1 പ്രിയപ്പെട്ട തെയോഫിലൊസേ, യേശു പ്രവര്‍ത്തിക്കുകയും പഠിപ്പിക്കുകയും ചെയ്ത എല്ലാ കാര്യങ്ങളെപ്പറ്റിയാണ് ഞാന്‍ എന്‍റെ ആദ്യത്തെ ഗ്രന്ഥമെഴുതിയത്."
2 യേശുവിന്‍റെ ജനനം മുതല്‍ സ്വര്‍ഗ്ഗാരോഹണം വരെയുള്ള ജീവിതത്തെപ്പറ്റിയാണ് ഞാനെഴുതിയത്. അതിനു മുന്പ് യേശു താന്‍ തിരഞ്ഞെടുത്ത അപ്പൊസ്തലന്മാരോടു നിര്‍ദ്ദേശിച്ചിരുന്നുവല്ലോ. പരിശുദ്ധാത്മാവിന്‍റെ സഹായത്തോടെയാണ് യേശു അപ്പൊസ്തലന്മാരോട് എല്ലാം നിര്‍ദ്ദേശിച്ചത്."
3 മരണത്തിനു ശേഷം യേശു താന്‍ ജീവിച്ചിരിക്കുന്നുവെന്ന് അപ്പൊസ്തലന്മാര്‍ക്കു കാണിച്ചു കൊടുത്തു. ധാരാളം അത്ഭുതങ്ങളില്‍ കൂടെ അവന്‍ അതു തെളിയിച്ചു കൊടുത്തു. നാല്പതു ദിവസത്തോളം അവന്‍ അവര്‍ക്കു പ്രത്യക്ഷനായി. യേശു അപ്പൊസ്തലന്മാരോടു ദൈവരാജ്യത്തെപ്പറ്റി പ്രസംഗിച്ചു."
4 ഒരിക്കല്‍ അവരോടൊത്തു ഭക്ഷിച്ചുകൊണ്ടിരിക്കവെ യേശു അവര്‍ക്കു ഈ ആജ്ഞ കൊടുത്തു, “പിതാവ് നിങ്ങള്‍ക്കു വാഗ്ദാനം നല്‍കിയതിനെപ്പറ്റി ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുണ്ട്. ആ വാഗ്ദാനങ്ങള്‍ സ്വീകരിക്കാന്‍ യെരൂശലേമില്‍ തന്നെ കാത്തിരിക്കുക."
5 യോഹന്നാന്‍ ആളുകളെ വെള്ളത്താല്‍ സ്നാനം കഴിപ്പിച്ചു. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കകം നിങ്ങള്‍ക്കു പരിശുദ്ധാത്മാവിനാല്‍ സ്നാനം ലഭിക്കും.”"
6 അപ്പൊസ്തലന്മാര്‍ എല്ലാവരും ഒത്തുകൂടിയിരിക്കെ അവര്‍ യേശുവിനോടു ചോദിച്ചു, “കര്‍ത്താവേ, ഇപ്പോഴാണോ യെഹൂദര്‍ക്കു നീ അവരുടെ രാജ്യം വീണ്ടും നല്‍കുക?”"
7 യേശു അവരോടു പറഞ്ഞു, “തീയതിയും സമയവുമൊക്കെ നിശ്ചയിക്കാന്‍ അധികാരമുള്ളത് പിതാവിനു മാത്രമാണ്. അതൊന്നും നിങ്ങള്‍ക്ക് അറിയാനാവില്ല."
8 എന്നാല്‍ പരിശുദ്ധാത്മാവ് നിങ്ങളിലേക്ക് വരും. അപ്പോള്‍ നിങ്ങള്‍ക്കു ശക്തി ലഭിക്കും. നിങ്ങള്‍ എന്‍റെ സാക്ഷികളായി ജനങ്ങളോട് എന്നെപ്പറ്റി പറയും. ആദ്യം നിങ്ങള്‍ യെരൂശലേംകാരോടു പറയും. പിന്നീട് യെഹൂദ്യയിലും ശരമ്യയിലും ലോകത്തിന്‍റെ ഓരോ ഭാഗങ്ങളിലും ഉള്ള ആളുകളോട് നിങ്ങള്‍ പറയും.”"
9 ഇതെല്ലാം പറഞ്ഞു കഴിഞ്ഞപ്പോള്‍ യേശു ആകാശത്തേക്ക് ഉയര്‍ത്തപ്പെട്ടു. അപ്പൊസ്തലന്മാര്‍ നോക്കിനില്‍ക്കേ യേശു മേഘങ്ങള്‍ക്കിടയില്‍ പോയി മറഞ്ഞു കാണാതായി."
10 യേശു പോയി മറഞ്ഞുകൊണ്ടിരുന്നപ്പോള്‍ അപ്പൊസ്തലന്മാര്‍ ആകാശത്തേക്കു നോക്കിനില്‍ക്കവേ വെള്ള വസ്ത്രമണിഞ്ഞ രണ്ടു പുരുഷന്മാര്‍ (ദൂതന്മാര്‍) അവരുടെ അടുത്തു നിന്നു."
11 ഇരുവരും അപ്പൊസ്തലന്മാരോടു പറഞ്ഞു, “ഗലീലാക്കാരേ, നിങ്ങളെന്താണ് ആകാശത്തേക്കു നോക്കി ഇവിടെ നില്‍ക്കുന്നത്? യേശു നിങ്ങളുടെ ഇടയില്‍ നിന്നും ആകാശത്തേക്കു ഉയര്‍ത്തപ്പെടുന്നതു നിങ്ങള്‍ കണ്ടു. അവന്‍ പോകുന്നതു നിങ്ങള്‍ കണ്ടതുപോലെ തന്നെ അവന്‍ മടങ്ങിവരും.”"
12 അനന്തരം അപ്പൊസ്തലന്മാര്‍ ഒലീവുമലയില്‍നിന്നും യെരൂശലേമിലേക്ക് മടങ്ങിയെത്തി. (യെരൂശലേമില്‍നിന്നും ഒന്നര നാഴിക അകലെയായിരുന്നു ഈ മല)"
13 അപ്പൊസ്തലന്മാര്‍ നഗരത്തില്‍ പ്രവേശിച്ചു. അവര്‍ മുകളിലത്തെ നിലയിലുള്ള തങ്ങളുടെ വാസസ്ഥലത്തേക്കു കയറി. പത്രൊസ്, യോഹന്നാന്‍, യാക്കോബ്, അന്ത്രെയാസ്, ഫിലിപ്പോസ്, തോമസ്, ബര്‍ത്തൊലൊമായി, മത്തായി, അല്‍ഫയുടെ പുത്രനായ യാക്കോബ്, സെലട്ട് എന്നും അറിയപ്പെട്ട എരിവുകാരനായ ശിമോന്‍, യാക്കോബിന്‍റെ പുത്രന്‍ യൂദാ, എന്നിവരായിരുന്നു അവര്‍."
14 അപ്പൊസ്തലന്മാര്‍ എല്ലാവരും ഒത്തുകൂടിയിരുന്നു, അവര്‍ സമര്‍പ്പണത്തോടെ ഏകമനസ്കരായി പ്രാര്‍ത്ഥിക്കുകയായിരുന്നു. യേശുവിന്‍റെ അമ്മ മറിയയും അവന്‍റെ സഹോദരന്മാരും മറ്റു ചില സ്ത്രീകളും അവരോടൊപ്പം ഉണ്ടായിരുന്നു."
15 ഏതാനും ദിവസങ്ങള്‍ക്കു ശേഷം അവിടെ വിശ്വാസികളുടെ ഒരു യോഗം നടന്നു. (നൂറ്റിരുപതു പേരോളം ഉണ്ടായിരുന്നു.) പത്രൊസ് എഴുന്നേറ്റ് നിന്നു പറഞ്ഞു,"
16 [This verse may not be a part of this translation]"
17 [This verse may not be a part of this translation]"
18 (തന്‍റെ പ്രവൃത്തിയ്ക്ക് യൂദയ്ക്കു പ്രതിഫലമായി കുറെ പണം കിട്ടി. ആ പണത്തിന് അവന്‍ ഒരു വയല്‍ വാങ്ങി. പിന്നീട് അവന്‍ തലയടിച്ചു വീഴുകയും ശരീരം പൊട്ടിപ്പിളരുകയും ചെയ്തു. അവന്‍റെ കുടലുകള്‍ പുറത്തു ചാടി."
19 യെരൂശലേംകാര്‍ മുഴുവനും അതറിഞ്ഞു. അതിനാല്‍ ആ സ്ഥലത്തെ അവര്‍ അക്കല്‍ദാമ എന്നു വിളിച്ചു. അവരുടെ ഭാഷയില്‍ “രക്തത്തിന്‍റെ നിലം” എന്നാണ് അക്കല്‍ദാമയ്ക്ക് അര്‍ത്ഥം.)"
20 പത്രൊസ് പറഞ്ഞു, “സങ്കീര്‍ത്തന പുസ്തകത്തില്‍ യൂദയെപ്പറ്റി ഇങ്ങനെ എഴുതിയിരിക്കുന്നു: ‘അയാളുടെ നിലത്തേക്കാരും പോകാതാകട്ടെ; ആരും അതില്‍ വസിക്കാതാകട്ടെ. സങ്കീര്‍ത്തനങ്ങള്‍ 69:25 മാത്രവുമല്ല: ‘അവന്‍റെ ജോലി മറ്റൊരാള്‍ എറ്റെടുക്കട്ടെ എന്നും എഴുതിയിരിക്കുന്നു. സങ്കീര്‍ത്തനങ്ങള്‍ 109:8"
21 [This verse may not be a part of this translation]"
22 [This verse may not be a part of this translation]"
23 അപ്പൊസ്തലന്മാര്‍ രണ്ടുപേരെ സംഘത്തിന് മുന്നില്‍ നിറുത്തി. യുസ്തൊസ് എന്നു വിളിക്കപ്പെടുന്ന യോസേഫ് ബര്‍ശബായും മത്ഥിയാസുമായിരുന്നു അവര്‍."
24 [This verse may not be a part of this translation]"
25 [This verse may not be a part of this translation]"
26 രണ്ടു പേരിലൊരാളെ തിരഞ്ഞെടുക്കാന്‍ അപ്പൊസ്തലന്മാര്‍ നറുക്കിട്ടു. മത്ഥിയാസിനെയാണു കര്‍ത്താവിനു ആവശ്യമെന്നു നറുക്കെടുപ്പു തെളിയിച്ചു. അങ്ങനെ അവന്‍ മറ്റു പതിനൊന്നു പേരോടൊപ്പം അപ്പൊസ്തലനായി."
1 പെന്തെക്കൊസ്തുദിനം വന്നപ്പോള്‍ അപ്പൊസ്തലന്മാര്‍ ഒരിടത്ത് ഒന്നിച്ചു കൂടി."
2 പെട്ടെന്ന് ആകാശത്തു നിന്ന് ഒരു ശബ്ദമുണ്ടായി. ഒരു കൊടുങ്കാറ്റു വീശുന്നതുപോലെ അതവര്‍ ഇരുന്ന വീടിനെയാകെ മുഖരിതമാക്കി."
3 തീജ്വാലകള്‍ പോലെ അവര്‍ എന്തോ കണ്ടു. അവ വേര്‍പിരിഞ്ഞ് ഓരോരുത്തരുടെയും മേല്‍ വീണു."
4 അവരില്‍ എല്ലാവരിലും പരിശുദ്ധാത്മാവ് നിറയുകയും അവര്‍ വ്യത്യസ്ത ഭാഷകള്‍ സംസാരിക്കാന്‍ തുടങ്ങുകയും ചെയ്തു. പരിശുദ്ധാത്മാവ് അവര്‍ക്കതിനുള്ള കഴിവ് നല്‍കിയിരുന്നു."
5 ആ സമയം യെരൂശലേമില്‍ ഏതാനും ഭക്തരായ യെഹൂദര്‍ ഉണ്ടായിരുന്നു. അവര്‍ ലോകത്തിന്‍റെ പലഭാഗത്തുനിന്നും വന്നവരായിരുന്നു."
6 ശബ്ദം കേട്ട് അനേകംപേര്‍ അവിടെക്കൂടി. അപ്പൊസ്തലന്മാര്‍ തങ്ങളുടെ സ്വന്തം രാജ്യത്തിലെ ഭാഷയില്‍ സംസാരിക്കുന്നതു കേട്ട് അവര്‍ അന്പരന്നു."
7 യെഹൂദരെല്ലാവരും ഇതില്‍ അത്ഭുതപ്പെട്ടു. അപ്പൊസ്തലന്മാര്‍ക്ക് ഇതെങ്ങനെ സാദ്ധ്യമായെന്ന് അവര്‍ അത്ഭുതപ്പെട്ടു. അവര്‍ പറഞ്ഞു, “ഇതാ! നാം കേള്‍ക്കുന്ന ഈ പ്രസംഗങ്ങള്‍ നടത്തുന്ന ഇവരെല്ലാം ഗലീലക്കാരാണ്!"
8 പക്ഷേ അവരെ നാം നമ്മുടെ ഭാഷയില്‍ തന്നെ കേള്‍ക്കുന്നു. ഇതെങ്ങനെ സാധിക്കുന്നു?"
9 നമ്മള്‍ പാര്‍ത്ഥ്യ, മേദ്യ, ഏലാം, മെസപൊത്താമ്യ, യെഹൂദ്യ, കപ്പദോക്യ, പൊന്തോസ്, ആസ്യ,*"
10 പ്രഗ്യ, പംഫുല്യ, മിസ്രയീം, കുറേനയുടെ വകയായ ലിബ്യ, റോം,"
11 ക്രേത്യ, അറേബ്യ എന്നിവിടങ്ങളില്‍ നിന്നുമുള്ളവരാണ്. നമ്മില്‍ ചിലര്‍ ജനനത്താല്‍ യെഹൂദരും മറ്റുള്ളവര്‍ മതം മാറി വന്നവരുമാണ്. നാം ഇങ്ങനെ വ്യത്യസ്ത രാജ്യക്കാരാണ്. എന്നാല്‍ ഇവരുടെ വാക്കുകള്‍ നാം നമ്മുടെ ഭാഷയില്‍ കേള്‍ക്കുന്നു! അവര്‍ ദൈവത്തെപ്പറ്റി പറയുന്ന മഹത്തായ കാര്യങ്ങള്‍ നമ്മള്‍ക്കെല്ലാം മനസ്സിലാവുന്നു."
12 ആളുകളെല്ലാം വിസ്മയിക്കുകയും പരിഭ്രമിക്കുകയും ചെയ്തു. അവര്‍ പരസ്പരം ചോദിച്ചു, “എന്താണു സംഭവിക്കുന്നത്?”"
13 മറ്റുള്ളവര്‍ അപ്പൊസ്തലന്മാരെ പരിഹസിക്കുകയായിരുന്നു. അവര്‍ വീഞ്ഞുകുടിച്ച് മത്തു പിടിച്ചിരിക്കുകയാണെന്നവര്‍ കരുതി."
14 അപ്പോള്‍ പത്രൊസ് മറ്റു പതിനൊന്ന് അപ്പൊസ്തലന്മാരോടുമൊപ്പം എഴുന്നേറ്റു നിന്നു. എല്ലാവരും കേള്‍ക്കെ അവന്‍ ഉച്ചത്തില്‍ പ്രസംഗിച്ചു. അവന്‍ പറഞ്ഞു, “എന്‍റെ യെഹൂദ സഹോദരന്മാരേ, യെരൂശലേംകാരേ, എന്നെ ശ്രദ്ധിക്കുക. നിങ്ങള്‍ക്കിപ്പോള്‍ വേണ്ടിയ ചിലത് ഞാന്‍ നിങ്ങളോടു പറയാം. ശ്രദ്ധിച്ചുകേള്‍ക്കുക."
15 നിങ്ങള്‍ കരുതുന്നതുപോലെ ഇവര്‍ മദ്യം കഴിച്ചിട്ടില്ല; ഇപ്പോള്‍ കാലത്ത് ഒന്‍പതു മണി ആയിട്ടേ ഉള്ളൂ."
16 പക്ഷേ നിങ്ങളിന്നു കണ്ടതൊക്കെ യോവേല്‍പ്രവാചകന്‍ എഴുതിയിട്ടുള്ളതാണ്. യോവേല്‍ ഇങ്ങനെ എഴുതി:"
17 ‘ദൈവം പറയുന്നു, അന്ത്യനാളുകളില്‍ ഞാനെന്‍റെ ആത്മാവിനെ എല്ലാവരിലും ചൊരിയും, നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും. നിങ്ങളുടെ യുവാക്കള്‍ക്ക് ദര്‍ശനങ്ങള്‍ കിട്ടും. നിങ്ങളുടെ വൃദ്ധന്മാര്‍ക്കു പ്രത്യേക സ്വപ്നങ്ങളും."
18 ആ സമയം ഞാനെന്‍റെ ദാസന്മാര്‍ക്കും, ദാസിമാര്‍ക്കും, എന്‍റെ ആത്മാവിനെ നല്‍കും. അവര്‍ പ്രവചിക്കും."
19 ആകാശത്തു ഞാന്‍ അത്ഭുതസംഗതികള്‍ കാട്ടും. ഭൂമിയില്‍ കീഴെ ഞാന്‍ തെളിവുകള്‍ നല്‍കും. അവിടെ രക്തവും തീയും കടുത്ത പുകയും ഉണ്ടാകും."
20 സൂര്യന്‍ ഇരുണ്ടുപോകും, ചന്ദ്രന്‍ ചോര പോലെ ചുവക്കും. അപ്പോള്‍ കര്‍ത്താവിന്‍റെ മഹനീയവും ഭയങ്കരവുമായ ദിവസം വരും."
21 കര്‍ത്താവില്‍ വിശ്വസിക്കുന്ന ഏവനും രക്ഷിക്കപ്പെടും.’ യോവേല്‍ 2:28-32"
22 “എന്‍റെ യെഹൂദ സഹോദരന്മാരേ, ഈ വാക്കുകള്‍ ശ്രദ്ധിച്ചാലും: നസറെത്തുകാരനായ യേശു വിശിഷ്ടനായ ഒരുവനായിരുന്നു. ദൈവം അതു നിങ്ങള്‍ക്കു വ്യക്തമാക്കിയിട്ടുണ്ട്. ദൈവം യേശുവിലൂടെ ചെയ്ത ശക്തിമത്തും, അതിശയകരവുമായ സംഗതികളിലൂടെ ഇതു തെളിയിച്ചിട്ടുണ്ട്. ഈ കാര്യങ്ങള്‍ നിങ്ങള്‍ കണ്ടിട്ടുണ്ട്. അതിനാല്‍ ഇതു സത്യമാണെന്നു നിങ്ങള്‍ക്കറിയാം."
23 യേശുവിനെ നിങ്ങള്‍ക്കു നല്‍കുകയും നിങ്ങളവനെ കൊല്ലുകയും ചെയ്തു. ദുഷ്ടന്മാരുടെ സഹായത്തോടെ നിങ്ങളവനെ കുരിശില്‍ ആണികൊണ്ടു തറച്ചു. എന്നാലിതെല്ലാം സംഭവിക്കുമെന്ന് ദൈവത്തിന് അറിയാമായിരുന്നു. അത് ദൈവത്തിന്‍റെ ആസൂത്രണമായിരുന്നു. വളരെ മുന്പുതന്നെ അവന്‍ ഇതൊക്കെ ആസൂത്രണം ചെയ്തിരുന്നു."
24 യേശു മരണവേദന അനുഭവിച്ചെങ്കിലും ദൈവം അവനെ അതില്‍നിന്നും മുക്തനാക്കി. ദൈവം യേശുവിനെ മരണത്തില്‍നിന്നും ഉയര്‍ത്തെഴുന്നേല്പിച്ചു. മരണത്തിന് യേശുവിനെ പിടിക്കാനാവില്ല."
25 യേശുവിനെപ്പറ്റി ദാവീദ് ഇങ്ങനെ പറഞ്ഞിരിക്കുന്നു: ‘കര്‍ത്താവിനെ ഞാനെപ്പോഴും എന്‍റെ കണ്‍മുന്പില്‍ കണ്ടു; എന്നെ സംരക്ഷിക്കാന്‍ അവന്‍ എന്‍റെ വലതുവശത്തിരിക്കുന്നു."
26 അതിനാല്‍ എന്‍റെ ഹൃയം ആഹ്ലാദിച്ചു, എന്‍റെ വായ ആനന്ദത്തോടെ സംസാരിച്ചു. അതെ, എന്‍റെ ശരീരം പോലും പ്രതീക്ഷയോടെ വസിക്കും;"
27 എന്തെന്നാല്‍ എന്‍റെ ആത്മാവിനെ നീ മരിച്ചവരുടെ രാജ്യത്തിലേക്ക് തള്ളിക്കളയുകയില്ല. നിന്‍റെ പരിശുദ്ധന്‍റെ ദേഹം ശവക്കുഴിയില്‍ അഴുകിപ്പോകുവാന്‍ നീ അനുവദിക്കയില്ല."
28 എങ്ങനെ ജീവിക്കണമെന്ന് നീയെന്നെ പഠിപ്പിച്ചു. എന്‍റെയടുത്തു വന്ന് നീയെന്നെ ആഹ്ലാദപൂര്‍ണ്ണനാക്കും.” സങ്കീര്‍ത്തനങ്ങള്‍ 16:8-11"
29 “എന്‍റെ സഹോദരന്മാരേ, ഗോത്രപിതാവായ ദാവീദിനെപ്പറ്റി ഞാന്‍ ഉറപ്പായി പറയട്ടെ. അവന്‍ മരിക്കുകയും സംസ്കരിക്കപ്പെടുകയും ചെയ്തു. അവന്‍റെ ശവകുടീരം ഇവിടെ നമ്മോടു കൂടെ ഇപ്പോഴുമുണ്ട്."
30 പ്രവാചകനായിരുന്ന ദാവീദിനു ദൈവവചനത്തെപ്പറ്റി അറിയാമായിരുന്നു. ദാവീ ദിന്‍റെ ഗോത്രത്തില്‍ നിന്നൊരുവനെ ദാവീദിനെപ്പോലെ താന്‍ രാജാവാക്കുമെന്ന് ദൈവം ദാവീദിനു ഒരു പ്രതിജ്ഞയിലൂടെ വാഗ്ദാനം നല്‍കിയിരുന്നു."
31 ഇതു സംഭവിക്കും മുന്പ് ദാവീദ് ഇതറിഞ്ഞിരുന്നു. അതിനാലാണ് ദാവീദ് അയാളെപ്പറ്റി ഇങ്ങനെ പറഞ്ഞത്: ‘അവന്‍ പാതാളത്തിലേക്കു തള്ളപ്പെടുകയോ, അവന്‍റെ ദേഹം കല്ലറയില്‍ അഴുകിപ്പോകുകയോ ചെയ്തില്ല.’ സങ്കീര്‍ത്തനങ്ങള്‍ 16:10 യേശുവിന്‍റെ ഉയിര്‍ത്തെഴുന്നേല്പിനെക്കുറിച്ചാണ് ദാവീദ് പറഞ്ഞത്."
32 അതിനാല്‍ ദാവീദിനെയല്ല, യേശുവിനെയാണ് ദൈവം മരണത്തില്‍ നിന്നും ഉയര്‍ത്തിയത്. നമ്മളെല്ലാം അതിനു സാക്ഷികളാണ്. നമ്മള്‍ അവനെ കണ്ടു."
33 യേശു സ്വര്‍ഗ്ഗത്തിലേക്കു ഉയര്‍ത്തപ്പെട്ടു, ഇപ്പോഴവന്‍ ദൈവത്തോടൊപ്പം അവന്‍റെ വലതു വശത്തിരിക്കുന്നു. പിതാവ് (ദൈവം) യേശുവിനിപ്പോള്‍ പരിശുദ്ധാത്മാവിനെ നല്‍കി. ദൈവം അതു വാഗ്ദാനം ചെയ്തതാണ്. ഇപ്പോള്‍ ആ ആത്മാവിനെ യേശു പകരുന്നു. നിങ്ങളിപ്പോള്‍ കാണുന്നതും കേള്‍ക്കുന്നതും അതാണ്."
34 ദാവീദല്ല, യേശുവാണ് സ്വര്‍ഗ്ഗത്തിലേക്ക് ഉയര്‍ത്തപ്പെട്ടത്. ദാവീദ് സ്വയം പറഞ്ഞു, ‘കര്‍ത്താവ് എന്‍റെ കര്‍ത്താവിനോടു പറഞ്ഞു:"
35 നിന്‍റെ ശത്രുക്കളെ ഞാന്‍ നിന്‍റെ കാല്‍ക്കീഴിലാക്കുംവരെ നീയെന്‍റെ വലതുവശത്തിരിക്കുക.’ സങ്കീര്‍ത്തനങ്ങള്‍ 110:1"
36 അതിനാല്‍ എല്ലാ യെഹൂദരും ഇതിന്‍റെ യാഥാര്‍ത്ഥ്യം തീര്‍ച്ചയായും അറിയണം. ദൈവം യേശുവിനെ കര്‍ത്താവും ക്രിസ്തുവുമാക്കി. ഈ യേശുവിനെയാണ് നിങ്ങള്‍ ക്രൂശിച്ചത്.”"
37 ഇതു കേട്ടപ്പോള്‍ ആളുകള്‍ക്ക് ഹൃദയത്തില്‍ കുത്തു കൊണ്ടു. അവര്‍ പത്രൊസിനോടും മറ്റു അപ്പൊസ്തലന്മാരോടും ചോദിച്ചു, “ഞങ്ങളിനി എന്തു ചെയ്യണം?”"
38 പത്രൊസ് അവരോടു പറഞ്ഞു, “ഓരോരുത്തരും മാനസാന്തരപ്പെട്ട് യേശുക്രിസ്തുവിന്‍റെ നാമത്തില്‍ സ്നാനപ്പെടുക. അപ്പോള്‍ ദൈവം നിങ്ങളുടെ പാപങ്ങള്‍ പൊറുക്കുകയും പരിശുദ്ധാത്മാവിനെ നിങ്ങള്‍ക്കു സമ്മാനിക്കുകയും ചെയ്യും."
39 ഇതു നിങ്ങള്‍ക്കുള്ള വാഗ്ദാനമാണ്. ഇതു നിങ്ങളുടെ സന്തതികള്‍ക്കും ദൂരെയുള്ള എല്ലാവര്‍ക്കും കൂടിയാണ്. കര്‍ത്താവായ ദൈവം തന്നിലേക്കു വിളിക്കുന്ന എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്.”"
40 പത്രൊസ് വളരെ വാചാലമായി അവര്‍ക്കു മുന്നറിയിപ്പു നല്‍കി. അവന്‍ അവരോടു യാചിച്ചു, “ഇപ്പോള്‍ ജീവിക്കുന്നവരുടെ ദുഷ്ടതകളില്‍ നിന്നും സ്വയം രക്ഷിക്കുക.”"
41 അപ്പോള്‍ പത്രൊസിന്‍റെ വചനങ്ങള്‍ സ്വീകരിച്ചവര്‍ സ്നാനപ്പെട്ടു. ആ ദിവസം തന്നെ മൂവായിരത്തോളം പേര്‍ വിശ്വാസികളുടെ കൂട്ടത്തില്‍ ചേര്‍ക്കപ്പെട്ടു."
42 അവര്‍ യോഗം ചേരുന്നതു തുടര്‍ന്നു. അപ്പൊസ്തലന്മാരുടെ വചനം പഠിക്കാന്‍ അവര്‍ തങ്ങളുടെ സമയം ഉപയോഗിച്ചു. അവര്‍ പരസ്പരം പങ്കുവയ്ക്കുകയും ഒന്നിച്ച് ആഹാരം കഴിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു."
43 അപ്പൊസ്തലന്മാരുടെ ശക്തവും അത്ഭുതകരവുമായ പ്രവൃത്തികള്‍ കണ്ട് ആളുകള്‍ക്ക് ദൈവത്തോട് വളരെ ആദരവു തോന്നി."
44 വിശ്വാസികളെല്ലാം ഒരുമിച്ചു താമസിച്ചു. അവരെല്ലാം പങ്കുവെച്ചു."
45 തങ്ങള്‍ക്കുണ്ടായിരുന്ന ഭൂമിയും അവരുടെ ഉടമസ്ഥതയിലുള്ള സാധനങ്ങളും വിറ്റു. എന്നിട്ട് അവര്‍ ആ പണം മുഴുവന്‍ ആവശ്യക്കാര്‍ക്കു വിതരണം ചെയ്തു."
46 ദൈവാലയപ്പറന്പില്‍ അവര്‍ എന്നും ഒത്തുകൂടി. അവര്‍ക്ക് ഒരേ ലക്ഷ്യമായിരുന്നു. അവര്‍ തങ്ങളുടെ വീടുകളില്‍ ഒരുമിച്ച് ആഹാരം കഴിച്ചു. അവര്‍ സന്തോഷത്തോടെ ആഹാരം പങ്കുവയ്ക്കുകയും ആഹ്ലാദത്തോടെ അതു തിന്നുകയും ചെയ്തു."
47 വിശ്വാസികള്‍ ദൈവത്തെ വാഴ്ത്തുകയും ആളുകള്‍ അവരെ ഇഷ്ടപ്പെടുകയും ചെയ്തു. എല്ലാ ദിവസവും കൂടുതല്‍ പേര്‍ രക്ഷിക്കപ്പെട്ടു; കര്‍ത്താവ് അവരെ വിശ്വാസികളുടെ സംഘത്തിലേക്കു ചേര്‍ക്കുകയായിരുന്നു."
1 ഒരു ദിവസം പത്രൊസും യോഹന്നാനും ദൈവാലയത്തിലേക്കു പോയി. അപ്പോള്‍ സമയം ഉച്ചതിരിഞ്ഞ് മൂന്നു മണിയായിരുന്നു. അത് ദൈവാലയത്തില്‍ നിത്യേനയുള്ള പ്രാര്‍ത്ഥനാസമയമായിരുന്നു."
2 അവര്‍ ദൈവാലയപറന്പിലേക്കു പോകുംവഴി ഒരാളെ കണ്ടു. ജീവിതകാലം മുഴുവന്‍ മുടന്തനായിരുന്നു അയാള്‍. നടക്കാനാവാത്ത അയാളെ ഏതാനും സുഹൃത്തുക്കള്‍ താങ്ങിയെടുത്തു കൊണ്ടുവന്നു. അവര്‍ എന്നും അയാളെ ദൈവാലയത്തിന്‍റെ കവാടത്തില്‍ കൊണ്ടുവരുമായിരുന്നു. ദൈവാലയത്തിനു വെളിയില്‍ കവാടത്തിനരികെ അവര്‍ അയാളെ കിടത്തി. സുന്ദരം എന്ന കവാടം എന്നാണവിടം അറിയപ്പെട്ടിരുന്നത്. അവിടെ അയാള്‍ ദൈവാലയത്തിലേക്ക് പോകുന്നവരോട് പണം യാചിക്കും."
3 ആ ദിവസം പത്രൊസും യോഹന്നാ നും ദൈവാലയത്തിലേക്ക് പോകുന്നത് അയാള്‍ കണ്ടു. അയാള്‍ അവരോടും പണം യാചിച്ചു."
4 പത്രൊസും യോഹന്നാനും അയാളെ നോക്കി പറഞ്ഞു, “ഞങ്ങളെ നോക്കുക.”"
5 അയാള്‍ അവരെ നോക്കി; അവര്‍ തനിക്ക് പണമെന്തെങ്കിലും നല്‍കുമെന്നയാള്‍ കരുതി."
6 എന്നാല്‍ പത്രൊസ് പറഞ്ഞു, “എന്‍റെ കയ്യില്‍ വെള്ളിയോ സ്വര്‍ണ്ണമോ ഇല്ല. എന്നാല്‍ മറ്റു ചിലത് ഞാന്‍ നിനക്കു തരാം: നസറെത്തിലെ യേശുക്രിസ്തുവിന്‍റെ ശക്തിയാല്‍ എഴുന്നേറ്റു നടക്കുക.”"
7 എന്നിട്ട് പത്രൊസ് അയാളുടെ വലതു കൈ പിടിച്ച് എഴുന്നേല്പിച്ചു. ഉടന്‍ തന്നെ അയാളുടെ പാദങ്ങളും കാലുകളും കരുത്തുള്ളതായി."
8 അയാള്‍ ചാടിയെണീറ്റു നടക്കാന്‍ തുടങ്ങി. അയാള്‍ അവരോടൊത്തു ദൈവാലയത്തിലേക്കു നടന്നു. അയാള്‍ നടക്കുകയും ചാടുകയും ദൈവത്തെ സ്തുതിക്കുകയും ചെയ്തു."
9 [This verse may not be a part of this translation]"
10 [This verse may not be a part of this translation]"
11 അയാള്‍ പത്രൊസിന്‍റെയും യോഹന്നാന്‍റെയും കൈകളില്‍ പിടിച്ചു നിന്നു. അയാള്‍ സുഖപ്പെട്ടതു കണ്ട് എല്ലാവരും അത്ഭുതസ്തബ്ധരായി. അവര്‍ ശലോമോന്‍റെ മണ്ഡപത്തില്‍ പത്രൊസിന്‍റെയും യോഹന്നാന്‍റെയും അടുത്തേക്ക് ഓടി."
12 അതു കണ്ട് പത്രൊസ് അവരോട് പറഞ്ഞു, “എന്‍റെ യെഹൂദസഹോദരന്മാരേ, നിങ്ങളെന്താണിതിലിത്ര അത്ഭുതപ്പെടുന്നത്. അയാളെ നടക്കുമാറാക്കിയത് ഞങ്ങളാണെന്ന മട്ടിലാണല്ലോ നിങ്ങള്‍ നോക്കുന്നത്. ഞങ്ങളുടെ നന്മകൊണ്ടാണ് ഇതെല്ലാം സാദ്ധ്യമായതെന്നു നിങ്ങള്‍ കരുതുന്നുവോ?"
13 അല്ല! ദൈവമാണിതു ചെയ്തത്. അവന്‍ അബ്രാഹാമിന്‍റെയും യിസ്ഹാക്കിന്‍റെയും യാക്കോബിന്‍റെയും ദൈവമാകുന്നു. നമ്മുടെ എല്ലാ പൂര്‍വ്വികരുടെയും ദൈവമാണവന്‍. അവന്‍ തന്‍റെ വിശിഷ്ടസേവകനായ യേശുവിന് മഹത്വം നല്‍കി. പക്ഷേ നിങ്ങള്‍ യേശുവിനെ കൊല്ലാനുള്ള വിധിയാണു നല്‍കിയത്. യേശുവിനെ മോചിപ്പിക്കാന്‍ പീലാത്തോസ് തീരുമാനിച്ചു. പക്ഷേ നിങ്ങള്‍ യേശുവിനെ വേണ്ടെന്നു പീലാത്തൊസിനോടു പറഞ്ഞു."
14 യേശു പരിശുദ്ധനും നിഷ്കളങ്കനും ആയിരുന്നു. എങ്കിലും നിങ്ങള്‍ അവനെ വെടിഞ്ഞു. യേശുവിനു പകരം കൊലയാളിയെ മോചിപ്പിക്കാന്‍ നിങ്ങള്‍ പീലാത്തൊസിനോട് ആവശ്യപ്പെട്ടു."
15 ജീവന്‍ നല്‍കുന്നവനെ നിങ്ങള്‍ കൊല്ലുകയും ചെയ്തു! എന്നാല്‍ ദൈവം അവനെ പുനരുജ്ജീവിപ്പിച്ചു. ഞങ്ങള്‍ അതിനു സാക്ഷികളാണ്. ഞങ്ങള്‍ സ്വന്തം കണ്ണുകള്‍കൊണ്ട് കണ്ടതാണ്."
16 യേശുവിന്‍റെ ശക്തിയാണ് ഈ മുടന്തനെ സുഖപ്പെടുത്തിയത്. ഞങ്ങള്‍ യേശുവിന്‍റെ ശക്തിയില്‍ വിശ്വസിക്കുന്നതു കൊണ്ടാണിങ്ങനെ സംഭവിച്ചത്. നിങ്ങള്‍ക്കിയാളെ കാണാം. നിങ്ങള്‍ക്കിയാളെ അറിയുകയും ചെയ്യാം. യേശുവിലുള്ള വിശ്വാസമാണയാളെ പൂര്‍ണ്ണമായും സുഖപ്പെടുത്തിയത്. അങ്ങനെ സംഭവിക്കുന്നത് നിങ്ങളെല്ലാം കണ്ടു."
17 “എന്‍റെ സഹോദരന്മാരേ, നിങ്ങള്‍ ചെയ്യുന്നതെന്തെന്ന് നിങ്ങള്‍ക്കു തന്നെ അറിയാഞ്ഞതിനാലാണ് നിങ്ങള്‍ യേശുവിനോടിങ്ങനെ ചെയ്തതെന്ന് എനിക്കറിയാം. നിങ്ങളുടെ നേതാക്കള്‍ക്കും മനസ്സിലായിട്ടില്ല."
18 ഇതെല്ലാം സംഭവി ക്കുമെന്നും ക്രിസ്തു കഷ്ടം സഹിക്കുകയും മരിക്കുകയും ചെയ്യുമെന്നും ദൈവം തന്‍റെ പ്രവാചകരിലൂടെ പറഞ്ഞു. ദൈവം അതെങ്ങനെ നിറവേറ്റിയെന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞിട്ടുണ്ട്."
19 അതുകൊണ്ട് നിങ്ങള്‍ മാനസാന്തരപ്പെട്ട് ദൈവത്തിലേക്ക് മടങ്ങിവരിക. എങ്കിലേ നിങ്ങളുടെ പാപങ്ങള്‍ പൊറുക്കപ്പെടൂ."
20 അപ്പോള്‍ ദൈവം നിങ്ങള്‍ക്കു ആത്മീയസമാശ്വാസത്തിന്‍റെ സമയം നല്‍കും. അവന്‍ ക്രിസ്തുവുമായി തെരഞ്ഞെടുത്ത യേശുവിനെ നല്‍കും."
21 എല്ലാം വീണ്ടും ശരിയാകും വരെ യേശു സ്വര്‍ഗ്ഗത്തില്‍ താമസിക്കുമെന്നു മാത്രം. വളരെ മുന്പു തന്നെ തന്‍റെ വിശുദ്ധപ്രവാചകര്‍ വഴി പ്രസംഗിച്ചപ്പോഴേ ദൈവം ഈ സമയത്തെപ്പറ്റി പറഞ്ഞിട്ടുണ്ട്."
22 മോശെ പറഞ്ഞു, ‘കര്‍ത്താവായ നിങ്ങളുടെ ദൈവം നിങ്ങള്‍ക്കൊരു പ്രവാചകനെ നല്‍കും. ആ പ്രവാചകന്‍ നിങ്ങളുടെ ഇടയില്‍ നിന്നും തന്നെ വരും. അവന്‍ എന്നെപ്പോലെയായിരിക്കും. പ്രവാചകര്‍ നിങ്ങളോടു പറയുന്നതെല്ലാം നിങ്ങള്‍ പ്രവര്‍ത്തിക്കണം."
23 ആ പ്രവാചകനെ അനുസരിക്കാത്തവന്‍ ദൈവത്തിന്‍റെ ജനതയില്‍ നിന്ന് അകറ്റപ്പെടുകയും മരിക്കുകയും ചെയ്യും."
24 ശമുവേലും അവന്‍റെ പിന്നിലുള്ള എല്ലാ പ്രവാചകരും ഈ സമയത്തെക്കുറിച്ച് പറയുകയും പ്രവചിക്കുകയും ചെയ്തിട്ടുണ്ട്."
25 പ്രവാചകര്‍ പറഞ്ഞതെല്ലാം നിങ്ങള്‍ക്കു ലഭിച്ചിട്ടുണ്ട്. നിങ്ങളുടെ പിതാക്കന്മാരുമായി ദൈവം ഏര്‍പ്പെട്ട നിയമം നിങ്ങള്‍ക്കു ലഭിച്ചിട്ടുണ്ട്. ‘നിന്‍റെ സന്തതിയാല്‍ ഭൂമിയിലെ എല്ലാ രാജ്യങ്ങളും അനുഗ്രഹിക്കപ്പെടും എന്ന് ദൈവം നിങ്ങളുടെ പിതാവായ അബ്രാഹാമിനോട് അരുളിച്ചെയ്തിട്ടുണ്ട്."
26 ദൈവം അവന്‍റെ വിശിഷ്ട ദാസനെ അയച്ചു. നിങ്ങള്‍ക്കിടയിലേക്കാണ് ആദ്യം അവനെ അയച്ചത്. നിങ്ങളെ അനുഗ്രഹിക്കാനാണ് ദൈവം യേശുവിനെ അയച്ചത്. അവന്‍ നിങ്ങളെ ഓരോരുത്തരേയും പാപങ്ങളില്‍ നിന്നകറ്റി അതു പ്രവര്‍ത്തിക്കുന്നു."
1 പത്രൊസും യോഹന്നാനും ജനങ്ങളോടു പ്രസംഗിച്ചുകൊണ്ടു നില്‍ക്കവേ ചിലര്‍ അവരെ സമീപിച്ചു. അവര്‍ യെഹൂദപുരോഹിതരും ദൈവാലയം കാവല്‍ക്കാരുടെ നായകനും ഏതാനും സദൂക്യരും ആയിരുന്നു."
2 പത്രൊസും യോഹന്നാനും ആളുകളെ പഠിപ്പിക്കുന്ന കാര്യങ്ങളില്‍ അവര്‍ ക്ഷുഭിതരായിരുന്നു. യേശുവിനെപ്പറ്റി പറയുന്പോള്‍ മനുഷ്യര്‍ മരിച്ചവരില്‍ നിന്നും ക്രിസ്തുവില്‍ കൂടി ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് അവര്‍ പഠിപ്പിക്കുന്നു."
3 യെഹൂദ നേതാക്കള്‍ പത്രൊസിനെയും യോഹന്നാനെയും പിടിച്ചു തടവിലാക്കി. അപ്പോള്‍ രാത്രിയായിരുന്നതിനാല്‍ അവര്‍ അപ്പൊസ്തലന്മാരെ പിറ്റേന്നു രാവിലെവരെ തുറുങ്കില്‍ പാര്‍പ്പിച്ചു."
4 എന്നാല്‍ പത്രൊസിന്‍റെയും യോഹന്നാന്‍റെയും പ്രസംഗം കേട്ട അനേകം പേര്‍ അവനില്‍ വിശ്വസിച്ചു. വിശ്വസിച്ച പുരുഷന്മാരുടെ എണ്ണം തന്നെ അഞ്ചായിരത്തോളമായി ഉയര്‍ന്നു."
5 പിറ്റേന്ന് യെഹൂദനേതാക്കളും ജനത്തിന്‍റെ മൂപ്പന്മാരും ശാസ്ത്രിമാരും യെരൂശലേമില്‍ സമ്മേളിച്ചു."
6 ഹന്നാവും (മഹാപുരോഹിതന്‍), കയ്യഫാവും, യോഹന്നാനും, അലക്സാന്തരും, അവിടെ ഉണ്ടായിരുന്നു. മഹാപുരോഹിതന്‍റെ കുടുംബത്തിലെ എല്ലാവരും ഉണ്ടായിരുന്നു."
7 അവര്‍ പത്രൊസിനെയും യോഹന്നാനെയും ആളുകളുടെ മുന്നില്‍ നിര്‍ത്തി. “നിങ്ങളെങ്ങനെ ആ മുടന്തനെ സുഖപ്പെടുത്തി? ഏതു ശക്തിയാണു നിങ്ങള്‍ ഉപയോഗിച്ചത്? ആരാണു നിങ്ങള്‍ക്കതിനുള്ള അധികാരം തന്നത്?” എന്നീ ചോദ്യങ്ങ ള്‍ യെഹൂദനേതാക്കള്‍ അവരോട് പലവട്ടം ചോദിച്ചു."
8 അപ്പോള്‍ പത്രൊസില്‍ പരിശുദ്ധാത്മാവ് നിറഞ്ഞു, അവന്‍ അവരോടു പറഞ്ഞു, “ജനനേതാക്കളേ, മൂപ്പന്മാരേ,"
9 ഞങ്ങളൊരു മുടന്തനു ചെയ്ത നന്മയുടെ പേരില്‍ ഞങ്ങളെ ചോദ്യം ചെയ്യുകയാണോ? അയാളെ സുഖപ്പെടുത്തിയത് ആരാണന്നാണല്ലേ നിങ്ങളുടെ ചോദ്യം?"
10 ഞങ്ങള്‍ നിങ്ങളെയും എല്ലാ യെഹൂദ ജനത്തെയും അറിയാക്കാന്‍ ആഗ്രഹിക്കുന്നു. ഇയാള്‍ സുഖപ്പെട്ടത് നസ്രായനായ യേശുക്രിസ്തുവിന്‍റെ ശക്തിയാലാണ്. നിങ്ങള്‍ യേശുവിനെ ക്രൂശിച്ചു, ദൈവം അവനെ പുനരുജ്ജീവിപ്പിച്ചു, മുടന്തനായിരുന്ന ഇയാള്‍ക്ക് യേശുക്രിസ്തുവിന്‍റെ ശക്തിയാല്‍ ഇപ്പോള്‍ നടക്കാനും നിങ്ങള്‍ക്കു മുന്നില്‍ നില്‍ക്കാനും കഴിയുന്നു."
11 യേശു ‘പണിക്കാരായ നിങ്ങള്‍ വലിച്ചെറിഞ്ഞ കല്ലാണ്; പക്ഷേ ആ കല്ലിപ്പോള്‍ മൂലക്കല്ലായിരിക്കുന്നു. സങ്കീര്‍ത്തനങ്ങള്‍ 118:22"
12 മനുഷ്യരെ രക്ഷിക്കാന്‍ കഴിയുന്ന ഒരേയൊരാള്‍ യേശുവാണ്. ആകാശത്തിനു കീഴില്‍ മനുഷ്യരെ രക്ഷിക്കാന്‍ ശക്തിയുള്ള ഒരേയൊരു നാമം അവന്‍റേതാണ്. നമ്മള്‍ യേശുവിലൂടെ രക്ഷിക്കപ്പെടണം.”"
13 യോഹന്നാനും പത്രൊസിനും യാതൊരുവിധ പ്രത്യേക പരിശീലനമോ, വിദ്യാഭ്യാസമോ ഇല്ലെന്നും യെഹൂദനേതാക്കള്‍ക്കു മനസ്സിലായി. അവര്‍ നിര്‍ഭയരായി സംസാരിക്കുന്നതു കണ്ട യെഹൂദനേതാക്കള്‍ അത്ഭുതപ്പെട്ടു. പത്രൊസും യോഹന്നാനും യേശുവിന്‍റെ കൂടെ ഉണ്ടായിരുന്നവര്‍ ആണെന്നും അവര്‍ മനസ്സിലാക്കി."
14 മുടന്തന്‍ രണ്ട് അപ്പൊ സ്തലന്മാരോടുമൊത്ത് നില്‍ക്കുന്നത് അവര്‍ കണ്ടു. അയാള്‍ സുഖപ്പെട്ടതും. അതിനാല്‍ അപ്പൊസ്തലന്മാര്‍ക്കെതിരെ അവര്‍ക്ക് ഒന്നും പറയാനായില്ല."
15 അവരോട് അവിടം വിട്ടുപോകുവാന്‍ യെഹൂദനേതാക്കള്‍ ആവശ്യപ്പെട്ടു. തങ്ങള്‍ ഇനി എന്തു ചെയ്യണമെന്ന് നേതാക്കള്‍ പരസ്പരം ആലോചിച്ചു."
16 അവര്‍ പറഞ്ഞു, “ഇവരെ നാമെന്തു ചെയ്യണം? അവരൊരു മഹത്തായ അത്ഭുതം പ്രവര്‍ത്തിച്ചുവെന്ന് യെരൂശലേം ജനത മുഴുവന്‍ അറിഞ്ഞു. അതു വ്യക്തവു മാണ്. ആ സത്യം നിഷേധിക്കാന്‍ സാദ്ധ്യവുമല്ല."
17 എന്നാല്‍ ഈ മനുഷ്യനെപ്പറ്റി പ്രസംഗിക്കരുതെന്നു ഭീഷണിപ്പെടുത്തണം. എന്നാല്‍ ഇത് ഇതില്‍ കൂടുതലായി ആളുകളുടെ ഇടയില്‍ പ്രചരിക്കില്ല.”"
18 അതുകൊണ്ട് യെഹൂദനേതാക്കള്‍ പത്രൊസിനെയും യോഹന്നാനെയും വീണ്ടും വിളിച്ചു. യേശുവിന്‍റെ നാമത്തില്‍ ഒന്നും പ്രസംഗിക്കുകയോ ഉപദേശിക്കുകയോ ചെയ്യരുതെന്ന് അവര്‍ അപ്പൊസ്തലന്മാരോടു നിര്‍ദ്ദേശിച്ചു."
19 പക്ഷേ പത്രൊസും യോഹന്നാനും മറുപടി പറഞ്ഞു, “നിങ്ങള്‍ ആലോചിക്കുന്നതു ശരിയാണോ? ദൈവത്തിനെന്താണു വേണ്ടത്. ഞങ്ങള്‍ ദൈവത്തിനെയോ നിങ്ങളേയോ അനുസരിക്കേണ്ടത്?"
20 ഞങ്ങള്‍ക്ക് അടങ്ങിയിരിക്കാനാവില്ല. ഞങ്ങള്‍ കണ്ടതും കേട്ടതുമൊക്കെ ഞങ്ങള്‍ക്കു പ്രസംഗിച്ചേ പറ്റൂ.”"
21 [This verse may not be a part of this translation]"
22 [This verse may not be a part of this translation]"
23 പത്രൊസും യോഹന്നാനും യെഹൂദനേതാക്കന്മാരുടെ സഭയില്‍ നിന്നും തങ്ങളുടെ ആള്‍ക്കാര്‍ക്കിടയിലേക്കു പോയി. മഹാപുരോഹിതരും ജനത്തിന്‍റെ മൂപ്പന്മാരും തങ്ങളോടു പറഞ്ഞതെല്ലാം അവര്‍ വിശ്വാസിസംഘത്തോടു പറഞ്ഞു."
24 ഇതുകേട്ടു വിശ്വാസികള്‍ ഒരേ മനസ്സോടെ ദൈവത്തോടു പ്രാര്‍ത്ഥിച്ചു. “പ്രഭോ, ആകാശത്തിന്‍റെയും ഭൂമിയുടെയും കടലിന്‍റെയും അതിലുള്ള എല്ലാറ്റിന്‍റെയും സൃഷ്ടാവാണ് അവിടുന്ന്."
25 ഞങ്ങളുടെ പിതാവായ ദാവീദ് അവിടുത്തെ ദാസനായിരുന്നു. പരിശുദ്ധാത്മാവിന്‍റെ സഹായത്താല്‍ അവന്‍ ഈ വാക്കുള്‍ എഴുതി: ‘ജാതികള്‍ വിളിച്ചു കൂവിയതെന്തിന്? ലോകരെന്തിനു നിഷ്പ്രയോജനമായി ദൈവദോഷം ചിന്തിക്കുന്നു?"
26 കര്‍ത്താവിനും അവന്‍റെ ക്രിസ്തുവിനും എതിരായി ഭൂമിയിലെ രാജാക്കന്മാര്‍ തയ്യാറായി, ഭരണാധിപന്മാര്‍ ഒത്തുകൂടി.’ സങ്കീര്‍ത്തനങ്ങള്‍ 2:1-2"
27 ഹെരോദാവും പൊന്തിയൊസ് പീലാത്തൊസും രാജ്യങ്ങളും യെഹൂദജനതയുമെല്ലാം യെരൂശലേമില്‍ യേശുവിനെതിരെ തിരിഞ്ഞപ്പോള്‍ ഇതെല്ലാം യഥാര്‍ത്ഥത്തിലും സംഭവിച്ചു. ക്രിസ്തുവായി അവിടുന്ന് (ദൈവം) അഭിക്ഷിക്തനാക്കിയ അങ്ങയുടെ പരിശുദ്ധദാസനാണ് യേശു."
28 അങ്ങയുടെ പരിപാടികളെ നടപ്പാക്കാനാണവര്‍ ഒത്തുകൂടിയത്. അവിടുത്തെ ശക്തിയും ഇച്ഛയും അനുസരിച്ചാണിതെല്ലാം സംഭവിച്ചത്."
29 കര്‍ത്താവേ, അതുകൊണ്ടിപ്പോള്‍ അവര്‍ പറയുന്നതു ശ്രദ്ധിക്കുക. അവര്‍ ഞങ്ങളെ ഭയപ്പെടുത്താന്‍ ശ്രമിക്കുന്നു. കര്‍ത്താവേ, ഞങ്ങള്‍ അവിടുത്തെ ദാസര്‍. ഭയമില്ലാതെ ഞങ്ങള്‍ പറയുവാന്‍ അങ്ങ് ഏല്പിച്ചത് പറയുവാന്‍ ഞങ്ങളെ സഹായിക്കുക."
30 അങ്ങയുടെ ശക്തികാട്ടി ഞങ്ങള്‍ക്കു ധൈര്യം പകരുക. രോഗികളെ സുഖപ്പെടുത്തുക, സാക്ഷ്യങ്ങള്‍ നല്‍കുക, അങ്ങയുടെ വിശുദ്ധദാസനായ യേശുവിന്‍റെ ശക്തിയാല്‍ വീര്യപ്രവൃത്തികള്‍ കാട്ടുക.”"
31 അവര്‍ പ്രാര്‍ത്ഥിച്ചു കഴിഞ്ഞപ്പോള്‍ അവര്‍ നിന്ന സ്ഥലം കുലുങ്ങി. അവരിലെല്ലാം പരിശുദ്ധാത്മാവ് വന്നു നിറഞ്ഞു. ദൈവത്തിന്‍റെ സന്ദേശം* പിന്നീടവര്‍ ഭയമില്ലാതെ പ്രസംഗിച്ചു."
32 വിശ്വാസികളുടെ സംഘം ഹൃദയംകൊണ്ട് കൂട്ടിച്ചേര്‍ക്കപ്പെട്ടു. അവര്‍ക്കു ഒരേ ആത്മാവുമായിരുന്നു. തനിക്കുള്ളതൊക്കെ തന്‍റേതാണെന്ന് സംഘത്തിലെ ഒരാള്‍പോലും പറഞ്ഞില്ല. പകരം, അവരെല്ലാം പങ്കുവച്ചു."
33 കര്‍ത്താവായ യേശു മരണത്തില്‍നിന്നും ഉയിര്‍ത്തെഴുന്നേറ്റുവെന്ന് അപ്പൊസ്തലന്മാര്‍ ശക്തിയോടെ ആളുകളോടു പറഞ്ഞു. ദൈവം എല്ലാ വിശ്വാസികളെയും അനുഗ്രഹിക്കുകയും ചെയ്തു."
34 അവര്‍ക്കു വേണ്ടതെല്ലാം കിട്ടി. കാരണം നിലവും വീടുമുള്ളവരുമെല്ലാം അവ വിറ്റു പണമാക്കി കൊണ്ടുവന്നു. ആ പണം"
35 അവര്‍ അപ്പൊസ്തലന്മാരെ ഏല്പിച്ചു. പിന്നീട് ഓരോരുത്തര്‍ക്കും ആവശ്യമുള്ളവ നല്‍കപ്പെട്ടു."
36 യോസേഫ് എന്നു പേരായ ഒരു വിശ്വാസി ഉണ്ടായിരുന്നു. അപ്പൊസ്തലന്മാര്‍ അവനെ ബര്‍ന്നബാസ് എന്നു വിളിച്ചു. (‘പരസഹായി’ എന്നാണ് ഈ പേരിനര്‍ത്ഥം) അയാള്‍ കുപ്രസില്‍ ജനിച്ചൊരു ലേവ്യന്‍ ആയിരുന്നു."
37 അയാള്‍ക്കു കുറച്ചു നിലമുണ്ടായിരുന്നു. അയാള്‍ അതു വിറ്റ് ആ പണം കൊണ്ടുവന്ന് അപ്പൊസ്തലന്മാരെ ഏല്പിച്ചു."
1 അനന്യാസ് എന്നു പേരായ ഒരാള്‍ ജീവിച്ചിരുന്നു. അയാളുടെ ഭാര്യയുടെ പേര് സഫീരയെന്നും. അയാള്‍ തനിക്കുണ്ടായിരുന്ന കുറച്ചു നിലം വിറ്റു."
2 പക്ഷേ അയാള്‍ കിട്ടിയ പണത്തിന്‍റെ ഒരു ഭാഗം മാത്രമേ അപ്പോസ്തലന്മാരെ ഏല്പിച്ചുള്ളൂ. കുറച്ചു പണം അയാള്‍ തനിക്കായി രഹസ്യമായി മാറ്റിവച്ചു. അയാളുടെ ഭാര്യയ്ക്ക് അത് അറിയാമായിരുന്നു എങ്കിലും അവളും അത് അംഗീകരിച്ചു."
3 പത്രൊസ് പറഞ്ഞു, “അനന്യാസേ എന്തിനാണ് സാത്താനെ നിന്‍റെ ഹൃദയം നിയന്ത്രിക്കാന്‍ അനുവദിച്ചത്? നീ നുണ പറയുകയും പരിശുദ്ധാത്മാവിനെ വിഡ്ഢിയാക്കാന്‍ ശ്രമിക്കുകയും ചെയ്തിരിക്കുന്നു. നീ നിന്‍റെ നിലം വിറ്റു. പക്ഷേ എന്തുകൊണ്ടാണ് നീ കുറേ പണം നിനക്കായി സൂക്ഷിക്കുന്നത്."
4 ആ ഭൂമി വില്‍ക്കും മുന്പ് അത് നിന്‍റേതായിരുന്നു. അതു വിറ്റുകിട്ടിയ പണം എങ്ങനെയും ചിലവഴിക്കാന്‍ നിനക്കു സ്വാതന്ത്ര്യമുണ്ടുതാനും. പിന്നെ നീയെന്തിനാണ് ഈ ദുഷ്ടരീതിയില്‍ ചിന്തിച്ചത്? നീ ദൈവത്തോടാണ് മനുഷ്യരോടല്ല നുണ പറഞ്ഞത്.”"
5 [This verse may not be a part of this translation]"
6 [This verse may not be a part of this translation]"
7 മൂന്നു മണിക്കൂറോളം കഴിഞ്ഞപ്പോള്‍ അയാളുടെ ഭാര്യ കടന്നുവന്നു. അവളുടെ ഭര്‍ത്താവിനു സംഭവിച്ചതൊന്നും സഫീര അറിഞ്ഞിരുന്നില്ല."
8 പത്രൊസ് അവളോടു പറഞ്ഞു, “നിങ്ങളുടെ നിലം വിറ്റപ്പോള്‍ എത്ര പണം കിട്ടിയെന്ന് എന്നോടു പറയുക. അത് അത്രയ്ക്കു തന്നെയായിരുന്നോ?” സഫീര മറുപടി പറഞ്ഞു, “അതെ അത്രയും തന്നെയാണു കിട്ടിയത്.”"
9 പത്രൊസ് അവളോടു പറഞ്ഞു, “എന്തിനാണു നീയും ഭര്‍ത്താവും ഇങ്ങനെ കര്‍ത്താവിന്‍റെ ആത്മാവിനെ പരീക്ഷിക്കാന്‍ സമ്മതിച്ചത്? നോക്കൂ! നീ ആ കാലടിയൊച്ചകള്‍ കേള്‍ക്കുന്നില്ലേ? നിന്‍റെ ഭര്‍ത്താവിന്‍റെ ശവസം സ്കാരം നടത്തിയവര്‍ ഇതാ എത്തിയിരിക്കുന്നു. അവര്‍ നിന്നെയും അതേപോലെ കൊണ്ടുപോകും.”"
10 ആ നിമിഷം സഫീര താഴെ വീണു മരിച്ചു. ചെറുപ്പക്കാര്‍ വന്നപ്പോള്‍ അവള്‍ മരിച്ചുകിടക്കുന്നതു കണ്ടു. അവര്‍ അവളെയും പുറത്തേക്കു കൊണ്ടുപോയി. അവളുടെ ഭര്‍ത്താവിന്‍റെ അടുത്ത് സംസ്കരിച്ചു."
11 ഇക്കാര്യം കേട്ട വിശ്വാസികളും മറ്റുള്ളവരും ഭയന്നു."
12 അപ്പൊസ്തലന്മാര്‍ പല അത്ഭുതങ്ങളും വീര്യപ്രവര്‍ത്തികളും ചെയ്തു. ജനങ്ങളെല്ലാം അതു കണ്ടു. അപ്പൊസ്തലന്മാര്‍ ശലോമോന്‍റെ മണ്ഡപത്തില്‍ ഒത്തുകൂടിയിരിക്കുകയായിരുന്നു; അവര്‍ക്കെല്ലാം ഒരേ ലക്ഷ്യമായിരുന്നു."
13 മറ്റുള്ളവര്‍ക്ക് അവരോടൊത്തു നില്‍ക്കുന്നതു ഫലവത്തായതല്ലെന്നു തോന്നി. എല്ലാവര്‍ക്കും അവരെപ്പറ്റി നല്ലതേ പറയാനുണ്ടായിരുന്നുള്ളൂ."
14 കൂടുതല്‍ കൂടുതല്‍ ആള്‍ക്കാര്‍ കര്‍ത്താവില്‍ വിശ്വസിക്കുകയും അനേകം സ്ത്രീപുരുഷന്മാര്‍ വിശ്വാസികളുടെ ഇടയിലേക്കു ചേരുകയും ചെയ്തു."
15 അതുകൊണ്ട് ആളുകള്‍ രോഗികളെ വഴിയിലേക്കു കൊണ്ടുവന്നു. പത്രൊസ് അതുവഴി വരുന്നുണ്ടെന്ന് അവര്‍ അറിഞ്ഞിരുന്നു. അതിനാലവര്‍ കട്ടിലുകളിലും മെത്തകളിലും കിടത്തി രോഗികളെ കൊണ്ടുവന്നു. രോഗികളെ പത്രൊസിന്‍റെ നിഴലു തൊടീച്ചാല്‍ പോലും മതി ഭേദമാകാന്‍ എന്നവര്‍ കരുതി."
16 യെരൂശലേമിനു ചുറ്റുമുള്ള എല്ലാ നഗരങ്ങളില്‍നിന്നും ആളുകളെത്തി. അവരെല്ലാം രോഗികളെയും ദുരാത്മാക്കള്‍ ബാധിച്ചവരെയും കൊണ്ടു വന്നിരുന്നു. എല്ലാവരെയും പത്രൊസ് സുഖപ്പെടുത്തി."
17 മഹാപുരോഹിതനും അയാളുടെ സുഹൃത്തുക്കളും (സദൂക്യര്‍) അസൂയാലുക്കളായി."
18 അവര്‍ അപ്പൊസ്തലന്മാരെ പിടിച്ചു തടവിലാക്കി."
19 പക്ഷേ രാത്രിയില്‍ കര്‍ത്താവിന്‍റെ ഒരു ദൂതന്‍ വന്ന് തടവറയുടെ വാതില്‍ തുറന്നു. ദൂതന്‍ അപ്പൊസ്തലന്മാരെ പുറത്തേക്കു നയിച്ചു. ദൂതന്‍ പറഞ്ഞു,"
20 “പോയി ദൈവാലയത്തില്‍ നില്‍ക്കുക. എല്ലാവരോടും യേശുവിന്‍റെ പുതിയ ജീവനെപ്പറ്റി പറയുക.”"
21 ആ ദൂതന്‍ പറഞ്ഞതനുസരിച്ച് അപ്പൊസ്തലന്മാര്‍ ദൈവാലയപ്പറന്പിലേക്കു പോയി. അത് അതിരാവിലെ ആയിരുന്നു. അപ്പൊസ്തലന്മാര്‍ ആളുകളെ ഉപദേശിക്കാന്‍ ആരംഭിച്ചു. മഹാപുരോഹിതനും സുഹൃത്തുക്കളും ദൈവാലയത്തിലേക്കെത്തി. അവര്‍ യെഹൂദ നേതാക്കളുടെയും യെഹൂദമൂപ്പന്മാരുടെയും യോഗം വിളിച്ചുകൂട്ടി. അപ്പൊസ്തലന്മാരെ കൊണ്ടുവന്നതിന് അവര്‍ ചിലരെ തടവറയിലേക്കയച്ചു."
22 എന്നാല്‍ അവര്‍ക്ക് അപ്പൊസ്തലന്മാരെ തടവറയില്‍ കാണാന്‍ കഴിഞ്ഞില്ല. അവര്‍ മടങ്ങിവന്ന് ഇക്കാര്യം യെഹൂദനേതാക്കളെ അറിയിച്ചു."
23 അവര്‍ പറഞ്ഞു, “തടവറ അടച്ചുപൂട്ടിയിരുന്നു. വാതില്‍ക്കല്‍ പാറാവുകാരും ഉണ്ടായിരുന്നു. പക്ഷേ വാതില്‍ തുറന്നപ്പോള്‍ തടവറ ശൂന്യമായിരുന്നു!”"
24 ദൈവാലയ കാവല്‍ക്കാരുടെ നേതാവും പുരോഹിതപ്രമുഖരും ഇതു കേട്ടു. അവരാകെ കുഴങ്ങി. അവര്‍ അത്ഭുതപ്പെട്ടു. “ഇതിന്‍റെ ഭവിഷ്യത്തുക്കള്‍ എന്തായിരിക്കും?”"
25 അപ്പോള്‍ ഒരാള്‍ അവിടെ വന്ന് അവരോടു പറഞ്ഞു, “നോക്കൂ, നിങ്ങള്‍ തുറങ്കിലടച്ചവര്‍ ദൈവാലയത്തില്‍ നില്‍ക്കുന്നു. അവര്‍ ആളുകളെ ഉപദേശിക്കുകയാണ്?”"
26 അപ്പോള്‍ കാവല്‍ക്കാരുടെ നേതാവും അവന്‍റെയാള്‍ക്കാരും പുറത്തേക്കു പോയി. അപ്പൊസ്തലന്മാരെ പിടിച്ചുകൊണ്ടു വന്നു. എന്നാല്‍ ഭടന്മാര്‍ ആളുകളെ ഭയന്നതുകൊണ്ട് ശക്തി പ്രയോഗിച്ചില്ല. ആളുകള്‍ക്ക് ദേഷ്യം വന്ന് അവര്‍ തങ്ങളെ കല്ലെറിഞ്ഞു കൊല്ലുമെന്ന് ഭടന്മാര്‍ ഭയപ്പെട്ടു."
27 ഭടന്മാര്‍ അപ്പൊസ്തലന്മരെ പിടിച്ചുകൊണ്ടുവന്ന് നേതാക്കള്‍ക്കു മുന്നില്‍ നിര്‍ത്തി. മഹാപുരോഹിതന്‍ അവരെ ചോദ്യം ചെയ്തു."
28 അവന്‍ പറഞ്ഞു, “ഈ മനുഷ്യനെപ്പറ്റി പഠിപ്പിക്കുവാന്‍ പാടില്ലെന്നു ഞങ്ങള്‍ പറഞ്ഞിരുന്നില്ലേ? പക്ഷേ നിങ്ങളെന്താണു ചെയ്തതെന്നു നോക്കൂ! യെരൂശലേം മുഴുവന്‍ നിങ്ങള്‍ നിങ്ങളുടെ ഉപദേശം കൊണ്ടു നിറച്ചു. ഈ മനുഷ്യന്‍റെ മരണത്തില്‍ നിങ്ങള്‍ ഞങ്ങളെ കുറ്റവാളികളാക്കാന്‍ ശ്രമിക്കുന്നു.”"
29 പത്രൊസും മറ്റു അപ്പൊസ്തലന്മാരും മറുപടി പറഞ്ഞു, “ദൈവത്തെയാണ് നിങ്ങളെയല്ല ഞങ്ങള്‍ അനുസരിക്കേണ്ടത്!"
30 യേശുവിനെ നിങ്ങള്‍ വധിച്ചു. നിങ്ങള്‍ യേശുവിനെ ക്രൂശിച്ചു. പക്ഷെ ഞങ്ങളുടെയും ഞങ്ങളുടെ പൂര്‍വ്വികരുടെയും ദൈവം യേശുവിനെ മരണത്തില്‍ നിന്നും പുനരുജ്ജീവിപ്പിച്ചു!"
31 ദൈവം തന്‍റെ വലതുവശത്തേക്ക് ഉയര്‍ത്തിയ ഒരുവന്‍ യേശുവാണ്. ദൈവം യേശുവിനെ നമ്മുടെ നായകനും രക്ഷകനുമാക്കിത്തീര്‍ത്തു. യെഹൂദരെല്ലാവരും മാനസാന്തരപ്പെടുന്നതിനാണ് ദൈവം അതു ചെയ്തത്. അപ്പോള്‍ ദൈവത്തിനവരുടെ പാപങ്ങള്‍ ക്ഷമിക്കാനാവും."
32 ഇതെല്ലാം സംഭവിക്കുന്നത് ഞങ്ങള്‍ കണ്ടു. അതിനാല്‍ അതെല്ലാം സത്യമാണെന്ന് ഞങ്ങള്‍ക്കു പറയാനാവും. ഇതെല്ലാം സത്യമാണെന്നും പരിശുദ്ധാത്മാവ് കാണിക്കുന്നു. ദൈവം അവനെ അനുസരിക്കുന്ന എല്ലാവര്‍ക്കും പരിശുദ്ധാത്മാവിനെ നല്‍കി.”"
33 യെഹൂദനേതാക്കള്‍ ആ വാക്കുകള്‍ കേട്ടു കോപിതരായി. അപ്പൊസ്തലന്മാരെ വധിക്കാന്‍ അവര്‍ മാര്‍ഗ്ഗം ആരാഞ്ഞു."
34 യോഗത്തിലെ ഒരു പരീശന്‍ എഴുന്നേറ്റു. ഗമാലീയേല്‍ എന്നായിരുന്നു അയാളുടെ പേര്‍. ഒരു ശാസ്ത്രികൂടിയായ അയാളെ ആളുകള്‍ ബഹുമാനിച്ചിരുന്നു. അപ്പൊസ്തലന്മാരെ അല്പനേരത്തേക്കവിടുന്നു മാറ്റി നിര്‍ത്താന്‍ അയാള്‍ കല്പിച്ചു."
35 എന്നിട്ടയാള്‍ യെഹൂദരോടു പറഞ്ഞു, “യിസ്രായേല്‍ക്കാരേ, ഈ മനുഷ്യരെക്കുറിച്ചു നിങ്ങള്‍ ആസൂത്രണം ചെയ്യുന്ന കാര്യത്തില്‍ സൂക്ഷിക്കുക!"
36 കുറച്ചുകാലം മുന്പ് തദാസ് പ്രത്യക്ഷപ്പെട്ടു. താനാണു വന്പന്‍ എന്നയാള്‍ പ്രഖ്യാപിച്ചു. നാനൂറോളം പുരുഷന്മാര്‍ അവനോടു ചേര്‍ന്നു. പക്ഷേ അവന്‍ കൊല്ലപ്പെട്ടു. അവനെ അനുഗമിച്ചവരെല്ലാം നാലുപാടും ചിതറി ഓടി. അവര്‍ക്ക് ഒന്നും ചെയ്യുവാനാകുമായിരുന്നില്ല."
37 പിന്നീട് യൂദാ എന്നു പേരുള്ള ഒരുവന്‍ ഗലീലയില്‍നിന്നും പ്രത്യക്ഷപ്പെട്ടു. അതു ജനസംഖ്യ രേഖപ്പെടുത്തുന്ന കാലമായിരുന്നു. അയാളോടൊപ്പം കുറെ അനുയായികളും ഉണ്ടായിരുന്നു. അയാളും കൊല്ലപ്പെട്ടു. അയാളുടെ മുഴുവന്‍ അനുയായികളും ചിതറി ഓടിപ്പോയി."
38 അതുകൊണ്ട് ഞാനിപ്പോള്‍ പറയുന്നു: ഇവരില്‍ നിന്ന് അകന്നു നില്‍ക്കുക. അവരെ അവരുടെ വഴിക്കു വിടുക. മനുഷ്യരില്‍നിന്നാണ് അവരുടെ പരിപാടികള്‍ വരുന്നതെങ്കില്‍ അതു പരാജയപ്പെടും."
39 പക്ഷേ ഇതു ദൈവത്തില്‍ നിന്നാണെങ്കില്‍ അവരെ തടയാന്‍ നിങ്ങളെക്കൊണ്ടാവില്ല. നിങ്ങള്‍ ദൈവത്തിനെതിരായി പൊരുതുന്നവരായിപ്പോലും കാണപ്പെടും!” ഗമാലീയേലിന്‍റെ വാക്കുകളോട് യെഹൂദനേതാക്കള്‍ യോജിച്ചു."
40 അവര്‍ അപ്പൊസ്തലന്മാരെ വീണ്ടും വിളിച്ചു. അവരെ അടിക്കുകയും യേശുവിന്‍റെ നാമത്തില്‍ ഒന്നും പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നിട്ടവര്‍ അപ്പൊസ്തലന്മാരെ വിട്ടയച്ചു."
41 അപ്പൊസ്തലന്മാര്‍ അവിടം വിട്ടു. യേശുവിന്‍റെ നാമത്തെച്ചൊല്ലി അപമാനിതരാകാന്‍ അര്‍ഹത കിട്ടിയതില്‍ അവര്‍ ആഹ്ലാദിച്ചു."
42 അവര്‍ ഉപദേശം അവസാനിപ്പിച്ചില്ല. യേശു, ക്രിസ്തുവാണെന്ന സുവിശേഷം അവര്‍ പ്രസംഗിച്ചു നടന്നു. അവരിതെന്നും ദേവാലയത്തിലും വീടുകളിലും ചെയ്തു."
1 കൂടുതല്‍ കൂടുതല്‍ പേര്‍ യേശുവിന്‍റെ അനുയായികളായിക്കൊണ്ടിരുന്നു. അതേസമയം യവനഭാഷ സംസാരിക്കുന്ന അനുയായികള്‍ക്ക് മറ്റ് യെഹൂദരുമായി ഒരു തര്‍ക്കത്തില്‍ ഏര്‍പ്പെടേണ്ടിവന്നു. ദിവസം തോറുമുള്ള സാധാരണ വിതരണത്തില്‍ തങ്ങളുടെ വിധവകള്‍ക്ക് പങ്കു കിട്ടാറില്ലെന്നവര്‍ പരാതിപ്പെട്ടു."
2 പന്ത്രണ്ട് അപ്പൊസ്തലന്മാര്‍ അനുയായികളെ ഒന്നടങ്കം വിളിച്ചു കൂട്ടി. അപ്പൊസ്തലന്മാര്‍ അവരോടു പറഞ്ഞു, “ഞങ്ങള്‍ ദൈവവചന ഉപദേശം നിര്‍ത്തി. അതു നന്നല്ല. ഭക്ഷണം വിതരണം ചെയ്യുന്നതിലും നല്ലത് ദൈവവചനം ഉപദേശിക്കുന്നതാണ്."
3 അതുകൊണ്ട്, സഹോദരന്മാരേ, നിങ്ങളില്‍ നിന്ന് ഏഴുപേരെ തിരഞ്ഞെടുക്കുക. നല്ലവരെന്ന് എല്ലാവര്‍ക്കും അഭിപ്രായം ഉള്ളവരായിരിക്കണം അവര്‍. ജ്ഞാനവും ആത്മാവും നിറഞ്ഞവരായിരിക്കണം അവര്‍. അവര്‍ക്ക് ഞങ്ങള്‍ ഈ ജോലി നല്‍കാം."
4 അപ്പോള്‍ ഞങ്ങള്‍ക്ക് ഞങ്ങളുടെ സമയം പ്രാര്‍ത്ഥനയ്ക്കും ദൈവവചനഘോഷണത്തിനും ഉപയോഗിക്കാം.”"
5 എല്ലാവര്‍ക്കും ആ ആശയം ഇഷ്ടപ്പെട്ടു. അതിനാല്‍ അവര്‍ ഇനി പറയുന്ന ഏഴു പേരെ തിരഞ്ഞെടുത്തു: സ്തെഫാനൊസ്, (അതിയായ വിശ്വാസവും പരിശുദ്ധാത്മാവും നിറഞ്ഞ ഒരുവന്‍), ഫിലിപ്പൊസ്, പ്രൊഖൊരൊസ്, നിക്കാനോര്‍, തിമോന്‍, പര്‍മെനാസ്, യെഹൂദമതം സ്വീകരിച്ച അന്ത്യോക്ക്യാക്കാരനായ നിക്കൊലാവൊസ്."
6 അവര്‍ ഈ ഏഴു പേരെയും അപ്പൊസ്തലന്മാരുടെ മുന്പില്‍ നിര്‍ത്തി. അപ്പൊസ്തലന്മാര്‍ പ്രാര്‍ത്ഥിക്കുകയും തങ്ങളുടെ കൈകള്‍ അവര്‍ക്കു മേല്‍ വെക്കുകയും ചെയ്തു."
7 ദൈവവചനം കൂടുതല്‍ കൂടുതല്‍ ആളുകളില്‍ എത്തിക്കൊണ്ടിരുന്നു. യെരൂശലേമിലെ അനുയായികളുടെ എണ്ണം പെരുകിവന്നു. ഒരു വലിയ സംഘം യെഹൂദ സഹോദരന്മാര്‍ പോലും വിശ്വാസത്തിനു അധീനരായിത്തീര്‍ന്നു."
8 സ്തെഫാനൊസിന് ഒരു വലിയ അനുഗ്രഹം ലഭിച്ചു. വീര്യപ്രവര്‍ത്തികളും അടയാളങ്ങളും ജനങ്ങള്‍ക്കു കാട്ടാനുള്ള ശക്തികൂടി ദൈവം അവനു നല്‍കി."
9 പക്ഷേ ഏതാനും യെഹൂദര്‍ സ്തെഫാനൊസിനോട് തര്‍ക്കമായി. അവര്‍ ഒരു യെഹൂദപ്പള്ളിയില്‍ നിന്നുള്ളവരായിരുന്നു. വിമോചിതരുടെ യെഹൂദപ്പള്ളി എന്നാണതറിയപ്പെട്ടിരുന്നത്. (കുറേനക്കാര്‍ക്കും അലക്സന്ത്രിയക്കാര്‍ക്കും കൂടി വേണ്ടിയുള്ളതായിരുന്നു ഈ യെഹൂദപ്പള്ളി.) കിലിക്യയില്‍നിന്നും ആസ്യയില്‍നിന്നുമുള്ളവര്‍ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നു. അവരെല്ലാവരും വന്ന് സ്തെഫാനൊസിനോടു വാദിച്ചു."
10 പക്ഷേ ജ്ഞാനിയെപ്പോലെ സംസാരിക്കാന്‍ ആത്മാവ് സ്തെഫാനൊസിനെ സഹായിച്ചു. യെഹൂദര്‍ക്ക് വാദിക്കാന്‍ പറ്റാത്തവിധം ശക്തങ്ങളായിരുന്നു അവന്‍റെ വാക്കുകള്‍."
11 “സ്തെഫാനൊസ് മോശെക്കും ദൈവത്തിനുമെതിരായി പ്രസംഗിക്കുന്നത് ഞങ്ങള്‍ കേട്ടു.” എന്നു പറയാന്‍ ഒടുവില്‍ അവര്‍ ചിലരെ ചട്ടം കെട്ടി."
12 അങ്ങനെ ചെയ്യുക വഴി ഈ യെഹൂദര്‍ ജനങ്ങളെയും ജനത്തിന്‍റെ മൂപ്പന്മാരെയും ശാസ്ത്രിമാരെയും കോപാകുലരാക്കി. അവര്‍ കോപത്തോടെ വന്ന് സ്തെഫാനൊസിനെ പിടികൂടി. അവര്‍ അവനെ യെഹൂദനേതാക്കളുടെ ഒരു സഭയിലേക്ക് കൊണ്ടുപോയി."
13 യെഹൂദര്‍ ചില ആളുകളെ സഭയില്‍ വരുത്തി. സ്തെഫാനൊസിനെതിരെ കള്ളസാക്ഷി പറയാന്‍ യെഹൂദര്‍ ഏര്‍പ്പെടുത്തിയിരുന്നവര്‍ പറഞ്ഞു, “ഈ ദൈവാലയത്തെപ്പറ്റി ഇയാള്‍ ദുഷിച്ചുകൊണ്ടിരിക്കുന്നു. മോശെയുടെ ന്യായപ്രമാണത്തെയും ഇയാള്‍ ദുഷിക്കാറുണ്ട്."
14 നസറെത്തിലെ യേശു ഈ സ്ഥലം നശിപ്പിക്കുമെന്ന് അവന്‍ പറയുന്നത് ഞങ്ങള്‍ കേട്ടിട്ടുണ്ട്. മോശെ നമുക്കു തന്ന ആചാരക്രമങ്ങളെ യേശു തിരുത്തുമെന്നും ഇയാള്‍ പറയാറുണ്ടായിരുന്നു.”"
15 സഭയില്‍ കൂടിയിരുന്നവരെല്ലാം സ്തെഫാനൊസിനെ സശ്രദ്ധം വീക്ഷിച്ചു. അവന്‍റെ മുഖം ഒരു ദൂതന്‍റെ മുഖം പോലെയായിരിക്കുന്നത് അവര്‍ കണ്ടു."
1 മഹാപുരോഹിതന്‍ സ്തെഫാനൊസിനോടു ചോദിച്ചു, “ഇതെല്ലാം സത്യമാണോ?”"
2 സ്തെഫാനൊസ് മറുപടി പറഞ്ഞു, “എന്‍റെ യെഹൂദപിതാക്കളേ, സഹോദരന്മാരേ, എന്‍റെ വാക്കുകള്‍ ശ്രദ്ധിച്ചാലും, നമ്മുടെ മഹത്വമാര്‍ന്ന ദൈവം നമ്മുടെ പിതാവായ അബ്രാഹാമിനു പ്രത്യക്ഷപ്പെട്ടു. അബ്രാഹാം മെസൊപ്പൊത്താമ്യയില്‍ ആയിരുന്നു. അവന്‍ ഹാരാനില്‍ താമസിക്കും മുന്പായിരുന്നു അത്."
3 ദൈവം അബ്രാഹാമിനോടു പറഞ്ഞു, ‘നിന്‍റെ രാജ്യത്തെയും ബന്ധുക്കളെയും വിട്ട് ഞാന്‍ കാണിച്ചുതരുന്ന രാജ്യത്തേക്കു പോവുക."
4 അതിനാല്‍ അബ്രാഹാം കല്‍ദായ വിട്ടു. അവന്‍ ഹാരാന്‍ ദേശത്തേക്കു പോയി. അബ്രാഹാമിന്‍റെ പിതാവു മരിച്ചതിനു ശേഷം ദൈവം അവനെ നിങ്ങള്‍ ഇപ്പോള്‍ വസിക്കുന്ന ഈ ദേശത്തിലേക്കു അയച്ചു."
5 എന്നാല്‍ ദൈവം അയാള്‍ക്കു അല്പം പോലും സ്ഥലം നല്‍കിയില്ല. ഒരടിസ്ഥലം പോലും. എന്നാല്‍, ഭാവിയില്‍ അബ്രാഹാമിനും സന്തതി പരന്പരകള്‍ക്കുമായി ആ ദേശം നല്‍കാമെന്ന് ദൈവം അവനു വാഗ്ദാനം നല്‍കി. അബ്രാഹാമിനു കുട്ടികളൊന്നുമുണ്ടാകും മുന്പായിരുന്നു അത്.)"
6 ദൈവം ഇങ്ങനെയാണവനോട് അരുളിയത്: ‘നിന്‍റെ സന്തതികള്‍ മറ്റൊരു രാജ്യത്ത് വസിക്കും. അവിടെയവര്‍ അപരിചിതരാവും. അന്നാട്ടുകാര്‍ അവരെ അടിമകളാക്കുകയും നാനൂറു വര്‍ഷം പരുഷമായി കൈകാര്യം ചെയ്യുകയും ചെയ്യും."
7 പക്ഷേ അവരെ അടിമകളാക്കിയ രാജ്യത്തെ ഞാന്‍ ശിക്ഷിക്കും. ദൈവം ഇങ്ങനെകൂടി പറഞ്ഞു, ‘അതെല്ലാം സംഭവിച്ചതിനു ശേഷം നിന്‍റെയാള്‍ക്കാര്‍ ആ രാജ്യത്തു നിന്നും പുറത്തു കടക്കും. എന്നിട്ട് അവര്‍ ഇവിടെ ഈ സ്ഥലത്ത് എന്നെ ആരാധിക്കും."
8 ദൈവം അബ്രാഹാമുമായി ഒരു നിയമം ഉണ്ടാക്കി; പരിച്ഛേദനമായിരുന്നു ആ നിയമത്തിന്‍റെ അടയാളം. അതുകൊണ്ട് അബ്രാഹാം തനിക്കൊരു പുത്രനുണ്ടായപ്പോള്‍ അവന്‍റെ പരിച്ഛേദനകര്‍മ്മം എട്ടു ദിവസം പ്രായമായപ്പോള്‍ നടത്തി. യിസ്ഹാക്ക് എന്നായിരുന്നു ആ പുത്രന്‍റെ പേര്. യിസ്ഹാക്ക് തന്‍റെ പുത്രനായ യാക്കോബിന്‍റെയും യാക്കോബ് തന്‍റെ പുത്രന്മാരുടെയും പരിച്ഛേദനകര്‍മ്മം നടത്തി. ആ പുത്രന്മാരാണ് പില്‍ക്കാലത്ത് പന്ത്രണ്ടു പിതാക്കന്മാരായത്."
9 “ഈ പിതാക്കന്മാര്‍ക്ക് യോസേഫിനോട് (അവരുടെ ഇളയ സഹോദരന്‍) അസൂയ തോന്നി. അവര്‍ യോസേഫിനെ മിസ്രയീമിലേക്കു അടിമയായി വിറ്റു. എന്നാല്‍ ദൈവം യോസേഫിനോടൊത്തായിരുന്നു."
10 മിസ്രയീമില്‍ യോസേഫിന് ഒരുപാട് കഷ്ടങ്ങളുണ്ടായെങ്കിലും ആ അവസരങ്ങളിലൊക്കെ ദൈവം അവനെ രക്ഷിച്ചു. ഫറവോനായിരുന്നു മിസ്രയീമിലെ രാജാവ്. ഫറവോന്‍ യോസേഫിനെ ഇഷ്ടപ്പെടുകയും ദൈവദത്തമായി യോസേഫിനുള്ള ജ്ഞാനത്താല്‍ അയാളെ ബഹുമാനിക്കുകയും ചെയ്തു. അയാള്‍ യോസേഫിനെ മിസ്രയീമിന്‍റെ അധിപതിയാക്കി. ഫറവോന്‍റെ കൊട്ടാരവാസികളെ ഭരിക്കാനുള്ള അനുവാദം പോലും ഫറവോന്‍ യോസേഫിനു കൊടുത്തു."
11 പക്ഷേ മിസ്രയീമും, കനാന്‍ദേശവും രൂക്ഷമായ വറുതിയില്‍ പെട്ടതുമൂലം കടുത്ത ക്ഷാമവും ഉണ്ടായി. ജനങ്ങള്‍ക്കിതു വളരെ കഷ്ടപ്പാടുണ്ടാക്കി. നമ്മുടെ പിതാക്കന്മാര്‍ക്ക് ഭക്ഷണം കിട്ടാതായി."
12 എന്നാല്‍ മിസ്രയീമില്‍ ഭക്ഷ്യശേഖരമുണ്ടെന്ന് യാക്കോബ് കേട്ടു. അതുകൊണ്ടയാള്‍ നമ്മുടെ പിതാക്കന്മാരെ അവിടേക്കയച്ചു. (അത് മിസ്രയീമിലേക്കുള്ള അവരുടെ ആദ്യയാത്രയായിരുന്നു.)"
13 പിന്നീടവര്‍ രണ്ടാമതും അവിടെ പോയി. ഈ പ്രാവശ്യം യോസേഫ് തന്‍റെ സഹോദരന്മാരോട് താന്‍ ആരാണെന്ന് വെളിപ്പെടുത്തി. യോസേഫിന്‍റെ കുടുംബത്തെപ്പറ്റി ഫറവോന്‍ അറിയുകയും ചെയ്തു."
14 അനന്തരം യോസേഫ് തന്‍റെ പിതാവിനെ ആളയച്ച് മിസ്രയീമിലേക്ക് ക്ഷണിച്ചു. തന്‍റെ ചാര്‍ച്ചക്കാരായ എഴുപത്തഞ്ചു പേരെക്കൂടി യോസേഫ് ക്ഷണിച്ചു."
15 അങ്ങനെ യാക്കോബ് മിസ്രയീമിലെത്തി. അവനും നമ്മുടെ പിതാക്കന്മാരും അവിടെ മരിച്ചു."
16 പിന്നീട് അവരുടെ ശരീരം ശെഖേമിലേക്കു കൊണ്ടുവന്നു. അവിടെ അവര്‍ സംസ്കരിക്കപ്പെട്ടു. (ഹാമോരിന്‍റെ പുത്രന്മാരോട് വെള്ളിനാണയങ്ങള്‍ കൊടുത്ത് അബ്രാഹാം ശെഖേമില്‍ വാങ്ങിച്ച കല്ലറയാണത്)."
17 “മിസ്രയീമില്‍ യെഹൂദരുടെ എണ്ണം പെരുകി. അവിടെ നമ്മുടെ ആള്‍ക്കാര്‍ തിങ്ങിക്കൂടിവന്നു. (ദൈവം അബ്രാഹാമിനു നല്‍കിയ വാഗ്ദാനം പാലിക്കപ്പെടാറായിരുന്നു.)"
18 അപ്പോള്‍ വ്യത്യസ്തനായൊരു രാജാവ് മിസ്രീയീം ഭരിച്ചു. അയാള്‍ക്ക് യോസേഫിനെപ്പറ്റി ഒന്നും അറിയുകയില്ലായിരുന്നു."
19 രാജാവ് നമ്മുടെ ആളുകളോട് കൌശലപൂര്‍വ്വം പെരുമാറി. അവരോട് അയാള്‍ ക്രൂരമായി പെരുമാറി. അവന്‍ നമ്മുടെ പിതാക്കന്മാരെ തങ്ങളുടെ കുഞ്ഞുങ്ങള്‍ ജീവിക്കുന്നതിനു തടയുവാന്‍ അവരെ പുറത്തിടുവാന്‍ നിര്‍ബന്ധിച്ചു."
20 മോശെ പിറന്ന സമയമായിരുന്നു അത്. മോശെ ദൈവത്തിന്‍റെ മുന്പില്‍ അതിസുന്ദരനായിരുന്നു. മൂന്നു മാസം മോശെയെ അവന്‍റെ പിതാവിന്‍റെ ഭവനത്തില്‍ വളര്‍ത്തി."
21 മോശെയെ അവര്‍ പുറത്തെറിഞ്ഞപ്പോള്‍ ഫറവോന്‍റെ പുത്രി കുഞ്ഞിനെ എടുത്തുകൊണ്ടുപോയി. സ്വന്തം മകനെപ്പോലെ അവള്‍ അവനെ വളര്‍ത്തി."
22 മിസ്രയീംകാര്‍ തങ്ങള്‍ക്കറിയാവുന്നതു മുഴുവന്‍ മോശെയെ പഠിപ്പിച്ചു. താന്‍ പറഞ്ഞതും പ്രവര്‍ത്തിച്ചതുമായുള്ള കാര്യങ്ങളില്‍ മോശെ ശക്തനായി."
23 “മോശെയ്ക്കു നാല്പതു വയസ്സായപ്പോള്‍ തന്‍റെ യെഹൂദസഹോദരന്മാരെ ചെന്നു കാണണമെന്നു അവനു തോന്നി."
24 ഒരു മിസ്രയീംകാരന്‍ ഒരു യെഹൂദനെ ദ്രോഹിക്കുന്നത് മോശെ കണ്ടു. അയാള്‍ യെഹൂദന്‍റെ സഹായത്തിനെത്തി. മോശെ മിസ്രയീംകാരനെ അടിച്ചുകൊന്ന് ശിക്ഷിച്ചു."
25 അവരെ രക്ഷിക്കാന്‍ ദൈവം തന്നെ അയച്ചതാണെന്ന് യെഹൂദര്‍ക്ക് തന്മൂലം മനസ്സിലാകുമെന്ന് മോശെ കരുതി. എന്നാല്‍ അവര്‍ക്കതു മനസ്സിലായില്ല."
26 പിറ്റേന്ന് രണ്ട് യെഹൂദര്‍ തമ്മിലടിക്കുന്നത് മോശെ കണ്ടു. അയാള്‍ അവരെ പൊരുത്തപ്പെടുത്തുവാന്‍ ശ്രമിച്ചുകൊണ്ടു പറഞ്ഞു, ‘മനുഷ്യരേ, നിങ്ങള്‍ സഹോദരന്മാരല്ലേ, നിങ്ങളെന്തിനാണ് പരസ്പരം ദ്രോഹിക്കുന്നത്?’"
27 സഹോദരനെ ദ്രോഹിച്ചുകൊണ്ടിരുന്നവന്‍ മോശെയെ തളളിമാറ്റി. അയാള്‍ മോശെയോടു ചോദിച്ചു, ‘ആരാണ് നിന്നെ ഞങ്ങളുടെമേല്‍ ഭരണാധികാരിയും വിധികര്‍ത്താവും ആക്കിയത്?"
28 ഇന്നലെ മിസ്രയീംകാരനെ കൊന്നതുപോലെ എന്നെ നീ കൊല്ലുമെന്നാണോ?’"
29 അവന്‍ പറഞ്ഞതു കേട്ട് മോശെ മിസ്രയീം വിട്ടു. മോശെ മിദ്യാന്‍ ദേശത്തേക്കു പോയി. അവിടെയവന്‍ അപരിചിതനായി വസിച്ചു. അവിടെവച്ച് മോശെയ്ക്കു രണ്ടു പുത്രന്മാരുണ്ടായി."
30 “നാല്പതു വര്‍ഷങ്ങള്‍ക്കു ശേഷം മോശെ സീനായിമലകള്‍ക്കടുത്തുള്ള മരുഭൂമിയില്‍ നില്‍ക്കുകയായിരുന്നു. അവിടെ മുള്‍പ്പടര്‍പ്പിലെ തീജ്വാലയില്‍ ഒരു ദൂതന്‍ അവനു പ്രത്യക്ഷപ്പെട്ടു."
31 അതു കണ്ട മോശെ അത്ഭുതപ്പെട്ടു. അതു കാണാന്‍ മോശെ കൂടുതല്‍ അടുത്തേക്കു ചെന്നു. മൊശെ കര്‍ത്താവിന്‍റെ ശബ്ദം കേട്ടു."
32 കര്‍ത്താവ് പറഞ്ഞു, ‘ഞാന്‍ നിന്‍റെ പിതാക്കന്മാരുടെ ദൈവമാകുന്നു. അബ്രാഹാമിന്‍റെയും യിസ്ഹാക്കിന്‍റെയും യാക്കോബിന്‍റെയും ദൈവം ഞാനാകുന്നു. മോശെ ഭയംകൊണ്ട് വിറയ്ക്കാന്‍ തുടങ്ങി. മുള്‍പ്പടര്‍പ്പിലേക്കു നോക്കാന്‍ അവനു ധൈര്യം ഉണ്ടായില്ല."
33 കര്‍ത്താവ് അവനോട് പറഞ്ഞു, ‘നിന്‍റെ ചെരുപ്പുകള്‍ ഊരിക്കളയുക, കാരണം നീ നില്‍ക്കുന്നിടം വിശുദ്ധസ്ഥലമാണ്."
34 മിസ്രയീമില്‍ എന്‍റെ ജനങ്ങളുടെ കഷ്ടപ്പാടുകള്‍ കണ്ട എനിക്ക് അതേപ്പറ്റി നന്നായി അറിയാം. അവരുടെ കരച്ചില്‍ ഞാന്‍ കേട്ടു. അവരെ രക്ഷിക്കാനാണു ഞാന്‍ താഴേക്കു വന്നിരിക്കുന്നത്. മോശെ, ഇപ്പോള്‍ വരിക. ഞാന്‍ നിന്നെ മിസ്രയീമിലേക്കു മടക്കി അയയ്ക്കുന്നു!"
35 “യെഹൂദര്‍ തള്ളിപ്പറഞ്ഞ അതേ മോശെ തന്നെയാണിത്. ‘നീ ഞങ്ങളുടെ ഭരണകര്‍ത്താവും വിധികര്‍ത്താവും ആണെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ? ഇല്ല, എന്ന് അവര്‍ അവനോടു പറഞ്ഞിരുന്നു. ദൈവം രക്ഷകനും ഭരണാധിപനുമായി അയച്ചവനാണു മോശെ. ദൂതന്‍റെ സഹായത്താലാണ് ദൈവം മോശെയെ അയച്ചത്. ആ ദൂതനെയാണ് മുള്‍പ്പടര്‍പ്പിലെ തീജ്വാലയില്‍ മോശെ കണ്ടത്."
36 മോശെ ജനങ്ങളെ നയിച്ചു. അത്ഭുതങ്ങളും വീര്യപ്രവര്‍ത്തികളും മോശെ പ്രവര്‍ത്തിച്ചു. മിസ്രയീമിലും ചെങ്കടലിലും, മരുഭൂമിയിലും നാല്പതുവര്‍ഷക്കാലം അവന്‍ ഇതു പ്രവര്‍ത്തിച്ചു."
37 യെഹൂദരോട് ഇതേ മോശെ തന്നെയാണ് ഈ വാക്കുകളും പറഞ്ഞത്: ‘ദൈവം നിങ്ങള്‍ക്കൊരു പ്രവാചകനെ നല്‍കും. നിങ്ങള്‍ക്കിടയില്‍ നിന്നാവും ആ പ്രവാചകന്‍ വരിക. അവന്‍ എന്നെപ്പോലെ ആയിരിക്കും."
38 ഇതേ മോശെ മരുഭൂമിയിലെ യെഹൂദക്കൂട്ടത്തിലും ഉണ്ടായിരുന്നു. അവന്‍ നമ്മുടെ പിതാക്കന്മാരോടൊപ്പവും ഉണ്ടായിരുന്നു. സീനായിമലയ്ക്ക് അടുത്തുവെച്ച് തന്നോടു സംസാരിച്ച ദൂതനോടൊപ്പമായിരുന്നു അവന്‍ അപ്പോള്‍. മോശെ ദൈവത്തില്‍നിന്നും ജീവന്‍ നല്‍കുന്ന കല്പനകള്‍ സ്വീകരിച്ചു. ആ കല്പനകളാണ് മോശെ നമുക്ക് തന്നത്."
39 “എന്നാല്‍ നമ്മുടെ പിതാക്കന്മാര്‍ മോശെയെ അനുസരിക്കാന്‍ കൂട്ടാക്കിയില്ല. അവര്‍ അവനെ തിരസ്കരിച്ചു. അവര്‍ മിസ്രയീമിലേക്കു പോകാന്‍ ആഗ്രഹിച്ചു."
40 നമ്മുടെ പിതാക്കന്മാര്‍ അഹരോനോടു പറഞ്ഞു, ‘മോശെ, ഞങ്ങളെ മിസ്രയീമില്‍നിന്നും പുറത്തേക്കു നയിച്ചു. എന്നാല്‍ അവനെന്തു സംഭവിച്ചുവെന്നു ഞങ്ങള്‍ക്കറിയില്ല. അതിനാല്‍ ഞങ്ങളെ നയിക്കാന്‍ ഏതാനും ദേവന്മാരെ ഉണ്ടാക്കുക."
41 അതുകൊണ്ട് അവര്‍ പശുക്കുട്ടിയെപ്പോലെ തോന്നിക്കുന്ന ഒരു വിഗ്രഹം ഉണ്ടാക്കി. അവര്‍ അതിന് യാഗം നല്‍കി. തങ്ങളുടെ കൈകള്‍കൊണ്ട് എന്തു സൃഷ്ടിച്ചോ അതില്‍ അവര്‍ സന്തോഷിച്ചു."
42 പക്ഷേ ദൈവം അവരില്‍ നിന്നും തിരിഞ്ഞു. ആകാശത്തെ കപടദൈവങ്ങളെ ആരാധിക്കാനുള്ള ശ്രമത്തില്‍നിന്ന് അവരെ തടയുന്നത് അവന്‍ അവസാനിപ്പിച്ചു. പ്രവാചകരുടെ പുസ്തകത്തില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു: ദൈവം അരുളിച്ചെയ്യുന്നു, ‘യെഹൂദ വംശജരേ, മരുഭൂമിയില്‍ നാല്പതുവര്‍ഷക്കാലം നിങ്ങളെനിക്കായിരുന്നില്ല രക്തവും യാഗങ്ങളും നല്‍കിയിരുന്നത്;"
43 നിങ്ങള്‍ക്ക് ആരാധിക്കാന്‍ നിങ്ങള്‍ മൊലോക്കിന്‍റെ കൂടാരവും രേഫാന്‍ ദേവന്‍റെ നക്ഷത്രവും നിങ്ങള്‍ കൊണ്ടുവന്നു. ആരാധിക്കേണ്ടതിലേക്കായി അവ നിങ്ങളു ണ്ടാക്കിയ വിഗ്രഹങ്ങളാണ്. അതിനാല്‍ ഞാന്‍ നിങ്ങളെ ബാബിലോണിലേക്കു ബഹിഷ്ക്കരിക്കും.’ ആമോസ് 5:25-27"
44 “നമ്മുടെ പിതാക്കന്മാര്‍ക്ക് മരുഭൂമിയില്‍ വിശുദ്ധകൂടാരം ഉണ്ടായിരുന്നു. എങ്ങനെയാണ് ആ കൂടാരം ഉണ്ടാക്കേണ്ടതെന്ന് ദൈവം മോശെയോടു പറഞ്ഞിരുന്നു. ദൈവം അവനെ കാണിച്ചിരുന്ന മാതൃക അനുസരിച്ചാണ് മോശെ കൂടാരം ഉണ്ടാക്കിയത്."
45 പിന്നീട് യോശുവ വന്ന് നമ്മുടെ പിതാക്കന്മാരെ മറ്റുദേശങ്ങള്‍ പിടിച്ചടക്കാനായി നയിച്ചു. നമ്മുടെയാള്‍ക്കാര്‍ കടന്നു ചെന്നപ്പോള്‍ അന്യനാട്ടുകാരെ ദൈവം പുറത്താക്കി. പുതിയ നാട്ടിലേക്കു നമ്മുടെ പിതാക്കന്മാര്‍ കടന്നു ചെന്നപ്പോള്‍ ഇതേകൂടാരം അവര്‍ കൊണ്ടുവന്നു. തങ്ങളുടെ പിതാക്കന്മാരില്‍ നിന്നും കിട്ടിയ ആ കൂടാരം അവര്‍ ദാവീദിന്‍റെ കാലം വരെ സൂക്ഷിച്ചു."
46 ദൈവം ദാവീദില്‍ സന്തുഷ്ടനായി. യാക്കോബിന്‍റെ ദൈവത്തിന് ഒരു ആലയം* പണിയാന്‍ ദാവീദ് ദൈവത്തോട് അനുവാദം ചോദിച്ചു."
47 എന്നാല്‍ ദാവീദിന്‍റെ പുത്രനായ ശലോമോന്‍ ആയിരുന്നു ദൈവാലയം പണിയിച്ചത്."
48 “പക്ഷേ മനുഷ്യര്‍ അവരുടെ കൈകള്‍ കൊണ്ടു നിര്‍മ്മിച്ച ദൈവാലയത്തില്‍ അത്യുന്നതന്‍ വസിക്കുന്നില്ല. അതാണ് പ്രവാചകന്‍ എഴുതിയിട്ടുള്ളത്: ‘കര്‍ത്താവ് അരുളിച്ചെയ്യുന്നു, സ്വര്‍ഗ്ഗം എന്‍റെ സിംഹാസനം."
49 ഭൂമി എന്‍റെ പാദപീഠമാകുന്നു. എനിക്കായി ഏതുതരം ദൈവാലയം പണിയാനാണു നിങ്ങള്‍ക്കാവുക? എനിക്ക് വിശ്രമസങ്കേതം ഇല്ല!"
50 ഇവയെല്ലാം ഞാനാണുണ്ടാക്കിയതെന്ന് മറക്കാതിരിക്കുക.’” യെശയ്യാവ് 66:1-2"
51 അപ്പോള്‍ സ്തെഫാനൊസ് പറഞ്ഞു, “ദുശ്ശാഠ്യക്കാരായ യെഹൂദനേതാക്കളേ, ദൈവത്തിനു ഹൃദയവും കാതും നല്‍കാത്തവരേ, പരിശുദ്ധാത്മാവിന്‍റെ വചനങ്ങള്‍ക്ക് എപ്പോഴും എതിരു നില്‍ക്കുവന്നവരേ, നിങ്ങളുടെ പിതാക്കന്മാര്‍ ഇതു ചെയ്തു. അതു തന്നെ നിങ്ങളും ചെയ്യുന്നു."
52 നിങ്ങളുടെ പിതാക്കന്മാര്‍ ജീവിച്ചിരുന്ന എല്ലാ പ്രവാചകരെയും ഉപദ്രവിച്ചു. നീതിമാന്‍ വരുമെന്ന് ആ പ്രവാചകരെല്ലാം പറഞ്ഞിട്ടുണ്ട്. പക്ഷേ അവരെ പിതാക്കന്മാര്‍ വധിച്ചു. ഇപ്പോള്‍ നിങ്ങളും നീതിമാനെതിരെ തിരിയുകയും അവനെ വധിയ്ക്കുകയും ചെയ്തു."
53 മോശെയുടെ ന്യായപ്രമാണം നിങ്ങള്‍ സ്വീകരിച്ചു. ദൂതന്മാരിലൂടെ ദൈവം നിങ്ങള്‍ക്ക് ഈ ന്യായപ്രമാണം നല്‍കി. എന്നാല്‍ നിങ്ങള്‍ ഈ നിയമങ്ങള്‍ അനുസരിച്ചില്ല.”"
54 സ്തെഫാനൊസിന്‍റെ ഈ വാക്കുകള്‍ യെഹൂദ നേതാക്കള്‍ കേട്ട് കോപാകുലരായി. അവര്‍ അയാളുടെ നേരെ പല്ലുകളിറുമ്മി."
55 പക്ഷേ സ്തെഫാനൊസില്‍ പരിശുദ്ധാത്മാവ് നിറഞ്ഞിരുന്നു. അവന്‍ ആകാശത്തേക്കു നോക്കി. അവന്‍ ദൈവത്തിന്‍റെ മഹത്വം കണ്ടു. ദൈവത്തിന്‍റെ വലതുഭാഗത്ത് യേശു നില്‍ക്കുന്നത് സ്തെഫാനൊസ് കണ്ടു."
56 സ്തെഫാനൊസ് പറഞ്ഞു, “അതാ, സ്വര്‍ഗ്ഗകവാടം തുറന്നതു ഞാന്‍ കാണുന്നു. മനുഷ്യപുത്രന്‍ ദൈവത്തിന്‍റെ വലത്തുവശത്തു നില്‍ക്കുന്നതും ഞാന്‍ കാണുന്നു.”"
57 അപ്പോള്‍ യെഹൂദനേതാക്കളാകെ ആക്രോശിച്ചു. അവര്‍ തങ്ങളുടെ ചെവികള്‍ പൊത്തി. അവരെല്ലാവരും സ്തെഫാനൊസിന്‍റെ അടുത്തേക്കോടി."
58 അവരവനെ നഗരത്തില്‍നിന്നും പുറന്തള്ളി മരിക്കുംവരെ കല്ലെറിഞ്ഞു. സ്തെഫാനൊസിനെതിരെ കള്ളസാക്ഷികള്‍ പറഞ്ഞവര്‍ തങ്ങളുടെ മേലങ്കി ഊരി ശെൌല്‍ എന്നു വിളിച്ച യുവാവിനു നല്‍കി."
59 അവരും സ്തെഫാനൊസിനെ കല്ലെറിഞ്ഞു. പക്ഷേ സ്തെഫാനൊസ് അപ്പോഴും പ്രാര്‍ത്ഥിക്കുകയായിരുന്നു. അവന്‍ പറഞ്ഞു, “കര്‍ത്താവായ യേശുവേ, എന്‍റെ ആത്മാവിനെ സ്വീകരിക്കേണമേ.”"
60 അവന്‍ മുട്ടുകുത്തി ഉറക്കെ നിലവിളിച്ചു, “കര്‍ത്താവേ, ഇവരുടെമേല്‍ ഈ പാപം ചുമത്തരുതേ.” ഇത്രയും പറഞ്ഞ് സ്തെഫാനൊസ് മരിച്ചു വീണു."
1 സ്തെഫാനൊസിന്‍റെ കൊലയ്ക്കു ശെൌലും അവന്‍റെ അംഗീകാരം കൊടുത്തു."
2 [This verse may not be a part of this translation]"
3 [This verse may not be a part of this translation]"
4 അവര്‍ യെഹൂദ്യയിലെയും ശമര്യയിലെയും എല്ലാ ഇടങ്ങളിലും ചിതറിക്കിടന്നിരുന്നു. അവര്‍ പോയിടത്തെല്ലാം സുവിശേഷം പ്രസംഗിച്ചു."
5 ഫിലിപ്പൊസ് ശമര്യാ നഗരത്തിലേക്കു പോയി. അവിടെ ക്രിസ്തുവിനെക്കുറിച്ച് പ്രഭാഷണം നടത്തി."
6 അന്നാട്ടുകാര്‍ ഫിലിപ്പൊസിനെ ശ്രവിക്കുകയും അവന്‍റെ വീര്യപ്രവര്‍ത്തികള്‍ കാണുകയും ചെയ്തു. ഫിലിപ്പൊസിന്‍റെ വാക്കുകളെ അവര്‍ സശ്രദ്ധം ശ്രവിച്ചു."
7 അവരില്‍ പലരേയും അശുദ്ധാത്മാവ് ബാധിച്ചിരുന്നു. ഫിലിപ്പൊസ് അശുദ്ധാത്മാക്കളെ പുറംതള്ളി. പുറത്തേക്കു വന്ന ആത്മാക്കള്‍ വലിയ ശബ്ദമുണ്ടാക്കിയിരുന്നു. അനേകം തളര്‍വാതരോഗികളും, മുടന്തരും അവിടെ ഉണ്ടായിരുന്നു. ഫിലിപ്പൊസ് അവരെയും സുഖപ്പെടുത്തി."
8 അതിനാല്‍ ആ നഗരക്കാര്‍ വളരെ സന്തുഷ്ടരായി."
9 പക്ഷേ ആ നഗരത്തില്‍ ശിമോന്‍ എന്ന ഒരാളുണ്ടായിരുന്നു. ഫിലിപ്പൊസ് അവിടെ എത്തുന്നതിനുമുന്പ് ശിമോന്‍ ജാലവിദ്യകള്‍ കാട്ടിയിരുന്നു. അതുവഴി അയാള്‍ ശമര്യാക്കാരെ വശീകരിച്ചു. അയാള്‍ സ്വയം വലിയവനാണെന്നു നടിച്ചു."
10 വലിയവരും ചെറിയവരും അടക്കം എല്ലാവരും ശിമോന്‍റെ വാക്കുകള്‍ വിശ്വസിച്ചു. അവര്‍ പറഞ്ഞു, “ഈ മനുഷ്യന് ദൈവശക്തിയായ ‘മഹാശക്തിയുണ്ട്.’”"
11 ആളുകള്‍ തന്‍റെ അനുയായികളാകുംവരെ വളരെനാള്‍ ശിമോന്‍ മായാജാലം കൊണ്ട് ആളുകളെ അത്ഭുതപ്പെടുത്തിയിരുന്നു."
12 എന്നാല്‍ ഫിലിപ്പൊസ് ദൈവരാജ്യത്തെപ്പ റ്റിയും യേശുക്രിസ്തുവിന്‍റെ ശക്തിയെപ്പറ്റിയുമുള്ള സുവിശേഷം പ്രസംഗിച്ചു. സ്ത്രീപുരുഷന്മാര്‍ ഫിലിപ്പൊസിന്‍റെ വാക്കുകള്‍ വിശ്വസിച്ചു. അവര്‍ സ്നാനപ്പെട്ടു."
13 ശിമോനും ഫിലിപ്പൊസിന്‍റെ വാക്കുകള്‍ വിശ്വസിക്കുകയും സ്നാനപ്പെടുകയും ചെയ്തു. അയാള്‍ ഫിലിപ്പൊസിനെ പിന്തുടര്‍ന്നു. ഫിലിപ്പൊസ് ചെയ്ത വീര്യപ്രവൃത്തികളും അതിശക്തമായ കര്‍മ്മങ്ങളും കണ്ട് ശിമോന്‍ അത്ഭുതപ്പെട്ടു."
14 അപ്പൊസ്തലന്മാര്‍ അപ്പോഴും യെരൂശലേമില്‍ ഉണ്ടായിരുന്നു. ശമര്യാക്കാര്‍ ദൈവവചനം സ്വീകരിച്ചുവെന്ന് അവര്‍ കേട്ടു. അതിനാല്‍ അവര്‍ പത്രൊസിനെയും യോഹന്നാനെയും ശമര്യക്കാരുടെ ഇടയിലേക്ക് അയച്ചു."
15 അവരെത്തി ശമര്യക്കാര്‍ക്കു പരിശുദ്ധാത്മാവിനെ ലഭിക്കുന്നതിനായി പ്രാര്‍ത്ഥിച്ചു."
16 യേശുക്രിസ്തുവിന്‍റെ നാമത്തില്‍ അവര്‍ സ്നാനപ്പെട്ടു. പക്ഷേ പരിശുദ്ധാത്മാവ് അവരില്‍ ഒരാളിലേക്കും വന്നതേയില്ല. അതിനാലാണ് പത്രൊസും യോഹന്നാനും പ്രാര്‍ത്ഥിച്ചത്."
17 അപ്പൊസ്തലന്മാര്‍ തങ്ങളുടെ കൈകള്‍ ജനങ്ങളുടെമേല്‍ വെച്ചതോടെ അവര്‍ക്കു പരിശുദ്ധാത്മാവിനെ കിട്ടി."
18 അപ്പൊസ്തലന്മാര്‍ തങ്ങളുടെ കൈകള്‍ ജനങ്ങളുടെമേല്‍ വെച്ചപ്പോള്‍ അവര്‍ക്കു ആത്മാവു ലഭിക്കുന്നത് ശിമോന്‍ കണ്ടു. അതിനാല്‍ അവന്‍ അപ്പൊസ്തലന്മാര്‍ക്കു പണം കൊടുക്കാന്‍ ഒരുങ്ങി."
19 എന്നിട്ടു പറഞ്ഞു, “ഞാന്‍ എന്‍റെ കൈ ഒരുവന്‍റെമേല്‍ വച്ചാല്‍ അവനും പരിശുദ്ധാ ത്മാവിനെ കിട്ടേണ്ടതിലേക്കുള്ള ശക്തി എന്നിലേക്കു പകര്‍ന്നു തരിക.”"
20 പത്രൊസ് ശിമോനോടു പറഞ്ഞു, “നീയും നിന്‍റെ പണവും നശിപ്പിക്കപ്പെടണം. ദൈവത്തിന്‍റെ സമ്മാനം പണം കൊടുത്തു വാങ്ങാമെന്നു നീ കരുതി."
21 ഈ ജോലിയില്‍ നിനക്കു ഞങ്ങളോടു പങ്കാളി ആകാനാവില്ല. ദൈവത്തിനു മുന്പില്‍ നിന്‍റെ ഹൃദയം ശുദ്ധമല്ല."
22 മാനസാന്തരപ്പെടുക! നീ ചെയ്ത ദുഷ്ടതകളില്‍നിന്നും പിന്തിരിയുക. ദൈവത്തോടു പ്രാര്‍ത്ഥിക്കുക. നിന്‍റെ ഈവക ചിന്തകള്‍ക്ക് അവന്‍ നിന്നോടു ക്ഷമിക്കട്ടെ."
23 നീ കടുത്ത അസൂയയില്‍ മുഴുകിയവനും, പിശാചിന്‍റെ നിയന്ത്രണത്തില്‍ ഉള്ളവനുമാണെന്നു ഞാന്‍ കാണുന്നു.”"
24 ശിമോന്‍ മറുപടി പറഞ്ഞു, “നിങ്ങളിരുവരും എനിക്കായി കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചാലും. നിങ്ങള്‍ പറഞ്ഞ വിധമൊന്നും എനിക്കു സംഭവിക്കാതിരിക്കാന്‍ പ്രാര്‍ത്ഥിച്ചാലും.”"
25 അപ്പോള്‍ രണ്ട് അപ്പൊസ്തലന്മാരും തങ്ങള്‍ കണ്ട യേശുവിന്‍റെ പ്രവര്‍ത്തികളെപ്പറ്റി പ്രസംഗിച്ചു. കര്‍ത്താവിന്‍റെ സന്ദേശം അവര്‍ ജനങ്ങളോടു പറഞ്ഞു. എന്നിട്ടവര്‍ യെരൂശലേമിലേക്കു പോയി. യെരൂശലേമിലേക്കു മടങ്ങും വഴി അവര്‍ പല ശമര്യാപട്ടണങ്ങളിലൂടെ കടന്നുപോവുകയും അവിടെയെല്ലാം സുവിശേഷം പ്രസംഗിക്കുകയും ചെയ്തു."
26 കര്‍ത്താവിന്‍റെ ഒരു ദൂതന്‍ ഫിലിപ്പൊസിനോടു സംസാരിച്ചു. ദൂതന്‍ പറഞ്ഞു, “തയ്യാറായി തെക്കോട്ടു പുറപ്പെടുക. യെരൂശലേമില്‍നിന്നും ഗസെയിലേക്കു മരുഭൂമിയിലുള്ള പാതയിലേക്കു പോവുക.”"
27 അതിനാല്‍ ഫിലിപ്പൊസ് തയ്യാറായി പുറപ്പെട്ടു. വഴിയില്‍ അവന്‍ ഒരു എത്യോപ്യക്കാരനെ കണ്ടു. അയാള്‍ ഒരു ഷണ്ഡനായിരുന്നു. എത്യോപ്യരാജ്ഞി കന്ദക്കയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥനും, ഖജനാവ് സൂക്ഷിപ്പുകാരനുമാണയാള്‍. യെരൂശലേമില്‍ ആരാധനയ്ക്കു പോയതായിരുന്നു അയാള്‍."
28 ഇപ്പോള്‍ അയാള്‍ വീട്ടിലേക്കു മടങ്ങുന്ന വഴിയാണ്. അയാള്‍ തന്‍റെ രഥത്തിലിരുന്ന് യെശയ്യാപ്രവാചകന്‍റെ ഗ്രന്ഥം വായിക്കുകയായിരുന്നു."
29 ആത്മാവ് ഫിലിപ്പൊസിനോടു പറഞ്ഞു, “ആ രഥത്തിനടുത്തു പോയി നില്‍ക്കുക.”"
30 അതിനാല്‍ ഫിലിപ്പൊസ് രഥത്തിനടുത്തെത്തി അയാള്‍ വായിക്കുന്നതു കേട്ടു. അയാള്‍ യെശയ്യാപ്രവാചകന്‍റെ വചനങ്ങള്‍ വായിക്കുകയായിരുന്നു. ഫിലിപ്പൊസ് അയാളോടു ചോദിച്ചു, വായിക്കുന്നതൊക്കെ മനസ്സിലാകുന്നുണ്ടോ?”"
31 അയാള്‍ പറഞ്ഞു, “എനിക്കെങ്ങനെ മനസ്സിലാകാന്‍? എനിക്കിതാരെങ്കിലും വിശദീകരിച്ചു തന്നാല്‍ കൊള്ളാമായിരുന്നു!” എന്നിട്ടയാള്‍ ഫിലിപ്പൊസിനെ രഥത്തിലേക്കു ക്ഷണിച്ചു."
32 തിരുവെഴുത്തിലെ ഈ ഭാഗമായിരുന്നു അയാള്‍ വായിച്ചിരുന്നത്: “അറുക്കുവാനുള്ള കുഞ്ഞാടിനെപ്പോലെ അവനെ കൊണ്ടുപോയി. രോമം മുറിക്കുന്പോള്‍ മിണ്ടാതെ നില്‍ക്കുന്ന കുഞ്ഞാടിനെപ്പോലെ അവന്‍ നിശബ്ദനായിരുന്നു."
33 അവന്‍ അപമാനിക്കപ്പെട്ടു. അവനു നീതി നിഷേധിക്കപ്പെട്ടു. ഭൂമിയിലെ അവന്‍റെ ജീവിതം അവസാനിച്ചു. അവന്‍റെ പിന്മുറക്കാരെപ്പറ്റി ആര്‍ക്കും പറയാനാവില്ല.” യെശയ്യാവ് 53:7-8"
34 അയാള്‍ ഫിലിപ്പൊസിനോട് ചോദിച്ചു, “പ്രവാചകന്‍ ഇത് ആരെപ്പറ്റിയാണ് പറയുന്നത്? ഇത് അവന്‍ തന്നെപ്പറ്റി തന്നെ പറയുന്നതോ മറ്റാരെയെങ്കിലും പറ്റിപ്പറയുന്നതോ?"
35 ഫിലിപ്പൊസ് പ്രസംഗിക്കാന്‍ തുടങ്ങി. അതേ തിരുവെഴുത്ത് ഉദ്ധരിച്ചുകൊണ്ടു തുടങ്ങിയ ഫിലിപ്പൊസ് അയാളോട് യേശുക്രിസ്തുവിന്‍റെ സുവിശേഷം പ്രസംഗിച്ചു."
36 അങ്ങനെ സഞ്ചരിക്കവേ അവര്‍ ഒരു കുളക്കരയിലെത്തി. ഉദ്യോഗസ്ഥന്‍ പറഞ്ഞു, “ഇതാ! ഇവിടെ വെള്ളം! സ്നാനപ്പെടുവാന്‍ എനിക്കിനി എന്താണു തടസ്സം?”"
37 [This verse may not be a part of this translation]"
38 രഥം നിറുത്താന്‍ അയാള്‍ ആജ്ഞാപിച്ചു. ഫിലിപ്പൊസും ഷണ്ഡനും വെള്ളത്തിലേക്കിറങ്ങി. ഫിലിപ്പൊസ് അയാളെ സ്നാനപ്പെടുത്തി."
39 അവര്‍ വെള്ളത്തില്‍നിന്നും കയറിയപ്പോള്‍ ആത്മാവ് ഫിലിപ്പൊസിനെ അപ്രത്യക്ഷനാക്കി. ഉദ്യോഗസ്ഥന്‍ പിന്നീട് ഫിലിപ്പൊസിനെ കണ്ടിട്ടേയില്ല. അയാള്‍ അത്യാഹ്ലാദത്തോടെ വീട്ടിലേക്കു യാത്ര തുടര്‍ന്നു."
40 അസ്തൊദ് എന്ന പട്ടണത്തില്‍ ഫിലിപ്പൊസ് പ്രത്യക്ഷപ്പെട്ടു. അവന്‍ കൈസര്യനഗരത്തിലേക്കു പോകുകയായിരുന്നു. അസ്തൊദില്‍നിന്നും കൈസര്യയിലേക്കുള്ള മാര്‍ഗ്ഗമദ്ധ്യേ എല്ലാ ഗ്രാമങ്ങളിലും ഫിലിപ്പൊസ് സുവിശേഷം പ്രസംഗിച്ചു."
1 യെരൂശലേമില്‍ കര്‍ത്താവിന്‍റെ വിശ്വാസികളെ ഭീഷണിപ്പെടുത്തുന്നതും കൊല്ലുന്നതും ശെൌല്‍ തുടര്‍ന്നു. അതിനാലവന്‍ മഹാപുരോഹിതനെ സമീപിച്ചു."
2 ദമസ്കൊസിലെ യെഹൂദപ്പള്ളികളിലെ യെഹൂദര്‍ക്കു കത്തയയ്ക്കാന്‍ അയാള്‍ മഹാപുരോഹിതനോട് ആവശ്യപ്പെട്ടു. ദമസ്കൊസില്‍ ക്രിസ്തുവിന്‍റെ മാര്‍ഗ്ഗത്തില്‍ വിശ്വസിക്കുന്നവരെ കണ്ടെത്താന്‍ തനിക്കധികാരം നല്‍കണമെന്നാണ് മഹാപുരോഹിതനോട് ശെൌല്‍ ആവശ്യപ്പെട്ടത്. അങ്ങനെയുള്ള പുരുഷന്മാരെയോ സ്ത്രീകളെയോ കണ്ടാല്‍ അവരെ പിടിച്ചുകെട്ടി യെരൂശലേമിലേക്കു കൊണ്ടുവരാനാണ് അയാ ള്‍ക്ക് ആഗ്രഹം."
3 അതിനാല്‍ ശെൌല്‍ ദമസ്കൊസിലേക്കു പോയി. അയാള്‍ നഗരത്തിന് അടുത്തെത്തിയപ്പോള്‍ പെട്ടെന്ന് ആകാശത്തുനിന്നും ഒരു വലിയ പ്രകാശം അയാള്‍ക്കു ചുറ്റും തിളങ്ങി."
4 ശെൌല്‍ നിലം പതിച്ചു. ഒരു ശബ്ദം അവനോടു പറയുന്നതു കേട്ടു: “ശെൌല്‍! ശെൌല്‍! എന്നെ ഉപദ്രവിക്കുന്നത് എന്തിന്?”"
5 ശെൌല്‍ ചോദിച്ചു, “നീ ആരാണു കര്‍ത്താവേ?” ശബ്ദം പ്രതിവചിച്ചു, “നീ പീഡിപ്പിക്കുന്ന യേശുവാകുന്നു ഞാന്‍."
6 എഴുന്നേറ്റു നഗരത്തിലേക്കു പോവുക. അവിടെയുള്ള ആരെങ്കിലും നീ ചെയ്യേണ്ടതെന്തെന്നു പറയും.”"
7 ശെൌലിനോടൊപ്പം സഞ്ചരിച്ചിരുന്നവര്‍ അവിടെ നിന്നിരുന്നു. അവര്‍ ഒന്നും പറഞ്ഞില്ല. അവര്‍ ശബ്ദം കേട്ടതല്ലാതെ ആരെയും കണ്ടില്ല."
8 അവന്‍ നിലത്തുനിന്നും എഴുന്നേറ്റു നിന്നു. അവന്‍റെ കണ്ണുകള്‍ തുറന്നിരുന്നുവെങ്കിലും അവനു ഒന്നും കാണാന്‍ കഴിഞ്ഞില്ല. അതിനാല്‍ അവ നോടൊപ്പം ഉണ്ടായിരുന്നവര്‍ അവന്‍റെ കൈ പിടിച്ചു. ദമസ്കൊസിലേക്കു നയിച്ചു."
9 [This verse may not be a part of this translation]"
10 ദമസ്കൊസില്‍ യേശുവിന്‍റെ ഒരു അനുയായി ഉണ്ടായിരുന്നു. അനന്യാസ് എന്നായിരുന്നു അയാളുടെ പേര്. കര്‍ത്താവ് ഒരു ദര്‍ശനത്തില്‍ അനന്യാസിനോടു സംസാരിച്ചു. കര്‍ത്താവ് വിളിച്ചു, “അനന്യാസേ!” അനന്യാസ് വിളി കേട്ടു, “കര്‍ത്താവേ ഞാന്‍ ഇവിടെയുണ്ട്.”"
11 കര്‍ത്താവ് അനന്യാസിനോടു പറഞ്ഞു, “നേര്‍വഴി എന്നു വിളിക്കപ്പെടുന്ന പാതയിലേക്കു പോവുക. യൂദായുടെ വീടു കണ്ടുപിടിക്കുക. തര്‍സൊസില്‍നിന്നും വന്ന ശെൌല്‍ എന്നൊരാളെ കണ്ടെത്തുക. അയാള്‍ ഇപ്പോള്‍ അവിടെ പ്രാര്‍ത്ഥിക്കുന്നുണ്ട്."
12 ശെൌലിനു ഒരു ദര്‍ശനമുണ്ടായി. ആ ദര്‍ശനത്തില്‍ അനന്യാസ് എന്നൊരാള്‍ അയാളെ സമീപിച്ച് തന്‍റെ കൈകള്‍ അയാളുടെ മേല്‍ വച്ചു. അപ്പോള്‍ ശെൌലിന് കാഴ്ച കിട്ടി.”"
13 പക്ഷേ അനന്യാസ് പറഞ്ഞു, “കര്‍ത്താവേ, അനവധി പേര്‍ എന്നോടു ശെൌലിനെപ്പറ്റി പറഞ്ഞു. യെരൂശലേമിലെ അങ്ങയുടെ വിശുദ്ധരോട് അവന്‍ ചെയ്ത ദ്രോഹങ്ങളെപ്പറ്റി ആണ് അവര്‍ പറഞ്ഞത്."
14 ഇപ്പോഴവന്‍ ദമസ്കൊസില്‍ എത്തിയിരിക്കുന്നു. നിന്നില്‍ വിശ്വസിക്കുന്ന എല്ലാവരെയും പിടിക്കാന്‍ മഹാപുരോഹിതര്‍ അവനെ അധികാരപ്പെടുത്തിയിട്ടുമുണ്ട്.”"
15 എന്നാല്‍ കര്‍ത്താവ് അനന്യാസിനോടു പറഞ്ഞു, “പോകൂ! ശെൌലിനെ ഞാന്‍ ഒരു പ്രധാന ജോലിക്കായി തെരഞ്ഞെടുത്തു. അവന്‍ എന്നെപ്പറ്റി രാജാക്കന്മാരോടും യെഹൂദരോടും മറ്റു ജനതയോടും പറയും."
16 എനിക്കുവേണ്ടി അവന്‍ സഹിക്കേണ്ടതെല്ലാം ഞാന്‍ അവനു കാണിച്ചു കൊടുക്കും.”"
17 അതുകൊണ്ട് അനന്യാസ് അവിടം വിട്ട് യൂദായുടെ വീട്ടിലേക്കു പോയി. ശെൌലിന്‍റെ മേല്‍ കൈകള്‍വച്ച് അയാള്‍ പറഞ്ഞു, “സഹോദരാ ശെൌല്‍, കര്‍ത്താവായ യേശു എന്നെ അയച്ചിരിക്കുന്നു. നീ ഇങ്ങോട്ട് വരും വഴി അവന്‍ നിനക്കു പ്രത്യക്ഷപ്പെട്ടു. നിനക്കു കാഴ്ച കിട്ടുന്നതിനും പരിശുദ്ധാത്മാവ് നിന്നില്‍ നിറയുന്നതിനും വേണ്ടിയാണ് യേശു എന്നെ അയച്ചത്."
18 പെട്ടെന്ന് മീന്‍ ചെതുന്പലുപോലെ എന്തോ ഒന്ന് ശെൌലിന്‍റെ കണ്ണുകളില്‍നിന്നും വീണു. അയാള്‍ക്കു കാഴ്ച തിരിച്ചുകിട്ടി. അവന്‍ എഴുന്നേറ്റു സ്നാനപ്പെട്ടു."
19 അവന്‍ അല്പം ആഹാരം കഴിച്ചു. ശക്തി തിരിച്ചുകിട്ടിയതുപോലെ അവനു തോന്നി. ശെൌല്‍ ദമസ്ക്കൊസില്‍ യേശുവിന്‍റെ അനുയായികളോടൊത്ത് ഏതാനും നാള്‍ തങ്ങി."
20 താമസിയാതെ യെഹൂദപ്പള്ളികളില്‍ അവന്‍ യേശുവിനെക്കുറിച്ചു പ്രസംഗിച്ചു തുടങ്ങി. അവന്‍ ജനങ്ങളോടു പറഞ്ഞു, “യേശു ദൈവപുത്രനാകുന്നു!”"
21 ശെൌലിന്‍റെ വാക്കുകള്‍ കേട്ടവരെല്ലാം അത്ഭുതം കൂറി. അവര്‍ പറഞ്ഞു, “ഇയാളാണല്ലോ യെരൂശലേമിലും ഉണ്ടായിരുന്നത്. അവിടെ ഇവന്‍ യേശുവിന്‍റെ വിശ്വാസികളെ നശിപ്പിക്കാനാണ് നോക്കിയത്. ഇവിടെയും അവന്‍ അതു തന്നെ ചെയ്യാനായിരിക്കും വന്നത്. വിശ്വാസികളെ യെരൂ ശലേമിലേക്കു പിടിച്ചുകൊണ്ടുപോയി മഹാപുരോഹിതന്മാരെ ഏല്പിക്കാനാണ് അവന്‍ വന്നിരിക്കുന്നത്.”"
22 പക്ഷേ ശെൌല്‍ കൂടുതല്‍ കൂടുതല്‍ ശക്തിയുള്ളവനായിത്തീര്‍ന്നു. യേശു, ക്രിസ്തുവാണെന്നവന്‍ തെളിയിച്ചു. ദമസ്ക്കൊസിലെ യെഹൂദര്‍ക്കു വാദിക്കാന്‍ കഴിയാത്തവിധം ശക്തങ്ങളായിരുന്നു അയാളുടെ തെളിവുകള്‍."
23 ദിവസങ്ങള്‍ക്കു ശേഷം യെഹൂദര്‍ ശെൌലിനെ കൊല്ലാന്‍ പരിപാടിയിട്ടു."
24 അവര്‍ നഗരകവാടങ്ങളില്‍ ശെൌലിനു വേ ണ്ടി രാപകല്‍ കാവലിരുന്നു. അവര്‍ക്ക് അവനെ കൊല്ലണം. എന്നാല്‍ അവരുടെ പരിപാടി ശെൌല്‍ മനസ്സിലാക്കി."
25 ഒരു രാത്രി ശെൌലിന്‍റെ ഏതാനും ശിഷ്യന്മാര്‍ അയാളെ നഗരത്തില്‍നിന്നും രക്ഷപെടുത്തി. അവര്‍ അവനെ ഒരു കൂടയില്‍ ഒളിപ്പിച്ചു. നഗരഭിത്തിയിലെ ഒരു ദ്വാരത്തിലൂടെ അവര്‍ ആ കൂട പുറത്തേക്കിട്ട് അവനെ താഴേക്കിറക്കി."
26 അനന്തരം ശെൌല്‍ യെരൂശലേമിലേക്കു പോയി. വിശ്വാസികളുടെ ഇടയില്‍ ചേരാന്‍ അവന്‍ ശ്രമിച്ചെങ്കിലും അവര്‍ അവനെ ഭയപ്പെട്ടു. ശെൌല്‍ യഥാര്‍ത്ഥത്തില്‍ യേശുവിന്‍റെ അനുയായി ആണെന്ന് അവര്‍ വിശ്വസിച്ചില്ല."
27 എന്നാല്‍ ബര്‍ന്നബാസ് അയാളെ സ്വീകരിച്ച് അപ്പൊസ്തലന്മാരുടെ അടുത്തു കൊണ്ടുവന്നു. ശെൌല്‍ ദമസ്കൊസിലേക്കു വരുംവഴി കര്‍ത്താവിനെ കണ്ടുവെന്ന് ബര്‍ന്നബാസ് അപ്പൊസ്തലന്മാരോടു പറഞ്ഞു. കര്‍ത്താവ് ശെൌലിനോട് എങ്ങനെ സംസാരിച്ചുവെന്ന് ബര്‍ന്നബാസ് അവര്‍ക്കു വിശദീകരിച്ചു. ദമസ്ക്കൊസിലെ ജനങ്ങളോട് ശെൌല്‍ ഭയമില്ലാതെ കര്‍ത്താവിന്‍റെ പേരില്‍ പ്രസംഗിച്ചുവെന്ന് ബര്‍ന്നബാസ് അപ്പൊസ്തലന്മാരോടു പറഞ്ഞു."
28 അതുകൊണ്ട് ശെൌലിന് വിശ്വസികളുടെ ഇടയില്‍ ചേരാന്‍ കഴിഞ്ഞു. അയാള്‍ യെരൂശലേമിലെന്പാടും ഭയം കൂടാതെ കര്‍ത്താവിനെപ്പറ്റി പ്രസംഗിച്ചു."
29 യവനഭാഷ സംസാരിക്കുന്ന യെഹൂദരോടു പോലും ശെൌല്‍ സംസാരിച്ചു. അവന്‍ അവരുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. പക്ഷേ അവര്‍ അവനെ കൊല്ലാന്‍ ശ്രമിച്ചു."
30 സഹോദരന്മാര്‍ ഇതറിഞ്ഞപ്പോള്‍ അവര്‍ ശെൌലിനെ കൈസര്യയില്‍ കൊണ്ടുപോയി. അവിടെ നിന്നും അവര്‍ ശെൌലിനെ തര്‍സൊസിലേക്ക് അയ ച്ചു."
31 യെഹൂദ്യയിലെ മുഴുവന്‍ സഭയ്ക്കും ഗലീലയിലെയും ശരമ്യയിലെയും വിശ്വാസികള്‍ക്കും സമാധാനത്തിന്‍റെ സമയം ഉണ്ടായി. പരിശുദ്ധാത്മാവിന്‍റെ സഹായത്തോടെ വിശ്വാസി സംഘം വലുതായി. വിശ്വാസികള്‍ തങ്ങളുടെ ജീവിതചര്യകളിലൂടെ കര്‍ത്താവിലുള്ള അവരുടെ ബഹുമാനം തെളിയിച്ചു. അതിനാല്‍ വിശ്വാസികളുടെ സംഘം കൂടുതല്‍ കൂടുതല്‍ വലുതായിക്കൊണ്ടിരുന്നു."
32 പത്രൊസ് യെരൂശലേമിനു ചുറ്റുപാടും സഞ്ചരിച്ചു. ലുദ്ദയില്‍ വസിച്ചിരുന്ന വിശ്വാസികളെയും അവന്‍ സന്ദര്‍ശിച്ചു."
33 അവിടെ തളര്‍വാതം പിടിപെട്ട ഐനെയാസിനെ അയാള്‍ കണ്ടുമുട്ടി. എട്ടു വര്‍ഷമായി ഐനെയാസ് കിടപ്പിലായിരുന്നു."
34 പത്രൊസ് അയാളോടു പറഞ്ഞു, “ഐനെയാസേ, യേശുക്രിസ്തു നിന്നെ സുഖപ്പെടുത്തുന്നു. എഴുന്നേറ്റ് നിന്ന് നിന്‍റെ കിടക്ക ഒരുക്കുക! നിനക്ക് അതിപ്പോള്‍ സ്വയം ചെയ്യാം.” ഐനെയാസ് പെട്ടെന്ന് എഴുന്നേറ്റുനിന്നു."
35 ലുദ്ദയിലെയും ശാരോനിലെയും ജനത അതു കണ്ടു. അവരും കര്‍ത്താവായ യേശുവിലേക്കു തിരിഞ്ഞു."
36 യോപ്പാനഗരത്തില്‍ തബീഥാ എന്നു പേരായ ഒരു വിശ്വാസി ഉണ്ടായിരുന്നു. (‘മാന്‍പേട’ എന്നാണ് അവളുടെ പേരിനര്‍ത്ഥം.) അവള്‍ എന്നും എല്ലാവര്‍ക്കും നന്മ മാത്രം ചെയ്തു. ആവശ്യക്കാര്‍ക്ക് അവള്‍ എപ്പോഴും പണം കൊടുത്തു."
37 പത്രൊസ് ലുദ്ദയിലായിരുന്നപ്പോള്‍ തബീഥാ രോഗം വന്നു മരിച്ചു. ആളുകള്‍ അവളെ കുളിപ്പിച്ചു മുകളിലത്തെ മുറിയില്‍ കിടത്തി."
38 പത്രൊസ് ലുദ്ദയില്‍ ഉണ്ടായിരുന്നുവെന്ന് യോപ്പയിലെ വിശ്വാസികള്‍ കേട്ടു. (ലുദ്ദ, യോപ്പയുടെ അടുത്ത സ്ഥലമാണ്.) അതിനാലവര്‍ രണ്ടു പേരെ പത്രൊസിനടുത്തേക്ക് അയച്ചു. അവര്‍ അവനോട് യാചിച്ചു, “ദയവായി വേഗം വരൂ!”"
39 പത്രൊസ് എഴുന്നേറ്റ് അവരോടൊത്തു പോയി. അവിടെ എത്തിയപ്പോള്‍ അവര്‍ അവനെ മുകളിലത്തെ മുറിയിലേക്കു കൊണ്ടുപോയി. വിധവകളെല്ലാം പത്രൊസിനു ചുറ്റും നിന്നു അവര്‍ കരയുകയായിരുന്നു. തബീഥാ ജീവിച്ചിരുന്നപ്പോള്‍ ഉണ്ടാക്കിയ മേല്‍കുപ്പായങ്ങളും മറ്റു വസ്ത്രങ്ങളും അവര്‍ പത്രൊസിനെ കാണിച്ചു."
40 പത്രൊസ് എല്ലാവരെയും മുറിയില്‍നിന്ന് പുറത്തിറക്കി. അവന്‍ മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു. എന്നിട്ട് തബീഥയുടെ ശരീരത്തിനു നേര്‍ക്കു തിരിഞ്ഞ് പറഞ്ഞു, “തബീഥാ എഴുന്നേല്‍ക്കൂ!” അവള്‍ എഴുന്നേറ്റിരുന്നു കണ്ണു തുറന്നു. പത്രൊസിനെ കണ്ടപ്പോള്‍ അവള്‍ എഴുന്നേറ്റു."
41 1അയാള്‍ അവളെ കൈപിടിച്ച് എഴുന്നേല്പിച്ചു. പിന്നീടവന്‍ വിശ്വാസികളെയും വിധവകളെയും മുറിക്കുള്ളിലേക്ക് വിളിച്ചു. അവന്‍ അവര്‍ക്ക് തബീഥയെ കാണിച്ചുകൊടുത്തു; അവള്‍ ജീവിച്ചിരിക്കുന്നു."
42 യോപ്പയിലെ ജനങ്ങളാകെ ഇക്കാര്യം അറിഞ്ഞു. അധികം പേരും കര്‍ത്താവില്‍ വിശ്വസിച്ചു."
43 പത്രൊസ് അനവധി ദിവസം യോപ്പയില്‍ തങ്ങി. തുകല്‍പ്പണിക്കാരനായ ശിമോന്‍റെ വീട്ടിലാണ് പത്രൊസ് തങ്ങിയത്."
1 കൈസര്യനഗരത്തില്‍ കൊര്‍ന്നേല്യൊസ് എന്നൊരാള്‍ ഉണ്ടായിരുന്നു. റോമന്‍ സൈന്യത്തിന്‍റെ ‘ഇത്താലിക’ വിഭാഗത്തിന്‍റെ ശതാധിപനാണയാള്‍."
2 കൊര്‍ന്നേല്യൊസ് വലിയൊരു ഭക്തനായിരുന്നു. അവനും അവന്‍റെ കുടുംബവും സത്യമായ ദൈവത്തെ ആരാധിച്ചിരുന്നു. തന്‍റെ പണത്തിലധികവും അയാള്‍ പാവങ്ങള്‍ക്കു ദാനം ചെയ്തു. അയാള്‍ എപ്പോഴും ദൈവത്തോടു പ്രാര്‍ത്ഥിച്ചിരുന്നു."
3 ഒരു ദിവസം ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക് കൊര്‍ന്നേല്യൊസിന് ഒരു ദര്‍ശനമുണ്ടായി. അവനതു വ്യക്തമായി കണ്ടു. ദര്‍ശനത്തില്‍ ദൈവത്തിന്‍റെ ഒരു ദൂതന്‍ വന്നു അവനോടു പറഞ്ഞു, “കൊര്‍ന്നേല്യൊസ്!”"
4 കൊര്‍ന്നേല്യൊസ് ദൂതനെ നോക്കി. അവന്‍ ഭയന്നു ചോദിച്ചു, “എന്താണു പ്രഭോ?” ദൂതന്‍ കൊര്‍ന്നേല്യൊസിനോടു പറഞ്ഞു, “ദൈവം നിന്‍റെ പ്രാര്‍ത്ഥനകള്‍ കേട്ടിരിക്കുന്നു. നീ പാവങ്ങളോടു ചെയ്തതൊക്കെ അവന്‍ കണ്ടിട്ടുണ്ട്. ദൈവം നിന്നെ ഓര്‍മ്മിക്കുന്നു."
5 ഏതാനും പേരെ ഇപ്പോള്‍ തന്നെ യോപ്പയിലേക്കയയ്ക്കുക. ശിമോന്‍ എന്നു പേരായ ഒരുവനെ കൊണ്ടുവ രാന്‍ നിന്‍റെ ഭൃത്യരെ അയയ്ക്കുക. ശിമോന് പത്രൊസ് എന്നും പേരുണ്ട്."
6 ശിമോന്‍ എന്നു പേരായ മറ്റൊരാളുടെ വസതിയിലാണ് പത്രൊസ് താമസിക്കുന്നത്. ആ ശിമോന്‍ ഒരു തുകല്‍പ്പണിക്കാരനാണ്. കടലിനടുത്താണ് അവന്‍റെ വീട്.”"
7 ദൂതന്‍ അപ്രത്യക്ഷനായി. അപ്പോള്‍ കൊര്‍ന്നേല്യൊസ് തന്‍റെ രണ്ടു ഭൃത്യരെയും ഒരു ഭടനെയും വിളിച്ചു. ഭടനും ഒരു ഭക്തനായിരുന്നു. കൊര്‍ന്നേല്യൊസിന്‍റെ അടുത്ത സഹായികളില്‍ ഒരുവനായിരുന്നു ആ ഭടന്‍."
8 കൊര്‍ന്നേല്യൊസ് മൂന്നു പുരുഷന്മാരോടും എല്ലാം വിശദീകരിച്ചു. എന്നിട്ടവരെ യോപ്പയിലേക്ക് അയച്ചു."
9 പിറ്റേന്ന് അവര്‍ യോപ്പയ്ക്കടുത്തെത്തി. ആ സമയം പത്രൊസ് വീടിന്‍റെ മട്ടുപ്പാവിലേക്ക് പ്രാര്‍ത്ഥിക്കാന്‍ പോവുകയായിരുന്നു. അപ്പോള്‍ സമയം ഉച്ചയായിരുന്നു."
10 പത്രൊസിനു വിശന്നു, അവനു ആഹാരം വേണമായിരുന്നു. അവര്‍ പത്രൊസിനു ഭക്ഷണം ഉണ്ടാക്കവേ അയാള്‍ക്കൊരു ദര്‍ശനമുണ്ടായി."
11 തുറന്ന ആകാശത്തുനിന്നും എന്തോ താഴ്ന്നു വരുന്നതു അയാള്‍ കണ്ടു. വലിയൊരു വിരിപ്പു താഴ്ന്നു വരുംപോലെ. നാലു മൂലയ്ക്കും പിടിച്ച് അതിനെ താഴോട്ടിറക്കുകയായിരുന്നു."
12 എല്ലാത്തരം മൃഗങ്ങളും അതിന്മേലുണ്ടായിരുന്നു. നടക്കുന്നവ, ഇഴയുന്നവ, പറവകള്‍ അങ്ങനെയെല്ലാം."
13 അപ്പോള്‍ ഒരു ശബ്ദം പത്രൊസിനോടു പറഞ്ഞു, “എഴുന്നേല്‍ക്കൂ പത്രൊസേ; മൃഗത്തെ കൊന്നു തിന്നോളൂ.”"
14 എന്നാല്‍ പത്രൊസ് പറഞ്ഞു, “കര്‍ത്താവേ, അത് ഞാനൊരിക്കലും ചെയ്യില്ല! അശുദ്ധവും മലിനവുമായ യാതൊന്നും ഞാനിതേവരെ ഭക്ഷിച്ചിട്ടില്ല.”"
15 എന്നാല്‍ ആ സ്വരം അവനോടു വീണ്ടും പറഞ്ഞു, “ദൈവം ഇവയെ വൃത്തിയുള്ളവയെന്നു പ്രഖ്യാപിച്ചിരിക്കുന്നു. അതിനാല്‍ അവയെ ‘അശുദ്ധമെന്നു’ വിളിക്കരുത്!”"
16 ഇതു മൂന്നു തവണ സംഭവിച്ചു. അനന്തരം എല്ലാം ആകാശത്തേക്ക് എടുക്കപ്പെട്ടു."
17 ഈ ദര്‍ശനത്തിന്‍റെ അര്‍ത്ഥം എന്തായിരിക്കാമെന്ന് പത്രൊസ് അത്ഭുതപ്പെട്ടു. കൊര്‍ന്നേല്യൊസ് അയച്ച ഭൃത്യന്മാര്‍ ശിമോന്‍റെ വസതി അന്വേഷിച്ചു കണ്ടുപിടിച്ചു."
18 വാതില്‍ക്കല്‍ നിന്ന് അവര്‍ വിളിച്ചു ചോദിച്ചു, ശിമോന്‍ പത്രൊസ് ഇവിടെയാണോ താമസം?”"
19 പത്രൊസ് അപ്പോഴും ദര്‍ശനത്തെപ്പറ്റി ചിന്തിച്ചുകൊണ്ടിരിക്കുകയായിരുന്നു. പക്ഷേ ആത്മാവ് അവനോടു പറഞ്ഞു, “നോക്കൂ! മൂന്നു പേര്‍ നിന്നെ അന്വേഷിക്കുന്നു."
20 എഴുന്നേറ്റു താഴത്തെ നിലയിലേക്കു ചെല്ലുക. സംശയാലുവാകാതെ അവരോടൊത്തു പോകുകയും അവരോടു ചോദ്യങ്ങള്‍ ചോദിക്കാതിരിക്കുകയും ചെയ്യുക. ഞാനാണ് അവരെ നിന്‍റെ അടുത്തേക്ക് അയച്ചത്.”"
21 പത്രൊസ് താഴെ അവരുടെ അടുത്തേക്കു പോയി. അവന്‍ പറഞ്ഞു, “നിങ്ങള്‍ അന്വേഷിക്കുന്ന വ്യക്തി ഞാനാണ്. എന്തിനാണ് നിങ്ങളിവിടെ വന്നത്?”"
22 അവര്‍ പറഞ്ഞു, “നിന്നെ തന്‍റെ വസതിയിലേക്കു ക്ഷണിക്കാന്‍ ഒരു വിശുദ്ധദൂതന്‍ കൊര്‍ന്നേല്യൊസിനോട് ആജ്ഞാപിച്ചു. കൊര്‍ന്നേല്യൊസ് ഒരു ശതാധിപനാണ്. അയാള്‍ ഒരു ഭക്തനും യഥാര്‍ത്ഥദൈവത്തെ ആരാധിക്കുന്നവനുമാണ്. യെഹൂദര്‍ അയാളെ ആദരിക്കുന്നു. നിനക്കു പറയാനുള്ളത് കേള്‍ക്കുന്നതിന് നിന്നെ വീട്ടിലേക്കു ക്ഷണിക്കാന്‍ ദൂതന്‍ കൊര്‍ന്നേല്യൊസിനോടു കല്പിച്ചു.”"
23 അകത്തു വന്ന് അന്നു രാത്രി അവിടെ തങ്ങാന്‍ പത്രൊസ് അവരോട് അഭ്യര്‍ത്ഥിച്ചു. പിറ്റേദിവസം പത്രൊസ് ആ മൂന്നു പേരോടൊത്തു പോയി. യോപ്പയിലെ ഏതാനും വിശ്വാസികളും പത്രൊസിനോടൊത്തു പോയി."
24 പിറ്റേന്ന് അവര്‍ കൈസര്യയിലെത്തി. കൊര്‍ന്നേല്യൊസ് അവര്‍ക്കായി കാത്തിരിക്കുകയായിരുന്നു. അയാള്‍ തന്‍റെ ബന്ധുക്കളെയും അടുത്ത സുഹൃത്തുക്കളെയും അവിടെ വിളിച്ചുകൂട്ടിയിരുന്നു."
25 തന്‍റെ വീട്ടിലേക്കു വന്ന പത്രൊസിനെ കൊര്‍ന്നേല്യൊസ് ചെന്നു കണ്ടു. അയാള്‍ പത്രൊസിന്‍റെ കാല്‍ക്കല്‍ വീഴുകയും ആരാധിക്കുകയും ചെയ്തു."
26 പത്രൊസ് അയാളോട് എഴുന്നേല്‍ക്കാന്‍ പറഞ്ഞു, പത്രൊസ് പറഞ്ഞു, എഴുന്നേ ല്‍ക്കൂ, ഞാന്‍ നിന്നെപ്പോലെ ഒരു മനുഷ്യനാണ്."
27 പത്രൊസ് കൊര്‍ന്നേല്യൊസുമായി സംഭാഷണം തുടര്‍ന്നു. പിന്നീട് ഉള്ളിലേക്കു കടന്നപ്പോള്‍ വലിയൊരു ആള്‍ക്കൂട്ടത്തെ പത്രൊസ് കണ്ടു."
28 പത്രൊസ് അവരോടു പറഞ്ഞു, യെഹൂദനല്ലാത്ത ഒരുവനുമായി ബന്ധപ്പെടുകയോ അയാളെ സന്ദര്‍ശിക്കുകയോ ചെയ്യുന്നത് യെഹൂദന്യായപ്രമാണത്തിന് വിരുദ്ധമാണെന്നു നിങ്ങള്‍ക്കറിയാം. എന്നാല്‍ ആരെയും ‘അശുദ്ധന്‍’ എന്നോ, ‘മലിനപ്പെട്ടവന്‍’ എന്നോ ഞാന്‍ വിളിക്കരുതെന്ന് ദൈവം എനിക്കു കാണിച്ചു തന്നു."
29 അതിനാലാണ് ഇവരെന്നെ ക്ഷണിച്ചപ്പോള്‍ ഞാന്‍ തര്‍ക്കിക്കാഞ്ഞത്. ഇപ്പോള്‍ ദയവായി പറയൂ എന്തിനാണു നിങ്ങള്‍ എനിക്കായി ആളയച്ചത്."
30 കൊര്‍ന്നേല്യൊസ് പറഞ്ഞു, “നാലുദിവസം മുന്പ് ഞാന്‍ എന്‍റ വീട്ടിലിരുന്ന് പ്രാര്‍ത്ഥിക്കുകയായിരുന്നു. സമയം ഉച്ചയ്ക്ക് മൂന്നു മണിയോളമായി. പെട്ടെന്നൊരാള്‍ എന്‍റെ മുന്പില്‍ വന്നു നിന്നു. പ്രകാശമാനമായി തിളങ്ങുന്ന വസ്ത്രങ്ങള്‍ ധരിച്ച ഒരു ദൂതന്‍."
31 ദൂതന്‍ പറഞ്ഞു, ‘കൊര്‍ന്നേല്യൊസ്! ദൈവം നിന്‍റെ പ്രാര്‍ത്ഥന കേട്ടിരിക്കുന്നു. പാവങ്ങളോടുള്ള നിന്‍റെ കാരുണ്യപ്രവര്‍ത്തി ദൈവം കണ്ടിരിക്കുന്നു. അവന്‍ നിന്നെ ഓര്‍മ്മിക്കുന്നു."
32 നിന്‍റെ ഏതാനും ഭൃത്യന്മരെ യോപ്പയിലേക്കയയ്ക്കുക. ശിമോന്‍ പത്രൊസിനോടു ഇങ്ങോട്ടു വരാന്‍ പറയുക. തുകല്‍ പണിക്കാരനും ശിമോന്‍ എന്നുതന്നെ പേരുള്ളവനുമായ ഒരുവന്‍റെ വസതിയാലാണവന്‍ താമസിക്കുന്നത്. ആ വീട് കടല്‍ത്തീരത്താണ്.’"
33 അപ്പോള്‍ തന്നെ ഞാന്‍ നിനക്കു ആളയച്ചു. നീ ഇവിടെ വന്നതു വളരെ നല്ലതുതന്നെ. ഞങ്ങള്‍ എല്ലാവരും ഇപ്പോള്‍ ദൈവത്തിന്‍റെ മുന്പില്‍ അവന്‍ നിന്നോടു പറയുവാന്‍ കല്പിച്ച കാര്യങ്ങള്‍ കേള്‍ക്കാന്‍ ഇരിക്കുന്നു."
34 പത്രൊസ് പ്രസംഗിച്ചു തുടങ്ങി: “ദൈവത്തിന് എല്ലാവരും ഒരുപോലെയാണെന്ന് ഞാനിപ്പോള്‍ യഥാര്‍ത്ഥത്തില്‍ പഠിച്ചു."
35 തന്നെ ആരാധിക്കുന്നവനേയും നീതി ചെയ്യുന്നവനെയും ദൈവം സ്വീകരിക്കുന്നു. ഒരുവന്‍ ഏതു രാജ്യത്തുനിന്നും വരുന്നു എന്നതല്ല പ്രധാനം."
36 ദൈവം യെഹൂദരോടു സംസാരിച്ചു. യേശുക്രിസ്തുവിലൂടെ സമാധാനം കൈവന്നു എന്ന സുവിശേഷം യേശു അവര്‍ക്കു നല്‍കി. യേശുവാണ് എല്ലാ ജനതയുടേയും കര്‍ത്താവ്."
37 യെഹൂദ്യയില്‍ എന്താണു സംഭവിച്ചതെന്നു നിങ്ങള്‍ക്കറിയാം. സ്നാനത്തെപ്പറ്റി യോഹന്നാന്‍ ജനങ്ങളോട് പ്രസം ഗിച്ചതിനു ശേഷം ഗലീലയിലാണ് അതാരംഭിച്ചത്."
38 നസറെത്തിലെ യേശുവിനെപ്പറ്റി നിങ്ങള്‍ക്കറിയാം. ദൈവം അവന് പരിശുദ്ധാത്മാവിനെയും ശക്തിയേയും നല്‍കിക്കൊണ്ട് അവനെ ക്രിസ്തുവാക്കി. ആളുകള്‍ക്കു നന്മ ചെയ്തുകൊണ്ട് യേശു നാടെങ്ങും ചുറ്റി സഞ്ചരിച്ചു. പിശാചു പീഢിപ്പിച്ചവരെ അവന്‍ സുഖപ്പെടുത്തി. ഇതൊക്കെ യേശുവിനോടൊപ്പമാണ് ദൈവം എന്നതിനു സാക്ഷ്യങ്ങളാണ്."
39 യെഹൂദ്യയിലും യെരൂശലേമിലും യേശു ചെയ്ത കാര്യങ്ങള്‍ ഞങ്ങള്‍ കണ്ടു. ഞങ്ങള്‍ സാക്ഷികളാണ്. പക്ഷേ യേശു കൊല്ലപ്പെട്ടു. അവര്‍ അവനെ മരക്കുരിശില്‍ തറച്ചു."
40 എന്നാല്‍ മരണത്തിന്‍റെ മൂന്നാം നാള്‍ ദൈവം അവനെ പുനരുജ്ജീവിപ്പിച്ചു! ദൈവം ആളുകള്‍ക്ക് യേശുവിനെ വ്യക്തമായി കാണിച്ചു കൊടുത്തു."
41 പക്ഷേ എല്ലാ ആളുകളും യേശുവിനെ കാണില്ല. ദൈവം തെരഞ്ഞെടുത്ത സാക്ഷികള്‍ മാത്രം അവനെ കണ്ടു. ആ സാക്ഷികളാണു ഞങ്ങള്‍. അവന്‍റെ മരിച്ചവരില്‍ നിന്നുള്ള ഉയിര്‍ത്തെഴുന്നേല്പിനു ശേഷം ഞങ്ങള്‍ അവനോടൊത്തു തിന്നുകയും കുടിയ്ക്കുകയും ചെയ്തു."
42 ജനങ്ങളോടു പ്രഭാഷണം നടത്താന്‍ യേശു ഞങ്ങളോടു ആവശ്യപ്പെട്ടു. മരിച്ചവരുടെയും ജീവിച്ചിരിക്കുന്നവരുടെയും ന്യായവിധി നടത്താന്‍ ദൈവം നിയോഗിച്ചവനാണ് അവനെന്ന് എല്ലാവരോടും പറയാന്‍ അവന്‍ ഞങ്ങളോടു പറഞ്ഞു."
43 യേശുവില്‍ വിശ്വസിക്കുന്നവര്‍ രക്ഷിക്കപ്പെടും. യേശുവിന്‍റെ നാമത്തി ലൂടെ അവന്‍റെ പാപങ്ങളെ ദൈവം പൊറുക്കും. ഇതു സത്യമാണെന്ന് എല്ലാ പ്രവാചകരും പറയുന്നു."
44 പത്രൊസ് ഇങ്ങനെ പ്രഭാഷണം ചെയ്യവേ അവന്‍റെ വാക്കുകള്‍ കേള്‍ക്കുകയായിരുന്നവരുടെ ഇടയിലേക്ക് പരിശുദ്ധാത്മാവ് ഇറങ്ങിവന്നു."
45 പത്രൊസിനോടൊപ്പം വന്ന യെഹൂദവിശ്വാസികള്‍ അത്ഭുതപ്പെട്ടു. ജാതികളിലും പരിശുദ്ധാത്മാവ് അതുപോലെ വര്‍ഷിക്കപ്പെട്ടതിനാലാണ് അവര്‍ക്കത്ഭുതം."
46 കാരണം ആ ജാതികള്‍ വ്യത്യസ്തഭാഷകളില്‍ സംസാരിക്കുന്നതും ദൈവത്തെ സ്തുതിക്കുന്നതും അവര്‍ കേട്ടു. അപ്പോള്‍ പത്രൊസ് പറഞ്ഞു,"
47 “വെള്ളത്തില്‍ സ്നാനപ്പെടുന്നതില്‍ നിന്ന് ഇവരെ തടയാന്‍ നമ്മള്‍ക്കാവില്ല. നമ്മള്‍ക്കു കിട്ടിയതുപോലെ തന്നെ ഇവര്‍ക്കും പരിശുദ്ധാത്മാവിനെ ലഭിച്ചു!”"
48 കൊര്‍ന്നേല്യൊസും അയാളുടെ ബന്ധുക്കളും സുഹൃത്തുക്കളും യേശുക്രിസ്തുവിന്‍റെ നാമത്തില്‍ സ്നാനം കഴിപ്പിപ്പാന്‍ പത്രൊസ് കല്പിച്ചു. അപ്പോള്‍ ആ ജനം തങ്ങളോടൊപ്പം കുറച്ചു നാള്‍ കൂടി വസിക്കാന്‍ പത്രൊസിനോടു അഭ്യര്‍ത്ഥിച്ചു."
1 ജാതികള്‍ക്കും ദൈവവചനം ലഭിച്ചു എന്ന വാര്‍ത്ത അപ്പൊസ്തലന്മാരും യെഹൂദ്യയിലെ വിശ്വാസികളും കേട്ടു."
2 അങ്ങനെ പത്രൊസ് യെരൂശലേമില്‍ വന്നപ്പോള്‍ ഏതാനും യെഹൂദ വിശ്വാസികള്‍ അവനുമായി തര്‍ക്കിച്ചു."
3 അവര്‍ പറഞ്ഞു, “ജാതികളും പരിച്ഛേദനം ചെയ്യാത്തവ രുമായവരുടെ വീടുകളില്‍ നീ പോയി, നീ അവരോടൊപ്പമിരുന്ന് ഭക്ഷിക്കുകകൂടി ചെയ്തു.”"
4 അതുകൊണ്ട് സംഭവം മുഴുവനും പത്രൊസ് അവര്‍ക്കു വിശദീകരിച്ചുകൊടുത്തു."
5 പത്രൊസ് പറഞ്ഞു, “ഞാന്‍ യോപ്പാനഗരത്തിലായിരുന്നു. ഞാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ എനിക്കൊരു ദര്‍ശനമുണ്ടായി. ആകാശത്തുനിന്ന് എന്തോ താഴേക്കിറങ്ങിവരുന്നതു ഞാന്‍ കണ്ടു. അതൊരു വലിയ വിരിപ്പുപോലെ കാണപ്പെട്ടു. അതിന്‍റെ നാലു മൂലകളിലും പിടിച്ചു താഴേക്കു കൊണ്ടുവരികയായിരുന്നു. അത് എന്‍റെ അടുത്തു വന്നു നിന്നു."
6 ഞാന്‍ അതിന് ഉള്ളിലേക്കു നോക്കി. വളര്‍ത്തുമൃഗങ്ങളും വന്യമൃഗങ്ങളും അതില്‍ ഉണ്ടായിരുന്നു. ഇഴജന്തുക്കളും പക്ഷികളും അതില്‍ ഞാന്‍ കണ്ടു."
7 ഒരശരീരി എന്നോടു പറഞ്ഞതായും കേട്ടു, ‘എഴുന്നേല്‍ക്കൂ പത്രൊസേ; ഇവയില്‍ ഏതെങ്കിലും ഒന്നിനെ കൊന്നുതിന്നുക.’"
8 പക്ഷേ ഞാന്‍ പറഞ്ഞു, ‘ഞാനതൊരിക്കലും ചെയ്യില്ല കര്‍ത്താവേ! അശുദ്ധവും മലിനമാക്കപ്പെട്ടതുമായ ഒന്നും ഞാനിതുവരെ ഭക്ഷിച്ചിട്ടില്ല!’"
9 പക്ഷേ അശരീരി വീണ്ടും ഉണ്ടായി. ‘ദൈവം ഇവയെല്ലാം ശുദ്ധമെന്നു പ്രഖ്യാപിച്ചിരിക്കുന്നു. അവയെ അശുദ്ധമെന്നു വിളിക്കരുത്.’"
10 മൂന്നു തവണ ഇങ്ങനെ സംഭവിച്ചു. അനന്തരം എല്ലാം ആകാശത്തിലേക്ക് എടുക്കപ്പെട്ടു."
11 അപ്പോള്‍ ഞാന്‍ താമസിച്ചിരുന്ന വീട്ടിലേക്ക് മൂന്നു പേര്‍ കയറി വന്നു. അവര്‍ കൈസര്യായില്‍ നിന്ന് എന്‍റെ അടുത്തേക്ക് അയയ്ക്കപ്പെട്ടവരായിരുന്നു."
12 സംശയിക്കാതെ അവരോടൊത്തു പോകുവാന്‍ ആത്മാവ് എന്നോട് ആജ്ഞാപിച്ചു. ഈ ആറു വിശ്വാസികളും എന്നോടൊത്തു വന്നു. ഞങ്ങള്‍ കൊര്‍ന്നേല്യൊസിന്‍റെ വീട്ടിലേക്കാണ് പോയത്."
13 തന്‍റെ വീട്ടില്‍ ഒരു ദൂതന്‍ നില്‍ക്കുന്നത് കണ്ടതിനെപ്പറ്റി കൊര്‍ന്നേല്യൊസ് പറഞ്ഞു. ‘ഏതാനും പുരുഷന്മാരെ യോപ്പയിലേക്ക് അയയ്ക്കുക. ശിമോന്‍ പത്രൊസിനെ ഇങ്ങോട്ടു ക്ഷണിക്കുക."
14 അവന്‍ നിങ്ങളോടു സംസാരിക്കും. നിന്നെയും നിന്‍റെ കുടുംബത്തെയും അവന്‍റെ വാക്കുകള്‍ രക്ഷിക്കും.’"
15 ഞാന്‍ അവരോടു പ്രസംഗിക്കാന്‍ തുടങ്ങിയ ഉടനെ ആംഭത്തില്‍ നമുക്കുണ്ടായതുപോലെ പരിശുദ്ധാത്മാവ് അവരിലേക്കു വന്നു."
16 അപ്പോള്‍ ഞാന്‍ കര്‍ത്താവിന്‍റെ വചനങ്ങള്‍ ഓര്‍മ്മിച്ചു. കര്‍ത്താവ് പറഞ്ഞു, യോഹന്നാന്‍ ജനങ്ങളെ വെള്ളം കൊണ്ട് സ്നാനപ്പെടുത്തി. എന്നാല്‍ നിങ്ങള്‍ പരിശുദ്ധാത്മാവില്‍ സ്നാനപ്പെടും!"
17 കര്‍ത്താവായ യേശുക്രിസ്തുവില്‍ വിശ്വസിച്ച നമുക്ക് തന്നതു പോലുള്ള ദാനം തന്നെ ദൈവം ഇവര്‍ക്കും കൊടുത്തു. അപ്പോള്‍ ദൈവത്തിന്‍റെ ആ പ്രവൃത്തി നിര്‍ത്താന്‍ ഞാനാരായിരുന്നു?”"
18 ഇതെല്ലാം കേട്ട യെഹൂദവിശ്വാസികള്‍ തര്‍ക്കം അവസാനിപ്പിച്ചു. അവര്‍ ദൈവത്തെ സ്തുതിച്ചുകൊണ്ട് പറഞ്ഞു, “മാനസാന്തരപ്പെടുവാനും നമ്മുടേതുപോലുള്ള ജീവിതം നേടാനും ദൈവം ജാതികളെ അനുവദിച്ചു.”"
19 സ്തെഫാനൊസിന്‍റെ മരണശേഷം ഉണ്ടായ ഉപദ്രവങ്ങള്‍ കൊണ്ട് വിശ്വാസികള്‍ ചിതറിപ്പോയിരുന്നു. വിശ്വാസികളില്‍ ചിലര്‍ ഫൊയ്നിക്യ, കുപ്രൊസ്, അന്ത്യൊക്ക്യ എന്നിങ്ങനെയുള്ള വിദൂരദേശങ്ങളിലേക്കു പോയി. അവര്‍ അവിടെയൊക്കെ സുവിശേഷം പ്രചരിപ്പിച്ചു; പക്ഷേ യെഹൂദരോടു മാത്രമേ അവര്‍ ഇതു പറഞ്ഞുള്ളൂ."
20 അവരില്‍ ചിലര്‍ കുപ്രൊസുകാരും കുറേനക്കാരും ആയിരുന്നു. അന്ത്യൊക്ക്യയിലെത്തിയ അവര്‍ യവനക്കാരോടും സുവിശേഷം പ്രസംഗിച്ചു. കര്‍ത്താവായ യേശുവിനെപ്പറ്റിയുള്ള സുവിശേഷം അവര്‍ യവനക്കാരോടു പ്രസംഗിച്ചു."
21 കര്‍ത്താവ് വിശ്വാസികളെ സഹായിക്കുകയായിരുന്നു. ഒരു വലിയ സംഘം ആള്‍ക്കാര്‍ വിശ്വസിക്കുകയും കര്‍ത്താവിന്‍റെ അനുയായികളാകുകയും ചെയ്തു."
22 യെരൂശലേമിലെ സഭയും അന്ത്യൊക്ക്യയിലെ പുതിയ സഭയെപ്പറ്റി കേട്ടു. അതിനാല്‍ യെരൂശലേമിലെ വിശ്വാസികള്‍ ബര്‍ന്നബാസിനെ അന്ത്യൊക്ക്യയിലേക്ക് അയച്ചു."
23 [This verse may not be a part of this translation]"
24 [This verse may not be a part of this translation]"
25 പിന്നീട് ബര്‍ന്നബാസ് തര്‍സൊസിലേക്കു പോയി. ശെൌലിനെ തെരഞ്ഞാണു പോയത്."
26 ശെൌലിനെ കണ്ടെത്തി അയാളെ ബര്‍ന്നബാസ് അന്ത്യൊക്ക്യയില്‍ കൊണ്ടുവന്നു. ഇരുവരും ഒരു വര്‍ഷം അവിടെ തങ്ങി. വിശ്വാസിസംഘങ്ങള്‍ എപ്പോഴും ഒന്നിച്ചു ചേരുകയും ബര്‍ന്നബാസും ശെൌലും അവരെ സന്ദര്‍ശിക്കുകയും വളരെപ്പേരെ പഠിപ്പിക്കുകയും ചെയ്തു. അന്ത്യൊക്ക്യായില്‍ യേശുവിന്‍റെ അനുയായികള്‍ ആദ്യമായി “ക്രിസ്ത്യാനികള്‍” എന്നു വിളിക്കപ്പെട്ടു."
27 അതേസമയം ഏതാനും പ്രവാചകന്മാര്‍ യെരൂശലേമില്‍നിന്നും അന്ത്യൊക്ക്യായിലേക്കു പുറപ്പെട്ടു."
28 അഗബൊസ് എന്നായിരുന്നു അവരില്‍ ഒരാളുടെ പേര്. അഗബൊസ് അന്ത്യൊക്ക്യായില്‍ പ്രസംഗിച്ചു. പരിശുദ്ധാത്മാവിന്‍റെ സഹായത്തോടെ അവന്‍ പറഞ്ഞു, “ലോകത്തിലാകമാനം വളരെ കഷ്ടകരമായ ഒരു സമയം വരുന്നു. കടുത്ത ഭക്ഷ്യക്ഷാമം ഉണ്ടാകും.” (ക്ലെൌദ്യൊസ് ചക്രവര്‍ത്തിയായിരുന്ന കാലത്താണ് അത് സംഭവിച്ചത്.)"
29 യെഹൂദ്യയിലെ തങ്ങളുടെ സഹോദരരെ എങ്ങനെയും സഹായിക്കാന്‍ വിശ്വാസികള്‍ തീരുമാനിച്ചു. ഓരോ വിശ്വാസിയും കഴിവിന് അനുസരിച്ചു സഹായം അയച്ചു."
30 പണം സ്വരൂപിച്ച് അവര്‍ ബര്‍ന്നബാസിനെയും ശെൌലിനെയും ഏല്പിച്ചു. ബര്‍ന്നബാസും ശെൌലും അത് യെഹൂദ്യയിലെ മൂപ്പന്മാര്‍ക്ക് എത്തിച്ചു."
1 അക്കാലത്ത് ഹെരോദാരാജാവ് സഭാംഗങ്ങളായ ചിലരെ ഉപദ്രവിക്കാന്‍ തുടങ്ങി."
2 യാക്കോബിനെ വെട്ടിക്കൊല്ലാന്‍ ഹെരോദാവ് ഉത്തരവിട്ടു. യോഹന്നാന്‍റെ സഹോദരനായിരുന്നു യാക്കോബ്."
3 യെഹൂദര്‍ക്ക് അതിഷ്ടമാണെന്ന് ഹെരോദാവ് കണ്ടു. അതിനാല്‍ പത്രൊസിനെയും തടവറയിലാക്കാന്‍ അയാള്‍ തീരുമാനിച്ചു. (പെസഹാ ദിവസങ്ങളിലായിരുന്നു അത് സംഭവിച്ചത്.)"
4 ഹെരോദാവ് പത്രൊസിനെ പിടികൂടി തടവിലാക്കി. പതിനാറു ഭടന്മാര്‍ പത്രൊസിനു കാവല്‍ നിന്നു. പെസഹാ ഉത്സവം കഴിയുംവരെ ഹെരോദാവിനു കാക്കണമായിരുന്നു. പിന്നീട് പത്രൊസിനെ ജനങ്ങളുടെ മുന്നില്‍ കൊണ്ടുവരാന്‍ അവര്‍ ആലോചിച്ചു."
5 അതിനാല്‍ പത്രൊസിനെ തുറങ്കിലടച്ചു. എന്നാല്‍ സഭ പത്രൊസിനുവേണ്ടി തുടര്‍ച്ചയായി ദൈവത്തോടു പ്രാര്‍ത്ഥിക്കുകയായിരുന്നു."
6 പത്രൊസ് രണ്ടു പട്ടാളക്കാര്‍ക്കിടയില്‍ കിടന്നുറങ്ങുകയായിരുന്നു. അവനെ രണ്ടു ചങ്ങലകൊണ്ടു ബന്ധിച്ചിരുന്നു. തടവറയുടെ കവാടത്തില്‍ അധികം ഭടന്മാരും കാവല്‍ നിന്നു. സമയം രാത്രിയായി. പത്രൊസിനെ പിറ്റേന്ന് ജനങ്ങള്‍ക്കു മുന്നില്‍ കൊണ്ടുവരാന്‍ ഹെരോദാവ് ആലോചിച്ചു."
7 പെട്ടെന്ന്, കര്‍ത്താവിന്‍റെ ഒരു ദൂതന്‍ അവിടെ വന്നു. മുറിയിലാകെ പ്രകാശം പരന്നു. ദൂതന്‍ പത്രൊസിന്‍റെ പാര്‍ശ്വത്തില്‍ തട്ടി ഉണര്‍ത്തി. ദൂതന്‍ പറഞ്ഞു, “വേഗം എഴുന്നേല്‍ക്കൂ!” പത്രൊസിന്‍റെ കൈകളില്‍നിന്നും ചങ്ങല ഊരിവീണു."
8 ദൂതന്‍ പത്രൊസിനോടു പറഞ്ഞു, “വസ്ത്രങ്ങളും ചെരുപ്പും ധരിക്കുക.” പത്രൊസ് അങ്ങനെ ചെയ്തു. “നിന്‍റെ മേല്‍ ഉടുപ്പു മാറ്റി എന്നെ പിന്തുടരുക.”"
9 ദൂതന്‍ പുറത്തേക്കിറങ്ങി. പത്രൊസ് പിന്തുടര്‍ന്നു. ദൂതന്‍ ചെയ്യുന്നതെല്ലാം യഥാര്‍ത്ഥത്തിലായിരുന്നു. പക്ഷേ താനൊരു ദര്‍ശനം കാണുകയാണെന്നു പത്രൊസ് കരുതി."
10 പത്രൊസും ദൂതനും ഒന്നാമത്തെയും രണ്ടാമത്തെയും കാവല്‍ക്കാരെ കടന്നുപോന്നു. പിന്നീടവര്‍ തങ്ങളെ നഗരത്തില്‍നിന്നും വേര്‍തിരിക്കുന്ന ഇരുന്പുവാതിലിനടുത്തെത്തി. വാതില്‍ അവര്‍ക്കായി സ്വയം തുറന്നു. അവര്‍ പുറത്തു കടന്നു തെരുവു വരെ നടന്നു. അനന്തരം ദൂതന്‍ വേഗം അപ്രത്യക്ഷനായി."
11 അപ്പോള്‍ നടന്നതെന്താണെന്നു പത്രൊസിനു ബോദ്ധ്യമായി. അയാള്‍ കരുതി, “ദൈവം തന്‍റെ ദൂതനെ എന്‍റെ അടുത്തേക്ക് അയച്ചതാണെന്ന് എനിക്കിപ്പോള്‍ മനസ്സിലായി. അവന്‍ എന്നെ ഹെരോദാവില്‍നിന്നും രക്ഷിച്ചു. എനിക്കു കഷ്ടതകള്‍ ഉണ്ടാകുമെന്നു യെഹൂദര്‍ കരുതി. എന്നാല്‍ ദൈവം എന്നെ എല്ലാത്തില്‍നിന്നും രക്ഷിച്ചു.”"
12 പത്രൊസിന് ഇതു ബോദ്ധ്യമായപ്പോള്‍ അയാള്‍ മറിയയുടെ വീട്ടിലേക്കു പോയി. യോഹന്നാന്‍റെ അമ്മയായിരുന്നു മറിയ. (യോഹന്നാന്‍ മര്‍ക്കൊസ് എന്നും അറിയപ്പെട്ടിരുന്നു.) അവിടെ അനേകംപേര്‍ കൂടിയിരുന്നു. അവര്‍ പ്രാര്‍ത്ഥിക്കുകയായിരുന്നു."
13 പത്രൊസ് പുറംവാതിലില്‍ മുട്ടി. രോദാ എന്നു പേരായ ഒരു പെണ്‍കുട്ടി വിളികേട്ടു."
14 പത്രൊസിന്‍റെ സ്വരം തിരിച്ചറിഞ്ഞ പെണ്‍കുട്ടി സന്തോഷിച്ചു. വാതില്‍ തുറക്കാന്‍കൂടി അവള്‍ മറന്നു. അകത്തേ ക്കോടിച്ചെന്ന് അവള്‍ അവരോടു പറഞ്ഞു, “വാതില്‍ക്കല്‍ നില്‍ക്കുന്നത് പത്രൊസാണ്!”"
15 വിശ്വാസികള്‍ പറഞ്ഞു, “നിനക്കു ഭ്രാന്താണ്!” എന്നാല്‍ അവള്‍ അതു തറപ്പിച്ചു പറഞ്ഞു. അതിനാല്‍ അവര്‍ പറഞ്ഞു, “ഇത് പത്രൊസിന്‍റെ ദൂതനായിരിക്കും.”"
16 എന്നാല്‍ പത്രൊസ് തുടര്‍ന്നും മുട്ടി. വാതില്‍ തുറന്ന വിശ്വാസികള്‍ പത്രൊസിനെ കണ്ടു. അവര്‍ അത്ഭുതപ്പെട്ടു."
17 പത്രൊസ് കൈയാംഗ്യം കാണിച്ച് അവരോടു മിണ്ടാതിരിക്കുവാന്‍ പറഞ്ഞു. ദൈവം തന്നെ തടവറയില്‍നിന്നും രക്ഷിച്ച വിവരം പത്രൊസ് വിശദീകരിച്ചു. അവന്‍ പറഞ്ഞു, “സംഭവങ്ങള്‍ യാക്കോബിനോടും മറ്റു സഹോദരന്മാരോടും പറയുക.” അപ്പോള്‍ പത്രൊസ് മറ്റൊരിടത്തേക്കു പോയി."
18 പിറ്റേന്ന് ഭടന്മാര്‍ വളരെ അത്ഭുതപ്പെട്ടു. പത്രൊസിന് എന്തു സംഭവിച്ചു എന്നവര്‍ ആകുലപ്പെട്ടു."
19 ഹെരോദാവ് പത്രൊസിനെ എല്ലായിടവും തിരഞ്ഞെങ്കിലും കണ്ടെത്തിയില്ല. അതിനാല്‍ പത്രൊസിനു കാവലിരുന്നവരെ ഹെരോദാവ് ചോദ്യം ചെയ്യുകയും പിന്നീട് അവരെ കൊല്ലാന്‍ കല്പിക്കുകയും ചെയ്തു. പിന്നീട് ഹെരോദാവ് യെഹൂദ്യ വിട്ടു. അയാള്‍ കൈസര്യായിലെത്തി. അല്പനാള്‍ അവിടെ തങ്ങി."
20 സോര്യര്‍-സീദോന്‍ ദേശക്കാരോട് ഹെരോദാവിന് കടുത്ത കോപമായി. അവര്‍ ഒരു സംഘമായി ഹെരോദാവിനെ സമീപിച്ചു. രാജാവിന്‍റെ അടുത്ത സേവകനായ ബ്ളാസ്തൊസിനെ തങ്ങളുടെ പക്ഷത്താക്കാന്‍ അവര്‍ക്കു കഴിഞ്ഞു. ഭക്ഷണസാധനങ്ങള്‍ക്കായി തങ്ങളുടെ രാജ്യം ഹെരോദാവിന്‍റെ രാജ്യത്തെ ആശ്രയിക്കുന്നതു കൊണ്ട് അവര്‍ അയാളോടു സമാധാനം അഭ്യര്‍ത്ഥിച്ചു."
21 അവരെ കാണുന്നതിന് ഹെരോദാവ് ഒരു ദിവസം നിശ്ചയിച്ചു. ആ ദിവസം ഹെരോദാവ് രാജകീയ വസ്ത്രങ്ങളണിഞ്ഞിരുന്നു. തന്‍റെ സിംഹാസനത്തിലിരുന്ന് അയാള്‍ ജനങ്ങളോട് പ്രസംഗിച്ചു."
22 ജനങ്ങള്‍ ആക്രോശിച്ചു, “ഇതൊരു ദേവന്‍റെ ശബ്ദമാണ്. മനുഷ്യന്‍റേതല്ല!”"
23 ഈ സ്തുതി അയാള്‍ സ്വീകരിക്കുകയും ദൈവത്തെ മഹത്വപ്പെടുത്താതിരിക്കുകയും ചെയ്തു. അതുകൊണ്ട് കര്‍ത്താവിന്‍റെ ഒരു ദൂതന്‍ വന്ന് അയാളെ രോഗിയാക്കി. അയാള്‍ പുഴു അരിച്ച് മരിച്ചു"
24 ദൈവസന്ദേശം പരക്കുകയും അനേകരെ സ്വാധീനിക്കുകയും ചെയ്തു. വിശ്വാസികളുടെ സംഘം വലുതായി വലുതായി വന്നു."
25 യെരൂശലേമിലെ ജോലി തീര്‍ന്നപ്പോള്‍ ബര്‍ന്നബാസും ശെൌലും അന്ത്യൊക്ക്യയിലേക്കു മടങ്ങി. മര്‍ക്കൊസ് എന്നു മറുപേരുള്ള യോഹന്നാനും അവരോടൊത്ത് ഉണ്ടായിരുന്നു."
1 അന്ത്യൊക്ക്യയിലെ സഭയില്‍ കുറെ പ്രവാചകരും അദ്ധ്യാപകരും ഉണ്ടായിരുന്നു. ബര്‍ന്നബാസ്, നീഗര്‍ എന്നു വിളിക്കപ്പെടുന്ന ശിമോന്‍, കുറേനക്കാരനായ ലൂക്യൊസ്, രാജാവായ ഹെരോദാവിനോടൊപ്പം വളര്‍ന്ന മനായേന്‍, ശെൌല്‍ എന്നിവര്‍."
2 അവരെല്ലാം കര്‍ത്താവിനെ ആരാധിച്ചും ഉപവസിച്ചും കഴിയുകയായിരുന്നു. പരിശുദ്ധാത്മാവ് അവരോടു പറഞ്ഞു, ബര്‍ന്നബാസിനെയും ശെൌലിനെയും എനിക്കു വിട്ടുതരിക. അവര്‍ക്കു പ്രത്യേകമായി ഒരു ജോലിയുണ്ട്. അതു ചെയ്യാന്‍ ഞാന്‍ അവരെ തെരഞ്ഞെടുത്തിരിക്കുന്നു.”"
3 സഭ ഉപവസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു. അവര്‍ ശെൌലിന്‍റെയും ബര്‍ന്നബാസിന്‍റെയും മേല്‍ കൈവച്ച് അവരെ അയച്ചു."
4 ബര്‍ന്നബാസും ശെൌലും പരിശുദ്ധാത്മാവിനാല്‍ അയയ്ക്കപ്പെട്ടു. അവര്‍ സെലൂക്യയിലേക്കു പോയി. അനന്തരം അവര്‍ സെലൂക്യയില്‍നിന്നും കുപ്രസിലേക്കു കപ്പല്‍ കയറി."
5 സലമീസില്‍ എത്തിയ അവര്‍ യെഹൂദപ്പള്ളികളില്‍ ദൈവസന്ദേശം പ്രസംഗിച്ചു. (യോഹന്നാന്‍ (മര്‍ക്കൊസ്) സഹായിയായി അവരോടൊത്തുണ്ടായിരുന്നു.)"
6 അവര്‍ ദ്വീപിലാകമാനം ചുറ്റിസഞ്ചരിച്ച് പാഫൊസിലെത്തി. പാഫൊസില്‍ മായാജാലപ്രകടനം നടത്തിയിരുന്ന ഒരു യെഹൂദനെ അവര്‍ കണ്ടുമുട്ടി. ബര്‍യേശു എന്നായിരുന്നു അയാളുടെ പേര്. അയാള്‍ ഒരു കള്ളപ്രവാചകനായിരുന്നു."
7 ദേശാധിപതിയായിരുന്ന സെര്‍ഗ്യൊസ് പെൌലൊസിനോടൊപ്പമായിരുന്നു അയാള്‍ താമസിച്ചിരുന്നത്. സെര്‍ഗ്യൊസ് ബുദ്ധിമാനായിരുന്നു. അയാള്‍ ബര്‍ന്നബാസിനെയും ശെൌലിനെയും തന്നോടൊപ്പം വിളിച്ചു. ദൈവസന്ദേശം കേള്‍ക്കാന്‍ അയാള്‍ ആഗ്രഹിച്ചു."
8 എന്നാല്‍ മന്ത്രവാദിയായ ഏലീമാസ് ബര്‍ന്നബാസിനും ശെൌലിനും എതിരായിരുന്നു. (ഗ്രീക്കു ഭാഷയില്‍ ബര്‍ന്നേശു എന്നതിനുള്ള പേരാണ് ഏലീമാസ്.) ഗവര്‍ണ്ണര്‍ യേശുവില്‍ വിശ്വസിക്കുന്നത് തടയാന്‍ അയാള്‍ ശ്രമിച്ചു."
9 എന്നാല്‍ ശെൌലില്‍ പരിശുദ്ധാത്മാവ് നിറഞ്ഞിരുന്നു. (ശെൌലിന്‍റെ മറ്റൊരു പേരാണ് പെൌലൊസ്.) പെൌലൊസ് ഏലീമാസിനെ നോക്കി പറഞ്ഞു,"
10 “പിശാചിന്‍റെ മകനേ! നീ എല്ലാ നന്മയുടെയും ശത്രുവാകുന്നു. നിന്നില്‍ കപടതന്ത്രങ്ങളും കളവുമാണുള്ളത്. കര്‍ത്താവിന്‍റെ സത്യങ്ങള്‍ കള്ളങ്ങളാക്കാന്‍ നീ എപ്പോഴും ശ്രമിക്കുന്നു."
11 ഇപ്പോള്‍ ദൈവം നിന്നെ സ്പര്‍ശിച്ച് അന്ധനാക്കും. സൂര്യപ്രകാശം പോലും കാണാന്‍ കഴിയാത്തവിധം നീ കുറച്ചുനാളത്തേക്ക് അന്ധനായിത്തീരും.” അപ്പോള്‍ ഏലീമാസിന് എല്ലാം ഇരുണ്ടതായി തോന്നി. അയാള്‍ തപ്പിത്തടഞ്ഞ് നടന്നു. ഒരു കൈ പിടിച്ചു വഴികാട്ടാന്‍ ഒരാളെ കിട്ടിയെങ്കില്‍ എന്നയാള്‍ ആശിച്ചു."
12 അതുകണ്ട ഗവര്‍ണ്ണര്‍ വിശ്വസിച്ചു. അയാള്‍ക്കു കിട്ടിയ കര്‍ത്താവിനെപ്പറ്റിയുള്ള ഉപദേശങ്ങളില്‍ അയാള്‍ അത്ഭുതപ്പെട്ടു."
13 പെൌലൊസും അവനോട് ഒപ്പമുണ്ടായിരുന്നവരും പാഫൊസില്‍ നിന്നും കപ്പല്‍ കയറി. അവര്‍ പംഫുല്യയിലെ പെര്‍ഗ്ഗാനഗരത്തിലെത്തി. പക്ഷേ യോഹന്നാന്‍ (മര്‍ക്കോസ്) അവരെ വിട്ടു യെരൂശലേമിലേക്കു മടങ്ങി."
14 അവര്‍ പെര്‍ഗ്ഗായില്‍നിന്നുള്ള യാത്ര തുടര്‍ന്ന് അന്ത്യൊക്ക്യയിലേക്കു പോയി. പിസിദ്യായിലെ നഗരമാണ് അന്ത്യൊക്ക്യാ. ശബ്ബത്തുദിവസം അവര്‍ അന്ത്യൊക്ക്യയിലെ ഒരു യെഹൂദപ്പള്ളിയില്‍ കടന്നിരുന്നു."
15 മോശെയുടെ ന്യായപ്രമാണവും പ്രവാചകരുടെ വചനങ്ങളും വായിച്ചു. അപ്പോള്‍ യെഹൂദപ്പള്ളിയിലെ പ്രമുഖര്‍ പെൌലൊസിനും ബര്‍ന്നബാസിനും ഒരു സന്ദേശമയച്ചു: “സഹോദരന്മാരേ, നിങ്ങളുടെ വചനങ്ങള്‍ ആളുകളെ രക്ഷിക്കും. അതിനാല്‍ നമ്മെ ശക്തിപ്പെടുത്താനുതകുന്ന എന്തെങ്കിലും കാര്യങ്ങള്‍ ഉണ്ടെങ്കില്‍ ദയവായി പറഞ്ഞാലും.”"
16 പെൌലൊസ് എഴുന്നേറ്റു. അയാള്‍ കൈ ഉയര്‍ത്തി പറഞ്ഞു, “എന്‍റെ യെഹൂദസഹോദരന്മാരേ, ജാതികളില്‍ സത്യദൈവത്തെ നമസ്കരിക്കുന്നവരുമേ നിങ്ങള്‍ ദയവായി എന്നെ ശ്രദ്ധിച്ചാലും!"
17 യിസ്രായേലിന്‍റെ ദൈവം നമ്മുടെ പിതാക്കന്മാരെ തെരഞ്ഞെടുത്തു. മിസ്രയീമില്‍ അന്യനാട്ടുകാരെ പോലെ കഴിഞ്ഞ കാലത്ത് മഹത്തായ ജനതയാകുവാന്‍ ദൈവം അവരെ സഹായിച്ചു. അതായത് ശക്തിയോടെ ദൈവം അവരെ ആ രാജ്യത്തുനിന്നും പുറത്തു കൊണ്ടുവന്നു."
18 പിന്നീട് നാല്പതു വര്‍ഷം ദൈവം മരുഭൂമിയില്‍ അവരുടെ എല്ലാ ദൌര്‍ബല്യങ്ങളും പൊറുത്തു കാത്തു."
19 കനാന്‍ ദേശത്തെ ഏഴു രാജ്യങ്ങള്‍ അവന്‍ തന്‍റെ ആളുകള്‍ക്ക് നല്‍കി."
20 നാനൂറ്റി അന്പതു വര്‍ഷങ്ങള്‍ കൊണ്ടാണിതെല്ലാം സംഭവിച്ചത്. “അതിനു ശേഷം ശമൂവേല്‍ പ്രവാചകന്‍റെ കാലംവരെ ദൈവം നമുക്കു ന്യായാധിപതികളെ തന്നു."
21 പിന്നീടവര്‍ ഒരു രാജാവിനെ ചോദിച്ചു. കീശിന്‍റെ പുത്രനായ ശെൌലി നെ ദൈവം അവര്‍ക്കു നല്‍കി. ബെന്യാമീന്‍റെ കുടുംബത്തില്‍ പിറന്നവനായിരുന്നു ശെൌല്‍. അയാള്‍ നാല്പതു വര്‍ഷം രാജാവായിരുന്നു."
22 പിന്നീട് ദൈവം ശെൌലിനെ മാറ്റി ദാവീദിനെ അവരുടെ രാജാവാക്കി. ദാവീദിനെക്കുറിച്ച് ദൈവം ഇങ്ങനെ പറഞ്ഞു, ‘യിശ്ശായിയുടെ പുത്രനായ ദാവീദ് ചിന്തയില്‍ എന്നെപ്പോലെയാണ്. ഞാനാവശ്യപ്പെടുന്നതെന്തും അവന്‍ ചെയ്യും.’"
23 യിസ്രായേല്‍ക്കാരുടെ രക്ഷ കനായി ദൈവം ദാവീദിന്‍റെ സന്തതികളില്‍ ഒരുവനെ കൊണ്ടുവന്നു. അതു യേശു ആയിരുന്നു. ദൈവം അതു വാഗ്ദാനം ചെയ്തിരുന്നു."
24 യേശു വരുംമുന്പ് യോഹന്നാന്‍ യിസ്രായേലിലെ മുഴുവന്‍ ജനതയോടും മാനസാന്തരത്തെക്കുറിച്ചും സ്നാനത്തെക്കുറിച്ചും പറഞ്ഞു."
25 യോഹ ന്നാന്‍ തന്‍റെ ജോലി പൂര്‍ത്തിയാക്കാറായപ്പോള്‍ അവന്‍ പറഞ്ഞു, ‘ഞാന്‍ ആരെന്നാണ് നിങ്ങള്‍ കരുതുന്നത്? ഞാന്‍ ക്രിസ്തുവല്ല. അവന്‍ വരാനിരിക്കുന്നു. അവന്‍റെ ചെരുപ്പ് അഴിക്കാന്‍ പോലും ഞാന്‍ യോഗ്യനല്ല.’"
26 “എന്‍റെ സഹോദരന്മാരേ, അബ്രാഹാമിന്‍റെ കുടുംബത്തിലെ സന്തതികളേ, സത്യദൈവത്തെ ആരാധിക്കുകയും ചെയ്യുന്ന ജാതികളേ, ശ്രദ്ധിക്കുക! ഈ രക്ഷയെപ്പറ്റിയുള്ള വാര്‍ത്ത ഞങ്ങളിലേക്ക് അയച്ചിരിക്കുന്നു."
27 യേശുവായിരുന്നു രക്ഷകനെന്ന് യെരൂശലേമിലെ യെഹൂദരോ, യെഹൂദ നേതാക്കളോ മനസ്സിലാക്കിയിരുന്നില്ല. യേശുവിനെപ്പറ്റിയുള്ള പ്രവാചകരുടെ വചനങ്ങള്‍ എല്ലാ ശബ്ബത്തിലും വായിച്ചു കേള്‍പ്പിക്കാറുള്ളതാണ്. എന്നിട്ടും അവര്‍ക്കു മനസ്സിലായില്ല. യെഹൂദര്‍ യേശുവിനെ കഠിനമായി വിമര്‍ശിച്ചു. പ്രവാചകരുടെ വചനങ്ങള്‍ യാഥാര്‍ത്ഥ്യമായി."
28 യേശുവിനെ കൊല്ലുന്നതെന്തിനെന്ന് യഥാര്‍ത്ഥത്തില്‍ അവര്‍ക്ക് അറിയില്ലായിരുന്നു. എങ്കിലും യേശുവിനെ വധിക്കാന്‍ അവര്‍ പീലാത്തൊസിനോട് ആവശ്യപ്പെട്ടു."
29 തിരുവെഴുത്തുകളില്‍ എഴുതിയതെല്ലാം യെഹൂദര്‍ അവനോടു ചെയ്തു. എന്നിട്ടവര്‍ യേശുവിനെ കുരിശില്‍ നിന്നിറക്കി കല്ലറയില്‍ അടക്കി."
30 പക്ഷേ ദൈവം അവനെ പുനരുജ്ജീവിപ്പിച്ചു."
31 അതിനുശേഷം കുറെ ദിവസങ്ങളില്‍, യേശുവിനോടൊത്തു ഗലീലയില്‍നിന്നും യെരൂശലേമില്‍ വന്നവര്‍ അവനെ കണ്ടു. ഇപ്പോഴവര്‍ ജനങ്ങളുടെ മുന്പില്‍ അവന്‍റെ സാക്ഷികളാണ്."
32 ദൈവം നമ്മുടെ പിതാക്കള്‍ക്ക് നല്‍കിയ വാഗ്ദാനത്തിന്‍റെ സുവിശേഷം ഞാന്‍ നിങ്ങളോടു പ്രഖ്യാപിക്കാം."
33 നമ്മള്‍ അവരുടെ സന്തതികളാകുന്നു. ദൈവം ആ വാഗ്ദാനം നമുക്ക് യഥാര്‍ത്ഥമാക്കുകയും ചെയ്തു. യേശുവിനെ പുനരുജ്ജീവിപ്പിച്ചു കൊണ്ടാണവന്‍ അതു ചെയ്തത്. അതുകൊണ്ട് രണ്ടാം സങ്കീര്‍ത്തനത്തില്‍ നമ്മള്‍ വായിച്ചുട്ടുണ്ട്: ‘നീ എന്‍റെ പുത്രനാകുന്നു ഇന്നു ഞാന്‍ നിന്‍റെ പിതാവായി.’ സങ്കീര്‍ത്തനങ്ങള്‍ 2:7"
34 ദൈവം യേശുവിനെ പുനരുജ്ജീവിപ്പിച്ചു. യേശു ഒരിക്കലും കല്ലറയില്‍ പോയി ജീര്‍ണ്ണിക്കില്ല. ദൈവം പറഞ്ഞു: ‘ദാവീദിനു ഞാന്‍ വാഗ്ദാനം നല്‍കിയ വിശുദ്ധവും സത്യവുമായ അനുഗ്രഹങ്ങള്‍ ഞാന്‍ നിനക്കു തരും.’ യെശയ്യാവ് 55:3"
35 എന്നാല്‍ മറ്റൊരിടത്ത് ദൈവം പറയുന്നു: ‘നിന്‍റെ പരിശുദ്ധന്‍ അഴുകിപ്പോകാന്‍ നീ അനുവദിക്കില്ല.’ സങ്കീര്‍ത്തനങ്ങള്‍ 16:10"
36 ജീവിച്ചിരുന്ന കാലത്തു തന്നെ ദാവീദ് ദൈവഹിതം നടപ്പാക്കി. എന്നിട്ടയാള്‍ മരിച്ചു. ദാവീദ് തന്‍റെ പിതാക്കന്മാരോടു കൂടെ സംസ്കരിക്കപ്പെട്ടു. അവന്‍റെ ശരീരം അഴുകിപ്പോവുകയും ചെയ്തു."
37 എന്നാല്‍ ദൈവം പുനരുജ്ജീവിപ്പിച്ചവന്‍ കല്ലറയില്‍ അഴുകിയില്ല."
38 [This verse may not be a part of this translation]"
39 [This verse may not be a part of this translation]"
40 സൂക്ഷിച്ചിരിക്കുക! പ്രവാചകര്‍ പറഞ്ഞതൊന്നും നിങ്ങളെ ബാധിക്കാതിരിക്കാന്‍ നോക്കുക. പ്രവാചകര്‍ പറഞ്ഞത് ഇങ്ങനെയാണ്:"
41 ‘സംശയാലുക്കളേ, ശ്രദ്ധിക്കുക! നിങ്ങള്‍ വിസ്മയിക്കുക, എന്നിട്ട് പോയി നശിക്കുക, എന്തെന്നാല്‍ നിങ്ങളുടെ കാലത്ത് നിങ്ങള്‍ വിശ്വസിക്കാത്ത ചിലത് ഞാന്‍ ചെയ്യും. ആരെങ്കിലും വിശദീകരിച്ചു തന്നാല്‍ പോലും നിങ്ങളത് വിശ്വസിക്കില്ല.’” ഹബക്കൂക്ക് 1:5"
42 പെൌലൊസും ബര്‍ന്നബാസും യെഹൂദപ്പള്ളി വിടാറായപ്പോള്‍ ജനങ്ങള്‍ അവരോട് അടുത്ത ശബ്ബത്തുദിവസം വീണ്ടും വരണമെന്നും തങ്ങളോട് ഇക്കാര്യങ്ങള്‍ കൂടുതല്‍ പറയണമെന്നും ആവശ്യപ്പെട്ടു."
43 യോഗാനന്തരം അവിടെനിന്നും അനേകം യെഹൂദര്‍ പെൌലൊസിനെയും ബര്‍ന്നബാസിനെയും പിന്തുടര്‍ന്നു. യെഹൂദരും യെഹൂദമതത്തിലേക്കു മാറിവന്ന അനേകം പേരും അവരോടൊപ്പം ഉണ്ടായിരുന്നു. സത്യദൈവത്തെ ഈ മതം മാറിയവരും ആരാധിച്ചിരുന്നു. ദൈവത്തിന്‍റെ കാരുണ്യത്തിലുള്ള വിശ്വാസം തുടരാന്‍ പെൌലൊസും ബര്‍ന്നബാസും അവരെ പ്രേരിപ്പിച്ചു കൊണ്ടിരുന്നു."
44 അടുത്ത ശബ്ബത്തുദിവസം നഗരത്തിലെ എല്ലാ ആളുകളും കര്‍ത്താവിന്‍റെ വചനങ്ങള്‍ കേള്‍ക്കാന്‍ ഒത്തുകൂടിയിരുന്നു."
45 യെഹൂദര്‍ അവിടെ എല്ലാവരെയും കണ്ടു. അവര്‍ അസൂയാലുക്കളായി. അവര്‍ നിന്ദ്യമായ വാക്കുകള്‍ ഉപയോഗിക്കുകയും പെൌലൊസിന്‍റെ വാക്കുകളെ എതിര്‍ക്കുകയും ചെയ്തു."
46 എന്നാല്‍ പെൌലൊസും ബര്‍ന്നബാസും വളരെ ധൈര്യത്തോടെ പറഞ്ഞു, “ദൈവസന്ദേശം യെഹൂദരായ നിങ്ങളോടാണ് ഞങ്ങള്‍ ആദ്യം പ്രസംഗിക്കേണ്ടത്. എന്നാല്‍ നിങ്ങളതു നിരാകരിക്കുന്നു. നിത്യജീവന് നിങ്ങള്‍ നിങ്ങളെത്തന്നെ അനര്‍ഹരാക്കുന്നു! അതുകൊണ്ട് ഞങ്ങളിതാ ജാതികളിലേക്കു തിരിയുന്നു!"
47 ഇതു ചെയ്യാനാണു കര്‍ത്താവ് ഞങ്ങളോടാവശ്യപ്പെട്ടത്. കര്‍ത്താവ് പറഞ്ഞു: ‘ജാതികള്‍ക്കു പ്രകാശമാകുവാനാണു നിന്നെ ഞാന്‍ സൃഷ്ടിച്ചത്. അങ്ങനെ ലോകം മുഴുവനും ഉള്ളവര്‍ക്ക് രക്ഷയുടെ മാര്‍ഗ്ഗം കാണിക്കാനും.’” യെശയ്യാവ് 49:6"
48 പെൌലൊസിന്‍റെ ഈ വാക്കുകള്‍ കേട്ട ജാതികള്‍ സന്തുഷ്ടരായി. അവര്‍ കര്‍ത്താവിന്‍റെ വചനത്തെ ആദരിച്ചു. അനേകര്‍ ആ സന്ദേശത്തില്‍ വിശ്വസിച്ചു. നിത്യജീവനു തെരഞ്ഞെടുക്കപ്പെട്ടവരായിരുന്നു അവര്‍."
49 കര്‍ത്താവിന്‍റെ സന്ദേശം രാജ്യം മുഴുവനും പ്രചരിപ്പിക്കപ്പെട്ടു."
50 പക്ഷേ ഭക്തസ്ത്രീകളെയും നഗരനേതാക്കളെയും ഇളക്കിവിട്ട് യെഹൂദര്‍ പെൌലൊസിനെയും ബര്‍ന്നബാസിനെയും പീഢിപ്പിക്കാന്‍ തുടങ്ങി. അങ്ങനെ അവര്‍ ബര്‍ന്നബാസിനെയും പെൌലൊസിനെയും നഗരാതിര്‍ത്തിക്കു പുറത്തേക്കു ഓടിച്ചു."
51 പെൌലൊസും ബര്‍ന്നബാസും തങ്ങളുടെ കാലിലെ പൊടി കുടഞ്ഞുകളഞ്ഞു. പിന്നീടവര്‍ ഇക്കോന്യയിലേക്കു പോയി."
52 എന്നാല്‍ അന്ത്യൊക്ക്യായിലുള്ള യേശുവിന്‍റെ ശിഷ്യന്മാര്‍ സന്തോഷം നിറഞ്ഞവരും പരിശുദ്ധാത്മാവില്‍ പരിപൂതരുമായിത്തീര്‍ന്നു."
1 പെൌലൊസും ബര്‍ന്നബാസും ഇക്കോന്യയിലേക്കു പോയി. അവര്‍ യെഹൂദപ്പള്ളിയിലേക്കു കയറി. (എല്ലാ നഗരങ്ങളിലും അവര്‍ ഇതു തന്നെയാണു ചെയ്തത്.) അവര്‍ അവിടത്തെ ജനങ്ങളോടു സംസാരിച്ചു, അനവധി യെഹൂദരും, യവനരും അവരെ വിശ്വസിക്കുംവിധം പെൌലൊസും ബര്‍ന്നബാസും നന്നായി പ്രസംഗിച്ചു."
2 എന്നാല്‍ യെഹൂദരില്‍ ചിലര്‍ വിശ്വസിച്ചില്ല. അവര്‍ ജാതികളെ ദുഷ്പ്രേരണ ചെലുത്തി വിശ്വാസികള്‍ക്കെതിരെ തിരിച്ചു."
3 എന്നാല്‍ പെൌലൊസും ബര്‍ന്നബാസും ഇക്കൊന്യയില്‍ വളരെക്കാലം താമസിക്കുകയും കര്‍ത്താവിനുവേണ്ടി ധൈര്യപൂര്‍വ്വം സംസാരിക്കുകയും ചെയ്തു. ദൈവത്തിന്‍റെ കാരുണ്യത്തെപ്പറ്റി അവര്‍ പ്രഭാഷണം നടത്തി. വീര്യപ്രവര്‍ത്തികള്‍ വഴി അവര്‍ പറയുന്നത് സത്യമാണെന്ന് തെളിയിക്കാന്‍ കര്‍ത്താവ് പെൌലൊസിനെയും ബര്‍ന്നബാസിനെയും സഹായിച്ചു."
4 എന്നാല്‍ നഗരവാസികളില്‍ ചിലര്‍ യെഹൂദരോടു ചേര്‍ന്നു. മറ്റുള്ളവര്‍ പെൌലൊസിന്‍റെയും ബര്‍ന്നബാസിന്‍റെയും ഭാഗത്തായിരുന്നു. അങ്ങനെ നഗരം വിഭജിക്കപ്പെട്ടു."
5 ഏതാനും ജാതികളും യെഹൂദരും അവരുടെ നേതാക്കളും ചേര്‍ന്ന് പെൌലൊസിനെയും ബര്‍ന്നബാസിനെയും പീഢിപ്പിക്കാന്‍ ശ്രമിച്ചു. അവരെ കല്ലെറിഞ്ഞു കൊല്ലണമെന്നായിരുന്നു ശത്രുക്കളുടെ ഉദ്ദേശം."
6 ഇക്കാര്യം മനസ്സിലാക്കിയ പെൌലൊസും ബര്‍ന്നബാസും നഗരം വിട്ടു. അവര്‍ ലുക്കവോന്യയിലെ ലുസ്ത്രയിലേക്കും ദെര്‍ബ്ബയിലേക്കും പോയി. പിന്നെ അവയ്ക്കു ചുറ്റുമുള്ള നഗരങ്ങളിലേക്കും."
7 അവിടെയൊക്കെ അവര്‍ സുവിശേഷം പ്രസംഗിച്ചു."
8 ലുസ്ത്രയില്‍ കാലിനു കുഴപ്പമുള്ള ഒരാളുണ്ടായിരുന്നു. ജന്മനാ തന്നെ കാലു തളര്‍ന്ന അയാള്‍ ഇതുവരെയും നടന്നിട്ടില്ല."
9 അയാള്‍ പെൌലൊസിന്‍റെ പ്രഭാഷണം ശ്രവിക്കുകയായിരുന്നു. പെൌലൊസ് അവനെ നോക്കി. ദൈവത്തിനു തന്നെ സുഖപ്പെടുത്തുവാന്‍ ആകുമെന്ന് അവന്‍ വിശ്വസിക്കുന്നതായി പെൌലൊസ് കണ്ടു."
10 അതിനാല്‍ പെൌലൊസ് വിളിച്ചുപറഞ്ഞു, “നിന്‍റെ കാലുകളില്‍ എഴുന്നേറ്റു നില്‍ക്കുക!” അയാള്‍ ചാടിയെഴുന്നേറ്റു നടക്കാന്‍ തുടങ്ങി."
11 പൌ ലൊസിന്‍റെ പ്രവൃത്തികള്‍ കണ്ട ജനം അവരുടെ ലുക്കവോന്യഭാഷയില്‍ വിളിച്ചു പറഞ്ഞു, “ദൈവങ്ങള്‍ മനുഷ്യരെപ്പോലെ ആയിരിക്കുന്നു! അവര്‍ നമ്മുടെ അടുത്തേക്ക് ഇറങ്ങി വന്നിരിക്കുന്നു!”"
12 ജനം ബര്‍ന്നബാസിനെ “സിയൂസ്”* എന്നു വിളിക്കാന്‍ തുടങ്ങി. പെൌലൊസിനെ അവര്‍ “ഹെര്‍മെസ്” എന്നും വിളിച്ചു. കാരണം അയാളായിരുന്നു മുഖ്യപ്രഭാഷകന്‍."
13 സിയൂസ്ദേവന്‍റെ ദേവാലയം നഗരത്തിന് അടുത്തായിരുന്നു. ആ ദേവാലയത്തിലെ പുരോഹിതന്മാര്‍ ഏതാനും കാളകളെയും പുഷ്പഹാരങ്ങളെയും കവാടത്തിങ്കലേക്കു കൊണ്ടുവന്നു. അവനും ജനങ്ങളും അതുകൊണ്ടു പെൌലൊസിനും ബര്‍ന്നബാസിനും ബലിയര്‍പ്പിക്കാന്‍ ആഗ്രഹിച്ചിരുന്നു."
14 എന്നാല്‍ ഇക്കാര്യം അറിഞ്ഞ അപ്പൊസ്തലന്മാരായ പെൌലൊസും ബര്‍ന്നബാസും തങ്ങളുടെ വസ്ത്രങ്ങള്‍ വലിച്ചു കീറി. എന്നിട്ടവര്‍ ആളുകള്‍ക്കിടയിലേക്ക് ഓടിക്കയറി വിളിച്ചുകൂവി."
15 “മനുഷ്യരേ, നിങ്ങളെന്തിനാണിതൊക്കെ ചെയ്യുന്നത്? ഞങ്ങള്‍ ദൈവങ്ങളല്ല! ഞങ്ങള്‍ക്കും നിങ്ങള്‍ക്കുള്ളപോലെ വികാരങ്ങളുണ്ട്! സുവിശേഷം നിങ്ങളോടു പറയാനാണ് ഞങ്ങള്‍ വന്നത്. ഈ ഉപയോഗശൂന്യമായ പ്രവൃത്തികളില്‍നിന്നും പിന്മാറാന്‍ ഞങ്ങള്‍ നിങ്ങളോടു പറയുന്നു. നിങ്ങള്‍ ജീവിക്കുന്ന സത്യദൈവത്തിലേക്കു തിരിയൂ. ആകാശവും ഭൂമിയും കടലും അവയിലുള്ളവയും സൃഷ്ടിച്ചത് അവന്‍ ഒരുവനാണ്."
16 മുന്പ് ദൈവം എല്ലാ ജനതകളെയും അവരുടെ ഇഷ്ടത്തിനു വിട്ടിരുന്നു."
17 എങ്കിലും താനാണു സത്യമെന്നു അവന്‍ കാണിച്ചിരുന്നു: അവന്‍ നിങ്ങള്‍ക്കായി നന്മ ചെയ്തുകൊണ്ടേയിരുന്നു. നിങ്ങള്‍ക്ക് അവന്‍ ആകാശത്തുനിന്നും മഴ നല്‍കുന്നു. തക്ക സമയത്ത് നിങ്ങള്‍ക്ക് വിളവു തരുന്നു. നിറയെ ആഹാരം നിങ്ങള്‍ക്കു തരികയും മനസ്സിനെ ആഹ്ലാദം കൊണ്ടു നിറയ്ക്കുകയും ചെയ്യുന്നു.”"
18 പെൌലൊസും ബര്‍ന്നബാസും ജനങ്ങളോട് ഇതൊക്കെ പറഞ്ഞു. എന്നാലും തങ്ങള്‍ക്കു ബലിയര്‍പ്പിക്കുന്നതില്‍ നിന്ന് ജനങ്ങളെ അല്പമായി മാത്രമേ തടയാനായുള്ളൂ."
19 അപ്പോള്‍ ഏതാനും യെഹൂദന്മാര്‍ അന്ത്യൊക്ക്യയില്‍നിന്നും ഇക്കൊന്യയിലേക്കു വന്നു. പെൌലൊസിനെതിരെ തിരിയാനവര്‍ ജനങ്ങളെ നിര്‍ബന്ധിച്ചു. അതിനാലവര്‍ പെൌലൊസിനെ കല്ലെറിയുകയും വലിച്ചിഴച്ചു പട്ടണത്തിനു പുറത്താക്കുകയും ചെയ്തു. തങ്ങള്‍ പെൌലൊസിനെ കൊന്നുവെന്ന് ജനങ്ങള്‍ കരുതി."
20 യേശുവിന്‍റെ ശിഷ്യന്മാര്‍ പെൌലൊസിനു ചുറ്റും കൂടുകയും അവന്‍ എഴുന്നേറ്റു പട്ടണത്തിലേക്കു മടങ്ങിപ്പോവുകയും ചെയ്തു. പിറ്റേന്ന്, അവനും ബര്‍ന്നബാസും ദെര്‍ബ്ബെനഗരത്തിലേക്കു പോയി."
21 പെൌലൊസും ബര്‍ന്നബാസും ദെര്‍ബ്ബയിലും സുവിശേഷം പ്രസംഗിച്ചു. അനേകംപേര്‍ യേശുവിന്‍റെ അനുയായികളായി. പെൌലൊസും ബര്‍ന്നബാസും ലുസ്ത്രാ, ഇക്കോന്യ, അന്ത്യൊക്ക്യാ എന്നിവിടങ്ങളിലേക്കു മടങ്ങി."
22 ആ നഗരങ്ങളില്‍ അവര്‍ യേശുവിന്‍റെ അനുയായികളെ ശക്തരാക്കി. വിശ്വാസികളായിരിക്കാന്‍ അവര്‍ അനുയായികളെ സഹായിച്ചു. പെൌലൊസും ബര്‍ന്നബാസും പറഞ്ഞു, “ദൈവരാജ്യത്തേക്കുള്ള നമ്മുടെ വഴിയില്‍ നമുക്ക് ഒരുപാട് സഹിക്കേണ്ടതുണ്ട്.”"
23 ഓരോ സഭയ്ക്കും അവര്‍ മൂപ്പന്മാരെ നിയമിച്ചു. അവര്‍ മൂപ്പന്മാര്‍ക്കു വേണ്ടി ഉപവസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു. കര്‍ത്താവായ യേശുവില്‍ വിശ്വസിച്ചവരാണ് ഈ മൂപ്പന്മാര്‍. അതിനാല്‍ പെൌലൊസും ബര്‍ന്നബാസും അവരെ കര്‍ത്താവില്‍ സമര്‍പ്പിച്ചു."
24 പെൌലൊസും ബര്‍ന്നബാസും പിസിദ്യായിലൂടെ കടന്നു. പിന്നെയവര്‍ പംഫുല്യ രാജ്യത്തെത്തി."
25 പെര്‍ഗ്ഗായില്‍ അവര്‍ ദൈവസന്ദേശം പ്രസംഗിക്കുകയും തുടര്‍ന്ന് അത്തല്യെയിലേക്കു പോവുകയും ചെയ്തു."
26 അവിടെനിന്നും അവര്‍ സിറിയായിലെ അന്ത്യൊക്ക്യായിലേക്കു പോയി. അവിടെവച്ചാണ് പെൌലൊസും ബര്‍ന്നബാസും വിശ്വാസികളാല്‍ ദൈവത്തിനു സമര്‍പ്പിക്കപ്പെട്ടതും ഇപ്പോഴത്തെ ജോലിക്കു നിയോഗിക്കപ്പെട്ടതും. ഇപ്പോള്‍ അവര്‍ ആ പ്രവൃത്തി പൂര്‍ത്തീകരിച്ചിരിക്കുന്നു."
27 ഇവിടെ എത്തിച്ചേര്‍ന്ന പെൌലൊസും ബര്‍ന്നബാസും സഭ വിളിച്ചുകൂട്ടി. ദൈവം തങ്ങളോടു കൂടെ ചെയ്തതെല്ലാം അവര്‍ വിശ്വാസികളോടു പറഞ്ഞു, “അന്യദേശക്കാര്‍ക്കും (ജാതികള്‍) വിശ്വസിക്കത്തക്കവിധം ദൈവം ഒരു വാതില്‍ തുറന്നു.”"
28 പെൌലൊസും ബര്‍ന്നബാസും ക്രിസ്തുവിന്‍റെ വിശ്വാസികളോടൊത്ത് വളരെനാള്‍ കഴിഞ്ഞു."
1 യെഹൂദ്യയില്‍ നിന്നും കുറെപ്പേര്‍ അന്ത്യൊക്ക്യയിലേക്കു വന്നു. അവര്‍ ജാതികളായ സഹോദരന്മാരെ ഉപദേശിച്ചു തുടങ്ങി: “പരിഛേദിക്കപ്പെടാത്തപക്ഷം നിങ്ങള്‍ രക്ഷിക്കപ്പെടില്ല. അങ്ങനെ ചെയ്യുവാന്‍ മോശെ നിഷ്കര്‍ഷിച്ചിട്ടുണ്ട്.”"
2 ഈ ഉപദേശത്തിന് എതിരായിരുന്നു പെൌലൊസും ബര്‍ന്നബാസും. ഇക്കാര്യത്തില്‍ കാതലായ തര്‍ക്കം ഉണ്ടായിരുന്നു. അതിനാല്‍ പെൌലൊസിനെയും ബര്‍ന്നബാസിനെയും മറ്റു ചിലരേയും യെരൂശലേമിലേക്ക് അയയ്ക്കാന്‍ ആ സംഘം തീരുമാനിച്ചു. ഈ പ്രശ്നം സംബന്ധിച്ച് അപ്പൊസ്തലന്മാരും മൂപ്പന്മാരുമായി സംസാരിക്കുന്നതിനായാണ് അവര്‍ അങ്ങോട്ടു പോകുന്നത്."
3 സഭയുടെ സഹായത്തോടെ ആണവര്‍ യാത്ര തിരിച്ചത്. ഫൊയ്നീക്ക്യ, ശമര്യ എന്നീ രാജ്യങ്ങളിലൂടെ അവര്‍ കടന്നുപോയി. സത്യദൈവത്തിലേക്കു ജാതികള്‍ വന്ന കാര്യമെല്ലാം അവര്‍ ആ രാജ്യക്കാരോടു പ്രസംഗിച്ചു. ആ വാര്‍ത്തകള്‍ സഹോദരന്മാരെ ആഹ്ലാദിപ്പിച്ചു."
4 പെൌലൊസും ബര്‍ന്നബാസും മറ്റുള്ളവരും യെരൂശലേമില്‍ എത്തി. അപ്പൊസ്തലന്മാരും മൂപ്പന്മാരും വിശ്വാസിസമൂഹവും അവരെ സ്വാഗതം ചെയ്തു. ദൈവം തങ്ങളിലൂടെ ചെയ്ത തെല്ലാം അവര്‍ വിശദീകരിച്ചു."
5 യെരൂശലേമിലെ വിശ്വാസികളില്‍ ചിലര്‍ പരീശന്മാരുടെ വിഭാഗത്തില്‍ പെടുന്നവരായിരുന്നു. അവര്‍ എഴുന്നേറ്റു നിന്നു പറഞ്ഞു, “ജാതികളില്‍ നിന്നുവന്ന വിശ്വാസികള്‍ പരിച്ഛേദിക്കപ്പെടണം. മോശെയുടെ ന്യായപ്രമാണം അനുസരിക്കുവാനും നാം അവരോടു പറയണം.”"
6 അനന്തരം ഈ പ്രശ്നത്തെക്കുറിച്ച് പഠിക്കുന്നതിന് അപ്പൊസ്തലന്മാരും മൂപ്പന്മാരും ഒത്തുകൂടി."
7 ഒരു വലിയ ചര്‍ച്ച തന്നെ ഇക്കാര്യത്തില്‍ നടന്നു. അപ്പോള്‍ പത്രൊസ് എഴുന്നേറ്റു നിന്ന് അവരോടു പറഞ്ഞു, “എന്‍റെ സഹോദരന്മാരേ, മുന്‍ദിവസങ്ങളില്‍ എന്താണുണ്ടായതെന്നു നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടാകുമെന്ന് എനിക്കറിയാം. ജാതികളോട് സുവിശേഷം പ്രസംഗിക്കുന്നതിന് അന്ന് ദൈവം എന്നെ നിങ്ങളുടെ ഇടയില്‍ നിന്നും തിരഞ്ഞെടുത്തു. അവര്‍ എന്നില്‍ നിന്ന് സുവിശേഷം കേള്‍ക്കുകയും വിശ്വസിക്കുകയും ചെയ്തു."
8 എല്ലാ മനുഷ്യരുടെ ചിന്തകളും ദൈവത്തിന് അറിയാം. അവന്‍ ജാതികളെ സ്വീകരിക്കുകയും ചെയ്തു. നമ്മളോടു ചെയ്തതുപോലെ തന്നെ അവര്‍ക്കു പരിശുദ്ധാത്മാവിനെ നല്‍കിക്കൊണ്ടാണ് ഇതു നമുക്കു കാട്ടിത്തന്നത്."
9 ദൈവത്തിന് അവര്‍ നമ്മില്‍നിന്നും വ്യത്യസ്തരല്ല. അവര്‍ വിശ്വസിച്ചപ്പോള്‍ ദൈവം അവരുടെ ഹൃദയങ്ങള്‍ പരിശുദ്ധമാക്കി."
10 പിന്നെ എന്തിനാണു നിങ്ങള്‍ ജാതികളില്‍ നിന്നു വന്ന സഹോദരന്മാരുടെ കഴുത്തില്‍ ഭാരം വയ്ക്കുന്നത്? നിങ്ങള്‍ ദൈവകോപം ഉണ്ടാക്കുകയല്ലേ? നമ്മള്‍ക്കോ, നമ്മുടെ പിതാക്കള്‍ക്കോ ആ ഭാരം ചുമക്കാന്‍ പര്യാപ്തമായ ശക്തിയില്ലായിരുന്നു."
11 കര്‍ത്താവായ ദൈവത്തിന്‍റെ കാരുണ്യത്താല്‍ നമ്മളും ഇവരും രക്ഷ പ്രാപിയ്ക്കുമെന്ന് നാം വിശ്വസിക്കുന്നു.”"
12 സഭ മുഴുവന്‍ അടങ്ങി. അവര്‍ പെൌലൊസിന്‍റെയും ബര്‍ന്നബാസിന്‍റെയും വാക്കുകള്‍ ശ്രദ്ധിച്ചു. ജാതികള്‍ക്കിടയില്‍ തങ്ങളിലൂടെ ദൈവം പ്രവര്‍ത്തിച്ച എല്ലാ വീര്യപ്രവൃത്തികളെപ്പറ്റിയും അത്ഭുതങ്ങളെപ്പറ്റിയും പെൌലൊസും ബര്‍ന്നബാസും അവരോടു പറഞ്ഞു,"
13 അവര്‍ പ്രഭാഷണം അവസാനിപ്പിച്ചു. തുടര്‍ന്ന് യാക്കോബ് പ്രസംഗിച്ചു. അവന്‍ പറഞ്ഞു, “എന്‍റെ സഹോദരന്മാരേ, എന്നെ ശ്രദ്ധിക്കുക."
14 ജാതികളോട് തന്‍റെ സ്നേഹം ദൈവം എങ്ങനെ വെളിപ്പെടുത്തിയെന്ന് ശിമോന്‍ പത്രൊസ് നമ്മോടു പറഞ്ഞു. ആദ്യമായി ദൈവം ജാതികളെ തിരഞ്ഞെടുത്ത് തന്‍റെ ജനമാക്കി."
15 പ്രവാചകരും ഇതുതന്നെ പറയുന്നു:"
16 ഇതിനുശേഷം ഞാന്‍ തിരിച്ചു വരും. ദാവീദിന്‍റെ ഭവനം ഞാന്‍ വീണ്ടും പണിയും. അതിപ്പോള്‍ വീണിരിക്കുകയാണ്. ജീര്‍ണ്ണിച്ചു കിടക്കുന്ന അതിന്‍റെ ഭാഗങ്ങള്‍ ഞാന്‍ വീണ്ടും പണിയും. അവന്‍റെ വീട് ഞാന്‍ പുത്തനാക്കും."
17 പിന്നീട് മറ്റുള്ളവരും കര്‍ത്താവിനെ അന്വേഷിക്കും. അതോടൊപ്പം എന്‍റെ ആളുകളായി മാറിയ ജാതികളും. ഇതെല്ലാം ചെയ്ത കര്‍ത്താവ് ഇത് അരുളി. അവനാണല്ലോ ഇതെല്ലാം സഫലമാക്കുക. ആമോസ് 9:11-12"
18 “ആരംഭം മുതല്‍ക്കേ ഇക്കാര്യങ്ങള്‍ വെളിപ്പെട്ടിരുന്നു."
19 “ദൈവത്തിലേക്കു തിരിഞ്ഞ ജാതികളുടെ കാര്യത്തില്‍ അതിനാല്‍ നമ്മള്‍ അസഹിഷ്ണുത കാട്ടേണ്ടതില്ല എന്നു ഞാന്‍ കരുതുന്നു."
20 പകരം നാം അവര്‍ക്കു കത്തെഴുതണം. അതില്‍ അവരോടു നാം ഇതൊക്കെ പറയണം: വിഗ്രഹങ്ങള്‍ക്കു സമര്‍പ്പിക്കപ്പെട്ട ആഹാരം ഭക്ഷിക്കരുത്. (അതു ഭക്ഷണത്തെ അശുദ്ധമാക്കുന്നു.) വ്യഭിചരിക്കരുത്, രക്തം രുചിക്കരുത്. ശ്വാസംമുട്ടിച്ചു കൊല്ലപ്പെട്ട മൃഗത്തെ തിന്നരുത്."
21 മോശെയുടെ ന്യായപ്രമാണം പഠിപ്പിക്കുന്നവര്‍ എല്ലായിടവും ഉള്ളതിനാല്‍ അവര്‍ക്കിതൊന്നും ചെയ്യാനാവില്ല. മോശെയുടെ വചനങ്ങള്‍ വര്‍ഷങ്ങളായി എല്ലാ ശബ്ബത്തുദിവസവും യെഹൂദപ്പള്ളികളില്‍ വായിക്കപ്പെടാറുണ്ട്.”"
22 പെൌലൊസിനോടും ബര്‍ന്നബാസിനോടും ഒപ്പം ഏതാനും പേരെ അന്ത്യൊക്ക്യയിലേക്ക് അയയ്ക്കണമെന്ന് അപ്പൊസ്തലന്മാരും മൂപ്പന്മാരും സഭ മുഴുവനും തന്നെ ആലോചിച്ചു. തങ്ങള്‍ക്കിടയില്‍നിന്നും ഏതാനും പേരെ തെരഞ്ഞെടുക്കാന്‍ അവര്‍ തീരുമാനിച്ചു. ബര്‍ശബാസ് എന്ന പേരിലും വിളിയ്ക്കുന്ന യൂദയേയും, ശീലാസിനെയും അവര്‍ തിരഞ്ഞെടുത്തു. യെരൂശലേമിലെ സഹോദരന്മാര്‍ക്ക് ആദരണീയനാണവന്‍."
23 സഭ അവരുടെ കൈയില്‍ ഒരു കത്തും കൊടുത്തയച്ചു. കത്തില്‍ ഇങ്ങനെ എഴുതിയിരുന്നു: നിങ്ങളുടെ സഹോദരന്മാരായ അപ്പൊസ്തലന്മാരില്‍നിന്നും, മൂപ്പന്മാരില്‍ നിന്നും അന്ത്യൊക്ക്യയിലെയും സുറിയായിലെയും കിലിക്യായിലെയും ജാതികളില്‍നിന്നും വന്ന എല്ലാ സഹോദരന്മാര്‍ക്കും."
24 ഞങ്ങള്‍ക്കിടയിലെ ഏതാനും പേര്‍ നിങ്ങളുടെ അടുക്കല്‍ വന്നതായി ഞങ്ങളറിഞ്ഞു, അവര്‍ പറഞ്ഞ കാര്യങ്ങള്‍ നിങ്ങളെ ശല്യപ്പെടുത്തുകയും കുഴക്കുകയും ചെയ്തു. എന്നാല്‍ ഞങ്ങള്‍ അയച്ചവരല്ല അവര്‍."
25 ഏതാനും പുരുഷന്മാരെ തിരഞ്ഞെടുത്ത് നിങ്ങളുടെ ഇടയിലേക്ക് അയയ്ക്കാന്‍ ഞങ്ങള്‍ ഒരുമിച്ചു തീരുമാനിച്ചിട്ടുണ്ട്. നമ്മുടെ പ്രിയസുഹൃത്തുക്കളായ ബര്‍ന്നബാസിനോടും പെൌലൊസിനോടും ഒപ്പം ഏതാനും പുരുഷന്മാരെ തിരഞ്ഞെടുത്ത യയ്ക്കും."
26 ബര്‍ന്നബാസും പെൌലൊസും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിനു വേണ്ടി ജീവിതം സമര്‍പ്പിച്ചവരാണ്."
27 അതിനാല്‍ ഞങ്ങള്‍ യൂദയേയും, ശീലാസിനെയും അവരോടൊത്ത് അയയ്ക്കുന്നു. അവര്‍ നിങ്ങളോട് അതേ കാര്യങ്ങള്‍ വായ്വാക്കാല്‍ പറയും."
28 നിങ്ങള്‍ക്ക് കൂടുതല്‍ ഭാരം ഉണ്ടാകരുതെന്ന് പരിശുദ്ധാത്മാവ് വിചാരിക്കുന്നതിനാല്‍ ഞങ്ങള്‍ അത് അംഗീകരിക്കുന്നു. നിങ്ങള്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ മാത്രമേ ചെയ്യേണ്ടതുള്ളൂ:"
29 വിഗ്രഹങ്ങള്‍ക്കു സമര്‍പ്പിക്കപ്പെട്ടവ ഭക്ഷിക്കരുത്. രക്തം രുചിക്കരുത്, ശ്വാസം മുട്ടിച്ചു കൊല്ലപ്പെട്ട മൃഗത്തെ ഭക്ഷിക്കരുത്. വ്യഭിചരിക്കരുത്. ഇക്കാര്യങ്ങളില്‍ നിന്നെല്ലാം അകന്നു കഴിഞ്ഞാല്‍ നിങ്ങള്‍ നന്നായി വരും. നന്നായി വരട്ടെ."
30 അതുകൊണ്ട് പെൌലൊസും, ബര്‍ന്നബാസും, യൂദയും, ശീലാസും, യെരൂശലേം വിട്ടു. അവര്‍ അന്ത്യൊക്ക്യയിലേക്കു പോയി. അന്ത്യൊക്ക്യയില്‍ അവര്‍ വിശ്വാസികളെ വിളിച്ചുകൂട്ടുകയും കത്ത് അവര്‍ക്കു നല്‍കുകയും ചെയ്തു."
31 അതു വായിച്ച വിശ്വാസികള്‍ ആഹ്ലാദിച്ചു. കത്ത് അവരെ ആശ്വസിപ്പിച്ചു."
32 പ്രവാചകരുമായ യൂദയും ശീലാസും സഹോദരന്മാരെ ശക്തിപ്പെടുത്താന്‍ സഹായിച്ച ഒട്ടനവധി കാര്യങ്ങള്‍ അവരോടു പറഞ്ഞു,"
33 അല്പനാള്‍ അവിടെ തങ്ങിയതിനുശേഷം യൂദയും ശീലാസും അവിടം വിട്ടു. സഹോദരന്മാര്‍ സമാധാനത്തോടെ അവരെ അനുഗ്രഹിച്ചയച്ചു. യൂദയും ശീലാസും തങ്ങളെ അയച്ച യെരൂശലേമിലെ സഹോദരന്മാരുടെ അടുത്തേക്ക് മടങ്ങി."
34 [This verse may not be a part of this translation]"
35 എന്നാല്‍ പെൌലൊസും ബര്‍ന്നബാസും അന്ത്യൊക്ക്യയില്‍ തങ്ങി. അവര്‍ മറ്റനേകം പേരോടൊപ്പം സുവിശേഷം പ്രസംഗിക്കുകയും കര്‍ത്താവിന്‍റെ സന്ദേശം ജനങ്ങളെ പഠിപ്പിക്കുകയും ചെയ്തു."
36 ഏതാനും ദിവസങ്ങള്‍ കഴിഞ്ഞ്, പെൌലൊസ് ബര്‍ന്നബാസിനോടു പറഞ്ഞു, “കര്‍ത്താവിന്‍റെ സന്ദേശം നമ്മള്‍ പല പട്ടണങ്ങളിലും പ്രസംഗിച്ചു. നമുക്ക് ആ പട്ടണങ്ങളിലേക്കു മടങ്ങി അവിടുത്തെ സഹോദരീ സഹോദരന്മാരുടെ പ്രവൃത്തികള്‍ നിരീക്ഷിക്കാം.”"
37 യോഹന്നാന്‍ എന്ന മര്‍ക്കോസിനെയും തങ്ങളുടെ കൂടെ കൊണ്ടുപോകാന്‍ ബര്‍ന്നബാസ് ആഗ്രഹിച്ചു."
38 പക്ഷേ അവരുടെ ആദ്യയാത്രയില്‍ തന്നെ പംഫുല്യായില്‍ വച്ചുതന്നെ യോഹന്നാന്‍ (മര്‍ക്കൊസ്) അവരെ വിട്ടുപോവുകയും ജോലിയില്‍ അവരോടൊപ്പം തുടരാതിരിക്കുകയും ചെയ്തു. അതിനാല്‍ അവനെയും കൊണ്ടുപോകരുതെന്ന് പെൌലൊസ് ശക്തമായി ആവശ്യപ്പെട്ടു."
39 ഇതെപ്പറ്റി പെൌലൊസും ബര്‍ന്നബാസും വലിയ തര്‍ക്കത്തിലായി. അവര്‍ വേര്‍പിരിഞ്ഞ് വ്യത്യസ്തമാര്‍ഗ്ഗങ്ങളിലേക്കു പോയി. ബര്‍ന്നബാസ് മര്‍ക്കോസിനെയും കൂട്ടി സൈപ്രസിലേക്ക് കപ്പല്‍ കയറി."
40 പെൌലൊസ് ശീലാസിനെയും തന്നോടൊത്തു കൂട്ടി. അന്ത്യൊക്ക്യായിലുള്ള സഹോദരന്മാര്‍ കര്‍ത്താവിന്‍റെ കൃപയില്‍ പെൌലൊസിനെ ഏല്പിച്ചു."
41 പെൌലൊസും ശീലാസും സുറിയ, കിലിക്യാ എന്നീ രാജ്യങ്ങളില്‍ സഭകളെ ശക്തിപ്പെടുത്തിക്കൊണ്ടു പര്യടനം നടത്തി."
1 പെൌലൊസ് ദെര്‍ബ്ബയിലേക്കും ലുസ്രയിലേക്കും പോയി. തിമൊഥെയൊസ് എന്നു പേരായ ക്രിസ്തുവിന്‍റെ ഒരു ശിഷ്യന്‍ അവിടെയുണ്ടായിരുന്നു. തിമൊഥെയൊസിന്‍റെ അമ്മ ഒരു യെഹൂദ വിശ്വാസിനി ആയിരുന്നു. അവന്‍റെ അപ്പന്‍ ഒരു യവനക്കാരനുമായിരുന്നു."
2 ലുസ്രയിലും ഇക്ക്യോന്യയിലുമുള്ള വിശ്വാസികള്‍ തിമൊഥെയൊസിനെ ആദരിക്കുന്നു. അവര്‍ അവനെപ്പറ്റി നല്ലതു മാത്രം പറഞ്ഞു."
3 പെൌലൊസിനു തിമൊഥെയൊസും തന്‍റെ കൂടെ സഞ്ചരിക്ക ണമെന്നുണ്ടായിരുന്നു. എന്നാല്‍ തിമൊഥെയൊസിന്‍റെ അപ്പന്‍ യവനക്കാരനാണെന്ന് സ്ഥലവാസികള്‍ക്കെല്ലാം അറിയാം. അതിനാല്‍ പെൌലൊസ് തിമൊഥെയൊസിനെ പരിച്ഛേദനം ചെയ്ത് യെഹൂദരെ തൃപ്തരാക്കി."
4 അനന്തരം പെൌലൊസും സഹപ്രവര്‍ത്തകരും മറ്റു നഗരങ്ങളിലൂടെ സഞ്ചരിച്ചു. യെരൂശലേമിലെ അപ്പൊസ്തലന്മാരുടെയും യെഹൂദമൂപ്പന്മാരുടെയും തീരുമാനങ്ങളും ചട്ടങ്ങളും വിശ്വാസികള്‍ക്ക് അവര്‍ നല്‍കി. ഈ ചട്ടങ്ങള്‍ അനുസരിക്കാന്‍ അവര്‍ വിശ്വാസികളോടു നിര്‍ദ്ദേശിച്ചു."
5 അങ്ങനെ സഭകള്‍ വിശ്വാസത്തില്‍ ശക്തമായിക്കൊണ്ടിരിക്കുകയും ഓരോ ദിവസവും കൂടുതല്‍ വളര്‍ന്ന് വലുതായിക്കൊണ്ടിരിക്കുകയും ചെയ്തു."
6 പെൌലൊസും കൂട്ടരും ഫ്രുഗ്യ, ഗലാത്യ എന്നീ രാജ്യങ്ങളിലൂടെ സഞ്ചരിച്ചു. ആസ്യയില്‍ സുവിശേഷം പ്രസംഗിക്കുന്നതില്‍നിന്നും പരിശുദ്ധാത്മാവ് അവരെ തടഞ്ഞു."
7 അവര്‍ മുസ്യാരാജ്യത്തിനടുത്തെത്തി. ബിഥുന്യരാജ്യത്തേക്ക് പോവുകയാണവരുടെ ആവശ്യം. എന്നാല്‍ യേശുവിന്‍റെ ആത്മാവ് അവരെ അതിന് അനുവദിച്ചില്ല."
8 അതിനാല്‍ അവര്‍ മുസ്യാ കടന്ന് ത്രോവാസിലേക്കു പോയി."
9 അന്നു രാത്രി പെൌലൊസിന് ഒരു ദര്‍ശനമുണ്ടായി. അതില്‍ മക്കെ ദോന്യയില്‍ നിന്നൊരാള്‍ പെൌലൊസിനെ സമീപിച്ചു. അയാള്‍ അവിടെ നിന്നുകൊണ്ടു യാചിച്ചു, “മക്കെദോന്യക്കു വന്ന് ഞങ്ങളെ സഹായിക്കേണമേ.”"
10 പെൌലൊസിനു ദര്‍ശനമുണ്ടായതിനുശേഷം, ഞങ്ങള്‍ മക്കെദോന്യയിലേക്കു പോകാന്‍ തയ്യാറെടുത്തു. അന്നാട്ടുകാരോട് സുവിശേഷം പ്രസംഗിക്കാന്‍ ദൈവം ഞങ്ങളെ വിളിച്ചിരിക്കുന്നുവെന്ന് ഞങ്ങള്‍ക്കു മനസ്സിലായി."
11 ത്രോവാസില്‍നിന്നും ഞങ്ങള്‍ നേരെ സമൊത്രാക്കെയിലേക്കു കപ്പല്‍ കയറി. അടുത്ത ദിവസം നവപൊലിക്കും സമുദ്രയാത്ര ചെയ്തു."
12 പിന്നീട് ഫിലിപ്പിയിലേക്കു പോയി. മക്കെദൊന്യയുടെ ആ ഭാഗത്തെ ഒരു പ്രധാന നഗരമായിരുന്നു ഫിലിപ്പി. കൂടാതെ റോമാക്കാരുടെ അധീനപ്രദേശവും. ഞങ്ങളവിടെ ഏതാനും ദിവസം തങ്ങി."
13 ശബ്ബത്തു ദിവസം ഞങ്ങള്‍ നഗരകവാടം കടന്ന് നദീതീരത്തെത്തി. അവിടെ പ്രാര്‍ത്ഥനയ്ക്കായി ഒരു പ്രത്യേകസ്ഥലം കണ്ടുപിടിക്കാമെന്നു ഞങ്ങള്‍ കരുതി. ഏതാനും സ്ത്രീകള്‍ അവിടെ കൂടിയിരുന്നു. ഞങ്ങള്‍ അവിടെ ഇരുന്ന് അവരുമായി സംഭാഷണം നടത്തി."
14 തുയത്തൈരയില്‍ നിന്നു വന്ന ലുദിയ, എന്നു പേരായ ഒരുവള്‍ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നു. പട്ടുവില്പനയായിരുന്നു അവളുടെ തൊഴില്‍. അവള്‍ ദൈവാരാധിക കൂടിയായിരുന്നു. ലുദിയ പെൌലൊസിനെ ശ്രദ്ധിച്ചു. കര്‍ത്താവ് അവളുടെ ഹൃദയം തുറന്നു: പെൌലൊസിന്‍റെ വാക്കുകളില്‍ അവള്‍ വിശ്വസിച്ചു."
15 അവളും അവളുടെ വീട്ടില്‍ വസിക്കുന്ന എല്ലാവരും സ്നാനം ചെയ്യപ്പെട്ടു. പിന്നീട് ലുദിയ, ഞങ്ങളെ തന്‍റെ വീട്ടിലേക്കു ക്ഷണിച്ചു. അവള്‍ പറഞ്ഞു, “ഞാന്‍ കര്‍ത്താവായ യേശുവിന്‍റെ യഥാര്‍ത്ഥ വിശ്വാസിനിയാണെന്നു നിങ്ങള്‍ക്കു ബോദ്ധ്യമായിട്ടുണ്ടെങ്കില്‍ എന്‍റെ വീട്ടില്‍വന്നു താമസിച്ചാലും.” അവളോടൊത്തു തങ്ങുവാന്‍ അവള്‍ ഞങ്ങളെ നിര്‍ബന്ധിച്ചു."
16 ഒരിക്കല്‍ ഞങ്ങള്‍ പ്രാര്‍ത്ഥനാസ്ഥലത്തേക്ക് പോകവേ ഞങ്ങള്‍ക്കു ചിലതു സംഭവിച്ചു. ഒരു ദാസ്യപെണ്‍കുട്ടി എന്നെ സമീപിച്ചു. അവളെ ഒരു പ്രത്യേകതരം ആത്മാവ് ബാധിച്ചിരുന്നു. അവള്‍ക്കു ഭാവി പ്രവചനത്തിനുള്ള കഴിവ് ആ ആത്മാവ് നല്‍കിയിരുന്നു. ഇങ്ങനെ ചെയ്യുകവഴി അവള്‍ തന്‍റെ ഉടമസ്ഥര്‍ക്ക് ധാരാളം പണം സന്പാദിച്ചു കൊടുത്തു."
17 ആ പെണ്‍കുട്ടി പെൌലൊസിനെയും ഞങ്ങളെയും പിന്തുടര്‍ന്നു. അവളുറക്കെ പറഞ്ഞു, “ഈ മനുഷ്യര്‍ അത്യുന്നതനായ ദൈവത്തിന്‍റെ ദാസന്മാരാണ്! നിങ്ങളുടെ രക്ഷാമാര്‍ഗ്ഗം അവര്‍ പറഞ്ഞുതരും.”"
18 പല ദിവസങ്ങള്‍ അവള്‍ ഇത് ആവര്‍ത്തിച്ചു. ഇത് പെൌലൊസിനെ അസഹ്യപ്പെടുത്തുകയും ആത്മാവിനു നേര്‍ക്ക് തിരിഞ്ഞ് അയാള്‍ പറയുകയും ചെയ്തു, “യേശുക്രിസ്തുവിന്‍റെ ശക്തിയാല്‍ ഞാന്‍ നിന്നോടു കല്പിക്കുന്നു, അവളില്‍നിന്ന് പുറത്തുപോവുക.” പെട്ടെന്നു തന്നെ ആ ആത്മാവ് അവളെ വിട്ടൊഴിഞ്ഞു."
19 ആ ദാസിയുടെ യജമാനന്മാര്‍ ഇതു കണ്ടു. ഇനി തങ്ങള്‍ക്കവളെ ഉപയോഗിച്ച് പണമുണ്ടാക്കാന്‍ ആവില്ലെന്ന് അവര്‍ കണ്ടു. അതിനാലവര്‍ പെൌലൊസിനെയും ശീലാസിനെയും പിടിച്ച് നഗരസഭയിലേക്ക് വലിച്ചിഴച്ചു കൊണ്ടുവന്നു. നഗരപാലകര്‍ അവിടെ ഉണ്ടായിരുന്നു."
20 പെൌലൊസിനെയും ശീലാസിനെയും അവര്‍ നേതാക്കന്മാരുടെ മുന്പില്‍ കൊണ്ടുവന്നു പറഞ്ഞു, ഇവര്‍ യെഹൂദരാണ്. അവര്‍ നമ്മുടെ നഗരത്തില്‍ കുഴപ്പങ്ങളുണ്ടാക്കുന്നു."
21 അവര്‍ ചില അനുഷ്ഠാനങ്ങള്‍ പ്രയോഗത്തില്‍ കൊണ്ടുവരുവാന്‍ ശ്രമിക്കുന്നു. റോമാക്കാരായ നമുക്കിതു ചെയ്യാനാവില്ല.”"
22 ജനം പെൌലൊസിനും ശീലാസിനും എതിരായിരുന്നു. നേതാക്കന്മാര്‍ പെൌലൊസിന്‍റെയും ശീലാസിന്‍റെയും വസ്ത്രങ്ങള്‍ കീറുകയും അവരെ വടികൊണ്ടടിക്കുവാന്‍ ചിലരോടു പറയുകയും ചെയ്തു."
23 ആളുകള്‍ പെൌലൊസിനെയും ശീലാസിനെയും പലവട്ടം അടിച്ചു. അനന്തരം നേതാക്കള്‍ അവരെ തടവറയിലിട്ടു. തടവറ സൂക്ഷിപ്പുകാരോട് നേതാക്കള്‍ പറഞ്ഞു, അവരെ പ്രത്യേകം സൂക്ഷിക്കുക.”"
24 അയാള്‍ ആ ഉത്തരവ് അനുസരിച്ച് തടവറയുടെ ഏറ്റ വും ഉള്ളില്‍ പെൌലൊസിനെയും ശീലാസിനെയും ഇട്ടു. വലിയ തടിക്കട്ടകള്‍ക്കിടയില്‍ അവരുടെ കാലുകള്‍ കെട്ടിയിട്ടു."
25 പാതിരാത്രിയോടടുത്തപ്പോള്‍ പെൌലൊസും ശീലസും പ്രാര്‍ത്ഥിക്കുകയും ദൈവീകഗീതങ്ങള്‍ പാടുകയുമായിരുന്നു. മറ്റു തടവുകാര്‍ അവരെ ശ്രവിക്കുകയുമായിരുന്നു."
26 പെട്ടെന്ന്, ഒരു വലിയ ഭൂകന്പമുണ്ടായി. തടവറയുടെ അടിത്തറ ഇളകുംവിധം ശക്തമായിരുന്നു ആ ഭൂകന്പം. അപ്പോള്‍ തടവറയുടെ എല്ലാ വാതിലുകളും തുറക്കപ്പെട്ടു. എല്ലാ തടവുകാരും ചങ്ങലകളില്‍നിന്നും മോചിതരായി."
27 തടവറ സൂക്ഷിപ്പുകാരന്‍ ഉണര്‍ന്നു. തടവറയുടെ വാതിലുകള്‍ തുറന്നുകിടക്കുന്നത് അയാള്‍ കണ്ടു. തടവുകാരൊക്കെ രക്ഷപെട്ടിരിക്കുമെന്നയാള്‍ കരുതി. അതിനാല്‍ അയാള്‍ വാളൂരി സ്വന്തം ജീവനെടുക്കാന്‍ പോകുകയായിരുന്നു."
28 പക്ഷേ, പെൌലൊസ് വിളിച്ചു പറഞ്ഞു, “അരുത്! നിനക്കൊരു ഹാനിയും വരുത്തരുത്. ഞങ്ങളൊക്കെ ഇവിടെയുണ്ട്.”"
29 ഒരു വിളക്കു കൊണ്ടുവരാന്‍ തടവറ സൂക്ഷിപ്പുകാരന്‍ ആരോടോ പറഞ്ഞു. എന്നിട്ടയാള്‍ അകത്തേക്ക് ഓടിക്കയറി. അയാള്‍ ഭയത്താല്‍ വിറയ്ക്കുകയായിരുന്നു. പെൌലൊസിന്‍റെയും ശീലാസിന്‍റെയും മുന്പില്‍ അയാള്‍ വീണു."
30 എന്നിട്ട് അയാള്‍ അവരെ പുറത്ത് കൊണ്ടുവന്നിട്ടു ചോദിച്ചു, “മനുഷ്യരേ, രക്ഷ പ്രാപിപ്പാന്‍ ഞാനെന്തു ചെയ്യണം?”"
31 അവര്‍ അവനോടു പറഞ്ഞു, “കര്‍ത്താവായ യേശുവില്‍ വിശ്വസിച്ചാല്‍ നീയും നിന്‍റെ കുടുംബവും രക്ഷ പ്രാപിക്കും.”"
32 അതിനാല്‍ അവര്‍ അയാള്‍ക്കും വീട്ടിലുള്ള എല്ലാവര്‍ക്കും കര്‍ത്താവിന്‍റെ സന്ദേശം പറഞ്ഞു കൊടുത്തു."
33 അപ്പോള്‍ രാത്രി വളരെ വൈകിയിരുന്നു. എങ്കിലും പാ റാവുകാരന്‍ ശീലാസിനെയും പെൌലൊസിനെയും കൊണ്ടു പോയി അവരുടെ മുറിവുകള്‍ കഴുകി. അപ്പോള്‍ പാറാവുകാരനും കുടുംബാഗംങ്ങളും സ്നാനപ്പെട്ടു."
34 അതിനുശേഷം അയാള്‍ അവരെ തന്‍റെ വീട്ടിലേക്കു കൊണ്ടുപോയി. അവര്‍ക്കു വേണ്ട ഭക്ഷണം നല്കി. ദൈവത്തെ വിശ്വസിച്ചതില്‍ അവര്‍ എല്ലാവരും സന്തേഷിച്ചു."
35 പിറ്റേന്നു രാവിലെ നേതാക്കള്‍ ഏതാനും ഭടന്മാരെ പാറാവുകാരന്‍റെ അടുത്തേക്കയച്ചു. അവര്‍ പറഞ്ഞു, ആ മനുഷ്യരെ വെറുതെ വിടുക!”"
36 പാറാവുകാരന്‍ പെൌലൊസിനോടു പറഞ്ഞു, “നിങ്ങളെ സ്വതന്ത്രരാക്കാന്‍ നേതാക്കള്‍ ഏതാനും ഭടന്മാരെ അയച്ചിരിക്കുന്നു. നിങ്ങള്‍ക്കിപ്പോള്‍ സമാധാനത്തോടെ പോകാം!”"
37 എന്നാല്‍ പെൌലൊസ് ഭടന്മാരോടു പറഞ്ഞു, “ഞങ്ങള്‍ തെറ്റുകാരാണെന്നു തെളിയിക്കാന്‍ നിങ്ങളുടെ നേതാക്കള്‍ക്കായിട്ടില്ല. എങ്കിലും അവര്‍ ഞങ്ങളെ ജനമദ്ധ്യത്തിലിട്ടു മര്‍ദ്ദിക്കുകയും തടവിലിടുകയും ചെയ്തു. റോമാപൌരന്മാരായ* ഞങ്ങള്‍ക്കും ചില അവകാശങ്ങളുണ്ട്. ഇപ്പോള്‍ ഞങ്ങളെ രഹസ്യമായി വിട്ടയയ്ക്കാന്‍ അവര്‍ ശ്രമക്കുന്നു. ഇല്ല, അവര്‍ നേരിട്ടുവന്നു ഞങ്ങളെ വിട്ടയയ്ക്കട്ടെ!”"
38 പട്ടാളക്കാര്‍ പെൌലൊസിന്‍റെ വാക്കുകള്‍ നേതാക്കളോടു പറഞ്ഞു. പെൌലൊസും ശീലാസും റോമാക്കാരാണെന്നറിഞ്ഞ നേതാക്കള്‍ ഭയന്നു."
39 അതിനാല്‍, അവര്‍ വന്നു പെൌലൊസിനോടും ശീലാസിനോടും മാപ്പു പറഞ്ഞു. അവര്‍, ഇരുവരേയും പുറത്തു കൊണ്ടുവന്ന് അവരുടെ നഗരം വിട്ടുപോകാന്‍ പറഞ്ഞു."
40 തടവറയില്‍നിന്നും പുറത്തുവന്ന പെൌലൊസും ശീലാസും ലുദിയായുടെ വീട്ടിലേക്കു പോയി. അവിടെ കണ്ട ഏതാനും വിശ്വാസികളെ ധൈര്യപ്പെടുത്തിയതിനുശേഷം അവര്‍ അവിടം വിട്ടു."
1 പെൌലൊസും ശീലാസും അംഫീപൊലിസിലും, അപ്പൊലോന്യയിലും കൂടി സഞ്ചരിച്ചു. അവര്‍ തെസ്സലൊനിക്കയില്‍ എത്തി. അവിടെ ഒരു യെഹൂദപ്പള്ളി ഉണ്ടായിരുന്നു."
2 യെഹൂദരെ കാണുന്നതിന് പെൌലൊസ് അങ്ങോട്ടു കയറി. അങ്ങനെയായിരുന്നു അവന്‍റെ പതിവ്. മൂന്നു ശബ്ബ ത്തിലും പെൌലൊസ് യെഹൂദരുമായി തിരുവെഴുത്തുകളില്‍നിന്നും സംസാരിച്ചു."
3 പെൌലൊസ് യെഹൂദര്‍ക്ക് തിരുവെഴുത്തുകള്‍ വിശദീകരിച്ചു. ക്രിസ്തു മരിക്കുകയും ഉയിര്‍ത്തെഴുന്നേല്‍ക്കുകയും വേണ്ടിയിരുന്നുവെന്ന് കാണിച്ചു. പെൌലൊസ് പറഞ്ഞു, “ഞാന്‍ നിങ്ങളോടു പറയുന്ന ഈ യേശു തന്നെയാണ് ക്രിസ്തു.”"
4 യഥാര്‍ത്ഥ ദൈവത്തെ ആരാധിച്ച ചില യവനക്കാര്‍ അവിടെ ഉണ്ടായിരുന്നു. ഏതാനും പ്രധാനപ്പെട്ട സ്ത്രീകളും, ബോദ്ധ്യം വന്ന അവരില്‍ പലരും പെൌലൊസിന്‍റെയും ശീലാസിന്‍റെയും കൂടെ ചേര്‍ന്നു."
5 എന്നാല്‍ അവിശ്വാസികളായ ചില യെഹൂദര്‍ അസൂയാലുക്കളായി. ചന്തസ്ഥലത്തിന്‍റെ ചുറ്റും അലഞ്ഞു തിരിഞ്ഞവരില്‍ നിന്നും അവര്‍ ഏതാനും ദുഷ്ടരെ വാടകയ്ക്കെടുത്തു. അവര്‍ അനേകം പേരെ കൂട്ടി നഗരത്തില്‍ കുഴപ്പങ്ങളുണ്ടാക്കി. ജനം പെൌലൊസിനെയും ശീലാസിനെയും തെരഞ്ഞ് യാസോന്‍റെ ഭവനത്തിലേക്ക് പോയി. അവര്‍ പെൌലൊസിനെയും ശീലാസിനെയും ജനമദ്ധ്യത്തില്‍ കൊണ്ടു വരാന്‍ ശ്രമിച്ചു."
6 പക്ഷേ അവര്‍ക്ക് അവരെ കണ്ടെത്താനായില്ല. അതിനാലവര്‍ യാസോനെയും മറ്റേതാനും വിശ്വാസികളെയും നഗരനേതാക്കള്‍ക്കു മുന്നിലേക്കു വലിച്ചിഴച്ചു കൊണ്ടുവന്നു. ജനങ്ങള്‍ ആക്രോശിച്ചു, “ഇവരാണു ലോകമെങ്ങും കുഴപ്പമുണ്ടാക്കിയവര്‍. ഇപ്പോഴവര്‍ ഇവിടെയും എത്തിയിരിക്കുന്നു!"
7 യാസോന്‍ അവരെ തന്‍റെ വീട്ടില്‍ ഒളിപ്പിക്കുന്നു. അവരെല്ലാം കൈസര്‍ക്കെതിരായ കാര്യങ്ങള്‍ ചെയ്യുന്നു. യേശുവെന്നൊരു രാജാവ് വേറെയുണ്ടെന്നവര്‍ പറയുന്നു.”"
8 നഗരനേതാക്കളും മറ്റുള്ളവരും ഇക്കാര്യങ്ങള്‍ കേട്ടു. അവര്‍ അസ്വസ്ഥരായി."
9 അവര്‍ യാസോനെയും മറ്റുള്ളവരെയും കൊണ്ട് ചെറിയ പിഴ അടപ്പിച്ച് വെറുതെ വിട്ടു."
10 അതേ രാത്രിയില്‍ തന്നെ വിശ്വാസികള്‍ പെൌലൊസിനെയും ശീലാസിനെയും ബെരോവെയിലേക്കയച്ചു. അവിടെ അവര്‍ എത്തിയപ്പോള്‍ ഒരു യെഹൂദപ്പള്ളിയിലേക്കു പോയി."
11 തെസ്സലോനിക്ക്യയിലേക്കാള്‍ നല്ല യെഹൂദരായിരുന്നു അവിടെ ഉണ്ടായിരുന്നത്. പെൌലൊസിന്‍റെയും ശീലാസിന്‍റെയും വാക്കുകള്‍ അവര്‍ ഔത്സുക്യത്തോടെ ശ്രവിക്കുകയും, തിരുവെഴുത്തുകള്‍ പരിശോധിക്കുകയും ചെയ്തു. അതിലെ കാര്യങ്ങള്‍ സത്യമാണോ എന്നറിയുവാന്‍ അവര്‍ ആഗ്രഹിച്ചു."
12 അവരിലധികം യെഹൂദരും വിശ്വാസികളായി. അനേകം പ്രധാന യവന സ്ത്രീപുരുഷന്മാരും വിശ്വാസികളായി."
13 എന്നാല്‍ ബെരൊവെയിലും പെൌലൊസ് ദൈവവചനം പ്രസംഗിച്ചു എന്നറിഞ്ഞ തെസ്സലൊനീക്ക്യക്കാര്‍ അവിടെയുമെത്തി. അവര്‍ ബെരൊവെക്കാരെ അസ്വസ്ഥരാക്കുകയും കുഴപ്പമുണ്ടാക്കുകയും ചെയ്തു."
14 ഉടനെ തന്നെ പെൌലൊസിനെ വിശ്വാസികള്‍ കടലിലേക്കയച്ചു. ശീലാസും തിമൊഥെയോസും അവിടെ തങ്ങി."
15 പെൌലൊസിനോടൊപ്പം പോയ വിശ്വാസികള്‍ അവനെ അഥേനയിലേക്കു കൊണ്ടുപോയി. അവര്‍ പെൌലൊസില്‍നിന്നും ശീലാസിനും തിമൊഥെയോസിനും ഒരു സന്ദേശം വാങ്ങി മടങ്ങി. “കഴിയുന്നത്ര വേഗം എന്‍റെയടുത്തെത്തുക” എന്നായിരുന്നു സന്ദേശം."
16 പെൌലൊസ് അഥേനയില്‍ ശീലാസിനെയും തിമൊഥെയോസിനെയും കാത്തിരുന്നു. നഗരത്തില്‍ വിഗ്രഹങ്ങള്‍ ധാരാളം കണ്ട് കുപിതനായി."
17 യഥാര്‍ത്ഥ ദൈവത്തെ ആരാധിച്ച യെഹൂദരോടും യവനക്കാരോടും യെഹൂദപ്പള്ളിയില്‍ വെച്ചു പെൌലൊസ് സംസാരിച്ചു, നഗരത്തിലെ ചന്തസ്ഥലത്തുവെച്ചു അവന്‍ വഴിപോക്കരുമായും സംസാരിച്ചു. ഇതു അവന്‍ ദിവസേന ചെയ്തുപോന്നു."
18 ഏതാനും എപ്പിക്കൂര്യരായ ചിന്തകരും സ്തോയിക്കരായ ദാര്‍ശനികരും അവനുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. അവരില്‍ ചിലര്‍ പറഞ്ഞു, “താനെന്താണു സംസാരിക്കുന്നതെന്നുപോലും അയാള്‍ക്കറിയില്ല. അയാള്‍ എന്തു പറയാനാണു ശ്രമിക്കുന്നത്.” യേശുവിന്‍റെ ഉയിര്‍ത്തെഴുന്നേല്പിന്‍റെ സുവിശേഷമായിരുന്നു പെൌലൊസ് പറഞ്ഞിരുന്നത്. അതിനാല്‍ അവര്‍ പറഞ്ഞു, “അവന്‍ മറ്റു ചില ദൈവങ്ങളെപ്പറ്റി പറയുന്പോലെ.”"
19 അവര്‍ പെൌലൊസിനെ പിടിച്ച് അരെയോപഗസഭയില്‍ കൊണ്ടുവന്നു. അവര്‍ പറഞ്ഞു, “നിങ്ങള്‍ ഉപദേശിച്ചു വരുന്ന പുതിയ ആശയങ്ങള്‍ ഞങ്ങള്‍ക്കു വിശദീകരിച്ചു തന്നാലും."
20 നിങ്ങളിപ്പോള്‍ പറയുന്ന കാര്യങ്ങളൊക്കെ ഞങ്ങള്‍ക്കു പുതുമയുള്ളതാണ്. മുന്പ് ഞങ്ങളിത് കേട്ടിട്ടേയില്ല. ഈ വചനങ്ങളുടെ അര്‍ത്ഥമറിയാന്‍ ഞങ്ങള്‍ക്കാഗ്രഹമുണ്ട്.”"
21 (എല്ലാ അഥേനക്കാരും അവിടെ താമസിച്ചിരുന്ന മറ്റു രാജ്യക്കാരും എല്ലാ പുതിയ ആശയങ്ങളെപ്പറ്റിയും സംസാരിക്കാന്‍ തങ്ങളുടെ സമയം മുഴുവന്‍ അവര്‍ ഉപയോഗിച്ചു.)"
22 പിന്നീട് പെൌലൊസ് അരെയോപഗസഭയ്ക്കു മുന്പില്‍ നിന്നു. പെൌലൊസ് പറഞ്ഞു, “അഥേനക്കാരേ, നിങ്ങള്‍ എല്ലാ കാര്യത്തിലും വളരെ ഭക്തരാണെന്നു ഞാന്‍ കാണുന്നു."
23 നിങ്ങളുടെ നഗരത്തിലൂടെ കടന്നുപോകവേ, ഞാന്‍ നിങ്ങളുടെ ആരാധനാസ്ഥലങ്ങള്‍ കണ്ടു. ‘അജ്ഞാത ദൈവത്തിന്’ എന്നെഴുതിവച്ചിരിക്കുന്ന യാഗവേദി ഞാന്‍ കണ്ടു. നിങ്ങള്‍ അറിയാത്ത ദേവനെ ആരാധിക്കുന്നു. ഞാന്‍ നിങ്ങളോടു പറയുന്ന ദൈവവും അതു തന്നെ."
24 ആ ദൈവമാണ് ഈ ലോകവും അതിലെ സകലവും സൃഷ്ടിച്ചത്. ആകാശത്തിന്‍റെയും ഭൂമിയുടെയും കര്‍ത്താ വാണവന്‍. മനുഷ്യന്‍ നിര്‍മ്മിച്ച ആലയങ്ങളില്‍ അവന്‍ വസിക്കുന്നില്ല."
25 ജീവനും ശ്വാസവും മറ്റെല്ലാം തന്നെയും മനുഷ്യനു നല്‍കുന്ന ഒരുവന്‍ ഈ ദൈവമാകുന്നു. അവന് മനുഷ്യരില്‍ നിന്ന് ഒരു സഹായവും ആവശ്യമില്ല. ആവശ്യമുള്ളതെല്ലാം ദൈവത്തിനുണ്ട്."
26 ഒരു മനുഷ്യനെ (ആദാം) സൃഷ്ടിച്ചുകൊണ്ട് ദൈവം തുടങ്ങി. അവനില്‍ നിന്ന് ദൈവം, വ്യത്യസ്തരായ എല്ലാ രാജ്യങ്ങളിലെയും മനുഷ്യരെ സൃഷ്ടിച്ചു. ലോകത്തിലെന്പാടും വസിക്കാന്‍ ദൈവം അവരെ സൃഷ്ടിച്ചു. അവര്‍ എപ്പോള്‍ എവിടെ വസിക്കണമെന്ന് ദൈവം കൃത്യമായി നിശ്ചയിച്ചിട്ടുണ്ട്."
27 മനുഷ്യര്‍ തന്നെ തെരയണമെന്ന് ദൈവം തീരുമാനിച്ചു. എല്ലായിടവും അവര്‍ തന്നെ തെരഞ്ഞു കണ്ടുപിടിക്കണമെന്ന് ദൈവം കാംക്ഷിച്ചു. എന്നാല്‍ അവന്‍ നമ്മളില്‍ നിന്ന് ഒട്ടും അകലെയല്ല."
28 ‘നമ്മള്‍ അവനോടൊത്തു വസിക്കുന്നു. നമ്മള്‍ അവനോടൊത്തു നടക്കുന്നു. നമ്മള്‍ അവനോടൊപ്പമാണ് നിങ്ങളുടെ സ്വന്തം’ ലേഖകര്‍ പറഞ്ഞിട്ടുണ്ട്. ‘നാം അവന്‍റെ സന്താനങ്ങളാണ്.’"
29 നമ്മള്‍ ദൈവത്തിന്‍റെ സന്താനങ്ങളാണ്. സ്വര്‍ണ്ണം, വെള്ളി, കല്ല്, ഇവകൊണ്ട് മനുഷ്യന്‍റെ സങ്കല്പത്തിലും കൈവേലയിലും ഉണ്ടാക്കപ്പെട്ട രൂപമാണ് ദൈവമെന്ന് നിങ്ങള്‍ കരുതരുത്."
30 മുന്പ് ആളുകള്‍ ദൈവത്തെ അറിഞ്ഞിരുന്നില്ല. പക്ഷേ ദൈവം അത് അവഗണിച്ചു എന്നാല്‍ ഇന്ന് ദൈവം എല്ലായിടങ്ങളിലുമുള്ള എല്ലാവരോടും മാനസാന്തരപ്പെടുവാന്‍ കല്പിക്കുന്നു."
31 ലോകത്തിലെ മുഴുവന്‍ ആളുകളേയും വിധിക്കുന്ന ദിവസം ദൈവം നിശ്ചയിച്ചിട്ടുണ്ട്. അവന്‍ നീതിപൂര്‍വ്വം പെരുമാറും. അതു ചെയ്യാന്‍ അവന്‍ ഒരു മനുഷ്യനെ നിയമിക്കും. വളരെപ്പണ്ടു തന്നെ ദൈവം ആ മനുഷ്യനെ തെരഞ്ഞെടുത്തു നിയോഗിച്ചുകഴിഞ്ഞു. അവനെ മരണത്തില്‍നിന്നും ഉയിര്‍ത്തെഴുന്നേല്പിക്കുക വഴി ദൈവം എല്ലാവര്‍ക്കും അതു കാണിച്ചു കൊടുത്തു.”"
32 യേശുവിന്‍റെ ഉയിര്‍ത്തഴുന്നേല്പിനെപ്പറ്റി കേട്ടപ്പോള്‍ ചിലര്‍ ചിരിച്ചു. അവര്‍ പറഞ്ഞു, “ഇതേപ്പറ്റി ഞങ്ങള്‍ നിന്നില്‍നിന്നു പിന്നെ കേട്ടുകൊള്ളാം.”"
33 പെൌലൊസ് അവരെ വിട്ടുപോയി."
34 എന്നാല്‍ ചിലര്‍ പെൌലൊസില്‍ വിശ്വസിക്കുകയും അവനോടൊപ്പം ചേരുകയും ചെയ്തു. വിശ്വാസികളായി ചേര്‍ത്തവരില്‍ ഒരാള്‍ ദിയൊനുസ്യോസ് ആയിരുന്നു. അയാള്‍ അരെയോപഗസഭയിലെ അംഗമായിരുന്നു. മറ്റൊരു വിശ്വാസി ദമരിസ് എന്നൊരു സ്ത്രീയായിരുന്നു. മറ്റു ചിലരും വിശ്വാസികളായി ചേര്‍ന്നിരുന്നു."
1 പിന്നീട് പെൌലൊസ് അഥേനയില്‍നിന്നും കൊരിന്തിലേക്കു പോയി."
2 കൊരിന്തില്‍ അയാള്‍ അക്വിലാസ് എന്നൊരു യെഹൂദനെ കണ്ടുമുട്ടി. പൊന്തോസിലാണ് അക്വിലാസിന്‍റെ ജനനം. അക്വിലാസും ഭാര്യ പ്രിസ്കില്ലായും അടുത്തയിടയിലാണ് ഇത്തല്യയില്‍ നിന്നും കൊരിന്തിലെ ത്തിയത്. എല്ലാ യെഹൂദരും റോമാനഗരം വിട്ടുപോകണമെന്ന ക്ലെൌദ്യൊസിന്‍റെ ഉത്തരവിനെ തുടര്‍ന്നാണ് അവര്‍ ഇത്തല്യ വിട്ടത്. പെൌലൊസ് അക്വിലാസിനേയും പ്രിസ്കില്ലായേയും സന്ദര്‍ശിക്കാന്‍ ചെന്നു."
3 അവരും പെൌലൊസിനെപ്പോലെ കൂടാരനിര്‍മ്മാതാക്കളായിരുന്നു. പെൌലൊസ് അവരോടൊത്തു താമസിച്ചു പണിയെടുത്തു."
4 എല്ലാ ശബ്ബത്തിലും പെൌലൊസ് യെഹൂദപ്പള്ളിയില്‍ യെഹൂദരോടും യവനക്കാരോടും സംഭാഷണം നടത്തി. പെൌലൊസ് അവരെ യേശുവില്‍ വിശ്വസിക്കാന്‍ നിര്‍ബന്ധിച്ചു."
5 ശീലാസും തിമൊഥെയോസും മക്കെദോന്യയില്‍ നിന്നും കൊരിന്തില്‍ പെൌലൊസിന്‍റെ അടുത്തേക്കു വന്നു. അതിനുശേഷം പെൌലൊസ് തന്‍റെ മുഴുവന്‍ സമയവും സുവിശേഷ പ്രസംഗത്തിനായി നീക്കിവെച്ചു. യേശുവാണ് ക്രിസ്തുവെന്ന് അവര്‍ യെഹൂദര്‍ക്കു പറഞ്ഞുകൊടുത്തു."
6 എങ്കിലും പെൌലൊസിന്‍റെ ഉപദേശങ്ങള്‍ക്കു അവര്‍ എതിരായിരുന്നു. അവര്‍ അവനെ ദുഷിക്കാന്‍ തുടങ്ങി. അതിനാല്‍ പെൌലൊസ് തന്‍റെ വസ്ത്രത്തിലെ പൊടി തട്ടിക്കളഞ്ഞു. അവര്‍ യെഹൂദരോടു പറഞ്ഞു, “നിങ്ങള്‍ രക്ഷിക്കപ്പെട്ടില്ലെങ്കില്‍ അതു നിങ്ങളുടെ തന്നെ കുറ്റമാണ്. എനിക്കു ചെയ്യാവുന്നതൊക്കെ ഞാന്‍ ചെയ്തു. ഇതിനു ശേഷം ഞാന്‍ ജാതികളുടെ അടുത്തേക്കേ പോകൂ.”"
7 പെൌലൊസ് യെഹൂദപ്പള്ളി വിട്ടു. തിതൊസ് യുസ്തൊസിന്‍റെ വീട്ടിലേക്കു പോയി. അയാള്‍ യഥാര്‍ത്ഥത്തിലുള്ള ദൈവത്തെ ആരാധിച്ചിരുന്നു. യെഹൂദപ്പള്ളിയുടെ അടുത്ത വീടായിരുന്നു അത്."
8 ക്രിസ്പൊസ് ആയിരുന്നു യെഹൂദപ്പള്ളിയുടെ പ്രമാണി. ക്രിസ്പൊസും കുടുംബാംഗങ്ങളും കര്‍ത്താവില്‍ വിശ്വസിച്ചിരുന്നു. കൊരിന്തിലെ അനേകം പേരും പെൌലൊസിനെ ശ്രവിച്ചിരുന്നു. അവരും വിശ്വസിക്കുകയും സ്നാനപ്പെടുകയും ചെയ്തു."
9 രാത്രിയില്‍ പെൌലൊസിന് ഒരു ദര്‍ശനമുണ്ടായി. കര്‍ത്താവ് അവനോടു പറഞ്ഞു, “ഭയപ്പെടരുത്! പ്രഭാഷണം അവസാനിപ്പിക്കാതിരിക്കുക!"
10 ഞാന്‍ നിന്നോടൊപ്പമുണ്ട്. ആരും നിന്നെ ആക്രമിക്കുകയോ, മുറിവേല്പിക്കുകയോ ചെയ്യില്ല. ഈ നഗരത്തില്‍ എന്‍റെ ആളുകള്‍ ധാരാളമുണ്ട്.”"
11 പെൌലൊസ് ഒന്നര വര്‍ഷം ദൈവീകസത്യങ്ങള്‍ ആളുകള്‍ക്കു പറഞ്ഞു കൊടുത്തുകൊണ്ട് അവിടെ താമസിക്കുകയുണ്ടായി."
12 ഗല്ലിയോന്‍ അഖായയില്‍ ദേശാധിപതിയായി. ആ സമയത്ത് ഏതാനും യെഹൂദര്‍ ഒത്തു ചേര്‍ന്നു പെൌലൊസിനെതിരെ തിരിഞ്ഞു. അവര്‍ പെൌലൊസിനെ കോടതിയില്‍ കൊണ്ടുവന്നു."
13 യെഹൂദര്‍ ഗല്ലിയോനോടു പറഞ്ഞു, “യെഹൂദന്യായപ്രമാണത്തിന് എതിരായവിധം ദൈവാരാധന നടത്താന്‍ ഈ മനുഷ്യന്‍ ആളുകളെ ഉപദേശിക്കുന്നു.”"
14 പെൌലൊസ് എന്തെങ്കിലും പറയാന്‍ തയ്യാറായെങ്കിലും ഗല്ലിയോന്‍ യെഹൂദരോടു പറഞ്ഞു, “യെഹൂദരേ, ഒരു ദുഷ്ക്രിയയോ വലിയ തെറ്റെന്തെങ്കിലുമോ ആയിരുന്നുവെങ്കില്‍ ഞാന്‍ നിങ്ങള്‍ പറയുന്നതു ശ്രദ്ധിക്കാമായിരുന്നു."
15 പക്ഷേ നിങ്ങള്‍ പറയുന്ന വാക്കുകളും പേരുകളും നിങ്ങളുടെ തന്നെ യെഹൂദന്യായപ്രമാണത്തെപ്പറ്റിയുള്ള ചോദ്യങ്ങള്‍ മാത്രമാണുന്നയിക്കുന്നത്. അതിനാല്‍ ഈ പ്രശ്നം നിങ്ങള്‍ സ്വയം പരിഹരിക്കുക. ഇക്കാര്യങ്ങളിലൊക്കെ ന്യായാധിപനാകാന്‍ ഞാനാഗ്രഹിക്കുന്നില്ല!”"
16 എന്നിട്ട് ഗല്ലിയോന്‍ അവരെ കോടതിയില്‍ നിന്നും പറഞ്ഞുവിട്ടു."
17 പിന്നീടവര്‍ സോസ്ഥനേസിനെ പിടികൂടി. (അയാളായിരുന്നു യെഹൂദപ്പള്ളിയിലെ അപ്പോളത്തെ നേതാവ്.) അവര്‍ സോസ്ഥനേസിനെ കോടതിക്കു മുന്പിലിട്ടു പ്രഹരിച്ചു. എന്നാല്‍ ഗല്ലിയോന്‍ അതൊട്ടും ശ്രദ്ധിച്ചില്ല."
18 പെൌലൊസ് സഹോദരന്മാരോടൊത്ത് അനേകദിവസം താമസിച്ചു. വിടപറഞ്ഞുകൊണ്ടു പിന്നെ അവന്‍ സിറിയായിലേക്കു കപ്പല്‍ കയറി. പ്രിസ്കില്ലയും അക്വില്ലാസും അവനോടൊപ്പം ഉണ്ടായിരുന്നു. കെംക്രയയില്‍ വച്ച് അവ ന്‍ തന്‍റെ തല മുണ്ഡനം ചെയ്തു. അവന്‍റെ ഒരു വ്രതത്തെ അതു സൂചിപ്പിക്കുന്നു."
19 എന്നിട്ടവര്‍ എഫെസോസിലേക്കു പോയി. അവിടെ വച്ചാണ് പെൌലൊസ് പ്രിസ്കില്ലയേയും അക്വില്ലാസിനെയും വിട്ടുപിരിഞ്ഞത്. എഫെസോസില്‍ വച്ച് പെൌലൊസ് യെഹൂദപ്പള്ളിയില്‍ കടന്ന് യെഹൂദരുമായി സംസാരിച്ചു."
20 യെഹൂദര്‍ പെൌലൊസിനോട് കുറേ ദിവസം കൂടി അവിടെ തങ്ങാന്‍ അഭ്യര്‍ത്ഥിച്ചെങ്കിലും അവന്‍ തങ്ങിയില്ല."
21 പെൌലൊസ് അവരെ വിട്ടു പറഞ്ഞു, “ദൈവം ആഗ്രഹിക്കുന്നുവെങ്കില്‍ ഞാന്‍ നിങ്ങളുടെ അടുത്തേക്കു വീണ്ടും വരും.” എന്നിട്ട് അയാള്‍ എഫെസോസില്‍ നിന്നും പോവുകയും ചെയ്തു."
22 പെൌലൊസ് കൈസര്യനഗരത്തിലേക്കു പോയി. യെരൂശലേമിലേക്കു ചെന്ന് അവന്‍ സഭയെ അഭിവാദനം ചെയ്തു. എന്നിട്ട് അവന്‍ അന്തൊക്ക്യയിലേക്കു പോയി."
23 പെൌലൊസ് അന്തൊക്ക്യയില്‍ കുറച്ചുകാലം തങ്ങി. എന്നിട്ട് അവിടം വിട്ട് ഗലാത്യ, ഫ്രുഗ്യ, എന്നിവിടങ്ങളിലൂടെ സഞ്ചരിച്ചു, അവിടങ്ങളിലെ നഗരങ്ങള്‍ തോറും സഞ്ചരിച്ച് അവന്‍ എല്ലാ ശിഷ്യന്മാരെയും ശക്തരാക്കി."
24 അപ്പൊല്ലോസ് എന്നു പേരായ ഒരു യെഹൂദന്‍ എഫെസോസിലേക്കു വന്നു. അലക്സാന്ത്രിയക്കാരന്‍ ആയിരുന്നു അയാള്‍. വിദ്യാസന്പന്നനായിരുന്നു അയാള്‍. തിരുവെ ഴുത്തുകളില്‍ പണ്ഡിതനായിരുന്നു അപ്പൊല്ലോസ്."
25 കര്‍ത്താവിനെപ്പറ്റി അയാള്‍ക്കു ശിക്ഷണം കിട്ടിയിരുന്നു. യേശുവിനെപ്പറ്റി ജനങ്ങളോടു പറഞ്ഞപ്പോഴൊക്കെ അയാള്‍ വളരെ ആകാംക്ഷാഭരിതനായിരുന്നു. യേശുവിനെപ്പറ്റി അവന്‍ പഠിപ്പിച്ചതൊക്കെ ശരിയായിരുന്നു. എന്നാല്‍ യോഹന്നാന്‍റെ സ്നാനത്തെപ്പറ്റി മാത്രമേ അവന് അറിവുണ്ടായിരുന്നുള്ളൂ."
26 യെഹൂദപ്പള്ളികളില്‍ അയാള്‍ കാര്‍ക്കശ്യത്തോടെ പ്രസംഗിച്ചു. പ്രിസ്കില്ലായും അക്വില്ലാസും അവന്‍റെ വചനങ്ങള്‍ കേട്ടു. അവര്‍ അവനെ തങ്ങളുടെ വസതിയിലേക്കു കൊണ്ടുപോയി. ദൈവത്തിലേക്കുള്ള വഴി കുറേക്കൂടി കൃത്യമായി അവനു വിശദീകരിച്ചു കൊടുത്തു."
27 അപ്പൊല്ലോസ് അഖായയിലേക്കു കടക്കാന്‍ ആഗ്രഹിച്ചു. എഫെസോസിലെ സഹോദരന്മാര്‍ അവനെ അതില്‍ സഹായിച്ചു. അവര്‍ അഖായയിലെ യേശുവിന്‍റെ ശിഷ്യന്മാര്‍ക്കു ഒരു കത്തയച്ചു. അതില്‍ അപ്പൊല്ലോസിനെ സ്വീകരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ദൈവത്തിന്‍റെ കാരുണ്യം മൂലമാണ് അഖായയിലെ സഹോദരന്മാര്‍ യേശുവിന്‍െറ വിശ്വാസികളായത്. അവിടെ പോയ അപ്പൊല്ലോസ് അവിടുത്തുകാരെ വളരെ സഹായിച്ചു."
28 യെഹൂദരെ അവന്‍ ജനമദ്ധ്യത്തില്‍ ശക്തമായി എതിര്‍ത്തു. യെഹൂദരുടെ വാദങ്ങള്‍ തെറ്റാണെന്ന് അപ്പൊല്ലോസ് വ്യക്തമായി തെളിയിച്ചു. അതിനായി അവന്‍ തിരുവെഴുത്തുകള്‍ ഉപയോഗിക്കുകയും യേശുതന്നെയാണു ക്രിസ്തുവെന്നു തെളിയിക്കുകയും ചെയ്തു."
1 അപ്പൊല്ലോസ് കൊരിന്തിലായിരുന്നപ്പോള്‍ പെൌലൊസ് എഫസോസിലേക്കുള്ള മാര്‍ഗ്ഗമദ്ധ്യേ ചില സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു. എഫെസോസില്‍ അവന്‍ ഏതാനും ശിഷ്യന്മാരെ കണ്ടെത്തി."
2 പെൌലൊസ് അവരോടു ചോദിച്ചു, നിങ്ങള്‍ വിശ്വസിച്ചപ്പോള്‍ പരിശുദ്ധാത്മാവിനെ സ്വീകരിച്ചോ?” ആ ശിഷ്യന്മാര്‍ അവനോടു പറഞ്ഞു, പരിശുദ്ധാത്മാവിനെപ്പറ്റി ഞങ്ങള്‍ ഒരിക്കലും കേട്ടിട്ടുകൂടിയില്ല!”"
3 അതിനാല്‍ പെൌലൊസ് അവരോടു ചോദിച്ചു, “ഏതുതരം സ്നാനമാണ് നിങ്ങള്‍ക്കുണ്ടായത്?” അവര്‍ പറഞ്ഞു, “യോഹന്നാന്‍റെ സ്നാനം.”"
4 പെൌലൊസ് പറഞ്ഞു, “മാനസാന്തരപ്പെടുവാന്‍ തങ്ങള്‍ക്കാഗ്രഹമുണ്ടെന്നു തെളിയിക്കാന്‍ സ്നാനപ്പെടാന്‍ യോഹന്നാന്‍ ജനങ്ങളോടു പറഞ്ഞു, തനിക്കു പിന്നാലെ വരുന്നവനില്‍ വിശ്വസിക്കാന്‍ യോഹന്നാന്‍ അവരോടു പറഞ്ഞു, അതു യേശുവായിരുന്നു.”"
5 ശിഷ്യന്മാര്‍ ഇതു കേട്ടപ്പോള്‍ അവര്‍ കര്‍ത്താവായ യേശുവിന്‍റെ നാമത്തില്‍ സ്നാനം ചെയ്യപ്പെട്ടു."
6 അപ്പോള്‍ പെൌലൊസ് അവരുടെ മേല്‍ കൈവയ്ക്കുകയും അവരില്‍ പരിശുദ്ധാത്മാവ് വരികയും ചെയ്തു. അവര്‍ വ്യത്യസ്തഭാഷകള്‍ സംസാരിക്കുകയും പ്രവചിക്കുകയും ചെയ്തു."
7 അവര്‍ പന്ത്രണ്ടോളം മനുഷ്യരുണ്ടായിരുന്നു."
8 പെൌലൊസ് യെഹൂദപ്പള്ളിയിലേക്കു പ്രവേശിച്ച് സധൈര്യം പ്രസംഗിച്ചു. അതവന്‍ മൂന്നു മാസത്തേക്കു തുടര്‍ന്നു. അവന്‍ യെഹൂദരുമായി സംസാരിക്കുകയും ദൈവരാജ്യത്തെപ്പറ്റിയുള്ള തന്‍റെ വചനങ്ങള്‍ സ്വീകരിക്കുവാന്‍ അവരെ നിര്‍ബന്ധിക്കുകയും ചെയ്തു."
9 എന്നിട്ടും ചില യെഹൂദര്‍ കടുംപിടുത്തക്കാരായിരുന്നു. അവര്‍ വിശ്വസിക്കാന്‍ കൂട്ടാക്കിയില്ല. ദൈവത്തിന്‍റെ വഴിയെ അവര്‍ ദുഷിച്ചു പറഞ്ഞു. എല്ലാവരും ഇക്കാര്യങ്ങള്‍ കേട്ടു. അതിനാല്‍ പെൌലൊസ് അവരെ വിട്ട് യേശുവിന്‍റെ ശിഷ്യന്മാരെയും കൂട്ടി പോയി. തുറന്നൊസിന്‍റെ വിദ്യാലയത്തിലേക്കാണ് പെൌലൊസ് പോയത്. അവിടെ അവന്‍ ആളുകളുമായി നിത്യവും സംസാരിച്ചു."
10 രണ്ടു വര്‍ഷം ഇതു ചെയ്തു. തന്മൂലം ആസ്യയിലെ രാജ്യത്തു വസിച്ച എല്ലാ യെഹൂദരും യവനക്കാരും കര്‍ത്താവിന്‍റെ വചനം കേട്ടു."
11 അസാധാരണങ്ങളായ വീര്യപ്രവൃത്തികള്‍ക്ക് ദൈവം പെൌലൊസിനെ ഉപയോഗിച്ചു."
12 ചിലര്‍ പെൌലൊസ് ഉപയോഗിച്ചിരുന്ന തൂവാലകളും വസ്ത്രങ്ങളും എടുത്തുകൊണ്ടു പോയി. അവര്‍ ആ സാധനങ്ങള്‍ രോഗികളുടെ മേല്‍ ഇട്ടു. അവരിങ്ങനെ ചെയ്തപ്പോള്‍ രോഗികളുടെ രോഗം ഭേദമാ വുകയും അശുദ്ധാത്മാക്കള്‍ ഇറങ്ങിപ്പോവുകയും ചെയ്തു."
13 [This verse may not be a part of this translation]"
14 [This verse may not be a part of this translation]"
15 പക്ഷേ ഒരിക്കല്‍ ഒരു അശുദ്ധാത്മാവ് ഈ യെഹൂദരോടു പറഞ്ഞു, “യേശുവിനെ എനിക്കറിയാം, പെൌലൊസിനെപ്പറ്റിയും എനിക്കറിയാം. പക്ഷേ ആരാണു നിങ്ങള്‍?”"
16 അപ്പോള്‍ അശുദ്ധാത്മാവ് ബാധിച്ചവന്‍ ആ യെഹൂദരുടെ മേല്‍ ചാടിവീണു. അവന്‍ അവരെക്കാളെല്ലാം ശക്തനായിരുന്നു. അവന്‍ അവരെ അടിയ്ക്കുകയും അവരുടെ വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്തു. യെഹൂദര്‍ ആ വീട്ടില്‍ നിന്നും ഓടിപ്പോയി."
17 എഫെസോസിലുള്ള എല്ലാവരും യെഹൂദരും യവനക്കാരും ഇതറിഞ്ഞു. അവര്‍ക്കെല്ലാം ദൈവത്തോട് ആദരവു തോന്നിത്തുടങ്ങി. അവര്‍ കര്‍ത്താവായ യേശുവിന്‍റെ നാമം വാഴ്ത്തിത്തുടങ്ങുകയും ചെയ്തു."
18 വിശ്വസിച്ചവരിലധികം പേരും വന്നു പരസ്യമായി തങ്ങള്‍ ചെയ്ത കാര്യങ്ങള്‍ ഏറ്റുപറഞ്ഞു."
19 വിശ്വാസികളില്‍ ചിലര്‍ മന്ത്രവാദം നടത്തിയിരുന്നു. അവര്‍ തങ്ങളുടെ മന്ത്രവാദപുസ്തകങ്ങള്‍ കൊണ്ടുവന്ന് എല്ലാരുടെയും മുന്നിലിട്ട് തീ കത്തിച്ചു കളഞ്ഞു. ആ പുസ്തകങ്ങള്‍ക്ക് ഏതാണ്ട് അന്‍പതിനായിരം നാണയങ്ങള്‍ വില വരുമായിരുന്നു."
20 ഇപ്രകാരം അതിശക്തമായ വിധത്തിലാണ് കര്‍ത്താവിന്‍റെ വചനം ജനങ്ങളെ സ്വാധീനിക്കുന്നത്. കൂടുതല്‍ പേര്‍ വിശ്വാസികളാവുകയും ചെയ്തു."
21 ഇതിനു ശേഷം പെൌലൊസ് യെരൂശലേമിലേക്കു പോകാന്‍ പരിപാടിയിട്ടു. മക്കെദോന്യ, അഖായ എന്നീ രാജ്യങ്ങളിലൂടെ സഞ്ചരിച്ച് യെരൂശലേമിലേക്കു പോകാനായിരുന്നു പരിപാടി. “യെരൂശലേമില്‍ ചെന്നതിനു ശേഷം പിന്നെ റോമാകൂടി സന്ദര്‍ശിക്കണം” എന്ന് പെൌലൊസ് കരുതി."
22 തിമൊഥെയോസും എരസ്തൊസും ആയിരുന്നു പൌ ലൊസിന്‍റെ രണ്ടു സഹായികള്‍. അവന്‍ അവരെ ആദ്യം മക്കെദൊന്യയിലേക്കയച്ചു. പെൌലൊസ് ആസ്യയില്‍ അല്പനാള്‍ തങ്ങി."
23 എന്നാല്‍ അതിനിടെ എഫെസൊസില്‍ ചില കുഴപ്പങ്ങളുണ്ടായി. ദൈവത്തിന്‍റെ വഴിയെ ചൊല്ലിയുണ്ടായ കുഴപ്പങ്ങളാണവ. ഇപ്രകാരമാണതൊക്കെ സംഭവിച്ചത്:"
24 ദെമേത്രിയാസ് എന്നൊരാള്‍ ജീവിച്ചിരുന്നു. അയാള്‍ ഒരു വെള്ളിപ്പണിക്കാരനായിരുന്നു. അര്‍ത്തെമിസ് ദേവതയുടെപോലെ ചെറിയ ബിംബങ്ങള്‍ അയാള്‍ ഉണ്ടാക്കി. ആ ജോലി ചെയ്തിരുന്നവര്‍ ധാരാളം പണം ഉണ്ടാക്കി."
25 ഇവരുമായും ഇതേ ജോലി ചെയ്തിരുന്ന മറ്റു ചിലരുമായും ദെമേത്രിയാസ് കൂടിക്കാഴ്ച നടത്തുകയുണ്ടായി. അയാള്‍ അവരോടു പറഞ്ഞു, “കൂട്ടരേ, നമ്മുടെ ഈ വ്യാപാരത്തില്‍നിന്നു നാം ധാരാളം പണമുണ്ടാക്കുന്നെന്ന് നമുക്കറിയാം."
26 പക്ഷേ പെൌലൊസ് എന്ന ഈ മനുഷ്യന്‍ ചെയ്യുന്നതെന്താണെന്നു നോക്കൂ! അവന്‍റെ വാക്കുകള്‍ ശ്രദ്ധിക്കൂ! അവന്‍ ആളുകളെ സ്വാധീനിച്ച് മാനസാന്തരപ്പെടുത്തി, അയാള്‍ എഫെസൊസിലും ആസ്യയിലെ മിക്കവാറും രാജ്യങ്ങളിലും അതു ചെയ്തു. മനുഷ്യനുണ്ടാക്കുന്ന ദൈവങ്ങളൊന്നും സത്യമല്ലെന്ന് പെൌലൊസ് പറയുന്നു."
27 പെൌലൊസിന്‍റെ ഈ വാക്കുകള്‍ ആള്‍ക്കാരെ നമ്മുടെ തൊഴിലിനെതിരെ തിരിച്ചേക്കാം. എന്നാല്‍ മറ്റൊരു പ്രശ്നം കൂടിയുണ്ട്: മഹനീയ ദേവതയായ അര്‍ത്തെമിസിന്‍റെ ദേവാലയം അപ്രധാനമെന്ന് ആളുകള്‍ ചിന്തിച്ചു തുടങ്ങും! അവളുടെ മാഹാത്മ്യം തകര്‍ക്കപ്പെടും. അര്‍ത്തെമിസ്, ആസ്യയിലും ലോകം മുഴുവന്‍ തന്നെയുമുളള മനുഷ്യരുടെ ആരാധനാപാത്രമാണ്.”"
28 ഇതു കേട്ട് ആളുകള്‍ കോപിച്ചു. അവര്‍ ആക്രോശിച്ചു, “എഫെസൊസുകാര്‍ ആരാധിക്കുന്ന അര്‍ത്തെമിസ് വലിയവളാണ്!”"
29 നഗരത്തിലെ ജനതയാകെ ഇളകി. അവര്‍ ഗായൊസ്, അരീസ്തര്‍ഹോസ് എന്നിവരെ പിടികൂടി. (മക്കെദൊന്യക്കാരായ ഇവര്‍ പെൌലൊസിന്‍റെ സഹയാത്രികരായിരുന്നു.) അപ്പോള്‍ എല്ലാവരും കൂടി മൈതാനത്തിലേക്ക് ഓടിയെത്തി."
30 അകത്തേക്കു ചെന്ന് അവരുമായി സംസാരിക്കാന്‍ പെൌലൊസ് ആഗ്രഹിച്ചെങ്കിലും യേശുവിന്‍റെ ശിഷ്യന്മാര്‍ അവനെ അതിന് അനുവദിച്ചില്ല."
31 രാജ്യത്തെ ചില നേതാക്കള്‍ പെൌലൊസിന്‍റെ സുഹൃത്തുക്കളായിരുന്നു. ആ നേതാക്കന്മാര്‍ അവനൊരു സന്ദേശമയച്ചു. മൈതാനത്തിനക ത്തേക്കു കടക്കരുതെന്നു അവര്‍ അവനോടു പറഞ്ഞു."
32 ആളുകളില്‍ ചിലര്‍ ചില കാര്യങ്ങളും മറ്റുള്ളവര്‍ വേറെ ചില കാര്യങ്ങളും വിളിച്ചു പറയുന്നുണ്ടായിരുന്നു. യോഗത്തില്‍ വലിയ ആശയക്കുഴപ്പമാണുണ്ടായത്. എന്തിനാണു തങ്ങളിവിടെ വന്നതെന്നു അധികം പേര്‍ക്കും അറിയുമായിരുന്നില്ല."
33 യെഹൂദര്‍ അലക്സന്തര്‍ എന്നൊരാളെ അവിടെ നിര്‍ത്തിയിരുന്നു. അവന്‍ ചെയ്യേണ്ടതെന്താണെന്നു ജനങ്ങള്‍ പറഞ്ഞു. എല്ലാം പ്രതിരോധിക്കേണ്ടതിലേക്കായി അലക്സന്തര്‍ ജനങ്ങളുടെ നേര്‍ക്കു കൈവീശി."
34 പക്ഷേ അലക്സന്തര്‍ യെഹൂദനാണെന്നറിഞ്ഞപ്പോള്‍ അവര്‍ അതേ കാര്യങ്ങള്‍ തന്നെ വിളിച്ചു പറഞ്ഞു. രണ്ടു മണിക്കൂറോളം അവര്‍ ബഹളം തുടര്‍ന്നു. അവര്‍ പറഞ്ഞു, “എഫെസൊസിന്‍റെ അര്‍ത്തെമിസ് വലിയവള്‍! അര്‍ത്തെമിസ് വലിയവള്‍.........!”"
35 അപ്പോള്‍ നഗരകാര്യ ഗുമസ്തന്‍ ജനങ്ങളോട് അടങ്ങിയിരിക്കാന്‍ ആവശ്യപ്പെട്ടു, “എഫെസൊസുകാരേ, വലിയവളായ ദേവത അര്‍ത്തെമിസിന്‍റെ ദേവാലയം സൂക്ഷിക്കുന്നവരാണ് എഫെസൊസ് നഗരമെന്ന് എല്ലാവര്‍ക്കുമറിയാം. സ്വര്‍ഗ്ഗത്തില്‍ നിന്നു പതിച്ച അവളുടെ വിശുദ്ധശിലയ്ക്കും നമ്മള്‍ കാവല്‍ക്കാരാണെന്ന് എല്ലാവര്‍ക്കും അറിയാം."
36 ഇതു ശരിയല്ലെന്ന് പറയാന്‍ ആര്‍ക്കുമാവില്ല. അതിനാല്‍ നിങ്ങള്‍ ശാന്തരാകുവിന്‍. എന്ത് ചെയ്യുന്നതിനും മുന്പേ ചിന്തിക്കണം."
37 ഇവരെ നിങ്ങള്‍ കൊണ്ടുവന്നതാണ്. എങ്കിലും അവര്‍ നമ്മുടെ ദേവതയ്ക്കെതിരായി ഒന്നും പറഞ്ഞിട്ടില്ല. അവളുടെ ദേവാലയത്തില്‍ നിന്നവര്‍ ഒന്നും മോഷ്ടിച്ചിട്ടുമില്ല."
38 നമുക്ക് നിയമകോടതികളും ന്യായാധിപന്മാരുമുണ്ട്. ദെമേത്രിയാസിനും അയാളുടെ കൂടെ പണിയുന്നവര്‍ക്കും എന്തെങ്കിലും പരാതി ആരെപ്പറ്റിയെങ്കിലും ഉണ്ടോ? അവര്‍ കോടതില്‍ പോകട്ടെ! അവിടെ വച്ച് അവര്‍ക്ക് പരസ്പരം കുറ്റാരോപണങ്ങള്‍ കൊണ്ടുവരാം."
39 മറ്റെന്തിനെപ്പറ്റിയെങ്കിലും നിങ്ങള്‍ക്കു സംസാരിക്കാനുണ്ടോ. എങ്കില്‍ നഗരസഭയിലേക്കു വരിക. അതവിടെവച്ച് തീരുമാനിക്കാം."
40 ഞാനിതു പറയുന്നതു ഇപ്പോഴിവിടെ ഉണ്ടാകുന്ന കുഴപ്പങ്ങള്‍ക്ക് നമ്മള്‍ കലാപമുണ്ടാക്കുന്നെന്ന് ആരെങ്കിലും പറയാന്‍ ഇടയുള്ളതുകൊണ്ടാണ്. ഈ യോഗത്തിന് പ്രത്യേകിച്ചു കാരണം ഒന്നും ഇല്ലാത്തതിനാല്‍ നമുക്ക് ഈ കുഴപ്പങ്ങളെപ്പറ്റി ഒന്നും വിശദീകരിക്കാനാകില്ല.”"
41 നഗരകാര്യ ഗുമസ്തന്‍ ഇതെല്ലാം പറഞ്ഞു തീര്‍ന്നപ്പോള്‍, ആളുകളെല്ലാവരും വീടുകളിലേക്കു പോകുവാന്‍ അയാള്‍ ആവശ്യപ്പെട്ടു. എല്ലാവരും പിരിഞ്ഞു പോവുകയും ചെയ്തു."
1 കുഴപ്പങ്ങളെല്ലാം അവസാനിച്ചപ്പോള്‍ പെൌലൊസ് യേശുവിന്‍റെ ശിഷ്യന്മാരെ തന്‍റെയടുത്തേക്കു വിളിച്ചു. അവരെ പ്രോത്സാഹിപ്പിച്ചു അവരോട് അവന്‍ യാത്ര പറഞ്ഞു. മക്കെദോന്യയിലേക്കാണ് അവന്‍ അവിടുന്നു പോയത്."
2 മക്കെദോന്യയിലേക്കുള്ള വഴിയില്‍ വ്യത്യസ്ത സ്ഥലങ്ങളിലുള്ള യേശുവിന്‍റെ വിശ്വാസികളെ ശക്തിപ്പെടുത്തുന്ന പ്രസംഗങ്ങള്‍ അവന്‍ നടത്തി. പിന്നീടവന്‍ യവനദേശത്തിലേക്കു പോയി."
3 മൂന്നു മാസം അവന്‍ അവിടെ തങ്ങി. അവന്‍ സുറിയയിലേക്കു കപ്പല്‍ കയറുവാന്‍ പോകവേ, ഏതാനും യെഹൂദര്‍ അവനെതിരെ ഗൂഢാലോചന നടത്തുകയായിരുന്നു. അതിനാല്‍ മക്കെദോന്യ വഴി മടങ്ങി സുറിയയിലേക്കു കടക്കാമെന്നു പെൌലൊസ് കരുതി."
4 ആസ്യയില്‍ നിന്നും രണ്ടു പുരുഷന്മാര്‍ കൂടി അവനോടൊപ്പം ഉണ്ടായിരുന്നു. ബെരോവെയിലെ പുറോസിന്‍റെ പുത്രന്‍ സോപത്രൊസ്, തെസ്സലോനിക്കക്കാരനായ അരീസ്തര്‍ഹോസും, സെക്കുന്തോസും, ദെര്‍ബെക്കാരനായ ഗായൊസ്, തിമൊഥെയോസ്, ആസ്യക്കാരായ തുഹിക്കൊസ്, ത്രൊഫിമൊസ് എന്നിവരായിരുന്നു അവര്‍."
5 അവര്‍ ആദ്യം പെൌലൊസിനും മുന്പേ പോയി. അവര്‍ ത്രോവാസില്‍ ഞങ്ങള്‍ക്കായി കാത്തുനിന്നു."
6 യെഹൂദരുടെ പുളിപ്പില്ലാത്ത അപ്പത്തിന്‍റെ ഉത്സവം കഴിഞ്ഞ് ഞങ്ങള്‍ ഫിലിപ്പിനഗരത്തില്‍നിന്നും കപ്പല്‍ കയറി. അഞ്ചു ദിവസങ്ങള്‍ക്കു ശേഷം ഞങ്ങള്‍ അവരെ ത്രോവാസില്‍ കണ്ടുമുട്ടി. ഞങ്ങള്‍ അവരോടൊപ്പം അവിടെ ഏഴു ദിവസം താമസിച്ചു."
7 ആഴ്ചയുടെ ആദ്യദിവസം* ഞങ്ങള്‍ കര്‍ത്താവിന്‍റെ അത്താഴത്തിന് ഒരുമിച്ചു കൂടി. പെൌലൊസ്, സംഘത്തെ അഭിസംബോധന ചെയ്തു. അടുത്തദിവസം അവിടം വിടുവാന്‍ അവന്‍ ആലോചിക്കുകയായിരുന്നു. അര്‍ദ്ധരാത്രിവരെ അവന്‍ പ്രസംഗം തുടര്‍ന്നു."
8 ഞങ്ങള്‍ ഇരുന്നിരു ന്ന മുകളിലത്തെ നിലയില്‍ അനേകം വിളക്കുകള്‍ എരിയുന്നുണ്ടായിരുന്നു."
9 ജനാലക്കട്ടിളയില്‍ യൂത്തിക്കൊസ് എന്നൊരു ചെറുപ്പക്കാരന്‍ ഇരിക്കുന്നുണ്ടായിരുന്നു. പെൌലൊസ് സംസാരം തുടരുകയും യൂത്തിക്കൊസ് ഉറക്കം തൂങ്ങുകയും ചെയ്തു. അവസാനം യൂത്തിക്കൊസ് ഉറങ്ങി പ്പോവുകയും ജനാലയിലൂടെ താഴേക്കു വീഴുകയും ചെയ്തു. മൂന്നാം നിലയില്‍ നിന്നാണവന്‍ നിലംപതിച്ചത്. ആളുകള്‍ ചെന്ന് എടുത്തപ്പോഴേക്കും അവന്‍ മരിച്ചുകഴിഞ്ഞിരുന്നു."
10 പെൌലൊസ് യൂത്തിക്കൊസിനടുത്തെത്തി. അവന്‍ കുനിഞ്ഞ് യൂത്തിക്കൊസിനെ തഴുകി. എന്നിട്ടവന്‍ മറ്റു വി ശ്വാസികളോടു പറഞ്ഞു, “ഭയപ്പെടേണ്ട, അവനു ജീവനുണ്ട്.”"
11 പെൌലൊസ് വീണ്ടും മുകളിലേക്കു പോയി. അവന്‍ അപ്പം പങ്കുവെച്ചു തിന്നു. പെൌലൊസ് ദീര്‍ഘനേരം അവരോടു സംസാരിച്ചു. അവന്‍ സംസാരിച്ചു തീര്‍ന്നപ്പോള്‍ നേരം പുലര്‍ന്നിരുന്നു. അപ്പോള്‍ പെൌലൊസ് അവിടം വിട്ടു പോയി."
12 യൂത്തിക്കൊസിനെ ആളുകള്‍ വീട്ടിലേക്കു കൊണ്ടുപോയി. അയാള്‍ ജീവിച്ചിരുന്നു. അതുകൊണ്ട് ജനങ്ങള്‍ വളരെ സന്തോഷിക്കുകയും ചെയ്തു."
13 ഞങ്ങള്‍ അസ്സൊസ്സിലേക്കു കപ്പല്‍ കയറി. ഞങ്ങള്‍ ആദ്യം പെൌലൊസിനു മുന്പേ പോയി. അസ്സൊസ്സില്‍ കണ്ടു മുട്ടി ഞങ്ങളുടെ കപ്പലില്‍ കയറാനായിരുന്നു പെൌലൊസിന്‍റെ പരിപാടി. അസ്സൊസ്സിലേക്കു കരമാര്‍ഗ്ഗം പോകാന്‍ ആഗ്രഹിച്ചതിനാല്‍ ആണ് അവന്‍ ഞങ്ങളോട് ഇങ്ങനെ പറഞ്ഞത്."
14 പിന്നീട് ഞങ്ങള്‍ പെൌലൊസിനെ അസ്സൊസ്സില്‍ കണ്ടുമുട്ടുകയും അവന്‍ ഞങ്ങളോടു കപ്പലില്‍ ചേരുകയും ചെയ്തു. പിന്നീട് ഞങ്ങളെല്ലാരും മിതുലേനയിലേക്കു പോയി."
15 പിറ്റേന്ന് ഞങ്ങള്‍ മിതുലേനയില്‍നിന്നും യാത്ര തിരിച്ചു. ഞങ്ങള്‍ ഖീയൊസ് ദ്വീപിനടുത്തെത്തി. പിറ്റേന്ന് ഞങ്ങള്‍ സാമൊസ്ദ്വീപില്‍ വന്നു. അതിന്‍റെ പിറ്റേന്ന് ഞങ്ങള്‍ മിലേത്തൊസിലും എത്തി."
16 എഫെസൊസില്‍ ഇറങ്ങേണ്ടെന്നു പെൌലൊസ് തീരുമാനിച്ചിരുന്നു. ആസ്യയില്‍ അധികം തങ്ങേണ്ടെന്നും അവര്‍ തീരുമാനിച്ചിരുന്നു. പറ്റുമെങ്കില്‍ പെന്തക്കോസ്തിന് യെരൂശലേമില്‍ എത്തണമെന്നതു കൊണ്ടാണവര്‍ ഇത്ര ധൃതി പിടിച്ചത്."
17 മിലേത്തോസില്‍നിന്നും പെൌലൊസ് എഫെസൊസിലേക്കൊരു സന്ദേശമയച്ചു. അവിടുത്തെ സഭാ മൂപ്പന്മാരെ തന്‍റെ അടുത്തേക്ക് അവന്‍ ക്ഷണിച്ചു."
18 മൂപ്പന്മാര്‍ എത്തിയപ്പോള്‍ പെൌലൊസ് അവരോടു പറഞ്ഞു, “ആസ്യയില്‍ ഞാന്‍ വന്ന ആദ്യ ദിവസം മുതലുള്ള എന്‍റെ ജീവിതത്തെപ്പറ്റി നിങ്ങള്‍ക്കറിയാം. ഞാന്‍ നിങ്ങളോടൊപ്പം ഉണ്ടായിരുന്നപ്പോഴത്തെ എന്‍റെ ജീവിതരീതിയും നിങ്ങള്‍ക്കറിയാം."
19 യെഹൂദര്‍ എനിക്കെതിരെ ഗൂഢാലോചന നടത്തി. അവരെന്നെ കൂടുതല്‍ വിഷമിപ്പിച്ചു. പലപ്പോഴും ഞാന്‍ കരയുകയും ചെയ്തു. എന്നാല്‍ ഞാനെപ്പൊഴും കര്‍ത്താവിനെ സേവിക്കുകയായിരുന്നുവെന്ന് നിങ്ങള്‍ക്കറിയാം. ഞാനൊരിക്കലും ആദ്യം എന്നെപ്പറ്റി ചിന്തിച്ചിട്ടില്ല."
20 നിങ്ങള്‍ക്കു നല്ലതായതു മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളു. ഞാന്‍ പൊതുജനമദ്ധ്യത്തിലും നിങ്ങളുടെ വീടുകളിലും വച്ച് നിങ്ങളോട് യേശുവിന്‍റെ സുവിശേഷം പ്രസംഗിച്ചിട്ടുണ്ട്."
21 യെഹൂദരും ജാതികളുമായ എല്ലാവരോടും ഞാന്‍, മാനസാന്തരപ്പെട്ടു ദൈവത്തിന്‍റെ വഴിയിലേക്കു വരാന്‍ പറഞ്ഞു. നമ്മുടെ കര്‍ത്താവായ യേശുവില്‍ വിശ്വസിക്കാന്‍ ഞാനവരോടെല്ലാം പറഞ്ഞു."
22 എന്നാലിപ്പോള്‍ പരിശുദ്ധാത്മാവിനെ അനുസരിച്ച് ഞാന്‍ യെരൂശലേമിലേക്കു പോകേണ്ടിയിരിക്കുന്നു. അവിടെ എനിക്കെന്തു സംഭവിക്കുമെന്ന് എനിക്കറിയില്ല."
23 യെരൂശലേമില്‍ എല്ലാ നഗരങ്ങളിലും പീഢനങ്ങളും കാരാഗൃഹങ്ങളും എനിക്കായി ഒരുക്കപ്പെട്ടിട്ടുണ്ടെന്ന് പരിശുദ്ധാത്മാവ് എന്നെ അറിയിച്ചിട്ടുണ്ടെന്നു മാത്രം എനിക്കറിയാം."
24 എനിക്ക് എന്‍റെ ജീവന്‍ പ്രശ്നമല്ല. എന്‍റെ ജോലി തീര്‍ക്കുകയെന്നതാണു പ്രധാനം. ദൈവകാരുണ്യത്തിന്‍റെ സുവിശേഷം എല്ലാവരോടും പറയുക എന്ന് കര്‍ത്താവായ യേശു എന്നിലേല്പിച്ച ജോലി മുഴുമിപ്പിക്കുക മാത്രമാണ് എന്‍റെ ലക്ഷ്യം."
25 “ഇപ്പോള്‍ ഞാന്‍ പറയുന്നതു കേള്‍ക്കുക. നിങ്ങളിലാരും എന്നെ വീണ്ടും കാണുകയില്ലെന്ന് എനിക്കറിയാം. ഞാന്‍ നിങ്ങളോടൊത്ത് ഉണ്ടായിരുന്നപ്പോഴൊക്കെ ദൈവരാജ്യത്തെപ്പറ്റിയുള്ള സുവിശേഷം ഞാന്‍ നിങ്ങളോടു പറഞ്ഞിരുന്നു."
26 നിങ്ങളെല്ലാവരും രക്ഷിക്കപ്പെട്ടില്ലെങ്കിലും ദൈവം എന്നെ കുറ്റപ്പെടുത്തില്ലെന്നു ഞാന്‍ ഉറപ്പിച്ചു പറയുന്നു."
27 നിങ്ങളറിയണമെന്നു ദൈവം ആഗ്രഹിച്ചതെല്ലാം ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുള്ളതിനാല്‍ ആണ് എനിക്കിതു പറയാനാകുന്നത്."
28 നിങ്ങള്‍ സ്വയവും ദൈവം തന്നവരെയും സൂക്ഷിക്കുക. ദൈവത്തിന്‍റെ കുഞ്ഞാടുകളെ പരിപാലിക്കാന്‍ പരിശുദ്ധാത്മാവ് നിങ്ങളെ നിയോഗിച്ചിട്ടുണ്ട്. ദൈവത്തിന്‍റെ സഭയ്ക്കു നിങ്ങള്‍ ഇടയന്മാരാകുന്നു. ദൈവം തന്‍റെ രക്തം കൊണ്ടു നേടിയ സഭയാണിത്."
29 ഞാന്‍ പോയതിനു ശേഷം ചിലര്‍ നിങ്ങളോടു ചേരുമെന്ന് എനിക്കറിയാം. അവര്‍ കാട്ടുചെന്നായ്ക്കളാണ്. അവര്‍ ആട്ടിന്‍പറ്റത്തെ നശിപ്പിക്കാന്‍ നോക്കും."
30 നിങ്ങളുടെ സംഘാംഗങ്ങള്‍ തന്നെ ചീത്ത നേതാക്കളാകും. അവര്‍ തെറ്റായ കാര്യങ്ങള്‍ പഠിപ്പിക്കാന്‍ ആരംഭിക്കും. അവര്‍ യേശുവിന്‍റെ ചില ശിഷ്യന്മാരെ സത്യത്തില്‍നിന്നും അകറ്റും. കൂടാതെ അവരെ തങ്ങളുടെ അനുയായികളാക്കും."
31 അതിനാല്‍ സൂക്ഷിക്കുക! എപ്പോഴും ഇത് ഓര്‍മ്മയില്‍ വയ്ക്കുക: ഞാന്‍ മൂന്നു വര്‍ഷം നിങ്ങളോടൊത്തു ഉണ്ടായിരുന്നു. ആ സമയത്ത് നിങ്ങള്‍ക്കു മുന്നറിയിപ്പു തരാന്‍ ഞാനൊരിക്കലും മടിച്ചിട്ടില്ല. ഞാന്‍ നിങ്ങളെ രാപകല്‍ പഠിപ്പിക്കുകയും നിങ്ങള്‍ക്കായി ചിലപ്പോഴൊക്കെ കരയുകയും ചെയ്തു."
32 “ഇപ്പോള്‍ ഞാന്‍ നിങ്ങളെ ദൈവത്തിനു നല്‍കുന്നു. നിങ്ങളെ ശക്തരാക്കാന്‍ ദൈവത്തിന്‍റെ കാരുണ്യത്തെപ്പറ്റിയുള്ള സന്ദേശത്തെ ഞാന്‍ ആശ്രയിക്കുന്നു. വിശുദ്ധജനത്തിനു ദൈവം നല്‍കിയ അനുഗ്രഹങ്ങള്‍ നിങ്ങള്‍ക്കു നല്‍കാന്‍ പോന്നതാണ് ആ സന്ദേശം."
33 നിങ്ങളോടൊപ്പ മായിരുന്നപ്പോള്‍ ഞാന്‍ ആരുടെയും പണമോ നല്ല വസ്ത്രങ്ങളോ ആഗ്രഹിച്ചില്ല."
34 എന്‍റെയും എന്‍റെ കൂടെയുള്ളവരുടെയും ആവശ്യങ്ങള്‍ക്കായി ഞാനെപ്പോഴും അദ്ധ്വാനിച്ചിട്ടുണ്ടെന്നു നിങ്ങള്‍ക്കറിയാം."
35 ഇങ്ങനെ എല്ലാ കാര്യത്തിലും എന്നെപ്പോലെ പ്രവര്‍ത്തിച്ചു ദുര്‍ബ്ബലരെ സഹായിക്കണമെന്നു ഞാന്‍ നിങ്ങളെ കാണിച്ചിട്ടുണ്ട്. കര്‍ത്താവായ യേശുവിന്‍റെ വചനങ്ങള്‍ ഓര്‍മ്മിക്കുവാന്‍ ഞാന്‍ നിങ്ങളെ പഠിപ്പിച്ചു. യേശു പറഞ്ഞു, ‘കിട്ടുന്നതിലധികം കൊടുക്കുന്പോള്‍ നിങ്ങള്‍ കൂടുതല്‍ അനുഗ്രഹീതരാകും.’”"
36 പെൌലൊസ് ഇത്രയും പറഞ്ഞു കഴിഞ്ഞ് മുട്ടുകുത്തുകയും എല്ലാവരും ചേര്‍ന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്തു."
37 [This verse may not be a part of this translation]"
38 [This verse may not be a part of this translation]"
1 ഞങ്ങളെല്ലാവരും മൂപ്പന്മാരോടു യാത്ര പറഞ്ഞു. എന്നിട്ടു ഞങ്ങള്‍ നേരെ കോസ്ദ്വീപില്‍ കപ്പല്‍മാര്‍ഗ്ഗമെത്തി. പിറ്റേന്നു ഞങ്ങള്‍ രൊദൊസ്ദ്വീപിലേക്കു പോയി. അവിടുന്ന് പത്തരയിലേക്കും."
2 പത്തരയില്‍വച്ച് ഫൊയ്നീക്ക്യ രാജ്യത്തേക്കു പോകുന്ന ഒരു കപ്പല്‍ ഞങ്ങള്‍ കണ്ടു. ഞങ്ങള്‍ അതില്‍ കയറി യാത്രയായി."
3 ഞങ്ങള്‍ കുപ്രൊസിനടുത്തെത്തി. വടക്കുവശത്തായി കുപ്രൊസ് കണ്ടെങ്കിലും ഞങ്ങള്‍ നിറുത്തിയില്ല. ഞങ്ങള്‍ സുറിയയിലേക്കു യാത്ര ചെയ്തു. കപ്പലില്‍നിന്ന് അതിന്‍റെ ചരക്ക് ഇറക്കേണ്ടിയിരുന്നതു കൊണ്ട് സോര്‍ നഗരത്തില്‍ ഞങ്ങളിറങ്ങി."
4 അവിടെ യേശുവിന്‍റെ ഏതാനും ശിഷ്യന്മാരെ കണ്ടെത്തി ഞങ്ങള്‍ അവിടെ അവരോടൊപ്പം ഏഴു ദിവസം താമസിച്ചു. പരിശുദ്ധാത്മാവ് അവരോട് പറഞ്ഞതനുസരിച്ച്, യെരൂശലേമിലേക്ക് പോകരുതെന്ന് അവര്‍ പെൌലൊസിനു മുന്നറിയിപ്പു നല്‍കി."
5 സന്ദര്‍ശനം പൂര്‍ത്തിയായപ്പോള്‍ ഞങ്ങള്‍ മടങ്ങി. ഞങ്ങള്‍ യാത്ര തുടര്‍ന്നു. സ്ത്രീകളും കുട്ടികളുമടക്കമുള്ള യേശുവിന്‍റെ ശിഷ്യന്മാര്‍ മുഴുവന്‍ നഗരത്തിനു പുറത്തുവന്ന് ഞങ്ങളെ യാത്രയാക്കി. ഞങ്ങളെല്ലാം കടല്‍പ്പുറത്തു മുട്ടുകുത്തി നിന്നു പ്രാര്‍ത്ഥിച്ചു."
6 അനന്തരം ഞങ്ങള്‍ യാത്ര പറഞ്ഞ് കപ്പല്‍ കയറി. ശിഷ്യന്മാര്‍ വീടുകളിലേക്കു പോകുകയും ചെയ്തു."
7 സോറില്‍ നിന്നുള്ള ഞങ്ങളുടെ യാത്ര തുടരുകയും പ്തൊലെമായിസില്‍ എത്തിച്ചേരുകയും ചെയ്തു. ഞങ്ങള്‍ സഹോദരന്മാരെ അഭിവാദ്യം ചെയ്യുകയും അവരോടൊ ത്ത് ഒരു ദിവസം താമസിക്കുകയും ചെയ്തു."
8 പിറ്റേന്ന് ഞങ്ങള്‍ പ്തൊലെമായിസ് വിടുകയും കൈസര്യായിലേക്കു പോവുകയും ചെയ്തു. ഞങ്ങള്‍ ഫിലിപ്പൊസിന്‍റെ വീട്ടിലേക്കു പോയി അവിടെ താമസിച്ചു. ഫിലിപ്പൊസ് സുവിശേഷപ്രസംഗകനായിരുന്നു. ഏഴു പ്രത്യേക സഹായികളില്‍ ഒരുവനായിരുന്നു അവന്‍."
9 അവന് അവിവാഹിതകളായ നാലു പെണ്‍മക്കളുണ്ടായിരുന്നു. അവര്‍ക്കു പ്രവചനവരം ഉണ്ടായിരുന്നു."
10 ഞങ്ങള്‍ അനേകം ദിവസം അവിടെ തങ്ങി. അതിനുശേഷം യെഹൂദ്യയില്‍നിന്നും അഗബൊസ് എന്നൊരു പ്രവാചകന്‍ അവിടെ വന്നു."
11 അവന്‍ ഞങ്ങളുടെ അടുത്തു വന്ന്, പെൌലൊസിന്‍റെ അരപ്പട്ട വാങ്ങി. എന്നിട്ട് അതുകൊണ്ട് അഗബൊസ് തന്‍റെ തന്നെ കൈകാലുകള്‍ കെട്ടി. അയാള്‍ പറഞ്ഞു, “പരിശുദ്ധാത്മാവ് എന്നോടു പറയുന്നു, ‘ഇങ്ങനെയാണ് ഈ അരപ്പട്ട ധരിക്കുന്നവനെ യെഹൂദര്‍ ബന്ധിക്കുക. എന്നിട്ടവര്‍ അവനെ ജാതികള്‍ക്കു നല്‍കും.’”"
12 ഞങ്ങളെല്ലാം ഈ വാക്കുകള്‍ കേട്ടു. അതിനാല്‍ ഞങ്ങളും യേശുവിന്‍റെ പ്രാദേശിക ശിഷ്യന്മാരും പെൌലൊസിനോടു യെരൂശലേമിലേക്കു പോകരുതെന്നു യാചിച്ചു."
13 എന്നാല്‍ പെൌലൊസ് പറഞ്ഞു, “നിങ്ങളെന്തിനാണു കരയുന്നത്? എന്തിനാണിങ്ങനെ എന്നെ സങ്കടപ്പെടുത്തുന്നത്? യെരൂശലേമില്‍ ബന്ധിതനാകാന്‍ ഞാന്‍ തയ്യാറാണ്. കര്‍ത്താവായ യേശുവിന്‍റെ നാമത്തിനു വേണ്ടി മരിക്കാന്‍ പോലും ഞാന്‍ തയ്യാറാണ്!”"
14 യെരൂശലേമില്‍ പോകുന്നതില്‍ നിന്നും അവനെ തടയാനോ, നിര്‍ബന്ധിക്കാനോ ഞങ്ങള്‍ക്ക് ആകുമായിരുന്നില്ല. അതിനാല്‍ ഞങ്ങള്‍ അഭ്യര്‍ത്ഥന നിര്‍ത്തി ഇങ്ങനെ പറഞ്ഞു, “കര്‍ത്താവിന്‍റെ ഇംഗിതം നടപ്പാകട്ടെ എന്നു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.”"
15 ഏതാനും ദിവസങ്ങള്‍ക്കുശേഷം ഞങ്ങള്‍ തയ്യാറായി യെരൂശേമിലേക്കു പുറപ്പെട്ടു."
16 കൈസര്യയില്‍ നിന്നുള്ള യേശുവിന്‍റെ ശിഷ്യന്മാരില്‍ ചിലര്‍ ഞങ്ങളോടൊത്തു യെരൂശലേമിലേക്കു വന്നു. കുപ്രൊസുകാരനായ മ്നാസോനിന്‍റെ വസതിയിലേക്ക് ആ ശിഷ്യന്മാര്‍ ഞങ്ങളെ കൊണ്ടുപോയി. അയാള്‍ യേശുവിന്‍റെ ആദ്യശിഷ്യന്മാരില്‍ ഒരാളായിരുന്നു. അയാള്‍ ഞങ്ങളെ അവിടെ താമസിപ്പിക്കാന്‍ തന്‍റെ വീട്ടിലേക്കു കൊണ്ടുപോയി."
17 യെരൂശലേമിലെ വിശ്വാസികള്‍ക്ക് ഞങ്ങളുടെ ആഗമനം ആഹ്ലാദമേകി."
18 അടുത്ത ദിവസം പെൌലൊസ് ഞങ്ങളോടൊപ്പം യാക്കോബിനെ സന്ദര്‍ശിക്കാന്‍ പോയി. മൂപ്പന്മാരെല്ലാം അവിടെ ഉണ്ടായിരുന്നു."
19 അപ്പോള്‍ ജാതികളുടെ ഇടയില്‍ പലതും പ്രവൃത്തിക്കാന്‍ ദൈവം തന്നെ ഇങ്ങ നെ വിനിയോഗിച്ചുവെന്ന് അവന്‍ അവരോടു പറഞ്ഞു. തന്നിലൂടെ ദൈവം പ്രവൃത്തിച്ചത് മുഴുവന്‍ അവന്‍ അവരോടു പറഞ്ഞു."
20 ഇതെല്ലാം കേട്ട നേതാക്കള്‍ ദൈവത്തെ പുകഴ്ത്തി. എന്നിട്ടവര്‍ പെൌലൊസിനോടു പറഞ്ഞു, “സഹോദരാ ആയിരക്കണക്കിന് യെഹൂദര്‍ വിശ്വാസികളായതു നിനക്കു കാണാം. എന്നാല്‍, മോശെയുടെ ന്യായപ്രമാണം അനുസരിക്കുകയെന്നതു വളരെ പ്രധാനമാണെന്നവര്‍ കരുതുന്നു."
21 ഈ യെഹൂദര്‍ നിന്‍റെ ഉപദേശത്തെ കേട്ടു. അന്യരാജ്യങ്ങളില്‍ ജാതികളോടൊപ്പം വസിക്കുന്ന യെഹൂദരോട് മോശെയുടെ ന്യായപ്രമാണം ഉപേക്ഷിക്കുവാന്‍ നീ പറയുന്നത് അവര്‍ കേട്ടു. ആ യെഹൂദരോട് തങ്ങളുടെ കുട്ടികളുടെ പരിച്ഛേദനകര്‍മ്മം നടത്തരുതെന്നും യെഹൂദ ആചാരങ്ങള്‍ അനുസരിക്കരുതെന്നും നീ പറഞ്ഞതായി അവര്‍ കേട്ടു."
22 ഞങ്ങളെന്തു ചെയ്യണം? നീ വന്നതായി ഇവിടുത്തെ യെഹൂദജനമറിയും."
23 അതിനാല്‍ നീ എന്തു ചെയ്യണമെന്നു ഞങ്ങള്‍ പറയാം. ഞങ്ങളില്‍ നാലു പേര്‍ വ്രതം സ്വീകരിച്ചിട്ടുണ്ട്."
24 അവരെ കൂട്ടിക്കൊണ്ട് അവരോടൊപ്പം ശുദ്ധീകരണകര്‍മ്മം നിര്‍വ്വഹിക്കുക. അവരുടെ ചിലവുകള്‍ വഹിക്കുക. അപ്പോളവര്‍ക്കു ഞങ്ങളുടെ ശിരോമുണ്ഡനം നടത്താനാവും. അങ്ങനെ ചെയ്താല്‍ ആളുകള്‍ക്കിടയില്‍ നിന്നെപ്പറ്റി കേട്ടതൊന്നും സത്യമല്ലെന്നു തെളിയിക്കാന്‍ കഴിയും. നീ സ്വജീവിതത്തില്‍ മോശെയുടെ ന്യായപ്രമാണം അനുസരിക്കുന്നുണ്ടെന്നവര്‍ മനസ്സിലാക്കും."
25 ഞങ്ങള്‍ ഇതിനകം തന്നെ ജാതികളില്‍ നിന്നുള്ള വിശ്വാസികള്‍ക്കൊരു കത്തയച്ചു കഴിഞ്ഞു. അതില്‍ ഇങ്ങനെ പറയുന്നു: ‘വിഗ്രഹങ്ങള്‍ക്കു സമര്‍പ്പിക്കപ്പെട്ടതു ഭക്ഷിക്കരുത്, രക്തം രുചിക്കരുത്, ശ്വാസം മുട്ടിച്ചു കൊല്ലപ്പെട്ട മൃഗത്തെ ഭക്ഷിക്കരുത്. ഒരു തരത്തിലുള്ള ലൈംഗികപാപവും അരുത്.’”"
26 അപ്പോള്‍ പെൌലൊസ് ആ നാലുപേരെ തന്നോടൊപ്പം കൂട്ടി. പിറ്റേന്നു ശുദ്ധീകരണകര്‍മ്മത്തില്‍ പെൌലൊസും പങ്കാളിയായി. എന്നിട്ടവര്‍ ദൈവാലയത്തിലേക്കു പോയി. ശുദ്ധീകരണ കര്‍മ്മങ്ങള്‍ അവസാനിക്കുന്ന സമയം അവന്‍ പ്രഖ്യാപിച്ചു. അപ്പോള്‍ ഓരോരുത്തര്‍ക്കും വേണ്ടി വഴിപാട് അര്‍പ്പിക്കപ്പെടുമെന്നും അവന്‍ അറിയിച്ചു."
27 ആ ഏഴു ദിവസങ്ങളും കഴിയാറായി. പക്ഷേ ആസ്യയില്‍ നിന്നുള്ള ഏതാനും യെഹൂദര്‍ ദൈവാലയത്തില്‍ പെൌലൊസിനെയും കണ്ടു. അവര്‍ ജനക്കൂട്ടത്തെ ഇളക്കിവിട്ട് പെൌലൊസിനെ പിടിപ്പിച്ചു."
28 അവര്‍ വിളിച്ചുകൂവി, “യെഹൂദരേ, സഹായിക്കുക! മോശെയുടെ നിയമങ്ങള്‍ക്ക് എതിരായതൊക്കെ പഠിപ്പിക്കുന്നവനാണ് ഇവന്‍. ഈ ദൈവാലയത്തിനും ജനതയ്ക്കും എതിരായി ഇക്കാര്യങ്ങളിവന്‍ എല്ലായിടത്തും എല്ലാവരെയും പഠിപ്പിക്കുന്നു. ഇപ്പോഴവന്‍ ഏ താനും യവനക്കാരെ ദൈവാലയമുറ്റത്തു കൊണ്ടുവരികയും ചെയ്തിരിക്കുന്നു. ഈ വിശുദ്ധസ്ഥലത്തെ അവന്‍ അശുദ്ധമാക്കിയിരിക്കുന്നു!”"
29 (യെഹൂദര്‍ അങ്ങനെ പറയാന്‍ കാരണം അവര്‍ ത്രോഫിമോസിനോടൊപ്പം പെൌലൊസിനെ യെരൂശലേമില്‍ കണ്ടിട്ടുണ്ട് എന്നതാണ്. ത്രോഫിമോസ് ജാതികളില്‍ നിന്നുള്ള എഫെസൊസുകാരനാണ്. പെൌലൊസാണവനെ ദൈവാലയത്തിലേക്കു കൊണ്ടുവന്നതെന്നാണവര്‍ കരുതിയത്.)"
30 യെരൂശലേംവാസികള്‍ ഒന്നടങ്കം ഇളകിമറിഞ്ഞു. അവര്‍ ഓടിവന്ന് പെൌലൊസിനെ പിടികൂടി. അവരവനെ ദൈവാലയത്തിലെ വിശുദ്ധസ്ഥലത്തുനിന്നും വലിച്ചിറക്കി. ഉടന്‍ തന്നെ ദൈവാലയകവാടങ്ങള്‍ അടയ്ക്കപ്പെടുകയും ചെയ്തു."
31 ആളുകള്‍ പെൌലൊസിനെ വധിക്കാന്‍ ശ്രമിക്കുകയായിരുന്നു. നഗരത്തിലാകമാനം കുഴപ്പങ്ങളുണ്ടായിട്ടുണ്ടെന്ന് റോമാസൈന്യാധിപന്‍ മനസ്സിലാക്കി."
32 പെട്ടെന്നു തന്നെ അയാള്‍ ആളുകള്‍ കൂടിനില്‍ക്കുന്ന ഇടത്തേക്കു ചെന്നു. ഏതാനും ശതാധിപന്മാരെയും ഭടന്മാരെയും അയാള്‍ കൂടെ കൂട്ടിയിരുന്നു. ജനങ്ങള്‍ സൈന്യാധിപനെയും ഭടന്മാരെയും കണ്ടു. അതിനാല്‍ അവര്‍ പെൌലൊസിനെ തല്ലുന്നതു നിര്‍ത്തി."
33 സൈന്യാധിപന്‍ പെൌലൊസിന്‍റെ അടുത്തു ചെന്നു. അവനെ പിടികൂടി. അവനെ ചങ്ങല കൊണ്ടു ബന്ധിക്കാന്‍ അവന്‍ ഭടന്മാരോടു കല്പിച്ചു. എന്നിട്ട് സൈന്യാധിപന്‍ ചോദിച്ചു, “ആരാണിയാള്‍?” എന്താണ് ഇയാള്‍ ചെയ്ത തെറ്റ്?”"
34 അവിടെ ഉണ്ടായിരുന്ന ചിലര്‍ എന്തൊക്കെയോ വിളിച്ചു പറഞ്ഞു. മറ്റു ചിലര്‍ വേറെ എന്തൊക്കെയോ പറഞ്ഞു. ഈ കോലാഹലവും ആശയക്കുഴപ്പവും കാരണം അയാള്‍ക്ക് സത്യാവസ്ഥ മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ പെൌലൊസിനെ സൈനിക കേന്ദ്രത്തിലേക്കു കൊണ്ടുവരാന്‍ അയാള്‍ ഭടന്മാരോട് ആജ്ഞാപിച്ചു."
35 [This verse may not be a part of this translation]"
36 [This verse may not be a part of this translation]"
37 ഭടന്മാര്‍ പെൌലൊസിനെ സൈനികകേന്ദ്രത്തിലേക്കു നയിച്ചു. അവിടെ പ്രവേശിക്കുന്പോള്‍ അവന്‍ സൈന്യാധിപനോടു ചോദിച്ചു, “താങ്കളോടു ഞാന്‍ ചിലതു പറയട്ടെയോ?” സൈന്യാധിപന്‍ പറഞ്ഞു, “നീ യവനഭാഷ സംസാരിക്കുന്നോ?"
38 എന്നാല്‍ ഞാന്‍ കരുതിയവനല്ലേ നീ? അടുത്തകാലത്ത് സര്‍ക്കാരിനെതിരെ കലാപമുണ്ടാക്കിയ മിസ്രയീംകാരനാണു നീയെന്നാണു ഞാന്‍ കരുതിയത്. അയാള്‍ നാലായിരം കൊലയാളികളെ മരുഭൂമിയിലേക്കു നയിച്ചു."
39 പെൌലൊസ് പറഞ്ഞു, “അല്ല, ഞാന്‍ തര്‍സൊസുകാരനായ ഒരു യെഹൂദനാണ്. കിലിക്യായിലാണ് തര്‍സൊസ്. ഞാന്‍ ആ പ്രധാന നഗരത്തിലെ ഒരു പൌരനാണ്. ദയവായി ജനങ്ങളോടു സംസാരിക്കാനെന്നെ അനുവദിച്ചാലും.”"
40 സൈന്യാധിപന്‍ പെൌലൊസിനെ അതിന് അനുവദിച്ചു. അതിനാലവന്‍ പടികള്‍ക്കു മുകളില്‍ കയറി നിന്നു. ആളു കളോട് അടങ്ങിയിരിക്കാന്‍ കൈകൊണ്ട് അവന്‍ ആഗ്യം കാണിച്ചു. ജനങ്ങള്‍ അടങ്ങുകയും പെൌലൊസ് അവരോടു പ്രസംഗിക്കുകയും ചെയ്തു. അവന്‍ യെഹൂദരുടെ ഭാഷയിലാണ് പ്രസംഗിച്ചത്."
1 പെൌലൊസ് പറഞ്ഞു, “എന്‍റെ സഹോദരന്മാരേ, പിതാക്കളേ എന്നെ ശ്രദ്ധിച്ചാലും! ഞാന്‍ നിങ്ങളുടെ മുന്പില്‍ ന്യായവാദം അവതരിപ്പിക്കുന്നു.”"
2 പെൌലൊസ് യെഹൂദഭാഷ സംസാരിക്കുന്നത് യെഹൂദര്‍ കേട്ടു. അതിനാല്‍ അവര്‍ ശാന്തരായി. പെൌലൊസ് പറഞ്ഞു,"
3 “ഞാനൊരു യെഹൂദനാണ്. കിലിക്യായിലെ തര്‍സൊസിലാണു ഞാന്‍ ജനിച്ചത്. യെരൂശലേമില്‍ ഞാന്‍ വളര്‍ന്നു. ഗമാലിയേലിന്‍റെ* ശിഷ്യനായിരുന്നു ഞാന്‍. നമ്മുടെ പിതാക്കന്മാരുടെ ന്യായപ്രമാണം അവന്‍ എന്നെ സസൂക്ഷ്മം പഠിപ്പിച്ചു. നിങ്ങളെല്ലാവരും ഇന്ന് ആയിരിക്കുന്പോലെ ഞാനന്ന് ദൈവശുശ്രൂഷയില്‍ വളരെ തീഷ്ണതയുള്ളവനായിരുന്നു."
4 യേശുവിന്‍റെ മാര്‍ഗ്ഗം സ്വീകരിച്ചവരെ ഞാന്‍ പീഢിപ്പിച്ചിരുന്നു. ഞാന്‍ മൂലം അവരില്‍ ചിലര്‍ കൊല്ലപ്പെടുകകൂടി ചെയ്തു. സ്ത്രീകളെയും പുരുഷന്മാരെയും ഞാന്‍ പിടികൂടി തടവറയിലിട്ടു."
5 മഹാപുരോഹിതനും ജനത്തിന്‍റെ മൂപ്പന്മാരുടെ സഭയ്ക്കും ഇതൊക്കെ സത്യമാണെന്നു പറയാന്‍ കഴിയും! ഒരിക്കല്‍ ഈ നേതാക്കള്‍ എനിക്കു ചില കത്തുകള്‍ തന്നു ദമസ്ക്കൊസിലെ യെഹൂദസഹോദരന്മാര്‍ക്ക് ഉള്ളതായിരുന്നു ആ കത്തുകള്‍. യേശുവിന്‍റെ ശിഷ്യന്മാരെ പിടിച്ച് ശിക്ഷിക്കാനും കൊണ്ടുവരാനുമായി ഞാനവിടേക്കു പോവുകയായിരുന്നു."
6 “എന്നാല്‍ ദമസ്ക്കൊസിലേക്കുള്ള യാത്രയില്‍ എനിക്കു ചിലതു സംഭവിച്ചു. ഞാന്‍ ദമസ്ക്കൊസിനോട് അടുത്തപ്പോള്‍ ഉച്ചയായിരുന്നു. പെട്ടെന്ന് ആകാശത്തുനിന്ന് ഒരു തീഷ്ണമായ പ്രകാശം എനിക്കു ചുറ്റും തിളങ്ങി."
7 ഞാന്‍ തറയില്‍ വീണു. ഒരശരീരി എന്നോടു പറയുന്നതായി ഞാന്‍ കേട്ടു: ‘ശെൌല്‍, ശെൌല്‍ നീയെന്തിനാണെന്നെ പീഢിപ്പിക്കുന്നത്!’"
8 ഞാന്‍ ചോദിച്ചു, ‘നീ ആരാണു കര്‍ത്താവേ?’ ശബ്ദം പറഞ്ഞു, ‘നീ പീഢിപ്പിക്കുന്ന നസറായനായ യേശുവാണ് ഞാന്‍.’"
9 എന്നോടൊത്തു ഉണ്ടായിരുന്നവര്‍ക്ക് അത് കേള്‍ക്കാനായില്ല. എങ്കിലും അവര്‍ ആ പ്രകാശം കണ്ടു."
10 ഞാന്‍ ചോദിച്ചു, ‘കര്‍ത്താവേ ഞാന്‍ എന്തു ചെയ്യണം?’ കര്‍ത്താവ് മറുപടി പറഞ്ഞു, ‘എഴുന്നേറ്റു ദമസ്ക്കൊസിലേക്കു പോവുക. അവിടെ നിനക്കായി ഞാന്‍ ആസൂത്രണം ചെയ്തിരിക്കുന്നതെല്ലാം നിന്നെ അറിയിക്കും.’"
11 പ്രകാശത്തിന്‍റെ തീഷ്ണതമൂലം എനിക്കൊന്നും കാണാന്‍ കഴിഞ്ഞില്ല. അതിനാല്‍ എന്നോടൊപ്പമുള്ള പുരുഷന്മാര്‍ എന്നെ ദമസ്ക്കൊസിലേക്കു നയിച്ചു."
12 “ദമസ്ക്കൊസില്‍ അനന്യാസ് എന്നൊരുവന്‍ എന്നെ സമീപിച്ചു. അയാള്‍ മോശെയുടെ ന്യായപ്രമാണം അനുസരിക്കുന്നവനും ഭക്തനുമായിരുന്നു. അവിടെ താമസിച്ചിരുന്ന യെഹൂദരെല്ലാം അനന്യാസിനെ ആദരിച്ചിരുന്നു."
13 അയാള്‍ എന്‍റെ അടുത്തെത്തി പറഞ്ഞു, ‘സഹോദരനായ ശെൌല്‍, നിനക്കു കാഴ്ച ലഭിക്കട്ടെ.’ പെട്ടെന്ന് എനിക്കു കാഴ്ച കിട്ടി."
14 അനന്യാസ് എന്നോടു പറഞ്ഞു, ‘നമ്മുടെ പിതാക്കന്മാരുടെ ദൈവം നിന്നെ പണ്ടുതന്നെ തിരഞ്ഞെടുത്തു. തന്‍റെ പദ്ധതി അറിയാനാണു ദൈവം നിന്നെ തിരഞ്ഞെടുത്തത്. നീതിമാനെ (യേശുവിനെ) കാണുന്നതിനും അവന്‍റെ വാക്കുകള്‍ കേള്‍ക്കുന്നതിനുമാണ് നിന്നെ തിരഞ്ഞെടുത്തത്."
15 നീ എല്ലാവര്‍ക്കും അവന്‍റെ സാക്ഷിയായിരിക്കും. നീ കണ്ടതും കേട്ടതുമായ കാര്യങ്ങള്‍ ആളുകളോടു പറയും."
16 ഇനി അധികം കാക്കേണ്ടതില്ല. എഴുന്നേല്‍ക്കൂ. സ്നാനപ്പെട്ട് നിന്‍റെ പാപങ്ങള്‍ കഴുകിക്കളയുക. സ്വയം രക്ഷിക്കാന്‍ അവന്‍റെ നാമത്തില്‍ വിശ്വസിച്ചു ഇങ്ങനെ ചെയ്യുക.’"
17 “പിന്നീട് ഞാന്‍ യെരൂശലേമില്‍ മടങ്ങിയെത്തി. ദൈവാലയത്തില്‍ വച്ചു പ്രാര്‍ത്ഥിക്കുകയായിരുന്ന എനിക്ക് ഒരു ദര്‍ശനമുണ്ടായി."
18 യേശുവിനെ ഞാന്‍ കണ്ടു. യേശു എന്നോടു പറഞ്ഞു, ‘വേഗം, ഇപ്പോള്‍ത്തന്നെ യെരൂശലേം വിടുക. ഇന്നാട്ടുകാര്‍ എന്നെപ്പറ്റി കൊടുക്കുന്ന സാക്ഷ്യം സ്വീകരിക്കുകയില്ല.’"
19 ഞാന്‍ പറഞ്ഞു, ‘പക്ഷേ കര്‍ത്താവേ, വിശ്വാസികളെ തടവിലിടുകയും മര്‍ദ്ദിക്കുകയും ചെയ്തവന്‍ ഞാനാണെന്ന് അവര്‍ക്കറിയാം. നിന്നില്‍ വിശ്വസിക്കുന്നവരെ പിടിയ്ക്കാന്‍ ഞാന്‍ എല്ലാ യെഹൂദപ്പള്ളികളിലും കയറിയിറങ്ങി."
20 അങ്ങയുടെ സാക്ഷി സ്തെഫാനൊസ് കൊല്ലപ്പെട്ടപ്പോള്‍ ഞാനവിടെ ഉണ്ടായിരുന്നതായും അവര്‍ക്കറിയാം. സ്തെഫാനൊസിനെ വധിക്കണമെന്നു എഴുന്നേറ്റു നിന്നു പറഞ്ഞവനാണു ഞാന്‍. അവന്‍റെ കൊലയാളികളുടെ വസ്ത്രം പിടിയ്ക്കുക വരെ ഞാന്‍ ചെയ്തു.’"
21 എന്നാല്‍ യേശു എന്നോടു പറഞ്ഞു, ‘ഇപ്പോള്‍ തന്നെ ഇവിടം വിടുക. ഞാന്‍ നിന്നെ വളരെ ദൂരെ ജാതികളുടെ ഇടയിലേക്ക് അയയ്ക്കാം.’”"
22 ജാതികളുടെ ഇടയിലേക്കു പോകുന്നതിനെപ്പറ്റിയുള്ള പെൌലൊസിന്‍റെ വാക്കുകള്‍ കേട്ടപ്പോള്‍ ജനം അവനെ ശ്രദ്ധിക്കുന്നതു നിര്‍ത്തി. അവര്‍ ആക്രോശിച്ചു, “അവനെ കൊല്ലുക. ഈ ലോകത്തു നിന്നും അവനെ ഓടിയ്ക്കുക. ഇങ്ങനെ ഒരുത്തനെ ജീവിക്കാന്‍ അനുവദിക്കരുത്.”"
23 അവര്‍ നിലവിളിയ്ക്കുകയും അവരുടെ വസ്ത്രങ്ങള്‍ മുകളിലേക്ക് വലിച്ചെറിയുകയും ചെയ്തു. അവര്‍ വായുവില്‍ പൊടി പരത്തി."
24 അപ്പോള്‍ പെൌലൊസിനെ പട്ടാളത്താവളത്തി നുള്ളിലേക്കു കൊണ്ടുവരാന്‍ സൈന്യാധിപന്‍ കല്പിച്ചു. പെൌലൊസിനെ ചമ്മട്ടികൊണ്ട് അടിക്കാനും അവര്‍ കല്പിച്ചു. എന്തിനാണു ആളുകള്‍ ഇങ്ങനെ അവനെതിരെ വിളിച്ചുകൂവുന്നതെന്നു സൈന്യാധിപനു അതുവഴി അറിയണമായിരുന്നു."
25 അതിനാല്‍ ഭടന്മാര്‍ പെൌലൊസിനെ ചമ്മട്ടികൊണ്ട് മര്‍ദ്ദിക്കാനായി കെട്ടിയിട്ടു. എന്നാല്‍ പെൌലൊസ് അവിടെ ഉണ്ടായിരുന്ന ശതാധിപനോടു ചോദിച്ചു, “കുറ്റവാളിയെന്നു തെളിയിക്കപ്പെടാത്ത ഒരു റോമാക്കാരനെ ചമ്മട്ടികൊണ്ടു മര്‍ദ്ദിക്കാന്‍ നിനക്കധികാരമുണ്ടോ?”"
26 ഇതു കേട്ട ശതാധിപന്‍ ഇക്കാര്യം സൈന്യാധിപനോടു പോയിപ്പറഞ്ഞു. ശതാധിപന്‍ പറഞ്ഞു, “നീയെന്താണു ചെയ്യുന്നതെന്നറിയാമോ? അയാള്‍ ഒരു റോമാക്കാരനാണ്!”"
27 സൈന്യാധിപന്‍ പെൌലൊസിനടുത്തെത്തി ചോദിച്ചു, “പറയൂ, നീ യഥാര്‍ത്ഥത്തില്‍ റോമാക്കാരനാണോ?” പെൌലൊസ് പറഞ്ഞു, “അതെ."
28 സൈന്യാധിപന്‍ പറഞ്ഞു, “റോമാക്കാരനാകാന്‍ ഞാന്‍ ധാരാളം പണം കൊടുത്തതാണ്.” എന്നാല്‍ പെൌലൊസ് പറഞ്ഞു, “ഞാന്‍ ജന്മനാ റോമാക്കാരനാണ്.”"
29 പെൌലൊസിനെ ചോദ്യം ചെയ്യാന്‍ വന്നവര്‍ പെട്ടെന്നു തന്നെ പിരിഞ്ഞു പോയി. റോമാക്കാരനായ പെൌലൊസിനെ കെട്ടിയിട്ടതില്‍ സൈന്യാധിപന്‍ ഭയപ്പെട്ടു."
30 പിറ്റേന്ന്, ജനങ്ങളെന്തുകൊണ്ടാണ് പെൌലൊസിനെതിരെ സംസാരിക്കുന്നതെന്നു പഠിക്കാന്‍ സൈന്യാധിപന്‍ തീരുമാനിച്ചു. അതിനാലയാള്‍ മഹാപുരോഹിതന്മാരോടും യെഹൂദ സഭയോടും യോഗം ചേരാന്‍ ആവശ്യപ്പെട്ടു. സൈന്യാധിപന്‍ പെൌലൊസിന്‍റെ ചങ്ങലകള്‍ അഴിച്ചു. എന്നിട്ടയാള്‍ അവനെ കൊണ്ടുവന്ന് യോഗത്തിനു മുന്നില്‍ നിര്‍ത്തി."
1 യെഹൂദ സഭായോഗത്തിലേക്കു നോക്കിക്കൊണ്ട് പെൌലൊസ് പറഞ്ഞു, “സഹോദരന്മാരേ, ദൈവത്തിന്‍റെ മുന്പില്‍ ഞാന്‍ ഉത്തമനായി ജീവിച്ചു. ശരിയാണെന്നെനിക്കു ബോധ്യപ്പെട്ടതേ ഞാന്‍ പ്രവര്‍ത്തിച്ചുള്ളൂ.”"
2 മഹാപുരോഹിതനായ അനന്യാസ് അവിടെ ഉണ്ടായിരുന്നു. അയാള്‍ പെൌലൊസിനടുത്ത് നില്‍ക്കുന്നവരോട് അവന്‍റെ മുഖത്തടിയ്ക്കാന്‍ ആവശ്യപ്പെട്ടു."
3 പെൌലൊസ് അനന്യാസിനോടു പറഞ്ഞു, “ദൈവം നിന്നെയും അടിയ്ക്കും! നീ വെള്ളപൂശി മറയ്ക്കപ്പെട്ട ചെളി പിടിച്ച മതിലു പോലെയാണ്! നീ അവിടിരുന്ന് മോശെയുടെ ന്യായപ്രമാണം അനുസരിച്ച് എന്നെ വിധിയ്ക്കുന്നു. എന്നാല്‍ എന്നെ അടിയ്ക്കാന്‍ നീ അവരോട് പറയുന്നുണ്ട്. അത് മോശെയുടെ ന്യായപ്രമാണത്തിന് എതിരാണ്.”"
4 പെൌലൊസിന്‍റെ അടുത്തു നില്‍ക്കുന്നവര്‍ അവനോടു പറഞ്ഞു, “ദൈവത്തിന്‍റെ മഹാപുരോഹിതനോട് അങ്ങനെ പറയരുത്. നീ അദ്ദേഹത്തെ അപമാനിക്കുകയാണ്.”"
5 പൌലൊസ് പറഞ്ഞു, “സഹോദരന്മാരേ, ഇയാളാണ് മഹാപുരോഹിതനെന്ന് എനിക്ക് അറിയില്ല. തിരുവെഴുത്തില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു. ‘നിങ്ങളുടെ ജനത്തിന്‍റെ നേതാവിനെക്കുറിച്ച് ദുഷിച്ചു പറയരുത്."
6 യോഗത്തില്‍ ഉണ്ടായിരുന്നവരില്‍ ചിലര്‍ സദൂക്യരും ചിലര്‍ പരീശന്മാരും ആയിരുന്നു. അതിനാല്‍ പെൌലൊസിന് ഒരു ആശയമുദിച്ചു: അവന്‍ അവരോടു വിളിച്ചു പറഞ്ഞു, “എന്‍റെ സഹോദരന്മാരേ, ഞാന്‍ ഒരു പരീശനാണ്. എന്‍റെ അപ്പനും ഒരു പരീശനായിരുന്നു. ആളുകള്‍ പുനരുജ്ജീവിപ്പിക്കുമെന്ന പ്രതീക്ഷമൂലമാണ് ഞാന്‍ വിചാരണ ചെയ്യപ്പെടുന്നത്!”"
7 പെൌലൊസ് ഇതു പറഞ്ഞപ്പോള്‍ സദൂക്യരും പരീശന്മാരും തമ്മില്‍ വലിയ വാദം നടന്നു. സംഘം വിഘടിക്കപ്പെട്ടു."
8 (മരിച്ചാല്‍ ആരും പുനരുജ്ജീവിക്കില്ലെന്ന് സദൂക്യര്‍ വിശ്വസിച്ചിരുന്നു. ദൂതന്മാരോ ആത്മാക്കളോ ഇല്ലെന്നും അവര്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ പരീശര്‍ ഇവയെല്ലാം വിശ്വസിച്ചിരുന്നു.)"
9 ആ യെഹൂദരെല്ലാം ഉച്ചത്തില്‍ ആക്രോശിക്കാന്‍ തുടങ്ങി. ശാസ്ത്രിമാരില്‍ ചിലര്‍, പരീശന്മാരുടെ പക്ഷക്കാര്‍, എഴുന്നേറ്റു വാദിച്ചു, “ഇയാളില്‍ ഞങ്ങള്‍ തെറ്റൊന്നും കാണുന്നില്ല. ദമസ്ക്കൊസിലേക്കുള്ള വഴിയില്‍ ഒരു ആത്മാവോ, ദൂതനോ, അവനോടു സംസാരിച്ചിരിക്കാം.”"
10 തര്‍ക്കം ഒരു ഏറ്റുമുട്ടലായി. യെഹൂദര്‍ പെൌലൊസിനെ കഷണം കഷണമാക്കുമെന്ന് സൈന്യാധിപന്‍ ഭയന്നു. അതിനാല്‍ താഴേക്കു ചെന്ന് പെൌലൊസിനെ യെഹൂദരുടെ ഇടയില്‍ നിന്നും പട്ടാളമന്ദിരത്തിലേക്കു കൊണ്ടിടാന്‍ അയാള്‍ ഭടന്മാരോടു കല്പിച്ചു."
11 അടുത്ത ദിവസം രാത്രി കര്‍ത്താവായ യേശു പെൌലൊസിനു പ്രത്യക്ഷപ്പെട്ടു. അവന്‍ പറഞ്ഞു, “ധൈര്യമായിരിക്കുക! യെരൂശലേംകാരോട് നീ എന്നെപ്പറ്റി പറഞ്ഞു. നീ റോമിലും പോയി എന്നെപ്പറ്റി അവിടെ ഉള്ളവരോട് പ്രസംഗിക്കണം!”"
12 പിറ്റേന്നു രാവിലെ, ഏതാനും യെഹൂദര്‍ പെൌലൊസിനെ കൊല്ലാന്‍ ഒരു പരിപാടിയിട്ടു. പെൌലൊസിനെ കൊല്ലുന്നതുവരേക്കും ഒന്നും തിന്നുകയോ കുടിയ്ക്കുകയോ ഇല്ലെന്ന് അവര്‍ കൂട്ടം കൂടി പ്രതിജ്ഞയെടുത്തു."
13 ഈ ഗൂഢാലോചനയില്‍ പങ്കെടുത്ത യെഹൂദര്‍ നാല്പതിലധികം ഉണ്ടായിരുന്നു."
14 അവര്‍ പുരോഹിത പ്രമുഖരെയും ജനത്തിന്‍റെ മൂപ്പന്മാരെയും കണ്ടു സംസാരിച്ചു. യെഹൂദര്‍ പറഞ്ഞു, “ഞങ്ങള്‍ ഒരു വലിയ ശപഥം എടുത്തിട്ടുണ്ട്. പെൌലൊസിനെ കൊല്ലാതെ ഒന്നും കഴിക്കില്ലെന്ന്!"
15 അതിനാല്‍ നിങ്ങള്‍ ഇങ്ങനെ ചെയ്തു തരണം. നിങ്ങളും എല്ലാ യെഹൂദനേതാക്കളും സൈന്യാധിപന് ഒരു സന്ദേശമയയ്ക്കണം. പെൌലൊസിനെ തങ്ങളുടെ അടുത്തേക്ക് അയയ്ക്കാന്‍ അയാളോട് ആവശ്യപ്പെടണം. കൂടുതല്‍ ചോദ്യം ചെയ്യാനാണിതെന്ന് പറയണം. അവന്‍ ഇവിടെ എത്തുന്നതിനു മുന്പ് കൊല്ലാന്‍ ഞങ്ങള്‍ കാത്തിരിക്കും.”"
16 എന്നാല്‍ ഈ പരിപാടിയെപ്പറ്റി പെൌലൊസിന്‍റെ അനന്തിരവന്‍ കേട്ടു. അവന്‍ പട്ടാളകെട്ടിടത്തിലേക്കു ചെന്ന് പെൌലൊസിനെ വിവരം അറിയിച്ചു."
17 അപ്പോള്‍ പെൌലൊസ് ശതാധിപന്മാരില്‍ ഒരാളെ വിളിച്ചു പറഞ്ഞു, “ഈ ചെറുപ്പക്കാരനെ സൈന്യാധിപന്‍റെ അടുത്തേക്കു കൊണ്ടുപോകൂ. അദ്ദേഹത്തിനോടു ഇവന് ചിലതു പറയാനുണ്ട്.”"
18 ശതാധിപന്‍ അവനെ സൈന്യാധിപന്‍റെ അടുത്തെത്തിച്ചു. ശതാധിപന്‍ പറഞ്ഞു, “ഈ യുവാവിനെ അങ്ങയുടെ മുന്പിലേക്കു കൊണ്ടുവരാന്‍ തടവുകാരനായ പെൌലൊസ് എന്നോടാവശ്യപ്പെട്ടു. അവന് എന്തോ പറയാനുണ്ടത്രേ.”"
19 സൈന്യാധിപന്‍ യുവാവിനെ ഒരു ഒറ്റപ്പെട്ട സ്ഥലത്തേക്കു കൊണ്ടുപോയിട്ടു ചോദിച്ചു, “എന്താണു പറയാനുള്ളത്?”"
20 യുവാവു പറഞ്ഞു, “പെൌലൊസിനെ അവരുടെ സഭയിലേക്ക് അയയ്ക്കാന്‍ അങ്ങയോട് ആവശ്യപ്പെടാന്‍ യെഹൂദര്‍ തീരുമാനിച്ചിട്ടുണ്ട്. ചോദ്യം ചെയ്യാനെന്ന വ്യാജേനയാണ് ആവശ്യപ്പെടുക."
21 എന്നാല്‍ അവരെ വിശ്വസിക്കരുത്! നാല്പതിലധികം യെഹൂദര്‍ പെൌലൊസിനെ വധിക്കാന്‍ വഴിയില്‍ ഒളിച്ചിരിപ്പുണ്ട്. അതു നടക്കാതെ ഒന്നും തിന്നുക യോ കുടിയ്ക്കുകയോ ഇല്ലെന്ന് അവര്‍ പ്രതിജ്ഞ എടുത്തിട്ടുണ്ട്! ഇപ്പോഴവര്‍ അങ്ങയുടെ അനുമതിയ്ക്കായി കാത്തിരിക്കുന്നു.”"
22 സൈന്യാധിപന്‍ അവനെ പറഞ്ഞയച്ചു. അദ്ദേഹം അവനോടു പറഞ്ഞു, “അവരുടെ പരിപാടിയെപ്പറ്റി നീയെന്നോടു പറഞ്ഞതായി ആരോടും പറയരുത്.”"
23 അനന്തരം സൈന്യാധിപന്‍ രണ്ടു ശതാധിപന്മാരെ വിളിച്ചു പറഞ്ഞു, “കൈസര്യായിലേക്ക് എനിക്ക് ഏതാനും പേരെ അയയ്ക്കണം. ഇരുന്നൂറു ഭടന്മാരെ തയ്യാറാക്കുക. എഴുപതു കുതിരപ്പട്ടാളക്കാരെയും ഇരുന്നൂറു കുന്തക്കാരെയും ഒരുക്കുക. രാത്രി ഒന്പതു മണിക്കു മുന്പു തന്നെ പുറപ്പെടണം."
24 പെൌലൊസിന് സഞ്ചരിക്കാന്‍ ഏതാനും കുതിരകളെയും. അയാളെ ദേശാധിപതി ഫേലിക്സിന്‍റെയടുത്ത് സുരക്ഷിതമായെത്തിക്കുക.”"
25 സൈന്യാധിപന്‍ ഒരു കത്തെഴുതി അതില്‍ ഇങ്ങനെ പറയുന്നു,"
26 “അഭിവന്ദ്യനായ ദേശാധിപതി ഫേലിക്സിനെ ക്ലൌദ്യൊസ് അഭിവാദനം ചെയ്യുന്നു: ആശംസകള്‍."
27 ഈ മനുഷ്യനെ യെഹൂദര്‍ പിടികൂടി കൊല്ലാന്‍ ഉദ്ദേശിച്ചു. അവന്‍ ഒരു റോമാക്കാരനാണെന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ ഏതാനും ഭടന്മാരുമായി ചെന്ന് അവനെ രക്ഷിച്ചു."
28 അവനെതിരെ എന്തിനാണവര്‍ ആരോപണം ഉന്നയിക്കുന്നതെന്നാണ് എനിക്കറിയേണ്ടത്. അതിനാല്‍ ഞാനവനെ അവരുടെ സമിതിയില്‍ കൊണ്ടുവന്നു."
29 ഇങ്ങനെ അറിയാന്‍ കഴിഞ്ഞു: പെൌലൊസ് തെറ്റായതെന്തൊക്കെയോ ചെയ്തു. എന്നാല്‍ ഈ ആരോപണങ്ങള്‍ അവരുടെ യെഹൂദ ന്യായപ്രമാണമനുസരിച്ചാണ്. എന്നാലതൊന്നും തടവിനോ വധത്തിനോ വിധിക്കാന്‍ പറ്റിയതുമല്ല."
30 ഏതാനും യെഹൂദര്‍ പെൌലൊസിനെ കൊല്ലാന്‍ ഗൂഢാലോചന നടത്തി എന്നു വിവരം കിട്ടി. അതിനാല്‍ ഞാനിവനെ ഉടനെ അങ്ങയുടെ അടുത്തേക്ക് അയയ്ക്കുന്നു. അവനെതിരെ ഉള്ളതൊക്കെ അങ്ങയോടു പറയാന്‍ ഞാന്‍ യെഹൂദരോടും പറഞ്ഞിട്ടുണ്ട്.”"
31 ഭടന്മാര്‍ ആജ്ഞക്കനുസൃതമായി തന്നെ ചെയ്തു. രാത്രി തന്നെ ഭടന്മാര്‍ പെൌലൊസിനെ അന്തിപത്രിസിലേക്കു കൊണ്ടുപോയി."
32 പിറ്റേന്ന് കുതിരപ്പടയാളികള്‍ പെൌലൊസിനോടൊപ്പം കൈസര്യായിലേക്കു പോയി. മറ്റു പട്ടാളക്കാരും കുന്തക്കാരും യെരൂശലേമിലെ സൈനിക താവളത്തിലേക്കു മടങ്ങി."
33 കുതിരപ്പടയാളികള്‍ കൈസര്യായില്‍ പ്രവേശിച്ചു, ദേശാധിപതിക്കു കത്തു നല്‍കി. എന്നിട്ടവര്‍ പെൌലൊസിനെയും ഏല്പിച്ചു."
34 കത്തു വായിച്ച ശേഷം ദേശാധിപതി പെൌലൊസിനോടു ചോദിച്ചു, “നീ ഏതു രാജ്യക്കാരനാണ്?” പെൌലൊസ് കിലിക്യക്കാരനാണെന്ന് ദേശാധിപതി അറിഞ്ഞു."
35 അദ്ദേഹം പറഞ്ഞു, “നിനക്കെതിരായ ആരോപണക്കാര്‍ കൂടിവന്നിട്ട് ഞാന്‍ നിന്നെ വിസ്തരിക്കും.” കൊട്ടാരത്തില്‍ അവനെ സൂക്ഷിക്കാന്‍ ദേശാധിപതി കല്പിച്ചു. (ആ മന്ദിരം ഹെരോദാവ് പണിയിച്ചതായിരുന്നു.)"
1 അഞ്ചു ദിവസങ്ങള്‍ കഴിഞ്ഞ് അനന്യാസ് കൈസര്യായിലേക്കു പോയി. മഹാപുരോഹിതനായിരുന്നു അനന്യാസ്. അയാള്‍ ഏതാനും യെഹൂദനേതാക്കളെയും തെര്‍ത്തുല്ലൊസ് എന്നൊരു നിയമജ്ഞനെയും കൂടെ കൊണ്ടുപോയിരുന്നു. പെൌലൊസിനെതിരെ കൈസര്യയില്‍ കുറ്റങ്ങള്‍ നിരത്താനാണവര്‍ പോയത്."
2 പെൌലൊസിനെ സഭായോഗത്തിലേക്ക് വിളിയ്ക്കുകയും തെര്‍ത്തുല്ലൊസ് കുറ്റാരോപണം ആരംഭിക്കുകയും ചെയ്തു. തെര്‍ത്തുല്ലൊസ് പറഞ്ഞു, “അഭിവന്ദ്യനായ ഫേലിക്സേ! അങ്ങു മൂലം ഞങ്ങള്‍ വളരെ സമാധാനം അനുഭവിക്കുന്നു. കൂടാതെ ഈ രാജ്യത്തെ പല തെറ്റുകളും തിരുത്തപ്പെടുന്നുമുണ്ട്."
3 അതിനൊക്കെ ഞങ്ങള്‍ക്ക് അങ്ങയോട് നന്ദിയുണ്ട്. ഇതെല്ലാം ഞങ്ങള്‍ക്ക് എപ്പോഴും എവിടെയും കിട്ടുന്നുണ്ട്."
4 എന്നാല്‍ അങ്ങയുടെ സമയം അധികം എടുക്കാന്‍ എനിക്കാഗ്രഹമില്ല. അതിനാല്‍ ഏതാനും വാക്കുകള്‍ മാത്രം ഞാന്‍ പറയട്ടെ. ദയവായി ക്ഷമയോടെ കേട്ടാലും."
5 ഇയാള്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നവനാണ്. ലോകത്തെവിടെയും യെഹൂദരുമായി ഇയാള്‍ കലഹമുണ്ടാക്കുന്നു. അവന്‍ നസറായക്കാരുടെ നേതാവാണ്."
6 [This verse may not be a part of this translation]"
7 [This verse may not be a part of this translation]"
8 [This verse may not be a part of this translation]"
9 മറ്റ് യെഹൂദരും ഇതൊക്കെ ശരിയാണെന്ന് അംഗീകരിച്ചു. അവര്‍ പറഞ്ഞു, “ഇതെല്ലാം യഥാര്‍ത്ഥത്തില്‍ സത്യമാണ്.”"
10 ദേശാധിപതി പെൌലൊസിനോടു സംസാരിക്കാന്‍ ആഗ്യം കാട്ടി. അതിനാല്‍ പെൌലൊസ് മറുപടി പറഞ്ഞു, “ഗവര്‍ണ്ണര്‍ ഫേലിക്സേ, അങ്ങ് ദീര്‍ഘകാലമായി യിസ്രായേലില്‍ ഒരു ന്യായാധിപന്‍ ആണെന്ന് എനിക്കറിയാം. അതിനാല്‍ അങ്ങയുടെ മുന്പില്‍ എന്‍റെ വാദം നിരത്താന്‍ എനിക്കു സന്തോഷമുണ്ട്."
11 പന്ത്രണ്ടു ദിവസം മുന്പു മാത്രമാണ് ഞാന്‍ യെരൂശലേമില്‍ നമസ്കരിക്കാന്‍ പോയത്. ഇതു സത്യമാണെന്ന് അങ്ങയ്ക്കുതന്നെ അന്വേഷിച്ചറിയാവുന്നതാണ്."
12 എനിക്കെതിരെ കുറ്റമാരോപിക്കുന്ന ഈ യെഹൂദര്‍ ഞാന്‍ ദൈവാലയത്തില്‍ വച്ച് ആരുമായും തര്‍ക്കിക്കുന്നതു കണ്ടിട്ടില്ല. ഞാന്‍ ജനങ്ങള്‍ക്കിടയില്‍ കുഴപ്പമുണ്ടാക്കുകയായിരുന്നില്ല. യെഹൂദപ്പള്ളികളിലോ മറ്റെവിടെയെങ്കിലുമോ വച്ച് ഞാന്‍ ജനങ്ങളെ സംഘടിപ്പിച്ചു തര്‍ക്കിക്കുകയോ കുഴപ്പമുണ്ടാക്കുകയോ ആയിരുന്നില്ല."
13 ഇപ്പോള്‍ എനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ തെളിയിക്കാനും ഇവര്‍ക്കാവില്ല."
14 എന്നാല്‍ എനിക്കിത്രയും പറയാം. യേശുവിന്‍റെ മാര്‍ഗ്ഗ ചാരിയെന്ന നിലയില്‍ ഞാന്‍ ഞങ്ങളുടെ പിതാക്കളുടെ ദൈവത്തെ നമസ്കരിക്കുന്നു. യേശുവിന്‍റെ വഴിയല്ല ശരിയായതെന്ന് യെഹൂദര്‍ പറയുന്നു. എന്നാല്‍ മോശെയുടെ ന്യായപ്രമാണം പഠിപ്പിക്കുന്നതെല്ലാം ഞാന്‍ വിശ്വസിക്കുന്നു. പ്രവാചകര്‍ എഴുതിവെച്ചവയിലും ഞാന്‍ വിശ്വസിക്കുന്നു."
15 നല്ലവരും ദുഷ്ടന്മാരുമടക്കം എല്ലാവരും ഉയിര്‍ത്തെഴുന്നേല്‍ക്കും എന്ന യെഹൂദരുടെ വിശ്വാസം പോലെ തന്നെയുള്ള ദൈവവിശ്വാസം എനിക്കുമുണ്ട്."
16 ദൈവത്തിനും മനുഷ്യര്‍ക്കും മുന്പില്‍ ശരിയെന്ന് ഞാന്‍ വിശ്വസിക്കുന്നതു പ്രവൃത്തിക്കാന്‍ ഞാന്‍ എപ്പോഴും ശ്രമിക്കുന്നത് അതുകൊണ്ടാണ്."
17 “വളരെക്കാലം ഞാന്‍ യെരൂശലേമില്‍ നിന്നും അകന്നു കഴിഞ്ഞിരുന്നു. ഞാന്‍ എന്‍റെ ആളുകള്‍ക്കു പണം കൊണ്ടുവരുന്നതിനും ചില വഴിപാടുകള്‍ നടത്തുന്നതിനും അങ്ങോട്ടു മടങ്ങിപ്പോയി."
18 യെഹൂദരില്‍ ചിലര്‍ ദൈവാലയത്തില്‍ എന്നെക്കാണുന്നത് അതു ചെയ്യുന്പോഴായിരുന്നു. ഞാന്‍ ശുദ്ധീകരണ കര്‍മ്മം പൂര്‍ത്തീകരിച്ചു. ഞാന്‍ കുഴപ്പങ്ങളൊന്നും ഉണ്ടാക്കിയില്ല. ആളുകള്‍ എനിക്കു ചുറ്റും തടിച്ചു കൂടിയിരുന്നുമില്ല."
19 എന്നാല്‍ ആസ്യയില്‍ നിന്നും വന്ന ഏതാനും യെഹൂദര്‍ അവിടെ ഉണ്ടായിരുന്നു. ഞാനെന്തെങ്കിലും തെറ്റു ചെയ്യുന്നതായി അപ്പോള്‍ അവര്‍ കണ്ടിരുന്നെങ്കില്‍ ആ യെഹൂദര്‍ക്ക് അങ്ങയുടെ മുന്നില്‍ വന്ന് എനിക്കെതിരെ പരാതിപ്പെടാമായിരുന്നു."
20 യെരൂശലേമിലെ യെഹൂദസഭയ്ക്ക് മുന്നില്‍ ഞാന്‍ നിന്നപ്പോള്‍ എന്തു തെറ്റാണെന്നില്‍ കണ്ടതെന്നിവര്‍ പറയട്ടെ."
21 അവര്‍ക്കു മുന്നില്‍ നിന്നപ്പോള്‍ ഞാനൊന്നു പറഞ്ഞു, ‘മനുഷ്യര്‍ മരിച്ചവരില്‍നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നതിനാല്‍ നിങ്ങളെന്നെ വിധിയ്ക്കുന്നു.’”"
22 യേശുവിന്‍റെ വഴിയെപ്പറ്റി ഫേലിക്സിനു നേരത്തെ മനസ്സിലായിരുന്നു. അദ്ദേഹം വിചാരണ അവസാനിപ്പിച്ചിട്ടു പറഞ്ഞു, “സൈന്യാധിപന്‍ ലുസിയാസ് വരുന്പോള്‍ ഞാനിതെപ്പറ്റി തീരുമാനമെടുക്കും."
23 പെൌലൊസിന് കാവല്‍ ഏര്‍പ്പെടുത്താന്‍ ഫേലിക്സ് ശതാധിപനോടു പറഞ്ഞു, പക്ഷേ അല്പം സ്വാതന്ത്യം കൊടുക്കുവാനും അവനാവശ്യമുള്ളതു കൊണ്ടുകൊടുക്കുവാന്‍ അവന്‍റെ സുഹൃത്തുക്കളെ അനുവദിക്കണമെന്നും അവന്‍ കല്പിച്ചു."
24 ഏതാനും ദിവസങ്ങള്‍ക്കു ശേഷം ഫേലിക്സ് തന്‍റെ പത്നി ദ്രുസില്ലയോടൊപ്പം എത്തി. അവള്‍ ഒരു യെഹൂദയായിരുന്നു. പെൌലൊസിനെ തന്‍റെ മുന്പില്‍ കൊണ്ടുവരാന്‍ ഫേലിക്സ് കല്പിച്ചു. യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നതിനെപ്പറ്റിയുള്ള പെൌലൊസിന്‍റെ പ്രസംഗം ഫേലിക്സ് ശ്രദ്ധിച്ചു."
25 നീതിയുള്ള ജീവിതത്തെപ്പറ്റിയും ആത്മനിയന്ത്രണത്തെപ്പറ്റിയും വരാനിരിക്കുന്ന വിധിയെപ്പറ്റിയും പെൌലൊസ് പ്രസംഗിച്ചപ്പോള്‍ ഫേലിക്സ് ഭയന്നു. ഫേലിക്സ് പറഞ്ഞു, ഇപ്പോള്‍ പോകൂ, എനിക്കിനിയും സമയമുള്ളപ്പോള്‍ ഞാന്‍ പിന്നെയും വിളിക്കാം.”"
26 എന്നാല്‍ പെൌലൊസിനോടു സംസാരിക്കാന്‍ അയാള്‍ പലപ്പോഴും ആഗ്രഹിച്ചു. കാരണം പെൌലൊസ് തനിക്കു കൈക്കൂലി നല്‍കുമെന്നയാള്‍ കരുതി. അതിനാല്‍ ഇടയ്ക്കിടെ അയാള്‍ പെൌലൊസുമായി സംസാരിച്ചു."
27 പക്ഷേ രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം, പൊര്‍ക്ക്യൊസ് ഫെസ്തൊസ് ദേശാധിപതിയായി. ഫേലിക്സ് സ്ഥാനമൊഴിഞ്ഞു. എന്നാല്‍ യെഹൂദരെ പ്രീണിപ്പിക്കുന്നതിനായി ഫേലിക്സ് പെൌലൊസിനെ ജയിലില്‍ അടച്ചിട്ടാണ് പോയത്."
1 ഗവര്‍ണറായതിനു മൂന്നു മാസങ്ങള്‍ക്കു ശേഷം ഫെസ്തൊസ് കൈസര്യായില്‍ നിന്നും യെരൂശലേമിലേക്കു പോയി."
2 മഹാപുരോഹിതരും യെഹൂദനേതാക്കളും പെൌലൊസിനെതിരെ ഫെസ്തൊസിനു മുന്നില്‍ ആരോപണമുന്നയിച്ചു."
3 തങ്ങള്‍ക്കായി എന്തെങ്കിലും ചെയ്യാന്‍ അവര്‍ ഫെസ്തൊസിനോടഭ്യര്‍ത്ഥിച്ചു: പെൌലൊസിനെ യെരൂശലേമിലേക്ക് മടക്കി അയയ്ക്കണമെന്നതായിരുന്നു അവരുടെ ആവശ്യം. മാര്‍ഗ്ഗമദ്ധ്യേ പെൌലൊസിനെ പതിയിരുന്നു വധിക്കാനായിരുന്നു അവരുടെ പരിപാടി."
4 എന്നാല്‍ ഫെസ്തൊസ് മറുപടി പറഞ്ഞു, “ഇല്ല! പെൌലൊസിനെ കൈസര്യായില്‍ തന്നെ താമസിപ്പിക്കും. ഞാന്‍ നേരിട്ടു കൈസര്യായില്‍ ഉടന്‍ പോകും."
5 നിങ്ങളുടെ നേതാക്കളില്‍ ചിലര്‍ എന്‍റെ കൂടെ വന്ന് ഇയാള്‍ എന്തെങ്കിലും തെറ്റുകള്‍ ചെയ്തിട്ടുണ്ടെങ്കില്‍ കുറ്റാരോപണം നടത്തട്ടെ.”"
6 ഫെസ്തൊസ് എട്ടു പത്തു ദിവസങ്ങള്‍കൂടി യെരൂശലേമില്‍ തങ്ങി. എന്നിട്ടവന്‍ കൈസര്യയിലേക്കു മടങ്ങി. പിറ്റേന്നു പെൌലൊസിനെ തന്‍റെ മുന്പില്‍ ഹാജരാക്കുവാന്‍ ഫെസ്തൊസ് ഭടന്മാരോടു കല്പിച്ചു. ഫെസ്തൊസ് നീതിപീഠത്തിലി രുന്നു."
7 പെൌലൊസ് മുറിയിലേക്കു വന്നു. യെരൂശലേമില്‍നിന്നും വന്ന യെഹൂദര്‍ അവനു ചുറ്റും കൂടി. പെൌലൊസ് വളരെ ഗൌരവമായ കുറ്റങ്ങള്‍ ചെയ്തിട്ടുണ്ടെന്നവര്‍ ആരോപിച്ചു. എന്നാല്‍ അവയില്‍ ഒന്നുപോലും തെളിയിക്കാന്‍ അവര്‍ക്കായില്ല."
8 തന്‍റെ ന്യായവാദം പെൌലൊസ് ഇങ്ങ നെയാണ് അവതരിപ്പിച്ചത്: “ഞാന്‍ യെഹൂദ ന്യായപ്രമാണത്തിനോ, ദൈവാലയത്തിനോ, കൈസറിനോ എതിരായി ഒരു തെറ്റും ചെയ്തിട്ടില്ല.”"
9 എന്നാല്‍ ഫെസ്തൊസ് യെഹൂദരുടെ പക്ഷമായിരുന്നു. അതിനാല്‍ അയാള്‍ പെൌലൊസിനോടു ചോദിച്ചു, “നിനക്കു യെരൂശലേമിലേക്കു പോകണോ? അവിടെ ഞാന്‍ നിന്‍റെ ന്യായവിധി നടത്തണമോ?”"
10 പെൌലൊസ് പറഞ്ഞു കൈസറിന്‍റെ ന്യായപീഠത്തിന്‍റെ മുന്പിലാണു ഞാനിപ്പോള്‍ നില്‍ക്കുന്നത്. ഇവിടെയാണു ഞാന്‍ വിധിയ്ക്കപ്പെടേണ്ടത്! ഞാന്‍ യെഹൂദര്‍ക്കെതിരെ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന സത്യം അങ്ങയ്ക്കു നന്നായി അറിയാവുന്നതാണ്."
11 ഞാന്‍ തെറ്റെന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ ന്യായപ്രമാണം ആവശ്യപ്പെടുന്നപ്രകാരം വധശിക്ഷയ്ക്കു വിധേയനാകാന്‍ പോലും ഞാന്‍ തയ്യാറാണ്. എനിക്കതില്‍നിന്നും ഒഴിഞ്ഞു മാറാനാവില്ല. എന്നാല്‍ ഈ ആരോപണങ്ങള്‍ സത്യമല്ലെങ്കില്‍ എന്നെ ഈ യെഹൂദര്‍ക്ക് ഒറ്റിക്കൊടുക്കാന്‍ ആര്‍ക്കും കഴികയില്ല. ഇല്ല! കൈസര്‍ എന്‍റെമേല്‍ വിചാരണ നടത്തണമെന്നാണ് എന്‍റെ ആഗ്രഹം.”"
12 ഫെസ്തൊസ് തന്‍റെ ഉപദേഷ്ടാക്കളുമായി ഇതു ചര്‍ച്ച ചെയ്തു. അപ്പോള്‍ അവര്‍ പറഞ്ഞു, “കൈസറിന്‍റെ അടുത്തു വിചാരണ ആവശ്യപ്പെട്ടിരിക്കുന്നതിനാല്‍ നീ അവിടേക്കു തന്നെ പോവുക."
13 ഏതാനും ദിവസങ്ങള്‍ക്കു ശേഷം അഗ്രിപ്പാരാജാവും ബെര്‍ന്നിക്കയും കൈസര്യായില്‍ ഫെസ്തൊസിനെ സന്ദര്‍ശിക്കാനെത്തി."
14 അവരവിടെ വളരെ ദിവസങ്ങള്‍ തങ്ങി. ഫെസ്തൊസ് രാജാവിനോടു പെൌലൊസിന്‍റെ കാര്യം പറഞ്ഞു, “ഫേലിക്സ് തടവറയിലിട്ട ഒരാള്‍ ഇവിടെ ഉണ്ട്."
15 ഞാന്‍ യെരൂശലേമിലേക്കു പോയപ്പോള്‍ അവിടെയുള്ള മഹാപുരോഹിതരും ജനത്തിന്‍റെ മൂപ്പന്മാരും അവനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചു. അവനെ വധശിക്ഷയ്ക്കു വിധിക്കാന്‍ അവര്‍ എന്നോടാവശ്യപ്പെട്ടു."
16 പക്ഷേ ഞാന്‍ മറുപടി പറഞ്ഞു, ‘ഒരാളില്‍ തെറ്റുകള്‍ ആരോപിക്കപ്പെട്ടാല്‍ അയാളുടെ മേല്‍ വിധിയ്ക്കുന്നതിന് മറ്റുള്ളവരെ ഏല്പിക്കുക റോമാക്കാരുടെ പതിവല്ല. ആദ്യം ആരോപണം നടത്തുന്നവനുമായി അയാള്‍ മുഖാമുഖം വാദിക്കണം. അതിനുശേഷം അവന് സ്വന്തം ന്യായങ്ങള്‍ നിരത്താന്‍ അവസരം കൊടുക്കണം.’"
17 അതിനാല്‍ ഈ യെഹൂദര്‍ വിചാരണ നടത്തുന്നതിന് ഇവിടെ കൈസര്യയിലെത്തി. ഞാന്‍ സമയം പാഴാക്കിയുമില്ല. പിറ്റേന്ന് ഞാന്‍ ന്യായാസനത്തില്‍ ഇരുന്ന് അയാളെ കൊണ്ടുവരാന്‍ ആജ്ഞാപിച്ചു."
18 യെഹൂദര്‍ എഴുന്നേറ്റു നിന്ന് അവനില്‍ കുറ്റാരോപണം നടത്തി. എന്നാല്‍ അത്ര മോശമായ കുറ്റങ്ങളൊന്നും അവര്‍ ആരോപിച്ചില്ല. അവരങ്ങനെ ചെയ്യുമെന്നായിരുന്നു ഞങ്ങള്‍ കരുതിയത്."
19 അവര്‍ പറഞ്ഞ തര്‍ക്കങ്ങള്‍ അവരുടെ മതത്തെയും യേശു എന്നൊരുവനെയും മാത്രം പറ്റിയായിരുന്നു. യേശു മരിച്ചു. പക്ഷേ പെൌലൊസ് പറയുന്നു അവന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്ന്."
20 ഇക്കാര്യത്തെപ്പറ്റി എനിക്കധികമൊന്നും അറിവില്ലാത്തതിനാല്‍ ഞാന്‍ പിന്നെ അധികം ചോദ്യം ചെയ്തില്ല. എങ്കിലും ഞാന്‍ പെൌലൊസിനോടു ചോദിച്ചു, ‘നിനക്കു യെരൂശലേമിലേക്കു പോയി അവിടെവച്ചു ഈ കാര്യങ്ങളെപ്പറ്റി വിധിക്കപ്പെടണമെന്നുണ്ടോ?’"
21 എന്നാല്‍ കൈസര്യയില്‍ തന്നെ സൂക്ഷിക്കപ്പെടണമെന്നായിരുന്നു അവന്‍റെ അഭ്യര്‍ത്ഥന. ചക്രവര്‍ത്തിയുടെ തീരുമാനമായിരുന്നു അവന്‍ ആവശ്യപ്പെടുന്നത്. അതിനാല്‍ റോമയില്‍ കൈസറിന്‍റെ സമക്ഷത്തേക്ക് അവനെ എനിക്കയയ്ക്കാന്‍ കഴിയുംവരെ അവനെ തടവില്‍ സൂക്ഷിക്കാന്‍ ഞാന്‍ ഉത്തരവിട്ടു.”"
22 അഗ്രിപ്പാ ഫെസ്തൊസിനോടു പറഞ്ഞു, “എനിക്കയാളുടെ വാക്കുകള്‍ കേള്‍ക്കാന്‍ താല്പര്യമുണ്ട്.” ഫെസ്തൊസ് പറഞ്ഞു, “നാളെയാകട്ടെ, അങ്ങയ്ക്കവനെ ശ്രവിക്കാം!”"
23 പിറ്റേന്ന് അഗ്രപ്പായും ബെര്‍ന്നിക്കയും പ്രത്യക്ഷപ്പെട്ടു. അവന്‍ വളരെ പ്രധാനപ്പെട്ട മനുഷ്യരെപ്പോലെ വസ്ത്രം ധരിയ്ക്കുകയും നടക്കുകയും ചെയ്തിരുന്നു. അഗ്രിപ്പായും ബെര്‍ന്നിക്കയും ശതാധിപന്മാരും കൈസര്യായിലെ മുഖ്യന്മാരും ന്യായാസനമുറിയിലേക്കു കയറി. പെൌലൊസിനെ അകത്തേക്കു കൊണ്ടുവരാന്‍ ഫെസ്തൊസ് ഭടന്മാരോടു കല്പിച്ചു."
24 ഫെസ്തൊസ് പറഞ്ഞു, “അഗ്രിപ്പാരാജാവും ഇവിടെ കൂടിയിരിക്കുന്ന നിങ്ങള്‍ എല്ലാവരും ഈ മനുഷ്യനെ നോക്കിയാലും. ഇവിടെയും യെരൂശലേമിലുമുള്ള എല്ലാ യെഹൂദരും ഇയാളെപ്പറ്റി എന്നോടു പരാതിപ്പെട്ടിട്ടുണ്ട്. അവരൊക്കെ അവനെ കൊല്ലണമെന്നു വിളിച്ചു കൂവി."
25 എന്നാല്‍ അവനില്‍ തെറ്റൊന്നും കാണാന്‍ എനിക്കു കഴിഞ്ഞില്ല. അവനെ കൊല്ലാനുത്തരവിടാന്‍ ഞാനൊരു കാരണവും കാണുന്നില്ല. പക്ഷേ കൈസര്‍ തന്‍റെ ന്യായവിധി നടത്തണമെന്നും അവന്‍ ആവശ്യപ്പെട്ടു. അതിനാല്‍ അവനെ റോമിലേക്ക് അയയ്ക്കാന്‍ ഞാന്‍ തീരുമാനിച്ചു."
26 എന്നാല്‍ ഇയാളെക്കുറിച്ച് കൈസറോട് എന്തു പറയണമെന്നും സത്യത്തില്‍ എനിക്കറിയില്ല. അതിനാല്‍ ഞാനിവനെ നിങ്ങളുടെ മുന്പില്‍, പ്രത്യേകിച്ചും അഗ്രിപ്പാരാജാവേ അങ്ങയുടെ മുന്പില്‍ കൊണ്ടുവന്നിരിക്കുന്നു. അങ്ങയ്ക്ക് ഇവനെ ചോദ്യം ചെയ്യുവാനും കൈസറിനു ഞാന്‍ കൊടുക്കേണ്ട മറുപടി പറഞ്ഞുതരാനും കഴിയുമെന്ന് ഞാന്‍ കരുതുന്നു."
27 ഒരു തടവുപുള്ളിയെ വ്യക്തമായ ആരോപണങ്ങളില്ലാതെ കൈസറിനു മുന്നിലേക്ക് അയയ്ക്കുന്നത് വിഡ്ഢിത്തമാണെന്ന് എനിക്കറിയാം.”"
1 അഗ്രിപ്പാ പെൌലൊസിനോടു പറഞ്ഞു, “നിനക്കിനി നിന്‍റെ വാദങ്ങള്‍ ഉന്നയിക്കാം.” അപ്പോള്‍ പെൌലൊസ് തന്‍റെ കൈ ഉയര്‍ത്തിയിട്ട് സംസാരിക്കുവാന്‍ തുടങ്ങി."
2 അവന്‍ പറഞ്ഞു, “അഗ്രിപ്പാരാജാവേ, യെഹൂദര്‍ എനിക്കെതിരായി ഉന്നയിച്ച എല്ലാ ആരോപണങ്ങള്‍ക്കും ഞാന്‍ മറുപടി പറയാം. ഇന്ന് അങ്ങയുടെ മുന്പില്‍ നിന്ന് ഇങ്ങനെ ചെയ്യുവാന്‍ ഒരവസരം കിട്ടിയത് ഒരു അനുഗ്രഹമായി ഞാന്‍ കരുതുന്നു."
3 യെഹൂദരുടെ എല്ലാ ആചാരങ്ങളെപ്പറ്റിയും അവരുടെ വിവാദങ്ങളെപ്പറ്റിയും നല്ല അറിവുള്ളവനായ അങ്ങയോട് സംസാരിക്കുവാന്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ദയവായി ക്ഷമാപൂര്‍വ്വം ഞാന്‍ പറയുന്നത് ശ്രദ്ധിച്ചാലും."
4 “എന്‍റെ മുഴുവന്‍ ജീവിതത്തെപ്പറ്റിയും എല്ലാ യെഹൂദര്‍ക്കുമറിയാം. ഞാന്‍ എന്‍റെ സ്വന്തം രാജ്യത്തും പിന്നീട് യെരൂശലേമിലും ആദ്യം മുതല്‍ സ്വരീകരിച്ച മാര്‍ഗ്ഗത്തെപ്പറ്റിയും അവര്‍ക്കറിയാം."
5 വളരെക്കാലമായി ഈ യെഹൂദര്‍ക്കും എന്നെ അറിയാം. അവര്‍ക്കു വേണമെങ്കില്‍ ഞാനൊരു നല്ല പരീശനാണെന്ന് പറയാം. മറ്റേതൊരു യെഹൂദവിഭാഗത്തെക്കാളും മതകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധയുള്ളവരാണല്ലോ പരീശന്മാര്‍."
6 ഞങ്ങളുടെ പിതാക്കന്മാരോട് ദൈവം നടത്തിയ വാഗ്ദാനത്തില്‍ ഉള്ള പ്രതീക്ഷ മൂലമാണ് ഞാനിപ്പോള്‍ വിചാരണ ചെയ്യപ്പെടുന്നത്."
7 നമ്മുടെ ഇടയിലെ പന്ത്രണ്ടു ഗോത്രങ്ങളും പ്രത്യാശിക്കുന്ന വാഗ്ദാനമാണത്. ഈ പ്രത്യാശയ്ക്കായി യെഹൂദര്‍ ദൈവത്തെ രാപ്പകല്‍ ആരാധിക്കുന്നു. എന്‍റെ രാജാവേ ഇതേ വാഗ്ദാനത്തെപ്പറ്റി ഞാന്‍ പ്രതീക്ഷിക്കുന്നതു കൊണ്ടാണ് ഈ യെഹൂദര്‍ എന്നില്‍ ആരോപണം ഉന്നയിക്കുന്നത്!"
8 എന്തു കൊണ്ടാണ് ദൈവം മനുഷ്യരെ മരണത്തില്‍ നിന്നും ഉയിര്‍പ്പിക്കും എന്നു നിങ്ങള്‍ വിശ്വസിക്കാത്തത്."
9 “ഞാനൊരു പരീശനായിരുന്നപ്പോള്‍ നസറായനായ യേശുവിനെതിരെ എനിക്കു പലതും ചെയ്യേണ്ടതുണ്ടെന്ന് ഞാന്‍ വിശ്വസിച്ചിരുന്നു."
10 യെരൂശലേമില്‍ വിശ്വാസികള്‍ക്കെതിരെ ഞാന്‍ പലതും പ്രവര്‍ത്തിക്കുകയും ചെയ്തു. വിശ്വാസികളെ തടവിലിടുന്നതിനുള്ള അധികാരം മഹാപു രോഹിതന്മാര്‍ എനിക്കു തരികയും ചെയ്തു. യേശുവിന്‍റെ ശിഷ്യന്മാര്‍ ഓരോരുത്തരായി കൊല്ലപ്പെടവേ അതൊക്കെ നല്ല കാര്യങ്ങളാണെന്നു ഞാന്‍ സമ്മതിച്ചു."
11 ഓരോ യെഹൂദപ്പള്ളിയിലും ഞാനവരെ ശിക്ഷിച്ചു. യേശുവിനെതിരായി അസഭ്യം പറയുന്നതിന് ഞാനവരെ പ്രേരിപ്പിച്ചു. അവര്‍ക്കെതിരെ മറ്റു നഗരങ്ങളില്‍ ചെന്നുപോലും ഉപദ്രവിക്കുവാന്‍ തക്ക കലിയായിരുന്നു എനിക്ക്."
12 “ഒരു തവണ പുരോഹിതമുഖ്യന്മാര്‍ ദമസ്ക്കൊസിലേക്ക് പോകുന്നതിന് എനിക്ക് അനുമതിയും അധികാരവും നല്‍കി."
13 ഞാന്‍ ദമസ്ക്കൊസിലേക്കു പോകുകയായിരുന്നു. നേരം ഉച്ചയായി. ഞാന്‍ ആകാശത്ത് ഒരു പ്രകാശം കണ്ടു. അതു സൂര്യനേക്കാള്‍ തീഷ്ണമായിരുന്നു. എനിക്കും എന്നോടൊപ്പം സഞ്ചരിച്ചിരുന്നവര്‍ക്കും ചുറ്റും ആ പ്രകാശം തിളങ്ങി."
14 ഞങ്ങളെല്ലാം നിലം പതിച്ചു. അപ്പോള്‍ യെഹൂദഭാഷയില്‍ ഒരശരീരി എന്നോടു സംസാരിക്കുന്നതായി ഞാന്‍ കേട്ടു. ശെൌല്‍, ശെൌല്‍, നീയെന്തിനാണ് എന്നെ പീഢിപ്പിക്കുന്നത്? എന്നോട് ഏറ്റുമുട്ടിക്കൊണ്ട് നീ സ്വയം മുറിവുകള്‍ ഉണ്ടാക്കുകയാണ്.’"
15 ഞാന്‍ പറഞ്ഞു, ‘കര്‍ത്താവേ ആരാണു നീ?’ കര്‍ത്താവ് പറഞ്ഞു, ‘ഞാന്‍ യേശു ആകുന്നു. നീ പീഢിപ്പിക്കുന്നത് എന്നെ ആണ്."
16 എഴുന്നേല്‍ക്കൂ! ഞാന്‍ നിന്നെ എന്‍റെ ദാസനായി തെരഞ്ഞെടുത്തിരിക്കുന്നു. നീ എന്‍റെ സാക്ഷിയാകും. ഇന്നു നീ എന്നെപ്പറ്റി കാണുന്നതും ഞാന്‍ നിനക്കു കാട്ടിത്തരുന്നതുമായ കാര്യങ്ങളെപ്പറ്റിയും നീ ആളുകളോടു പറയും. അതുകൊണ്ടാണ് ഞാനിന്നു നിന്‍റെ അടുത്തേക്കു വന്നത്."
17 “നിന്‍റെ സ്വന്തം ആളുകള്‍ നിന്നെ മുറിവേല്പിക്കാന്‍ ഞാന്‍ അനുവദിക്കില്ല. ജാതികളില്‍ നിന്നും ഞാന്‍ നിന്നെ രക്ഷിക്കും. ഞാന്‍ ഈ ജനങ്ങള്‍ക്കിടയിലേക്കു നിന്നെ അയയ്ക്കുന്നു."
18 നീ അവര്‍ക്കു സത്യം കാണിച്ചു കൊടുക്കണം. അവര്‍ ഇരുട്ടില്‍ നിന്നും പ്രകാശത്തിലേക്കു തിരിയണം. അവര്‍ സാത്താന്‍റെ ശക്തിയില്‍ നിന്നും ദൈവത്തിലേക്കു തിരിയണം. അപ്പോള്‍ അവരുടെ പാപങ്ങള്‍ പൊറുക്കപ്പെടും. എന്നില്‍ വിശ്വസിക്കും വഴി പരിശുദ്ധരാക്കപ്പെട്ടവരോട് അവര്‍ക്കു പങ്കു വയ്ക്കുവാനും കഴിയും.’”"
19 പെൌലൊസ് തന്‍റെ വാക്കുകള്‍ തുടര്‍ന്നു, “അഗ്രിപ്പാരാജാവേ, ഈ സ്വര്‍ഗ്ഗീയദര്‍ശനം ഞാന്‍ അനുസരിച്ചു."
20 മാനസാന്തരപ്പെട്ട് ദൈവത്തിങ്കലേക്കു തിരിയാന്‍ ഞാന്‍ ജനങ്ങളോടു പറഞ്ഞു തുടങ്ങി. തങ്ങളുടെ മാനസാന്തരത്തിനു തെളിവു നല്‍കാന്‍ തക്കപ്രവൃത്തികള്‍ ചെയ്യുവാനും ഞാന്‍ പറഞ്ഞു. ദമസ്ക്കൊസുകാരോടാണ് ഞാനിത് ആദ്യമായി പറഞ്ഞത്. പിന്നീട് യെരൂശലേമിലേക്കും തുടര്‍ന്ന് യെഹൂദ്യയിലെ എല്ലാ പ്രദേശങ്ങളിലും ഞാന്‍ അവിടുത്തുകാരോട് ഇക്കാര്യങ്ങള്‍ പറഞ്ഞു. ജാതികള്‍ക്കിടയി ലും ഞാന്‍ പോയി."
21 അതിനാലാണ് ദൈവാലയത്തില്‍ വച്ച് യെഹൂദര്‍ എന്നെ പിടികൂടിയതും ദൈവാലയത്തില്‍ വച്ച് തന്നെ കൊല്ലാന്‍ ശ്രമിക്കുന്നതും."
22 പക്ഷേ ദൈവം എന്നെ സഹായിച്ചു. ഇന്നും സഹായിച്ചുകൊണ്ടിരിക്കുന്നു. ദൈവത്തിന്‍റെ സഹായത്തോടെയാണ് ഞാനിന്നിവിടെ നില്‍ക്കുന്നതും ഞാന്‍ കണ്ട കാര്യങ്ങളൊക്കെ ജനങ്ങളോടു പറയുന്നതും. പക്ഷേ ഞാന്‍ പുതിയതായി ഒന്നും പറയുന്നില്ല. സംഭവിക്കുമെന്ന് മോശെയും പ്രവാചകരും പ്രവചിച്ച അതേ കാര്യങ്ങള്‍ മാത്രം ഞാന്‍ പറയുന്നു."
23 ക്രിസ്തു മരിക്കുമെന്നും മരണത്തില്‍നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ആദ്യത്തെ ആളാകുമെന്നുമാണ് അവര്‍ പറഞ്ഞത്. യെഹൂദര്‍ക്കും ജാതികള്‍ക്കുമിടയിലേക്ക് ക്രിസ്തു പ്രകാശം കൊണ്ടുവരുമെന്ന് മോശെയും പ്രവാചകരും പറഞ്ഞു.”"
24 ഇങ്ങനെ സ്വന്തം വാദഗതികള്‍ പെൌലൊസ് അവതരിപ്പിക്കവേ, ഫെസ്തൊസ് അലറി, പെൌലൊസേ, നിനക്കു വട്ടാണ്! നിന്‍റെ അറിവ് നിന്നെ ഭ്രാന്തനാക്കിയിരിക്കുന്നു.”"
25 പെൌലൊസ് പറഞ്ഞു, “അതിശ്രേഷ്ഠനായ ഫെസ്തൊസ്, എനിക്കു ഭ്രാന്തില്ല. ഞാന്‍ പറഞ്ഞതൊക്കെ സമചിത്തതയോടെയുള്ള സത്യമാകുന്നു. ഞാന്‍ പറഞ്ഞതൊന്നും വിഡ്ഢിത്തമല്ല; ഗൌരവത്തോടെയാണിതു പറയുന്നത്."
26 അഗ്രിപ്പാരാജാവിന് ഇതേപ്പറ്റിയെല്ലാം അറിയാം. അദ്ദേഹം ഇതേപ്പറ്റിയൊക്കെ കേട്ടിട്ടുണ്ടെന്ന് എനിക്കറിയാം. എന്തെന്നോ? എല്ലാവരും കാണ്‍കെയാണ് ഇതെല്ലാം സംഭവിച്ചത്."
27 അഗ്രിപ്പാരാജാവേ, പ്രവാചകര്‍ എഴുതിയതൊക്കെ അങ്ങു വിശ്വസിക്കുന്നുവോ? അങ്ങ് വിശ്വസിക്കുന്നുവെന്ന് എനിക്കറിയാം!”"
28 അഗ്രിപ്പാരാജാവ് പെൌലൊസിനോടു ചോദിച്ചു, “എന്നെ വളരെ എളുപ്പത്തില്‍ ഒരു ക്രിസ്ത്യാനിയാകാന്‍ പ്രേരിപ്പിക്കാമെന്നു നിങ്ങള്‍ കരുതുന്നുവോ?”"
29 പെൌലൊസ് പറഞ്ഞു, അതത്ര എളുപ്പമാണോ വിഷമമാണോ എന്നത് പ്രശ്നമല്ല. ഇന്ന് എന്‍റെ വാക്കുകള്‍ കേള്‍ക്കുന്ന ഓരോരുത്തരും രക്ഷിക്കപ്പെടുവാനും അവരെല്ലാം ഈ ചങ്ങലകളൊഴികെ എന്നെപ്പോലെ ആകണമെന്നും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു!”"
30 അഗ്രിപ്പാരാജാവും ഗവര്‍ണ്ണര്‍ ഫെസ്തൊസും ബെര്‍ന്നിക്കയും അവരോടൊപ്പം ഉണ്ടായിരുന്ന എല്ലാവരും എഴുന്നേറ്റ്"
31 അവിടം വിട്ടുപോയി. അവര്‍ പരസ്പരം സംസാരിക്കുന്നുണ്ടായിരുന്നു. അവര്‍ പറഞ്ഞു, “ഈ മനുഷ്യനെ വധിയ്ക്കുകയോ തടവിലാക്കുകയോ പാടില്ല; വധശിക്ഷയോ ജയില്‍ശിക്ഷയോ അര്‍ഹിക്കുന്ന ഒന്നും അവന്‍ ചെയ്തിട്ടില്ല.”"
32 അഗ്രിപ്പാ ഫെസ്തൊസിനോടു പറഞ്ഞു, “നമുക്കിയാളെ വിട്ടയയ്ക്കാമായിരുന്നു; പക്ഷേ കൈസറെ കാണണമെന്നാണ് ഇയാളുടെ ആവശ്യം.”"
1 നമ്മള്‍ കടല്‍മാര്‍ഗ്ഗം ഇതല്യെക്കു പോകണമെന്നാണു തീരുമാനിച്ചിരിക്കുന്നത്. ശതാധിപനായ യൂലിയൊസ് പെൌലൊസിനും മറ്റു ചില തടവുകാര്‍ക്കും കാവല്‍ നിന്നു. ചക്രവര്‍ത്തിയുടെ സൈന്യത്തില്‍ അംഗമായിരുന്നു യൂലിയോസ്."
2 ഞങ്ങള്‍ ഒരു കപ്പലില്‍ കയറി യാത്ര ചെയ്തു. ആ ഗ്രാമത്തില്‍നിന്നും ആസ്യയിലെ പല ഭാഗങ്ങളിലേക്കും പോകുന്ന കപ്പലായിരുന്നു അത് അരിസ്തര്‍ഹൊസും ഞങ്ങളോടൊത്തുണ്ടായിരുന്നു. മക്കെദോന്യയിലെ തെസ്സലൊനിക്യക്കാരനായിരുന്നു അയാള്‍."
3 പിറ്റേന്നു ഞങ്ങള്‍ സീദോന്‍നഗരത്തിലേക്കു വന്നു. പെൌലൊസിനെ സംബന്ധിച്ചിടത്തോളം യൂലിയൊസ് നല്ലവനായാരുന്നു. സുഹൃത്തുക്കളെ സന്ദര്‍ശിക്കാനുള്ള സ്വാതന്ത്യം അയാള്‍ പെൌലൊസിനു നല്‍കിയിരുന്നു. ആ സുഹൃത്തുക്കള്‍ പൌ ലൊസിന്‍റെ ആവശ്യങ്ങള്‍ നിറവേറ്റിയിരുന്നു."
4 ഞങ്ങള്‍ സീദോന്‍ വിട്ടു. കാറ്റ് ഞങ്ങള്‍ക്കു പ്രതികൂലമായിരുന്നതിനാല്‍ ഞങ്ങള്‍ കുപ്രൊസ് ദ്വീപിലേക്കു പോയി."
5 കിലിക്യ, പംഫുല്യ എന്നിവിടങ്ങളിലൂടെ ഞങ്ങള്‍ കടന്നു. പിന്നീട് ഞങ്ങള്‍ ലൂക്കിയായിലെ മുറായില്‍ എത്തി."
6 അവിടെ അലക്സെന്ത്രിയായില്‍ നിന്നുള്ള ഒരു കപ്പല്‍ ശതാധിപന്‍ കണ്ടെത്തി. അത് ഇതെല്യയിലേക്കു പോവുകയായിരുന്നതിനാല്‍ അയാള്‍ ഞങ്ങളെ അതില്‍ കയറ്റി."
7 ഞങ്ങള്‍ വളരെ പതുക്കെ അനേകദിവസം യാത്ര ചെയ്തു. കാറ്റ് പ്രതികൂലമായിരുന്നതിനാല്‍ ക്നീദോനില്‍ എത്തുന്നതിന് ഞങ്ങള്‍ വളരെ ക്ലേശിച്ചു. ഈ വഴിക്ക് ഞങ്ങള്‍ക്ക് അധികം യാത്ര ചെയ്യാനായില്ല. അതിനാല്‍ ഞങ്ങള്‍ ശല്‍മോനിനടുത്തുള്ള ക്രേത്തദ്വീപിന്‍റെ തെക്കുവശത്തുകൂടി യാത്ര ചെയ്തു."
8 തീരത്തിനടുത്തൂടെയുള്ള ഞങ്ങളുടെ യാത്ര ദുഷ്കരമായിരുന്നു. പിന്നീട് ഞങ്ങള്‍ ‘ശുഭതുറമുഖം’ എന്ന സ്ഥലത്തെത്തി. ലസയ്യാനഗരം അതിന് അടുത്തായിരുന്നു."
9 പക്ഷേ ഞങ്ങള്‍ക്കു വളരെയധികം സമയം നഷ്ടപ്പെട്ടു. ഇപ്പോള്‍ കടല്‍യാത്ര വളരെ അപകടമായി. കാരണം യെഹൂദരുടെ ഉപവാസദിനം കഴിഞ്ഞിരുന്നു. അതിനാല്‍ പെൌലൊസ് അവരെ താക്കീതു ചെയ്തു."
10 “മനുഷ്യരേ, ഈ യാത്ര പ്രയാസകരമാകുന്നു എന്നു എനിക്കു കാണാന്‍ കഴിയുന്നു. കപ്പലും അതിലെ സാമാനങ്ങളും നഷ്ടമാകും. നമ്മുടെ ജീവന്‍ പോലും നഷ്ടപ്പെട്ടേക്കാം.”"
11 എന്നാല്‍ കപ്പിത്താനും കപ്പലുടമയും അത് അംഗീകരിച്ചില്ല. അതിനാല്‍ ശതാധിപന്‍ പെൌലൊസിനെ വിശ്വസിച്ചുമില്ല. പകരം, കപ്പിത്താന്‍റെയും കപ്പലുടമയുടെയും വാക്കുകളാണയാള്‍ വിശ്വസിച്ചത്."
12 ആ തുറമുഖമാകട്ടെ ശൈത്യകാലത്ത് അധിക ദിവസം തങ്ങാന്‍ പറ്റിയതുമല്ല. അതിനാല്‍ കപ്പല്‍ ആ സ്ഥലം വിടണമെന്ന് അധികം പേരും നിശ്ചയിച്ചു. ഫൊയ്നീക്യയില്‍ എത്തിപ്പെടാമെന്നവര്‍ പ്രതീക്ഷിച്ചു. തണുപ്പുകാലം അവിടെ കഴിക്കാമെന്നവര്‍ കരുതി. തെക്കു പടിഞ്ഞാറേക്കും, വടക്കു പടിഞ്ഞാറേക്കും തിരിഞ്ഞുള്ള ക്രേത്ത ദ്വീപിലെ തുറമുഖമാണ് ഫെയ്നീക്യ."
13 അപ്പോള്‍ തെക്കു നിന്നൊരു നല്ല കാറ്റു വീശാന്‍ തുടങ്ങി. കപ്പലിലുണ്ടായിരുന്നവര്‍ അപ്പോള്‍ പറഞ്ഞു, “ആ കാറ്റാണു നമുക്കു വേണ്ടത്. ഇപ്പോഴതു കിട്ടി.” അതിനാല്‍ അവര്‍ നങ്കൂരം വലിച്ചു. ക്രേത്തദ്വീപിനു വളരെ അടുത്തേക്കു ഞങ്ങള്‍ സഞ്ചരിയ്ക്കുകയും ചെയ്തു."
14 എന്നാല്‍ അപ്പോള്‍ തന്നെ ദ്വീപു മുറിച്ചുകൊണ്ട് “തെക്കുകിഴക്കന്‍” എന്നു പേരായ അതിശക്തമായ ഒരു കാറ്റും വീശി."
15 ആ കാറ്റ് കപ്പലിനെ ദൂരേക്കു എടുത്തുകൊണ്ടു പോയി. കപ്പലിന് കാറ്റിനെതിരെ സഞ്ചരിക്കാനായില്ല. അതിനാല്‍ ഞങ്ങള്‍ ആ ശ്രമം നിര്‍ത്തിയിട്ട് കാറ്റിനൊപ്പിച്ചു സഞ്ചരിച്ചു."
16 ഞങ്ങള്‍ ക്ലെൌദ എന്നൊരു ദ്വീപിന്‍റെ അരികു പറ്റി സഞ്ചരിച്ചു. അപ്പോള്‍ രക്ഷാവഞ്ചി കപ്പലിലേക്കെടുക്കുവാന്‍ ഞങ്ങള്‍ വളരെ പണിപ്പെട്ടു."
17 രക്ഷാവഞ്ചി കപ്പലിലേക്കെടുത്തതിനു ശേഷം ആളുകള്‍ കയറുകൊണ്ടു കപ്പല്‍ വലിച്ചു കെട്ടി സുരക്ഷിതമാക്കി. സുവര്‍ത്തീസിലെ മണല്‍ത്തിട്ടയില്‍ കപ്പല്‍ ഉറയ്ക്കുമെന്ന് അവര്‍ ഭയന്നു. അതിനാലവര്‍ പായ താഴ്ത്തിക്കെട്ടി കപ്പലിനെ സ്വതന്ത്യമാക്കി."
18 പിറ്റേന്ന് കൊടുങ്കാറ്റ് ആഞ്ഞടിച്ചപ്പോള്‍ അവര്‍ ചില സാധനങ്ങളെടുത്ത് പുറത്തേക്കെറിഞ്ഞു."
19 പിറ്റേന്ന് അവര്‍ കപ്പലിലെ ഉപകരണങ്ങള്‍ പുറത്തേക്കെറിഞ്ഞു."
20 പല ദിവസങ്ങളോളം തങ്ങള്‍ക്കു സൂര്യനെയോ നക്ഷത്രങ്ങളെയോ കാണാന്‍ കഴിഞ്ഞില്ല. കൊടുങ്കാറ്റ് അത്ര ഭീകരമായിരുന്നു. ജീവനോടെ ഇരിക്കാമെന്ന എല്ലാ പ്രതീക്ഷകളും ഞങ്ങള്‍ക്കു നഷ്ടപ്പെട്ടു. മരിക്കേണ്ടിവരുമെന്ന് ഞങ്ങള്‍ കരുതി."
21 വളരെ നേരത്തേക്ക് അവര്‍ ഒന്നും കഴിച്ചില്ല. ഒരു ദിവസം പെൌലൊസ് അവരുടെ മുന്പില്‍ എഴുന്നേറ്റു നിന്നു പറഞ്ഞു, “കൂട്ടരേ, ക്രേത്തില്‍നിന്നും പുറപ്പെടരുതെന്ന് ഞാന്‍ പറഞ്ഞിരുന്നു. നിങ്ങളത് ചെവിക്കൊള്ളണമായിരുന്നു. എങ്കില്‍ നിങ്ങള്‍ക്ക് ഈ കുഴപ്പങ്ങളും നഷ്ടങ്ങളും ഉണ്ടാ കുമായിരുന്നില്ല."
22 എന്നാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു, സന്തുഷ്ടരായി ഇരിക്കുവിന്‍. നിങ്ങളിലാര്‍ക്കും മരിക്കേണ്ടിവരില്ല. പക്ഷേ കപ്പല്‍ നമുക്കു നഷ്ടപ്പെടും."
23 കഴിഞ്ഞ രാത്രി ദൈവത്തില്‍ നിന്നൊരു ദൂതന്‍ എന്‍റെയടുത്തേക്കു വന്നു. ഞാന്‍ നമസ്കരിക്കുന്ന ദൈവത്തില്‍ നിന്ന് ഞാന്‍ അവന്‍റേതാകുന്നു!"
24 ദൈവത്തിന്‍റെ ദൂതന്‍ പറഞ്ഞു, ‘പെൌലൊസെ ഭയപ്പെടേണ്ട! നീ കൈസറിനു മുന്പില്‍ നില്‍ക്കും. ദൈവം നിനക്ക് ഈ വാഗ്ദാനം തന്നിട്ടുമുണ്ട്. നിന്നോടൊപ്പം കപ്പലില്‍ വരുന്നവരുടെയെല്ലാം ജീവന്‍ അവന്‍ നിനക്കുവേണ്ടി രക്ഷിക്കും.’"
25 അതുകൊണ്ട് കൂട്ടരേ, സന്തോഷിക്കുവിന്‍! ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു. അവന്‍റെ ദൂതന്‍ എന്നോടു പറഞ്ഞതുപോലെയെല്ലാം സംഭവിക്കും."
26 എന്നാല്‍ നമ്മള്‍ ഒരു ദ്വീപില്‍ ചെന്നിടിക്കും.”"
27 പതിനാലാം രാത്രിയില്‍ ഞങ്ങള്‍ അദ്രിയ കടലിലൂടെ സഞ്ചരിക്കുകയായിരുന്നു. ഞങ്ങള്‍ കരയോടടുത്തുവെന്ന് കപ്പല്‍ ജോലിക്കാര്‍ കരുതി."
28 അവര്‍ ഒരറ്റത്തു ഭാരം കെട്ടിയ ഒരു കയര്‍ കടലിലേക്കിട്ടു. അവിടെ നൂറ്റിയിരുപതടി ആഴത്തില്‍ വെള്ളമുണ്ടായിരുന്നു എന്നവര്‍ കണ്ടു. അവര്‍ അല്പം കൂടി മുന്പോട്ടേക്കു ചെന്ന് കയര്‍ വീണ്ടും എറിഞ്ഞു. അപ്പോള്‍ തൊണ്ണൂറു അടിയായിരുന്നു ആഴം."
29 ഞ ങ്ങള്‍ പാറകളിന്മേല്‍ ചെന്നിടിക്കുമെന്ന് ജോലിക്കാര്‍ കരുതി. അതിനാലവര്‍ നാലു നങ്കൂരങ്ങള്‍ വെള്ളത്തിലേക്കിട്ടു. എന്നിട്ടവര്‍ പകല്‍ വെളിച്ചത്തിനായി പ്രാര്‍ത്ഥിച്ചു."
30 ഏതാനും ജോലിക്കാര്‍ കപ്പല്‍ വിട്ടു പോകാനൊരുങ്ങി. അവര്‍ രക്ഷാവഞ്ചി വെള്ളത്തിലിറക്കി. അവര്‍ കൂടുതല്‍ നങ്കൂരങ്ങള്‍ കപ്പലിന്‍റെ മുകള്‍ഭാഗത്തുനുന്നും വെള്ളത്തിലേക്ക് ഇടുകയാണെന്ന് ഭാവിച്ചു."
31 എന്നാല്‍ പെൌലൊസ് ശതാധിപനോടും മറ്റു ഭടന്മാരോടും പറഞ്ഞു, ഇവര്‍ കപ്പലില്‍ തങ്ങിയില്ലെങ്കില്‍ നിങ്ങളുടെ ജീവനും രക്ഷപെടുകയില്ല."
32 അതുകൊണ്ട് ഭടന്മാര്‍ കയറുകള്‍ മുറിയ്ക്കുകയും രക്ഷാവഞ്ചി വെള്ളത്തിലേക്ക് ഇടുകയും ചെയ്തു."
33 നേരം വെളുക്കുംമുന്പ് എന്തെങ്കിലും ആഹാരം കഴിയ്ക്കാന്‍ പെൌലൊസ് ജനങ്ങളെ നിര്‍ബന്ധിച്ചു. അവന്‍ പറഞ്ഞു, “കഴിഞ്ഞ രണ്ടാഴ്ചകളായി നിങ്ങള്‍ ആകാംക്ഷാഭരിതരായിട്ട് ഇരിക്കുകയായിരുന്നു. നിങ്ങളൊന്നും കഴിച്ചിട്ടുമില്ല."
34 ഇപ്പോഴെന്തെങ്കിലും കഴിയ്ക്കുവാന്‍ ഞാന്‍ നിങ്ങളോട് അപേക്ഷിക്കുന്നു. നിങ്ങള്‍ക്കു ജീവന്‍ നിലനിര്‍ത്തണമല്ലോ. ആരുടെയും ഒരു മുടി പോലും നഷ്ടപ്പെടുകയില്ല."
35 അവനിതു പറഞ്ഞതിനു ശേഷം ഏതാനും അപ്പമെടുത്ത് അതിനു ദൈവത്തോടു നന്ദി പറഞ്ഞു. അവന്‍ ഒരു കഷണം മുറിച്ചെടുത്ത് തിന്നു തുടങ്ങി."
36 എല്ലാവരും സന്തുഷ്ടരായി. അവരെല്ലാം ആഹാരം കഴിച്ചു തുടങ്ങി."
37 ഞങ്ങളെല്ലാവരും കൂടി ഇരുന്നൂറ്റി എഴുപത്തിയാറു പേരുണ്ടായിരുന്നു."
38 ആവശ്യമുള്ളത്ര ഞങ്ങള്‍ തിന്നു. എന്നിട്ട് മിച്ചമുള്ള ധാന്യം കടലിലേക്കെറിഞ്ഞ് അവര്‍ കപ്പലിന്‍റെ ഭാരം കുറച്ചു തുടങ്ങി."
39 നേരം പുലര്‍ന്നപ്പോള്‍ അവര്‍ കര കണ്ടു. പക്ഷേ അത് ഏതു സ്ഥലമാണെന്ന് അവര്‍ക്ക് മനസ്സിലായില്ല. അവര്‍ ഒരു ഉള്‍ക്കടലും തീരവും കണ്ടു. കഴിയുമെങ്കില്‍ കപ്പല്‍ തീരത്തടുപ്പിക്കാന്‍ അവര്‍ ആഗ്രഹിച്ചു."
40 നങ്കൂരത്തെ താങ്ങി നിര്‍ത്തിയിരുന്ന കയറുകള്‍ അവര്‍ മുറിയ്ക്കുകയും ചെയ്തു. എന്നിട്ടവര്‍ മുന്നിലത്തെ പായ നിവര്‍ത്തി തീരത്തേക്ക് കപ്പല്‍ ഓടിച്ചു."
41 പക്ഷേ കപ്പലൊരു മണല്‍ത്തിട്ടയില്‍ ഇടിച്ചു. കപ്പലിന്‍റെ മുന്‍ഭാഗം അതില്‍ ഉറച്ചു. കപ്പലിന് അനങ്ങാന്‍ കഴിഞ്ഞില്ല. അപ്പോള്‍ വലിയ തിരമാലകള്‍ വന്ന് കപ്പലിന്‍റെ പിന്‍ഭാഗത്തെ കഷണങ്ങളായി തകര്‍ത്തു."
42 തടവുകാര്‍ ആരും നീന്തി രക്ഷപ്പെടാതിരിക്കാന്‍ ഭടന്മാര്‍ അവരെ കൊല്ലാന്‍ തീരുമാനിച്ചു."
43 പക്ഷേ ശതാധിപന്‍ പെൌലൊസിനെ കൊല്ലാതിരിക്കാന്‍ ആഗ്രഹിച്ചു. അതിനാല്‍ അയാള്‍ മറ്റു തടവുകാരെ വധിക്കാന്‍ അനുവദിച്ചില്ല. നീന്തലറിയാവുന്നവര്‍ ആദ്യം വെള്ളത്തില്‍ ചാടി നീന്തി കരയിലേക്കു പോകുവാന്‍ യൂലിയൊസ് ജനങ്ങളോടു പറഞ്ഞു."
44 ചിലര്‍ മരക്കഷണങ്ങളും കപ്പലിന്‍റെ തകര്‍ന്ന ഭാഗങ്ങളും ഉപയോഗിച്ച് കരയിലേക്ക് നീന്തി. അങ്ങനെ എല്ലാവരും കരയ്ക്കടുത്തു. ആരും മരണമടഞ്ഞില്ല."
1 കരയിലേക്കു രക്ഷപെട്ടു കഴിഞ്ഞപ്പോള്‍ അതു മെലിത്താ ദ്വീപാണെന്നു ഞങ്ങള്‍ക്കു മനസ്സിലായി."
2 അപ്പോള്‍ മഴ പെയ്തിരുന്നതുകൊണ്ട് നല്ല തണുപ്പായിരുന്നു. എന്നാല്‍ അവിടെ താമസിച്ചിരുന്നവര്‍ ഞങ്ങളോടു വളരെ കരുണ കാട്ടി. അവര്‍ ഞങ്ങള്‍ക്കായി തീ കൂട്ടുകയും ഞങ്ങളെ ക്ഷണിയ്ക്കുകയും ചെയ്തു."
3 പെൌലൊസ് ഒരു വലിയ കൂന്പാരം വിറകു സംഭരിച്ചു. അവന്‍ ഓരോ വിറകും തീയിലിട്ടു. ഒരു വിഷപ്പാന്പ് തീയുടെ ചൂടു മൂലം പുറത്തേക്കു വന്നു പെൌലൊസിന്‍റെ കൈയ്യില്‍ കടിച്ചു."
4 പാന്പ് പെൌലൊസിന്‍റെ കയ്യില്‍ തൂങ്ങിക്കിടക്കുന്നത് നാട്ടുകാര്‍ കണ്ടു. അവര്‍ പറഞ്ഞു, “ഈ മനുഷ്യന്‍ ഒരു കൊലയാളിയായിരിക്കണ! കടലില്‍ വച്ചയാള്‍ മരിച്ചില്ല. എങ്കിലും അവന്‍ ജീവനോടെ ഇരിക്കാന്‍ നീതി അനുവദിക്കുന്നില്ല.”"
5 പക്ഷേ പെൌലൊസ് പാന്പിനെ കുടഞ്ഞു തീയിലേക്കിട്ടു. അവനു മുറിവേറ്റിരുന്നില്ല."
6 അയാള്‍ക്കു നീരു വരുമെന്നും പെട്ടെന്നു താഴെ വീണു മരിക്കുമെന്നും അവര്‍ കരുതി. അവര്‍ വളരെ നേരം പെൌലൊസിനെ നിരീക്ഷിച്ചെങ്കിലും അയാള്‍ക്കു കുഴപ്പമൊന്നും സംഭവിച്ചില്ല. അതിനാല്‍ പെൌലൊസിനോട് അവര്‍ക്കുണ്ടായിരുന്ന അഭിപ്രായം മാറി. അവര്‍ പറഞ്ഞു, “അവന്‍ ഒരു ദൈവമാണ്!”"
7 ആ പ്രദേശത്തു കുറച്ചു കൃഷിഭൂമി ഉണ്ടായിരുന്നു. പുബ്ളിയൊസ് എന്നു പേരായ വളരെ പ്രധാനപ്പെട്ട ഒരാളുടേതായിരുന്നു ആ കൃഷിയിടം. അയാള്‍ ഞങ്ങളെ തന്‍റെ വീട്ടിലേക്കു ക്ഷണിച്ചു. പുബ്ളിയൊസ് തങ്ങളോടു വളരെ കാരുണ്യം കാട്ടി. ഞങ്ങള്‍ മൂന്നു ദിവസം അയാളുടെ വീട്ടില്‍ തങ്ങി."
8 പുബ്ളിയൊസിന്‍റെ അപ്പന്‍ ഒരു ശയ്യാവലംബിയായ രോഗിയായിരുന്നു. പനിയും വയറുകടിയും അദ്ദേഹത്തെ ബാധിച്ചിരുന്നു. പെൌലൊസ് അദ്ദേഹത്തിന്‍റെ അടുത്തു ചെന്ന് അദ്ദേഹത്തിനു വേണ്ടി പ്രാര്‍ത്ഥിച്ചു. തന്‍റെ കൈകള്‍ അദ്ദേഹത്തിന്‍റെ മേല്‍ വച്ച് പെൌലൊസ് ആ മനുഷ്യന്‍റെ രോഗം ഭേദമാക്കി."
9 അതിനുശേഷം ആ ദ്വീപിലെ എല്ലാ രോഗികളും പെൌലൊസിന്‍റെ അടുത്തെത്തി. അവരെയൊക്കെ പെൌലൊസ് സുഖപ്പെടുത്തുകയും ചെയ്തു."
10 [This verse may not be a part of this translation]"
11 [This verse may not be a part of this translation]"
12 ഞങ്ങള്‍ കപ്പല്‍ സുറാക്കൂസില്‍ അടുപ്പിച്ചു. അവിടെ മൂന്നു ദിവസം തങ്ങിയതിനു ശേഷം ഞങ്ങള്‍ യാത്ര തുടര്‍ന്നു."
13 പിന്നീട് ഞങ്ങള്‍ രെഗ്യൊനിലെത്തി. അടുത്ത ദിവസം തെക്കുപടിഞ്ഞാറുനിന്ന് ഒരു കാറ്റ് അടിയ്ക്കാന്‍ തുടങ്ങി. അതിനാല്‍ ഞങ്ങള്‍ക്ക് പിറ്റേന്ന് പുത്യൊലില്‍ എത്താന്‍ കഴിഞ്ഞു."
14 അവിടെ ഞങ്ങള്‍ ഏതാനും സഹോദരന്മാരെ കണ്ടെത്തി. അവര്‍ ഞങ്ങളെ ഒരാഴ്ച അവിടെ തങ്ങാന്‍ ക്ഷണിച്ചു. അവസാനം ഞങ്ങള്‍ റോമയിലേക്കു വന്നു."
15 ഞങ്ങളെത്തിയ വിവരം റോമയിലെ വിശ്വാസികള്‍ അറിഞ്ഞു. അവര്‍ അപ്പിയൂസിലെ ചന്തയിലും മൂന്നു സത്രങ്ങളിലും ഞങ്ങളെ കാണാനെത്തി. അവരെ കണ്ടപ്പോള്‍ പെൌലൊസിനു ധൈര്യമായി. അവര്‍ ദൈവത്തോടു നന്ദി പറഞ്ഞു."
16 പിന്നീട് ഞങ്ങള്‍ റോമയിലേക്കു പോയി. അവിടെ പെൌലൊസിനെ ഒറ്റയ്ക്കു താമസിക്കാന്‍ അനുവദിച്ചു. എങ്കിലും ഒരു ഭടന്‍ അവനു കാവലുണ്ടായിരുന്നു."
17 മൂന്നു ദിവസങ്ങള്‍ കഴിഞ്ഞ് പെൌലൊസ് ഏറ്റവും പ്രധാനപ്പെട്ട യെഹൂദരില്‍ ചിലരെ വിളിച്ചു കൂട്ടി. പെൌലൊസ് പറഞ്ഞു, “എന്‍റെ യെഹൂദസഹോദരന്മാരേ, ഞാന്‍ നമ്മുടെ ആളുകള്‍ക്കു വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. നമ്മുടെ പൂര്‍വ്വികരുടെ ആചാരങ്ങളെയും ഞാന്‍ നിഷേധി ച്ചിട്ടില്ല. എന്നാലും യെരൂശലേമില്‍ എന്നെ തടവുകാരനാക്കി റോമാക്കാര്‍ക്കു നല്‍കപ്പെട്ടു."
18 റോമാക്കാര്‍ എന്നെ വിചാരണ ചെയ്തു. എന്നാല്‍ എന്നെ കൊല്ലാന്‍ ഒരു കാരണവും അവര്‍ക്കു കണ്ടുപിടിക്കാനായില്ല. അതിനാലവര്‍ക്കു എന്നെ സ്വതന്ത്രനാക്കണമായിരുന്നു."
19 പക്ഷേ എന്‍റെ ആളുകള്‍ അത് ഇഷ്ടപ്പെട്ടില്ല. അതിനാല്‍ കൈസര്‍ വിചാരണ നടത്തണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ യെഹൂദര്‍ എന്തെങ്കിലും തെറ്റു ചെയ്തതായി ഞാന്‍ പറയുന്നില്ല."
20 അതിനാലാണ് ഞാന്‍ നിങ്ങളെ കണ്ട് ഇതൊക്കെ പറയാന്‍ ആഗ്രഹിച്ചത്. യിസ്രായേലിന്‍റെ പ്രതീക്ഷയെച്ചൊല്ലിയാണ് ഞാന്‍ ഈ ചങ്ങലയാല്‍ ബന്ധിക്കപ്പെട്ടിരിക്കുന്നത്.”"
21 യെഹൂദര്‍ പെൌലൊസിനോടു മറുപടി പറഞ്ഞു, “യെഹൂദ്യയില്‍ നിന്നും നിന്നെപ്പറ്റി ഒരു കത്തും ഞങ്ങള്‍ക്കു ലഭിച്ചിട്ടില്ല. അവിടെനിന്നും വന്ന ഒരു യെഹൂദസഹോദരനും നിന്നെപ്പറ്റി ഒന്നും പറയുകയോ കുറ്റപ്പെടുത്തുകയോ ചെയ്തിട്ടില്ല."
22 ഞങ്ങള്‍ക്കു നിന്‍റെ ആശയങ്ങള്‍ കേള്‍ക്കണം. എല്ലായിടവും എല്ലാവരും ഈ സംഘത്തിനെതിരെ സംസാരിക്കുന്നുവെന്നു ഞങ്ങള്‍ക്കറിയാം."
23 പെൌലൊസും യെഹൂദരും യോഗം ചേരാന്‍ ഒരു ദിവസം നിശ്ചയിച്ചു. ആ ദിവസം വളരെ അധികം യെഹൂദര്‍ അവന്‍ വസിക്കുന്ന വീട്ടില്‍ ചെന്ന് അവനെ കണ്ടു. പെൌലൊസ് അവരോടെല്ലാം ദിവസം മുഴുവന്‍ സംസാരിച്ചു. ദൈവരാജ്യത്തെപ്പറ്റി അവന്‍ അവര്‍ക്കു വിശദീകരിച്ചു കൊടുത്തു. യേശുവില്‍ വിശ്വസിക്കാന്‍ പെൌലൊസ് അവരെ പ്രേരിപ്പിച്ചു. അതിനായി മോശെയുടെ ന്യായപ്രമാണവും പ്രവാചകരുടെ വചനങ്ങളും ഉപയോഗിച്ചു."
24 പെൌലൊസ് പറഞ്ഞത് ചിലര്‍ സ്വീകരിക്കുകയും മറ്റു ചിലര്‍ നിരാകരിക്കുകയും ചെയ്തു."
25 അവര്‍ക്കൊരു ന്യായമുണ്ടായിരുന്നു. യെഹൂദര്‍ പോകാനൊരുങ്ങവേ പെൌലൊസ് അവരോടു പറഞ്ഞു: “പരിശുദ്ധാത്മാവ് യെശയ്യാപ്രവാകനിലൂടെ നിങ്ങളുടെ പിതാക്കന്മാരോട് സത്യമായതു പറഞ്ഞു. അവന്‍ പറഞ്ഞു:"
26 ‘നീ ചെന്ന് ഈ ആളുകളോട് പറയുക: നിങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കും, പക്ഷേ നിങ്ങള്‍ മനസ്സിലാക്കില്ല! നിങ്ങള്‍ നോക്കിക്കാണും, പക്ഷേ നിങ്ങള്‍ കാണുന്നതു മനസ്സിലാക്കാനാവില്ല."
27 അതെ, ഈ ആളുകളുടെ ഹൃദയങ്ങള്‍ കഠിനമായിരിക്കുന്നു. ഇവര്‍ക്കു ചെവിയുണ്ടെങ്കിലും ഇവര്‍ കേള്‍ക്കുന്നില്ല. ഇവര്‍ സത്യം കാണാന്‍ മടിക്കുന്നു. അതിനാല്‍ ഇവര്‍ കണ്ണുകള്‍കൊണ്ട് കാണുന്നില്ല. ചെവികള്‍കൊണ്ട് കേള്‍ക്കുന്നില്ല. ഒന്നും മനസ്സിലാക്കുന്നുമില്ല. ഇവരെ സുഖപ്പെടുത്താന്‍ എന്നിലേക്കു തിരിയുന്നുമില്ല.’ യെശയ്യാവ് 6:9-10"
28 “അതുകൊണ്ട് ദൈവത്തിന്‍റെ രക്ഷയെ ജാതികളിലേക്ക് അയച്ചിരിക്കുന്നുവെന്ന് നിങ്ങളെ അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവര്‍ ശ്രദ്ധിക്കും.”"
29 [This verse may not be a part of this translation]"
30 പെൌലൊസ് രണ്ടു വര്‍ഷം ആ വാടകവീട്ടില്‍ താമസിച്ചു. തന്നെ കാണാന്‍ എത്തിയവരെയൊക്കെ അവന്‍ സ്വീകരിച്ചു."
31 ദൈവരാജ്യത്തെപ്പറ്റി പെൌലൊസ് പ്രസംഗിച്ചു, കര്‍ത്താവായ യേശുക്രിസ്തുവിനെപ്പറ്റി അവന്‍ പഠിപ്പിച്ചു. അവന്‍ വളരെ ധൈര്യത്തോടെ ചെയ്ത ഈ പ്രവൃത്തികള്‍ തടയാന്‍ ആരും ശ്രമിച്ചുമില്ല."