1 നമ്മുടെ പിതാവായ ദൈവത്തിലും കര്‍ത്താവായ യേശുക്രിസ്തുവിലും ഉള്ള തെസ്സലൊനീക്യയിലെ വിശ്വാസികളുടെ കൂട്ടത്തിന് പൌലൊസും സില്വാനൊസും തിമൊഥെയൊസും അഭിവാദ്യങ്ങള്‍ നേരുന്നു."
2 പിതാവായ ദൈവത്തില്‍ നിന്നും കര്‍ത്താവായ യേശുക്രിസ്തുവില്‍ നിന്നുമുള്ള കൃപയും സമാധാനവും നിങ്ങള്‍ക്കുണ്ടാകട്ടെ."
3 നിങ്ങളുടെ വിശ്വാസവും പരസ്പരമുള്ള സ്നേഹവും വര്‍ദ്ധിക്കുന്നതുകൊണ്ട് ദൈവത്തില്‍ ഞങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി എപ്പോഴും നന്ദി പറയുന്നത് ശരിയായ കാര്യമാണ്."
4 അതുകൊണ്ട് നിങ്ങളെക്കുറിച്ച് മറ്റു ദൈവസഭകളില്‍ ഞങ്ങള്‍ പുകഴ്ത്തി പറയുന്നു. ബലത്തോടെ വിശ്വാസമുള്ളവരായി നിങ്ങള്‍ തുടരുന്ന രീതിയെപ്പറ്റി ഞങ്ങള്‍ മറ്റു സഭകളില്‍ പറയുന്നു. വളരെ ഏറെ ബുദ്ധിമുട്ടുകളും പീഢനങ്ങളും സഹിച്ചിട്ടും നിങ്ങള്‍ ഉറച്ച വിശ്വാസത്തിലും ബലത്തിലും തുടരുന്നു."
5 നീതിപൂര്‍വ്വമായ ദൈവവിധിയുടെ തെളിവാണ് കഷ്ടങ്ങളെല്ലാം നിങ്ങള്‍ സഹിക്കുന്നത്, ദൈവരാജ്യത്തിനു ദൈവം നിങ്ങളെ അര്‍ഹരാക്കുന്നതിനായാണ്."
6 ശരിയേതോ അതു ദൈവം ചെയ്യും. നിങ്ങളെ ബുദ്ധിമുട്ടിക്കുന്നവര്‍ക്ക് അവനും ദുരിതങ്ങള്‍ നല്‍കും."
7 നിങ്ങളില്‍ പ്രയാസം ഉള്ള എല്ലാവര്‍ക്കും ദൈവം സമാധാനം നല്‍കുകയും ചെയ്യും. കര്‍ത്താവായ യേശു അതിശക്തിയുള്ള ദൂതന്മാരുമായി സ്വര്‍ഗ്ഗത്തില്‍ നിന്നു വരുന്പോള്‍ ദൈവം ഈ സഹായം നമുക്ക് തരും."
8 ദൈവത്തെ അറിയാത്തവരെ ശിക്ഷിക്കുവാനായി എരിതീയുമായി അവന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നു വരും. നമ്മുടെ കര്‍ത്താവായ യേശുവിന്‍റെ സുവിശേഷം അനുസരിക്കാത്തവരെ അവന്‍ ശിക്ഷിക്കും."
9 എക്കാലത്തേക്കും നിലനില്‍ക്കുന്ന ഒരു നശീകരണം കൊണ്ട് അവര്‍ ശിക്ഷിക്കപ്പെടും. കര്‍ത്താവിനോടൊപ്പമായിരിക്കാന്‍ അവരെ അനുവദിക്കയില്ല. അവരെ അവന്‍റെ മഹാശക്തിയില്‍ നിന്നും അകറ്റി നിര്‍ത്തും."
