1 ദൈവത്തിന്‍റെയും യേശുക്രിസ്തുവിന്‍റെയും ദാസനായ യാക്കോബ്, ലോകത്തി ലെല്ലായിടത്തുമായി ചിതറിക്കിടക്കുന്ന ദൈവജനത്തിന് വന്ദനം ചൊല്ലുന്നു."
2 എന്‍റെ സഹോദരരേ, പല തരത്തിലുള്ള ക്ലേശങ്ങള്‍ നിങ്ങള്‍ക്കു കാണും. എന്നാല്‍ ഇവ സംഭവിക്കുന്പോള്‍ നിങ്ങള്‍ വളരെ സന്തുഷ്ടരാകണം."
3 എന്തുകൊണ്ടെന്നാല്‍ നിങ്ങളുടെ വിശ്വാസം പരീക്ഷിക്കുന്നതോടൊപ്പം നിങ്ങളുടെ ക്ഷമയും നിങ്ങള്‍ക്കറിയാം."
4 നിങ്ങള്‍ ചെയ്യുന്നതെന്തോ അതില്‍ നിങ്ങളുടെ ക്ഷമ പൂര്‍ണ്ണമായും കാണിക്കണം. അപ്പോള്‍ നിങ്ങള്‍ പൂര്‍ണ്ണരും കുറ്റമറ്റവരുമാകും. നിങ്ങള്‍ക്കാവശ്യമുള്ളതെല്ലാം നിങ്ങള്‍ക്കു കിട്ടും."
5 എന്നാല്‍ നിങ്ങളിലാര്‍ക്കെങ്കിലും ജ്ഞാനം ആവശ്യമാണെങ്കില്‍ നിങ്ങള്‍ ദൈവത്തോട് അതു ചോദിക്കണം. ദൈവം ഉദാരശീലനാണ്. എല്ലാര്‍ക്കും നല്‍കുന്നതില്‍ അവന്‍ ആനന്ദം കൊള്ളുന്നു. അതിനാല്‍ ദൈവം നിങ്ങള്‍ക്കു വിജ്ഞാനം തരും."
6 നിങ്ങള്‍ ദൈവത്തോടു ചോദിക്കുന്പോള്‍ വിശ്വാസപൂര്‍വ്വം ചോദിക്കണം. ദൈവത്തെ സംശയിക്കരുത്. സംശയിക്കുന്നവന്‍ കടലിലെ തിര പോലെയാണ്. കാറ്റ് തിരയെ താഴേയ്ക്കും മേലേയ്ക്കും ഉലയ്ക്കുന്നു. സംശയിക്കുന്നവന്‍ ആ തിരപോലെയാണ്."
7 [This verse may not be a part of this translation]"
8 [This verse may not be a part of this translation]"
9 ഒരു വിശ്വാസി ദരിദ്രനെങ്കില്‍ ദൈവം അവനെ ആത്മാവില്‍ സന്പന്നനാക്കിയതില്‍ അവന്‍ അഭിമാനിക്കണം."
10 ഒരു വിശ്വാസി ധനികനെങ്കില്‍ അവന്‍ ആത്മാവില്‍ ദരിദ്രനാണെന്ന് ദൈവം ചൂണ്ടിക്കാട്ടിയതിലവന്‍ അഭിമാനിക്കട്ടെ. കാട്ടുപൂവ് പോലെ ധനികന്‍ മരിക്കും."
11 മനോഹരമായ പുഷ്പം ഏറിവരുന്ന സൂര്യതാപത്താല്‍ ഉണങ്ങിക്കരിഞ്ഞു ഭംഗിനശിച്ചു കൊഴിയുന്പോലെയാണ് ധനികനും. വ്യാപാരപദ്ധതികള്‍ തയ്യാറാക്കുന്നതിനിടയ്ക്ക് അവന്‍ മരിക്കും."
12 പ്രലോഭിതനായ ശേഷവും ഒരുവന്‍ ദൃഢതയോടെ നില്‍ക്കുന്നുവെങ്കില്‍ അവന്‍ സന്തോഷിക്കും. എന്തുകൊണ്ടെന്നാല്‍ അവന്‍റെ വിശ്വാസം തെളിയിക്കപ്പെട്ടശേഷം നിത്യജീവന്‍റെ പ്രതിഫലം ദൈവം അവനു നല്‍കും. തന്നെ സ്നേഹിക്കുന്ന ഏവര്‍ക്കും ദൈവം ഇത് വാഗ്ദാനം ചെയ്തിട്ടുണ്ട്."
13 പ്രലോഭിതനാകുന്പോള്‍ “ദൈവം എന്നെ പ്രലോഭിപ്പിക്കുന്നു” എന്ന് ഒരുവന്‍ പറയരുത്. ദുഷ്ടത ദൈവത്തെ പ്രലോഭിപ്പിക്കില്ല. തന്നെയുമല്ല ദൈവം തനിയെ ആരെയും പ്രലോഭിപ്പിക്കുകയും ഇല്ല."
14 ഒരുവനാഗ്രഹിക്കുന്ന ദുഷ്ടതകളാണ് അവനെ പ്രലോഭിതനാക്കുന്നത്. അവന്‍റെ തന്നെ ദുരാഗ്രഹങ്ങള്‍ അവനെ വഴിമാറ്റുകയും കെണിയിലാക്കുകയും ചെയ്യുന്നു."
15 ഈ ആഗ്രഹം ഒരിക്കല്‍ രൂപം കൊണ്ടാല്‍ വളര്‍ന്നു വലുതാകുകയും പാപത്തിനു ജന്മം നല്‍കുകയും ചെയ്യുന്നു. പാപം മരണത്തെ പ്രസവിക്കുന്നു."
16 എന്‍റെ പ്രിയ സഹോദരരേ, ഇക്കാര്യത്തെക്കുറിച്ച് നിങ്ങള്‍ വിഡ്ഢികളാകരുത്."
17 എല്ലാ നന്മയും ദൈവത്തില്‍ നിന്നു വരുന്നു. എല്ലാ പരിപൂര്‍ണ്ണദാനവും ദൈവത്തില്‍ നിന്നാണ്. ഈ നല്ല ദാനങ്ങളെല്ലാം വരുന്നത് വെളിച്ചത്തിന്‍റെ പിതാവില്‍ നിന്നാണ്. ദൈവം എന്നും ഒരുപോലെയാണ്. അവനു മാറ്റമില്ല."
18 സത്യവചനത്തിലൂടെ ജീവന്‍ തരുവാന്‍ ദൈവം തീരുമാനിച്ചു. അവന്‍ സൃഷ്ടിച്ച എല്ലാറ്റിനെക്കാളും നമുക്കു പ്രാധാന്യം ഉണ്ടാക്കുവാന്‍ അവനാഗ്രഹിച്ചു."
19 എന്‍റെ പ്രിയ സഹോദരരേ, സംസാരിക്കുന്നതിനെക്കാള്‍ അധികം കേള്‍ക്കുവാന്‍ താല്പര്യം കാട്ടുക. എളുപ്പം കോപിക്കരുത്."
20 ഒരു മനുഷ്യന്‍റെ കോപം ദൈവം ആഗ്രഹിക്കും പോലെ ജീവിക്കാന്‍ അവനെ സഹായിക്കില്ല."
21 അതുകൊണ്ട് നിങ്ങള്‍ ചെയ്യുന്ന എല്ലാ ദുഷ്കര്‍മ്മങ്ങളെയും ജീവിതത്തില്‍ നിന്നും അകറ്റുക. വിനീതരാകുകയും നിങ്ങളുടെ ഹൃദയത്തില്‍ പാകിയിരിക്കുന്ന ദൈവത്തിന്‍റെ പാഠങ്ങള്‍ സ്വീകരിക്കുകയും ചെയ്യുക. ഈ ഉപദേശത്തിനു നിങ്ങളുടെ ആത്മാവിനെ രക്ഷിക്കാനുള്ള കഴിവുണ്ട്."
22 ദൈവത്തിന്‍റെ ഉപദേശം പറയുന്നതെന്തെന്നോ അതു ചെയ്യുക. വെറുതെ കേള്‍ക്കുക മാത്രം ചെയ്തുകൊണ്ട് ഒന്നും ചെയ്യാതെ അലസരായി ഇരിക്കുകയുമരുത്. എന്തുകൊണ്ടെന്നാല്‍ വെറുതെ ഇരുന്നു കേള്‍ക്കുന്പോള്‍ നിങ്ങള്‍ നിങ്ങളെത്തന്നെ കബളിപ്പിക്കുകയാണ്."
23 ദൈവത്തിന്‍റെ ഉപദേശം കേട്ടിട്ട് ഒന്നും ചെയ്യാതിരിക്കുന്നവന്‍ തന്‍റെ തന്നെ മുഖം കണ്ണാടിയില്‍ നോക്കുന്നവനെപ്പോലെയാണ്."
24 അവന്‍ അവനെത്തന്നെ കാണുകയും പോകുന്പോള്‍ താന്‍ എങ്ങനെയിരിക്കുന്നുവെന്നു അതിവേഗം മറക്കുകയും ചെയ്യും."
25 ജനങ്ങളെ സ്വതന്ത്രരാക്കുന്ന ദൈവത്തിന്‍റെ ന്യായപ്രമാണങ്ങള്‍ ശ്രദ്ധാപൂര്‍വ്വം പഠിക്കുന്നവനാണ് യഥാര്‍ത്ഥ സന്തോഷവാന്‍. അവന്‍ ആ പഠനം തുടരും. അവന്‍ ദൈവത്തിന്‍റെ ഉപദേശം ശ്രദ്ധിക്കുകയും കേട്ടത് മറക്കാതിരിക്കുകയും ചെയ്യും. പഠിച്ചത് അനുസരിക്കുന്ന ആ മനുഷ്യന്‍ ഇതു ചെയ്യുന്പോള്‍ അത് അവനെ സന്തോഷവാനാക്കും."
26 ഒരുവന്‍ ചിന്തിച്ചേക്കാം അവന്‍ ഒരു മതാനുയായി ആണെന്ന്. എന്നാല്‍ അവന്‍ പറയരുതാത്ത കാര്യങ്ങള്‍ പറയുന്പോള്‍ അവനെത്തന്നെ കബളിപ്പിക്കുന്നു. അവന്‍റെ “മതം” ഒന്നിനും കൊള്ളാത്തതാണ്."
27 ദൈവത്തിനു സ്വീകാര്യമായ മതമോ (ആരാധന) അനാഥരെയും വിധവകളെയും അവരുടെ കഷ്ടപ്പാടുകളില്‍ സഹായിക്കുകയും ലോകത്തിലെ കളങ്കം പുരളാതെ സൂക്ഷിക്കുകയും ചെയ്യുന്നതാകുന്നു. ഇത്തരം ആരാധനയെയാണ് പിതാവായ ദൈവം ശുദ്ധവും കറപുരളാത്തതുമായി കരുതുന്നത്."
1 എന്‍റെ സഹോദരരേ, മഹത്വമുള്ള കര്‍ത്താവായ യേശുക്രിസ്തുവില്‍ വിശ്വാസികളാണ് നിങ്ങള്‍. അതുകൊണ്ട് ചിലര്‍ മറ്റുചിലരേക്കാള്‍ പ്രധാനരാണെന്ന് വിചാരിക്കരുത്."
2 ആകര്‍ഷകമായ വേഷത്തില്‍ സ്വര്‍ണ്ണമോതിരമണിഞ്ഞ ഒരുവനും പഴയതും മുഷിഞ്ഞതുമായ വസ്ത്രം ധരിച്ച വേറൊരുവനും നിങ്ങളുടെ ഇടയിലേക്കു വന്നുവെന്നു വിചാരിക്കുക."
3 പ്രത്യേകം ശ്രദ്ധ കൊടുത്ത് “വരൂ, ഈ നല്ല ഇരിപ്പിടത്തില്‍ ഇരിക്കൂ” എന്ന് മനോഹരവസ്ത്രധാരിയോട് നിങ്ങള്‍ പറയും. എന്നാല്‍ ദരിദ്രനോടോ “അവിടെ നില്‍ക്ക്” എന്നോ “വന്ന് ഞങ്ങളുടെ കാല്‍ക്കീഴില്‍ ഇരിക്ക” എന്നോ പറയൂ,"
4 എന്താണ് നിങ്ങളീ ചെയ്യുന്നത്? നിങ്ങള്‍ ചിലരെ മറ്റുള്ളവരെക്കാള്‍ പ്രധാനികളാക്കുന്നു. ഏതു മനുഷ്യനാണ് മെച്ചമെന്നു ദുഷ്ടവിചാരത്തോടെ നിങ്ങള്‍ തന്നെ തീരുമാനിക്കുക."
5 ശ്രദ്ധിക്കുക. എന്‍റെ പ്രിയ സഹോദരരേ, വിശ്വാസം കൊണ്ട് സന്പന്നരാകാന്‍ ദൈവം ദരിദ്രരെ തിരഞ്ഞെടുത്തിരിക്കുന്നു. തന്നെ സ്നേഹിക്കുന്നവര്‍ക്ക് വാഗ്ദാനം ചെയ്ത രാജ്യം സ്വീകരിക്കാന്‍ ദൈവം അവരെ തിരഞ്ഞെടുത്തു."
6 എന്നാല്‍ നിങ്ങള്‍ ദരിദ്രരോട് അനാദരവു കാണിച്ചു. നിങ്ങള്‍ക്കറിയാം. സന്പന്നരാണ് നിങ്ങളുടെ ജീവിതത്തെ എപ്പോഴും നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതെന്ന്. അവന്‍ തന്നെയാണ് നിങ്ങളെ കോടതിയില്‍ കയറ്റുന്നതും."
7 നിങ്ങള്‍ അവകാശമാക്കുന്ന ക്രിസ്തുവിന്‍റെ സല്‍പേരിനെ മലിനപ്പെടുത്താന്‍ ശ്രമിക്കുന്ന ജനവും സന്പന്നരാണ്."
8 ഒരു ന്യായപ്രമാണം എല്ലാ ന്യായപ്രമാണത്തെയും ഭരിക്കുന്നു. ഈ രാജകീയ ന്യായപ്രമാണം തിരുവെഴുത്തില്‍ ഇങ്ങനെ കാണുന്നു. “നിങ്ങള്‍ നിങ്ങളെത്തന്നെ സ്നേഹിക്കുന്നതുപോലെ അന്യരെയും സ്നേഹിക്കുക.” ഈ ന്യായപ്രമാണം അനുസരിക്കുന്നുവെങ്കില്‍ നിങ്ങള്‍ ചെയ്യുന്നത് ശരിയാണ്."
9 എന്നാല്‍ ഒരാളെ നിങ്ങള്‍ മറ്റൊരാളെക്കാള്‍ പ്രാധാന്യമുള്ളവനെപ്പോലെ കരുതി സ്വീകരിക്കുകയാണെങ്കില്‍ നിങ്ങള്‍ പാപം ചെയ്യുന്നു. ആ ന്യായപ്രമാണം ദൈവത്തിന്‍റെ ന്യായപ്രമാണലംഘനത്തിന് നിങ്ങളില്‍ കുറ്റം ചാര്‍ത്തും."
10 ദൈവത്തിന്‍റെ ന്യായപ്രമാണമെല്ലാം ഒരുവന്‍ പിന്തുടര്‍ന്നിരിക്കാം. എന്നാലാമനുഷ്യന്‍ ഒരു കല്പന പാലിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ അവന്‍ ന്യായപ്രമാണത്തിലെ എല്ലാ കല്പനകളും ലംഘിച്ചതുപോലെ കുറ്റാരോപിതനാകും."
11 “വ്യഭിചാരം ചെയ്യരുതെന്ന്” ആജ്ഞാപിച്ച അതേ ദൈവം തന്നെയാണ് “കൊല്ലരുത്” എന്നും കല്പിച്ചിട്ടുള്ളത്. അതു കൊണ്ട് നീ വ്യഭിചരിക്കുന്നില്ലെങ്കിലും ഒരുവനെ കൊന്നാല്‍ നീ ദൈവത്തിന്‍റെ ന്യായപ്രമാണം എല്ലാം ലംഘിച്ചതിനുള്ള കുറ്റക്കാരനാകും."
12 സ്വാതന്ത്ര്യത്തെ സംബന്ധിച്ച ന്യായപ്രമാണത്താല്‍ നിങ്ങളെയും വിധിയ്ക്കും. നിങ്ങളുടെ വാക്കുകളിലും പ്രവര്‍ത്തികളിലും എല്ലാം ഇതോര്‍ക്കുവിന്‍."
13 അതേ, നിങ്ങള്‍ അന്യരോട് കരുണ തീര്‍ച്ചയായും കാണിക്കണം. നിങ്ങള്‍ കരുണ കാണിച്ചില്ലെങ്കില്‍ ദൈവം നിങ്ങളെ വിധിയ്ക്കുന്പോള്‍ അവന്‍ നിങ്ങളോടും കരുണ കാണിക്കില്ല. എന്നാല്‍ കരുണ കാണിച്ചവന് വിധിനേരത്തും ഭീതി കൂടാതെ നില്‍ക്കാം."
14 എന്‍റെ സഹോദരരേ, ഒരുവന്‍ വിശ്വാസം ഉണ്ടെന്നു പറയുകയും ഒന്നും ചെയ്യാതിരിക്കുകയും ചെയ്താല്‍ ആ വിശ്വാസത്തിന് ഒരു വിലയുമില്ല. അത്തരം വിശ്വാസം അവനെ രക്ഷിക്കുമോ? ഇല്ല."
15 ക്രിസ്തുവിലെ ഒരു സഹോദരനോ സഹോദരിക്കോ ഭക്ഷണമോ വസ്ത്രമോ ആവശ്യമായിരിക്കാം."
16 അവനോടു നിങ്ങള്‍ “ദൈവം നിങ്ങളോടു കൂടെ ഇരിക്കട്ടെ എന്നും നിങ്ങള്‍ക്കു വേണ്ടത്ര തിന്നുവാനും തണുപ്പ് കൂടാതെയിരിക്കുവാനും കഴിയുമെന്നു ഞാന്‍ ആശിക്കുന്നു എന്നു പറയുന്നു.” അവനോടു നിങ്ങളെ ഇങ്ങനെ പറയുമെങ്കിലും അവനാവശ്യമുള്ളവ നിങ്ങള്‍ കൊടുക്കില്ല. നിങ്ങള്‍ അവനെ സഹായിച്ചില്ലെങ്കില്‍ നിങ്ങളുടെ വാക്ക് വിലകെട്ടതാണ്."
17 അതുതന്നെയാണ് വിശ്വാസത്തിന്‍റെ കാര്യവും. വിശ്വാസം ഒന്നും ചെയ്യിക്കുന്നില്ലെങ്കില്‍ ആ വിശ്വാസം മരിച്ചതാണ്. കാരണം അത് ഒറ്റയ്ക്കാണ്."
18 ഒരു മനുഷ്യന്‍ ഇങ്ങനെ പറഞ്ഞിരിക്കാം, “നിനക്കു വിശ്വാസം ഉണ്ട് എനിക്കു പ്രവൃത്തിയും ഉണ്ട്. പ്രവൃത്തിയില്ലാത്ത വിശ്വാസം നീ കാണിക്കൂ. എന്‍റെ പ്രവൃത്തിയാല്‍ എന്‍റെ വിശ്വാസം കാണിക്കാന്‍ എനിക്കു കഴിയും.”"
19 ഏക ദൈവമേയുള്ളൂ എന്നു നിങ്ങള്‍ വിശ്വസിക്കുന്നു. നല്ലത്, പിശാചുക്കളും അതുതന്നെ വിശ്വസിക്കുന്നു. അവന്‍ ഭയംകൊണ്ട് വിറയ്ക്കുകയും ചെയ്യുന്നു."
20 മൂഢാ, പ്രവൃത്തി കൂടാതെയുള്ള വിശ്വാസം വിലകെട്ടതാണെന്ന് നിങ്ങളെ തീര്‍ച്ചയായും കാണിക്കേണ്ടതുണ്ടോ?"
21 അബ്രാഹാം നമ്മുടെ പിതാവാണ്. അബ്രാഹാം തന്‍റെ പ്രവൃത്തിയാല്‍ ദൈവമുന്പാകെ നീതിമാനാക്കപ്പെട്ടു. യാഗപീഠത്തില്‍ തന്‍റെ മകനായ യിസ്ഹാക്കിനെ അവന്‍ ദൈവത്തിനര്‍പ്പിച്ചു."
22 അബ്രാഹാമിന്‍റെ വിശ്വാസവും കര്‍മ്മവും ഒരേപോലെ പ്രവര്‍ത്തിച്ചത് നിങ്ങള്‍ കാണുക. അവന്‍റെ പ്രവൃത്തിയാല്‍ അവന്‍റെ വിശ്വാസം പൂര്‍ത്തീകരിക്കപ്പെട്ടു."
23 “അബ്രാഹാം ദൈവത്തെ വിശ്വസിച്ചു. ആ വിശ്വാസം അബ്രഹാമിനെ ദൈവമുന്പാകെ നീതീകരിച്ചു.” എന്നുള്ളതു തിരുവെഴുത്തിന്‍റെ പൂര്‍ണ്ണാര്‍ത്ഥം. ഇതു കാണിക്കുന്നു. “ദൈവത്തിന്‍റെ സ്നേഹിതനെന്ന്” അബ്രാഹാമിനെ വിളിച്ചു."
24 ഒരുവന്‍റെ പ്രവൃത്തിയാലാണ് ദൈവസമക്ഷം അവന്‍ നീതീകരിക്കപ്പെടുക എന്നും നിങ്ങള്‍ കാണുന്നു. വിശ്വാസം ഒന്നുകൊണ്ടു മാത്രം ഒരുവനു നീതീകരിക്കപ്പെടാന്‍ കഴിയില്ല."
25 വേശ്യയായിരുന്ന രാഹാബാണ് മറ്റൊരുദാഹരണം. അവളുടെ പ്രവൃത്തി അവളെ ദൈവസമക്ഷം നീതീകരിച്ചു. ദൈവജനത്തിനായി അവള്‍ ചാരന്മാരെ സഹായിച്ചു. അവള്‍ അവരെ അവളുടെ വീട്ടിലേക്കു സ്വാഗതം ചെയ്യുകയും മറ്റൊരു വഴിയെ രക്ഷപെടാന്‍ അവരെ സഹായിക്കുകയും ചെയ്തു."
26 ആത്മാവില്ലാത്ത ഒരു മനുഷ്യന്‍റെ ശരീരം മരിച്ചതാണ്. വിശ്വാസത്തിന്‍റെ കാര്യവും അതു തന്നെ. പ്രവര്‍ത്തിക്കാത്ത വിശ്വാസം ചത്തതാണ്!"
1 എന്‍റെ സഹോദരരേ, നിങ്ങളിലേറെ പേരും അദ്ധ്യാപകരാകാന്‍ പാടില്ലാത്തത് എന്തുകൊണ്ട്? കാരണം, ഞങ്ങള്‍ അദ്ധ്യാപകരെ മറ്റുള്ളവരേക്കാള്‍ കര്‍ശനമായി ദൈവം വിധിക്കുമെന്ന് നിങ്ങള്‍ക്കറിയാമല്ലോ."
2 നമ്മളെല്ലാവരും ധാരാളം തെറ്റുകള്‍ വരുത്തും. പറയുന്നതില്‍ ഒരിക്കലും തെറ്റുപറ്റാത്ത ഒരുവനുണ്ടെങ്കില്‍ അവന്‍ പരിപൂര്‍ണ്ണനാകും. തന്‍റെ ശരീരത്തെ പൂര്‍ണ്ണമായും നിയന്ത്രിക്കാനും അവനു കഴിയും."
3 നമ്മെ അനുസരിക്കാനായി കുതിരയുടെ വായില്‍ നാം കടിഞ്ഞാണിടുന്നു. ആ കടിഞ്ഞാണ്‍ കൊണ്ട് കുതിരയുടെ ദേഹം മുഴുവനെയും നമുക്കു നിയന്ത്രിക്കാനാകും."
4 കപ്പലിന്‍റെ കാര്യവും അതുപോലെ തന്നെ. കപ്പല്‍ വലുതും ശക്തിയുള്ള കാറ്റിനാല്‍ ചലിക്കുന്നതും ആണ്. പക്ഷേ തീരെ ചെറിയ ചുക്കാന്‍ കപ്പലിനെ നിയന്ത്രിക്കുന്നു. ചുക്കാന്‍ പിടിക്കുന്നവന്‍ കപ്പലിന്‍റെ ഗതി തീരുമാനിക്കുന്നു. മനുഷ്യനാഗ്രഹിക്കുന്നിടത്തു കപ്പല്‍ പോകും."
5 അതു തന്നെയാണ് നമ്മുടെ നാവിന്‍റെ കാര്യവും. അതു നമ്മുടെ ശരീരത്തിന്‍റെ ചെറിയ ഒരു ഭാഗമെങ്കിലും വലിയകാര്യങ്ങള്‍ ചെയ്യുന്നതിനെപ്പറ്റി പുകഴ്ച പറയുന്നു. വലിയൊരു കാടിനെ ചെറിയ തീപ്പൊരിയാല്‍ ചുട്ടു എരിച്ചു കളയാം."
6 നാവ് അഗ്നി പോലെയാണ്. നമ്മുടെ ശരീരത്തില്‍ വച്ച് ദുഷ്ടതയുടെ ഒരു ലോകമാണ് അത്. എങ്ങനെയെന്നാല്‍ നാവ് ശരീരം വഴി അതിന്‍റെ ദുഷ്ടത പരത്തുന്നു. ജീവിതത്തെ ആകെ സ്വാധീനിക്കുന്ന അഗ്നിയ്ക്ക് അതു തുടക്കം ഇടും. നാവിന് നരകത്തില്‍ നിന്നാണ് ഈ അഗ്നി കിട്ടുന്നത്."
7 മത്സ്യങ്ങള്‍, പക്ഷികള്‍, ഇഴജന്തുക്കള്‍ തുടങ്ങി എല്ലാത്തരം വന്യമൃഗങ്ങളെയും മനുഷ്യര്‍ക്ക് ഇണക്കിയെടുക്കാം. ജനം ഇതിനെയെല്ലാം നേരത്തേതന്നെ ഇണക്കിയിരിക്കുന്നു"
8 പക്ഷേ നാവിനെ മെരുക്കിയെടുക്കാന്‍ ആര്‍ക്കും സാധിക്കയില്ല. അതു വന്യവും ദുഷ്ടവുമാണ്. അതു നിറയെ മാരകമായ വിഷമാണ്."
9 നാവുകൊണ്ട് നാം നമ്മുടെ കര്‍ത്താവും പിതാവുമായവനെ സ്തുതിക്കുന്നു. സ്തുതിക്കുവാന്‍ ഉപയോഗിക്കുന്ന നാവു കൊണ്ടു തന്നെ ജനങ്ങളെ നാം ശപിക്കുന്നു. ജനമാകട്ടെ ദൈവത്തിന്‍റെ തന്നെ ഛായയിലാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്."
10 സ്തുതിയും ശാപവും ഒരേവായില്‍ നിന്നുതന്നെ വരുന്നു. എന്‍റെ പ്രിയ സഹോദരരേ, ഇതു സംഭവിക്കരുത്."
11 ഒരേ നീര്‍ച്ചാലില്‍ നിന്ന് മധുരവും കയ്പുമുള്ള ജലം ഒഴുകുകയോ ഇല്ല,"
12 എന്‍റെ സഹോദരരേ, അത്തിമരത്തിന് ഒലിവുഫലമോ മുന്തിരിവള്ളിക്ക് അത്തിപ്പഴമോ ഉണ്ടാക്കുവാന്‍ സാധിക്കുമോ? ഇല്ല, ഉപ്പുകലര്‍ന്ന വെള്ളം നിറഞ്ഞ കിണറിന് ശുദ്ധജലം തരാന്‍ സാധിക്കില്ല."
13 വിവേകിയും ധാരണാസന്പന്നനുമായ ഒരുവനെങ്കിലും യഥാര്‍ത്ഥത്തില്‍ നിങ്ങളിലുണ്ടോ? ഉണ്ടെങ്കില്‍ നേരായി ജീവിച്ച് തന്‍റെ വിവേകം അവന്‍ കാണിക്കണം. അവന്‍ നല്ല കാര്യങ്ങള്‍ വിനീതമായി ചെയ്യണം. വിവേകി സ്വയം പുകഴ്ത്തുകയില്ല."
14 നിങ്ങള്‍ തന്‍കാര്യം നോക്കുന്നവരും ഹൃദയത്തില്‍ കടുത്ത അസൂയ പേറുന്നവരുമെങ്കില്‍ പുകഴ്ച പറയാന്‍ കാരണം ഒന്നുമില്ല. നിങ്ങളുടെ പുകഴ്ത്തല്‍ സത്യത്തെ മറയ്ക്കുന്ന ഒരു നുണയാണ്."
15 അത്തരം “ബുദ്ധി” ദൈവത്തില്‍ നിന്നുള്ളതല്ല. ആ ബുദ്ധി ലോകത്തില്‍ നിന്നുള്ളതാണ്. അത് ആത്മീയമല്ല, പൈശാചികമാണ്."
16 എവിടെ അസൂയയും സ്വാര്‍ത്ഥതയും ഉണ്ടോ അവിടെ അങ്കലാപ്പും എല്ലാത്തരം ദുഷ്ടതയും കാണും."
17 എന്നാല്‍ ദൈവത്തില്‍ നിന്നു വരുന്ന വിജ്ഞാനം ശുദ്ധവും സമാധാനം നിറഞ്ഞതും സൌമ്യതയുള്ളതും സന്തോഷിപ്പിക്കാന്‍ എളുപ്പമുള്ളതും ആയിരിക്കും. ഈ വിജ്ഞാനം ക്ലേശിതരെ സഹായിക്കുവാനും മറ്റുള്ളവര്‍ക്കു നന്മ ചെയ്യുവാനും സദാ ഒരുക്കമുള്ളതായിരിക്കും. ഈ ജ്ഞാനം എപ്പോഴും നല്ലതും സത്യസന്ധവുമായിരിക്കും."
18 സമാധാനത്തിനായി സമാധാനപൂര്‍വ്വം യത്നിക്കുന്നവര്‍ക്ക് നല്ല ജീവിതരീതി കൊണ്ടുവരുന്ന പാരിതോഷികം കിട്ടും."
1 നിങ്ങളുടെ തര്‍ക്കങ്ങളും കലഹങ്ങളും എവിടെ നിന്നാണെന്നു നിങ്ങള്‍ക്കറിയാമോ? നിങ്ങളുടെ ഉള്ളില്‍ യുദ്ധം ഉണ്ടാക്കുന്ന സ്വാര്‍ത്ഥ ആഗ്രഹങ്ങളില്‍ നിന്നുമാണത് വരിക."
2 നിങ്ങള്‍ക്ക് ആഗ്രഹിക്കുന്നതു കിട്ടാത്തതുകൊണ്ട് കൊല്ലുകയും അന്യരോട് അസൂയയുള്ളവരാകുകയും ചെയ്യുന്നു. എന്നിട്ടും നിങ്ങളാഗ്രഹിച്ചതു കിട്ടാത്തതുകൊണ്ട് തര്‍ക്കിക്കുകയും യുദ്ധം ചെയ്യുകയും ചെയ്യുന്നു. നിങ്ങള്‍ ദൈവത്തോട് ആവശ്യപ്പെടാത്തതുകൊണ്ട് നിങ്ങള്‍ ആഗ്രഹിക്കുന്നത് നിങ്ങള്‍ക്കു കിട്ടില്ല."
3 ചോദിക്കുന്പോള്‍ നിങ്ങള്‍ക്കു കിട്ടാത്തതെന്തുകൊണ്ട്? കാരണം, നിങ്ങള്‍ ചോദിക്കുന്നത് തെറ്റായ കാര്യങ്ങളാണ്. കിട്ടുന്നതെല്ലാം സ്വന്തം സുഖസൌകര്യത്തിനുവേണ്ടി മാത്രം ചിലവഴിക്കാനാണ് നിങ്ങള്‍ക്കു താല്പര്യം."
4 അതുകൊണ്ട് നിങ്ങള്‍ ദൈവത്തോട് കൂറുള്ളവരല്ല! ലോകത്തെ സ്നേഹിക്കുന്നതു ദൈവത്തെ വെറുക്കുന്നതിനു തുല്യമാണെന്നു നിങ്ങള്‍ മനസ്സിലാക്കണം. അതിനാല്‍ ഒരുവന്‍ ലോകത്തിന്‍റെ സുഹൃത്ത് ആകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സ്വയം അവനെ ദൈവത്തിന്‍റെ എതിരാളി ആക്കുകയാണ്."
5 തിരുവെഴുത്തുകള്‍ ഒന്നും അര്‍ത്ഥം ഉള്‍ക്കൊള്ളുന്നില്ല എന്നാണോ നിങ്ങള്‍ വിചാരിക്കുന്നത്, “നമ്മില്‍ ജീവിക്കുവാന്‍ നിയോഗിതനായ പരിശുദ്ധാത്മാവിന്, നമ്മെ, അവനുവേണ്ടി മാത്രമേ ആവശ്യമുള്ളൂ” എന്നു തിരുവെഴുത്തു പറയുന്നു."
6 എന്നാല്‍ ദൈവം നല്‍കിയ കരുണയാണ് കൂടുതല്‍ മഹത്തരം. “ദൈവം അഹങ്കാരികള്‍ക്കെതിരെങ്കിലും വിനീതര്‍ക്ക് അവന്‍ കൃപ നല്‍കി.” എന്നു തിരുവെഴുത്തു പറയുന്നു."
7 പിശാച് നിങ്ങളില്‍ നിന്ന് ഓടിയകലുന്നതിനായി പിശാചിനെ എതിര്‍ത്ത് സ്വയം ദൈവത്തിനര്‍പ്പിക്കുക,"
8 ദൈവത്തിനടുത്തേക്കു വരുന്പോള്‍ ദൈവവും അടുത്തേക്കുവരും. നിങ്ങള്‍ പാപികളായതു കൊണ്ട് നിങ്ങളെത്തന്നെ ശുദ്ധീകരിക്കുവിന്‍, നിങ്ങള്‍ ഒരേസമയം ദൈവത്തെയും ലോകത്തെയും പിന്തുടരാനാണ് ശ്രമിക്കുന്നത്. നിങ്ങളുടെ ചിന്തയെ ശുദ്ധമാക്കുവിന്‍"
9 ദുഃഖിതരെ, അനുതപിക്കുക, കരയുക, നിങ്ങളുടെ ചിരിയെ കരച്ചിലാക്കുക. നിങ്ങളുടെ സന്തോഷം ദുഃഖമാക്കുക."
10 കര്‍ത്താവിനു മുന്പാകെ വിനീതരാകുക. അവന്‍ നിങ്ങളെ വലിയവനാക്കും."
11 സഹോദരരേ, നിങ്ങള്‍ പരസ്പരം വിമര്‍ശിക്കരുത്. ക്രിസ്തുവിലുള്ള നിങ്ങളുടെ സഹോദരനെ വിമര്‍ശിക്കുകയോ വിധിക്കുകയോ ചെയ്യുന്പോള്‍ അവന്‍ പിന്തുടരുന്ന ന്യായപ്രമാണത്തെയാണ് നീ വിമര്‍ശിക്കുന്നത്. ന്യായപ്രമാണത്തെ വിമര്‍ശിക്കുന്പോള്‍ നീ ന്യായപ്രമാണത്തിന്‍റെ ഒരു അനുയായി അല്ല. നിങ്ങളൊരു ന്യായാധിപനായി."
12 ദൈവം ഒരുവനാണ് ന്യായപ്രമാണകര്‍ത്താവ്. അവന്‍ മാത്രമാണ് ഏക ന്യായാധിപന്‍. നശിപ്പിക്കാനും രക്ഷിക്കാനും കഴിയാവുന്നവന്‍ ദൈവം മാത്രമാണ്. അതുകൊണ്ട് മറ്റൊരാളെ വിധിക്കുന്നത് നിങ്ങളെ സംബന്ധിച്ചിടത്തോളം ശരിയല്ല."
13 നിങ്ങളില്‍ ചിലര്‍ പറയും, “ഇന്നോ, നാളെയോ ഞങ്ങള്‍ ഒരു പട്ടണത്തിലേക്കു പോയി. ഒരു കൊല്ലം അവിടെ താമസിച്ച് കച്ചവടം ചെയ്തു പണം ഉണ്ടാക്കും.” ശ്രദ്ധിക്കൂ, ഇതിനെക്കുറിച്ചു ചിന്തിക്കൂ,"
14 നാളെ എന്തു സംഭവിക്കുമെന്ന് നിങ്ങള്‍ക്കറിയില്ല. നിങ്ങളുടെ ജീവിതം മൂടല്‍മഞ്ഞു പോലെയാണ്. അല്പനേരം നിങ്ങള്‍ക്കതു കാണാമെങ്കിലും അതിനുശേഷം മാഞ്ഞുപോകും."
15 അതിനാല്‍ “ദൈവം ആഗ്രഹിക്കുന്നു, എങ്കില്‍ ഞങ്ങള്‍ ജീവിച്ച് അതുമിതും ചെയ്യും” എന്നു പറയണം."
16 എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ അഹങ്കരിച്ചു മദിക്കുന്നു. ഇത്തരം പുകഴ്ച പറച്ചിലെല്ലാം തെറ്റാണ്."
17 നന്മ ചെയ്യേണ്ടത് എങ്ങനെ എന്നറിയാമെങ്കിലും അതു ചെയ്യാതിരിക്കുന്പോള്‍ ഒരുവന്‍ പാപം ചെയ്യുന്നു."
1 സന്പന്നരേ, ശ്രദ്ധിക്കുക. കൂടുതല്‍ ക്ലേശങ്ങള്‍ നിങ്ങള്‍ക്കു വരുമെന്നതുകൊണ്ട് കരഞ്ഞു സങ്കടപ്പെടുവിന്‍."
2 നിങ്ങളുടെ ധനം ചീഞ്ഞു വിലകെട്ടതാകും. നിങ്ങളുടെ വസ്ത്രങ്ങള്‍ പുഴു തിന്നിരിക്കുന്നു."
3 നിങ്ങളുടെ സ്വര്‍ണ്ണവും വെള്ളിയും തുരുന്പിക്കുകയും അത് നിങ്ങള്‍ തെറ്റാണ് ചെയ്തത് എന്നുള്ളതിനു തെളിവുമാകും. ആ തുരുന്പ് അഗ്നിയെപ്പോലെ നിങ്ങളുടെ ശരീരത്തെ ഭക്ഷിക്കും. അവസാന നാളില്‍ നിങ്ങള്‍ നിങ്ങളുടെ നിധി രക്ഷിക്കും."
4 നിങ്ങളുടെ വയലുകളില്‍ പണി ചെയ്ത ജനങ്ങള്‍ക്ക് നീ കൂലി കൊടുത്തില്ല. അവര്‍ നിങ്ങള്‍ക്കെതിരെ നിലവിളിക്കുകയാണ്. അവര്‍ നിങ്ങളുടെ ധാന്യം കൊയ്തു. ഇപ്പോള്‍ സ്വര്‍ഗ്ഗീയ സൈന്യത്തിന്‍റെ കര്‍ത്താവ്, അവര്‍ ഉറക്കെ പറയുന്നതു കേട്ടിരിക്കുന്നു."
5 സന്പന്നത നിറഞ്ഞതായിരുന്നു ഭൂമിയിലെ നിങ്ങളുടെ ജീവിതം. നിങ്ങള്‍ക്കാവശ്യമുള്ളതെല്ലാം കണ്ട് നിങ്ങള്‍ സ്വയം സംതൃപ്തരായി. അറുക്കുവാനായി ഒരുക്കിനിര്‍ത്തിയിരിക്കുന്ന മൃഗത്തെപ്പോലെ നിങ്ങള്‍ നിങ്ങളെ മേദസ്സുള്ളവരാക്കി."
6 നിരപരാധികളെ നിങ്ങള്‍ കുറ്റവാളികളാക്കുകയും കൊല ചെയ്യുകയും ചെയ്തു. അവരാകട്ടെ നിങ്ങളെ എതിര്‍ത്തുമില്ല."
7 പ്രിയ സഹോദരരേ, കര്‍ത്താവ് വരുന്ന സമയം വരെ ക്ഷമയോടിരിക്കുക. കൃഷിക്കാരന്‍ തന്‍റെ വിലപിടിച്ച വിളമണ്ണില്‍ നിന്നും കിളിര്‍ത്തുവരുന്നതിനും അതിന് ആദ്യത്തെയും അവസാനത്തെയും മഴ ലഭിക്കുന്നതിനുമായി ക്ഷമാപൂര്‍വ്വം കാത്തിരിക്കുന്നു."
8 അതുപോലെ നിങ്ങളും പ്രത്യാശ കൈവിടാതെ യേശുക്രിസ്തുവിന്‍റെ വരവിനായി ക്ഷമാപൂര്‍വ്വം കാത്തിരിക്കണം. കര്‍ത്താവ് ഉടന്‍ വരും."
9 [This verse may not be a part of this translation]"
10 സഹോദരരേ, ക്ഷമാപൂര്‍വ്വം പ്രതികൂലങ്ങള്‍ സഹിച്ച് കര്‍ത്താവിനുവേണ്ടി സംസാരിച്ച പ്രവാചകരുടെ മാതൃക പിന്തുടരുക. പ്രയാസങ്ങളെ ക്ഷമാപൂര്‍വ്വം സ്വീകരിച്ചവന്‍ ഇന്നു സന്തുഷ്ടനാണെന്നു ഞങ്ങള്‍ കരുതുന്നു എന്നു മനസ്സിലാക്കുക."
11 ഇയ്യോബിന്‍റെ ക്ഷമയെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ട്. എല്ലാ ദുരിതങ്ങള്‍ക്കും ശേഷം കര്‍ത്താവ് കൊണ്ടു വന്ന അന്തിമഫലം നിങ്ങള്‍ക്കറിയാം. ഇത് കര്‍ത്താവ് ദയാലുവും നിറയെ കരുണയുള്ളവനുമാണെന്ന് മുഖ്യമായും കാണിക്കുന്നു."
12 സഹോദരരേ, വാഗ്ദാനം ചെയ്യുന്പോള്‍ ആണയിടരുത്. സ്വര്‍ഗ്ഗത്തെക്കൊണ്ടോ ഭൂമിയെക്കൊണ്ടോ ആണയിടരുത്. “അതെ,” എന്നര്‍ത്ഥമാക്കുന്പോള്‍ അതെ എന്നും “അല്ല” എന്നര്‍ത്ഥമാക്കുന്പോള്‍ അല്ല എന്നും പറയുക. ഇങ്ങനെ ചെയ്താല്‍ നിങ്ങള്‍ കുറ്റക്കാരാകില്ല."
13 നിങ്ങളില്‍ പ്രയാസപ്പെടുന്നവന്‍ പ്രാര്‍ത്ഥിക്കുകയും സന്തോഷവാന്‍ സ്തുതി പാടുകയും ചെയ്യട്ടെ."
14 നിങ്ങളില്‍ രോഗിയായവന്‍ സഭയിലെ മൂപ്പന്മാരെ വിളിക്കട്ടെ. അവര്‍ തൈലം പൂശി കര്‍ത്താവിന്‍റെ നാമത്തില്‍ അവനുവേണ്ടി പ്രാര്‍ത്ഥിക്കട്ടെ."
15 വിശ്വാസപൂര്‍വ്വമുള്ള പ്രാര്‍ത്ഥന രോഗിയെ സുഖമാക്കും. കര്‍ത്താവ് അവനെ സുഖപ്പെടുത്തും. അവന്‍ പാപിയെങ്കില്‍ അവന്‍റെ പാപവും കര്‍ത്താവ് ക്ഷമിക്കും."
16 പാപം പരസ്പരം ഏറ്റുപറയുവിന്‍, എന്നിട്ട് പ്രാര്‍ത്ഥിക്കുവിന്‍. ഇങ്ങനെ ചെയ്താല്‍ ദൈവം നിങ്ങളെ സുഖപ്പെടുത്തും. നീതിമാന്‍ ദൃഢമായി പ്രാര്‍ത്ഥിച്ചാല്‍ വലിയ കാര്യങ്ങള്‍ സംഭവിക്കും."
17 ഏലീയാവ് നമ്മെപ്പോലെ ഒരുവനായിരുന്നു. മഴ പെയ്യരുതെന്നു അവന്‍ പ്രാര്‍ത്ഥിച്ചപ്പോള്‍ മൂന്നര വര്‍ഷത്തേക്ക് മഴ പെയ്തില്ല."
18 പന്നീട്, ഏലീയാവ് മഴ പെയ്യണമെന്നു പ്രാര്‍ത്ഥിച്ചു. മേഘങ്ങള്‍ മഴ കൊണ്ടുവന്നു. ഭൂമി വിളകളെ തളിര്‍പ്പിച്ചു."
19 സഹോദരരേ, നിങ്ങളിലൊരുവന്‍ സത്യത്തില്‍ നിന്നു വ്യതിചലിച്ച് അലഞ്ഞേക്കാം. സത്യത്തിലേക്കു തിരികെ വരുവാന്‍ ഒരുവന് അവനെ സഹായിക്കാം."
20 ഇതോര്‍ക്കുക, ഒരുവന്‍ തെറ്റായ വഴിയില്‍ നിന്നും ഒരു പാപിയെ തിരികെ കൊണ്ടുവരുന്പോള്‍ ആ പാപിയുടെ ആത്മാവിനെ മരണത്തില്‍ നിന്നു രക്ഷിക്കും. ഇങ്ങനെ ചെയ്യുന്പോള്‍ നിരവധിയായ പാപങ്ങള്‍ ക്ഷമിക്കപ്പെടും."