1 ക്രിസ്തുയേശുവിന്‍റെ ദാസനായ പെൌലൊസ് എഴുതുന്നത്. എന്നെ ഒരു അപ്പൊസ്തലനാകാന്‍ ദൈവം വിളിച്ചു. ദൈവത്തിന്‍റെ സുവിശേഷം എല്ലാ ജനങ്ങളെയും അറിയിക്കുവാന്‍ എന്നെ തിരഞ്ഞെടുത്തു."
2 ദൈവം പ്രവാചകരിലൂടെ ഈ സുവിശേഷം അവന്‍റെ ജനങ്ങള്‍ക്കു നല്‍കാന്‍ വളരെ പണ്ടു തന്നെ വാഗ്ദാനം ചെയ്തിരുന്നു."
3 തിരുവെഴുത്തുകളില്‍ ആ വാഗ്ദാനമാണ് രേഖപ്പെടുത്തിയിട്ടുളളത്."
4 ദൈവത്തിന്‍റെ പുത്രനും നമ്മുടെ കര്‍ത്താവുമായ യേശു ക്രിസ്തുവിനെക്കുറിച്ചുളളതാണ് ആ സുവിശേഷം. ദാവീദിന്‍റെ കുടുംബത്തിലാണ് ഒരു വ്യക്തിയെന്ന നിലയില്‍ അവന്‍ ജനിച്ചത്. പക്ഷേ യേശു ദൈവപുത്രനാണെന്ന് പരിശുദ്ധാത്മാവിലൂടെ സ്പഷ്ടമാക്കി. മരണത്തില്‍നിന്നും ഉയര്‍ത്തിയ ശക്തിമത്തായ പ്രവര്‍ത്തനം വഴി, അവന്‍ ദൈവപുത്രനാണെന്നു വെളിവായിരിക്കുന്നു."
5 ദൈവം ക്രിസ്തുവിലൂടെ, ഒരു അപ്പൊസ്തലന്‍റെ ജോലിയെനിക്കു നല്‍കി. സകല രാജൃങ്ങളിലുമുളള ജനങ്ങളെ ദൈവവിശ്വാസത്തിലേക്കും ദൈവവിധേയത്തിലേക്കും നയിക്കാന്‍വേണ്ടിയാണ് ദൈവം എന്നെ ജോലി ഏല്പിച്ചത്. ഞാനാകട്ടെ ക്രിസ്തുവിനുവേണ്ടി ഈ പ്രവൃത്തി ചെയ്യുന്നു."
6 റോമിലുളള നിങ്ങളും, യേശുക്രിസ്തുവിന്‍റേതാകാന്‍ ആഹ്വാനം ചെയ്യപ്പെട്ടിരിക്കുന്നു."
7 തന്‍റെ വിശുദ്ധജനമാകാന്‍ വേണ്ടി ദൈവം വിളിച്ചിരിക്കുന്ന റോമിലെ എല്ലാ ജനങ്ങള്‍ക്കും വേണ്ടിയുളളതാണ് ഈ കത്ത്. ദൈവം സ്നേഹിക്കുന്ന ജനങ്ങളാണ് നിങ്ങള്‍. നമ്മുടെ പിതാവായ ദൈവത്തിന്‍റെയും കര്‍ത്താവായ യേശുക്രിസ്തുവിന്‍റെയും കൃപയും സമാധാനവും നിങ്ങള്‍ക്ക് ലഭിക്കുമാറാകട്ടെ!"
8 നിങ്ങള്‍ക്കെല്ലാവര്‍ക്കുംവേണ്ടി യേശുക്രിസ്തുവിലൂടെ എന്‍റെ ദൈവത്തിന് ഞാനാദ്യമായി നന്ദി പറയുന്നു. നിങ്ങളുടെ വിശ്വാസത്തെപ്പറ്റി സമസ്തലോകവും വിളംബരം ചെയ്യുന്നതിനാല്‍ ഞാന്‍ ദൈവത്തോടു നന്ദി പറയുന്നു."
9 [This verse may not be a part of this translation]"
10 [This verse may not be a part of this translation]"
11 നിങ്ങളെ കാണാന്‍ ഞാന്‍ അതിയായി ആഗ്രഹിക്കുന്നു. നിങ്ങളെ ശക്തരാക്കാന്‍ ചില ആത്മീയവരം നല്‍കാന്‍ എനിക്കാഗ്രഹമുണ്ട്."
12 നമുക്ക് ഓരോരുത്തര്‍ക്കുമുളള വിശ്വാസത്തിന്‍റെ അടിസ്ഥാനത്തില്‍ നാം പരസ്പരം സഹായിക്കണമെന്ന ആഗ്രഹമാണ് ഞാനിവിടെ ലക്ഷ്യമാക്കുന്നത്."
13 സഹോദരീ സഹോദരന്മാരേ, നിങ്ങളുടെ സമീപമെത്താന്‍ ഞാന്‍ പലതവണ ഒരുങ്ങിയതാണ് എന്ന കാര്യം നിങ്ങളറിയണമെന്നു ഞാന്‍ ആശിക്കുന്നു. എന്നാല്‍ നിങ്ങളുടെ അടുത്തുവരാന്‍ എനിക്ക് അനുമതി ലഭിച്ചില്ല. ആത്മീയ അഭിവൃദ്ധിയ്ക്ക് നിങ്ങളെ സഹായിക്കണമെന്നുളളതുകൊണ്ട് അവിടെ വരാന്‍ ഞാനാഗ്രഹിക്കുന്നു. ശേഷം ജാതികളെ സഹായിച്ചതുപോലെ നിങ്ങളെയും സഹായിക്കാന്‍ ഞാനാഗ്രഹിക്കുന്നു."
14 എനിക്ക് യവനന്മാരോടും യവനന്മാരല്ലാത്തവരോടും വിജ്ഞാനികളോടും ഭോഷന്മാരോടും എല്ലാവരോടും കടപ്പാടുണ്ട്."
15 അതുകൊണ്ടാണ് റോമയിലുളള നിങ്ങളോടും സുവിശേഷം പ്രസംഗിക്കുവാന്‍ ഞാനാഗ്രഹിക്കുന്നത്."
16 സുവിശേഷത്തെക്കുറിച്ചു എനിക്കു ലജ്ജയില്ല, എന്തുകൊണ്ടെന്നാല്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും, ആദ്യം യെഹൂദനും പിന്നെ ജാതികള്‍ക്കും രക്ഷിക്കപ്പെടുവാന്‍ ദൈവം ഉപയോഗിക്കുന്ന ശക്തിയാണത്."
17 ദൈവം ജനങ്ങളെ നീതീകരിക്കുന്നതെങ്ങനെയെന്ന് സുവിശേഷത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നു. ഈ നീതീകരണത്തിനുളള വഴി ആദിമുതല്‍ അവസാനം വരെ വിശ്വാസത്തില്‍ അടിസ്ഥാനപ്പെട്ടിരിക്കുന്നു. തിരുവെഴുത്ത് പറയുന്നതുപോലെ, “വിശ്വാസത്താല്‍ നീതീകരിക്കപ്പെട്ടവന്‍ എന്നേക്കും ജീവിക്കും."
18 ദൈവകോപം സ്വര്‍ഗ്ഗത്തില്‍നിന്നും വെളിപ്പെടുത്തിയിരിക്കുന്നു. ജനങ്ങള്‍ ദൈവത്തിനെതിരായി അനുവര്‍ത്തിക്കുന്ന എല്ലാ ദുഷ്ടതയിലും വീഴ്ചയിലും ദൈവം കോപിഷ്ഠനാണ്. അവര്‍ക്ക് സത്യം അറിയാമെങ്കിലും അവരുടെ ദുഷ്ടജീവിതം സത്യത്തെ മറയ്ക്കുന്നു."
19 ദൈവത്തെപ്പറ്റി അറിയാവുന്നതെല്ലാം അവര്‍ക്ക് വ്യക്തമായിട്ടും അവര്‍ സത്യത്തെ മറച്ചുവയ്ക്കുന്നതിനാല്‍ ദൈവം ക്രോധം പ്രകടിപ്പിക്കുന്നു. ദൈവം, തന്നെ സംബന്ധിച്ചതെല്ലാം അവര്‍ക്കു മനസ്സിലാക്കി കൊടുത്തിരിക്കുന്നു."
20 നിത്യമായി നിലനില്‍ക്കുന്ന ശക്തിയും ദൈവീകമഹത്വവും തുടങ്ങി അദൃശ്യഗുണങ്ങളും ദൈവീകമായ സകലതും ദൈവത്തിനുണ്ട്. പക്ഷേ, ലോകാരംഭം മുതല്‍ക്കേ അത്തരം കാര്യങ്ങള്‍ മനുഷ്യര്‍ക്ക് മനസ്സിലാക്കാന്‍ എളുപ്പമായിരുന്നു. ദൈവം സൃഷ്ടിച്ച എല്ലാറ്റിനും ഇക്കാര്യങ്ങള്‍ വ്യക്തമായിട്ടുണ്ട്. അതുകൊണ്ട് തങ്ങള്‍ ചെയ്യുന്ന തെറ്റുകളില്‍നിന്ന് ജനങ്ങള്‍ക്ക് ഒഴികഴിവില്ല."
21 മനുഷ്യര്‍ക്ക് ദൈവത്തെ അറിയാമെങ്കിലും അവര്‍ ദൈവത്തിനു മഹത്വം കൊടുക്കുകയോ അവനോട് നന്ദിപറയുകയോ ചെയ്തില്ല. അവരുടെ ചിന്ത നിഷ്പ്രയോജനമായി. പാപാന്ധത അവരുടെ മൂഢമനസുകളില്‍ നിറഞ്ഞിരിക്കുന്നു."
22 അവര്‍ ബുദ്ധിമാന്മാരാണെന്നു അവകാശപ്പെടുന്നെങ്കിലും മൂഢന്മാരായിരിക്കുന്നു."
23 അനശ്വരമായ ദൈവത്തിന്‍റെ മഹത്വം അവര്‍ കൈവെടിഞ്ഞിരിക്കുന്നു. ഭൂവാസികളുടെയിടയില്‍ നിര്‍മ്മിച്ച വിഗ്രഹങ്ങളെ നമസ്ക്കരിക്കാന്‍ ആ മഹത്വത്തെ അവര്‍ കൈമാറ്റം ചെയ്തു. പക്ഷികളെയും നാല്‍ക്കാലികളെയും ഇഴജന്തുക്കളെയും പോലുളളവയ്ക്കായി ദൈവമഹത്വം വില്‍ക്കപ്പെട്ടു."
24 ജനങ്ങളിലാകമാനം തിന്മയാണ്, തിന്മ ചെയ്യാന്‍ മാത്രമാണവരുടെ ആഗ്രഹം. അതുകൊണ്ട് ദൈവം അവരെ ഉപേക്ഷിക്കുകയും അവരുടെ ദുര്‍മ്മാര്‍ഗ്ഗങ്ങളിലൂടെ പോകാന്‍ വിടുകയും ചെയ്തു. അങ്ങനെ അവര്‍ സ്വന്തം ശരീരങ്ങളെ ലൈംഗികപാപങ്ങള്‍ ചെയ്തുകൊണ്ട് അധഃപതിപ്പിക്കുകയും ചെയ്തു."
25 അവര്‍ ദൈവത്തെക്കുറിച്ചുളള സത്യം അസത്യത്തിനു കൈമാറ്റം ചെയ്തു. അവര്‍ സൃഷ്ടിക്കപ്പെട്ടതിനെ നമസ്കരിക്കുകയും സേവിക്കുകയും ചെയ്തു. എന്നാല്‍ അവര്‍ സൃഷ്ടാവായ ദൈവത്തെ നമസ്കരി ക്കുകയോ സേവിക്കുകയോ ചെയ്തില്ല. എന്നെന്നും ദൈവം വാഴ്ത്തപ്പെടട്ടെ! ആമേന്‍."
26 ഇക്കാരണത്താല്‍ ദൈവം അവരെ ഉപേക്ഷിക്കുകയും, അവര്‍ അനുവര്‍ത്തിക്കാനാഗ്രഹിച്ച ലജ്ജാകരമയ വികാരങ്ങളിലേക്ക് വിട്ടൊഴിയുകയും അവരുടെ സ്ത്രീകള്‍ പുരുഷന്മാരുമായി പ്രകൃത്യാനുസരണമായുളള ലൈംഗികവേഴ്ച മതിയാക്കി മറ്റു സ്ത്രീകളുമായി ലൈംഗികബന്ധം സ്ഥാപിച്ചു."
27 ഇതുപോലെ പുരുഷന്മാര്‍ സ്ത്രീകളുമായുളള നൈസര്‍ഗ്ഗീക ബന്ധമുപേക്ഷിച്ച് എപ്പോഴും അവര്‍ കാമാഗ്നിയില്‍ എരിഞ്ഞ് പരസ്പരാസക്തി പുലര്‍ത്തി. പുരുഷന്മാര്‍ പരസ്പരം ലജ്ജാകരമായ വേഴ്ചകളില്‍ ഏര്‍പ്പെട്ടു. അവരുടെ ദുഷ്പ്രവൃത്തികള്‍ക്കുളള ശിക്ഷ സ്വയം ഏറ്റുവാങ്ങുകയും ചെയ്തു."
28 ദൈവത്തെക്കുറിച്ച് സത്യസന്ധമായ അറിവുണ്ടായരിക്കണമെന്നത് പ്രധാനപ്പെട്ട ഒരു കാര്യമാണെന്ന് അവര്‍ ചിന്തിച്ചില്ല. അതുകൊണ്ട് ദൈവം അവരെ തളളുകയും അവരുടേതായ വ്യര്‍ത്ഥചിന്തകളില്‍ മുഴുകാന്‍ കൈവെടിയുകയും ചെയ്തു. അങ്ങനെ അവര്‍ ചെയ്യരുതാത്ത കാര്യങ്ങള്‍ ചെയ്തു."
29 അവര്‍ എല്ലാതരത്തിലുമുളള തിന്മയും ദുഷ്ടതയും സ്വാര്‍ത്ഥതയും ദ്വേഷവും ഉളളവരായിത്തീര്‍ന്നു. അവരില്‍ അസൂയയും കൊലപാതകവും കലഹവും വഞ്ചനയും വിദ്വേഷവും നിറഞ്ഞുനിന്നു."
30 അവര്‍ പരദൂഷണവും കുശുകുശുപ്പും നടത്തി. അവര്‍ ദൈവവിരോധികളും ധിക്കാരികളും ദുരഭിമാനികളും ആത്മപ്രശംസ നടത്തുന്നവരുമായി ദുഷ്ടത ചെയ്യാനുളള വഴികള്‍ കണ്ടെത്തി. മാതാപിതാക്കളെ അനുസരിക്കാത്തവരായി."
31 അവര്‍ ഭോഷന്മാര്‍, തങ്ങളുടെ പ്രതിജ്ഞ പാലിക്കാത്തവര്‍, അന്യരോട് ദയയോ കാരുണ്യമോ ഇല്ലാത്തവര്‍."
32 അവര്‍ക്ക് ദൈവനീതി അറിയാം. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നവര്‍ മരണാര്‍ഹരാണെന്ന ദൈവകല്പന അവര്‍ക്കറിയാം. എന്നിട്ടും അവര്‍ തങ്ങളുടെ ദുഷ്ടകൃത്യങ്ങള്‍ തുടരുക മാത്രമല്ല ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നവരെ ശരിവയ്ക്കുകയും ചെയ്യുന്നു."
1 മറ്റുളളവരെ വിധിക്കരുത്, കാരണം നിങ്ങളും പാപം കൊണ്ട് അപരാധികളാണ്. മറ്റുളളവരെ വിധിക്കുന്പോള്‍ അവര്‍ ചെയ്യുന്ന അതേ തെറ്റുകള്‍ നങ്ങളും ചെയ്യുന്നു. അതുകൊണ്ട് നിങ്ങള്‍ അവരെ വിധിക്കുന്പോള്‍ യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ നിങ്ങളുടെ തെറ്റിനെത്തന്നെയാണ് വിധിക്കുന്നത്."
2 അത്തരം തെറ്റു ചെയ്യുന്നവരില്‍ ദൈവത്തിന്‍റെ വിധിന്യായം പ്രവര്‍ത്തിക്കുന്നത് ശരിയാണെന്ന് നമുക്കറിയാം."
3 പാപികളെ വിധിക്കുകയും, അതേ പാപം ചെയ്യുകയും ദൈവനീതിയെക്കുറിച്ച് അറിയുകയും ചെയ്യുന്ന നിങ്ങള്‍ ദൈവത്തിന്‍റെ ന്യായവിധിയില്‍നിന്ന് രക്ഷപ്പെടുമെന്ന് കരുതുന്നുണ്ടോ?"
4 ദൈവം നിങ്ങളോടു വളരെ കരുണയുളളവനാണ്. അവന്‍ നിങ്ങളുടെ നേര്‍ക്ക് ക്ഷമ കാണിക്കുന്നു. നിങ്ങളുടെ മാറ്റത്തിനു വേണ്ടി അവന്‍ കാത്തിരിക്കുന്നു. പക്ഷെ, നിങ്ങള്‍ അവന്‍റെ കാരുണ്യത്തെക്കുറിച്ച് ഒട്ടും ചിന്തിക്കുന്നില്ല. നിങ്ങളുടെ മാനസാന്തരത്തിനു കാത്തിരിക്കാന്‍ തക്കവണ്ണം അത്രമേല്‍ കരുണാമയനാണ് ദൈവം എന്ന് ഒരുപക്ഷേ നിങ്ങള്‍ക്കറിവില്ലായിരിക്കും."
5 പക്ഷേ, നിങ്ങള്‍ കഠിനഹൃദയരും ദുശ്ശാഠ്യക്കാരുമാണ്. പശ്ചാത്താപത്തിനു വിധേയരാകാന്‍ മടിക്കുന്നതുകൊണ്ട് നിങ്ങള്‍ നിങ്ങള്‍ക്കു ശിക്ഷ വീണ്ടും പെരുപ്പിക്കുന്നു. ദൈവം തന്‍റെ കോപം വെളിവാക്കുന്ന ദിവസം ആ ശിക്ഷ നിങ്ങള്‍ക്കു കിട്ടുകയും ചെയ്യും. ആ ദിവസം മനുഷ്യര്‍ ദൈവത്തിന്‍റെ ശരിയായ ന്യായവിധി കാണും."
6 ഓരോ വ്യക്തിക്കും താന്‍ ചെയ്തവയ്ക്കുളള പ്രതിഫലമോ ശിക്ഷയോ ദൈവം നല്‍കും."
7 ദൈവമഹത്വത്തിനും കീര്‍ത്തിക്കും നിത്യജീവനും വേണ്ടി ചിലര്‍ ജീവിക്കും. എപ്പോഴും സല്‍പ്രവൃത്തികള്‍ നിറഞ്ഞ ജീവിതത്തിനായി അവര്‍ നിര്‍ബന്ധം പിടിക്കും. ദൈവം അവര്‍ക്കു നിത്യജീവന്‍ നല്‍കും."
8 മറ്റു ചിലര്‍ സ്വാര്‍ത്ഥമതികളും സത്യാന്വേഷണത്തില്‍ വിമുഖരുമാണ്. അവര്‍ ദുഷ്ടതയെ പിന്തുടരും. ദൈവം തന്‍റെ ശിക്ഷയും കോപവും അവര്‍ക്കു നല്‍കും."
9 ദുഷ്ടത ചെയ്യുന്ന യെഹൂദരും ജാതികളുമായ എല്ലാവര്‍ക്കും ദൈവം പ്രശ്നങ്ങളും കഷ്ടതകളും നല്‍കും."
10 സല്‍പ്രവൃത്തികളില്‍ ഏര്‍പ്പെടുന്ന യെഹൂദരും അല്ലാത്തവരുമായ എല്ലാവര്‍ക്കും അവന്‍ മഹത്വവും ബഹുമാനവും സമാധാനവും സമ്മാനിക്കും."
11 ദൈവം എല്ലാവരെയും പക്ഷപാതരഹിതമായി വിധിക്കുന്നു."
12 ന്യായപ്രമാണം ഉളളവരും അതില്ലാത്തവരും പാപം ചെയ്യുന്പോള്‍ സമന്മാരുമാകുന്നു. ന്യായപ്രമാണമില്ലാത്തതിനാല്‍ പാപം ചെയ്യുന്നവര്‍ നശിക്കും. ന്യായപ്രമാണം ഉണ്ടായിട്ട് പാപം ചെയ്യുന്നവര്‍ ന്യായപ്രമാണം കൊണ്ട് വിധിക്കപ്പെടും."
13 ന്യായപ്രമാണത്തെപ്പറ്റിയുളള കേട്ടറിവ് ആര്‍ക്കും നീതീകരിക്കപ്പെടുവാന്‍ സഹായമാവുകയില്ല. ന്യായപ്രമാണം അനുശാസിക്കുന്ന കാര്യങ്ങളെല്ലാം അനുസരിക്കുമെങ്കില്‍ അത് ദൈവമുന്പാകെ നീതീകരിക്കപ്പെടുവാന്‍ സഹായിക്കും."
14 ജാതികള്‍ക്ക് ആ ന്യായപ്രമാണമില്ല. പക്ഷേ അവര്‍ സ്വാഭാവികമായി ന്യായപ്രമാണം ആവശ്യപ്പെടുന്പോലെ പ്രവര്‍ത്തിക്കുന്പോള്‍ അവര്‍ക്കു ന്യായപ്രമാണം ഇല്ലെങ്കിലും, അവര്‍ തന്നെയാകും അവരുടെ ന്യായപ്രമാണം."
15 തങ്ങളുടെ ഹൃദയങ്ങളില്‍ നന്മതിന്മകളെ അവര്‍ വിവേചിച്ചറിയുന്നത് ന്യായപ്രമാണത്തിനു അനുസൃതമായ മട്ടില്‍ തന്നെയാണ്. തെറ്റും ശരിയും അവര്‍ക്ക് അനുഭവവേദ്യമാകുന്നവിധം അവര്‍ പ്രകടിപ്പിക്കുന്നു. ചിലപ്പോള്‍ തങ്ങളുടെ പ്രവൃത്തികള്‍ തെറ്റാണെന്ന് അവരുടെ മനസ്സ് മന്ത്രിക്കുകയും അങ്ങനെ അവര്‍ക്ക് കുറ്റബോധം ഉളവാകുകയും ചെയ്യുന്നു. മറ്റുചിലപ്പോള്‍ അവരുടെ മനസ്സ് തങ്ങളുടെ ചെയ്തികളെ ശരിവയ്ക്കുകയും അങ്ങനെ അവരെ കുറ്റബോധത്തില്‍നിന്നും വിമുക്തരാക്കുകയും ചെയ്യുന്നു."
16 മനുഷ്യമനസ്സിലെ രഹസ്യങ്ങളെ ദൈവം വിചാരണചെയ്യുന്ന ആ ദിവസം ഇതെല്ലാം നടക്കും. ഞാന്‍ മനുഷ്യരെ അറിയിക്കുന്ന സുവിശേഷമനുസരിച്ച് ദൈവം ക്രിസ്തുയേശു വഴി മനുഷ്യരെ വിധിക്കും."
17 നിങ്ങളുടെ കാര്യം എങ്ങനെ? നിങ്ങള്‍ ഒരു യെഹൂദനാണെന്നു പറയുന്നു. നിങ്ങള്‍ ന്യായപ്രമാണത്തില്‍ വിശ്വസിക്കുന്നവരും ദൈവത്തോടടുത്തവരെന്നും നിങ്ങള്‍ പ്രശംസിക്കുന്നു."
18 നിങ്ങള്‍ എന്തു ചെയ്യണമെന്നാണ് ദൈവം ആവശ്യപ്പെടുന്നത് എന്നു നിങ്ങള്‍ക്കറിയാം. ന്യായപ്രമാണം നിര്‍ദ്ദേശിച്ചിട്ടുളളതിന്‍ പ്രകാരം പ്രധാനവസ്തുതകള്‍ നിങ്ങള്‍ക്കറിയാം."
19 വഴിയറിയാത്തവര്‍ക്ക് ഒരു വഴികാട്ടിയാണെന്നു നിങ്ങള്‍ സ്വയം കരുതുന്നു. പാപത്തിന്‍റെ ഇരുട്ടില്‍ അകപ്പെട്ടവര്‍ക്ക് വെളിച്ചമാണെന്നും നിങ്ങള്‍ വിചാരിക്കുന്നു."
20 ഭോഷന്മാര്‍ക്കും, എന്താണ് ശരിയെന്നു എടുത്തുകാട്ടാന്‍ നിങ്ങള്‍ക്കാകുമെന്നു നിങ്ങള്‍ കരുതുന്നു. പക്വതയില്ലാത്തവര്‍ക്കു നിങ്ങള്‍ അദ്ധ്യാപകനാണെന്നു സ്വയം വിചാരിക്കുകയും ന്യായപ്രമാണം അറിയുന്നതുകൊണ്ട് എല്ലാം അറിയുന്നുവെന്നും സത്യം പൂര്‍ണ്ണമായും തനിക്കു വെളിപ്പെ ട്ടുവെന്നും നിങ്ങള്‍ കരുതുന്നു."
21 മറ്റുളളവരെ പഠിപ്പിക്കുന്ന നിങ്ങള്‍ക്ക് എന്തുകൊണ്ട് സ്വയം പഠിച്ചുകൂടാ? മോഷ്ടിക്കരുതെന്നു മറ്റുളളവരോട് പറയുന്ന നിങ്ങള്‍ സ്വയം മോഷ്ടിക്കുന്നു."
22 വ്യഭിചരിക്കരുതെന്നു അന്യരെ ഉപദേശിക്കുന്ന നിങ്ങള്‍ തന്നെ ആ പാപം ചെയ്യുന്നു. വിഗ്രഹങ്ങളെ വെറുക്കുന്ന നിങ്ങള്‍ ക്ഷേത്രങ്ങള്‍ കൊളളയടിക്കുന്നു."
23 ദൈവത്തിന്‍റെ ന്യായപ്രമാണത്തില്‍ പ്രശംസിക്കുകയും ആ ന്യായപ്രമാണം ലംഘിക്കുകയും ചെയ്തുകൊണ്ട് നിങ്ങള്‍ ദൈവത്തിനു അപമാനം വരുത്തുന്നു."
24 തിരുവെഴുത്തുകളില്‍ എഴുതിയിട്ടുണ്ട്: “നിങ്ങള്‍ യെഹൂദര്‍ മൂലം ജാതികളാല്‍ ദൈവം അവമതിക്കപ്പെടുന്നു."
25 നിങ്ങള്‍ ന്യായപ്രമാണം അനുസരിക്കുന്നുവെങ്കില്‍ പരിച്ഛേദന ഗുണമുണ്ട്; മറിച്ച് നിങ്ങള്‍ ന്യായപ്രമാണം ലംഘിക്കുന്നുവെങ്കില്‍ ആ പരിച്ഛേദന അഗ്രചര്‍മ്മമാകും."
26 പക്ഷേ പരിച്ഛേദന ചെയ്തിട്ടില്ലാത്ത ജാതികള്‍ ന്യായപ്രമാണം അനുശാസിക്കുന്നത് ചെയ്താല്‍ അവര്‍ യഥാര്‍ത്ഥത്തിലും പരിച്ഛേദന ചെയ്തവരാകും."
27 അഗ്രചര്‍മ്മിയായവന്‍ ന്യായപ്രമാണം അനുസരിക്കുന്നുവെങ്കില്‍, ന്യായപ്രമാണവും പരിച്ഛേദനയും ഉളള ന്യായപ്രമാണ ലംഘിയായ നിന്നെ അവന്‍ കുറ്റം വിധിക്കും."
28 ശരീരംകൊണ്ടു മാത്രം യെഹൂദനായവന്‍ യഥാര്‍ത്ഥത്തില്‍ ഒരു യെഹൂദനല്ല. ബാഹ്യമായി മാത്രമുളളതല്ല യഥാര്‍ത്ഥ പരിച്ഛേദന."
29 ആന്തരികമായും യെഹൂദനാകുന്നതോടുകൂടി മാത്രമാണ് ഒരുവന്‍ യഥാര്‍ത്ഥ യെഹൂദനാകുന്നത്. ഹൃദയത്തില്‍ ആണ് ശരിയായ പരിച്ഛേദന നടക്കേണ്ടത്. അത് എഴുതപ്പെട്ട ന്യായപ്രമാണത്തിനൊത്തല്ല, ആത്മാവിലൂടെയാണ് നടക്കുക. ആത്മാവിലൂടെ ഹൃദയത്തില്‍ പരിച്ഛേദന ഏറ്റവന് മനുഷ്യരില്‍നിന്നല്ല ദൈവത്തില്‍ നിന്നുമാണ് പ്രശംസ ലഭിക്കുക."
1 മറ്റുളളവര്‍ക്ക് ഇല്ലാത്തതായി യെഹൂദര്‍ക്ക് എന്തു മേന്മയാണുളളത്? പരിച്ഛേദിതരായി എന്നതിന് എന്തു ശ്രേഷ്ഠതയുണ്ട്?"
2 ഉണ്ട്, യെഹൂദര്‍ക്ക് പല ആനുകൂല്യങ്ങളുമുണ്ട്. ഏറ്റവും പ്രധാനം ഇതാണ്: ദൈവം അവന്‍റെ ഉപദേശങ്ങള്‍ യെഹൂദരെ വിശ്വസിച്ചാണ് ഏല്പിച്ചിരിക്കുന്നത്."
3 ചില യെഹൂദര്‍ ദൈവത്തോടു വിശ്വസ്തത കാട്ടിയില്ല എന്നതു സത്യം തന്നെ. പക്ഷെ, അത് വാഗ്ദാനപാലനത്തില്‍നിന്നും ദൈവത്തെ മാറ്റി നിര്‍ത്തുമോ?"
4 ഇല്ല. എല്ലാവരും നുണയന്മാരായാലും, ദൈവം കേവലം സത്യമായി തുടര്‍ന്നുകൊണ്ടേയിരിക്കും. എഴുതപ്പെട്ടിരിക്കുന്നപോലെ, “നിന്‍റെ വാക്കുകളില്‍ നീ നീതീകരിക്കപ്പെടുകയും വിധിക്കപ്പെടുന്പോള്‍ നീ വിജയിക്കുകയും ചെയ്യട്ടെ.” സങ്കിര്‍ത്തനങ്ങള്‍ 51:4"
5 നാം തെറ്റു ചെയ്യുന്പോള്‍ അത് ദൈവത്തിന്‍റെ നീതിയെ കൂടുതല്‍ വെളിപ്പെടുത്തുന്നു. അതിനാല്‍ ദൈവം നമ്മെ ശിക്ഷിക്കുന്പോള്‍ അവന്‍ അന്യായമാണ് ചെയ്യുന്നതെന്ന് പറയാന്‍ നമുക്കു സാധിക്കുമോ? (ചിലര്‍ക്ക് തോന്നിയേക്കാവുന്ന ഒരാശയം പറഞ്ഞുവെന്നേയുളളൂ.)"
6 ഇല്ല. ദൈവത്തിനു നമ്മെ ശിക്ഷിക്കാന്‍ സാധിക്കില്ലെങ്കില്‍ അവന് ലോകത്തെ വിധിക്കാനും സാധിക്കില്ല."
7 ഒരുവന്‍ പറഞ്ഞേക്കാം “എന്‍റെ കാപട്യം ദൈവത്തിന്‍റെ സത്യത്തെ വെളിവാക്കുന്നതിനാല്‍ ഞാന്‍ അസത്യം പറയുന്പോള്‍ അത് ദൈവത്തിന് കൂടുതല്‍ മഹത്വം പ്രദാനം ചെയ്യുന്നു. അപ്പോള്‍ പിന്നെ എന്നെ ഒരു പാപിയെന്നു എന്തിനു വിധിക്കണം?”"
8 ‘“നന്മ നേടാന്‍വേണ്ടി നമുക്കു പാപം ചെയ്യാം” എന്നു പറയുന്നതുപോലെയാണിത്. ഇത്തരം കാര്യങ്ങളാണ് നാം പഠിപ്പിക്കുന്നതെന്ന് ധാരാളംപേര്‍ നമ്മെ വിമര്‍ശിച്ചു പറയുന്നുണ്ട്. ഇങ്ങനെ പറയുന്നവര്‍ തെറ്റുകാര്‍ മാത്രമല്ല, അവര്‍ വിധിക്കപ്പെടണം."
9 അതുകൊണ്ട് യെഹൂദരായ നാം മറ്റുളളവരെക്കാള്‍ മേന്മയുളളവരാണോ? അല്ല. യെഹൂദരും ജാതികളും തുല്യരാണെന്നു ഞാന്‍ നേരത്തെ തന്നെ പറഞ്ഞു. എല്ലാവരും പാപികള്‍ തന്നെ."
10 തിരുവെഴുത്തുകളില്‍ പറയുന്നതുപോലെ, “പാപമില്ലാത്തവരായി ആരുമില്ല, ആരും!"
11 കാര്യം ഗ്രഹിക്കുന്നവരായി ആരുമില്ല. ദൈവത്തെ കാണാന്‍ യഥാര്‍ത്ഥത്തില്‍ ആഗ്രഹിക്കുന്നവരും ആരുമില്ല."
12 എല്ലാവരും വ്യതിചലിച്ചവരും വിലകെട്ടവരുമായി. നന്മ ചെയ്യുന്നവരായി ആരുമില്ല. ആരും.” സങ്കീര്‍ത്തനങ്ങള്‍ 14:1-3"
13 “അവരുടെ കണ്ഠം ഒരു തുറന്ന ശവക്കല്ലറപോലെ. അവര്‍ തങ്ങളുടെ നാവ് അസത്യവാദത്തിനുപയോഗപ്പെടുത്തുന്നു.” സങ്കീര്‍ത്തനങ്ങള്‍ 5:9 “അവര്‍ പറയുന്ന കാര്യങ്ങള്‍ സര്‍പ്പവിഷം പോലെ.” സങ്കീര്‍ത്തനങ്ങള്‍ 140:3"
14 “അവരുടെ നാവ് നിറയെ ശാപവും വെറുപ്പും ആണ്.” സങ്കീത്തനങ്ങള്‍ 10:7"
15 “ദ്രോഹിക്കാനും കൊല്ലാനും അവര്‍ എപ്പോഴും ഒരുക്കമാണ്."
16 ചെല്ലുന്നിടത്തെല്ലാം അവര്‍ നാശവും ദുഃഖവും വിതയ്ക്കുന്നു."
17 അവര്‍ക്ക് ശാന്തിയുടെ മാര്‍ഗ്ഗം അജ്ഞാതമാണ്.” യെശയ്യാവ് 59:7-8"
18 “അവര്‍ക്ക് ദൈവത്തെ ഭയമോ ബഹുമാനമോ ഇല്ല.” സങ്കീര്‍ത്തങ്ങള്‍ 36:1"
19 ന്യായപ്രമാണം ഇതെല്ലാമനുശാസിക്കുന്നത് ന്യായപ്രമാണവിധേയരായവരോടാണ്. ഇത് എല്ലാവരെയും ഒഴികഴിവു കണ്ടെത്തുന്നതില്‍നിന്നും തടയുകയും മുഴുവന്‍ ലോകത്തെയും ദൈവവിധിക്കു വിധേയമാക്കുകയും ചെയ്യും."
20 എന്തുകൊണ്ടെന്നാല്‍, കേവലം നിയമം അനുസരിക്കുന്നതുകൊണ്ടുമാത്രം ഒരുവനും ദൈവത്തിന്‍റെ മുന്നില്‍ നീതീരിക്കപ്പെടുന്നില്ല. ന്യായപ്രമാണം നല്‍കുന്നത് എന്താണ്. പാപം എന്ന അറിവാണ്."
21 എന്നാല്‍ ന്യായപ്രമാണം വഴിയല്ലാതെ മനുഷ്യരെ നീതീകരിക്കാന്‍ ദൈവത്തിന് ഒരു മാര്‍ഗ്ഗമുണ്ട്. ഇപ്പോള്‍ ആ മാര്‍ഗ്ഗമാണ് ദൈവം നമുക്കു കാണിച്ചുതന്നിരിക്കുന്നത്. ന്യായപ്രമാണവും പ്രവാചകരും ഈ വഴിയെക്കുറിച്ച് നമ്മോടു പറഞ്ഞിട്ടുണ്ട്."
22 ദൈവം മനുഷ്യരെ, അവര്‍ക്ക് ക്രിസ്തുവിലുളള വിശ്വാസം വഴി അവനില്‍ നീതീകരിക്കുന്നു. ദൈവം ഇങ്ങനെ ചെയ്തത് ക്രിസ്തുവില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും വേണ്ടിയാണ്. സകലരും സമന്മാരാണ്."
23 പാപം ചെയ്യുകയും സകലരും ദൈവമഹത്വത്തിനു നിരക്കാത്തവരായി."
24 ജനങ്ങള്‍ ദൈവത്തിന്‍റെ കരുണയാല്‍ നീതീകരിക്കപ്പെട്ടു. ഇതൊരു സൌജന്യസമ്മാനമാണ്. യേശുക്രിസ്തുവഴി പാപത്തില്‍നിന്നും നാം മോചിതരായിക്കൊണ്ടിരിക്കുന്നതിനാല്‍ ദൈവം നമ്മെ നീതീകരിക്കുന്നു."
25 വിശ്വാസംകൊണ്ട് മനുഷ്യരുടെ പാപങ്ങളെ മറക്കുന്നതിനുളള ഒരു വഴിയായിട്ടാണ് ദൈവം ക്രിസ്തുവിനെ നിയോഗിച്ചത്. ക്രിസ്തുവിന്‍റെ രക്തത്താലാണ് ദൈവം ഇതു ചെയ്തത്. ദൈവം എപ്പോഴും ഉചിതവും ശരിയായതുമാണ് ചെയ്യുന്നതെന്ന് ഇതു തെളിയിക്കുന്നു. പണ്ടുളളവര്‍ ചെയ്ത പാപത്തിന് അവരെ ശിക്ഷിക്കാതെ ക്ഷമപാലിച്ചതുവഴി ദൈവം തന്‍റെ മുന്‍കാല നിലപാട് ശരിയാണെന്ന് വെളിപ്പെടുത്തി."
26 താന്‍ നീതിയുളളവനാണെന്ന് കാണിക്കാനായി ദൈവം ഇന്നു ക്രിസ്തുവിനെ തന്നു. ശരിയായി വിധിക്കാനും, ക്രിസ്തുവിലുളള വിശ്വാസത്തിലൂടെ ദൈവത്തിനു മുന്പില്‍ മനുഷ്യരെ സന്മാര്‍ഗനിരതരാക്കുവാനും ദൈവം ഇതു ചെയ്തു."
27 അതുകൊണ്ട്, നാം സ്വയം പുകഴ്ത്തുന്നതിനു എന്തെങ്കിലും അടിസ്ഥാനമുണ്ടോ? ഇല്ലേയില്ല. എന്തുകൊണ്ടില്ല? വിശ്വാസത്തിന്‍റെ മാര്‍ഗ്ഗം എല്ലാത്തരം പുകഴ്ത്തലിനെയും ഒഴിവാക്കുന്നു. പ്രവൃത്തിയുടെ മാര്‍ഗ്ഗമല്ല."
28 കാരണം, ഏതൊരുവനും നീതീകരിക്കപ്പെടുന്നത് വിശ്വസം വഴിയാണ്; അല്ലാതെ നിയമം പാലിക്കാന്‍വേണ്ടി അവന്‍ ചെയ്ത കാര്യങ്ങള്‍ വഴിയല്ല. അതാണ് നമ്മുടെ വിശ്വാസം."
29 ദൈവം യെഹൂദരുടെ മാത്രം ദൈവമല്ല, മറ്റുളള രാഷ്ട്രങ്ങളുടെയും (ജാതികളുടെയും) കൂടിയാണ്."
30 ഒരു ദൈവമെയുളളൂ. ഈ ഒരു ദൈവം വിശ്വാസം വഴി യെഹൂദരെയും വിശ്വാസം വഴി ജാതികളെയും നീതീകരിക്കും. 31അങ്ങനെയെങ്കില്‍ വിശ്വാസത്തിന്‍റെ പാത പിന്തുടര്‍ന്നുകൊണ്ട് ന്യായപ്രമാണത്തെ നമുക്ക് നശിപ്പിക്കാമോ? പാടില്ല. യഥാര്‍ത്ഥത്തില്‍ ന്യായപ്രമാണം അനുശാസിക്കുന്നത് വിശ്വാസത്തിലൂടെ നാം ചെയ്യുന്നുവെന്നെയുളളൂ."
31 [This verse may not be a part of this translation]"
1 നമ്മുടെ പൂര്‍വ്വപിതാവായ അബ്രാഹാമിനെക്കുറിച്ച് നമുക്കെന്തു പറയാം? വിശ്വാസത്തെക്കുറിച്ച് അവന്‍ എന്താണു മനസ്സിലാക്കിയത്."
2 അബ്രാഹാം അവന്‍റെ പ്രവൃത്തി വഴിയാണ് നീതീകരിക്കപ്പെട്ടതെങ്കില്‍ പുകഴ്ച പറയാന്‍ അവന് കാരണവുമുണ്ട്. പക്ഷേ, ദൈവസമക്ഷം പുകഴ്ച പറയാന്‍ സാധിക്കില്ല."
3 തിരുവെഴുത്തുകളില്‍ കാണുന്നു, “അബ്രാഹാം ദൈവത്തെ വിശ്വസിച്ചു. ദൈവം അബ്രാഹാമിന്‍റെ വിശ്വാസം അംഗീകരിച്ചു. ഇത് അബ്രാഹാമിനെ ദൈവത്തിന്‍റെ മുന്പാകെ നീതീകരിച്ചു.”"
4 ഒരുവന്‍ വേലയെടുത്തതിന് അവനു നല്‍കുന്ന കൂലി ദാനമല്ല. ആ കൂലി അവന് അര്‍ഹതപ്പെട്ടതാണ്. ഒരാള്‍ക്കും അവന്‍റെ ന്യായീകരണം നേടാനൊക്കില്ല. ദൈവത്തിങ്കല്‍ വിശ്വാസമര്‍പ്പിക്കുന്ന ആളെ ദൈവത്തിനു മാത്രമേ ന്യായീകരിക്കാനാവൂ. ദുഷ്ടനെപ്പോലും ന്യായീകരിക്കാന്‍ ദൈവത്തിനു കഴിയും."
5 ദൈവീകമല്ലാത്തതിനെ സാധൂകരിക്കുന്നവനും നിഷ്ക്രിയനും എങ്കിലും ദൈവത്തില്‍ വിശ്വസിക്കുന്ന ഒരുവനെ അവന്‍റെ വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലാണ് നീതീകരിക്കുന്നത്. ദൈവമാണ് ദുഷ്ടരെപ്പോലും നീതീകരിക്കപ്പെടുവാന്‍ അര്‍ഹരാക്കുന്നത്."
6 ദാവീദ് പറഞ്ഞതും ഇതുതന്നെ: ഒരുവന്‍റെ പ്രവൃത്തികളെ കണക്കിലെടുക്കാതെ അവനെ നല്ലവനായി ദൈവം സ്വീകരിക്കുന്പോഴാണ് അവന്‍ സന്തുഷ്ടനാകുന്നത്:"
7 “അപരാധങ്ങള്‍ ക്ഷമിക്കപ്പെടുകയും പാപം മറയ്ക്കപ്പെടുകയും ചെയ്യുന്നവര്‍ അനുഗൃഹീതര്‍."
8 പാപങ്ങള്‍ കണക്കിലെടുക്കാതെയുളള ഒരുവനെ ദൈവം സ്വീകരിക്കുന്പോള്‍ അവന്‍ യഥാര്‍ത്ഥത്തില്‍ അനുഗ്രഹീതന്‍.” സങ്കീര്‍ത്തനങ്ങള്‍ 32:1-2"
9 പരിച്ഛേദനയേറ്റവര്‍ക്ക് മാത്രമേ സന്തോഷത്തിനര്‍ഹതയുളളൂ എന്നതാണോ? അതോ അഗ്രചര്‍മ്മികള്‍ക്കും ഉണ്ടോ? ദൈവം അബ്രാഹാമിന്‍റെ വിശ്വാസത്തെ അംഗീകരിക്കുകയും ആ വിശ്വാസം അവനെ ദൈവത്തിന്‍റെ മുന്പാകെ നീതീകരിക്കുകയും ചെയ്തുവെന്ന് നാം നേരത്തെ പറഞ്ഞുകഴിഞ്ഞു."
10 അപ്പോള്‍ ഇതെങ്ങനെ സംഭവിച്ചു. പരിച്ഛേദനയ്ക്കു മുന്പോ പിന്പോ ദൈവം അബ്രാഹാമിനെ സ്വീകരിച്ചത്? പരിച്ഛേദനയ്ക്കു മുന്പാണ് ദൈവം അവനെ സ്വീകരിച്ചത്."
11 ദൈവം തന്നെ സ്വീകരിച്ചുവെന്നു വെളിപ്പെടുത്തുന്നതിനുവേണ്ടിയാണ് അബ്രാ ഹാം പിന്നീട് പരിച്ഛേദന നടത്തിയത്. പരിച്ഛേദന ചെയ്യുന്നതിന് മുന്പ് തന്നെ ദൈവം അവനെ വിശ്വാസം വഴി ദൈവത്തില്‍ നീതീകരിച്ചിരുന്നു. അതുകൊണ്ട് പരിച്ഛേദനയില്ലാത്ത വിശ്വാസികളുടെ പിതാവുമാണ് അബ്രാഹാം. വിശ്വാസികളെ ദൈവത്താല്‍ നീതീകരിക്കപ്പെട്ടവരെപ്പോലെ സ്വീകരിച്ചു."
12 അതുപോലെതന്നെ പരിച്ഛേദിതരുടെയും പിതാവാണ് അബ്രാഹാം. പക്ഷെ, അവരുടെ പരിച്ഛേദനയല്ല അബ്രാഹാമിനെ അവരുടെ പിതാവാക്കിയത്. പരിച്ഛേദിതനാകുംമുന്പ് നമ്മുടെ പിതാവായ അബ്രാഹാമിനുണ്ടായിരുന്ന വിശ്വാസം പിന്തുടര്‍ന്ന് ജീവിക്കുന്പോള്‍ മാത്രമാണ് അവര്‍ക്ക് അബ്രാഹാം പിതാവാകുന്നത്."
13 വിശ്വാസം വഴിയുളള നീതീകരണം കൊണ്ടാണ് അബ്രാഹാമിനും സന്തതികള്‍ക്കും ലോകത്തിന്‍റെ അവകാശം പൈതൃകമായി കിട്ടുമെന്ന വാഗ്ദാനം ലഭിച്ചത്. അല്ലാതെ ന്യായപ്രമാണം മൂലമല്ല."
14 ദൈവം വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ ന്യായപ്രമാണം പിന്തുടരുകവഴി ലഭ്യമാക്കുമെങ്കില്‍ വിശ്വാസം വില ഇല്ലാത്തതാണ്. അബ്രാഹാമിനോട് ദൈവം നല്‍കിയ വാഗ്ദാനവും നിരര്‍ത്ഥകമാവും."
15 കാരണം, ന്യായപ്രമാണം അനുസരിക്കാതിരുന്നാല്‍ ദൈവകോപം വരുത്തി വയ്ക്കാനേ ന്യായപ്രമാണത്തിനു കഴിയൂ. പക്ഷെ, ന്യായപ്രമാണമില്ലെങ്കില്‍ ലംഘിക്കാനും ഒന്നും ഉണ്ടാവുകയില്ല."
16 വിശ്വാസമുണ്ടാകയാല്‍ മനുഷ്യര്‍ക്ക് ദൈവത്തില്‍നിന്ന് വാഗ്ദാനം ലഭിച്ചു. ഇത് ഒരു സൌജന്യസമ്മാനം പോലെയാണ്. അങ്ങനെയെങ്കില്‍ അബ്രാഹാമിന്‍റെ മക്കള്‍ക്കെല്ലാം ആ വാഗ്ദാനം ലഭിക്കാം. മോശെയുടെ ന്യായപ്രമാണത്തിനു വിധേയരായിരിക്കുന്നവര്‍ക്കു മാത്രമുളളതല്ല അബ്രാഹാമിനെപ്പോലെ വിശ്വാസത്തോടെ ജീവിക്കുന്ന എല്ലാവര്‍ക്കും വേണ്ടിയുളളതാണ് ആ വാഗ്ദാനം. നമ്മുടെ എല്ലാവരുടെയും പിതാവാണ് അബ്രാഹാം."
17 തിരുവെഴുത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു: “ഞാന്‍ നിന്നെ പല ജനതകളുടെയും പിതാവാക്കി. ഇത് ദൈവത്തിന്‍റെ മുന്പാകെ സത്യമാണ്. മരിച്ചവരെ ജീവിപ്പിക്കുകയും സംഭവിച്ചു കഴിഞ്ഞിട്ടില്ലാത്തതും എന്നാല്‍ സംഭവിക്കാനിരിക്കുന്നതുമായ കാര്യങ്ങളില്‍ തീരുമാനം കൈക്കൊളളുകയും ചെയ്യുന്ന ദൈവത്തില്‍ അബ്രാഹാം വിശ്വസിച്ചു."
18 അബ്രാഹാമിനു സന്തതികളുണ്ടാകുമെന്ന് യാതൊരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. പക്ഷെ അബ്രാഹാം ദൈവത്തെ വിശ്വസിക്കുകയും പ്രത്യാശയോടെ പ്രതീക്ഷിച്ചിരിക്കുകയും ചെയ്തതുകൊണ്ടു മാത്രമാണ് അവന്‍ അനേകം ജനതകളുടെ പിതാവായത്. പണ്ടു ദൈവം പറഞ്ഞിരുന്നു, “നിനക്കു ധാരാളം സന്തതികളുണ്ടാകും എന്ന്."
19 ഏതാണ്ട് നൂറു വയസ്സായ താന്‍ ശാരീരികമായി സന്താനോല്പാദനത്തിനുളള പ്രായം പിന്നിട്ടുവെന്നറിഞ്ഞിട്ടും, സാറാ വന്ധ്യയാണെന്നു മനസ്സിലായിരുന്നിട്ടും ദൈവത്തിലുളള അവന്‍റെ വിശ്വാസം ക്ഷയിച്ചില്ല."
20 ദൈവത്തിന്‍റെ വാഗ്ദാനം ഫലിക്കുമോ എന്ന സംശയം അബ്രാഹാമിന് ഒരിക്ക ലുമുണ്ടായിരുന്നില്ല. അവന്‍റെ ദൈവവിശ്വാസത്തിന് ഒരിളക്കവും സംഭവിച്ചതുമില്ല. അവന്‍ വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുകയും ദൈവത്തെ വാഴ്ത്തുകയും ചെയ്തു."
21 വാഗ്ദാനം നല്‍കിയതെല്ലാം നടത്താന്‍ കഴിവുളളവനാണ് ദൈവമെന്ന് അവനുറപ്പുണ്ടായിരുന്നു."
22 അതുകൊണ്ട് “ദൈവം അബ്രാഹാമിന്‍റെ വിശ്വാസത്തെ സ്വീകരിച്ചു. അതിനാല്‍ അവന്‍ ദൈവമുന്പാകെ നീതീകരിക്കപ്പെട്ടു."
23 ഈ വാക്കുകള്‍ അബ്രാഹാമിനുവേണ്ടി മാത്രം എഴുതപ്പെട്ടവയല്ല."
24 അവ നമുക്കെല്ലാവര്‍ക്കും വേണ്ടിയും കൂടി എഴുതപ്പെട്ടവയാണ്” നമ്മളും വിശ്വസിക്കുന്നതുകൊണ്ട് നമ്മെയും ദൈവം സ്വീകരിക്കും. നമ്മുടെ കര്‍ത്താവായ യേശുവിനെ മരണത്തില്‍നിന്നും ഉയര്‍ത്തിയ ദൈവത്തിലാണ് നാം വിശ്വസിക്കുന്നത്."
25 യേശു നമ്മുടെ പാപം മൂലമാണ് വധിക്കപ്പെട്ടത്. ദൈവസന്നിധിയില്‍ നമ്മെ നീതീകരിക്കാനായി അവന്‍ ഉയിര്‍പ്പി ക്കപ്പെട്ടു."
1 നമ്മുടെ വിശ്വാസത്താല്‍ നാം നീതീകരിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവഴി നാം ദൈവവുമായി രമ്യപ്പെട്ടിരിക്കുന്നു."
2 ഇപ്പോള്‍ നാം അനുഭവിക്കുന്ന ദൈവത്തിന്‍റെ അനുഗൃഹീതമായ കൃപയിലേക്ക് ക്രിസ്തു നമ്മെ, നമ്മുടെ വിശ്വാസം വഴി, എത്തിച്ചിരിക്കുന്നു. ദൈവീകമഹത്വത്തില്‍ പങ്കാളികളാകാമെന്ന പ്രത്യാശയാല്‍ നാം ഏറെ സന്തുഷ്ടരുമാണ്."
3 പ്രശ്നങ്ങള്‍ നമ്മെ കൂടുതല്‍ ക്ഷമാശീലരാക്കും എന്നറിയാവുന്നതുകൊണ്ട് നമ്മെ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിലും നാം സന്തുഷ്ടരാണ്."
4 നാം ബലശാലികള്‍ ആണെന്നുളളതിന് ഈ ക്ഷമ തെളിവാണ്. അത് നമുക്ക് പ്രത്യാശ തരുന്നു."
5 ഈ പ്രത്യാശ ഒരിക്കലും നമ്മെ നിരാശപ്പെടുത്തുകയില്ല: അത് ഒരിക്കലും പരാജയപ്പെടുകയുമില്ല. ദൈവം തന്‍റെ സ്നേഹം നമ്മുടെ ഹൃദയങ്ങളിലേക്കു പകര്‍ന്ന തുകൊണ്ടാണിത്. പരിശുദ്ധാത്മാവിലൂടെയാണ് ദൈവം തന്‍റെ സ്നേഹം നമുക്കു നല്‍കിയത്."
6 നാം ബലഹീനരായിരിക്കെ, ക്രിസ്തു നമുക്കു വേണ്ടി മരിച്ചു. നാം ദൈവത്തിനു നിരക്കാത്തവണ്ണം ജീവിച്ചു. പക്ഷേ, തക്കസമയത്ത്, ക്രിസ്തു മനുഷ്യര്‍ക്കു വേണ്ടി മരിച്ചു."
7 നീതിമാനായ ഒരുവന്‍റെ രക്ഷയ്ക്കു വേണ്ടി പോലും മരിക്കാനൊരുങ്ങുന്നവര്‍ വളരെ കുറയും. വളരെ നല്ലവനായ ഒരാള്‍ക്കുവേണ്ടിയാണെങ്കില്‍ ചിലപ്പോള്‍ ചിലര്‍ മരിക്കാന്‍ സന്നദ്ധരയേക്കാം."
8 പക്ഷേ, നാം പാപികളായിരിക്കെയാണ് ക്രിസ്തു നമുക്കായി മരിച്ചത്. ഇതുവഴി നമ്മെയവന്‍ വളരെയധികം സ്നേഹിച്ചിരുന്നുവെന്ന് ദൈവം വെളിപ്പെടുത്തി."
9 നാം ദൈവസന്നിധിയില്‍ നീതീകരിക്കപ്പെട്ടത് ക്രിസ്തുവിന്‍റെ രക്തത്തിലൂടെയാണ്. തീര്‍ച്ചയായും അപ്പോള്‍ നമ്മള്‍ അവനിലൂടെ ദൈവകോപത്തില്‍നിന്നും രക്ഷിക്കപ്പെടും."
10 നമ്മള്‍ ദൈവത്തിന്‍റെ ശത്രുക്കളായിരിക്കുന്പോള്‍ തന്നെ അവന്‍റെ പുത്രന്‍റെ മരണം മുഖേന ദൈവം നമ്മെ മിത്രങ്ങളാക്കി. അതുകൊണ്ട് നാം തീര്‍ച്ചയായും ദൈവമിത്രങ്ങളാണ്. അവന്‍റെ പുത്രന്‍റെ ജീവന്‍ വഴി അവന്‍ നമ്മെ കൂടുതലായി രക്ഷിക്കുകയും ചെയ്യും."
11 അതുമാത്രമല്ല നാമപ്പോള്‍ സന്തുഷ്ടരുമാണ്. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിലൂടെയാണ് നാം ഇപ്പോള്‍ ദൈവീകമായ ആനന്ദം അനുഭവിക്കുന്നത്. യേശുവിലൂടെത്തന്നെയാണ് നാം ദൈവവുമായി രമ്യതയിലെത്തിയതും."
12 ഒരു മനുഷ്യന്‍റെ പ്രവൃത്തിയിലൂടെയാണ് പാപം ലോകത്തിലേക്കു വന്നത്. അതുവഴി മരണവും വന്നു. ഇതുകൊണ്ടാണ് മനുഷ്യരെല്ലാം നിശ്ചയമായും മരിക്കേണ്ടിവരുന്നത്. എല്ലാ മനുഷ്യരും പാപം ചെയ്തു."
13 മോശെയുടെ ന്യായപ്രമാണത്തിനു മുന്പ് ലോകത്തില്‍ പാപമുണ്ടായിരുന്നു. ന്യായപ്രമാണം ഇല്ലായിരുന്നുവെങ്കില്‍ പാപം ചെയ്തതിന്‍റെ പേരില്‍ ദൈവത്തിനു മനുഷ്യരെ കുറ്റക്കാരാക്കാന്‍ കഴിയുകയില്ലായിരുന്നു."
14 പക്ഷെ ആദാമിന്‍റെ കാലം മുതല്‍ മോശെയുടെ കാലംവരെയുണ്ടായിരുന്ന ജനങ്ങള്‍ക്കും മരിക്കേണ്ടിവന്നു. ദൈവകല്പന അനുസരിക്കാതെ പാപം ചെയ്തതുമൂലം ആദാം മരിച്ചു. പക്ഷെ, ആദാമിനെപ്പോലെയുളള തെറ്റു ചെയ്യാതിരുന്നവര്‍ക്കും മരിക്കേണ്ടി വന്നു. വരാനിരുന്നവന്‍റെ പ്രതിച്ഛായ ആയിരുന്നു ആദാം."
15 പക്ഷെ, ദൈവത്തിന്‍റെ വരദാനം ആദാമിന്‍റെ അതിക്രമം പോലെയല്ല. ആദാമിന്‍റെ അതിക്രമം മൂലമാണ് അനവധിപേര്‍ മരിച്ചത്. പക്ഷെ ജനങ്ങള്‍ക്ക് ദൈവത്തില്‍നിന്ന് ലഭിച്ച കൃപ വളരെ ശ്രേഷ്ഠമാണ്. പലര്‍ക്കും ദൈവത്തിന്‍റെ ദാനമായ ജീവന്‍ ലഭിച്ചത് യേശുക്രിസ്തു എന്ന മനുഷ്യന്‍റെ കൃപയിലൂടെയാണ്."
16 ആദാം ഒരിക്കല്‍ പാപം ചെയ്തതിന് കുറ്റക്കാരനെന്നു വിധിക്കപ്പെട്ടു. പക്ഷെ ദൈവത്തിന്‍റെ വരദാനം വ്യത്യസ്തമാണ്. പല അതിക്രമങ്ങള്‍ക്കും ശേഷമാണ് ദൈവത്തിന്‍റെ ദാനം സംഭവിക്കുന്നത്. ഈ ദാനം മനുഷ്യരെ ദൈവത്തിന്‍റെ മുന്പില്‍ നീതീകരിച്ചു."
17 അതിക്രമം പ്രവൃത്തിച്ച ആ ഒരു മനുഷ്യന്‍ കാരണം മരണം എല്ലാവരിലും ഭരണം നടത്തി. ചിലര്‍ ദൈവ കാരുണ്യത്തെയും നീതീകരണത്തിനുളള അവന്‍റെ മഹത്തായ ദാനത്തെയും സ്വീകരിച്ചു. അവര്‍ക്ക് യഥാര്‍ത്ഥ ഭരണവും യേശുക്രിസ്തു എന്ന ഏക മനുഷ്യനിലൂടെ തീര്‍ച്ചയായും ലഭിക്കുകയും ചെയ്യും."
18 ആദാമിന്‍റെ ഒരു അതിക്രമം എല്ലാ മനുഷ്യര്‍ക്കും മരണമെന്ന ശിക്ഷ എത്തിച്ചു. പക്ഷെ, ക്രിസ്തു ചെയ്ത ഒരു നല്ല പ്രവൃത്തിയാല്‍ എല്ലാ മനുഷ്യരെയും ദൈവസന്നിധിയില്‍ നീതീകരിച്ചു. അത് അക്കൂട്ടര്‍ക്ക് നിത്യജീവന്‍ പ്രദാനം ചെയ്തു."
19 ആദാം എന്ന ഒരു മനുഷ്യന്‍ ദൈവത്തെ ധിക്കരിച്ചതുകൊണ്ട് അനേകര്‍ പാപികളായിത്തീര്‍ന്നു. എന്നാല്‍ ക്രിസ്തു എന്ന ഒരു മനുഷ്യന്‍ ദൈവത്തെ അനുസരിച്ചതു കൊണ്ട് വളരെപ്പേര്‍ നീതീകരിക്കപ്പെട്ടു."
20 ന്യായപ്രമാണത്തിന്‍റെ വരവ് മനുഷ്യരെ കൂടുതല്‍ പാപം ചെയ്യാന്‍ പ്രേരിപ്പിച്ചു. പക്ഷെ മനുഷ്യരുടെ പാപഭാരം വര്‍ദ്ധിച്ചപ്പോള്‍ ദൈവം അവര്‍ക്ക് തന്‍റെ കൃപ കൂടിയ അളവില്‍ നല്‍കി."
21 പാപം നമ്മെ ഭരിക്കാനായി ഒരിക്കല്‍ മരണത്തെ ഉപയോഗിച്ചു. പക്ഷെ, തന്‍റെ മുന്പില്‍ നീതീകരിച്ച് ഭരിക്കാനുളള പ്രസാദത്തിനായി ദൈവം മനുഷ്യര്‍ക്ക് കൂടിയ അളവില്‍ അനുഗ്രഹം നല്‍കി. ഇത് നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു വഴി നിത്യജീവന്‍ പ്രദാനം ചെയ്തു."
1 അതുകൊണ്ട് ദൈവത്തിന്‍റെ കൃപ കൂടുതല്‍ ലഭിക്കാന്‍വേണ്ടി പാപം ചെയ്തുകൊണ്ടിരിക്കണമെന്നു നിങ്ങള്‍ കരുതുന്നുണ്ടോ?"
2 ഇല്ല. പാപത്തെ സംബന്ധിച്ചിടത്തോളം മരിച്ചവരായ നാം പാപത്തില്‍ എങ്ങനെ ജീവിക്കും?"
3 നാമെല്ലാം ജ്ഞാനസ്നാനം ചെയ്യപ്പെട്ടു കഴിഞ്ഞപ്പോള്‍ ക്രിസ്തുയേശുവിന്‍റെ ഭാഗമായിക്കഴിഞ്ഞുവെന്നതു നിങ്ങള്‍ മറന്നോ? സ്നാനം വഴി അവന്‍റെ മരണത്തിലും പങ്കാളികളായി."
4 അതുകൊണ്ട്, സ്നാനത്താല്‍ നാം ക്രിസ്തുവിനോടൊപ്പം സംസ്കരിക്കപ്പെടുകയും അവന്‍റെ മരണത്തില്‍ പങ്കുചേരുകയും ചെയ്തു. നാമേവരും ഉയിര്‍ത്തെഴുന്നേല്‍ക്കുവാനും ഒരു പുതിയ ജീവിതം നയിക്കുകയും തക്കവണ്ണം ക്രിസ്തുവിനോടൊപ്പം നമ്മെയും സംസ്കരിച്ചിരിക്കുന്നു. പിതാവിന്‍റെ മഹത്തായ ശക്തിയാല്‍ ക്രിസ്തു മരണത്തില്‍നിന്നു ഉയിര്‍ത്തപ്പെട്ടതുപോലെ നമ്മുടെ കാര്യത്തിലും ഇത് സംഭവിച്ചു."
5 ക്രിസ്തു മരിച്ചു; ക്രിസ്തു മരിച്ചതുപോലെ നാമും മരിച്ചതിനാല്‍ നമ്മളും അവനോടു ചേര്‍ക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ക്രിസ്തു മരണത്തില്‍നിന്ന് ഉയര്‍ത്തെഴുന്നേറ്റതു പോലെ നമ്മളും അവനോടൊപ്പം ചേരും."
6 നമ്മുടെ പഴയ ജീവിതം ക്രിസ്തുവിനോടൊപ്പം കുരിശില്‍ മരിച്ചു എന്നു നമുക്കറിയാം. നമ്മുടെ പാപം നിറഞ്ഞ സ്വയത്തിന് നമ്മില്‍ യാതൊരു ശക്തിയുമില്ലാത്തവണ്ണമാണ് ഇതു സംഭവിച്ചത്. അതിനാല്‍ നാം ഇപ്പോള്‍ മുതല്‍ ഒരിക്കലും പാപത്തിന് അടിമകളാകരുത്."
7 മരിച്ചവരെ പാപത്തിന്‍റെ നിയന്ത്രണത്തില്‍നിന്ന് സ്വതന്ത്രരാക്കിയിരിക്കുന്നു."
8 നാം ക്രിസ്തുവിനോടൊപ്പം മരിച്ചെങ്കില്‍, അവനോടൊപ്പം ജീവിക്കുമെന്നും നമുക്കറിയാം."
9 മരിച്ചവരില്‍നിന്നും ക്രിസ്തു ഉയര്‍പ്പിക്കപ്പെട്ടിരിക്കകൊണ്ട് ഇനി ഒരിക്കല്‍ കൂടി മരിക്കാന്‍ അവനു സാധിക്കില്ല എന്നു നമുക്കറിയാം. അവന്‍റെമേല്‍ മരണത്തിന് ഇനിമേല്‍ യാതൊരു ആധിപത്യവുമില്ല."
10 അതെ, ക്രിസ്തു ഒരു തവണ മരിച്ചപ്പോള്‍ പാപത്തിന്‍റെ ശക്തിയെ എക്കാലത്തേക്കും കീഴടക്കുവാനാണ് അങ്ങനെ ചെയ്തത്. എന്നാല്‍ ഇപ്പോള്‍ അവനു പുതുജീവന്‍ കൈവന്നിരിക്കുന്നു. ദൈവത്തോടൊപ്പമുളള ജീവിതം."
11 അതുപോലെ നിങ്ങളും പാപത്തെ സംബന്ധിച്ചിടത്തോടം മരിച്ചവരാണെന്നും കണക്കാക്കണം. ക്രിസ്തുയേശു വഴിയായി നിങ്ങള്‍ ദൈവത്തിനു വേണ്ടി ജീവിക്കുന്നുവെന്നും അറിയണം. നിങ്ങള്‍ നിങ്ങളെത്തന്നെ ക്രിസ്തുവിലൂടെ പരിഗണിക്കണം."
12 പക്ഷെ നിങ്ങളുടെ ഈ ലോകജീവിതത്തില്‍ ഭരണം നടത്താന്‍ പാപത്തെ അനുവദിക്കരുത്. നിങ്ങളുടെ പ്രവൃത്തികളെ നിയന്ത്രിക്കാന്‍ പാപം നിറഞ്ഞ നിങ്ങളുടെ സ്വയത്തെ അനുവദിക്കാതിരിക്കുക"
13 പാപത്തിനു ദാസ്യമനുഷ്ഠിച്ചു തെറ്റുകള്‍ ചെയ്യാന്‍ നിങ്ങളുടെ അവയവങ്ങളെ ഉപകരണങ്ങളാക്കാതിരിക്കുക. നിങ്ങള്‍ നിങ്ങളെത്തന്നെ ദൈവത്തിനു സമര്‍പ്പിക്കുക. മരണത്തില്‍നിന്നും ജീവിതത്തിലേക്ക് ആനയിക്കപ്പെട്ടവരായി ദൈവത്തിന് കീഴ്വഴങ്ങുക. നന്മ ചെയ്യാനായി നിങ്ങളുടെ അവയവങ്ങളെ ദൈവത്തിന് അര്‍പ്പിക്കുക."
14 പാപത്തിന് നിങ്ങളുടെമേല്‍ അധികാരം ഉണ്ടാവുകയില്ല. കാരണം നിങ്ങള്‍ ന്യായപ്രമാണത്തിനു കീഴിലല്ല. ദൈവകൃപയുടെ കീഴിലാണ് ഇപ്പോള്‍ ജീവിക്കുന്നത്."
15 പിന്നെ എന്ത്? ന്യായപ്രമാണത്തിനു കീഴിലല്ലാത്തതുകൊണ്ടും കൃപയുടെ കീഴിലായതുകൊണ്ടും നാം പാപം ചെയ്യണമോ? വേണ്ട."
16 നിങ്ങള്‍ അടിമകളായി വഴങ്ങി ആരെയെങ്കിലും അനുസരിക്കുന്നുവെങ്കില്‍, അയാളുടെ അടിമയായിരിക്കും എന്നു അറിയുകയില്ലേ? നിങ്ങള്‍ ആരെ അനുസരിക്കുന്നോ അയാളായിരിക്കും നിങ്ങളുടെ ഉടമ. നിനക്ക് പാപത്തെ പിന്‍തുടരുകയോ ദൈവത്തെ അനുസരിക്കുകയോ ചെയ്യാം. പാപം ആത്മനാശം വരുത്തും. പക്ഷെ ദൈവാനുസരണം അവന്‍റെ മുന്പാകെ നിന്നെ നീതീകരിക്കും."
17 ഭൂതകാലത്ത് നിങ്ങള്‍ പാപത്തിന്‍റെ അടിമകളായിരുന്നു. പാപം നിങ്ങളെ അടക്കി ഭരിച്ചു. പക്ഷെ ഞങ്ങള്‍ നിങ്ങളെ പഠിപ്പിച്ച കാര്യങ്ങള്‍ നിങ്ങള്‍ പൂര്‍ണ്ണമായും അനുസരിച്ചു. ദൈവത്തിനു നന്ദി."
18 നിങ്ങള്‍ പാപത്തില്‍നിന്നു മുക്തരായി. ഇപ്പോള്‍ നിങ്ങള്‍ നന്മയുടെ അടിമകളാണ്."
19 നിങ്ങളുടെ മാനുഷികമായ പരിമിതികള്‍ നിമിത്തമാണ് ഞാന്‍ ഈവിധം പറയുന്നത്. നിങ്ങള്‍ക്കു പരിചിതമായ ഉദാഹരണംകൊണ്ട് ഇതു വ്യക്തമാക്കാം. ഒരിക്കല്‍ നിങ്ങള്‍ നിങ്ങളുടെ ശരീരഭാഗങ്ങളെ പാപകര്‍മ്മങ്ങള്‍ക്കും തിന്മക്കും വിധേയമാക്കി. നിങ്ങള്‍ തിന്മയ്ക്കുവേണ്ടി മാത്രം ജീവിച്ചു. ഇനി നിങ്ങളെ നന്മകളുടെ അടിമകളാകാന്‍ അനുവദിക്കുക. അപ്പോള്‍ നിങ്ങള്‍ ദൈവത്തിനുവേണ്ടി മാത്രമായിരിക്കും ജീവിക്കുന്നത്."
20 പണ്ട് നിങ്ങള്‍ പാപത്തിന് അടിമളായിരുന്നു. നീതിയുടെ നിയന്ത്രണത്തിലായിരുന്നില്ല നിങ്ങള്‍."
21 നിങ്ങള്‍ ദുഷ്കര്‍മ്മങ്ങളനുഷ്ഠിച്ചു. ഇപ്പോള്‍ നിങ്ങള്‍ അതേപ്പറ്റി ലജ്ജിക്കുന്നു. അതൊക്കെ നിങ്ങളെ സഹായിച്ചുവോ? ഇല്ല. ആത്മമരണം വരുത്താന്‍ മാത്രമേ അവയ്ക്കാകൂ."
22 പക്ഷെ, ഇപ്പോള്‍ നിങ്ങള്‍ പാപവിമുക്തരാണ്. ദൈവത്തിന്‍റെ അടിമകളാണ്. ദൈവത്തിനു വേണ്ടി മാത്രമായുളള ജീവിതത്തിലേക്ക് ഇതു നിങ്ങളെ എത്തിച്ചു. അങ്ങനെ നിങ്ങള്‍ക്കു നിത്യജീവന്‍ ലഭിക്കും."
23 മനുഷ്യര്‍ പാപം ചെയ്യുന്പോള്‍, അതിനുളള പ്രതിഫലമായ മരണത്തിന് അവര്‍ അര്‍ഹരാകും. പക്ഷെ, ദൈവം അവന്‍റെ ജനത്തിന് ഒരു സൌജന്യദാനം നല്‍കി-നമ്മുടെ കര്‍ത്താവായ ക്രിസ്തുയേശുവിലുളള നിത്യജീവന്‍."
1 സഹോദരീ സഹോദരന്മാരേ, മോശെയുടെ ന്യായപ്രമാണം നിങ്ങള്‍ക്കെല്ലാമറിയാം. അതുകൊണ്ട് ഒരുവന്‍ ജീവിച്ചിരിക്കുന്പോള്‍ മാത്രമെ ന്യായപ്രമാണത്തിന് അവന്‍റെമേല്‍ അധികാരമുളളുവെന്ന് തീര്‍ച്ചയായും നിങ്ങള്‍ക്കറിയാം."
2 ഞാനൊരുദാഹരണം എടുത്തുകാട്ടാം. ഒരു സ്ത്രീ അവളുടെ ഭര്‍ത്താവ് ജീവിച്ചിരിക്കുന്നിടത്തോളം അയാളുടെ ഭാര്യയായിരിക്കും. ഭര്‍ത്താവ് മരിച്ചാല്‍ വിവാഹം സംബന്ധിച്ച ന്യായപ്രമാണങ്ങളില്‍നിന്ന് അവള്‍ മുക്തയാകും."
3 ഭര്‍ ത്താവ് ജീവിച്ചിരിക്കെ ആ സ്ത്രീ മറ്റൊരുവനെ വിവാഹം കഴിക്കുകയാണെങ്കില്‍ അവള്‍ വ്യഭിചാരക്കുറ്റം ചെയ്തതായി ന്യായപ്രമാണമനുശാസിക്കുന്നു. എന്നാല്‍ ഭര്‍ത്താവ് മരിച്ചാല്‍ വിവാഹബന്ധത്തെ സംബന്ധിച്ച ന്യായപ്രമാണത്തില്‍നിന്ന് അവള്‍ മുക്തയാകും. അങ്ങനെ, ഭര്‍ത്താവിന്‍റെ മരണശേഷം മറ്റൊരുവനെ വിവാഹം കഴിച്ചാല്‍ അവള്‍ വ്യഭിചാരിണി എന്ന കുറ്റക്കാരിയാകുന്നില്ല."
4 സഹോദരീ സഹോദരന്മാരേ, ഇതുപോലെ നിങ്ങളിലെ പഴയസ്വയം മരിക്കുകയും ക്രിസ്തുവിന്‍റെ ശരീരം വഴി ന്യായപ്രമാണത്തില്‍ നിന്ന് മോചനം നേടുകയും ചെയ്തു. നിങ്ങള്‍ ഇപ്പോള്‍ മറ്റാരുടെയോ ആണ്. മരണത്തില്‍നിന്നും ഉയിര്‍ത്ത ക്രിസ്തുവിന്‍റേതാണ് ഇപ്പോള്‍ നിങ്ങള്‍. നാം ക്രിസ്തുവിന്‍റേതായതു കൊണ്ട് ദൈവത്തിനു വേണ്ടി പ്രവൃത്തിക്കാന്‍ നമ്മെ ഉപയോഗിക്കാം."
5 പണ്ട് നമ്മെ ഭരിച്ചുകൊണ്ടിരുന്നത് പാപം നിറഞ്ഞ നമ്മുടെ സ്വയം ആയിരുന്നു. ന്യായപ്രമാണം പാപകര്‍മ്മങ്ങള്‍ ചെയ്യാനുളള താല്പര്യം നമ്മില്‍ ഉളവാക്കി. നാം ചെയ്തുകൊണ്ടിരിക്കുന്നതും നമ്മുടെ ശരീരങ്ങളെ നിയന്ത്രിച്ചിരുന്നതുമായ പാപകര്‍മ്മങ്ങള്‍ നമുക്കു ആത്മമരണം വരുത്തിവച്ചു."
6 പണ്ട്, തടവുകാരെ എന്നവണ്ണം നമ്മെ ന്യായപ്രമാണം തട ഞ്ഞുവച്ചു. എന്നാല്‍ നമ്മുടെ പഴയ സ്വയം മരിക്കുകയും ന്യായപ്രമാണത്തില്‍നിന്നും മോചനം നേടുകയും ചെയ്തതുകൊണ്ട്, പണ്ടത്തെ ലിഖിതചട്ടത്തിന്‍റെ മാര്‍ഗ്ഗത്തിലൂടെയല്ല ആ പുതിയ പാതയിലൂടെയാണ് നാമിന്ന് ദൈവത്തെ ശുശ്രൂഷിക്കുന്നത്. പരിശുദ്ധാത്മാവിലൂടെയുളള പുതുവഴിയിലാണ് നാമിന്നു ദൈവത്തെ ശുശ്രൂഷിക്കുന്നത്."
7 ന്യായപ്രമാണവും പാപവും ഒന്നാണെന്നാണ് ഞാന്‍ പറയുന്നതെന്ന്, ഒരുപക്ഷേ, നിങ്ങള്‍ ധരിച്ചേ ക്കാം. അതുശരിയല്ല. “പാപം എന്താണെന്നറിയാന്‍ ന്യായപ്രമാണം മാത്രമാണ് ഉപാധി. മറ്റുളളവര്‍ക്കവകാശപ്പെട്ടവ നിങ്ങള്‍ക്കാവശ്യമില്ല. അവയ്ക്കാശിക്കുന്നത് തെറ്റുമാണ്."
8 പാപം ആ അനുശാസനത്തില്‍ അവസരം കണ്ടെത്തി എല്ലാത്തരം ആശകളും അഭിലാഷങ്ങളും എന്നിലുളവാക്കി. അങ്ങനെ ആ അനുശാസനം പാപത്തിന് എന്നിലേക്കു വരുവാന്‍ കാരണമായി. ന്യായപ്രമാണത്തിന്‍റെ അഭാവത്തില്‍ പാപത്തിനു ഒട്ടും ശക്തിയില്ല. പാപം അശക്തമാണ്."
9 ന്യായപ്ര മാണം അറിയുന്നതിനു മുന്പേ ന്യായപ്രമാണം കൂടാതെ ഞാന്‍ ജീവിച്ചു. പക്ഷെ അനുശാസനങ്ങള്‍ വന്നപ്പോള്‍ പാപം പുനര്‍ജ്ജനിച്ചു."
10 ഞാന്‍ പാപംമൂലം ആത്മീയമായി മരിച്ചു. ജീവന്‍ നല്‍കുക എന്നതാണ് കല്പനകളുടെ ഉദ്ദേശ്യമെങ്കിലും എനിക്കു ന്യായപ്രമാണം നല്‍കിയത് മരണമത്രേ."
11 എന്നെ ചതിക്കാന്‍ പാപം കല്പനകളെ പ്രയോജനപ്പെടുത്തി ഒരു മാര്‍ഗ്ഗം കണ്ടെത്തി. എന്നെ കൊല്ലാന്‍ വേണ്ടി പാപം കല്പനകളെ ഉപയോഗിച്ചു."
12 അതുകൊണ്ട് ന്യായപ്രമാണം വിശുദ്ധവും കല്പന വിശുദ്ധവും ശരിയും നല്ലതും ആണ്."
13 ഇതിന്‍റെ അര്‍ത്ഥം നന്മയായ എന്തോ ഒന്ന് എനിക്കു മരണമുണ്ടാക്കി എന്നാണോ? അല്ല. പക്ഷെ, പാപം നന്മയായ ചിലതിനെ എനിക്കു മരണം വരുത്താന്‍ ഉപയോഗിച്ചു. ഇങ്ങനെ സംഭവിച്ചതുകൊണ്ട് പാപം യഥാര്‍ത്ഥത്തില്‍ എന്താണെന്നു വ്യക്തമായി കാണാന്‍ എനിക്കു സാധിച്ചു. വളരെ വളരെ ഹീനമായ ഒന്നാണ് പാപം എന്നു കാണിക്കാന്‍ വേണ്ടിയായിരുന്നു ഇത് ഇതു വെളിവാക്കാന്‍ വേണ്ടി കല്പനയെ ഉപയോഗിച്ചു."
14 ന്യായപ്രമാണം ആദ്ധ്യാത്മികമാണെന്ന് നമുക്കറിയാം. പക്ഷെ ഞാന്‍ ഭൌതികനാണ്. സ്വന്തം അടിമയെ എന്ന പോലെ പാപം എന്നെ ഭരിച്ചു."
15 എന്‍റെ പ്രവൃത്തികള്‍ തന്നെ എന്‍റെ നിയന്ത്രണത്തിലല്ല. ഞാന്‍ ചെയ്യേണ്ട നല്ല കാര്യങ്ങള്‍ ഞാന്‍ ചെയ്യുന്നില്ല. വെറുക്കേണ്ട ചീത്തക്കാര്യങ്ങള്‍ ചെയ്യുകയും ചെയ്യുന്നു."
16 ഞാന്‍ ചെയ്യുന്നതായ തിന്മകള്‍ ഞാന്‍ ചെയ്യുവാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ അതിന്‍റെ അര്‍ത്ഥം ന്യായപ്രമാണം നല്ലതാണെന്ന് ഞാന്‍ സമ്മതിക്കുന്നുവെന്നാണ്."
17 എന്നാല്‍ തിന്മ ചെയ്യുന്നത് യഥാര്‍ത്ഥത്തില്‍ ഞാനല്ല, എന്നില്‍ കുടിയിരിക്കുന്ന പാപമാണ്."
18 അതെ, എനിക്കറിയാം നന്മയൊന്നും എന്നില്‍ കുടിയിരിക്കുന്നില്ലെന്ന്. ഐഹികനായ എന്‍റെ ഭാഗമായി നന്മയൊന്നും അവശേഷിക്കുന്നില്ലെന്നാണ് ഞാന്‍ അര്‍ത്ഥമാക്കുന്നത്. ഞാന്‍ നന്മ ചെയ്യാനാഗ്രഹിക്കുന്നു. പക്ഷെ എനിക്കതിനു കഴിയുന്നില്ല."
19 ചെയ്യുവാനിഷ്ടപ്പെടുന്ന നല്ല കാര്യങ്ങള്‍ ഞാന്‍ ചെയ്യുന്നില്ല. ചെയ്യാന്‍ ഇഷ്ടപ്പെടാത്ത തിന്മകള്‍ ചെയ്യുന്നു താനും."
20 ചെയ്യാനാഗ്രഹിക്കാത്ത കാര്യങ്ങളാണ് ഞാന്‍ ചെയ്യുന്നതെങ്കില്‍ യഥാര്‍ത്ഥത്തില്‍ ഞാനല്ല എന്നില്‍ കുടിയിരിക്കുന്ന പാപമാണ് അങ്ങനെ ചെയ്യുന്നത്."
21 അതുകൊണ്ട് ഈ തത്വം ഞാന്‍ പഠിച്ചു: ഞാന്‍ നന്മ ചെയ്യാനാഗ്രഹിക്കുന്പോഴും തിന്മ എന്നോടൊപ്പമുണ്ട്."
22 ദൈവത്തിന്‍റെ ന്യായപ്രമാണത്തില്‍ എന്‍റെ മനസ്സ് സന്തുഷ്ടമാണ്."
23 പക്ഷെ എന്‍റെ അവയവങ്ങളില്‍ മറ്റൊരു ന്യായപ്രമാണം പ്രവര്‍ത്തിക്കുന്നതായി ഞാന്‍ മനസ്സിലാക്കുന്നു. എന്‍റെ മനസ്സ് അംഗീകരിക്കുന്ന ന്യായപ്രമാണവുമായി ഈ ന്യായപ്രമാണം മല്ലടിക്കുന്നു. എന്‍റെ ശാരീരികാവയവങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആ ന്യായപ്രമാണം പാപത്തിന്‍റെ ന്യായപ്രമാണമാണ്. അത് എന്നെ തടവുകാരനാക്കുകയും ചെയ്യുന്നു."
24 ഇതു ഭീകരമാണ്. മരണാധീനമായ ഈ ശരീരത്തില്‍നിന്ന് ആരെന്നെ രക്ഷിക്കും?"
25 ദൈവം എന്നെ രക്ഷിക്കും. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിലൂടെയുളള അവന്‍റെ രക്ഷയ്ക്കായി ഞാന്‍ നന്ദി പറയുന്നു. അതുകൊണ്ട് ഞാന്‍ ഉളളില്‍ ദൈവത്തിന്‍റെ ന്യായപ്രമാണത്തിന് ദാസനാണ്. പക്ഷെ എന്‍റെ പാപം നിറഞ്ഞ സ്വയത്തില്‍ ഞാന്‍ പാപത്തിന്‍റെ ന്യായപ്രമാണത്തിന് അടിമയുമാണ്."
1 അതുകൊണ്ട് ക്രിസ്തുയേശുവിലായിരിക്കുന്നവരെ കുറ്റക്കാരായി വിധിച്ചുതളളുന്നില്ല."
2 എന്നെ എന്തുകൊണ്ട് കുറ്റക്കാരനായി വിധിക്കുന്നില്ല? കാരണം, ജീവസന്ദായകമായ പരിശുദ്ധാത്മാവിന്‍റെ ന്യായപ്രമാണം എന്നെ ക്രിസ്തുയേശുവില്‍ സ്വതന്ത്രനാക്കിയിരിക്കുന്നു. പാപത്തെയും മരണത്തെയും കൊണ്ടുവരുന്ന ന്യായപ്രമാണത്തില്‍നിന്നും അത് എന്നെ സ്വതന്ത്രനാക്കിയിരിക്കുന്നു."
3 നമ്മുടെ പാപം നിറഞ്ഞ സ്വയം കൊണ്ട് ന്യായപ്രമാണം ബലഹീനമാക്കപ്പെട്ടതിനാല്‍ ന്യായപ്രമാണം അശക്തമായിരിക്കുന്നു. ന്യായപ്രമാണത്തിന് ചെയ്യാന്‍ സാധിക്കാത്തത് ദൈവം ചെയ്തു. മനുഷ്യര്‍ പാപം ചെയ്യാനുപയോഗിക്കുന്ന അതേ മനുഷ്യജീവനോടെ ദൈവം തന്‍റെ പുത്രനെ ഭൂമിയിലേക്കയച്ചു. പാപത്തിന് ഒരു പരിഹാരയാഗമായിട്ടാണ് ദൈവം തന്‍റെ പുത്രനെ അയച്ചത്. അങ്ങനെ പാപത്തെ നശിപ്പിക്കാന്‍ വേണ്ടി ദൈവം ഒരു മനുഷ്യജീവനെ ഉപയോഗിച്ചു."
4 ന്യായപ്രമാണം അനുശാസിക്കുന്ന മട്ടില്‍ നമ്മെ ശരിയാക്കിത്തീര്‍ക്കുകയാണ് ഇതിന്‍റെ ഉദ്ദേശം. തങ്ങളുടെ പാപം നിറഞ്ഞ സ്വയ ത്തിനാവശ്യപ്പെട്ടവ പിന്തുടരാതെ ആത്മാവിനാവശ്യമായ രീതിയില്‍ ജീവിക്കുന്നവരുടെ കാര്യത്തിലാണ് ഇങ്ങനെ സംഭവിക്കുന്നത്."
5 തങ്ങളുടെ പാപം നിറഞ്ഞ സ്വയത്തെ പിന്തുടര്‍ന്നു ജീവിക്കുന്നവര്‍, അതാവശ്യപ്പെടുന്ന കാര്യങ്ങളെക്കുറിച്ചേ ചിന്തിക്കൂ. എന്നാല്‍ ആത്മാവിനെ പിന്തുടരുന്നവര്‍ ആത്മാവ് അവരെക്കൊണ്ട് എന്തുചെയ്യിക്കാനാഗ്രഹിക്കുന്നുവോ അതിനെപ്പറ്റിയാകും ചിന്തിക്കുക."
6 ഒരു വന്‍റെ ചിന്തകളെ നിയന്ത്രിക്കുന്നത് പാപം നിറഞ്ഞ തന്‍റെ സ്വയമാണെങ്കില്‍, അവിടെ ആത്മീക മൃത്യു സംഭവിക്കുന്നു. നേരെമറിച്ച് ചിന്തകളുടെ നിയന്ത്രണം പരിശുദ്ധാത്മാവിനെങ്കില്‍ അവിടെ സമാധാനവും ജീവനുമുണ്ട്."
7 ഇത് ശരിയാകുന്നത് എന്തുകൊണ്ട്? പാപം നിറഞ്ഞ സ്വയം ഒരുവന്‍റെ ചിന്തകളെ നിയന്ത്രിക്കുന്പോള്‍ അവന്‍ ദൈവത്തിനെതിരാകുന്നു എന്നതാണ് ഫലം. അവന്‍ ദൈവത്തിന്‍റെ ന്യായപ്രമാണം അനുസരിക്കാന്‍ മടിക്കും. യഥാര്‍ത്ഥത്തില്‍ അങ്ങനെ ചെയ്യാനുളള കഴിവ് അവനുണ്ടാവില്ല."
8 തങ്ങളുടെ തന്നെ പാപം നിറഞ്ഞ സ്വയത്താല്‍ ഭരിക്കപ്പെടുന്നവര്‍ക്ക് ദൈവത്തെ പ്രസാദിപ്പിക്കാന്‍ സാധിക്കയില്ല."
9 ദൈവത്തിന്‍റെ ആത്മാവ് യഥാര്‍ത്ഥമായി നിങ്ങളില്‍ വസിക്കുന്നുവെങ്കില്‍ നിങ്ങളുടെ ജീവിതം നിങ്ങളുടെ പാപം നിറഞ്ഞ സ്വയത്താലല്ല നിയന്ത്രക്കപ്പെട്ടിരിക്കുന്നത്, ദൈവാത്മാവ് യഥാര്‍ത്ഥമായി നിങ്ങളില്‍ വസിക്കുന്നുവെങ്കില്‍ ആ ആത്മാവിനാലാണ്. ഒരുവന് ക്രിസ്തുവിന്‍റെ ആത്മാവില്ലെങ്കില്‍ അവന്‍ ക്രിസ്തുവിനുളളവനല്ല."
10 പാപം നിമിത്തം നിങ്ങളുടെ ശരീരം മരിച്ചാലും ക്രിസ്തു നിങ്ങളെ ദൈവസമക്ഷം നീതീകരിക്കുന്നതിനാല്‍, ക്രിസ്തു നിങ്ങളിലുണ്ടെങ്കില്‍ നിങ്ങളുടെ ആത്മാവ് ജീവിക്കും."
11 ദൈവം യേശുവിനെ മരണ ത്തില്‍നിന്നുയര്‍പ്പിച്ചു. ദൈവാത്മാവ് നിങ്ങളില്‍ കുടികൊള്ളുന്നുണ്ടെങ്കില്‍ മരിക്കുന്ന നിങ്ങളുടെ ശരീരത്തിനും അവന്‍ ജീവന്‍ തരും. ദൈവമാണ് ക്രിസ്തുവിനെ മരണത്തില്‍നിന്നും ഉയര്‍പ്പിച്ചത്. നിങ്ങളില്‍ ജീവിക്കുന്ന അവന്‍റെ ആത്മാവ് വഴി നിങ്ങളുടെ ശരീരത്തിനും അവന്‍ ജീവന്‍ പകരും."
12 സഹോദരീ സഹോദരന്മാരേ, അതുകൊണ്ട് നമ്മുടെ പാപം നിറഞ്ഞ സ്വയം നമ്മെ ഭരിക്കരുത്. അതിന്‍റെ ആവശ്യത്തിനൊത്തു നാം ജീവിക്കരുത്."
13 ആ പാപം നിറഞ്ഞ സ്വയം ആവശ്യപ്പെടുന്നതനുസരിച്ച് ജീവിച്ചാല്‍ നിങ്ങള്‍ ആത്മീകമായി മരിക്കും. എന്നാല്‍ നിങ്ങളുടെ ശരീരം കൊണ്ടു ചെയ്യുന്ന പാപപ്രവൃത്തികള്‍ക്കു വിരാമമിടാന്‍ ആത്മാവിനെ പ്രയോജനപ്പെടുത്തിയാല്‍ നിങ്ങള്‍ക്കു നിശ്ചയമായും സത്യമായി ജീവന്‍ ലഭിക്കും."
14 നിങ്ങളെ നയിക്കാന്‍ ദൈവാത്മാവിനെ അനുവദിക്കുന്നവരാണ് യഥാര്‍ത്ഥ ദൈവസന്തതികള്‍. വീണ്ടും അടിമകളാക്കാനും ഭയത്തോട് ജീവിതം നയിക്കാനും ശ്രമിക്കുന്ന ആത്മാവല്ല നമുക്കു കൈവന്ന പരിശുദ്ധാത്മാവ്. നമ്മിലെ പരിശുദ്ധാത്മാവ് നമ്മെ ദൈവത്തിന്‍റെ സന്തതികളാക്കുന്നു. അതിനാല്‍ നാം വിളിക്കുന്നു: “പിതാവേ! പിതാവേ!”*"
15 ആ പരിശുദ്ധാത്മാവ് തന്നെയും നമ്മുടെ ആത്മാവിനോടൊത്തുനിന്നു പറയും, നാം ദൈവമക്കളാണെന്ന്."
16 നാം ദൈവത്തിന്‍റെ സന്തതികളാണെങ്കില്‍ അവന്‍റെ ജനത്തിനായുളള ദൈവത്തിന്‍റെ അനുഗ്രഹം ക്രിസ്തുവിനോടൊപ്പം നമുക്കു ലഭിക്കും. ക്രിസ്തുവിനെന്നതുപോലെ അനുഗ്രഹം നമുക്കും കൈവരും. പക്ഷെ നാം ക്രിസ്തു സഹിച്ചതുപോലെ കഷ്ടം സഹിക്കണം."
17 അപ്പോള്‍ ക്രിസ്തുവിന്‍റേതുപോലുളള മഹത്വം നമുക്കും കിട്ടും"
18 ഇപ്പോള്‍ നുമുക്കു കഷ്ടങ്ങളുണ്ട്. പക്ഷെ അവ നമുക്കു തരാനിരിക്കുന്ന മഹത്വവുമായി തട്ടിച്ചു നോക്കുന്പോള്‍ ഒന്നുമില്ല."
19 തന്‍റെ മക്കളാരെന്നു ദൈവം ലോകത്തിനു വെളിപ്പെടുത്തുന്ന വേളയ്ക്കായി സമസ്ത സൃഷ്ടികളും ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്നു. അതിനായി മുഴുവന്‍ ലോകവും ആഗ്രഹിക്കുന്നു."
20 സൃഷ്ടി പൂര്‍ണ്ണമായും വിലകെട്ടതായി മാറിയിരിക്കുന്നു. അതിന്‍റെ സ്വന്തം ഇച്ഛയനുസരിച്ചല്ല, എന്നാല്‍ അതിനെ പരിവര്‍ത്തിക്കുവാന്‍ ദൈവം തീരുമാനിച്ചു. പക്ഷെ അവിടെ ഒരു പ്രതീക്ഷയുണ്ട്."
21 ദൈവസൃഷ്ടി എല്ലാം നാശത്തിലേക്കുളള ബന്ധനത്തില്‍ നിന്നു മുക്തമായേക്കും എന്നതാണ് ആ പ്രതീക്ഷ. സൃഷ്ടികള്‍ക്കെല്ലാം ദൈവത്തിന്‍റെ സന്തതികള്‍ക്ക് അവകാശപ്പെട്ട സ്വാതന്ത്ര്യവും മഹത്വവും ലഭിക്കുമെന്നുളള പ്രതീക്ഷയുമുണ്ട്."
22 ദൈവത്തിന്‍റെ സമസ്തസൃഷ്ടിയും ഈറ്റുനോവിലെന്നവണ്ണം ഇപ്പോഴും വേദനയില്‍പ്പെട്ടിരിക്കുന്നുവെന്നു നമുക്കറിയാം."
23 ലോകം മാത്രമല്ല, നമ്മളും ഉളളില്‍ വേദനയുമായി നൊന്തു കാത്തിരിക്കുകയാണ്. ദൈവീകവാഗ്ദാനത്തിന്‍റെ ആദ്യ ഭാഗമായി നമു ക്ക് പരിശുദ്ധാത്മാവുണ്ട്. അതുകൊണ്ട് നാം നമ്മെ അവന്‍റെ തന്നെ മക്കളെന്ന നിലയില്‍ പൂര്‍ത്തീകരിക്കാന്‍ വേണ്ടി അവനെ കാത്തിരിക്കും. നമ്മുടെ ശരീരത്തെ സ്വതന്ത്രമാക്കുവാന്‍ കാത്തിരിക്കുന്നു എന്നാണ് ഞാനര്‍ത്ഥമാക്കുന്നത്."
24 നാം രക്ഷിക്കപ്പെട്ടു. നമുക്ക് ഈ പ്രത്യാശയുണ്ട്. കാത്തിരിക്കുന്നതെന്തിനെയാണോ അതു ദൃശ്യമാണെങ്കില്‍ അതു യഥാര്‍ത്ഥ പ്രതീക്ഷയല്ല. മനുഷ്യര്‍ക്ക് നേരത്തേ ഉളളതിനെപ്പറ്റി അവര്‍ പ്രതീക്ഷിക്കുന്നില്ല."
25 ഇന്നോളം കിട്ടാത്ത ഒന്നിനെയാണ് നാം പ്രതീക്ഷിക്കാറുളളത്. നാം ക്ഷമാപൂര്‍വ്വം അതിനായി കാത്തിരിക്കുന്നു."
26 നാം വളരെ ബലഹീനരാണ്. എന്നാല്‍ നമ്മുടെ ബലഹീനതയില്‍ ആത്മാവ് നമ്മെ സഹായിക്കുന്നു. വേണ്ട വിധത്തില്‍ പ്രാര്‍ത്ഥിക്കാന്‍ നമുക്കറിഞ്ഞുകൂടാ. പക്ഷെ, ആത്മാവ് തന്നെ നമുക്കായി ദൈവത്തോടു സംസാരിക്കുന്നു. വാക്കുകളാല്‍ പ്രകടമാക്കാത്ത ഞരക്കത്താലാണ് ആത്മാവ് ദൈവത്തോടു സംസാരിക്കുന്നത്."
27 ജനങ്ങളുടെ ഹൃദയത്തിലുളളതെല്ലാം കാണാന്‍ ദൈവത്തിനു സാധിക്കും. ദൈവത്തിന്‍റെ ആഗ്രഹത്തിനൊത്ത് തന്‍റെ മനുഷ്യര്‍ക്ക് വേണ്ടി ആത്മാവ് ദൈവത്തോടു സംസാരിക്കുന്നതുകൊണ്ട് ആത്മാവ് എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് ദൈവത്തിനറിയാം. കാരണം അവന്‍റെ ഇച്ഛയ്ക്കനുസരിച്ചാണ് ആത്മാവ് ആവശ്യപ്പെടുന്നത്."
28 തന്നെ സ്നേഹിക്കുന്നവരുടെ നന്മയ്ക്കു വേണ്ടിയുളള എല്ലാ കാര്യത്തിലും ദൈവം പ്രവര്‍ത്തിക്കുന്നു എന്ന് നമുക്കറിയാം. അങ്ങനെയുളളവരെയാണ് ദൈവം തിരഞ്ഞെടുത്തത്. കാരണം അതവന്‍റെ പദ്ധതിയായിരുന്നു."
29 സൃഷ്ടിക്കു മുന്പുതന്നെ ദൈവത്തിന് അവരെ അറിയാമായിരുന്നു. തന്‍റെ പുത്രന് അനുരൂപരായിരിക്കണം അവര്‍ എന്ന് ദൈവം നിശ്ചയിച്ചു. അങ്ങനെ യേശു അനേക സഹോദരീ സഹോദരന്മാരില്‍ ആദ്യജാതനായി.*"
30 തന്‍റെ പുത്രനെപ്പോലെയുളളവര്‍ക്കായി അവന്‍ പദ്ധതിയിട്ടു. അവന്‍ അവരെ വിളിക്കുകയും അവന്‍റെ മഹത്വം കൊടുക്കുകയും ചെയ്തു."
31 ഇതെപ്പറ്റി നാം ഇനി എന്താണു പറയേണ്ടത്? ദൈവം നമ്മോടൊപ്പമുണ്ടെങ്കില്‍ ആര്‍ക്കും നമ്മെ തോല്പിക്കാനാവില്ല."
32 നമുക്കുവേണ്ടി പീഢയനുഭവിക്കാന്‍ തന്‍റെ പുത്രനെപ്പോലും നമുക്കു തന്ന ദൈവം നമുക്കായി എന്തും തരും. നമുക്കുവേണ്ടി പുത്രനെ തന്ന ദൈവം അവനോടൊപ്പം എല്ലാം പൂര്‍ണ്ണമായും നല്‍കും."
33 ദൈവം തിരഞ്ഞെടുത്തവരെ ആരെതിര്‍ക്കും? തന്‍റെ ജനത്തെ ശരിയാക്കുന്നത് ദൈവം തന്നെയാണ്."
34 ദൈവത്തിന്‍റെ ജനം കുറ്റക്കാരാണെന്നു ആര്‍ക്കു പറയാന്‍ കഴിയും? ആര്‍ക്കും കഴിയില്ല. ക്രിസ്തുയേശു മരിച്ചു; എന്നാലവന്‍ മരണത്തില്‍നിന്ന് ഉയിര്‍ക്കുകയും ചെയ്തു. ഇപ്പോളവന്‍ ദൈവത്തിന്‍റെ വലതു ഭാഗത്തിരുന്നു നമുക്കുവേണ്ടി മധ്യസ്ഥം വഹിക്കുന്നു."
35 ക്രിസ്തുവിന്‍റെ സ്നേഹത്തില്‍നിന്ന് നമ്മെ വേര്‍പെടുത്താന്‍ ആരെക്കൊണ്ടാകും? ദുരിതങ്ങള്‍ക്കും ക്ലേശങ്ങള്‍ക്കും, അല്ലെങ്കില്‍ ഉപദ്രവങ്ങള്‍ക്കും അതിനുകഴിവുണ്ടോ? ഇല്ല. നമുക്കു ഭക്ഷണവും വസ്ത്രവും ഇല്ലാതെവന്നാല്‍ അതു നമ്മെ ക്രിസ്തുവിന്‍റെ സ്നേഹത്തില്‍ നിന്നു വേര്‍പെടുത്തുമോ? അപകടങ്ങള്‍ക്കും അല്ലെങ്കില്‍ മരണത്തിനു പോലും നമ്മെ ക്രിസ്തുവിന്‍റെ സ്നേഹത്തില്‍ നിന്നു വേര്‍പെടുത്താനാകുമോ? ഇല്ല."
36 തിരുവെഴുത്തുകളില്‍ എഴുതിയിരിക്കുന്നതുപൊലെ, നിനക്കു വേണ്ടി ഞങ്ങള്‍ എക്കാലവും മരണത്തിന്‍റെ ഭീഷണിയില്‍ പെട്ടിരിക്കുന്നു. കശാപ്പിനു കൊണ്ടുപോകുന്ന ആടിനെപ്പോലെ അത്രയും വിലകുറഞ്ഞവരാണ് ഞങ്ങളെന്നു ആളുകള്‍ കരുതും.” സങ്കീര്‍ത്തനങ്ങള്‍ 44:22"
37 എന്നാല്‍, ഇത്തരം സാഹചര്യങ്ങളിലെല്ലാം, തന്‍റെ സ്നേഹം നമ്മില്‍ ചൊരിഞ്ഞ ദൈവം വഴി നമുക്കു പരിപൂര്‍ണ്ണ വിജയമുണ്ടായി."
38 [This verse may not be a part of this translation]"
39 [This verse may not be a part of this translation]"
1 ഞാന്‍ ക്രിസ്തുവില്‍ സത്യമാണ് പറയുന്നത്, കളളമല്ല. എന്‍റെ വികാരവിചാരങ്ങളെ ഭരിക്കുന്നത് പരിശുദ്ധാത്മാവാണ്. ഞാന്‍ പറയുന്നതു വ്യാജമല്ലെന്നു ആ അനുഭൂതി എന്നോടു പറയുന്നു."
2 എനിക്ക് യെഹൂദരെപ്പറ്റി വളരെ വേദനയും എപ്പോഴും വലിയ ദുഃഖവും അനുഭവപ്പെടുന്നു."
3 എന്‍റെ ഐഹിക കുടുംബത്തിലെ സഹോദരസഹോദരിമാരും അംഗങ്ങളുമാണ് അവര്‍. അവരെ സഹായിക്കാന്‍ എനിക്കാഗ്രഹമുണ്ട്. ഞാന്‍ ശാപഗ്രസ്ഥനാകുന്നതോ ക്രിസ്തുവില്‍നിന്ന് വിച്ഛേദിതനാകുന്നതോ അവര്‍ക്കു രക്ഷ നല്‍കുമായിരുന്നെങ്കില്‍ അതിനു പോലും ഞാനൊരുക്കമായിരുന്നു."
4 അവര്‍ യിസ്രായേലിലെ ജനങ്ങളാണ്. അവരാണ് ദൈവത്തിന്‍റെ തിരഞ്ഞെടുക്കപ്പെട്ട മക്കള്‍. ദൈവമഹത്വവും ദൈവം ചെയ്ത നിയമവും അവര്‍ക്കുണ്ട്. ദൈവം അവര്‍ക്ക് മോശെയിലൂടെ ന്യായപ്രമാണവും ആരാധനയുടെ നേര്‍വഴിയും നല്‍കി. അവര്‍ക്ക് ദൈവം അവന്‍റെ വാഗ്ദാനങ്ങള്‍ നല്‍കി."
5 അവര്‍ നമ്മുടെ പൂര്‍വ്വപിതാക്കന്മാരുടെ സന്തതികളാണ്. അവര്‍ ക്രിസ്തുവിന്‍റെ ഭൌമീകകുടുംബമാണ്. ക്രിസ്തു സകലത്തിനും മീതെ ദൈവമാണ്. ദൈവത്തിനു സ്തുതി. അവന്‍ എന്നും വാഴ്ത്തപ്പെടട്ടെ. ആമേന്‍."
6 അതെ, എനിക്കു യെഹൂദരോടു ഖേദം തോന്നുന്നു. അവരോടുളള വാഗ്ദാനം പാലിക്കുന്നതില്‍ ദൈവം പരാജിതനായി എന്നല്ല ഞാനുദ്ദേശിക്കുന്നത്. സത്യമായും ദൈവത്തിന്‍റെ ജനമായി യെഹൂദരില്‍ ചിലര്‍ മാത്രമേയുളളൂ."
7 അബ്രാഹാമിന്‍റെ സന്തതികളില്‍ ചിലര്‍ മാത്രമേ അവന്‍റെ യഥാര്‍ത്ഥ മക്കളായുളളൂ. ദൈവം അബ്രാഹാമിനോടു പറഞ്ഞത് ഇങ്ങനെയാണ്: “യിസ്ഹാക്ക് മാത്രമായിരിക്കും നിന്‍റെ നിയമസാധുതയുളള പുത്രന്‍."
8 [This verse may not be a part of this translation]"
9 [This verse may not be a part of this translation]"
10 എന്നാല്‍ അതുമാത്രമല്ല, റിബെക്കയ്ക്കും പുത്രന്മാരുണ്ടായിരുന്നു. അവര്‍ക്കും ഒരേ അപ്പനാണുളളത്. അവന്‍ നമ്മുടെ പിതാവായ യിസ്ഹാക്ക് ആണ്."
11 [This verse may not be a part of this translation]"
12 [This verse may not be a part of this translation]"
13 തിരുവെഴുത്തുകള്‍ പറയുന്പോല, “ഞാന്‍ ഏശാവിനെ വെറുത്തു, യാക്കോബിനെ സ്നേഹിച്ചു."
14 അപ്പോള്‍ ഇതിനെപ്പറ്റി നാം എന്തു പറയും? ദൈവം ന്യായസ്ഥനല്ലെന്നോ? അങ്ങനെ പറയാന്‍ സാധിക്കയില്ല."
15 കാരണം അവന്‍ മോശെയോടു അരുളിച്ചെയ്തു:"
16 അതുകൊണ്ട് കരുണ കാണിക്കണമെന്നു താന്‍ തീരുമാനിച്ച വ്യക്തിയെ ദൈവം തിരഞ്ഞെടുത്തു. മനുഷ്യന്‍റെ ആഗ്രഹങ്ങളെയോ പരിശ്രമങ്ങളെയോ ആശ്രയിച്ചുകൊണ്ടുളളതല്ല അവന്‍റെ തിരഞ്ഞെടുപ്പ്."
17 തിരുവെഴുത്തുകളില്‍ ദൈവം ഫറവോനോടു പറയുന്നു: “ഞാന്‍ നിന്നെ രാജാവാക്കിയത് ഈ ഒറ്റക്കാരണത്താലാണ്. എന്‍റെ ശക്തി നിന്നില്‍ പ്രകടമാക്കി, എന്‍റെ നാമം ലോകമെന്പാടും ഉദ്ഘോഷിക്കുവാന്‍ ഞാനാഗഹിച്ചു."
18 അതുകൊണ്ടു തനിക്കുവേണമെന്നു തോന്നുന്നവരോട് ദൈവം കരുണ കാണിക്കുന്നു. കഠിനഹൃദയരാക്കണമെന്നാഗ്രഹിക്കുന്നവരെ അങ്ങനെയാക്കുന്നു."
19 അപ്പോള്‍ നിങ്ങള്‍ ചോദിച്ചേക്കാം: “നമ്മുടെ പ്രവൃത്തികളെ ദൈവം നിയന്ത്രിക്കുന്നുവെങ്കില്‍ അവനെന്തിന് നമ്മെ പഴിക്കുന്നു?”"
20 അങ്ങനെ ചോദിക്കരുത്. നിങ്ങള്‍ മനുഷ്യരാണ്. ദൈവത്തെ ചോദ്യംചെയ്യാന്‍ മനുഷ്യന് അവകാശമില്ല. ഒരു മണ്‍ഭരണി, തന്നെ സൃഷ്ടിച്ച മനുഷ്യനോട് “നീ എന്തിനെന്നെ ഇങ്ങനെ സൃഷ്ടിച്ചു?” എന്നു ചോദിക്കാറില്ല."
21 സൃഷ്ടാവിന് അവന്‍റെ ഇഷ്ടാനുസരണം എന്തും ഉണ്ടാക്കാം. ഒരേ കളിമണ്ണുകൊണ്ടു തന്നെ അവനു പല വസ്തുക്കളും സൃഷ്ടിക്കാം. ദൈനംദിനോപയോഗത്തിനുവേണ്ടിയും പ്രത്യേക സന്ദര്‍ഭങ്ങളിലുപയോഗിക്കാന്‍ വേണ്ടിയും നിര്‍മ്മിക്കാം."
22 അങ്ങനെ തന്നെയാണ് ദൈവവും ചെയ്തിരിക്കുന്നത്. ദൈവം തന്‍റെ കോപവും ശക്തിയും ആളുകളെ കാണിക്കാനാഗ്രഹിച്ചു. നശിപ്പിക്കപ്പെടാനുളള മനുഷ്യരോടുളള കോപം ദൈവം ക്ഷമയോടെ സഹിച്ചു."
23 തന്‍റെ സന്പന്നമായ മഹത്വം വ്യക്തമാക്കാനെന്നവണ്ണം ക്ഷമയോടെ ദൈവം കാത്തിരുന്നു. ആ മഹത്വത്തെ തന്‍റെ കാരുണ്യപാത്രങ്ങളായ മനുഷ്യര്‍ക്ക് നല്‍കാന്‍ ദൈവം ആഗ്രഹിച്ചു. തന്‍റെ മഹത്വം ഉള്‍ക്കൊളളുവാന്‍ ദൈവം അവരെ ഒരുക്കി."
24 ദൈവം തിരഞ്ഞെടുത്ത ആ മനുഷ്യരാണ് നമ്മള്‍. യെഹൂദരില്‍ നിന്നും ജാതികളില്‍ നിന്നും ദൈവം നമ്മെ തിരഞ്ഞെടുത്തു."
25 ഹോശേയായുടെ പുസ്തകത്തില്‍ തിരുവെഴുത്തു പറയുന്നതുപോലെ, “എന്‍റെ ജനമല്ലാത്തവരെ എന്‍റെ ജനമെന്നും എനിക്കു പ്രിയപ്പെട്ടവരല്ലാത്തവരെ ഞാന്‍ പ്രിയപ്പെട്ടവരെന്നും പറയും” ഹോശേയ 2:23"
26 [This verse may not be a part of this translation]"
27 യിസ്രായേലിനെപ്പറ്റി യെശയ്യാവ് പറഞ്ഞു, “യിസ്രായേലിലെ ജനങ്ങളുടെ എണ്ണം കടലിലെ മണല്‍ത്തരി പോലെയാണ്. എന്നാല്‍ അവരില്‍ വളരെ കുറച്ചുപേര്‍ മാത്രമേ രക്ഷപെടുകയുളളൂ."
28 കാരണം ഭൂമിയില്‍ ദൈവത്തിന്‍റെ ന്യായവിധി വേഗത്തിലും അന്തിമവുമാണ്"
29 യെശയ്യാവ് പറഞ്ഞതുപോലെ, “കര്‍ത്താവ് സര്‍വ്വശക്തനാണ്. നമുക്കു വേണ്ടി കര്‍ത്താവ് തന്‍റെ ജനങ്ങളില്‍ ചിലരെ രക്ഷിച്ചു. അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കില്‍ ഇന്നു നമുക്ക് സൊദോമിന്‍റെ ഗതിയായേനെ, ഗൊമോറയുടെ നിലയായേനെ"
30 അപ്പോള്‍ ഇതെല്ലാം അര്‍ത്ഥമാക്കുന്നതെന്താണ്? ജാതികള്‍ തങ്ങളാല്‍ തന്നെ ദൈവസമക്ഷം നീതീകരിക്കാന്‍ ശ്രമിച്ചില്ല. പക്ഷെ അവര്‍ ദൈവസമക്ഷം നീതീകരിക്കപ്പെട്ടു. സ്വന്തം വിശ്വാസം മൂലമാണ് അവര്‍ നീതീകരിക്കപ്പെട്ടത്."
31 യിസ്രായേലിലെ ജനങ്ങളാകട്ടെ തങ്ങളെ ത്തന്നെ നീതീകരിച്ചു കിട്ടുന്നതിന് ന്യായപ്രമാണത്തെ പിന്തുടരാനൊരുങ്ങി. പക്ഷെ അവര്‍ വിജയിച്ചില്ല."
32 എന്തുകൊണ്ടെന്നാല്‍ സ്വന്തം പ്രവൃത്തികളാല്‍ സ്വയം നീതീകരിക്കാന്‍ വിശ്വാസത്തിന്‍റെ അടിസ്ഥാനത്തില്‍ അവര്‍ പരാജയമടഞ്ഞു."
33 തിരുവെഴുത്തുകളില്‍ ഇങ്ങനെ പറയുന്നു: “നോക്കൂ! മനുഷ്യരെ വീഴിക്കുന്ന ഒരു കല്ല് സീയോനില്‍ ഞാന്‍ സ്ഥാപിക്കും. അവര്‍ക്ക് ഇടര്‍ച്ചയുണ്ടാക്കുന്ന ഒരു പാറയാണത്. പക്ഷെ, ആ പാറയില്‍ വിശ്വസിക്കുന്നവന്‍ ലജ്ജിക്കേണ്ടിവരില്ല.” യെശയ്യാവ് 8:14; 28:16"
1 സഹോദരന്മാരേ, എന്‍റെ മനസ്സിലെ ആഗ്രഹവും പ്രാര്‍ത്ഥനയും യെഹൂദരും രക്ഷിക്കപ്പെടട്ടെ എന്നാണ്."
2 ദൈവീകകാര്യത്തില്‍ ശക്തമായ അഭിലാഷമുളളവരാണ് യെഹൂദര്‍ എന്നെനിക്കു പറയാന്‍ കഴിയും. പക്ഷെ അത് ഉചിതമായ വിജ്ഞാനത്തില്‍ അധിഷ്ഠിതമായുളളതല്ല."
3 ദൈവം മനുഷ്യരെ തനിക്കൊപ്പം നീതീകരിക്കുന്നതിനെപ്പറ്റി അവര്‍ അജ്ഞരാണ്. അവര്‍ തങ്ങളുടേതായ മാര്‍ഗ്ഗത്തിലൂടെ അവരെ നീതീകരിക്കാന്‍ ശ്രമിച്ചു. അതുകൊണ്ട് ദൈവം ആളുകളെ നീതീകരിക്കുന്ന മാര്‍ഗ്ഗം അവര്‍ സ്വീകരിച്ചില്ല."
4 ന്യായപ്രമാണത്തിന്‍റെ അവസാനമാണ് ക്രിസ്തു. അതുകൊണ്ട് ഇപ്പോള്‍ അവനില്‍ വിശ്വസിക്കുന്നവന്‍ മാത്രമേ നീതീകരിക്കപ്പെടുന്നുളളൂ."
5 ദൈവീക നീതീകരണത്തെപ്പറ്റി ന്യായപ്രമാണത്തില്‍നിന്നും ലഭ്യമായതിന്‍റെ അടിസ്ഥാനത്തില്‍ മോശെ എഴുതുന്നു: “ന്യായപ്രമാണത്തെ പിന്തുടര്‍ന്ന് ജീവന്‍ കണ്ടെത്താന്‍ ശ്രമിക്കുന്നവന്‍ ന്യായപ്രമാണം അനുശാസിക്കുന്ന കാര്യങ്ങള്‍ നിശ്ചയമായും പാലിക്കണം."
6 [This verse may not be a part of this translation]"
7 [This verse may not be a part of this translation]"
8 പക്ഷെ എന്താണ് തിരുവെഴുത്തില്‍ പറയുന്നത്? “ദൈവത്തിന്‍റെ ഉപദേശം നിന്‍റെ സമീപമുണ്ട്. അതു നിന്‍റെ അധരത്തിലും ഹൃദയത്തിലുമുണ്ട്. അതായത് ഞങ്ങള്‍ ജനങ്ങളെ ഉപദേശിക്കുന്ന വിശ്വാസം."
9 “യേശു കര്‍ത്താവാണ്” എന്നു അധരം കൊണ്ട് ഏറ്റുപറയുകയും, മരണത്തില്‍ നിന്ന് ദൈവം യേശുവിനെ ഉയര്‍പ്പിച്ചുവെന്ന് ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്യുമെങ്കില്‍ നിങ്ങളും രക്ഷിക്കപ്പെടും."
10 അതെ, ഞങ്ങള്‍ ഹൃദയത്തില്‍ വിശ്വസിച്ച് ദൈവമുന്പാകെ നീതീകരിക്കപ്പെട്ടു. വിശ്വസിക്കുന്നു എന്നു അധരംകൊണ്ട് ഏറ്റുപറഞ്ഞ് രക്ഷിക്കപ്പെട്ടു."
11 വിശുദ്ധ തിരുവെഴുത്ത് പറയുന്നു: “അവനില്‍ വിശ്വസിക്കുന്ന ഒരുവനും ലജ്ജിക്കേണ്ടിവരില്ല."
12 യെഹൂദനും അല്ലാത്തവനും തമ്മില്‍ അന്തരം ഇല്ലാത്തതു കൊണ്ടാണ് “ഒരുവനും” എന്നു ‘തിരുവെഴുത്ത്’ പറയുന്നത്. അതെ കര്‍ത്താവുതന്നെയാണ്, ഏവരുടെയും കര്‍ത്താവ്. തന്നില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും കര്‍ത്താവ് ഏറെ സമൃദ്ധികള്‍ ചൊരിയുന്നു."
13 അതെ, വിശുദ്ധ തിരുവെഴുത്തില്‍ പറയുന്നു: “കര്‍ത്താവില്‍ വിശ്വസിക്കുന്ന ഏവരും രക്ഷിക്കപ്പെടും."
14 പക്ഷെ, ഞങ്ങള്‍ക്ക് വിശ്വാസമില്ലാത്തവനെ എങ്ങനെ ആശ്രയിക്കും? പറഞ്ഞു അറിഞ്ഞിട്ടുപോലുമില്ലാത്ത ഒരുവനില്‍ എങ്ങനെ വിശ്വാസമര്‍പ്പിക്കും? ആരെങ്കിലും ഉദ്ബോധിപ്പിക്കുന്നില്ലെങ്കില്‍ അവര്‍ എങ്ങനെ കേള്‍ക്കും?"
15 ആരും അയയ്ക്കാതെ അവര്‍ക്കെങ്ങനെ പ്രഖ്യാപനം നടത്താന്‍ കഴിയും? “സുവിശേഷം അറിയിക്കുന്നവരുടെ പാദങ്ങള്‍ എത്ര സുന്ദരം! എന്ന് എഴുതപ്പെട്ടിരിക്കുന്നുവല്ലോ."
16 എന്നാല്‍ എല്ലാ യെഹൂദരും ആ സുവിശേഷം സ്വീകരിച്ചില്ല. യെശയ്യാവ് പറഞ്ഞു: “കര്‍ത്താവേ, ഞങ്ങള്‍ പറഞ്ഞത് ആരു വിശ്വസിച്ചു?"
17 അതിനാല്‍ സുവിശേഷം കേള്‍ക്കുന്നതു വഴിയാണ് വിശ്വാസമുണ്ടാകുന്നത്. ആരെങ്കിലും ക്രിസ്തുവിനെക്കുറിച്ച് പറയുന്പോഴാണ് സുവിശേഷം കേള്‍ക്കാന്‍ ഇടയാകുന്നത്."
18 പക്ഷെ, ഞാന്‍ ചോദിക്കട്ടെ: “അവര്‍ സുവിശേഷം കേട്ടില്ലേ?” ഉവ്വ്, തീര്‍ച്ചയായും കേട്ടു. തിരുവെഴുത്തുകളില്‍ പറയുന്പോലെ: “അവരുടെ സ്വരം ഭൂമിയിലെങ്ങും എത്തിയിട്ടുണ്ട്. അവരുടെ വചനങ്ങള്‍ ഭൂമിയുടെ അതിര്‍ത്തിയോളം സഞ്ചരിച്ചു.” സങ്കീര്‍ത്തനങ്ങള്‍ 19:4"
19 ഒരിക്കല്‍ കൂടി ഞാന്‍ ചോദിക്കട്ടെ, “യിസ്രായേലിലുളളവര്‍ക്ക് അതു മനസ്സിലായില്ലേ?” ഉവ്വ്, അവര്‍ക്ക് മനസ്സിലായി. ഒന്നാമത് ദൈവത്തിനു വേണ്ടി മോശെ ഇതു പറഞ്ഞു: “യഥാര്‍ത്ഥത്തില്‍ നിങ്ങളെ അസൂയാലുക്കളാക്കാന്‍ ഞാന്‍ ഒരു ജനതയല്ലാത്തവരെ ഉപയോഗിക്കും. നിങ്ങളെ കോപിതരാക്കാന്‍ മൂഡരായ ജനതയെ ഞാന്‍ ഉപയോഗിക്കും.” ആവര്‍ത്തനം 32:21"
20 ദൈവത്തിനുവേണ്ടി ഇതു പറയാന്‍ തക്ക ധീരനാണ് യെശയ്യാവ്: “എന്നെ അന്വേഷിക്കാത്തവരെന്നെ കണ്ടെത്തി. എന്നെ ചോദിക്കാത്തവര്‍ക്കു ഞാന്‍ സ്വയം വെളിപ്പെടുത്തി.” യെശയ്യാവ് 65:1"
21 ജാതികളെപ്പറ്റിയാണ് ദൈവം യെശയ്യാവിലൂടെ ഇങ്ങനെ പറഞ്ഞത്. യെഹൂദരെപ്പറ്റി അദ്ദേഹം പറഞ്ഞു, “ദിവസം മുഴുവന്‍ അവര്‍ക്കായി ഞാന്‍ കാത്തിരുന്നു. എന്നാല്‍ എന്നെ അനുസരിക്കാനും പിന്തുടരാനും അവര്‍ വിസ്സമ്മതിച്ചു."
1 അപ്പോള്‍ ഞാന്‍ ചോദിക്കട്ടെ, “ദൈവം തന്‍റെ ജനത്തെ ഉപേക്ഷിച്ചു എന്നോ?” ഇല്ല, ഞാന്‍ തന്നെ ഒരു യിസ്രായേല്‍ക്കാരനാണ്. ഞാന്‍ അബ്രാഹാമിന്‍റെ സന്തതിപരന്പരയില്‍പെട്ടവനും ബെന്യാമീന്‍റെ ഗോത്രത്തില്‍പ്പെട്ടവനുമാണ്."
2 ജനിക്കുന്നതിനു മുന്പു തന്നെ യിസ്രായേല്‍ക്കാര്‍ ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടു. അവരെ ദൈവം കൈവെടിഞ്ഞില്ല. തിരുവെഴുത്തുകളില്‍ ഏലീയാവിനെക്കുറിച്ചു പറയുന്നതെന്താണെന്നു നിങ്ങള്‍ക്കു തീര്‍ച്ചയായും അറിയാം. അയാള്‍ യിസ്രായേല്‍ക്കാര്‍ക്ക് എതിരായി ദൈവത്തോടു പ്രാര്‍ത്ഥിച്ചതിനെക്കറിച്ചാണ് തിരുവെഴുത്തുകളില്‍ പറയുന്നത്."
3 ഏലീയാവ് പറഞ്ഞു: “കര്‍ത്താവേ, ജനം നിന്‍റെ പ്രവാചകരെ വധിക്കുകയും നിന്‍റെ യാഗപീഠങ്ങള്‍ തകര്‍ക്കുകയും ചെയ്തു. ജീവിച്ചിരിക്കുന്ന ഏകപ്രവാചകനായ എന്നെയും ഇപ്പോള്‍ അവര്‍ കൊല്ലാന്‍ ശ്രമിക്കുന്നു.”"
4 എന്നാല്‍ എന്തു മറുപടിയാണ് ദൈവം ഏലീയാവിന് നല്‍കിയത്? ദൈവം പറഞ്ഞു: “എന്നെ ആരാധിക്കുന്ന ഏഴായിരം പേരെ ഞാന്‍ ഇപ്പോഴും എനിക്കായി കാത്തിട്ടുണ്ട്. ഈ ഏഴായിരം പേരും ബാലിനു മുന്നില്‍ മുട്ടുമടക്കിയിട്ടില്ല."
5 ഇക്കാലത്തും അങ്ങനെ തന്നെ. ദൈവം തന്‍റെ കൃപയാല്‍ തിരഞ്ഞെടുത്ത കുറച്ചു പേരുണ്ട്."
6 ദൈവം തന്‍റെ ജനത്തെ തിരഞ്ഞെടുക്കുന്നത് തന്‍റെ കൃപ കൊണ്ടാണെങ്കില്‍, അവരുടെ പ്രവൃത്തികളല്ല അവരെ ദൈവത്തിന്‍റെ ജനമാക്കിയത്. സ്വന്തം പ്രവൃത്തികള്‍ അവരെ ദൈവമക്കളാക്കുമെങ്കില്‍ ദൈവത്തിന്‍റെ കൃപാദാനം യഥാര്‍ത്ഥ ദാനമാകയില്ല."
7 അതുകൊണ്ട് സംഭവിച്ചതിതാണ്: യിസ്രായേലിലെ ജനങ്ങള്‍ ദൈവസമക്ഷം നീതീകരിക്കപ്പെടുവാന്‍ ശ്രമിച്ചു. പക്ഷെ വിജയിച്ചില്ല. എന്നാല്‍, ദൈവം തിരഞ്ഞെടുത്തവര്‍ അവന്‍റെ മുന്പാകെ നീതീകരിക്കപ്പെടുകയും ചെയ്തു. മറ്റുളളവര്‍ കഠിനഹൃദയരാകുകയും ദൈവത്തില്‍ ശ്രദ്ധിക്കാന്‍ വിസ്സമ്മതിക്കുകയും ചെയ്തു."
8 തിരുവെഴുത്തുകളില്‍ എഴുതിയിരിക്കുന്നതുപോലെ: “ദൈവം അവര്‍ക്കു ഗാഢനിദ്ര കൊടുത്തു.” യെശയ്യാവ് 29:10 “കാണാത്ത കണ്ണും, കേള്‍ക്കാത്ത ചെവിയും നല്‍കി.” ആവര്‍ത്തനം 29:4"
9 ദാവീദു പറയുന്നു: “അവരുടെ സദ്യകള്‍ ഒരു കുരുക്കും കെണിയും ആകട്ടെ. അവരുടെ വീഴ്ചയാല്‍ ശിക്ഷ അനുഭവിക്കട്ടെ."
10 അവരുടെ കണ്ണുകള്‍ കാഴ്ചയില്ലാതിരിക്കത്തക്കവിധം അന്ധമാകുകയും പ്രശ്നഭാരം നിമിത്തം അവരുടെ നടുവ് എന്നേക്കുമായി വളഞ്ഞുപോകുകയും ചെയ്യട്ടെ.” സങ്കീര്‍ത്തനങ്ങള്‍ 69:22-23"
11 അതുകൊണ്ടു ഞാന്‍ ചോദിക്കുന്നു, “യെഹൂദര്‍ വീണപ്പേള്‍, ആ വീഴ്ച അവരെ നശിപ്പിച്ചുവോ?” ഇല്ല! പക്ഷേ അവരുടെ തെറ്റ് ജാതികള്‍ക്ക് രക്ഷ കൊണ്ടുവന്നു. യെഹൂദരെ അസൂയാലുക്കളാക്കുവാനാണ് ഇതു സംഭവിച്ചത്."
12 യെഹൂദരുടെ തെറ്റ് വിലയേറിയ അനുഗ്രഹങ്ങളെ ലോകത്തിലേക്ക് കൊണ്ടുവന്നു. യെഹൂദര്‍ക്ക് നഷ്ടപ്പെട്ടതെന്തോ അത് ജാതികള്‍ക്ക് മൂല്യവത്തായ അനുഗ്രഹങ്ങള്‍ കൊണ്ടുവന്നു. യെഹൂദര്‍ വേണ്ടുവോളം ദൈവം കാംക്ഷിക്കുന്ന രീതിയിലാകുന്പോള്‍ ഏറെ മൂല്യമുളള അനുഗ്രഹങ്ങള്‍ ലോകത്തിനു തീര്‍ച്ചയായും കിട്ടും."
13 ഞാനിപ്പോള്‍, ജാതികളായ നിങ്ങളോടാണ് സംസാരിക്കുന്നത്. ഞാന്‍ ജാതികളുടെ അപ്പൊസ്തലനാണ്. അതിനാല്‍ ഞാന്‍ ശുശ്രൂഷ ചെയ്യുന്പോള്‍ എനിക്കു ചെയ്യാവുന്നതില്‍ ഏറ്റവും നല്ലത് ഞാന്‍ ചെയ്യും."
14 എന്‍റെ സ്വന്തം ജനമായ യെഹൂദരെത്തന്നെയും അസൂയാലുക്കളാക്കാമെന്നു ഞാന്‍ ആശിക്കുന്നു. അങ്ങനെയെങ്കിലും കുറച്ചുപേരെ രക്ഷിക്കാന്‍ എനിക്കാവുമെന്ന് കരുതുന്നു."
15 ദൈവത്തിന്‍റെ യെഹൂദതിരസ്കരണം ലോകത്തിന് ദൈവത്തോടുളള നിരപ്പാണ് അര്‍ത്ഥമാക്കുന്നതെങ്കില്‍ യെഹൂദ സ്വീകരണം മരണത്തില്‍ നിന്നുളള ജീവനെ അല്ലാതെ മറ്റെന്താണ് അര്‍ത്ഥമാക്കുക?"
16 നിങ്ങളുടെ അപ്പത്തിന്‍റെ ആദ്യഭാഗം ദൈവത്തിനുളള വിശുദ്ധമായ അര്‍ച്ചന ആണെങ്കില്‍ അപ്പത്തിന്‍റെ ബാക്കിഭാഗവും വിശുദ്ധം തന്നെ. ഒരു മരത്തിന്‍റെ വേരുകള്‍ വിശുദ്ധമെങ്കില്‍ അതിന്‍റെ ചില്ലകളും വിശുദ്ധം തന്നെ."
17 ഒടിഞ്ഞുപോയ ചില ഒലിവുമരക്കൊന്പുകളുടെ സ്ഥാനത്ത് കാട്ടൊലിവിന്‍ കൊന്പായ നിന്നെ ഒട്ടിച്ചു ചേര്‍ത്തതുകൊണ്ട് തായ്ത്തടിയുടെ ഉറപ്പും ജീവനും നീ പങ്കു പറ്റുന്നു."
18 അങ്ങനെയെങ്കില്‍ ഒടിഞ്ഞുപോയ ശാഖകളുമായി നിങ്ങളെത്തന്നെ താരതമ്യം ചെയ്തു പ്രശംസിക്കുവാന്‍ പാടില്ല. പക്ഷേ പ്രശംസിക്കുന്നുവെങ്കില്‍ ഒന്നോര്‍ത്തുകൊളളുക. നീ തായ്വേരിനെയല്ല, തായ്വേര് നിന്നെയാണ് പോഷിപ്പിക്കുന്നത്."
19 “എനിക്ക് അവരുടെ മരത്തോട് ചേര്‍ന്നിരിക്കത്തക്ക വിധത്തില്‍ കൊന്പുകള്‍ ഒടിഞ്ഞുപോയി” എന്നു നിങ്ങള്‍ പറയും."
20 അതു ശരിയാണ്. പക്ഷേ, അവിശ്വാസം നിമിത്തമാണ് ആ ശാഖകള്‍ ഒടിഞ്ഞുപോയത്. നിങ്ങളുടെ വിശ്വാസംകൊണ്ടുമാത്രമാണ് വൃക്ഷത്തിന്‍റെ ഭാഗമായി നിങ്ങള്‍ ഇപ്പോഴും തുടരുന്നത്. അഹങ്കരിക്കരുത് പക്ഷെ പേടിക്കുക."
21 ആ മരത്തിന്‍റെ സ്വാഭാവിക ശാഖകളെ നിലനില്‍ക്കാന്‍ ദൈവം അനുവദിച്ചില്ലെങ്കില്‍ നിങ്ങളെയും നിലനില്‍ക്കാന്‍ അനുവദിക്കില്ലെന്നു ഓര്‍ക്കുക."
22 ദൈവം ദയാലുവും എന്നാല്‍ കര്‍ക്കശനാകുന്നവനുമാണെന്ന് നിങ്ങള്‍ കാണുന്നു. തന്നെ പിന്തുടരുന്നതു നിര്‍ത്തിയ ജനത്തെ അവന്‍ ശിക്ഷിക്കും. എന്നാല്‍ അവന്‍റെ കാരുണ്യത്തില്‍ നിങ്ങള്‍ തുടരുകയാണെങ്കില്‍ ദൈവം നിങ്ങളോടു ദയാലുവാകും. നിങ്ങള്‍ അവനെ പിന്തുടരുന്നില്ലെങ്കില്‍ നിങ്ങളെയും വൃക്ഷത്തില്‍ നിന്നു മുറിച്ചുനീക്കും."
23 യെഹൂദര്‍ ദൈവത്തില്‍ വീണ്ടും വിശ്വസിക്കുകയാണെങ്കില്‍ ദൈവം യെഹൂദരെ തിരികെ സ്വീകരിക്കും. നേരത്തെ ആയിരുന്നിടത്ത് അവരെ തിരികെ വയ്ക്കുവാന്‍ ദൈവത്തിനു ശക്തിയുണ്ട്."
24 ഒരു കാട്ടുകന്പ് നല്ല വൃക്ഷത്തിന്‍റെ ഭാഗമായിത്തീരുക അസ്വഭാവികമാണ്. പക്ഷേ ജാതികളായ നിങ്ങള്‍ കാട്ടൊലിവു മരത്തില്‍നിന്നും മുറിച്ച ശാഖപോലെയാണ്. അതുകൊണ്ട് തീര്‍ച്ചയായും ആ ശാഖകളെ അതിന്‍റേതായ മരത്തില്‍ വീണ്ടും ഒട്ടിച്ചുചേര്‍ക്കാം."
25 സഹോദരങ്ങളേ, ഈ രഹസ്യസത്യം നിങ്ങള്‍ മനസ്സിലാക്കുവാന്‍ ഞാനാഗ്രഹിക്കുന്നു. നിങ്ങള്‍ക്കു എല്ലാം അറിയാന്‍ പാടില്ലെന്നു മനസ്സിലാക്കുവാന്‍ ഈ സത്യം നിങ്ങളെ സഹായിക്കും. സത്യം ഇതാണ്: ജാതികള്‍ വേണ്ടുവോളം ദൈവത്തില്‍ വരുംവരെ യി സ്രായേലിലൊരു വിഭാഗത്തെ കടുംപിടുത്തക്കാരാക്കിയിരിക്കുന്നു."
26 അങ്ങനെയാണ് എല്ലാ യിസ്രായേല്യര്‍ക്കും രക്ഷ കിട്ടുന്നത്. തിരുവെഴുത്തുകളില്‍ എഴുതിയിരിക്കുന്നു: “സീയോനില്‍നിന്നു രക്ഷകന്‍ വരും യാക്കോബിന്‍റെ കുടുംബത്തില്‍ നിന്നും എല്ലാ ദുഷ്ടതയെയും അവന്‍ മാറ്റിക്കളയും."
27 ഞാന്‍ അവരുടെ പാപങ്ങള്‍ നീക്കുന്പോള്‍ ഈ നിയമം അവരുമായി ഞാന്‍ ചെയ്യും.” യെശയ്യാവ്. 59:20-21:27:9"
28 യെഹൂദര്‍ സുവിശേഷം സ്വീകരിക്കാന്‍ വിസ്സമ്മതിച്ചതുകൊണ്ട് അവര്‍ ദൈവത്തിന്‍റെ ശത്രുക്കളാണ്. ജാതികളേ, നിങ്ങളെ സഹായിക്കുവാനായിട്ടണ് ഇതു സംഭവിച്ചത്. പക്ഷേ ഇപ്പോഴും ദൈവത്തിന്‍റെ തിരഞ്ഞടുക്കപ്പെട്ട ജനമാണ് യെഹൂദര്‍. അതുകൊണ്ട് ദൈവം അവരെ ഏറെ സ്നേഹിക്കുന്നു. അവരുടെ പിതാക്കന്മാരോട് അവന്‍ ചെയ്ത വാഗ്ദാനം നിമിത്തമാണ് ദൈവം അവരെ സ്നേഹിക്കുന്നത്."
29 അവന്‍ തിരഞ്ഞെടുത്ത ജനത്തെപ്പറ്റിയും അവര്‍ക്കു നല്‍കിയതിനെക്കുറിച്ചും തന്‍റെ മനസ്സില്‍ ദൈവം ഒരിക്കലും ഇളക്കം വരുത്തിയില്ല. ആളുകളെ ക്ഷണിക്കുന്നതില്‍നിന്നും ദൈവം ഒരിക്കലും പിന്തിരിഞ്ഞില്ല."
30 ഒരിക്കല്‍ നിങ്ങള്‍ ദൈവത്തെ അനുസരിക്കാന്‍ വിസ്സമ്മതിച്ചു. പക്ഷെ യെഹൂദര്‍ അനുസരിക്കാന്‍ വിസ്സമ്മതിച്ചതുകൊണ്ട് ഇപ്പോള്‍ നിങ്ങള്‍ക്കും കരുണ ലഭിച്ചു."
31 ദൈവം നിങ്ങളോടു കരുണ കാണിച്ചതുകൊണ്ട് ഇപ്പോള്‍ യെഹൂദര്‍ അനുസരിക്കാന്‍ വിസ്സമ്മതിക്കുന്നു. അവര്‍ക്കും കരുണ കിട്ടാനാണ് ഇത് സംഭവിച്ചത്."
32 ദൈവത്തെ അനുസരിക്കാന്‍ എല്ലാവരും വിസ്സമ്മതിച്ചു. തന്നെ അനുസരിക്കാത്തവരെയെല്ലാം ദൈവം ഒന്നിച്ചാക്കിയതുകൊണ്ട് ദൈവത്തിന് എല്ലാവരോടും കരുണ കാണിക്കാം."
33 ദൈവത്തിന്‍റെ ബുദ്ധിയുടെയും മാഹാത്മ്യത്തിന്‍റെയും അറിവിന്‍റെയും ആഴം എത്രയാണ്. അവന്‍റെ വിധിന്യായങ്ങള്‍ എത്ര അപരിശോധിതം! അവന്‍റെ വഴികള്‍ എത്ര ദുര്‍ഗ്രാഹ്യം!"
34 തിരുവെഴുത്തു പറയുന്നതുപോലെ: “കര്‍ത്താവിന്‍റെ മനസ്സാരറിഞ്ഞു? ദൈവത്തിനു ഉപദേശം നല്‍കാന്‍ കഴിവുളളവനാരാണ്.” യെശയ്യാവ്. 40:13"
35 “എന്നെങ്കിലും എന്തെങ്കിലും ദൈവത്തിനു നല്‍കിയതായി ആരുണ്ട്? യാതൊരുവനോടും ദൈവത്തിനു കടപ്പാടില്ല.” ഇയ്യോബ് 41:11"
36 അതെ, ദൈവം എല്ലാം സൃഷ്ടിച്ചു. ദൈവത്തിനായി എല്ലാം ദൈവത്തിലൂടെ തുടരുന്നു. എന്നേക്കും ദൈവത്തിനു മഹത്വമുണ്ടാകട്ടെ! ആമേന്‍."
1 അതുകൊണ്ട് സഹോദരങ്ങളേ, എന്തെങ്കിലും ചെയ്യുവാന്‍ ഞാന്‍ നിങ്ങളോടഭ്യര്‍ത്ഥിക്കുന്നു. ദൈവം നമ്മോടു വലിയ കരുണ കാണിച്ചിരിക്കുന്നു. അതുകൊണ്ട് നിങ്ങളെ ജീവിക്കുന്ന യാഗമായി ദൈവത്തിനര്‍പ്പിക്കൂ. നിങ്ങളുടെ അര്‍പ്പണം ദൈവത്തിനുമാത്രമുളളതും, അവനെ പ്രീതിപ്പെടുത്തുന്നതുമാകട്ടെ. നിങ്ങളുടെ ഈ സമര്‍പ്പണം ആണ് ദൈവത്തെ ആരാ ധിക്കുവാനുളള ആദ്ധ്യാത്മികവഴി."
2 നിയങ്ങോട്ടു ഈ ലോകത്തിലെ ജനതയുടെ വഴി അവലംബിക്കാതിരിക്കുക. പക്ഷേ ഒരു പുതിയ ചിന്താമാര്‍ഗ്ഗത്തിലൂടെ ഉളളില്‍ സ്വയം മാറുക. അപ്പോള്‍ നിങ്ങള്‍ക്ക് നല്ലതും ദൈവത്തിനു ഹിതകരവും പൂര്‍ണ്ണവും ആയ കാര്യങ്ങള്‍ തെളിയിക്കുവാനും സ്വീകരിക്കുവാനും സാധിക്കും."
3 ദൈവം എനിക്കൊരു പ്രത്യേക വരം തന്നു. അതുകൊണ്ടാണ് നിങ്ങളിലോരോരുത്തരോടും എനിക്കെന്തെങ്കിലും പറയുവാനുണ്ടായത്. നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ആയിരിക്കുന്നതിനെക്കാള്‍ മെച്ചമാണ് എന്നു നിങ്ങള്‍ വിചാരിക്കരുത്. ദൈവം നിങ്ങള്‍ക്ക് തന്ന വിശ്വാസത്തിന്‍റെ തരത്തില്‍ നിങ്ങള്‍ ആരാണെന്ന് തീരുമാനിക്കുക."
4 നമുക്കോരോരുത്തര്‍ക്കും ഒരു ശരീരവും അതിന് പലഭാഗങ്ങളും ഉണ്ട്. ഈ ഭാഗങ്ങളെല്ലാം ഒരേ പ്രവൃത്തിയല്ല ചെയ്യുന്നത്."
5 അതുപോലെ നമ്മള്‍ എല്ലാം പലരെങ്കിലും ക്രിസ്തുവില്‍ ഏകശരീരമാണ്. ആ ശരീരത്തിന്‍റെ ഭാഗങ്ങളാണ് നാം ഓരോരുത്തരും. ശരീരത്തിന്‍റെ ഒരു ഭാഗം മറ്റെല്ലാഭാഗങ്ങള്‍ക്കും കൂടി ഉളളതാണ്."
6 നമുക്കെല്ലാം വിവിധങ്ങളായ ദാനങ്ങളുണ്ട്. ദൈവത്തിനു നമ്മോടുളള കരുണയനുസരിച്ച് ഓരോ ദാനവും നമുക്കു കിട്ടി. ഒരുവന് പ്രവചനവരം കിട്ടിയെങ്കില്‍ അത് അവനുളള വിശ്വാസംകൊണ്ട് ഉപയോഗിക്കണം."
7 സേവനത്തിനുളള വരമാണ് ഒരുവനു കിട്ടിയതെങ്കില്‍ അവന്‍ സേവനമര്‍പ്പിക്കണം. ഉപദേശിക്കാനുളള വരമാണ് അതെങ്കില്‍ അപ്പോള്‍ അവന്‍ ഉപദേശിക്കണം."
8 സമാശ്വസിപ്പിക്കാനുളള വരമാണെങ്കില്‍ അവന്‍ ആശ്വസിപ്പിക്കണം. കൊടുക്കുവാനുളള വരമാണെങ്കില്‍ ഔദാര്യമായി കൊടുക്കണം. നേതൃത്വം നല്‍കാനുളള വരമാണെങ്കില്‍ ഉത്സാഹത്തോടെ ചെയ്യണം. കരുണ ചെയ്യാനുളള വരമാണെങ്കില്‍ സന്തോഷത്തോടെയും വേണം."
9 നിങ്ങളുടെ സ്നേഹം സത്യമാകണം"
10 ദുഷ്ടമായതിനെ വെറുക്കണം. നല്ലതു മാത്രമേ ചെയ്യാവൂ. സഹോദരീ സഹോദരന്മാരെന്നു അനുഭവവേദ്യമാകുന്ന തരത്തില്‍ നിങ്ങള്‍ പരസ്പരം സ്നേഹിക്കണം. നിങ്ങള്‍ക്കു ലഭിക്കണമെന്നു കരുതുന്നതിലേറെ ബഹുമാനം നിങ്ങളുടെ സഹോദരീ സഹോദരന്മാര്‍ക്കു നിങ്ങള്‍ കൊടുക്കണം."
11 1കര്‍ത്താവിനായി പ്രവര്‍ത്തിക്കേണ്ടി വരുന്പോള്‍ നിങ്ങള്‍ മടി കാണിക്കരുത്. അവനെ ശുശ്രൂഷിക്കുന്പോള്‍ ആത്മീയ ഹര്‍ഷത്തില്‍ നിങ്ങള്‍ മുഴുകുക."
12 നിങ്ങള്‍ക്കു പ്രതീക്ഷയുളളതു കൊണ്ട് നിങ്ങള്‍ സന്തോഷമുളളവരാകുക. നിങ്ങള്‍ക്ക് പ്രശ്നങ്ങളുണ്ടാകുന്പോള്‍ സമചിത്തത കാക്കുക."
13 എപ്പോഴും പ്രാര്‍ത്ഥിക്കുക. സഹായം ആവശ്യമുളള ദൈവജനത്തിനായി പങ്കുവയ്ക്കുക. സഹായമാവശ്യമുളളവര്‍ക്കായി തിരയുകയും അവരെ നിങ്ങളുടെ വീട്ടിലേക്ക് സ്വാഗതവും ചെയ്യുക."
14 നിങ്ങളോട് ചീത്തകാര്യങ്ങള്‍ ചെയ്യുന്നവരോട് നല്ല കാര്യങ്ങളേ പറയാവൂ. അവരോട് സല്‍ക്കാര്യങ്ങള്‍ പറയുക. അല്ലാതെ ശപിക്കരുത്."
15 അന്യര്‍ സന്തോഷിക്കുന്പോള്‍ നിങ്ങളും അവരോടൊപ്പം സന്തോഷിക്കണം. അന്യര്‍ ദുഃഖിക്കുന്പോള്‍ അവരോടു കൂടി ദുഃഖിക്കുക."
16 പരസ്പരം സമാധാനത്തില്‍ ജീവിക്കുക. അഹങ്കരിക്കരുത്. അന്യര്‍ പ്രാധാന്യം കൊടുക്കാത്ത ആളുകള്‍ക്ക് സുഹൃത്താകുവാന്‍ സന്നദ്ധനാകുക."
17 ദുരഭിമാനിയാകരുത്. ഒരുവന്‍ നിന്നോടു തെറ്റു ചെയ്താല്‍, അവനോടു തെറ്റു ചെയ്തുകൊണ്ട് തിരിച്ചടിക്കരുത്. നല്ലതും മൂല്യമുളളതുമെന്ന് എല്ലാവരും കരുതുന്ന കാര്യങ്ങള്‍ ചെയ്യാന്‍ എല്ലായ്പ്പോഴും ശ്രമിക്കുക."
18 എല്ലാവരുമായി സമാധാനത്തില്‍ ജീവിക്കുവാന്‍ നിങ്ങളുടെ ഭാഗത്തുനിന്നും കഴിയാവുന്നതെല്ലാം ചെയ്യുക."
19 എന്‍റെ സുഹൃത്തുക്കളേ, നിങ്ങളോടു തെറ്റു ചെയ്യുന്നവരെ, ശിക്ഷിക്കുവാന്‍ തുനിയരുത്. ദൈവം തന്‍റെ കോപം കൊണ്ട് അവരെ ശിക്ഷിക്കുന്ന തിനായി കാത്തിരിക്കുക. “ഞാനാണ് ശിക്ഷിക്കുന്നവന്‍ ഞാന്‍ ജനങ്ങള്‍ക്കു തിരിച്ചടി നല്‍കും. എന്നു കര്‍ത്താവ് പറഞ്ഞതായി എഴുതിയിട്ടുണ്ട്."
20 എന്നാല്‍ നിങ്ങളിതു ചെയ്യണം. “നിന്‍റെ ശത്രു വിശക്കുന്നവനെങ്കില്‍ അവന് ആഹാരം കൊടുക്കുകയും, ദാഹിക്കുന്നവനെങ്കില്‍, കുടിക്കുവാന്‍ കൊടുക്കുകയും വേണം. ഇപ്രകാരം അവനെ നിങ്ങള്‍ ലജ്ജിതനാക്കണം."
21 നിങ്ങളെ കീഴടക്കുവാന്‍ ദുഷ്ടതയെ അനുവദിക്കരുത്. നിങ്ങള്‍ സദ്പ്രവൃത്തികള്‍ ചെയ്തു ദുഷ്ടതയെ കീഴടക്കണം."
1 എല്ലാവരും അധികാരത്തിലുളള സര്‍ക്കാരിനെ അനുസരിക്കണം. ഭരിച്ചുകൊണ്ടിരിക്കുന്ന ഏതൊരാള്‍ക്കും അതിനുളള ശക്തി കിട്ടിയത് ദൈവത്തില്‍ നിന്നാണ്. ഇപ്പോള്‍ ഭരിക്കുന്നവര്‍ക്കും ദൈവമാണ് ആ അധികാരം നല്‍കിയത്."
2 അതിനാല്‍ അധികാരികള്‍ക്ക് എതിരായുളളവന്‍ അവനെത്തന്നെ ശിക്ഷയ്ക്കു ഒരുക്കുന്നു."
3 ശരി ചെയ്യുന്ന ആള്‍ക്കാര്‍ക്ക് അധികാരികളെ ഭയപ്പെടേണ്ടതില്ല. പക്ഷേ തെറ്റു ചെയ്യുന്നവന്‍ അധികാരികളെ പേടിക്കണം. അധികാരികളെ പേടിക്കുന്നതില്‍നിന്നും മോചിതരാകുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ? അങ്ങനെയെങ്കില്‍ ശരി ചെയ്യണം. നിങ്ങള്‍ ശരി ചെയ്യുകയാണെങ്കില്‍ അധികാരികള്‍ നിങ്ങളെ പ്രശംസിക്കും."
4 നിങ്ങളെ സഹായിക്കുന്നതിനുളള ദൈവത്തിന്‍റെ ഒരു ദാസനാണ് ഭരണകര്‍ത്താവ്. പക്ഷേ നിങ്ങള്‍ തെറ്റു ചെയ്യുകയാണെങ്കില്‍ പേടിക്കണം. ഭരണാധികാരിക്ക് ശിക്ഷ നല്‍കാന്‍ ശക്തിയുണ്ട്. അവനത് ഉയോഗിക്കുകയും ചെയ്യും. തെറ്റു ചെയ്തവരെ ശിക്ഷിക്കുവാനുളള ദൈവത്തിന്‍റെ ദാസനാണ് അവന്‍."
5 അതുകൊണ്ട് നിങ്ങള്‍ ഭരണകൂടത്തോട് അനുസരണം ഉളളവരായിരിക്കണം അനുസരിച്ചില്ലെങ്കില്‍ ശിക്ഷ കിട്ടും എന്നതു കൊണ്ട് നിങ്ങള്‍ അനുസരിക്കണം. ചെയ്യുവാനുളള ശരിയായ കാര്യം അതാണെന്നത് അനുസരണത്തിനുളള മറ്റൊരു കാരണവുമാണ്."
6 അതുകൊണ്ടാണ് നിങ്ങള്‍ നികുതി അടയ്ക്കേണ്ടത്. ആ അധികാരികള്‍ ദൈവത്തിനായി പ്രവൃത്തിക്കുന്നവരും, അവരുടെ മുഴുവന്‍ സമയവും ഭരണത്തിനായി വിനിയോഗിക്കുന്നവരുമാണ്."
7 ആര്‍ക്കെങ്കിലും നിങ്ങള്‍ കടപ്പെട്ടതെന്തും മടക്കിക്കൊടുക്കണം. ഏതെങ്കിലും തരം നികുതി നീ കടപ്പെട്ടിട്ടുണ്ടെങ്കില്‍ അത് അടയ്ക്കണം. ബഹുമാനിക്കേണ്ടവരെ ബഹുമാനിക്കണം. ആദരിക്കേണ്ടവരെ ആദരിക്കണം."
8 അന്യരോട് കടമുളളവരായിരിക്കരുത്. എന്നാല്‍ പരസ്പരസ്നേഹത്തില്‍ നിങ്ങള്‍ എപ്പോഴും കടപ്പെട്ടിരിക്കണം. അന്യരെ സ്നേഹിക്കുന്നവന്‍ എല്ലാ ന്യായപ്രമാണവും അനുസരിച്ചു."
9 ഞാനെന്തുകൊണ്ടാണ് ഇതു പറയുന്നത്? “നീ വ്യഭചാരം ചെയ്യരുതെന്നും, അന്യന്‍റെ വസ്തുക്കള്‍ ആഗ്രഹിക്കരുതെന്നും” ന്യായപ്രമാണത്തില്‍ പറയുന്നതുകൊണ്ടാണ് ഞാനിതു പറയുന്നത്. ഈ കല്പനകളും ഇതര എല്ലാ കല്പനകളും ഈ ഒരു കല്പനയില്‍ സംഗ്രഹിച്ചിരിക്കുന്നു. “നിന്നെപ്പോലെതന്നെ മറ്റുളളവരെയും സ്നേഹിക്കുക."
10 സ്നേഹം പീഢയ്ക്കു കാരണമാകയില്ല. അതുകൊണ്ട് സ്നേഹിക്കുക എന്നത് മുഴുവന്‍ ന്യായപ്രമാണവും അനുസരിക്കുക എന്നതിനു സമമാണ്."
11 ഒരു പ്രധാന കാലത്താണ് നാം ജീവിക്കുന്നത് എന്നതിനാലാണ് ഞാനിതു പറയുന്നതെന്നു നിങ്ങള്‍ക്കറിയാം. അതെ, ഇപ്പോഴാണ് നിങ്ങളുടെ ഉറക്കത്തില്‍നിന്നും ഉണരുവാനുളള നിങ്ങളുടെ സമയം. നാം ആദ്യം വിശ്വസിച്ചിരുന്ന കാലത്തിനേക്കാളും അടുത്താണ് നമ്മുടെ രക്ഷയിപ്പോള്‍."
12 “രാത്രി” മിക്കവാറും തീര്‍ന്നു കഴിഞ്ഞു. “പകല്‍” ഏകദേശം ഇവിടെ എത്തി. അതുകൊണ്ടു രാത്രിക്കു ചേര്‍ന്നപ്രവൃത്തികള്‍ നാം നിര്‍ത്തണം. വെളിച്ചത്തിനു ചേര്‍ന്ന പ്രവൃത്തികള്‍ ചെയ്യുന്നതിനായി നാം നമ്മെത്തന്നെ ഒരുക്കണം."
13 പകലിന്‍റെ മക്കളെപ്പോലെ നേരായ പാതയില്‍ നമുക്കും ജീവിക്കാം. കാടവും മലീമസവുമായ സദ്യകള്‍ നമുക്കുവേണ്ട. നാം മദ്യപിക്കരുത്. ലൈംഗിക പാപങ്ങള്‍ അഥവാ ശരീരംകൊണ്ടുളള ഏതുവിധത്തിലുളള പാപവും നാം ചെയ്യരുത്. നമുക്കു ശണ്ഠയോ, അസൂയയോ ഉണ്ടാകരുത്."
14 കര്‍ത്താവായ യേശുക്രിസ്തുവിനെ നിങ്ങള്‍ സ്വയം ധരിക്കുക. നിങ്ങള്‍ ചെയ്യുവാനാഗ്രഹിക്കുന്ന ചീത്തക്കാര്യങ്ങളെക്കുറിച്ചോ തിന്മനിറഞ്ഞ നിങ്ങളുടെ സ്വയത്തെ തൃപ്തിപ്പെടുത്താനുളള മാഗ്ഗങ്ങളെക്കുറിച്ചോ ചിന്തിക്കരുത്."
1 വിശ്വാസത്തില്‍ ശോഷിച്ച ഒരുവനെ നിങ്ങളുടെ സമൂഹത്തിലേക്ക് സ്വീകരിക്കാന്‍ വിസ്സമ്മതിക്കരുത്. അവന്‍റെ വ്യത്യസ്ത കാഴ്ചപ്പാടുകളെക്കുറിച്ച് അവനുമായി തര്‍ക്കിക്കരുത്."
2 തനിക്കിഷ്ടമുളള ഏതു ഭക്ഷണവും കഴിക്കാമെന്ന് ഒരുവന്‍ കരുതുന്നു. പക്ഷേ ദുര്‍ബലമായ വിശ്വാസം ഉളളവന്‍ സസ്യാഹാരമേ കഴിക്കൂ."
3 തനിക്ക് എല്ലാത്തരം ഭക്ഷണവും കഴിക്കാനാകുമെന്ന് അറിയുന്നവന് സസ്യാഹാരം മാത്രം കഴിക്കുന്നവനെക്കാള്‍ താന്‍ മെച്ചമാണെന്നു തോന്നരുത്. സസ്യാഹാരം മാത്രം കഴിക്കുന്നവന്‍ എല്ലാം ഭക്ഷിക്കുന്നവന്‍ ചെയ്യുന്നത് തെറ്റാണെന്നു തീരുമാനിക്കരുത്."
4 ദൈവം അവനെ സ്വീകരിച്ചിരിക്കുന്നു. മറ്റൊരാ ളുടെ ദാസനെ നീ വിധിക്കരുത്. ദാസന്‍ ചെയ്യുന്നത് തെറ്റോ ശരിയോ എന്ന് അവന്‍റെ ഉടമ തന്നെ തീരുമാനിച്ചു കൊളളും. ദൈവത്തിന് തന്‍റെ ദാസനെ നീതിയുളളവനാക്കാമെന്നതുകൊണ്ട് ദൈവത്തിന്‍റെ ദാസന്‍ നീതിയുളളവനാണ്."
5 ഒരുവന് ഒരു ദിനം മറ്റൊരു ദിവസത്തെക്കാള്‍ കൂടുതല്‍ പ്രാധാന്യമുളളതാണെന്നു കരുതിയേക്കാം. മറ്റൊരുവ്യക്തി ദിവസങ്ങള്‍ക്കെല്ലാം തുല്യപ്രാധാന്യമാണെന്നും കരുതിയേക്കാം. ഓരോ വ്യക്തിക്കും അവന്‍റെ വിശ്വാസത്തെക്കുറിച്ച് തന്‍റെ തന്നെ മനസ്സില്‍ ഉറപ്പുണ്ടായിരിക്കണം."
6 6ഒരു ദിവസം മറ്റൊരു ദിവസത്തേക്കാള്‍ പ്രാധാന്യമുളളതെന്നു കരുതുന്നവന്‍ അതു കര്‍ത്താവിനു വേണ്ടിയാണ് ചെയ്യുന്നത്. എല്ലാത്തരം ഭക്ഷണം കഴിക്കുന്ന വ്യക്തിയും അത് കര്‍ത്താവിനു വേണ്ടിയാണ് ചെയ്യുന്നത്. അതെ, ആ ഭക്ഷണം കിട്ടിയതിനെക്കുറിച്ച് അവന്‍ കര്‍ത്താവിനു നന്ദി പറയുന്നു. ചില ഭക്ഷണം കഴിക്കാന്‍ വിസ്സമ്മതിക്കുന്നവനും അത് കര്‍ത്താവിനായിട്ടാണ് ചെയ്യുന്നത്. അവനും കര്‍ത്താവിനു നന്ദി പറയുന്നു."
7 അതെ നമ്മളെല്ലാവരും കര്‍ത്താവിനായാണ് ജീവിക്കുന്നത്. നാം നമുക്കുവേണ്ടി മരിക്കുകയോ ജീവിക്കുകയോ ചെയ്യാറില്ല."
8 നമ്മള്‍ ജീവിക്കുന്നെങ്കില്‍ അത് കര്‍ത്താവിനുവേണ്ടിയാണ്. നാം മരിക്കുകയാണെങ്കില്‍ അതും കര്‍ത്താവിനായിട്ടാണ്. അതുകൊണ്ട് മരണത്തിലും ജീവനിലും നാം കര്‍ത്താവിനുളളവരാണ്."
9 അതിനാലൊക്കെയാണ് ക്രിസ്തു മരിച്ചതും മരണത്തില്‍ നിന്ന് ഉയിര്‍ത്ത് വീണ്ടും ജീവിച്ചതും. മരിച്ചവരുടെയും ജീവിച്ചിരിക്കുന്നവരുടെയും കര്‍ത്താവാകുവാന്‍ ആണ് ക്രിസ്തു ഇതു ചെയ്തത്."
10 അതുകൊണ്ട് നീ എന്തുകൊണ്ട് നിന്‍റെ സഹോദരനെ വിധിക്കണം? അഥവാ നിന്‍റെ സഹോദരനെക്കാള്‍ മെച്ചമാണ് നീയെന്ന് എന്തിനു കരുതുന്നു.? നാമെല്ലാവരും ദൈവമുന്പാകെ നില്‍ക്കുകയും അവന്‍ എല്ലാവരെയും വിധിക്കുകയും ചെയ്യും."
11 അതെ, തിരുവെഴുത്തുകളില്‍ എഴുതിയിരിക്കുന്നു: “എന്‍റെ മുന്നില്‍ എല്ലാവരും മുട്ടുമടക്കും; ഞാന്‍ ദൈവമാണെന്ന് എല്ലാവരും പറയും. ഇക്കാര്യമെല്ലാം സംഭവിക്കുമെന്നത് ഞാന്‍ ജീവിക്കുന്നതുപോലെ തീര്‍ച്ചയുളള കാര്യമാണ് എന്ന് കര്‍ത്താവു പറയുന്നു.” യെശയ്യാവ് 45:23"
12 അതിനാല്‍ ഓരോരുത്തരുടെയും ജീവിതത്തെക്കുറിച്ച് ദൈവത്തോട് നാം തന്നെ വിശദീകരിക്കേണ്ടിവരും."
13 അതിനാല്‍ പരസ്പരം വിധിക്കുന്നത് നാം നിര്‍ത്തണം. നിന്‍റെ സഹോദരങ്ങളെ ബലഹീനമാക്കുന്നതോ, പാപത്തിലേക്കു പതിപ്പിക്കുന്നതോ ആയ യാതൊരു കാര്യവും ചെയ്യാതിരിക്കാനായി നീ തീരുമാനിക്കണം."
14 ഞാന്‍ കര്‍ത്താവായ ക്രിസ്തുവിലാണ്, ഭക്ഷിക്കുവാന്‍ പാടില്ലാത്തതായ യാതൊരു ഭക്ഷണവും ഇല്ല എന്ന് എനിക്കറിയാം ആരെങ്കിലും ചിലത് അശുദ്ധമാണെന്ന് കരുതുകയാണെങ്കില്‍ അപ്പോള്‍ അവനെ സംബന്ധിച്ചിടത്തോളം അത് അശുദ്ധമാണ്."
15 നീ ഭക്ഷിക്കുന്ന ഏതെങ്കിലും ഭക്ഷണം നിന്‍റെ സഹോദരന്‍റെ വിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെങ്കില്‍ നീ പിന്തുടരുന്നത് സ്നേഹത്തിന്‍റെ പാതയല്ല. ഒരാള്‍ക്ക് തെറ്റെന്നു തോന്നുന്ന എന്തെങ്കിലും ഭക്ഷിച്ചുകൊണ്ട് നീ അവന്‍റെ വിശ്വാസത്തെ നശിപ്പിക്കരുത്. ക്രിസ്തു അവനുവേണ്ടി കൂടിയാണ് മരിച്ചത്."
16 നിങ്ങള്‍ നല്ലതെന്നു കരുതുന്ന ഒന്ന് അപകീര്‍ത്തിയിലേക്കു വീഴാന്‍ നീ ഇടവരുത്തരുത്."
17 ദൈവരാജ്യത്തില്‍ ഭക്ഷിക്കുകയും പാനം ചെയ്യുകയും അല്ല പ്രധാനം. പരിശുദ്ധാത്മാവിലുളള നീതിയും സമാധാനവും സന്തോഷവുമാണ്."
18 ഇത്തരത്തില്‍ ജീവിച്ചുകൊണ്ട് ക്രിസ്തുവിന് സേവനം ചെയ്യുന്നവന്‍ ദൈവത്തെ പ്രസാദിപ്പിക്കുകയാണ് ചെയ്യുന്നത്. അവന്‍ എല്ലാവര്‍ക്കും സ്വീകാര്യനുമായിരിക്കും."
19 അതിനാല്‍ സമാധാനം പ്രോത്സാഹിപ്പിക്കാന്‍ എന്തെല്ലാം കാര്യത്തില്‍ ഏര്‍പ്പെടുമോ അതിന് കഠിനമായി നമുക്ക് ശ്രമിക്കാം. അന്യോന്യം സഹായം ആകുന്ന കാര്യങ്ങള്‍ ചെയ്യുവാനായി നമുക്കു ശ്രമിക്കാം."
20 ഭക്ഷണത്തിനു വേണ്ടി ദൈവപ്രവര്‍ത്തനത്തെ നശിപ്പിക്കരുത്. ഏതു ഭക്ഷണവസ്തുവും ഭക്ഷിക്കുന്നതില്‍ തെറ്റില്ല. ഒരാളുടെ ഭക്ഷണം മറ്റൊരാള്‍ക്ക് പതനം വരുത്തുന്നുവെങ്കില്‍ അവന്‍ തെറ്റാണ് ചെയ്യുന്നത്."
21 മാംസം ഭക്ഷിക്കുന്നതും, വീഞ്ഞു കുടിക്കുന്നതും നിന്‍റെ സഹോദരങ്ങളെ പാപത്തില്‍ വീഴിക്കുന്നുവെങ്കില്‍ അത് ഭക്ഷിക്കാതിരിക്കുന്നതാണ് നല്ലത്. സഹോദരന്‍ നിലം തെറ്റി വീഴാന്‍ വരുത്തുന്ന ഒന്നും ചെയ്യാതിരിക്കുന്നതാണ് നല്ലത്."
22 ഇക്കാര്യങ്ങളിലുളള നിന്‍റെ വിശ്വാസം നിനക്കും ദൈവത്തിനുമിടയില്‍ ഒരു രഹസ്യമായി സൂക്ഷിക്കണം. ഒരാള്‍ ശരിയെന്നു വിചാരിക്കുന്ന കാര്യം കുറ്റബോധം കൂടാതെ ചെയ്യുവാന്‍ സാധിക്കുന്നവന്‍ അനുഗൃഹീതനാണ്."
23 ഒരാള്‍ക്ക് ശരിയാണെന്ന കാര്യത്തില്‍ തീര്‍ച്ചയില്ലാത്തത് എന്തെങ്കിലും ഭക്ഷിക്കുകയാണെങ്കില്‍ അവനോടു തന്നെ തെറ്റു ചെയ്യുന്നു. എന്തുകൊണ്ടെന്നാല്‍, അത് ശരിയാണെന്ന് അവന്‍ വിശ്വസിക്കുന്നില്ല. ഒരാള്‍ ശരിയാണെന്നു വിശ്വാസം കൂടാതെ, എന്തെങ്കിലും ചെയ്താല്‍ അത് പാപമാണ്."
1 നാം വിശ്വാസംകൊണ്ട് ബലമുളളവരാണ്. അതിനാല്‍ അബലരെ നാം സഹായിക്കണം. അവരുടെ ബലഹീനതയില്‍ നാം അവരെ സഹായിക്കണം."
2 നമ്മളെത്തന്നെ പ്രീതിപ്പെടുത്താന്‍ നാം ശ്രമിക്കരുത്. നാം ഓരോരുത്തരും അന്യരെ സന്തോഷിപ്പിക്കണം. അവരെ സഹായിക്കുവാ നായി നാം ഇതു ചെയ്യണം. വിശ്വാസത്തില്‍ കൂടുതല്‍ ഉറപ്പുളളവരാകാന്‍ നാം അവരെ സഹായിക്കണം."
3 ക്രിസ്തു പോലും അവനെത്തന്നെ പ്രീതിപ്പെടുത്താനായി ജീവിച്ചില്ല. “നിങ്ങളെ അപമാനിച്ചവര്‍ എന്നെയും കൂടിയാണ് അപമാനിച്ചത്. എന്ന് തിരുവെഴുത്തകളില്‍ എഴുതി യിരിക്കുന്നതുപോലെയാണത്."
4 പണ്ട് എഴുതിയതെല്ലാം തന്നെ നമ്മെ പഠിപ്പിക്കുവാനായി എഴുതിയതാണ്. നമുക്കു പ്രത്യാശ ഉണ്ടാകേണ്ട തരത്തിലാണ് അവ എഴുതിയിരിക്കുന്നത്. തിരുവെഴുത്തുകള്‍ നമുക്കു നല്‍കുന്ന സ്ഥിരോത്സാഹത്തിലും ഉറപ്പിന്മേലും ആണ് ആ പ്രതീക്ഷ കൈവരുന്നത്."
5 സഹനശക്തിയും ബലവും ദൈവത്തില്‍ നിന്നുമാണ് വരുന്നത്. ക്രിസ്തുവിന്‍റെ അഭീഷ്ടാനുസരണം എല്ലാവരും പരസ്പരം ഐക്യത്തില്‍ ജീവിക്കുവാന്‍ ദൈവം സഹായിക്കട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു."
6 അങ്ങനെ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ പിതാവായ ദൈവത്തെ ഏകഹൃദയ ത്തോടെയും ഒരേ സ്വരത്തിലും നിങ്ങള്‍ക്കുകീര്‍ത്തിക്കാം."
7 ക്രിസ്തു നിങ്ങളെ സ്വീകരിച്ചിരിക്കുന്നതുകൊണ്ട് നിങ്ങളും പരസ്പരം സ്വീകരിക്കുവിന്‍. ഇതു ദൈവത്തെ മഹത്വപ്പെടുത്തും."
8 ദൈവത്തിന്‍റെ വാഗ്ദാനങ്ങള്‍ ശരിയാണെന്ന് കാണിക്കുവാനായിട്ടാണ് ക്രിസ്തു യെഹൂദരുടെ ദാസനായത് എന്ന് ഞാന്‍ നിങ്ങളോടു പറഞ്ഞു. യെഹൂദരുടെ പിതാക്കന്മാരോട് വാഗ്ദാനം ചെയ്തത് ദൈവം ചെയ്യും എന്നു തെളിയിക്കുവാനാണ് ക്രിസ്തു ഇതു ചെയ്തത്."
9 ജാതികള്‍ അവര്‍ക്കു കിട്ടിയ കാരുണ്യത്തിന് ദൈവത്തെ മഹത്വപ്പെടുത്തേണ്ടതിനും കൂടിയാണ് ക്രിസ്തു ഇതു ചെയ്തത്. തിരുവെഴുത്തുകളില്‍ എഴുതിയിരിക്കുന്നു, “അതിനാല്‍ ജാതികളുടെ ഇടയില്‍ വച്ച് ഞാന്‍ നിനക്കു നന്ദി പറയും. നിന്‍റെ നാമത്തിന്‍റെ കീര്‍ത്തിക്കായി ഞാന്‍ പാടും.” സങ്കീര്‍ത്തനങ്ങള്‍ 18:49"
10 തിരുവെഴുത്തു പറയുന്നു, “ദൈവത്തിന്‍റെ ജനത്തോടൊപ്പം ജാതികള്‍ സന്തോഷിക്കണം” ആവര്‍ത്തനം 32:43 “ജാതികളായ നിങ്ങള്‍ ഏവരും ദൈവത്തെ സ്തുതിക്കുവിന്‍; സര്‍വ്വജനവും ദൈവത്തെ സ്തുതിക്കണം” എന്നും എഴുതിയിരിക്കുന്നു. സങ്കീര്‍ത്തനങ്ങള്‍ 117:1"
11 [This verse may not be a part of this translation]"
12 [This verse may not be a part of this translation]"
13 നിങ്ങള്‍ ദൈവത്തില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ടിരിക്കുന്പോള്‍ പ്രതീക്ഷ തരുന്ന ദൈവം നിങ്ങളെ ആഹ്ളാദവും സമാധാനവുംകൊണ്ട് നിറയ്ക്കട്ടെ എന്നു ഞാന്‍ പ്രാര്‍ത്ഥിക്കും. അപ്പോള്‍ നിങ്ങള്‍ക്ക് കൂടുതല്‍ കൂടുതല്‍ പ്രതീക്ഷ കൈവരികയും പരിശുദ്ധാത്മാവിന്‍റെ ശക്തിയാല്‍ അത് നിങ്ങളില്‍ നിന്ന് ഒഴുകുകയും ചെയ്യും."
14 എന്‍റെ സഹോദരങ്ങളേ, നിങ്ങള്‍ നന്മനിറഞ്ഞവരാണെന്നു എനിക്കു തീര്‍ച്ചയുണ്ട്. എല്ലാ അറിവിനാലും നിങ്ങള്‍ സജ്ജരാണെന്നും പരസ്പരം പഠിപ്പിക്കുവാന്‍ അതു സഹായകമാകും എന്നും എനിക്കറിയാം."
15 എന്നാല്‍ നിങ്ങള്‍ ഓര്‍ക്കണമെന്നു ഞാനാഗ്രഹിച്ച ചില കാര്യങ്ങളെപ്പറ്റി വളരെ തുറന്നു ഞാനെഴുതി. ദൈവം എനിക്കു പ്രത്യേകമായ ഒരു വരം തന്നതുകൊണ്ടാണ് ഞാനിതു ചെയ്തത്."
16 ക്രിസ്തുവിന്‍റെ ശുശ്രൂഷകന്‍ ആയിരിക്കുക എന്നതാണ് ആ വരം ദൈവം, എന്നെ ജാതികളെ സഹായിക്കുവാനുളള ശുശ്രൂഷകനാക്കി. ദൈവത്തിന്‍റെ സുവിശേഷം പഠിപ്പിച്ചുകൊണ്ട് ഞാനവനു സേവനം ചെയ്തു. ജാതികള്‍ ദൈവം സ്വീകരിച്ച ഒരു വഴിപാടാകാമെന്നതുകൊണ്ടും, വിശുദ്ധരാക്കപ്പെട്ടതുകൊണ്ടും ഞാനിതു ചെയ്തു."
17 അതുകൊണ്ട് ദൈവത്തിനു വേണ്ടി ക്രിസ്തുയേശുവില്‍ ഞാന്‍ ചെയ്ത കാര്യങ്ങളെപ്പറ്റി എനിക്കു മതിപ്പുണ്ട്."
18 ഞാന്‍ തനിയെ ചെയ്ത കാര്യങ്ങളെപ്പറ്റി ഒന്നും സംസാരിക്കില്ല. ദൈവാനുസരണത്തിലേക്ക് ജാതികളെ നയിക്കാന്‍ ക്രിസ്തു എന്നെക്കൊണ്ട് ചെയ്ത കാര്യങ്ങളെ പ്പറ്റിയേ ഞാന്‍ സംസാരിക്കുകയുളളൂ. ഞാന്‍ പറഞ്ഞതും ചെയ്തതുമായ കാര്യങ്ങള്‍ മൂലമാണ് അവര്‍ ദൈവത്തെ അനുസരിച്ചത്."
19 വീര്യപ്രവര്‍ത്തികളുടെ ശക്തിയാലും അവര്‍ കണ്ട വന്‍കാര്യങ്ങളാലും പരിശുദ്ധാത്മാവിന്‍റെ ശക്തിയാലുമാണ് അവര്‍ ദൈവത്തെ അനുസരിച്ചത്. യെരൂശലേം മുതല്‍ ഇല്ലൂര്യവരെ ചുറ്റി സഞ്ചരിച്ച് ഞാന്‍ സുവിശേഷം പ്രഘോഷിച്ചു. അങ്ങനെ എന്‍റെ വേലയുടെ ആ ഭാഗം ഞാന്‍ തീര്‍ത്തു."
20 ക്രിസ്തുവിനെപ്പറ്റി ഒരിക്കല്‍പ്പോലും കേട്ടിട്ടില്ലാത്ത ജനങ്ങളുളള സ്ഥലങ്ങളില്‍ സുവിശേഷം പ്രഘോഷിക്കുവാന്‍ ഞാന്‍ എപ്പോഴും ആഗ്രഹിക്കുന്നു. മറ്റൊരാള്‍ നേരത്തേതന്നെ പണിതുയര്‍ത്തിയ വേലയില്‍ പ്രവര്‍ത്തിക്കാന്‍ എനിക്കു ആഗ്രഹമില്ലാത്തതുകൊണ്ടാണ് ഞാനിതു ചെയ്യുന്നത്."
21 പക്ഷേ തിരുവെഴുത്തുകളില്‍ എഴുതിയിരിക്കുന്നു: “അവനെപ്പറ്റി പറഞ്ഞു കേട്ടിട്ടില്ലാത്തവര്‍, അവനെ കാണും; അവനെക്കുറിച്ചു കേട്ടിട്ടില്ലാത്തവര്‍ മനസ്സിലാക്കും” യെശയ്യാവ് 52:15"
22 അതിനാലാണ് നിങ്ങളുടെ അടുത്തേയ്ക്കുളള എന്‍റെ വരവ് പലപ്രാവശ്യം തടയപ്പെട്ടത്."
23 ഇപ്പോള്‍ ഇവിടങ്ങളിലെ എന്‍റെ വേല ഞാന്‍ തീര്‍ത്തു. പലവര്‍ഷങ്ങളായി നിങ്ങളെ സന്ദര്‍ശിക്കുവാന്‍ ഞാനാഗ്രഹിക്കുന്നു."
24 അതിനാല്‍ ഞാന്‍ സ്പാന്യയിലേക്കും! പോകുന്പോള്‍ നിങ്ങളെ സന്ദര്‍ശിക്കും. അതേ, നിങ്ങളെ സന്ദര്‍ശിച്ച് നിങ്ങളുടെ സാന്നിദ്ധ്യത്തില്‍ അല്പകാലം സന്തോഷിക്കുവാനും സ്പാന്യയിലേക്കുളള യാത്രയില്‍ സാധിക്കുമെന്നു ഞാന്‍ കരുതുന്നു. അപ്പോള്‍ നിങ്ങള്‍ക്ക് എന്നെ യാത്രയ്ക്കിടയില്‍ സഹായിക്കുകയും ചെയ്യാം."
25 ഇപ്പോള്‍ ഞാന്‍ ദൈവത്തിന്‍റെ ജനത്തെ സഹായിക്കുവാനായി യെരൂശലേമിലേക്കു പോകുകയാണ്."
26 യെരൂശലേമിലുളള ദൈവജനത്തില്‍ ചിലര്‍ ദരിദ്രരാണ്. മക്കെദൊന്യക്കാരും ആഖായിക്കാരും യെരൂശലേമിലുളള പാവങ്ങളായ ദൈവജനത്തിനു സംഭാവന നല്‍കുവാന്‍ തീരുമാനിച്ചിരിക്കു ന്നു."
27 സന്തോഷത്തോടെ ഇത് ചെയ്യാന്‍ അവര്‍ തീരുമാനിച്ചിരിക്കുന്നു. എങ്കിലും യഥാര്‍ത്ഥത്തില്‍ അവര്‍ക്ക് അങ്ങനെ ചെയ്യാനുളള ബാദ്ധ്യതയുമുണ്ട്. ജാതികള്‍ യെഹൂദരുടെ ആത്മീയാനുഗ്രഹങ്ങളില്‍ പങ്കുപറ്റിയതുകൊണ്ട് യെഹൂദരെ ജാതികള്‍ തങ്ങള്‍ക്കുളളതുകൊടുത്തു സഹായിക്കണം."
28 യെരൂശലേമിലെ ദരിദ്രര്‍ക്കായി സംഭരിച്ച പണം ഭദ്രമായി അവരെ ഏല്പിച്ചു എന്നു എനിക്കു ഉറപ്പു വരണം. ഈ ജോലി തീര്‍ത്തതിനുശേഷം ഞാന്‍ സ്പാന്യയിലേക്കു പോകും. സ്പാന്യയിലേക്കുള്ള യാത്രയ്ക്കിടയില്‍ നിങ്ങളെ കാണുവാനായി ഞാന്‍ വരും."
29 നിങ്ങളെ സന്ദര്‍ശിക്കുന്പോള്‍ ക്രിസ്തുവിന്‍റെ അനുഗ്രഹം മുഴുവനും നിങ്ങള്‍ക്കായി ഞാന്‍ കൊണ്ടുവരുമെന്ന് എനിക്കറിയാം."
30 സഹോദരങ്ങളേ, എനിക്കുവേണ്ടി ദൈവത്തോടു പ്രാര്‍ത്ഥിച്ചുകൊണ്ട്, എന്‍റെ വേലയില്‍ നിങ്ങളെന്നെ സഹായിക്കണമെന്നു ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ക്രിസ്തുവിനെപ്രതിയും പരിശുദ്ധാത്മാവില്‍നിന്നു നമ്മിലേക്കുവന്ന സ്നേഹത്തെപ്രതിയും, എനിക്കുവേണ്ടി, എന്നോടൊപ്പം ചേര്‍ന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കണമെന്ന് നിങ്ങളോടു ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു."
31 യെഹൂദ്യയിലുളള അവിശ്വാസികളില്‍ നിന്ന് എന്നെ രക്ഷിക്കണമെന്നും, യെരൂശലേമിലേക്കു ഞാന്‍ കൊണ്ടുചെല്ലുന്ന ഈ സഹായം അവരെ സന്തേഷമുളളവരാക്കണമെന്നും നിങ്ങള്‍ പ്രാര്‍ത്ഥിക്കുക."
32 പിന്നെ, ദൈവഹിതമെങ്കില്‍ നിങ്ങളുടെയടുത്ത് ഞാന്‍ വരും. ഞാന്‍ നിങ്ങളുടെ അടുത്തേക്ക് സന്തോഷപൂര്‍വ്വം വരികയും നിങ്ങളോടൊപ്പം വിശ്രമിക്കുകയും ചെയ്യും."
33 സമാധാനം നല്‍കുന്ന ദൈവം നിങ്ങളോടൊപ്പം ഉണ്ടാകട്ടെ. ആമേന്‍."
1 [This verse may not be a part of this translation]"
2 ക്രിസ്തുവില്‍ അവളെ സ്വീകരിക്കണമെന്നു ഞാന്‍ ആവശ്യപ്പെടുന്നു. ദൈവത്തിന്‍റെ ജനത്തിനു അനു യോജ്യമായ പാതയിലൂടെ അവളെ സ്വീകരിക്കേണം. നിങ്ങളില്‍നിന്ന് അവള്‍ക്ക് ആവശ്യമുളളതെല്ലാം നല്‍കി അവളെ സഹായിക്കുക. അവള്‍ എന്നെയും മറ്റനേകരെയും ഏറെ സഹായിച്ചു."
3 പ്രിസ്കയെയും അക്വിലാവെയും വന്ദനം ചെയ്യുക. ക്രിസ്തുയേശുവില്‍ അവര്‍ എന്നോടൊപ്പം പ്രവര്‍ത്തിക്കുന്നു."
4 എന്‍റെ ജീവരക്ഷയ്ക്കായി അവര്‍ അവരുടെ തന്നെ ജീവനെ അപകടപ്പെടുത്തി. ഞാനും എല്ലാ ജാതികളുടെ സഭകളും അവരോടു നന്ദിയുളളവരാണ്."
5 അവരുടെ വീട്ടില്‍ ഒത്തുകൂടന്ന സഭയ്ക്കും വന്ദനം പറയുവിന്‍. എന്‍റെ പ്രിയ സുഹൃത്തായ എപ്പൈനത്തൊസിനും വന്ദനം പറയുവിന്‍. എന്നെക്കാള്‍ മുന്പില്‍ അവര്‍ ക്രിസ്തുവിന്‍റെ വിശ്വാസികളായി. ആസ്യയില്‍നിന്നും ക്രിസ്തുവിനെ അനുഗമിച്ച ആദ്യ ആളാണ് അവന്‍."
6 നിങ്ങള്‍ക്കുവേണ്ടി കഠിനാദ്ധ്വാനം ചെയ്ത മറിയയ്ക്കും വന്ദനം പറയുവിന്‍."
7 എന്നോടൊപ്പം തടവിലുണ്ടായിരുന്നവരും എന്‍റെ ബന്ധുക്കളുമായ അന്ത്രൊനിക്കൊസിനും, യൂനിയാവിനും വന്ദനം പറയുവിന്‍. അപ്പൊസ്തലരില്‍ പ്രമുഖരാണ് അവര്‍."
8 ക്രിസ്തുവില്‍ എന്‍റെ പ്രിയ സ്നേഹിതനായ അംപ്ളിയാത്തൊസിനും വന്ദനം പറയുവിന്‍."
9 ഉര്‍ബ്ബാനൊസിനും വന്ദനം പറയുക. അവന്‍ ക്രിസ്തുവിനുവേണ്ടിയുളള എന്‍റെ സഹപ്രവര്‍ത്തകനാണ്. എന്‍റെ പ്രിയ സുഹൃത്തായ സ്താക്കുവിനും വന്ദനം പറയുവിന്‍."
10 ക്രിസ്തുവിനെ സത്യമായും സ്നേഹിക്കുന്നുവെന്ന് പരീക്ഷിച്ചു തെളിഞ്ഞ അപ്പെലേസിനും വന്ദനം പറയുവിന്‍. അരിസ്തൊ ബൂലൊസിന്‍റെ കുടുംബത്തില്‍പ്പെട്ട എല്ലാവര്‍ക്കും വന്ദനം പറയുവിന്‍."
11 കര്‍ത്താവില്‍ ആയിരിക്കുന്ന നര്‍ക്കിസ്സൊസ്സിന്‍റെ കുടുംബത്തിനും എന്‍റെ ബന്ധുവായ ഹെരോദിയോനും വന്ദനം പറയുവിന്‍."
12 കര്‍ത്താവിനായി കഠിനവേല ചെയ്യുന്ന ത്രുഫൈനെക്കും ത്രുഫോസെക്കും വന്ദനം പറയുവിന്‍. കര്‍ത്താവിനായി കഠിന പ്രയത്നം നടത്തിയവളും എന്‍റെ സുഹൃത്തുമായ പെര്‍സിസിനും വന്ദനം പറയുവിന്‍."
13 കര്‍ത്താവിനായി ഒരു പ്രത്യേക വ്യക്തിയായ രൂഫൊസിനെയും എനിക്ക് അമ്മയെപ്പോലെയായ അവന്‍റെ അമ്മയ്ക്കും വന്ദനം പറയുവിന്‍."
14 അസുംക്രിതൊസിനും, പ്ലെഗോനും, ഹെര്‍മ്മോസിനും, പത്രൊബാസിനും, ഹെര്‍മ്മാസിനും അവരോടൊപ്പമുളള എല്ലാ സഹോദരങ്ങള്‍ക്കും വന്ദനം പറയുവിന്‍."
15 ഫിലൊലൊഗൊസിനും, യൂലിയെക്കും നെരെയുസിനും അവന്‍റെ സഹോദരിയ്ക്കും ഒലുബാസിനും അവരോടൊപ്പമുളള എല്ലാ വിശ്വാസികള്‍ക്കും വന്ദനം പറയുവിന്‍."
16 നിങ്ങള്‍ പരസ്പരം കാണുന്പോള്‍ വിശുദ്ധമായ ഒരു ചുംബനത്താല്‍ വന്ദനം പറയുവിന്‍. ക്രിസ്തുവിലെ എല്ലാ സഭകളും നിങ്ങള്‍ക്കു വന്ദനം പറയുന്നു."
17 സഹോദരങ്ങളേ, ജനങ്ങളില്‍ പരസ്പരം എതിര്‍പ്പുണ്ടാക്കുന്ന ആളുകളെക്കുറിച്ച് വളരെ ശ്രദ്ധാലുക്കളാകണമെന്ന് ഞാനാവശ്യപ്പെടുന്നു. മറ്റൊരുവന്‍റെ വിശ്വാസത്തിനു ഇളക്കം തട്ടിക്കുന്ന ഒരുവനെ വളരെ സൂക്ഷിക്കണം. നിങ്ങള്‍ മനസ്സിലാക്കിയിട്ടുളള സത്യമായ ഉപദേശങ്ങള്‍ക്ക് എതിരായുളളവരാണ് അവര്‍. അവരില്‍നിന്നും അകന്നു നില്‍ക്കുക."
18 കാരണം അത്തരക്കാര്‍ കര്‍ത്താവായ ക്രിസ്തുവിനെയല്ല സഹായിക്കുന്നത്. പിന്നെയോ അവരുടെ വയറിനെ ആണ്. മൃദുലഭാഷണവും പുകഴ്ത്തലുംകൊണ്ട് അവര്‍ നിഷ്കളങ്കമനസ്കരായ ആളുകളെ വഞ്ചിച്ചുകൊണ്ടിരിക്കുന്നു."
19 നിങ്ങള്‍ അനുസരണമുളളവരാണെന്ന് എല്ലാ വിശ്വാസികളും കേട്ടതിനാല്‍ ഞാന്‍ സന്തോഷിക്കുന്നു. പക്ഷേ നല്ലതിനെപ്പറ്റി നിങ്ങള്‍ ബുദ്ധിയുളളവരാകണമെന്ന് ഞാനാഗ്രഹിക്കുന്നു. ദുഷ്കൃത്യങ്ങള്‍ ഒന്നും നിങ്ങള്‍ അറിയരുതെന്നു കൂടിയും ഞാനാഗ്രഹിക്കുന്നു."
20 സമാധാനം കൊണ്ടുവരുന്ന ദൈവം താമസിയാതെ, സാത്താനെ പരാജയപ്പെടുത്തുകയും അവന്‍റെമേല്‍ നിങ്ങള്‍ക്ക് ശക്തി നല്‍കുകയും ചെയ്യും. നമ്മുടെ കര്‍ത്താവായ ക്രിസ്തുയേശുവിന്‍റെ കാരുണ്യം നിങ്ങളോടൊപ്പമുണ്ടാകട്ടെ."
21 എന്‍റെ സഹപ്രവര്‍ത്തകനായ തിമൊഥെയൊസും നിങ്ങള്‍ക്കു വന്ദനം പറയുന്നു. എന്‍റെ ബന്ധുക്കളായ ലൂക്യൊസും, യാസോനും സോസിപത്രൊസും നിങ്ങള്‍ക്കു വന്ദനം പറയുന്നു."
22 പെൌലൊസ് പറയുന്ന ഇക്കാര്യങ്ങളെക്കുറിച്ച് കത്തെഴുതിക്കൊണ്ടിരിക്കുന്ന തെര്‍തൊസ് എന്ന ഞാനും ക്രിസ്തുവില്‍ നിങ്ങള്‍ക്കു വന്ദനം പറയുന്നു."
23 എന്‍റെയും മുഴുവന്‍ സഭകളുടെയും ആതിഥേയനായ ഗായൊസും നിങ്ങള്‍ക്കു വന്ദനം പറയുന്നു. ഇവിടുത്തെ നഗരഖജാന്‍ജിയായ എരസ്തൊസും നമ്മുടെ സഹോദരനായ ക്വര്‍ത്തൊസും നിങ്ങള്‍ക്കു വന്ദനം പറയുന്നു."
24 [This verse may not be a part of this translation]"
25 നിങ്ങളെ വിശ്വാസത്തില്‍ ഉറപ്പുളളവരാക്കാന്‍ കഴിയുന്ന ദൈവത്തിനു മഹത്വം. നിങ്ങളെ ശക്തരാക്കുവാനായി ഞാനുപയോഗിച്ച സുവിശേഷം ദൈവം ഉപയോഗിക്കും. ഞാന്‍ ജനങ്ങളോടു പറയുന്ന ക്രിസ്തുവിനെപ്പറ്റിയുളള സുവിശേഷം ആണത്. ദൈവം വെളിപ്പെടുത്തിയ രഹസ്യസത്യം ആ സുവിശേഷം ആണ്. കാലത്തിന്‍റെ തുടക്കം മുതല്‍ ആ രഹസ്യസത്യം മറച്ചിരിക്കുകയായിരുന്നു."
26 പക്ഷേ ആ രഹസ്യസത്യം ഇപ്പോള്‍ നമ്മളെ കാണിച്ചിരിക്കുന്നു. ആ സത്യം എല്ലാവര്‍ക്കുമായി വെളിപ്പെടുത്തിയിരിക്കുന്നു. പ്രവാചകന്മാര്‍ എഴുതിയ കാര്യങ്ങളിലൂടെ അത് വെളിവാക്കിയിരിക്കുന്നു. എന്നും ജീവിക്കുന്ന ദൈവത്തില്‍ വിശ്വസിക്കുവാനും അനുസരിക്കുവാനും ആ രഹസ്യസത്യം എല്ലാ ജനങ്ങള്‍ക്കും വെളിപ്പെടുത്തണമെന്നാണ് ദൈവം കല്പിച്ചത്."
27 സര്‍വ്വജ്ഞാനിയായ ഏക ദൈവത്തിന് യേശുക്രിസ്തു മുഖേന എന്നേക്കും മഹത്വം ആമേന്‍."