1 പണ്ട് ദൈവം നമ്മുടെ ആള്‍ക്കാരോട് പ്രവാചകര്‍ വഴി സംസാരിച്ചു. ദൈവം പല തവണകളായും പല രീതിയിലും അവരോടു സംവാദിച്ചു."
2 ഈ അവസാനനാളുകളിലും ദൈവം തന്‍റെ പുത്രനിലൂടെ നമ്മോടു സംസാരിച്ചു. ദൈവം തന്‍റെ പുത്രനിലൂടെ മുഴുവന്‍ ലോകത്തെയും സൃഷ്ടിച്ചു. എല്ലാക്കാര്യങ്ങളും ഉള്ളവനാകാന്‍ വേണ്ടി തന്‍റെ പുത്രനെ തിരഞ്ഞെടുത്തു."
3 പുത്രന്‍ പിതാവിന്‍റെ മഹത്വം കാണിക്കുന്നു. അവന്‍ ദൈവപ്രകൃതിയുടെ പൂര്‍ണ്ണപകര്‍പ്പാണ്. പുത്രന്‍ തന്‍റെ ആജ്ഞാശക്തിയാല്‍ എല്ലാറ്റിനെയും നിലനിര്‍ത്തുന്നു. പുത്രന്‍ ആളുകളെ തങ്ങളുടെ പാപത്തില്‍ നിന്നും മുക്തരാക്കി. അതിനുശേഷം അവന്‍ സ്വര്‍ഗ്ഗത്തിലുള്ള മഹോന്നതന്‍റെ (ദൈവം) വലതു ഭാഗത്ത് ഇരുന്നു."
4 ദൂതന്മാരിലാരെക്കാളും ഉന്നതമായ നാമം ദൈവം അവന് നല്‍കി. അവന്‍ ദൂതന്മാരെക്കാള്‍ ഉന്നതനായി."
5 ഒരു ദൂതനോടും ദൈവം ഈ കാര്യങ്ങള്‍ പറഞ്ഞിട്ടില്ല, “നീ എന്‍റെ മകനാണ്. ഇന്നു ഞാന്‍ നിന്‍റെ പിതാവായി.” സങ്കീര്‍ത്തനങ്ങള്‍ 2:7 കൂടാതെ ദൈവം ഒരു ദൂതനോടും ഒരിക്കലും പറഞ്ഞിട്ടില്ല, “ഞാനവന്‍റെ പിതാവും അവനെന്‍റെ പുത്രനുമാകും.” 2ശമുവേല്‍ 7:14"
6 ദൈവം തന്‍റെ ആദ്യജാതനെ ഭൂമിയിലേക്കു കൊണ്ടുവന്നപ്പോള്‍ ഇങ്ങനെ പറഞ്ഞു, “ദൈവത്തിന്‍റെ എല്ലാ ദൂതന്മാരും പുത്രനെ നമസ്കരിക്കട്ടെ.” ആവര്‍ത്തനം 32:43"
7 ദൂതന്മാരെപ്പറ്റി ദൈവം പറഞ്ഞത് ഇതാണ്; “ദൈവം തന്‍റെ ദൂതന്മാരെ കാറ്റും തന്‍റെ ദാസന്മാരെ അഗ്നിജ്വാലയുമാക്കി.” സങ്കീര്‍ത്തനങ്ങള്‍ 104:4"
8 എന്നാല്‍ ദൈവം തന്‍റെ മകനെപ്പറ്റി ഇങ്ങനെ പറഞ്ഞു; “ഓ, ദൈവമേ, നിന്‍റെ സിംഹാസനം എന്നെന്നേക്കും തുടരും. നീ നീതിപൂര്‍വ്വം നിന്‍റെ രാജ്യം ഭരിക്കും.”"
9 നീ നീതിയെ സ്നേഹിക്കുകയും അനീതിയെ വെറുക്കുകയും ചെയ്യുന്നു. “അതുകൊണ്ട് ദൈവമേ, നിന്‍റെ ദൈവം നിന്നോടുകൂടെയുള്ള മറ്റാള്‍ക്കാര്‍ക്കു കൊടുത്തതിനേക്കാള്‍ കൂടുതല്‍ സന്തോഷം നിനക്കു നല്‍കി.” സങ്കീര്‍ത്തനങ്ങള്‍ 45:6-7"
10 ദൈവം ഇതു കൂടി പറഞ്ഞു, “കര്‍ത്താവേ, ആദിയില്‍ നീ ഭൂമിയുടെ അടിത്തറ പണിതു. നിന്‍റെ കരങ്ങള്‍ ആകാശത്തെയും സൃഷ്ടിച്ചു."
11 ഇവയൊക്കെയും മറഞ്ഞു പോകും. എന്നാലും നീ എന്നെന്നും നിലനില്‍ക്കും. എല്ലാ വസ്തുക്കളും വസ്ത്രം പോലെ പഴയതാകും."
12 നീ അതൊക്കെയും ഒരു മേലങ്കിപോലെ മടക്കും. വസ്ത്രങ്ങള്‍ പോലെ അവ മാറ്റപ്പെടും. എന്നാല്‍ നീ ഒരിക്കലും മാറില്ല, നിന്‍റെ ജീവിതം ഒരിക്കലും അവസാനിക്കുകയുമില്ല.” സങ്കീര്‍ത്തനങ്ങള്‍ 102:25-27"
13 “ഞാന്‍ നിന്‍റെ ശത്രുക്കളെ നിന്‍റെ കാല്‍ക്കീഴിലാക്കും വരെ എന്‍റെ വലതു ഭാഗത്ത് ഇരിക്കുക.” സങ്കീര്‍ത്തനങ്ങള്‍ 110:1 എന്ന് ഒരിക്കലും ഒരു ദൂതനോടും ദൈവം പറഞ്ഞില്ല,"
14 എല്ലാ ദൂതന്മാരും ദൈവത്തെ സേവിക്കുന്ന ആത്മാക്കളാണ്. അവര്‍ രക്ഷ പ്രാപിക്കുന്നവരെ പരിസേവിക്കുവാന്‍ അയയ്ക്കപ്പെട്ടിരിക്കുന്നു."
1 നമ്മെ പഠിപ്പിച്ച കാര്യങ്ങള്‍ പിന്‍ചെല്ലുന്നതില്‍ നാം അധികം ശ്രദ്ധയുള്ളവരാകണം. നേരായ മാര്‍ഗ്ഗത്തില്‍ നിന്നും അകറ്റപ്പെടാതിരിക്കാന്‍ തക്കവിധം നാം സൂക്ഷിക്കണം."
2 ദൂതന്മാര്‍ മുഖേന ദൈവത്തില്‍ നിന്നു വന്ന ഉപദേശം സാധുതയുള്ളതാണ്. യെഹൂദര്‍ ആ ഉപദേശത്തിനെതിരായി പ്രവര്‍ത്തിച്ചപ്പോഴെല്ലാം അവര്‍ യഥാര്‍ഹം ശിക്ഷിക്കപ്പെട്ടു. ആ ഉപദേശത്തെ അവര്‍ അനുസരിക്കാതിരുന്നപ്പോള്‍ അവര്‍ ശിക്ഷിക്കപ്പെട്ടു."
3 നമുക്ക് പ്രദാനം ചെയ്ത രക്ഷ ഉന്നതമാണ്. അതിനാല്‍ ഇനി അപ്രധാനമെന്ന മട്ടില്‍ നാം ജീവിക്കുകയാണെങ്കില്‍ നാമും തീര്‍ച്ചയായും ശിക്ഷിക്കപ്പെടും. കര്‍ത്താവാണ് ഈ രക്ഷയെക്കുറിച്ച് ആദ്യമായി ജനങ്ങളോട് പറഞ്ഞത്. അവനെ ശ്രവിച്ചവര്‍ ഈ രക്ഷ ശരിയാണെന്ന് നമുക്കു തെളിയിച്ചു തന്നിരിക്കുന്നു,"
4 കൂടാതെ അതിശയങ്ങളും വലിയ അടയാളങ്ങളും പലതരത്തിലുള്ള വീര്യപ്രവൃത്തികളും ഉപയോഗിച്ച് ദൈവം ഇതു തെളിയിച്ചു. അവന്‍ ഇത് പരിശുദ്ധാത്മാവ് വഴി ആളുകള്‍ക്ക് ദാനങ്ങള്‍ നല്‍കി തെളിയിച്ചു. അവന്‍ ആഗ്രഹിച്ച പ്രകാരം ആ ദാനങ്ങള്‍ അവന്‍ നല്‍കി."
5 വരാനിരിക്കുന്ന പുതിയ ലോകത്തിന്‍റെ ഭരണകര്‍ത്താക്കളായി ദൈവം ദൂതന്മാരെ തിരഞ്ഞെടുത്തില്ല. ആ ഭാവിലോകത്തെപ്പറ്റിയാണ് ഞങ്ങള്‍ എഴുതിക്കൊണ്ടിരിക്കുന്നത്."
6 തിരുവെഴുത്തില്‍ ചിലയിടത്ത് ഇങ്ങനെ എഴുതിയിരിക്കുന്നു, “ദൈവമേ, നീ മനുഷ്യനെ കാത്തുകൊള്ളുന്നത് എന്തിന്? മനുഷ്യപുത്രനെപ്പറ്റി നീ കരുതലെടുക്കുന്നതെന്തിന്? അവനത്ര പ്രധാനിയാണോ?"
7 അല്പകാലത്തേക്കു നീ അവനെ ദൂതന്മാരെക്കാള്‍ ചെറുതാക്കി. മഹത്വത്തെയും ആദരവിനെയും അവനു കിരീടമായി നീ നല്‍കി."
8 എല്ലാം ദൈവം അവന്‍റെ നിയന്ത്രണത്തിനു വിധേയമാക്കി.” സങ്കീര്‍ത്തനങ്ങള്‍ 8:4-6 അതിനാല്‍ ഒന്നും തന്നെ അവന്‍റെ ഭരണത്തിനു പുറത്തായിരുന്നില്ല, എന്നാല്‍ അവന്‍ ഇപ്പോഴും എല്ലാം ഭരിക്കുന്നതു നാം കാണുന്നില്ല."
9 അല്പകാലത്തേക്ക് യേശു ദൂതന്മാരെക്കാള്‍ താഴ്ത്തപ്പെട്ടുവെന്നാലും ഇപ്പോള്‍ മഹത്വത്തിന്‍റെയും ആദരവിന്‍റെയും കിരീടം ധരിച്ചവനായി നാം അവനെ കാണുന്നു. കാരണം അവന്‍ കഷ്ടം സഹിക്കുകയും മരിക്കുകയും ചെയ്തു. ദൈവകൃപമൂലം യേശു ഓരോ വ്യക്തിക്കു വേണ്ടിയും മരിച്ചു."
10 ദൈവമാണ് സര്‍വ്വത്തിന്‍റെയും സൃഷ്ടാവ്. അവന്‍റെ മഹത്വത്തിനു വേണ്ടിയുള്ളതാണ് സര്‍വ്വവസ്തുക്കളും. തന്‍റെ മഹത്വം പങ്കുവയ്ക്കുന്നതിനായി ദൈവം ധാരാളം പുത്രന്മാരെ ആഗ്രഹിക്കുന്നു. അതിനാല്‍ തനിക്കാവശ്യമായതു ദൈവം ചെയ്തു. ജനങ്ങളെ രക്ഷയിലേക്കു നയിക്കുന്ന യേശുവിനെ അവന്‍ പരിപൂര്‍ണ്ണനാക്കി. യേശുവിന്‍റെ കഷ്ടത വഴി ദൈവം യേശുവിനെ ഒരു പൂര്‍ണ്ണ രക്ഷകനാക്കി."
11 ആളുകളെ വിശുദ്ധീകരിക്കുന്നവനും വിശുദ്ധരാക്കപ്പെട്ട ആള്‍ക്കാരും ഒരേ കുടുംബത്തില്‍ നിന്നുള്ളവരാണ്. അതുകൊണ്ട് അവരെ സഹോദരരേ എന്നു വിളിക്കാന്‍ അവന്‍ (യേശു) ലജ്ജിക്കുന്നില്ല."
12 യേശു പറയുന്നു, “ദൈവമേ ഞാന്‍ എന്‍റെ സഹോദരന്മാരോടു നിന്നെക്കുറിച്ചു പറയും. നിന്‍റെ എല്ലാ ജനത്തിന്‍റെയും മുന്പില്‍ ഞാന്‍ നിന്‍റെ സ്തുതിഗീതം ആലപിക്കും.” സങ്കീര്‍ത്തനങ്ങള്‍ 22:22"
13 അവന്‍ പറയുന്നു, “ഞാന്‍ ദൈവത്തില്‍ ആശ്രയിക്കും.” യെശയ്യാവ് 8:17 “ദൈവം എനിക്ക് തന്നിരിക്കുന്ന മക്കളുമായി ഞാനിതാ.” യെശയ്യാവ് 8:18 എന്നും കൂടെ അവന്‍ പറയുന്നു,"
14 ആ മക്കള്‍ ഭൌതികശരീരങ്ങളോടു കൂടിയ ആള്‍ക്കാരാണ്. അതിനാല്‍ യേശു തന്നെയും അവരെപ്പോലെയാക്കി. സ്വയം മരിച്ചതു വഴി മരണത്തിന്‍റെ അധികാരമുള്ളവനെ നശിപ്പിക്കേണ്ടതിനാണ് അവനിതു ചെയ്തത്. ഇങ്ങനെ അധികാരമുണ്ടായിരുന്നത് പിശാചിനാണ്."
15 അവരുടെ ഭയത്തില്‍ നിന്നും അവരെ സ്വതന്ത്രരാക്കുന്നതിന് യേശു അവരെപ്പോലെയായി മരിച്ചു. മരണഭയം നിമിത്തം അവര്‍ ആജീവനാന്തം അടിമകളെപ്പോലെയായിരുന്നു."
16 യേശു ദൂതന്മാരെയല്ല സഹായിക്കുന്നതെന്നു വ്യക്തം. അബ്രാഹാമില്‍ നിന്നുള്ളവരെയാണ് യേശു സഹായിക്കുന്നത്."
17 ഇക്കാരണം കൊണ്ട് യേശു എല്ലാ പ്രകാരത്തിലും തന്‍റെ സഹോദരങ്ങളെ പ്പോലെ ആക്കപ്പെടേണ്ടിയിരുന്നു. ദൈവത്തോടുള്ള സേവനത്തില്‍ അവരുടെ കരുണാമയനും വിശ്വസ്തനുമായ ഒരു മഹാപുരോഹിതന്‍ ആകത്തക്കവിധത്തില്‍ അവന്‍ അവരെപ്പോലെയായി. അപ്പോള്‍ യേശുവിന് അങ്ങനെ അവരുടെ പാപങ്ങള്‍ക്ക് ക്ഷമ കൊണ്ടുവരുവാന്‍ കഴിഞ്ഞു."
18 പ്രലോഭിതരെ സഹായിക്കുവാനും യേശുവിന് ഇപ്പോള്‍ കഴിയും. കാരണം അവന്‍ സ്വയം സഹിക്കുകയും പ്രലോഭിതനാകുകയും ചെയ്തിരുന്നു."
1 അതിനാല്‍ ദൈവം വിളിച്ചിട്ടുള്ള എന്‍റെ വിശുദ്ധ സഹോദരരേ, നിങ്ങളെല്ലാവരും യേശുവിനെ ശ്രദ്ധിക്കണം. ദൈവം യേശുവിനെ നമ്മുടെ അടുത്തേക്ക് അയച്ചു. അവനാണ് നമ്മുടെ വിശ്വാസത്തിന്‍റെ മഹാപുരോഹിതന്‍. എന്‍റെ വിശുദ്ധ സഹോദരരേ, നിങ്ങള്‍ ദൈവത്താല്‍ വിളിക്കപ്പെട്ടിരിക്കുന്നു എന്നു ഞാന്‍ നിങ്ങളോടു പറയുന്നു."
2 ദൈവം യേശുവിനെ നമ്മുടെ ഇടയിലേക്കു അയച്ച് അവനെ നമ്മുടെ മഹാപുരോഹിതനാക്കി. മോശെയ്ക്ക് ദൈവത്തോട് ഉണ്ടായിരുന്നതിനു തുല്യമായ വിശ്വസ്തത യേശുവിനും ഉണ്ടായിരുന്നു. ദൈവഭവനത്തില്‍ മോശെ ചെയ്യണമെന്നു ദൈവം ആഗ്രഹിച്ച കാര്യങ്ങള്‍ മുഴുവനും അവന്‍ ചെയ്തു."
3 ഒരു മനുഷ്യന്‍ വീടു പണിയുന്പോള്‍, ആള്‍ക്കാര്‍ വീടിനെക്കാള്‍ ആ മനുഷ്യനെയാണ് ആദരിക്കുന്നത്. അതുപോലെ തന്നെയാണ് യേശുവിന്‍റെ കാര്യവും. യേശുവിന് മോശെയെക്കാള്‍ ആദരവുണ്ടാകണം."
4 ഓരോ വീടും ഓരോരുത്തരാല്‍ നിര്‍മ്മിക്കപ്പെട്ടു."
5 എന്നാല്‍ ദൈവം എല്ലാ വസ്തുക്കളും നിര്‍മ്മിച്ചു. ഒരു ദാസനെപ്പോലെ മോശെ ദൈവഭവനത്തില്‍ വിശ്വസ്തനായിരുന്നു. ഭാവിയില്‍ ദൈവം ജനത്തോട് പറയുന്ന കാര്യത്തെപ്പറ്റി അവന്‍ ജനങ്ങളോട് പറഞ്ഞു."
6 എന്നാല്‍ ക്രിസ്തു ദൈവത്തിന്‍റെ ആലയത്തിന്മേലുള്ള ഭരണത്തില്‍ ഒരു പുത്രനെന്നപോലെ വിശ്വസ്തനാണ്. നമ്മുടെ പ്രത്യാശക്കൊത്തു ധൈര്യത്തോടും ആത്മവിശ്വാസത്തോടും നാം ആയിരുന്നാല്‍ നാം ദൈവത്തിന്‍റെ ഭവനമാണ്."
7 അതിനാല്‍ ഇതു പരിശുദ്ധാത്മാവ് പറയും പോലെയാണ്: “ഇന്നു നിങ്ങള്‍ അവന്‍റെ ശബ്ദം കേള്‍ക്കുകയാണെങ്കില്‍,"
8 ദൈവത്തിനെതിരായി തിരിഞ്ഞ പഴയ കാലത്തേതു പോലെ ദുശ്ശാഠ്യം പിടിക്കാതിരിക്കുക. മരുഭൂമിയിലായിരുന്ന ആ ദിവസം നിങ്ങളവനെ ശരിക്കും പരീക്ഷിച്ചു."
