‍ നിന്നു വന്ന അഗ്നി സാത്താന്‍റെ സൈന്യത്തെ നശിപ്പിച്ചു."
10 ആ ജനങ്ങളെ വഞ്ചിച്ച പിശാച് മൃഗത്തോടും വ്യാജപ്രവാചകനോടുമൊപ്പം ഗന്ധകം എരിയുന്ന തീയിലേക്കെറിയപ്പെട്ടു. അവിടെയവര്‍ എന്നെന്നേക്കും രാപ്പകല്‍ പീഢിപ്പിക്കപ്പെടും."
11 അപ്പോള്‍ ഞാന്‍ വലിയൊരു വെള്ളസിംഹാസനവും അതിലിരിക്കുന്നവനെയും കണ്ടു. ഭൂമിയും ആകാശവും അവനില്‍ നിന്ന് ഓടിയകന്ന് അപ്രത്യക്ഷമായി."
12 മരിച്ചവരായ ചെറിയവരെയും, വലിയവരെയും സിംഹാസനത്തിനു മുന്പില്‍ കണ്ടു. ചില പുസ്തകങ്ങള്‍ തുറക്കപ്പെട്ടു. ജീവന്‍റെ പുസ്തകവും തുറക്കപ്പെട്ടിരുന്നു. മരിച്ചവര്‍ തങ്ങളുടെ പ്രവൃത്തികള്‍ കൊണ്ട് വിധിക്കപ്പെട്ടു. ഇക്കാര്യങ്ങളാണ് ആ പുസ്തകങ്ങളില്‍ എഴുതിയിരിക്കുന്നത്."
13 സമുദ്രം അതിലുണ്ടായിരുന്ന മരിച്ചവരെ കൈവിട്ടു. മരണവും പാതാളവും തങ്ങളിലുള്ള മരിച്ചവരെ ഉപേക്ഷിച്ചു. ഓരോരുത്തരും തങ്ങളുടെ പ്രവൃത്തികള്‍ കൊണ്ട് വിധിക്കപ്പെട്ടു."
14 മരണവും പാതാളവും തീത്തടാകത്തിലേക്ക് എറിയപ്പെട്ടു. ആ തീത്തടാകം രണ്ടാം മരണമായിരുന്നു."
15 ജീവന്‍റെ പുസ്തകത്തില്‍ പേരു എഴുതിക്കാണപ്പെടാത്തവരൊക്കെ തീത്തടാകത്തിലേക്കെറിയപ്പെട്ടു"
1 അനന്തരം ഞാനൊരു പുതിയ സ്വര്‍ഗ്ഗവും പുതിയ ഭൂമിയും കണ്ടു. ആദ്യത്തെ സ്വര്‍ഗ്ഗവും ആദ്യത്തെ ഭൂമിയും അപ്രത്യക്ഷമായി. ഇപ്പോളവിടെ കടലുമില്ല."
2 വിശുദ്ധനഗരം സ്വര്‍ഗ്ഗത്തില്‍ ദൈവത്തില്‍ നിന്നിറങ്ങിവരുന്നതും ഞാന്‍ കണ്ടു. ആ വിശുദ്ധനഗരം പുതിയ യെരൂശലേമാകുന്നു. അത് ഭര്‍ത്താവിനുവേണ്ടി അലങ്കരിച്ചിട്ടുള്ള മണവാട്ടിയെപ്പോലെ ഒരുങ്ങിയിരിക്കുന്നു."
3 ഞാന്‍ സിംഹാസനത്തില്‍ നിന്നൊരു വലിയ ശബ്ദം കേട്ടു. ശബ്ദം പറഞ്ഞു, “ഇതാ ദൈവത്തിന്‍റെ വസതി ജനങ്ങളുടേതായിരിക്കുന്നു. അവന്‍ അവരോടൊത്തു വസിക്കും. അവര്‍ അവന്‍റെയാളുകളാകും. ദൈവം സ്വയം അവരോടൊത്തുണ്ടാകുകയും അവരുടെ ദൈവമായിരിക്കുകയും ചെയ്യും."
4 ദൈവം അവരുടെ കണ്ണുകളില്‍ നിന്നും എല്ലാ കണ്ണുനീരും തുടച്ചുകളയും. ഇനി മരണവും ദുഃഖവും കരച്ചിലും വേദനയുമുണ്ടാവില്ല. എല്ലാ പഴയ വഴികളും അവസാനിച്ചു.”"
