1

1 പൌലൊസ് എഴുതുന്നത്, ക്രിസ്തുയേശുവിന്‍റെ അപ്പൊസ്തലനായി ഞാന്‍ വിളിക്കപ്പെട്ടു. ദൈവത്തിന്‍റെ ആഗ്രഹം അതായിരുന്നു. ക്രിസ്തുവില്‍ നമ്മുടെ സഹോദരനായ സോസ്തെനേസും ചേര്‍ന്ന് ശുഭാശംസകള്‍ അറിയിക്കുന്നത്."

2 ക്രിസ്തുവില്‍ പരിശുദ്ധരാക്കപ്പെട്ടവരായ കൊരിന്തിലെ ദൈവസഭയ്ക്ക്, നിങ്ങള്‍ ദൈവത്തിന്‍റെ വിശുദ്ധരായി വിളിക്കപ്പെട്ടു. അവരുടേയും നമ്മുടേയും കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ വിശ്വസിക്കുന്ന എല്ലാവരോടും ഒപ്പമാണ് നിങ്ങളും വിളിക്കപ്പെട്ടത്:"

3 നമ്മുടെ പിതാവായ ദൈവത്തില്‍ നിന്നും കര്‍ത്താവായ യേശുക്രിസ്തുവില്‍ നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും."

4 ക്രിസ്തുയേശുവിലൂടെ നിങ്ങളില്‍ കൃപ ചൊരിഞ്ഞതിന് നിങ്ങള്‍ക്കായി ഞാന്‍ എന്‍റെ ദൈവത്തോടു എല്ലായ്പ്പോഴും നന്ദി പറയുന്നു."

5 നിങ്ങള്‍ യേശുക്രിസ്തുവില്‍ എല്ലാത്തരത്തിലും അനുഗൃഹീതര്‍. നിങ്ങളുടെ സമസ്ത അറിവിലും എല്ലാ സംസാരത്തിലും ആണ് നിങ്ങള്‍ അനുഗൃഹീതരായത്."

6 ക്രിസ്തുവിനെ സംബന്ധിച്ചുള്ള സത്യം നിങ്ങളില്‍ തെളിയിക്കപ്പെട്ടിരിക്കുന്നു."

7 നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു വീണ്ടും വരുന്നതു കാത്തിരിക്കുന്ന നിങ്ങള്‍ക്ക് അതുകൊണ്ട് ദൈവീകമായ എല്ലാവരങ്ങളും ലഭിച്ചിരിക്കുന്നു."

8 അവസാനംവരെ യേശു നിങ്ങളെ ശക്തരായി കാക്കും. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു വീണ്ടും വരുന്ന ദിവസം നിങ്ങളില്‍ ഒരു തെറ്റും ഉണ്ടാകാതിരിക്കുംവിധം അവന്‍ നിങ്ങളെ ശക്തരായി കാക്കും."

9 ദൈവം വിശ്വസ്തനാകുന്നു. തന്‍റെ പുത്രനും നമ്മുടെ കര്‍ത്താവുമായ യേശുക്രിസ്തുവുമൊത്ത് ജീവിതം പങ്കുവയ്ക്കാന്‍ നിങ്ങളെ വിളിച്ചവന്‍ അവനാകുന്നു."

10 സഹോദരന്മാരേ, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ ഞാന്‍ നിങ്ങളോട് യാചിക്കുകയാണ്. നിങ്ങള്‍ക്കിടയില്‍ വിഘടനമില്ലാത്തവിധം നിങ്ങള്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണമെന്ന് ഞാന്‍ യാചിക്കുന്നു. ഒരേ ചിന്തയും ഒരേ ലക്ഷ്യവും കൊണ്ട് നിങ്ങള്‍ പൂര്‍ണ്ണമായും ഒത്തുചേരണമെന്നു ഞാന്‍ യാചിയ്ക്കുന്നു."

11 എന്‍റെ സഹോദര സഹോദരിമാരേ, ക്ളോവയുടെ കുടുംബത്തില്‍പ്പെട്ട ചിലര്‍ നിങ്ങളെപ്പറ്റി എന്നോടു പറഞ്ഞു. നിങ്ങള്‍ക്കിടയില്‍ തര്‍ക്കങ്ങളുള്ളതായി ഞാനറിഞ്ഞു."

12 ഇതാണ് ഞാന്‍ ഉദ്ദേശിക്കുന്നത്: നിങ്ങളിലൊരാള്‍, “ഞാന്‍ പൌലൊസിന്‍റെ ആളാണ് എന്നു പറയുന്നു; മറ്റൊരാള്‍ പറയുന്നു, “ഞാന്‍ അപ്പൊല്ലോസിന്‍റെ ആളാണ്,” വേറൊരാള്‍, “ഞാന്‍ കേഫായുടെ (പത്രൊസ്) ആളാണ്” എന്നും പറയുന്നു; ഇനിയുമൊരാള്‍ പറയുന്നു, “ഞാന്‍ ക്രിസ്തുവിന്‍റെ ആളാണ്” എന്നാണ്."

13 ക്രിസ്തുവിനെ പല സംഘങ്ങളായി വിഭജിക്കാനാവില്ല. പൌലൊസ് നിങ്ങള്‍ക്കായി ക്രൂശിക്കപ്പെട്ടോ? ഇല്ല! പൌലൊസിന്‍റെ നാമത്തിലാണോ നിങ്ങള്‍ സ്നാനപ്പെട്ടത്? അല്ല!"

14 ക്രിസ്പൊസിനെയും ഗായൊസിനെയും അല്ലാതെ നിങ്ങളില്‍ ആരെയും ഞാന്‍ സ്നാനപ്പെടുത്തിയില്ല. എന്നതിന് ഞാന്‍ നന്ദി പറയുന്നു."

15 കാരണം, നിങ്ങളിലാര്‍ക്കും ഇപ്പോള്‍ എന്‍റെ നാമത്തിലാണ് നിങ്ങള്‍ സ്നാനപ്പെട്ടതെന്ന് പറയാന്‍ കഴിയില്ലല്ലോ."

16 (സ്തെഫാനൊസിന്‍റെ കുടുംബത്തെയും ഞാന്‍ സ്നാനപ്പെടുത്തിയിട്ടുണ്ട്. മറ്റാരെയും ഞാന്‍ തന്നെ സ്നാനപ്പെടുത്തിയതായി ഞാന്‍ ഓര്‍മ്മിക്കുന്നില്ല.)"

17 ആളുകളെ സ്നാനപ്പെടുത്തുന്ന ജോലി ക്രിസ്തു എന്നെ ഏല്പിച്ചിട്ടില്ല. സുവിശേഷം പറയുക എന്ന ജോലിയാണ് ക്രിസ്തു എനിക്കു നല്‍കിയത്. ലെൌകീക വിജ്ഞാന വാക്കുകള്‍ ഉപയോഗിക്കാതെ സുവിശേഷം പറയാനാണ് ക്രിസ്തു എന്നെ അയച്ചത്. അത്തരം വിജ്ഞാനത്തിന്‍റെ വാക്കുകള്‍ ഞാന്‍ ഉപയോഗിച്ചിരുന്നുവെങ്കില്‍ ക്രിസ്തുവിന്‍റെ കുരിശിന്‍റെ* ശക്തി നഷ്ടമായേനെ."

18 നഷ്ടപ്പെട്ടവര്‍ക്കു കുരിശിന്‍റെ ഉപദേശങ്ങള്‍ വിഡ്ഢിത്തങ്ങളാണ്. പക്ഷേ രക്ഷിക്കപ്പെടുന്നവരായ നമുക്ക് അത് ദൈവീകശക്തിയും ആകുന്നു."

19 തിരുവെഴുത്തുകളില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു: “വിജ്ഞാനികളുടെ വിജ്ഞാനം ഞാന്‍ നശിപ്പിക്കും. ബുദ്ധിമാന്മാരുടെ ബുദ്ധി ഞാന്‍ അര്‍ത്ഥമില്ലാത്തതാക്കും.” യെശയ്യാവ് 29:14"

20 എവിടെയാണു വിജ്ഞാനി? വിദ്യാഭ്യാസമുള്ളവന്‍ എവിടെ? ഇക്കാലത്തെ തത്വചിന്തകന്‍ എവിടെ? ലോകത്തിന്‍റെ വിജ്ഞാനത്തെ ദൈവം വിഡ്ഢിത്തമാക്കി."

21 ദൈവത്തിന്‍റെ വിജ്ഞാനം കൊണ്ട് അദ്ദേഹം ഉദ്ദേശിച്ചത് ഇതാണ്. ഐഹികമായ വിജ്ഞാനത്തിലൂടെ ലോകം ദൈവത്തെ അറികയില്ല. അതിനാല്‍ അതു വിശ്വസിക്കുന്നവരെ രക്ഷിക്കാന്‍ ദൈവം ഭോഷത്വമെന്ന് നമുക്കു തോന്നുന്ന സന്ദേശം അയച്ചു."

22 യെഹൂദര്‍ വീര്യപ്രവൃത്തികള്‍ തെളിവായി ആവശ്യപ്പെടുന്നു. യവനന്മാര്‍ക്കു വിജ്ഞാനമാണു വേണ്ടത്."

23 എന്നാല്‍ ഞങ്ങള്‍ ഇങ്ങനെ പ്രസംഗിക്കുന്നു. ക്രിസ്തു ക്രൂശിക്കപ്പെട്ടു. യെഹൂദര്‍ക്ക് അതൊരു വലിയ മനോവിഷമമാകുന്നു. ജാതികള്‍ക്ക് അതൊരു ഭോഷത്തവും."

24 ദൈവത്താല്‍ വിളിക്കപ്പെട്ട യെഹൂദനും യവനനും ക്രിസ്തു ദൈവത്തിന്‍റെ ശക്തിയും ദൈവത്തിന്‍റെ വിജ്ഞാനവും ആകുന്നു."

25 ദൈവത്തിന്‍റെ വിഡ്ഢിത്തം പോലും മനുഷ്യരുടെ വിജ്ഞാനത്തേക്കാള്‍ മികച്ചതാകുന്നു. അവന്‍റെ ദൌര്‍ബ്ബല്യം പോലും മനുഷ്യരേക്കാള്‍ ശക്തവുമാകുന്നു."

26 സഹോദര സഹോദരിമാരേ, ദൈവം നിങ്ങളെ വിളിച്ചിരിക്കുന്നു. അതേപ്പറ്റി ചിന്തിക്കുക! വിജ്ഞാനത്തെ ലോകം വിധിയ്ക്കുന്ന പ്രകാരം നിങ്ങളില്‍ അധികംപേരും വിജ്ഞാനികളല്ല, മിക്കവരും വലിയ സ്വാധീനമുള്ളവരല്ല. മിക്കവരും പ്രധാന കുടുംബങ്ങളില്‍ നിന്നുള്ളവരുമല്ല."

27 എന്നാല്‍ വിജ്ഞാനികളെ നാണം കെടുത്താന്‍ ദൈവം ലോകത്തിലെ ദുര്‍ബലമായതിനെ തെരഞ്ഞെടുത്തു."

28 ലോകം അപ്രധാനമെന്നു കരുതുന്നതിനെയും ദൈവം തെരഞ്ഞെടുത്തു. ലോകം വെറുക്കുകയും തള്ളുകയും ചെയ്തതിനെ അവന്‍ തെരഞ്ഞെടുത്തു. ലോകം പ്രധാനമെന്നു കരുതുന്നതിനെ തകര്‍ക്കുകയാണ് അവന്‍റെ ലക്ഷ്യം."

29 തന്‍റെ മുന്നില്‍ ആരും അഹങ്കരിക്കാതിരിക്കാനാണ് അവന്‍ ഇങ്ങനെ ചെയ്തത്."

30 നിങ്ങളെ യേശുക്രിസ്തുവിന്‍റെ ഭാഗമാക്കിയത് ദൈവമാണ്. ക്രിസ്തു നമുക്കു ദൈവീകവിജ്ഞാനമായി. ദൈവത്തില്‍ നമ്മള്‍ നീതീകരിക്കപ്പെടുവാനും പാപങ്ങളില്‍നിന്നു മോചിപ്പിക്കപ്പെടുവാനും അവനാണു കാരണം. നമ്മള്‍ വിശുദ്ധരാകുവാനും ക്രിസ്തുവാണു കാരണം."

31 അതിനാല്‍, തിരുവെഴുത്തില്‍ പറയുന്പോലെ, “പ്രശംസിക്കുന്നവര്‍ കര്‍ത്താവില്‍ മാത്രം പ്രശംസിക്കട്ടെ."

2

1 പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ, നിങ്ങളുടെ അടുത്തേക്കു വന്നപ്പോള്‍ ദൈവത്തെപ്പറ്റിയുള്ള സത്യം ജ്ഞാനത്തിന്‍റെ വളച്ചുകെട്ടില്ലാതെ നിങ്ങളോടു ഞാന്‍ പറയുന്നു."

2 നിങ്ങളോടൊപ്പമായിരുന്നപ്പോള്‍ യേശുക്രിസ്തുവിനെയും അവന്‍റെ ക്രൂശുമരണത്തെയുമൊഴിച്ച് എല്ലാം മറക്കാന്‍ ഞാന്‍ തീരുമാനിച്ചു."

3 നിങ്ങളുടെ അടുത്തു വന്നപ്പോള്‍ ഞാന്‍ ക്ഷീണിതനും ഭയം കൊണ്ടു വിറയ്ക്കുന്നവനും ആയിരുന്നു."

4 എന്‍റെ ബോധനവും ഉപദേശവും ആളുകളെ നിര്‍ബന്ധിക്കുന്ന ജ്ഞാനത്തിന്‍റെ വാക്കുകളായിരുന്നില്ല. പക്ഷേ ആത്മാവു നല്‍കുന്ന ശക്തി എന്‍റെ ഉപദേശത്തിന്‍റെ തെളിവായിരുന്നു."

5 നിങ്ങളുടെ വിശ്വാസം ദൈവത്തിന്‍റെ ശക്തിയിലധിഷ്ഠിതമാകുവാനാണ്; മനുഷ്യന്‍റെ ജ്ഞാനത്തിലാകുവാനല്ല ഞാന്‍ ഇതു ചെയ്തത്."

6 ജ്ഞാനത്തെ ഞങ്ങള്‍ പക്വതയുള്ള ജനങ്ങള്‍ക്കു പഠിപ്പിച്ചു കൊടുക്കുന്നു. എന്നാലത് ഐഹിക ജ്ഞാനമല്ല. ഈ ലോകത്തിലെ ഭരണാധികാരികളുടെ ജ്ഞാനമല്ല അത്. ആ ഭരണാധികാരികള്‍ക്ക് തങ്ങളുടെ ശക്തി നഷ്ടപ്പെടുകയാണ്."

7 എന്നാല്‍ ഞങ്ങള്‍ പറയുന്നത് ദൈവത്തിന്‍റെ രഹസ്യ ജ്ഞാനത്തെപ്പറ്റിയാണ്. ഈ ജ്ഞാനം ജനങ്ങളില്‍ നിന്നും മറഞ്ഞിരിയ്ക്കുകയാണ്. നമ്മുടെ മഹത്വത്തിനായി ദൈവം ഈ ജ്ഞാനത്തെ ഒരുക്കിയിരിക്കുന്നു. ലോകാരംഭത്തിനു മുന്പു തന്നെ അവനതു ആസൂത്രണം ചെയ്തിരുന്നു."

8 ഈ ലോകത്തിലെ ഭരണാധികാരികളില്‍ ഒരുവനുപോലും ആ ജ്ഞാനം മനസ്സിലായില്ല. അറിഞ്ഞിരുന്നുവെങ്കില്‍ അവര്‍ മഹത്വത്തിന്‍റെ കര്‍ത്താവിനെ ക്രൂശിക്കുകയില്ലായിരുന്നു."

9 പക്ഷേ തിരുവെഴുത്തുകളില്‍ എഴുതപ്പെട്ടിരിക്കുന്നപോലെ, “തന്നെ സ്നേഹിക്കുന്നവര്‍ക്കായി ദൈവം ഒരുക്കിയിട്ടുള്ളത് ആരും കണ്ടിട്ടില്ല, ആരും കേട്ടിട്ടില്ല, ആര്‍ക്കും തോന്നിയിട്ടുമില്ല.” യെശയ്യാവ്. 64:4"

10 പക്ഷേ ദൈവം നമുക്കിതെല്ലാം ആത്മാവിലൂടെ കാണിച്ചു തന്നിരിക്കുന്നു. ആത്മാവ് എല്ലാം അറിയുന്നു. ദൈവത്തിന്‍റെ ഏറ്റവും ഗഹനമായ രഹസ്യങ്ങള്‍ പോലും ആത്മാവിനറിയാം."

11 അതിങ്ങനെയാണ്: ഒരാള്‍ക്കും മറ്റൊരുവന്‍റെ മനസ്സറിയാനാവില്ല. അയാളുടെ ഉള്ളില്‍ വസിക്കുന്ന അയാളുടെ ആത്മാവിനു മാത്രമേ ആ ചിന്തകളറിയാന്‍ കഴിയൂ. ദൈവത്തിനും അങ്ങനെ തന്നെ. ദൈവത്തിന്‍റെ ചിന്തകള്‍ ആര്‍ക്കുമറിയില്ല. ദൈവത്തിന്‍റെ ആത്മാവിനേ ആ ചിന്തകളറിയൂ."

12 ലോകത്തിന്‍റെ ആത്മാവിനെ നാം സ്വീകരിച്ചിട്ടില്ല. പക്ഷേ ദൈവത്തില്‍ നിന്നുള്ള ആത്മാവിനെ നാം സ്വീകരിച്ചു. ദൈവം നമുക്കു തന്ന കാര്യങ്ങളെ അറിയുവാന്‍ കഴിയുന്ന വിധമാണ് നാം ആത്മാവിനെ സ്വീകരിച്ചത്."

13 ഇക്കാര്യങ്ങള്‍ നാം പറയുന്പോള്‍, മനുഷ്യന്‍റെ ജ്ഞാനം നമ്മെ പഠിപ്പിച്ച വാക്കുകള്‍ നാം ഉപയോഗിക്കുന്നില്ല, ആത്മാവു നമ്മെ പഠിപ്പിച്ച വാക്കുകള്‍ നാം ഉപയോഗിക്കുന്നു. ആത്മീയ കാര്യങ്ങള്‍ വിശദീകരിയ്ക്കാന്‍ നാം ആത്മീയ പദങ്ങള്‍ ഉപയോഗിക്കുന്നു."

14 ആത്മീയത ഇല്ലാത്ത ഒരുവന് ദൈവാത്മാവ് നല്‍കുന്ന കാര്യങ്ങള്‍ സ്വീകരിയ്ക്കാനാവില്ല. അക്കാര്യങ്ങളൊക്കെ വിഡ്ഢിത്തങ്ങളാണെന്ന് അയാള്‍ കരുതുന്നു. ആത്മീയമായി മാത്രം വിധിക്കാനാകുന്ന ദൈവത്തിന്‍റെ ആത്മാവിന്‍റെ കാര്യങ്ങള്‍ അയാള്‍ക്കു മനസ്സിലാകില്ല."

15 പക്ഷേ ആത്മീയ ചിന്ത ഉള്ളവന് എല്ലാക്കാര്യങ്ങളെയും വിവേചിക്കാന്‍ കഴിയുന്നു. മറ്റുള്ളവര്‍ക്ക് അയാളെ വിധിയ്ക്കാന്‍ കഴിയുകയില്ല. തിരുവെഴുത്തു പറയുന്നു:"

16 “കര്‍ത്താവിന്‍റെ മനസ്സ് ആരറിയുന്നു? കര്‍ത്താവ് എന്തു ചെയ്യണമെന്ന് ആര്‍ക്കു പറയാനാകും?” യെശയ്യാവ്. 40:13 പക്ഷേ നമുക്കു ക്രിസ്തുവിന്‍റെ മനസ്സുണ്ടായിരിക്കുന്നു."

3

1 സഹോദരീ സഹോദരന്മാരേ, മുന്‍കാലങ്ങളില്‍ എനിക്കു നിങ്ങളോടു ആത്മീയമനുഷ്യരോടെന്ന പോലെ സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ല. ക്രിസ്തുവില്‍ ശിശുക്കളായ നിങ്ങളോട് ലൌകീകരോടെന്ന പോലെ എനിക്കു സംസാരിക്കാനായുള്ളൂ."

2 ഞാന്‍ നിങ്ങള്‍ക്കു നല്‍കിയ ഉപദേശങ്ങള്‍ പാലു പോലെയായിരുന്നു. ഖരാഹാരം പോലെ ആയിരുന്നില്ല. നിങ്ങള്‍ ഖരാഹാരത്തിനു പാകമല്ലായിരുന്നതിനാലാണു ഞാനങ്ങനെ ചെയ്തത്. ഇപ്പോള്‍ പോലും നിങ്ങള്‍ ഖരാഹാരത്തിനു പാകമല്ല."

3 നിങ്ങളിപ്പോഴും ആത്മീയ മനുഷ്യരല്ല. നിങ്ങള്‍ അസൂയാലുക്കളും പരസ്പരം തര്‍ക്കിക്കുന്നവരുമാണ്. നിങ്ങള്‍ ആത്മീയ മനുഷ്യരല്ലെന്ന് അതു കാണിക്കുന്നു. ലൌകികരെപ്പോലെ തന്നെയാണ് നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത്."

4 നിങ്ങളിലൊരുവന്‍ പറയുന്നു, “ഞാന്‍ പൌലൊസിന്‍റെ അനുയായിയാണ്.” മറ്റൊരാള്‍ പറയുന്നു, “ഞാന്‍ അപ്പൊല്ലോസിന്‍റെ അനുയായിയാണ്.” നിങ്ങള്‍ അങ്ങനെയൊക്കെ പറയുന്പോള്‍ നിങ്ങള്‍ ലൌകികരെപ്പോലെ പെരുമാറുകയാണ്."

5 അപ്പൊല്ലോസ് അത്ര പ്രധാനിയാണോ? അല്ല! പൌലൊസോ അല്ല! നിങ്ങളെ വിശ്വാസികളാക്കാന്‍ സഹായിച്ച ദൈവത്തിന്‍റെ ദാസന്മാര്‍ മാത്രമാണു ഞങ്ങള്‍. ദൈവം നിയോഗിച്ച കാര്യങ്ങളാണ് ഞങ്ങളില്‍ ഓരോരുത്തരും ചെയ്തത്."

6 ഞാന്‍ വിത്തു നടുകയും അപ്പൊല്ലോസ് അതിനു വെള്ളമൊഴിയ്ക്കുകയും ചെയ്തു. പക്ഷേ വിത്തു വളര്‍ത്തിയതു ദൈവമാണ്."