9 ഞാന്‍ ചെയ്ത കാര്യങ്ങള്‍ നാല്പതു വര്‍ഷം മരുഭൂമിയില്‍ വച്ച് നിന്‍റെ ആള്‍ക്കാര്‍ കണ്ടു. എന്നാല്‍ അവര്‍ എന്നെയും എന്‍റെ ക്ഷമയെയും പരീക്ഷിച്ചു."
10 അതിനാല്‍ ആ കൂട്ടരോട് കോപം പൂണ്ട് ഞാന്‍ പറഞ്ഞു, څആ ജനതയുടെ ചിന്താഗതികള്‍ എപ്പോഴും തെറ്റാണ്. ആ ജനം എന്‍റെ രീതികള്‍ ഒരിക്കലും മനസ്സിലാക്കിയിട്ടില്ല.چ"
11 അതിനാല്‍ കോപിഷ്ഠനായി ഞാന്‍ ഒരു പ്രതിജ്ഞ ചെയ്തു, “അവര്‍ ഒരിക്കലും എന്നിലേക്കു വന്ന് എന്‍റെ വിശ്രാന്തി5, അനുഭവിക്കയില്ല.” സങ്കീര്‍ത്തനങ്ങള്‍ 95:7-11"
12 അതിനാല്‍ സഹോദരരേ, പാപികളാകാതിരിക്കാനും അവിശ്വാസികളാകാതിരിക്കാനും ജീവനുള്ള ദൈവത്തെ പിന്തുടരാതിരിക്കാനും ഒരുന്പെടുന്നതില്‍ നിങ്ങള്‍ സൂക്ഷിക്കുക."
13 എന്നാല്‍ ഓരോ ദിവസവും പരസ്പരം പ്രോത്സാഹിപ്പിക്കുക. “ഇന്ന്” എന്ന് പറയുന്നിടത്തോളം എന്നും അതു ചെയ്യുക. പാപത്തിനു കബളിപ്പിക്കാനുള്ള വഴിയാകാതിരിക്കാനും കഠിന ഹൃദയരാകാതിരിക്കാനും തക്കവിധം നിങ്ങള്‍ പരസ്പരം സഹായിക്കുവിന്‍."
14 നാമെല്ലാവരും ക്രിസ്തുവിനൊപ്പം പങ്കുവയ്ക്കുന്നു. ആദിമുതലേ നമുക്കുണ്ടായിരുന്ന ആ വിശ്വാസത്തില്‍ നാം അവസാനം വരെയും തുടരുകയാണെങ്കില്‍ ഇതു ശരിയാണ്."
15 തിരുവെഴുത്ത് പറയുന്നത് ഇതാണ്: “ഇന്നു നീ ദൈവസ്വരം കേട്ടുവെങ്കില്‍ പണ്ട് നീ ദൈവത്തിനെതിരായിരുന്നതു പോലെ ദുശ്ശാഠ്യം പിടിക്കരുത്.” സങ്കീര്‍ത്തനങ്ങള്‍. 95:7-8"
16 ദൈവത്തിന്‍റെ സ്വരം കേട്ടിട്ടും അവന് എതിരായിരുന്നവര്‍ ആരാണ്. മിസ്രയീമില്‍ നിന്നും മോശെ പുറത്തേക്കു നയിച്ച ആള്‍ക്കാരായിരുന്നു അവരെല്ലാം."
17 നാല്പതു കൊല്ലത്തേക്ക് ദൈവം കോപിഷ്ഠനായത് ആരോടാണ്? പാപം ചെയ്ത ആ ജനത്തോട് ദൈവത്തിന് കോപമായിരുന്നു."
18 അവര്‍ മരുഭൂമിയില്‍ മരിച്ചു. തന്നിലേക്ക് പ്രവേശിച്ച് തന്‍റെ വിശ്രാന്തി ഒരിക്കലും ഉള്ളവരാകില്ല എന്ന് ദൈവം പ്രതിജ്ഞ ചെയ്തു പറഞ്ഞതാരോടാണ്? തന്നെ അനുസരിക്കാത്ത ആള്‍ക്കാരെപ്പറ്റിയാണ് ദൈവം സംസാരിച്ചത്."
19 അതിനാല്‍ അവര്‍ക്കു ദൈവത്തിന്‍റെ വിശ്രമത്തില്‍ പ്രവേശിക്കാന്‍ സാധിച്ചില്ല എന്നു നമ്മള്‍ കാണുന്നു. എന്തുകൊണ്ട്? കാരണം അവര്‍ വിശ്വസിച്ചില്ല എന്നതുതന്നെ."
1 നമുക്കിപ്പോഴും ദൈവം ആ ജനത്തിനു നല്‍കിയ വാഗ്ദാനം ഉണ്ട്. ആ വാഗ്ദാനം ഇതാണ്, നമുക്ക് ദൈവത്തിന്‍റെ വിശ്രമം നേടാന്‍ കഴിയും. അതിനാല്‍ ആര്‍ക്കും ആ വാഗ്ദാനം ലഭ്യമാകുന്നതില്‍ വീഴ്ചവരാതിരിക്കാന്‍ നാം ബദ്ധശ്രദ്ധാലുക്കളാകണം."
2 നമ്മോട് അറിയിച്ച അതേ രക്ഷണീയ പാഠം തന്നെയാണ് അവരോടും പറയപ്പെട്ടത്. എന്നാല്‍ അവര്‍ കേട്ട ഉപദേശം അവരെ സഹായിച്ചില്ല. അവര്‍ ഉപദേശം കേട്ടുവെങ്കിലും വിശ്വാസപൂര്‍വ്വം അവരതിനെ സ്വീകരിച്ചില്ല."
3 വിശ്വാസികളായ നമുക്ക് ദൈവം വാഗ്ദത്തം ചെയ്ത വിശ്രാന്തി നേടാനുള്ള കഴി വുണ്ട്. ദൈവം പറഞ്ഞതുപോലെ, “കോപിഷ്ഠനായി ഞാനൊരു പ്രതിജ്ഞ ചെയ്തു. അവര്‍ ഒരിക്കലും എന്‍റെ വിശ്രാന്തിയില്‍ പ്രവേശിക്കയില്ല.” സങ്കീര്‍ത്തനങ്ങള്‍ 95:11 ദൈവം ഇതു പറഞ്ഞു, എന്നാല്‍ ലോകസൃഷ്ടി പൂര്‍ത്തിയായപ്പോള്‍ തന്നെ ദൈവത്തിന്‍റെ പ്രവൃത്തി അവസാനിച്ചിരുന്നു."
4 തിരുവെഴുത്തിലെ നിശ്ചിതമായ ഏതോ ഭാഗത്തില്‍ ആഴ്ചയിലെ ഏഴാം ദിവസത്തെക്കുറിച്ചും ദൈവം പറഞ്ഞിട്ടുണ്ട്. “ഏഴാം ദിവസം അവന്‍ എല്ലാ പ്രവൃത്തികളും നിര്‍ത്തിവയ്ക്കുകയും വിശ്രമം എടുക്കുകയും ചെയ്തു.”"
5 ഇതിനെ സംബന്ധിച്ചു ദൈവം പറഞ്ഞു, “അവര്‍ ഒരിക്കലും പ്രവേശിക്കയില്ലെന്നു മാത്രമല്ല അവര്‍ ഒരിക്കലും എന്‍റെ വിശ്രാന്തിയുള്ളവരുമാകില്ല.”"
6 ചിലര്‍ക്ക് ദൈവത്തിന്‍റെ വിശ്രാന്തി ഉണ്ടാകും എന്ന് ഇപ്പോഴും ശരിയാണ്. എന്നാല്‍ രക്ഷിക്കപ്പെടുന്നതിനുള്ള മാര്‍ഗ്ഗം ആദ്യം കേട്ടവര്‍ പ്രവേശിക്കില്ല. അനുസരിക്കാത്തതിനാലാണ് അവര്‍ പ്രവേശിക്കാത്തത്."
7 അതുകൊണ്ട് ദൈവം മറ്റൊരു പ്രത്യേക ദിനം ഒരുക്കി. അത് “ഇന്ന്” എന്നു അറിയപ്പെടുന്നു. കാലമേറെക്കഴിഞ്ഞ് ദാവീദിലൂടെ ദൈവം ആ ദിവസത്തെപ്പറ്റി സംസാരിച്ചു. നാം നേരത്തേ ഉപയോഗിച്ച ദൈവത്തിന്‍റെ അതേ തിരുവെഴുത്തു തന്നെയാണത്. “ഇന്നു നീ ദൈവത്തിന്‍റെ സ്വരം കേള്‍ക്കുമെങ്കില്‍ പണ്ടെന്നപോലെ ശാഠ്യം പിടിക്കരുത്.” സങ്കീര്‍ത്തനങ്ങള്‍ 95:7-8"
8 ദൈവം വാഗ്ദാനം ചെയ്ത വിശ്രാന്തിയിലേക്ക് യോശുവ ജനങ്ങളെ നയിച്ചില്ല എന്നു നമുക്കറിയാം. ദൈവം പിന്നീട് മറ്റൊരു വിശ്രമദിനത്തെക്കുറിച്ച് (ഇന്ന്) പറഞ്ഞതുകൊണ്ട് നമുക്കിതു അറിയാം."
9 ഇതു വെളിവാക്കുന്നത് ദൈവജനത്തിനായുള്ള ആ ശബ്ബത്തുദിവസ വിശ്രാന്തി ഇനിയും വരുന്നതേയുള്ളൂവെന്നാണ്."
10 ദൈവം തന്‍റെ പ്രവൃത്തിയുടെ സമാപനത്തില്‍ വിശ്രമിച്ചു. അതിനാല്‍ ദൈവത്തിന്‍റെ വിശ്രാന്തിയില്‍ പ്രവേശിച്ച് അത് ഉള്‍ക്കൊള്ളുവാനാകുന്നവന്‍ ദൈവം ചെയ്തതു പോലെ അവരുടെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയവനായിരിക്കും."
11 അതുകൊണ്ട് ദൈവത്തിന്‍റെ വിശ്രാന്തിയിലേക്ക് പ്രവേശിക്കുവാന്‍, നമുക്ക് ആകാവുന്നതിന്‍റെ പരമാവധിയില്‍ ശ്രമിക്കാം. അനുസരണക്കേടുകൊണ്ട് അവര്‍ തോറ്റതു പോലെ നമ്മള്‍ ആരും തോല്‍ക്കാതിരിക്കേണ്ടതിലേക്കായി നാം കഠിനമായി പരിശ്രമിക്കണം."
12 ദൈവവചനം സജീവവും പ്രവര്‍ത്തിക്കുന്നതുമാണ്. അവന്‍റെ വാക്ക് ഏറ്റവും മൂര്‍ച്ചയുള്ള വാളിനേക്കാള്‍ മൂര്‍ച്ചയുള്ളതാണ്. ദൈവവചനം എല്ലാ പ്രകാരത്തിലും അതിലേക്കു ഒരു വാള്‍ പോലെ ആഴ്ന്നിറങ്ങുന്നതാണ്. അത് പ്രാണനും ആത്മാവും ഒന്നിക്കുന്ന സ്ഥലത്തുവരെയും ആഴ്ന്നിറങ്ങും. ദൈവവചനം സന്ധിയിലൂടെയും മജ്ജയിലൂടെയും തുളച്ചിറങ്ങും. അത് നമ്മുടെ ഹൃദയത്തിലുള്ള വികാരങ്ങളെയും അനുഭൂതികളെയും വിധിക്കുന്നു."
13 ഈ ലോകത്തിലെ യാതൊന്നിനെയും ദൈവത്തില്‍ നിന്ന് മറച്ചുവയ്ക്കുവാന്‍ പറ്റില്ല. അവന് എല്ലാം വ്യക്തമായി കാണുവാന്‍ സാധിക്കും. അവനു മുന്പില്‍ സകലതും തുറന്നിരിക്കുന്നു. കൂടാതെ നാം ജീവിച്ച രീതികളെക്കുറിച്ചു നാമെല്ലാം അവനോട് കണക്കു പറയേണ്ടിവരും."
14 ദൈവത്തോടൊപ്പം സ്വര്‍ഗ്ഗത്തില്‍ ആയിരിക്കേണ്ടതിന് പോയ ഒരു മഹാപുരോഹിതന്‍ നമുക്കുണ്ട്. അവന്‍ ദൈവത്തിന്‍റെ പുത്രനായ യേശുവാണ്. അതിനാല്‍ നമുക്കുള്ള വിശ്വാസത്തില്‍ നമുക്ക് ദൃഢമായിത്തുടരാം."
15 മഹാപുരോഹിതനായ യേശുവിന് നമ്മുടെ ബലഹീനതകള്‍ മനസ്സിലാക്കുവാന്‍ സാധിക്കും. യേശു ഭൂമിയില്‍ വസിക്കേ, എല്ലാ പ്രകാരത്തിലും അവന്‍ പ്രലോഭിതനാക്കപ്പെട്ടു. അവന്‍ പ്രലോഭിതനാക്കപ്പെട്ടതു നാം പ്രലോഭിതരാകുന്നതു പോലെ തന്നെ ആയിരുന്നെങ്കിലും അവന്‍ ഒരിക്കലും പാപം ചെയ്തില്ല."
16 യേശു മഹാപുരോഹിതനായി നമുക്കുള്ളതുകൊണ്ട് കൃപയുള്ള ദൈവസിംഹാസനംമുന്പാകെ ധൈര്യത്തോടെ നമുക്ക് വരാം. അവിടെ വേണ്ടപ്പോള്‍ കൃപയും ദയയും സഹായത്തിനായി നമുക്കു ലഭിക്കും."
1 ഓരോ മഹാപുരോഹിതനും ജനങ്ങളില്‍ നിന്നാണ് തിരഞ്ഞെടുക്കപ്പെടുന്നത്. ദൈവത്തിനായി ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യുന്നതിന് ആള്‍ക്കാരെ സഹായിക്കുക എന്ന പ്രവൃത്തിയാണ് അവര്‍ക്കു നല്‍കിയിരിക്കുന്നത്. ആ പുരോഹിതന്‍ പാപപരിഹാരത്തിന് ദൈവത്തിന് കാഴ്ചകളും യാഗങ്ങളും അര്‍പ്പിക്കണം."
2 മഹാപുരോഹിതനും എല്ലാ ആള്‍ക്കാരെയും പോലെ ബലഹീനനാണ്. അതിനാല്‍ ധാരണാശേഷി ഇല്ലാത്തവരോടും ദുഷ്കര്‍മ്മികളോടും മൃദുലഭാവം കൈക്കൊള്ളാന്‍ അവനു സാധിക്കും."
3 ജനങ്ങളുടെ പാപങ്ങള്‍ക്കു വേണ്ടി മഹാപുരോഹിതന്‍ യാഗങ്ങളര്‍പ്പിക്കുന്നു, എന്നാല്‍ മഹാപുരോഹിതനു സ്വന്തം ബലഹീനതകളുണ്ട്. അതിനാല്‍ അവന്‍റെ തന്നെ പാപത്തിനും അയാള്‍ യാഗം അര്‍പ്പിക്കണം."
4 ഒരു മഹാപുരോഹിതനാകുക എന്നത് ഒരു പദവിയാണ്. എന്നാല്‍ യാതൊരുവനും ഈ പ്രവൃത്തിക്കായി സ്വയം തിരഞ്ഞെടുക്കുകയില്ല. ആ വ്യക്തി പണ്ട് അഹരോനെപ്പോലെ ദൈവത്താല്‍ വിളിക്കപ്പെടണം."
5 ക്രിസ്തുവിന്‍റെ കാര്യത്തിലും അതുതന്നെയാണ്. മഹാപുരോഹിതന്‍റെ പ്രഭാവത്തിലേക്ക് അവന്‍ സ്വയം തിരഞ്ഞെടുത്തില്ല എന്നാല്‍ ദൈവം അവനെ തിരഞ്ഞെടുത്തു. ദൈവം ക്രിസ്തുവിനോടു പറഞ്ഞു. “നീ എന്‍റെ പുത്രനാണ്. ഇന്നു ഞാന്‍ നിന്‍റെ പിതാവായി.” സങ്കീര്‍ത്തനങ്ങള്‍ 2:7"
6 വീണ്ടും തിരുവെഴുത്തിന്‍റെ മറ്റൊരു ഭാഗത്തില്‍ ദൈവം പറയുന്നു, “മല്‍ക്കീസേദെക്കിനെപോലെ നീ എന്നേക്കും ഒരു പുരോഹിതനായിരിക്കും.” സങ്കീര്‍ത്തനങ്ങള്‍ 110:4"
7 ക്രിസ്തു ഭൂമിയില്‍ ജീവിച്ചുകൊണ്ടിരുന്നപ്പോള്‍ അവന്‍ ദൈവത്തോടു പ്രാര്‍ത്ഥിക്കുകയും ദൈവത്തിന്‍റെ സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. യേശു ദൈവത്തോട് കണ്ണീരോടുകൂടി നിലവിളിച്ചു പ്രാര്‍ത്ഥിച്ചു, ദൈവം ഒരുവനു മാത്രമാണ് അവനെ മരണത്തില്‍ നിന്നും രക്ഷിക്കാന്‍ കഴിഞ്ഞത്. ദൈവം യേശുവിന്‍റെ പ്രാര്‍ത്ഥന കേട്ടു. കാരണം യേശു വിനീതനും ദൈവം ആഗ്രഹിച്ചതെല്ലാം നിവര്‍ത്തിച്ചവനുമാണ്."
8 യേശു ദൈവത്തിന്‍റെ പുത്രനായിരുന്നു. എന്നാല്‍ യേശു താന്‍ സഹിക്കേണ്ടിയിരുന്ന കാര്യങ്ങള്‍ അനുസരിക്കുവാനായി സഹിക്കുകയും ഗ്രഹിക്കുകയും ചെയ്തു."
9 അപ്പോള്‍ യേശു പരിപൂര്‍ണ്ണനായി. അവനില്‍ വിശ്വസിക്കുന്ന ഏവനും എന്നേക്കും മോക്ഷം ലഭിക്കുമെന്നുള്ളതിനു ഹേതു യേശുവാണ്."
10 ദൈവം മല്‍ക്കീസേദെക്കിനെപ്പോലെ യേശുവിനെയും മഹാപുരോഹിതനാക്കി."
11 ഇതിനെപ്പറ്റി പറയുവാന്‍ ഞങ്ങള്‍ക്കു പലതും ഉണ്ട്. എന്നാല്‍ അത് വിശദീകരിക്കുക ക്ലേശകരമാണ്. കാരണം ഗ്രഹിക്കുവാനുള്ള ശ്രമം നിങ്ങള്‍ നിര്‍ത്തി."