5 സിംഹാസനത്തിലിരിക്കുന്നവന്‍ പറഞ്ഞു, “ഇതാ! ഞാനെല്ലാം പുതിയതാക്കുന്നു!” എന്നിട്ട് അവന്‍ പറഞ്ഞു, “ഇങ്ങനെയെഴുതുക, എന്തെന്നാല്‍ ഈ വാക്കുകള്‍ സത്യവും വിശ്വസനീയവുമാകുന്നു.”"
6 സിംഹാസനത്തിലിരിക്കുന്നവന്‍ എന്നോടു പറഞ്ഞു, “അതവസാനിച്ചു! അല്‍ഫയും ഒമേഗയും ആദിയും അന്തവും ഞാനാകുന്നു. ദാഹിക്കുന്നവന് ഞാന്‍ ജീവന്‍റെ നീരുറവയില്‍ നിന്നും സൌജന്യമായി ജലം നല്‍കും."
7 ജേതാവിന് ഇതെല്ലാം ലഭിക്കും. ഞാന്‍ അവന്‍റെ ദൈവവും അവനെന്‍റെ പുത്രനും ആയിരിക്കും."
8 എന്നാല്‍ ഭീരുക്കളും വിശ്വസിക്കാന്‍ കൂട്ടാക്കാത്തവരും നിന്ദ്യമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവരും കൊലയാളികളും വ്യഭിചാരികളും ആഭിചാരക്കാരും വിഗ്രഹാരാധകരും നുണയന്മാരും അടക്കം എല്ലാവരും ഗന്ധകത്തീത്തടാകത്തില്‍ പതിക്കും. ഇതാണു രണ്ടാം മരണം.”"
9 ഏഴു ദൂതന്മാരിലൊരാള്‍ എന്നെ സമീപിച്ചു. അവസാനത്തെ ഏഴു ദുരിതങ്ങള്‍ നിറച്ച ഏഴു കലശങ്ങളിലൊന്ന് വഹിച്ചിരുന്ന ഒരു ദൂതനായിരുന്നു അത്. ദൂതന്‍ പറഞ്ഞു, “എന്നൊടൊത്തു വരിക. കുഞ്ഞാടിന്‍റെ കാന്തയായ മണവാട്ടിയെ ഞാന്‍ കാട്ടിത്തരാം.”"
10 ദൂതന്‍ എന്നെ ആത്മാവില്‍ എടുത്ത് വളരെ വലിയതും ഉയരം കൂടിയതുമായ പര്‍വ്വതത്തിലിരുത്തി. ദൂതന്‍ എന്നെ വിശുദ്ധനഗരമായ യെരൂശലേം കാണിച്ചു. നഗരം സ്വര്‍ഗ്ഗസ്ഥനായ ദൈവത്തില്‍ നിന്നും താഴേക്കിറങ്ങിവരികയായിരുന്നു."
11 നഗരം ദൈവത്തിന്‍റെ മഹത്വത്താല്‍ തിളങ്ങുന്നുണ്ടായിരുന്നു. അത്യപൂര്‍വ്വമായ ഇന്ദ്രനീലം പോലെ അതു തിളങ്ങിയിരുന്നു. സ്ഫടികം പോലെ അതു വളരെ വ്യക്തമായിരുന്നു."
12 നഗരത്തിനു പന്ത്രണ്ടു കവാടങ്ങള്‍ ഉള്ള ഒരു ഉയര്‍ന്ന മതിലുണ്ടായിരുന്നു. കവാടങ്ങളില്‍ പന്ത്രണ്ടുദൂതന്മാര്‍ ഉണ്ടായിരുന്നു. ഓരോ കവാടത്തിലും യിസ്രായേലിലെ പന്ത്രണ്ടു വംശത്തിലൊന്നിന്‍റെ വീതം പേര് എഴുതിവച്ചിരുന്നു."
13 കിഴക്കും പടിഞ്ഞാറും തെക്കും വടക്കും മൂന്നു കവാടങ്ങള്‍ വീതമായിരുന്നു."
14 പന്ത്രണ്ട് അടിക്കല്ലുകളിലായിരുന്നു നഗരഭിത്തി നിര്‍മ്മിച്ചിരുന്നത്. കല്ലുകളില്‍ കുഞ്ഞാടിന്‍റെ അപ്പൊസ്തലന്മാരുടെ പേരുകള്‍ എഴുതിയിരുന്നു."
15 എന്നോടു സംസാരിച്ചിരുന്ന ദൂതന്‍റെ കയ്യില്‍ ഒരു സ്വര്‍ണ്ണ അളവുകോലുണ്ടായിരുന്നു. ഇത് നഗരവും അതിന്‍റെ കവാടങ്ങളും മതിലും അളക്കുന്നതിന് ആയിരുന്നു."