10 കര്‍ത്താവ് വരുന്ന ദിവസം ഇതു സംഭവിക്കും. മഹത്വവും ബഹുമാനവും തന്‍റെ വിശുദ്ധന്മാരില്‍ നിന്നും വിശ്വാസികളില്‍ നിന്നും സ്വീകരിക്കുന്നതിനു വേണ്ടി യേശു വരും. വിശ്വാസികളൊക്കെ യേശുവിന്‍റെ പ്രഭാവത്തില്‍ അത്ഭുതപ്പെടും. നിങ്ങള്‍ ഞങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ വിശ്വസിച്ചതിനാല്‍ നിങ്ങള്‍ ആ വിശ്വാസികളുടെ കൂട്ടത്തില്‍ ഉണ്ടായിരിക്കും."
11 അതിനാലാണ് ഞങ്ങള്‍ എപ്പോഴും നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നത്. അവനാല്‍ വിളിക്കപ്പെട്ട നല്ല വഴിയില്‍ നമ്മുടെ ദൈവം നിങ്ങളെ സഹായിക്കുന്നതിന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. നിങ്ങളിലുള്ള നന്മ, നിങ്ങളെക്കൊണ്ട് സല്‍പ്രവൃത്തി ചെയ്യിക്കുന്നു. നിങ്ങളിലുള്ള വിശ്വാസം നിങ്ങളെ പ്രവര്‍ത്തിപ്പിക്കുന്നു. ഈ കാര്യങ്ങളൊക്കെ കൂടുതല്‍ കൂടുതലായി ചെയ്യുവാന്‍ ദൈവം തന്‍റെ ശക്തി തന്നു നിങ്ങളെ സഹായിക്കട്ടെ എന്നു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു."
12 നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തിന് നിങ്ങളില്‍ മഹത്വമുണ്ടാകുമെന്നതിനു ഞങ്ങള്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കുന്നു. നിങ്ങള്‍ക്ക് ക്രിസ്തുവില്‍ മഹത്വം ഉണ്ടാകും. ആ മഹത്വം നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെയും പിതാവായ ദൈവത്തിന്‍റെയും കൃപയില്‍ നിന്നു വരുന്നതാണ്."
1 സഹോദരരേ, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ വരവിനെപ്പറ്റി ചിലതു ഞങ്ങള്‍ക്കു പറയുവാനുണ്ട്. നാമെല്ലാവരും അവനോടൊപ്പം സന്ധിക്കുന്ന ആ സമയത്തെക്കുറിച്ചാണ് ഞങ്ങള്‍ക്കു പറയുവാനുള്ളത്."
2 കര്‍ത്താവിന്‍റെ ദിനം അടുത്തെത്തിക്കഴിഞ്ഞു എന്ന വ്യാജപ്രസ്താവന കേട്ട് പരിഭ്രമിക്കുകയോ ചാഞ്ചല്യപ്പെടുകയോ ചെയ്യരുത്. ഒരുവന്‍റെ സന്ദേശം വഴിയോ, ഏതെങ്കിലും പ്രവചനവരത്തിലൂടെയോ, നിങ്ങള്‍ ഇതു കേള്‍ക്കുമായിരിക്കും. അല്ലെങ്കില്‍ ആരെങ്കിലും ഇതിനെ സംബന്ധിച്ച് നിങ്ങളില്‍ നിന്നു വന്ന ഒരു കത്തു വായിച്ചു എന്നും പറയുമായിരിക്കും."
3 ഏതെങ്കിലും വിധത്തില്‍ നിങ്ങളെ വിഡ്ഢികളാക്കാന്‍ ആരെയും അനുവദിക്കരുത്. ദൈവത്തിന് എതിരായി കലാപം ഉണ്ടാകാതെ കര്‍ത്താവ് വരികയില്ല. ദുഷ്ടനും നരകത്തിന് അവകാശപ്പെട്ടവനും ആയവന്‍ വെളിപ്പെടുന്നതുവരെ കര്‍ത്താവ് വരികയില്ല."
4 ദൈവം എന്നു വിളിക്കപ്പെടുന്ന എല്ലാറ്റിനും ആരാധിക്കപ്പെടുന്ന എന്തിനും എതിരായുള്ളവനാണ് ആ ദുഷ്ടതയുടെ മനുഷ്യന്‍. അവന്‍ എല്ലാവരിലും ഉന്നതനാകുവാന്‍ ശ്രമിക്കുന്നു. ആ ദുഷ്ടമനുഷ്യന്‍ ദൈവത്തിന്‍റെ ആലയത്തില്‍ പോകുകയും അവിടെ ഇരിക്കുകയും ചെയ്യുന്നു. അപ്പോള്‍ അവന്‍ ദൈവമാണെന്ന് സ്വയം പറയുകയും ചെയ്യുന്നു."