12 അദ്ധ്യാപകരാകാന്‍ തക്ക സമയം നിങ്ങള്‍ക്കുണ്ടായിരുന്നു. എന്നാല്‍ ദൈവത്തിന്‍റെ ഉപദേശത്തിന്‍റെ ആദ്യപാഠം ഇപ്പോഴും പഠിപ്പിക്കുവാന്‍ നിങ്ങള്‍ക്ക് ചിലരെ ആവശ്യമുണ്ട്. ദ്രാവക (പാല്‍) രൂപത്തിലുള്ള ആദ്യപാഠങ്ങളാണ് നിങ്ങള്‍ക്കിപ്പോഴും ആവശ്യം. ഖരഭക്ഷണം കഴിക്കുവാന്‍ നിങ്ങളായിട്ടില്ല."
13 പാല്‍ ഭക്ഷണമായിട്ടു തുടരുന്നവന്‍ ഇപ്പോഴും ശിശുവാണ്. ആ വ്യക്തിക്ക് ശരി പാഠങ്ങളെക്കുറിച്ച് യാതൊരു ഗ്രാഹ്യവുമില്ല."
14 എന്നാല്‍ ശിശുക്കളെപ്പോലെയാകുന്നതു നിര്‍ത്തിയ ആള്‍ക്കാര്‍ക്കുള്ളതാണ് ഖരഭക്ഷണം. അത് ആത്മാവില്‍ വളര്‍ച്ച പ്രാപിച്ച ആള്‍ക്കാര്‍ക്കുള്ളതാണ്. ആ ജനങ്ങള്‍ നന്മ തിന്മകളെ വേര്‍തിരിച്ചറിയാന്‍ സ്വയം പരിശീലിക്കുകയും പഠിപ്പിക്കുകയും ചെയ്തിട്ടുള്ളവരാണ്."
1 അതിനാല്‍ ക്രിസ്തുവിനെക്കുറിച്ചുള്ള ബാലപാഠങ്ങള്‍ നാം പഠിച്ചു പൂര്‍ത്തിയാ ക്കേണ്ടതായിരുന്നു. നാം തുടങ്ങിയിടത്തേക്കു തിരികെ പോകരുത്. നാം നമ്മുടെ ക്രിസ്തുവിലുള്ള ജീവിതം തുടങ്ങിയത് ദൈവത്തില്‍ വിശ്വസിച്ചുകൊണ്ടും പണ്ടു നാം ചെയ്ത തിന്മകളില്‍ നിന്നും പിന്തിരിഞ്ഞുകൊണ്ടുമാണ്."
2 അക്കാലത്ത് സ്നാനങ്ങളെക്കുറിച്ചും കൈവെപ്പു ശുശ്രൂഷയെക്കുറിച്ചുമാണ് നമ്മെ പഠിപ്പിച്ചിരുന്നത്. മരണത്തില്‍നിന്നുള്ള ജനങ്ങളുടെ ഉത്ഥാനത്തെക്കുറിച്ചും എല്ലാക്കാലത്തേക്കും തുടരുന്ന വിധിയെയും അതിന്‍റെ ഫലത്തെയും കുറിച്ചുമാണ് ഞങ്ങളെ പഠിപ്പിച്ചത്. എന്നാലിപ്പോള്‍ കൂടുതല്‍ ഗഹനമായ പാഠങ്ങളിലേക്കു നമുക്കു മുന്നേറേണ്ടിയിരിക്കുന്നു."
3 ദൈവം അനുവദിക്കുമെങ്കില്‍ ഞങ്ങളതു ചെയ്യും."
4 [This verse may not be a part of this translation]"
5 [This verse may not be a part of this translation]"
6 [This verse may not be a part of this translation]"
7 ധാരാളം മഴ ലഭിക്കുന്ന പ്രദേശം പോലെയാണവര്‍. ഒരു കൃഷിക്കാരന്‍ ജനങ്ങള്‍ക്കു ആഹാരം ലഭിക്കത്തക്ക വിധത്തില്‍ ആ ഭൂമിയെ ഒരുക്കുകയും അതില്‍ നടുകയും ചെയ്യുന്നു. ആ നിലം ജനോപകാരിയായ നില പുറപ്പെടുവിക്കുമെങ്കില്‍ ആ നിലത്തിന് ദൈവത്തിന്‍റെ ആശീര്‍വാദമുണ്ട്."
8 എന്നാല്‍ ആ നിലം കളകളും മുള്ളുകളും ആണ് വളര്‍ത്തുന്നതെങ്കില്‍ അത് ഫലശൂന്യമാണ്. ദൈവശാപം കിട്ടത്തക്കവിധം ആ നിലം അപകടത്തിലാണ്. ആ നിലം തീയാല്‍ നശിപ്പിക്കപ്പെടും."
9 പ്രിയരേ, ഞങ്ങളീക്കാര്യം പറയുന്നുവെങ്കിലും യഥാര്‍ത്ഥത്തില്‍ നല്ല കാര്യങ്ങളാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. രക്ഷയെ സംബന്ധിച്ച കാര്യങ്ങള്‍ നിങ്ങള്‍ ചെയ്യുമെന്ന് ഞങ്ങള്‍ തീര്‍ത്തും വിശ്വസിക്കുന്നു."
10 ദൈവം നീതിയുള്ളവനാണ്. നിങ്ങള്‍ ചെയ്ത എല്ലാക്കാര്യങ്ങളും അവന്‍ സ്മരിക്കും. അവന്‍റെ ജനങ്ങളെ തുടരെ സഹായിച്ചുകൊണ്ട്, അവനോടുള്ള സ്നേഹം നിങ്ങള്‍ കാണിച്ചുവെന്ന് ദൈവം സ്മരിക്കും. നിങ്ങള്‍ അവന്‍റെ ആളുകളെ നിരന്തരം സഹായിക്കുമെന്നും അവന്‍ ഓര്‍ക്കും."
11 നിങ്ങളുടെ ജീവിതം മുഴുവനും അതേ കഠിനപരിശ്രമം നിങ്ങളോരോരുത്തരും തുടരണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു. അപ്പോള്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്ന മഹത്കാര്യങ്ങള്‍ തീര്‍ച്ചയായും നിങ്ങള്‍ക്കു കിട്ടും."
12 നിങ്ങള്‍ അലസരാകണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ദൈവം വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ ലഭ്യമാകുന്നവരെപ്പോലെ ആകണം നിങ്ങളെന്നു ഞങ്ങളാഗ്രഹിക്കുന്നു. വിശ്വാസവും ക്ഷമയുമുള്ളവര്‍ക്ക് ദൈവത്തിന്‍റെ വാഗ്ദാനം ലഭിക്കുന്നു."
13 ദൈവം അബ്രാഹാമിനോട് ഒരു പ്രതിജ്ഞചെയ്തു. അവന്‍ വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ സഫലമാക്കുമെന്നു അവന്‍ പ്രതിജ്ഞചെയ്തു. തന്നേക്കാള്‍ ഉന്നതനായ മറ്റൊരുവന്‍ ഇല്ലെന്നുള്ള കാര്യം അവനറിയാമായിരുന്നതു കൊണ്ട് അവന്‍ ഇതു ചെയ്യുമെന്ന് സ്വന്തം നാമത്തില്‍ പ്രതിജ്ഞ ചെയ്തു."
14 ദൈവം പറഞ്ഞു, “ഞാന്‍ നിന്നെ സത്യമായും അനുഗ്രഹിക്കും. ഞാന്‍ ധാരാളം അനന്തരാവകാശികളെ നിനക്കു തീര്‍ച്ചയായും തരും.”"
15 ഇതിന്‍റെ സഫലീകരണത്തിനായി അബ്രാഹാം ക്ഷമയോടെ കാത്തിരുന്നു. പിന്നീട് ദൈവം വാഗ്ദാനം ചെയ്തതെന്തോ അത് അവനു ലഭ്യമായി."
16 ജനങ്ങള്‍ തങ്ങളേക്കാള്‍ ഉന്നതനായ മറ്റൊരുവന്‍റെ നാമം ഒരു പ്രതിജ്ഞയെടുക്കുന്പോള്‍ ഉപയോഗിക്കും. അവര്‍ പറയുന്നതു ശരിയാണെന്നു ആ പ്രതിജ്ഞ തെളിയിക്കുന്നു. അവര്‍ പറഞ്ഞതിനെച്ചൊല്ലിയുള്ള എല്ലാ തര്‍ക്കവിതര്‍ക്കങ്ങളും ഇത് അവസാനിപ്പിക്കും."
17 തന്‍റെ വാഗ്ദാനം സത്യമാണെന്നു തെളിയിക്കുവാന്‍ ദൈവം ആഗ്രഹിച്ചു. താന്‍ വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ ലഭിക്കുന്നവരോട് ഇക്കാര്യം തെളിയിക്കാന്‍ അവന്‍ ആഗ്രഹിച്ചു. തന്‍റെ പദ്ധതി ഒരിക്കലും മാറുന്നതല്ലെന്ന് അക്കൂട്ടര്‍ വ്യക്തമായി മനസ്സിലാക്കണമെന്നു ദൈവം ആഗ്രഹിക്കുന്നു. അതിനാല്‍ ചില കാര്യങ്ങള്‍ സംഭവിക്കുമെന്ന് ദൈവം പറഞ്ഞു, സത്യപ്രതിജ്ഞ ചെയ്യുക വഴി അത് ശരിയാണെന്ന് അവന്‍ തെളിയിച്ചു."
18 ദൈവത്തിന്‍റെ വാഗ്ദാനവും പ്രതിജ്ഞയും പിന്‍വലിക്കാനോ റദ്ദു ചെയ്യാനോ പറ്റാത്തതുമാണ്. വാഗ്ദാനം ചെയ്യുന്പോഴും ഉടന്പടി ചെയ്യുന്പോഴും നുണ പറയാന്‍ ദൈവത്തിനു സാദ്ധ്യമല്ല. അതിനാല്‍ ദൈവത്തിന്‍റെ പക്കലേക്ക് സുരക്ഷിതത്വത്തിനായി ചെന്ന ഞങ്ങള്‍ക്ക് ഇത് വലിയ പ്രോത്സാഹനം ഏകുന്നു. ദൈവം നല്‍കിയ ആ പ്രതീക്ഷയില്‍ തുടരുവാന്‍ ആ രണ്ടു കാര്യങ്ങളും ഞങ്ങള്‍ക്ക് വലിയ പ്രോത്സാഹനം നല്‍കുന്നു."
19 ഞങ്ങള്‍ക്കുള്ള ഈ പ്രത്യാശ ഒരു നങ്കൂരം പോലെയാണ്. അത് ശക്തവും ഉറച്ചതും നമ്മുടെ ആത്മാവിനെ സംരക്ഷിക്കുന്നതുമാണ്. സ്വര്‍ഗ്ഗീയ ദൈവാലയത്തിന്‍റെ പിന്‍വരിക്കുള്ളിലെ അതിവിശുദ്ധ സ്ഥലത്തേക്ക് അത് പോകും."
20 യേശു നേരത്തെ തന്നെ അവിടെ പ്രവേശിച്ചു നമുക്കു വേണ്ടിയുള്ള പാത തുറന്നു. മല്‍ക്കീസേദെക്കിനെപ്പോലെ യേശു എന്നെന്നേക്കുമുള്ള മഹാപുരോഹിതനായി."
1 ശാലേമിന്‍റെ രാജാവും അത്യുന്നതനായ ദൈവത്തിന്‍റെ പുരോഹിതനുമായിരുന്നു മല്‍ക്കീസേദെക്ക്. രാജാക്കന്മാരെ പരാജയപ്പെടുത്തിയ ശേഷം തിരികെ വന്ന അബ്രാഹാമിനെ മല്‍ക്കീസെദേക്ക് കണ്ടു മുട്ടി. ആ ദിവസം മല്‍ക്കീസേദേക്ക് അബ്രാഹാമിനെ ആശീര്‍വദിച്ചു."
2 അബ്രാഹാം തനിക്കുള്ളതിന്‍റെയെല്ലാം ദശാംശം മല്‍ക്കീസേദേക്കിനു നല്‍കി. (മല്‍ക്കീസേദേക്കിന്‍റെ പേരിനര്‍ത്ഥം “നീതിയുടെ രാജാവ്” എന്നും, “സമാധാനത്തിന്‍റെ രാജാവ്” എന്നര്‍ത്ഥം വരുന്ന “ശാലേമിന്‍റെ രാജാവ്” എന്നുമാണ്.)"
3 മല്‍ക്കീസേദേക്കിന്‍റെ അപ്പനും അമ്മയും ആരാണെന്ന് ആര്‍ക്കും അറിഞ്ഞുകൂടാ. എവിടെ നിന്നാണ് അവന്‍ വന്നതെന്നും ആര്‍ക്കും അറിയില്ല. എന്നു മാത്രമല്ല, അവന്‍ ജനിച്ചതെന്നാണെന്നോ മരിച്ചതെന്നാണെന്നോ ആര്‍ക്കും അറിയില്ല. മല്‍ക്കീസേദേക്ക് ദൈവത്തിന്‍റെ പുത്രനെപ്പോലെയാണ്. നിത്യപുരോഹിതനായി അവന്‍ തുടരുന്നു."
4 മല്‍ക്കീസേദേക്ക് വലിയ മഹാനായിരുന്നു എന്നു നിങ്ങള്‍ക്കു കാണാം. നമ്മുടെ മഹാപിതാവായ അബ്രാഹാം യുദ്ധത്തില്‍ താന്‍ നേടിയ എല്ലാറ്റിന്‍റെയും ദശാംശം മല്‍ക്കീസേദേക്കിനു നല്‍കി."
5 ന്യായപ്രമാണം പറയുന്നതു പ്രകാരം പുരോഹിതന്മാരായിരിക്കുന്ന ഗോത്രമായ ലേവ്യര്‍ക്ക് ജനങ്ങളില്‍ നിന്ന് ദശാംശം വാങ്ങാം. അബ്രാഹാമിന്‍റെ പിന്തുടര്‍ച്ചക്കാരായ സ്വന്തം ആളുകളില്‍ നിന്ന് പോലും പുരോഹിതര്‍ ദശാംശം പിരിച്ചെടുക്കുന്നു."
6 മല്‍ക്കീസേദേക്ക് ലേവിയുടെ ഗോത്രത്തില്‍ നിന്നുള്ളവനല്ല, എന്നിട്ടും അവനു അബ്രാഹാമില്‍ നിന്ന് ദശാംശം കിട്ടി. ഇതിനു പുറമേ ദൈവത്തിന്‍റെ വാഗ്ദത്തങ്ങള്‍ ഉണ്ടായിരുന്ന അബ്രാഹാമിനെ അവന്‍ ആശീര്‍വദിച്ചു."
7 ഉന്നതനായ ഒരു വ്യക്തി തന്നെക്കാള്‍ ഔന്നിത്യം കുറഞ്ഞവനെ ആശീര്‍വദിക്കുന്നുവെന്നുള്ളത് എല്ലാവര്‍ക്കും അറിയാവുന്നതാണ്."
8 എന്നാല്‍ ദശാംശങ്ങള്‍ ലഭിക്കുന്ന ആ പുരോഹിതര്‍ ജീവിക്കുകയും മരിക്കുകയും ചെയ്യുന്ന സാധാരണ മനുഷ്യരാണ്. എന്നാല്‍ അബ്രാഹാമില്‍ നിന്ന് ദശാംശം കിട്ടിയ മല്‍ക്കീസേദേക്ക് തിരുവെഴുത്തുകള്‍ പറയുംപോലെ തുടര്‍ന്നും ജീവിക്കുന്നു."
9 ജനങ്ങളില്‍ നിന്ന് ദശാംശം കിട്ടുന്നത് ലേവിക്കാണ്. എന്നാല്‍ അബ്രാഹാം മല്‍ക്കീസേദേക്കിനു ഒരു ദശാംശം കൊടുത്തപ്പോള്‍ ലേവിയും അതു കൊടുത്തു എന്നു നമുക്കു പറയാന്‍ സാധിക്കും."
10 പക്ഷെ ലേവി അന്ന് ജനിച്ചിട്ടുപോലുമില്ല, മല്‍ക്കീസേദെക്ക് അബ്രാഹാമിനെ കണ്ടുമുട്ടിയപ്പോള്‍ ലേവി തന്‍റെ മുന്‍ഗാമിയായ അബ്രാഹാമിന്‍റെ ശരീരത്തിലുണ്ടായിരുന്നു."
11 ലേവ്യഗോത്രത്തില്‍പ്പെട്ട പുരോഹിത ക്രമത്തിനു വിധേയമായാണല്ലോ ജനങ്ങള്‍ക്ക് ന്യായപ്രമാണം നല്‍കപ്പെട്ടത്. എന്നാല്‍ ആ പുരോഹിത ക്രമത്തിന് ജനങ്ങളെ പൂര്‍ണ്ണരാക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ മറ്റൊരു പുരോഹിതന്‍ വരേണ്ടത് ആവശ്യമായിരുന്നു. മല്‍ക്കീസേദേക്കിനെപ്പോലെയും എന്നാല്‍ അഹരോനെപ്പോലെയുമല്ലാത്ത ഒരു പുരോഹിതന്‍ എന്നാണു ഞാനര്‍ത്ഥമാക്കുന്നത്."
12 അതുപോലെ തന്നെ ഒരു വ്യത്യസ്ത ക്രമത്തിലുള്ള പുരോഹിതന്‍ ആഗതനാകുന്പോള്‍ ന്യായപ്രമാണവും മാറ്റപ്പെടണം."
13 ഈ കാര്യങ്ങളിലെല്ലാം ഞങ്ങള്‍ പറയുന്നത് ക്രിസ്തുവിനെക്കുറിച്ചാണ്. ഒരു വ്യത്യസ്ത ഗോത്രത്തില്‍ നിന്നുള്ളവനാണ് അവന്‍. ആ ഗോത്രത്തില്‍പ്പെട്ട ഒരുവനും യാഗപീഠത്തില്‍ പുരോഹിത ശുശ്രൂഷ ചെയ്തിട്ടില്ല."
14 നമ്മുടെ കര്‍ത്താവായ ക്രിസ്തു യെഹൂദാ ഗോത്രത്തിലാണു ജനിച്ചതെന്നു വ്യക്തമാണ്. മാത്രമല്ല ആ ഗോത്രത്തില്‍ നിന്നുള്ള പുരോഹിതരെക്കുറിച്ച് മോശെ ഒന്നും പറയുന്നില്ല."