16 സമചതുരത്തിലായിരുന്നു നഗരം പണിതിരുന്നത്. നീളവും വീതിയും തുല്യം. ദൂതന്‍ അളവുകോല്‍ കൊണ്ട് നഗരത്തെ അളന്നു. പന്തീരായിരം സ്താദിയ നീളവും പന്തീരായിരം സ്താദിയ വീതിയും പന്തീരായിരം സ്താദിയ ഉയരവും."
17 ഭിത്തിയും ദൂതന്‍ അളന്നു. നൂറ്റിനാല്പത്തിനാല് മുഴം. ഉയരം മനുഷ്യരുടെ അളവനുസരിച്ചുണ്ടായിരുന്നു. ദൂതന്‍റെ അളവനുസരിച്ചും അത്ര തന്നെ."
18 സൂര്യകാന്തക്കല്ലു കൊണ്ടായിരുന്നു ഭിത്തി കെട്ടിയിരുന്നത്. സ്ഫടികത്തെപ്പോലെ നിര്‍മ്മലമായ ശുദ്ധമായ സ്വര്‍ണ്ണം കൊണ്ട് നഗരം പണിയപ്പെട്ടിരുന്നു."
19 നഗരഭിത്തിയുടെ അടിക്കല്ലുകളില്‍ വിലകൂടിയ രത്നങ്ങളുണ്ടായിരുന്നു. ആദ്യത്തെ മൂലക്കല്ല് സൂര്യകാന്തം, രണ്ടാമത്തേത് ഇന്ദ്രനീലം, മൂന്നാമത്തേതു വൈഡൂര്യം, നാലാമത്തേതു മരതകം, അഞ്ചാമത്തേതു ഗോമേദകം,"
20 ആറാമത്തേതു മാണിക്യം, ഏഴാമത്തേതു ചന്ദ്രകാന്തം, എട്ടാമത്തേതു പത്മരാഗം, ഒന്പതാമത്തേതു പുഷ്യരാഗം, പത്താമത്തേതു പവിഴം, പതിനൊന്നാമത്തേതു നീലം, പന്ത്രണ്ടാമത്തേതു ശ്യാമളവൈഢൂര്യം."
21 പന്ത്രണ്ടു കവാടങ്ങള്‍ പന്ത്രണ്ടു മുത്തുകളായിരുന്നു. നഗരവീഥി ശുദ്ധ സ്വര്‍ണ്ണം കൊണ്ടും അത് സ്ഫടികം പോലെ സുതാര്യവുമായിരുന്നു."
22 ഞാന്‍ നഗരത്തിലെ ദൈവാലയം കണ്ടില്ല. സര്‍വ്വശക്തനായ ദൈവവും കുഞ്ഞാടുമാണ് നഗരത്തിന്‍റെ ദൈവാലയം."
23 നഗരത്തില്‍ സൂര്യനോ ചന്ദ്രനോ പ്രകാശിക്കേണ്ടതില്ലായിരുന്നു. ദൈവത്തിന്‍റെ മഹത്വം നഗരത്തിനു പ്രകാശമരുളുന്നു. കുഞ്ഞാടാകുന്നു നഗരത്തിന്‍റെ വിളക്ക്."
24 കുഞ്ഞാട് നല്‍കുന്ന വെളിച്ചത്തില്‍ ലോകര്‍ നടക്കും. ഭൂമിയിലെ രാജാക്കന്മാര്‍ തങ്ങളുടെ മഹത്വം നഗരത്തിലേക്കു കൊണ്ടുവരും."
25 രാത്രി ഇല്ലാത്തതിനാല്‍ നഗരകവാടങ്ങള്‍ ഒരു ദിവസവും അടയുകയില്ല."
26 രാജ്യങ്ങളുടെ മഹിമയും പ്രതാപവും നഗരത്തില്‍ കൊണ്ടുവരപ്പെടും."
27 അശുദ്ധികളൊന്നും ഒരിക്കലും നഗരത്തില്‍ പ്രവേശിക്കില്ല. നാണംകെട്ടവ പ്രവര്‍ത്തിക്കുന്നവനോ നുണയനോ ഒരിക്കലും നഗരത്തില്‍ പ്രവേശിക്കില്ല. കുഞ്ഞാടിന്‍റെ ജീവന്‍റെ പുസ്തകത്തില്‍ പേര്‍ ചേര്‍ക്കപ്പെട്ടവര്‍ക്കു മാത്രമേ നഗരത്തില്‍ പ്രവേശിക്കാന്‍ കഴിയൂ."
