1 ദൈവേച്ഛയാല്‍ ക്രിസ്തുവിന്‍റെ അപ്പൊസ്തലനായ പൌലൊസ് എന്ന ഞാന്‍ എഴുതുന്നു: യേശുക്രിസ്തുവിലെ വിശ്വാസികളായ എഫെസൊസിലെ ദൈവത്തിന്‍റെ വിശുദ്ധജനത്തിന്."
2 നിങ്ങള്‍ക്ക് നമ്മുടെ പിതാവായ ദൈവത്തിന്‍റെയും കര്‍ത്താവായ യേശുക്രിസ്തുവിന്‍റെയും കൃപയും സമാധാനവും ആശംസിക്കുന്നു."
3 നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ പിതാവും ദൈവവുമായവന് സ്തുതി. ക്രിസ്തുവില്‍ ദൈവം എല്ലാ ആത്മീയ അനുഗ്രഹങ്ങളും സ്വര്‍ഗ്ഗത്തില്‍ നമുക്കു നല്‍കിയിരിക്കുന്നു."
4 ലോകസൃഷ്ടിക്കു മുന്പു തന്നെ ദൈവം ക്രിസ്തുവില്‍ നമ്മളെ തിരഞ്ഞെടുത്തു. അവനു മുന്പില്‍ നാം പരിശുദ്ധരും കുറ്റമില്ലാത്തവരും ആകേണ്ടതിന് തന്‍റെ സ്നേഹം നിമിത്തം ദൈവം നമ്മെ തിരഞ്ഞെടുത്തു."
5 ലോകസൃഷ്ടിക്കു മുന്പേ നമ്മെ യേശുക്രിസ്തുവില്‍ തന്‍റെ സ്വന്തം മക്കളാക്കുവാന്‍ ദൈവം തീരുമാനിച്ചിരുന്നു. ദൈവം ആഗ്രഹിച്ചത് അതായിരുന്നു. അതവനെ സന്തോഷിപ്പിക്കുകയും ചെയ്തു."
6 അത് അവന്‍റെ അത്ഭുതകരമായ കാരുണ്യത്തിന് പുകഴ്ച ഉണ്ടാക്കുകയും ചെയ്യുന്നു. അവന്‍ ആ കാരുണ്യം നിര്‍ലോഭം നമുക്കു തന്നു. തന്‍റെ പ്രിയപ്പെട്ടവനായ ക്രിസ്തുവിലൂടെയാണ് ആ കാരുണ്യത്തെ അവന്‍ തന്നത്."
7 ക്രിസ്തുവില്‍ അവന്‍റെ മരണംകൊണ്ട് നാം സ്വതന്ത്രരാക്കപ്പെട്ടു. ദൈവത്തിന്‍റെ കാരുണ്യസമൃദ്ധിയില്‍ നമുക്ക് പാപങ്ങളില്‍ നിന്നു മാപ്പ്."
8 ദൈവം തന്‍റെ കാരുണ്യം പൂര്‍ണ്ണമായും സൌജന്യമായും നമ്മില്‍ കോരിച്ചൊരിഞ്ഞു."
9 അവന്‍ തന്‍റെ രഹസ്യ പദ്ധതിയെ മുഴുവന്‍ വിജ്ഞാനത്തിലും വിവേകത്തിലും നമ്മെ അറിയിച്ചു. ദൈവേച്ഛ അങ്ങനെയായിരുന്നു. അതൊക്കെ ക്രിസ്തുവിലൂടെ നിറവേറ്റാനായിരുന്നു അവന്‍റെ പരിപാടി."
10 ശരിയായ സമയത്ത് തന്‍റെ പരിപാടികള്‍ പൂര്‍ത്തിയാക്കുകയായിരുന്നു ദൈവത്തിന്‍റെ ലക്ഷ്യം. ക്രിസ്തുവിനെ ശിരസ്സാക്കിക്കൊണ്ട് ഭൂമിയിലേയും സ്വര്‍ഗ്ഗത്തിലേയും എല്ലാ വസ്തുക്കളേയും കൂട്ടിച്ചേര്‍ക്കാന്‍ ദൈവം പരിപാടിയിട്ടു."
11 ദൈവത്തിന്‍റെ ജനമായി ക്രിസ്തുവില്‍ അവന്‍ നമ്മെ തെരഞ്ഞെടുത്തു. അവന്‍റെ ആഗ്രഹത്തിനനുസരിച്ച് ഞങ്ങളെ അവന്‍റെ ആളുകളാക്കാന്‍ ദൈവം കാലേതന്നെ ആ ലോചിച്ചിരുന്നു. എല്ലാം തന്‍റെ തീരുമാനത്തിനും ആഗ്രഹത്തിനും അനുസരിച്ച് ആക്കിത്തീര്‍ക്കുന്നവനാണ് ദൈവം."
12 ക്രിസ്തുവില്‍ ആദ്യമായി പ്രത്യാശ അര്‍പ്പിച്ചവരാണ് ഞങ്ങള്‍. ദൈവമഹത്വത്തെ ഞങ്ങള്‍ വാഴ്ത്തും എന്നതിനാലാണ് ഞങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടത്."
13 നിങ്ങളെ സംബന്ധിച്ചും അങ്ങനെ തന്നെ സത്യ ഉപദേശമായ രക്ഷയുടെ സുവിശേഷം നിങ്ങള്‍ കേട്ടു. അതു കേട്ടപ്പോള്‍ നിങ്ങള്‍ യേശുവില്‍ വിശ്വസിച്ചു. ദൈവം തന്‍റെ വാഗ്ദാനത്തിന് അനുസരിച്ച് പരിശുദ്ധാത്മാവിനെ നിങ്ങള്‍ക്കു നല്‍കിക്കൊണ്ട് ക്രിസ്തുവില്‍ അവന്‍ തന്‍റെ അടയാളം നിങ്ങളുടെമേല്‍ ചാര്‍ത്തി."
14 ദൈവം തന്‍റെ ജനതയ്ക്കു വാഗ്ദാനം ചെയ്തതെല്ലാം നമുക്കു ലഭിക്കുമെന്നതിനു തെളിവാണ് ഈ പരിശുദ്ധാത്മാവ്. അത് ദൈവത്തിന്‍റെ ജനതയെ പൂര്‍ണ്ണ സ്വതന്ത്രരാക്കും. ഇതിന്‍റെ എല്ലാം ആത്യന്തിക ലക്ഷ്യം ദൈവമഹത്വത്തിന്‍റെ പുകഴ്ചയാണ്."
15 [This verse may not be a part of this translation]"
16 [This verse may not be a part of this translation]"
17 നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ ദൈവമായ മഹത്വം നിറഞ്ഞ പിതാവിനോട് ഞാനെപ്പോഴും പ്രാര്‍ത്ഥിക്കുന്നു. നിങ്ങള്‍ക്ക് അവനെ കൂടുതല്‍ അറിയാന്‍ സഹായിക്കുന്ന വിവേകത്തിന്‍റെയും അറിവിന്‍റെയും ആത്മാവിനെ ദൈവം നല്‍കണം എന്ന് ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു."
18 നിങ്ങളുടെ ഹൃദയത്തില്‍ കൂടുതല്‍ ധാരണയുണ്ടാക്കാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അപ്പോള്‍ നമ്മെ തിരഞ്ഞെടുത്തിരിക്കുന്നത് എന്തിനെന്ന പ്രത്യാശ നിങ്ങളറിയും. ദൈവം തന്‍റെ വിശുദ്ധജനത്തിനു വാഗ്ദാനം ചെയ്തിരിക്കുന്ന അനുഗ്രഹങ്ങള്‍ സന്പന്നവും മഹത്തുമാണെന്നു നിങ്ങളറിയും."
19 വിശ്വസിക്കുന്ന നമുക്ക് ദൈവത്തിന്‍റെ ശക്തി വളരെ മഹത്താണെന്നും നിങ്ങളറിയും."