15 ഈ കാര്യങ്ങളൊക്കെയും കൂടുതല്‍ വ്യക്തമാക്കി വരുന്ന പുതിയ പുരോഹിതന്‍, ക്രിസ്തു മല്‍ക്കിസേദേക്കിനെപ്പോലെയുള്ളവനാണ്."
16 അവന്‍റെ പിതൃത്വത്തിന്‍റെ ബലത്തിന്മേലുള്ള ചട്ടങ്ങളാലോ ന്യായപ്രമാണങ്ങളാലോ അല്ല എന്നേക്കും തുടരുന്ന തന്‍റെ ജീവശക്തിയിലൂടെയാണ് അവനെ ഒരു പുരോഹിതനാക്കിയത്."
17 തിരുവെഴുത്തുകളില്‍ അവനെക്കുറിച്ച് ഇങ്ങനെ പറയപ്പെട്ടിരിക്കുന്നു, “മല്‍ക്കീസേദേക്കിന്‍റെ പുരോഹിത ക്രമത്തില്‍ നീ ഒരു നിത്യപുരോഹിതനാണ്.”"
18 വ്യര്‍ത്ഥവും ദുര്‍ബ്ബലവുമായ കാരണങ്ങളാല്‍ ആ പഴയ ചട്ടങ്ങള്‍ ഇപ്പോള്‍ നിലവിലില്ല."
19 മോശെയുടെ ന്യായപ്രമാണത്തിന് യാതൊന്നിനെയും പൂര്‍ണ്ണമാക്കാന്‍ സാധിച്ചിട്ടില്ല. എന്നാലിപ്പോള്‍ ഒരു ശ്രേഷ്ഠ പ്രതീക്ഷ നമുക്ക് നല്‍കപ്പെട്ടിരിക്കുന്നു. ആ പ്രതീക്ഷയോടെ നമുക്ക് ദൈവസാമീപ്യത്തിലേക്കു ചെല്ലാം."
20 ക്രിസ്തുവിനെ മഹാപുരോഹിതനാക്കിയപ്പോള്‍ ദൈവം ഒരു പ്രതിജ്ഞ ചെയ്തു എന്നതും പ്രാധാന്യമര്‍ഹിക്കുന്നു. ഇതരര്‍ പുരോഹിതരായപ്പോള്‍ യാതൊരു വാഗ്ദാനവുമില്ലായിരുന്നു."
21 പക്ഷേ ദൈവത്തിന്‍റെ വാഗ്ദാനപ്രകാരം ക്രിസ്തു ഒരു പുരോഹിതനായി. ദൈവം പറഞ്ഞു, “അചഞ്ചലമാംവിധം കര്‍ത്താവൊരു പ്രതിജ്ഞ ചെയ്തു, ‘നീ ഒരു നിത്യപുരോഹിതനാണ്.’” സങ്കീര്‍ത്തനങ്ങള്‍ 110:4"
22 അതിനാല്‍ ദൈവത്തില്‍ നിന്ന് തന്‍റെ ജനങ്ങള്‍ക്കുള്ള മെച്ചപ്പെട്ട നിയമത്തിന്‍റെ ഒരു ഉറപ്പാണ് ക്രിസ്തു എന്നാണ് ഇതര്‍ത്ഥമാക്കുന്നത്."
23 ഇതര പുരോഹിതര്‍ മരിച്ചപ്പോള്‍ അവര്‍ക്ക് പുരോഹിതരായിരിക്കുന്നത് തുടരാന്‍ സാധിച്ചില്ല. അതിനാല്‍ അത്തരം ധാരാളം പുരോഹിതര്‍ ഉണ്ടായിരുന്നു."
24 എന്നാല്‍ യേശു എന്നെന്നേക്കും ജീവിക്കുന്നു. പൌരോഹിത്യ സേവനത്തില്‍ നിന്ന് അവന്‍ ഒരിക്കലും വിരമിക്കില്ല."
25 അതിനാല്‍ ക്രിസ്തുവിന് അവനിലൂടെ ദൈവത്തിങ്കലേക്ക് വരുന്നവരെ രക്ഷിക്കുവാന്‍ സാധിക്കും. ക്രിസ്തുവിന്, എന്നെന്നേക്കും ഇങ്ങനെ ചെയ്യാന്‍ സാധിക്കും. കാരണം അവന്‍ എന്നും എന്നേക്കും ജീവിയ്ക്കുകയും ജനങ്ങള്‍ ദൈവമുന്പാകെ വരുന്പോള്‍ അവരെ എപ്പോഴും സഹായിക്കാന്‍ തയ്യാറുമാണ് എന്നതു തന്നെ."
26 അതിനാല്‍ നമുക്കാവശ്യമായ തരത്തിലുള്ള മഹാപുരോഹിതനാണ് ക്രിസ്തു. അവന്‍ വിശുദ്ധനാണ്. അവനില്‍ യാതൊരു പാപവും ഇല്ല, അവന്‍ നിര്‍മ്മലനും പാപികളാല്‍ സ്വാധീനിക്കപ്പെടാത്തവനുമാണ്. അവന്‍ സ്വര്‍ഗ്ഗങ്ങള്‍ക്കുപരിയായി ഉയര്‍ത്തപ്പെട്ടിരിക്കുന്നു."
27 അവന്‍ ഇതര പുരോഹിതരെപ്പോലെയല്ല. ആ ഇതര പുരോഹിതര്‍ ദൈനംദിന യാഗമര്‍പ്പിക്കേണ്ടിയിരിക്കുന്നു. അവര്‍ ആദ്യമേ സ്വപാപത്തിനുവേണ്ടിയും പിന്നീട് ജനങ്ങളുടെ പാപത്തിനു വേണ്ടിയും യാഗമര്‍പ്പിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ ക്രിസ്തു അതു ചെയ്യേണ്ടതില്ല. ക്രിസ്തു എക്കാലത്തേക്കുമായി ഒരു യാഗം അര്‍പ്പിച്ചു. ക്രിസ്തു സ്വയം അര്‍പ്പിച്ചു."
28 സാധാരണജനങ്ങളെ ബലഹീനതകളുള്ളവരെ മഹാപുരോഹിതന്മാരായി ന്യായപ്രമാണം തിരഞ്ഞെടുത്തു. എന്നാല്‍ ന്യായപ്രമാണത്തിനു ശേഷം ദൈവം ഒരു വാഗ്ദത്തം ചെയ്തു. ദൈവം പ്രതിജ്ഞ വഴിയായി ആ വാക്കുകള്‍ പറഞ്ഞു. ആ വചനങ്ങള്‍ ദൈവപുത്രനെ മഹാപുരോഹിതനാക്കി. ആ പുത്രന്‍ നിത്യമായി പരിപൂര്‍ണ്ണനാക്കപ്പെട്ടിരിക്കുന്നു."
1 ഞങ്ങള്‍ പറയുന്നതിന്‍റെ കാതലായ കാര്യം ഇതാണ്. ഞങ്ങള്‍ പറയുന്ന തരത്തിലുള്ള ഒരു മഹാപുരോഹിതന്‍ ഇപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ ദൈവത്തിന്‍റെ സിംഹാസനത്തിന്‍റെ വലതുവശത്ത് ഇരിക്കുന്നു."
2 നമ്മുടെ മഹാപുരോഹിതന്‍ അതിവിശുദ്ധസ്ഥലത്ത് ശുശ്രൂഷ ചെയ്യുന്നു."
3 എല്ലാ മഹാപുരോഹിതര്‍ക്കും ദൈവത്തിനായി കാഴ്ചകളും യാഗങ്ങളും അര്‍പ്പിക്കേണ്ട ജോലിയുണ്ട്. അതിനാല്‍ നമ്മുടെ മഹാപുരോഹിതനും തീര്‍ച്ചയായും ദൈവത്തിന് എന്തെങ്കിലും അര്‍പ്പിക്കണം."
4 നമ്മുടെ മഹാപുരോഹിതന്‍ ഭൂമിയിലാണ് ജീവിച്ചിരുന്നതെങ്കില്‍ അവനൊരു പുരോഹിതനാകാന്‍ കഴിയുമായിരുന്നില്ല. ന്യായപ്രമാണം അനുശാസിക്കുന്ന വിധത്തില്‍ കാഴ്ചകളര്‍പ്പിക്കുന്ന പുരോഹിതര്‍ ഇവിടുള്ളതിനാലാണു ഞാനിതു പറയുന്നത്."
5 ഈ പുരോഹിതര്‍ ചെയ്യുന്ന കര്‍മ്മങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഒരു പകര്‍പ്പും സ്വര്‍ഗ്ഗീയ കാര്യങ്ങളുടെ നിഴലുമാണ്. അതുകൊണ്ടാണ് വിശുദ്ധകൂടാരം നിര്‍മ്മിക്കാന്‍ തയ്യാറായപ്പോള്‍ മോശെയെ ദൈവം താക്കീതു ചെയ്തത്. “പര്‍വ്വതത്തില്‍ ഞാന്‍ നിനക്കു കാണിച്ചു തന്ന അതേ രൂപരേഖയില്‍ തന്നെ എല്ലാം നിര്‍മ്മിതമാവുമെന്നു തീര്‍ച്ചപ്പെടുത്തുക.”"
6 എന്നാല്‍ ക്രിസ്തുവിനു നല്‍കിയ പ്രവൃത്തി മറ്റു പുരോഹിതര്‍ക്കു നല്‍കിയതിനെക്കാള്‍ ഏറെ വലുതായിരിക്കുന്നു. അതേപോലെ ദൈവത്തില്‍ നിന്ന് ജനങ്ങള്‍ക്കായി ക്രിസ്തു എത്തിച്ച പുതിയ നിയമം പഴയതിനെക്കാള്‍ ഏറെ ഉന്നതമായിരുന്നു. പുതിയനിയമമാകട്ടെ മെച്ചപ്പെട്ട കാര്യങ്ങളുടെ അടിസ്ഥാനത്തിലുള്ളതുമാണ്."
7 ആദ്യനിയമത്തില്‍ കുറവൊന്നുമില്ലായിരുന്നുവെങ്കില്‍ രണ്ടാമതൊന്നിന്‍റെ ആവശ്യമില്ലായിരുന്നു."
8 എന്നാല്‍ ജനങ്ങളിലെന്തോ കുഴപ്പം ദൈവം കണ്ടെത്തി, ദൈവം പറഞ്ഞു, “യിസ്രായേല്യര്‍ക്കും യെഹൂദര്‍ക്കും ഞാനൊരു പുതിയ നിയമം നല്‍കുന്ന സമയം വരുന്നു എന്നു കര്‍ത്താവ് പറയുന്നു:"
9 ഞാന്‍ അവരുടെ പൂര്‍വ്വികരുടെ കൈക്കു പിടിച്ചു മിസ്രയീമിനു പുറത്തേക്കു നയിച്ചപ്പോള്‍ നല്‍കിയ നിയമം പോലുള്ളതല്ലിത്. ഞാന്‍ അവരുമായി ഊട്ടിയുറപ്പിച്ച ആ നിയമത്തോട് അവര്‍ കൂറു പുലര്‍ത്താത്തതിനാല്‍ ഞാന്‍ അവരില്‍ നിന്നകന്നു എന്നു കര്‍ത്താവ് പറയുന്നു."
10 ഇതാണ് ഞാന്‍ യിസ്രായേല്‍ ജനതയ്ക്കു നല്‍കുന്ന പുതിയനിയമം. ഞാന്‍ ഈ നിയമം ഭാവിയില്‍ നല്‍കും. കര്‍ത്താവ് പറയുന്നു, “എന്‍റെ ന്യായപ്രമാണം ഞാനവരുടെ മനസ്സില്‍ സ്ഥാപിക്കുകയും അവരുടെ ഹൃദയത്തില്‍ എഴുതുകയും ചെയ്യും. ഞാനവരുടെ ദൈവവും അവരെന്‍റെ ജനവുമായിരിക്കുകയും ചെയ്യും.”"
11 ഒരിക്കലും ഒരുവനു തന്‍റെ സഹോദരനെയോ ദൈവത്തിന്‍റെ മറ്റ് ജനത്തെയോ പഠിപ്പിക്കേണ്ടിവരില്ല. ദൈവത്തെ അറിയുക എന്ന് അവന്‍ അവരോട് പറയേണ്ടത് ആവശ്യമായും വരില്ല. എന്തുകൊണ്ടെന്നാല്‍, “സകലരും-ഉന്നതനും എളിയവനും- എന്നെ അറിയും"
12 കൂടാതെ, എനിക്കെതിരായി അവര്‍ ചെയ്ത തെറ്റുകള്‍ ഞാന്‍ പൊറുക്കും. അവരുടെ പാപങ്ങളെ ഞാനൊട്ടു സ്മരിക്കുകയുമില്ല.” യിരെമ്യാവ് 31:31-34"
13 ദൈവം ഇതിനെ പുതിയ നിയമമെന്നു വിളിച്ചതിനാല്‍ പ്രഥമ നിയമം അവന്‍ പഴയതാക്കി. പഴയതും ഉപയോഗയോഗ്യമല്ലാത്തതുമായ എന്തും അപ്രത്യക്ഷമാകാന്‍ യോഗ്യമാണ്."
1 പ്രഥമ നിയമത്തില്‍ ആരാധനയ്ക്കു വേണ്ടിയുള്ള ചട്ടങ്ങള്‍ ഉണ്ടായിരുന്നു. അതിന് ഒരു മനുഷ്യനിര്‍മ്മിതമായ ആരാധനാസ്ഥലവും ഉണ്ടായിരുന്നു."
2 ഈ സ്ഥലം ഒരു കൂടാരത്തിനകത്തായിരുന്നു. കൂടാരത്തിലെ പ്രഥമ സ്ഥലം വിശുദ്ധസ്ഥലമെന്നു വിളിക്കപ്പെട്ടു. വിശുദ്ധസ്ഥലത്തായിരുന്നു ദീപങ്ങളും ദൈവത്തിനുവേണ്ടിയുള്ള യാഗത്തിനായി പ്രത്യേക അപ്പം അര്‍പ്പിക്കുന്ന മേശയും സജ്ജീകരിച്ചിരുന്നത്."
3 രണ്ടാമത്തെ തിരശ്ശീലയ്ക്കു പിന്നില്‍ അതിവിശുദ്ധസ്ഥലമെന്ന തളവുമുണ്ടായിരുന്നു."
4 അതിവിശുദ്ധസ്ഥലത്ത് ഉണ്ടായിരുന്നത് കുന്തിരിക്കം പുകയ്ക്കുന്നതിനായി ഒരു സ്വര്‍ണ്ണം കൊണ്ടുള്ള യാഗപീഠമായിരുന്നു. അതിവിശുദ്ധസ്ഥലത്ത് പഴയനിയമം സംവഹിക്കുന്ന വിശുദ്ധപേടകം ഉണ്ടായിരുന്നു. പേടകം സ്വര്‍ണ്ണം പൊതിഞ്ഞതായിരുന്നു. മന്നാ ഇരിക്കുന്ന സ്വര്‍ണ്ണ ഭരണിയും അഹരോന്‍റെ, ഒരിക്കല്‍ ഇല തളിര്‍ത്ത വടിയും ഈ പേടകത്തില്‍ ഉണ്ടായിരുന്നു. കൂടാതെ ആ പേടകത്തില്‍ പഴയനിയമത്തിലെ പത്തു കല്പനകള്‍ എഴുതിയിരുന്ന ശിലാഫലകങ്ങളും ഉണ്ടായിരുന്നു."
5 പേടകത്തിനു മുകളില്‍ ദൈവമഹത്വം കാണിച്ച കെരൂബുകളും ഉണ്ടായിരുന്നു. പാപപരിഹാരം ചെയ്യുന്ന കൃപാസനത്തിനു മുകളില്‍ കെരൂബുകള്‍ നിന്നു. എന്നാല്‍ ഈ കാര്യങ്ങളെപ്പറ്റി എല്ലാം ഇപ്പോള്‍ വിവരിച്ച് പറയാനാവില്ല."
6 ഞാന്‍ വിവരിച്ചിട്ടുള്ളതുപോലെ കൂടാരത്തിനകത്ത് സര്‍വ്വതും സജ്ജീകരിച്ചിട്ടുണ്ട്. പിന്നീട് പുരോഹിതന്മാര്‍ ദൈനംദിനം ആദ്യത്തെ മുറിയില്‍ പ്രവേശിച്ച് ആരാധന നടത്തി."
7 എന്നാല്‍ മഹാപുരോഹിതനു മാത്രമേ അതിവിശുദ്ധസ്ഥലത്തു പ്രവേശ നമുണ്ടായിരുന്നുള്ളൂ. അതു തന്നെയുമല്ല വര്‍ഷത്തിലൊരിക്കല്‍ മാത്രം മഹാപുരോഹിതന്‍ രക്തവും തന്‍റെ കൂടെയെടുത്തു മാത്രമേ അതിനുള്ളില്‍ പ്രവേശിച്ചിരുന്നുള്ളൂ. തന്‍റെ തന്നെയും ജനങ്ങളുടെയും പാപത്തിനുവേണ്ടി പുരോഹിതര്‍ രക്തം ദൈവത്തിനു അര്‍പ്പിച്ചു. പാപം ആണ് ചെയ്യുന്നത് എന്നറിയാതെ ജനം ചെയ്തു കൂട്ടിയ പ്രവൃത്തികളാണ് ആ പാപങ്ങള്‍."
8 പ്രഥമമുറി നിലനില്‍ക്കേ അതിവിശുദ്ധസ്ഥലത്തേക്കുള്ള പാത തുറന്നിരുന്നില്ല, എന്നു പഠിപ്പിക്കുവാനായി പരിശുദ്ധാത്മാവ് ആ രണ്ടു വേറിട്ട മുറികള്‍ ഉപയോഗിച്ചിരുന്നു."
9 [This verse may not be a part of this translation]"
10 ഈ കാഴ്ചകളും യാഗങ്ങളും ഭക്ഷണത്തെയും പാനീയത്തെയും ആചാര ശുചീകരണത്തെയും കുറിച്ചുമാത്രമുള്ളതാണ്. അക്കാര്യങ്ങള്‍ ഹൃദയത്തിനകത്തുള്ള കാര്യങ്ങളെക്കുറിച്ചല്ല. പ്രത്യുത ശരീരത്തെക്കുറിച്ചുള്ള ചട്ടങ്ങളാണ്. ദൈവത്തിന്‍റെ പുതിയ പാന്ഥാവുവരേക്കും തന്‍റെ ജനത്തിന് പുന്തുടരേണ്ട ചട്ടങ്ങളാണ് ദൈവം നല്‍കിയത്."