1 അപ്പോള്‍ ജീവജലത്തിന്‍റെ നദി ദൂതന്‍ എനിക്കു കാട്ടിത്തന്നു. നദി സ്ഫടികം പോലെ പ്രകാശമാനമായിരുന്നു. ദൈവത്തിന്‍റെയും കുഞ്ഞാടിന്‍റെയും സിംഹാസനത്തില്‍ നിന്നു നദി ഒഴുകുന്നു."
2 നഗരവീഥിയുടെ മദ്ധ്യത്തിലൂടെ അതൊഴുകുന്നു. നദിയുടെ ഇരുകരകളിലുമായി ജീവന്‍റെ വൃക്ഷം നിന്നിരുന്നു. വര്‍ഷത്തില്‍ പന്ത്രണ്ടു പ്രാവശ്യം മരം ഫലമുണ്ടാക്കും. എല്ലാ മാസവും അതു ഫലം നല്‍കുന്നു. ജനങ്ങളുടെ രോഗശാന്തിക്കുതകുന്നതാണ് മരത്തിന്‍റെ ഇലകള്‍."
3 ദൈവം കുറ്റകരമെന്ന് വിധിക്കുന്ന യാതൊന്നും നഗരത്തിലുണ്ടായിരുന്നില്ല. ദൈവത്തിന്‍റെയും കുഞ്ഞാടിന്‍റെയും സിംഹാസനം നഗരത്തിലുണ്ടാകും. ദൈവത്തിന്‍റെ ദാസന്മാര്‍ അവനെ നമസ്കരിക്കും."
4 അവര്‍ അവന്‍റെ മുഖം കാണും. അവരുടെ നെറ്റിമേല്‍ ദൈവത്തിന്‍റെ നാമം എഴുതപ്പെട്ടിരിക്കും."
5 അവിടെ ഇനി രാത്രയുണ്ടാവില്ല. ആളുകള്‍ക്കിനി ഒരു വിളക്കിന്‍റെയോ സൂര്യന്‍റെയോ പ്രകാശം ആവശ്യമില്ല. കര്‍ത്താവായ ദൈവം അവര്‍ക്കു പ്രകാശം നല്‍കും. പിന്നീടവര്‍ എന്നെന്നേക്കും രാജാക്കന്മാരെപ്പോലെ വാണരുളും."
6 ദൂതന്‍ എന്നോടു പറഞ്ഞു, “ഈ വാക്കുകള്‍ സത്യവും വിശ്വസനീയവുമാകുന്നു. പ്രവാചകരുടെ ആത്മാക്കളുടെ ദൈവം കര്‍ത്താവാകുന്നു. അടുത്തുതന്നെ സംഭവിക്കാനിരിക്കുന്ന കാര്യങ്ങള്‍ തന്‍റെ ദാസന്മാര്‍ക്കു കാട്ടിക്കൊടുക്കുവാന്‍ ദൈവം തന്‍റെ ദൂതനെ അയച്ചു.”"
7 “ശ്രദ്ധിക്കൂ, ഞാനുടന്‍ വരുന്നു! ഈ ഗ്രന്ഥത്തിലെ പ്രവചനത്തിന്‍റെ വാക്കുകളനുസരിക്കുന്നവര്‍ അനുഗൃഹീതര്‍.”"
8 “ഞാന്‍ യോഹന്നാനാകുന്നു. ഇതെല്ലാം കാണുകയും കേള്‍ക്കുകയും ചെയ്ത ഒരുവന്‍. ഇതെല്ലാം കാണുകയും കേള്‍ക്കുകയും ചെയ്തതിനുശേഷം ഞാന്‍ ദൂതന്‍റെ കാല്‍ക്കല്‍ വീണു നമസ്കരിച്ചു."
9 പക്ഷേ ദൂതന്‍ എന്നോടു പറഞ്ഞു, “എന്നെ നമസ്കരിക്കരുത്. ഞാന്‍ നിന്നെപ്പോലെയും സഹോദരന്മാരായ പ്രവാചകരെപ്പോലെയും ദൈവത്തിന്‍റെ ഭൃത്യനാകുന്നു. ഈ പുസ്തകത്തിലെ വചനങ്ങളനുസരിക്കുന്ന എല്ലാവരെയും പോലെ ഞാന്‍ ഒരു ഭൃത്യനാകുന്നു. നീ ദൈവത്തെയാണ് നമസ്കരിക്കേണ്ടത്!”"
10 അപ്പോള്‍ ദൂതന്‍ എന്നോടു പറഞ്ഞു, “ഈ പുസ്തകത്തിലെ വചനങ്ങളെ രഹസ്യമായി സൂക്ഷിക്കരുത്. ഇതൊക്കെ സംഭവിക്കാനുള്ള കാലം ആസന്നമായിരിക്കുന്നു."
11 “തെറ്റു ചെയ്യുന്നവന്‍ അതു തുടരട്ടെ. അശുദ്ധനായവന്‍ അങ്ങനെതന്നെ തുടരട്ടെ. ശരി ചെയ്യുന്നവന്‍ അതും തുടരട്ടെ. വിശുദ്ധന്മാര്‍ വിശുദ്ധരായിരിക്കട്ടെ.”"
12 “ശ്രദ്ധിക്കൂ, ഞാനിതാ ഉടന്‍ വരികയായി. പ്രതിഫലവും കൊണ്ടാണു ഞാന്‍ വരിക. ഓരോരുത്തര്‍ക്കും അവരവരുടെ പ്രവൃത്തിക്കനുസരിച്ചു ഞാന്‍ പ്രതിഫലം നല്‍കും."
13 ആദ്യാക്ഷരവും അന്ത്യാക്ഷരവും ഒന്നാമനും ഒടുക്കത്തവനും ആദിയും അന്തവും ഞാനാകുന്നു."
14 “തങ്ങളുടെ നീളന്‍ കുപ്പായങ്ങള്‍ കഴുകിയവര്‍ അനുഗൃഹീതര്‍. ജീവന്‍റെ വൃക്ഷത്തിലെ ഫലങ്ങള്‍ തിന്നാന്‍ അവര്‍ക്കവകാശമുണ്ടാകും. അവര്‍ക്കു കവാടങ്ങളിലൂടെ നഗരത്തിലേക്കു കടക്കാം."
15 നായ്ക്കളും ആഭിചാരപ്രവര്‍ത്തകരും വ്യഭിചാരികളും കൊലയാളികളും വിഗ്രഹാരാധകരും നുണയെ സ്നേഹിക്കുകയും നുണ പറയുകയും ചെയ്യുന്നവരും നഗരത്തിനു പുറത്ത്."
16 “സഭകള്‍ക്കു വേണ്ടി നിങ്ങളോട് ഇതു പറയുവാന്‍ യേശുവായ ഞാന്‍ എന്‍റെ ദൂതനെ അയച്ചു. ഞാന്‍ ദാവീദിന്‍റെ പിന്മുറക്കാരന്‍. ഞാന്‍ തിളങ്ങുന്ന പ്രഭാതനക്ഷത്രം”"
17 ആത്മാവും മണവാട്ടിയും പറയുന്നു, “വരൂ!” ഇതു കേള്‍ക്കുന്ന ഓരോരുത്തരും പറയണം “വരൂ!” ദാഹിക്കുന്നവന്‍ വരട്ടെ; അവന് വേണമെങ്കില്‍ ജീവന്‍റെ ജലം സൌജന്യമായി നല്‍കാം."
18 ഈ പുസ്തകത്തിലെ വചനങ്ങള്‍ കേള്‍ക്കുന്ന ഓരോരുത്തര്‍ക്കും ഞാന്‍ മുന്നറിയിപ്പു നല്‍കുന്നു: ഈ പുസ്തകത്തിലെ വാക്കുകളോട് എന്തെങ്കിലും കൂട്ടിച്ചേര്‍ക്കാന്‍ ശ്രമിക്കുന്നവന് ഇതില്‍ പറയുന്ന ദുരിതങ്ങള്‍ ദൈവം നല്‍കും."
19 പ്രവചനത്തിന്‍റെ ഈ പുസ്തകത്തില്‍ നിന്നെന്തെങ്കിലും എടുത്തു മാറ്റാന്‍ ശ്രമിക്കുന്നവനില്‍ നിന്നും ദൈവം ഈ പുസ്തകത്തിലെഴുതിയിട്ടുള്ള ജീവന്‍റെ വൃക്ഷത്തിലെ പഴത്തിനും വിശുദ്ധനഗരത്തിലെ ജീവിതത്തിനും അവനുള്ള പങ്ക് പിന്‍വലിക്കും."
20 ഇതെല്ലാം സത്യമാണെന്നു പറയുന്നത് യേശുവാണ്. ഇപ്പോള്‍ ഞാന്‍ പറയുന്നു, “അതെ, ഞാനിതാ വേഗം വരുന്നു.” ആമേന്‍, കര്‍ത്താവായ യേശുവേ, വരിക!"
21 കര്‍ത്താവായ യേശുവിന്‍റെ കൃപ എല്ലാവരോടുമുണ്ടായിരിക്കട്ടെ; ആമേന്‍."