5 ഇക്കാര്യങ്ങളെല്ലാം സംഭവിക്കുമെന്ന് ഞാന്‍ നിങ്ങളോട് നേരത്തേ പറഞ്ഞിട്ടുള്ളത് ഓര്‍ക്കുന്നുണ്ടോ?"
6 ദുഷ്ടതയുടെ മനുഷ്യനെ ഇപ്പോള്‍ തടയുന്നതെന്താണെന്ന് നിങ്ങള്‍ക്കറിയാം. ശരിയായ നേരത്തു വരാന്‍ തക്കവണ്ണം അവന്‍ തടയപ്പെട്ടിരിക്കുന്നു."
7 ദുഷ്ടതയുടെ ഗൂഢശക്തി ഇപ്പോള്‍ തന്നെ ലോകത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ആ ശക്തിക്കു തടസ്സം ഉണ്ടാക്കുന്ന ഒരുവന്‍ ഉണ്ട്. അവന്‍ മാറ്റപ്പെടുന്നതു വരെ അതു അവന്‍ തുടരും."
8 അപ്പോള്‍ ദുഷ്ടതയുടെ മനുഷ്യന്‍ പ്രത്യക്ഷമാകും. തന്‍റെ വായില്‍ നിന്നും പുറപ്പെടുന്ന ശ്വാസത്താല്‍ കര്‍ത്താവായ യേശു അവനെ നശിപ്പിക്കും. തന്‍റെ വരവിന്‍റെ പ്രഭാവത്താല്‍ ദുഷ്ടതയുടെ മനുഷ്യനെ അവന്‍ നശിപ്പിക്കും."
9 സാത്താന്‍റെ ശക്തിയാലാണ് ദുഷ്ടതയുടെ മനുഷ്യന്‍ വരുന്നത്. അവന് വളരെ ശക്തിയുണ്ട്. അവന്‍ വ്യാജമായ ധാരാളം വീര്യപ്രവൃത്തികളും അടയാളങ്ങളും അത്ഭുതങ്ങളും പ്രവര്‍ത്തിക്കും."
10 നഷ്ടപ്പെടുന്നവരെ കെണിയിലാക്കാന്‍ ദുഷ്ടതയുടെ മനുഷ്യന്‍ എല്ലാ ദുഷ്ടവിദ്യകളും പ്രയോഗിക്കും. സത്യത്തെ സ്നേഹിക്കാത്തതിനാലാണ് അവര്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. അവര്‍ സത്യത്തെ സ്നേഹിച്ചിരുന്നെങ്കില്‍ രക്ഷപെട്ടേനേ."
11 എന്നാല്‍ അവര്‍ സത്യത്തെ സ്നേഹിക്കാന്‍ വിസ്സമ്മതിച്ചതുകൊണ്ട് അവരില്‍ പ്രവര്‍ത്തിക്കുവാന്‍ അസത്യത്തിന്‍റെ ശക്തിയെ ദൈവം അയയ്ക്കുന്നു. അതിന്‍റെ ഫലമായി അസത്യത്തില്‍ അവര്‍ വിശ്വസിക്കുന്നു."
12 അതുകൊണ്ട് സത്യം വിശ്വസിക്കാത്തവര്‍ക്കു ന്യായവിധിയുണ്ടാകും. അവര്‍ സത്യം വിശ്വസിക്കുന്നില്ല; അതിനു പകരം ദുഷ്ടത ചെയ്യുന്നത് അവര്‍ ആസ്വദിച്ചു."