11 എന്നാല്‍ ക്രിസ്തു മഹാപുരോഹിതനായി നേരത്തേതന്നെ വന്നിരുന്നു. ഇപ്പോള്‍ നമുക്കുള്ള നല്ലതുകളുടെ മഹാപുരോഹിതനാണ് അവന്‍. ഇതര പുരോഹിതന്മാര്‍ ശുശ്രൂഷ ചെയ്തതു പോലെയുള്ള കൂടാരത്തില്‍ ക്രിസ്തു ശുശ്രൂഷ ചെയ്യുന്നില്ല. ആ കൂടാരത്തിനെക്കാള്‍ മെച്ചപ്പെട്ട സ്ഥലത്താണ് ക്രിസ്തു ശുശ്രൂഷ ചെയ്യുന്നത്. ഇതു സന്പൂര്‍ണ്ണമാണ്. ഇത് മനുഷ്യ നിര്‍മ്മിതമല്ല. ഇത് ഈ സൃഷ്ടിക്കപ്പെട്ട ലോകത്തിന്‍റെതുമല്ല."
12 ക്രിസ്തു ഒരിക്കലേ അതിവിശുദ്ധസ്ഥലത്തു പ്രവേശിച്ചുള്ളൂ. എക്കാലത്തേക്കായും അതു മതിയായിരുന്നു. ക്രിസ്തു അതിവിശുദ്ധസ്ഥല ത്തേക്കു പ്രവേശിച്ചത് സ്വരക്തത്താലാണ്. അല്ലാതെ കോലാടുകളുടെയോ കാളക്കിടാക്കളുടേയോ രക്തത്താലല്ല. ക്രിസ്തു അവിടേക്കു പ്രവേശിക്കുകയും നമുക്കു വേണ്ടി നിത്യമായ സ്വാതന്ത്ര്യം തരുകയും ചെയ്തു."
13 ആരാധനാസ്ഥലത്തേക്ക് പ്രവേശിക്കാന്‍ മതിയായ ശുദ്ധത ഇതുവരെയും ഇല്ലാത്തവരുടെ മേല്‍ കോലാടിന്‍റെയും കാളയുടെയും രക്തവും ഗോചാരവും വിതറി. ആ രക്തവും ചാരവും അവരെ വീണ്ടും ശുദ്ധരാക്കി. അതു ശരീരത്തെ മാത്രമായി ശുദ്ധമാക്കി."
14 അതിനാല്‍ തീര്‍ച്ചയായും ക്രിസ്തുവിന്‍റെ രക്തത്തിനു കൂടുതല്‍ പ്രവര്‍ത്തിക്കുവാന്‍ സാധിക്കും. ദൈവത്തിന് ഒരു പരിപൂര്‍ണ്ണയാഗമായി, തന്‍റെ ശാശ്വതാത്മാവിലൂടെ ക്രിസ്തു സ്വയം അര്‍പ്പിച്ചു. നാം ചെയ്ത എല്ലാ ദുഷ്കര്‍മ്മങ്ങളില്‍ നിന്നും അവന്‍റെ രക്തം നമ്മെ പൂര്‍ണ്ണമായി ശുദ്ധീകരിക്കും. നമ്മുടെ മനഃസാക്ഷികളെപ്പോലും അവന്‍റെ രക്തം ശുദ്ധമാക്കും. ജീവിക്കുന്ന ദൈവത്തെ സേവിക്കത്തക്കവിധം നാം ശുദ്ധരാക്കപ്പെടും."
15 അതിനാല്‍ ക്രിസ്തു തന്‍റെ ജനത്തിനായി ദൈവത്തില്‍ നിന്നു ഒരു പുതിയ നിയമം കൊണ്ടുവന്നു. ദൈവത്താല്‍ വിളിക്കപ്പെട്ട ജനങ്ങള്‍ക്ക് അവന്‍ വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ ലഭിക്കത്തക്കവിധമാണ് ക്രിസ്തു ആ പുതിയനിയമം കൊണ്ടുവന്നത്. ദൈവജനത്തിന് ആ കാര്യങ്ങള്‍ എന്നേക്കും ലഭ്യമാകും. പഴയനിയമത്തിനു കീഴില്‍ ജീവിച്ചിരുന്ന ജനത്തിന്‍റെ പാപങ്ങളുടെ പരിഹാരത്തിന് ക്രിസ്തു മരിച്ചതിനാലാണ് അവര്‍ക്ക് ആ കാര്യങ്ങള്‍ ലഭ്യമാക്കാന്‍ കഴിയുന്നത്."
16 ഒരുവന്‍ മരിക്കുന്പോള്‍ ഒരു വില്‍പത്രം അവശേഷിപ്പിച്ചാല്‍ വില്‍പത്രം എഴുതിയ ആള്‍ മരിച്ചുവെന്ന് ജനങ്ങള്‍ തെളിയിക്കണം."
17 വില്‍പത്രം എഴുതിയ ആള്‍ ജീവിച്ചിരിക്കുന്പോള്‍ അത് പ്രാവര്‍ത്തികമാകയില്ല. വില്‍പത്രം അയാളുടെ മരണശേഷമേ ഉപയോഗപ്പെടുത്താന്‍ സാധിക്കുകയുള്ളൂ."
18 ദൈവവും അവന്‍റെ ജനങ്ങളും തമ്മിലുള്ള ആദ്യത്തെ നിയമത്തിന്‍റെ കാര്യവും അതുതന്നെ. നിയമം പ്രാവര്‍ത്തികമാകുന്നതിന് മുന്‍പ് മരണം നടന്നിരിക്കണം."
19 ആദ്യം മോശെ ന്യായപ്രമാണത്തിനുള്ള എല്ലാ കല്പനകളും ജനതയ്ക്കു വിശദീകരിച്ചു കൊടുത്തു. പിന്നീട് മോശെ പശുക്കിടാങ്ങളുടെ രക്തമെടുത്ത് വെള്ളവുമായി കലര്‍ത്തി പിന്നീട് ആ ന്യായപ്രമാണപുസ്തകത്തിലും എല്ലാ ജനങ്ങളുടെമേലും രക്തവും ജലവും തളിക്കാനായി ചുവപ്പുകന്പിളിയും ഈസോപ്പും അവന്‍ ഉപയോഗിച്ചു."
20 പിന്നീട് നിങ്ങള്‍ പിന്തുടരാന്‍ ദൈവം ആവശ്യപ്പെട്ട നിയമത്തെ ഉറപ്പിക്കുന്ന രക്തമാണ് ഇത്-നിങ്ങള്‍ പിന്‍തുടരണമെന്ന് ദൈവം കല്പിച്ച നിയമം ഇതാണ്. എന്നും മോശെ പറഞ്ഞു."
21 ഇതേരീതിയില്‍ മോശെ വിശുദ്ധകൂടാരത്തിനു മുകളിലും രക്തം തളിച്ചു. ആരാധനയില്‍ ഉപയോഗിച്ച സകല വസ്തുക്കളിന്മേലും അവന്‍ ആ രക്തം തളിച്ചു."
22 ഏതാണ്ട് എല്ലാം തന്നെ രക്തത്താല്‍ ശുദ്ധീകരിക്കപ്പെടണമെന്ന് ന്യായപ്രമാണം പറയുന്നു. രക്തം കൂടാതെ പാപം ശുദ്ധീകരിക്കപ്പെടില്ല."
23 സ്വര്‍ഗ്ഗത്തിലുള്ള യഥാര്‍ത്ഥ കാര്യങ്ങളുടെ പകര്‍പ്പാണ് ഇക്കാര്യങ്ങള്‍. ഈ പകര്‍പ്പുകളത്രയും മൃഗയാഗത്താല്‍ ശുദ്ധീകരിക്കപ്പെടണമെന്നായിരുന്നു. എന്നാല്‍ സ്വര്‍ഗ്ഗത്തിലുള്ള യഥാര്‍ത്ഥ കാര്യങ്ങള്‍ക്ക് ഇതിലും മെച്ചമായ യാഗം ആവശ്യമുണ്ട്."
24 ക്രിസ്തു അതിവിശുദ്ധസ്ഥലത്തേക്കു പോയി. എന്നാല്‍ മനുഷ്യനിര്‍മ്മിതമായ അതിവിശുദ്ധസ്ഥലത്തേക്ക് ക്രിസ്തു പ്രവേശിച്ചില്ല. ആ അതിവിശുദ്ധസ്ഥലം യഥാര്‍ത്ഥത്തിലുള്ള അതിവിശുദ്ധസ്ഥലത്തിന്‍റെ പകര്‍പ്പുമാത്രമാണ്. ക്രിസ്തു സ്വര്‍ഗ്ഗത്തിലേക്കു തന്നെ പോയി. ഇപ്പോള്‍ ക്രിസ്തു നമ്മെ സഹായിക്കാന്‍ അവിടെ ദൈവമുന്പാകെയാണ്."
25 മഹാപുരോഹിതന്‍ വര്‍ഷത്തിലൊരിക്കല്‍ അതിവിശുദ്ധസ്ഥലത്തു പ്രവേശിക്കും. അവന്‍ വഴിപാടിനായി കൂടെ രക്തവും എടുക്കും. എന്നാല്‍ ക്രിസ്തു ചെയ്തതുപോലെ അവന്‍ സ്വരക്തം അര്‍പ്പിക്കുന്നില്ല. ക്രിസ്തു സ്വര്‍ഗ്ഗത്തിലേക്കു പ്രവേശിച്ചത് മഹാപുരോഹിതന്‍ രക്തം കൊണ്ട് വീണ്ടും വീണ്ടും ശുദ്ധീകരണം നടത്തിയതുപോലെ പലതവണ സ്വയാര്‍പ്പണം ചെയ്യുവാനല്ല."
26 ക്രിസ്തു പലപ്രാവശ്യം സ്വയം അര്‍പ്പിച്ചിരുന്നെങ്കില്‍ ലോകസൃഷ്ടിമുതല്‍ അവന്‍ പലതവണ കഷ്ടം സഹിക്കേണ്ടത് ആവശ്യമായി വരുമായിരുന്നു. എന്നാല്‍ ഒരിക്കല്‍ മാത്രം വരികയും ഒരിക്കല്‍ മാത്രം സ്വയം അര്‍പ്പിക്കുകയും ചെയ്തു. ആ ഒരു പ്രാവശ്യം സകല കാലത്തേക്കും മതിയായതാണ്. ലോകം അതിന്‍റെ അവസാനത്തെ സമീപിച്ചുകൊണ്ടിരുന്നപ്പോഴാണ് ക്രിസ്തു വന്നത്. എല്ലാ പാപത്തെയും ഇല്ലാതാക്കാനായി ഒരുയാഗമായി സ്വയം അര്‍പ്പിക്കാനാണ് ക്രിസ്തു കാലങ്ങളുടെ അന്ത്യഘട്ടത്തില്‍ വന്നത്."
27 എല്ലാവ്യക്തിയും ഒരിക്കല്‍ മരിക്കണം. അതിനുശേഷം അവന്‍ ദൈവത്താല്‍ വിധിക്കപ്പെടും."
28 ഇതുപോലെ തന്നെ അനേകരുടെ പാപങ്ങള്‍ ഇല്ലാതാക്കുവാനായി ക്രിസ്തു ഒരിക്കല്‍ സ്വയം യാഗമര്‍പ്പിച്ചു. ക്രിസ്തു രണ്ടാമതൊരിക്കല്‍ വരും. പക്ഷേ ജനങ്ങളുടെ പാപത്തിനു വേണ്ടിയല്ല. അവനുവേണ്ടി കാത്തിരിക്കുന്ന ജനങ്ങള്‍ക്ക് മോക്ഷം നല്‍കുവാനായിട്ടാണ് ക്രിസ്തു രണ്ടാമതു വരുന്നത്."
1 ഭാവികാലത്തില്‍ ആഗതമാകുന്ന നല്ല കാര്യങ്ങളുടെ ഒരു അവ്യക്ത ചിത്രമേ ന്യായപ്രമാണം നല്‍കിയുള്ളൂ. എന്നാല്‍ യഥാര്‍ത്ഥകാര്യങ്ങളുടെ ഒരു വ്യക്തമായ ചിത്രം ന്യായപ്രമാണം തരുന്നില്ല. കൊല്ലം തോറും അതേ യാഗംതന്നെ അര്‍പ്പിക്കുവാനായി ന്യായപ്രമാണം ജനത്തോടു പറയുന്നു. ദൈവത്തെ ആരാധിക്കുവാനായി വരുന്ന ജനങ്ങള്‍ ഈ യാഗങ്ങള്‍ വീണ്ടും അര്‍പ്പിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ ന്യായപ്രമാണത്തിന് ജനങ്ങളെ പൂര്‍ണ്ണരാക്കാന്‍ സാധിക്കില്ല."
2 ന്യായപ്രമാണത്തിന് ജനങ്ങളെ പൂര്‍ണ്ണരാക്കാന്‍ കഴിയുമായിരുന്നെങ്കില്‍ ആ യാഗങ്ങള്‍ നേരത്തേതന്നെ നിര്‍ത്തുമായിരുന്നു. ആ ജനങ്ങള്‍ അവരുടെ പാപങ്ങളില്‍ നിന്നു ശുദ്ധമാകുമായിരുന്നു. അവരുടെ പാപങ്ങളുടെ പേരില്‍ ഇപ്പോഴും അവര്‍ക്ക് കുറ്റബോധം തോന്നില്ലായിരുന്നു. എന്നാല്‍ ന്യായപ്രമാണത്തിന് അതൊന്നും സാധിക്കില്ല."
3 അവരുടെ യാഗങ്ങള്‍ എല്ലാ വര്‍ഷവും അവരുടെ പാപങ്ങളെ ഓര്‍മ്മിപ്പിക്കുന്നു."
4 കാരണം കാളകളുടെയോ കോലാടുകളുടെയോ രക്തത്തിന് പാപം ഇല്ലാതാക്കാന്‍ കഴികയില്ല."
5 അതിനാല്‍ ക്രിസ്തു ഭൂമിയിലേക്കു വന്നപ്പോള്‍ ഇങ്ങനെ പറഞ്ഞു, “ദൈവം യാഗങ്ങളോ വഴിപാടുകളോ ആഗ്രഹിച്ചില്ല. എന്നാല്‍ നീ എനിക്കായി ഒരു ശരീരം ഒരുക്കി."
6 മൃഗങ്ങളെ കൊന്നോ ദഹിപ്പിച്ചോ ഉള്ള യാഗങ്ങളില്‍ നീ പ്രീതനായില്ല, പാപം ഇല്ലാതാക്കുവാന്‍ വേണ്ടിയുള്ള യാഗങ്ങളില്‍ നീ സംപ്രീതനായില്ല.”"
7 അപ്പോള്‍ ഞാന്‍ പറഞ്ഞു, “ഇതാ ഞാന്‍, ദൈവമേ, നീ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ക്കായിട്ടാണ് ഞാന്‍ വന്നിരിക്കുന്നത്. ഇങ്ങനെയാണ് ന്യായപ്രമാണത്തില്‍ എന്നെക്കുറിച്ച് എഴുതപ്പെട്ടിട്ടുള്ളത്.” സങ്കീര്‍ത്തനങ്ങള്‍ 40:6-8"
8 ഈ തിരുവെഴുത്തില്‍ ക്രിസ്തു ആദ്യം പറഞ്ഞു, “നീ യാഗങ്ങളും വഴിപാടുകളും ആഗ്രഹിക്കുന്നില്ല. പാപത്തെ ഇല്ലാതാക്കുവാന്‍ വേണ്ടിയുള്ള യാഗങ്ങളിലോ മൃഗങ്ങളെ കൊന്നോ ദഹിപ്പിച്ചോ ഉള്ള യാഗങ്ങളിലോ നീ പ്രീതനായില്ല, (ഈ യാഗങ്ങളെല്ലാം ന്യായപ്രമാണ കല്പനയാണ്)"
9 അപ്പോള്‍ ക്രിസ്തു പറഞ്ഞു, “ദൈവമേ, ഇതാ ഞാന്‍, നിന്‍റെ ഇഷ്ടം ചെയ്യുവാന്‍ ഞാന്‍ വന്നിരിക്കുന്നു.” അതിനാല്‍ ദൈവം പഴയ ആ യാഗസന്പ്രദായം നിര്‍ത്തിയിട്ട് തന്‍റെ പുതിയ പാത തുടങ്ങി."
10 ദൈവം ചെയ്യണമെന്നാഗ്രഹിച്ച കാര്യങ്ങള്‍ അവന്‍ ചെയ്തു. അതുകൊണ്ടാണ് ക്രിസ്തുവിന്‍റെ ശരീരയാഗത്താല്‍ നാം ശുദ്ധരാക്കപ്പെട്ടത്. ക്രിസ്തു ഒരിക്കല്‍ ആ യാഗം നടത്തി - എക്കാലത്തേക്കും അതു മതി."
11 എല്ലാ ദിവസവും പുരോഹിതര്‍ നിന്ന് മതാനുഷ്ഠാനം നടത്തുന്നു. പുരോഹിതര്‍ അതേ യാഗങ്ങള്‍ വീണ്ടും വീണ്ടും അര്‍പ്പിക്കുന്നു. എന്നാല്‍ ആ യാഗങ്ങള്‍ക്ക് ഒരിക്കലും പാപം പരിഹരിക്കാനാവില്ല."
12 എന്നാല്‍ ക്രിസ്തു ഒരു യാഗമര്‍പ്പിച്ചു. എക്കാലത്തേക്കും അതു മതിയായിരുന്നു. പിന്നീട് ക്രിസ്തു ദൈവത്തിന്‍റെ വലതു ഭാഗത്തു ഇരുന്നു."
13 അവന്‍റെ ശത്രുക്കള്‍ അവന്‍റെ പാദപീഠമാകുവോളം ക്രിസ്തു അവിടെ കാത്തിരുന്നു."
14 ഒരു യാഗത്തിലൂടെ തന്‍റെ ജനതയെ ക്രിസ്തു നിത്യമായി പൂര്‍ണ്ണരാക്കി. വിശുദ്ധരാക്കപ്പെടുന്നവര്‍ അവരാണ്."