20 ക്രിസ്തുവിനെ മരണത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്പിക്കാന്‍ ദൈവം ഉപയോഗിച്ച അതേ മഹല്‍ശക്തിയാണത്. സ്വര്‍ഗ്ഗീയ സ്ഥലങ്ങളില്‍ ദൈവം ക്രിസ്തുവിനെ തന്‍റെ വലതു വശത്തു ഇരുത്തി."
21 ദൈവം യേശുവിനെ എല്ലാ ഭരണാധിപന്മാരിലും അധികാരികളിലും ശക്തികളിലും രാജാക്കന്മാരിലും പ്രധാനിയാക്കി. ഈ ലോകത്തിലോ അടുത്ത ലോകത്തിലോ ഉള്ള ശക്തിയുള്ള എന്തിനേക്കാളും പ്രധാനമാണ് ക്രിസ്തു."
22 ദൈവം എല്ലാറ്റിനേയും ക്രിസ്തുവിന്‍റെ ശക്തിയിന്‍ കീഴിലാക്കി. സഭയ്ക്കുവേണ്ടി എല്ലാറ്റിന്‍റെയും അധിപതിയായും (തല) ദൈവം യേശുവിനെ വാഴിച്ചു."
23 സഭ ക്രിസ്തുവിന്‍റെ ശരീരമാണ്. സഭ ക്രിസ്തുവിനാല്‍ നിറയ്ക്കപ്പെട്ടിരിക്കുന്നു. അവന്‍ എല്ലാം എല്ലാത്തരത്തിലും പൂര്‍ണ്ണമാക്കുന്നു."
1 മുന്പ് നിങ്ങളുടെ ആത്മീയജീവിതം പാപങ്ങളാലും ദൈവവിരുദ്ധ പ്രവൃത്തികളാലും മൃതമായിരുന്നു."
2 അതെ, മുന്പ് നിങ്ങള്‍ ആ പാപങ്ങള്‍ ചെയ്തു ജീവിച്ചു. ലൌകീക ജീവിതമായിരുന്നു നിങ്ങളുടേത്. ഭൂമിയുടെമേല്‍ ദുഷ്ടശക്തികളുള്ള ഭരണാധിപനെ നിങ്ങള്‍ പിന്തുടര്‍ന്നു. ദൈവത്തെ അനുസരിക്കാത്തവരില്‍ ആ ദുരാത്മാവ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു."
3 മുന്പ് നമ്മളും ആ മനുഷ്യരെപ്പോലെ ജീവിച്ചിരുന്നു, നമ്മള്‍ നമ്മിലെ പാപം നിറഞ്ഞ സ്വയത്തെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. നമ്മുടെ മനസ്സും ശരീരവും കാംക്ഷിച്ചതെല്ലാം നാം ചെയ്തു. നാം ദുഷ്ടരായിരുന്നു. നമ്മുടെ ജീവിതരീതിമൂലം നാം ദൈവകോപത്തിനു വിധേയരാകേണ്ടിയിരുന്നു. മറ്റെല്ലാവരെയും പോലെയായിരുന്നു നാമും."
4 എന്നാല്‍ മഹത്തായ കാരുണ്യമുള്ള ദൈവം നമ്മെ വളരെ സ്നേഹിച്ചു."
5 നാം ആത്മീയമായി മൃതരായിരുന്നു. കാരണം, ദൈവത്തിനു വിരോധമായി നാം പാപം ചെയ്തിരുന്നു എന്നതുതന്നെ. എന്നാല്‍ ദൈവം നമുക്കു ക്രിസ്തുവിനോടൊത്തു പുതിയ ജീവന്‍ നല്‍കി. ദൈവത്തിന്‍റെ കൃപയാലാണ് നിങ്ങള്‍ രക്ഷിക്കപ്പെട്ടിരിക്കുന്നത്."
6 ദൈവം നമ്മെ ക്രിസ്തുവിനോടൊപ്പം ഉയര്‍ത്തുകയും സ്വര്‍ഗ്ഗീയ സ്ഥാനങ്ങളില്‍ അവനോടൊത്തു നമ്മെ ഇരുത്തുകയും ചെയ്തു. യേശുക്രിസ്തുവില്‍ ആയിരിക്കുന്ന നമുക്കായാണ് ദൈവം ഇതു ചെയ്തത്."
7 ഭാവിയിലെന്നും തന്‍റെ കാരുണ്യത്തിന്‍റെ സമൃദ്ധി കാണിക്കാനാവും വിധമാണ് ദൈവം ഇതു ചെയ്തത്. യേശുക്രിസ്തുവില്‍ നമ്മോട് ദയാലുവായിക്കൊണ്ടാണ് ദൈവം ആ കാരുണ്യം പ്രകടിപ്പിക്കുന്നത്."
8 ദൈവകാരുണ്യത്താല്‍ നിങ്ങള്‍ രക്ഷിക്കപ്പെട്ടുവെന്നാണ് ഞാന്‍ അര്‍ത്ഥമാക്കുന്നത്. വിശ്വാസത്തിലൂടെയാണ് നിങ്ങള്‍ക്ക് ആ കൃപ ലഭിച്ചതും. നിങ്ങള്‍ സ്വയം രക്ഷിച്ചില്ല. ദൈവത്തിന്‍റെ ദാനമായിരുന്നു അത്."
9 നിങ്ങളുടെ പ്രവൃത്തികളല്ല നിങ്ങളെ രക്ഷിച്ചത്. അതിനാല്‍ ഒരാള്‍ക്കും തങ്ങള്‍ സ്വയം രക്ഷിച്ചുവെന്ന് അഹങ്കരിക്കാനാവില്ല."
10 നമ്മളെ പുതിയ മനുഷ്യരാക്കിയത് ദൈവമാണ്. നമ്മള്‍ നല്ല പ്രവൃത്തികള്‍ ചെയ്യും വിധം ദൈവം നമ്മെ ക്രിസ്തു യേശുവില്‍ പുതിയ മനുഷ്യരാക്കി. ദൈവം ആ നല്ല പ്രവൃത്തികള്‍ നമുക്കായി ആസൂത്രണം ചെയ്തു കഴിഞ്ഞു. നന്മകള്‍ ചെയ്തുകൊണ്ടുള്ള ജീവിതത്തെ അവന്‍ നമുക്കായി ഒരുക്കിയിരിക്കുന്നു."
11 ജാതികളായി പിറന്നവരാണു നിങ്ങള്‍. യെഹൂദര്‍ നിങ്ങളെ “അഗ്രചര്‍മ്മക്കാര്‍” എന്നു വിളിച്ചു. നിങ്ങളെ “അഗ്രചര്‍മ്മക്കാര്‍” എന്നു വിളിച്ച യെഹൂദര്‍ സ്വയം “പരിച്ഛേദനക്കാര്‍” എന്നു വിശേഷിപ്പിച്ചു. (അവരുടെ പരിച്ഛേദന അവര്‍ തന്നെ സ്വന്തം ശരീരത്തില്‍ ചെയ്യുന്നതാണ്.)"
12 മുന്പ് ക്രിസ്തു നിങ്ങളോടൊത്തില്ലായിരുന്നു എന്നു ഓര്‍ക്കുക. നിങ്ങള്‍ യിസ്രായേല്‍ പൌരന്മാരല്ലായിരുന്നു. ദൈവം തന്‍റെ ജനതയ്ക്കു നല്‍കിയ വാഗ്ദാനങ്ങളുടെ നിയമങ്ങളും നിങ്ങള്‍ക്കില്ലായിരുന്നു. നിങ്ങള്‍ക്കു പ്രതീക്ഷകളോ ദൈവത്തെപ്പറ്റിയുള്ള അറിവോ ഉണ്ടായിരുന്നില്ല."
13 അതെ, ഒരു സമയത്തു നിങ്ങള്‍ ദൈവത്തില്‍ നിന്നും വളരെ അകലെയുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ ക്രിസ്തുയേശുവില്‍ ദൈവത്തിലേക്കു കൊണ്ടുവരപ്പെട്ടു. ക്രിസ്തുവിന്‍റെ രക്തത്തിലൂടെയാണ് നിങ്ങള്‍ ദൈവത്തിലേക്കടുത്തത്."
14 ക്രിസ്തുമൂലം നമുക്കിപ്പോള്‍ സമാധാനം ഉണ്ട്. ക്രിസ്തു (യെഹൂദരെയും ജാതികളെയും) ഒരുമിപ്പിച്ചു. യെഹൂദരും ജാതികളും അവര്‍ക്കിടയില്‍ ഒരു മതിലു കെട്ടിയതുപോലെ വേര്‍പിരിഞ്ഞിരുന്നു. അവര്‍ പരസ്പരം വെറുത്തു. എന്നാല്‍ ക്രിസ്തു തന്‍റെ സ്വന്തശരീരം നല്‍കുക വഴി വെറുപ്പിന്‍റേതായ ആ മതില്‍ തകര്‍ത്തു."
15 യെഹൂദ ന്യായപ്രമാണത്തിനു അനേകം കല്പനകളും ചട്ടങ്ങളുമുണ്ടായിരുന്നു. പക്ഷേ, ക്രിസ്തു ആ ന്യായപ്രമാണം അവസാനിപ്പിച്ചു. ഇരുവിഭാഗം ജനതയെയും തന്നില്‍ പുതിയ മനുഷ്യരാക്കി ഒന്നിപ്പിക്കുകയായിരുന്നു ക്രിസ്തുവിന്‍റെ ഉദ്ദേശ്യം. അങ്ങനെ യേശു സമാധാനം സ്ഥാപിക്കും."
16 കുരിശിലൂടെ ക്രിസ്തു ഇരുവിഭാഗങ്ങള്‍ക്കിടയ്ക്കുമുള്ള വെറുപ്പ് അവസാനിപ്പിച്ചു. ഇരുവിഭാഗങ്ങളും ഒരു ശരീരമായതിനു ശേഷം അവരെ ദൈവത്തിലേക്കു മടക്കിക്കൊണ്ടുവരാന്‍ ക്രിസ്തു ആഗ്രഹിച്ചു. തന്‍റെ ക്രൂശീകരണത്തിലൂടെ ക്രിസ്തു ഇതു ചെയ്തു."
17 ദൈവത്തില്‍ നിന്നും വളരെ അകന്നു കഴിഞ്ഞിരുന്ന നിങ്ങള്‍ക്കിടയില്‍ വന്ന് യേശു സമാധാനം പ്രസംഗിച്ചു. ദൈവത്തോട് അടുത്തിരുന്നവര്‍ക്കിടയിലും യേശു ഇതു തന്നെ ചെയ്തു."
18 അതെ, നമുക്കെല്ലാവര്‍ക്കും ക്രിസ്തുവിലൂടെ ഒരാത്മാവില്‍ പിതാവിലേക്കു വരുവാനവകാശമുണ്ടായി."
19 അതുകൊണ്ട് ഇപ്പോള്‍ യെഹൂദരല്ലാത്ത നിങ്ങള്‍ വിദേശീയരോ അപരിചിതരോ അല്ല. നിങ്ങള്‍ ദൈവത്തിന്‍റെ വിശുദ്ധജനത്തോടൊപ്പമുള്ള പൌരന്മാരും ദൈവത്തിന്‍റെ കുടുംബത്തില്‍പ്പെട്ടവരും ആണ്."
20 നിങ്ങള്‍ ദൈവത്തിന്‍റെ ഉടമസ്ഥതയിലുള്ള ഒരു കെട്ടിടം പോലെയാണ്. അപ്പൊ സ്തലന്മാരും പ്രവാചകരുമൊരുക്കിയ അടിത്തറയിലാണ് ആ കെട്ടിടം പണിതുയര്‍ത്തിയിരിക്കുന്നത്. ക്രിസ്തു തന്നെയാണ് ആ വീടിന്‍റെ ആണിക്കല്ല്."
21 ആ കെട്ടിടം മുഴുവന്‍ ക്രിസ്തുവില്‍ പണിതു ചേര്‍ത്തിരിക്കുന്നു. ക്രിസ്തു അതിനെ വളര്‍ത്തുകയും അത് കര്‍ത്താവില്‍ ഒരു വിശുദ്ധ മന്ദിരമായിത്തീരുകയും ചെയ്തു."
22 ക്രിസ്തുവില്‍ നിങ്ങള്‍ യെഹൂദരോടൊപ്പം കൂട്ടിയിണക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ദൈവം ആത്മാവിലൂടെ ജീവിക്കുന്ന സ്ഥലമായി നിങ്ങളെ പണിതു ചേര്‍ക്കുന്നു."
1 ഇക്കാരണത്താല്‍ പൌലൊസ് എന്ന ഞാന്‍ നിങ്ങള്‍ക്കു വേണ്ടി ക്രിസ്തുയേശുവിന്‍റെ തടവുകാരനാകുന്നു."
2 നിങ്ങളുടെ നന്മയ്ക്കായി ദൈവം തന്‍റെ കൃപയാല്‍ എനിക്കു നല്‍കിയിരിക്കുന്ന വേല നിങ്ങള്‍ അറിയുന്നുവല്ലോ."
3 ദൈവം തന്‍റെ രഹസ്യപദ്ധതി എനിക്കു വെളിവാക്കിത്തന്നു. അതിനെപ്പറ്റി കുറച്ചൊക്കെ ഞാന്‍ എഴുതിയിട്ടുണ്ട്."
4 ഞാനെഴുതിയ ഈ കാര്യങ്ങളൊക്കെ വായിച്ചു നോക്കുന്പോള്‍ ക്രിസ്തുവിനെപ്പറ്റിയുള്ള യഥാര്‍ത്ഥ സത്യത്തെപ്പറ്റി എനിക്കെന്തറിയാം എന്നു നിങ്ങള്‍ക്കു മനസ്സിലാക്കാന്‍ കഴിയും."
5 മുന്‍കാലങ്ങളില്‍ ജീവിച്ചിരുന്നവരെ ഈ രഹസ്യസത്യം അറിയിച്ചിരുന്നില്ല. എന്നാലിപ്പോള്‍ ദൈവം ആത്മാവിലൂടെ ആ രഹസ്യം തന്‍റെ വിശുദ്ധ പ്രവാചകര്‍ക്കും അപ്പൊസ്തലന്മാര്‍ക്കും കാട്ടിക്കൊടുത്തു."
6 ആ സത്യം ഇതാണ്: ജാതികള്‍ക്കും യെഹൂദരെപ്പോലെ ദൈവത്തിന്‍റെ അനുഗ്ര ഹങ്ങളില്‍ പങ്കുണ്ട്. ജാതികളും യെഹൂദരും ഒരേ ശരീരത്തിന്‍റെ അവയവങ്ങളാകുന്നു. അവര്‍, ദൈവം യേശുക്രിസ്തുവില്‍ നല്‍കിയ വാഗ്ദാനം പങ്കുവയ്ക്കുകയും ചെയ്യുന്നു. സുവിശേഷം മൂലം ജാതികള്‍ക്കും അങ്ങനെ എല്ലാം കിട്ടുന്നു."
7 ദൈവത്തിന്‍റെ കൃപകൊണ്ട് ആ സുവിശേഷം പറയാന്‍ ഞാന്‍ ഒരു ദാസനായിരിക്കുന്നു. ദൈവം തന്‍റെ ശക്തിയാല്‍ ആ അനുഗ്രഹം എനിക്കു നല്‍കിയിരിക്കുന്നു."
8 ദൈവത്തിന്‍റെ ജനതയില്‍ ഏറ്റവും നിസ്സാരനാണ് ഞാന്‍. പക്ഷേ ക്രിസ്തുവിന്‍റെ സന്പന്നതയെപ്പറ്റിയുള്ള സുവിശേഷം ജാ തികളോടു പ്രസംഗിക്കുവാനായി ദൈവം എന്നില്‍ കൃപ കാണിച്ചു. പൂര്‍ണ്ണമായും അറിയാന്‍ പറ്റാത്ത തരത്തില്‍ അത്രയും വലുതാണ് ആ സന്പത്ത്."
9 ദൈവത്തിന്‍റെ രഹസ്യപദ്ധതിയെപ്പറ്റി ജനങ്ങളോടു പറയുന്ന ജോലിയും ദൈവം എന്നെ ഏല്പിച്ചു. കാലാരംഭം മുതല്‍ക്കുതന്നെ ആ രഹസ്യസത്യം എല്ലാം സൃഷ്ടിച്ച ദൈവത്തില്‍ നിഗൂഡമായി കിടക്കുകയായിരുന്നു."
10 ദൈവത്തിന്‍റെ ജ്ഞാനം പലരീതിയില്‍ കാണിക്കുമെന്ന് സ്വര്‍ഗ്ഗസ്ഥലങ്ങളിലുള്ള എല്ലാ ഭരണാധിപന്മാരും ശക്തികളും അറിയുമെന്നതായിരുന്നു ദൈവത്തിന്‍റെ പദ്ധതി. സഭയിലൂടെ അവര്‍ക്കത് അറിയാന്‍ സാധിക്കും."
11 ഉല്പത്തി മുതല്‍ ദൈവം നിശ്ചയിച്ചതനുസരിച്ചാണത്. ദൈവം തന്‍റെ നിശ്ചയം അനുസരിച്ച് പ്രവര്‍ത്തിച്ചു. അതവന്‍ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിലൂടെ നിറവേറ്റി."
12 ക്രിസ്തുവില്‍ നമുക്ക് ഭയമില്ലാതെ സ്വതന്ത്രമായി ദൈവത്തിനു മുന്പില്‍ നില്‍ക്കാം. ക്രിസ്തുവിലെ വിശ്വാസത്തിലൂടെ നമുക്കതു ചെയ്യാം."
13 അതിനാല്‍, ഒരിക്കലും നിങ്ങള്‍ക്കുവേണ്ടി ഞാനനുഭവിക്കുന്ന കഷ്ടതകള്‍ മൂലം നിങ്ങള്‍ നിരുത്സാഹരാകരുതെന്ന് ഞാനഭ്യര്‍ത്ഥിക്കുന്നു. എന്‍റെ കഷ്ടങ്ങള്‍ നിങ്ങളുടെ മഹത്വമാകുന്നു."
14 അതുകൊണ്ട് പിതാവിനു മുന്പില്‍ പ്രാര്‍ത്ഥനയില്‍ ഞാന്‍ മുട്ടുകുത്തുന്നു."
15 ഭൂമിയിലും സ്വര്‍ഗ്ഗത്തിലുമുള്ള എല്ലാ കുടുംബങ്ങള്‍ക്കും അവനില്‍ നിന്നു നാമം ലഭിക്കുന്നു."
16 അവന്‍റെ മഹത്വംകൊണ്ട് നിങ്ങളുടെ ആത്മാവിനു ശക്തി നല്‍കാന്‍ ഞാന്‍ പിതാവിനോട് അപേക്ഷിക്കുന്നു. അവന്‍റെ മഹത്തായ സന്പന്നതയാല്‍ നിങ്ങളുടെ അന്തരാത്മാവിനെ ശക്തിപ്പെടുത്താന്‍ ഞാന്‍ ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നു."
17 നിങ്ങളുടെ വിശ്വാസം മൂലം ക്രിസ്തു നിങ്ങളുടെ ഹൃദയങ്ങളില്‍ വസിക്കുമെന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. നിങ്ങളുടെ ജീവിതം സ്നേഹം കൊണ്ട് വേരുറച്ചതും അടിത്തറ പാകിയതുമാകട്ടെ എന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു."
18 നിങ്ങള്‍ക്കും ദൈവത്തിന്‍റെ എല്ലാ വിശുദ്ധജനത്തിനും ക്രിസ്തുവിന്‍റെ സ്നേഹത്തിന്‍റെ വലുപ്പം മനസ്സിലാകട്ടെ എന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ആ സ്നേഹത്തിന്‍റെ വീതിയും നീളവും ഉയരവും ആഴവും മനസ്സിലാകട്ടെയെന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു."
19 ഏതൊരു വ്യക്തിയ്ക്കും പൂര്‍ണ്ണമായി അറിയാവുന്നതിലും മഹത്തരമാണു ക്രിസ്തുവിന്‍റെ സ്നേഹം. ആ സ്നേഹം അറിയാനുള്ള കഴിവ് നിങ്ങള്‍ക്കുണ്ടാകട്ടെ എന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അപ്പോള്‍ ദൈവത്തിന്‍റെ പൂര്‍ണ്ണത നിങ്ങളില്‍ നിറയ്ക്കപ്പെടും."
20 നമ്മില്‍ പ്രവര്‍ത്തിക്കുന്ന ദൈവത്തിന്‍റെ ശക്തികൊണ്ട് നമുക്ക് അപേക്ഷിക്കാവുന്നതിലോ ചിന്തിക്കാവുന്നതിലോ അധികം അവനു പ്രവര്‍ത്തിക്കാം."
21 അവന് സഭയിലും യേശുക്രിസ്തുവിലും എപ്പോഴും എന്നെന്നേക്കും മഹത്വം. ആമേന്‍."
1 കര്‍ത്താവിന്‍റെ തടവുകാരനായ ഞാന്‍, ഇനിമേല്‍ ദൈവജനത്തിനൊത്തവണ്ണം ജീവിക്കുവാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു."
2 എപ്പോഴും എളിമയോടും, സൌമ്യതയോടും കൂടിയിരിക്കുക. ക്ഷമിക്കുകയും പരസ്പരം സ്നേഹത്തോടെ സ്വീകരിക്കുകയും ചെയ്യുക."
3 ആത്മാവിലൂടെ നിങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു. അങ്ങനെതന്നെ തുടരുവാന്‍ നിങ്ങള്‍ക്കാവുന്നതെല്ലാം ചെയ്യുക. സമാധാനം നിങ്ങളെ ഒന്നാക്കി തീര്‍ക്കട്ടെ."
4 ഏകശരീരവും ഏക ആത്മാവുമാണുള്ളത്. ഏക പ്രത്യാശയ്ക്കായിട്ടാണ് ദൈവം നിങ്ങളെ വിളിച്ചത്."
5 ഏക കര്‍ത്താവ്, ഏക വിശ്വാസം, ഏക സ്നാനവുമാണുള്ളത്."
6 ഏക ദൈവവും എല്ലാറ്റിനും ഏക പിതാവും. അവന്‍ എല്ലാറ്റിനേയും ഭരിക്കുന്നു. അവന്‍ എല്ലായിടവും എല്ലാറ്റിലും നിറഞ്ഞു നില്‍ക്കുന്നു."
7 ക്രിസ്തു നമുക്ക് ഓരോരുത്തര്‍ക്കും ഓരോ പ്രത്യേക വരം നല്‍കി. ഓരോരുത്തര്‍ക്കും എന്തു കൊടുക്കണമെന്ന് ക്രിസ്തു നിശ്ചയിച്ചതു തന്നെ ഓരോരുത്തര്‍ക്കും ലഭിച്ചു."
8 അതുകൊണ്ട് തിരുവെഴുത്തുകളില്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു, “അവന്‍ ആകാശത്തിന്‍റെ ഉന്നതങ്ങളിലേക്കു പോയി; അവന്‍ തടവുകാരെ തന്നോടൊപ്പം കൊണ്ടുപോകുകയും ജനങ്ങള്‍ക്കു വരങ്ങള്‍ നല്‍കുകയും ചെയ്തു.” സങ്കീര്‍ത്തനങ്ങള്‍ 68:18"
9 അവന്‍ “ഉയരത്തിലേക്കു പോയി” എന്നു പറയുന്നതിന് അര്‍ത്ഥമെന്താണ്? ആദ്യം അവന്‍ ഭൂമിയിലേക്കു താണുവന്നു എന്നാണതിനര്‍ത്ഥം."
10 അതുകൊണ്ട് യേശു താഴേക്കു വന്നു, അവന്‍ തന്നെയാണ് ഉന്നതങ്ങളിലേക്കു പോയത്. അവന്‍ എല്ലാ സ്വര്‍ഗ്ഗങ്ങള്‍ക്കും മുകളിലേക്കുയര്‍ന്നു. എല്ലാറ്റിലും അവനെത്തന്നെ നിറയ്ക്കാനാണ് ക്രിസ്തു അതു ചെയ്തത്."
11 അതേ ക്രിസ്തു തന്നെ ജനങ്ങള്‍ക്കു വരങ്ങളും നല്‍കി. ചിലരെ അവന്‍ അപ്പൊസ്തലന്മാരാക്കി, ചിലരെ പ്രവാചകരാക്കി, ചിലരെ സുവിശേഷപ്രസംഗകരാക്കി. ചിലരെ ദൈവത്തിന്‍റെ ജനതയുടെ ആട്ടിടയന്മാരും അദ്ധ്യാപകരുമാക്കി."
12 ശുശ്രൂഷകള്‍ക്കായി ദൈവത്തിന്‍റെ വിശുദ്ധജനത്തെ തയ്യാറാക്കുവാനാണ് ക്രിസ്തു ആ വരങ്ങള്‍ നല്‍കിയത്. ക്രിസ്തുവിന്‍റെ ശരീരത്തെ ശക്തമാക്കാനാണ് അവന്‍ ആ വരങ്ങള്‍ നല്‍കിയത്."
13 നാമെല്ലാവരും ദൈവപുത്രനെക്കുറിച്ചുള്ള വിശ്വാസത്തിലും അറിവിലും ഒരുമിക്കുംവരെ ഈ ജോലി തുടരേണ്ടതുണ്ട്. നാമെല്ലാവരും ക്രിസ്തുവിനെപ്പോലെ പക്വതയും പൂര്‍ണ്ണതയും ഉള്ളവരായി വളരണം."
14 അപ്പോള്‍ നാം ഇനിയും ശിശുക്കളായിരിക്കില്ല. തിരമാലകളാല്‍ അങ്ങോട്ടും ഇങ്ങോട്ടും ഉഴലുന്ന കപ്പല്‍ പോലെ മാറുന്നവരായിരിക്കുകയുമില്ല നാം. നമ്മെ വിഡ്ഢിയാക്കാന്‍ ശ്രമിക്കുന്നവരുടെ പുതിയ പ്രബോധനങ്ങള്‍ക്കും നാം വശംവദരാവുകയില്ല. തെറ്റായൊരു മാര്‍ഗ്ഗത്തിലേക്ക് ആളുകളെ നയിച്ച് മണ്ടന്മാരാക്കാനുള്ള എല്ലാവിധ തന്ത്രങ്ങളും അവര്‍ ഒരുക്കുന്നു."
15 ഇല്ല, നമ്മള്‍ സത്യം സ്നേഹത്തോടെ സംസാരിക്കും. എല്ലാത്തരത്തിലും ക്രിസ്തുവിനെപ്പോലെ നാം വളരും. ക്രിസ്തു ശിരസ്സും നമ്മള്‍ ശരീരവുമാകുന്നു."
16 ശരീരം മുഴുവന്‍ ക്രിസ്തുവിനെ ആശ്രയിച്ചിരിക്കുന്നു. ശരീരത്തിന്‍റെ എല്ലാ അവയവങ്ങളും ഒന്നിച്ചു ചേര്‍ത്തിരിക്കുന്നു. ഓരോ ശരീരഭാഗവും അതാതിന്‍റെ ജോലി ചെയ്യുന്നു. മുഴുവന്‍ ശരീരത്തെയും സ്നേഹത്തില്‍ ശക്തിപ്പെടുത്തി വളരാന്‍ അതു സഹായിക്കുന്നു."
17 കര്‍ത്താവിനായി ഞാനിതു നിങ്ങളോടു പറയുകയും അതിലൂന്നുകയും ചെയ്യുന്നു. അവിശ്വാസികളെപ്പോലെ ഇനിയും ജീവിക്കരുത്. നിഷ്ഫലമായ ചിന്തകളാണവരുടേത്."
18 അവര്‍ക്കൊന്നും മനസ്സിലാകുന്നില്ല. കേള്‍ക്കാന്‍ കൂട്ടാക്കാത്തതുകൊണ്ടാണിത് സംഭവിക്കുന്നത്. അതിനാല്‍ ദൈവം നല്‍കുന്ന ജീവിതത്തെ നേടാനവര്‍ക്കാവില്ല."
19 അവര്‍ക്കു ലജ്ജ നഷ്ടപ്പെട്ടിരിക്കുന്നു. തങ്ങളുടെ ജീവിതത്തെ തെറ്റു ചെയ്യാനായി അവര്‍ ഉപയോഗിക്കുന്നു. കൂടുതല്‍ കൂടുതല്‍ തെറ്റുകള്‍ ചെയ്യാനാണവര്‍ക്കു താല്പര്യം."
20 എന്നാല്‍ ക്രിസ്തുവില്‍ നിങ്ങള്‍ പഠിച്ച കാര്യങ്ങള്‍ ആ ചീത്തക്കാര്യങ്ങള്‍ പോലെയല്ല."
21 അവനെപ്പറ്റി നിങ്ങള്‍ കേട്ടിട്ടുണ്ടെന്ന് എനിക്കറിയാം. നിങ്ങള്‍ അവനിലെന്നവണ്ണം പഠിപ്പിക്കപ്പെട്ടിട്ടുണ്ട്. അതെ, സത്യം യേശുവിലാകുന്നു."
22 നിങ്ങളിലെ പഴയ മനുഷ്യനെ ഉപേക്ഷിക്കുകയും അശുദ്ധകര്‍മ്മങ്ങള്‍ ചെയ്തു ജീവിക്കാതിരിക്കുകയും ചെയ്യാന്‍ നിങ്ങള്‍ പഠിപ്പിക്കപ്പെട്ടിരിക്കുന്നു. ദുഷ്പ്രവൃത്തികള്‍ മൂലം ആളുകള്‍ വഞ്ചിതരാകുന്നതിനാല്‍ ആ പഴയ ജീവന്‍ നശിച്ചുകൊണ്ടേയിരിക്കുന്നു."
23 എന്നാല്‍ നിങ്ങള്‍ നിങ്ങളുടെ ഹൃദയത്തില്‍ പുതുക്കം പ്രാപിക്കുവാന്‍ പഠിപ്പിക്കപ്പെട്ടിരിക്കുന്നു."
24 പുതിയ മനുഷ്യനാകാന്‍ നിങ്ങള്‍ പഠിപ്പിക്കപ്പെട്ടിരിക്കുന്നു. ദൈവത്തെപ്പോലെ യഥാര്‍ത്ഥത്തില്‍ നല്ലതും പരിശുദ്ധവുമാകുംവിധം യഥാര്‍ത്ഥ നന്മയോടെ ആ പുതിയ വ്യക്തി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു."
25 അതിനാല്‍ നുണ പറയുന്നതു നിങ്ങള്‍ നിര്‍ത്തണം. എല്ലായ്പ്പോഴും പരസ്പരം സത്യം പറയുക. കാരണം ഒരേ ശരീരത്തില്‍ കഴിയുന്നവരാണ് നാം."
26 കോപമുണ്ടാകുന്പോള്‍ പാപം ചെയ്യാനിടയാകരുത്. ദിവസം മുഴുവന്‍ കോപം വച്ചുകൊണ്ടിരിക്കുകയുമരുത്."
27 പിശാചിനു നിങ്ങളെ പരാജയപ്പെടുത്താന്‍ ഇട നല്‍കരുത്."
28 മോഷ്ടാവ് മോഷണം നിര്‍ത്തണം. എന്നിട്ടവന്‍ ജോലി ചെയ്യണം. അവന്‍ തന്‍റെ കൈ നന്മ എന്തെങ്കിലും ചെയ്യാന്‍ ഉപയോഗിക്കട്ടെ. അപ്പോള്‍ തനിക്കുള്ളതു പാവങ്ങള്‍ക്കു പങ്കുവയ്ക്കാന്‍ അവനു കഴിയും"
29 ദുഷിച്ച സംസാരം നിങ്ങള്‍ നടത്താതിരിക്കുക. മറ്റുള്ളവരെ ശക്തരാക്കും വിധം വേണ്ട കാര്യങ്ങള്‍ സംസാരിക്കുക. അപ്പോള്‍ നിങ്ങളുടെ വാക്കുകള്‍ ശ്രദ്ധിക്കുന്നവരെ അതു സഹായിക്കും."
30 പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുത്. നിങ്ങള്‍ ദൈവത്തിന്‍റെതാണെന്നുള്ള ദൈവീകസാക്ഷ്യമാണ് പരിശുദ്ധാത്മാവ്. തക്കസമയത്ത് ദൈവം നിങ്ങളെ സ്വതന്ത്രരാക്കുമെന്നുള്ളതിനു സാക്ഷ്യമായാണ് ദൈവം ആ ആത്മാവിനെ നിങ്ങള്‍ക്കു തന്നത്."
31 ശത്രുത, ക്രോധം, കോപം എന്നിവ ഒരിക്കലും കാട്ടാതിരിക്കുക. കോപിച്ചലറുകയോ മറ്റുള്ളവരെ വേദനിപ്പിക്കുംവിധം എന്തെങ്കിലും പറയുകയോ ചെയ്യരുത്. ദുഷ്ടതകളൊന്നും പ്രവര്‍ത്തിക്കുകയുമരുത്."
32 പരസ്പരം ദയാലുക്കളും ലോലഹൃദയരുമാവുക. ദൈവം ക്രിസ്തുവില്‍ നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും പരസ്പരം ക്ഷമിക്കുക."
1 ദൈവത്തിന്‍റെ പ്രിയപ്പെട്ട മക്കളാണ് നിങ്ങള്‍. അതിനാല്‍ ദൈവത്തെപ്പോലെ ആകുവാന്‍ ശ്രമിക്കുക."
2 സ്നേഹത്തിന്‍റേതായ ഒരു ജീവിതം നയിക്കുക. ക്രിസ്തു നമ്മെ സ്നേ ഹിച്ചതുപോലെ മറ്റുള്ളവരെയും സ്നേഹിക്കുക. ക്രിസ്തു സ്വയം നമുക്കു നല്‍കി. അവന്‍ ദൈവത്തിനു സുഗന്ധം നിറഞ്ഞ വഴിപാടും യാഗവുമായിരുന്നു."
3 എന്നാല്‍ നിങ്ങള്‍ക്കിടയില്‍ ലൈംഗിക പാപം അരുത്. യാതൊരു വിധ ദുഷ്ടതയോ അത്യാഗ്രഹമോ പാടില്ല. എന്തെന്നോ? അതൊന്നും ദൈവത്തിന്‍റെ വിശുദ്ധജനത്തിന് ചേര്‍ന്നതല്ല."
4 നിങ്ങള്‍ക്കിടയില്‍ ദുഷിച്ച വാക്കുകളുമുണ്ടാകരുത്. വിഡ്ഢിത്തരങ്ങളോ വൃത്തികെട്ട തമാശകളോ നിങ്ങള്‍ പറയാതിരിക്കുക. അതൊന്നും നിങ്ങള്‍ക്കു ചേര്‍ന്നതല്ല. പക്ഷേ നിങ്ങള്‍ ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ടിരിക്കണം."
5 ലൈംഗികപാപം ചെയ്യുന്നവനോ ദുഷ്ടത പ്രവര്‍ത്തിക്കുന്നവനോ വിഗ്രഹാരാധന ചെയ്യുന്നവനോ ക്രിസ്തുവിന്‍റെയും ദൈവത്തിന്‍റെയും രാജ്യത്ത് ഒരു സ്ഥാനവും ഉണ്ടാകില്ലെന്ന വസ്തുത നിങ്ങള്‍ക്കുറപ്പിക്കാം. വിഗ്രഹാരാധകര്‍ വ്യാജദൈവത്തെയാണ് ആരാധിക്കുന്നത്."
6 അസത്യങ്ങള്‍ പറഞ്ഞ് ആരും നിങ്ങളെ വഞ്ചിക്കാന്‍ ഇട കൊടുക്കരുത്. ദൈവത്തിന്‍റെ ഉഗ്രമായ കോപം അനുസരിക്കാത്തവരുടെമേല്‍ പതിക്കാന്‍ ഇത്തരം ചെയ്തികള്‍ കാരണമാകും."
7 അതിനാല്‍ ഇതേ പെരുമാറ്റം അവരോടു കൂടെ ചെയ്യരുത്."
8 മുന്പു നിങ്ങള്‍ ഇരുട്ടു നിറഞ്ഞവരായി രുന്നെങ്കിലും ഇപ്പോള്‍ നിങ്ങളില്‍ കര്‍ത്താവിന്‍റെ പ്രകാശം നിറഞ്ഞിരിക്കുന്നു. അതിനാല്‍ പ്രകാശത്തിന്‍റെ കുഞ്ഞുങ്ങളെപ്പോലെ കഴിയുക."
9 പ്രകാശം എല്ലാത്തരം നന്മകളേയും സല്‍ജീവിതത്തേയും സത്യത്തേയും കൊണ്ടുവരുന്നു."
10 കര്‍ത്താവിനെ സന്തുഷ്ടനാക്കുന്നതെന്തെന്നു പഠിക്കുക."
11 ഇരുട്ടിലാണ്ടവരുടെ പ്രവൃത്തികള്‍ ചെയ്യരുത്. അത് നന്മയൊന്നും ചെയ്യുകയില്ല. ഇരുട്ടിലെ ആ കാര്യങ്ങള്‍ തെറ്റാണെന്ന് തെളിയിക്കാന്‍ നന്മകള്‍ ചെയ്യുക."
12 അവര്‍ ചെയ്യുന്ന രഹസ്യപ്രവൃത്തികളെപ്പറ്റി പറയുന്നതുതന്നെ യഥാര്‍ത്ഥത്തില്‍ ലജ്ജാകരമാണ്."
13 അവ തെറ്റാണെന്നു നാം തെളിയിക്കുന്പോള്‍ പ്രകാശം അവയുടെ യഥാര്‍ത്ഥ രൂപം കാണുക എളുപ്പമാക്കുന്നു."
14 പ്രകാശമാണ് എല്ലാം എളുപ്പത്തില്‍ ദൃശ്യമാക്കുന്നത്. അതിനാലാണ് നാമിങ്ങനെ പറയുന്നത്: “ഉറങ്ങുന്നവനേ, ഉണരൂ! മരണത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കൂ, ക്രിസ്തു നിന്‍റെമേല്‍ പ്രകാശിക്കും.”"
15 അതിനാല്‍ എങ്ങനെ ജീവിക്കുന്നു എന്നതില്‍ ശ്രദ്ധാലുവാകുക. അജ്ഞരായവരെപ്പോലെ ജീവിക്കരുത്. വിവേകത്തോടെ ജീവിക്കുക."
16 നന്മ ചെയ്യാന്‍ ലഭിക്കുന്ന എല്ലാ അവസരവും നിങ്ങള്‍ ഉപയോഗിക്കണമെന്നാണ് ഞാന്‍ അര്‍ത്ഥമാക്കിയത്. കാരണം, ഇതു ചീത്തക്കാലമാണ്."
17 അതിനാല്‍ നിങ്ങളുടെ ജീവിതം കൊണ്ട് വിഡ്ഢിത്തരം കാട്ടരുത്. കര്‍ത്താവിന് വേണ്ടത് ചെയ്യാന്‍ പഠിക്കുക."
18 വീഞ്ഞു കുടിച്ചു മത്തരാകാതിരിക്കുക. അതു നിങ്ങളെ ആത്മീയമായി നശിപ്പിക്കും. എന്നാല്‍ ആത്മാവിനാല്‍ നിറയ്ക്കപ്പെടുക."
19 സങ്കീര്‍ത്തനങ്ങളാലും സ്തോത്രങ്ങളാ ലും ആത്മീയ ഗാനങ്ങളാലും പരസ്പരം സംസാരിക്കുക. നിങ്ങളുടെ ഹൃദയങ്ങളില്‍ കര്‍ത്താവിനായി പാടുകയും സംഗീതം ഉണ്ടാക്കുകയും ചെയ്യുക."
20 എല്ലാറ്റിനും പിതാവായ ദൈവത്തോടു നന്ദി പറയുക. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ അവനു നന്ദി പറയുക."
21 നിങ്ങള്‍ അന്യോന്യം അനുസരിക്കുവാന്‍ സന്നദ്ധരാകുക. എന്തെന്നാല്‍ നിങ്ങള്‍ ക്രിസ്തുവിനെ ആദരിക്കുന്നു."
22 ഭാര്യമാരേ, നിങ്ങള്‍ കര്‍ത്താവിന് എന്നതുപോലെ നിങ്ങളുടെ ഭര്‍ത്താക്കന്മാരുടെ അധികാരത്തിന്‍ കീഴിലാകുക."
23 ക്രിസ്തു സഭയുടെ ശിരസ്സായിരിക്കുന്നതുപോലെ ഭര്‍ത്താവ് ഭാര്യയുടെ ശിരസ്സാകുന്നു. സഭ ക്രിസ്തുവിന്‍റെ ശരീരവും-ക്രിസ്തു ശരീരത്തിന്‍റെ രക്ഷകനുമാകുന്നു."
24 സഭ ക്രിസ്തുവിന്‍റെ അധികാരത്തിന്‍ കീഴിലാണ്. ഭാര്യമാരേ, നിങ്ങള്‍ക്കും അങ്ങനെ തന്നെ. എല്ലാക്കാര്യത്തിലും നിങ്ങള്‍ നിങ്ങളുടെ ഭര്‍ത്താക്കന്മാര്‍ക്കു വിധേയരായിരി ക്കുക."
25 ഭര്‍ത്താക്കന്മാരേ, ക്രിസ്തു സഭയെ സ്നേഹിച്ചതുപോലെ നിങ്ങള്‍ നിങ്ങളുടെ ഭാര്യമാരെ സ്നേഹിക്കുക. ക്രിസ്തു സഭയ്ക്കു വേണ്ടി മരിച്ചു."
26 സഭയെ വിശുദ്ധമാക്കാനാണവന്‍ മരിച്ചത്. സഭയെ വെള്ളം കൊണ്ട് കഴുകി വൃത്തിയാക്കാന്‍ ക്രിസ്തു സുവിശേഷപ്രസംഗം ഉപയോഗിച്ചു."
27 തേജസ്സുള്ള (സൌന്ദര്യം) ഒരു മണവാട്ടി എന്നപോലെ സഭയെ തനിക്കുവേണ്ടി നല്‍കുവാനാണ് ക്രിസ്തു മരിച്ചത്. സഭയെ ശുദ്ധീകരിച്ച് തെറ്റുകുറ്റങ്ങളോ ദുഷ്ടപാപങ്ങളോ എന്തെങ്കിലും തരത്തിലുള്ള തിന്മകളോ ഇല്ലാതാക്കാനാണ് ക്രിസ്തു മരണം വരിച്ചത്."
28 ഭര്‍ത്താക്കന്മാരും അങ്ങനെ വേണം ഭാര്യമാരെ സ്നേഹിക്കാന്‍. സ്വന്തം ശരീരത്തെ എന്നപോലെ അവന്‍ ഭാര്യമാരെ സ്നേഹിക്കണം. തന്‍റെ ഭാര്യയെ സ്നേഹിക്കുന്നവന്‍ സ്വയം സ്നേഹിക്കുകയാണ്."
29 എന്തെന്നോ? ആരും സ്വന്തം ശരീരത്തെ ഒരിക്കലും വെറുക്കുകയില്ല. എല്ലാവരും സ്വന്തം ശരീരത്തെ തീറ്റിപ്പോറ്റി പരിപാലിക്കുന്നു. അതു തന്നെ ക്രിസ്തുവും സഭയ്ക്കു വേണ്ടി ചെയ്യുന്നു."
30 കാരണം നമ്മള്‍ അവന്‍റെ ശരീരത്തിന്‍റെ ഭാഗങ്ങളാകുന്നു."
31 തിരുവെഴുത്തു പറയുന്നു: “അതിനാല്‍ ഒരു പുരുഷന്‍ തന്‍റെ അപ്പനമ്മമാരെ വിട്ട് തന്‍റെ ഭാര്യയോടു ഒട്ടിച്ചേരുന്നു. അവരിരുവരും ഒരു ദേഹമായിത്തീരുന്നു.”"
32 ആ രഹസ്യസത്യം വളരെ പ്രധാനമാണ്. ഞാന്‍ ക്രിസ്തുവിനേയും സഭയേയും പറ്റിയാണ് പറയുന്നത്."
33 എന്നാല്‍ നിങ്ങള്‍ ഓരോരുത്തരും സ്വയം സ്നേഹിക്കുന്നതു പോലെ സ്വന്തം ഭാര്യയേയും സ്നേഹിക്കണം. ഭാര്യ ഭര്‍ത്താവിനെ ആദരിക്കുകയും വേണം."
1 മക്കളേ, കര്‍ത്താവ് ആഗ്രഹിക്കുന്നതുപോലെ മാതാപിതാക്കളെ അനുസരിക്കുവിന്‍. ശരിയായ ധര്‍മ്മം അതാണ്."
2 കല്പനയിങ്ങനെ പറയുന്നു, “നിങ്ങളുടെ അപ്പനമ്മമാരെ നിങ്ങള്‍ ബഹുമാനിക്കണം.” വാഗ്ദാനത്തോടു കൂടിയ ആദ്യത്തെ കല്പനയാണിത്."
3 വാഗ്ദാനം ഇതാണ്: “അപ്പോള്‍ നിനക്കു നന്മയുണ്ടാകും. നിനക്കു ഭൂമിയില്‍ ഒരു ദീര്‍ഘകാലജീവിതവുമുണ്ടാകും.”"
4 പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ ഒരിക്കലും പ്രകോപിതരാക്കരുത്. എന്നാല്‍ കര്‍ത്താവിന്‍റെ പരിശീലനത്തിലും ഉപദേശത്തിലും അവരെ വളര്‍ത്തുക."
5 അടിമകളേ, ഭൂമിയിലെ നിങ്ങളുടെ യജമാനന്മാരെ അനുസരിക്കുവിന്‍. ഭയത്തോടും ആദരവോടും കൂടി അനുസരിക്കുക. ക്രിസ്തുവിനെ നിങ്ങള്‍ അനുസരിക്കുന്നതുപോലെ ഹൃദയംഗമായി അനുസരിക്കുക."
6 യജമാനന്മാര്‍ നിങ്ങളെ ശ്രദ്ധിക്കുന്പോള്‍ അവരെ പ്രീതിപ്പെടുത്താന്‍ മാത്രം അനുസരിച്ചാല്‍ പോരാ. ക്രിസ്തുവിനെ അനുസരിക്കുന്നതുപോലെ അവരെ അനുസരിക്കുക. അങ്ങനെ ദൈവത്തിന്‍റെ വിധി ഹൃദയംഗമായി നിറവേറ്റുകയും ചെയ്യുക."
7 നിങ്ങളുടെ ജോലി സന്തോഷത്തോടെ നിര്‍വ്വഹിക്കുക. മനുഷ്യരെ സേവിക്കുന്നതുപോലെയല്ല, കര്‍ത്താവിനെ സേവിക്കുന്നതുപോലെ വേണം ജോലി ചെയ്യുവാന്‍."
8 നന്മ ചെയ്യുന്നവര്‍ക്കു കര്‍ത്താവ് തക്ക പ്രതിഫലം തരുമെന്ന് ഓര്‍മ്മിക്കുക. ഓരോരുത്തര്‍ക്കും, അവന്‍ അടിമയായാലും സ്വതന്ത്രനായാലും നന്മ ചെയ്താല്‍ അതിനു തക്ക പ്രതിഫലം കിട്ടും."
9 [This verse may not be a part of this translation]"
10 ഈ കത്ത് അവസാനിക്കും മുന്പ് ഒരു കാര്യം കൂടി പറയട്ടെ, കര്‍ത്താവിലും അവന്‍റെ ശക്തിയിലും കരുത്തരാകുക."
11 ദൈവത്തിന്‍റെ പൂര്‍ണ്ണ കവചം ധരിക്കുക. എങ്കില്‍ പിശാചിന്‍റെ കുടിലതന്ത്രങ്ങളെ നിങ്ങള്‍ക്കു ചെറുക്കാനാകും."
12 നമ്മുടെ പോരാട്ടം ഭൂമിയിലെ ജനങ്ങള്‍ക്കെതിരായല്ല. ഈ ലോകത്തിന്‍റെ അന്ധകാരത്തിന്‍റെ ഭരണാധികാരികള്‍ക്കും വാഴ്ചകള്‍ക്കും ശക്തികള്‍ക്കുമെതിരാണ്. സ്വര്‍ഗ്ഗീയ സ്ഥലങ്ങളില്‍ കയറിയിരിക്കുന്ന ദുരാത്മാക്കള്‍ക്കെതിരായാണ് നാം പോരാടുന്നത്."
13 അതുകൊണ്ടാണ് നിങ്ങള്‍ക്ക് ദൈവീക കവചം വേണമെന്നു പറഞ്ഞത്. അപ്പോള്‍ ദുഷ്ടന്‍റെ ദിവസത്തില്‍ നിങ്ങള്‍ക്കു കരുത്തോടെ നി ല്‍ക്കാനാകും. യുദ്ധം മുഴുവന്‍ കഴിയുന്പോഴും നിങ്ങള്‍ക്കു നേരെ നില്‍ക്കാന്‍ കഴിയും."
14 നിങ്ങളുടെ അരയില്‍ സത്യത്തിന്‍റെ അരപ്പട്ടകെട്ടി ശക്തരായി നില്‍ക്കുക. നീതിയുടെ മാര്‍ച്ചട്ടയും അണിയുക."
15 കരുത്തോടെ നില്‍ക്കുവാന്‍ നിങ്ങളുടെ കാലുകളില്‍ സമാധാനത്തിന്‍റെ സുവിശേഷം ധരിക്കുക."
16 വിശ്വാസത്തിന്‍റെ പരിചയും ഉപയോഗിക്കുക. അങ്ങനെ ദുഷ്ടനയയ്ക്കുന്ന ഓരോ തീയന്പും തടുക്കുവാന്‍ നിങ്ങള്‍ക്കു കഴിയും."
17 രക്ഷയുടെ യുദ്ധത്തൊപ്പി ധരിക്കുക. ദൈവവചനമാകുന്ന ആത്മാവിന്‍റെ വാളുമെടുക്കുക."
18 എല്ലായ്പ്പോഴും ആത്മാവില്‍ പ്രാര്‍ത്ഥിക്കുക. എല്ലാത്തരം സ്തുതികളുപയോഗിച്ചും പ്രാര്‍ത്ഥിച്ച് നിങ്ങള്‍ക്കു വേണ്ടത് ചോദിക്കുക. അങ്ങനെ ചെയ്യാന്‍ നിങ്ങളെപ്പോഴും തയ്യാറായിരിക്കണം. ജാഗ്രത കൈവെടിയാതെ എല്ലാ ദൈവജനത്തിനു വേണ്ടിയും പ്രാര്‍ത്ഥിക്കുക."
19 എനിക്കു വേണ്ടിയും പ്രാര്‍ത്ഥിക്കുക. ഒരിക്കല്‍ മറച്ചുവച്ചിരിക്കുന്ന സുവിശേഷത്തിന്‍റെ സത്യം എനിക്കു ധൈര്യപൂര്‍വ്വം വിളിച്ചു പറയാന്‍ എന്‍റെ പ്രസംഗവേളകളില്‍ എനിക്കു വാക്കുകള്‍ തരുവാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുക."
20 സുവിശേഷം പ്രസംഗിക്കേണ്ടതിലേക്കായി ഞാനിപ്പോള്‍ തടവറയിലാണ്. സുവിശേഷം പ്രസംഗിക്കേണ്ട രീതിയില്‍ ഭയരഹിതനായി അത് ചെയ്യാന്‍വേണ്ടി എനിക്കായി പ്രാര്‍ത്ഥിക്കുക. ഞാനെങ്ങനെയോ ചെയ്യേണ്ടത് അങ്ങനെ ഭയലേശമില്ലാതെ സുവിശേഷം പ്രസംഗിക്കാന്‍ എനിക്കു കഴിയണമെന്നും നിങ്ങള്‍ പ്രാര്‍ത്ഥിക്കുക."
21 ഞങ്ങള്‍ സ്നേഹിക്കുന്ന തിഹിക്കോസ് എന്ന സഹോദരനെ ഞാന്‍ നിങ്ങളുടെ അടുത്തേക്കയയ്ക്കുന്നു. കര്‍ത്താവിന്‍റെ വിശ്വസ്തനായ ദാസനാണവന്‍. എനിക്കു സംഭവി ക്കുന്നതെല്ലാം അവന്‍ പറഞ്ഞുതരും. അപ്പോള്‍ എന്നെപ്പറ്റിയും എന്‍റെ പ്രവൃത്തികളെപ്പറ്റിയും നിങ്ങള്‍ക്കറിയാന്‍ കഴിയും."
22 അതിനാലാണ് ഞാനവനെ അയയ്ക്കുന്നത്. ഞങ്ങള്‍ എങ്ങനെയിരിക്കുന്നുവെന്ന് നിങ്ങള്‍ അറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളെ പ്രോത്സാഹിപ്പിക്കാനും കൂടിയാണ് ഞാന്‍ അവനെ അയയ്ക്കുന്നത്."
23 പിതാവായ ദൈവത്തില്‍ നിന്നും കര്‍ത്താവായ യേശുക്രിസ്തുവില്‍ നിന്നും വിശ്വാസത്തോടെയുള്ള സ്നേഹവും സമാധാനവും നിങ്ങള്‍ക്കുണ്ടാകട്ടെ."
24 നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിനെ അന്തമില്ലാതെ സ്നേഹിക്കുന്ന എല്ലാവര്‍ക്കും ദൈവത്തിന്‍റെ കൃപയുമുണ്ടാകട്ടെ."