13 കര്‍ത്താവിനാല്‍ സ്നേഹിക്കപ്പെട്ട സഹോദരരേ, നിങ്ങള്‍ക്കു വേണ്ടി ഞങ്ങള്‍ എപ്പോഴും ദൈവത്തിനു നന്ദിയുള്ളവരായിരിക്കണം. രക്ഷിക്കപ്പെടേണ്ടതിനു ദൈവം നിങ്ങളെ ആദ്യം തന്നെ തിരഞ്ഞെടുത്തു. നിങ്ങളുടെ സത്യത്തിലുള്ള വിശ്വാസത്താലും പവിത്രീകരിക്കുന്ന ആത്മാവിനാലും അത്രെ നിങ്ങള്‍ രക്ഷിക്കപ്പെട്ടിരിക്കുന്നു."
14 ആ രക്ഷക്കാണ് ദൈവം നിങ്ങളെ ക്ഷണിച്ചിട്ടുള്ളത്. ഞങ്ങള്‍ നിങ്ങളോടു പ്രസംഗിച്ച സുവിശേഷം വഴിയാണ് ദൈവം നിങ്ങളെ വിളിച്ചത്. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിലുള്ള മഹത്വത്തില്‍ പങ്കുപറ്റാനാണ് ദൈവം നിങ്ങളെ വിളിച്ചത്."
15 അതുകൊണ്ട് സഹോദരരേ, ഞങ്ങള്‍ നിങ്ങള്‍ക്കു നല്‍കിയ ഉപദേശത്തില്‍ അടിയുറച്ചു തുടരുക. ഞങ്ങളുടെ പ്രസംഗത്തിലൂടെയും കത്തിലൂടെയും നിങ്ങളെ പഠിപ്പിച്ചു."
16 [This verse may not be a part of this translation]"
17 [This verse may not be a part of this translation]"
1 സഹോദരരേ, ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക. കര്‍ത്താവിന്‍റെ ഉപദേശം അതിവേഗം വ്യാപിക്കുവാന്‍ പ്രാര്‍ത്ഥിക്കുവിന്‍. ആ ഉപദേശങ്ങളെ, നിങ്ങള്‍ ബഹുമാനിച്ചതുപോലെ ജനങ്ങളും ബഹുമാനിക്കാന്‍ പ്രാര്‍ത്ഥിക്കുക."
2 ദുഷ്ടന്മാരില്‍ നിന്നും മ്ളേച്ഛന്മാരില്‍ നിന്നും ഞങ്ങളെ രക്ഷിക്കണമെന്നും പ്രാര്‍ത്ഥിക്കുക. എല്ലാവരും ദൈവത്തില്‍ വിശ്വസിക്കുന്നില്ല."
3 പക്ഷേ കര്‍ത്താവ് വിശ്വസ്തനാണ്. അവന്‍ നിങ്ങള്‍ക്കു ശക്തി തരുകയും ദുഷ്ടനില്‍ നിന്നും സൂക്ഷിക്കുകയും ചെയ്യും."
4 ഞങ്ങള്‍ പഠിപ്പിച്ചതു പോലെയാണു നിങ്ങള്‍ ജീവിക്കുന്നത്. ഇതു ചെയ്യുന്നതില്‍ നിങ്ങള്‍ തുടരുമെന്നു ഞങ്ങള്‍ കര്‍ത്താവില്‍ ഉറച്ചിരിക്കുന്നു."
5 ക്രിസ്തുവിന്‍റെ ദീര്‍ഘക്ഷമയിലേക്കും ദൈവത്തിന്‍റെ സ്നേഹത്തിലേക്കും നിങ്ങളുടെ ഹൃദയങ്ങളെ കര്‍ത്താവ് നയിക്കട്ടെ എന്നു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു."
6 സഹോദരരേ, ജോലി ചെയ്യാന്‍ വിസമ്മതിക്കുന്ന വിശ്വാസികളില്‍ നിന്നും അകന്നുനില്‍ക്കുവാന്‍ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ അധികാരത്തില്‍ ഞങ്ങള്‍ ആജ്ഞാപിക്കുന്നു. ജോലി ചെയ്യാന്‍ വിസ്സമ്മതിക്കുന്നവര്‍ ഞങ്ങളുടെ ഉപദേശത്തെ പിന്തുടരുന്നില്ല."
7 ഞങ്ങള്‍ ജീവിക്കുന്നതുപോലെ ജീവിക്കണം എന്നു നിങ്ങള്‍ക്കറിയാം. നിങ്ങളോടൊപ്പമായിരുന്നപ്പോള്‍ ഞങ്ങള്‍ മടിയരല്ലായിരുന്നു."
8 മറ്റൊരുവന്‍റെ ഭക്ഷണം ഞങ്ങള്‍ കഴിച്ചപ്പോള്‍ ഞങ്ങള്‍ അതിനു പണം കൊടുത്തു. ഞങ്ങള്‍ നിങ്ങളില്‍ ഒരുത്തര്‍ക്കും ഭാരമാകാതിരിപ്പാന്‍ രാവും പകലും യത്നിച്ചു."
9 [This verse may not be a part of this translation]"
10 ഞങ്ങള്‍ നിങ്ങളോടു കൂടിയായിരുന്നപ്പോള്‍ ഈ നിയമം ഞങ്ങള്‍ തന്നു: “ഒരുവന്‍ പണിയെടുക്കാനിച്ഛിക്കുന്നില്ലെങ്കില്‍ അവന്‍ ഭക്ഷിക്കുകയും വേണ്ട.”"
11 നിങ്ങളുടെ ഇടയിലുള്ള ചിലര്‍ പണിയെടുക്കാന്‍ വിസ്സമ്മതിക്കുന്നുവെന്നു ഞങ്ങള്‍ കേള്‍ക്കുന്നു. അവര്‍ ജോലി ചെയ്യുന്നില്ല. അന്യരുടെ കാര്യങ്ങളില്‍ ഇടപെടാന്‍ അവര്‍ക്കു തിരക്കാണ്."
12 മറ്റുള്ളവരെ ശല്യപ്പെടുത്തുന്നതു നിര്‍ത്തുവാന്‍ ഞങ്ങള്‍ ആജ്ഞാപിക്കുന്നു. ജോലി ചെയ്ത് സ്വന്തം ഭക്ഷണം തേടിപ്പിടിക്കാന്‍ ഞങ്ങള്‍ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ അവരോട് അഭ്യര്‍ത്ഥിക്കുകയും ആവശ്യപ്പെടുകയും ചെയ്യുന്നു."
13 സഹോദരരേ, നന്മ ചെയ്യുന്നതില്‍ തളര്‍ന്നുപോകരുത്."
14 ഞങ്ങള്‍ ഈ കത്തില്‍ എഴുതിയ കാര്യങ്ങള്‍ അനുസരിക്കാന്‍ വിസ്സമ്മതിക്കുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ ആ വ്യക്തിയാരെന്നു ഓര്‍ക്കുക. അവനുമായി കൂട്ടുചേരരുത്. അപ്പോള്‍ അവന്‍ ലജ്ജിതനായേക്കാം."
15 എന്നാല്‍ ഒരു ശത്രുവിനോടെന്നപോലെ അവനോടു പെരുമാറരുത്. ഒരു സഹോദരനെന്ന പോലെ താക്കീതു ചെയ്യുക. സമാപന വാക്കുകള്‍"
16 സമാധാനത്തിന്‍റെ കര്‍ത്താവ് നിങ്ങള്‍ക്കു സമാധാനം തരട്ടെ എന്നു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. എല്ലാക്കാലത്തും എല്ലാ വിധത്തിലും അവന്‍ സമാധാനം തരട്ടെ എന്നും ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. കര്‍ത്താവ് നിങ്ങളെല്ലാവരോടും കൂടി ഉണ്ടാകട്ടെ."
17 ഞാന്‍ പൌലൊസ്, എന്‍റെ തന്നെ കൈയ്യെഴുത്താല്‍ ഈ കത്ത് സമാപിക്കുന്നു. കത്തുകള്‍ എന്‍റേതാണെന്നു കാണിക്കുവാനായി എല്ലാ കത്തുകളിലും ഇങ്ങനെയാണ് ഞാന്‍ ഒപ്പിടുന്നത്, ഇങ്ങനെയാണ് ഞാന്‍ എഴുതുന്നത്."
18 നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കൃപ നിങ്ങളോടു എല്ലാവരോടും കൂടിയുണ്ടാകട്ടെ."