15 ഇതിനെക്കുറിച്ച് പരിശുദ്ധാത്മാവും നമ്മോട് ഇങ്ങനെ പറയുന്നു,"
16 “ഇതാണ്, ഭാവിയില്‍ ഞാന്‍ എന്‍റെ ജനവുമായി ചെയ്യുന്ന നിയമം എന്നു കര്‍ത്താവ് പറയുന്നു. ഞാന്‍ എന്‍റെ ന്യായപ്രമാണം അവരുടെ ഹൃദയങ്ങളില്‍ നിക്ഷേപിക്കും. ഞാന്‍ എന്‍റെ ന്യായപ്രമാണം അവരുടെ മനസ്സുകളിലെഴുതും.” യിരെമ്യാവ് 31:33"
17 അതിനുശേഷം അവന്‍ പറയുന്നു, “അവരുടെ ദുഷ്കര്‍മ്മങ്ങളും പാപങ്ങളും ഞാന്‍ ക്ഷമിക്കും. ഞാനാക്കാര്യങ്ങള്‍ ഒരിക്കലും സ്മരിക്കയില്ല.” യിരെമ്യാവ് 31:34"
18 ഈ കാര്യങ്ങളെല്ലാം ക്ഷമിക്കപ്പെട്ടതിനു ശേഷം പാപപരിഹാരത്തിനായി മറ്റൊരു യാഗത്തിന്‍റെ ആവശ്യമില്ല. ദൈവത്തിന് സമീപം വരിക"
19 അതിനാല്‍ സഹോദരരേ അതിവിശുദ്ധസ്ഥലത്തേക്ക് പ്രവേശിക്കുവാന്‍ നാം സര്‍വ്വസ്വതന്ത്രരാണ്. യേശുവിന്‍റെ രക്തംകാരണം പേടി കൂടാതെ നമുക്കിതു ചെയ്യാം."
20 യേശു നമുക്കായി തുറന്ന പുതിയ പാതയിലൂടെ നമുക്കു പ്രവേശിക്കാം. അതൊരു ജീവനുള്ള പാതയാണ്. ഈ പുതിയ പാത ക്രിസ്തുവിന്‍റെശരീരമാകുന്ന തിരശ്ശീല വഴിയാണ്."
21 ദൈവാലയത്തെ ഭരിക്കുന്ന ഒരു മഹാപുരോഹിതന്‍ നമുക്കുണ്ട്."
22 നമ്മുടെ ഹൃദയങ്ങള്‍ കുറ്റബോധത്തില്‍ നിന്നും നിര്‍മ്മലീകരിക്കപ്പെടുകയും മുക്തീകരിക്കപ്പെടുകയും ചെയ്തിരിക്കുന്നു. ശുദ്ധജലത്താല്‍ നമ്മുടെ ശരീരം കഴുകി വൃത്തിയാക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ വിശ്വാസം കൊണ്ട് ഉറച്ചതും ആത്മാര്‍ത്ഥതയുള്ള ഹൃദയവുമായി ദൈവത്തിനരികിലേക്കു വരിക."
23 നമുക്കുള്ള പ്രത്യാശയെ നാം മുറുകെ പിടിക്കണം. നമ്മുടെ പ്രത്യാശയെക്കുറിച്ച് മറ്റുള്ളവരോട് ഒരിക്കലും പറയാതിരിക്കരുത് എന്തുകൊണ്ടെന്നാല്‍ ദൈവം അവന്‍റെ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതില്‍ വിശ്വസ്തനാണ്."
24 പരസ്പരം സ്നേഹിക്കുന്നതിനും നന്മ ചെയ്യുന്നതിനും എങ്ങനെ എല്ലാവരെയും പ്രോത്സാഹിപ്പിക്കാം എന്നും നമ്മള്‍ ചിന്തിക്കണം."
25 ചില ആളുകള്‍ ചെയ്യുന്നതു പോലെ ഒന്നിച്ചുള്ള കൂടിവരവുകള്‍ ഉപേക്ഷിക്കാതിരിക്കുക. കൂടിവരവുകള്‍ എല്ലാവരെയും പ്രോത്സാഹിപ്പിക്കുകയും അതു വഴി സ്വയം ശക്തിആര്‍ജ്ജിക്കുകയും ചെയ്യുക. അന്തിമദിനത്തിന്‍റെ വരവ് നമ്മുടെ കണ്‍മുന്പിലിരിക്കെ നാം ഇത് കൂടുതല്‍ കൂടുതലായി ചെയ്യണം."
26 സത്യം അറിഞ്ഞതിനു ശേഷവും പാപം ചെയ്യുന്നതു തുടരാനാണു നാം തീരുമാനിക്കുന്നതെങ്കില്‍ നമ്മുടെ പാപം പോക്കുവാനുള്ള മറ്റൊരു യാഗവുമുണ്ടാകില്ല."
27 നാം പാപം ചെയ്യുന്നതു തുടരുകയാണെങ്കില്‍ ആകെക്കൂടി നമുക്കുള്ളത് വിധി കാത്തിരിപ്പിലുള്ള ഭയവും ദൈവത്തിനെതിരെ ജീവിച്ച എല്ലാവരേയും നശിപ്പിക്കുന്ന കോപാഗ്നിയുമാണ്."
28 മോശെയുടെ ന്യായപ്രമാണം അനുസരിക്കാന്‍ വിസ്സമ്മതിച്ചവരും രണ്ടോ മൂന്നോ സാക്ഷികളുടെ തെളിവാല്‍ കുറ്റക്കാരെന്നു കണ്ടുപിടിക്കപ്പെട്ട അവര്‍ ക്ഷമിക്കപ്പെട്ടില്ല. അവര്‍ കൊല്ലപ്പെട്ടു."
29 അതുകൊണ്ട് ദൈവത്തിന്‍റെ പുത്രനെതിരെ തന്‍റെ വെറുപ്പു പ്രദര്‍ശിപ്പിക്കുന്നവനെതിരെ എടുക്കേണ്ട നടപടിയെക്കുറിച്ചു നിങ്ങള്‍ എന്തു വിചാരിക്കുന്നു? തീര്‍ച്ചയായും ആ മനുഷ്യന്‍ കൂടുതല്‍ കഠിനമായ ശിക്ഷ അര്‍ഹിക്കുന്നു. അതെ, പുതിയ നിയമത്തിന്‍റെ രക്തത്തെ ആദരിക്കുവാന്‍ വിസ്സമ്മതിക്കുന്നവന് കൂടുതല്‍ കഠിന ശിക്ഷ കിട്ടണം.ആ രക്തം അവനെ ഒരിക്കല്‍ വിശുദ്ധീകരിച്ചു. ദൈവകൃപയുടെ പരിശുദ്ധാത്മാവിനോട് തന്‍റെ വെറുപ്പ് കാണിച്ചവന്‍ കഠിനമായി ശിക്ഷിക്കപ്പെടണം."
30 “ഞാന്‍ ജനങ്ങളെ അവരുടെ ദുഷ്കര്‍മ്മങ്ങളുടെ പേരില്‍ ശിക്ഷിക്കും, ഞാനവരോടു പ്രതികാരം ചെയ്യും” എന്നു ദൈവം പറഞ്ഞതായി നമുക്കറിയാം. “കര്‍ത്താവ് അവന്‍റെ ജനങ്ങളെ വിധിയ്ക്കുമെന്നും” ദൈവം പറഞ്ഞു."
31 ജീവിക്കുന്ന ദൈവത്തിന്‍റെ കരങ്ങളില്‍ പെടുക എന്നത് പാപിയായ ഒരുവനെ സംബന്ധിച്ചിടത്തോളം ഭയാനകമായിരിക്കും."
32 സത്യം ബോദ്ധ്യമായ ആദ്യദിവസങ്ങളെക്കുറിച്ച് ഓര്‍ക്കുക. പല കാരണങ്ങളാലും ഏറെ ക്ലേശിച്ചു എങ്കിലും നിങ്ങള്‍ വിശ്വാസത്തില്‍ ഉറച്ചു നിന്നു."
33 ചിലപ്പോള്‍ ജനങ്ങള്‍ നിങ്ങളോട് വെറുപ്പു നിറഞ്ഞ കാര്യങ്ങള്‍ പറയുകയും പല ആള്‍ക്കാരുടെയും മുന്പില്‍വച്ച് നിങ്ങളെ പീഢിപ്പിക്കുകയും ചെയ്തു. ചിലപ്പോള്‍ ഇതേപോലെ തന്നെ പീഢിതരായവരെ നിങ്ങള്‍ സഹായിച്ചു."
34 അതെ, നിങ്ങള്‍ കാരഗൃഹത്തില്‍ ആയിരുന്നവരെ സഹായിക്കുകയും അവരുടെ സഹനങ്ങളില്‍ പങ്കാളികളാകുകയും ചെയ്തു. നിങ്ങള്‍ക്കവകാശപ്പെട്ട സ്വത്തുക്കള്‍ കൂടി അവര്‍ എടുത്തുകൊണ്ടുപോയപ്പോഴും നിങ്ങള്‍ സന്തോഷത്തില്‍ നിലനിന്നു. എന്നും നിലനില്‍ക്കുന്ന മെച്ചപ്പെട്ട കാര്യങ്ങള്‍ നിങ്ങള്‍ക്കുണ്ട് എന്നറിയാവുന്നതുകൊണ്ട് നിങ്ങള്‍ സന്തോഷപൂര്‍വ്വം തുടര്‍ന്നു."
35 അതിനാല്‍ നേരത്തേ ഉണ്ടായിരുന്ന ധൈര്യം കൈവെടിയരുത്. നിങ്ങളുടെ ധൈര്യത്തിന് സഫലമായ പ്രതിഫലം ലഭിക്കും."
36 നിങ്ങള്‍ ക്ഷമാശീലരാകണം. ദൈവം നിങ്ങളില്‍ നിന്നാഗ്രഹിച്ച കാര്യങ്ങള്‍ നിങ്ങള്‍ ചെയ്തതിനുശേഷം അവന്‍ വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ നിങ്ങള്‍ക്കു കിട്ടും."
37 അല്പകാലത്തിനുള്ളില്‍ വരാനിരിക്കുന്നവന്‍ വരും. അവന്‍ താമസിക്കയില്ല."
38 എന്‍റെ മുന്പാകെ നേരുള്ളവന്‍ അവന്‍റെ വിശ്വാസത്തിന്‍റെ ബലത്തിന്മേല്‍ ജീവിക്കും. എന്നാല്‍ അവന്‍ ഭീതിയില്‍ പിന്തിരിയുകയാണെങ്കില്‍ ഞാനവനില്‍ പ്രീതനാകയില്ല. ഹബക്കൂക്ക് 2:3-4"
39 എന്നാല്‍ നമ്മള്‍ പിന്തിരിഞ്ഞ് നശിക്കുന്ന ജനമല്ല, അല്ല നാം വിശ്വാസമുള്ളവരും രക്ഷിക്കപ്പെട്ടവരുമായ ജനമാണ്."
1 നാം പ്രത്യാശിക്കുന്ന വസ്തുക്കളെ സംബന്ധിച്ച ഉറപ്പും, കാണുന്നില്ലെങ്കിലും അവ യാഥാര്‍ത്ഥ്യവും എന്ന് അറിയുന്നതുമാണ് വിശ്വാസം."
2 പണ്ട് ജീവിച്ചിരുന്നവരില്‍ ദൈവം പ്രസാദിച്ചത് അവരില്‍ ഇത്തരം വിശ്വാസം ഉണ്ടായിരുന്നതുകൊണ്ടാണ്."
3 ദൈവം തന്‍റെ കല്പനയാലാണ് ഈ ലോകം സൃഷ്ടിച്ചതെന്നു മനസ്സിലാക്കുവാന്‍ വിശ്വാസം നമ്മെ സഹായിക്കും. അദൃശ്യമായതെന്തോ അതില്‍ നിന്നാണ് ദൃശ്യമായതിനെ സൃഷ്ടിച്ചതെന്നാണ് ഇതര്‍ത്ഥമാക്കുന്നത്."
4 കയീനും ഹാബേലും ദൈവത്തിനു യാഗമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഹാബേലിനു ദൈവത്തില്‍ വിശ്വാസം ഉണ്ടായിരുന്നതുകൊണ്ട് കൂടുതല്‍ മെച്ചപ്പെട്ട യാഗം അവന്‍ ദൈവത്തിനര്‍പ്പിച്ചു. ഹാബേലിന്‍റെ നിവേദ്യത്തില്‍ താന്‍ പ്രീതനായെന്ന് ദൈവം പറഞ്ഞു, അവനു വിശ്വാസം ഉണ്ടായിരുന്നതിനാല്‍ ദൈവം ഹാബേലിനെ നല്ലവനെന്നു വിളിച്ചു. ഹാബേല്‍ മരിച്ചുവെന്നാലും അവന്‍റെ വിശ്വാസത്തിലൂടെ അവന്‍ ഇപ്പോഴും സംസാരിക്കുന്നു."
5 ഹാനോക്കിനെ ഈ ഭൂമിയില്‍ നിന്നും എടുത്തുകൊണ്ടുപോയി. അവന്‍ ഒരിക്കലും മരിച്ചില്ല. മുകളിലേക്ക് എടുക്കപ്പെടുന്നതിനു മുന്‍പുതന്നെ ഹാനോക്ക് ദൈവത്തെ പ്രീതിപ്പെടുത്തിയവനായിരുന്നു എന്നാണ് തിരുവെഴുത്ത് പറയുന്നത്. പിന്നീട് ജനങ്ങള്‍ക്ക് ഹാനോക്കിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. കാരണം ദൈവം തന്നോടുകൂടിയായിരിക്കേണ്ടതിനു ഹാനോക്കിനെ എടുത്തുകൊണ്ടുപോയി. വിശ്വാസം ഉണ്ടായിരുന്നതിനാലാണ് അവനിതു സംഭവിച്ചത്."
6 വിശ്വാസം ഇല്ലാത്ത ഒരുവന് ദൈവത്തെ പ്രീതിപ്പെടുത്താന്‍ സാധിക്കയില്ല. ദൈവത്തിലേക്കു വരുന്ന ഏതൊരുവനും ദൈവത്തിന്‍റെ ആസ്തിത്വത്തില്‍ വിശ്വസിക്കണം. ദൈവത്തിലേക്കു വരുന്ന ഏതൊരുവനും ദൈവത്തെ സത്യമായും കണ്ടെത്താനാഗ്രഹിക്കുന്നവന് ദൈവം പ്രതിഫലം കൊടുക്കുമെന്ന് വിശ്വസിക്കണം."
7 അതുവരെയും കണ്ടിട്ടില്ലാത്ത കാര്യങ്ങളെക്കുറിച്ച് നോഹ ദൈവത്താല്‍ താക്കീതു ചെയ്യപ്പെട്ടു. എന്നാല്‍ നോഹയ്ക്ക് ദൈവത്തോടു വിശ്വാസവും ആദരവും ഉണ്ടായിരുന്നു. അതിനാല്‍ അവര്‍ ഒരു പെട്ടകം തന്‍റെ കുടുംബത്തിന്‍റെ രക്ഷക്കായി നിര്‍മ്മിച്ചു. ഉറച്ച വിശ്വാസത്താല്‍ നോഹ ലോകത്തിന്‍റെ തിന്മ ലോകത്തിനു തന്നെ കാട്ടിക്കൊടുത്തു. വിശ്വാസം വഴി ദൈവമുന്പാകെ നീതീകരിക്കപ്പെട്ടവരില്‍ ഒരുവനാണ് നോഹ."
8 അബ്രാഹാമിനു വാഗ്ദാനം ചെയ്ത സ്ഥലത്തേക്കു ദൈവം അബ്രാഹാമിനെ വിളിച്ചു. ആ സ്ഥലം എവിടെയാണെന്നു അബ്രാഹാമിനു അറിവില്ലായിരുന്നു. എന്നാല്‍ അബ്രാഹാം ദൈവത്തെ അനുസരിക്കുകയും യാത്ര തുടങ്ങുകയും ചെയ്തു. കാരണം അബ്രാഹാമിനു വിശ്വാസം ഉണ്ടായിരുന്നു."
9 ദൈവം അവനു വാഗ്ദാനം ചെയ്ത രാജ്യത്ത് അബ്രാഹാം താമസിച്ചു. അബ്രാഹാം ഒരു സന്ദര്‍ശകനെപ്പോലെ അവിടെ താമസിച്ചു. അബ്രാഹാമിനു വിശ്വാസം ഉള്ളതുകൊണ്ടാണ് ഇത് ചെയ്തത്. യിസ്ഹാക്കിനോടും യാക്കോബിനോടുംകൂടെ അബ്രാഹാം കൂടാരങ്ങളില്‍ താമസിച്ചു. യിസ്ഹാക്കിനും യാക്കോബിനും ദൈവത്തില്‍നിന്നു അതേ വാഗ്ദാനം ലഭിച്ചു."
10 ദൈവത്തിന്‍റെ പദ്ധതിയനുസരിച്ചുള്ള യഥാര്‍ത്ഥ അടിത്തറയുള്ള നഗരത്തിനു വേണ്ടി അവന്‍ കാത്തിരിക്കുകയായിരുന്നു."
11 കുട്ടികളുണ്ടാകാന്‍ പറ്റാത്തവിധം അബ്രാഹാം വയസ്സനായിരുന്നു. സാറാ വന്ധ്യയായിരുന്നു. എന്നാല്‍ അബ്രാഹാമിനു വിശ്വാസം ഉണ്ടായിരുന്നു. അതിനാല്‍ ദൈവം അവരെ കുട്ടികളുള്ളവരാകാന്‍ കഴിവുള്ളവരാക്കി. അവന്‍ വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ ചെയ്യുന്നതിന് അബ്രാഹാം ദൈവത്തില്‍ ശരണം അര്‍പ്പിച്ചു."
12 ഈ മനുഷ്യന്‍ പ്രായാധിക്യത്താല്‍ മൃതപ്രായനായിരുന്നു. എന്നാല്‍ ആ ഒരു മനുഷ്യനില്‍ നിന്നുമാണ് ആകാശത്തിലെ നക്ഷത്രങ്ങള്‍ പോലെ സന്തതികള്‍ ഉണ്ടായത്. കടല്‍ത്തീരത്തെ മണല്‍ത്തരിപോലെ എണ്ണമറ്റവിധം ആളുകള്‍ അവനില്‍ നിന്ന് ഉണ്ടായി."
13 ആ മഹാന്മാരായ മനുഷ്യരെല്ലാം മരണം വരെ വിശ്വാസത്തില്‍ ജീവിച്ചു. ദൈവം ജനത്തിന് വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ ഒന്നും അവര്‍ക്കു കിട്ടിയില്ല. ഭാവിയില്‍ വരാനിരിക്കുന്ന കാര്യങ്ങളുടെ മനോരൂപത്തില്‍ ദൃഷ്ടിയൂന്നി അവര്‍ സന്തുഷ്ടരായി. ഈ ലോകത്തിലെ വെറും അപരിചിതരും സന്ദര്‍ശകരുമാണ് തങ്ങളെന്ന സത്യം അവര്‍ അംഗീകരിക്കുകയും അവരുടെ സ്വന്തമായ രാജ്യത്തിനായി കാത്തിരിക്കുകയും ചെയ്തു."