7 അതിനാല്‍ വിത്തു നട്ടവനോ അതിനു വെള്ളമൊഴിച്ചവനോ അല്ല പ്രധാനി. ദൈവമാണു പ്രധാനം, കാരണം അവനാണല്ലൊ വളര്‍ത്തുന്നത്."

8 നടുന്നവനും വെള്ളമൊഴിയ്ക്കുന്നവനും ഒരേ കര്‍മ്മമാണ് ഉള്ളത്. ഓരോരുത്തരും അവരവരുടെ പ്രവൃത്തിയ്ക്ക് സമ്മാനിതരാകുകയും ചെയ്യും."

9 ഞങ്ങള്‍ ദൈവത്തിനായി ഒത്തുകൂടിയ പണിക്കാരാണ്. നിങ്ങളാകട്ടെ ദൈവത്തിന്‍റെ കൃഷിയിടവുമാകുന്നു. നിങ്ങള്‍ ദൈവത്തിന്‍റെ ഒരു ഗൃഹവുമാകുന്നു."

10 കൃതഹസ്തനായ ഒരു പണിക്കാരനെപ്പോലെ ഞാന്‍ ആ ഗൃഹത്തിന്‍റെ അടിത്തറ പണിതു. അങ്ങനെ ചെയ്യാന്‍ ദൈവം എനിക്കു തന്ന വരം ഞാനുപയോഗിച്ചു. മറ്റുള്ളവര്‍ ആ അടിത്തറമേലാണ് പണിയുന്നത്. പക്ഷേ ഓരോരുത്തരും താനെങ്ങനെയാണു പണിയുന്നതെന്നതില്‍ ശ്രദ്ധാലുവായിരിക്കണം."

11 അടിത്തറയിട്ടു കഴിഞ്ഞു. മറ്റാര്‍ക്കും ഇനി മറ്റൊരു അടിത്തറ പണിയാനാവില്ല. പണിതു കഴിഞ്ഞ അടിത്തറ യേശുക്രിസ്തുവാകുന്നു."

12 ആ അടിത്തറമേല്‍ ആര്‍ക്കുവേണമെങ്കിലും സ്വര്‍ണ്ണം, വെള്ളി, രത്നം, തടി, പുല്ല്, വൈക്കോല്‍ എന്നിവയില്‍ ഏതുകൊണ്ടു വേണമെങ്കിലും പണിയാം."

13 പക്ഷേ ഓരോരുത്തര്‍ ചെയ്യുന്ന പണിയും വ്യക്തമായി കാണപ്പെടും. കാരണം, ആ ദിവസം അവയെല്ലാം തുറന്നു കാട്ടപ്പെടും. തീയോടു കൂടി ആ ദിവസം വരും. അത് ഓരോരുത്തരുടെ പ്രവൃത്തിയും പരിശോധിക്കും."

14 അഗ്നിപരീക്ഷയ്ക്കു ശേഷവും ഒരുവന്‍ പണിത ഗൃഹം നിലനിന്നാല്‍ അയാള്‍ക്ക് അതിന്‍റെ പ്രതിഫലം കിട്ടും."

15 എന്നാല്‍ അയാളുടെ കെട്ടിടം തീയിലെരിഞ്ഞാല്‍ അയാള്‍ക്കു നഷ്ടം സംഭവിയ്ക്കും. പക്ഷേ തീയില്‍നിന്നും രക്ഷപെട്ടതുപോലെ മാത്രം അവന്‍ രക്ഷിക്കപ്പെടും."

16 നിങ്ങള്‍ തന്നെ ദൈവത്തിന്‍റെ ആലയമാണെന്നു നിങ്ങളറിയണം. ദൈവാത്മാവ് നിങ്ങളില്‍ വസിക്കുന്നു."

17 ആരെങ്കിലും ദൈവാലയം നിശിപ്പിച്ചാല്‍ ദൈവം അവരെ നശിപ്പിക്കും. എന്തുകൊണ്ടെന്നാല്‍, ദൈവത്തിന്‍റെ ആലയം വിശുദ്ധമാണ്. നിങ്ങള്‍ തന്നെ ദൈവത്തിന്‍റെ ആലയമാകുന്നു."

18 സ്വയം കബളിപ്പിക്കാതിരിക്കുക. സ്വയം ജ്ഞാനിയെന്ന് അഭിമാനിക്കുന്നവന്‍ വിഡ്ഢിയായിത്തീരട്ടെ. അപ്പോള്‍ അവന്‍ യഥാര്‍ത്ഥത്തില്‍ ജ്ഞാനിയാകും."

19 എന്തുകൊ ണ്ടെന്നാല്‍ ആ ലോകത്തിന്‍റെ ജ്ഞാനം ദൈവത്തിനു ഭോഷത്വമാണ്. തിരുവെഴുത്തുകളില്‍ ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു, “കൌശലം പ്രയോഗിക്കുന്പോള്‍ ജ്ഞാനികളെ ദൈവം പിടിക്കുന്നു,"

20 “തിരുവെഴുത്തുകളില്‍ ഇങ്ങനെ കൂടി എഴുതിയിട്ടുണ്ട്, “ജ്ഞാനികളുടെ ചിന്തകള്‍ ദൈവം അറിയുന്നു. അവരുടെ ചിന്തകള്‍ വൃഥാവിലാണെന്നു അവന്‍ അറിയുന്നു."

21 അതിനാല്‍ നിങ്ങള്‍ മനുഷ്യരെച്ചൊല്ലി പ്രശംസിക്കരുത്. എല്ലാം നിങ്ങളുടേതാണ്."

22 പൌലൊസ്, അപ്പൊല്ലോസ്, കേഫാവ്(പത്രൊസ്), ഈ ലോകം, ജീവിതം, മരണം, ഇപ്പോഴുളളത്, വരുവാനുള്ളത് എല്ലാം നിങ്ങളുടേതാകുന്നു. 23നിങ്ങള്‍ ക്രിസ്തുവിന്‍റേതും ക്രിസ്തു ദൈവത്തിന്‍റേതുമാകുന്നു."

23 [This verse may not be a part of this translation]"

4

1 ഞങ്ങളെപ്പറ്റി ജനങ്ങള്‍ കരുതേണ്ടത് ഇങ്ങനെയാണ്: ഞങ്ങള്‍ ക്രിസ്തുവിന്‍റെ ദാസന്മാരാണ്. ദൈവം അവന്‍റെ രഹസ്യസത്യങ്ങള്‍ ഏല്പിക്കാന്‍ വിശ്വസിച്ചവരാണു ഞങ്ങള്‍."

2 എന്തെങ്കിലും ഏല്പിക്കപ്പെട്ടവര്‍ അതില്‍ വിശ്വസ്തരായിരിക്കണം."

3 നിങ്ങള്‍ എന്നെ വിധിച്ചാല്‍ ഞാനതു വകവയ്ക്കില്ല. ഏതെങ്കിലും മനുഷ്യക്കോടതി നടത്തുന്ന വിധിയും ഞാന്‍ വകവയ്ക്കില്ല. ഞാന്‍ സ്വയം വിധിയ്ക്കുകയുമില്ല."

4 ഞാന്‍ എന്തെങ്കിലും തെറ്റു ചെയ്തതായി എനിക്കറിയില്ല. എന്നാല്‍ എന്നെ അതു നിഷ്ക്കളങ്കനാക്കുന്നില്ല. കര്‍ത്താവാണ് എന്നെ വിധിയ്ക്കുന്നവന്‍."

5 അതിനാല്‍ ശ രിയായ സമയം വരുംവരെ വിധിക്കരുത്. കര്‍ത്താവ് വരുംവരെ കാത്തിരിക്കുക. ഇരുട്ടില്‍ ഒളിഞ്ഞിരിക്കുന്നവയെ അവന്‍ വെളിച്ചത്തില്‍ തിളക്കും. മനുഷ്യഹൃദയങ്ങളിലെ രഹസ്യങ്ങളെ അവന്‍ വെളിച്ചത്തു കൊണ്ടുവരും. അപ്പോള്‍ ദൈവം ഓരോരുത്തരേയും അനുയോജ്യമായ വിധം പുകഴ്ത്തും."

6 സഹോദരീസഹോദരന്മാരേ ഇക്കാര്യങ്ങളില്‍ ഞാന്‍ അപ്പൊല്ലൊസിനെയും എന്നെത്തന്നെയും നിങ്ങള്‍ക്കു ഉദാഹരണമായി കാട്ടി. “തിരുവെഴുത്തില്‍ എഴുതിയിരിക്കുന്നവ മാത്രം പിന്തുടരുക” എന്ന വാക്കുകളുടെ അര്‍ത്ഥം നിങ്ങള്‍ ഞങ്ങളില്‍ നിന്നും മനസ്സിലാക്കുംവിധമാണ് ഞാനിങ്ങനെ ചെയ്തത്. അപ്പോള്‍ നിങ്ങള്‍ ഒരാളില്‍ അഭിമാനിയ്ക്കുകയോ മറ്റൊരാളെ വെറുക്കുകയോ ഇല്ല."

7 നിങ്ങള്‍ മറ്റുള്ളവരെക്കാള്‍ മെച്ചമാണെന്ന് ആരു പറഞ്ഞു? നിങ്ങള്‍ക്കുള്ളതെല്ലാം നിങ്ങള്‍ക്കു നല്‍കിയതാണ്. അതുകൊണ്ട്, നിങ്ങള്‍ക്കുള്ളതെല്ലാം നല്‍കപ്പെട്ടതാണെങ്കില്‍ പിന്നെന്തിനാണ് അതെല്ലാം നിങ്ങളുടെ ശക്തികൊണ്ടു നേടിയതാണെന്ന് അഹങ്കരിക്കുന്നത്?"

8 നിങ്ങള്‍ക്കു വേണ്ടതെല്ലാം നിങ്ങള്‍ക്കുണ്ടെന്നു നിങ്ങള്‍ കരുതുന്നു. നിങ്ങള്‍ ധനികരാണെന്നു നിങ്ങള്‍ കരുതുന്നു. ഞങ്ങളെക്കൂടാതെ നിങ്ങള്‍ രാജാക്കന്മാരായെന്നു നിങ്ങള്‍ കരുതുന്നു. നിങ്ങള്‍ യഥാര്‍ത്ഥത്തിലും രാജാക്കന്മാരായിരുന്നുവെങ്കില്‍ എന്നു ഞാനാഗ്രഹിക്കുന്നു! അപ്പോള്‍ ഞങ്ങ ള്‍ക്കും നിങ്ങളോടൊത്തു വാഴാമായിരുന്നു."

9 എന്നാല്‍ എനിക്കും മറ്റ് അപ്പൊസ്തലന്മാര്‍ക്കും അവസാനത്തെ സ്ഥാനമാണു ദൈവം തന്നിരിക്കുന്നതെന്നു കാണുന്നു. ഞങ്ങള്‍ മറ്റുള്ളവര്‍ കാണ്‍കെ മരണശിക്ഷയ്ക്കു വിധിക്കപ്പെട്ടവരെപ്പോലെയാണ്. ദൂതന്മാര്‍ക്കും മനുഷ്യര്‍ക്കും ലോ കമൊട്ടുക്കും കാണുവാന്‍ ഒരു കാഴ്ച പോലെയായി ഞങ്ങള്‍."

10 ക്രിസ്തുവിനു വേണ്ടി ഞങ്ങള്‍ വിഡ്ഢികളാണ്. പക്ഷേ നിങ്ങള്‍ കരുതുന്നു ക്രിസ്തുവിന്‍റെ മുന്പില്‍ നിങ്ങള്‍ ജ്ഞാനികളാണെന്ന്. ഞങ്ങള്‍ ദുര്‍ബ്ബലരാണ്. പക്ഷേ നിങ്ങള്‍ കരുതുന്നു, നിങ്ങള്‍ കരുത്തരാണെന്ന്. ആളുകള്‍ നിങ്ങളെ ആദരിക്കുന്നു, ഞങ്ങളെ ആദരിക്കുന്നില്ല."

11 ഈ നിമിഷം വരേയ്ക്കും ഞങ്ങള്‍ക്കു തിന്നാനോ കുടിയ്ക്കാനോ വേണ്ടത്രയില്ല. ആവശ്യത്തിനു വസ്ത്രവുമില്ല. ചിലപ്പോഴൊക്കെ ഞങ്ങള്‍ മര്‍ദ്ദിക്കപ്പെടുന്നു. ഞങ്ങള്‍ക്കു വീടുമില്ല."

12 ഞങ്ങള്‍ ഞങ്ങളെപ്പോറ്റുന്നതിന് സ്വന്തം കൈകള്‍കൊണ്ട് കഠിനമായി അദ്ധ്വാനിക്കുന്നു. ജനങ്ങള്‍ ഞങ്ങളെ ശപിക്കുന്നു. പക്ഷേ ഞങ്ങള്‍ അവരെ അനുഗ്രഹിക്കുന്നു. ആളുകള്‍ ഞങ്ങളെ ഉപദ്രവിക്കുന്പോള്‍ ഞങ്ങളതു സഹിക്കുന്നു."

13 ഞങ്ങളെ ജനങ്ങള്‍ ദുഷിക്കുന്പോള്‍ ഞങ്ങള്‍ അവരെപ്പറ്റി നല്ലതു പറയുന്നു. ഇപ്പോഴും അവര്‍ ഞങ്ങളെ ലോകത്തിന്‍റെ ചവറു പോലെയും ഭൂമിയിലെ അഴുക്കായും കരുതുന്നു."

14 നിങ്ങളെ നാണിപ്പിക്കാനല്ല ഞാന്‍ ശ്രമിക്കുന്നത്. പക്ഷേ എന്‍റെ സ്വന്തം കുട്ടികള്‍ക്കെന്ന പോലെ ഞാന്‍ നിങ്ങള്‍ക്കു മുന്നറിയിപ്പു തരാനാണ് ഇതെല്ലാം എഴുതുന്നത്."

15 നിങ്ങള്‍ക്കു പതിനായിരം ഉപദേശകര്‍ ക്രിസ്തുവിലുണ്ടായിരിക്കാം, പക്ഷേ അനേകം പിതാക്കന്മാരുണ്ടാവില്ല. സുവിശേഷത്തിലൂടെ ഞാന്‍ നിങ്ങള്‍ക്കു ക്രിസ്തുയേശുവില്‍ പിതാവായിരിക്കുന്നു."

16 അതിനാല്‍ എന്നെപ്പോലെയായിരിക്കുവാന്‍ ഞാന്‍ നിങ്ങളോടു യാചിക്കുന്നു."

17 അതുകൊണ്ടാണ് ഞാന്‍ തിമൊഥെയോസിനെ നിങ്ങളുടെ അടുത്തേക്കയയ്ക്കുന്നത്. അവന്‍ കര്‍ത്താവില്‍ എന്‍റെ പുത്രനാണ്. തിമൊഥെയോസിനെ ഞാന്‍ സ്നേഹിക്കുന്നു, അവന്‍ വിശ്വസ്തനുമാണ്. ക്രിസ്തുയേശുവില്‍ ഞാന്‍ ജീവിച്ച മാര്‍ഗ്ഗങ്ങള്‍ അവന്‍ നിങ്ങളെ ഓര്‍മ്മിപ്പിക്കും. ആ ജീവിതരീതിയാണ് ഞാന്‍ എല്ലായിടവും എല്ലാ സഭകളിലും പഠിപ്പിക്കുന്നത്."

18 നിങ്ങളില്‍ ചിലര്‍ അഹങ്കാരികളായിരിക്കുന്നു. അഹങ്കരിക്കുന്നവര്‍ കരുതുന്നത് ഞാന്‍ നിങ്ങളിലേക്കു വീണ്ടും വരില്ല എന്നാണ്."

19 പക്ഷേ ദൈവഹിതമാണെങ്കില്‍ ഞാന്‍ ഉടനെ തന്നെ നിങ്ങളുടെയിടയിലേക്കു വരും. അപ്പോള്‍ എനിക്കു കാണേണ്ടത് അവര്‍ക്കെന്തു ചെയ്യാന്‍ കഴിയുമെന്നാണ്; എന്തു പറയുന്നുവെന്നല്ല."

20 ഞാനങ്ങനെ ആഗ്രഹിക്കുന്നത് എന്തെന്നാല്‍ ദൈവരാജ്യം വചനത്തിലല്ല ശക്തിയിലായതുകൊണ്ടാണ്."

21 നിങ്ങള്‍ക്ക് ഏതാണ് വേണ്ടത്? ഞാന്‍ നിങ്ങളുടെ അടുത്തേക്കു ശിക്ഷയോടു കൂടിയോ, സ്നേഹത്തോടും മാന്യതയോടും കൂടിയോ വരേണ്ടത്?"

5

1 നിങ്ങള്‍ക്കിടയില്‍ ലൈംഗികപാപമുണ്ടെന്നാണ് ജനങ്ങള്‍ യഥാര്‍ത്ഥത്തില്‍ പറയുന്നത്. ദൈവത്തെ അറിയാത്തവരുടെ ഇടയില്‍പ്പോലുമില്ലാത്ത വിധം വൃത്തികെട്ട ലൈംഗികപാപമാണത്. സ്വന്തം അപ്പന്‍റെ ഭാര്യയെ വച്ചുകൊണ്ടിരിക്കുന്നവന്‍ പോലുമുണ്ടെന്നാണ് പറയുന്നത്."

2 എന്നിട്ടും നിങ്ങള്‍ സ്വയം അഭിമാനിക്കുന്നു! നിങ്ങള്‍ ഖേദിക്കേണ്ടിയിരുന്നു. അങ്ങനെ ചെയ്തവനെ നിങ്ങളുടെ കൂട്ടത്തില്‍ നിന്നും പുറത്താക്കുകയും വേണം."

3 എന്‍റെ ശരീരം നിങ്ങളോടൊത്ത് അവിടെയില്ല; പക്ഷേ എന്‍റെ അത്മാവ് ഉണ്ട്. ആ പാപം ചെയ്തവനെ ഞാന്‍ വിധിക്കുകയും ചെയ്യും. ഞാനവിടെ ഉണ്ടായിരുന്നെങ്കിലെന്നപോലെ തന്നെയാണ് ഞാനവനെ വിധിച്ചത്."

4 നമ്മുടെ കര്‍ത്താവായ യേശുവിന്‍റെ നാമത്തില്‍ ഒത്തുചേരുക. ഞാന്‍ ആത്മാവില്‍ നിങ്ങളോടൊപ്പം ഉണ്ടാവുകയും, കര്‍ത്താവായ യേശുവിന്‍റെ ശക്തി നിങ്ങള്‍ക്കുണ്ടാവുകയും ചെയ്യും."

5 അപ്പോള്‍ ഇയാളെ സാത്താനു നല്‍കുക; അങ്ങനെ അവന്‍റെ പാപം നിറഞ്ഞ സ്വയം നശിപ്പിക്കപ്പെടട്ടെ. അപ്പോള്‍ അവന്‍റെ ആത്മാവ് കര്‍ത്താവിന്‍റെ ദിനത്തില്‍ രക്ഷിക്കപ്പെടട്ടെ."

6 നിങ്ങളുടെ അഹങ്കാരം നന്നല്ല, ഈ വചനം നിങ്ങള്‍ക്കറിയില്ലേ, “അല്പം പുളിമാവ് മുഴുവന്‍ അരിമാവിനെയും പുളിപ്പിക്കും.”"

7 പഴയ എല്ലാ പുളിമാവും പുറത്തെടുക്കുക, അങ്ങനെയെന്നാല്‍ നിങ്ങള്‍ പുതിയൊരു അരിമാവാകും. നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ പുളിപ്പില്ലാത്ത പെസഹാ അപ്പമാ ണ്.* അതെ, ഞങ്ങളുടെ പെസഹാകുഞ്ഞാടായ* ക്രിസ്തു യാഗം കഴിക്കപ്പെട്ടിരിക്കുന്നു."

8 അതുകൊണ്ട് നമുക്ക് നമ്മുടെ പെസഹാ ഭക്ഷണം കഴിക്കാം. പക്ഷേ പഴയ പുളിമാവുള്ള അപ്പമല്ല. പഴയ പുളിമാവ് പാപവും ദുര്‍വൃത്തിയുമാകുന്നു. എന്നാല്‍ നമുക്ക് പുളിപ്പില്ലാത്ത അപ്പം കഴിക്കാം. അത് നന്മയുടെയും സത്യത്തിന്‍റെയും അപ്പമാകുന്നു."

9 ലൈംഗികപാപം ചെയ്യുന്നവരുമായി യാതൊരു വിധത്തിലും ഇടപെടരുതെന്ന് ഞാന്‍ നിങ്ങള്‍ക്കയച്ച കത്തില്‍ എഴുതിയിരുന്നു."

10 എന്നാല്‍ ഈ ലോകത്ത് പാപം ചെയ്യുന്നവരുമായി ഇടപെടരുതെന്നല്ല ഞാന്‍ പറഞ്ഞതിന് അര്‍ത്ഥം. ഈ ലോകത്തിലുള്ള ലൈംഗികപാപം ചെയ്യുന്നവരും സ്വാര്‍ത്ഥരും പരസ്പരം വഞ്ചിക്കുന്നവരും വിഗ്രഹങ്ങളെ ആരാധിക്കുന്നവരുമായി ബന്ധപ്പെടരുതെന്നല്ല. അവരില്‍ നിന്നും രക്ഷപെടുന്നതിന് നിങ്ങള്‍ ഈ ലോകം വിട്ടുപോകണം."

11 സ്വയം ക്രിസ്തുവില്‍ സഹോദരനെന്നു പറയുകയും ലൈംഗികപാപം ചെയ്യുകയോ സ്വാര്‍ത്ഥനായിരിക്കുകയോ വിഗ്രഹങ്ങളെ ആരാധിക്കുകയോ ആളുകളെ ചീത്ത പറയുകയോ കുടിച്ചു മത്തരാകുകയോ ആളുകളെ വഞ്ചിക്കുകയോ ചെയ്യുന്നവരുമായി ബന്ധപ്പെടരുത്. അവരോടൊത്ത് ഭക്ഷിക്കുകപോലും ചെയ്യരുതെന്ന് നിങ്ങളോടു പറയാനാണ് ഞാന്‍ ഈ കത്തെഴുതുന്നത്."

12 [This verse may not be a part of this translation]"

13 [This verse may not be a part of this translation]"

6

1 നിങ്ങളുടെ കൂട്ടത്തില്‍ നിന്നൊരാള്‍ക്ക് മറ്റൊരാള്‍ക്കെതിരായി എന്തെങ്കിലും കാര്യമുണ്ടെങ്കില്‍ നിങ്ങളെന്തിനാണു നിയമകോടതിയിലേക്കു പോകുന്നത്? ദൈവത്തിനു മുന്പില്‍ നീതീകരിക്കപ്പെട്ടവരല്ല അവര്‍. പിന്നെന്തിനാണ്, ആരാണ് നീതിമാനെന്നു നിശ്ചയിക്കാന്‍ നിങ്ങള്‍ അവരെ അനുവദിക്കുന്നത്? നിങ്ങള്‍ ലജ്ജിക്കുക. എന്തുകൊണ്ടാണു നിങ്ങള്‍ ഇതിനായി ദൈവത്തിന്‍റെ ആളുകളെ സമീപിക്കാത്തത്?"

2 ദൈവത്തിന്‍റെ ആളുകള്‍ ഈ ലോകത്തെ ആകെ വിധിക്കുമെന്ന് തീര്‍ച്ചയായും നിങ്ങള്‍ക്കറിയാം. അതുകൊണ്ട് നിങ്ങള്‍ ഈ ലോകത്തെ വിധിച്ചാല്‍, ഇതു പോലുള്ള ചെറിയ കാര്യങ്ങളില്‍ വിധിയ്ക്കാന്‍ നിങ്ങള്‍ തീര്‍ച്ചയായും പ്രാപ്തരാണ്."

3 ഭാവിയില്‍ നമ്മള്‍ ദൂതന്മാരെ വിധിക്കുമെന്ന് നിങ്ങള്‍ക്കറിയാം. അതുകൊണ്ട് ലെൌകീകമായ ഇത്തരം വിധികള്‍ നടത്താനും നമുക്കാവുമെന്നു തീര്‍ച്ച."

4 അതിനാല്‍ നിങ്ങള്‍ക്കുള്ള തര്‍ക്കങ്ങളുമായി എന്തിന് സഭയിലില്ലാത്തവരുടെ അടുത്തേക്കു പോകുന്നു? സഭയെ സംബന്ധിച്ചിടത്തോളം അവര്‍ ആരുമല്ല."

5 നിങ്ങളെ നാണിപ്പിക്കാനാണു ഞാനിതു പറയുന്നത്. രണ്ടു സഹോദരന്മാര്‍ക്കിടയിലുള്ള തര്‍ക്കം പരിഹരിക്കുന്നതിന് മതിയായ വിജ്ഞരായ ചിലര്‍ നിങ്ങള്‍ക്കിടയില്‍ തീര്‍ച്ചയായും ഉണ്ട്."

6 എന്നാല്‍ ഇപ്പോള്‍ ഒരു സഹോദരന്‍ മറ്റൊരു സഹോദരനെതിരെ കോടതിയിലേക്കു പോകുന്നു. അവിശ്വാസികളെ നിങ്ങള്‍ വിധി പറയാന്‍ നിയോഗിക്കുന്നു."

7 മറ്റുള്ളവര്‍ക്കെതിരെ നിങ്ങള്‍ കൊടുക്കുന്ന അന്യായങ്ങളോരോന്നും നിങ്ങള്‍ പരാജയപ്പെട്ടുവെന്നതിന് തെളിവാണ്. മറ്റുള്ളവരെ നിങ്ങള്‍ക്കെതിരായി എന്തെങ്കിലും തെറ്റു ചെയ്യാന്‍ അനുവദിക്കുകയാണ് നിങ്ങളെ സംബന്ധിച്ചിടത്തോളം നന്ന്. ആരെങ്കിലും നിങ്ങളെ വഞ്ചിക്കാന്‍ അനുവദിക്കുകയാണ് നന്ന്."

8 പക്ഷേ നിങ്ങള്‍ തന്നെ തെറ്റു ചെയ്യുകയും വഞ്ചിക്കുകയും ചെയ്യുന്നു! അതും ക്രിസ്തുവിലുള്ള സ്വന്തം സഹോദരങ്ങളോട്."

9 [This verse may not be a part of this translation]"

10 [This verse may not be a part of this translation]"

11 മുന്‍കാലത്ത് നിങ്ങളില്‍ ചിലരും അങ്ങനെയായിരുന്നു. പക്ഷേ നിങ്ങള്‍ കഴുകപ്പെട്ടു, നിങ്ങള്‍ വിശുദ്ധരാക്കപ്പെട്ടു, കര്‍ത്താവായ യേശുക്രിസ്തുവിന്‍റെയും നമ്മുടെ ദൈവത്തിന്‍റെ ആത്മാവിന്‍റെയും നാമത്തില്‍ നിങ്ങള്‍ ദൈവത്തിനു മുന്പില്‍ നീതീകരിക്കപ്പെട്ടു."

12 “എല്ലാക്കാര്യങ്ങളും എനിക്കായി അനുവദിച്ചിരിക്കുന്നു.” പക്ഷേ എല്ലാം നന്നല്ല. “എല്ലാം എനിക്കായി അനുവദിച്ചിരിക്കുന്നു.” പക്ഷേ ഞാനൊന്നിനെയും എന്‍റെ യജമാനനാകാന്‍ അനുവദിക്കില്ല."

13 “ആഹാരം വയറിനും വയറ് ആഹാരത്തിനും ആണ്.” അതെ. പക്ഷേ ദൈവം അവ രണ്ടിനെയും നശിപ്പിക്കും. ശരീരം ലൈംഗികപാപത്തിനുള്ളതല്ല. ശരീരം കര്‍ത്താവിനുള്ളതാണ്, കര്‍ത്താവ് ശരീരത്തിനും,"

14 തന്‍റെ ശക്തികൊണ്ട് ദൈവം കര്‍ത്താവായ യേശുവിനെ ഉയിര്‍ത്തെഴുന്നേല്പിച്ചു. ദൈവം നമ്മളേയും ഉയിര്‍ത്തെഴുന്നേല്പിക്കും."

15 നിങ്ങളുടെ ശരീരങ്ങള്‍ ക്രിസ്തുവിന്‍റെ തന്നെ ഭാഗങ്ങളാണെന്നു നിങ്ങള്‍ക്കറിയാം. അതിനാല്‍ ഞാനൊരിക്കലും ക്രിസ്തുവിന്‍റെ ഭാഗങ്ങളെടുത്ത് ഒരു വേശ്യയുമായി അവയെ കൂട്ടിച്ചേര്‍ക്കരുത്."

16 തിരുവെഴുത്തുകളില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു, “രണ്ടുപേര്‍ ഒന്നായിത്തീരും. അതിനാല്‍ ഒരു വേശ്യയുമായി ചേര്‍ന്ന് ലൈംഗികപാപം ചെയ്യുന്നവന്‍ ശരീരത്തില്‍ അവളുമായി ഒന്നാകുകയാണ്."

17 പക്ഷേ കര്‍ത്താവുമായി ചേരുന്ന ഒരുവന്‍ ആത്മാവിലും അവനില്‍ ഒന്നായിത്തീരും."

18 അതിനാല്‍ ലൈംഗികപാപത്തില്‍ നിന്നും അകന്നു പോവുക. ഒരാള്‍ ചെയ്യുന്ന മറ്റ് ഓരോ പാപവും അവന്‍റെ ശരീരത്തിന് വെളിയിലാണ്. എന്നാല്‍ ലൈംഗികപാപം ചെയ്യുന്നവന്‍ തന്‍റെ തന്നെ ശരീരത്തിന് എതിരായി പാപം ചെയ്യുന്നു."

19 നിങ്ങളുടെ ശരീരം പരിശുദ്ധാത്മാവിന്‍റെ ആ ലയമാണെന്നു നിങ്ങളറിയുക. പരിശുദ്ധാത്മാവ് നിങ്ങള്‍ക്കുള്ളിലാണ്. ദൈവത്തില്‍ നിന്ന് നിങ്ങള്‍ പരിശുദ്ധാത്മാവിനെ സ്വീകരിച്ചു. നിങ്ങള്‍ നിങ്ങളുടെ തന്നെ സ്വന്തമല്ല."

20 നിങ്ങളെ ദൈവം ഒരു വിലയ്ക്കു വാങ്ങി. അതിനാല്‍ നിങ്ങളുടെ ശരീരംകൊണ്ട് ദൈവത്തെ ബഹുമാനിക്കുക."

7

1 ഇനി, നിങ്ങള്‍ എനിക്കെഴുതിയ കാര്യങ്ങളെപ്പറ്റി പറയാം. വിവാഹം കഴിയ്ക്കാതിരിക്കുകയാണ് ഒരാള്‍ക്കു നല്ലത്."

2 പക്ഷേ ലൈംഗികപാപത്തിന്‍റെ പ്രശ്നം അപകടം ആണ്. അതുകൊണ്ട് ഓരോ പുരുഷനും സ്വന്തം ഭാര്യയുണ്ടാവണം. അതുപോലെ ഓരോ സ്ത്രീയ്ക്കും സ്വന്തം ഭര്‍ത്താവുണ്ടായിരിക്കണം."

3 ഭാര്യയെന്ന നിലയ്ക്ക് അവള്‍ക്കു വേണ്ടതെല്ലാം ഭര്‍ത്താവ് നല്‍കിയിരിക്കണം. അതു പോലെ ഭര്‍ത്താവെന്ന നിലയ്ക്ക് അയാള്‍ക്കു വേണ്ടതെല്ലാം ഭാര്യയും നല്‍കിയിരിക്കണം."

4 ഭാര്യയ്ക്കു തന്‍റെ ശരീരത്തിനുമേല്‍ അധികാരമുണ്ടായിരിക്കുകയില്ല. ഭര്‍ത്താവിനാണ് അവളുടെ ശരീരത്തില്‍ അധികാരം. ഭര്‍ത്താവിനു തന്‍റെ തന്നെ ശരീരത്തിനുമേല്‍ അധികാരമില്ല. ഭാര്യയ്ക്കാണയാളുടെ ശരീരത്തിനുമേല്‍ അധികാരം."

5 നിങ്ങളുടെ ശരീരങ്ങള്‍ പരസ്പരം നല്കാന്‍ മടിക്കരുത്. എന്നാല്‍ ഒരു സമയത്തു പരസ്പര സമ്മതത്തോടു മാത്രം ലൈംഗിക ബന്ധം പുലര്‍ത്തുകയില്ലെന്നു നിങ്ങള്‍ നിശ്ചയിക്കണം. പ്രാര്‍ത്ഥനയ്ക്കുള്ള സമയം അതിനായി മാറ്റിവയ്ക്കണം. എന്നിട്ടു വീണ്ടും ചേര്‍ന്നു കൊള്ളുക. സാത്താന്‍ നിങ്ങളുടെ ദൌര്‍ബ്ബല്യം പ്രലോഭനത്തിനു വിധേയമാക്കാതിരിക്കാനാണിത്."

6 അല്പനേരത്തേക്ക് എങ്കിലും വേര്‍പിരിയാന്‍ നിങ്ങളെ അനുവദിക്കുന്നതിനാണു ഞാനിതു പറഞ്ഞത്. ഇതൊരു കല്പനയല്ല."

7 എല്ലാ ജനങ്ങളും എന്നെപ്പോലെ ആയിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ഓരോരുത്തര്‍ക്കും അവനവന്‍റേതായി ദൈവത്തിന്‍റെ കൃപാവരമുണ്ട്. ഒരാള്‍ക്ക് ഒരു കൃപാവരം വേറൊരാള്‍ക്ക് മറ്റൊന്ന്."

8 ഇനി അവിവാഹിതര്‍ക്കും വിധവകള്‍ക്കുമായി ഞാനിതു പറയുന്നു. എന്നെപ്പൊലെ ഒറ്റയായിരിക്കുകയാണ് അവര്‍ക്കു നല്ലത്."

9 എന്നാല്‍ അവര്‍ക്കു തങ്ങളുടെ ശരീരത്തെ നിയന്ത്രിക്കാനായില്ലെങ്കില്‍ അവര്‍ വിവാഹം കഴിക്കണം. ലൈംഗികേച്ഛയുമായി എരിഞ്ഞു പോകുന്നതിലും ഭേദം വിവാഹം കഴിയ്ക്കുകയാണ്."

10 ഇനി ഞാന്‍ വിവാഹിതര്‍ക്ക് ഈ കല്പന നല്‍കുന്നു. (കല്പന എന്നില്‍ നിന്നുള്ളതല്ല; കര്‍ത്താവില്‍ നിന്നുള്ളതാണിത്.) ഒരു ഭാര്യ അവളുടെ ഭര്‍ത്താവിനെ ഉപേക്ഷിക്കരുത്."

11 എന്നാല്‍ ഒരു ഭാര്യ അവളുടെ ഭര്‍ത്താവിനെ ഉപേക്ഷിച്ചാല്‍ പിന്നെ അവള്‍ വിവാഹം കഴിക്കരുത്. അല്ലെങ്കില്‍ അവള്‍ തന്‍റെ ഭര്‍ത്താവിന്‍റെ അടുത്തേക്കു മടങ്ങിപ്പോകണം. അതുപോലെ ഭര്‍ത്താവ് ഭാര്യയുമായുള്ള ബന്ധവും വേര്‍പെടുത്തരുത്."

12 മറ്റെല്ലാവര്‍ക്കുമായി ഞാന്‍ ഇങ്ങനെ പറയുന്നു. (ഞാനാണിതു പറയുന്നത്; കര്‍ത്താവല്ല:) ക്രിസ്തുവില്‍ സഹോദരനായ ഒരുവന് അവിശ്വാസിയായ ഒരു പത്നി ഉണ്ടാവാം. അവള്‍ അവനോടൊത്ത് താമസിക്കാന്‍ തയ്യാറാണെങ്കില്‍ അവന്‍ ഒരിക്കലും അവളെ ഉപേക്ഷിക്കരുത്."

13 അതുപോലെ ഒരു സ്ത്രീയ്ക്ക് അവിശ്വാസിയായ ഒരു ഭര്‍ത്താവുണ്ടായേക്കാം. അവന്‍ അവളോടൊത്തു താമസിക്കാന്‍ തയ്യാറായാല്‍ അവള്‍ അവനെ ഉപേക്ഷിക്കരുത്."

14 അവിശ്വാസിയായ ഭര്‍ത്താവ് വിശ്വാസിയായ ഭാര്യയിലൂടെ വിശുദ്ധനാക്കപ്പെടുന്നു. അവിശ്വാസിയായ ഭാര്യ വിശ്വാസിയായ ഭര്‍ത്താവിലൂടെ വിശുദ്ധയാക്കപ്പെടുകയും ചെയ്യുന്നു. ഇതു ശരിയല്ലായിരുന്നുവെങ്കില്‍ നിങ്ങളുടെ കുട്ടികള്‍ ശുദ്ധരാകുമായിരുന്നില്ല. പക്ഷേ ഇന്നു നിങ്ങളുടെ കുട്ടികള്‍ നിഷ്കളങ്കരും പരിശുദ്ധരുമാണ്."

15 എന്നാല്‍ അവിശ്വാസിയായ ഒരുവന്‍ ഉപേക്ഷിച്ചു പോകാന്‍ തീരുമാനിച്ചാല്‍ അവന്‍ പൊയ്ക്കൊള്ളട്ടെ. ഇതു സംഭവിക്കുന്പോള്‍ ക്രിസ്തുവില്‍ സഹോദരനോ സഹോദരിയോ ആയവര്‍ ബന്ധിതരല്ല. ദൈവം നമ്മെ സമാധാനമായൊരു ജീവിതത്തിനു വിളിച്ചു."

16 ഭാര്യമാരേ, നിങ്ങള്‍ നിങ്ങളുടെ ഭര്‍ത്താവിനെ രക്ഷിക്കപ്പെടുത്തിയേക്കാം; ഭര്‍ത്താക്കന്മാരേ, നിങ്ങള്‍ നിങ്ങളുടെ ഭാര്യയെ രക്ഷിക്കപ്പെടുത്തിയേക്കാം. പിന്നീട് എന്തുണ്ടാകുമെന്ന് നിങ്ങള്‍ക്കിപ്പോള്‍ അറികയില്ല."

17 എന്നാല്‍ ഓരോരുത്തരും ദൈവം അവനു ജീവിക്കാന്‍ നല്‍കിയ വഴിയേ ജീവിക്കുക. ദൈവം നിങ്ങളെ വിളിച്ചപ്പോള്‍ നിങ്ങള്‍ സഞ്ചരിച്ചിരുന്ന വഴി. ഞാന്‍ എല്ലാ സഭകളിലും ഉണ്ടാക്കുന്ന ഒരു ചട്ടമാണിത്."

18 വിളിക്കപ്പെട്ട സമയത്ത് ഒരുവന്‍ പരിച്ഛേദനം ചെയ്തിട്ടുണ്ടെങ്കില്‍, അവന്‍ തന്‍റെ പരിച്ഛേദനം ഉപേക്ഷിക്കരുത്. വിളിക്കപ്പെടുന്പോള്‍ പരിച്ഛേദനം ചെയ്തിട്ടില്ലാത്തവന്‍ ഇനി അതു ചെയ്യുകയുമരുത്."

19 ഒരാള്‍ പരിച്ഛേദനം ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നത് പ്രധാനമല്ല. ദൈവത്തിന്‍റെ കല്പനകള്‍ അനുസരിക്കുകയാണ് പ്രധാനം."

20 ഓരോരുത്തരും, ദൈവം അവനെ വിളിച്ചപ്പോഴത്തെ വഴിയില്‍ തുടരണം."

21 ദൈവം നിങ്ങളെ വിളിച്ചപ്പോള്‍ നിങ്ങള്‍ ഒരു അടിമയായിരുന്നുവെങ്കില്‍ അതേപ്പറ്റി വ്യാകുലപ്പെടേണ്ട, പക്ഷേ നിങ്ങള്‍ക്കു സ്വതന്ത്രനാകാന്‍ പറ്റുമെങ്കില്‍ സ്വതന്ത്രനായിക്കൊള്ളാനുള്ള അവസരം ഉപയോഗിക്കുക."

22 കര്‍ത്താവ് വിളിച്ചപ്പോള്‍ അടിമയായിരുന്നവന്‍ കര്‍ത്താവില്‍ സ്വതന്ത്രനും കര്‍ത്താവിന്‍റെ സ്വന്തവുമാകുന്നു. അതുപോലെ വിളിക്കപ്പെട്ടപ്പോള്‍ സ്വതന്ത്രനായിരുന്നവന്‍ ഇപ്പോള്‍ ക്രിസ്തുവിന്‍റെ അടിമയുമാകുന്നു."

23 നിങ്ങളെ വിലയ്ക്കു വാങ്ങിക്കഴിഞ്ഞു. അതുകൊണ്ട് മനുഷ്യരുടെ അടിമകളാകരുത്."

24 സഹോദരീസഹോദരന്മാരേ, ദൈവത്തോടൊത്തുള്ള നിങ്ങളുടെ പുതിയ ജീവിതത്തില്‍ നിങ്ങള്‍ വിളിക്കപ്പെട്ടപ്പോള്‍ എന്തായിരുന്നോ ആ മാര്‍ഗ്ഗം തുടരണം."

25 ഇനി ഞാന്‍ അവിവാഹിതരെപ്പറ്റി എഴുതുന്നു. എനിക്കിതേപ്പറ്റി കര്‍ത്താവില്‍ നിന്നും കല്പനകള്‍ ഒന്നും കിട്ടിയിട്ടില്ല. എന്നാലും ഞാന്‍ എന്‍റെ അഭിപ്രായം പറയുന്നു. കര്‍ത്താവ് എനിക്കായി വച്ചുനീട്ടിയ കാരുണ്യം കൊണ്ട് എനിക്ക് വിശ്വസ്തനായിരിക്കാന്‍ കഴിയും."

26 ഇതൊരു കുഴപ്പം പിടിച്ച കാലമാണ്. അതുകൊണ്ട് നിങ്ങള്‍ ഇങ്ങനെതന്നെ (അവിവാഹിതരായി) തുടരുന്നതാണ് നല്ലതെന്ന് എനിക്കു തോന്നുന്നു."

27 നിങ്ങള്‍ക്കൊരു ഭാര്യയുണ്ടെങ്കില്‍, അവളില്‍ നിന്ന് വേര്‍പെടാന്‍ മുതിരരുത്. നിങ്ങള്‍ക്കു ഭാര്യയില്ലായെങ്കില്‍ ഒരു ഭാര്യയെ കണ്ടെത്താനും ശ്രമിക്കരുത്."

28 പക്ഷേ വിവാഹം കഴിക്കാന്‍ നിങ്ങള്‍ നിശ്ചയിച്ചാല്‍ അതൊരു പാപമല്ല. ഒരിക്കലും വിവാഹം കഴിക്കാതിരുന്ന ഒരു പെണ്‍കുട്ടി വിവാഹം ചെയ്യുകയാണെങ്കില്‍ പാപം ചെയ്യുന്നില്ല. എന്നാല്‍ വിവാഹം കഴിക്കുന്നവര്‍ക്ക് ഈ ജീവിതത്തില്‍ പ്രയാസങ്ങളുണ്ടാകും. നിങ്ങള്‍ ഈ പ്രയാസങ്ങളില്‍ നിന്ന് മോചിതരാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു."

29 സഹോദരീ സഹോദരന്മാരേ, ഇതാണ് ഞാന്‍ അര്‍ത്ഥമാക്കുന്നത്. നമുക്ക് ഇനിയും അധികം സമയം മിച്ചമില്ല. അതുകൊണ്ട് ഇപ്പോള്‍ മുതല്‍ ഭാര്യമാരുള്ളവര്‍ തങ്ങള്‍ക്കു ഭാര്യമാരില്ലാത്തപ്പോഴെന്നപോലെ കര്‍ത്താവിനെ സേവിക്കുക."

30 ദുഃഖിതരായവര്‍ ദുഃഖിതരല്ലാത്തതുപോലെ ജീവിക്കുക. സന്തോഷവാന്മാരായിട്ടുള്ളവര്‍ സന്തോഷമില്ലാത്തവരായി ജീവിക്കുക. സാധനങ്ങള്‍ വാങ്ങുന്നവന്‍ ഒന്നുമില്ലാത്തതുപോലെ ജീവിക്കുക."

31 ലൌകികമായ സാധനങ്ങള്‍ ഉപയോഗിക്കുന്നവര്‍ സാധനങ്ങള്‍ തങ്ങള്‍ക്കു പ്രധാനമല്ല എന്ന രീതിയില്‍ ജീവിക്കണം. ഈ ലോകം ഇപ്പോഴത്തെ അവസ്ഥയില്‍ നിന്നും ഉടന്‍ തന്നെ മാറും എന്നതിനാലാണ് നിങ്ങള്‍ ഇങ്ങനെയൊക്കെ ജീവിക്കണമെന്നു പറയുന്നത്."

32 നിങ്ങള്‍ ഉല്‍ക്കണ്ഠാകുലമായ ചിന്തകളില്‍നിന്നും മോചിതരായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അവിവാഹിതനായ ഒരാള്‍ കര്‍ത്താവിന്‍റെ ജോലിയില്‍ വ്യാപൃതനാകുന്നു. കര്‍ത്താവിനെ സന്തുഷ്ടനാക്കുവാനാണ് അയാളുടെ ശ്രമം."

