1 പൌലൊസും സില്വാനൊസും തിമൊഥെയൊസും, തെസ്സലൊനീക്യയിലുള്ള സഭയ്ക്ക് അഭിവാദനങ്ങള്‍ നേരുന്നു. നമ്മുടെ പിതാവായ ദൈവത്തിലും കര്‍ത്താവായ യേശുക്രിസ്തുവിലും ജീവിക്കുന്ന നിങ്ങള്‍ക്ക് കൃപയും സമാധാനവും ഉണ്ടാകട്ടെ."
2 പ്രാര്‍ത്ഥിക്കുന്പോള്‍ എപ്പോഴും ഞങ്ങള്‍ നിങ്ങളെ ഓര്‍ക്കുകയും നിങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടി ദൈവത്തിനു നന്ദി പറയുകയും ചെയ്യുന്നു."
3 നിങ്ങളുടെ വിശ്വാസത്താല്‍ നിങ്ങള്‍ ചെയ്തിട്ടുള്ള വേലയും സ്നേഹത്തിന്‍റെ പ്രേരണയാലുള്ള നിങ്ങളുടെ അദ്ധ്വാനവും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിലുള്ള നിങ്ങളുടെ പ്രത്യാശയുടെ ഉറപ്പും നമ്മുടെ പിതാവായ ദൈവത്തിനു മുന്പില്‍ ഞങ്ങള്‍ ഇടവിടാതെ ഓര്‍ക്കുന്നു."
4 സഹോദരരേ, ദൈവം നിങ്ങളെ സ്നേഹിക്കുന്നെന്നും അവന്‍റെ സ്വന്തമാകുവാന്‍ നിങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നുവെന്നും ഞങ്ങള്‍ അറിയുന്നു."
5 ഞങ്ങള്‍ നിങ്ങളെ സുവിശേഷവുമായി സമീപിച്ചത് വെറും വാക്കുകളാലല്ല ശക്തിയാലാണ്. ഇതു സത്യമാണെന്ന് ഞങ്ങള്‍ക്കറിയാവുന്നതുകൊണ്ട് പരിശുദ്ധാത്മാവിനാലാണ് ഞങ്ങള്‍ ഇത് നിങ്ങളുടെയടുത്ത് കൊണ്ടുവന്നത്. നിങ്ങള്‍ക്കു സഹായമാകുന്ന രീതിയില്‍ ഞങ്ങള്‍ എങ്ങനെ നിങ്ങളുടെ ഇടയില്‍ താമസിച്ചുവെന്ന് നിങ്ങള്‍ക്കറിയാം."
6 നിങ്ങള്‍ ഞങ്ങളുടെ ഉപദേശം വളരെ സന്തോഷത്തോടു കൂടി സ്വീകരിച്ചു. അത് വളരെ കഷ്ടങ്ങള്‍ കൊണ്ടുവന്നുവെങ്കിലും, ആ സന്തോഷം നിങ്ങള്‍ക്കു പരിശുദ്ധാത്മാവില്‍ നിന്നും വരുന്നു. ഈ വിധത്തില്‍ നിങ്ങള്‍ ഞങ്ങളെപ്പോലെയും കര്‍ത്താവിനെപ്പോലെയും ആയിത്തീര്‍ന്നു."
7 മക്കെദൊന്യയിലേയും അഖായയിലേയും എല്ലാ വിശ്വാസികള്‍ക്കും ഒരു മാതൃകയായി നിങ്ങള്‍."
8 മക്കെദൊന്യയിലും അഖായയിലും നിങ്ങളില്‍ നിന്നാണ് കര്‍ത്താവിന്‍റെ ഉപദേശം പടര്‍ന്നത്. യഥാര്‍ത്ഥത്തില്‍ എല്ലായിടത്തും ദൈവത്തിലുള്ള നിങ്ങളുടെ വിശ്വാസത്തെക്കുറിച്ചുള്ള വാര്‍ത്ത പരന്നു. അതുകൊണ്ട് നിങ്ങളുടെ വിശ്വാസത്തെപ്പറ്റി ജനങ്ങളോട് ഒന്നും തന്നെ ഞങ്ങള്‍ക്ക് പറയേണ്ടതില്ല."
9 എല്ലായിടത്തും ഉള്ളവര്‍, ഞങ്ങള്‍ അവിടെ ആയിരുന്നപ്പോള്‍, ഞങ്ങളെ നിങ്ങള്‍ എങ്ങനെ സ്വീകരിച്ചുവെന്ന് പറയുന്നു. നിങ്ങള്‍ എങ്ങനെ വിഗ്രഹാരാധന നിര്‍ത്തുകയും ജീവിക്കുന്ന സത്യദൈവത്തെ എങ്ങനെ സേവിക്കുന്നു എന്നതിനെപ്പറ്റിയും ജനങ്ങള്‍ പറയുന്നു."
10 നിങ്ങള്‍ വിഗ്രഹാരാധന നിര്‍ത്തിയിട്ട് ദൈവത്തിന്‍റെ പുത്രന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും ഇറങ്ങി വരുന്നതിനായി കാത്തിരിക്കുന്നു. ദൈവം ആ പുത്രനെ മരണത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്പിച്ചു. വരുവാനിരിക്കുന്ന ദൈവത്തിന്‍റെ കോപത്തോടുള്ള ന്യായവിധിയില്‍ നിന്നും നമ്മെ രക്ഷിക്കുന്നത് അവനാണ്-യേശു."
1 സഹോദരരേ, നിങ്ങള്‍ക്കറിയാം നിങ്ങളുടെ ഇടയിലേക്കു ഞങ്ങള്‍ നടത്തിയ സന്ദര്‍ശനം പരാജയമല്ലായിരുന്നു എന്ന്."
2 നിങ്ങളുടെ അടുത്തേക്ക് വരുന്നതിനു മുന്‍പ് ഫിലിപ്പിയില്‍ ഞങ്ങള്‍ ഏറെ സഹിച്ചു. അവിടുള്ളവര്‍ ഞങ്ങളെ നിന്ദിച്ചതൊക്കെ നിങ്ങള്‍ക്കറിയാം. ഞങ്ങള്‍ നിങ്ങളുടെ അടുത്തേക്കു വന്നപ്പോള്‍ വളരെ ആളുകളും ഞങ്ങള്‍ക്കെതിരായിരുന്നു. എന്നാല്‍ ദൈവം ഞങ്ങളെ ധൈര്യശാലികളാക്കുകയും അവന്‍റെ സുവിശേഷം നിങ്ങളെ അറിയിക്കുവാന്‍ സഹായിക്കുകയും ചെയ്തു."
3 ഞങ്ങള്‍ ജനങ്ങളെ ധൈര്യപ്പെടുത്തുന്നു. ആരും ഞങ്ങളെ വിഡ്ഢികളാക്കിയില്ല. ഞങ്ങള്‍ ദുഷ്ടരോ ജനങ്ങളെ വഞ്ചിക്കുന്നവരോ അല്ല. ഇക്കാര്യങ്ങളൊന്നുമല്ല, ഞങ്ങള്‍ ചെയ്യേണ്ടത് ചെയ്യുന്നതിനുള്ള കാരണങ്ങള്‍."
4 സുവിശേഷം പറയുന്നതിനായി ദൈവം ഞങ്ങളെ പരീക്ഷിച്ച് വിശ്വസിച്ചതുകൊണ്ടാണ് ഞങ്ങള്‍ സുവിശേഷം പ്രസംഗിക്കുന്നത്. അതിനാല്‍ ഞങ്ങള്‍ പ്രസംഗിക്കുന്പോള്‍ ഞങ്ങള്‍ മനുഷ്യരെ സംപ്രീതരാക്കാന്‍ ശ്രമിക്കുന്നില്ല. ഞങ്ങള്‍ ദൈവത്തെയാണ് പ്രീതിപ്പെടുത്തുവാന്‍ ശ്രമിക്കുന്നത്. ഞങ്ങളുടെ ഹൃദയങ്ങളെ സൂക്ഷ്മനിരീക്ഷണം ചെയ്യുന്നവനാണ് ദൈവം."
5 നിങ്ങളെപ്പറ്റി നല്ല കാര്യങ്ങള്‍ പറഞ്ഞ് നിങ്ങളെ സ്വാധീനിക്കാന്‍ ഒരിക്കലും ഞങ്ങള്‍ ശ്രമിച്ചില്ല എന്ന് നിങ്ങള്‍ക്കറിയാം. നിങ്ങളുടെ പണം പിടുങ്ങുവാനായി ഞങ്ങള്‍ ശ്രമിച്ചിരുന്നില്ല. നിങ്ങളില്‍ നിന്നു മറച്ചുവയ്ക്കാന്‍ ഞങ്ങള്‍ക്ക് സ്വാര്‍ത്ഥതയും ഇല്ലായിരുന്നു. ഇതു സത്യമാണെന്നു ദൈവത്തിനറിയാം."
6 ഞങ്ങള്‍ നിങ്ങളില്‍ നിന്നോ, മറ്റാരില്‍ നിന്നോ, ഒരു പ്രശംസയും തേടിയില്ല."
7 ഞങ്ങള്‍ ക്രിസ്തുവിന്‍റെ അപ്പൊസ്തലരാണ്. അതുകൊണ്ട് ഞങ്ങള്‍ നിങ്ങളുടെ അടുത്തായിരുന്നപ്പോള്‍, കാര്യങ്ങള്‍ ചെയ്യിക്കുന്നതിനായി അധികാരം ഞങ്ങള്‍ക്ക് ഉപ യോഗിക്കാമായിരുന്നു. എന്നാല്‍ ഞങ്ങള്‍ നിങ്ങളോട് വളരെ സൌമ്യരായിരുന്നു. തന്‍റെ മക്കളെ കരുതുന്ന ഒരു അമ്മയെപ്പോലായിരുന്നു ഞങ്ങള്‍."
8 ഞങ്ങള്‍ നിങ്ങളെ ഏറെ സ്നേഹിച്ചു. അതിനാല്‍ ദൈവത്തിന്‍റെ സുവിശേഷം നിങ്ങളുമായി പങ്കുവയ്ക്കുന്നതില്‍ ഞങ്ങള്‍ വളരെ സന്തുഷ്ടരായിരുന്നു. അതുമാത്രമല്ല ഞങ്ങളുടെ ജീവനെക്കൂടി പങ്കുവെക്കുന്നതില്‍ ഞങ്ങള്‍ക്കു സന്തോഷമായിരുന്നു."
9 സഹോദരരേ, ഞങ്ങള്‍ എന്തുമാത്രം കഠിനാദ്ധ്വാനം ചെയ്തു എന്ന് നിങ്ങള്‍ ഓര്‍മ്മിക്കുമെന്ന് ഞങ്ങള്‍ക്കറിയാം. രാപ്പകല്‍ ഞങ്ങള്‍ അദ്ധ്വാനിച്ചു നിങ്ങളോട് സുവിശേഷം പ്രസംഗിച്ചപ്പോള്‍ ഞങ്ങള്‍ക്ക് പണം തന്ന് നിങ്ങള്‍ക്കു ഭാരമുണ്ടാക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചില്ല."
10 ഞങ്ങള്‍ വിശ്വാസികളായ നിങ്ങളുടെ ഇടയില്‍ ആയിരുന്നപ്പോള്‍ തെറ്റുകള്‍ ഇല്ലാത്ത പരിശുദ്ധമായ നല്ല ജീവിതമായിരുന്നു ജീവിച്ചത്. ഇതു ശരിയാണെന്നു നിങ്ങള്‍ക്കും ദൈവത്തിനും അറിയാം."
11 ഒരു അപ്പന്‍ തന്‍റെ മക്കളോടു പെരുമാറും പോലെയാണ് ഞങ്ങളും നിങ്ങളോട് ഓരോരുത്തരോടും പെരുമാറിയതെന്ന് നിങ്ങള്‍ക്കറിയാം."
12 ദൈവത്തെ പ്രസാദിപ്പിക്കുന്നതിന് ഒരു നല്ല ജീവിതം ജീവിക്കുന്നതിന് ഞങ്ങള്‍ നിങ്ങളെ ശക്തിപ്പെടുത്തുകയും ആശ്വസിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. തന്‍റെ രാജ്യത്തിലേക്കും മഹത്വത്തിലേക്കും നിങ്ങളെ വിളിച്ചിരിക്കുന്നു."
13 ഞങ്ങളില്‍ നിന്നുള്ള സന്ദേശം നിങ്ങള്‍ കേട്ടപ്പോള്‍ മനുഷ്യവചനമായിട്ടല്ല, പിന്നെയോ ദൈവവാക്കുകളായി നിങ്ങള്‍ സ്വീകരിച്ചു. യഥാര്‍ത്ഥമായി അത് അങ്ങനെയാണ്. ദൈവത്തിന്‍റെ ദൂത് വിശ്വസിക്കുന്ന നിങ്ങളില്‍ ആ സന്ദേശം പ്രവര്‍ത്തിക്കുന്നു."
14 സഹോദരരേ, യെഹൂദ്യയില്‍ ക്രിസ്തുവിലുള്ള ദൈവത്തിന്‍റെ സഭകള്‍ പോലെയാണു നിങ്ങളും. യെഹൂദ്യയിലുള്ളവര്‍ ഇതര യെഹൂദരില്‍ നിന്നും കഷ്ടം സഹിച്ചതുപോലെ നിങ്ങളും നിങ്ങളുടെ സ്വരാജ്യക്കാരില്‍ നിന്നും അതുപോലെ കഷ്ടം സഹിച്ചു."
15 ആ യെഹൂദര്‍ കര്‍ത്താവായ യേശുവിനെയും പ്രവാചകന്മാരെയും കൊന്നു. ആ യെഹൂദര്‍ യെഹൂദ്യ വിട്ടു പോരാന്‍ നമ്മില്‍ സമ്മര്‍ദ്ദം ചെലുത്തി. അവര്‍ ദൈവത്തെ പ്രീതിപ്പെടുത്താത്തവരും സകല ജനതയ്ക്കും എതിരായിരിക്കുന്നവരുമാണ്."
16 ജാതികള്‍ രക്ഷിക്കപ്പെടുന്നതിനായി ഞങ്ങള്‍ അവരെ പഠിപ്പിക്കുന്നു. എന്നാല്‍ ആ യെഹൂദര്‍ നേരത്തേതന്നെയുള്ള പാപത്തിനു മീതെ ഏറെ പാപം കൂട്ടുകയാണ് ചെയ്യുന്നത്. ദൈവകോപം പൂര്‍ണ്ണമായി അവരില്‍ വന്നിരിക്കുന്നു."
17 സഹോദരരേ, അല്പകാലം ഞങ്ങള്‍ നിങ്ങളില്‍ നിന്നും വേര്‍പിരിക്കപ്പെട്ടു. (ഞങ്ങള്‍ അവിടെ ഇല്ലായിരുന്നുവെങ്കിലും ഞങ്ങളുടെ വിചാരങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു.) ഞങ്ങള്‍ നിങ്ങളെ കാണാനായി ആഗ്രഹിച്ചു. അങ്ങനെ ചെയ്യുവാനായി ഞങ്ങള്‍ വളരെ പരിശ്രമിക്കുകയും ചെയ്തു."
18 അതെ നിങ്ങളുടെ അടുത്തു വരാന്‍ ഞാന്‍ ആഗ്രഹിച്ചു. ഞാന്‍, പൌലൊസ് സത്യമായും വരാന്‍ പല തവണ ആഗ്രഹിച്ചുവെങ്കിലും സാത്താന്‍ ഞങ്ങളെ തടഞ്ഞു."
19 നിങ്ങള്‍ ഞങ്ങളുടെ പ്രത്യാശയും ഞങ്ങളുടെ സന്തോഷവും, കിരീടവും ആയതില്‍ നമ്മുടെ കര്‍ത്താവായ യേശു വരുന്പോള്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ടാകും."
20 സത്യമായും നിങ്ങളാണ് ഞങ്ങളുടെ മഹത്വവും, ഞങ്ങളുടെ സന്തോഷവും."
1 [This verse may not be a part of this translation]"
2 [This verse may not be a part of this translation]"
3 നിങ്ങളില്‍ ആരും തന്നെ ഞങ്ങളുടെ ഈ കഷ്ടപ്പാടുകള്‍ മൂലം വിശ്വാസത്തില്‍ നിന്നും പിന്തിരിഞ്ഞു പോകാതിരിക്കാനായി തിമൊഥെയൊസിനെ ഞങ്ങള്‍ അയച്ചു. ഈ പ്രശ്നങ്ങളെല്ലാം നമ്മള്‍ക്കുണ്ടാകാന്‍ പോകുന്നു എന്നുള്ളത് നിങ്ങള്‍ക്കു തന്നെ അറിയാം."
4 ഞങ്ങള്‍ നിങ്ങളോടൊപ്പം ഉണ്ടായിരുന്നപ്പോള്‍ തന്നെ പറഞ്ഞിട്ടുണ്ട് നമ്മള്‍ എല്ലാവരും വളരെയധികം സഹിക്കേണ്ടതായുണ്ടെന്ന്. ഞങ്ങള്‍ പറഞ്ഞതുപോലെ സംഭവിച്ചുവെന്ന് നിങ്ങള്‍ക്കറിയാം."
5 അതുകൊണ്ട് തിമൊഥെയൊസിനെ അയക്കുന്നതുവഴി നിങ്ങളുടെ വിശ്വാസത്തെപ്പറ്റി എനിക്കു മനസ്സിലാക്കുകയും ചെയ്യാം. കാത്തിരിക്കാന്‍ ഇനി ഒട്ടും പറ്റില്ല എന്നായപ്പോഴാണ് ഞാനവനെ അയച്ചത്. പ്രലോഭിപ്പിക്കുന്നവന്‍റെ പ്രലോഭനങ്ങളില്‍ നിങ്ങള്‍ അകപ്പെട്ടു. നിങ്ങളുടെ കഠിനാദ്ധ്വാനം നിഷ്ഫലമാക്കിയോ എന്ന് ഞാന്‍ ഭയപ്പെട്ടിരുന്നു."
6 എന്നാല്‍ നിങ്ങളുടെ ഇടയില്‍ നിന്നും ഇപ്പോള്‍ തിരികെവന്ന തിമൊഥെയൊസ് നിങ്ങളുടെ വിശ്വാസത്തെയും സ്നേഹത്തെയും കുറിച്ച് ഞങ്ങളോട് നല്ല കാര്യങ്ങള്‍ പറഞ്ഞു. നിങ്ങള്‍ ഞങ്ങളെ നല്ല വിധത്തില്‍ ഓര്‍ക്കുന്നുവെന്നും, നിങ്ങള്‍ ഞങ്ങളെ കാണാന്‍ ആഗ്രഹിക്കുന്നുവെന്നും തിമൊഥെയൊസ് പറഞ്ഞു. ഞങ്ങളുടെ കാര്യവും അതുതന്നെ - നിങ്ങളെ കാണാന്‍ ഞങ്ങള്‍ അതിയായി ആഗ്രഹിക്കുന്നു."
7 സഹോദരരേ, പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ഞങ്ങള്‍ക്ക് ഉണ്ടെങ്കിലും നിങ്ങളുടെ വിശ്വാസം മൂലം ഞങ്ങള്‍ക്ക് ആശ്വാസം ഉണ്ട്."
8 നിങ്ങള്‍ കര്‍ത്താവില്‍ ഉറച്ചു നില്‍ക്കുകയാണെങ്കില്‍ ഞങ്ങളുടെ ജീവിതം യഥാര്‍ത്ഥത്തില്‍ ധന്യമായി."
9 നിങ്ങള്‍ കാരണം നമ്മുടെ ദൈവമുന്പാകെ ഞങ്ങള്‍ക്ക് ഏറെ ആനന്ദം ഉണ്ട്. ഞങ്ങള്‍ക്ക് അനുഭവപ്പെടുന്ന സന്തോഷത്തിനു തക്ക നന്ദി ദൈവത്തിനു പറയാന്‍ ഞങ്ങള്‍ക്കാവില്ലെങ്കിലും ഞങ്ങളവനു നന്ദി പറയുന്നു."
10 നിങ്ങള്‍ക്കായി രാപ്പകല്‍ ആത്മാര്‍ത്ഥമായി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ഞങ്ങളവിടെ വന്ന് നിങ്ങളെ കാണാനും നിങ്ങളുടെ വിശ്വാസത്തില്‍ നിങ്ങളെ ബലപ്പെടുത്തുന്നതിന് സഹായിപ്പാന്‍ കഴിയണമെന്നും, ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു."
11 നമ്മുടെ ദൈവവും പിതാവുമായവനും നമ്മുടെ കര്‍ത്താവായ യേശുവും തന്നേ നിങ്ങളുടെ അടുത്തേക്കുള്ള വഴി ഞങ്ങള്‍ക്ക് ഒരുക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു."
12 നിങ്ങളുടെ സ്നേഹത്തെ കര്‍ത്താവ് വളര്‍ത്തട്ടെയെന്നു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. നിങ്ങളോരോരുത്തര്‍ക്കും തമ്മിലും എല്ലാവരോടുമുള്ള സ്നേഹം, കൂടുതലായി അവന്‍ തരട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു. ഞങ്ങള്‍ നിങ്ങളെ സ്നേഹിക്കുന്നതുപോലെ നിങ്ങള്‍ മറ്റുള്ളവരെ സ്നേഹിക്കണമെന്നും ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു."
13 ഞങ്ങള്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കുന്നതുമൂലം നിങ്ങളുടെ ഹൃദയങ്ങളില്‍ ശക്തരാകും. അപ്പോള്‍ നമ്മുടെ കര്‍ത്താവായ യേശു തന്‍റെ എല്ലാ വിശുദ്ധരോടും കൂടെ വരുന്പോള്‍ വിശുദ്ധരും കുറ്റമറ്റവരുമായി നിങ്ങള്‍ക്ക് ദൈവമായ പിതാവിന്‍റെ സന്നിധിയില്‍ നില്‍ക്കാന്‍ കഴിയും."
1 സഹോദരരേ, ദൈവത്തെ പ്രീതിപ്പെടുത്തുന്ന ജീവിതരീതിയെക്കുറിച്ച് നേരത്തെ ഞങ്ങള്‍ നിങ്ങളോടു പറഞ്ഞിരുന്നു. നിങ്ങള്‍ അങ്ങനെ ജീവിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ജീവിതം കൂടുതല്‍ കൂടുതല്‍ മെച്ചപ്പെടുന്നതിനു ഞങ്ങള്‍ കര്‍ത്താവായ യേശുവില്‍ നിങ്ങളെ പ്രോത്സാഹിപ്പിക്കയും ആവശ്യപ്പെടുകയും ചെയ്യുന്നു."
2 ഞങ്ങള്‍ ചെയ്യുവാനാവശ്യപ്പെട്ട കാര്യങ്ങള്‍ നിങ്ങള്‍ക്ക് അറിയാം. ആ കാര്യങ്ങളത്രയും നിങ്ങളോട് പറഞ്ഞത് കര്‍ത്താവായ യേശുവിന്‍റെ അധികാരത്തിലാണ്."
3 ലൈംഗികപാപങ്ങളില്‍ നിന്നകന്ന് ശുദ്ധജീവിതം നയിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു."
4 നിങ്ങളോരോരുത്തരും ആത്മനിയന്ത്രണമുള്ളവരാകണമെന്ന് ദൈവം ആഗ്രഹിക്കുന്നു. ദൈവത്തെ മഹത്വപ്പെടുത്തുന്ന രീതിയില്‍ നിങ്ങളുടെ ശരീരത്തെ വിനിയോഗിക്കുവിന്‍."
5 ദൈവത്തെ അറിയാത്തവര്‍ തങ്ങളുടെ ശരീരത്തെ ലൈംഗിക പാപങ്ങള്‍ക്ക് ഇരയാക്കുന്നു. അതു ചെയ്യരുത്."
6 നിങ്ങളിലാരും ക്രിസ്തുവിലെ നിങ്ങളുടെ സഹോദരനോട് ഇത്തരം തിന്മ ചെയ്യുകയോ വഞ്ചിക്കുകയോ ചെയ്യാതിരിക്കട്ടെ. ഇത്തരം പ്രവൃത്തികളെ കര്‍ത്താവ് ശിക്ഷിക്കും എന്ന് ഞങ്ങള്‍ നിങ്ങളെ നേരത്തെ താക്കീതു ചെയ്തു പറഞ്ഞിട്ടുണ്ട്."
7 പാപത്തില്‍ ജീവിക്കാതെ ശുദ്ധരായി ജീവിക്കാന്‍ ദൈവം നമ്മെ വിളിച്ചിരിക്കുന്നു."
8 അതിനാല്‍ ഈ ഉപദേശങ്ങളെ അനുസരിക്കാന്‍ വിസ്സമ്മതിക്കുന്നവന്‍ മനുഷ്യനെയല്ല ദൈവത്തെയാണ് അനുസരി ക്കാതിരിക്കുന്നത്. ദൈവമാണ് തന്‍റെ പരിശുദ്ധാത്മാവിനെ നിങ്ങള്‍ക്കു നല്‍കിയത്."
9 ക്രിസ്തുവിലുള്ള സഹോദരീ സഹോദരങ്ങളോട് സ്നേഹം ഉണ്ടായിരിക്കേണ്ടതിനെപ്പറ്റി ഞങ്ങള്‍ ഇനി പറയേണ്ട ആവശ്യം ഇല്ല. നിങ്ങള്‍ പരസ്പരം സ്നേഹിക്കണം എന്ന്, നേരത്തേതന്നെ ദൈവം പഠിപ്പിച്ചിട്ടുണ്ട്."
10 സത്യത്തില്‍ മക്കെദൊന്യ മുഴുവനുമുള്ള സഹോദരീസഹോദന്മാരേ നിങ്ങള്‍ സ്നേഹിക്കുന്നുമുണ്ട്. അവരെ കൂടുതല്‍ കൂടുതല്‍ സ്നേഹിക്കാന്‍ ഞങ്ങള്‍ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു."
11 സമാധാനജീവിതം നയിക്കാന്‍ ആവുന്നതു ശ്രമിക്കുക. നിങ്ങളുടെ സ്വന്തം ചുമതലകള്‍ ചെയ്യുവിന്‍. നിങ്ങളുടെ ജീവിത സന്ധാരണത്തിനു വേണ്ടി വേല ചെയ്യുക. ഇതൊക്കെ ഞങ്ങള്‍ നിങ്ങളോട് നേരത്തേ പറഞ്ഞിട്ടുണ്ട്."
12 നിങ്ങളിതൊക്കെ ചെയ്യുകയാണെങ്കില്‍ അവിശ്വാസികള്‍ നിങ്ങളുടെ ജീവിതരീതിയെക്കുറിച്ച് ബഹുമാനമുള്ളവരാകും. നിങ്ങള്‍ക്കാവശ്യമുള്ള കാര്യത്തിനായി ആരേയും ആശ്രയിക്കേണ്ടി വരില്ല."
13 സഹോദരരേ, മരിച്ചവരെപ്പറ്റി നിങ്ങള്‍ അറിയണം എന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു. പ്രത്യാശയില്ലാത്തവരെപ്പോലെ നിങ്ങള്‍ ദുഃഖിതരാകരുതെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു."
14 ക്രിസ്തു മരിച്ചിട്ട് ഉത്ഥാനം ചെയ്തുവെന്ന് നമ്മള്‍ വിശ്വസിക്കുന്നു. അതുകൊണ്ട് അവനില്‍ വിശ്വസിച്ച് മരിച്ചവരെ ദൈവം യേശുവിനൊപ്പം കൊണ്ടുവരുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു."
15 കര്‍ത്താവിന്‍റെ സ്വന്തം സന്ദേശമാണ് ഞങ്ങള്‍ ഇപ്പോള്‍ പറയുന്നത്. ഇപ്പോള്‍ ജീവിച്ചിരിക്കുന്ന നമ്മള്‍ കര്‍ത്താവ് വീണ്ടും വരുന്പോഴും ജീവിച്ചിരുന്നേക്കാം. അപ്പോള്‍ ജീവിച്ചിരിക്കുന്നവര്‍ കര്‍ത്താവിനോടു കൂടെ ആയിരിക്കും. എന്നാല്‍ മരിച്ചവര്‍ക്ക് മുന്പാകയില്ല."
16 ഉച്ചത്തിലുള്ള ആജ്ഞയോടും പ്രധാന ദൂതന്‍റെ ശബ്ദത്തോടും ദൈവത്തിന്‍റെ കാഹളനാദത്തോടും കൂടി കര്‍ത്താവ് തന്നെ സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിവരും. അപ്പോള്‍ ക്രിസ്തുവില്‍ മരിച്ചവര്‍ ആദ്യം ഉയിര്‍ക്കപ്പെടും."
17 അതിനുശേഷം അപ്പോഴും ജീവിച്ചിരിക്കുന്നവരായ നാം മരിച്ചവരില്‍നിന്ന് ഇയിര്‍ത്തെഴുന്നറ്റവരോടൊപ്പം ഒന്നിക്കും. മേഘങ്ങളിലേക്ക് നാം എടുക്കപ്പെടുകയും ആകാശത്ത് നമ്മുടെ കര്‍ത്താവിനെ കണ്ടുമുട്ടുകയും ചെയ്യും. പിന്നെ എന്നും നാം കര്‍ത്താവിനോടു കൂടെയായിരിക്കും."
18 അതുകൊണ്ട് ഈ വാക്കുകളാല്‍ പരസ്പരം സമാശ്വസിപ്പിക്കുവിന്‍."
1 സഹോദരീ സഹോദരന്മാരേ, കര്‍ത്താവിന്‍റെ വരവിന്‍റെ സമയത്തെക്കുറിച്ചോ തീയ തിയെക്കുറിച്ചോ ഇപ്പോള്‍ ഞങ്ങള്‍ നിങ്ങള്‍ക്ക് എഴുതേണ്ടതില്ലല്ലോ."
2 രാത്രിയില്‍ വരുന്ന കള്ളനെപ്പോലെ കര്‍ത്താവിന്‍റെ പുനരാഗമനം വിസ്മയ പൂരിതമായിരിക്കുമെന്ന് നിങ്ങള്‍ക്കറിയാം."
3 “ഞങ്ങള്‍ക്കു സമാധാനവും സുരക്ഷയും ഉണ്ട്” എന്ന് ജനങ്ങള്‍ പറയും. ആ സമയത്ത് പെട്ടെന്നുള്ള നശീകരണം അവരിലേക്ക് വരും. നാശം പ്രസവവേദനപോലെ ആയിരിക്കും. അവര്‍ രക്ഷപ്പെടുകയുമില്ല."
4 എന്നാല്‍ സഹോദരരേ നിങ്ങള്‍ ഇരുട്ടിലല്ല ജീവിക്കുന്നത്. അതുകൊണ്ട് ഒരു കള്ളനെപ്പോലെ ആ ദിവസം നിങ്ങളെ ആശ്ചര്യപ്പെടുത്തുകയില്ല."
5 പകലിനുള്ളവരാണ് നിങ്ങള്‍. നമ്മള്‍ രാത്രിക്കോ അന്ധകാരത്തിനോ ഉള്ളവരല്ല."
6 അതിനാല്‍ മറ്റുള്ളവരെപ്പോലെ നമ്മള്‍ ഉറങ്ങരുത്. ആത്മനിയന്ത്രണത്തോടെ ഉണര്‍ന്നിരിക്കണം."
7 ഉറങ്ങുന്നവന്‍ രാത്രിയില്‍ ഉറങ്ങുന്നു. മദ്യപിക്കുന്നവര്‍ രാത്രിയില്‍ മദ്യപിക്കുന്നു."
8 നമ്മള്‍ പകലിന്‍റേതായതുകൊണ്ട് നാം നമ്മെത്തന്നെ നിയന്ത്രിക്കണം. നമ്മെ സംരക്ഷിക്കുവാനായി വിശ്വാസവും സ്നേഹവും നാം ധരിക്കണം. രക്ഷയുടെ പ്രത്യാശ നമ്മുടെ പടത്തൊപ്പിയാകണം."
9 [This verse may not be a part of this translation]"
10 അവന്‍റെ കൂടെ ജീവിക്കുന്നതിനു വേണ്ടി യേശു നമുക്കായി മരിച്ചു. ക്രിസ്തു വരുന്പോള്‍ നാം ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നുള്ളതൊന്നും പ്രധാനമല്ല."
11 നിങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നതുപോലെ പരസ്പരം ആശ്വസിപ്പിച്ചും ശക്തി പകര്‍ന്നുമിരിക്കുവിന്‍."
12 സഹോദരരേ, നിങ്ങളുടെ ഒപ്പം കഠിനമായി യത്നിച്ചു നിങ്ങളെ നയിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരെയും ബഹുമാനിക്കണം."
13 ഏറെ സ്നേഹത്താല്‍ അവര്‍ ചെയ്യുന്ന പ്രവൃത്തികളെപ്രതി അവരെ ബഹുമാനിക്കുവിന്‍. പരസ്പരം സമാധാനത്തില്‍ പ്രവര്‍ത്തിക്കുക."
14 ജോലി ചെയ്യാത്തവരെ താക്കീതു ചെയ്യാന്‍ സഹോദരങ്ങളേ നിങ്ങളോടു ഞാന്‍ ആവശ്യപ്പെടുന്നു. ഭീരുക്കളെ പ്രോത്സാഹിപ്പിക്കുക. ബലഹീനരെ സഹായിക്കുക. എല്ലാവരോടും ക്ഷമ ഉള്ളവരാകുക."
15 ആര്‍ക്കും തിന്മയ്ക്കു പകരം തിന്മ ചെയ്യുകയില്ലെന്നു ഉറപ്പാക്കുക, എന്നാല്‍ തമ്മിലും എല്ലാവര്‍ക്കും എപ്പോഴും നന്മ ചെയ്യുക."
16 എപ്പോഴും സന്തോഷപൂരിതരാകുവിന്‍."
17 പ്രാര്‍ത്ഥിക്കുന്നത് ഒരിക്കലും നിര്‍ത്തരുത്."
18 എക്കാലവും ദൈവത്തിനു നന്ദി അര്‍പ്പിക്കുക. ഇതാണ് ദൈവം നിങ്ങളില്‍ നിന്ന് ക്രിസ്തുയേശുവില്‍ ആഗ്രഹിക്കുന്നത്."
19 പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനം നിര്‍ത്തരുത്."
20 അപ്രധാനമായ ഒന്നെന്നപോലെ പ്രവചനത്തെ കാണരുത്."
21 എല്ലാം പരീക്ഷിച്ചറിഞ്ഞു നല്ലത് സൂക്ഷിക്കുവിന്‍."
22 എല്ലാ ദുഷ്ടതയില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുവിന്‍."
23 സമാധാനത്തിന്‍റെ ദൈവം നിങ്ങളെ ശുദ്ധമാക്കി പൂര്‍ണ്ണമായി അവന്‍റേതാക്കട്ടെ എന്നു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. നിങ്ങളെ പൂര്‍ണ്ണമായും നിങ്ങളുടെ ആത്മാവും ജീവനും ശരീരവും യാതൊരു കറയും കൂടാതെ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു വീണ്ടും വരുന്പോള്‍ സുരക്ഷിതവും നിഷ്കളങ്കവും ആയിരിക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു."
24 നിങ്ങളെ വിളിക്കുന്നവന്‍ നിങ്ങള്‍ക്കായി അതു ചെയ്യും. നിങ്ങള്‍ക്കവനെ വിശ്വസിക്കാം."
25 സഹോദരരേ, ഞങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുവിന്‍."
26 നിങ്ങള്‍ കണ്ടുമുട്ടുന്പോള്‍ എല്ലാ സഹോദരരും ഒരു വിശുദ്ധചുംബനം നല്‍കട്ടെ."
27 കര്‍ത്താവിന്‍റെ അധികാരത്താല്‍, ഞാന്‍ നിങ്ങളോടു പറയുന്നു. എല്ലാ സഹോദരന്മാരും ഈ കത്തു വായിച്ചിരിക്കണം."
28 നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കൃപ നിങ്ങളോടൊപ്പം ഉണ്ടാകട്ടെ."