14 അവര്‍ സന്ദര്‍ശകര്‍ മാത്രമാണെന്നു ഇവിടെ കാണിക്കപ്പെട്ടു."
15 അവര്‍ ഉപേക്ഷിച്ച രാജ്യത്തെക്കുറിച്ച് വിചാരിക്കുകയായിരുന്നെങ്കില്‍ അവര്‍ക്കു തിരികെപ്പോകാമായിരുന്നു."
16 എന്നാല്‍ അക്കൂട്ടര്‍ മെച്ചപ്പെട്ട ഒരു രാജ്യത്തെ സ്വര്‍ഗ്ഗീയ രാജ്യത്തെ ആകാംക്ഷയോടെ ഉറ്റുനോക്കുകയായിരുന്നു. അതിനാല്‍ അവരുടെ ദൈവം എന്നു വിളിക്കപ്പെടുന്നതില്‍ ദൈവം ലജ്ജിതനായില്ല. അക്കൂട്ടര്‍ക്കായി ദൈവം ഒരു നഗരം ഒരുക്കി."
17 [This verse may not be a part of this translation]"
18 [This verse may not be a part of this translation]"
19 ദൈവത്തിന് മരണത്തില്‍ നിന്നു ജനങ്ങളെ ഉയിര്‍പ്പിക്കാമെന്ന് അബ്രാഹാം വിശ്വസിച്ചു. യഥാര്‍ത്ഥത്തില്‍ യിസ്ഹാക്കിനെ കൊല്ലുന്നതില്‍ നിന്നും ദൈവം അബ്രാഹാമിനെ തടഞ്ഞപ്പോള്‍ അബ്രാഹാമിന് യിസ്ഹാക്കിനെ മരണത്തില്‍ നിന്നും തിരികെ കിട്ടിയതുപോലെയായിരുന്നു."
20 യിസ്ഹാക്ക് യാക്കോബിന്‍റെ ഭാവിയേയും ഏശാവിന്‍റെ ഭാവിയേയും അനുഗ്രഹിച്ചു. യിസ്ഹാക്ക് ഇത് ചെയ്തത് അവനു വിശ്വാസമുണ്ടായിരുന്നതിനാലാണ്."
21 യാക്കോബ് മരിക്കാറായ സമയത്തു യോസേഫിന്‍റെ ഓരോ മക്കളേയും അനുഗ്രഹിച്ചു. ഊന്നുവടിയില്‍ ഊന്നി അവന്‍ ദൈവത്തെ നമസ്കരിച്ചു. യാക്കോബിനു വിശ്വാസം ഉണ്ടായിരുന്നതുകൊണ്ടാണ് ഇതു ചെയ്തത്."
22 യോസേഫ് മൃതപ്രായനായപ്പോള്‍ മിസ്രയീമില്‍ നിന്നു മാറുവാന്‍ തുടങ്ങിയ യെഹൂദരെക്കുറിച്ച് സംസാരിച്ചു. തന്‍റെ ശരീരം എന്തു ചെയ്യണമെന്ന് യോസേഫ് അവരോടു പറഞ്ഞു, യോസേഫ് ഇതു പറഞ്ഞത് അവന് വിശ്വാസം ഉണ്ടായിരുന്നതുകൊണ്ടാണ്."
23 മോശെയുടെ ജനനത്തിനു ശേഷം മൂന്നു മാസങ്ങളോളം അവന്‍റെ അപ്പനും അമ്മയും കുട്ടിയെ ഒളിപ്പിച്ചു താമസിപ്പിച്ചു. വിശ്വാസം മൂലമാണ് അവരിങ്ങനെ ചെയ്തത്. മാത്രമല്ല, മോശെ സുമുഖനായ കുട്ടിയായിരുന്നു എന്ന് അവര്‍ കണ്ടു. ഫറവോന്‍റെ ആജ്ഞ ധിക്കരിക്കുന്നതിന് അവര്‍ക്കു ഭയമില്ലായിരുന്നു."
24 മോശെ പുരുഷത്വത്തിലേക്ക് വളര്‍ന്നു. ഫറവോന്‍റെ പുത്രിയുടെ മകനെന്നു വിളിക്കപ്പെടാന്‍ മോശെ വിസ്സമ്മതിച്ചു."
25 പാപത്തിന്‍റെ സുഖം ആസ്വദിക്കാന്‍ മോശെ കാംക്ഷിച്ചില്ല. ആ സുഖങ്ങള്‍ വേഗം അവസാനിക്കും. അതിനു പകരം ദൈവജനത്തോടൊപ്പം ക്ലേശങ്ങള്‍ സഹിക്കുന്നതു തിരഞ്ഞെടുത്തു. മോശെ ഇതു ചെയ്തതും വിശ്വാസം കൊണ്ടാണ്."
26 മിസ്രയീമിന്‍റെ എല്ലാ നിധികളുള്ളവനാകുന്നതിലും ക്രിസ്തുവിനുവേണ്ടി കഷ്ടം സഹിക്കുന്നതാണ് നല്ലത് എന്നാണ് മോശെ വിചാരിച്ചത്. ദൈവം അവനു നല്‍കുന്ന സമ്മാനത്തിനായി കാത്തിരിക്കുകയായിരുന്നു മോശെ."
27 മോശെ മിസ്രയീമില്‍ നിന്നു വിട്ടുപോന്നു. വിശ്വാസം ഉള്ളതുകൊണ്ടാണ് അവന്‍ പാലായനം ചെയ്തത്. ഫറവോന്‍റെ കോപത്തെ മോശെ ഭയന്നില്ല. ആര്‍ക്കും കാണുവാന്‍ പറ്റാത്ത ദൈവത്തെ തനിക്കു കാണാമെന്നു കരുതി മോശെ ദൃഢമായി തുടര്‍ന്നു."
28 മോശെ പെസഹാ ഒരുക്കുകയും കട്ടളപ്പടിയാല്‍ രക്തം തളിക്കുകയും ചെയ്തു. മരണദൂതന്‍ യെഹൂദരുടെ ആദ്യജാതരെ കൊല്ലാതിരിക്കാനാണ് രക്തം വാതില്‍പ്പടികളില്‍ തളിച്ചത്. മോശെ വിശ്വാസത്താല്‍ ഇങ്ങനെ ചെയ്തു."
29 മോശെ നയിച്ച എല്ലാ ജനങ്ങളും ഒരു വരണ്ട ഭൂമിയിലൂടെയെന്ന പോലെ ചെങ്കടലിലൂടെ നടന്നു കയറി. അവര്‍ക്കു വിശ്വാസം ഉണ്ടായിരുന്നതുകൊണ്ടാണ് ഇതിനു കഴിവുണ്ടായത്. മിസ്രയീമ്യരും ചെങ്കടല്‍ കടക്കുവാന്‍ ശ്രമിച്ചെങ്കിലും അവര്‍ മുങ്ങിപ്പോയി."
30 ദൈവജനങ്ങളുടെ വിശ്വാസം നിമിത്തം യെരീഹോയുടെ മതിലുകള്‍ തകര്‍ന്നു വീണു. (യെരീഹോയുടെ മതിലുകള്‍ക്കു ചുറ്റും ജനങ്ങള്‍ ഏഴു ദിവസം നടന്നതിനു ശേഷമാണ് അതു തകര്‍ന്നു വീണത്.)"
31 വേശ്യയായ രാഹാബ് യിസ്രായേല്‍ ചാരന്മാരെ സ്വാഗതം ചെയ്യുകയും അവരെ സഹായിക്കുകയും ചെയ്തു. അവളുടെ വിശ്വാസം നിമിത്തം അനുസരിക്കാന്‍ വിസ്സമ്മതിച്ചവരെപ്പോലെ അവള്‍ കൊല്ലപ്പെട്ടില്ല."
32 ഞാനിനിയും കൂടുതല്‍ ഉദാഹരണങ്ങള്‍ തരേണ്ടതുണ്ടോ? ഗിദ്യോന്‍, ബാരാക്ക്. ശിംശോന്‍, യിപ്താഹ്, ദാവീദ്, ശമുവേല്‍ പ്രവാചകന്‍ തുടങ്ങിയവരെപ്പറ്റി എല്ലാം പറയാന്‍ എനിക്കു മതിയായ സമയമില്ല."
33 ആ മനുഷ്യര്‍ക്കെല്ലാം ഉന്നതമായ വിശ്വാസം ഉണ്ടായിരുന്നു. ആ വിശ്വാസം കൊണ്ട് അവര്‍ രാജ്യങ്ങളെ തോല്പിച്ചു. അവര്‍ ശരിയായ കാര്യങ്ങള്‍ ചെയ്യുകയും വാഗ്ദത്തം ചെയ്യപ്പെട്ട കാര്യങ്ങള്‍ നേടുകയും ചെയ്തു. ചില മനുഷ്യര്‍ വിശ്വാസം കൊണ്ട് സിംഹങ്ങളുടെ വായ് അടച്ചു."
34 ചിലര്‍ വന്‍ തീ അണയ്ക്കുകയും മറ്റു ചിലര്‍ വാളാല്‍ കൊല്ലപ്പെടുന്നതില്‍ നിന്നും രക്ഷപെടുകയും ചെയ്തു. അവര്‍ അതൊക്കെ ചെയ്തത് വിശ്വാസം മൂലമാണ്. ബലഹീനര്‍ അവരുടെ വിശ്വാസംമൂലം ശക്തരാക്കപ്പെട്ടു. അവര്‍ യുദ്ധത്തില്‍ ശക്തരാകുകയും മറ്റു സൈന്യങ്ങളെ നശിപ്പിക്കുകയും ചെയ്തു."
35 മരിച്ചവരെ മരണത്തില്‍ നിന്നും ഉയിര്‍പ്പിച്ച് അവരുടെ കുടുംബങ്ങളിലെ സ്ത്രീകള്‍ക്കു തിരികെ നല്‍കി. എന്നാല്‍ മറ്റു ചില ജനങ്ങള്‍ പീഢിപ്പിക്കപ്പെടുകയും സ്വന്തം സ്വാതന്ത്ര്യം ഉപേക്ഷിക്കുകയും ചെയ്തു. അവര്‍ ഇങ്ങനെ ചെയ്തത് നല്ലൊരു ജീവിതത്തിനായി മരണത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കുവാനാണ്."
36 ചില ആള്‍ക്കാര്‍ കളിയാക്കപ്പെടുകയും മര്‍ദ്ദിക്കപ്പെടുകയും ചെയ്തു. മറ്റു ചിലര്‍ ബന്ധിതരായി കാരാഗൃഹത്തിലടയ്ക്കപ്പെട്ടു."
37 ചിലര്‍ കല്ലെറിഞ്ഞു കൊല്ലപ്പെടുകയും മറ്റു ചിലര്‍ രണ്ടായി മുറിക്കപ്പെടുകയും ചെയ്തു. അവര്‍ വാളിനിരയാക്കപ്പെട്ടു. കോലാടിന്‍റെയും ചെമ്മരിയാടിന്‍റെയും തോലാണ് ചിലര്‍ ധരിക്കുന്നത്. അവര്‍ പാവങ്ങളും പീഢിതരും അന്യരാല്‍ ഉപദ്രവിക്കപ്പെടുന്നവരും ആണ്."
38 ആ മഹദ്വ്യക്തികള്‍ക്ക് ഇണങ്ങുന്നതല്ല ഈ ലോകം. ഇക്കൂട്ടര്‍ മരുഭൂമികളിലും മലനിരകളിലും അലഞ്ഞു തിരിയുന്നവരും ഗുഹകളിലും മാളങ്ങളിലും വസിക്കുന്നവരുമാണ്."
39 ഇവരെല്ലാം അവരുടെ വിശ്വാസത്തിന്‍റെ പേരില്‍ പ്രശസ്തരാണ്. എന്നാല്‍ ഇവരിലാര്‍ക്കും തന്നെ ദൈവത്തിന്‍റെ മഹത്വാഗ്ദാനം ലഭ്യമായില്ല."
40 ദൈവം കൂടുതല്‍ മെച്ചമായ കാര്യങ്ങള്‍ നമുക്കു തരുവാനായി പദ്ധതിയിട്ടു. അപ്പോള്‍ അവരും പൂര്‍ണ്ണരാക്കപ്പെടും. പക്ഷേ നമ്മോടൊപ്പം എന്നു മാത്രം."
1 നമുക്കു ചുറ്റുമായി അനേകം വിശ്വാസികളുണ്ട്. വിശ്വാസം എന്തെന്ന് അവരുടെ ജീവിതം നമ്മോടു പറയുന്നു. അതിനാല്‍ നാം അവരെപ്പോലെയാകണം. നമുക്കു മുന്‍പിലുള്ള ഓട്ടം നാം ഓടിയേ തീരൂ. ക്ഷമയോടെ എപ്പോഴും പരിശ്രമിക്കുകയും വേണം. നമ്മെ തടയുന്ന എന്തിനെയും നാം ജീവിതത്തില്‍ നിന്നു എടുത്തു കളയണം. നമ്മെ നിഷ്പ്രയാസം പിടികൂടുന്ന പാപത്തില്‍ നിന്നും നാം ഒഴിഞ്ഞു നില്‍ക്കണം. നാം എപ്പോഴും യേശുവിന്‍റെ പാത പിന്‍തുടരണം."
2 യേശു നമ്മുടെ നായകനും അടിയുറച്ച വിശ്വാസത്തിന്‍റെ ഉത്തമദൃഷ്ടാന്തവുമാണ്. കുരിശില്‍ അവന്‍ മരണം സഹിച്ചു. യേശു കുരിശിന്‍റെ നാണക്കേട് ഒന്നുമല്ലാത്തതുപോലെയാണ് ഏറ്റുവാങ്ങിയത്. ദൈവം അവനു മുന്പാകെ വച്ച സന്തോഷം കൊണ്ടാണ് അവന്‍ ഇതു ചെയ്തത്. ഇപ്പോള്‍ അവന്‍ ദൈവത്തിന്‍റെ സിംഹാസനത്തിന്‍റെ വലതു ഭാഗത്ത് ഉപവിഷ്ഠനായിരിക്കുന്നു."
3 യേശുവിനെപ്പറ്റി വിചാരിക്കുക. പാപികളായ ആള്‍ക്കാര്‍ അവനെതിരെ ദുഷ്കര്‍മ്മങ്ങള്‍ ചെയ്തുകൊണ്ടിരുന്നപ്പോഴും അവന്‍ ക്ഷമയുള്ളവനായിരുന്നു. നിങ്ങളും ക്ഷമാപൂര്‍വ്വം പരിശ്രമിക്കണം എന്നതിനു വേണ്ടിയാണ് ക്രിസ്തു ഇപ്രകാരം ചെയ്തത്."
4 നിങ്ങള്‍ പാപത്തിനെതിരെ സമരം ചെയ്തുകൊണ്ടിരിക്കുകയാണ്. എന്നാലും മരണത്തെ അഭിമുഖീകരിക്കേണ്ട അവസ്ഥയില്‍ നിങ്ങള്‍ ഇനിയും എത്തിയിട്ടില്ല."
5 നിങ്ങള്‍ ദൈവപുത്രന്മാരാണ്. അവന്‍ നിങ്ങളോട് ആശ്വാസവചനങ്ങള്‍ പറയുന്നു. നിങ്ങള്‍ ഈ വാക്കുകള്‍ മറന്നു, “എന്‍റെ മകനെ, ദൈവം നിന്നെ ശിക്ഷിക്കുന്പോള്‍ അത് ഫലശൂന്യമെന്നു വിചാരിക്കരുത്. ദൈവം നിന്നെ തിരുത്തുന്പോള്‍ നീ അധൈര്യപ്പെടരുത്."
6 താന്‍ സ്നേഹിക്കുന്ന ഏവരെയും തന്‍റെ മകനായി സ്വീകരിക്കുന്നവനെയും കര്‍ത്താവ് ശിക്ഷിയ്ക്കും.” സദൃശ്യവാക്യങ്ങള്‍ 3:11-12"
7 അതിനാല്‍ ആ കഷ്ടതകളെല്ലാം ഒരു പിതാവിന്‍റെ ശിക്ഷ പോലെ സ്വീകരിക്കുക. ഒരു പിതാവ് മകനെ ശിക്ഷിക്കുന്നതു പോലെയാണ് ദൈവം നിങ്ങളോട് ഈ കാര്യങ്ങള്‍ ചെയ്തത്."
8 എല്ലാ കുട്ടികളും അവരുടെ പിതാവിനാല്‍ ശിക്ഷിക്കപ്പെടണം. നിങ്ങള്‍ ശിക്ഷിക്കപ്പെടുന്നില്ലെങ്കില്‍ (എല്ലാ പുത്രന്മാരും ശിക്ഷിക്കപ്പെടണം) നിങ്ങള്‍ യഥാര്‍ത്ഥ മക്കളോ സത്യത്തില്‍ പുത്രരോ അല്ല."
9 നമുക്കേവര്‍ക്കും നമ്മെ ശിക്ഷിച്ച പിതാവാണുള്ളത്. നമ്മുടെ പിതാക്കളെ നാം ബഹുമാനിച്ചു. അതിനാല്‍ നമ്മുടെ ആത്മാക്കളുടെ പിതാവിന്‍റെ ശിക്ഷണം നാം ഏറ്റുവാങ്ങുക എന്നത് അതിലേറെ പ്രധാനപ്പെട്ടതാണ്. അങ്ങനെ ചെയ്താല്‍ നാം ജീവിക്കും."
10 ഭൂമിയിലുള്ള നമ്മുടെ പിതാക്കന്മാര്‍ അല്പകാലത്തേക്കാണു നമ്മെ ശിക്ഷിച്ചത്. അവര്‍ ഏറ്റവും നല്ലതെന്നു കരുതിയ വിധമാണ് ശിക്ഷ നടപ്പാക്കിയത്. നമ്മുടെ നന്മയ്ക്കായി ദൈവം നമ്മെ ശിക്ഷിക്കുന്നു. ദൈവം വിശുദ്ധനായിരിക്കുന്നതുപോലെ നമ്മളും വിശുദ്ധര്‍ ആകുന്നതിനുവേണ്ടിയാണ് അവന്‍ നമ്മെ ശിക്ഷിക്കുന്നത്."