33 എന്നാല്‍ വിവാഹിതനായ ഒരുവന്‍ ലൌകികകാര്യങ്ങളില്‍ വ്യാപൃതനുമാണ്. അവന്‍ തന്‍റെ ഭാര്യയെ സന്തുഷ്ടയാക്കുവാനാണു ശ്രമിക്കുന്നത്."

34 അയാള്‍ രണ്ടു കാര്യങ്ങളെപ്പറ്റി ആലോചിക്കണം- സ്വന്തം ഭാര്യയെ പ്രസാദിപ്പിക്കുക, കര്‍ത്താവിനെ പ്രസാദിപ്പിക്കുക. അവിവാഹിതയായ ഒരു സ്ത്രീയോ ഒരിക്കലും വിവാഹം കഴിക്കാത്ത ഒരു പെണ്‍കുട്ടിയോ അവരുടെ മുഴുവന്‍ സമയവും കര്‍ത്താവിനായി സമര്‍പ്പിക്കും. അവള്‍ക്ക് തന്‍റെ ആത്മാവും ശരീരവും മുഴുവനും കര്‍ത്താവിനു സമര്‍പ്പി ക്കാനാകണം. എന്നാല്‍ വിവാഹിതയായ ഒരു സ്ത്രീ ലൌകികകാര്യങ്ങളില്‍ വ്യാപൃതയാണ്. തന്‍റെ ഭര്‍ത്താവിനെ പ്രസാദിപ്പിക്കാന്‍ ശ്രമിക്കുകയാണവള്‍ ചെയ്യുന്നത്."

35 നിങ്ങളെ സഹായിക്കാനാണ് ഞാന്‍ ഇക്കാര്യങ്ങള്‍ പറയുന്നത്. നിങ്ങളെ പരിമിതപ്പെടുത്താനല്ല ഞാനിതു പറയുന്നത്. പക്ഷേ നിങ്ങള്‍ നേരായ മാര്‍ഗ്ഗത്തില്‍ ജീവിക്കണമെന്നാണ് എനിക്കാഗ്രഹം. നിങ്ങളുടെ ശ്രദ്ധ വേറെ കാര്യങ്ങളില്‍ വ്യതിചലിക്കാതെ കര്‍ത്താവിന് നിങ്ങളെ പൂര്‍ണ്ണമായും സമര്‍പ്പിക്കപ്പെടാനാണു ഞാന്‍ ആഗ്രഹിക്കുന്നത്."

36 ഒരുവന്‍ തന്‍റെ കന്യകയായ മകളെ വിവാഹത്തിനു നല്ല പ്രായം കഴിഞ്ഞിട്ടും വിവാഹം കഴിപ്പിക്കാതിരിക്കുന്നതു ശരിയല്ലെന്നു ചിന്തിച്ചേക്കാം. വിവാഹം അനിവാര്യമാണെന്ന് അയാള്‍ ആലോചിച്ചേക്കാം. അയാള്‍ അവളെ വിവാഹം കഴിക്കാനും അനുവദിക്കണം. അതു പാപമല്ല."

37 പക്ഷേ മറ്റൊരാള്‍ കുറേക്കൂടി ഉറച്ച മനസ്സുള്ളവനായിരിക്കും. വിവാഹത്തിന്‍റെ പ്രശ്നമേ ഇല്ലാത്തതിനാല്‍ അയാള്‍ക്ക് ഇഷ്ടമുള്ളതുപോലെ പ്രവൃത്തിക്കാം. തന്‍റെ കന്യകയായ പുത്രിയെ അവിവാഹിതയായി തുടരാന്‍ അയാള്‍ തീരുമാനിച്ചാല്‍ അയാള്‍ ചെയ്യുന്നത് ശരിയാണ്."

38 തന്‍റെ കന്യകയായ പുത്രിയെ വിവാഹം ചെയ്തുകൊടുത്തയാള്‍ ചെയ്യുന്നത് നല്ലതാണ്. അവളെ കല്യാണം കഴിച്ചു കൊടുക്കാത്തയാള്‍ അതിലും നല്ല കാര്യമാണ് ചെയ്യുന്നത്."

39 ഒരു സ്ത്രീ തന്‍റെ ഭര്‍ത്താവ് ജീവിച്ചിരിക്കുവോളം കാലം അയാളില്‍ ബന്ധിതയാണ്. ഭര്‍ത്താവ് മരിച്ചാല്‍ അവള്‍ക്കിഷ്ടമുള്ളയാളെ വിവാഹം കഴിക്കാനുള്ള സ്വാതന്ത്യം അവള്‍ക്കുണ്ടാകും. പക്ഷേ അവള്‍ കര്‍ത്താവില്‍ വിവാഹം കഴിക്കണം."

40 വീണ്ടും വിവാഹിതയാകാതിരുന്നാല്‍ അവള്‍ക്ക് കൂടുതല്‍ സന്തോഷം. ഇത് എന്‍റെ അഭിപ്രായമാണ്; എനിക്ക് ദൈവത്തിന്‍റെ ആത്മാവുണ്ടെന്ന് ഞാന്‍ വിശ്വസിക്കുകയും ചെയ്യുന്നു."

8

1 ഇനി വിഗ്രഹങ്ങള്‍ക്കു യാഗമര്‍പ്പിക്കപ്പെട്ട മാംസത്തെപ്പറ്റി ഞാന്‍ എഴുതാം. “നമുക്കെല്ലാം അറിവുണ്ട്” എന്നു നമുക്കറിയാം. “അറിവ്” നിങ്ങളെ അഹംഭാവത്താല്‍ ചീര്‍പ്പിക്കുന്നു. പക്ഷേ സ്നേഹം മറ്റുള്ളവരെ ശക്തരാക്കാന്‍ നിങ്ങളെ സഹായിക്കുന്നു."

2 തനിക്ക് ചിലതൊക്കെ അറിയാമെന്ന് കരുതുന്ന ഒരാള്‍ യഥാര്‍ത്ഥത്തില്‍ ഒന്നും അയാള്‍ അറിയേണ്ടതുപോലെ അറിയുന്നില്ല."

3 പക്ഷേ ദൈവത്തെ സ്നേഹിക്കുന്നവന്‍ ദൈവത്താല്‍ അറിയപ്പെടുന്നു."

4 അതുകൊണ്ട് മാംസഭക്ഷണത്തെപ്പറ്റി ഞാനിതാണ് പറയുന്നത്. ഒരു വിഗ്രഹം ഈ ലോകത്തില്‍ യഥാര്‍ത്ഥത്തില്‍ ഒന്നുമല്ലെന്നു നമുക്കറിയാം. ദൈവം ഒന്നേയുള്ളൂവെന്നും നമുക്കറിയാം."

5 ദൈവമെന്നു വിളിക്കപ്പെടുന്ന പലതും സ്വര്‍ഗ്ഗത്തിലോ ഭൂമിയിലോ ഉണ്ട് എന്നത് പ്രധാനമല്ല. (ജനങ്ങള്‍ “ദൈവ”മെന്നും “കര്‍ത്താ”വെന്നും വിളിക്കുന്ന അനേകം സാധനങ്ങളുണ്ട്.)"

6 പക്ഷേ നമുക്ക് ഒരു ദൈവമേയുള്ളൂ. അവന്‍ നമ്മുടെ പിതാവാകുന്നു. എല്ലാം അവനില്‍ നിന്നും വന്നു, നാം അവനുവേണ്ടി ജീവിക്കുകയും ചെയ്യുന്നു. കര്‍ത്താവും ഒന്നേയുള്ളൂ. അവന്‍ യേശുക്രിസ്തുവാകുന്നു. എല്ലാം യേശുവിലൂടെ ഉണ്ടാക്കപ്പെട്ടു. നമുക്ക് അവനിലൂടെ ജീവനും ഉണ്ട്."

7 പക്ഷേ എല്ലാവര്‍ക്കും ഇതറികയില്ല. ചിലര്‍ക്ക് ഇപ്പോള്‍ വരെ വിഗ്രഹാരാധന ഉണ്ടായിരുന്നു. അതുകൊണ്ട് അവര്‍ക്ക് ഇറച്ചി കഴിക്കുന്പോള്‍ അത് വിഗ്രഹത്തിന്‍റേതാണെന്ന തോന്നലുണ്ട്. ആ മാംസം തിന്നുന്നതു ശരിയാണോ എന്നവര്‍ക്കു നിശ്ചയമുണ്ടായിരുന്നില്ല. അതുകൊണ്ട് അതു തിന്നു കഴിയുന്പോള്‍ അവര്‍ക്കു കുറ്റബോധമുണ്ടാകും."

8 എന്നാല്‍ ആഹാരം നമ്മെ ദൈവത്തോട് അടുപ്പിക്കുകയില്ല. ആഹാരം കഴിക്കാന്‍ വിസ്സമ്മതിക്കുന്നതു കൊണ്ട് ദൈവത്തിനു നമ്മോടുള്ള പ്രീതിയ്ക്കും കുറവൊന്നും ഉണ്ടാവില്ല. തിന്നുന്നത് നമ്മെ നന്നാക്കുകയുമില്ല."

9 എന്നാല്‍ നിങ്ങളുടെ സ്വാതന്ത്ര്യത്തില്‍ ജാഗ്രത പുലര്‍ത്തുക. ആ സ്വാതന്ത്ര്യം ദുര്‍ബ്ബലമായ വിശ്വാസം ഉള്ളവരെ പാപത്തിലേക്കു തള്ളാം."

10 നിങ്ങള്‍ക്ക് അറിവുണ്ട്, അതുകൊണ്ട് അന്യദേവനെ ആരാധിക്കുന്ന ഇടത്തിലിരുന്ന് ആഹാരം കഴിക്കുന്നതില്‍ വിഷമം തോന്നുകയില്ല. ദുര്‍ബ്ബലവിശ്വാസിയായ ഒരുവന്‍ നിങ്ങളങ്ങനെ ചെയ്യുന്നത് കണ്ടെന്നിരിക്കാം. അതവനെ വിഗ്രഹത്തിനു ബലികൊടുത്ത മാംസം ഭക്ഷിക്കാന്‍പോലും പ്രേരിപ്പിച്ചേക്കാം. പക്ഷേ അതു തെറ്റാണെന്നാണവന്‍ യഥാര്‍ത്ഥത്തില്‍ കരുതുന്നത്."

11 അതിനാല്‍ ദുര്‍ബ്ബലനായ ആ സഹോദരന്‍ നിങ്ങളുടെ അറിവിനാല്‍ ദുര്‍ബ്ബലനായി നശിച്ചു. ഈ സഹോദരനു വേണ്ടിയും കൂടിയാണ് ക്രിസ്തു മരിച്ചത്."

12 നിങ്ങള്‍ ഇതുപോലെ ക്രിസ്തുവില്‍ സഹോദര സഹോദരിമാര്‍ക്കെതിരായി പാപം ചെയ്യുകയും അവര്‍ക്കു തെറ്റെന്നു തോന്നുന്നതു ചെയ്യിക്കാന്‍ കാരണമാവുകയും ചെയ്യുന്പോള്‍ നിങ്ങളും ക്രിസ്തുവിനെതിരായി പാപം ചെയ്യുകയാണ്."

13 അതുകൊണ്ട് ഞാന്‍ തിന്നുന്ന ഭക്ഷണം എന്‍റെ സഹോദരനെ പാപത്തിലേക്കു തള്ളിയിടുന്നെങ്കില്‍ ഞാനൊരിക്കലും മാംസം കഴിക്കില്ല. എന്‍റെ സഹോദരനെ പാപിയാക്കാതിരിക്കാന്‍ വേണ്ടി ഞാന്‍ മാംസഭക്ഷണം നിറുത്തും."

9

1 ഞാനൊരു സ്വതന്ത്രനാണ്. ഞാനൊരു അപ്പൊസ്തലനാണ്. നമ്മുടെ കര്‍ത്താവായ യേശുവിനെ ഞാന്‍ കണ്ടിട്ടുണ്ട്. കര്‍ത്താവിലുള്ള എന്‍റെ ജോലിയുടെ ഉദാഹരണമാണ് നിങ്ങള്‍."

2 മറ്റുള്ളവര്‍ എന്നെ ഒരു അപ്പൊസ്തലനായി സ്വീകരിക്കുകയില്ല, പക്ഷേ നിങ്ങള്‍ എന്നെ ഒരു അപ്പൊസ്തലനായി സ്വീകരിക്കും. ഞാന്‍ കര്‍ത്താവില്‍ ഒരു അപ്പൊസ്തലനാണെന്നതിനു തെളിവാണു നിങ്ങള്‍."

3 ചിലര്‍ക്കു എന്നെ വിധിക്കണം. അവര്‍ക്കു നല്‍കുവാനുള്ള എന്‍റെ ഉത്തരം ഇതാണ്."

4 ഞങ്ങള്‍ക്കു തിന്നുവാനും കുടിക്കുവാനുമുള്ള അവകാശമില്ലേ?"

5 യാത്ര ചെയ്യുന്പോള്‍ വിശ്വാസിയായ ഭാര്യയെ കൊണ്ടുനടക്കാന്‍ ഞങ്ങള്‍ക്ക് അവകാശമില്ലേ? മറ്റ് അപ്പൊസ്തലന്മാരും കര്‍ത്താവിന്‍റെ സഹോദരന്മാരും കേഫായും ഒക്കെ ഇങ്ങനെ ചെയ്യുന്നുണ്ട്."

6 ബര്‍ന്നബാസും ഞാനും മാത്രം ഉപജീവനത്തിനു വേണ്ടി അദ്ധ്വാനിക്കണം എന്നാണോ?"

7 സ്വന്തം ശന്പളം സ്വയം നല്‍കുന്ന ഒരു പട്ടാളക്കാരനുമില്ല. സ്വയം നട്ടുവളര്‍ത്തിയ മുന്തിരിത്തോട്ടത്തില്‍ നിന്ന് ഏതാനും മുന്തിരി തിന്നാത്ത ഒരുവനുമില്ല. ആട്ടിന്‍പറ്റത്തെ നയിച്ചിട്ട് അതിന്‍റെ പാലു കുടിക്കാത്തവനുമില്ല."

8 ഇതൊക്കെ മനുഷ്യര്‍ ചിന്തിക്കുന്നതു മാത്രമല്ല. ദൈവത്തിന്‍റെ ന്യായപ്രമാണം ഇതു തന്നെ പറയുന്നു."

9 [This verse may not be a part of this translation]"

10 അവന്‍ യഥാര്‍ത്ഥത്തില്‍ ഞങ്ങളെപ്പറ്റിയാണു പറഞ്ഞിരുന്നത്. തിരുവെഴുത്തിലെ ആ ഖണ്ഡിക ഞങ്ങള്‍ക്കുവേണ്ടി എഴുതപ്പെട്ടതാണ്. കൊയ്യുന്നവനും മെതിക്കുന്നവനും വേലയ്ക്കു കൂലിയായി അല്പം ധാന്യം കിട്ടുമെന്ന പ്രതീക്ഷയോടെ ജോലി ചെയ്യണം."

11 ഞങ്ങള്‍ നിങ്ങളില്‍ ആത്മീയവിത്ത് വിതച്ചു. അതുകൊണ്ട് നിങ്ങളുടെ ഭൌതീകമായതില്‍ നിന്നും ഈ ജീവിതത്തിന് ഞങ്ങള്‍ക്ക് കുറച്ച് വിളവെടുക്കാമല്ലോ. തീര്‍ച്ചയായും അതൊരു അത്യാഗ്രഹമല്ല."

12 മറ്റുള്ളവര്‍ക്ക് നിങ്ങളില്‍നിന്ന് കിട്ടുവാന്‍ അവകാശമുണ്ട്. അതുകൊണ്ട് തീര്‍ച്ചയായും ഞങ്ങള്‍ക്കും ഈ അവകാശമുണ്ട്. പക്ഷേ ഞങ്ങള്‍ ആ അവകാശം ഉപയോഗിക്കുന്നില്ല. ഇല്ല, ക്രിസ്തുവിന്‍റെ സുവിശേഷം അനുസരിക്കുന്നതില്‍നിന്നും ഞങ്ങള്‍ ആരെയും തടയാതിരിക്കാന്‍ ഞങ്ങള്‍ എല്ലാം സഹിക്കുന്നു."

13 ദൈവാലയത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് അവിടുന്നു തന്നെ ഭക്ഷണം കിട്ടുമെന്ന് നിങ്ങള്‍ക്കറിയാം. യാഗപീഠത്തില്‍ ശുശ്രൂഷ ചെയ്യുന്നവര്‍ക്ക് യാഗപീഠത്തില്‍ അര്‍പ്പിക്കപ്പെട്ടതിന്‍റെ പങ്കു കിട്ടും."

14 സുവിശേഷ പ്രസംഗകരുടെ കാര്യത്തിലും അങ്ങനെ തന്നെ. സുവിശേഷ പ്രസംഗകര്‍ക്ക് ജീവനാംശം അവരുടെ തൊഴിലില്‍ നിന്നു തന്നെ കിട്ടണമെന്നു കര്‍ത്താവു കല്പിച്ചിട്ടുണ്ട്."

15 പക്ഷേ ഞാന്‍ ഇതില്‍ ഒരവകാശവും ഉപയോഗിച്ചിട്ടില്ല. ഞാനിതൊന്നും നേടാന്‍ ശ്രമിക്കുന്നുമില്ല. ഞാനിതെഴുതുന്നതിന്‍റെ ലക്ഷ്യവും അതല്ല. അഭിമാനിക്കാനുള്ള എന്‍റെ അവകാശം എടുത്തുമാറ്റപ്പെടുന്നതിലും മരിക്കുകയാണ് എനിക്കു ഭേദം."

16 സുവിശേഷം പ്രസംഗിക്കുന്നത് എനിക്കു പ്രശംസിക്കാന്‍ വേണ്ടിയല്ല. സുവിശേഷ പ്രസംഗം ഞാന്‍ ചെയ്യേണ്ട എന്‍റെ കടമയാണ്. ഞാന്‍ സുവിശേഷം പ്രസംഗിച്ചില്ലെങ്കിലാണ് എനിക്കു ദുരിതം."

17 ഇത് ഞാന്‍ തന്നെ തിരഞ്ഞെടുത്തതായിരുന്നുവെങ്കില്‍ സുവിശേഷം ഞാന്‍ പ്രസംഗിച്ചാല്‍ ഞാനൊരു പ്രതിഫലം അര്‍ഹിക്കുന്നു. പക്ഷേ എനിക്കു മറ്റു പോംവഴികളില്ല. ഞാന്‍ സുവിശേഷം പ്രസംഗിക്കണം. എന്നില്‍ ഏല്പിക്കപ്പെട്ട കടമ ഞാന്‍ നിര്‍വ്വഹിക്കുന്നുവെന്നു മാത്രം."

18 പിന്നെ എന്തു പ്രതിഫലമാണെനിക്കു കിട്ടുക? ഇതാണെന്‍റെ പ്രതിഫലം. സുവിശേഷം പ്രസംഗിക്കുന്പോള്‍ എനിക്കു പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടെ അതു പറയാം. ആ രീതിയില്‍ പ്രസംഗിക്കുന്നതിന് പ്രതിഫലത്തിനുള്ള അവകാശം ഞാനുന്നയിക്കരുത്."

19 ഞാന്‍ സ്വതന്ത്രനാണ്. ഞാനാരുടേയും ആളല്ല. പക്ഷേ ഞാനെന്നെ എല്ലാവരുടേയും അടിമയാക്കുന്നു. കഴിയുന്നത്ര ആള്‍ക്കാരെ രക്ഷിക്കാന്‍ സഹായിക്കുകയാണ് ഞാനിതുകൊണ്ടു ചെയ്യുന്നത്."

20 യെഹൂദര്‍ക്കു ഞാനൊരു യെഹൂദനെപ്പൊലെയായി. യെഹൂദരെ രക്ഷിക്കാനാണു ഞാനിതു ചെയ്തത്. ഞാനൊരു ന്യായപ്രമാണത്തിന്‍റെയും ചട്ടക്കൂടിലല്ല. എങ്കിലും നിയമം കൊണ്ടു ഭരിക്കപ്പെടുന്നവര്‍ക്ക് ഞാനും അങ്ങനെയായി. അത്തരക്കാരെ രക്ഷിക്കാനാണ് ഞാനങ്ങനെയായത്."

21 ന്യായപ്രമാണമില്ലാത്തവര്‍ക്ക് ഞാന്‍ ന്യായപ്രമാണമില്ലാത്തവനായി. ന്യായപ്രമാണമില്ലാത്തവരെ രക്ഷിക്കാനാണു ഞാനങ്ങനെയായത്. (പക്ഷേ, യഥാര്‍ത്ഥത്തില്‍ ഞാന്‍ ദൈവത്തിന്‍റെ ന്യായപ്രമാണത്തിലാണ് -ക്രിസ്തുവിന്‍റെ ന്യായപ്രമാണത്തിന്‍ കീഴിലാണ് ഞാന്‍.)"

22 ദുര്‍ബ്ബലരെ രക്ഷിക്കാന്‍ ഞാനും ദുര്‍ബ്ബലനായി. ഞാന്‍ എല്ലാവര്‍ക്കും എല്ലാമായി. ആകുന്നത്രയും ചില ആളുകളെ രക്ഷിക്കാനാണ് ഞാനതു ചെയ്തത്."

23 സുവിശേഷം മൂലമാണ് ഞാന്‍ ഇതെല്ലാം ചെയ്തത്. സുവിശേഷത്തിന്‍റെ അനുഗ്രഹങ്ങളില്‍ എനിക്കു പങ്കു പറ്റാമെന്നതു കൊണ്ടാണ് ഞാന്‍ ഈ കാര്യങ്ങളെല്ലാം ചെയ്യുന്നത്."

24 ഓട്ടമത്സരത്തില്‍ എല്ലാ ഓട്ടക്കാരും ഓടുമെന്ന് നിങ്ങള്‍ക്കറിയാം. പക്ഷേ ഒരു ഓട്ടക്കാരനേ സമ്മാനം കിട്ടൂ. അതുകൊണ്ട് ഓടുക. സമ്മാനം കിട്ടാന്‍ ഓടുക."

25 എല്ലാ കളികളിലും പങ്കെടുക്കുന്നവര്‍ കര്‍ശനമായി പരിശീലനം നടത്താറുണ്ട്. കിരീടം നേടുന്നതിനാണവരിതു ചെയ്യുന്നത്. ആ കിരീടം അല്പനേരത്തേക്കു മാത്രം നിലനില്‍ക്കുന്ന ഒരു ലൌകിക കാര്യമാണ്. പക്ഷേ നമ്മുടെ കിരീടം എന്നും നിലനില്‍ക്കുന്നതാണ്."

26 അതുകൊണ്ട് ലക്ഷ്യമുള്ള ഒരാ ളെപ്പോലെ ഞാന്‍ ഓടുന്നു. വായുവിലല്ലാതെ, ഇടിക്കുന്ന ഒരു മുഷ്ടിയുദ്ധക്കാരനെപ്പോലെ ഞാന്‍ പൊരുതുന്നു."

27 ഞാന്‍ എന്‍റെ തന്നെ ശരീരത്തിലാണ് ഇടിക്കുന്നത്. അതിനെ ഞാനെന്‍റെ അടിമയാക്കി. ഞാന്‍ തന്നെ തിരസ്കരിക്കപ്പെടാതിരിക്കാനാണ്, അതും മറ്റുള്ളവരോടു പ്രസംഗിച്ചശേഷം, ഞാനിതു ചെയ്യുന്നത്."

10

1 സഹോദരരേ, മോശെയെ പിന്തുടര്‍ന്ന നമ്മുടെ പിതാക്കന്മാര്‍ക്കു എന്തു സംഭവിച്ചുവെന്നു നിങ്ങളെ അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവരെല്ലാം മേഘങ്ങള്‍ക്കിടയില്‍ ആയിരുന്നു, അവരെല്ലാം കടലിലൂടെ നടക്കുകയും ചെയ്തു."

2 മേഘത്തിലും കടലിലും സ്നാനപ്പെട്ട് അവര്‍ മോശെയോടു ചേര്‍ന്നു."

3 അവരെല്ലാം ഒരേ ആത്മീയാഹാരം ഭക്ഷിച്ചു."

4 അവര്‍ ഒരേ ആത്മീയജലവും കുടിച്ചു. അവരോടൊപ്പമുണ്ടായിരുന്ന ആത്മീയ പാറയില്‍ നിന്നാണ് അവര്‍ കുടിച്ചത്. ആ പാറ ക്രിസ്തുവായിരുന്നു."

5 പക്ഷേ ദൈവം അവരിലധികം പേരോടും പ്രീതനായില്ല. അവര്‍ മരുഭൂമിയില്‍ വധിക്കപ്പെട്ടു."

6 സംഭവിച്ച ഇക്കാര്യങ്ങളെല്ലാം നമുക്കു മാതൃകകളുമാണ്. അവര്‍ ഇച്ഛിച്ചതുപോലുള്ള തിന്മ ആഗ്രഹിക്കാതിരിക്കാന്‍ ഇതു നമ്മെ ഓര്‍മ്മിപ്പിക്കുന്നു."

7 അവര്‍ ചെയ്തതുപോലെ വിഗ്രഹങ്ങളെ ആരാധിക്കരുത്. തിരുവെഴുത്തുകളില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു, “അവര്‍ തിന്നാനും കുടിയ്ക്കാനും ഇരുന്നു. നൃത്തം ചെയ്യാന്‍ അവര്‍ എഴുന്നേറ്റു."

8 അവരില്‍ ചിലര്‍ ചെയ്തതുപോലുള്ള ലൈംഗികപാപങ്ങള്‍ നാം ചെയ്യരുത്. ഒരു ദിവസം അവരില്‍ ഇരുപത്തിമൂവായിരം പേര്‍ തങ്ങളുടെ പാപങ്ങള്‍ മൂലം കൊല്ലപ്പെട്ടു."

9 അവര്‍ ചെയ്തതുപോലെ നമ്മള്‍ കര്‍ത്താവിനെ പരീക്ഷിക്കുവാന്‍ പാടില്ല. കര്‍ത്താവിനെ പരീക്ഷിച്ച അവര്‍ പാന്പുകളാല്‍ കൊല്ലപ്പെട്ടു."

10 ഇവരില്‍ ചിലര്‍ ചെയ്തതുപോലെ പരാതിപ്പെടാതിരിക്കുക. നശിപ്പിക്കുന്നവനായ ദൂതനാല്‍ അവര്‍ കൊല്ലപ്പെട്ടു."

11 അവര്‍ക്കു സംഭവിച്ച കാര്യങ്ങള്‍ ഉദാഹരണങ്ങളാണ്. അതു നമുക്കു മുന്നറിയിപ്പെന്ന നിലയ്ക്കാണ് എഴുതപ്പെട്ടിരിക്കുന്നത്. ആ പൂര്‍വ്വ ചരിത്രമെല്ലാം അവസാനിപ്പിക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്."

12 താന്‍ ശക്തനായി നില്‍ക്കുന്നു എന്നു കരുതുന്നവന്‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കട്ടെ."

13 എല്ലാവര്‍ക്കുമുള്ള പ്രലോഭനങ്ങള്‍ മാത്രമേ നിങ്ങള്‍ക്കുമുള്ളൂ. പക്ഷേ നിങ്ങള്‍ക്കു ദൈവത്തെ വിശ്വസിക്കാന്‍ കഴിയും. നിങ്ങള്‍ക്കു സഹിക്കാവുന്നതിലധികം പ്രലോഭനങ്ങള്‍ക്കു വിധേയരാകുവാന്‍ അവന്‍ അനുവദിക്കില്ല. എന്നാല്‍ നിങ്ങള്‍ എപ്പോഴെങ്കിലും പ്രലോഭിക്കപ്പെട്ടാല്‍ അതില്‍ നിന്നും മോചിപ്പിക്കാനുള്ള ഒരു മാര്‍ഗ്ഗവും ദൈവം തരും. അപ്പോള്‍ നിങ്ങള്‍ക്കതിനെ അതിജീവിക്കാന്‍ കഴിയും."

14 അതുകൊണ്ട്, എന്‍റെ പ്രിയ സുഹൃത്തുക്കളെ, വിഗ്രഹാരാധനയില്‍ നിന്നും ഓടിയകലുക."

15 സ്വയം വിലയിരുത്താനുള്ള വിവേകം നിങ്ങള്‍ക്കുണ്ടെന്ന ധാരണയിലാണു ഞാന്‍ നിങ്ങളോടിതു പറയുന്നത്."

16 നാം സ്തോത്രം ചെയ്യുന്ന അനുഗ്രഹപാത്രം-ക്രിസ്തുവിന്‍റെ രക്തത്തിലുള്ള പങ്കുചേരലല്ലേ? നാം മുറിച്ചെടുക്കുന്ന അപ്പം ക്രിസ്തുവിന്‍റെ ശരീരം പങ്കുവെച്ചെടുക്കലല്ലേ?"

17 ഒരു അപ്പമുണ്ട്, നമ്മള്‍ അനേകം പേരും. പക്ഷേ ആ ഒരപ്പത്തില്‍ നിന്ന് നാം നമ്മുടെ പങ്ക് മുറിച്ചെടുക്കുന്നു. അതിനാല്‍ സത്യത്തില്‍ നമ്മള്‍ ഒരു ശരീരമാകുന്നു."

18 യിസ്രായേല്‍ക്കാരെപ്പറ്റി ഓര്‍ക്കുക. യാഗമര്‍പ്പിക്കപ്പെട്ട ആഹാരം തിന്നുന്ന അവര്‍ യാഗപീഠം പങ്കു വയ്ക്കുകയല്ലേ?"

19 വിഗ്രഹത്തിന് സമര്‍പ്പിച്ച ആഹാരത്തിന് എന്തെങ്കിലും പ്രാധാന്യം ഉണ്ടെന്നല്ല വിഗ്രഹത്തിനും ഉണ്ടെന്നല്ല"

20 വിഗ്രഹങ്ങള്‍ക്കു നിവേദിക്കുന്നത് യഥാര്‍ത്ഥത്തില്‍ പിശാചിനാണ്, ദൈവത്തിനല്ല നല്‍കുന്നത്. നിങ്ങള്‍ പിശാചുക്കളുമായി ഒന്നും പങ്കു വയ്ക്കരുതെന്നാണെന്‍റെ ആഗ്രഹം."

21 പിശാചുക്കളുടെയും കര്‍ത്താവിന്‍റെയും പാനപാത്രത്തില്‍ നിന്ന് ഒരേസമയം കുടിയ്ക്കാന്‍ നിങ്ങള്‍ക്കാവില്ല. കര്‍ത്താവിന്‍റെയും പിശാചിന്‍റെയും മേശയില്‍ ഒരേസമയം പങ്കുപറ്റാനും നിങ്ങള്‍ക്കാവില്ല."

22 കര്‍ത്താവിനെ നാം പ്രകോപിപ്പിക്കണോ? നമ്മള്‍ അവനേക്കാള്‍ ശക്തരാണോ? അല്ല!"

23 “എല്ലാം അനുവദിച്ചിരിക്കുന്നു.” പക്ഷേ എല്ലാം നല്ലതല്ല. “എല്ലാം അനുവദിച്ചിരിക്കുന്നു.” എങ്കിലും ചിലത് മറ്റുള്ളവരെ ശക്തരാക്കുവാന്‍ സഹായിക്കുന്നില്ല."

24 അവനവനെ മാത്രം സഹായിക്കുന്ന ഒരു കാര്യവും ചെയ്യാന്‍ ആരും ശ്രമിക്കരുത്. മറ്റുള്ളവര്‍ക്കു കൂടി നന്മ വരുന്ന കാര്യങ്ങള്‍ ചെയ്യാനാണ് ശ്രമിക്കേണ്ടത്."

25 ചന്തയില്‍ വില്‍ക്കുന്ന മാംസം കഴിക്കുക. മനസാക്ഷി നിമിത്തം ഒന്നും അന്വേഷിക്കാതെ തിന്നുക."

26 “ഭൂമിയും അതിലുള്ളതെന്തും കര്‍ത്താവിന്‍റേതാകയാല്‍” നിങ്ങള്‍ക്കതു തിന്നാം."

27 അവിശ്വാസിയായ ഒരുവന്‍ അവനോടൊത്തു ഭക്ഷണം കഴിക്കാന്‍ നിങ്ങളെ ക്ഷണിക്കാം. നിങ്ങള്‍ പോകുവാന്‍ തീരുമാനിച്ചാല്‍ മുന്നില്‍ വിളന്പുന്നതെന്തും ഭക്ഷിക്കുക. അതു തിന്നാന്‍ കൊള്ളാവുന്നതാണോ എന്ന് അന്വേഷിക്കാതിരിക്കുക."

28 എന്നാല്‍ അത്, “വിഗ്രഹത്തിന് സമര്‍പ്പിക്കപ്പെട്ട മാംസമാണ്” എന്നാരെങ്കിലും നിങ്ങളോട് പറഞ്ഞാല്‍ അതു ഭക്ഷിക്കരുത്. അതു ഭക്ഷിക്കരുതാത്തതെന്തു കൊണ്ടെന്നോ? നിങ്ങളോടു അങ്ങനെ പറഞ്ഞവന്‍, ആ ഭക്ഷണം തിന്നുന്നതു തെറ്റെന്നു വിശ്വസിക്കുന്നവനാകയാല്‍ അവന്‍റെ വിശ്വാസത്തെ നിങ്ങള്‍ മുറിപ്പെടുത്തുകയാവും ഫലം."

29 അതു ഭക്ഷിക്കുന്നതു തെറ്റാണെന്നു നിങ്ങള്‍ കരുതുന്നുണ്ടെന്നല്ല ഞാന്‍ സൂചിപ്പിച്ചത്. പക്ഷേ മറ്റേയാള്‍ അതു തെറ്റാണെന്നു കരുതാം. അതു മാത്രമാണ് അതു തിന്നാതിരിക്കാനുള്ള കാരണം. മറ്റുള്ളവര്‍ തെറ്റോ ശരിയോ എന്നു കരുതുന്നതിന്‍റെ അടിസ്ഥാനത്തിലല്ല എന്‍റെ സ്വാതന്ത്ര്യം വിലയിരുത്തപ്പെടേണ്ടത്."

30 നന്ദിയോടെയാണ് ഞാന്‍ ആഹാരം കഴിക്കുന്നത്. അതിനാല്‍ ദൈവത്തിനു നന്ദി പറഞ്ഞ ആഹാരത്തിന്‍റെ പേരില്‍ ഞാന്‍ വിമര്‍ശിക്കപ്പെടരുത്."

31 അതുകൊണ്ട് നിങ്ങള്‍ തിന്നാലും കുടിച്ചാലും എന്തു ചെയ്താലും അതെല്ലാം ദൈവത്തിന്‍റെ മഹത്വത്തിനായി ചെയ്യുക."

32 യെഹൂദരും യവനന്‍മാരും ദൈവസഭയും ഒക്കെ ഉള്‍പ്പെടെ മറ്റുള്ളവരെ തെറ്റു ചെയ്യിക്കുംവിധം ഒന്നും പ്രവര്‍ത്തിക്കാതിരിക്കുക."

33 അതു തന്നെ ഞാനും ചെയ്യുന്നു. എല്ലാവരേയും എല്ലാത്തരത്തിലും സന്തോഷിപ്പിക്കാനാണു ഞാന്‍ ശ്രമിക്കുന്നത്. എനിക്കു നല്ലതു വരുന്നതിനായി ഞാനൊന്നും ചെയ്യാന്‍ ശ്രമിക്കാറില്ല. ഭൂരിപക്ഷം ആളുകള്‍ക്കും രക്ഷയുണ്ടാകത്തക്കവിധം അവര്‍ക്കു നന്മയ്ക്കായാണു ഞാന്‍ പ്രവര്‍ത്തിക്കാന്‍ ശ്രമിക്കാറ്."

11

1 ഞാന്‍ ക്രിസ്തുവിനെ അനുകരിക്കുന്പോലെ നിങ്ങള്‍ എന്നെയും അനുകരിക്കുക."

2 നിങ്ങള്‍ എല്ലാക്കാര്യത്തിലും എന്നെ ഓര്‍ക്കുന്നതിനാല്‍ ഞാന്‍ നിങ്ങളെ പുകഴ്ത്തുന്നു. ഞാന്‍ നിങ്ങള്‍ക്കു നല്‍കിയ ഉപദേശങ്ങള്‍ നിങ്ങള്‍ പിന്തുടരുന്നുണ്ട്."

3 എന്നാല്‍ നിങ്ങള്‍ ഇതു മനസ്സിലാക്കണമെന്നാണെന്‍റെ ആഗ്രഹം: ഓരോ പുരുഷന്‍റെയും തല ക്രിസ്തുവാകുന്നു. സ്ത്രീയുടെ തല പുരുഷനാകുന്നു. ക്രിസ്തുവിന്‍റെ തല ദൈവമാകുന്നു."

4 മൂടുപടമിട്ടു പ്രാര്‍ത്ഥിക്കുകയും പ്രവചിക്കുകയും ചെയ്യുന്ന ഓരോ പുരുഷനും തന്‍റെ തലയെ നാണം കെടുത്തുകയാണ്."

5 എന്നാല്‍ പ്രാര്‍ത്ഥിക്കുകയോ പ്രവചിക്കുകയോ ചെയ്യുന്ന ഓരോ സ്ത്രീയും തന്‍റെ തല മൂടിയിരിക്കണം. അവള്‍ തല മൂടിയില്ലെങ്കില്‍ തന്‍റെ തലയെ നാണിപ്പിക്കുകയാണ്. അപ്പോളവള്‍ മുണ്ഡനം ചെയ്യപ്പെട്ടവളെപ്പോലെയാണ്."

6 തല മൂടാത്ത സ്ത്രീ അവളുടെ തന്നെ മുടി വെട്ടിക്കളഞ്ഞതു പോലെയാണ്. ഒരു സ്ത്രീയ്ക്ക് തന്‍റെ മുടി മുറിച്ചുകളയുകയോ മുണ്ഡനം ചെയ്യുകയോ ചെയ്യുന്നത് ലജ്ജാകരമാണ്. അതുകൊണ്ട് അവള്‍ തന്‍റെ തല മൂടണം."

7 എന്നാല്‍ ഒരു പുരുഷന്‍ തന്‍റെ തല മൂടരുത്. എന്തെന്നോ? കാരണം അവന്‍ ദൈവത്തെപ്പോലെ സൃഷ്ടിക്കപ്പെട്ടതും ദൈവത്തിന്‍റെ മഹത്വവും ആകുന്നു. എന്നാല്‍ സ്ത്രീ പുരുഷന്‍റെ മഹത്വം ആകുന്നു."

8 പുരുഷന്‍ സ്ത്രീയില്‍ നിന്നുണ്ടായതല്ല. സ്ത്രീ പുരുഷനില്‍ നിന്നുണ്ടായതാണ്."

9 പുരുഷന്‍ സ്ത്രീയ്ക്കുവേണ്ടി ഉണ്ടാക്കപ്പെട്ടതല്ല, മറിച്ച് സ്ത്രീ പുരുഷനുവേണ്ടി ഉണ്ടാക്കപ്പെട്ടവളാണ്."

10 അതിനാലാണ് സ്ത്രീ, താന്‍ അധികാരത്തിന്‍ കീഴിലാണെന്നു കാണിക്കാന്‍ തലയില്‍ തുണിയിടണമെന്നു പറയുന്നത്. ദൂതന്മാര്‍ മൂലവും അവള്‍ തലയില്‍ മൂടുപടമിടണം."

11 എന്നാല്‍ കര്‍ത്താവില്‍ സ്ത്രീ പുരുഷനും പുരുഷന്‍ സ്ത്രീയ്ക്കും പ്രധാനമാണ്."

12 സ്ത്രീ പുരുഷനില്‍ നിന്നും വന്നതും പുരുഷന്‍ സ്ത്രീയില്‍ നിന്നും ജനിച്ചതുമാകയാല്‍ ഇതു സത്യവുമാകുന്നു. ദൈവം ആണ് എല്ലാത്തിന്‍റെയും ഉറവിടം."

13 ഇതു നിങ്ങള്‍ തന്നെ തീരുമാനിക്കുക: തലയില്‍ മൂടുപടമിടാതെ ഒരു സ്ത്രീ ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നതു ശരിയോ?"

14 നീണ്ട മുടി ധരിക്കുന്നത് പുരുഷന് നാണക്കേടാണെന്നു പ്രകൃതി പോലും നിങ്ങളെ പഠിപ്പിക്കുന്നു."

15 എന്നാല്‍ സ്ത്രീയ്ക്ക് നീണ്ട മുടിയുണ്ടാകുന്നതു അന്തസ്സു തന്നെ. സ്ത്രീയുടെ ശിരസ്സു മൂടുവാനുള്ള കവചമായിട്ടാണ് നീണ്ട മുടി അവള്‍ക്കു നല്‍കിയിരിക്കുന്നത്."

16 ചിലര്‍ ഇതേപ്പറ്റി തര്‍ക്കിച്ചേക്കാം. പക്ഷേ അവര്‍ ചെയ്യുന്നത് ഞങ്ങളും ദൈവസഭയും അംഗീകരിക്കയില്ല."

17 ഇനി പറയാന്‍ പോകുന്ന കാര്യത്തില്‍ ഞാന്‍ നിങ്ങളെ പുകഴ്ത്തുന്നില്ല. നിങ്ങളുടെ കൂടിച്ചേരലുകള്‍ നിങ്ങള്‍ക്കു ഗുണത്തേക്കാളധികം ദോഷമാണു ചെയ്യുക."

18 ഒന്നാമതു നിങ്ങള്‍ സഭയായി ചേരുന്പോള്‍ നിങ്ങള്‍ക്കിടയില്‍ വിഭജനമുണ്ടെന്നു ഞാന്‍ കേള്‍ക്കുന്നു. അതില്‍ ചിലതു ഞാന്‍ വിശ്വസിക്കുകയും ചെയ്യുന്നു."

19 (നിങ്ങള്‍ക്കിടയില്‍ ഭിന്നത ഉണ്ടാകേണ്ടത് ആവശ്യവുമാണ്. നിങ്ങള്‍ക്കിടയില്‍ കലര്‍പ്പില്ലാത്തവനാരെന്നറിയാന്‍ ഉള്ളതാണീ വഴി.)"

20 നിങ്ങള്‍ കൂടിച്ചേരുന്പോള്‍ യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ കര്‍ത്താവിന്‍റെ അത്താഴമല്ല ഭക്ഷിക്കുന്നത്."

21 എന്തുകൊണ്ടെന്നോ? നിങ്ങള്‍ തിന്നുന്പോള്‍ ഓരോരുത്തരും മറ്റുള്ളവര്‍ക്കായി കാത്തു നില്‍ക്കാറില്ല. ചിലര്‍ വിശന്നും മറ്റുള്ളവര്‍ ആഹാരം അധികമായി ലഹരിപിടിച്ചും ഇരിക്കുന്നു."

22 നിങ്ങള്‍ക്കു നിങ്ങളുടെ തന്നെ ഭവനത്തില്‍ തിന്നുകയും കുടിക്കുകയും ചെയ്യാമല്ലോ. ദൈവത്തിന്‍റെ സഭ പ്രധാനമല്ലെന്ന് നിങ്ങള്‍ കരുതുന്നുണ്ടെന്നാണതു സൂചിപ്പിക്കുന്നത്. നിങ്ങള്‍ പാവങ്ങളുടെമേല്‍ അപമാനം ചൊരിയുന്നു. നിങ്ങളോടു ഞാനെന്തു പറയാന്‍? ഇതൊക്കെ ചെയ്യുന്നതിനു ഞാന്‍ നിങ്ങളെ സ്തുതിക്കണോ? ഒരിക്കലുമതില്ല. എന്നെക്കൊണ്ടതാവില്ല."

23 നിങ്ങള്‍ക്കു ഞാന്‍ നല്‍കിയ ഉപദേശം കര്‍ത്താവില്‍ നിന്നു ഞാന്‍ സ്വീകരിച്ച ഉപദേശം തന്നെയാണ്: യേശുവിനെ കൊല്ലാന്‍ കൊടുത്ത രാത്രിയില്‍, അവന്‍ അപ്പമെടുക്കുകയും"

24 അതിനു നന്ദി പറയുകയും ചെയ്തു. അനന്തരം അപ്പം പകുത്ത് അവന്‍ പറഞ്ഞു, “ഇതെന്‍റെ ശരീരമാകുന്നു. ഇതു നിങ്ങള്‍ക്കുള്ളതാണ്. എന്നെ ഓര്‍ക്കുന്നതിന് ഇതു ചെയ്യുക.”"

25 അതുപോലെ അവര്‍ തിന്നുകഴിഞ്ഞപ്പോള്‍ യേശു വീഞ്ഞു പാത്രം എടുത്തു. യേശു പറഞ്ഞു, “ഈ വീഞ്ഞ് ദൈവം അവന്‍റെ ജനതയുമായുണ്ടാക്കിയ പുതിയ നിയമം ആകുന്നു. ഈ പുതിയ നിയമം എന്‍റെ രക്തം കൊണ്ടാരംഭിക്കുന്നു. നിങ്ങള്‍ ഇതു കുടിയ്ക്കുന്പോള്‍ എന്നെ ഓര്‍ക്കാനായി ഇതു ചെയ്യുക.”"

26 എപ്പോഴെല്ലാം നിങ്ങള്‍ ഈ അപ്പം തിന്നുകയും വീഞ്ഞു കുടിയ്ക്കുകയും ചെയ്യുന്നുവോ, അപ്പോഴൊക്കെ കര്‍ത്താവ് വരുംവരെ അവന്‍റെ മരണത്തെ ഓര്‍മ്മിപ്പിക്കുന്നു."

27 അതുകൊണ്ട് ഒരാള്‍ അയോഗ്യമായ വിധത്തില്‍ അപ്പം തിന്നുകയോ കര്‍ത്താവിന്‍റെ പാനപാത്രം കുടിയ്ക്കുകയോ ചെയ്താല്‍ അയാള്‍ കര്‍ത്താവിന്‍റെ ശരീരത്തിനും രക്തത്തിനുമെതിരെ പാപം ചെയ്യുകയാണ്."

28 ഓരോരുത്തരും അപ്പം തിന്നുകയും പാനപാത്രം കുടിയ്ക്കുയും ചെയ്യുന്നതിനു മുന്പ് അവനവന്‍റെ ഹൃദയത്തിലേക്കൊന്നു നോക്കണം."

29 ശരീരത്തെ തിരിച്ചറിയാതെ ഒരാള്‍ അപ്പം തിന്നുകയും പാനപാത്രം കുടിയ്ക്കുകയും ചെയ്താല്‍ അയാള്‍ തിന്നുകയും കുടിയ്ക്കുകയും ചെയ്യുക വഴി കുറ്റക്കാരനെന്നു വിധിക്കപ്പെടുന്നു."

30 അതിനാലാണ് നിങ്ങളുടെ ഇടയില്‍ അധികം പേരും രോഗികളും ദുര്‍ബ്ബലരുമായത്. പലരും മരിയ്ക്കുകയും ചെയ്തു."

31 എന്നാല്‍ നാം തന്നെ നമ്മെ ശരിയായി വിവേചിച്ചാല്‍ ദൈവം നമ്മെ വിധിക്കയില്ല."

32 പക്ഷേ കര്‍ത്താവ് നമ്മെ നല്ല വഴി കാണിച്ചുതരാന്‍ വിധിക്കുന്നു. നാം ലോകത്തിലെ മറ്റുള്ളവരോടു കൂടി ശിക്ഷാവിധിയില്‍ അകപ്പെടാത്തവിധമാണ് അവന്‍ ഇതു ചെയ്യുന്നത്."

33 അതുകൊണ്ട് എന്‍റെ സഹോദരീ സഹോദരന്മാരേ, നിങ്ങള്‍ ഭക്ഷിക്കാന്‍ ഒത്തുകൂടുന്പോള്‍ മറ്റുള്ളവര്‍ക്കായി പരസ്പരം കാത്തിരിക്കുക."

34 ഒരാള്‍ക്കു നന്നേ വിശക്കുന്നുവെങ്കില്‍, അവന്‍ വീട്ടില്‍വച്ചു ഭക്ഷിക്കട്ടെ. നിങ്ങളുടെ ഒത്തുചേരലിനാല്‍ ദൈവത്തിന്‍റെ ന്യായവിധി നിങ്ങളുടെ മേല്‍ പതിക്കാന്‍ ഇടയാകാതിരിക്കട്ടെ. നിങ്ങള്‍ ചെയ്യേണ്ട ബാക്കി കാര്യങ്ങള്‍ ഞാന്‍ വരുന്പോള്‍ പറയാം."

12

1 സഹോദരീ സഹോദരന്മാരേ, ഇപ്പോള്‍ ആത്മീയവരങ്ങളെപ്പറ്റി നിങ്ങള്‍ മനസ്സിലാക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു."

2 നിങ്ങള്‍ വിശ്വാസികളാകുന്നതിനു മുന്പു ജീവിച്ച ജീവിതം ഓര്‍ക്കുക. അന്നു നിങ്ങള്‍ ജീവനില്ലാത്ത വിഗ്രഹങ്ങളെ ആരാധിക്കുന്നതിലേക്കു സ്വയം സ്വാധീനിക്കപ്പെട്ടു."

3 അതുകൊണ്ട് ഞാന്‍ നിങ്ങളോടു പറയുന്നു, ദൈവത്തിന്‍റെ ആത്മാവില്‍ സംസാരിക്കുന്നവര്‍ ആരും “യേശു ശപിക്കപ്പെട്ടവന്‍” എന്നു പറകയില്ല. മാത്രവുമല്ല, പരിശുദ്ധാത്മാവിന്‍റെ സഹായമില്ലാതെ ഒരുവനും “യേശു കര്‍ത്താവാകുന്നു” എന്നു പറയാനും കഴികയില്ല."

4 പല വിധത്തില്‍ ആത്മീയവരങ്ങളുണ്ട്. പക്ഷേ അവയെ ല്ലാം ഒരേ ആത്മാവില്‍ നിന്നുള്ളതാണ്."

5 സേവിക്കാന്‍ പല മാര്‍ഗ്ഗങ്ങളുണ്ട്, പക്ഷേ ആ മാര്‍ഗ്ഗങ്ങളെല്ലാം അതേ കര്‍ത്താവില്‍ നിന്നാണ്."

6 ദൈവം ആളുകളില്‍ പലതരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്, പക്ഷേ ആ മാര്‍ഗ്ഗങ്ങളെല്ലാം അതേ ദൈവത്തില്‍ നിന്നുമാണ്. ദൈവം നമ്മില്‍ എല്ലാവരിലും എല്ലാം പ്രവര്‍ത്തിക്കുന്നു."

7 ആത്മാവില്‍ നിന്നുള്ള എന്തോ ഓരോരുത്തരിലും കാണാം. മറ്റുള്ളവരെ സഹായിക്കാനാണ് ആത്മാവ് ഇതെല്ലാവര്‍ക്കും നല്‍കുന്നത്."

8 ദൈവം ഒരാള്‍ക്കു ജ്ഞാനത്തോടെ സംസാരിക്കാനുള്ള കഴിവു കൊടുക്കുന്നു."

9 അതേ ആത്മാവ് ഒരാള്‍ക്ക് വിശ്വാസം നല്‍കുന്നു. മറ്റൊരാള്‍ക്ക് രോഗം ഭേദപ്പെടുത്താനുള്ള വരവും അതേ ആത്മാവ് നല്‍കുന്നു."

10 ആത്മാവ് ഒരാള്‍ക്ക് വീര്യ പ്രവര്‍ത്തികള്‍ക്കുള്ള കഴിവും മറ്റൊരാള്‍ക്ക് പ്രവചനവും മറ്റൊരാള്‍ക്ക് നല്ലതും ചീത്തയുമായ ആത്മാവിനെ തിരിച്ചറിയാനുള്ള കഴിവും നല്‍കുന്നു. ഒരാള്‍ക്കു വിവിധഭാഷകള്‍ സംസാരിക്കാനുള്ള കഴിവാണ് ആത്മാവ് നല്‍കുന്നത്. ആ ഭാഷകള്‍ വ്യാഖ്യാനിക്കാനുള്ള കഴിവാണ് മറ്റൊരാള്‍ക്കു നല്‍കുന്നത്."

11 ഒരു ആത്മാവ്, അതേ ആത്മാവ് ഇതെല്ലാം ചെയ്യുന്നു; ഓരോ വ്യക്തിയും എന്തെല്ലാം നല്‍കണമെന്ന് ആത്മാവു നിശ്ചയിക്കും."

12 ഒരാളുടെ ശരീരം ഒരു വസ്തു തന്നെ. എങ്കിലും അതിന് അനേകം ഭാഗങ്ങളുണ്ട്. എന്നിട്ടും ഒരു ശരീരത്തിന് അനേകം ഭാഗങ്ങളുണ്ടെങ്കിലും ആ ഭാഗങ്ങളെല്ലാം ഒരു ശരീരം മാത്രമായിത്തീരുന്നു. ക്രിസ്തുവും അങ്ങനെയാണ്."

13 നമ്മളില്‍ ചിലര്‍ യെഹൂദരാണ്, ചിലര്‍ ജാതികളും. ചിലര്‍ അടിമകളും, ചിലര്‍ സ്വതന്ത്രരും. പക്ഷേ നമ്മളെല്ലാവരും ഒരാത്മാവിലൂടെ ഒരു ശരീരത്തില്‍ സ്നാനപ്പെട്ടു. നമുക്കെല്ലാം ഒരേ ആത്മാവാണു നല്‍കപ്പെട്ടത്."

14 ഒരാളുടെ ശരീരത്തിന് ഒരുഭാഗം മാത്രമല്ല, അനേകം ഭാഗങ്ങളുണ്ട്."

15 “ഞാനൊരു കൈയല്ല അതുകൊണ്ട് ഞാന്‍ ശരീരത്തിന്‍റേതല്ല” എന്നു പാദം പറഞ്ഞേക്കാം. എന്നാല്‍ അങ്ങനെ പറഞ്ഞതുകൊണ്ട് പാദം ശരീരത്തിന്‍റെ ഒരു ഭാഗത്തില്‍ കുറഞ്ഞതാകുന്നില്ല."

16 “ഞാനൊരു കണ്ണല്ല. അതിനാല്‍ ഞാന്‍ ശരീരത്തിന്‍റേതല്ല” എന്നു ചെവി പറഞ്ഞേക്കാം. അതുകൊണ്ട് ചെവി ശരീരത്തിന്‍റെ ഒരു ഭാഗമാകുന്നതില്‍ നിന്നു തടയപ്പെടുന്നില്ല."

17 ശരീരം മുഴുവനും ഒരു കണ്ണായിരുന്നുവെങ്കില്‍ അതിനു കേള്‍ക്കാന്‍ കഴിയുമായിരുന്നില്ല. മുഴുവന്‍ ശരീരവും ഒരു ചെവിയായിരുന്നുവെങ്കില്‍ ആ ശരീരത്തിന് ഒന്നും മണക്കാന്‍ കഴിയുമായിരുന്നില്ല."

18 [This verse may not be a part of this translation]"

19 [This verse may not be a part of this translation]"

20 അതുകൊണ്ട് അനേകം ഭാഗങ്ങളുണ്ടെങ്കിലും ഒരു ശരീരം മാത്രം."

21 കണ്ണിന് “എനിക്കു നിന്നെ ആവശ്യമില്ലെന്നു” കയ്യോടു പറയാനാവില്ല. “എനിക്കു നിന്നെ ആവശ്യമില്ലെന്ന്” തലയ്ക്കു കാലിനോടും പറയാനാവില്ല."

22 ഇല്ല! ശരീരത്തില്‍ ദുര്‍ബ്ബലമെന്നു തോന്നിക്കുന്ന ഭാഗങ്ങളെല്ലാം യഥാര്‍ത്ഥത്തില്‍ വളരെ പ്രധാനമാണ്."

23 ശരീരത്തില്‍ അപ്രധാനമെന്നു നാം കരുതുന്ന ഭാഗങ്ങളാണ് നാം ഏറെ മാനിക്കുന്നവ. നമ്മള്‍ കാണിക്കാനാഗ്രഹിക്കാത്ത ശാരീരികഭാഗങ്ങള്‍ നാം കൂടുതല്‍ പ്രാധാന്യത്തോടെ ശുശ്രൂഷിക്കുന്നു."

24 നമ്മുടെ ശരീരത്തിന്‍റെ കൂടുതല്‍ സുന്ദരമായ ഭാഗങ്ങള്‍ക്ക് കൂടുതല്‍ പരിലാളനം ആവശ്യമില്ല. പക്ഷേ ദൈവം കൂടുതല്‍ മാനം ആവശ്യമായ ഭാഗങ്ങള്‍ക്ക് അതു നല്‍കിക്കൊണ്ട് ശരീരത്തെ ഒന്നാക്കി."

25 നമ്മുടെ ശരീരം വിഭജിക്കപ്പെടാതിരിക്കാനാണ് ദൈവം ഇങ്ങനെ ചെയ്തത്. അവയവങ്ങള്‍ പരസ്പരം ഒരുപോലെ കരുതുവാന്‍ ദൈവം ആഗ്രഹിച്ചു."

26 ശരീരത്തിന്‍റെ ഒരു ഭാഗം യാതന അനുഭവിക്കുന്നുവെങ്കില്‍ മറ്റ് എല്ലാ ഭാഗവും അതനുഭവിക്കണം. നമ്മുടെ ശരീരത്തിന്‍റെ ഒരു ഭാഗം മാനിക്കപ്പെട്ടാല്‍ മറ്റെല്ലാഭാഗങ്ങളും ആ ബഹുമതി പങ്കുവയ്ക്കണം."

27 നിങ്ങളെല്ലാവരും ചേര്‍ന്നതാണ് ക്രിസ്തുവിന്‍റെ ശരീരം. നിങ്ങളിലോരോരുത്തരും ആ ശരീരത്തിന്‍റെ ഓരോ ഭാഗങ്ങളാണ്."

28 സഭയില്‍ അപ്പൊസ്തലന്മാര്‍ക്ക് ആദ്യസ്ഥാനം ദൈവം നല്‍കിയിരിക്കുന്നു. രണ്ടാമത് പ്രവാചകര്‍ക്കും, മൂന്നാം സ്ഥാനം അദ്ധ്യാപകര്‍ക്കും നല്‍കിയിരിക്കുന്നു. പിന്നെ വീര്യപ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ക്ക് ദൈവം സ്ഥാനം നല്‍കിയിരിക്കുന്നു. പിന്നെ രോഗശാന്തി വരുത്തുവാനുള്ള കഴിവ് നല്‍കിയിരിക്കുന്നു. അന്യരെ സഹായിക്കുവാന്‍ കഴിയുന്നവര്‍, നയിക്കാന്‍ കഴിവുള്ളവര്‍, വിവിധഭാഷകള്‍ സംസാരിക്കുവാന്‍ കഴിവുള്ളവര്‍, എന്നിങ്ങനെ ദൈവം സ്ഥാനങ്ങള്‍ നല്‍കി."

29 എല്ലാവരും അപ്പൊസ്തലന്മാരല്ല. എല്ലാവരും പ്രവാചകരുമല്ല. എല്ലാവരും അദ്ധ്യാപകരുമല്ല. എല്ലാവര്‍ക്കും അത്ഭുതങ്ങള്‍ ചെയ്യാനുള്ള കഴിവില്ല."

30 രോഗം ഭേദപ്പെടുത്തുവാനുള്ള കഴിവും എല്ലാവര്‍ക്കുമില്ല. എല്ലാവര്‍ക്കും പല ഭാഷകള്‍ സംസാരിക്കുവാനുള്ള കഴിവില്ല. എല്ലാവര്‍ക്കും അതു വ്യാഖ്യാനിക്കാനുമുള്ള കഴിവില്ല."

31 പക്ഷേ നിങ്ങള്‍ക്ക് മഹത്തരമായ ആത്മീയാനുഗ്രഹങ്ങള്‍ ലഭിക്കാന്‍ ആഗ്രഹിക്കണം."

13

1 ഇനി ഞാന്‍ നിങ്ങളെ എല്ലാറ്റിലും മികച്ച വഴി കാണിക്കാം. ഞാന്‍ മനുഷ്യരുടെയും ദൂതന്മാരുടെ പോലും ഭാഷകളില്‍ സംസാരിച്ചേക്കാം. പക്ഷേ എനിക്കു സ്നേഹമില്ലെങ്കില്‍ ഞാന്‍ വെറും മുഴങ്ങുന്ന മണിയോ ചിലന്പുന്ന ഇലത്താളമോ ആയിരിക്കും."

2 എനിക്കു പ്രവചനവരമുണ്ടായേക്കാം, എനിക്ക് ദൈവത്തിന്‍റെ എല്ലാ രഹസ്യ സംഗതികളും അറിയിക്കാനായേക്കാം, എല്ലാക്കാര്യങ്ങളും അറിയാനായേക്കും, മലകളെപ്പോലും മാറ്റാന്‍ കഴിയുന്നത്ര ഉറച്ച വിശ്വാസവും എനിക്കുണ്ടായേക്കാം. പക്ഷേ ഇതെല്ലാം ഉണ്ടെങ്കിലും എനിക്കു സ്നേഹമില്ലെങ്കില്‍ ഞാന്‍ ഒന്നുമല്ല."

3 പാവങ്ങളെ തീറ്റിപ്പോറ്റാന്‍ എനിക്കുള്ളതെല്ലാം ദാനം ചെയ്താലും, എന്‍റെ ശരീരം തന്നെ യാഗമായി കത്തിക്കാന്‍ കൊടുത്താലും എനിക്കു സ്നേഹമില്ലെങ്കില്‍ ഇങ്ങനെയെല്ലാം ചെയ്യുന്നതുകൊണ്ട് എനിക്കൊന്നും കിട്ടില്ല."

4 സ്നേഹം ക്ഷമിക്കുന്നു, സ്നേഹം ദയ കാണിക്കുന്നു. അത് അസൂയയല്ല; അഹന്തയല്ല, ഗര്‍വ്വുമല്ല;"

5 സ്നേഹം അയോഗ്യമല്ല, സ്വാര്‍ത്ഥമല്ല. സ്നേഹം കോപിയ്ക്കുന്നുമില്ല. സ്നേഹം അതിനെതിരെ ചെയ്ത തെറ്റുകള്‍ ഓര്‍ക്കാറില്ല."

6 അനീതിയില്‍ സ്നേഹം സന്തോഷിക്കുന്നുമില്ല. പക്ഷേ സ്നേഹം സത്യത്തില്‍ സന്തോഷിക്കുന്നു."

7 സ്നേഹം ക്ഷമാപൂര്‍വ്വം എല്ലാം സ്വീകരിക്കുന്നു. സ്നേഹം എല്ലായ്പ്പോഴും വിശ്വസിക്കുന്നു. എപ്പോഴും പ്രത്യാശിക്കുന്നു. എപ്പോഴും ശക്തമായിരിക്കുകയും ചെയ്യുന്നു."

8 സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ല. പ്രവചനവരമുണ്ടെങ്കിലും അവ അവസാനിക്കും. പല തരത്തിലുള്ള ഭാഷ സംസാരിക്കാനുള്ള വരമുണ്ടെങ്കിലും അവ അവസാനിക്കും. അറിവിന്‍റെ വരമുണ്ടെങ്കിലും അവ അവസാനിക്കും."

9 അവയൊന്നും പൂര്‍ണ്ണമല്ലാത്തതിനാല്‍ ആണ് അവ അവസാനിക്കുന്നത്."

10 പക്ഷേ എപ്പോള്‍ പൂര്‍ണ്ണത കൈവരുന്നുവോ അപ്പോള്‍ അപൂര്‍ണ്ണമായവ അവസാനിക്കും."

11 ഞാന്‍ ഒരു കുട്ടിയായിരുന്നപ്പോള്‍, ഒരു കുട്ടിയെപ്പൊലെ സംസാരിച്ചു, കുട്ടിയെപ്പോലെ ചിന്തിച്ചു, കുട്ടിയെപ്പോലെ നിരൂപിച്ചു. ഞാനൊരു പുരുഷനായപ്പോള്‍, ഞാന്‍ ആ കുട്ടിത്തരങ്ങള്‍ അവസാനിപ്പിച്ചു."

12 നമ്മെ സംബന്ധിച്ചിടത്തോളം അങ്ങനെ തന്നെ. ഇപ്പോള്‍ നമ്മള്‍ കാണുന്നത് ഒരു ഇരുണ്ട കണ്ണാടിയിലേക്കു നോക്കുന്പോലെയാണ്. എന്നാല്‍ ആ സമയം, ഭാവിയില്‍ നമുക്കു വ്യക്തമായി കാണാം. ഇപ്പോള്‍ എനിക്കു ഒരു ഭാഗം മാത്രമേ അറിയൂ. എന്നാല്‍ ആ സമയം, ദൈവം എന്നെ അറിയുന്പോലെ എനിക്ക് എല്ലാമറിയാന്‍ കഴിയും."

13 അതിനാല്‍ ഇതു മൂന്നും തുടരും. വിശ്വാസം, പ്രത്യാശ, സ്നേഹം. ഇവയില്‍ ഏറ്റവും മഹനീയം സ്നേഹമാണ്."

14

1 നിങ്ങള്‍ വച്ചുപുലര്‍ത്തേണ്ടത് സ്നേഹമാണ്. ആത്മീയാനുഗ്രഹങ്ങളും നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ലക്ഷ്യമാക്കണം. പ്രവചനമാണ് നിങ്ങള്‍ ഏറ്റവും ആഗ്രഹിക്കേണ്ടത്."

2 ഇതെന്തുകൊണ്ടാണെന്ന് ഞാന്‍ വിശദീകരിക്കാം. വിവിധ ഭാഷകളില്‍ സംസാരിക്കാനുള്ള വരം കിട്ടിയവന്‍ ജനങ്ങളോടല്ല സംസാരിക്കുന്നത്. ദൈവത്തോടാണയാള്‍ സംസാരിക്കുന്നത്. അയാളെ ആര്‍ക്കും മനസ്സിലാകുകയില്ല. അയാള്‍ ആത്മാവിലൂടെ രഹസ്യങ്ങളാണ് സംസാരിക്കുന്നത്."

3 പ്രവചിക്കുന്നവനാണ് ജനങ്ങളോടു സംസാരിക്കുന്നത്. അവന്‍ ജനങ്ങള്‍ക്കു ശക്തിയും പ്രോത്സാഹനവും ആശ്വാസവും നല്‍കുന്നു."

4 പല ഭാഷകളില്‍ സംസാരിക്കുന്നവന്‍ സ്വയം സഹായിക്കുക മാത്രമാണ്. പക്ഷേ പ്രവചിക്കുന്നവന്‍ മുഴുവന്‍ സഭയേയും സഹായിക്കുന്നു."

5 നിങ്ങള്‍ക്ക് എല്ലാവര്‍ക്കും വിവിധ ഭാഷകളില്‍ സംസാരിക്കാനുള്ള കഴിവുണ്ടാകണമെന്നു ഞാന്‍ ആശിക്കുന്നു. എന്നാല്‍ പ്രവചിക്കാനുള്ള അനുഗ്രഹം നിങ്ങള്‍ക്കുണ്ടാകണമെന്ന് ഞാന്‍ പ്രത്യേകം ആഗ്രഹിക്കുന്നു. വിവധ ഭാഷകള്‍ സംസാരിക്കാന്‍ കഴിവുള്ളവനെക്കാള്‍ ശ്രേഷ്ഠനാണ് പ്രവചിക്കാന്‍ കഴിയുന്നവന്‍. വിവിധ ഭാഷകള്‍ സംസാരിക്കാന്‍ കഴിവുള്ളവന് ആ ഭാഷകള്‍ വിവര്‍ത്തനം ചെയ്യാന്‍കൂടി കഴിയുമെങ്കില്‍ അവന്‍ പ്രവചിക്കാന്‍ കഴിയുന്നവനു തുല്യനാണ്. അപ്പോള്‍ അവന്‍ പറയുന്നവയിലൂടെ സഭയ്ക്ക് സഹായം കിട്ടും."

6 സഹോദരീ സഹോദരന്മാരേ, ഞാന്‍ പലഭാഷകള്‍ സംസാരിച്ചുകൊണ്ട് നിങ്ങളെ സമീപിച്ചാല്‍ അതു നിങ്ങളെ സഹായിക്കുമോ? ഇല്ല! ഞാന്‍ ഒരു പുതിയ സത്യമോ, ചില അറിവോ, ചില പ്രവചനമോ, ചില ഉപദേശമോ കൊണ്ടു വന്നാലല്ലാതെ അതു നിങ്ങളെ സഹായിക്കില്ല."

7 ഓടക്കുഴലോ വീണയോ പോലുള്ള ശബ്ദമുണ്ടാക്കുന്ന നിര്‍ജ്ജീവസാധനങ്ങളുടെ കാര്യത്തിലും അങ്ങനെ തന്നെയാവാം. വ്യത്യസ്തനാദങ്ങള്‍ വ്യക്തമാക്കിയില്ലെങ്കില്‍, എന്തു പാട്ടാണതെന്നു നിങ്ങള്‍ക്കു മനസ്സിലാകില്ല. ഈണം മനസ്സിലാക്കാന്‍ നിങ്ങള്‍ക്ക് ഓരോ നാദവും വളരെ വ്യക്തമായി മീട്ടപ്പെടണം."

8 യുദ്ധത്തില്‍ കാഹളം വ്യക്തമായി മുഴക്കപ്പെട്ടില്ലെങ്കില്‍ യുദ്ധത്തിന് സജ്ജരാകേണ്ടത് എപ്പോഴാണെന്നു പട്ടാളക്കാര്‍ക്കറിയാന്‍ കഴിയില്ല."

9 ങ്ങള്‍ക്കും അങ്ങനെ തന്നെ. നിങ്ങളുടെ നാക്കു കൊണ്ട് പറയപ്പെടുന്ന വാക്കുകള്‍ വ്യക്തമായിരിക്കണം. നിങ്ങള്‍ക്കു വ്യക്തമായി പറയാന്‍ കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ പറയുന്നത് ആര്‍ക്കും മനസ്സിലാകില്ല. നിങ്ങള്‍ വായുവിനോടു പ്രസംഗിക്കുന്നതു പോലിരിക്കും!"

10 ലോകത്തു അത്രയധികം വ്യത്യസ്ത രീതിയിലുള്ള ഭാഷകളുണ്ടെന്നതു സത്യമാണ്. അവയ്ക്കെല്ലാം അര്‍ത്ഥവുമുണ്ട്."

11 അതുകൊണ്ട് ഒരുവന്‍ പറയുന്നത് എനിക്കു മനസ്സിലായില്ലെങ്കില്‍ അയാള്‍ അപരിചിതമായ കാര്യങ്ങള്‍ പറയുന്നുവെന്ന് ഞാന്‍ കരുതും, ഞാന്‍ പ്രാകൃതമായി സംസാരിക്കുന്നുവെന്ന് അയാളും കരുതും."

12 നിങ്ങളെ സംബന്ധിച്ചും അങ്ങനെ തന്നെ. നിങ്ങള്‍ വളരെ ആത്മീയ വരങ്ങള്‍ ആഗ്രഹിക്കുന്നു. സഭയെ ശക്തമായി വളര്‍ത്തുവാന്‍ സഹായിക്കുന്ന അക്കാര്യങ്ങള്‍ നേടാന്‍ ഏറ്റവും ശ്രമിക്കുക."

13 അതുകൊണ്ട് വ്യത്യസ്തമായൊരു ഭാഷയില്‍ സംസാരിക്കാന്‍ വരമുള്ള ഒരാള്‍ താന്‍ പറയുന്നതു വ്യാഖ്യാനിക്കാനുള്ള കഴിവുകൂടി നല്‍കണമെന്നു പ്രാര്‍ത്ഥിക്കണം."

14 ഞാന്‍ വ്യത്യസ്തമായൊരു ഭാഷയില്‍ പ്രാര്‍ത്ഥിക്കുകയാണെങ്കില്‍ അപ്പോള്‍ എന്‍റെ മനസ്സ് ഒന്നും ചെയ്യാതിരിക്കുകയും ആത്മാവ് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു."

15 അതുകൊണ്ട് ഞാന്‍ എന്തു ചെയ്യും? ഞാന്‍ ആത്മാവുകൊണ്ട് പ്രാര്‍ത്ഥിക്കും. ഞാന്‍ മനസ്സുകൊണ്ടും പ്രാര്‍ത്ഥിക്കും. ഞാനെന്‍റെ ആത്മാവുകൊണ്ടു പാടും, മനസ്സുകൊണ്ടും പാടും."

16 നിങ്ങള്‍ നിങ്ങളുടെ ആത്മാവുകൊണ്ട് ദൈവത്തെ സ്തുതിയ്ക്കുമായിരിക്കും. എന്നാല്‍ നന്ദി പറയുന്ന നിങ്ങളുടെ പ്രാര്‍ത്ഥനയുടെ അര്‍ത്ഥം മനസ്സിലാകാത്ത ഒരുവന് څആമേന്‍’ എന്നു പറയാനാവില്ല. എന്തുകൊണ്ടെന്നാല്‍ നിങ്ങള്‍ പറയുന്നത് എന്താണെന്ന് അയാള്‍ക്കറിയില്ല."

17 നിങ്ങള്‍ നന്നായി ദൈവത്തെ സ്തുതിച്ചിരിക്കാം, പക്ഷേ അപരന്‍ സഹായിക്കപ്പെട്ടില്ല."

18 നിങ്ങളില്‍ ആരെക്കാളും വ്യത്യസ്തഭാഷകളില്‍ സംസാരിക്കാന്‍ എനിക്കു കിട്ടിയ വരത്തിന് ഞാന്‍ ദൈവത്തിനു നന്ദി പറയുന്നു."

19 എന്നാല്‍ സഭായോഗത്തില്‍ മറ്റൊരു ഭാഷയില്‍ ആയിരക്കണക്കിനു വാക്കുകളേക്കാള്‍ അറിയാവുന്ന ഭാഷയില്‍ അഞ്ചുവാക്കുകള്‍ പറയാനാണ് എനിക്കാഗ്രഹം. മറ്റുള്ളവരെക്കൂടി പഠിപ്പിക്കാന്‍ കഴിയുംവിധം എന്‍റെ അറിവനുസരിച്ചു സംസാരിക്കുകയാണ് നല്ലത്."

20 സഹോദരീ സഹോദരന്മാരേ, കുട്ടികളെപ്പോലെ ചിന്തിക്കരുത്. തിന്മയില്‍ ശിശുക്കളെപ്പോലെ ആകുക. എന്നാല്‍ നിങ്ങളുടെ ചിന്തകളില്‍ പൂര്‍ണ്ണവളര്‍ച്ചയെത്തിയ ആളെപ്പോലെയാകുക."

21 തിരുവെഴുത്തില്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്: “വിവിധ ഭാഷകള്‍ സംസാരിക്കുന്നവരെ ഉപയോഗിച്ചും അന്യരുടെ അധരങ്ങളുപയോഗിച്ചും ഞാന്‍ ഈ ജനതയോടു സംസാരിക്കും; എങ്കിലും ഈ ജനത എന്നെ അനുസരിക്കില്ല.” യെശയ്യാവ്, 28:11-12 അതാണ് കര്‍ത്താവ് പറയുന്നത്."

22 അതുകൊണ്ട് വിവിധ ഭാഷകളില്‍ സംസാരിക്കുവാനുള്ള വരം അവിശ്വാസികള്‍ക്ക് ഒരു തെളിവാണ്, വിശ്വാസികള്‍ക്കല്ല. പ്രവചനം വിശ്വാസികള്‍ക്കുള്ളതാണ്, അവിശ്വാസികള്‍ക്കല്ല."

23 സഭ മുഴുവന്‍ ചേരുകയും നിങ്ങളെല്ലാവരും വിവിധ ഭാഷകള്‍ സംസാരിക്കുകയും ചെയ്യുന്നു എന്നിരിക്കട്ടെ. അപ്പോള്‍ അറിവില്ലാത്തവരോ അവിശ്വാസികളോ ആയ ചിലര്‍ അവിടേക്കു വരുന്നു എന്നിരിക്കട്ടെ; അപ്പോള്‍ അവര്‍ പറയും നിങ്ങള്‍ക്കു ഭ്രാന്താണ് എന്ന്."

24 പക്ഷേ നിങ്ങളെല്ലാവരും പ്രവചിക്കുകയാണെന്നിരിക്കട്ടെ. അപ്പോള്‍ അവിശ്വാസിയോ അറിവില്ലാത്തവനോ ആയ ഒരാള്‍ അങ്ങോട്ടു വരുന്നുവെന്നും ഇരിക്കട്ടെ. നിങ്ങള്‍ എല്ലാവരും പ്രവചിക്കുകയാണെങ്കില്‍ അയാള്‍ക്ക് തന്‍റെ പാപത്തെക്കുറിച്ചുള്ള ബോധം ജനിക്കുകയും നിങ്ങള്‍ പറയുന്ന ഓരോ കാര്യത്തിന്‍റെയും അടിസ്ഥാനത്തില്‍ അയാള്‍ വിധിക്കപ്പെടുകയും ചെയ്യും."

25 അയാളുടെ മനസ്സിലെ രഹസ്യങ്ങള്‍ വെളിപ്പെടുത്തപ്പെടും. അതിനാല്‍ അയാള്‍ മുട്ടുകുത്തി ദൈവത്തെ ആരാധിക്കും. അപ്പോള്‍ അയാള്‍ പറയും, “സത്യമായും ദൈവം നിങ്ങളോടൊപ്പമുണ്ട്.”"

26 അതുകൊണ്ട് സഹോദരീ സഹോദരന്മാരേ, നിങ്ങളെന്തു ചെയ്യും? നിങ്ങള്‍ ഒത്തുചേരുന്പോള്‍ ഒരാള്‍ക്ക് ഒരു പാട്ടുണ്ട്, മറ്റൊരാള്‍ക്ക് ഒരു ഉപദേശം, വേറൊരാള്‍ക്ക് ദൈവത്തില്‍ നിന്നൊരു പുതിയ സത്യം, ഇനിയൊരാള്‍ വ്യത്യസ്തഭാഷകളില്‍ സംസാരിക്കുന്നു, വേറെയൊരാളാകട്ടെ ആ ഭാഷ വിവര്‍ത്തനം ചെയ്യുകയും ചെയ്യുന്നു. ഇക്കാര്യങ്ങളുടെ എല്ലാം ലക്ഷ്യം സഭയെ സുശക്തമാക്കാന്‍ സഹായിക്കുകയാണ്."

27 നിങ്ങള്‍ ഒത്തുചേരുന്പോള്‍, ആരെങ്കിലുമൊരാള്‍ വ്യത്യസ്തഭാഷയില്‍ സംസാരിച്ചാല്‍ രണ്ടോ മൂന്നോ പേരേ അതു ചെയ്യാനുണ്ടാകാവൂ. അവര്‍ ഓരോരുത്തരായി സംസാരിച്ചുകൊള്ളണം. മറ്റൊരാള്‍ അവര്‍ പറഞ്ഞവ പരിഭാഷപ്പെടുത്തുകയും വേണം."

28 എന്നാല്‍ അവിടെ ഒരു ദ്വിഭാഷി ഇല്ലെങ്കില്‍, വ്യത്യസ്ത ഭാഷയില്‍ സംസാരിക്കുന്നവന്‍ സഭയില്‍ മിണ്ടാതിരുന്നുകൊള്ളണം. അയാള്‍ തന്നോടുതന്നെയും ദൈവത്തോടും മാത്രമേ സംസാരിക്കാവൂ."

29 രണ്ടോ മൂന്നോ പ്രവാചകര്‍ മാത്രമേ സംസാരിക്കാവൂ. മറ്റുള്ളവര്‍ അവര്‍ പറയുന്നത് വിലയിരുത്തണം."

30 അവിടിരിക്കുന്ന വേറൊരാള്‍ക്ക് ദൈവത്തില്‍ നിന്നൊരു സന്ദേശം ലഭിച്ചാല്‍ ആദ്യം സംസാരിച്ചുകൊണ്ടിരുന്നയാള്‍ നിര്‍ത്തണം."

31 നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കായി പ്രവചനം നടത്താം. ആ രീതിയില്‍ എല്ലാവരെയും പഠിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയുമാകാം."

32 പ്രവാചകരുടെ ആത്മാക്കള്‍ അവരുടെ തന്നെ നിയന്ത്രണത്തിലാണ്."

33 ദൈവം ആശയക്കുഴപ്പത്തിന്‍റെ ദൈവമല്ല, സമാധാനത്തിന്‍റെ ദൈവമാകുന്നു."

34 സഭായോഗങ്ങളില്‍ സ്ത്രീകള്‍ നിശബ്ദരായിരിക്കണം. ദൈവവിശ്വാസികളുടെ എല്ലാ സഭകളിലും ഇങ്ങനെയാണ്. സംസാരിക്കാന്‍ അനുവാദമില്ല. അവര്‍ നിയന്ത്രണവിധേയ രായിരിക്കണം. മോശെയുടെ ന്യായപ്രമാണവും അതു തന്നെ പറയുന്നു."

35 സ്ത്രീകള്‍ക്ക് അറിയേണ്ടതായി എന്തെങ്കിലും ഉണ്ടെങ്കില്‍ അവരത് വീടുകളില്‍ വച്ച് തങ്ങളുടെ ഭര്‍ത്താ ക്കന്മാരോടു ചോദിക്കണം. ഒരു സഭായോഗത്തില്‍ വെച്ച് ഒരു സ്ത്രീ സംസാരിക്കുന്നത് ലജ്ജാകരമാണ്."

36 ദൈവത്തിന്‍റെ ഉപദേശം നിങ്ങളില്‍ നിന്നു വന്നതാണോ? അല്ല! നിങ്ങള്‍ മാത്രമാണോ ആ ഉപദേശങ്ങള്‍ സ്വീകരിച്ചവര്‍? അല്ല!"

37 താനൊരു പ്രവാചകനാണെന്ന് ഒരുവന്‍ കരുതുന്നുവെങ്കില്‍, തനിക്കൊരു ആത്മീയ വരമുണ്ടെന്നു കരുതുന്നുണ്ടെങ്കില്‍ ഞാന്‍ നിങ്ങള്‍ക്കെഴുതുന്നത് കര്‍ത്താവിന്‍റെ കല്പനയാണെന്ന് അയാള്‍ അംഗീകരിക്കണം."

38 അയാള്‍ക്ക് അത് അറിയുകയില്ലെങ്കില്‍, അയാളെ ദൈവവും അറികയില്ല."

39 അതുകൊണ്ട്, എന്‍റെ സഹോദര സഹോദരിമാരെ, നിങ്ങള്‍ പ്രവചനം ആഗ്രഹിക്കുക. വ്യത്യസ്തഭാഷകളില്‍ സംസാരിക്കുന്നതില്‍ നിന്നും ജനങ്ങളെ വിലക്കാതിരിക്കുക."

40 പക്ഷേ എല്ലാം ശരിയായും ക്രമമായും നടക്കട്ടെ."

15

1 ഞാന്‍ നിങ്ങളോടു പറഞ്ഞ സുവിശേഷത്തെപ്പറ്റി സഹോദരസഹോദരിമാരേ, നിങ്ങളെ ഇപ്പോള്‍ ഓര്‍മ്മിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ ഈ സന്ദേശം സ്വീകരിക്കുകയും അതില്‍ മുറുകെ പിടിയ്ക്കുകയും ചെയ്യുന്നു."

2 നിങ്ങള്‍ ഈ സന്ദേശത്താല്‍ രക്ഷിക്കപ്പെട്ടു. പക്ഷേ ഞാന്‍ പറഞ്ഞ കാര്യങ്ങളില്‍ നിങ്ങള്‍ തുടര്‍ന്നും വിശ്വാസം പുലര്‍ത്തണം. അല്ലാത്ത പക്ഷം നിങ്ങളുടെ വിശുദ്ധസുവിശേഷ സ്വീകാര്യം വെറുതെയാകും."

3 ഞാന്‍ സ്വീകരിച്ച സന്ദേശം ഞാന്‍ നിങ്ങള്‍ക്കു നല്‍കി. ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍ ഞാന്‍ നിങ്ങളോടു പറഞ്ഞു: അതായത്, ക്രിസ്തു തിരുവെഴുത്തുകളില്‍ പറയുന്നതുപോലെ നമ്മുടെ പാപങ്ങള്‍ക്കു വേണ്ടി മരിച്ചു."

4 തിരുവെഴുത്തുകളില്‍ പറയുന്പോലെ ക്രിസ്തു അടക്കപ്പെടുകയും മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്തു."

5 ക്രിസ്തു പത്രൊസിനും പിന്നീട് പന്ത്രണ്ട് അപ്പൊസ്തലന്മാര്‍ക്കും പ്രത്യക്ഷനായി."

6 അതിനുശേഷം ക്രിസ്തു ഒരേ സമയം അഞ്ഞൂറിലധികം സഹോദരന്മാര്‍ക്കു പ്രത്യക്ഷനായി. ആ സഹോദരന്മാരില്‍ അധികം പേരും ഇന്നും ജീവിക്കുന്നുണ്ട്. എന്നാല്‍ ചിലര്‍ മരിച്ചു."

7 അനന്തരം ക്രിസ്തു യാക്കോബിനും പിന്നീട് എല്ലാ അപ്പൊസ്തലന്മാര്‍ക്കും വീണ്ടും പ്രത്യക്ഷനായി."

8 ഒടുവില്‍, സമയത്തിനു മുന്പു ജനിച്ച ശിശുവിനെപ്പോലെ വ്യത്യസ്തനായിരുന്ന എനിക്കും ക്രിസ്തു സ്വയം കാണിച്ചു തന്നു."

9 മറ്റെല്ലാ അപ്പൊസ്തലന്മാരും എന്നെക്കാള്‍ ശ്രേഷ്ഠരാണ്. കാരണം ഞാന്‍ ദൈവത്തിന്‍റെ സഭയെ ഉപദ്രവിച്ചു. അതുകൊണ്ടാണ് അപ്പൊസ്തലന്‍ എന്നു വിളിക്കപ്പെടാന്‍ പോലും ഞാന്‍ യോഗ്യനല്ലാതായത്."

10 പക്ഷേ ദൈവകൃപയാല്‍ ഞാന്‍ അപ്പൊസ്തലനായി. അവന്‍ എനിക്കു നല്‍കിയ കൃപ നഷ്ടപ്പെടുത്തുകയും ഉണ്ടായില്ല. മറ്റെല്ലാ അപ്പൊസ്തലന്മാരെക്കാളും ഞാന്‍ കഠിനാദ്ധ്വാനം ചെയ്തു. എന്നാല്‍ ഞാനായിരുന്നില്ല യഥാര്‍ത്ഥത്തില്‍ അദ്ധ്വാനിച്ചിരുന്നത്. ദൈവകൃപ എന്നോടൊപ്പം ഉണ്ടായിരുന്നു."

11 അതുകൊണ്ട് ഞാന്‍ നിങ്ങളോടു പ്രസംഗിച്ചുവോ മറ്റ് അപ്പൊസ്തലന്മാര്‍ പ്രസംഗിച്ചുവോ എന്നതു പ്രധാനമല്ല. ഞങ്ങളെല്ലാം ഒരേ സംഗതിയാണു പ്രസംഗിച്ചത്. നിങ്ങള്‍ വിശ്വസിച്ചതും ഇതു തന്നെ."

12 ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു എന്നു പ്രസംഗിക്കുന്നു. പിന്നെന്താണ് മരണത്തില്‍ നിന്നാരും ഉയിര്‍ത്തെഴുന്നേല്‍ക്കില്ലെന്നു നിങ്ങളില്‍ ചിലര്‍ പറയുന്നത്?"

13 ആളുകള്‍ ഒരിക്കലും ഉയിര്‍ത്തെഴുന്നേല്‍ക്കുകയില്ലെങ്കില്‍ ക്രിസ്തു ഒരിക്കലും ഉയിര്‍ത്തെഴുന്നേറ്റിട്ടുണ്ടാവില്ല."

14 ക്രിസ്തു ഒരിക്കലും ഉയിര്‍ത്തെഴുന്നേറ്റിട്ടില്ല എന്നാണെങ്കില്‍ ഞങ്ങളുടെ പ്രസംഗങ്ങള്‍ നിരര്‍ത്ഥകങ്ങളാണ്. നിങ്ങളുടെ വിശ്വാസവും അര്‍ത്ഥരഹിതമാണ്."

15 ദൈവത്തെപ്പറ്റി കള്ളസാക്ഷ്യം പറയുന്നതിനാല്‍ ഞങ്ങള്‍ കുറ്റക്കാരുമാകും. എന്തെന്നോ? ദൈവം ക്രിസ്തുവിനെ ഉയിര്‍ത്തെഴുന്നേല്പിച്ചു എന്ന് ഞങ്ങള്‍ ദൈവത്തെപ്പറ്റി തെറ്റായി പ്രസംഗിച്ചു. മരിച്ചവര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കില്ല എന്നാണെങ്കില്‍ ദൈവം ക്രിസ്തുവിനെ ഒരിക്കലും ഉയിര്‍ത്തെഴുന്നേല്പിച്ചില്ല."

16 മരിച്ചവര്‍ ഉയിര്‍ത്തപ്പെട്ടില്ലെങ്കില്‍ ക്രിസ്തുവും ഒരിക്കലും ഉയിര്‍ക്കപ്പെട്ടില്ല."

17 ക്രിസ്തു ഉയിര്‍ത്തപ്പെട്ടില്ലെങ്കില്‍ നിങ്ങളുടെ വിശ്വാസം അര്‍ത്ഥരഹിതമാണ്. നിങ്ങള്‍ ഇപ്പോഴും നിങ്ങളുടെ പാപങ്ങളാല്‍ കുറ്റക്കാരാണ്."

18 ക്രിസ്തുവിലായിരിക്കുന്ന മരിച്ചവര്‍ നഷ്ടപ്പെടുകയും ചെയ്തു."

19 ക്രിസ്തുവിലുള്ള നമ്മുടെ പ്രതീക്ഷ ഈ ഭൂമിയിലെ ജീവിതത്തില്‍ മാത്രമാണെങ്കില്‍ മറ്റുള്ള ആരെയുംകാള്‍ ഞങ്ങളോട് ജന ങ്ങള്‍ക്കു സഹതാപം തോന്നും."

20 എന്നാല്‍ ക്രിസ്തു മരണത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്പിക്കപ്പെട്ടു-മരണത്തില്‍ ഉറങ്ങിക്കിടന്ന വിശ്വാസികളില്‍ നിന്ന് ആദ്യമായി."

21 ഒരു മനുഷ്യന്‍റെ പ്രവൃത്തി മൂലം മനുഷ്യന് മരണം സംഭവിക്കുന്നു. എന്നാല്‍ ഒരു മനുഷ്യന്‍ മൂലം മരണത്തില്‍ നിന്നുള്ള ഉയിര്‍ത്തെഴുന്നേല്പും സംഭവിക്കുന്നു."

22 ആദാമില്‍ നാമെല്ലാവരും മരിക്കുന്നു. അതുപോലെ, ക്രിസ്തുവില്‍ നമ്മളെല്ലാം വീണ്ടും ജീവിപ്പിക്കപ്പെടും."

23 പക്ഷേ എല്ലാവരും ശരിയായ ക്രമത്തില്‍ ജീവിതത്തിലേക്ക് ഉയര്‍ത്തപ്പെടും. ക്രിസ്തുവായിരുന്നു ആദ്യത്തെ ആള്‍. ക്രിസ്തു വീണ്ടും വരുന്പോള്‍, ക്രിസ്തുവിന്‍റെ ജനതയും ഉയിര്‍ത്തെഴുന്നേല്പിക്കപ്പെടും."

24 അപ്പോള്‍ അവസാനവും വരും. എല്ലാ ഭരണാധിപന്മാരെയും അധികാരികളെയും ശക്തികളെയും ക്രിസ്തു നശിപ്പിക്കും. അനന്തരം ക്രിസ്തു പിതാവായ ദൈവത്തിനു രാജ്യം സമര്‍പ്പിക്കും."

25 എല്ലാ ശത്രുക്കളെയും ദൈവം തന്‍റെ നിയന്ത്രണത്തിലാക്കുവോളം ക്രിസ്തു ഭരിക്കണം."

26 നശിപ്പിക്കപ്പെടേണ്ട അവസാന ശത്രു മരണമാകുന്നു."

27 തിരുവെഴുത്തു പറയുന്നു, “ദൈവം എല്ലാറ്റിനെയും അവന്‍റെ നിയന്ത്രണത്തിന്‍ കീഴിലാക്കി. “എല്ലാറ്റിനേയും” എന്നു പറയുന്പോള്‍ അതില്‍ ദൈവം വരില്ലെന്നു വ്യക്തമാണ്. ദൈവമാണ് എല്ലാറ്റിനേയും ക്രിസ്തുവിന്‍റെ നിയന്ത്രണത്തിലാക്കുന്നവന്‍."

28 എല്ലാം ക്രിസ്തുവിന്‍റെ കീഴിലായിക്കഴിയുന്പോള്‍ പുത്രന്‍ സ്വയം ദൈവത്തിന്‍ കീഴിലാകും. ദൈവമാണ് എല്ലാറ്റിനേയും ക്രിസ്തുവിന്‍റെ കീഴിലാക്കിയത്. ദൈവം പൂര്‍ണ്ണമായും എല്ലാറ്റിനേയും ഭരിക്കുന്നതാകയാല്‍ ക്രിസ്തുവും ദൈവത്തിന്‍ കീഴിലാക്കപ്പെടും."

29 മരിച്ചവര്‍ ഉയിര്‍ത്തെഴുന്നേല്പിക്കപ്പെടുന്നില്ലെങ്കില്‍ പിന്നെ മരിച്ചവര്‍ക്കു വേണ്ടി സ്നാനപ്പെട്ടവര്‍ എന്തു ചെയ്യും? മരിച്ചവര്‍ ഉയിര്‍പ്പിക്കപ്പെടുകയില്ലെങ്കില്‍ പിന്നെ എന്തിന് അവര്‍ക്കു വേണ്ടി സ്നാനപ്പെടുന്നു?"

30 നാം തന്നെ എന്തിന് എല്ലായ്പ്പോഴും അപകടത്തില്‍പെട്ടു കിടക്കണം?"

31 ഞാന്‍ എന്നും മരിക്കുന്നു. അതു സത്യമാണ്, സഹോദരന്മാരേ, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവില്‍ ഞാന്‍ നിങ്ങളെച്ചൊല്ലി അഭിമാനിക്കുന്ന പോലെ സത്യമാണ്."

32 എഫെസൊസില്‍ വച്ച് മാനുഷികമായ കരങ്ങളാല്‍ ഞാന്‍വന്യജീവികളുമായി എന്‍റെ അഭിമാനത്തിനു വേണ്ടി മാത്രം ഏറ്റുമുട്ടി ഞാന്‍ ഒന്നും തന്നെ നേടിയില്ല. മനുഷ്യര്‍ മരണത്തില്‍ നിന്ന് ഉയിര്‍പ്പിക്കപ്പെടുന്നില്ലെങ്കില്‍ “നാളെ നമ്മള്‍ മരിക്കുമെന്നതിനാല്‍ നമുക്കു തിന്നുകയും കുടിക്കുകയും ചെയ്യാം."

33 വിഡ്ഢികളാക്കപ്പെടരുത്: “ചീത്തക്കൂട്ടുകാര്‍ നല്ല ശീലങ്ങളെ നശിപ്പിക്കുന്നു.”"

34 നിങ്ങളുടെ ശരിയായ ചിന്തയിലേക്കു മടങ്ങിവരികയും പാപം ചെയ്യുന്നത് അവസാനിപ്പിക്കുകയും ചെയ്യുക. നിങ്ങളില്‍ ചിലര്‍ ദൈവത്തെ അറിയുന്നില്ല. അതു നാണക്കേടു തന്നെ എന്നു ഞാന്‍ പറയുന്നു."

35 പക്ഷേ ചിലര്‍ ചോദിച്ചേക്കാം, “എങ്ങനെയാണ് മരിച്ചവര്‍ ഉയിര്‍ക്കപ്പെട്ടത്? ഏതുതരം ശരീരമാണവര്‍ക്കുണ്ടാകുക?”"

36 അതൊക്കെ മണ്ടന്‍ ചോദ്യങ്ങളാണ്. നിങ്ങള്‍ വിത്തു നടുന്പോള്‍ അതു മുളച്ചുവരും മുന്പ് മണ്ണില്‍ മരിക്കണം."

37 നിങ്ങള്‍ നടുന്ന വിത്തിന് പിന്നീട് അതേ ശരീരമായിരിക്കില്ല ഉണ്ടാവുക. നിങ്ങള്‍ നടുന്നത് ഒരു വിത്തു മാത്രം. അതു ഗോതന്പോ മറ്റെന്തു വേണമെങ്കിലും ആകാം."

38 പക്ഷേ ദൈവം ആലോചിച്ചുറച്ച ഒരു രൂപം അതിനു നല്‍കും. ദൈവം ഓരോ വിത്തിനും ഓരോ ശരീരവും നല്‍കുന്നു."

39 എല്ലാ ശരീരവും ഒരുപോലെയല്ല. മുനുഷ്യന് ഒരുതരം “ശരീരം,” മൃഗങ്ങള്‍ക്കു മറ്റൊരു ശരീരം, പക്ഷികള്‍ക്കു വേറൊന്ന്, മത്സ്യങ്ങള്‍ക്കും വ്യത്യസ്തമായ ശരീരം."

40 സ്വര്‍ഗ്ഗീയ ശരീരങ്ങളും ഭൌമീക ശരീരങ്ങളുമുണ്ട്. പക്ഷേ സ്വര്‍ഗ്ഗീയ ശരീരങ്ങളുടെ തേജസ്സു ഒരു തരം. ഭൌമിക ശരീരങ്ങളുടെ തേജസ്സ് മറ്റൊരുതരം."

41 സൂര്യന് ഒരുതരം തേജസ്സ്, ചന്ദ്രന് മറ്റൊരു തരം, നക്ഷത്രങ്ങള്‍ക്ക് വേറൊരു തരം, ഓരോ നക്ഷത്രവും തേജസ്സില്‍ വ്യത്യസ്തങ്ങളാണ്."

42 മരണത്തില്‍ നിന്ന് ഉയിര്‍പ്പിക്കപ്പെട്ടവരുടെ കാര്യവും അങ്ങനെ തന്നെ. “നടപ്പെട്ട” ശരീരം നശിച്ച് അഴുകും. ആ ശരീരം അനശ്വരതയിലേക്ക് ഉയര്‍ത്തപ്പെടും."

43 ഒരു ശരീരം “നടുന്പോള്‍” അപമാനത്തിലാണു നടുക. പക്ഷേ അത് ഉയിര്‍ക്കുന്പോള്‍ മഹത്വത്തോടെയും. ശരീരം “നടുന്പോള്‍” അതു ദുര്‍ബ്ബലം. എന്നാല്‍ ഉയിര്‍ക്കുന്പോള്‍ അതിനു ശക്തിയുണ്ടാകും."

44 “നട്ട” ശരീരം ഭൌതിക ശരീരമാണ്. ഉയിര്‍ത്തെഴുന്നേല്‍ക്കുന്പോള്‍ അതു ആത്മീയ ശരീരമാകും. ഭൌതിക ശരീരമുള്ളതിനാല്‍ ആത്മീയ ശരീരവുമുണ്ട്."

45 തിരുവെഴുത്തുകളില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു. “ആദ്യത്തെ മനുഷ്യന്‍ ആദാം ഒരു ദേഹിയായി പക്ഷേ അവസാനത്തെ ആദാം (ക്രിസ്തു) ജീവിതം നല്‍കുന്ന ആത്മാവായി."

46 ആത്മീയ മനുഷ്യന്‍ ആദ്യം വന്നില്ല. ആദ്യം വന്നത് ഭൌതിക മനുഷ്യനാണ്; പിന്നീട് ആത്മീയ മനുഷ്യനും."

47 ആദ്യമനുഷ്യന്‍ ഭൂമിയിലെ പൊടിയില്‍ നിന്നും വന്നു. രണ്ടാമന്‍ സ്വര്‍ഗ്ഗത്തില്‍നിന്നും വന്നു."

48 ജനങ്ങള്‍ ഭൂമിയുടേതാണ്. അവര്‍ ഭൂമിയുടെ ആദ്യമനുഷ്യനെപ്പോലെയാണ്. എന്നാല്‍ സ്വര്‍ഗ്ഗത്തിന്‍റെ ആളുകള്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും വന്നവനെപ്പോലെയാകുന്നു."

49 നമ്മള്‍ ആ ഭൌമമനുഷ്യനെപ്പോലെ ഉണ്ടാക്കപ്പെട്ടവരാണ്. അതുകൊണ്ട് നമ്മളും ആ സ്വര്‍ഗ്ഗീയ മനുഷ്യനെപ്പോലെ ആക്കപ്പെടും."

50 ഞാന്‍ നിങ്ങളോടിതു പറയുന്നു, സഹോദരീ സഹോദരന്മാരേ, മാംസത്തിനും രക്തത്തിനും ദൈവരാജ്യത്തില്‍ പങ്കു കിട്ടുകയില്ല. അനശ്വരമായതില്‍ നശ്വരമായവയ്ക്ക് പൈതൃകാവകാശമൊന്നും കിട്ടുകയില്ല."

51 പക്ഷേ ശ്രദ്ധിക്കൂ, ഞാന്‍ നിങ്ങളോട് ഈ രഹസ്യം പറയുന്നു: നമ്മള്‍ എല്ലാവരും മരിക്കയില്ല, പക്ഷേ നമ്മള്‍ക്കെല്ലാവര്‍ക്കും മാറ്റമുണ്ടാകും."

52 അതിന് ഒരു നിമിഷം മാത്രമേ വേണ്ടൂ. ഒന്നു കണ്ണു ചിമ്മുന്നത്ര വേഗത്തില്‍ നമ്മള്‍ മാറ്റപ്പെടും. അവ സാനത്തെ കാഹളം മുഴങ്ങുന്പോള്‍, അതു സംഭവിക്കും. മരിച്ച വിശ്വാസികള്‍ ജീവിതത്തിന്‍റെ അനശ്വരതയിലേക്ക് ഉയര്‍ത്തപ്പെടും. നമ്മളെല്ലാവരും മാറ്റപ്പെടും."

53 നശ്വരമായ ഈ ശരീരം അനശ്വരതയാല്‍ ആവരണം ചെയ്യപ്പെടണം. മരിക്കുന്ന ഈ ശരീരം അനശ്വരമായ എന്തെങ്കിലും ധരിക്കണം."

54 അതുകൊണ്ട് നശിക്കുന്ന ഈ ശരീരം സ്വയം അനശ്വരമായതു ധരിക്കും. മരിക്കുന്ന ഈ ശരീരം മരിക്കാത്തതും ധരിക്കും. അതു സംഭവിക്കുന്പോള്‍ തിരുവെഴുത്തിലെ ഈ വചനങ്ങള്‍ യാഥാര്‍ത്ഥ്യമാകും: “മരണത്തെ വിജയം വിഴുങ്ങി.” യെശയ്യാവ് 25:8"

55 “മരണമേ, എവിടെയാണു നിന്‍റെ വിജയം? പാതാളമേ മുറിവേല്പിക്കാനുള്ള നിന്‍റെ ശക്തിയെവിടെ? ഹോശയ 13:14"

56 മുറിവേല്പിക്കാനുള്ള മരണത്തിന്‍റെ ശക്തി പാപമാണ്. ന്യായപ്രമാണമാണ് പാപത്തിന്‍റെ ശക്തി."

57 പക്ഷേ ദൈവത്തിനു നാം നന്ദി പറയുക! നമ്മുടെ കര്‍ത്താവായ യേശു ക്രിസ്തുവിലൂടെ അവന്‍ നമുക്കു വിജയം നല്‍കുന്നു."

58 അതുകൊണ്ട്, എന്‍റെ പ്രിയപ്പെട്ട സഹോദരസഹോദരിമാരേ, ശക്തരായിരിക്കുക. നിങ്ങളെ മാറ്റാന്‍ ഒന്നിനെയും അനുവദിക്കാതിരിക്കുക. എപ്പോഴും കര്‍ത്താവിന്‍റെ ജോലിയില്‍ നിങ്ങളെത്തന്നെ പൂര്‍ണ്ണമായും സമര്‍പ്പിക്കുക. കര്‍ത്താവിലുള്ള നിങ്ങളുടെ ജോലി ഒരിക്കലും വ്യര്‍ത്ഥമല്ലെന്നു നിങ്ങള്‍ക്കറിയാം."

16

1 ദൈവത്തിന്‍റെ ജനങ്ങള്‍ക്കുവേണ്ടിയുള്ള ധനശേഖരണത്തെപ്പറ്റി ഇനി ഞാന്‍ എഴുതാം. ഗലാത്യയിലെ സഭകള്‍ക്കു ഞാന്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ നിങ്ങളും അനുസരിക്കുക."

2 നിങ്ങള്‍ക്കു ലഭിച്ച അനുഗ്രഹത്തില്‍നിന്നും ആഴ്ചയിലെ എല്ലാ ആദ്യദിവസങ്ങളിലും ആകാവുന്നത്ര പണം ഓരോരുത്തരും സ്വരൂപിക്കുക. ആ പണം ഒരു പ്രത്യേക സ്ഥലത്ത് സൂക്ഷിക്കുക. അപ്പോള്‍ ഞാന്‍ വരുന്പോള്‍ നിങ്ങള്‍ക്കു പണം ശേഖരിക്കേണ്ടി വരില്ല."

3 ഞാന്‍ വരുന്പോള്‍ നിങ്ങളുടെ ദാനം യെരൂശലേമിലേക്കു കൊണ്ടുപോകാന്‍ ഞാന്‍ ചിലരെ അയയ്ക്കും. പണം കൊണ്ടു പോകാന്‍ നിങ്ങള്‍ അംഗീകരിക്കുന്നവരായിരിക്കും അവര്‍. അവര്‍ക്കു ഞാന്‍ കത്തും കൊടുത്തുവിടാം."

4 ഞാന്‍ പോകുന്നതും നല്ലതാണെന്നു തോന്നുന്നുവെങ്കില്‍ അവര്‍ക്ക് എന്നോടൊത്തുപോകാം."

5 മക്കെദോന്യയിലൂടെ പോകാനാണെന്‍റെ പരിപാടി. മക്കെദോന്യയിലൂടെ പോയതിനു ശേഷം ഞാന്‍ നിങ്ങളുടെ അടുത്തുവരും."

6 കുറച്ചുകാലം ഞാനവിടെ തങ്ങാനിടയുണ്ട്. ശീതകാലം മുഴുവനും തന്നെ ഞാനവിടെ തങ്ങിയേക്കാം. അപ്പോള്‍ ഞാന്‍ പോകുന്നിടത്തൊക്കെ എന്‍റെ യാത്രയില്‍ നിങ്ങള്‍ക്കു എന്നെ സഹായിക്കാനാവും."

7 മറ്റു ചില സ്ഥലങ്ങളിലേക്കു പോകേണ്ടതുകൊണ്ട് ധൃതിപിടിച്ച് നിങ്ങളെ വന്നു കാണാന്‍ എനിക്കിപ്പോള്‍ ആഗ്രഹമില്ല. കര്‍ത്താവ് അനുവദിക്കുമെങ്കില്‍ വളരെക്കാലം നിങ്ങളോടൊത്തു കഴിയാമെന്നാണെന്‍റെ പ്രതീക്ഷ."

8 പക്ഷേ പെന്തെക്കൊസ്തുവരെ ഞാന്‍ എഫെസോസില്‍ താമസിക്കും."

9 ഞാനിവിടെ താമസിക്കുന്നതിനു കാരണം, വലിയതും സഫലവുമായ ഒരു ജോലി ചെയ്യാന്‍ ഞാന്‍ നിയുക്തനാകുന്ന ഒരവസരം കിട്ടിയിരിക്കുന്നു. ഇതിനെതിരെ പ്രവര്‍ത്തിക്കുന്നവരും അനവധിയുണ്ട്."

10 തിമൊഥെയൊസ് നിങ്ങളുടെ അടുത്തേക്കു വന്നേക്കാം. നിങ്ങളുടെ അടുത്ത് അവന് സൌകര്യപ്രദമായിരിക്കുന്ന കാര്യം ഉറപ്പുവരുത്തുക. അവനും എന്നെപ്പോലെ കര്‍ത്താവിനുവേണ്ടി പ്രവര്‍ത്തിക്കുന്നു."

11 അതിനാല്‍ നിങ്ങളിലാരും അവനെ സ്വീകരിക്കാന്‍ മടിക്കരുത്. സമാധാനപരമായ യാത്രയിലേക്കു അയാളെ നയിക്കുക. അയാള്‍ക്കു എന്‍റെ അടുത്തേക്കു മടങ്ങിവരേണ്ടതുണ്ട്, സഹോദരന്മാരെയും കൊണ്ട് അവന്‍ മടങ്ങി വരുന്നതും കാത്തിരിക്കുകയാണു ഞാന്‍."

12 ഇനി നമ്മുടെ സഹോദരന്‍ അപ്പൊല്ലൊസിനെക്കുറിച്ച്: സഹോദരന്മാരോടൊത്ത് നിങ്ങളെ സന്ദര്‍ശിക്കാന്‍ ഞാനവനെ കഠിനമായി പ്രേരിപ്പിച്ചു. പക്ഷേ ഇപ്പോള്‍ വരുന്നില്ലെന്ന് അവന്‍ നിശ്ചയിച്ചിരുന്നു. പക്ഷേ അവസരം കിട്ടുന്പോള്‍ അവന്‍ വരും."

13 സൂക്ഷിച്ചിരിക്കുക. വിശ്വാസത്തില്‍ നിലനില്‍ക്കുക. ധൈര്യമായിരിക്കുക. ശക്തരായിരിക്കുക."

14 സ്നേഹത്തോടെ എല്ലാം ചെയ്യുക."

15 അഖായയില്‍ സ്തെഫാനൊസും കുടുംബവുമായിരുന്നു ആദ്യവിശ്വാസികളെന്നു നിങ്ങള്‍ക്കറിയാം. അവര്‍ ദൈവത്തിന്‍റെ ആളുകളുടെ സേവനത്തിനായി സ്വയം സമര്‍പ്പിച്ചവരായിരുന്നു. സഹോദരീസഹോദരന്മാരേ ഞാന്‍ ആവശ്യപ്പെടുന്നു,"

16 ഇതുപോലെയുള്ള നടത്തിപ്പിനെ അനുധാവനം ചെയ്ക; മാത്രമല്ല, അവരോടൊത്തു പ്രവര്‍ത്തിക്കുകയും അദ്ധ്വാനിക്കുകയും ചെയ്യുന്നവരെ പിന്തുടരുക."

17 സ്തെഫാനൊസും ഫൊര്‍ത്തുനാതൊസും അഖായിക്കൊസും വന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. നിങ്ങള്‍ വന്നില്ലെങ്കിലും ആ സ്ഥാനത്ത് അവരുടെ സാന്നിദ്ധ്യമുണ്ട്."

18 അവരുടെ സാന്നിദ്ധ്യം എന്‍റെയും നിങ്ങളുടെയും ആത്മാക്കള്‍ക്ക് വിശ്രമം നല്‍കി. അവരെപ്പോലുള്ളവരുടെ മാഹാത്മ്യം നിങ്ങളറിയണം."

19 ആസ്യയിലെ സഭകള്‍ നിങ്ങളെ അഭിവാദ്യം ചെയ്യുന്നു. അക്വിലാവും പ്രിസ്കില്ലയും കര്‍ത്താവില്‍ നിങ്ങള്‍ക്ക് അഭിവാദ്യങ്ങളേറെ അയയ്ക്കുന്നു. അവരുടെ വസതിയില്‍ ചേരുന്ന സഭയും നിങ്ങള്‍ക്ക് അഭിവാദ്യം നേരുന്നു."

20 ഇവിടെയുള്ള എല്ലാ സഹോദരരും നിങ്ങള്‍ക്ക് അഭിവാദ്യം നേരുന്നു. നിങ്ങള്‍ കണ്ടുമുട്ടുന്പോള്‍ പരസ്പരം വിശുദ്ധ ചുംബനങ്ങള്‍ നല്‍കുക."

21 പൌലൊസായ ഞാന്‍ ഈ ആശംസകള്‍ സ്വന്തം കൈപ്പടയിലെഴുതുന്നു."

22 കര്‍ത്താവിനെ സ്നേഹിക്കാത്ത ആരെങ്കിലും ഉണ്ടെങ്കില്‍, അവന്‍ ദൈവത്തില്‍ നിന്നും വേര്‍വിടപ്പെട്ട് എന്നെന്നേക്കുമായി നഷ്ടപ്പെടട്ടെ. കര്‍ത്താവേ വരിക!"

23 കര്‍ത്താവായ യേശുവിന്‍റെ കൃപ നിങ്ങളോടൊത്തുണ്ടാകട്ടെ. 24ക്രിസ്തുയേശുവില്‍ എന്‍റെ സ്നേഹം നിങ്ങളില്‍ എല്ലാവരിലും ഉണ്ടാകട്ടെ."

24 [This verse may not be a part of this translation]"