11 ശിക്ഷണം നമുക്കു ലഭിക്കുന്പോള്‍ നാം അതാസ്വദിക്കയില്ല. ശിക്ഷിതരാകുക എന്നതു വേദനാജനകമാണ്. എന്നാല്‍ ശിക്ഷയില്‍ നിന്നു നാം പാഠമുള്‍ക്കൊളളുന്പോള്‍ നമുക്കു സമാധാനം ഉണ്ടാകും. നാം നന്നായി ജീവിക്കാന്‍ തുടങ്ങി എന്നുള്ളതാണ് അതിന്‍റെ കാരണം. ജീവിതരീതിയെക്കുറിച്ചു ശ്രദ്ധാലുക്കളാകുക"
12 നിങ്ങള്‍ ബലഹീനരായി. അതിനാല്‍ വീണ്ടും നിങ്ങളെത്തന്നെ ശക്തിപ്പെടുത്തുക."
13 നിങ്ങള്‍ രക്ഷിക്കപ്പെടുകയും നിങ്ങളുടെ സ്വയനന്മയ്ക്കു വേണ്ടി നിങ്ങളുടെ ബലഹീനത നിങ്ങളെ നഷ്ടപ്പെടുത്താതിരിക്കുകയും ചെയ്യത്തക്കവണ്ണം നന്നായി ജീവിക്കുക."
14 എല്ലാവരുമായി സമാധാനത്തില്‍ കഴിയുവാന്‍ ശ്രമിക്കുക. പാപരഹിതമായ ജീവിതം നയിക്കുവാന്‍ ശ്രമിക്കുക. ഒരു വ്യക്തിയുടെ ജീവിതം വിശുദ്ധമല്ലെങ്കില്‍ അവന്‍ കര്‍ത്താവിനെ കാണില്ല."
15 ദൈവകൃപയില്‍ നിന്നു പിന്തിരിയുന്നവരെ തടഞ്ഞുനിര്‍ത്തുന്നതില്‍ ശ്രദ്ധിക്കുക. നിങ്ങളുടെ ഇടയില്‍ ഒരുവനും കയ്പുള്ള കളയെപ്പോലെ ആകാതിരിക്കുവിന്‍. കയ്പുള്ള കളയെപ്പോലെയുള്ള ഒരാള്‍ നിങ്ങളുടെ കൂട്ടത്തെ നശിപ്പിക്കും."
16 ലൈംഗിക പാപം ചെയ്യാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കുക. ഏശാവിനെപ്പോലെ ദൈവത്തെ ഒരിക്കലും വിചാരിക്കാത്തവന്‍ ആകാതിരിക്കാന്‍ ഓരോരുത്തരും ശ്രദ്ധാലുക്കളാകുവിന്‍. അഗ്രജനായിരുന്ന ഏശാവിന് പിതാവില്‍ നിന്ന് എല്ലാം പാരന്പര്യാവകാശമായി കിട്ടുമായിരുന്നു. എന്നാല്‍ ഒരൊറ്റ നേരത്തെ ഭക്ഷണത്തിനുവേണ്ടി ഏശാവ് എല്ലാം വിറ്റു."
17 ഏശാവ് ഇതു ചെയ്തതിനുശേഷം പിതാവിന്‍റെ അനുഗ്രഹം ആഗ്രഹിച്ചു. അവന്‍ ആ അനുഗ്രഹം വളരെ ആഗ്രഹിച്ചതുകൊണ്ട് കരഞ്ഞു. എന്നാല്‍ അവന്‍റെ പിതാവ് അനുഗ്രഹം നല്‍കുന്നതിനു വിസ്സമ്മതിച്ചു. കാരണം അവന്‍ ചെയ്തിരുന്നത് വ്യത്യാസപ്പെടുത്താന്‍ ഒരു വഴിയും കാണാന്‍ ഏശാവിനു കഴിഞ്ഞില്ല."
18 നിങ്ങള്‍ ഒരു പുതിയ സ്ഥലത്തേക്കാണു വന്നത്. യിസ്രായേല്യര്‍ വന്ന പര്‍വ്വതം പോലെയല്ല ഇത്. യഥാര്‍ത്ഥത്തില്‍ അഗ്നി ജ്വലിക്കുന്ന ഒരു പര്‍വ്വതത്തിലേക്കല്ല നിങ്ങള്‍ വന്നത്. അന്ധകാരവും ഇരുണ്ട മേഘവും കൊടുങ്കാറ്റും നിറഞ്ഞ ഒരു ദേശത്തേക്കല്ല നിങ്ങള്‍ വന്നത്."
19 പെരുന്പറയുടെ ശബ്ദമോ വാക്കുകള്‍ ഉരുവിടുന്പോള്‍ ഉണ്ടാകുന്ന ശബ്ദമോ അവിടെ ഇല്ല. ജനം ആ സ്വരം കേട്ടപ്പോള്‍ മറ്റൊരു വാക്കുകളും കേള്‍ക്കരുതേ എന്നു അവര്‍ യാചിച്ചു."
20 “എന്തെങ്കിലും, ഒരു മൃഗം പോലുമോ പര്‍വ്വതത്തെ സ്പര്‍ശിച്ചാല്‍ അത് കല്ലുകൊണ്ട് കൊല്ലപ്പെടണം എന്ന കല്പന കേള്‍ക്കാന്‍ അവരാഗ്രഹിച്ചില്ല."
21 “ഞാന്‍ ഭയത്താല്‍ വിറയ്ക്കുകയായിരുന്നു” എന്നു മോശെ പറഞ്ഞതുപോലെ ജനം ആ ഭയങ്കരമായ കാര്യം കണ്ടു."
22 എന്നാല്‍ നിങ്ങളത്തരം സ്ഥലത്തേക്കല്ല വന്നത്. നിങ്ങള്‍ വന്നിരിക്കുന്ന പുതിയ സ്ഥലം സീയോന്‍ മലയാണ്. ജീവിക്കുന്ന ദൈവത്തിന്‍റെ സ്വര്‍ഗ്ഗീയ യെരൂശലേം നഗരത്തിലാണ് നിങ്ങള്‍ വന്നത്. ആയിരക്കണക്കിനു ദൂതന്മാര്‍ സന്തോഷത്താല്‍ സമ്മേളിച്ചിരിക്കുന്ന സ്ഥലത്താണ് നിങ്ങള്‍ വന്നത്."
23 ദൈവത്തിന്‍റെ ആദ്യജാതരുടെ സമ്മേളനത്തിലേക്കാണു നിങ്ങള്‍ വന്നത്. അവരുടെ നാമം സ്വര്‍ഗ്ഗത്തില്‍ ലേഖനം ചെയ്തിരിക്കുന്നു. നിങ്ങള്‍ സര്‍വ്വരുടെയും വിധികര്‍ത്താവായ ദൈവത്തിലേക്കു വന്നിരിക്കുന്നു. പൂര്‍ണ്ണരാക്കപ്പെട്ട സജ്ജനങ്ങളുടെ ആത്മാക്കളുടെ അടു ത്തേക്കാണ് വന്നിരിക്കുന്നത്."
24 ദൈവത്തില്‍ നിന്നും പുതിയനിയമം ജനങ്ങള്‍ക്കായി കൊണ്ടുവന്ന യേശുവിനടുത്തേക്കാണ് നിങ്ങള്‍ വന്നിരിക്കുന്നത്. ഹാബേലിന്‍റെ രക്തത്തെക്കാളും മെച്ചപ്പെട്ട കാര്യങ്ങളെക്കുറിച്ച് നമ്മോടു സംവാദിക്കുന്ന തൂവപ്പെട്ടരക്തത്തിന്‍റെ സമീപത്തേക്കാണ് നിങ്ങള്‍ വന്നിരിക്കുന്നത്."
25 ദൈവം സംസാരിക്കുന്പോള്‍ ചെവികൊടുക്കാന്‍ വിസ്സമ്മതിക്കാതെ ശ്രദ്ധാലുക്കളാകുവിന്‍ അവര്‍ ഭൂമിയിലായിരിക്കെ അവരെ താക്കീതു ചെയ്തപ്പോള്‍ അത് കേള്‍ക്കുവാന്‍ അക്കൂട്ടര്‍ വിസ്സമ്മതിച്ചു. അവര്‍ ആരും രക്ഷപെട്ടില്ല. ഇപ്പോള്‍ ദൈവം സ്വര്‍ഗ്ഗത്തില്‍ നിന്നു സംസാരിക്കുന്നു. അത് കേള്‍ക്കാതെ പിന്തിരിഞ്ഞു പോകുന്നത് നമുക്ക് കൂടുതല്‍ കഷ്ടത്തിനിടയാക്കും."
26 അവന്‍ നേരത്തെ സംസാരിച്ചപ്പോള്‍ അവന്‍റെ ശബ്ദം ലോകത്തെ പിടിച്ചു കുലുക്കി. എന്നാല്‍ ഇപ്പോള്‍ അവന്‍ പ്രതിജ്ഞ ചെയ്തു. “ഒരിക്കല്‍ കൂടി ഞാന്‍ ഭൂമിയെ മാത്രമല്ല, ആകാശത്തെയും ഇളക്കും.”"
27 “ഒരിക്കല്‍ കൂടി” എന്ന വാക്കുകള്‍ സൃഷ്ടക്കപ്പെട്ടതെല്ലാം നശിപ്പിക്കപ്പെടും, എന്ന് വ്യക്തമാക്കുന്നു. അവയൊക്കെ ഇളക്കപ്പെടാവുന്നവയാണ്. സ്ഥിരമായതൊക്കെയേ നിലനില്‍ക്കൂ."
28 അതിനാല്‍ സുസ്ഥിരമായ ഒരു സാമ്രാജ്യം നമുക്കുള്ളതില്‍ നാം കൃതജ്ഞതയുള്ളവരായിരിക്കണം. ദൈവത്തെ പ്രീതിപ്പെടുത്തുന്ന വിധത്തില്‍ നാം സേവിക്കുകയും കൃതജ്ഞത അര്‍പ്പിക്കുകയും ചെയ്യണം. ആദരവോടും ഭയത്തോടും കൂടിവേണം നാം അവനെ നമസ്കരിക്കേണ്ടത്."
29 കാരണം ദൈവം നശീകരണശേഷിയുള്ള തീ പോലെയാണ്."
1 നിങ്ങള്‍ ക്രിസ്തുവില്‍ സഹോദരീ സഹോദരന്മാര്‍ ആയതുകൊണ്ട് പരസ്പരം സ്നേഹത്തില്‍ തുടരുവിന്‍."
2 വീട്ടിലേക്ക് ആള്‍ക്കാരെ സ്വീകരിച്ച് എപ്പോഴും സഹായിക്കുവിന്‍. ചിലര്‍ അങ്ങനെ ചെയ്തിട്ടുണ്ട്. ഇതുവഴി അവര്‍ ദൂതന്മാരെ അറിയാതെ തന്നെ സ്വീകരിച്ചു."
3 കാരാഗൃഹത്തിലുള്ളവരെ മറക്കരുത്. അവരോടൊപ്പം നിങ്ങളും തടവിലിരുന്നു എന്നവണ്ണം സ്മരിക്കുക. ക്ലേശിതരെയും മറക്കരുത്. അവരോടൊപ്പം സഹിക്കുന്നവരെപ്പോലെ അവരെ ഓര്‍ക്കുക."
4 വിവാഹം എല്ലാവരാലും മാനിക്കപ്പെടണം. ഭാര്യാഭര്‍ത്താക്കന്മാര്‍ അന്യോന്യം വിശ്വസ്തരായിരിക്കണം. മറ്റ് ലൈംഗിക പാപങ്ങളെയും വ്യഭിചാരത്തെയും ദൈവം തീര്‍ച്ചയായും വിധിക്കും."
5 [This verse may not be a part of this translation]"
6 അതിനാല്‍ ഉറപ്പിച്ച് ഇങ്ങനെ പറയാം. “ദൈവം എന്‍റെ സഹായകനാണ്. ഞാന്‍ ഭയപ്പെടുകയില്ല, ജനത്തിന് എന്നെ ഒന്നും ചെയ്യാന്‍ സാധിക്കില്ല.” സങ്കീര്‍ത്തനങ്ങള്‍ 118:6"
7 നിങ്ങളുടെ നേതാക്കളെ അനുസ്മരിക്കുവിന്‍. അവര്‍ ദൈവത്തിന്‍റെ സന്ദേശം നിങ്ങളെ പഠിപ്പിച്ചു. അവര്‍ എങ്ങനെയാണ് ജീവിച്ചു മരിച്ചതെന്ന് ഓര്‍ത്ത് അവരുടെ വിശ്വാസം പകര്‍ത്തുവിന്‍."
8 യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നും ഒരു പോലെ ആയിരിക്കും."
9 എല്ലാ അപരിചിത ഉപദേശങ്ങളും നിങ്ങളെ തെറ്റായ രീതിയിലേക്കു നയിക്കുവാന്‍ അനുവദിക്കരുത്. നിങ്ങളുടെ ഹൃദയം ഭക്ഷണക്രമചട്ടങ്ങള്‍ കൊണ്ടല്ല ദൈവത്തിന്‍റെ കൃപകൊണ്ട് ശക്തിപ്പെടുത്തുവിന്‍. അത്തരം ചട്ടങ്ങള്‍ ജനങ്ങളെ സഹായിക്കയില്ല."
10 നമുക്ക് ഒരു യാഗമുണ്ട്. യെഹൂദ കൂടാരത്തില്‍ ശുശ്രൂഷ ചെയ്യുന്ന പുരോഹിതര്‍ക്ക് നമ്മുടെ യാഗത്തില്‍ നിന്ന് ഭക്ഷിക്കാന്‍ സാധ്യമല്ല."
11 മൃഗങ്ങളുടെ രക്തം മഹാപുരോഹിതന്‍ അതിവിശുദ്ധസ്ഥലത്തേക്കു സംവഹിക്കുന്നു. പാപപരിഹാരത്തിനു വേണ്ടി അവന്‍ രക്തം അര്‍പ്പിക്കുന്നു. എന്നാല്‍ ആ മൃഗങ്ങളുടെ ശരീരങ്ങള്‍ കൂടാരത്തിനു വെളിയില്‍ ദഹിപ്പിക്കുന്നു."
12 അതിനാല്‍ ക്രിസ്തുവും പട്ടണത്തിനു വെളിയില്‍ കഷ്ടത സഹിച്ചു. ക്രിസ്തു മരിച്ചത് അവന്‍റെ സ്വന്തം രക്തം കൊണ്ട് ജനങ്ങളെ ശുദ്ധീകരിക്കുന്നതിനാണ്."
13 അതിനാല്‍ വാസസ്ഥലത്തിനു വെളിയില്‍ ക്രിസ്തുവിനടുത്തേക്ക് നാമും പോകണം. യേശുവിനുണ്ടായ അതേ അപമാനം നാമും സ്വീകരിക്കണം."
14 ഇവിടെ ഈ ഭൂമിയില്‍ എന്നും നിലനില്‍ക്കുന്ന ഒരു പട്ടണം നമുക്കില്ല. ഭാവിയില്‍ നമുക്കു കിട്ടുന്ന ആ പട്ടണത്തെ നാം പാര്‍ത്തിരിക്കുന്നു."
15 അതിനാല്‍ ദൈവത്തിനു യാഗമര്‍പ്പിക്കുന്നത് യേശു വഴി നാം തുടരണം. ദൈവത്തിനു നമ്മുടെ നാവു കൊണ്ടുള്ള സ്തുതിയാണ് യാഗം."
16 അന്യര്‍ക്ക് സല്‍ക്കാര്യങ്ങള്‍ ചെയ്യാന്‍ മറക്കരുത്. അന്യരുമായി പങ്കുവയ്ക്കുക. ഇവയാണ് ദൈവത്തെ പ്രീതിപ്പെടുത്തുന്ന യാഗങ്ങള്‍."
17 നിങ്ങളുടെ നേതാക്കളെ അനുസരിക്കുകയും അവരോടു വിധേയത്വം ഉള്ളവരാകുകയും ചെയ്യുക.നിങ്ങളുടെ ഉത്തരവാദിത്വം അവര്‍ക്കാണ്. അതിനാല്‍ നിങ്ങളുടെ ആത്മാക്കളുടെ സംരക്ഷണത്തിന് അവര്‍ നിങ്ങളില്‍ ശ്രദ്ധവെക്കുന്നു. അവര്‍ സന്താപം ഒട്ടും ഇല്ലാതെ പൂര്‍ണ്ണ സന്തോഷത്തോടെ അവരുടെ ജോലി ചെയ്യേണ്ടതിന് അവരെ അനുസരിക്കുക. അല്ലെങ്കില്‍ നിങ്ങള്‍ക്കു നല്ലതല്ല."
18 ഞങ്ങള്‍ക്കുവേണ്ടി തുടര്‍ന്നും പ്രാര്‍ത്ഥിക്കുക. എന്തുകൊണ്ടെന്നാല്‍ ഞങ്ങളുടെ ഹൃദയം സത്യസന്ധമാണെന്നും ഞങ്ങള്‍ എപ്പോഴും ശരിയായ കാര്യങ്ങള്‍ മെച്ചമായി പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുമെന്നും ഉള്ളതിനാല്‍ ഞങ്ങള്‍ക്കുറപ്പുണ്ട്."
19 നിങ്ങളുടെ അടുത്തേക്ക് ദൈവം എന്നെ തിരികെ അയയ്ക്കുവാന്‍ നിങ്ങള്‍ പ്രാര്‍ത്ഥിക്കണമെന്ന് ഞാനഭ്യര്‍ത്ഥിക്കുന്നു. മറ്റെന്തിനെക്കാളും ഞാനിതാഗ്രഹിക്കുന്നു."
20 [This verse may not be a part of this translation]"
21 [This verse may not be a part of this translation]"
22 ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ക്ഷമാപൂര്‍വ്വം കേള്‍ക്കണമെന്നു എന്‍റെ സഹോദരീ സഹോദരന്മാരേ ഞാന്‍ നിങ്ങളോടപേക്ഷിക്കുന്നു. നിങ്ങളെ ശക്തിപ്പെടുത്താനാണ് ഞാന്‍ ഈ കാര്യങ്ങള്‍ പറഞ്ഞത്. ഈ കത്ത് അത്ര ദീര്‍ഘവും അല്ല."
23 തിമൊഥെയൊസ് ജയില്‍ വിമുക്തനായി എന്നത് നിങ്ങളറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അവന്‍ വേഗം എന്‍റെയടുത്തേക്കു വരികയാണെങ്കില്‍ ഞങ്ങള്‍ രണ്ടുപേരും നിങ്ങളെ കാണാന്‍ വരും."
24 നിങ്ങളുടെ എല്ലാ നേതാക്കന്മാര്‍ക്കും എല്ലാ ദൈവജനത്തിനും വന്ദനം പറയുവിന്‍. ഇതല്യയിലെ വിശ്വാസികള്‍ നിങ്ങളെ വന്ദനം ചെയ്യുന്നു."
25 ദൈവകൃപ നിങ്ങളോടെല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ."