1

1 പ്രിയപ്പെട്ട തെയോഫിലോസേ, നമ്മുടെയിടയില്‍ നടന്ന കാര്യങ്ങളുടെ പ്രസക്തമായ വിവരണം എഴുതുവാന്‍ വളരെയാളുകള്‍ ശ്രമിച്ചിട്ടുണ്ട്."

2 ആരംഭം മുതല്‍ എല്ലാം കാണുകയും അവന്‍റെ സന്ദേശം ജനങ്ങളോട് പറയുകയും ചെയ്തതുകൊണ്ട് ദൈവത്തെ ശുശ്രൂഷിച്ചവര്‍ നമുക്കു കൈമാറിയ കാര്യങ്ങള്‍ തന്നെയാണവ."

3 പ്രഭോ! ഞാനെല്ലാക്കാര്യവും ആദ്യം മുതല്‍ തന്നെ ശ്രദ്ധാപൂര്‍വ്വം പഠിച്ചു. അപ്പോഴെനിക്കു തോന്നി നിനക്കു വേണ്ടി അതെഴുതണമെന്ന്. അതിനാല്‍ ഞാനതെല്ലാം ക്രമപ്പെടുത്തി ഒരു പുസ്തകമെഴുതി."

4 നിന്നെ അറിയിച്ച കാര്യങ്ങള്‍ സത്യമാ ണെന്നു നീ മനസ്സിലാക്കുന്നതിനാണ് ഞാനിതെഴുതിയത്."

5 ഹെരോദാവ് യെഹൂദ്യരാജ്യത്തെ രാജാവായിരുന്ന കാലത്ത് സെഖര്യാവ് എന്നൊരു പുരോഹിതന്‍ ഉണ്ടായിരുന്നു. അബീയായുടെ ഗണത്തില്‍പ്പെട്ടവനായിരുന്നു അവന്‍. അഹരോന്‍റെ കുടുംബത്തില്‍നിന്നുള്ളവളായിരുന്നു സെഖര്യാവിന്‍റെ ഭാര്യ എലീശബെത്ത്."

6 ദൈവത്തിന്‍റെ മുന്പില്‍ അവര്‍ നല്ലവരായിരുന്നു. ദൈവത്തിന്‍റെ കല്പനകളെല്ലാം അവര്‍ അനുസരിക്കുകയും മുടക്കം വരാതെ വിശ്വസ്തതയോടെ പാലിക്കുകയും ജനങ്ങളോട് അങ്ങനെ ചെയ്യാന്‍ പറയുകയും ചെയ്തു."

7 പക്ഷേ സെഖര്യാവിനും എലീശബെത്തിനും കുട്ടികളില്ലായിരുന്നു. എലീശബെത്ത് വന്ധ്യയായിരുന്നു, ഇരുവരും വൃദ്ധരുമായിരുന്നു."

8 സെഖര്യാവ് ദൈവസന്നിധിയില്‍ പുരോഹിതനായി സേവനമനുഷ്ഠിക്കുകയായിരുന്നു. അയാളുടെ ഗണത്തിന്‍റെ ഊഴമായിരുന്നു അപ്പോള്‍."

9 ദൈവത്തിന്‍റെ മുന്പില്‍ ധൂമാര്‍പ്പണം നടത്താന്‍ പുരോഹിതര്‍ ഒരു പുരോഹിതനെ എപ്പോഴും തെരഞ്ഞെടുക്കുമായിരുന്നു. സെഖര്യാവിനെ അത്തവണ അത് ചെയ്യുന്നതിന് തെരഞ്ഞെടുത്തു. അതിനാലയാള്‍ കര്‍ത്താവിന്‍റെ ദൈവാലയത്തിനുള്ളിലേക്കു കടന്നു."

10 പുറത്ത് അനേകമനേകം ആള്‍ക്കാര്‍ ഉണ്ടായിരുന്നു. ധൂമാര്‍പ്പണം നടക്കുന്പോള്‍ അവര്‍ പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു."

11 അപ്പോള്‍ ധൂമബലപീഠത്തിനു വലതുവശത്തായി ദൈവത്തിന്‍റെ ദൂതന്‍ സെഖര്യാവിനു മുന്പില്‍ വന്നുനിന്നു."

12 ദൂതനെ കണ്ടപ്പോള്‍ സെഖര്യാവിന് പരിഭ്രമവും വളരെ ഭയവും ഉണ്ടായി."

13 പക്ഷേ ദൂതന്‍ അയാളോടു പറഞ്ഞു, “സെഖര്യാവേ, ഭയപ്പെടേണ്ട, നിന്‍റെ പ്രാര്‍ത്ഥന ദൈവം കേട്ടിട്ടുണ്ട്. നിന്‍റെ ഭാര്യ എലീശബെത്ത് ഒരാണ്‍കുഞ്ഞിനു ജന്മം നല്‍കും. നീ അവന് യോഹന്നാന്‍ എന്നു പേരിടണം."

14 നീ വളരെയധികം സന്തോഷവാനായിത്തീരും. അവന്‍റെ ജനനത്തില്‍ അനേകം പേര്‍ സന്തോഷിക്കും."

15 ദൈവത്തിന്‍റെ മുന്പില്‍ യോഹന്നാന്‍ വലിയവനായിത്തീരും. അയാള്‍ ഒരിക്കലും വീഞ്ഞോ മദ്യമോ കുടിക്കുകയില്ല. അമ്മയുടെ ഗര്‍ഭത്തിലായിരിക്കെത്തന്നെ യോഹന്നാനില്‍ പരിശുദ്ധാത്മാവ് നിറയും."

16 അനേകം യെഹൂദരെ യോഹന്നാന്‍ അവരുടെ ദൈവമായ കര്‍ത്താവിലേക്കു മടക്കിക്കൊണ്ടുവരും."

17 യോഹന്നാന്‍ ഏലീയാവിന്‍റെ ആത്മാവിലും ശക്തിയിലും കര്‍ത്താവിന്‍റെ മുന്പായി പോകും. ഏലീയാവിന്‍റെ ആത്മാവും ശക്തിയും അവനുണ്ടാകും. പിതാക്കന്മാര്‍ക്കും മക്കള്‍ക്കുമിടയില്‍ അവന്‍ സമാധാനം സ്ഥാപിക്കും. ദൈവത്തെ അനുസരിക്കാത്ത ഒട്ടേറെപ്പേരുണ്ട്. അവരെ നീതിമാന്മാരുടെ വിജ്ഞാനത്തിലേക്കു യോഹന്നാന്‍ കൊണ്ടുവരും. അങ്ങനെ കര്‍ത്താവിന്‍റെ വരവിനുവേണ്ടി അവന്‍ ജനങ്ങളെ ഒരുക്കി നിര്‍ത്തും.”"

18 സെഖര്യാവ് ദൂതനോടു ചോദിച്ചു, “നീ പറയുന്നതു സത്യമാണെന്നു ഞാനെങ്ങനെയറിയും. ഞാനൊരു വൃദ്ധനും എന്‍റെ ഭാര്യ വയസ്സേറെ ചെന്നവളുമാണ്.”"

19 ദൂതന്‍ പ്രതിവചിച്ചു, “ദൈവത്തിനു മുന്പിലുള്ള ഗബ്രിയേലാണു ഞാന്‍. നിന്നോടു സംസാരിക്കുവാനും ഈ നല്ല വര്‍ത്തമാനം നിന്നെ അറിയിക്കുവാനും ദൈവം എന്നെ അയച്ചതാണ്."

20 നോക്കൂ, ഇപ്പറഞ്ഞതെല്ലാം സംഭവിക്കുംവരെ നിനക്കു സംസാരശേഷി നഷ്ടപ്പെടുകയും നീ നിശ്ശബ്ദനാകുകയും ചെയ്യും. എന്തെന്നാല്‍, ഞാന്‍ നിന്നോടു പറഞ്ഞ കാര്യങ്ങള്‍ നീ വിശ്വസിച്ചില്ല. പക്ഷേ ഇതെല്ലാം യഥാര്‍ത്ഥത്തില്‍ സംഭവിക്കുകതന്നെ ചെയ്യും.”"

21 പുറത്ത് ജനങ്ങള്‍ സെഖര്യാവിനായി കാത്തിരിക്കുകയായിരുന്നു. ദൈവാലയത്തിനുള്ളില്‍ വളരെനേരം അയാള്‍ ഇരിക്കുന്നതില്‍ അവര്‍ അത്ഭുതപ്പെട്ടു."

22 സെഖര്യാവ് പുറത്തേക്കു വന്നു. പക്ഷേ അയാള്‍ക്കു മിണ്ടുവാനാകുമായിരുന്നില്ല. ദൈവാലയത്തിനുള്ളില്‍ വച്ച് അയാള്‍ക്കൊരു ദര്‍ശനമുണ്ടായെന്ന് ജനങ്ങള്‍ മനസ്സിലാക്കി. സെഖര്യാവിനു സംസാരിക്കാനായില്ല. അയാള്‍ അവരോട് ആംഗ്യം കാണിച്ചു."

23 തന്‍റെ ശുശ്രൂഷാ സമയം കഴിഞ്ഞപ്പോള്‍ അയാള്‍ വീട്ടിലേക്കു പോയി."

24 പിന്നീട് സെഖര്യാവിന്‍റെ ഭാര്യ എലീശബെത്ത് ഗര്‍ഭിണിയായി. അതുകൊണ്ടു അവള്‍ അഞ്ചു മാസത്തേക്കു വീടിനു പുറത്തുപോയില്ല. എലീശബെത്തു പറഞ്ഞു,"

25 “കര്‍ത്താവ് എനിക്കെന്താണു ചെയ്തിരിക്കുന്നതെന്നു നോക്കൂ. ഇപ്പോഴവന്‍ അവന്‍റെ പ്രീതി കാണിക്കുകയും കുട്ടികള്‍ ഇല്ലാത്തതുകൊണ്ട് എനിക്കു ജനത്തിനു മുന്പില്‍ ഉണ്ടായിരുന്ന അപമാനം ഇല്ലാതാക്കുകയും ചെയ്തിരിക്കുന്നു.”"

26 [This verse may not be a part of this translation]"

27 [This verse may not be a part of this translation]"

28 ദൂതന്‍ അവളുടെയടുത്തെത്തി പറഞ്ഞു, “ദൈവത്താല്‍ അനുഗ്രഹിക്കപ്പെട്ടവളേ, വന്ദനം! ദൈവം നിന്നോടൊപ്പമുണ്ട്.”"

29 പക്ഷേ ദൂതന്‍ പറഞ്ഞതുകേട്ട് മറിയയ്ക്ക് ആശയക്കുഴപ്പമുണ്ടായി. അവളത്ഭുതം കൂറി. “എന്താണ് ഈ ആശംസയുടെ അര്‍ത്ഥം?”"

30 ദൂതന്‍ അവളോടു പറഞ്ഞു, “ഭയപ്പെടാതിരിക്കൂ! മറിയേ, എന്തെന്നാല്‍ ദൈവം നിന്നില്‍ സംപ്രീതനായിരിക്കുന്നു."

31 നോക്കൂ! നീ ഗര്‍ഭവതിയാകും. ഒരാണ്‍കുഞ്ഞിനു നീ ജന്മമരുളും. നീയവന് യേശു എന്നു പേരിടേണം."

32 അവന്‍ വലിയവനായിരിക്കും. ജനങ്ങള്‍ അവനെ അത്യുന്നതന്‍റെ പുത്രനെന്നു വിളിക്കും. കര്‍ത്താവായ ദൈവം അവന് പിതാവായ ദാവീദിന്‍റെ സിംഹാസനം നല്‍കും."

33 അവന്‍ യാക്കോബിന്‍റെ ജനതയെ എക്കാലവും ഭരിക്കും. അവന്‍റെ ഭരണം ഒരിക്കലും അവസാനിക്കുകയുമില്ല.”"

34 മറിയ ദൂതനോടു ചോദിച്ചു, “അതെങ്ങനെ സംഭവിക്കും? ഞാന്‍ വിവാഹിതയല്ലല്ലോ?”"

35 ദൂതന്‍ മറിയയോടു പറഞ്ഞു, “പരിശുദ്ധാത്മാവു നിന്നില്‍ വരും. അത്യുന്നതന്‍റെ ശക്തി നിന്നില്‍ വാഴും. നിനക്കു ജനിക്കുന്ന കുഞ്ഞ് പരിശുദ്ധനാണ്. അവന്‍ ദൈവപുത്രനെന്നു വിളിക്കപ്പെടും."

36 നിന്‍റെ ബന്ധുവായ എലീശബെത്തും ഗര്‍ഭം ധരിച്ചിരിക്കുന്നു. അവള്‍ വളരെ വൃദ്ധയാണ്. എങ്കിലും അവള്‍ക്കൊരു ആണ്‍കുട്ടിയുണ്ടാകാന്‍ പോകുന്നു. എല്ലാവരും കരുതി അവള്‍ക്കിനി കുട്ടിയുണ്ടാവില്ലെന്ന്. എന്നാല്‍ അവളിപ്പോള്‍ ആറുമാസം ഗര്‍ഭിണിയാണ്."

37 ദൈവത്തിന് അസാദ്ധ്യമായി ഒന്നുമില്ല.”"

38 മറിയ പറഞ്ഞു, “കര്‍ത്താവിന്‍റെ ദാസിയാണു ഞാന്‍. നീ പറഞ്ഞതുപോലെ എനിക്കു സംഭവിക്കട്ടെ.” അനന്തരം ദൂതന്‍ അവിടം വിട്ടു പോയി."

39 മറിയ ഉടനെ യെഹൂദ്യയില്‍ മലന്പ്രദേശത്തുള്ള പട്ടണത്തിലേക്കു പോയി."

40 സെഖര്യാവിന്‍റെ വീട്ടില്‍ ചെന്ന് അവള്‍ എലീശബെത്തിനെ വണങ്ങി."

41 മറിയയുടെ അഭിവാദ്യം കേട്ട എലീശബെത്തിന്‍റെ ഗര്‍ഭത്തിലെ ശിശു ചലിച്ചു. എലീശബെത്തില്‍ പരിശുദ്ധാത്മാവ് വന്നു നിറഞ്ഞു."

42 അവള്‍ വലിയ ശബ്ദത്തില്‍ പറഞ്ഞു, “ദൈവം നിന്നെ എല്ലാ സ്ത്രീകളെക്കാളും അനുഗ്രഹിച്ചിരിക്കുന്നു. നീ പ്രസവിക്കാനിരിക്കുന്ന കുഞ്ഞും അനുഗ്രഹീതനാണ്."

43 എന്‍റെ കര്‍ത്താവിന്‍റെ അമ്മയായ നീ എന്‍റെ അടുത്തു വന്നിരിക്കുന്നു. ഇതിനായി എനിക്കെങ്ങനെ ഭാഗ്യം ലഭിച്ചു."

44 നിന്‍റെ ശബ്ദം ഞാന്‍ കേട്ടപ്പോള്‍ എന്‍റെയുള്ളിലുള്ള കുട്ടി സന്തോഷംകൊണ്ട് കുതിച്ചുതുള്ളി."

45 കര്‍ത്താവിന്‍റെ അരുളപ്പാട് വിശ്വസിച്ചതിനാല്‍ നീ അനുഗ്രഹീതയാണ്. ഇങ്ങനെയൊക്കെ സംഭവിക്കുമെന്നതു നീ വിശ്വസിച്ചു.”"

46 അനന്തരം മറിയ പറഞ്ഞു,"

47 “എന്‍റെ ആത്മാവ് കര്‍ത്താവിനെ വാഴ്ത്തുന്നു; ദൈവം എന്‍റെ രക്ഷകനാകുന്നു. അതിനാല്‍ എന്‍റെ ഹൃദയം സന്തോഷമുള്ളതാകുന്നു."

48 ദൈവം അവന്‍റെ ദാസിയുടെ താഴ്മയെ പരിഗണിച്ചിരിക്കുന്നു. ഞാന്‍ അനുഗ്രഹീതയാണെന്ന് ഇപ്പോള്‍ മുതല്‍ എല്ലാവരും പറയും."

49 എന്തെന്നാല്‍, സര്‍വ്വശക്തന്‍ എനിക്കുവേണ്ടി വലിയ കാര്യങ്ങള്‍ ചെയ്തിരിക്കുന്നു. അവന്‍റെ നാമം പരിശുദ്ധമാകുന്നു."

50 തലമുറകളായി ദൈവം തന്നെ ഭയപ്പെടുന്നവര്‍ക്കു കരുണയുള്ളവനാണ്."

51 അവന്‍റെ ഭുജം ശക്തമാണ്. സ്വയം വലിയവനെന്നു നടിക്കുകയും അഹങ്കരിക്കുകയും ചെയ്തവരെ ദൈവം ചിതറിച്ചു."

52 ഭരണാധികാരികളെ അവരുടെ സിംഹാസനത്തില്‍നിന്നും ദൈവം മറിച്ചിട്ടു. താഴ്ന്നവരെയവന്‍ ഉയര്‍ത്തി."

53 വിശക്കുന്നവര്‍ക്കു നന്മകള്‍ നല്‍കി ദൈവം അവരെ തൃപ്തിപ്പെടുത്തി. പക്ഷേ ധനവാന്മാരെയും സ്വാര്‍ത്ഥരെയും വെറുംകയ്യോടെ പറഞ്ഞയച്ചു."

54 ദൈവം യെഹൂദരെ-അവനെ സേവിക്കുന്ന അവന്‍റെ ആളുകളെയും സഹായിച്ചു."

55 അബ്രാഹാമിനോടും അയാളുടെ സന്തതിപരന്പരകളോടും, എന്നെന്നും കരുണയുള്ളവനായിരിക്കുമെന്ന് നമ്മുടെ പൂര്‍വ്വപിതാക്കളോടു വാഗ്ദാനം ചെയ്തതനുസരിച്ച് ദൈവം പ്രവര്‍ത്തിച്ചു.”"

56 മൂന്നു മാസത്തോളം എലീശബെത്തിനോടൊത്തു താമസിച്ച്, മറിയ വീട്ടിലേക്കു മടങ്ങി."

57 എലീശബെത്തിനു പ്രസവസമയമായപ്പോള്‍, അവള്‍ ഒരാണ്‍കുട്ടിയെ പ്രസവിച്ചു."

58 കര്‍ത്താവ് അവളോട് വലിയ കാരുണ്യം കാട്ടിയെന്നു കേട്ട അവളുടെ ബന്ധുക്കളും അയല്‍ക്കാരും അവളോടൊത്തു സന്തോഷിച്ചു."

59 കുട്ടിക്ക് എട്ടു ദിവസം പ്രായമായപ്പോള്‍, അവള്‍ കുട്ടിയുടെ പരിച്ഛേദനം നടത്താന്‍ വന്നു. അവര്‍ കുട്ടിയ്ക്ക് സെഖര്യാവെന്നു പേരിടാന്‍ തുനിഞ്ഞു. എന്തെന്നാല്‍ അവന്‍റെ അപ്പന്‍റെ പേര് അങ്ങനെയായിരുന്നു."

60 പക്ഷേ കുട്ടിയുടെ അമ്മ പറഞ്ഞു, “അല്ല! കുട്ടിക്കു യോഹന്നാന്‍ എന്നു പേരിടേണം.”"

61 “പക്ഷേ നിന്‍റെ കുടുംബത്തിലാര്‍ക്കും യോഹന്നാനെന്നു പേരില്ലല്ലോ? അവര്‍ എലീശബെത്തിനോടു പറഞ്ഞു."

62 അനന്തരം അവര്‍ ആംഗ്യത്തിലൂടെ കുട്ടിയുടെ അപ്പനോടു ചോദിച്ചു, “എന്തു പേരിടാനാണു നിങ്ങള്‍ക്കാഗ്രഹം?”"

63 സെഖര്യാവ് ചെറിയ എഴുത്തുമേശ ആവശ്യപ്പെട്ടു. അയാളെഴുതി, “അവന്‍റെ പേര് യോഹന്നാന്‍ എന്നാകുന്നു.” എല്ലാവരും അത്ഭുതപ്പെട്ടു."

64 അപ്പോളയാള്‍ക്ക് വീണ്ടും സംസാരിക്കാമെന്നായി. അയാള്‍ ദൈവത്തെ സ്തുതിക്കാന്‍ തുടങ്ങി."

65 അവരുടെ എല്ലാ അയല്‍ക്കാരും ഭയചകിതരായി. ഈ സംഭവങ്ങള്‍ യെഹൂദ്യയിലെ മലന്പ്രദേശങ്ങളിലെങ്ങും പരന്നു."

66 കേട്ടവരുടെ മനസ്സില്‍ അത് ആഴത്തില്‍ പതിഞ്ഞു, “ഈ കുട്ടി ആരായിത്തീരും?” അവര്‍ വിചാരിച്ചു. ദൈവം അവനോടൊപ്പം ആയതുകൊണ്ടാണിതെന്നവര്‍ പറഞ്ഞു."

67 അനന്തരം യോഹന്നാന്‍റെ അപ്പനായ സെഖര്യാവില്‍ പരിശുദ്ധാത്മാവ് വന്നു നിറഞ്ഞു. എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നയാള്‍ പറഞ്ഞു:"

68 “യിസ്രായേലിന്‍റെ ദൈവമായ കര്‍ത്താവിനെ വാഴ്ത്തുവിന്‍. തന്‍റെ ജനങ്ങളെ സഹായിക്കുന്നതിന് ദൈവമിതാ എത്തിയിരിക്കുന്നു. അവന്‍ അവര്‍ക്കു സ്വാതന്ത്യവും നല്‍കിയിരിക്കുന്നു."

69 ദൈവദാസനായ ദാവീദിന്‍റെ കുടുംബത്തില്‍ ദൈവം നമുക്കു ശക്തനായൊരു രക്ഷകനെ നല്‍കിയിരിക്കുന്നു."

70 അവനിതു ചെയ്യുമെന്ന് ദൈവം വളരെ മുന്പു ജീവിച്ചിരുന്ന വിശുദ്ധപ്രവാചകന്മാര്‍ മുഖേന അരുളിച്ചെയ്തിരുന്നു."

71 നമ്മുടെ ശത്രുക്കളില്‍നിന്നും നമ്മെ വെറുക്കുന്നവരുടെ കൈകളില്‍ നിന്നും ദൈവം നമ്മെ രക്ഷിക്കും."

72 നമ്മുടെ പിതാക്കന്മാരോട് അവന്‍ കരുണ ഉള്ളവനായിരിക്കുമെന്ന് ദൈവം അരുളിച്ചെയ്തു. തന്‍റെ വിശുദ്ധവാഗ്ദാനത്തെപ്പറ്റി അദ്ദേഹം ഓര്‍ക്കുകയും ചെയ്തു."

73 നമുക്കു ദൈവത്തെ ഭയം കൂടാതെ ശുശ്രൂഷിക്കാനുതകും വിധം ശത്രുക്കളുടെ ശക്തിയില്‍നിന്നും"

74 നമ്മെ രക്ഷിക്കുമെന്ന് ദൈവം നമ്മുടെ പിതാവായ അബ്രാഹാമിനു വാഗ്ദാനം ചെയ്തു."

75 ജീവിച്ചിരിക്കുന്ന കാലത്തോളം ദൈവത്തിന്‍റെ മുന്പില്‍ നാം വിശുദ്ധരും നീതിബോധമുള്ളവരും ആയിരിക്കണം."

76 കുഞ്ഞേ, ഇപ്പോള്‍ നീ അത്യുന്നതന്‍റെ പ്രവാചകനെന്നു വിളിക്കപ്പെടും. കര്‍ത്താവിനു മുന്പെ ചെന്ന് നീ അവന്‍റെ വരവിന് ജനങ്ങളെ സന്നദ്ധരാക്കുകയും"

77 തന്‍റെ ജനത്തിന്‍റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ട് അവര്‍ രക്ഷിക്കപ്പെടുകയും ചെയ്യുമെന്ന് നീ അവരെ അറിയിക്കും."

78 ദൈവത്തിന്‍റെ സ്നേഹദയയാല്‍ സ്വര്‍ഗ്ഗത്തില്‍നിന്നൊരു പുതുദിനം നമ്മുടെമേല്‍ തിളങ്ങും."

79 ഇരുട്ടിലും മരണഭയത്തിലും ജീവിക്കുന്ന മനുഷ്യരെ ദൈവം സഹായിക്കും. സമാധാനത്തിലേക്കുള്ള വഴിയേ, അവന്‍ നമ്മെ നടത്തും.”"

80 ആത്മാവില്‍ ശക്തിയുള്ളവനായി യോഹന്നാന്‍ വളര്‍ന്നു. യിസ്രായേല്‍ക്കാരോട് പ്രസംഗിക്കാന്‍ വരുംവരെ യോഹന്നാന്‍ എല്ലാവരില്‍നിന്നും അകന്ന് ഒരിടത്ത് താമസിച്ചു."

2

1 അക്കാലത്തു റോമാചക്രവര്‍ത്തിയായിരുന്ന ഔഗുസ്തോസ്, റോമാസാമ്രാജ്യത്തിലുള്ള എല്ലാവരും ഒരു ജനസംഖ്യ കണക്കെടുപ്പു പുസ്തകത്തില്‍ തങ്ങളുടെ പേരു ചേര്‍ക്കണമെന്ന് ഒരു കല്പന പുറപ്പെടുവിച്ചു."

2 അത് ആദ്യത്തെ കണക്കെടുപ്പായിരുന്നു. കുറേന്യൊസ് ആയിരുന്നു അപ്പോള്‍ സറിയയുടെ ഗവര്‍ണ്ണര്‍."

3 എല്ലാ ജനങ്ങളും കണക്കെടുപ്പില്‍ പേരു ചേര്‍ക്കാന്‍ അവരവരുടെ പട്ടണങ്ങളിലേക്കു പോയി."

4 അതിനാല്‍ ഗലീലയിലെ പട്ടണമായ നസറെത്തില്‍നിന്നും യോസേഫ് പുറപ്പെട്ടു. യെഹൂദ്യയിലെ ബേത്ലേഹേമിലെക്കാണയാള്‍ പോയത്. ദാവീദിന്‍റെ പട്ടണമെന്നാണവിടം അറിയപ്പെട്ടിരുന്നത്. ദാവീദിന്‍റെ ഗോത്രത്തിലുള്‍പ്പെട്ടതിനാലാണ് യോസേഫ് അങ്ങോട്ടു പോയത്."

5 യോസേഫ് തന്‍റെ പ്രതിശ്രുതവധു മറിയയോടൊപ്പമാണ് പേരു ചേര്‍ത്തത്. (മറിയ അപ്പോള്‍ ഗര്‍ഭവതിയായിരുന്നു)"

6 അവര്‍ ബേത്ലേഹേമിലായിരുന്നപ്പോള്‍ മറിയയ്ക്കു പ്രസവസമയമടുത്തു."

7 അവള്‍ അവളുടെ ആദ്യത്തെ കുട്ടിക്കു ജന്മമരുളി. സത്രത്തില്‍ ഒരു മുറിയും ഒഴിഞ്ഞിരുന്നില്ല. അതിനാലവര്‍ കുഞ്ഞിനെ തുണിയില്‍ പൊതിഞ്ഞ് ഒരു പുല്‍ത്തൊഴുത്തില്‍ കിടത്തി."

8 ആ രാത്രി ചില ഇടയന്മാര്‍ ആടുകളെയും കാത്തുകൊണ്ട് വെളിന്പ്രദേശങ്ങളിലുണ്ടായിരുന്നു."

9 ദൈവത്തിന്‍റെ ഒരു ദൂതന്‍ അവര്‍ക്കു മുന്പില്‍ വന്നുനിന്നു. കര്‍ത്താവിന്‍റെ പ്രകാശം അവര്‍ക്കു ചുറ്റും തിളങ്ങി. ഇടയന്മാര്‍ വളരെ ഭയമുള്ളവരായി."

10 ദൂതന്‍ അവരോടു പറഞ്ഞു, “ഭയപ്പെടരുത്, എന്തെന്നാല്‍ ഞാന്‍ നിങ്ങളോട് ചില നല്ല വാര്‍ത്തകള്‍ പറയാന്‍ പോകുന്നു. എല്ലാ ജനങ്ങളെയും അതു സന്തോഷിപ്പിക്കും."

11 ഇന്ന് ദാവീദിന്‍റെ പട്ടണത്തില്‍ നിങ്ങളുടെ രക്ഷകന്‍ പിറന്നിരിക്കുന്നു. കര്‍ത്താവായ ക്രിസ്തുവാണവന്‍."

12 ഒരു പുല്‍ത്തൊഴുത്തില്‍ തുണിയില്‍ പൊതിഞ്ഞു കിടക്കുന്ന ഒരു ശിശുവിനെ നിങ്ങള്‍ കാണും. അങ്ങനെ നിങ്ങളവനെ അറിയും.”"

13 പെട്ടെന്ന് ഒരു വലിയ സംഘം ദൂതന്മാര്‍ ആദ്യത്തെ ദൂതനോടു ചേര്‍ന്നു. എല്ലാവരും ഇങ്ങനെ ദൈവത്തെ വാഴ്ത്തി:"

14 “സ്വര്‍ഗ്ഗത്തില്‍ ദൈവത്തിനു മഹത്വം. ഭൂമിയില്‍ ദൈവം പ്രസാദിക്കുന്നവര്‍ക്ക് സമാധാനം.”"

15 ദൂതന്മാര്‍ ഇടയന്മാരെ വിട്ട് സ്വര്‍ഗ്ഗത്തിലേക്ക് മടങ്ങി. ഇടയന്മാര്‍ പരസ്പരം പറഞ്ഞു, “നമുക്കു ബേത്ലേഹേമില്‍ പോയി നടന്നതെന്താണെന്നു കാണാം. കര്‍ത്താവ് നമ്മോടു പറഞ്ഞത് നമുക്കവിടെ കാണാം.”"

16 അതിനാല്‍ ഇടയന്മാര്‍ വേഗം യോസേഫിനെയും മറിയയെയും കണ്ടെത്തി. കുഞ്ഞ് പുല്‍ക്കൂട്ടില്‍ കിടക്കുകയായിരുന്നു."

17 ഇടയന്മാര്‍ കുഞ്ഞിനെ കണ്ടു. കുഞ്ഞിനെപ്പറ്റി ദൂതന്മാര്‍ പറഞ്ഞതവര്‍ പറഞ്ഞു."

18 ഇടയന്മാര്‍ പറഞ്ഞ സംഗതികള്‍ കേട്ട് എല്ലാവര്‍ക്കും അത്ഭുതമായി."

19 മറിയ എല്ലാക്കാര്യവും ഹൃദയത്തിലൊളിച്ചു വയ്ക്കുകയും അവയെപ്പറ്റി ചിന്തിക്കുകയും ചെയ്തു."

20 ഇടയന്മാര്‍ തങ്ങളുടെ ആടുകളുടെ അടുത്തേക്കു മടങ്ങി. ദൂതന്‍ അവരോടു പറഞ്ഞതുപോലെ കാണുവാനും കേള്‍ക്കുവാനുമായതില്‍ അവര്‍ ദൈവത്തെ സ്തുതിക്കുകയും നന്ദി പറയുകയും ചെയ്തു."

21 കുട്ടിക്ക് എട്ടുദിവസം പ്രായമായപ്പോള്‍ അവന്‍റെ പരിച്ഛേദന കര്‍മ്മം നടത്തി. യേശുവെന്നു പേരുമിട്ടു. കുട്ടി മറിയയുടെ ഗര്‍ഭത്തില്‍ വളരാന്‍ തുടങ്ങും മുന്പുതന്നെ ദൂതന്‍ പറഞ്ഞതനുസരിച്ചാണ് ഈ പേരിട്ടത്. യേശു ദൈവാലയത്തില്‍ സമര്‍പ്പിക്കപ്പെടുന്നു"

22 മോശെയുടെ ന്യായപ്രമാണം പഠിപ്പിക്കുന്നതനുസരിച്ച് യോസേഫിനും മറിയയ്ക്കും ശുദ്ധീകരണത്തിനുള്ള സമയമായി. അവര്‍ യേശുവിനെ കര്‍ത്താവിനു സമര്‍പ്പിക്കാനായി യെരൂശലേമില്‍ കൊണ്ടുവന്നു."

23 കര്‍ത്താവിന്‍റെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്നു: “ഓരോ കുടുംബത്തിലെയും ആദ്യത്തെ കുട്ടി ‘കര്‍ത്താവിന്‍റെ പരിശുദ്ധന്‍’ എന്നറിയപ്പെടും.”"

24 ജനങ്ങള്‍ ഒരു യാഗം നല്‍കണമെന്നും കര്‍ത്താവിന്‍റെ ന്യായപ്രമാണം അനുശാസിക്കുന്നു. “രണ്ടു ഇണപ്രാവുകളെയോ രണ്ടു മാടപ്പിറാക്കുഞ്ഞുങ്ങളെയോ യാഗം നല്‍കണം.” അതിനാല്‍ യോസേഫും മറിയയും യെരൂശലേമില്‍ അതു ചെയ്യുന്നതിനെത്തി."

25 യെരൂശലേമില്‍ ശിമ്യോന്‍ എന്നു പേരായ ഒരാള്‍ ജീവിച്ചിരുന്നു. അദ്ദേഹം നല്ലവനും ഭക്തിയുള്ളവനും ആയിരുന്നു. ദൈവം യിസ്രായേലിനെ സഹായിക്കുന്ന സമയത്തിനായി കാത്തുനില്‍ക്കുകയായിരുന്നു ശിമ്യോന്‍. അവനില്‍ പരിശുദ്ധാത്മാവ് കുടികൊണ്ടിരുന്നു."

26 കര്‍ത്താവിന്‍റെ ക്രിസ്തുവിനെ കാണുംമുന്പ് താന്‍ മരിക്കില്ലെന്ന് പരിശുദ്ധാത്മാവ് അയാളോടു പറഞ്ഞിരുന്നു."

27 ആത്മാവ് ശിമ്യോനെ ദൈവാലയത്തിലേക്കു നയിച്ചു. യെഹൂദാന്യായപ്രമാണം അനുശാസിക്കുന്നതു ചെയ്യുന്നതിനു മറിയയും യോസേഫും അവിടെയെത്തിയിരുന്നു. ഉണ്ണിയേശുവിനെയും അവര്‍ കൊണ്ടുവന്നിരുന്നു."

28 കുഞ്ഞിനെ കൈകളിലെടുത്ത് ശിമ്യോന്‍ ദൈവത്തിനു നന്ദി പറഞ്ഞു:"

29 “കര്‍ത്താവേ അങ്ങയുടെ ദാസനായ എന്നെ, ഇപ്പോള്‍ അങ്ങയുടെ വാഗ്ദാനമനുസരിച്ച് സമാധാനമായി മരിക്കാ നനുവദിക്കൂ."

30 ഞാനെന്‍റെ കണ്ണുകള്‍കൊണ്ട് അങ്ങയുടെ രക്ഷയെ കണ്ടു."

31 എല്ലാവര്‍ക്കുമായി അങ്ങ് അവനെ ഒരുക്കിയിരിക്കുന്നു."

32 ജാതികള്‍ക്ക് അങ്ങയുടെ മാര്‍ഗ്ഗം കാണിക്കുന്ന പ്രകാശമാണവന്‍. നിന്‍റെ ജനമായ യിസ്രായേലിനും അവന്‍ അഭിമാനം പകരും.”"

33 യേശുവിനെപ്പറ്റി കുഞ്ഞിന്‍റെ അമ്മയായ മറിയയോട് ശിമ്യോന്‍ പറഞ്ഞ വാക്കുകള്‍ കേട്ട് യോസേഫും മറിയയും ആശ്ചര്യപ്പെട്ടു."

34 അനന്തരം അവരെ അനുഗ്രഹിച്ച് ശിമ്യോന്‍ ഇങ്ങനെ പറഞ്ഞു, “ഈ കുട്ടിയാല്‍ അനേകം യെഹൂദര്‍ നശിക്കുകയും അനേകര്‍ ഉയരുകയും ചെയ്യും. ദൈവത്തിന്‍റെ അടയാളമെന്ന നിലയില്‍ പലരും അവനെ അംഗീകരിക്കില്ല."

35 ജനങ്ങള്‍ രഹസ്യമായി ചിന്തിക്കുന്നത് വെളിപ്പെടും. സംഭവ്യമായ ചില കാര്യങ്ങള്‍ നിങ്ങളുടെ ഹൃദയത്തെ ശോകാകുലമാക്കും.”"

36 അപ്പോള്‍ ദൈവാലയത്തില്‍ ഹന്നയെന്ന പ്രവാചകിയായ ഒരു സ്ത്രീയുണ്ടായിരുന്നു. അവള്‍ ഫനൂവേലിന്‍റെ കുടുംബത്തില്‍പ്പെട്ടവളും ആശേര്‍ഗോത്രക്കാരിയും ആയിരുന്നു. ഹന്നാ പടുവൃദ്ധയായിരുന്നു. അവള്‍ക്ക് ഏഴു വര്‍ഷത്തേക്കു മാത്രമേ വിവാഹജീവിതം ഉണ്ടായിരുന്നു ള്ളൂ."

37 അവളുടെ ഭര്‍ത്താവ് മരിച്ചതില്‍ പിന്നീട് അവള്‍ ഏകയായി ജീവിച്ചു. ഇപ്പോളവള്‍ക്ക് എണ്‍പത്തിനാല് വയസ്സുണ്ട്. അവള്‍ എപ്പോഴും ദൈവാലയത്തില്‍ തന്നെ വസിച്ചു. ഒരിക്കലും അവിടം വിട്ടുപോയിരുന്നില്ല. രാപകല്‍ ഉപവാസവും പ്രാര്‍ത്ഥനയുമായി അവള്‍ ദൈവാരാധന നടത്തി."

38 അപ്പോള്‍ ദൈവത്തോടു നന്ദി പറഞ്ഞു കൊണ്ട് ഹന്നായും അവിടെയുണ്ടായിരുന്നു. യെരൂശലേമിനെ ദൈവം സ്വതന്ത്രമാക്കുന്നതു കാത്തു നില്‍ക്കുന്നവരോട് അവള്‍ യേശുവിനെപ്പറ്റി പറഞ്ഞു."

39 യോസേഫും മറിയയും കര്‍ത്താവിന്‍റെ ന്യായപ്രമാണം അനുശാസിക്കുന്നവ എല്ലാം ചെയ്തു കഴിഞ്ഞു. എന്നിട്ടവര്‍ ഗലീലയിലെ തങ്ങളുടെ വാസസ്ഥലമായ നസറെത്തിലേക്കു പോയി."

40 ചെറിയ കുട്ടിയായിരുന്ന യേശു വളരുകയായിരുന്നു. അവന്‍ ശക്തനും ബുദ്ധിമാനുമായി. ദൈവാനുഗ്രഹം അവനുണ്ടായിരുന്നു."

41 എല്ലാവര്‍ഷവും യേശുവിന്‍റെ മാതാപിതാക്കള്‍ പെസഹ ഉത്സവത്തിന് യെരൂശലേമിലേക്ക് പോകുമായിരുന്നു."

42 യേശുവിന് പന്ത്രണ്ട് വയസ്സുള്ളപ്പോള്‍ പതിവുപോലെ അവര്‍ പെരുന്നാളിനു പോയി."

43 പെരുന്നാള്‍ കഴിഞ്ഞ് അവര്‍ വീട്ടിലേക്കു പോയി. പക്ഷേ ബാലനായ യേശു യെരൂശലേമില്‍ തങ്ങി. അവന്‍റെ മാതാപിതാക്കള്‍ ഇക്കാര്യമറിഞ്ഞിരുന്നില്ല."

44 യോസേഫും മറിയയും ഒരു ദിവസത്തെ യാത്ര പൂര്‍ത്തിയാക്കിയിരുന്നു. യേശു അവരുടെ സംഘത്തോടൊപ്പം ഉണ്ടാവുമെന്നവര്‍ കരുതി. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഇടയില്‍ അവര്‍ യേശു വിനെ തിരഞ്ഞു."

45 പക്ഷേ സംഘത്തില്‍ യേശുവിനെ കാണാനവര്‍ക്കു കഴിഞ്ഞില്ല. അതിനാലവര്‍ യേശുവിനെ തിരയാന്‍ യെരൂശലേമിലേക്കു മടങ്ങി."

46 മൂന്നു ദിവസങ്ങള്‍ക്കു ശേഷം അവര്‍ അവനെ കണ്ടെത്തി. യേശു ദൈവാലയത്തില്‍ മതാദ്ധ്യാപകരെ ശ്രവിക്കുകയും അവരോട് ചോദ്യങ്ങള്‍ ചോദിക്കുകയുമായിരുന്നു."

47 എല്ലാവരും അവന്‍റെ വാക്കുകള്‍ കേട്ടു. അവന്‍റെ ധാരണാശക്തിയും ബുദ്ധിപരമായ ഉത്തരങ്ങളും എല്ലാവരെയും അത്ഭുതപ്പെടുത്തി."

48 യേശുവിന്‍റെ അപ്പനമ്മമാര്‍ക്കും അവനെ കണ്ടപ്പോള്‍ അന്പരപ്പുണ്ടായി. അവന്‍റെ അമ്മ അവനോടു പറഞ്ഞു, “മകനെ, നീയെന്താണു ഞങ്ങളോടിതു ചെയ്തത്? നിന്നെയോര്‍ത്ത് നിന്‍റെയപ്പനും ഞാനും ഏറെ ദുഃഖിച്ചു. ഞങ്ങള്‍ നിന്നെ നോക്കി നടക്കുകയായിരുന്നു.”"

49 യേശു അവരോടു പറഞ്ഞു, “എന്തിനാണു നിങ്ങളെന്നെ അന്വേഷിച്ചത്. എന്‍റെ പിതാവിന്‍റെ നിയോഗമുള്ളിടത്തു ഞാനുണ്ടാവുമെന്നു നിങ്ങള്‍ക്കറിയില്ലേ?”"

50 അവന്‍ പറഞ്ഞതിന്‍റെ അര്‍ത്ഥം അവര്‍ക്കു മനസ്സിലായില്ല."

51 യേശു അവരോടൊത്ത് നസറെത്തിലേക്കു പോയി. മാതാപിതാക്കള്‍ പറഞ്ഞതെല്ലാം അവന്‍ അനുസരിച്ചു. അവന്‍റെ അമ്മ അതേപ്പറ്റിയെല്ലാം ആലോചിക്കുകയായിരുന്നു."

52 യേശു ജ്ഞാനസന്പാദനത്തില്‍ പുരോഗമിച്ചുകൊണ്ടിരുന്നു. അവന്‍ മുതിര്‍ന്നുവന്നു. ജനങ്ങള്‍ യേശുവിനെ ഇഷ്ടപ്പെട്ടു. അവന്‍ ദൈവത്തെ പ്രസാദിപ്പിച്ചു."

3

1 തീബെര്യൊസ് കൈസരുടെ പതിനഞ്ചാം ഭരണവര്‍ഷമായിരുന്നു അത്. യെഹൂദ്യയിലെ ഭരണാധികാരി പൊന്തിയൊസ് പീലാത്തൊസ്, ഗലീലയിലെ ഭരണാധികാരി ഹെരൊദാവ്, ഇതൂര്യാ, ത്രഖോനിത്തി എന്നിവിടങ്ങളിലെ ഭരണാധികാരിയും ഹെരോദാവിന്‍റെ സഹോദരനുമായ ഫീലിപ്പോസ്, അബിലേനയിലെ ഭരണാധികാരിയായ ലൂസാന്യാസ് എന്നിവര്‍ കൈസരിന്‍റെ ഭരണത്തില്‍ കീഴിലായിരുന്നു."

2 ഹന്നാവും കയ്യഫാവും മഹാപുരോഹിതന്മാരുമായിരുന്നു. ആ സമയം സെഖര്യാവിന്‍റെ പുത്രനായ യോഹന്നാന് ദൈവത്തില്‍ നിന്നൊരു കല്പന കിട്ടി. യോഹന്നാന്‍ മരുഭൂമിയില്‍ വസിക്കുകയായിരുന്നു."

3 യോര്‍ദ്ദാന്‍ നദീതടമൊട്ടുക്കും സഞ്ചരിച്ച് യോഹന്നാന്‍ ജനങ്ങളോട് പ്രസംഗിച്ചു. മാനസാന്തരപ്പെട്ട് സ്നാനപ്പെട്ട് പാപങ്ങളില്‍നിന്ന് മോചിതരാകുവാന്‍ അവന്‍ ജനങ്ങളോട് പ്രസംഗിച്ചു."

4 യെശയ്യാപ്രവാചകന്‍റെ പ്രവചന പുസ്തകത്തിലെഴുതിയിരിക്കുന്നതു പോലെ! “മരുഭൂമിയില്‍ വിളിച്ചു പറയുന്ന ഒരുവനുണ്ട്: ‘കര്‍ത്താവിനു വഴിയൊരുക്കുക. അവന്‍റെ വഴികള്‍ നേരെയാക്കുക."

5 എല്ലാ താഴ്വരകളും നിറയ്ക്കപ്പെടും. എല്ലാ പര്‍വ്വതങ്ങളും കുന്നുകളും നിരപ്പാക്കപ്പെടും. വളഞ്ഞ പാതകള്‍ നേരെയാക്കപ്പെടും. പരുപരുത്ത പാതകള്‍ മിനുസപ്പെടുത്തും."

6 എല്ലാ മനുഷ്യരും ദൈവത്തിന്‍റെ രക്ഷ അറിയും.’” യെശയ്യാവ് 40:3-5"

7 ജനങ്ങള്‍ സ്നാനപ്പെടുവാന്‍ യോഹന്നാന്‍റെ അടുത്തെത്തി. യോഹന്നാന്‍ അവരോടു പറഞ്ഞു, “നിങ്ങള്‍ വിഷപ്പാന്പുകളെപ്പോലെയാണ്. വരുവാനിരിക്കുന്ന ദൈവകോപത്തില്‍നിന്ന് ഓടിയകലാന്‍ ആരാണു നിങ്ങള്‍ക്കു മുന്നറിയിപ്പു തന്നത്."

8 യഥാര്‍ത്ഥത്തില്‍ മാനസാന്തരം വന്നുവെന്നു കാണിക്കുന്ന പ്രവൃത്തികള്‍ ചെയ്യുവിന്‍. ‘അബ്രാഹാമാണു ഞങ്ങളുടെ പിതാവ്’ എന്നു വീന്പിളക്കരുത്. ഞാന്‍ നിങ്ങളോടു പറയട്ടെ, അബ്രാഹാമിനു ഈ കല്ലുകളില്‍ നിന്ന് സന്തതികളെ സൃഷ്ടിക്കാന്‍ ദൈവത്തിനു കഴിയും."

9 മരങ്ങള്‍ മുറിച്ചിടാന്‍ മഴു തയ്യാറായിക്കഴിഞ്ഞു. നല്ല ഫലങ്ങള്‍ സൃഷ്ടിക്കാത്ത എല്ലാ മരങ്ങളും വെട്ടി തീയിലിടും.”"

10 അപ്പോള്‍ ജനങ്ങള്‍ യോഹന്നാനോടു ചോദിച്ചു, “ഞങ്ങളെന്തു ചെയ്യണം?”"

11 യോഹന്നാന്‍ പ്രതിവചിച്ചു, “നിങ്ങള്‍ക്കു രണ്ടുടുപ്പുണ്ടെങ്കില്‍ ഒന്ന് ഇല്ലാത്തവനുമായി പങ്കു വയ്ക്കുക. നിങ്ങളില്‍ ആര്‍ക്കെങ്കിലും അപ്പമുണ്ടെങ്കില്‍ അതും.”"

12 നികുതിപിരിവുകാരു പോലും യോഹന്നാന്‍റെ അടുത്തെത്തി. അവര്‍ക്കും സ്നാനപ്പെടണമായിരുന്നു. അവര്‍ യോഹന്നാനോടു പറഞ്ഞു, “ഗുരോ, ഞങ്ങളെന്തു ചെയ്യണം?”"

13 യോഹന്നാന്‍ അവരോടു പറഞ്ഞു, “നിങ്ങള്‍ കല്പിക്കപ്പെട്ടതില്‍ കൂടുതല്‍ നികുതി ഈടാക്കരുത്.”"

14 പട്ടാളക്കാര്‍ യോഹന്നാനോടു ചോദിച്ചു, “ഞങ്ങളോ? ഞങ്ങളെന്തു ചെയ്യണം?” യോഹന്നാന്‍ അവരോടു പറഞ്ഞു, “ജനങ്ങളോടു പണം പിടിച്ചുവാങ്ങരുത്. ആരെപ്പറ്റിയും കള്ളം പറയരുത്. നിങ്ങളുടെ ശന്പളം കൊണ്ട് തൃപ്തരാകുവിന്‍.”"

15 എല്ലാ ആളുകളും പ്രതീക്ഷയില്‍ ആയിരുന്നു. അതുകൊണ്ട് യോഹന്നാനെ കണ്ടപ്പോള്‍ അവര്‍ ഉള്ളില്‍ സ്വയം ഊഹിച്ചു, “ഇദ്ദേഹം ആയിരിക്കാം ക്രിസ്തു.”"

16 യോഹന്നാന്‍ എല്ലാവരോടുമായി മറുപടി പറഞ്ഞു, “ഞാന്‍ വെള്ളം കൊണ്ട് നിങ്ങളെ സ്നാനപ്പെടുത്തുന്നു. എന്‍റെ പിന്നാലെ വരുന്നവന്‍ എന്നെക്കാള്‍ കഴിവുള്ളവനാണ്. അവന്‍റെ ചെരുപ്പഴിക്കുവാന്‍പോലും ഞാന്‍ യോഗ്യനല്ല. അവന്‍ നിങ്ങളെ പരിശുദ്ധാത്മാവിനാലും തീയാലും സ്നാനപ്പെടുത്തും."

17 ഗോതന്പും പതിരും വേര്‍തിരിക്കാന്‍ തയ്യാറായി അവനെത്തും. നല്ല ധാന്യത്തെ അവന്‍ തന്‍റെ കളപ്പുരയില്‍ നിറയ്ക്കുകയും ചീത്ത ധാന്യത്തെ അവന്‍ കത്തിച്ചു കളയുകയും ചെയ്യും. അവസാനിക്കാത്ത അഗ്നിയില്‍ അവന്‍ അതു ഹോമിക്കും.”"

18 യോഹന്നാന്‍ സുവിശേഷപ്രസംഗം തുടര്‍ന്നു. ജനങ്ങളെ സഹായിക്കുന്ന ഒരുപാടുകാര്യങ്ങള്‍ അവന്‍ പറഞ്ഞു."

19 (യോഹന്നാന്‍ രാജാവായ ഹെരോദാവിനെ വിമര്‍ശിച്ചു. അയാളുടെ സഹോദരപത്നി ഹെരോദ്യയുമായി അയാള്‍ ചെയ്ത ചീത്ത നടപടികളെ യോഹന്നാന്‍ വിമര്‍ശിച്ചു. മറ്റൊരുപാടു ചീത്തപ്രവൃത്തികളിലും ഹെരോദാവിനെ യോഹന്നാന്‍ കുറ്റപ്പെടുത്തി."

20 അതിനാല്‍ ഹെരോദാവ് മറ്റൊരു ദുഷ്ചെയ്തി കൂടി ചെയ്തു. യോഹന്നാനെ ജയിലിലടച്ചു. ഹെരോദാവിന്‍റെ മറ്റെല്ലാ ദുഷ്ക്രിയകളോടും ആ പ്രവൃത്തികൂടി കൂട്ടി.)"

21 യോഹന്നാന്‍ ജയിലിലടയ്ക്കപ്പെടും മുന്പ് എല്ലാവരും സ്നാനപ്പെട്ടു. യേശുവിനെയും സ്നാനപ്പെടുത്തി. യേശു പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ സ്വര്‍ഗ്ഗം തുറക്കപ്പെട്ടു."

22 പരിശുദ്ധാത്മാവ് അവനിലേക്കിറങ്ങിവന്നു. കാഴ്ചയില്‍ അതൊരു പ്രാവിനെപ്പോലെ രൂപം കൊണ്ടിരുന്നു. അപ്പോള്‍ സ്വര്‍ഗ്ഗത്തില്‍നിന്നൊരു ശബ്ദം ഇങ്ങനെ കേട്ടു, “നീ എന്‍റെ പുത്രനാണ്. ഞാന്‍ നിന്നെ സ്നേഹിക്കുന്നു. ഞാന്‍ നിന്നില്‍ സംപ്രീതനായിരിക്കുന്നു.”"

23 യേശു തന്‍റെ പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ അദ്ദേഹത്തിനു മുപ്പതു വയസ്സോളം ആയിരുന്നു പ്രായം. അവന്‍ യോസേഫിന്‍റെ പുത്രനാണെന്നു ജനങ്ങള്‍ കരുതിയിരുന്നു. യോസേഫ്, ഹേലിയുടെ പുത്രന്‍."

24 ഹേലി, മത്ഥാത്തിന്‍റെ പുത്രന്‍. മത്ഥാത്ത്, ലേവിയുടെ പുത്രന്‍. ലേവി, മെല്‍ക്കിയുടെ പുത്രന്‍. മെല്‍ക്കി, യന്നായിയുടെ പുത്രന്‍. യന്നായി, യോസേഫിന്‍റെ പുത്രന്‍."

25 യോസേഫ്, മത്തഥ്യൊസിന്‍റെ പുത്രന്‍. മത്തഥ്യൊസ്, ആമോസിന്‍റെ പുത്രന്‍. ആമോസ്, നാഹൂമിന്‍റെ പുത്രന്‍. നാഹൂം, എസ്ലിയുടെ പുത്രന്‍. എസ്ളി, നഗ്ഗായിയുടെ പുത്രന്‍."

26 നഗ്ഗായി, മയാത്തിന്‍റെ പുത്രന്‍. മയാത്ത്, മത്തഥ്യൊസിന്‍റെ പുത്രന്‍. മത്തഥ്യൊസ്, ശെമയിയുടെ പുത്രന്‍. ശെമയി, യോസേഫിന്‍റെ പുത്രന്‍. യോസേഫ്, യോദായുടെ പുത്രന്‍."

27 യോദാ, യോഹന്നാന്‍റെ പുത്രന്‍, യോഹന്നാന്‍, രേസയുടെ പുത്രന്‍. രേസ, സൊരൊബാബേലിന്‍റെ പുത്രന്‍. സൊരൊബാബേല്‍, ശലഥീയേലിന്‍റെ പുത്രന്‍. ശലഥീയേല്‍, നേരിയുടെ പുത്രന്‍."

28 നേരി, മെല്‍ക്കിയുടെ പുത്രന്‍. മെല്‍ക്കി, അദ്ദിയുടെ പുത്രന്‍. അദ്ദി, കോസാമിന്‍റെ പുത്രന്‍. കോസാം, എല്‍മാദാമിന്‍റെ പുത്രന്‍. എല്‍മാദാം, ഏരിന്‍റെ പുത്രന്‍."

29 ഏര്‍, യോശുവിന്‍റെ പുത്രന്‍. യോശു, എലീയേസരിന്‍റെ പുത്രന്‍. എലീയേസര്‍, യോരീമിന്‍റെ പുത്രന്‍. യോരീം, മത്ഥാത്തിന്‍റെ പുത്രന്‍. മത്ഥാത്ത്, ലേവിയുടെ പുത്രന്‍."

30 ലേവി, ശിമ്യോന്‍റെ പുത്രന്‍. ശിമ്യോന്‍, യെഹൂദയുടെ പുത്രന്‍. യെഹൂദാ, യോസേഫിന്‍റെ പുത്രന്‍. യോസേഫ്, യോനാമിന്‍റെ പുത്രന്‍. യോനാം, എല്യാക്കീമിന്‍റെ പുത്രന്‍."

31 എല്യാക്കീം, മെല്യാവിന്‍റെ പുത്രന്‍. മെല്യാവ്, മെന്നയുടെ പുത്രന്‍. മെന്നാ, മത്തഥയുടെ പുത്രന്‍. മത്തഥ, നാഥാന്‍റെ പുത്രന്‍. നാഥാന്‍, ദാവീദിന്‍റെ പുത്രന്‍."

32 ദാവീദ്, യിശ്ശായിയുടെ പുത്രന്‍. യിശ്ശായി, ഓബേദിന്‍റെ പുത്രന്‍. ഓബേദ്, ബോവസിന്‍റെ പുത്രന്‍. ബോവസ്, സല്‍മോന്‍റെ പുത്രന്‍. സല്‍മോന്‍, നഹശോന്‍റെ പുത്രന്‍."

33 നഹശോന്‍, അമ്മീനാദാബിന്‍റെ പുത്രന്‍. അമ്മീനാദാബ്, അരാമിന്‍റെ പുത്രന്‍. അരാം, അര്‍നിയുടെ പുത്രന്‍. അര്‍നി, എസ്രോന്‍റെ പുത്രന്‍. എസ്രോന്‍, പാരെസിന്‍റെ പുത്രന്‍. പാരെസ്, യെഹൂദയുടെ പുത്രന്‍."

34 യെഹൂദാ, യാക്കോബിന്‍റെ പുത്രന്‍. യാക്കോബ്, യിസ്ഹാക്കിന്‍റെ പുത്രന്‍. യിസ്ഹാക്ക്, അബ്രാഹാമിന്‍റെ പുത്രന്‍. അബ്രാഹാം, തേറഹിന്‍റെ പുത്രന്‍. തേറഹ്, നാഹോരിന്‍റെ പുത്രന്‍."

35 നാഹോര്‍, സെരൂഗിന്‍റെ പുത്രന്‍. സെരൂഗ്, രെഗുവിന്‍റെ പുത്രന്‍. രെഗു, ഫാലെഗിന്‍റെ പുത്രന്‍. ഫാലെഗ്, ഏബെരിന്‍റെ പുത്രന്‍. ഏബെര്‍, ശലാമിന്‍റെ പുത്രന്‍."

36 ശലാം, കയിനാന്‍റെ പുത്രന്‍. കയിനാന്‍, അര്‍ഫക്സാദിന്‍റെ പുത്രന്‍. അര്‍ഫക്സാദ്, ശേമിന്‍റെ പുത്രന്‍. ശേം, നോഹയുടെ പുത്രന്‍. നോഹ, ലാമേക്കിന്‍റെ പുത്രന്‍."

37 ലാമേക്ക്, മെഥൂശലയുടെ പുത്രന്‍. മെഥൂശലാ, ഹാനോക്കിന്‍റെ പുത്രന്‍. ഹാനോക്ക്, യാരെദിന്‍റെ പുത്രന്‍. യാരെദ്, മലെല്യേലിന്‍റെ പുത്രന്‍. മലെല്യേന്‍, കയിനാന്‍റെ പുത്രന്‍."

38 കയിനാന്‍, എനോശിന്‍റെ പുത്രന്‍. എനോശ്, ശേത്തിന്‍റെ പുത്രന്‍. ശേത്ത്, ആദാമിന്‍റെ പുത്രന്‍. ആദാം, ദൈവത്തിന്‍റെ പുത്രന്‍."

4

1 യേശു യോര്‍ദ്ദാനില്‍നിന്നും തിരിച്ചെത്തി. അവനില്‍ പരിശുദ്ധാത്മാവ് നിറഞ്ഞിരുന്നു. പരിശുദ്ധാത്മാവ് യേശുവിനെ മരുഭൂമിയിലേക്കു നയിച്ചു."

2 അവിടെ പിശാച് നാല്പതു ദിവസങ്ങള്‍ യേശുവിനെ പ്രലോഭിപ്പിച്ചു. ആ സമയം അവന്‍ ഒന്നും ഭക്ഷിച്ചിരുന്നില്ല. ആ ദിവസങ്ങളുടെ അന്ത്യത്തില്‍ യേശുവിന് നന്നേ വിശപ്പുണ്ടായിരുന്നു."

3 പിശാച് യേശുവിനോടു പറഞ്ഞു, “നീ ദൈവപുത്രനാണെങ്കില്‍ ഈ പാറയെ അപ്പമാകാന്‍ കല്പിക്കൂ.”"

4 യേശു മറുപടി പറഞ്ഞു, “മനുഷ്യന്‍ അപ്പം കൊണ്ടുമാത്രമല്ല ജീവിക്കുന്നതെന്നു തിരുവെഴുത്തില്‍ എഴുതിയിട്ടുണ്ടല്ലോ.” ആവര്‍ത്തനം 8:3"

5 അപ്പോള്‍ പിശാച് യേശുവിനെ ഉയരത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി. ലോകത്തിലെ എല്ലാ രാജ്യങ്ങളും ഒരു നിമിഷത്തില്‍ കാട്ടിക്കൊടുത്തിട്ടു"

6 പറഞ്ഞു, “ഈ കാണുന്ന എല്ലാ രാജ്യങ്ങളും അതിന്‍റെ എല്ലാ പ്രതാപത്തോടും തിളക്കത്തോടും കൂടി എനിക്ക് തന്നിട്ടുള്ളവയാണ്. എനി ക്കിഷ്ടമുള്ള ആര്‍ക്കും അതു കൊടുക്കാം."

7 നീ എന്നെ മാത്രം നമസ്കരിച്ചാല്‍ ഇതെല്ലാം നിനക്കു ഞാന്‍ തരാം.”"

8 യേശു പറഞ്ഞു, “തിരുവെഴുത്തിലുണ്ടല്ലോ:"

9 അനന്തരം പിശാച് യേശുവിനെ യെരൂശലേമിലേക്കു നയിച്ചു. ദൈവാലയത്തിനു മുകളിലത്തെ ഏറ്റവും ഉയര്‍ന്ന ബിന്ദുവില്‍ കയറ്റി. പിശാച് യേശുവിനോടു പറഞ്ഞു, “നീ ദൈവപുത്രനാണെങ്കില്‍ താഴേക്കു ചാടുക."

10 തിരുവെഴുത്തില്‍ പറഞ്ഞിട്ടുണ്ടല്ലോ: ‘ദൈവം തന്‍റെ ദൂതന്മാരോട് നിന്നെ രക്ഷിക്കാന്‍ കല്പിക്കും.’ സങ്കീര്‍ത്തനം 91:11"

11 [This verse may not be a part of this translation]"

12 [This verse may not be a part of this translation]"

13 പ്രലോഭനങ്ങളുടെയെല്ലാം അവസാനത്തിലെത്തിയ പിശാച് മറ്റൊരു സന്ദര്‍ഭവും പ്രതീക്ഷിച്ച് ദൂരേക്കു പോയി."

14 യേശു പരിശുദ്ധാത്മാവിന്‍റെ ശക്തിയോടു കൂടി ഗലീലയിലേക്കു മടങ്ങി. ഗലീലയ്ക്കു ചുറ്റുപാടും യേശുവിനെപ്പറ്റിയുള്ള വാര്‍ത്ത പ്രചരിച്ചു."

15 അവന്‍ അവരുടെ യെഹൂദപ്പള്ളികളില്‍ ഉപദേശിക്കാന്‍ തുടങ്ങി. എല്ലാവരും യേശുവിനെ വാഴ്ത്തി."

16 യേശു, അവന്‍ വളര്‍ന്ന പട്ടണമായ നസറെത്തിലേക്കു പോയി. എപ്പോഴുമെന്നപോലെ ശബ്ബത്തു ദിവസം അവന്‍ യെഹൂദപ്പള്ളിയിലേക്കു പോയി. യേശു വായിക്കാന്‍ എഴുന്നേറ്റു നിന്നു."

17 യെശയ്യാപ്രവാചകന്‍റെ പുസ്തകം അവനു നല്‍കിയിരുന്നു. യേശു പുസ്തകം തുറന്ന് ഇങ്ങനെ എഴുതിയിരിക്കുന്ന ഭാഗം കണ്ടു:"

18 “കര്‍ത്താവിന്‍റെ ചൈതന്യം എന്നിലുണ്ട്. ഒന്നുമില്ലാത്തവരോട് സുവിശേഷം പറയാന്‍ ദൈവം എന്നെ തെരഞ്ഞെടുത്തിരിക്കുന്നു. പാപത്തിന്‍റെ തടവുകാര്‍ക്ക് മോചനം നല്‍കുമെന്നും അന്ധര്‍ക്കു കാഴ്ച നല്‍കുമെന്നും ജനങ്ങളോടു പറയാന്‍ ദൈവം എന്നെ നിയോഗിച്ചിരിക്കുന്നു. ദുര്‍ബ്ബലരെ അവരുടെ കഷ്ടപ്പാടുകളില്‍ നിന്നും മോചിപ്പിക്കാന്‍ ദൈവം എന്നെ അയച്ചിരിക്കുന്നു."

19 ജനങ്ങളോട് കാരുണ്യം കാട്ടാനും കര്‍ത്താവിന്‍റെ വര്‍ഷമെത്തിയെന്നറിയിക്കാനും എന്നെ നിയോഗിച്ചു.” യെശയ്യാവ് 61:1-2"

20 യേശു പുസ്തകമടച്ചു. പുസ്തകം പരിചാരകന് മടക്കിക്കൊടുത്ത് അവന്‍ നിലത്തിരുന്നു. യെഹൂദപ്പള്ളിയിലുള്ള എല്ലാവരും യേശുവിനെ അടുത്തു നിരീക്ഷിച്ചു."

21 യേശു അവരോട് സംസാരിക്കാന്‍ തുടങ്ങി. അവന്‍ പറഞ്ഞു, “നിങ്ങള്‍ ഈ വാക്കുകള്‍ കേള്‍ക്കെത്തന്നെ ഇവ അന്വര്‍ത്ഥമാകുന്നു.”"

22 എല്ലാവരും യേശുവിനെപ്പറ്റി നല്ലതു പറഞ്ഞു. അവന്‍റെ ഹൃദ്യമായ വാക്കുകളില്‍ അവര്‍ അത്ഭുതപ്പെട്ടു. അവര്‍ പറഞ്ഞു, “അവനെങ്ങനെ ഇപ്രകാരം പറയാന്‍ കഴിയുന്നു? അവന്‍ യോസേഫിന്‍റെ മകന്‍ മാത്രമല്ലേ?”"

23 യേശു അവരോടു പറഞ്ഞു, “വൈദ്യാ, സ്വയം സുഖപ്പെടുത്തൂ, എന്ന പഴഞ്ചൊല്ലു പോലെ നിങ്ങള്‍ എന്നോടു പറയുമെന്ന് എനിക്കറിയാം. ‘നീ കഫര്‍ന്നഹൂമില്‍ ചെയ്തതിനെപ്പറ്റി ഞങ്ങള്‍ കേട്ടിട്ടുണ്ട്. അതെല്ലാം നിന്‍റെ സ്വന്തപട്ടണത്തിലും ചെയ്യൂ.’”"

24 അപ്പോള്‍ യേശു പറഞ്ഞു, “ഞാന്‍ നിങ്ങളോടു സത്യം ചെയ്യുന്നു. ഒരു പ്രവാചകനും സ്വന്തം പട്ടണത്തില്‍ സ്വീകാര്യനല്ല."

25 ഞാന്‍ പറയുന്നതു സത്യമാണ്. ഏലീയാപ്രവാചകന്‍റെ കാലത്ത് യിസ്രായേലില്‍ മൂന്നരവര്‍ഷം മഴ പെയ്തില്ല. രാജ്യത്തെങ്ങും ഭക്ഷണവുമുണ്ടായിരുന്നില്ല. ആ സമയത്ത് യിസ്രായേലില്‍ അനേകം വിധവകളുണ്ടായിരുന്നു."

26 പക്ഷേ ഏലീയാവ് യിസ്രായേലിലെ ആ വിധവകളുടെ അടുത്തേക്ക് അയയ്ക്കപ്പെട്ടില്ല. സീദോന്‍ ദേശത്തെ സരെപ്തയില്‍ ഒരു വിധവയുടെ അടുത്തേക്കാണ് ഏലീയാവ് അയയ്ക്കപ്പെട്ടത്."

27 ഏലീശാപ്രവാചകന്‍റെ കാലത്ത് യിസ്രായേലില്‍ അനേകം കുഷ്ഠരോഗികളും ഉണ്ടായിരുന്നു. പക്ഷെ നയമാനൊഴികെ ആരും സുഖപ്പെട്ടില്ല. നയമാന്‍ യിസ്രായേല്‍ക്കാരനായിരുന്നില്ല. സുറിയക്കാരനായിരുന്നു.”"

28 യെഹൂദപ്പള്ളിയിലുള്ള എല്ലാവരും ഇക്കാര്യങ്ങള്‍ കേട്ടു. അവര്‍ അത്യധികം കോപാകുലരായി."

29 അവര്‍ ചാടിയെഴുന്നേറ്റ് യേശുവിനെ നഗരത്തിനു പുറത്താക്കി. ഒരു മലയുടെ മുകളിലാണവരുടെ നഗരം പണിതിരിക്കുന്നത്. അവനെ താഴേക്കു തള്ളിയിടാനായി മലയുടെ അറ്റത്തേക്ക് അവര്‍ അവനെ നയിച്ചു."

30 എന്നാല്‍ യേശു അവരുടെ നടുവിലൂടെ നടന്ന് ദൂരെ പോയി."

31 യേശു ഗലീലയിലെ നഗരമായ കഫര്‍ന്നഹൂമിലേക്കു പോയി. ശബ്ബത്തു ദിവസം അവന്‍ ജനങ്ങളെ ഉപദേശിക്കുകയായിരുന്നു."

32 അവന്‍റെ വാക്കുകള്‍ അധികാരത്തോടെ ആയിരുന്നതിനാല്‍ അവന്‍റെ ഉപദേശം ജനങ്ങളെ അത്ഭുതപ്പെടുത്തി."

33 അശുദ്ധാത്മാവ് ബാധിച്ച ഒരുവന്‍ ആ യെഹൂദപ്പള്ളിയിലുണ്ടായിരുന്നു. അയാള്‍ ഉച്ചത്തില്‍ വിളിച്ചു കൂവി,"

34 “നസറായനായ യേശുവേ, ഞങ്ങളോട് നിനക്കെന്താണ് വേണ്ടത്. ഞങ്ങളെ നശിപ്പിക്കാനാണോ നീ വന്നി രിക്കുന്നത്. നീ ആരാണെന്ന് എനിക്കറിയാം. ദൈവത്തിന്‍റെ പരിശുദ്ധന്‍.”"

35 പക്ഷേ ആ അശുദ്ധാത്മാവിനോടു നിര്‍ത്താന്‍ യേശു ആജ്ഞാപിച്ചു. യേശു പറഞ്ഞു, “മിണ്ടാതിരിക്കൂ, ആ മനുഷ്യനില്‍ നിന്നു പുറത്തു കടക്കൂ.” പിശാച് ആ മനുഷ്യനെ ജനങ്ങളുടെയിടയില്‍ തള്ളിയിട്ടു. എന്നിട്ട് അയാളെ ഉപദ്രവിക്കാതെ അയാളില്‍നിന്നു പുറത്തു കടന്നു."

36 ജനങ്ങള്‍ അത്ഭുതപ്പെട്ടു. അവര്‍ പരസ്പരം പറഞ്ഞു, “എന്താണിതിനര്‍ത്ഥം. അശുദ്ധാത്മാക്കളോടു അധികാരത്തോടെയും ശക്തിയാലും അവന്‍ ആജ്ഞാപിക്കുന്നു. അവര്‍ പുറത്തുവരുന്നു.”"

37 അതിനാല്‍ യേശുവിനെപ്പറ്റിയുള്ള വാര്‍ത്ത ആ പ്രദേശത്തുള്ള എല്ലാ സ്ഥലത്തും പരന്നു."

38 യേശു യെഹൂദപ്പള്ളി വിട്ടു. അവന്‍ ശിമോന്‍റെ വീട്ടിലേക്കു പോയി. ശിമോന്‍റെ ഭാര്യയുടെ അമ്മ രോഗം പിടിച്ചു കിടപ്പായിരുന്നു. അവര്‍ക്കു കടുത്ത പനിയായിരുന്നു. അവരെ സഹായിക്കാന്‍ എന്തെങ്കിലും ചെയ്യണമെന്ന് അവര്‍ അവനോടപേക്ഷിച്ചു."

39 അവന്‍ അവളുടെ വളരെ അടുത്തു നിന്നുകൊണ്ട് പനിയോട് അവളെ വിട്ടു പോകുവാന്‍ ആജ്ഞാപിച്ചു. പനി അവളെ വിട്ടുപോയി. അപ്പോള്‍ അവള്‍ എഴുന്നേറ്റ് അവരെ പരിചരിക്കാന്‍ തുടങ്ങി."

40 സൂര്യാസ്തമയമായപ്പോള്‍ ജനങ്ങള്‍ രോഗബാധിതരായ അനേകരെ അവന്‍റെയടുക്കല്‍ കൊണ്ടുവന്നു. അവര്‍ക്ക് വിവിധ രോഗങ്ങളായിരുന്നു. യേശു ഓരോ രോഗിയുടെ മേലും കൈവച്ച് അവരെ സുഖപ്പെടുത്തി."

41 പലരിലും നിന്ന് ഭൂതങ്ങള്‍ പുറത്തുവന്നു. ഭൂതങ്ങള്‍ നിലവിളിച്ചു, “നീ ദൈവപുത്രനാണ്.” പക്ഷേ യേശു അവരെ ശകാരിക്കുകയും സംസാരിക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തു. അവന്‍ ക്രിസ്തുവാണെന്ന് ഭൂതങ്ങള്‍ക്ക് അറിയാമായിരുന്നു."

42 അടുത്ത ദിവസം യേശു ഏകാന്തമായൊരിടത്തേക്കു പോയി. ജനങ്ങള്‍ അവനു വേണ്ടി തിരഞ്ഞു. അവര്‍ അവനെ കണ്ടപ്പോള്‍ അവിടം വിട്ടുപോകുന്നതില്‍ നിന്ന് അവനെ തടയാന്‍ ശ്രമിച്ചു."

43 പക്ഷേ യേശു അവരോടു പറഞ്ഞു, “ദൈവരാജ്യത്തെ സംബന്ധിക്കുന്ന സുവിശേഷം എനിക്ക് മറ്റു പട്ടണങ്ങളിലും പ്രസംഗിക്കണം. അതിനാണ് ഞാന്‍ അയയ്ക്കപ്പെട്ടത്.”"

44 അങ്ങനെ യെഹൂദ്യയിലെ യെഹൂദപ്പള്ളികളില്‍ അവന്‍ പ്രസംഗിച്ചു."

5

1 യേശു ഗെന്നേസരെത്ത് തടാകത്തിന്‍റെ കരയില്‍ നിന്നു. ഒരുപാടു പേര്‍ അവനു ചുറ്റും തിങ്ങിക്കൂടി. ദൈവവചനം കേള്‍ക്കാന്‍ അവര്‍ ആഗ്രഹിച്ചിരുന്നു."

2 തടാകത്തിന്‍റെ തീരത്ത് രണ്ടു വള്ളങ്ങള്‍ കിടക്കുന്നതവന്‍ കണ്ടു. മീന്‍പിടുത്തക്കാര്‍ അവരുടെ വലകള്‍ കഴുകുകയായിരുന്നു."

3 യേശു ശിമോന്‍റെ വള്ളത്തില്‍ കയറി. അതു കരയില്‍നിന്നു കുറച്ചു ദൂരം മാറ്റാന്‍ യേശു അവനോടാവശ്യപ്പെട്ടു. എന്നിട്ട് അവന്‍ വള്ളത്തില്‍ കയറിയിരുന്ന് ജനങ്ങ ളെ ഉപദേശിച്ചു തുടങ്ങി."

4 യേശു പ്രസംഗം നിര്‍ത്തി. അവന്‍ ശിമോനോടു പറഞ്ഞു, “വള്ളം ആഴക്കടലിലേക്കു കൊണ്ടുപോകൂ, നിങ്ങളെല്ലാവരും വലയെറിഞ്ഞാല്‍ ധാരാളം മീന്‍ കിട്ടും.”"

5 ശിമോന്‍ മറുപടി പറഞ്ഞു, “പ്രഭോ, ഞങ്ങള്‍ രാത്രി മുഴുവനും നന്നായി അദ്ധ്വാനിച്ചു. പക്ഷേ ഒരു മീനിനെയും പിടിക്കാനായില്ല. എന്നാല്‍ അങ്ങു പറയുന്നു ഞാന്‍ വെള്ളത്തില്‍ വലകള്‍ ഇടണമെന്ന്. അതിനാലങ്ങനെ ചെയ്യാം.”"

6 മീന്‍പിടുത്തക്കാര്‍ വെള്ളത്തില്‍ വലകള്‍ വീശി. അവരുടെ വലകള്‍ മത്സ്യങ്ങളെക്കൊണ്ടു നിറഞ്ഞു പൊട്ടാറായി."

7 അവര്‍ മറ്റൊരു വള്ളത്തിലെ സുഹൃത്തുക്കളെ സഹായത്തിനു വിളിച്ചു. സുഹൃത്തുക്കളെത്തി, ഇരുവള്ളങ്ങളും മുങ്ങാറായതുവരെ മത്സ്യം ലഭിച്ചു."

8 [This verse may not be a part of this translation]"

9 [This verse may not be a part of this translation]"

10 യാക്കോബും യോഹന്നാനും സെബെദിയുടെ പുത്രന്മാരും അത്ഭുതസ്തബ്ധരായി. യേശു ശിമോനോടു പറഞ്ഞു, “ഭയപ്പെടാതിരിക്കൂ, ഇനി മുതല്‍ നിങ്ങള്‍ മീനിനെയല്ല മനുഷ്യരെ പിടിക്കാന്‍ പ്രവര്‍ത്തിക്കും.”"

11 അവര്‍ തങ്ങളുടെ വള്ളങ്ങള്‍ തീരത്തടുപ്പിച്ചു. അവര്‍ എല്ലാം ത്യജിച്ച് യേശുവിന്‍റെ അനുയായികളായി."

12 ഒരിക്കല്‍ രോഗിയായ ഒരാള്‍ താമസിക്കുന്ന ഒരു പട്ടണത്തില്‍ യേശുവുമുണ്ടായിരുന്നു. അയാള്‍ കുഷ്ഠരോഗിയായിരുന്നു. യേശുവിനെ കണ്ട അയാള്‍ അവന്‍റെ മുന്നില്‍ കുനിഞ്ഞ് അവനോടു യാചിച്ചു, “കര്‍ത്താവേ, എന്നെ സുഖപ്പെടുത്തിയാലും. അങ്ങ് ആഗ്രഹിച്ചാല്‍ അതു നടക്കുമെന്നറിയാം.”"

13 യേശു പറഞ്ഞു, “എനിക്കു നിന്നെ സുഖപ്പെടുത്തണം. സുഖപ്പെടൂ.” യേശു അയാളെ സ്പര്‍ശിച്ചു. പൊടുന്നനവേ കുഷ്ഠം അപ്രത്യക്ഷമായി."

14 അപ്പോള്‍ യേശു അവനോടു നിര്‍ദ്ദേശിച്ചു, “സംഭവിച്ചതെന്താണെന്ന് ആരോടും പറയരുത്. പക്ഷേ പോയി പുരോഹിതനു നിന്നെ കാണിച്ചുകൊടുക്കുക. മോശെയുടെ കല്പനയിലെപ്പോലെ നിന്‍റെ സുഖപ്പെടലിനായുള്ള വഴിപാടുകള്‍ സമര്‍പ്പിക്കുക. അതു ജനങ്ങളുടെ മുന്പില്‍ തെളിവായിരിക്കട്ടെ.”"

15 പക്ഷേ യേശുവിനെ സംബന്ധിച്ച വാര്‍ത്ത വളരെയധികം പരന്നു. യേശുവിനെ കേള്‍ക്കാനും രോഗം ഭേദമായി കിട്ടാനും അനേകര്‍ എത്തി."

16 യേശു പലപ്പോഴും പ്രാര്‍ത്ഥനയ്ക്കായി ഏകാന്തമായ സ്ഥലത്തേക്കു പോകുമായിരുന്നു."

17 ഒരു ദിവസം യേശു ജനങ്ങളെ പഠിപ്പിക്കുകയായിരുന്നു. പരീശന്മാരും ശാസ്ത്രിമാരും അവിടെ കൂടിയിരുന്നു. അവര്‍ എല്ലാ നഗരങ്ങളില്‍നിന്നും വന്നവരായിരുന്നു. ജനങ്ങളെ രോഗവിമുക്തരാക്കുവാനുള്ള ശക്തി കര്‍ത്താവ് അവനു നല്‍കിയിരുന്നു."

18 ചിലര്‍ ഒരു തളര്‍വാതരോഗിയെ ഒരു കട്ടിലില്‍ എടുത്തുകൊണ്ടുവന്നു. അവര്‍ അയാളെ അകത്തു കൊണ്ടുവന്ന് യേശുവിനു മുന്പില്‍ കിടത്താന്‍ ശ്രമിച്ചു."

19 പക്ഷേ ആള്‍ക്കൂട്ടത്തിനിടയില്‍ അവര്‍ക്കതിനായില്ല. അതിനാല്‍ മേല്‍ക്കൂരയില്‍ കയറി ഓടിളക്കി അതിലൂടെ കിടക്കയോടെ യേശുവിനു മുന്പില്‍ അയാളെ അവര്‍ ഇറക്കി."

20 അവരുടെ വിശ്വാസം അവന്‍ കണ്ടു. യേശു രോഗിയോടു പറഞ്ഞു, “നിന്‍റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു.”"

21 ശാസ്ത്രിമാരും പരീശന്മാരും സ്വയം ചിന്തിച്ചു, “ആരാണിവന്‍? അവന്‍ ദൈവവിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു. ദൈവത്തിനു മാത്രമേ പാപങ്ങള്‍ പൊറുക്കാനാവൂ.”"

22 യേശു അവരുടെ മനോഗതമറിഞ്ഞു. അവന്‍ പറഞ്ഞു, “എന്താണു നിങ്ങളുടെ ഹൃദയത്തില്‍ അത്തരം ചിന്തകള്‍?"

23 ‘നിന്‍റെ പാപങ്ങള്‍ പൊറുക്കപ്പെട്ടിരിക്കുന്നു എന്നു പറയുന്നതാണോ’ ‘എഴുന്നേറ്റു നടക്കൂ’ എന്നാവശ്യപ്പെടുന്നതാണോ എളുപ്പം?"

24 എന്നാല്‍ മനുഷ്യപുത്രനു ഭൂമിയില്‍ പാപങ്ങള്‍ പൊറുക്കാനുള്ള അധികാരമുണ്ടെന്ന് ഞാന്‍ തെളിയിക്കാം.” അതിനായി യേശു തളര്‍വാതരോഗിയോട് ആവശ്യപ്പെട്ടു. ഞാന്‍ നിന്നോടു പറയുന്നു, “എഴുന്നേറ്റ് നിന്‍റെ കിടക്കയുമെടുത്ത് വീട്ടില്‍ പോകുക.”"

25 ഉടന്‍ അയാള്‍ ജനങ്ങളുടെ മുന്പില്‍ എഴുന്നേറ്റ് നിന്ന് തന്‍റെ കിടക്കയും എടുത്ത് ദൈവത്തെ വാഴ്ത്തിക്കൊണ്ട് വീട്ടിലേക്കു നടന്നു."

26 ജനങ്ങളില്‍ ദൈവത്തിന്‍റെ ശക്തിയിലുള്ള ബഹുമാനം നിറഞ്ഞു. അവര്‍ പറഞ്ഞു, “ഇന്നു ഞങ്ങള്‍ അത്ഭുതസംഭവങ്ങള്‍ കണ്ടിരിക്കുന്നു.”"

27 അതിനുശേഷം പുറത്തിറങ്ങിയ യേശു ഒരു നികുതിപിരിവുകാരന്‍ അയാളുടെ കാര്യാലയത്തില്‍ ഇരിക്കുന്നതു കണ്ടു. ലേവി എന്നാണവന്‍റെ പേര്. യേശു അവനോടു പറഞ്ഞു, “എന്നെ അനുഗമിക്കൂ.”"

28 ലേവി എഴുന്നേറ്റ് എല്ലാം ഉപേക്ഷിച്ച് യേശുവിനെ പിന്തുടര്‍ന്നു."

29 ലേവി യേശുവിന് ഒരു ഗംഭീര അത്താഴം നല്‍കി. അത്താഴം ലേവിയുടെ വീട്ടില്‍ വച്ചായിരുന്നു. അനേകം നികുതിപിരിവുകാരും വേറെ ചിലരും ആ വിരുന്നില്‍ സംബന്ധിച്ചിരുന്നു."

30 പക്ഷേ പരീശന്മാരും അവരുടെ ശാസ്ത്രികളും യേശുവിന്‍റെ ശിഷ്യന്മാര്‍ക്കെതിരെ പിറുപിറുത്തു പറഞ്ഞു, “നിങ്ങളെന്താണ് നികുതിപിരിവുകാരോടും മറ്റു ദുഷിച്ചവരോടുമൊത്ത് തിന്നുകയും കുടിയ്ക്കുകയും ചെയ്യുന്നത്?”"

31 യേശു അവര്‍ക്കു മറുപടി നല്‍കി, “ആരോഗ്യവാന്മാര്‍ക്ക് വൈദ്യന്‍ വേണ്ട. പക്ഷേ രോഗികള്‍ക്ക് അവന്‍ വേണം."

32 ഞാന്‍ നല്ലവരെ മാനസാന്തരപ്പെടുത്തുവാനല്ല വന്നത്. ദുഷിച്ചവരെ മാനസാന്തരത്തിലേക്ക് നയിക്കാനാണ് ഞാന്‍ വന്നത്.”"

33 അവര്‍ യേശുവിനോടു പറഞ്ഞു, “യോഹന്നാന്‍റെ അനുയായികള്‍ പരീശന്മാര്‍ ചെയ്യുന്നതുപോലെ പലപ്പോഴും ഉപവസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യാറുണ്ട്. പക്ഷേ അങ്ങയുടെ അനുയായികള്‍ എപ്പോഴും തിന്നുകയും കുടിക്കുകയും ചെയ്യുന്നുവല്ലോ?”"

34 യേശു അവരോടു പറഞ്ഞു, “ഒരു വിവാഹസമയത്ത്, വരന്‍ കൂടെയുള്ളപ്പോള്‍ നിങ്ങള്‍ക്ക് അവന്‍റെ സുഹൃത്തുക്കളെ ഉപവസിപ്പിക്കുവാന്‍ കഴിയുമോ?"

35 പക്ഷേ വരന്‍ അവരില്‍ നിന്നും അകറ്റപ്പെടുന്ന അവസരം വരും. അപ്പോള്‍ ആ സുഹൃത്തുക്കള്‍ ഉപവസിച്ചുകൊള്ളും.”"

36 യേശു അവരോടു ഈ കഥ പറഞ്ഞു, “പുതിയ ഒരു വസ്ത്രത്തില്‍ നിന്നും ഒരു കഷണം കീറിയെടുത്ത് ആരും പഴയ വസ്ത്രത്തിലെ ദ്വാരം അടയ്ക്കാറില്ല. എന്തുകൊണ്ടെന്നാല്‍ അതു പുതിയ വസ്ത്രത്തെ നശിപ്പിക്കും. പുതിയതില്‍ നിന്നുള്ള കഷണം പഴയതിനോട് ചേരുകയുമില്ല."

37 ആള്‍ക്കാര്‍ പുതിയ വീഞ്ഞ് പഴയ തുരുത്തിയില്‍ നിറയ്ക്കാറില്ല. അങ്ങനെ ചെയ്താല്‍ പഴയ തുരുത്തി കീറിപ്പോവുകയും വീഞ്ഞ് നഷ്ടപ്പെടുകയും ചെയ്യും."

38 അവര്‍ പുതിയ വീഞ്ഞ് പുതിയ തുരുത്തിയില്‍ത്തന്നെ നിറയ്ക്കും."

39 പഴയ വീഞ്ഞ് കുടിയ്ക്കുന്ന ആരും പുതിയ വീഞ്ഞ് ആവശ്യപ്പെടാറില്ല. എന്തെന്നാല്‍ അവന്‍ പറയുന്നു, ‘പഴയ വീഞ്ഞാണു നല്ലത്.’”"

6

1 ഒരു ശബ്ബത്തു ദിവസത്തില്‍ യേശു ഒരു ധാന്യവയലിലൂടെ നടക്കുകയായിരുന്നു. അദ്ദേഹത്തിന്‍റെ ശിഷ്യന്മാര്‍ കുറച്ചു ധാന്യമെടുത്ത് കൈകൊണ്ട് തിരുമ്മി ഭക്ഷിച്ചു."

2 ചില പരീശന്മാര്‍ പറഞ്ഞു, “എന്താണ് ശബ്ബത്തു ദിവസം മോശെയുടെ ന്യായപ്രമാണം നിങ്ങള്‍ ലംഘിച്ചത്?”"

3 യേശു പ്രതിവചിച്ചു, “തനിക്കും തന്‍റെ ആളുകള്‍ക്കും വിശന്നപ്പോള്‍ ദാവീദ് എന്താണു ചെയ്തതെന്ന് നിങ്ങള്‍ വായിച്ചിട്ടില്ലേ?"

4 ദാവീദ് ദൈവാലയത്തില്‍ പ്രവേശിച്ച് ദൈവത്തിനുള്ള വഴിപാടു സാധനങ്ങളെടുത്തു ഭക്ഷിച്ചു. അയാള്‍ കുറെ അപ്പം തന്നോടൊപ്പമുണ്ടായിരുന്നവര്‍ക്കും നല്‍കി. അതു മോശെയുടെ ന്യായപ്രമാണത്തിനെതിരാണ്. പുരോഹിതന്മാര്‍ക്കു മാത്രമേ ആ അപ്പം കഴിക്കാവൂ എന്നാണു ന്യായപ്രമാണം പറയുന്നത്.”"

5 [This verse may not be a part of this translation]"

6 മറ്റൊരു ശബ്ബത്തു ദിവസം യേശു യെഹൂദപ്പള്ളിയിലേക്കു പോയി. യേശു അവരെ ഉപദേശിച്ചു. വലതുകൈക്ക് തളര്‍വാതം ബാധിച്ച ഒരാള്‍ അവിടെ ഉണ്ടായിരുന്നു."

7 ശബ്ബത്തുദിവസം യേശു സുഖപ്പെടുത്തുമോ എന്നറിയാന്‍ ശാസ്ത്രിമാരും പരീശന്മാരും കാത്തു നില്‍ക്കുകയായിരുന്നു. യേശു തെറ്റായെന്തെങ്കിലും ചെയ്താല്‍ അവനെ കുറ്റപ്പെടുത്തുക എന്നതായിരുന്നു അവരുടെ ലക്ഷ്യം."

8 പക്ഷേ അവര്‍ എന്താണുദ്ദേശിക്കുന്നതെന്ന് യേശുവിനറിയാമായിരുന്നു. അവന്‍ തളര്‍വാതക്കാരനോടു പറഞ്ഞു, “എഴുന്നേറ്റ് ഇവരുടെ മുന്പില്‍ നില്‍ക്കൂ.” അയാള്‍ അനുസരിച്ചു."

9 അപ്പോള്‍ യേശു അവരോടു പറഞ്ഞു, “ഞാന്‍ ചോദിക്കുന്നു, ശബ്ബത്തുദിവസം നന്മ ചെയ്യണമോ, തിന്മ ചെയ്യണമോ? ഏതാണു ശരി? ഒരു ജീവന്‍ രക്ഷിക്കാതെ, നശിപ്പിക്കാനോ നമ്മെ അനുവദിച്ചിട്ടുള്ളത്?”"

10 യേശു ചുറ്റിനും അവരെ നോക്കി. യേശു രോഗിയോടു പറഞ്ഞു, “ഞാന്‍ നിന്‍റെ കൈയ്യൊന്നു കാണട്ടെ.” അയാള്‍ തന്‍റെ കൈ പുറത്തെടുത്തു. അവന്‍റെ കൈ സുഖപ്പെട്ടു."

11 പരീശന്മാരും ശാസ്ത്രിമാരും വളരെയധികം ക്ഷുഭിതരായി. അവര്‍ പരസ്പരം പറഞ്ഞു, “യേശുവിനെ നമുക്കെന്തു ചെയ്യുവാന്‍ കഴിയും?”"

12 ആ സമയം യേശു മലയിലേക്ക് പ്രാര്‍ത്ഥിക്കാന്‍ പോയി. രാത്രി മുഴുവന്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചു കൊണ്ട് അവനവിടെ കഴിഞ്ഞു."

13 പിറ്റേന്നു പ്രഭാതത്തില്‍, യേശു തന്‍റെ അനുയായികളെ വിളിച്ചു. അവന്‍ അവരില്‍ നിന്നു പന്ത്രണ്ടു പേരെ തിരഞ്ഞെടുത്തു. അവന്‍ അവരെ “അപ്പൊസ്തലന്മാരെന്നു” വിളിച്ചു."

14 പത്രൊസ് എന്നു അവന്‍ പേരിട്ട ശിമോന്‍, അവന്‍റെ സഹോദരന്‍ അന്ത്രെയാസ്, യാക്കോബ്, യോഹന്നാന്‍, ഫീലിപ്പോസ്, ബര്‍ത്തൊലൊമായി,"

15 മത്തായി, തോമാസ്, അല്‍ഫായിയുടെ പുത്രന്‍ യാക്കോബ്, എരിവുകാരന്‍ എന്നു വിളിക്കപ്പെട്ട ശിമോന്‍,"

16 യാക്കോബിന്‍റെ പുത്രന്‍ യൂദാ, യേശുവിനെ ഒറ്റു കൊടുത്ത യൂദാ ഈസ്ക്കാര്യോത്ത് എന്നിവരായിരുന്നു അവര്‍."

17 യേശുവും അപ്പൊസ്തലന്മാരും മലയിറങ്ങിവന്നു. യേശു പരന്ന ഒരു സ്ഥലത്തു നിന്നു. അദ്ദേഹത്തിന്‍റെ ഒരു വലിയ സംഘം അനുയായികള്‍ അവിടെ കൂടിയിരുന്നു. യെഹൂദ്യയില്‍ നിന്നും യെരൂശലേമില്‍നിന്നും കടല്‍ത്തീര നഗരങ്ങളായ സോരില്‍നിന്നും സീദോനില്‍നിന്നും അനേകര്‍ അവിടെ കൂടിയിരുന്നു."

18 അവരെല്ലാമെത്തിയത് യേശുവിന്‍റെ വാക്കുകള്‍ കേള്‍ക്കുന്നതിനും രോഗശാന്തി നേടുന്നതിനുമായിരുന്നു. അശുദ്ധാത്മാവില്‍ നിന്നു പീഡനം അനുഭവിച്ചിരുന്നവരെല്ലാം സുഖപ്പെട്ടു."

19 എല്ലാവരും യേശുവിനെ തൊടാന്‍ ശ്രമിച്ചു. എന്തെന്നാല്‍ ശക്തി അവനില്‍ നിന്നായിരുന്നു പുറപ്പെട്ടിരുന്നത്. യേശു എല്ലാവരെയും സുഖപ്പെടുത്തി."

20 യേശു തന്‍റെ ശിഷ്യന്മാരെ നോക്കി പറഞ്ഞു, “ദരിദ്രരായ നിങ്ങള്‍ ഭാഗ്യവാന്മാര്‍, എന്തെന്നാല്‍ ദൈവരാജ്യം നിങ്ങള്‍ക്കുള്ളതാണ്."

21 ഇപ്പോള്‍, വിശക്കുന്ന നിങ്ങള്‍ ഭാഗ്യവാന്മാര്‍, എന്തെന്നാല്‍ നിങ്ങള്‍ക്കു സംതൃപ്തി ലഭിക്കും. ഇപ്പോള്‍ കരയുന്നവര്‍ ഭാഗ്യവാന്മാര്‍, എന്തെന്നാല്‍ നിങ്ങള്‍ സന്തോഷം കൊണ്ട് ചിരിക്കും."

22 “മനുഷ്യര്‍ നിങ്ങളെ നിന്ദിക്കുകയും ദുഷ്ടരെന്നു വിളിക്കുകയും ചെയ്യുന്പോള്‍ നിങ്ങള്‍ സൌഭാഗ്യവാന്മാര്‍, നിങ്ങള്‍ മനുഷ്യപുത്രന്‍റെ ആളായതിനാല്‍ നിങ്ങള്‍ ചീത്തയെന്ന് മനുഷ്യര്‍ പറയും. അവരങ്ങനെ പറയുന്പോഴും നിങ്ങള്‍ ഭാഗ്യവാന്മാര്‍."

23 അപ്പോഴും നിങ്ങള്‍ ആഹ്ളാദവാ ന്മാരും സന്തോഷവാന്മാരും ആകും. എന്തെന്നാല്‍ സ്വര്‍ഗ്ഗത്തില്‍ നിങ്ങള്‍ക്കു മഹത്തായൊരു സമ്മാനം ലഭിക്കും. അവരുടെ പൂര്‍വ്വികര്‍ പ്രവാചകരോടും അങ്ങനെ ചെയ്തിരിക്കുന്നു."

24 “എന്നാല്‍ ധനവാന്മാരെ നിങ്ങള്‍ക്കു ദുരിതം. എന്തെന്നാല്‍ നിങ്ങളുടെ ആശ്വാസം നിങ്ങള്‍ക്കു കിട്ടിക്കഴിഞ്ഞു."

25 ഇപ്പോള്‍ സംതൃപ്തി ലഭിച്ചവരേ നിങ്ങള്‍ക്കു ദുരിതം. എന്തെന്നാല്‍ നിങ്ങള്‍ക്കു വിശപ്പുണ്ടാകും. ഇപ്പോള്‍ ചിരിക്കുന്നവരെ നിങ്ങള്‍ക്കു ദുരിതം. എന്തെന്നാല്‍ നിങ്ങള്‍ ദുഃഖിതരും കരയുന്നവരുമാകും."

26 “നിങ്ങളെപ്പറ്റി എല്ലാവരും നല്ലതു പറയുന്പോള്‍ നിങ്ങള്‍ക്കു ദുരിതം. അവരുടെ പൂര്‍വ്വികര്‍ കള്ളപ്രവാചകരോട് അങ്ങനെ ചെയ്തിട്ടുണ്ട്."

27 “എന്നെ ശ്രദ്ധിക്കുന്ന നിങ്ങളോട് ഞാന്‍ പറയുന്നു. നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുക. നിങ്ങളെ വെറുക്കുന്നവര്‍ക്കു നന്മ ചെയ്യുക."

28 നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിക്കുക. നിങ്ങളെ നിന്ദിക്കുന്നവര്‍ക്കു വേണ്ടി ദൈവത്തോടു പ്രാര്‍ത്ഥിക്കുക."

29 നിങ്ങളുടെ ഒരു കരണത്തു അടിക്കുന്നവനു മറ്റേ കരണവും കാണിച്ചു കൊടുക്കുക. ആരെങ്കിലും നിങ്ങളുടെ കോട്ട് എടുത്തുകൊണ്ടു പോകുകയാണെങ്കില്‍ അവന്‍ നിങ്ങളുടെ ഉടുപ്പും കൊണ്ടുപോകട്ടെ."

30 നിന്നോടു യാചിക്കുന്ന എല്ലാവര്‍ക്കും നീ കൊടുക്കുക. നിന്‍റേതായ എന്തെങ്കിലും എടുത്തുകൊണ്ടുപോകുന്നവനോടു അതു മടക്കിക്കിട്ടാന്‍ കര്‍ക്കശമായി ചോദിക്കാതിരിക്കുക."

31 മറ്റുള്ളവര്‍ നിങ്ങളോട് എങ്ങനെ പെരുമാറണം എന്നാഗ്രഹിക്കുന്നുവോ അതുപോലെ നിങ്ങള്‍ അവരോടും പെരുമാറുക."

32 നിങ്ങളെ സ്നേഹിക്കുന്നവരെ മാത്രം നിങ്ങള്‍ സ്നേഹിച്ചാല്‍ നിങ്ങള്‍ക്കെന്തു മേന്മയാണുള്ളത്. ഇല്ല, പാപികള്‍ പോലും അവരെ സ്നേഹിക്കുന്നവരെ സ്നേഹിക്കുന്നുണ്ട്."

33 നന്മ ചെയ്യുന്നവര്‍ക്കുവേണ്ടി മാത്രം നിങ്ങള്‍ നന്മ ചെയ്താല്‍ നിങ്ങ ള്‍ക്കെന്തെങ്കിലും മേന്മയുണ്ടാകുമോ? ഇല്ല, പാപികള്‍ പോലും അങ്ങനെ ചെയ്യുന്നുണ്ട്."

34 എന്നെങ്കിലും തിരിച്ചു കിട്ടും എന്ന പ്രതീക്ഷയോടെ കടം കൊടുത്താല്‍ നിങ്ങള്‍ക്കെന്തു മേന്മ? ഇല്ല, പാപികള്‍ പോലും മറ്റു പാപികള്‍ക്കു കടം കൊടുക്കുന്നത് അതേ തുക തിരിച്ചുകിട്ടുമെന്നതു കൊണ്ടാണ്."

35 അതിനാല്‍ നിങ്ങളുടെ ശത്രുക്കളെയും സ്നേഹിക്കുക. അവര്‍ക്കായി നന്മ ചെയ്യുക. തിരിച്ചു കിട്ടണമെന്നാഗ്രഹിക്കാതെ അവര്‍ക്കു കടം കൊടുക്കുക. നിങ്ങള്‍ക്കു മഹത്തായ ഒരു പ്രതിഫലം ലഭിക്കും. നിങ്ങള്‍ അത്യുന്നതന്‍റെ പുത്രന്മാരാകും. അതെ, എന്തെന്നാല്‍ ദൈവം നന്ദിയില്ലാത്തവരോടും, ദുഷ്ടന്മാരോടും കരുണയുള്ളവനാണ്."

36 നിങ്ങളുടെ പിതാവ് സ്നേഹവും കാരുണ്യവും നല്‍കുന്നതു പോലെ നിങ്ങളും സ്നേഹകാരുണ്യങ്ങള്‍ ചൊരിയുക."

37 “നിങ്ങള്‍ മറ്റുള്ളവരെ വിധിക്കരുത്. എന്നാല്‍ നിങ്ങളും വിധിക്കപ്പെടുകയില്ല. മറ്റുള്ളവരെ കുറ്റപ്പെടുത്തരുത്, എങ്കില്‍ നിങ്ങളെയും കുറ്റപ്പെടുത്തുകയില്ല. മറ്റുള്ളവരോടു ക്ഷമിക്കുക. നിങ്ങളും ക്ഷമിക്കപ്പെടും."

38 അന്യര്‍ക്കു ദാനം ചെയ്യുക. അത്രയധികം നിങ്ങള്‍ക്കും ലഭിക്കും. നിങ്ങളുടെ കയ്യില്‍ ഒതുങ്ങാതെ മടിയില്‍ വീഴത്തക്കവിധത്തില്‍ അത്രയധികം. നിങ്ങള്‍ അന്യര്‍ക്കു കൊടുക്കുന്ന അളവില്‍ തന്നെ ദൈവം നിങ്ങള്‍ക്കും തരും.”"

39 യേശു അവരോടു ഈ കഥ പറഞ്ഞു: “കുരുടനായ ഒരാള്‍ക്ക് മറ്റൊരു കുരുടനെ നയിക്കുവാനാകുമോ? ഇല്ല! ഇരുവരും ഒരേ കുഴിയില്‍ വീഴും."

40 ശിഷ്യന്‍ ഗുരുവിനെക്കാള്‍ വലിയവനല്ല. എന്നാല്‍ മുഴുവനും പഠിച്ചു കഴിയുന്പോള്‍ ശിഷ്യന്മാര്‍ ഗുരുവിനെപ്പോലെയാകുന്നു."

41 സഹോദരന്‍റെ കണ്ണിലെ കരടു കണ്ടെത്തുന്ന നിങ്ങള്‍ എന്തുകൊണ്ട് സ്വന്തം കണ്ണിലെ വലിയ കോല്‍ കാണുന്നില്ല."

42 നിങ്ങള്‍ നിങ്ങളുടെ സഹോദരനോടു പറയുന്നു, ‘സഹോദരാ, നിന്‍റെ കണ്ണിലെ കരടു ഞാന്‍ എടുത്തുകളയട്ടയോ’ എന്ന്. നിങ്ങള്‍ക്കു സ്വന്തം കണ്ണിലെ കോല്‍ കാണു വാനാകുന്നില്ല. നിങ്ങളൊരു കപടഭക്തിക്കാരനാണ്. ആദ്യം സ്വന്തം കണ്ണിലെ കോലെടുത്തു മാറ്റൂ. അപ്പോള്‍ സഹോദരന്‍റെ കണ്ണിലെ കരടു നിങ്ങള്‍ക്കു വ്യക്തമായിക്കാണാനാകും."

43 ഒരു നല്ല മരം ദുഷിച്ച ഫലത്തെ നല്‍കുന്നില്ല. അതുപോലെ ഒരു ചീത്തമരം നല്ല ഫലത്തെയും തരുന്നില്ല."

44 ഓരോ മരവും അതു നല്‍കുന്ന ഫലത്തിന്‍റെ പേരിലറിയപ്പെടുന്നു. ആരും മുള്ളുകളില്‍ നിന്ന് അത്തിപ്പഴങ്ങള്‍ ശേഖരിക്കുന്നില്ല. ഞെരിഞ്ഞിലില്‍ നിന്ന് മുന്തിരിയും."

45 നല്ലവനായ ഒരുവന് സ്വഹൃദയത്തില്‍ നന്മകളുടെ നിക്ഷേപമുണ്ടാകും. അതിനാലാണവന്‍ സ്വന്തം ഹൃദയത്തില്‍ നിന്ന് നല്ല കാര്യങ്ങള്‍ പുറത്തെടുക്കുന്നത്. പക്ഷേ ദുഷ്ടനായ ഒരുവന്‍റെ ഹൃദയത്തില്‍ തിന്മയേ ഉണ്ടാകൂ. അതാനാലയാള്‍ തിന്മയേയും പുറത്തെടുക്കുന്നു. ഏതൊരുവനും സ്വന്തം ഹൃദയത്തിലുള്ള കാര്യങ്ങളേ പറയൂ."

46 “നിങ്ങള്‍ എന്നെ ‘കര്‍ത്താവേ, കര്‍ത്താവേ,’ എന്നു വിളിക്കുകയും എന്നാല്‍ ഞാന്‍ പറയുന്നതൊന്നും അനുസരിക്കാതിരിക്കുകയും ചെയ്യുന്നതെന്തുകൊണ്ട്?"

47 എന്‍റെയടുത്ത് വന്ന് എന്നെ ശ്രദ്ധിക്കുകയും അതനുസരിക്കുകയും ചെയ്യുന്ന ഒരോരുത്തരും"

48 ഉറപ്പുള്ള വീടു പണിയുന്നവനെപ്പോലെയാണ്. അവന്‍ ആഴത്തില്‍ കുഴിയെടുത്ത് ശക്തമായ പാറയിന്മേല്‍ അടിത്തറ ഇടുന്നു. വെള്ളപ്പൊക്കക്കാലത്ത് ആ വീടിനെ ഒഴുക്കിയകറ്റാന്‍ വെള്ളം ശ്രമിക്കുന്നു. പക്ഷേ ജലപ്രവാഹത്തിന് വീടിനെ മാറ്റാനാവില്ല. എന്തെന്നാല്‍ ആ വീട് കരുത്തുള്ളതാണ്."

49 എന്നാല്‍ എന്നെ ശ്രവിക്കുകയും അനുസരിക്കാതിരിക്കുകയും ചെയ്യുന്നവന്‍ അടിത്തറയില്ലാത്ത വെറും മണ്ണില്‍ തന്‍റെ വീടു പണിയുന്നവനെപ്പോലെയാണ്. ജലപ്രവാഹത്തില്‍ അവന്‍റെ വീട് എളുപ്പത്തില്‍ തകര്‍ന്നു വീഴും. വീടു പൂര്‍ണ്ണമായും നശിക്കുകയും ചെയ്യുന്നു."

7

1 യേശു ജനങ്ങളോടു പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞു. അനന്തരം അവന്‍ കഫര്‍ന്നഹൂമിലേക്കു പോയി."

2 അവിടെ ഒരു ശതാധിപനുണ്ടായിരുന്നു. അയാള്‍ക്ക് രോഗത്താല്‍ മരണാസന്നനായൊരു ദാസനുണ്ടായിരുന്നു. ശതാധിപന്‍ ദാസനെ വളരെയധികം സ്നേഹിച്ചിരുന്നു."

3 യേശുവിനെപ്പറ്റി കേട്ട അയാള്‍ ജനത്തിന്‍റെ മൂപ്പന്മാരെ അദ്ദേഹത്തിനടുത്തേക്ക് അയച്ചു. അവിടെയെത്തി തന്‍റെ ദാസന്‍റെ ജീവന്‍ രക്ഷിക്കണമെന്ന് യേശുവിനോട് അപേക്ഷിക്കാനാണയാള്‍ അവരെ അയച്ചത്."

4 അവര്‍ യേശുവിന്‍റെ അടുത്തെത്തി. ശതാധിപനെ സഹായിക്കണമെന്ന് അവര്‍ യേശുവിനോട് യാചിച്ചു."

5 അവര്‍ പറഞ്ഞു, “നിന്‍റെ സഹായത്തിന് ഈ ശതാധിപന്‍ അര്‍ഹനാണ്. എന്തെന്നാല്‍ അയാള്‍ നമ്മുടെ ജനതയെ സ്നേഹിക്കുകയും ഞങ്ങള്‍ക്കായി യെഹൂദപ്പള്ളി പണിയുകയും ചെയ്തിട്ടുണ്ട്.”"

6 യേശു അവരോടൊത്തു പോയി. അവന്‍ ശതാധിപന്‍റെ വീടിനടുത്തെത്തിയപ്പോള്‍ അയാള്‍ തന്‍റെ സുഹൃത്തുക്കളെ അയച്ച് ഇങ്ങനെ പറയിപ്പിച്ചു. “കര്‍ത്താവേ, അങ്ങ് എന്‍റെ ഭവനത്തിലേക്ക് വരേണ്ടതില്ല. അങ്ങയെ അവിടെവച്ചു സ്വീകരിക്കാന്‍ ഞാന്‍ അര്‍ഹനല്ല."

7 അതാണു ഞാന്‍ സ്വയം അങ്ങയുടെ അടുത്തേക്ക് വരാതിരുന്നത്. എന്‍റെ ദാസന്‍ ഭേദമാകാന്‍ അങ്ങു കല്പിക്കുക മാത്രമേ വേണ്ടൂ."

8 ഞാന്‍ തന്നെ മറ്റുള്ളവരുടെ അധികാരത്തിന്‍കീഴിലാണ്. എന്‍റെ അധികാരത്തിന്‍ കീഴില്‍ പടയാളികളുണ്ട്. അവരിലൊരുവനോടു ഞാന്‍ ‘പോകൂ’ എന്നു പറഞ്ഞാലവന്‍ പോകും. മറ്റൊരുവനോട് ‘വരൂ’ എന്നു പറഞ്ഞാലവന്‍ വരും. ഞാനെന്‍റെ ദാസനോട് ‘അതു ചെയ്യൂ’ എന്നു പറഞ്ഞാലവന്‍ എന്നെ അനുസരിക്കും.”"

9 ഇതു കേട്ട യേശു അത്ഭുതം കൂറി. യേശു തന്നെ അനുഗമിക്കുന്ന ജനക്കൂട്ടത്തിന്‍റെ നേര്‍ക്കൂ തിരിഞ്ഞു. അവന്‍ പറഞ്ഞു, “ഞാന്‍ പറയുന്നു, ഇങ്ങനെയൊരു വിശ്വാസം ഞാനൊരിടത്തും കണ്ടിട്ടില്ല. യിസ്രായേലില്‍ പോലും.”"

10 യേശുവിനടുത്തേക്ക് അയയ്ക്കപ്പെട്ടവര്‍ തിരികെ വീട്ടിലെത്തി. അവരുടെ ദൃത്യന്‍ സുഖം പ്രാപിച്ചിരിക്കുന്നതവര്‍ കണ്ടു."

11 പിറ്റേന്ന് യേശു നയീന്‍ എന്ന പട്ടണത്തിലേക്കു പോയി. യേശുവിന്‍റെ ശിഷ്യന്മാരും വലിയൊരു കൂട്ടം ജനങ്ങളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു."

12 അവര്‍ നഗരകവാടത്തിന് അടുത്തെത്തിയപ്പോള്‍ അവന്‍ ഒരു ശവസംസ്കാരം കണ്ടു. വിധവയായ ഒരമ്മയ്ക്ക് അവരുടെ ഏക മകനെയും നഷ്ടപ്പെട്ടു. മൃതദേഹം പുറത്തേക്കു കൊണ്ടുവന്നപ്പോള്‍ നഗരത്തില്‍ നിന്നുവന്ന അനവധിയാളുകള്‍ അവളോടൊപ്പം ഉണ്ടായിരുന്നു."

13 അവളെ കണ്ട യേശുവിന് തന്‍റെ മനസ്സില്‍ അവളോട് അനുകന്പ തോന്നി. യേശു അവളോടു പറഞ്ഞു, “കരയരുത്.”"

14 യേശു ശവപ്പെട്ടിക്കരികിലേക്കു നടന്നുചെന്ന് അതില്‍ തൊട്ടു. ശവപ്പെട്ടി ചുമന്നിരുന്നവര്‍ നിന്നു. യേശു മരിച്ച പുത്രനോടു പറഞ്ഞു, “യുവാവേ, ഞാന്‍ നിന്നോടു പറയുന്നു, എഴുന്നേല്‍ക്കൂ!”"

15 അപ്പോളവന്‍ എഴുന്നേറ്റിരുന്ന് സംസാരിക്കുവാന്‍ തുടങ്ങി. യേശു അയാളെ അയാളുടെ അമ്മയ്ക്ക് നല്‍കി."

16 എല്ലാവരും അത്ഭുതപ്പെട്ടു. അവര്‍ ദൈവത്തെ സ്തുതിച്ചു. അവര്‍ പറഞ്ഞു, “ഒരു മഹാപ്രവാചകന്‍ നമ്മള്‍ക്കിടയിലേക്ക് വന്നിരിക്കുന്നു. ദൈവം തന്‍റെ ജനത്തെ ശ്രദ്ധിക്കുന്നു.”"

17 (യേശുവിനെക്കുറിച്ചുള്ള ഈ വാര്‍ത്ത യെഹൂദ്യയിലും പരിസരങ്ങളിലും പരന്നു.)"

18 ഇക്കാര്യങ്ങളെല്ലാം യോഹന്നാനോട് അയാളുടെ ശിഷ്യന്മാര്‍ പറഞ്ഞു. അയാള്‍ തന്‍റെ രണ്ടു ശിഷ്യന്മാരെ വിളിച്ചു."

19 യേശുവിന്‍റെ അടുത്തുചെന്ന് ഇങ്ങനെ ചോദിക്കുവാന്‍ അയാള്‍ അവരോടു പറഞ്ഞു, “നീയാണോ വരാനിരിക്കുന്നവന്‍? അതോ, മറ്റൊരുവനുവേണ്ടി ഞങ്ങള്‍ കാത്തിരിക്കണോ?”"

20 അവര്‍ യേശുവിന്‍റെ അടുത്തെത്തി. അവര്‍ പറഞ്ഞു, “സ്നാപകയോഹന്നാനാണ് ഞങ്ങളെ നിന്‍റെ അടുത്തേക്കയച്ചത്. ഈ ചോദ്യം ചോദിക്കുന്നതിനായി, ‘നീയാണോ, വരാനിരിക്കുന്നവന്‍’ അതോ ഞങ്ങളിനി മറ്റൊരുവനുവേണ്ടി കാത്തിരിക്കണോ?”"

21 അതേസമയം യേശു അനേകം പേരെ അവരുടെ രോഗങ്ങളില്‍ നിന്നും വ്യാധികളില്‍നിന്നും സുഖപ്പെടുത്തിയിരുന്നു. അശുദ്ധാത്മാക്കളില്‍നിന്നും രക്ഷിച്ചിരുന്നു. അവന്‍ അനേകം അന്ധര്‍ക്കു കാഴ്ച നല്‍കിയിരുന്നു."

22 അപ്പോള്‍ യേശു യോഹന്നാന്‍റെ ശിഷ്യന്മാരോടു പറഞ്ഞു, “നിങ്ങളിവിടെ കണ്ടതും കേട്ടതുമെല്ലാം യോഹന്നാനോടു ചെന്നു പറയൂ, അന്ധര്‍ക്കു കാഴ്ച കിട്ടിയത്, വാതരോഗി എഴുന്നേറ്റു നടന്നത്. കുഷ്ഠരോഗി സുഖപ്പെട്ടത്. ബധിരനു കേള്‍ക്കാനായത്. മരിച്ചവര്‍ ജീവിച്ചത്. പാവപ്പെട്ടവര്‍ക്ക് ദൈവരാജ്യം നല്‍കിയ വാര്‍ത്തയും"

23 വിശ്വാസത്തിനു തടസ്സമായി എന്നെ കാണാത്തവര്‍ അനുഗ്രഹീതര്‍."

24 യോഹന്നാന്‍റെ ശിഷ്യന്മാര്‍ പോയപ്പോള്‍ യേശു യോഹന്നാനെപ്പറ്റി ജനങ്ങളോടു പറഞ്ഞു, “നിങ്ങള്‍ എന്തു കാണാനായിരുന്നു മരുഭൂമിയിലേക്ക് പോയത്? കാറ്റില്‍ ഊതുന്ന കാട്ടുപുല്ലിനെയോ?"

25 അല്ലാതെന്തു കാണാനാണു നിങ്ങള്‍ പോയത്? നേരിയ തുണികൊണ്ടുള്ള വസ്ത്രം ധരിച്ചൊരുവനെയോ? നേരിയ തുണികൊണ്ടു തയ്പ്പിച്ച നല്ല വസ്ത്രം ധരിച്ചവര്‍ രാജകൊട്ടാരത്തിലാണ് ജീവിക്കുന്നത്."

26 യഥാര്‍ത്ഥത്തില്‍ നിങ്ങളെന്തു കാണുവാനാണു പോയത്? ഒരു പ്രവാചകനെ? അതെ, ഞാന്‍ നിങ്ങളോടു പറയുന്നു, യോഹന്നാന്‍ ഒരു പ്രവാചകനിലുമധികം എന്തോ ആണ്.”"

27 അയാളെപ്പറ്റി ഇങ്ങനെ എഴുതിയിരിക്കുന്നു: ‘ശ്രദ്ധിക്കൂ, നിന്‍റെ മുന്പില്‍ എന്‍റെ ദൂതനെ ഞാനയയ്ക്കുന്നു. അവന്‍ നിനക്കായി വഴിയൊരുക്കും.’ മലാഖി 3:1"

28 “ഞാന്‍ നിങ്ങളോടു പറയുന്നു, യോഹന്നാന്‍ ഇതുവരെ ജനിച്ച ആരെക്കാളും ശ്രേഷ്ഠനാണ്. എന്നാല്‍ ദൈവരാജ്യത്തിലെ ഏറ്റവും പ്രാധാന്യം കുറഞ്ഞവന്‍പോലും അയാളെക്കാള്‍ ശ്രേഷ്ഠനാണ്.”"

29 ഇതുകേട്ട് എല്ലാവരും ദൈവത്തിന്‍റെ നീതിയെ അംഗീകരിച്ചു. നികുതിപിരിവുകാര്‍ പോലും. അവര്‍ എല്ലാം യോഹന്നാനാല്‍ സ്നാനം ചെയ്യപ്പെട്ടവരാണ്."

30 എന്നാല്‍ പരീശന്മാരും ശാസ്ത്രിമാരും തങ്ങള്‍ക്കായുള്ള ദൈവഹിതം നിരസിക്കുകയും അവരെ സ്നാനപ്പെടുത്താന്‍ യോഹന്നാനെ അനുവദിക്കാതിരിക്കുകയും ചെയ്തു."

31 “ഇക്കാലത്തെ മനുഷ്യരെപ്പറ്റി ഞാനെന്തു പറയാന്‍? അവരെ ഞാന്‍ എന്തിനോടുപമിക്കും? അവര്‍ എന്തിനെപ്പോലെയാണ്?"

32 അവര്‍ ചന്തക്കുട്ടികളെപ്പോലെയാണ്. അവര്‍ ഇങ്ങനെയൊക്കെ പരസ്പരം പറയുന്നു. ‘ഞങ്ങള്‍ നിങ്ങള്‍ക്കായി കുഴലൂതി, പക്ഷേ നിങ്ങള്‍ നൃത്തം വെച്ചില്ല; ഞങ്ങള്‍ നിങ്ങള്‍ക്കായി ദുഃഖഗാനം പാടി പക്ഷേ നിങ്ങള്‍ കരഞ്ഞില്ല.’"

33 3സ്നാപകയോഹന്നാന്‍ വന്നു. പക്ഷേ അവന്‍ മറ്റുള്ളവരില്‍ നിന്നു വിരുദ്ധമായി ആഹാരം കഴിക്കുകയോ വീഞ്ഞ് കുടിക്കുകയോ ചെയ്തില്ല. എന്നാല്‍ നിങ്ങള്‍ പറയുന്നു, ‘അവനില്‍ ഭൂതമുണ്ട്.’"

34 മനുഷ്യപുത്രന്‍ മറ്റുള്ളവരെപ്പോലെ തിന്നുകയും വീഞ്ഞു കുടിക്കുകയും ചെയ്തു. നിങ്ങള്‍ പറയുന്നു, ‘അവനെ നോക്കൂ, അവന്‍ നിറയെ തിന്നുകയും മദ്യം കഴിയ്ക്കുകയും ചെയ്യുന്നു. അവന്‍ ചുങ്കക്കാരുടെയും മറ്റു ദുഷിച്ചവരുടെയും കൂട്ടുകാരന്‍.’"

35 പക്ഷേ ജ്ഞാനം അതിന്‍റെ എല്ലാ പ്രവൃത്തികളാലും സാധൂകരിക്കപ്പെടുന്നു.”"

36 പരീശന്മാരിലൊരാള്‍ തന്നോടൊപ്പം ആഹാരം കഴിക്കണമെന്ന് യേശുവിനോട് ആവശ്യപ്പെട്ടു. യേശു അവന്‍റെ വീട്ടിലെത്തി ഭക്ഷണത്തിനിരുന്നു."

37 അപ്പോഴവിടെ നഗരത്തിലെ പാപിയായ ഒരു സ്ത്രീ ഉണ്ടായിരുന്നു. യേശു പരീശന്‍റെ വീട്ടില്‍ ആഹാരം കഴിക്കാനെത്തുമെന്ന് അവളറിഞ്ഞിരുന്നു. അവള്‍ ഒരു ഭരണിയില്‍ സുഗന്ധതൈലം കൊണ്ടുവന്നിരുന്നു."

38 അവള്‍ യേശുവിന്‍റെ പിന്നില്‍ അവന്‍റെ കാലുകള്‍ക്കടുത്തായി നിന്നു കരഞ്ഞു. അവള്‍ അവന്‍റെ പാദങ്ങള്‍ കണ്ണീരുകൊണ്ടു കഴുകുവാന്‍ തുടങ്ങി. അവള്‍ യേശുവിന്‍റെ പാദങ്ങള്‍ തന്‍റെ തലമുടി കൊണ്ടു തുടച്ചു. അവള്‍ അവന്‍റെ കാലുകളില്‍ തുടരെ ചുംബിക്കുകയും സുഗന്ധതൈലം പുരട്ടി തടവുകയും ചെയ്തു."

39 യേശുവിന്‍റെ ആതിഥേയനായ പരീശന്‍ അതു കണ്ടു. അയാള്‍ ആലോചിച്ചു. യേശു ഒരു പ്രവാചകനായിരുന്നുവെങ്കില്‍ തന്നെ സ്പര്‍ശിച്ചിരിക്കുന്നത് ഒരു പാപിനിയാണെന്ന് അവനറിയാമായിരുന്നു."

40 യേശു പരീശനോടു പറഞ്ഞു, “ശിമോനെ, എനിക്കു നിന്നോട് ചിലതു പറയാനുണ്ട്.” ശിമോന്‍ പറഞ്ഞു, “ഗുരോ പറയൂ, ഞാന്‍ ശ്രദ്ധിക്കുകയാണ്.”"

41 യേശു പറഞ്ഞു, “ഒരിടത്ത് രണ്ടു പേരുണ്ടായിരുന്നു. അവര്‍ പണം കടം കൊടുക്കുന്ന ഒരാളുടെ കടക്കാരനായിരുന്നു. ഒരാള്‍ക്ക് അഞ്ഞൂറ് ദിനാറും മറ്റെയാള്‍ക്ക് അന്‍പതു ദിനാറും കടമായിരുന്നു ഉണ്ടായിരുന്നത്."

42 പണമില്ലാത്തതിനാല്‍ അവര്‍ക്കു കടം വീട്ടുവാനാകുമായിരുന്നില്ല. അപ്പോള്‍ അയാള്‍ രണ്ടാളോടും പണം തിരികെ തരേണ്ടെന്നു പറഞ്ഞു. ഇവരിലാര്‍ക്കാവും അയാളോടു കൂടുതല്‍ സ്നേഹം?”"

43 ശിമോന്‍ പറഞ്ഞു, “കൂടുതല്‍ പണം കടം വാങ്ങിയവനാകും കൂടുതല്‍ സന്തോഷം.” യേശു ശിമോനോടു പറഞ്ഞു, “നീ പറഞ്ഞത് ശരിയാണ്.”"

44 അനന്തരം യേശു ആ സ്ത്രീയുടെ നേര്‍ക്ക് തിരിഞ്ഞ് ശിമോനോടു പറഞ്ഞു, “നീ ഈ സ്ത്രീയെ കാണുന്നുണ്ടോ? ഞാന്‍ നിന്‍റെ വീട്ടില്‍ വന്നപ്പോള്‍ നീയെനിക്കു കാലു കഴുകുവാന്‍ വെള്ളം തന്നില്ല. എന്നാല്‍ ഇവള്‍ തന്‍റെ കണ്ണുനീരു കൊണ്ട് എന്‍റെ കാലു കഴുകുകയും മുടികൊണ്ട് അവ തുടയ്ക്കുകയും ചെയ്തു."

45 നീ എന്നെ ചുംബിച്ചില്ല. എന്നാല്‍ ഞാനകത്തു കടന്ന സമയം മുതല്‍ ഇവള്‍ എന്‍റെ കാലുകളെ ചുംബിക്കുന്നത് ഒരിക്കലും നിര്‍ത്തിയില്ല."

46 നീ എന്‍റെ തലയില്‍ തൈലം പുരട്ടി തടവിയില്ല. പക്ഷേ ഇവള്‍ എന്‍റെ പാദങ്ങളില്‍ സുഗന്ധതൈലം പുരട്ടി തടവി."

47 ഞാന്‍ നിന്നോടു പറയുന്നു. ഇവളുടെ മുഴുവന്‍ പാപങ്ങളും പൊറുക്കപ്പെട്ടിരിക്കുന്നു. ഇതു വ്യക്തമാണ്. എന്തെന്നാല്‍ അവള്‍ അവളുടെ മഹത്തായ സ്നേഹം പ്രകടിപ്പിച്ചു. ആരോടു കുറച്ചു ക്ഷമിക്കുന്നുവോ അയാള്‍ അല്പം സ്നേഹിക്കുന്നു.”"

48 അനന്തരം യേശു അവളോടു പറഞ്ഞു, “നിന്‍റെ പാപങ്ങള്‍ പൊറുക്കപ്പെട്ടിരിക്കുന്നു.”"

49 യേശുവിനോടു കൂടെ ഭക്ഷണം കഴിക്കുന്നവര്‍ പറഞ്ഞു, “അവന്‍ ആരാണെന്നാണവന്‍റെ വിചാരം? അവനെങ്ങനെ പാപങ്ങള്‍ പൊറുക്കാന്‍ കഴിയും?”"

50 യേശു ആ സ്ത്രീയോടു പറഞ്ഞു, “നിന്‍റെ വിശ്വാസം നിന്നെ നിന്‍റെ പാപങ്ങളില്‍ നിന്നു രക്ഷിച്ചു. സമാധാനത്തോടെ പോകൂ.”"

8

1 അടുത്ത ദിവസം യേശു ഏതാനും നഗരങ്ങളിലൂടെയും ചെറിയ പട്ടണങ്ങളിലൂടെയും സഞ്ചരിച്ചു. യേശു ദൈവരാജ്യത്തെപ്പറ്റിയുള്ള സുവിശേഷം പ്രസംഗിച്ചു. പന്ത്രണ്ടു ശിഷ്യന്മാരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു."

2 ഏതാനും സ്ത്രീകളും അവനോടൊപ്പം ഉണ്ടായിരുന്നു. യേശു ആ സ്ത്രീകളെ അശുദ്ധാത്മാക്കളില്‍നിന്നും രോഗങ്ങളില്‍ നിന്നും രക്ഷിച്ചു. സ്ത്രീകളിലൊരുവള്‍ മറിയയായിരുന്നു. അവള്‍ മഗ്ദല എന്ന പട്ടണത്തില്‍ ഉള്ളവളാണ്."

3 അവളില്‍ നിന്ന് ഏഴു ഭൂതങ്ങള്‍ പുറത്തു പോയിരുന്നു. ഹെരോദാവിന്‍റെ കാര്യവിചാരകനായ കൂസയുടെ ഭാര്യയായ യോഹന്ന, ശൂശന്ന തുടങ്ങി അനേകംപേര്‍ അവനോടൊത്തുണ്ടായിരുന്നു. ഈ സ്ത്രീകള്‍ യേശുവിനെയും ശിഷ്യന്മാരെയും സ്വന്തം പണം നല്‍കി സഹായിച്ചിരുന്നു."

4 എല്ലാ പട്ടണങ്ങളില്‍ നിന്നും യേശുവിന്‍റെ അടുത്തേക്ക് അനവധി ആളുകള്‍ വന്നു. യേശു അവരോട് ഈ ഉപമ പറഞ്ഞു:"

5 “ഒരു കൃഷിക്കാരന്‍ വിത്തു വിതയ്ക്കാനായി പുറപ്പെട്ടു. അതില്‍ ചില വിത്തുകള്‍ വഴിയോരത്തു വീണു. ആളുകള്‍ അവയെ ചവിട്ടി നടന്നു. പക്ഷികള്‍ അതു മുഴുവന്‍ തിന്നു."

6 ചില വിത്തുകള്‍ പാറയില്‍ വീണു. അവ മുളച്ചുവളരാന്‍ തുടങ്ങിയെങ്കിലും വെള്ളം കിട്ടാതെ കരിഞ്ഞു."

7 ചിലവ മുള്‍ച്ചെടികള്‍ക്കിടയില്‍ വീണു. അവ വളരാന്‍ തുടങ്ങിയെങ്കിലും അവയോടൊപ്പം വളര്‍ന്ന മുള്‍ച്ചെടികള്‍ അവയുടെ വളര്‍ച്ച തടഞ്ഞു."

8 ചിലവ നല്ല കൃഷിയിടങ്ങളില്‍ തന്നെ വീണു. അവ വളര്‍ന്ന് നൂറു മേനി വിളവു നല്‍കി.” യേശു കഥ അവസാനിപ്പിച്ചു. അനന്തരം അവന്‍ പറഞ്ഞു, “കേള്‍ക്കണമെന്നുള്ളവര്‍ കേള്‍ക്കട്ടെ.”"

9 യേശുവിന്‍റെ ശിഷ്യന്മാര്‍ അവനോടു ചോദിച്ചു, “എന്താണ്, ഈ കഥയുടെ അര്‍ത്ഥം?”"

10 യേശു പറഞ്ഞു, “നിങ്ങള്‍ ദൈവരാജ്യത്തിന്‍റെ രഹസ്യങ്ങള്‍ അറിയാന്‍ തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ ഞാന്‍ സാരോപദേശകഥകളിലൂടെ മറ്റുള്ളവരെ പഠിപ്പിക്കുന്നു. എന്തെന്നാല്‍, ‘മറ്റുള്ളവര്‍ നോക്കിയാലും കാണാതിരിക്കാനും; കേട്ടാലും മനസ്സിലാകാതിരിക്കാനും വേണ്ടി.’ യെശയ്യാവ് 6:9"

11 “ആ കഥയുടെ അര്‍ത്ഥമിതാണ്: വിത്തുകള്‍ ദൈവവചനമാണ്."

12 വഴിയോരത്തു വീണ വിത്തുകള്‍ ദൈവവചനം കേട്ടവരെപ്പോലെയാണ്. പക്ഷേ പിശാചു വന്നു അവരുടെ മനസ്സില്‍ നിന്നും വചനങ്ങളെ എടുത്തു കളയുന്നു. അവര്‍ വചനങ്ങളില്‍ വിശ്വസിക്കാതിരിക്കുകയും തന്മൂലം രക്ഷിക്കപ്പെടാതിരിക്കുകയും ചെയ്യും."

13 പാറയില്‍ വീണ വിത്തുകളാകട്ടെ വചനങ്ങള്‍ കേട്ടു സസന്തോഷം സ്വീകരിക്കുന്നവരെപ്പോലെയാണ്. പക്ഷേ അവര്‍ക്ക് ആഴത്തില്‍ വേരുകളില്ല. അവര്‍ കുറച്ചുനേരത്തേക്കു വിശ്വസിക്കുന്നു. പക്ഷേ പ്രലോഭനങ്ങള്‍ വരികയായി. അപ്പോളവര്‍ വിശ്വാസമവസാനിപ്പിച്ച് ദൈവത്തെ ഉപേക്ഷിക്കും."

14 മുള്‍ച്ചെടികള്‍ക്കിടയില്‍ വീണ വിത്തുകള്‍ എന്തെന്നോ? അവര്‍ ദൈവവചനത്തെ കേള്‍ക്കുന്നതോടൊപ്പം ആശങ്കകളാലും, സന്പത്തിനാലും, ജീവിതസുഖങ്ങളാലും വളര്‍ച്ച മുരടിച്ചവരാണ്. അതിനാലവര്‍ നല്ല ഫലത്തെ ഉണ്ടാക്കുന്നില്ല."

15 എന്നാല്‍ നല്ല കൃഷിഭൂമിയില്‍ വീണ വിത്തുകള്‍ നല്ലതും സത്യസന്ധവുമായ ഹൃദയത്തോടെ ദൈവവചനം സ്വീകരിക്കുന്നവരാണ്. അവര്‍ ദൈവവചനത്തെ അനുസരിക്കുകയും ക്ഷമാപൂര്‍വ്വം നല്ല ഫലത്തെ ഉളവാക്കുകയും ചെയ്യുന്നു."

16 “ആരും വിളക്കു കൊളുത്തിയിട്ട് അത് പാത്രം കൊണ്ട് മൂടുകയോ, കട്ടിലിനടിയില്‍ ഒളിച്ചു വയ്ക്കുകയോ ചെയ്യുന്നില്ല. പകരം വീട്ടില്‍ വരുന്നവര്‍ക്കു വെളിച്ചം കാണേണ്ടതിലേക്കായി വിളക്ക് ഒരു വിളക്കുകാലില്‍ വയ്ക്കുകയാണ് ചെയ്യുന്നത്."

17 ഒളിച്ചുവയ്ക്കുന്നതെന്തും പുറത്തു കാണാറാകും. എല്ലാ രഹസ്യവും വെളിപ്പെടുകയും പുറത്തറിയുകയും ചെയ്യും."

18 നിങ്ങള്‍ എങ്ങനെ ശ്രദ്ധിക്കുന്നു എന്നതിനാല്‍ ജാഗരൂകരാകുക. ഉള്ളവന് കൂടുതല്‍ നല്‍കപ്പെടും. ഇല്ലാത്തവനില്‍ നിന്ന് തനിക്കുണ്ടെന്നവന്‍ കരുതുന്നതും എടുക്കും.”"

19 യേശുവിന്‍റെ അമ്മയും സഹോദരന്മാരും അവനെ കാണാനെത്തി. അവിടെ അനേകം പേരുണ്ടായിരുന്നതിനാല്‍ അമ്മയ്ക്കും സഹോദരന്മാര്‍ക്കും യേശുവിന്‍റെ അടുത്തെത്താന്‍ കഴിഞ്ഞില്ല."

20 ആരോ യേശുവിനോടു പറഞ്ഞു, “നിന്‍റെ അമ്മയും സഹോദരന്മാരും പുറത്തു നില്‍ക്കുന്നു. അവര്‍ നിന്നെക്കാണാന്‍ ആഗ്രഹിക്കുന്നു.”"

21 യേശു അവരോടു പറഞ്ഞു, “എന്‍റെ അമ്മയും സഹോദരന്മാരും, ദൈവവചനം കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുന്നവരാരോ അവരാണ്.”"

22 ഒരു ദിവസം യേശുവും അവന്‍റെ ശിഷ്യന്മാരും ഒരു വള്ളത്തില്‍ കയറി. യേശു അവരോടു പറഞ്ഞു, “എന്നോടൊപ്പം തടാകം മുറിച്ചു കടക്കൂ.” അതിനാലവര്‍ തടാകം മുറിച്ചു കടക്കാന്‍ തുടങ്ങി."

23 അവര്‍ യാത്ര ചെയ്കേ യേശു ഉറങ്ങി. ഒരു കൊടുങ്കാറ്റടിച്ച് തടാകം ഇളകിമറിഞ്ഞു. വള്ളത്തില്‍ വെള്ളം നിറഞ്ഞു. അവരെല്ലാം അപകടത്തിലായി."

24 ശിഷ്യന്മാര്‍ യേശുവിനെ ഉണര്‍ത്തി. അവര്‍ പറഞ്ഞു, “ഗുരോ! ഗുരോ! ഞങ്ങള്‍ നശിക്കുന്നു.” യേശു ഉണര്‍ന്നെണീറ്റു, അവന്‍ കൊടുങ്കാറ്റിനും തിരമാലകള്‍ക്കും ആജ്ഞ നല്‍കി. കാറ്റു നിന്നു. തടാകം ശാന്തമായി."

25 യേശു ശിഷ്യന്മാരോടു ചോദിച്ചു, “നിങ്ങളുടെ വിശ്വാസമെവിടെ?” ശിഷ്യന്മാര്‍ ഭയപ്പെടുകയും വിസ്മയിക്കുകയും ചെയ്തു. അവര്‍ പരസ്പരം പറഞ്ഞു, “ഇവന്‍ എന്തൊരു മനുഷ്യന്‍? കാറ്റിനോടും ജലത്തോടും അവന്‍ കല്പിക്കുന്നു. അവ അനുസരിക്കുകയും ചെയ്യുന്നു.”"

26 യേശുവും അവന്‍റെ ശിഷ്യന്മാരും ഗലീലയില്‍ നിന്ന് തടാകം മുറിച്ചു കടന്ന് ഗെരസേന്യര്‍ വസിക്കുന്നിടത്തു ചെന്നു."

27 യേശു വള്ളത്തില്‍ നിന്ന് കരയ്ക്കിറങ്ങിയപ്പോള്‍ ആ നഗരത്തില്‍ നിന്നു വന്ന ഒരാള്‍ യേശുവിന്‍റെ അടുത്തു ചെന്നു. ആ മനുഷ്യനെ ഭൂതം ബാധിച്ചിരുന്നു. വളരെക്കാലമായി അയാള്‍ വസ്ത്രം ധരിച്ചിരുന്നില്ല. അയാള്‍ വീട്ടിലല്ല, മരിച്ച ആള്‍ക്കാരുടെ ശവകുടീരങ്ങളിലാണ് വസിച്ചിരുന്നത്."

28 [This verse may not be a part of this translation]"

29 [This verse may not be a part of this translation]"

30 യേശു അവനോടു ചോദിച്ചു, “നിന്‍റെ പേരെന്താണ്?” അയാള്‍ മറുപടി പറഞ്ഞു, “ലെഗ്യോന്‍.” (അയാളെ അനേകം ഭൂതങ്ങള്‍ ബാധിച്ചിരുന്നു.)"

31 പാതാളത്തിലേക്കു പോകുവാന്‍ തങ്ങളോട് ആജ്ഞാപിക്കരുതേയെന്നവര്‍ യേശുവിനോടപേക്ഷിച്ചു."

32 അവിടെയൊരു മലഞ്ചെരുവില്‍ ഒരു വലിയ പന്നിക്കൂട്ടം മേയുന്നുണ്ടായിരുന്നു. അവയ്ക്കുള്ളിലേക്കു പ്രവേശിക്കുവാന്‍ അനുവദിക്കണമെന്ന് ഭൂതങ്ങള്‍ യേശുവിനോട് യാചിച്ചു. യേശു അനുവദിച്ചു."

33 അപ്പോള്‍ ഭൂതങ്ങള്‍ അയാളില്‍ നിന്നിറങ്ങി പന്നികളിലേക്ക് പ്രവേശിച്ചു. പന്നികള്‍ കുന്നിറങ്ങി താഴെ തടാകത്തില്‍ വീണു മുങ്ങിച്ചത്തു."

34 പന്നികളെ മേയിച്ചിരുന്നവര്‍ ഓടിപ്പോയി. അവര്‍ നഗരത്തിലും ഗ്രാമങ്ങളിലും ഇക്കാര്യം പറഞ്ഞു."

35 എന്താണു സംഭവിച്ചതെന്നു കാണുവാന്‍ ജനങ്ങള്‍ പുറത്തു വന്നു. അവന്‍ യേശുവിന്‍റെ അടുത്തു വന്നു. യേശുവിന്‍റെ കാല്‍ക്കല്‍ ഭൂതങ്ങളില്‍ നിന്നു വിമുക്തനായവന്‍ ഇരിക്കുന്നതവര്‍ കണ്ടു. അയാള്‍ വസ്ത്രങ്ങള്‍ ധരിച്ചിരുന്നു. അയാള്‍ പ്രശാന്തനായിരുന്നു. ജനങ്ങള്‍ ഭയചകിതരായി."

36 സംഭവങ്ങളെല്ലാം കണ്ടവര്‍ മറ്റുള്ളവരോട് യേശു അയാളെ എങ്ങനെ സുഖപ്പെടുത്തി എന്നതു വിശദീകരിച്ചു."

37 ഗെരസേന്യപ്രദേശത്തുള്ള എല്ലാവരും അവിടം വിട്ടു പോകാന്‍ യേശുവിനോടാവശ്യപ്പെട്ടു. എല്ലാവരും ഭയന്നിരുന്നു. അതിനാല്‍ യേശു വഞ്ചിയില്‍ കയറി ഗലീലയിലേക്കു മടങ്ങി."

38 ഭൂതങ്ങളില്‍ നിന്നു വിമുക്തനായവന്‍ തന്നെക്കൂടി കൊണ്ടുപോകുവാന്‍ അവനോടു യാചിച്ചു."

39 “വീട്ടിലേക്കു മടങ്ങുക. നിനക്കു ദൈവം ചെയ്തുതന്നതെല്ലാം എല്ലാവരോടും പറയുക” എന്നു പറഞ്ഞ് യേശു അയാളെ അയച്ചു. അയാള്‍ നഗരത്തിലാകെ സഞ്ചരിച്ച് യേശു അവനായി ചെയ്ത പ്രവൃത്തികള്‍ വിവരിച്ചു."

40 ഗലീലയില്‍ മടങ്ങിയെത്തിയ യേശുവിനെ ജനക്കൂട്ടം സ്വാഗതം ചെയ്തു. അവര്‍ ഓരോരുത്തരും അവനെ കാത്തിരിക്കുകയായിരുന്നു."

41 യായീറൊസ് എന്നു പേരായ ഒരുവന്‍ അവന്‍റെയടുത്തെത്തി. അയാളായിരുന്നു യെഹൂദപ്പള്ളിയിലെ പ്രമാണി. യായീറൊസ് യേശുവിന്‍റെ കാല്‍ക്കല്‍ വീണു തന്‍റെ വീട്ടിലേക്കു വരാന്‍ അപേക്ഷിച്ചു."

42 യായീറൊസിന് ഒരേ ഒരു മകളുണ്ടായിരുന്നു. പന്ത്രണ്ടു വയസ്സായ അവള്‍ മരിക്കാറായിരുന്നു. യേശു യായീറൊസിന്‍റെ വീട്ടിലേക്കു പോകവേ അവനു ചുറ്റും ആളുകള്‍ തിക്കിത്തിരക്കി സമ്മര്‍ദ്ദമേല്പിച്ചുകൊണ്ടിരുന്നു."

43 പന്ത്രണ്ടു വര്‍ഷമായി രക്തസ്രാവമുള്ള ഒരു സ്ത്രീ അവിടെ എത്തി. അവളുടെ പണം മുഴുവനും ചികിത്സയ്ക്കുവേണ്ടി ചെലവാക്കിയെങ്കിലും ഒരു വൈദ്യനും അവളുടെ രോഗം ഭേദമാക്കാനായില്ല."

44 അവള്‍ യേശുവിന്‍റെ പിന്നിലൂടെ വന്ന് അവന്‍റെ വസ്ത്രത്തിന്‍റെ തുന്പത്തു തൊട്ടു. ആ നിമിഷം അവളുടെ രക്തസ്രാവം നിലച്ചു."

45 അനന്തരം യേശു പറഞ്ഞു, “ആരാണെന്നെ തൊട്ടത്?” എല്ലാവരും തങ്ങളല്ല തൊട്ടതെന്നു പറഞ്ഞു. പത്രൊസ് പറഞ്ഞു, “ഗുരോ, ആള്‍ക്കാര്‍ നിനക്കു ചുറ്റും കൂടി തിക്കിത്തിരക്കുന്നു.”"

46 പക്ഷേ യേശു പറഞ്ഞു, “ആരോ, ഒരാള്‍ എന്നെ തൊട്ടിട്ടുണ്ട്. കാരണം എന്നില്‍നിന്ന് ശക്തി പുറത്തേക്കു പോകുന്നത് ഞാനറിഞ്ഞു.”"

47 ഒളിച്ചിരിക്കാനാവില്ലെന്നു ബോധ്യമായപ്പോള്‍ ആ സ്ത്രീ വിറച്ചുകൊണ്ട് മുന്പോട്ടു വന്നു. അവള്‍ യേശുവിനു മുന്പില്‍ വണങ്ങി. എല്ലാവരും ശ്രദ്ധി ച്ചിരിക്കെ അവള്‍ താനെന്തുകൊണ്ട് യേശുവിനെ തൊട്ടു എന്നു വിശദീകരിച്ചു. അവനെ സ്പര്‍ശിച്ച മാത്രയില്‍ തന്നെ തന്‍റെ രോഗം ഭേദമായെന്ന് അവള്‍ പറഞ്ഞു,"

48 യേശു അവളോടു പറഞ്ഞു, “മകളേ, നിന്‍റെ വിശ്വാസം നിന്നെ രക്ഷിച്ചു. സമാധാനത്തോടെ പോകൂ.”"

49 അവന്‍ പഠിപ്പിച്ചുകൊണ്ടിരിക്കവേ, യെഹൂദപ്പള്ളി അധികാരിയുടെ വീട്ടില്‍ നിന്നൊരാള്‍ വന്നു പറഞ്ഞു, “നിന്‍റെ പുത്രി മരിച്ചുപോയി, ഗുരുവിനെ ഇനി ബുദ്ധിമുട്ടിക്കേണ്ട.”"

50 യേശു അതു കേട്ടു. അവന്‍ യായീറൊസിനോടു പറഞ്ഞു, “ഭയപ്പെടേണ്ട, വിശ്വാസം മാത്രം മതി. നിന്‍റെ മകള്‍ സുഖപ്പെടും.”"

51 യേശു ആ വീട്ടിലേക്കു പോയി. പത്രൊസ്, യോഹന്നാന്‍, യാക്കോബ് എന്നീ ശിഷ്യന്മാര്‍, കുട്ടിയുടെ അപ്പനമ്മമാര്‍ എന്നിവരൊഴികെ ആരെയും യേശുവിനോടൊപ്പം ഉള്ളില്‍ കടക്കാന്‍ അനുവദിച്ചില്ല."

52 എല്ലാവരും കുട്ടിയുടെ മരണത്തില്‍ ദുഃഖിച്ചു കരയുകയും വിലപിക്കുകയും ചെ യ്തിരുന്നു. എന്നാല്‍ യേശു പറഞ്ഞു, “കരയാതിരിക്കൂ, അവള്‍ മരിച്ചിട്ടില്ല. അവള്‍ ഉറങ്ങുക മാത്രമാണ്.”"

53 ജനങ്ങള്‍ യേശുവിനെ നോക്കി പരിഹസിച്ചു. എന്തെന്നാല്‍ കുട്ടി മരിച്ചുവെന്ന് അവര്‍ക്കുറപ്പായിരുന്നു."

54 എന്നാല്‍ യേശു അവളുടെ കൈയില്‍ പിടിച്ചു വിളിച്ചു, “കുഞ്ഞേ, എഴുന്നേല്‍ക്കൂ.”"

55 അവളുടെ ആത്മാവ് തിരികെ വന്ന് അവളില്‍ പ്രവേശിക്കുകയും അവളുടന്‍ എഴുന്നേറ്റ് നില്‍ക്കുകയും ചെയ്തു. യേശു പറഞ്ഞു, “അവള്‍ക്കു തിന്നാനെന്തെങ്കിലും കൊടുക്കൂ.”"

56 പെണ്‍കുട്ടിയുടെ അപ്പ നമ്മമാര്‍ അത്ഭുതസ്തബ്ധരായി. നടന്നതെന്താണെന്ന് ആരോടും പറയരുതെന്ന് അവന്‍ അവരോട് നിര്‍ദ്ദേശിച്ചു."

9

1 യേശു പന്ത്രണ്ട് അപ്പൊസ്തലന്മാരെയും വിളിച്ചു. പിശാചുക്കളുടെമേല്‍ അധികാരവും രോഗങ്ങള്‍ ഭേദമാക്കാനുള്ള ശക്തിയും അധികാരവും അവന്‍ അവര്‍ക്കു നല്‍കി."

2 ദൈവരാജ്യത്തെപ്പറ്റി പ്രസംഗിക്കുവാനും രോഗികളെ സുഖപ്പെടുത്തുവാനും, യേശു അപ്പൊസ്തലന്മാരെ അയച്ചു."

3 അവന്‍ അപ്പൊസ്തലന്മാരോടു പറഞ്ഞു, “നിങ്ങള്‍ സഞ്ചരിക്കുന്പോള്‍ ഊന്നുവടി എടുക്കരുത്. സഞ്ചിയോ, ആഹാരമോ, പണമോ, കൈയിലെടുക്കരുത്. നിങ്ങള്‍ ധരിച്ചിരിക്കുന്ന വസ്ത്രം മാത്രമേ കൊണ്ടുപോകാവൂ."

4 ഏതെങ്കിലും വീട്ടില്‍ കയറിയാല്‍ അവിടം വിട്ടുപോകാറാകുന്നതുവരെ അവിടെ കഴിയുക."

5 പട്ടണത്തിലെ ജന ങ്ങള്‍ നിങ്ങളെ സ്വീകരിക്കാതിരുന്നാല്‍ ആ നഗരം വിട്ടുപോവുക. ആ നഗരം വിട്ടുപോകുന്പോള്‍ നിങ്ങളുടെ കാലിലെ പൊടി തട്ടിക്കളയുക. അത് അവര്‍ക്കൊരു മുന്നറിയിപ്പായിരിക്കട്ടെ.”"

6 അപ്പൊസ്തലന്മാര്‍ പുറത്തേക്കിറങ്ങി. അവര്‍ എല്ലാ പട്ടണങ്ങളിലൂടെയും കടന്നു. അവര്‍ സുവിശേഷം പ്രസംഗിക്കുകയും എല്ലായിടവും ജനങ്ങളെ സുഖപ്പെടുത്തുകയും ചെയ്തു."

7 സംഭവിക്കുന്നതെല്ലാം ഗവര്‍ണ്ണറായ ഹെരോദാവ് കേട്ടു. അയാള്‍ അന്പരന്നു. എന്തെന്നാല്‍, “സ്നാപകയോഹന്നാന്‍ മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു” എന്നു ചിലര്‍ പറഞ്ഞു."

8 മറ്റു ചിലരാകട്ടെ, “ഏലിയാവ് നമ്മുടെ ഇടയിലേക്ക് എത്തിയിരിക്കുന്നു” എന്ന് പറഞ്ഞു. വേറെ കുറെപ്പേര്‍ പറഞ്ഞു, “വളരെപ്പണ്ട് ഉണ്ടായിരുന്ന ചില പ്രവാചകന്മാര്‍ മരണത്തില്‍നിന്നും ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു.”"

9 [This verse may not be a part of this translation]"

10 അപ്പൊസ്തലന്മാര്‍ മടങ്ങിവന്ന് തങ്ങളുടെ യാത്രയില്‍ ചെയ്ത കാര്യങ്ങള്‍ യേശുവിനോടു പറഞ്ഞു. അവന്‍ അവരെ ബേത്ത്സയിദ എന്നൊരു സ്ഥലത്തേക്കു കൂട്ടിക്കൊണ്ടുപോയി. അവിടെ യേശുവും അപ്പൊസ്തലന്മാരും മാത്രമേ ഉണ്ടായിരുന്നുള്ളൂ."

11 എന്നാല്‍ യേശു എവിടെപ്പോയെന്ന് ജനങ്ങള്‍ അറിഞ്ഞു. അവര്‍ അവനെ പിന്തുടര്‍ന്നു. യേശു അവരെ സ്വാഗതം ചെയ്യുകയും ദൈവരാജ്യത്തെപ്പറ്റി അവരോടു സംസാരിക്കുകയും ചെയ്തു. അദ്ദേഹം രോഗികളെ സുഖപ്പെടുത്തി."

12 സന്ധ്യയായപ്പോള്‍ പന്ത്രണ്ടു അപ്പൊസ്തലന്മാരും യേശുവിനടുത്തെത്തി പറഞ്ഞു, “ഇവിടം ആള്‍ത്താമസമില്ലാത്ത സ്ഥലമാണ്. ജനങ്ങളെ പറഞ്ഞയച്ചേക്കുക. അവര്‍ ചുറ്റുമുള്ള ഗ്രാമങ്ങളില്‍ ചെന്ന് ആഹാരം കണ്ടെത്തട്ടെ.”"

13 പക്ഷേ യേശു ശിഷ്യന്മാരോടു പറഞ്ഞു, “നിങ്ങള്‍ ഇവര്‍ക്കെല്ലാവര്‍ക്കും കഴിക്കാന്‍ ആഹാരം വാങ്ങിക്കൊണ്ടുവരൂ.” ശിഷ്യന്മാര്‍ പറഞ്ഞു, “അഞ്ചു അപ്പവും രണ്ടു മീനും മാത്രമേ ഞങ്ങളുടെ കയ്യിലുള്ളൂ. അല്ലെങ്കില്‍ ഞങ്ങള്‍ പോയി വല്ലതും വാങ്ങി വരണം.”"

14 (അവിടെ അയ്യായിരം പുരുഷന്മാരുണ്ടായിരുന്നു.) യേശു ശിഷ്യന്മാരോടു പറഞ്ഞു, “അവരോടു അന്‍പതുപേര്‍ വീതമുള്ള കൂട്ടങ്ങളായിരിക്കാന്‍ പറയൂ.”"

15 ശിഷ്യന്മാര്‍ പറഞ്ഞതനുസരിച്ച് ആളുകള്‍ ഇരുന്നു."

16 അനന്തരം യേശു അഞ്ചപ്പവും രണ്ടു മീനും എടുത്തു. അവന്‍ ആകാശത്തേക്കു നോക്കി, ആഹാരം തന്നതിനു ദൈവത്തോടു നന്ദി പറഞ്ഞു. എന്നിട്ട് അവന്‍ ആഹാരം പകുത്ത് ശിഷ്യന്മാരുടെ കൈയില്‍ കൊടുത്ത് വിളന്പാന്‍ പറഞ്ഞു."

17 എല്ലാവരും തൃപ്തിയാംവണ്ണം ഭക്ഷിച്ചു. എന്നിട്ടും കുറെയധികം ആഹാരം മിച്ചം വന്നു. പന്ത്രണ്ടു കൂടകളും മിച്ചം വന്ന ആഹാരം കൊണ്ടു നിറഞ്ഞിരുന്നു."

18 ഒരിക്കല്‍ യേശു ഒറ്റയ്ക്കു പ്രാര്‍ത്ഥിക്കുകയായിരുന്നു. ശിഷ്യന്മാരെല്ലാവരും അവിടെയെത്തി. യേശു അവരോടു ചോദിച്ചു, “ഞാന്‍ ആരാണെന്നാണ് ജനങ്ങള്‍ പറയുന്നത്.”"

19 ശിഷ്യന്മാര്‍ പ്രതിവചിച്ചു, “ചിലര്‍ പറയുന്നു, അങ്ങ് സ്നാപകയോഹന്നനാണെന്ന്. ചിലര്‍ ഏലിയാവ് എന്നും മറ്റു ചിലര്‍ വളരെ പണ്ടുണ്ടായിരുന്ന പ്രവാചകരിലൊരാള്‍ പുനര്‍ജനിച്ചതെന്നും പറയുന്നു.”"

20 അനന്തരം അവന്‍ ചോദിച്ചു, “ആകട്ടെ, ഞാനാരെന്നാണു നിങ്ങള്‍ പറയുന്നത്?” പത്രൊസ് മറുപടി പറഞ്ഞു, “ദൈവം അയച്ച ക്രിസ്തു.”"

21 ഇക്കാര്യം ആരോടും പറയരുതെന്ന് യേശു അവര്‍ക്കു മുന്നറിയിപ്പു നല്‍കി. അനന്തരം യേശു പറഞ്ഞു,"

22 “മനുഷ്യപുത്രന് ഒരുപാടു കഷ്ടം സഹിക്കേണ്ടതുണ്ട്. ജനത്തിന്‍റെ മൂപ്പന്മാരാലും മഹാപുരോഹിതന്മാരാലും ശാസ്ത്രിമാരാലും തിരസ്കരിക്കപ്പെടേണ്ടതുണ്ട്. മനുഷ്യപുത്രന്‍ വധിക്കപ്പെടും. പക്ഷേ മൂന്നാംനാള്‍ കഴിയുന്പോള്‍ അവന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും.”"

23 യേശു തുടര്‍ന്നു പറഞ്ഞു, “എന്നെ പിന്തുടരാന്‍ ആഗ്രഹിക്കുന്നവന്‍ എല്ലാം ത്യജിക്കണം. അവന്‍ തന്‍റെ കുരിശേന്തി നിത്യവും എന്നെ പിന്‍തുടരണം."

24 സ്വന്തം ജീവന്‍ രക്ഷിക്കാന്‍ ആഗ്രഹിക്കുന്നവന് അത് നഷ്ടപ്പെടും. സ്വന്തം ജീവന്‍ എനിക്കുവേണ്ടി നഷ്ടപ്പെടുത്തുന്നവന് അതു രക്ഷിക്കാന്‍ കഴിയും."

25 സ്വയം നശിപ്പിക്കുകയോ നഷ്ടപ്പെടുത്തുകയോ ചെയ്തവന് ഈ ലോകം മുഴുവന്‍ കിട്ടിയാലെന്തു ഫലം?"

26 ആരെങ്കിലും എന്നെപ്പറ്റിയോ എന്‍റെ വചനങ്ങളെപ്പറ്റിയോ ലജ്ജിച്ചാല്‍ അവനെപ്പറ്റി ഞാന്‍ (മനുഷ്യപുത്രന്‍)ലജ്ജിക്കും. ഞാന്‍ എന്‍റെ മഹത്വത്തിലും പിതാവിന്‍റേയും പരിശുദ്ധദൂതന്മാരുടെയും മഹത്വത്തിലും വരുന്പോള്‍ ലജ്ജിക്കുന്നവരെയോര്‍ത്ത് ഞാന്‍ ലജ്ജിക്കും."

27 ഞാന്‍ നിങ്ങളോട് സത്യം പറയുന്നു. ഇവിടെ കൂടിയിരിക്കുന്ന നിങ്ങളില്‍ ചിലര്‍ മരിക്കുംമുന്പ് ദൈവരാജ്യം ദര്‍ശിക്കും.”"

28 യേശു ഇക്കാര്യങ്ങള്‍ പറഞ്ഞ് എട്ടുദിവസത്തോളം കഴിഞ്ഞപ്പോള്‍ അവന്‍ പത്രൊസ്, യാക്കോബ്, യോഹന്നാന്‍, എന്നിവരെയും കൂട്ടി ഒരു മലയിലേക്ക് പ്രാര്‍ത്ഥിക്കാന്‍ പോയി."

29 പ്രാര്‍ത്ഥിക്കവേ, യേശുവിന്‍റെ മുഖഭാവം മാറി. അവന്‍റെ വസ്ത്രം തിളങ്ങുന്ന വെണ്‍മയുള്ളതായി."

30 അപ്പോള്‍ അവനോടു രണ്ടുപേര്‍ സംസാരിക്കുന്നുണ്ടായിരുന്നു. അവര്‍ മോശെയും ഏലിയാവുമായിരുന്നു."

31 മോശെയും ഏലിയാവും തേജസ്സോടു കൂടിയവരായിരുന്നു. അവര്‍ യേശുവുമായി യെരൂശലേമില്‍ സംഭവിക്കാനിരിക്കുന്ന അവന്‍റെ മരണത്തെപ്പറ്റി ചര്‍ച്ച ചെയ്യുകയായിരുന്നു."

32 പത്രൊസും മറ്റുള്ളവരും ഉറക്കമായിരുന്നു. പക്ഷേ ഉണര്‍ന്നെണീറ്റ അവര്‍ യേശുവിന്‍റെ തേജസ്സ് കണ്ടു. യേശുവിനോടൊപ്പം മറ്റു രണ്ടുപേര്‍ കൂടി നില്‍ക്കുന്നത് അവരും കണ്ടു."

33 മോശെയും ഏലിയാവും അവനെ വിട്ടു പോകുന്പോള്‍ പത്രൊസ് യേശുവിനോടു പറഞ്ഞു, “ഗുരോ, നാം ഇവിടെയായിരിക്കുന്നത് നല്ലത്. നമുക്ക് മൂന്നു കൂടാരങ്ങളുണ്ടാക്കാം. ഒന്നു നിനക്ക്, ഒന്നു മോശെയ്ക്ക്, ഒന്നു ഏലിയാവിന്.” (താന്‍ എന്താണു പറയുന്നതെന്ന് പത്രൊസിനു നിശ്ചയമില്ലായിരുന്നു.)"

34 പത്രൊസ് ഇതു പറഞ്ഞുകൊണ്ടിരിക്കെ ഒരു മേഘം അവരെ പൊതിഞ്ഞു. മേഘത്താല്‍ ആവരണം ചെയ്യപ്പെട്ടതിനാല്‍ പത്രൊസും യാക്കോബും യോഹന്നാനും ഭയന്നു."

35 മേഘത്തില്‍ നിന്നും ഒരു ശബ്ദം കേട്ടു. “ഇതെന്‍റെ പുത്രനാണ്. ഞാന്‍ തെരഞ്ഞെടുത്തവന്‍. അവനെ അനുസരിക്കുക.”"

36 ശബ്ദം അവസാനിച്ചപ്പോള്‍ യേശു തനിയെ കാണപ്പെട്ടു. പത്രൊസ്, യാക്കോബ്, യോഹന്നാന്‍ എന്നിവര്‍ ഒന്നും പറഞ്ഞില്ല. ആ ദിവസങ്ങളില്‍ തങ്ങള്‍ കണ്ടതിനെപ്പറ്റി അവര്‍ ആരോടും പറഞ്ഞില്ല."

37 അടുത്ത ദിവസം യേശുവും പത്രൊസും യോഹന്നാനും യാക്കോബും മലയിറങ്ങി വന്നു. ഒരു വലിയ ജനക്കൂട്ടം യേശുവിനെ കാണാന്‍ വന്നു."

38 ജനക്കൂട്ടത്തില്‍ നിന്നൊരാള്‍ യേശുവിനോടു വിളിച്ചു പറഞ്ഞു, “ഗുരോ, ദയവായി ഇവിടെ വന്ന് എന്‍റെ മകനെ നോക്കിയാലും, അവനെന്‍റെ ഏക പുത്രനാണ്."

39 ഒരു അശുദ്ധാത്മാവ് എന്‍റെ മകനെ ബാധിച്ചിരിക്കുന്നു. അവന്‍ പെട്ടന്ന് നിലവിളിക്കുന്നു, അവന് ആത്മനിയന്ത്രണം നഷ്ടപ്പെടുകയും വായില്‍നിന്ന് നുരയും പതയും വരികയും ചെയ്യുന്നു. അശുദ്ധാത്മാവ് അവനെ നോവിക്കുന്നു. ഒരിക്കലും അവനെ വിട്ടുപോകുന്നുമില്ല."

40 അശുദ്ധാത്മാവിനെ ഒഴിപ്പിക്കണമെന്ന് ഞാനങ്ങയുടെ ശിഷ്യന്മാരോട് യാചിച്ചു. എന്നാല്‍ അവര്‍ക്കതിനു കഴിഞ്ഞില്ല.”"

41 യേശു മറുപടി പറഞ്ഞു, “ഇന്നത്തെ ആളുകളായ നിങ്ങള്‍ക്കു വിശ്വാസമേയില്ല. തെറ്റായ മാര്‍ഗ്ഗത്തില്‍ നിങ്ങള്‍ ജീവിക്കുന്നു. ഞാനെത്രകാലം ഇനി നിങ്ങളോടൊത്തുണ്ടാവണം. നിങ്ങളെ സഹിക്കണം?” അനന്തരം യേശു അയാളോടു പറഞ്ഞു, “നിന്‍റെ മകനെ ഇവിടെ കൊണ്ടുവരിക.”"

42 കുട്ടി അവന്‍റെ അടുത്തേക്കു വരവേ ഭൂതം കുട്ടിയെ തള്ളിയിട്ടു. കുട്ടിക്ക് ആത്മനിയന്ത്രണം നഷ്ടപ്പെട്ടു. പക്ഷേ യേശു അശുദ്ധാത്മാവിന് ശക്തമായ ആജ്ഞ നല്‍കി. കുട്ടി സുഖപ്പെട്ടു. യേശു അവനെ പിതാവിനു തിരികെ നല്‍കി."

43 എല്ലാവരും ദൈവത്തിന്‍റെ മഹത്ശക്തിയില്‍ അത്ഭുതപ്പെട്ടു. യേശു ചെയ്ത സംഗതിയില്‍ എല്ലാവരും അത്ഭുതപ്പെട്ടിരിക്കുന്പോള്‍ യേശു തന്‍റെ ശിഷ്യന്മാരോടു പറഞ്ഞു,"

44 “ഞാനിപ്പോള്‍ നിങ്ങളോടു പറയുന്ന കാര്യങ്ങള്‍ മറക്കരുത്. മനുഷ്യപുത്രന്‍ ചില മനുഷ്യരുടെ നിയന്ത്രണത്തില്‍പെടാന്‍ പോകുന്നു.”"

45 യേശു എന്താണര്‍ത്ഥമാക്കിയതെന്ന് ശിഷ്യന്മാര്‍ക്ക് മനസ്സിലായില്ല. അവര്‍ക്കു മനസ്സിലാകാത്തവിധം അതിന്‍റെ അര്‍ത്ഥം മറഞ്ഞിരുന്നു. അവന്‍ പറഞ്ഞതെന്താണെന്ന് അവനോടു ചോദിക്കാന്‍ ശിഷ്യന്മാര്‍ക്കു ഭയമായിരുന്നു."

46 തങ്ങളില്‍ ആരാണു വലിയവനെന്ന കാര്യത്തില്‍ യേശുവിന്‍റെ ശിഷ്യന്മാര്‍ തര്‍ക്കമാരംഭിച്ചു."

47 അവരെന്താണ് ചിന്തിക്കുന്നതെന്ന് യേശുവിന് അറിയാമായിരുന്നു. അവന്‍ ഒരു കുഞ്ഞിനെ എടുത്ത് അരികിലിരുത്തി."

48 അവന്‍ പറഞ്ഞു, “എന്‍റെ നാമത്തില്‍ ഈ കുഞ്ഞിനെ സ്വീകരിക്കുന്നവന്‍ എന്നെയും സ്വീകരിക്കുന്നു. എന്നെ സ്വീകരിക്കുന്നവന്‍ എന്നെ അയച്ചവനെ സ്വീകരിക്കുന്നു. നിങ്ങളില്‍ എല്ലാവരിലും ഏറ്റവും താഴ്മയുള്ളവന്‍ ആരാണോ അവനാണേറ്റവും വലിയവന്‍.”"

49 യോഹന്നാന്‍ പറഞ്ഞു, “ഗുരോ, ഒരുവന്‍ അങ്ങയുടെ നാമത്തില്‍ ഭൂതങ്ങളെ ഒഴിപ്പിക്കുന്നത് ഞങ്ങള്‍ കണ്ടു. അവന്‍ ഞങ്ങളുടെ സംഘത്തില്‍പെടാത്തതിനാല്‍ ഞങ്ങളവനെ വിലക്കി.”"

50 യേശു അവനോടു പറഞ്ഞു, “അവനെ തടയരുത്. നിങ്ങള്‍ക്കെതിരല്ലാത്തവന്‍ നിങ്ങള്‍ക്കുളളവനാകുന്നു.”"

51 യേശു സ്വര്‍ഗ്ഗത്തിലേക്കു മടങ്ങേണ്ട സമയം അടുത്തു വന്നുകൊണ്ടിരുന്നു. യെരൂശലേമിലേക്കു പോകാന്‍ അവന്‍ തീരുമാനിച്ചു."

52 യേശു തനിക്കു മുന്പ് ചിലരെ അയച്ചു. യേശുവിനായി എല്ലാമൊരുക്കാന്‍ അവര്‍ ശമര്യയിലെ ഒരു പട്ടണത്തിലേക്കു പോയി."

53 പക്ഷേ അന്നാട്ടുകാര്‍ യേശുവിനെ സ്വീകരിച്ചില്ല. എന്തെന്നാല്‍ അവന്‍ യെരൂശലേമിലേക്കു പോവുകയായിരുന്നു."

54 ശിഷ്യന്മാരായ യാക്കോബും യോഹന്നാനും ഇതു കണ്ടു. അവര്‍ പറഞ്ഞു, “കര്‍ത്താവേ, സ്വര്‍ഗ്ഗത്തില്‍ നിന്ന് തീ ഇറങ്ങിവന്ന് ഇവരെ നശിപ്പിക്കുവാന്‍ ഞങ്ങള്‍ പറയട്ടെയോ?”"

55 യേശു തിരിഞ്ഞ് അവരെ ശകാരിച്ചു."

56 അനന്തരം യേശുവും ശിഷ്യന്മാരും മറ്റൊരു പട്ടണത്തിലേക്കു പോയി."

57 അവര്‍ വഴിയേ നടക്കുകയായിരുന്നു, ഒരാള്‍ യേശുവിനോടു പറഞ്ഞു, “അങ്ങ് പോകുന്ന എല്ലായിടവും ഞാന്‍ അനുഗമിക്കും.”"

58 യേശു പറഞ്ഞു, “കുറുക്കന്മാര്‍ക്കു വസിക്കുവാന്‍ മാളമുണ്ട്. പക്ഷികള്‍ക്കു കൂടുകളുണ്ട്. എന്നാല്‍ മനുഷ്യപുത്രനു തലചായ്ക്കാന്‍ ഒരിടവുമില്ല.”"

59 യേശു മറ്റൊരാളോടു പറഞ്ഞു, “എന്നെ അനുഗമിക്കൂ.” പക്ഷേ അയാള്‍ പറഞ്ഞു, “കര്‍ത്താവേ, ഞാന്‍ ആദ്യം പോയി എന്‍റെ പിതാവിന്‍റെ ജഡം സംസ്കരിച്ചിട്ടു വരട്ടെ.”"

60 പക്ഷേ യേശു അയാളോടു പറഞ്ഞു, “മരിച്ചവര്‍ തങ്ങളുടെ സ്വന്തം മരിച്ചവരെ സംസ്കരിക്കട്ടെ. നീ പോയി ദൈവരാജ്യത്തെപ്പറ്റി പ്രസംഗിക്കുക.”"

61 മറ്റൊരുവന്‍ പറഞ്ഞു, “ഞാനങ്ങയെ അനുഗമിക്കാം, പക്ഷേ ആദ്യം എന്‍റെ കുടുംബത്തോടു യാത്ര പറഞ്ഞു വരട്ടെ.”"

62 യേശു പറഞ്ഞു, “വയല്‍ ഉഴുവാന്‍ പുറപ്പെട്ടവന്‍ തിരിഞ്ഞു നോക്കിയാല്‍ അവന്‍ ദൈവരാജ്യത്തിനു യോഗ്യനല്ല.”"

10

1 അനന്തരം കര്‍ത്താവ് എഴുപത്തിരണ്ട്* പുരുഷന്മാരെക്കൂടി തിരഞ്ഞെടുത്തു. അവരെ രണ്ടു പേര്‍ വീതമുള്ള സംഘങ്ങളായി തിരിച്ച് അവന്‍ പോകാനിരിക്കുന്ന പട്ടണങ്ങളിലേക്ക് മുന്‍കൂട്ടി അയച്ചു."

2 യേശു അവരോടു പറഞ്ഞു, “അവിടെ കൊയ്യുവാന്‍ പിടിപ്പതുണ്ട്. പക്ഷേ വേലക്കാര്‍ കുറവാണ്. വിളവിന്‍റെ ഉടമ ദൈവമാണ്. വിളവെടുപ്പിനു കൂടുതല്‍ ജോലിക്കാരെ അയയ്ക്കാന്‍ അവനോടു പ്രാര്‍ത്ഥിക്കുക."

3 നിങ്ങള്‍ക്കിപ്പോള്‍ പോകാം. പക്ഷേ ശ്രദ്ധിക്കൂ, ഞാന്‍ നിങ്ങളെ അയയ്ക്കുന്നു. ചെന്നായ്ക്കളുടെ ഇടയിലേക്ക് കുഞ്ഞാടുകളെയെന്ന പോലെ."

4 ഒരു മടിശ്ശീലയോ സഞ്ചിയോ ചെരുപ്പോ കൈയിലെടുക്കരുത്. വഴിയില്‍ കാണുന്നവരോട് സംസാരിച്ചു നില്‍ക്കരുത്."

5 ഏതെങ്കിലും ഒരു വീട്ടില്‍ കയറും മുന്പ് ഈ വീടിനു സമാധാനം എന്നു പറയുക."

6 സമാധാനപ്രിയനായ ഒരാളിവിടെയുണ്ടെങ്കില്‍ നിങ്ങളുടെ സമാധാനം അവനില്‍ വര്‍ത്തിക്കും. അയാള്‍ സമാധാനപ്രിയനല്ലെങ്കില്‍ അത് നിങ്ങളിലേക്ക് മടങ്ങും."

7 സമാധാനമുള്ള വീട്ടില്‍ തങ്ങുക. അവര്‍ തരുന്നതെന്തും തിന്നുകയും കുടിയ്ക്കുകയും ചെയ്യുക. വേലക്കാരന്‍ തന്‍റെ കൂലിക്കര്‍ഹനാണല്ലോ. നിങ്ങള്‍ ആ വീട് വിട്ട് മറ്റൊരു വീട്ടിലേക്കു മാറരുത്."

8 നിങ്ങളൊരു നഗരത്തിലേക്ക് ചെല്ലുന്പോള്‍ അവര്‍ നിങ്ങളെ സ്വീകരിച്ചാല്‍ അവര്‍ നിങ്ങളുടെ മുന്പില്‍ വച്ചു തരുന്ന ഭക്ഷണം കഴിക്കുക."

9 അവിടെയുള്ള രോഗികളെ ഭേദപ്പെടുത്തുക. എന്നിട്ടവരോടു പറയുക, ‘ദൈവരാജ്യം നിങ്ങളോടടുത്തിരിക്കുന്നു.’"

10 എന്നാല്‍ ഒരു നഗരത്തിലെ ആളുകള്‍ നിങ്ങളെ സ്വീകരിച്ചില്ലെങ്കില്‍ ആ നഗരത്തിലെ തെരുവിലേക്കിറങ്ങി ഇങ്ങനെ പറയുക:"

11 ‘ഞങ്ങളുടെ പാദത്തില്‍ നിങ്ങളുടെ പട്ടണത്തില്‍നിന്നു പറ്റിയ പൊടികൂടി ഞങ്ങള്‍ നിങ്ങള്‍ക്കെതിരെ തട്ടിക്കളയുന്നു. പക്ഷേ ഓര്‍ക്കുക, ദൈവരാജ്യം വരാറായിരിക്കുന്നു.’"

12 ഞാന്‍ നിങ്ങളോടു പറയുന്നു: വിധിദിവസം സൊദോമിലെ ജനങ്ങളുടെ അവസ്ഥയെക്കാള്‍ മോശമായിരിക്കും ആ പട്ടണത്തിലെ അവസ്ഥ."

13 “കോരസീനേ നിനക്കു കഷ്ടം! ബേത്ത്സെയിദേ നിനക്കു കഷ്ടം! ഞാന്‍ നിങ്ങളില്‍ വളരെ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു. ഈ അത്ഭുതങ്ങള്‍ സോരിലും സീദോനിലുമുള്ളവരുടെമേല്‍ പ്രയോഗിച്ചിരുന്നെങ്കില്‍ അവര്‍ പണ്ടു തന്നെ മാനസാന്തരപ്പെട്ട് പാപവിമോചിതജീവിതം നയിക്കുമായിരുന്നു."

14 വിധിദിവസം സീദോന്‍റെയും സോരിന്‍റെയും അവസ്ഥയെക്കാള്‍ കഷ്ടമായിരിക്കും നിങ്ങളുടേത്."

15 കഫര്‍ന്നഹൂമേ, വാനോളം ഉയര്‍ത്തപ്പെടാന്‍ നീയാഗ്രഹിച്ചുവോ? നീ പാതാളത്തോളം താഴ്ത്തപ്പെടും."

16 “നിങ്ങളെ ശ്രവിക്കുന്ന ഒരാള്‍ എന്നെ ശ്രവിക്കുന്നു. നിങ്ങളെ തിരസ്കരിക്കുന്നവന്‍ എന്നെ തിരസ്കരിക്കുന്നു. എന്നെ തിരസ്കരിക്കുന്നവന്‍ എന്നെ അയച്ചവനെ തിരസ്കരിക്കുന്നു.”"

17 എഴുപത്തിരണ്ടു ശിഷ്യന്മാരും സന്തോഷത്തോടെ തിരിച്ചു വന്നു. അവര്‍ പറഞ്ഞു, “കര്‍ത്താവേ, അങ്ങയുടെ നാമം ഉച്ചരിച്ചപ്പോള്‍ ഭൂതങ്ങള്‍ പോലും ഞങ്ങളെ അനുസരിച്ചു.”"

18 യേശു അവരോടു പറഞ്ഞു, “സാത്താന്‍ ആകാശത്തുനിന്നും ഒരു മിന്നല്‍പ്പിണര്‍ പോലെ വീഴുന്നതു ഞാന്‍ കണ്ടു."

19 നോക്കൂ, സര്‍പ്പങ്ങളുടെയും തേളുകളുടെയും മുകളിലൂടെ നടക്കുവാന്‍ ഞാന്‍ നിങ്ങള്‍ക്ക് അധികാരം നല്‍കി. ഞാന്‍ നിങ്ങള്‍ക്ക് ശത്രുക്കളെക്കാള്‍ അധികം ശക്തി നല്‍കിയിരിക്കുന്നു. നിങ്ങളെ ഒന്നും ഉപദ്രവിക്കുകയില്ല."

20 ദുഷ്ടാത്മാക്കള്‍ നിങ്ങളെ അനുസരിക്കുന്നു. സന്തോഷിപ്പിന്‍. എന്തിനെന്നോ, നിങ്ങളുടെ ഈ ശക്തിയിലല്ല, മറിച്ച് സ്വര്‍ഗ്ഗത്തില്‍ നിങ്ങളുടെ പേര്‍ ചേര്‍ത്തിരിക്കുന്നതില്‍.”"

21 യേശു പരിശുദ്ധാത്മാവിനാല്‍ വളരെ സന്തോഷവാനായി, അവന്‍ പറഞ്ഞു, “സ്വര്‍ഗ്ഗത്തിന്‍റെയും ഭൂമിയുടെയും കര്‍ത്താവായ പിതാവേ, നന്ദി. ജ്ഞാനികളില്‍ നിന്നും വിവേകികളില്‍ നിന്നും നീ ഇക്കാര്യം മറച്ചുവെച്ചതിനാല്‍ ഞാന്‍ നിന്നെ വാഴ്ത്തുന്നു. എങ്കിലും നീ ഈ കാര്യങ്ങള്‍ കേവലമായവര്‍ക്കു വെളിവാക്കിക്കൊടുത്തു. അതേ പിതാവേ, നിന്‍റെ ആഗ്രഹം അതു തന്നെയായിരുന്നു."

22 എന്‍റെ പിതാവ് എനിക്ക് എല്ലാം തന്നു. പുത്രനാരെന്ന് പിതാവിനൊഴികെ മറ്റാര്‍ക്കും അറികയില്ല. പിതാവ് ആരെന്ന് പുത്രനു മാത്രമേ അറിയൂ. പുത്രന്‍ പിതാവിനെ വെളി പ്പെടുത്തിക്കൊടുക്കുന്നതിനായി തിരഞ്ഞെടുത്തവര്‍ക്കു മാത്രമേ പിതാവിനെപ്പറ്റി അറിയൂ.”"

23 അനന്തരം യേശു തന്‍റെ ശിഷ്യന്മാര്‍ക്കു നേരെ തിരിഞ്ഞു. അവന്‍ പറഞ്ഞു, “നിങ്ങളിപ്പോള്‍ കാണുന്ന കാഴ്ചകള്‍ കാണുവാന്‍ അനുഗ്രഹിക്കപ്പെട്ടവരാണ്."

24 ഞാന്‍ നിങ്ങളോടു പറയുന്നു. ഈ കാഴ്ചകള്‍ കാണുവാന്‍ അനേകം പ്രവാചകരും രാജാക്കന്മാരും ആഗ്രഹിച്ചു. പക്ഷേ അവരിതു കണ്ടില്ല. നിങ്ങളിപ്പോള്‍ കേള്‍ക്കുന്നവ കേള്‍ക്കുവാനും അവര്‍ ആഗ്രഹിച്ചിരുന്നു. എന്നാലവര്‍ ഇതു കേട്ടില്ല.”"

25 അപ്പോള്‍ ഒരു ശാസ്ത്രി എഴുന്നേറ്റു. അയാള്‍ യേശുവിനെ പരീക്ഷിക്കുവാന്‍ ശ്രമിക്കുകയായിരുന്നു. അയാള്‍ പറഞ്ഞു, “ഗുരോ, നിത്യജീവന്‍ ലഭിക്കാന്‍ ഞാനെന്തു ചെയ്യണം.”"

26 യേശു അയാളോടു ചോദിച്ചു, “ന്യായപ്രമാണത്തില്‍ എന്താണെഴുതിയിരിക്കുന്നത്? അതില്‍ നീ എന്തു വായിക്കുന്നു?”"

27 അയാള്‍ മറുപടി പറഞ്ഞു, “നിന്‍റെ ദൈവമായ കര്‍ത്താവിനെ നീ സ്നേഹിക്കണം. നിന്‍റെ മുഴുവന്‍ ഹൃദയത്തോടും മുഴുവന്‍ ആത്മാവോടും മുഴുവന്‍ ശക്തിയോടും മുഴുവന്‍ മനസ്സോടും അവനെ സ്നേഹിക്കണം.” കൂടാതെ ‘നിന്നെപ്പോലെ നിന്‍റെ അയല്‍ക്കാരനെയും സ്നേഹിക്കുക.”’"

28 യേശു അയാളോടു പറഞ്ഞു, “നിന്‍റെ ഉത്തരം ശരിയാണ്. അതുപോലെ പ്രവര്‍ത്തിക്കൂ. നിനക്കു നിത്യജീവിതം കിട്ടും.”"

29 പക്ഷേ ചോദ്യം ചോദിച്ചതിനു തന്നെത്തന്നെ ന്യായീകരിക്കണമെന്നും അയാള്‍ക്കുണ്ടായിരുന്നു. അതിനാലവന്‍ യേശുവിനോടു ചോദിച്ചു, “പക്ഷേ ഞാന്‍ സ്നേഹിക്കേണ്ട എന്‍റെ അയല്‍ക്കാരന്‍ ആരാണ്?”"

30 ഇതിനുത്തരമായി യേശു പറഞ്ഞു, “ഒരാള്‍ യെരൂശലേമില്‍ നിന്നും യെരീഹോവിലേക്കു പോകുകയായിരുന്നു. കുറെ കള്ളന്മാര്‍ അയാളെ വളഞ്ഞു. അവര്‍ അയാളുടെ വസ്ത്രങ്ങള്‍ വലിച്ചുകീറുകയും മര്‍ദ്ദിക്കുകയും ചെയ്തു. എന്നിട്ട് അയാളെ വഴിയിലിട്ടിട്ട് കടന്നുകളഞ്ഞു. അയാള്‍ അര്‍ദ്ധപ്രാണനായിരുന്നു."

31 ആ സമയം ഒരു യെഹൂദപുരോഹിതന്‍ ആ വഴി കടന്നുപോയി. അവശനായ ആ മനുഷ്യനെ കണ്ടെങ്കിലും പുരോഹിതന്‍ അയാളെ സഹായിക്കാന്‍ നില്‍ക്കാതെ, നടന്നു മറുവശത്തുകൂടെ കടന്നുപോയി."

32 അടുത്തതായി ഒരു ലേവ്യന്‍ ആ വഴിക്കെത്തി. അയാളും യാത്രക്കാരനെകണ്ട് മറുവശത്തുകൂടി നടന്നുപോയി."

33 പിന്നീട് ആ വഴി വന്നത് ഒരു ശമര്യാക്കാരനായിരുന്നു. ശമര്യാക്കാരന്‍ മുറിവേറ്റ ആളുടെയടുത്തെത്തി അയാളെ കണ്ടു. ശമര്യാക്കാരനു ദീനാനുകന്പ തോന്നി."

34 അയാള്‍ യാത്രക്കാരന്‍റെ മുറിവുകളില്‍ ഒലീവെണ്ണയും വീഞ്ഞും പുരട്ടി. മുറിവുകള്‍ തുണിവച്ച് കെട്ടി. അനന്തരം ശമര്യാക്കാരന്‍ തന്‍റെ കഴുതപ്പുറത്തിരുത്തി അയാളെ ഒരു സത്രത്തിലെത്തിച്ചു. അവിടെയിരുന്ന് അയാളെ ശുശ്രൂഷിച്ചു."

35 പിറ്റേന്ന് രണ്ടു വെള്ളിനാണയങ്ങളെടുത്ത് സത്രം സൂക്ഷിപ്പുകാരന് കൊടുത്തിട്ടു പറഞ്ഞു, ‘ഇയാളുടെ കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഞാനിനിയും വരുന്പോള്‍ നിനക്കു ചെലവുവരുന്ന കൂടുതല്‍ തുക തന്നുകൊള്ളാം.’”"

36 യേശു ചോദിച്ചു, “ഈ മൂന്നു പേരില്‍ ആരാണ് കവര്‍ച്ചക്കാര്‍ക്കിരയായ മനുഷ്യന് അയല്‍ക്കാരനായത്?”"

37 ശാസ്ത്രി പറഞ്ഞു, “അയാളെ സഹായിച്ചവന്‍.” യേശു പറഞ്ഞു, “എങ്കില്‍ നീയും പോയി അയാള്‍ ചെയ്തതു പോലെ ചെയ്യൂ.”"

38 തങ്ങളുടെ യാത്രക്കിടയില്‍ യേശു ഒരു പട്ടണത്തിലേക്കു പോയി. അവിടെ മാര്‍ത്തയെന്ന സ്ത്രീ അവനെ അവളുടെ വസതിയില്‍ സ്വാഗതം ചെയ്തു."

39 മാര്‍ത്തയ്ക്കു മറിയ എന്നൊരു സഹോദരിയുണ്ടായിരുന്നു. മറിയ യേശുവിന്‍റെ കാല്‍ക്കലിരുന്ന് അവന്‍റെ വചനങ്ങള്‍ കേട്ടുകൊണ്ടിരുന്നു. മാര്‍ത്തയാകട്ടെ വീട്ടുജോലികള്‍ ചെയ്തുകൊണ്ടിരുന്നു."

40 അധികം ജോലി ചെയ്യാനുണ്ടായിരുന്നതിനാല്‍ മാര്‍ത്തയ്ക്കു ദേഷ്യം വന്നു. അവള്‍ അകത്തു ചെന്നു പറഞ്ഞു, “കര്‍ത്താവേ, എന്‍റെ സഹോദരി വീട്ടുജോലികള്‍ എന്നെ മാത്രമേല്പിച്ചതില്‍ അങ്ങയ്ക്ക് വൈഷമ്യമില്ലേ? അവളോട് എന്നെ സഹായിക്കാന്‍ പറയൂ.”"

41 പക്ഷേ യേശു ഇതാണു പറഞ്ഞത്, “മാര്‍ത്തയേ, മാര്‍ത്തയേ, നീ പലകാര്യങ്ങള്‍കൊണ്ട് ഉത്കണ്ഠപ്പെട്ടു മനം കലങ്ങിയിരിക്കുന്നു."

42 ഒന്നു മാത്രമാണു പ്രധാനം. മറിയ ശരിയായതു തിരഞ്ഞെടുത്തു. അത് അവളില്‍ നിന്ന് എടുത്തു കളയപ്പെടുകയില്ല.”"

11

1 ഒരിടത്തുവച്ച് യേശു പ്രാര്‍ത്ഥിക്കുകയായിരുന്നു. അവന്‍ പ്രാര്‍ത്ഥിച്ചു കഴിഞ്ഞപ്പോള്‍ ശിഷ്യന്മാരിലൊരുവന്‍ പറഞ്ഞു, “കര്‍ത്താവേ, യോഹന്നാന്‍ തന്‍റെ ശിഷ്യന്മാരെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിച്ചു. അതുപോലെ നീ ഞങ്ങളെയും പഠിപ്പിക്കണമേ.”"

2 യേശു ശിഷ്യന്മാരോടു പറഞ്ഞു, “നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്പോള്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കൂ: ‘പിതാവേ, അങ്ങയുടെ നാമം പൂജിതമായിരിക്കേണമേ. നിന്‍റെ രാജ്യം വരേണമേ."

3 അന്നന്നാവശ്യമുള്ള അപ്പം ഞങ്ങള്‍ക്കു നല്‍കേണമേ."

4 ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കേണമേ, എന്തെന്നാല്‍ ഞങ്ങളോടു തെറ്റു ചെയ്ത എല്ലാവരോടും ഞങ്ങള്‍ ക്ഷമിക്കുന്നു. ഞങ്ങളെ പ്രലോഭനത്തില്‍ അകപ്പെടുത്തരുതേ.”"

5 [This verse may not be a part of this translation]"

6 [This verse may not be a part of this translation]"

7 സുഹൃത്ത് അകത്തു നിന്നിങ്ങനെ പറയുന്നുവെന്നിരിക്കട്ടെ, ‘കടന്നുപോകൂ, എന്നെ ശല്യപ്പെടുത്തരുത്. വാതില്‍ പൂട്ടിയിരിക്കുന്നു. ഞാനും കുട്ടികളും കിടക്കയിലാണ്. എനിക്കിപ്പോള്‍ എഴുന്നേറ്റ് നിനക്കു റൊട്ടി തരാനൊന്നും വയ്യ.’"

8 ഞാന്‍ നിങ്ങളോടു പറയുന്നു. അടുത്ത സ്നേഹിതനാണെങ്കിലും ആ സമയത്ത് അയാള്‍ നിങ്ങള്‍ക്ക് ഒന്നും തന്നില്ലെന്നു വരാം. എന്നാല്‍ നിര്‍ബന്ധപൂര്‍വ്വം തുടരെ, തുടരെ ചോദിച്ചാല്‍ തീര്‍ച്ചയായും അയാള്‍ എഴുന്നേറ്റ് വന്ന് എന്തെങ്കിലും തരും."

9 അതുകൊണ്ട് ഞാന്‍ നിങ്ങളോടു പറയുന്നു, തുടരെ ചോദിക്കുവിന്‍, ദൈവം നിങ്ങള്‍ക്കു തരും. തുടര്‍ച്ചയായി അന്വേഷിക്കുവിന്‍ നിങ്ങള്‍ കണ്ടെത്തും. തുടര്‍ച്ചയായി മുട്ടുവിന്‍, നിങ്ങള്‍ക്കായി വാതില്‍ തുറക്കപ്പെടും."

10 അതെ, തുടര്‍ച്ച യായി അന്വേഷിക്കുന്നവന്‍ കണ്ടെത്തും. തുടര്‍ച്ചയായി മുട്ടുന്നവനു മുന്നില്‍ വാതില്‍ തുറക്കപ്പെടും."

11 “നിങ്ങളുടെ മക്കള്‍ നിങ്ങളോടു മത്സ്യം ആവശ്യപ്പെട്ടാല്‍ നിങ്ങളെന്തു ചെയ്യും. ഏതെങ്കിലും പിതാവ് അപ്പോള്‍ പാന്പിനെ കൊടുക്കുമോ? ഇല്ല, നിങ്ങള്‍ മത്സ്യമേ കൊടുക്കൂ."

12 അല്ലെങ്കില്‍ നിങ്ങളുടെ മകന്‍ മുട്ട ചോദിച്ചാല്‍ നിങ്ങളവന് തേളിനെ കൊടുക്കുമോ? ഇല്ല."

13 നിങ്ങള്‍ എല്ലാവരെയും പോലെ ദുഷ്ടരാണ്. എങ്കിലും സ്വന്തം കുഞ്ഞുങ്ങള്‍ക്കെങ്ങനെ നല്ല സമ്മാനങ്ങള്‍ കൊടുക്കണമെന്ന് നിങ്ങള്‍ക്കറിയാം. അതിനേക്കാളേറെ നിങ്ങളുടെ സ്വര്‍ഗ്ഗീയ പിതാവിന് തന്നോടു ചോദിക്കുന്നവര്‍ക്ക് പരിശുദ്ധാത്മാവിനെ നല്‍കണമെന്ന് നന്നായറിയാം."

14 യേശു ഒരിക്കല്‍ ഊമനായ ഒരാളില്‍ നിന്ന് ഭൂതത്തെ ഒഴിപ്പിക്കുകയായിരുന്നു. ഭൂതം പുറത്തു കടന്നപ്പോള്‍ അയാള്‍ക്കു സംസാരിക്കാറായി. ആളുകള്‍ അത്ഭുതപ്പെട്ടു."

15 പക്ഷേ ചിലര്‍ പറഞ്ഞു, “ഭൂതങ്ങളുടെ രാജാവായ ബെയെത്സെബൂലിന്‍റെ ശക്തിയാലാണ് യേശു ഭൂതങ്ങളെ ഒഴിപ്പിക്കുന്നത്.”"

16 മറ്റു ചിലര്‍ക്ക് യേശുവിനെ പരീക്ഷിക്കണമായിരുന്നു. അവര്‍ അവനോടു ഒരു സ്വര്‍ഗ്ഗീയ അടയാളം ആവശ്യപ്പെട്ടു."

17 പക്ഷേ അവരുടെ വിചാരങ്ങള്‍ യേശുവിനറിയാമായിരുന്നു. അതിനാലവന്‍ അവരോടു പറഞ്ഞു, “അന്തഃച്ഛിദ്രമുള്ള ഏതു രാജ്യവും നശിക്കും. സ്വന്തം അംഗങ്ങള്‍ക്കെതിരായി പൊരുതുന്ന കുടുംബവും ചിതറിപ്പോകും."

18 അതുപോലെ സാത്താന്‍ സാത്താനെതിരെ പൊരുതിയാല്‍ അവന്‍റെ രാജ്യമെങ്ങനെ നിലനില്‍ക്കും. നിങ്ങള്‍ പറയുന്നു, ഭൂതങ്ങളെ ഒഴിപ്പിക്കാന്‍ ഞാന്‍ ബെയെത്സെബൂലിന്‍റെ ശക്തി ഉപയോഗിച്ചുവെന്ന്."

19 ഞാനങ്ങനെ ചെയ്യുന്നുവെങ്കില്‍ നിങ്ങളുടെ ആള്‍ക്കാര്‍ ഏതു ശക്തി ഉപയോഗിച്ചാണ് ഭൂതങ്ങളെ ഓടിക്കുക. നിങ്ങള്‍ പറയുന്നത് തെറ്റാണെന്ന് നിങ്ങളുടെ ആള്‍ക്കാര്‍ തന്നെ തെളിയിക്കുന്നു."

20 എന്നാല്‍ ഞാന്‍ ദൈവത്തിന്‍റെ ശക്തിയിലാണ് ഭൂതങ്ങളെ ഓടിക്കുന്നത്. ദൈവരാജ്യം നിങ്ങളുടെ അടുത്തെത്തിക്കഴിഞ്ഞുവെന്ന് ഇതു കാണിക്കുന്നു."

21 “ശക്തനായ ഒരുവന്‍ അനേകം ആയുധങ്ങളോടെ സ്വന്തം വീടിനു കാവല്‍ നിന്നാല്‍ അവന്‍റെ വീട്ടിലുള്ള സാമഗ്രികള്‍ സുരക്ഷിതമാണ്."

22 പക്ഷേ അവനെക്കാള്‍ ശക്തനായവന്‍ അയാളെ കീഴടക്കുമെന്നിരിക്കട്ടെ, അയാള്‍ മറ്റെയാള്‍ വിശ്വാസമര്‍പ്പിച്ചിരുന്ന എല്ലാ ആയുധങ്ങളും പിടിച്ചെടുക്കും. പിന്നെ ശക്തന്‍ മറ്റെയാളുടെ വീട്ടിലെ സാധനങ്ങള്‍ ആവശ്യം പോലെ എടുക്കും."

23 ‘എന്നോടൊപ്പം നില്‍ക്കാത്തവന്‍ എനിക്കെതിരാണ്. എന്നോടൊപ്പം പ്രവര്‍ത്തിക്കാത്തവന്‍ എനിക്കെതിരായി പ്രവര്‍ത്തിക്കുന്നു.’"

24 “അശുദ്ധാത്മാവ് ഒരാളെ വിട്ടു പോകുന്പോള്‍ വിശ്രമിക്കാനിടം തേടി മരുഭൂമികളിലൂടെ സഞ്ചരിക്കും. പക്ഷേ അതിന് ഒരിടവും കിട്ടുകയില്ല. അതിനാല്‍ അശുദ്ധാത്മാവ് പറയുന്നു, ‘ഞാന്‍ വിട്ടൊഴിഞ്ഞു പോന്നവനിലേക്ക് തന്നെ മടങ്ങും.’"

25 മടങ്ങിച്ചെല്ലുന്പോള്‍ ആ മനുഷ്യന്‍ വൃത്തിയാക്കപ്പെട്ടവനും ശുദ്ധനുമായി കാണുന്നു."

26 അശുദ്ധാത്മാവ് മടങ്ങിപ്പോയി തന്നെക്കാള്‍ ദുഷ്ടരായ ഏഴു അശുദ്ധാത്മാക്കളുമായി വന്നു. അവരെല്ലാം കൂടി അയാളില്‍ പ്രവേശിക്കുന്നു. അതോടെ അയാളുടെ ഗതി പഴയതിലും കഷ്ടമായി.”"

27 യേശു ഇത്രയും പറഞ്ഞപ്പോള്‍ അവിടെ കൂടിയിരുന്നവരില്‍ ഒരു സ്ത്രീ സംസാരിക്കാന്‍ തുടങ്ങി. അവള്‍ യേശുവിനോടു പറഞ്ഞു, “നിന്നെ പ്രസവിച്ചതിനാലും മുലയൂട്ടിയതിനാലും നിന്‍റെ അമ്മ അനുഗൃഹീതയാണ്.”"

28 എന്നാല്‍ യേശു പറഞ്ഞു, “ദൈവവചനങ്ങള്‍ കേള്‍ക്കുകയും അതു അനുസരിക്കുകയും ചെയ്യുന്നവരാണ് യഥാര്‍ത്ഥ സന്തുഷ്ടര്‍.”"

29 ജനക്കൂട്ടം വലുതായിക്കൊണ്ടിരുന്നു. യേശു പറഞ്ഞു, “ഇന്നത്തെ തലമുറ ദുഷിച്ചതാണ്. അവര്‍ ദൈവത്തിന്‍റെ അടയാളമായി ഒരത്ഭുത സംഭവം ആവശ്യപ്പെടുന്നു. പക്ഷേ അവര്‍ക്കതു കിട്ടില്ല. യോനായ്ക്കന്നു സംഭവിച്ച അത്ഭുതമല്ലാതെ മറ്റൊരടയാളവും ലഭിക്കുകയില്ല."

30 യോനാ, നീനെവേക്കാര്‍ക്ക് ഒരു അടയാളമായിരുന്നു. മനുഷ്യപുത്രനും അതുപോലെ ഈ തലമുറക്കാര്‍ക്ക് അടയാളമായിരിക്കും."

31 ന്യായവിധിദിവസം തെക്കിന്‍റെ രാജ്ഞി ഉയിര്‍ത്തെഴുന്നേറ്റ് ഈ തലമുറക്കാരുടെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കും. കാരണം അവള്‍ വളരെ വളരെ അകലെനിന്നും ശലോമോന്‍റെ ജ്ഞാനം നിറഞ്ഞ വചനം കേള്‍ക്കാനെത്തി. ഞാന്‍ നിങ്ങളോടു പറയുന്നു, ഞാന്‍ ശലോമോനെക്കാള്‍ ശ്രേഷ്ഠനാണ്."

32 ന്യായവിധിദിവസം നീനെവേക്കാര്‍ ഇന്നത്തെ തലമുറക്കാരോടൊപ്പം എഴുന്നേറ്റുനിന്ന് നിങ്ങള്‍ തെറ്റുകാരാണെന്നു പറയും. എന്തുകൊണ്ട്? യോനയുടെ പ്രസംഗങ്ങള്‍ കേട്ട് അവര്‍ മാനസാന്തരപ്പെട്ടു. ഞാന്‍ നിങ്ങളോടു പറയുന്നു, ഞാന്‍ യോനയേക്കാളും ശ്രേഷ്ഠനാണ്."

33 “ആരും വിളക്കു കൊളുത്തി പറയ്ക്കടിയില്‍ വെയ്ക്കുകയോ ഒളിച്ചു വെയ്ക്കുകയോ ചെയ്യുന്നില്ല. മറിച്ച് അകത്തു കടന്നുവരുന്നവര്‍ക്കു വ്യക്തമായി കാണാനായി അതു മേശയില്‍ വയ്ക്കുന്നു."

34 നിങ്ങളുടെ കണ്ണ് ശരീരത്തിന്‍റെ പ്രകാശമാണ്. കണ്ണുകള്‍ നന്നായിരുന്നാല്‍ നിങ്ങളുടെ ശരീരം പ്രകാശമാനമായിരിക്കും. കണ്ണുകള്‍ ചീത്തയായിരുന്നാല്‍ നിങ്ങളുടെ ശരീരം ഇരുണ്ടതായിരിക്കും."

35 അതിനാല്‍ ശ്രദ്ധാലുവായിരിക്കുക! നിങ്ങളിലെ പ്രകാശം ഇരുട്ടുവാനനുവദിക്കരുത്."

36 നിങ്ങളുടെ ശരീരമാകെ തിളക്കമാര്‍ന്നതായാല്‍, ഇരുണ്ട സ്ഥലമില്ലാതിരുന്നാല്‍, നിങ്ങള്‍ മിന്നല്‍ പോലെ പ്രകാശിക്കും.”"

37 യേശു സംസാരം അവസാനിപ്പിച്ചപ്പോള്‍ ഒരു പരീശന്‍ തന്നോടൊപ്പം ഭക്ഷണം കഴിക്കാന്‍ ചെന്നിരുന്നു."

38 എന്നാല്‍ ആഹാരത്തിനു മുന്പ് യേശു കൈകഴുകാതിരുന്നതു കണ്ട് പരീശന്‍ അത്ഭുതപ്പെട്ടു."

39 കര്‍ത്താവ് അയാളോടു പറഞ്ഞു, “നിങ്ങള്‍ പരീശന്മാര്‍ ചഷകങ്ങളടെയും പാത്രങ്ങ ളുടെയും പുറം മാത്രം കഴുകുന്നു. എന്നാല്‍ നിങ്ങളുടെ ഉള്ളില്‍ ദുരാഗ്രഹവും ദുഷ്ടതയും കൊണ്ട് നിറഞ്ഞിരിക്കുന്നു."

40 നിങ്ങള്‍ വിഡ്ഢികളാണ്. പുറം നിര്‍മ്മിച്ചവന്‍ (ദൈവം) തന്നെയാണകവും നിര്‍മ്മിച്ചത്."

41 നിങ്ങളുടെ ചഷകങ്ങളിലുള്ളതെല്ലാം ആവശ്യക്കാരനു കൊടുക്കുക. അപ്പോള്‍ നിങ്ങള്‍ പൂര്‍ണ്ണമായും ശുദ്ധമാകും."

42 പക്ഷേ, പരീശന്മാരേ, നിങ്ങള്‍ക്കു ദുരിതം! കാരണം, നിങ്ങള്‍ തുളസിയിലും അരൂതയിലും എല്ലാ സസ്യങ്ങളിലും പോലും നേടിയതിന്‍റെ പത്തിലൊന്നു ദൈവത്തിനു നല്‍കുന്നു. എന്നാല്‍ നിങ്ങള്‍ മറ്റുള്ളവരോട് നീതി പുലര്‍ത്തുന്നതില്‍ ഉപേക്ഷവരുത്തുന്നു. മര്യാദകാട്ടാനും ദൈവത്തെ സ്നേഹിക്കാനും മറക്കുന്നു. ഇതു നിങ്ങള്‍ ചെയ്യേണ്ടതാണ്. അതോടൊപ്പം പത്തിലൊന്നു കൊടുക്കുന്നതും നിങ്ങള്‍ തുടര്‍ന്നു ചെയ്യേണ്ടതുണ്ട്."

43 “പരീശന്മാരേ, നിങ്ങള്‍ക്കു കഷ്ടം. എന്തെന്നാല്‍ പള്ളികളില്‍ പ്രധാന ഇരിപ്പിടങ്ങള്‍ കിട്ടുന്നതു നിങ്ങളിഷ്ടപ്പെട്ടു. ചന്തയില്‍ ജനങ്ങളുടെ ബഹുമാനം നിങ്ങള്‍ ആഗ്രഹിച്ചു."

44 നിങ്ങള്‍ക്കു ദുരിതം, എന്തെന്നാല്‍ മറവിലുള്ള കുഴിമാടങ്ങള്‍ പോലെയാണു നിങ്ങള്‍. മനുഷ്യര്‍ അറിയാതെ അതിനു മുകളില്‍കൂടി നടക്കുന്നു.”"

45 ശാസ്ത്രിമാരിലൊരാള്‍ യേശുവിനോടു പറഞ്ഞു, “ഗുരോ, പരീശന്മാരെപ്പറ്റി നീ ഇതു പറയുന്പോള്‍ ഞങ്ങളെക്കൂടി അധിക്ഷേപിക്കുകയാണ്.”"

46 യേശു പറഞ്ഞു, “ശാസ്ത്രിമാരേ, നിങ്ങള്‍ക്കു കൂടി ദുരിതം. വിഷമകരമായ നിയമങ്ങള്‍ നിങ്ങളുണ്ടാക്കുന്നു. അവ അനുസരിക്കാന്‍ ജനങ്ങളെ നിര്‍ബന്ധിക്കുന്നു. എന്നാല്‍ നിങ്ങളാകട്ടെ അവയിലൊരു നിയമവും പാലിക്കാന്‍ ശ്രമിക്കുന്നു കൂടിയില്ല."

47 നിങ്ങള്‍ക്കു ദുരിതം, എന്തെന്നാല്‍ നിങ്ങള്‍ പ്രവാചകര്‍ക്കു ശവകുടീരങ്ങളൊരുക്കുന്നു. അവരെ നിങ്ങളുടെ പൂര്‍വ്വികര്‍ കൊന്നതാണ്."

48 ഇപ്പോഴാകട്ടെ നിങ്ങളുടെ പൂര്‍വ്വികരുടെ കര്‍മ്മത്തെ നിങ്ങള്‍ അംഗീകരിക്കുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്നു. അവര്‍ പ്രവാചകരെ കൊന്നു, നിങ്ങള്‍ പ്രവാചകര്‍ക്ക് ശവകുടീരങ്ങളൊരുക്കുന്നു."

49 അതിനാലാണു ദൈവത്തിന്‍റെ ജ്ഞാനം ഇങ്ങനെ പറയുന്നത്, ‘ഞാനവരുടെ അടുത്തേക്കു പ്രവാചകരെയും അപ്പൊസ്തലന്മാരെയും അയയ്ക്കും. അവരില്‍ ചിലരെ ദുഷ്ടമനുഷ്യര്‍ വധിക്കും. മറ്റുള്ളവര്‍ പീഢിപ്പിക്കപ്പെടും.’"

50 അതുകൊണ്ട് ഈ തലമുറക്കാരായ നിങ്ങള്‍ ലോകാരംഭം മുതല്‍ കൊല്ലപ്പെട്ട പ്രവാചകരുടെ മരണത്തിനു ശിക്ഷി ക്കപ്പെടും."

51 ഹാബേലിന്‍റെ രക്തം ചിന്തിയതുമുതല്‍ സെഖര്യാവിന്‍റെ രക്തം ചിന്തിയതുവരെയുള്ള എല്ലാ കുറ്റങ്ങള്‍ക്കും നിങ്ങള്‍ ശിക്ഷിക്കപ്പെടും. സെഖര്യാവ് ബലിപീഠത്തിനും ദൈവാലയത്തിനുമിടയില്‍ വെച്ചു കൊല്ലപ്പെട്ടു. അതെ, ഞാന്‍ നിങ്ങളോടു പറയുന്നു ഈ തലമുറക്കാരായ നിങ്ങള്‍ അവയ്ക്കെല്ലാം വേണ്ടി ശിക്ഷിക്കപ്പെടും."

52 “ശാസ്ത്രിമാരേ, നിങ്ങള്‍ക്കു ദുരിതം. ദൈവജ്ഞാനത്തിന്‍റെ താക്കോല്‍ നിങ്ങള്‍ ഒളിപ്പിച്ചുവച്ചിരിക്കുന്നു. നിങ്ങള്‍ സ്വയം പഠിക്കുകയില്ല. മറ്റുള്ളവരെ പഠിപ്പിക്കുകയുമില്ല.”"

53 യേശു അവിടം വിട്ടുപോകാന്‍ തുടങ്ങിയപ്പോള്‍ പരീശന്മാരും ശാസ്ത്രിമാരും അവനില്‍ ഉഗ്രമായി സമ്മര്‍ദ്ദം ചെലുത്തി. പലതിനെപ്പറ്റിയും അവര്‍ ചോദ്യങ്ങള്‍ ചോദിച്ച് അവനില്‍ നിന്നും ഉത്തരങ്ങളാവശ്യപ്പെട്ടു."

54 യേശുവിനെക്കൊണ്ട് തെറ്റായതെന്തെങ്കിലും പറയിച്ചു കുരുക്കാനായിരുന്നു അവരുടെ ശ്രമം."

12

1 ഇതിനിടയില്‍ വലിയൊരു പുരുഷാരം അവിടെ തടിച്ചുകൂടി. പരസ്പരം ചവിട്ടിമെതിക്കുംവിധം അവര്‍ തിക്കിത്തിരക്കി. അവരോടു സംസാരിക്കുംമുന്പ് യേശു തന്‍റെ ശിഷ്യന്മാരോടു പറഞ്ഞു, “പരീശന്മാരുടെ പുളിമാവിനെതിരെ ജാഗ്രത പുലര്‍ത്തുക. അവര്‍ കപടഭക്തിക്കാരാണെന്നാണു ഞാന്‍ പറഞ്ഞതിനര്‍ത്ഥം."

2 മറഞ്ഞിരിക്കുന്നതെല്ലാം വെളിപ്പെടും. രഹസ്യങ്ങളെല്ലാം പരസ്യങ്ങളാകും."

3 ഇരുട്ടത്തു നിങ്ങള്‍ പറഞ്ഞവയെല്ലാം വെളിച്ചത്തു കേള്‍ക്കും. രഹസ്യമുറിയിലിരുന്നു നിങ്ങള്‍ മന്ത്രിച്ചതെല്ലാം പുരപ്പുറത്തു നിന്ന് വിളിച്ചു പറയപ്പെടും.”"

4 അനന്തരം യേശു അവരോടു പറഞ്ഞു, “എന്‍റെ സുഹൃത്തുക്കളേ, ഞാന്‍ നിങ്ങളോടു പറയുന്നു, മനുഷ്യരെ ഭയപ്പെടരുത്. മനുഷ്യര്‍ക്ക് ശരീരത്തെ വധിക്കാനേ കഴിയൂ. അതിനപ്പുറം നിങ്ങളെ ഉപദ്രവിക്കാനാവില്ല."

5 ഭയക്കേണ്ട ആളെ ഞാന്‍ നിങ്ങള്‍ക്കു കാട്ടിത്തരാം. നിങ്ങളെ കൊല്ലാനും തുടര്‍ന്നു നരകത്തിലേക്കെറിയാനും ശക്തിയുള്ള ദൈവത്തെ മാത്രം ഭയപ്പെടുക. അതെ, അവനെ മാത്രമേ, നിങ്ങള്‍ പേടിക്കേണ്ടതായുള്ളൂ."

6 “അഞ്ചു പക്ഷികളെ വിറ്റത് വെറും രണ്ടു നാണയങ്ങള്‍ക്കല്ലേ? പക്ഷേ ദൈവം അതൊന്നും മറക്കില്ല."

7 അതെ, നിങ്ങളുടെ തലയില്‍ എത്ര മുടിയുണ്ടെന്നുവരെ ദൈവത്തിനറിയാം. ഭയക്കാതിരിക്കൂ! നിങ്ങള്‍ക്ക് അനേകം പക്ഷികളേക്കാള്‍ വളരെ വിലയുണ്ട്."

8 “ഞാന്‍ നിങ്ങളോടു പറയുന്നു, ആരെങ്കിലുമൊരാള്‍ ആളുകളുടെ മുന്പില്‍ നില്‍ക്കുകയും എന്നിലുള്ള വിശ്വാസം ഏറ്റുപറയുകയും ചെയ്താല്‍ ഞാന്‍ പറയും അയാള്‍ എന്‍റേതാണെന്ന്. ഞാനിതു ദൈവത്തിന്‍റെ ദൂതന്മാരോടും പറയും."

9 പക്ഷേ മറ്റുള്ളവരുടെ മുന്പില്‍ എന്നില്‍ വിശ്വസിക്കുന്നില്ലെന്നു പറഞ്ഞാല്‍ അവന്‍ എന്‍റേതല്ലെന്ന് ഞാനും പറയും. ഇതു ഞാന്‍ ദൈവത്തിന്‍റെ ദൂതന്മാരോടും പറയും."

10 “മനുഷ്യപുത്രന് എതിരായെന്തെങ്കിലും പറയുന്നവന്‍ ക്ഷമിക്കപ്പെട്ടേക്കാം. എന്നാല്‍ പരിശുദ്ധാത്മാവിനെ എതിര്‍ത്തു സംസാരിക്കുന്നവന്‍ ക്ഷമിക്കപ്പെടുകയില്ല."

11 “നിങ്ങളെ ചിലര്‍ യെഹൂദപ്പള്ളിയിലേക്കു കൊണ്ടുവന്ന് നേതാക്കളുടെയും മറ്റു പ്രമാണിമാരുടെയും മുന്പില്‍ നിര്‍ത്തുന്പോള്‍ നിങ്ങളുടെ ന്യായസമര്‍ത്ഥനത്തിനായി എങ്ങനെ എന്തു പറയുമെന്നോര്‍ത്തു വിഷമിക്കേണ്ട."

12 ആ സമയം നിങ്ങള്‍ പറയേണ്ടതെന്തെന്ന് പരിശുദ്ധാത്മാവ് നിങ്ങളെ പഠിപ്പിക്കും.”"

13 ആള്‍ക്കൂട്ടത്തിലൊരാള്‍ യേശുവിനോടു പറഞ്ഞു, “ഗുരോ, ഞങ്ങളുടെ അപ്പന്‍ മരിച്ചു. അദ്ദേഹത്തിന്‍റെ സ്വത്തു പങ്കുവയ്ക്കാന്‍ എന്‍റെ സഹോദരനോടു പറഞ്ഞാലും.”"

14 പക്ഷേ യേശു അയാളോടു പറഞ്ഞു, “ആരു പറഞ്ഞു, ഞാന്‍ നിങ്ങള്‍ക്കിടയില്‍ വിധി കല്പിക്കണമെന്ന്? നിങ്ങള്‍ക്കിടയില്‍ സ്വത്തു വിഭജിക്കാന്‍ ഞാനാരാണ്?”"

15 അനന്തരം യേശു അവരോടു പറഞ്ഞു, “എല്ലാ സ്വാര്‍ത്ഥതക്കെതിരായും ജാഗ്രത പുലര്‍ത്തുക. ആര്‍ക്കും തങ്ങളുടെ അനേകം സ്വത്തില്‍നിന്നും ജീവിതം ലഭിക്കില്ല.”"

16 പിന്നീട് യേശു ഈ കഥ പറഞ്ഞു, “കുറെ ഭൂമി സ്വന്തമായുള്ള ഒരു ധനികനുണ്ടായിരുന്നു. അയാളുടെ ഭൂമിയില്‍ നല്ല വിളവുണ്ടായി."

17 അയാള്‍ ആലോചിച്ചു, ‘ഞാനെന്തു ചെയ്യും? വിളവു സൂക്ഷിക്കാനിടമില്ല."

18 ഞാനെന്തു ചെയ്യണമെന്നെനിക്കറിയാം. പത്തായം പൊളിച്ച് വലിയ പത്താ യങ്ങള്‍ നിര്‍മ്മിക്കണം. ഗോതന്പും മറ്റു നല്ല സാധനങ്ങളും അതില്‍ നിറയ്ക്കും."

19 എന്നിട്ടെനിക്ക് എന്നോടു തന്നെ പറയാം. എന്‍റെ എല്ലാ നല്ല സാധനങ്ങളും ഞാന്‍ ശേഖരിച്ചു എന്ന്. വരും വര്‍ഷങ്ങളിലേക്ക് വേണ്ടുവോളം ഞാന്‍ ശേഖരിച്ചു. പിന്നെ എല്ലാം ലഘുവായി എടുത്തു തിന്നും കുടിച്ചും ജീവിതം ആസ്വദിക്കാം.’"

20 പക്ഷേ ദൈവം അയാളോടു പറഞ്ഞു, ‘മൂഢാ, ഇന്നു രാത്രിയില്‍ നീ മരിക്കും. നിനക്കായി നീ ഒരുക്കിയ ഈ സാധനങ്ങള്‍ കൊണ്ടെന്തു ഫലം. അവ ആര്‍ക്കു ലഭിക്കും?’"

21 ഇതാണ് സ്വന്ത ആവശ്യത്തിനു സന്പാദിക്കുന്നവന്‍റെ ഗതി. ദൈവത്തിന് അയാള്‍ ധനികനല്ല.”"

22 യേശു തന്‍റെ ശിഷ്യന്മാരോട് പറഞ്ഞു, “അതിനാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങളുടെ ഭക്ഷണത്തെച്ചൊല്ലി വിഷമിക്കാതിരിക്കുക. നിങ്ങളുടെ ശരീരത്തിനു വേണ്ട വസ്ത്രത്തെയോര്‍ത്തും വിഷമിക്കരുത്."

23 ജീവിതം ഭക്ഷണത്തെക്കാള്‍ വലിയതാണ്. ശരീരം വസ്ത്രത്തെക്കാളും."

24 പക്ഷികളെ നോക്കൂ, അവ വിതയ്ക്കുന്നില്ല. കൊയ്യുന്നുമില്ല. പക്ഷികള്‍ പുരകളിലോ പത്തായങ്ങളിലോ ആഹാരം ശേഖരിക്കുന്നുമില്ല. പക്ഷേ ദൈവം അവയെ സംരക്ഷിക്കുന്നു. നിങ്ങള്‍ പക്ഷികളെക്കാള്‍ പലമടങ്ങു വിലയുള്ളവരാണ്."

25 ഇതെച്ചൊല്ലി ചിന്തിച്ചു വ്യാകുലപ്പെട്ട് ആരും ആയുസ്സിലെ ഒരു ദിവസം പോലും കൂട്ടുന്നില്ല."

26 ചെറിയ കാര്യങ്ങളെക്കുറിച്ചു നിങ്ങള്‍ക്കു ഒന്നും ചെയ്യാന്‍ കഴിയാതിരിക്കെ വലിയ കാര്യങ്ങളെയോര്‍ത്ത് വേവലാതിപ്പെടുന്നതെന്തിന്?"

27 കാട്ടുപൂക്കളെ നോക്കൂ, അവര്‍ തങ്ങള്‍ക്കായി ജോലി ചെയ്യുകയോ വസ്ത്രമുണ്ടാക്കുകയോ ഇല്ല. പക്ഷേ ഞാന്‍ നിങ്ങളോടു പറയുന്നു, മഹാനും ധനികനുമായ ശലോമോനുപോലും ഈ പൂക്കളില്‍ ഒന്നിനെപ്പോലെ മനോഹരമായി അണിഞ്ഞൊരുങ്ങാനാവില്ല."

28 മൈതാനത്തെ പുല്ലുകളെ ദൈവം ഇങ്ങനെ അണിയിച്ചൊരുക്കുന്നു. ഇന്നു ജീവിക്കുന്ന ആ പുല്ലുകള്‍ ഇന്നും നാളെയും തീയിലെറിയപ്പെട്ടേക്കാം. അതിനാല്‍ അല്പവിശ്വാസികളെ ദൈവം നിങ്ങളെ അതിലും നന്നായി അണിയിച്ചൊരുക്കും."

29 അതിനാല്‍ എപ്പോഴും എന്തു തിന്നും എന്തു കുടിക്കും എന്നതിനെപ്പറ്റി ആലോചിക്കാതിരിക്കുക. അതിനെപ്പറ്റി ദുഃഖിക്കാതിരിക്കുക."

30 ലോകത്തിലെ എല്ലാ മനുഷ്യരും അതെല്ലാം കിട്ടാനാഗ്രഹിക്കുന്നു. നിങ്ങളുടെ പിതാവായ ദൈവത്തിനറിയാം നിങ്ങള്‍ക്കെന്താണു വേണ്ടതെന്ന്."

31 നിങ്ങള്‍ സ്വര്‍ഗ്ഗരാജ്യം അന്വേഷിക്കുവിന്‍. എങ്കില്‍ നിങ്ങള്‍ക്കിതെല്ലാം നല്‍കപ്പെടും."

32 “ചെറിയ കൂട്ടമേ, ഭയക്കരുത്. നിങ്ങളുടെ പിതാവ് രാജ്യം നിങ്ങള്‍ക്കു നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നു,"

33 നിങ്ങള്‍ക്കുള്ളതെല്ലാം വിറ്റ് പണം ഭിക്ഷ നല്‍കുക. ഈ ലോകത്തിന്‍റെ സന്പത്ത് നിലനില്‍ക്കില്ല. നിലനില്‍ക്കുന്ന സന്പത്തു നേടൂ. സ്വര്‍ഗ്ഗത്തിലെ നിധി നേടൂ. അത് എക്കാലവും നിലനില്‍ക്കും. സ്വര്‍ഗ്ഗത്തിലെ നിങ്ങളുടെ സന്പത്ത് കള്ളന്‍ കവരുകയില്ല. പുഴുക്കള്‍ നശിപ്പിക്കുകയില്ല."

34 നി ങ്ങളുടെ നിക്ഷേപത്തോടൊപ്പമാകും നിങ്ങളുടെ ഹൃദയവും.”"

35 “തയ്യാറായിരിക്കുക. പൂര്‍ണ്ണമായും വസ്ത്രം ധരിച്ചു നിങ്ങളുടെ വിളക്കു കൊളുത്തി ദാസന്മാരെപ്പോലെ നില്‍ക്കുക."

36 വിവാഹവിരുന്നു കഴിഞ്ഞുവരുന്ന യജമാനന്‍റെ വരവും കാത്തിരിക്കുന്ന ദാസന്മാരെപ്പോലെ. യജമാനന്‍ വന്നു വാതിലില്‍ മുട്ടും. അപ്പോള്‍ ദാസന്‍ അയാള്‍ക്കായി വാതില്‍ തുറന്നു കൊടുക്കണം."

37 അങ്ങനെയുള്ള ദാസര്‍ അനുഗ്രഹീതരാണ്. എന്തെന്നാല്‍ അവന്‍ യജമാനനുവേണ്ടി കാത്തിരിക്കുന്നു. ഞാന്‍ നിങ്ങളോടു സത്യമായി പറയട്ടെ, യജമാനന്‍ തന്നെ ചിലപ്പോള്‍ സേവനത്തിന്‍റെ വസ്ത്രം ധരിച്ചു ദാസന്മാര്‍ക്കു വിളന്പിക്കൊടുക്കും."

38 അയാള്‍ അര്‍ദ്ധരാത്രിക്കോ അതിലും വൈകിയോ വരുന്പോഴും കാത്തിരിക്കുന്നത് യജമാനന്‍ കാണുന്പോള്‍ ദാസന്മാര്‍ അനുഗ്രഹീതര്‍."

39 ഇതോര്‍ക്കുക, കള്ളനെപ്പോള്‍ വരുമെന്ന് വീട്ടുടമ അറിഞ്ഞെങ്കില്‍ അയാള്‍ കള്ളനെ വീടു തുരന്നു കയറാന്‍ വിടില്ല."

40 അതിനാല്‍ നിങ്ങളും തയ്യാറായിരിക്കുക. മനുഷ്യപുത്രന്‍ അപ്രതീക്ഷിതമായാകും കടന്നു വരിക.”"

41 പത്രൊസ് ചോദിച്ചു, “കര്‍ത്താവേ, നീ ഈ കഥ പറഞ്ഞതു ഞങ്ങള്‍ക്കു വേണ്ടിയോ എല്ലാവര്‍ക്കും വേണ്ടിയോ?”"

42 കര്‍ത്താവ് പറഞ്ഞു, “ആരാണ് വിവേകിയായ ദാസന്‍? മറ്റു ദാസന്മാര്‍ക്കു യഥാസമയം ഭക്ഷണം നല്‍കുവാന്‍ യജമാനന്‍ വിശ്വസ്തനായ ഒരു ദാസനെ തിരഞ്ഞെടുക്കും. അതിനു തിരഞ്ഞെടുക്കപ്പെടുന്നവനാര്?"

43 യജമാനന്‍ വരുന്പോള്‍ തന്നെ ഏല്പിച്ച ജോലി ചെയ്യുന്നത് അയാള്‍ കാണുന്നതു ദാസനു സന്തോഷം."

44 ഞാന്‍ നിങ്ങളോടു സത്യമായി പറയട്ടെ, യജമാനന്‍ അയാള്‍ക്കുള്ളതെല്ലാം നോക്കാന്‍ ആ ദാസനെ തിരഞ്ഞെടുക്കും."

45 എന്നാല്‍ യജമാനന്‍ ഉടനെയെങ്ങും വരില്ല എന്നതുകൊണ്ട് അവന്‍ ദുഷിച്ചു പെരുമാറാന്‍ തുടങ്ങിയാലെന്തു സംഭവിക്കും? അവന്‍ മറ്റു ദാസരെ ആണ്‍പെണ്‍ ഭേദമില്ലാതെ പ്രഹരിക്കുകയും തിന്നുകയും കുടിച്ചു മത്തനാകുകയും ചെയ്താലോ?"

46 അപ്പോള്‍ യജമാനന്‍ അവന്‍ പ്രതീക്ഷിക്കാത്ത സമയത്തു കടന്നുവരും. യജമാനന്‍ അവനെ ശിക്ഷിക്കും. അവനെ അവിശ്വസ്തരുടെ കൂടെ പറഞ്ഞയയ്ക്കും."

47 “യജമാനന്‍റെ ആഗ്രഹമറിഞ്ഞിട്ടും അതനുസരിച്ച് ഒരുങ്ങിയിരിക്കാതെയും ഏല്പിച്ച ജോലി ചെയ്യാതെയുമിരിക്കുന്ന ദാസനു കഠിനശിക്ഷ ലഭിക്കും."

48 യജമാനന്‍റെ ആഗ്രഹമറിയാത്ത ദാസനോ? അവന്‍ ശിക്ഷ അര്‍ഹിക്കുന്ന പ്രവര്‍ത്തികളേ ചെയ്യൂ. പക്ഷേ മറ്റെയാളെക്കാള്‍ കുറഞ്ഞ ശിക്ഷയേ അവനു ലഭിക്കൂ. കൂടുതല്‍ ഏല്പിക്കപ്പെട്ടവന്‍ കൂടുതല്‍ ഉത്തരവാദിയാണ്. അവനില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കുന്നു.”"

49 യേശു തുടര്‍ന്നു പറഞ്ഞു, “ഭൂമിയില്‍ തീയിടാനാണു ഞാന്‍ വന്നിരിക്കുന്നത്. അതിപ്പോഴും കത്തി എരിഞ്ഞെങ്കില്‍ എന്നു ഞാനാഗ്രഹിക്കുന്നു."

50 എനിക്കു വ്യത്യസ്തമായൊരു സ്നാനം സ്വീകരിക്കേണ്ടതുണ്ട്. അതു തീരുവോളം എനിക്കു വലിയ ഞെരുക്കം തോന്നുന്നു."

51 ഞാന്‍ ലോകത്തു സമാധാനം സ്ഥാപിക്കാനാണു വന്നതെന്നു നിങ്ങള്‍ കരുതുന്നുണ്ടോ? ഇല്ല ഞാന്‍ ഈ ലോകം വിഭജിക്കാനാണു വന്നത്."

52 അഞ്ചംഗങ്ങളുള്ള ഒരു കുടുംബം, മൂന്നുപേര്‍ രണ്ടുപേര്‍ക്കെതിരായും, രണ്ടുപേര്‍ മൂന്നുപേര്‍ക്കെതിരായും തിരിയും."

53 അപ്പന്‍ മകനെതിരായും മകന്‍ അപ്പനെതിരായും വിഭജിക്കപ്പെടും. അമ്മ മകള്‍ക്കെതിരായും മകള്‍ അമ്മയ്ക്കെതിരായും വിഭജിക്കപ്പെടും. അമ്മായിയമ്മ മരുമകള്‍ക്കെതിരായും മരുമകള്‍ അമ്മായിയമ്മയ്ക്കെതിരായും വിഭജിക്കപ്പെടും.”"

54 അപ്പോള്‍ യേശു ജനക്കൂട്ടത്തോടു പറഞ്ഞു, “പടിഞ്ഞാറ്, മേഘം വളരുന്നതു കാണുന്പോള്‍ നിങ്ങള്‍ പറയും ‘മഴ വരുന്നു’ താമസിയാതെ മഴ പെയ്യുകയും ചെയ്യും."

55 തെക്കു നിന്ന് കാറ്റു വീശുന്പോള്‍ നിങ്ങള്‍ പറയും ‘ഇന്ന് ചൂടു ദിവസം’ ആയിരിക്കും. അത് അങ്ങനെ ആവുകയും ചെയ്യുന്നു."

56 കപടഭക്തിക്കാരേ, നിങ്ങള്‍ക്കു കാലാവസ്ഥ മനസ്സിലാക്കാം. എന്നാല്‍ കാലത്തെ നിങ്ങളെന്തുകൊണ്ട് മനസ്സിലാക്കുന്നില്ല."

57 “ഏതാണു ശരിയെന്നു നിങ്ങളെന്താണു നിങ്ങള്‍ക്കുവേണ്ടി നിശ്ചയിക്കാത്തത്?"

58 ആരെങ്കിലും നിങ്ങള്‍ക്കെതിരെ കുറ്റമാരോപിക്കുകയും നിങ്ങള്‍ അയാളുടെ കൂടെ കോടതിയില്‍ പോവുകയും ചെയ്യുന്പോള്‍ വഴിക്കുവച്ചു തന്നെ പ്രശ്നം തീര്‍ക്കാന്‍ ശ്രമിക്കുക. അല്ലെങ്കില്‍ അയാള്‍ നിങ്ങളെ ന്യായാധിപന്‍റെ മുന്പിലെത്തിക്കും. ന്യായാധിപന്‍ നിങ്ങളെ ഉദ്യോഗസ്ഥന്‍റെ കൈയില്‍ ഏല്പിക്കും. അയാള്‍ നിങ്ങളെ തടവറയിലേക്ക് എറിയുകയും ചെയ്യും."

59 എല്ലാം എടുത്തതിനുശേഷമല്ലാതെ അവര്‍ നിങ്ങളെ അവിടെ നിന്നും വിടില്ല.”"

13

1 ആ സമയം അവനോടൊപ്പം ചിലരുണ്ടായിരുന്നു. ചില ഗലീലക്കാര്‍ക്ക് എന്തു സംഭവിച്ചുവെന്ന് അവര്‍ അവനോടു പറഞ്ഞു. അവര്‍ ആരാധിക്കവേ പീലാത്തോസ് അവരെ വധിച്ചു. അവരുടെ രക്തം യാഗത്തില്‍ മൃഗങ്ങളുടെ രക്തത്തോട് പീലാത്തോസ് കലര്‍ത്തി."

2 യേശു പറഞ്ഞു, “അവര്‍ മറ്റെല്ലാ ഗലീലക്കാരെക്കാള്‍ പാപികളായതിനാലാണ് അവര്‍ക്കിതു സംഭവിച്ചതെന്നു നിങ്ങള്‍ കരുതുന്നുണ്ടോ?"

3 അല്ല, അവരങ്ങനെയായിരുന്നില്ല. പക്ഷേ നിങ്ങളെല്ലാവരും മാനസാന്തരപ്പെട്ടില്ലെങ്കില്‍ അവരെപ്പോലെ നിങ്ങളും നശിപ്പിക്കപ്പെടും."

4 ശീലോഹാമിലെ ഗോപുരമിടിഞ്ഞു വീണു മരിച്ചവരോ, അവര്‍ യെരൂശലേമിലെ മറ്റാള്‍ക്കാരെക്കാള്‍ പാപികളാണെന്നു നിങ്ങള്‍ കരുതുന്നുവോ?"

5 ആയിരുന്നില്ല. പക്ഷേ ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ മാനസാന്തരപ്പെട്ടില്ലെങ്കില്‍ നിങ്ങളെല്ലാം അതുപോലെ നശിപ്പിക്കപ്പെടും.”"

6 യേശു ഈ കഥ പറഞ്ഞു, “ഒരാള്‍ക്ക് ഒരു അത്തിമരമുണ്ടായിരുന്നു. അത് അയാളുടെ മുന്തിരിത്തോട്ടത്തിലാണ് നട്ടിരുന്നത്. അയാള്‍ ആ മരത്തില്‍ കായ് വല്ലതുമുണ്ടോ എന്നു വന്നു നോക്കിയെങ്കിലും ഒന്നും കണ്ടില്ല."

7 തോട്ടം സൂക്ഷിപ്പുകാരനായ ഒരു ദാസന്‍ അയാള്‍ക്കുണ്ടായിരു ന്നു. അയാള്‍ ദാസനോടു പറഞ്ഞു, ‘മൂന്നു വര്‍ഷമായി ഞാന്‍ ഈ അത്തിമരത്തില്‍ പഴം ഉണ്ടോ എന്നു നോക്കുന്നു. പക്ഷേ ഒരിക്കലും ഒന്നും കണ്ടില്ല. ഇതു വെട്ടിക്കളയൂ! എന്തിനാണിത്രയും ഭൂമി മെനക്കെടുത്തുന്നത്?"

8 പക്ഷേ ദാസന്‍ പറഞ്ഞു, ‘യജമാനനേ, ഈ മരത്തിന് കായ്ക്കാന്‍ ഒരുവര്‍ഷം കൂടി അനുവദിക്കൂ. ഞാനിതിന്‍റെ ചുവടു കിളച്ച് വളം ഇടാം."

9 അടുത്ത വര്‍ഷം ഇതു കായ്ച്ചേക്കാം. എന്നിട്ടും കായ്ക്കുന്നില്ലെങ്കില്‍ അങ്ങയ്ക്കു വെട്ടിക്കളയാം.’”"

10 യേശു ശബ്ബത്തു ദിവസം യെഹൂദപ്പള്ളിയില്‍ പഠിപ്പിക്കുകയായിരുന്നു."

11 അവിടെ അശുദ്ധാത്മാവ് ബാധിച്ച ഒരു സ്ത്രീയുണ്ടായിരുന്നു. ആത്മാവ് അവളെ പതിനെട്ടു വര്‍ഷമായി കൂനിയാക്കിയിരുന്നു. അവള്‍ക്കു നിവര്‍ന്നു നില്‍ക്കുവാനാകുമായിരുന്നില്ല."

12 അവളെ കണ്ട യേശു അവളെ അടുത്തുവിളിച്ചു പറഞ്ഞു, “സ്ത്രീയേ, നീ രോഗവിമുക്തയായിരിക്കുന്നു.”"

13 യേശു അവളുടെ പുറത്ത് അവന്‍റെ കൈകള്‍ വെച്ചു. അപ്പോള്‍ അവള്‍ക്കു നിവര്‍ന്നു നില്‍ക്കാനായി അവള്‍ ദൈവത്തെ വാഴ്ത്തി."

14 ശബ്ബത്തു ദിവസം യേശു രോഗശാന്തി വരുത്തിയതില്‍ യെഹൂദപ്പള്ളിയിലെ നേതാവ് രോഷാകുലനായി. അയാള്‍ ജനങ്ങളോടു പറഞ്ഞു, “ജോലി ചെയ്യാന്‍ ആറു ദിവസങ്ങളുണ്ട്. അതിനാല്‍ ആ ദിവസങ്ങളില്‍ വന്ന് രോഗശാന്തി നേടാം. പക്ഷേ ശബ്ബത്തു ദിവസം രോഗശാന്തിക്കായി വരാതിരിക്കുക.”"

15 കര്‍ത്താവ് (യേശു) മറുപടി പറഞ്ഞു, “കപടഭക്തിക്കാരേ, നിങ്ങള്‍ ശബ്ബത്തു ദിവസം പോലും നിങ്ങളുടെ പണിമൃഗങ്ങളെ വെള്ളം കുടിപ്പിക്കാന്‍ കൊണ്ടുപോകാറില്ലേ."

16 ഞാനിപ്പോള്‍ രോഗശാന്തി വരുത്തിയ ഈ സ്ത്രീ ഒരു യെഹൂദസഹോദരിയാണ്. പക്ഷേ പതിനെട്ടു വര്‍ഷമായി സാത്താന്‍ അവളെ ബന്ധിച്ചിരിക്കുന്നു. തീര്‍ച്ചയായും ശബ്ബത്തു ദിവസം അവളെ അവളുടെ ബന്ധനത്തില്‍ നിന്ന് മോചിപ്പിച്ചതില്‍ തെറ്റില്ല.”"

17 യേശു ഇതു പറഞ്ഞപ്പോള്‍ അവന്‍റെ എതിരാളികള്‍ എല്ലാം സ്വയം ലജ്ജിച്ചു. യേശു ചെയ്തുകൊണ്ടിരുന്ന അത്ഭുതകര്‍മ്മങ്ങളില്‍ എല്ലാവരും സന്തുഷ്ടരായി."

18 യേശു പറഞ്ഞു, “ദൈവരാജ്യം എന്തു പോലെയാണ്? എന്തിനോടാണ് ഞാനതിനെ ഉപമിക്കേണ്ടത്."

19 ദൈവരാജ്യം കടുകുചെടിയുടെ വിത്തു പോലെയാണ്. ഒരാള്‍ ഈ വിത്ത് അയാളുടെ തോട്ടത്തില്‍ വിതയ്ക്കുന്നു. വിത്ത് മുളച്ച് വലിയ ചെടിയാകുന്നു. പക്ഷികള്‍ അതിന്‍റെ ശാഖകളില്‍ കൂടുകൂട്ടുന്നു.”"

20 യേശു വീണ്ടും പറഞ്ഞു, “ദൈവരാജ്യത്തെ ഞാനെന്തിനോടുപമിക്കണം."

21 അത് പുളിമാവുപോലെയാണ്. ഒരു സ്ത്രീ പാത്രത്തില്‍ മൂന്ന് അളവു റൊട്ടിമാവിനോടു പുളിമാവ് ചേര്‍ത്ത് കുഴയ്ക്കുന്നു. മാവു പുളിച്ചു പൊന്തുന്നു.”"

22 യേശു എല്ലാ പട്ടണങ്ങളിലും ഗ്രാമങ്ങളിലും പഠിപ്പിക്കുകയായിരുന്നു. അവന്‍ യെരൂശലേമിലേക്കുള്ള യാത്ര തുടര്‍ന്നു."

23 ചിലര്‍ യേശുവിനോടു ചോദിച്ചു, “കര്‍ത്താവേ, എത്ര പേര്‍ രക്ഷിക്കപ്പെടും? കുറച്ചുപേര്‍ മാത്രമേ രക്ഷിക്കപ്പെടുകയുള്ളോ?” യേശു പറഞ്ഞു,"

24 “സ്വര്‍ഗ്ഗത്തിലേക്കുള്ള ഇടുങ്ങിയ വാതിലിലൂടെ കടക്കുവാന്‍ കഠിനമായി പരിശ്രമിക്കൂ. അതു കടക്കാന്‍ പലരും ശ്രമിക്കും. എങ്കിലും ചിലര്‍ക്കേ അതിനു കഴിയൂ."

25 വീട്ടുടമ തന്‍റെ വാതില്‍ അടച്ചു കഴിഞ്ഞാല്‍, പുറത്തുനിന്ന് നിങ്ങള്‍ക്കു മുട്ടുവാന്‍ കഴിയും. എന്നാല്‍ അവന്‍ തുറക്കുകയില്ല. നിങ്ങള്‍ക്കു പറയാം, ‘യജമാനനേ, ദയവായി ഞങ്ങള്‍ക്കുവേണ്ടി വാതില്‍ തുറന്നാലും.’ പക്ഷേ അയാള്‍ മറുപടി പറയും, ‘എനിക്കു നിങ്ങളെ അറിയില്ല. നിങ്ങള്‍ എവിടെനിന്നാണ് വരുന്നത്?’"

26 അപ്പോള്‍ നിങ്ങള്‍ പറയും, ‘ഞങ്ങള്‍ നിന്നോടൊപ്പം തിന്നുകയും കുടിക്കുകയും ചെയ്തിട്ടുണ്ട്. നീ ഞങ്ങളുടെ പട്ടണങ്ങളിലെ വഴികളില്‍ പഠിപ്പിച്ചിട്ടുണ്ട്.’"

27 അപ്പോള്‍ അവന്‍ പറയും, ‘എനിക്കു നിങ്ങളെ അറിയില്ല. നിങ്ങള്‍ എവിടെ നിന്നു വന്നു? എന്നില്‍ നിന്നു വളരെ അകലെ കടന്നുപോക. നിങ്ങളുടെ പ്രവര്‍ത്തികള്‍ ദുഷ്ടതയുള്ളതാണ്.’"

28 ദൈവരാജ്യത്ത് നിങ്ങള്‍ അബ്രഹാമിനെയും യിസ്ഹാക്കിനെയും യാക്കോബിനെയും മറ്റെല്ലാ പ്രവാചകരെയും കാണും. പക്ഷേ നിങ്ങളെ പുറത്തു തന്നെ നിര്‍ത്തും. അപ്പോള്‍ നിങ്ങള്‍ ഭയവും ക്രോധവും കൊണ്ട് നിലവിളിക്കും."

29 കിഴക്ക്, പടിഞ്ഞാറ്, വടക്ക്, തെക്ക് എന്നീ ഭാഗങ്ങളില്‍നിന്നും ആളുകള്‍ വരും. അവര്‍ സ്വര്‍ഗ്ഗരാജ്യത്തിലെ മേശയ്ക്കു ചുറ്റും ഇരിക്കും."

30 ജീവിതത്തില്‍ ഏറ്റവും താഴ്ന്ന നിലയിലുള്ളവര്‍ക്ക് ദൈവരാജ്യത്ത് ഉന്നതസ്ഥാനം ലഭിക്കും. ഭൂമിയിലെ ഉന്നതര്‍ക്ക് ദൈവരാജ്യത്ത് താഴ്ന്ന സ്ഥാനവും.”"

31 ആ സമയം ഏതാനും പരീശന്മാര്‍ യേശുവിനെ സമീപിച്ചു പറഞ്ഞു, “ദൂരെ എവിടെയെങ്കിലും പോയി ഒളിക്കൂ. ഹെരോദാവിന് നിന്നെക്കൊല്ലണമെന്നുണ്ട്.”"

32 യേശു അവരോടു പറഞ്ഞു, “പോയി ആ കുറുക്കനോടു പറയൂ, ‘ഇന്നും നാളെയും ഞാന്‍ ഭൂതങ്ങളെ ഒഴിപ്പിച്ചും, ആളുകളെ സുഖപ്പെടുത്തിയും ജോലി തീര്‍ത്തുകൊണ്ടിരിക്കും. അടുത്ത ദിവസം എന്‍റെ ജോലി അവസാനിക്കും.’"

33 അതിനുശേഷം ഞാന്‍ പോകും. എന്തെന്നാല്‍ പ്രവാചകന്‍ മരിക്കുക യെരൂശലേമിലായിരിക്കും."

34 “ഓ, യെരൂശലേം, യെരൂശലേം, നീ പ്രവാചകരെ വധിക്കുന്നു. ദൈവം നിന്‍റെ അടുത്തേക്കയച്ചവരെ നീ കല്ലെറിഞ്ഞു കൊല്ലുന്നു. നിന്‍റെ ജനങ്ങളെ ഞാന്‍ സഹായിക്കാന്‍ ആഗ്രഹിച്ചു. തള്ളക്കോഴി തന്‍റെ ചിറകിനടിയില്‍ കുഞ്ഞുങ്ങളെ കൂട്ടുന്നതുപോലെ ഞാന്‍ നിന്‍റെ ജനങ്ങളെ ഒന്നിച്ചു കൂട്ടാന്‍ ആഗ്രഹിച്ചു. പക്ഷേ നീയെന്നെ അതിനനുവദിച്ചില്ല."

35 ഇപ്പോള്‍ നിന്‍റെ വീട് ശൂന്യമാക്കപ്പെടും. ഞാന്‍ നിന്നോടു പറയുന്നു, ‘സ്വാഗതം: കര്‍ത്താവിന്‍റെ നാമത്തില്‍ വരുന്നവനെ ദൈവം അനുഗ്രഹിക്കട്ടെ’ എന്നു നീ പറയും വരെ നീ എന്നെ വീണ്ടും കാണില്ല.”"

14

1 ഒരു ശബ്ബത്തു ദിവസം യേശു ഒരു പരീശപ്രമാണിയുടെ വീട്ടില്‍ അയാളോടൊത്തു ഭക്ഷണം കഴിക്കുന്നതിനായി പോയി. അവിടെയുണ്ടായിരുന്നവരെല്ലാം യേശുവിനെ സശ്രദ്ധം വീക്ഷിച്ചു."

2 ദുഷിച്ച രോഗമുള്ള ഒരാള്‍ യേശുവിനു മുന്പില്‍ കൊണ്ടുവരപ്പെട്ടു."

3 യേശു ശാസ്ത്രിമാരോടും പരീശന്മാരോടും ചോദിച്ചു, “ശബ്ബത്തു ദിവസം സുഖപ്പെടുത്തുന്നതു ശരിയോ, തെറ്റോ?”"

4 പക്ഷേ അവര്‍ ആ ചോദ്യത്തിനു മറുപടി പറഞ്ഞില്ല. യേശു അയാളെ സുഖപ്പെടുത്തി പറഞ്ഞയച്ചു."

5 യേശു പരീശന്മാരോടും ശാസ്ത്രിമാരോടുമായി പറഞ്ഞു, “നിങ്ങളുടെ മകനോ, പണിമൃഗമോ ശബ്ബത്തുദിവസം കിണറ്റില്‍ വീണാല്‍ നിങ്ങള്‍ വേഗം കരയ്ക്കു കയറ്റും.”"

6 പരീശന്മാര്‍ക്കും അതിനെതിരായി ഒന്നും പറയാനായില്ല."

7 അപ്പോള്‍ ചില അതിഥികള്‍ പ്രധാന ഇരിപ്പിടങ്ങള്‍ തേടുന്നത് യേശു ശ്രദ്ധിച്ചു. അവന്‍ ഈ കഥ പറഞ്ഞു,"

8 “ഒരാള്‍ നിങ്ങളെ ഒരു വിവാഹത്തിനു ക്ഷണിച്ചാല്‍ ഏറ്റവും പ്രധാന ഇരിപ്പിടത്തില്‍ ഇരിക്കരുത്. അയാള്‍ നിങ്ങളെക്കാള്‍ പ്രധാനപ്പെട്ട മറ്റൊരാളെ ക്ഷണിച്ചിട്ടുണ്ടാകും."

9 അപ്പോള്‍ നിങ്ങള്‍ പ്രധാനസ്ഥലത്ത് ഇരിക്കുകയാണെങ്കില്‍ ക്ഷണിച്ചയാള്‍ വന്ന് ഇങ്ങനെ പറയും, ‘നിങ്ങളുടെ ഇരിപ്പിടം ഇദ്ദേഹത്തിനു നല്‍കുക’ എന്ന്. അപ്പോള്‍ ഇരിക്കാന്‍ പോകുന്ന വഴിയില്‍ വിഡ്ഢിയായി കാണപ്പെടും."

10 അതിനാല്‍ ഒരാള്‍ നിങ്ങളെ ക്ഷണിച്ചാല്‍ ഒട്ടും പ്രധാനമല്ലാത്ത ഒരു ഇരിപ്പിടത്തില്‍ പോയി ഇരിക്കുക. അപ്പോള്‍ നിങ്ങളെ ക്ഷണിച്ചയാള്‍ വന്നു പറയും, ‘സുഹൃത്തേ, എഴുന്നേറ്റ് ഈ പ്രധാന ഇരിപ്പിടത്തിലേക്കു കടന്നിരിക്കൂ’ എന്ന്. അപ്പോള്‍ മറ്റ് എല്ലാ അതിഥികളും നിങ്ങളെ ബഹുമാനിക്കും."

11 സ്വയം ഉന്നതനാകുന്നവനെ എളിയവനാക്കും. എന്നാല്‍ എളിയവനായിരിക്കുന്നവനെ ഉന്നതനുമാക്കും.”"

12 അനന്തരം തന്നെ ക്ഷണിച്ച പരീശന്മാരോടായി യേശു പറഞ്ഞു, “നിങ്ങള്‍ മദ്ധ്യാഹ്ന ഭക്ഷണമോ അത്താഴമോ കൊടുക്കുന്പോള്‍ നിങ്ങളുടെ സഹോദരന്മാരെയോ നിങ്ങളുടെ ബന്ധുക്കളെയോ ധനികരായ നിങ്ങളുടെ അയല്‍ക്കാരെയോ മാത്രം ക്ഷണിക്കരുത്. മറ്റൊരിക്കല്‍ അവര്‍ നിങ്ങളെയും തിരിച്ചു ക്ഷണിക്കാം. അപ്പോള്‍ നിങ്ങള്‍ക്കു തക്കപ്രതിഫലം കിട്ടിക്കഴിയും."

13 പകരം, നിങ്ങള്‍ വിരുന്നൊരുക്കുന്പോള്‍ പാവങ്ങളെയും തളര്‍വാതരോഗികളെയും അന്ധരെയുമൊക്കെ ക്ഷണിക്കൂ."

14 അപ്പോള്‍ നിങ്ങള്‍ അനുഗ്രഹിക്കപ്പെടും. എന്തെന്നാല്‍ അവര്‍ നിങ്ങള്‍ക്കൊന്നും തിരികെ തരുന്നില്ല. അവര്‍ ഒന്നുമില്ലാത്തവരാണ്. എന്നാല്‍ നല്ലവര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്പോള്‍ നിങ്ങള്‍ക്കു ദൈവരാജ്യത്തില്‍ പ്രതിഫലം കിട്ടും.”"

15 യേശുവിനോടൊപ്പം ഭക്ഷണത്തിനിരുന്നവരില്‍ ഒരാള്‍ ഇതെല്ലാം കേട്ടു. അയാള്‍ യേശുവിനോടു പറഞ്ഞു, “ദൈവരാജ്യത്തില്‍ ഭക്ഷണം കഴിക്കുന്നവര്‍ സന്തുഷ്ടര്‍.”"

16 യേശു അവരോടു പറഞ്ഞു, “ഒരാള്‍ ഒരു വലിയ വിരുന്നൊരുക്കി. അയാള്‍ അനേകം പേരെ ക്ഷണിച്ചു,"

17 ആഹാരം തയ്യാറായപ്പോള്‍ അയാള്‍ ക്ഷണിക്കപ്പെട്ടവരോട് ‘വരിക, എല്ലാം തയ്യാറായി’ എന്നു പറയാന്‍ ദാസനെ അയച്ചു."

18 എന്നാല്‍ അതിഥികളെല്ലാം വരാന്‍ മടി കാണിച്ചു. ഓരോരുത്തരും ഓരോ ഒഴികഴിവുകള്‍ പറഞ്ഞു. ഒരാള്‍ പറഞ്ഞു, ‘ഞാന്‍ ഒരു വയല്‍ വാങ്ങിയിട്ടുണ്ട് എനിക്കതു പോയി നോക്കണം. ദയവായി എന്നെ ഒഴിവാക്കുക.’"

19 മറ്റൊരാള്‍ പറഞ്ഞു, ‘ഞാന്‍ അഞ്ചുജോടി കാളകളെ വാങ്ങി. എനിക്കവയെ പരീക്ഷിച്ചു നോക്കാന്‍ പോകണം. ദയവായി എന്നോടു ക്ഷമിക്കൂ.’"

20 മൂന്നാമന്‍ പറഞ്ഞു, ‘ഞാനിപ്പോള്‍ വിവാഹിതനായതേയുള്ളൂ. എനിക്കു വരാനാകില്ല.’"

21 അതെല്ലാം കേട്ട് ദാസന്‍ മടങ്ങിച്ചെന്ന് യജമാനനോട് കാര്യങ്ങള്‍ പറഞ്ഞു. അയാള്‍ ദേഷ്യപ്പെട്ട് ദാസനോടു പറഞ്ഞു, ‘വേഗം തെരുവുകളിലേക്കും നഗരത്തിലെ ഊടുവഴികളിലേക്കും പോയി പാവപ്പെട്ടവരെയും തളര്‍വാതരോഗികളെയും അന്ധരെയും മുടന്തരെയും വിളിച്ചുകൊണ്ടുവരിക.’"

22 പിന്നീട് ദാസന്‍ അയാളോട് പറഞ്ഞു, ‘യജമാനനേ, അങ്ങു കല്പിച്ചതുപോലെ ഞാന്‍ ചെയ്തു. പക്ഷേ ഇനിയും വളരെയേറെപ്പേര്‍ക്ക് ഇരിക്കാന്‍ ഇടമുണ്ട്.’"

23 യജമാനന്‍ ഭൃത്യനോടു പറഞ്ഞു, ‘പെരുവഴികളിലേക്കും നാട്ടുപാതകളിലേക്കും ചെന്ന് എല്ലാവരോടും വരാന്‍ പറയുക. എന്‍റെ വീട് അതിഥികളെക്കൊണ്ട് നിറയണം."

24 ആദ്യം ക്ഷണിക്കപ്പെട്ടവരില്‍ ആര്‍ക്കും ഇവിടെ ഭക്ഷണമില്ല.’”"

25 ഒരു വലിയ ആള്‍ക്കൂട്ടം യേശുവിനോടൊത്തു യാത്ര ചെയ്തിരുന്നു. യേശു അവരോടു പറഞ്ഞു,"

26 “എന്‍റെ കൂടെ വരുന്നവന്‍ എന്നെക്കാള്‍ അവന്‍റെ പിതാവിനെയും മാതാവിനെയും ഭാര്യയെയും മക്കളെയും സഹോദരന്മാരെയും സഹോദരിമാരെയും മാത്രമല്ല തന്നെത്തന്നെയും സ്നേഹിച്ചാല്‍ അയാള്‍ എന്‍റെ ശിഷ്യനായിരിക്കാന്‍ യോഗ്യനല്ല. അവന്‍ അവന്‍റെ എല്ലാറ്റിനെയുംകാള്‍ എന്നെ സ്നേഹിക്കണം."

27 സ്വന്തം കുരിശു ചുമക്കാതെ എന്നെ അനുഗമിക്കുന്നവന് എന്‍റെ ശിഷ്യനാകാന്‍ കഴിയുകയില്ല."

28 നിങ്ങള്‍ ഒരു ഗോപുരം പണിയാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ആദ്യം അതിനെന്തു ചിലവു വരുമെന്ന് കണക്കു കൂട്ടണം. പണി തീര്‍ക്കാനുള്ളത്ര പണം നിങ്ങളുടെ കൈവശം ഉണ്ടോ എന്നും നിങ്ങള്‍ നോക്കണം."

29 അങ്ങനെ ചെയ്തില്ലെങ്കില്‍ തുടങ്ങിയ പണി മുഴുപ്പിക്കാന്‍ നിങ്ങള്‍ക്കായെന്നു വരില്ല. പണി തീര്‍ക്കാന്‍ കഴിയാതെ വന്നാല്‍ ആളുകള്‍ നിങ്ങളെ പരിഹസിക്കും."

30 അവര്‍ പറയും, ‘അയ്യേ! ഇയാള്‍ വീടുപണി തുടങ്ങി, പക്ഷേ അതു തീര്‍ക്കാനവനു പറ്റിയില്ല’ എന്ന്."

31 “മറ്റൊരു രാജാവിനെതിരെ യുദ്ധത്തിനു പോകുന്ന ഒരു രാജാവ് ആദ്യം യുദ്ധമുറകള്‍ ആസൂത്രണം ചെയ്യും. പതിനായിരം പടയാളികളെ തനിക്കുള്ളൂവെങ്കില്‍ ഇരുപതിനായിരം പടയാളികളുള്ള ശത്രുരാജാവിനെ കീഴടക്കാന്‍ തനിക്കാകുമോ എന്നയാള്‍ കണക്കു കൂട്ടും."

32 പറ്റില്ലെന്നാകില്‍ അദ്ദേഹം മറ്റേ രാജാവുമായി സമാധാനം പുലര്‍ത്തുവാന്‍ ദൂതന്മാര്‍ വഴി ശ്രമിക്കും. അതും ആ രാജാവ് തന്നില്‍ നിന്നും വളരെ അകലെയായിരിക്കുന്പോള്‍."

33 അതുപോ ലെ നിങ്ങളും ആദ്യം എല്ലാം ആസൂത്രണം ചെയ്യണം. നിങ്ങള്‍ക്കുള്ളതെല്ലാം ഉപേക്ഷിച്ച് എന്നെ പിന്തുടരുക. അല്ലെങ്കില്‍ നിങ്ങള്‍ക്ക് എന്‍റെ ശിഷ്യനായിരിക്കാന്‍ കഴികയില്ല."

34 “ഉപ്പു നല്ലതാണ്. പക്ഷേ ഉപ്പിന് അതിന്‍റെ രസം നഷ്ടപ്പെട്ടാല്‍ അതൊന്നിനും കൊള്ളുകയില്ല. നിങ്ങള്‍ക്കതിനെ വീണ്ടും ഉപ്പുള്ളതാക്കാനാകയുമില്ല."

35 അത് വളത്തിനോ ചെടികള്‍ വളര്‍ത്താനുള്ള മണ്ണിനോ കൊള്ളില്ല. നിങ്ങള്‍ അതു വലിച്ചെറിയും. ചെവിയുള്ളവരേ കേള്‍ക്കുക.”"

15

1 അനേകം ചുങ്കക്കാരും പാപികളും യേശുവിനെ ശ്രവിക്കാനെത്തി."

2 അപ്പോള്‍ പരീശന്മാരും ശാസ്ത്രിമാരും പരാതിപ്പെടാന്‍ തുടങ്ങി. “നോക്ക്, ഈ മനുഷ്യന്‍ പാപികളെ സ്വാഗതം ചെയ്യുകയും അവരോടൊത്ത് ഭക്ഷിക്കുകയും ചെയ്യുന്നു.”"

3 അനന്തരം യേശു അവരോട് ഈ കഥ പറഞ്ഞു,"

4 “നിങ്ങളിലൊരാള്‍ക്ക് നൂറ് ആടുകളുള്ളതില്‍ ഒന്നിനെ നഷ്ടമായെന്നു കരുതുക. അപ്പോള്‍ അയാള്‍ മറ്റ് തൊണ്ണൂറ്റൊന്‍പതു ആടുകളെയും പുറത്ത് തനിയെ വിട്ട് നഷ്ടപ്പെട്ട ആടിനെ തേടിപ്പോകും. അതിനെ കണ്ടെത്തുംവരെ അയാള്‍ അന്വേഷിച്ചു കൊണ്ടിരിക്കും."

5 നഷ്ടമായ ആടിനെ കണ്ടെത്തുന്പോള്‍ അയാള്‍ ആഹ്ളാദിക്കും. അയാള്‍ അതിനെ തോളിലേറ്റി,"

6 തന്‍റെ വീട്ടിലേക്കു പോകും. അയാള്‍ ചെന്ന് തന്‍റെ സുഹൃത്തുക്കളെയും അയല്‍ക്കാരെയും ചേര്‍ത്ത് പറയും, ‘എന്നോടൊത്തു സന്തോഷിക്കുക. നഷ്ടപ്പെട്ട ആടിനെ ഞാന്‍ കണ്ടെത്തിയിരിക്കുന്നു.’"

7 അതുപോലെ ഞാന്‍ നിങ്ങളോടു പറയുന്നു. പാപിയായ ഒരുവന്‍ അനുതപിക്കപ്പെടുന്പോള്‍ സ്വര്‍ഗ്ഗത്തില്‍ അളവറ്റ ആഹ്ളാദം ഉണ്ടാകുന്നു. മാനസാന്തരപ്പെട്ട തൊണ്ണൂറ്റൊന്‍പതു നല്ലവരെക്കാള്‍ ആ പാപിയാണ് കൂടുതല്‍ ഉല്ലാസം നല്‍കുന്നത്."

8 “ഒരു സ്ത്രീയ്ക്ക് പത്തു വെള്ളിനാണയങ്ങള്‍ ഉള്ളതില്‍ ഒന്നു നഷ്ടപ്പെട്ടുവെന്നിരിക്കട്ടെ. അവള്‍ ഒരു വിളക്ക് കത്തിച്ച് വീട് അടിച്ചുവാരും. നഷ്ടപ്പെട്ട നാണയം കണ്ടെത്തുംവരെ അവള്‍ പരതും."

9 അതു കണ്ടെത്തുന്പോള്‍ അവള്‍ സുഹൃത്തുക്കളെയും അയല്‍ക്കാരെയും വിളിച്ചുചേര്‍ത്ത് അവരോടു പറയും, ‘എന്നോടൊത്തു ആഹ്ളാദിക്കുക. എനിക്കു നഷ്ടമായ നാണയം ഞാന്‍ കണ്ടെത്തിയിരിക്കുന്നു.’"

10 അതുപോലെ, ഞാന്‍ പറയുന്നു, മാനസാന്തരപ്പെടുന്ന പാപിയെച്ചൊല്ലി ദൈവത്തിന്‍റെ ദൂതന്മാരുടെ സന്നിധിയില്‍ ആഹ്ലാദമുണ്ടാകും.”"

11 അപ്പോള്‍ യേശു പറഞ്ഞു, “ഒരാള്‍ക്ക് രണ്ടു പുത്രന്മാരുണ്ടായിരുന്നു."

12 ഇളയവന്‍ അപ്പനോടു പറഞ്ഞു, ‘ഞങ്ങള്‍ക്കുള്ള സ്വത്തില്‍ എന്‍റെ പങ്കു മുഴുവന്‍ എനിക്കു തരിക.’ അപ്പന്‍ സ്വത്തു പകുത്ത് രണ്ടുമക്കള്‍ക്കുമായി കൊടുത്തു."

13 ഇളയ മകന്‍ തനിക്കുള്ളതെല്ലാം വാരിക്കെട്ടി നാടു വിട്ടു. അവന്‍ ദൂരെയൊരു രാജ്യത്തേക്കു പോയി. ഒരു വിഡ്ഢിയെപ്പോലെ ജീവിച്ചു തന്‍റെ പണമെല്ലാം മുടിച്ചു."

14 തനിക്കുള്ളതെല്ലാം ചിലവാക്കി. എല്ലാം തീര്‍ന്നപ്പോള്‍ ആ നാടു മഴ കിട്ടാതെ വരണ്ടു. രാജ്യത്താകമാനം കൊടും ക്ഷാമമുണ്ടായി. ഇളയപുത്രന്‍ വിശന്നു വലഞ്ഞു. കയ്യില്‍ പണവുമില്ല."

15 അതിനാല്‍ അയാള്‍ ആ രാജ്യത്തെ ഒരാള്‍ക്കുവേണ്ടി ജോലി ചെയ്തു. അയാള്‍ അവനെ പന്നികളെ തീറ്റാന്‍ നിയോഗിച്ചു."

16 പന്നികള്‍ക്കുള്ള തീറ്റ തിന്നുവാന്‍ പോലും വിശപ്പുമൂലം അവന്‍ തയ്യാറായി. എങ്കിലും ആരും അവന് ഒന്നും കൊടുത്തില്ല."

17 താനൊരു വിഡ്ഢിയാണെന്നവനു ബോദ്ധ്യമായി. അവന്‍ വിചാരിച്ചു, ‘എന്‍റെ അപ്പന്‍റെ എല്ലാ ദാസന്മാരും യഥേഷ്ടം ആഹാരം കഴിക്കുന്നു. ഞാനിവിടെ ഒന്നും കഴിക്കാനില്ലാതെ മരണതുല്യനായി കഴിയുന്നു."

18 ഞാനെന്‍റെ അപ്പന്‍റെ അടുത്തു പോകും. അപ്പനോടു പറയും: അപ്പാ, ഞാന്‍ ദൈവത്തോടു പാപം ചെയ്തു. അങ്ങയോടു തെറ്റു ചെയ്തു."

19 അങ്ങയുടെ മകനെന്നു വിളിക്കപ്പെടാന്‍ പോലും ഞാന്‍ യോഗ്യനല്ല. എങ്കിലും എന്നെ, അങ്ങയുടെ ഒരു ഭൃത്യനായി കരുതിയാലും.’"

20 അങ്ങനെ അവന്‍ അപ്പന്‍റെ വസതിയിലേക്കു തിരിച്ചു. “അകലെ വെച്ചുതന്നെ തന്‍റെ മകന്‍ വരുന്നത് അപ്പന്‍ കണ്ടു. അദ്ദേഹത്തിന് അവനോട് കരുണ തോന്നി. അദ്ദേഹം ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിച്ച് ഉമ്മവച്ചു."

21 മകന്‍ പറഞ്ഞു, ‘അപ്പാ, ഞാന്‍ ദൈവത്തിനെതിരായും അങ്ങയുടെ മുന്പിലും പാപം ചെയ്തു. അങ്ങയുടെ മകനെന്നു വിളിക്കപ്പെടാന്‍ ഇനി ഞാന്‍ അര്‍ഹനല്ല.’"

22 പക്ഷേ ആ പിതാവ് തന്‍റെ ദാസന്മാരോടു പറഞ്ഞു, ‘നോക്കി നില്‍ക്കാതെ വേഗം പോയി മികച്ച വസ്ത്രങ്ങള്‍ കൊണ്ടുവന്ന് ഇവനെ ധരിപ്പിക്കുക. അവന്‍റെ വിരലില്‍ മോതിരവും കാലില്‍ ചെരുപ്പും അണിയിക്കുക."

23 ഒരു കൊഴുത്ത കാളക്കുട്ടിയെ കൊണ്ടുവന്ന് കൊന്ന് ഭക്ഷണമുണ്ടാക്കി നമുക്ക് തിന്ന് ആഘോഷിക്കാം."

24 എന്‍റെ ഈ മകന്‍ മരിച്ചിരുന്നു; എന്നാലിപ്പോഴവന്‍ വീണ്ടും ജീവിച്ചിരിക്കുന്നു. അവനെ നഷ്ടപ്പെട്ടിരുന്നു, പക്ഷേ ഇപ്പോള്‍ അവനെ കണ്ടെത്തിയിരിക്കുന്നു.’ അങ്ങനെ അവര്‍ ആഘോഷിക്കാന്‍ തുടങ്ങി."

25 “ആ സമയം അയാളുടെ മൂത്ത മകന്‍ പാടത്തായിരുന്നു. അയാള്‍ വീടിനോടടുത്തപ്പോള്‍ പാട്ടും നൃത്തവും നടക്കുന്ന കോലാഹലം കേട്ടു."

26 ഒരു ദാസനെ വിളിച്ച് അയാള്‍ ചോദിച്ചു, ‘എന്താണിതൊക്കെ?’"

27 ദാസന്‍ പറഞ്ഞു, ‘അങ്ങയുടെ അനിയന്‍ തിരിച്ചുവന്നിരിക്കുന്നു. അങ്ങയുടെ അപ്പന്‍ കൊഴുത്ത ഒരു കാളയെ കൊന്ന് ഭക്ഷണമൊരുക്കി. അങ്ങയുടെ അനിയന്‍ സുരക്ഷിതമായി തിരിച്ചുവന്നതില്‍ അപ്പന്‍ വളരെ സന്തുഷ്ടനാണ്.’"

28 മൂത്ത പുത്രന്‍ കോപാകുലനായി. അയാള്‍ അകത്തു പോയി ആഘോഷത്തില്‍ പങ്കെടുക്കുവാന്‍ കൂട്ടാക്കിയില്ല. അപ്പന്‍ പുറത്തുവന്ന് അയാളോട് അകത്തുവന്ന് ആഘോഷത്തില്‍ ചേരാന്‍ കേണു പറഞ്ഞു."

29 അയാള്‍ തന്‍റെ അപ്പനോടു പറഞ്ഞു, ‘ഞാന്‍ വളരെക്കാലമായി ഒരടിമയെപ്പോലെ അങ്ങയെ സേവിച്ചു. അങ്ങയുടെ ആജ്ഞയെ എപ്പോഴും അനുസരിച്ചു. പക്ഷേ എനിക്കുവേണ്ടി ഒരിക്കലും ഒരാട്ടിന്‍കുട്ടിയെപ്പോലും അങ്ങ് കൊന്നില്ല. എനിക്കും എന്‍റെ സുഹൃത്തുക്കള്‍ക്കും വേണ്ടി അങ്ങ് ഒരിക്കലും ഒരാഘോഷവും നടത്തിയില്ല."

30 പക്ഷേ അങ്ങയുടെ മറ്റേ മകന്‍ വേശ്യകളുമൊത്ത് പണം മുഴുവന്‍ നശിപ്പിച്ചു. എന്നിട്ടവന്‍ മടങ്ങിവന്നപ്പോള്‍ അങ്ങ് അവനായി കൊഴുത്ത ഒരു കാളക്കുട്ടിയെ കൊന്നിരിക്കുന്നു.’"

31 പക്ഷേ അപ്പന്‍ അയാളോടു പറഞ്ഞു, ‘മകനേ നീയെപ്പോഴും എന്നോടൊത്തുണ്ട്. എനിക്കുള്ളതെല്ലാം നിനക്കുള്ളതുമാണ്."

32 നിന്‍റെ ഈ സഹോദരന്‍ മരിച്ചിരുന്നു. പക്ഷേ ഇപ്പോളവന്‍ ജീവിച്ചിരിക്കുന്നു. നഷ്ടപ്പെട്ട അവനെ തിരിച്ചു കിട്ടിയതിനാല്‍ നാം ഉചിതമായി ആഘോഷിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്നു.’”"

16

1 യേശു അവന്‍റെ ശിഷ്യന്മാരോടു പറഞ്ഞു, “ഒരിക്കലൊരിടത്ത് ഒരു ധനികനുണ്ടായിരുന്നു. അയാളുടെ വ്യാപാരങ്ങള്‍ നോക്കിനടത്താന്‍ ഒരു കാര്യസ്ഥനെ നിയമിച്ചിരുന്നു. ഈ കാര്യസ്ഥന്‍ തന്നെ വഞ്ചിക്കുന്നുണ്ടെന്ന് ധനികന് പിന്നീട് അറിവു കിട്ടി."

2 അതിനാലയാള്‍ കാര്യസ്ഥനെ വിളിച്ച് ഇങ്ങനെ പറഞ്ഞു, ‘നിന്നെക്കുറിച്ച് ഒരുപാട് കുറ്റങ്ങള്‍ ഞാന്‍ കേള്‍ക്കുന്നു. എന്‍റെ സ്വത്ത് നീ എന്തു ചെയ്തുവെന്ന് വിവരം തരിക. ഇനി നീ എന്‍റെ കാര്യസ്ഥനായി തുടരുന്നത് ശരിയല്ല’"

3 പിന്നീട് കാര്യസ്ഥന്‍ സ്വയം ചിന്തിച്ചു, ‘ഞാനെന്തു ചെയ്യും? യജമാനനെന്നെ ജോലിയില്‍നിന്നും പിരിച്ചുവിടുന്നു. കിളയ്ക്കാന്‍ വേണ്ട ശക്തിയെനിക്കില്ല. ഇരക്കാന്‍ അഭിമാനം അനുവദിക്കുന്നുമില്ല."

4 എന്തു ചെയ്യണമെന്നെനിക്കറിയാം. ജോലി പോയാലും മറ്റുള്ളവര്‍ എന്നെ സ്വീകരിക്കും വിധം ചിലതു ഞാന്‍ ചെയ്യും.’"

5 യജമാനനോട് കടം വാങ്ങിയ പണം മടക്കിക്കൊടുക്കാനുണ്ടായിരുന്ന എല്ലാവരെയും അയാള്‍ വിളിച്ചുകൂട്ടി. ഒന്നാമനോട് അയാള്‍ ചോദിച്ചു, ‘നീ എന്‍റെ യജമാനന് എന്തു കൊടുക്കാനുണ്ട്?’"

6 അയാള്‍ പറഞ്ഞു, ‘എണ്ണായിരം പൌണ്ടിന്‍റെ ഒലീവെണ്ണ.’ കാര്യസ്ഥന്‍ അയാളോടു പറഞ്ഞു, ‘ഇതാ നിന്‍റെ കടപ്പത്രം. വേഗം ഇരുന്ന് ഇത് നാലായിരമായി കുറച്ചെഴുതുക.’"

7 പിന്നീടയാള്‍ മറ്റൊരാളോടു ചോദിച്ചു, ‘നീ യജമാനനു എന്തുകൊടുക്കാനുണ്ട്?’ അയാള്‍ പറഞ്ഞു, ‘അറുപതിനായിരം പൌണ്ടിന്‍റെ ഗോതന്പ്.’ കാര്യസ്ഥന്‍ അയാളോടു പറഞ്ഞു, ‘ഇതാ നിന്‍റെ കടപ്പത്രം കുറച്ച് അന്പതിനായിരം പൌണ്ടിന്‍റെ ആക്കുക.’"

8 പിന്നീട് യജമാനന്‍ നെറികെട്ട അയാളുടെ മിടുക്കിനെ അഭിനന്ദിച്ചു. അതെ, ഈ ലോകത്തിലെ ആള്‍ക്കാര്‍ തങ്ങളുടെ സമകാലികരുമായി നടത്തുന്ന ഇടപാടുകളില്‍ ആത്മീയമനുഷ്യരെക്കാള്‍ മിടുക്കരാണ്."

9 “ഞാന്‍ നിങ്ങളോടു പറയുന്നു, ഈ ലോകത്തു നിങ്ങള്‍ക്കുള്ളതുകൊണ്ട് സ്നേഹിതരെ ഉണ്ടാക്കുക. അവരെല്ലാം പോയിക്കഴിയുന്പോള്‍ നിങ്ങള്‍ നിത്യമായ വസതിയിലേക്കു സ്വാഗതം ചെയ്യപ്പെടും."

10 ഏറ്റവും ചെറിയ കാര്യത്തില്‍ പോലും വിശ്വസിക്കപ്പെടുന്നവന്‍ വലിയ കാര്യത്തിലും വിശ്വസ്തനായിരിക്കും. ചെറിയ കാര്യത്തില്‍ കളങ്കം വരുത്തുന്നവന്‍ വലിയ ഇടപാടുകളിലും കളങ്കം ഏല്പിക്കും."

11 ലൌകീക സന്പന്നതയില്‍ നിങ്ങള്‍ വിശ്വസ്തനല്ലെങ്കില്‍ സ്വര്‍ഗ്ഗീയ സന്പന്നതയിലും നിങ്ങള്‍ വിശ്വസ്തരാകില്ല."

12 മറ്റുള്ളവരുടെ കാര്യങ്ങളില്‍ നിങ്ങള്‍ വിശ്വസ്തരല്ലെന്നു തെളിയിക്കപ്പെട്ടാല്‍ നിങ്ങള്‍ക്കു ഒന്നും സ്വന്തമായിട്ടും ഏല്പിക്കപ്പെടുകയില്ല."

13 “ഒരു ദാസനും ഒരേ സമയം രണ്ട് യജമാനന്മാരെ സേവിക്കുക സാദ്ധ്യമല്ല. ദാസന്‍ ഒരു യജമാനനെ വെറുത്ത് മറ്റെവനെ സ്നേഹിക്കും. അല്ലെങ്കില്‍ ഒരാളോടു വിശ്വാസം പ്രകടിപ്പിക്കുകയും മറ്റെവനെ അത്ര കാര്യമാക്കാതിരിക്കുകയും ചെയ്യും. ദൈവത്തെയും ധനത്തെയും ഒരേസമയം നിങ്ങള്‍ക്കു സേവിക്കാനാവില്ല.”"

14 പരീശന്‍ ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പണത്തെ സ്നേഹിച്ച അവര്‍ യേശുവിനെ വിമര്‍ശിച്ചു."

15 യേശു പരീശന്മാരോടു പറഞ്ഞു, “നിങ്ങള്‍ മനുഷ്യരുടെ മുന്പില്‍ നല്ലവര്‍ ചമയുന്നവരാണ്. പക്ഷേ ദൈവം നിങ്ങളുടെ ഹൃദയമറിയുന്നു. മനുഷ്യര്‍ പ്രധാനമെന്നു കരുതുന്നവ ദൈവത്തിനു നിസ്സാരങ്ങളാണ്."

16 “ജനങ്ങള്‍ മോശെയുടെ ന്യായപ്രമാണങ്ങളും പ്രവാചകരുടെ ലിഖിതങ്ങളും അനുസരിച്ച് ജീവിക്കണമെന്ന് ദൈവം ആഗ്രഹിച്ചു. എന്നാല്‍ സ്നാപകയോഹന്നാന്‍റെ കാലത്തിനു ശേഷം ദൈവരാജ്യത്തിന്‍റെ സുവിശേഷം പ്രചരിപ്പിക്കപ്പെടുന്നു. ദൈവരാജ്യത്തിലേക്ക് കയറിപ്പറ്റാന്‍ അനേകംപേര്‍ ശ്രമിക്കുന്നു."

17 ന്യായപ്രമാണത്തിന്‍റെ വള്ളിപുള്ളികള്‍ പോലും വിട്ടുകളയാനാവില്ല. ആകാശവും ഭൂമിയും കടന്നുപോകുന്നത് അതിലും എളുപ്പമാണ്."

18 “ഒരാള്‍ തന്‍റെ ഭാര്യയുമായി വിവാഹമോചനം നടത്തി മറ്റൊരുവളെ വിവാഹം ചെയ്താല്‍ അയാള്‍ വ്യഭിചരിക്കുന്നു. അതുപോലെ വിവാഹമോചിതരായ സ്ത്രീയെ വിവാഹം ചെയ്യുന്നവനും വ്യഭിചാരിയാണ്.”"

19 യേശു പറഞ്ഞു, “എപ്പോഴും ഏറ്റവും മേത്തരമായ വസ്ത്രങ്ങള്‍ ധരിച്ചു നടക്കുന്ന ഒരു ധനികനുണ്ടായിരുന്നു. എന്നും വിഭവസമൃദ്ധമായ ആഹാരം കഴിച്ച് ആഘോഷത്തോടെ ജീവിക്കത്തക്ക ധനികനാണയാള്‍."

20 അവിടെ ലാസറെന്നൊരു ദരിദ്രനും വസിച്ചിരുന്നു. ലാസറിന്‍റെ ശരീരമാകെ വ്രണങ്ങള്‍ നിറഞ്ഞിരുന്നു. അവനെന്നും ധനികന്‍റെ പടിവാതില്‍ക്കല്‍ കിടക്കും."

21 ധനികന്‍റെ ഊണുമേശയില്‍ നിന്ന് താഴെ വീഴുന്ന ഉച്ഛിഷ്ടമാണ് അവന്‍റെ ഭക്ഷണം. പലപ്പോഴും നായ്ക്കള്‍ അവന്‍റെ വ്രണങ്ങള്‍ നക്കിയിരുന്നു."

22 പിന്നീട് ലാസര്‍ മരിച്ചു. ദൂതന്മാര്‍ ലാസറിനെ എടുത്ത് അബ്രാഹാമിന്‍റെ കൈകളിലെത്തിച്ചു. ധനികനും മരിച്ച് സംസ്കരിക്കപ്പെട്ടു."

23 അയാള്‍ പാതാളത്തില്‍ പീഢനങ്ങള്‍ക്ക് വിധേയനായി. ധനികന്‍ കണ്ണു തുറന്നു വളരെയകലെ ലാസര്‍ അബ്രഹാമിന്‍റെ കൈകളിലിരിക്കുന്നത് കണ്ടു."

24 അയാള്‍ വിളിച്ചു, ‘പിതാവേ, അബ്രാഹാമേ, എന്നോടു കരുണ കാട്ടേണമേ. തന്‍റെ വിരല്‍ വെള്ളത്തില്‍ മുക്കി എന്‍റെ നാക്കു തണുപ്പിക്കുവാന്‍ ലാസറിനെ അയക്കേണമേ. ഞാന്‍ ഈ തീയില്‍ പീഢിപ്പിക്കപ്പെടുന്നു.’"

25 പക്ഷേ അബ്രാഹാം പറഞ്ഞു, ‘നിന്‍റെ ജീവിതകാലത്തെ ഓര്‍ക്കുക. അന്നു നീ നല്ലതനുഭവിച്ചു. ലാസര്‍ ദുരിതവും. ഇപ്പോഴിവിടെ ലാസര്‍ സുഖിക്കുന്നു. നീ കഷ്ടപ്പെടുന്നു."

26 നിങ്ങള്‍ക്കും ഞങ്ങള്‍ക്കുമിടയില്‍ ഒരു വലിയ അകല്‍ച്ചയുണ്ട്. അതു കടന്നു വന്ന് നിങ്ങളെ സഹായിക്കാന്‍ ആര്‍ക്കുമാവില്ല. ആര്‍ക്കും അവിടം വിട്ട് ഇങ്ങോട്ട് വരാനുമാവില്ല.’"

27 ധനികന്‍ പറഞ്ഞു, ‘ദയവായി ലാസറിനെ ഭൂമിയില്‍ എന്‍റെ അപ്പന്‍റെ വീട്ടിലേക്കയയ്ക്കണം."

28 എനിക്ക് അഞ്ച് സഹോദരന്മാരുണ്ട്. അവര്‍ ഈ യാതനാസ്ഥലത്തേക്ക് വരാതിരിക്കാന്‍ ലാസര്‍ ചെന്ന് അവര്‍ക്കു മുന്നറിയിപ്പു കൊടുക്കട്ടെ.’"

29 അബ്രാഹാം പറഞ്ഞു, ‘മോശെയുടെ ന്യായപ്രമാണവും പ്രവാചകരുടെ ലിഖിതങ്ങളും അവര്‍ക്കു മുന്നിലുണ്ട്. അവരതില്‍നിന്നും പഠിക്കട്ടെ.’"

30 എന്നാല്‍ ധനികന്‍ പറഞ്ഞു, ‘ഇല്ല, പിതാവായ അബ്രാഹാമേ, മരിച്ചവരാരെങ്കിലും അവരെ സമീപിച്ചാലേ അവര്‍ വിശ്വസിക്കുകയും മാനസാന്തരപ്പെടുകയും ചെയ്യൂ.’"

31 എന്നാല്‍ അബ്രാഹാം അയാളോടു പറഞ്ഞു, ‘ഇല്ല മോശെയെയും പ്രവാചകരെയും അനുസരിക്കാത്ത നിന്‍റെ സഹോദരന്മാര്‍ മരിച്ചവര്‍ മടങ്ങിച്ചെന്ന് പറഞ്ഞാലും കേള്‍ക്കാന്‍ പോകുന്നില്ല.’”"

17

1 യേശു തന്‍റെ ശിഷ്യന്മാരോടു പറഞ്ഞു, “മനുഷ്യരെ പാപികളാക്കാന്‍ പ്രേരിപ്പിക്കുന്ന കാര്യങ്ങള്‍ സംഭവിക്കാന്‍ സാദ്ധ്യതയുണ്ട്. അതിനു കാരണക്കാരന്‍ ആകുന്നവനു ദുരിതം."

2 ഈ ദുര്‍ബലരായ മനുഷ്യരെക്കൊണ്ടു പാപം ചെയ്യിക്കുന്നവര്‍ക്ക് വളരെ ദുരിതം. അങ്ങനെ ചെയ്യുന്നതിലും ഭേദം കഴുത്തില്‍ തിരികല്ലുകെട്ടി കടലില്‍ ചാടുന്നതു തന്നെ."

3 അതിനാല്‍ സൂക്ഷിക്കുക. “നിങ്ങളുടെ സഹോദരന്‍ പാപം ചെയ്യുന്നുവെങ്കില്‍ അവന്‍റെ തെറ്റുകള്‍ കാണിച്ചു കൊടുക്കുക. ചെയ്ത തെറ്റില്‍ അവനു കുറ്റബോധമുണ്ടെങ്കില്‍ അവനോടു ക്ഷമിക്കുക."

4 നിങ്ങളുടെ സഹോദരന്‍ ഓരോ ദിവസവും ഏഴു പ്രാവശ്യം നിങ്ങളോടു പാപം ചെയ്യുകയും ഓരോ തവണയും അവന്‍ അനുതപിക്കുകയും ചെയ്താല്‍ അവനോടു ക്ഷമിക്കുക.”"

5 അപ്പൊസ്തലന്മാര്‍ കര്‍ത്താവിനോടു പറഞ്ഞു, “ഞങ്ങളുടെ വിശ്വാസം വര്‍ദ്ധിപ്പിക്കണമേ.”"

6 കര്‍ത്താവ് പറഞ്ഞു, “നിങ്ങളുടെ വിശ്വാസം കടുകുമണിയോളം ഉണ്ടെങ്കില്‍ മള്‍ബറിച്ചെടിയോട് നിങ്ങള്‍ക്ക് കല്പിക്കാം, ‘വേരോടെ പറിഞ്ഞു കടലില്‍ സ്വയം വേരുറപ്പിക്കുക.’ ചെടി നിങ്ങളെ അനുസരിക്കും. നല്ല ദാസരാകുക"

7 “വയലില്‍ പണിയെടുക്കുന്ന ഒരു ദാസന്‍ നിങ്ങളില്‍ ഒരാള്‍ക്കുണ്ടെന്നിരിക്കട്ടെ. വയല്‍ ഉഴുകയും ആടിനെ മേയ്ക്കുകയും ചെയ്ത് അവന്‍ മടങ്ങിവരുന്പോള്‍ നിങ്ങള്‍ എന്താണ് അവനോടു പറയുക, ‘വന്നാട്ടെ, ഇരുന്നു ഭക്ഷണം കഴിക്കൂ’ എന്നാണോ?"

8 അല്ല, ‘എനിക്കു കഴിക്കാനെ ന്തെങ്കിലും ഉണ്ടാക്ക്. എന്നിട്ട് എനിക്കു വിളന്പ്. ഞാന്‍ തിന്നും കുടിച്ചും കഴിയുന്പോള്‍ നിനക്ക് ഭക്ഷിക്കാം.’ ഇതായിരിക്കും നിങ്ങള്‍ അവനോട് പറയുക."

9 അവന്‍ ചെയ്യുന്ന ജോലിക്ക് അവനോടാരും പ്രത്യേകം നന്ദിയൊന്നും പറയുകയില്ല. യജമാനന്‍ കല്പിക്കുന്നത് അവന്‍ ചെയ്യും."

10 നിങ്ങളും അങ്ങനെ തന്നെ. ചെയ്യാന്‍ കല്പിച്ച ജോലികള്‍ എല്ലാം ചെയ്തു കഴിയുന്പോള്‍ ഇങ്ങനെ പറയുന്നു, ‘ഞങ്ങള്‍ പ്രത്യേക നന്ദിയ്ക്കൊന്നും അര്‍ഹരല്ല. ചെയ്യേണ്ട ജോലി ചെയ്തെന്നേ ഉള്ളൂ.’”"

11 യേശു യേരൂശലേമിലേക്കു പോകുകയായിരുന്നു. അവന്‍ ഗലീലയില്‍നിന്നും ശമര്യയിലേക്കു പോയി."

12 അവന്‍ ഒരു ചെറുഗ്രാമത്തിലേക്കു വന്നു. അവിടെവെച്ച് കുഷ്ഠ രോഗികളായ പത്തു പുരുഷന്മാര്‍ അവനെ വന്നു കണ്ടു. എന്നാല്‍ അവര്‍ അവന്‍റെയടുത്തേക്കു വന്നില്ല."

13 അല്പം മാറിനിന്ന് അവര്‍ അവനോടു വിളിച്ചു പറഞ്ഞു, “യേശുവേ, ഗുരോ, ഞങ്ങളില്‍ കനിയണമേ.”"

14 അവരെ കണ്ട യേശു പറഞ്ഞു, “പോയി പുരോഹിതന്മാര്‍ക്കു നിങ്ങളെ കാണിച്ചുകൊടുക്കൂ.” അവര്‍ പുരോഹിതന്മാരുടെ അടുത്തേക്കു പോകവേ അവരുടെ രോഗം ഭേദമായി."

15 തന്‍റെ രോഗം ഭേദമായെന്നു കണ്ടപ്പോള്‍ അവരില്‍ ഒരുവന്‍ യേശുവിന്‍റെയടുത്തേക്കു മടങ്ങിച്ചെന്നു. അയാള്‍ ഉച്ചത്തില്‍ ദൈവത്തിനു നന്ദി പറഞ്ഞു."

16 അയാള്‍ യേശുവിന്‍റെ കാല്‍ക്കല്‍ മുട്ടുകുത്തി അവനു നന്ദി പറഞ്ഞു. (ആ മനുഷ്യന്‍ ഒരു ശമര്യാക്കാരനായിരുന്നു, യെഹൂദനല്ലായിരുന്നു.)"

17 യേശു ചോദിച്ചു, “പത്തുപേര്‍ സുഖപ്പെട്ടുവല്ലോ. എവിടെ മറ്റ് ഒന്‍പതു പേര്‍."

18 ദൈവത്തെ മഹത്വപ്പെ ടുത്തുവാന്‍ ഈ വിദേശി ഒരാള്‍ മാത്രമേ മടങ്ങി വന്നുള്ളോ?”"

19 അപ്പോള്‍ യേശു അവനോടു പറഞ്ഞു, “എഴുന്നേറ്റു പോകൂ, നിന്‍റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു.”"

20 പരീശന്മാരില്‍ ചിലര്‍ യേശുവിനോടു ചോദിച്ചു, “ദൈവരാജ്യം എപ്പോള്‍ വരും?” യേശു മറുപടി പറഞ്ഞു, “ദൈവരാജ്യം വരുന്നത് നിങ്ങളുടെ കണ്ണിനു കാണാനാവുന്ന വഴിയിലൂടെയായിരിക്കില്ല."

21 ‘നോക്കൂ, ദൈവരാജ്യം ഇതാ ഇവിടെ’ എന്നാര്‍ക്കും പറയാനാവില്ല. അല്ലെങ്കില്‍ ‘അതാ അവിടെ’ എന്നും ആര്‍ക്കും പറയാനാവില്ല. ദൈവരാജ്യം നിങ്ങളുടെ ഇടയിലാണ്.”"

22 അനന്തരം യേശു തന്‍റെ ശിഷ്യന്മാരോടു പറഞ്ഞു, “മനുഷ്യപുത്രന്‍റെ ദിവസങ്ങളിലൊന്ന് കാണാന്‍ നിങ്ങള്‍ വളരെ കൊതിക്കുന്ന സമയം വരും. എന്നാല്‍ നിങ്ങളതു കാണുകയില്ല."

23 ആളുകള്‍ നിങ്ങളോടു പറയും ‘അതാ അവിടെ’ അല്ലെങ്കില്‍ ‘ഇതാ ഇവിടെ’ നിങ്ങള്‍ നില്‍ക്കുന്നിടത്തു തന്നെ നില്‍ക്കുക. ദൂരെയെങ്ങും അന്വേഷിച്ചു പോകേണ്ടതില്ല."

24 “മനുഷ്യപുത്രന്‍ എന്നു വീണ്ടും വരുമെന്ന് നിങ്ങളറിയും. മേഘങ്ങള്‍ക്കു വിലങ്ങനെ മിന്നല്‍ക്കൊടിയെന്നപോലെ തിളങ്ങിക്കൊണ്ടാവും അവന്‍ വരിക."

25 എന്നാല്‍ അവന് ആദ്യം ഏറെ കഷ്ടം സഹിക്കേണ്ടിവരും. ഈ തലമുറയില്‍പ്പെട്ട ആളുകള്‍ അവനെ നിരസിക്കുകയും ചെയ്യും."

26 മനുഷ്യപുത്രന്‍ വരുന്പോള്‍ നോഹയുടെ നാളില്‍ സംഭവിച്ചതുതന്നെ സംഭവിക്കും."

27 നോഹയുടെ കാലത്ത്, നോഹ പെട്ടകത്തില്‍ കയറിയ ആ ദിവസം പോലും ആളുകള്‍ തിന്നുകയും കുടിക്കുകയും വിവാഹം കഴിക്കുകയും ചെയ്തുകൊണ്ടിരുന്നു. അപ്പോള്‍ പ്രളയമുണ്ടായി അവരെല്ലാം മരിച്ചു."

28 ദൈവം സൊദോംനഗരം നശിപ്പിച്ച ലോത്തിന്‍റെ കാലത്തും ഇതൊക്കെയാണുണ്ടായത്. അവര്‍ തിന്നുകയും കുടിയ്ക്കുകയും വാങ്ങുകയും വില്‍ക്കുകയും നടുകയും വീടുപണിയുകയുമൊക്കെയായിരുന്നു."

29 ലോത്ത് പട്ടണം വിട്ടുപോകുന്പോഴും അവര്‍ ഇതൊക്കെ ചെയ്തുകൊണ്ടിരുന്നു. അപ്പോള്‍ ആകാശത്തുനിന്നും തീയും ഗന്ധവും പെയ്ത് അവരെല്ലാം മരിച്ചു."

30 മനുഷ്യപുത്രന്‍ വീണ്ടും വരുന്പോഴും ഇതുതന്നെയാവും സംഭവിക്കുക."

31 “ആ ദിവസം പുരപ്പുറത്തിരിക്കുന്നവന്‍ അകത്തു ചെന്ന് തന്‍റെ സാധനങ്ങളെടുക്കാന്‍ പാടില്ല. വയലില്‍ നില്‍ക്കുന്നവന്‍ മടങ്ങിപ്പോകാനും പാടില്ല."

32 ലോത്തിന്‍റെ ഭാര്യയ്ക്കെന്താണു സംഭവിച്ചതെന്ന് ഓര്‍മ്മിക്കുക."

33 തന്‍റെ ജീവന്‍ സൂക്ഷിക്കാന്‍ ശ്രമിക്കുന്നവന് അതു നഷ്ടപ്പെടും. പക്ഷേ സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തുന്നവന് തിരികെ ലഭിക്കും."

34 ഞാന്‍ വീണ്ടും വരുന്പോള്‍ ഒരു മുറിയിലുറങ്ങുന്ന രണ്ടുപേരുണ്ടാകും. ഒരാളെ എടുത്തുകൊണ്ടുപോയി മറ്റെയാളെ ഉപേക്ഷിക്കും."

35 രണ്ടു സ്ത്രീകള്‍ ഒരുമിച്ചു ജോലി ചെയ്യുന്നുണ്ടാവും. ഒരുവളെ ഉപേക്ഷിച്ച് മറ്റെവളെ എടുത്തുകൊണ്ടുപോകും.”"

36 [This verse may not be a part of this translation]"

37 ശിഷ്യന്മാര്‍ യേശുവിനോടു ചോദിച്ചു, “കര്‍ത്താവേ, എവിടെയായിരിക്കും എടുത്തുകൊണ്ടുപോവുക?” യേശു മറുപടി പറഞ്ഞു, “കഴുകന്മാര്‍ തിരയുന്നിടത്ത് ശവമുണ്ടാകും.”"

18

1 അനന്തരം എപ്പോഴും പ്രാര്‍ത്ഥിക്കണമെന്നും ഒരിക്കലും പ്രതീക്ഷ കൈവിടരുതെന്നും യേശു ശിഷ്യന്മാരെ പഠിപ്പിച്ചു. അതിനവന്‍ ഒരു കഥ ഉപയോഗിച്ചു:"

2 “ഒരിക്കല്‍ ഒരു പട്ടണത്തില്‍ ഒരു ന്യായാധിപനുണ്ടായിരുന്നു. അയാള്‍ ദൈവത്തെ പേടിച്ചിരുന്നില്ല. തന്നെപ്പറ്റി ആളുകളെന്തു കരുതും എന്നും അയാള്‍ ചിന്തിച്ചിരുന്നില്ല."

3 അതേ പട്ടണത്തില്‍ ഒരു വിധവ താമസിച്ചിരുന്നു. അവള്‍ പല തവണ ന്യായാധിപനെ സമീപിച്ചു പറഞ്ഞു, ‘എന്‍റെ ശത്രുവിനെതിരെ എനിക്കു നീതി തന്നാലും.’"

4 എന്നാല്‍ ആ സ്ത്രീയെ സഹായിക്കാന്‍ ന്യായാധിപന് താല്പര്യമില്ലായിരുന്നു. കുറെക്കാലത്തിനു ശേഷം അയാള്‍ സ്വയം ചിന്തിച്ചു, ‘ദൈവത്തെ എനിക്കു പേടിയില്ല. നാട്ടുകാരെന്തു കരുതുമെന്നും പ്രശ്നമല്ല."

5 പക്ഷേ ഈ സ്ത്രീ എന്നെ ശല്യപ്പെടുത്തുന്നു. എന്നാല്‍ അവരുടെ ആവശ്യം ഞാന്‍ നിറവേറ്റുകയാണെങ്കില്‍ അവളെന്നെ വിട്ടുപൊയ്ക്കൊള്ളും. ഞാനതു നിറവേറ്റിക്കൊടുക്കാതിരുന്നാല്‍ ഞാന്‍ രോഗിയാകുംവരെ അവളെന്നെ ശല്യപ്പെടുത്തും.’”"

6 കര്‍ത്താവ് പറഞ്ഞു, “ശ്രദ്ധിക്കൂ, നീചനായ ന്യായാധിപന്‍ പറയുന്നതു കേള്‍ക്കൂ."

7 ദൈവത്തിന്‍റെ ആളുകള്‍ ദൈവത്തോടു നിലവിളിക്കും. ദൈവം അവന്‍റെയാളുകള്‍ക്ക് ശരിയായതു നല്‍കും. അവന്‍റെയാളുകള്‍ക്ക് മറുപടി നല്‍കാന്‍ ദൈവം വൈകില്ല."

8 ഞാന്‍ നിങ്ങളോടു പറയുന്നു, ദൈവം അവന്‍റെ ആളുകളെ വേഗത്തില്‍ സഹായിക്കും. പക്ഷേ, മനുഷ്യപുത്രന്‍ വീണ്ടും വരുന്പോള്‍ അവനില്‍ വിശ്വസിക്കുന്നവനെ ഭൂമിയില്‍ കാണാനാകുമോ?”"

9 തങ്ങള്‍ വളരെ നല്ലവരാണെന്നു കരുതിയിരുന്ന ചിലര്‍ അവിടെയുണ്ടായിരുന്നു. മറ്റുള്ളവരെക്കാള്‍ തങ്ങള്‍ മിടുക്കരാണെന്നവര്‍ നടിച്ചിരുന്നു. അവരെ പഠിപ്പിക്കുന്നതിന് യേശു ഈ കഥ ഉപയോഗിച്ചു."

10 “ഒരിക്കല്‍ ഒരു പരീശനും ചുങ്കക്കാരനും ജീവിച്ചിരുന്നു. ഒരു ദിവസം അവരിരുവരും പ്രാര്‍ത്ഥിക്കാന്‍ ദൈവാലയത്തിലേക്കു പോയി."

11 പരീശന്‍ ചുങ്കക്കാരനില്‍നിന്നും വളരെ അകന്ന് ഒറ്റയ്ക്കു നിന്നു. പ്രാര്‍ത്ഥനയില്‍ പരീശന്‍ ഇങ്ങനെ പറഞ്ഞു, ‘ദൈവമേ, ഞാന്‍ മറ്റുള്ളവരെപ്പോലെ ദുഷിച്ചവനല്ലാത്തതിന് ഞാനങ്ങയ്ക്കു നന്ദി പറയുന്നു. ഞാന്‍ മോഷ്ടാവോ, വഞ്ചകനോ, വ്യഭിചരിക്കുന്നവനോ അല്ല. ഈ ചുങ്കക്കാരനെക്കാള്‍ ഞാന്‍ നല്ലവനായതിനാല്‍ ഞാനങ്ങയ്ക്കു നന്ദി പറയുന്നു."

12 ഞാന്‍ നല്ലവനാണ്, ഞാനാഴ്ചയില്‍ രണ്ടു പ്രാവശ്യം ഉപവസിക്കുന്നു. നേടുന്നതിന്‍റെ പത്തിലൊന്ന് ഞാന്‍ ദാനം ചെയ്യുന്നുമുണ്ട്.’"

13 ചുങ്കക്കാരനും ഒറ്റയ്ക്കായിരുന്നു നിന്നിരുന്നത്. എന്നാലയാള്‍ പ്രാര്‍ത്ഥിച്ചപ്പോള്‍ സ്വര്‍ഗ്ഗത്തിലേക്കൊന്ന് നോക്കുക കൂടി ഉണ്ടായില്ല. അയാള്‍ ദൈവത്തിന്‍റെ മുന്പില്‍ വിനീതനായി. അയാള്‍ പറഞ്ഞു, ‘ദൈവമേ എന്നില്‍ കരുണയുണ്ടാകേണമേ. ഞാനൊരു പാപിയാണ്.’"

14 ഞാന്‍ നിങ്ങളോടു പറയുന്നു, ഇയാള്‍ പ്രാര്‍ത്ഥിച്ചു കഴിഞ്ഞ് ദൈവസന്നിധിയില്‍ നീതിമാനായി വീട്ടിലേക്കു പോകും. എന്നാല്‍ താന്‍ മറ്റുള്ളവരെക്കാള്‍ ശ്രേഷ്ഠനാണെന്ന് സ്വയം തോന്നിയ പരീശന്‍ ദൈവത്തിനു മുന്പില്‍ നീതീകരിക്കപ്പെട്ടവനല്ല. സ്വയം ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും. വിനീതനായവന്‍ ഉയര്‍ത്തപ്പെടും.”"

15 ചിലര്‍ തങ്ങളുടെ ശിശുക്കളെ യേശുവിന്‍റെ സ്പര്‍ശനത്തിനായി കൊണ്ടുവന്നു. അതു കണ്ട ശിഷ്യന്മാര്‍ അവരെ ശകാരിച്ചു."

16 എന്നാല്‍ യേശു കുട്ടികളെ തന്‍റെ അടുക്കലേക്കു വിളിച്ചിട്ട് ശിഷ്യന്മാരോടു പറഞ്ഞു, “കൊച്ചുകുട്ടികള്‍ എന്‍റെ അടുത്തോട്ടു വന്നോട്ടെ. അവരെ തടയരുത്. എന്തെന്നാല്‍ ആ കൊച്ചുകുട്ടികളെപ്പോലെയുള്ളവര്‍ക്കാണ് ദൈവരാജ്യത്തില്‍ പ്രവേശനം ലഭിക്കുക."

17 ഞാന്‍ നിങ്ങളോടു സത്യം പറയട്ടെ. ഒരു കൊച്ചുകുട്ടി എന്തെങ്കിലും സ്വീകരിക്കുന്പോലെ ദൈവരാജ്യത്തെ നിങ്ങള്‍ സ്വീകരിക്കണം. അല്ലെങ്കില്‍ നിങ്ങള്‍ക്കതിലൊരിക്കലും പ്രവേശിക്കാനാവില്ല.”"

18 ഒരു യെഹൂദപ്രമാണി യേശുവിനോടു ചോദിച്ചു, “നല്ലവനായ ഗുരോ, നിത്യജീവിതം കിട്ടാന്‍ ഞാനെന്തു ചെയ്യണം?”"

19 യേശു അയാളോടു ചോദിച്ചു, “എന്താണു നീയെന്നെ നല്ലവനെന്നു വിളിച്ചത്. ദൈവം മാത്രമാണു നല്ലവന്‍."

20 എന്നാല്‍ നിന്‍റെ ചോദ്യത്തിനു ഞാന്‍ ഉത്തരം നല്‍കാം. ദൈവകല്പനകള്‍ നിനക്കറിയില്ലേ? ‘വ്യഭിചരിക്കരുത്, ആരെയും കൊല്ലരുത്, മോഷ്ടിക്കരുത്, മറ്റുള്ളവരെപ്പറ്റി കള്ളസാക്ഷ്യം പറയരുത്. അപ്പനെയും അമ്മയെയും ബഹുമാനിക്കണം.’”"

21 എന്നാല്‍ പ്രമാണി പറഞ്ഞു, “ഈ കല്പനകളെല്ലാം ചെറുപ്പം മുതല്‍ക്കേ ഞാന്‍ അനുസരിക്കുന്നുണ്ട്.”"

22 അതു കേട്ട യേശു അയാളോടു പറഞ്ഞു, “എന്നാല്‍ നീ ചെയ്യേണ്ടതായി ഒന്നുകൂടിയുണ്ട്. നിനക്കുള്ളതെല്ലാം വിറ്റു കിട്ടുന്ന പണം പാവങ്ങള്‍ക്കു കൊടുക്കുക. നിനക്ക് സ്വര്‍ഗ്ഗത്തില്‍ പ്രതിഫലം കിട്ടും. എന്നിട്ട് വന്ന് എന്നെ പിന്തുടരുക.”"

23 പക്ഷേ ഇതുകേട്ട് അയാള്‍ ദുഃഖിതനായി. കാരണം അയാള്‍ വളരെ വലിയ പണക്കാരനായിരുന്നു."

24 അയാളുടെ സങ്കടം കണ്ട യേശു പറഞ്ഞു, “ധനവാന് സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുക വിഷമമാണ്."

25 ധനികന്‍റെ ദൈവരാജ്യപ്രവേശനത്തെക്കാള്‍ എളുപ്പമാണ് ഒട്ടകം സൂചിക്കുഴയിലൂടെ കടക്കാന്‍.”"

26 അതു കേട്ടവര്‍ ചോദിച്ചു, “പിന്നെ രക്ഷിക്കപ്പെടുവാന്‍ ആര്‍ക്കു കഴിയും?”"

27 യേശു പറഞ്ഞു, “മനുഷ്യര്‍ക്ക് ചെയ്യാനാകാത്തത് ദൈവത്തിനു ചെയ്യാനാകും.”"

28 പത്രൊസ് പറഞ്ഞു, “നോക്കൂ, ഞങ്ങള്‍ എല്ലാമുപേക്ഷിച്ച് അങ്ങയെ പിന്തുടരുന്നു.”"

29 യേശു പറഞ്ഞു, “ഞാന്‍ നിങ്ങളോടു സത്യം പറയുന്നു."

30 ദൈവരാജ്യത്തിനുവേണ്ടി തന്‍റെ വീടും, ഭാര്യ, സഹോദരങ്ങള്‍, അപ്പനമ്മമാര്‍, മക്കള്‍ എന്നിവരെയും ഉപേക്ഷിച്ചവര്‍ക്ക് അതിലും കൂടുതല്‍ കിട്ടും. തന്‍റെ ജീവിതത്തിലയാള്‍ക്കു പലമടങ്ങ് കിട്ടും. അയാള്‍ മരിച്ചു കഴിഞ്ഞ് ദൈവത്തോടൊത്ത് നിത്യകാലം വസിക്കും.”"

31 അനന്തരം യേശു പന്ത്രണ്ടു അപ്പൊസ്തലന്മാരെയും ഒരു വശത്തേക്കു വിളിച്ചു സംസാരിച്ചു. അവന്‍ പറഞ്ഞു, “ശ്രദ്ധിക്കൂ, നമ്മള്‍ യെരൂശലേമിലേക്കു പോകുകയാണ്. മനുഷ്യപുത്രനെപ്പറ്റി എഴുതാന്‍ ദൈവം പ്രവാചകരോടു കല്പിച്ചതെല്ലാം സംഭവിക്കും."

32 അവന്‍റെ ആള്‍ക്കാര്‍ അവനെതിരായി തിരിയുകയും അവനെ ജാതികള്‍ക്കു കൊടുക്കുകയും ചെയ്യും. അവര്‍ അവനെ പരിഹസിക്കുകയും മുഖത്തു തുപ്പുകയും ചെയ്യും. അവര്‍ അവനെ അപമാനിക്കും."

33 അവര്‍ അവനെ ചാട്ടകൊണ്ടടിക്കുകയും കൊല്ലുകയും ചെയ്യും. എന്നാല്‍ മരണത്തിന്‍റെ മൂന്നാംനാള്‍ അവന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും.”"

34 അപ്പൊസ്തലന്മാര്‍ക്കിതു മനസ്സിലായില്ല. അര്‍ത്ഥം അവര്‍ക്കു മറവായിരുന്നു. അവന്‍റെ വാക്കുകളുടെ അര്‍ത്ഥം കണ്ടുപിടിക്കാന്‍ അവര്‍ക്കായില്ല."

35 യേശു യെരീഹോപട്ടണത്തിനടുത്തെത്തി. അവിടെയൊരു അന്ധന്‍ വഴിയോരത്ത് യാചിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു."

36 ആളുകള്‍ നടന്നു നീങ്ങുന്നതിന്‍റെ ശബ്ദം കേട്ട് അയാള്‍ അന്വേഷിച്ചു, “എന്തുണ്ടായി?”"

37 ആളുകള്‍ പറഞ്ഞു, “നസറെത്തില്‍നിന്ന് യേശു എന്നൊരാള്‍ ഇങ്ങോട്ടു വരുന്നു.”"

38 അന്ധന്‍ വളരെ ഉച്ചത്തില്‍ പറഞ്ഞു, “യേശുവേ, ദാവീദിന്‍റെ പുത്രാ, എന്നോടു കരുണ കാട്ടേണമേ.”"

39 ജനക്കൂട്ടത്തെ നയിച്ചിരുന്നവര്‍ അവനെ ശാസിച്ചു. അവര്‍ അവനോട് മിണ്ടാതിരിക്കുവാന്‍ പറഞ്ഞു. പക്ഷേ അവന്‍ കൂടുതല്‍ ഉച്ചത്തില്‍ വിളിച്ചുകൂവി. “ദാവീദിന്‍റെ പുത്രാ, എന്നോടു കരുണ കാട്ടൂ!”"

40 യേശു അവിടെ നിന്നു പറഞ്ഞു, “ആ അന്ധനെ ഇങ്ങോട്ടു വിളിക്കൂ.” അവന്‍ അടുത്തു വന്നപ്പോള്‍ യേശു ചോദിച്ചു,"

41 “നിനക്കു എന്താണു ഞാന്‍ ചെയ്തു തരേണ്ടത്?” അന്ധന്‍ പറഞ്ഞു, “കര്‍ത്താവേ, എനിക്കു കാഴ്ച തിരിച്ചു തരൂ.” യേശു അവനോടു പറഞ്ഞു,"

42 “നോക്കൂ, നിന്‍റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു.”"

43 അയാള്‍ക്കു കാഴ്ച തിരിച്ചുകിട്ടി. അയാള്‍ ദൈവത്തെ സ്തുതിച്ചുകൊണ്ട് യേശുവിനെ അനുഗമിച്ചു. ഇതെല്ലാം കണ്ട് ജനങ്ങള്‍ ദൈവത്തെ വാഴ്ത്തി."

19

1 യേശു യെരീഹോപട്ടണത്തിലൂടെ പോവുകയായിരുന്നു."

2 യെരീഹോവില്‍ സക്കായി എന്നൊരാളുണ്ടായിരുന്നു. അയാള്‍ ധനികനും പ്രമാണിയുമായ ഒരു ചുങ്കക്കാരനായിരുന്നു."

3 യേശു ആരെന്നു കാണാന്‍ അയാള്‍ ആഗ്രഹിച്ചു. യേശുവിനെ കാണുവാന്‍ ഒട്ടേറെപ്പേര്‍ എത്തിയിരുന്നു. സക്കായിക്ക് ഉയരം കുറവായിരുന്നതിനാല്‍ ജനക്കൂട്ടത്തിനു മുകളിലൂടെ അയാള്‍ക്ക് യേശുവിനെ കാണാനായില്ല."

4 അവന്‍ മുന്‍പോട്ടോടി യേശു സഞ്ചരിക്കുമെന്നറിഞ്ഞ സ്ഥലത്തു ചെന്ന് ഒരു കാട്ടത്തിമരത്തില്‍ കയറി ഇരുന്നു."

5 യേശു അവിടെ എത്തിയപ്പോള്‍ സക്കായി മരത്തിലിരിക്കുന്നതു കണ്ടു. അവന്‍ സക്കായിയോടു പറഞ്ഞു, “സക്കായിയേ, വേഗം താഴെയിറങ്ങിവരൂ. എനിക്ക് ഇന്ന് നിന്‍റെ വീട്ടില്‍ വസിക്കണം.”"

6 സക്കായി വേഗം താഴെയിറങ്ങി വന്നു. യേശു തന്‍റെ വീട്ടില്‍ തങ്ങുന്നതില്‍ അവന്‍ സന്തോഷിച്ചു."

7 എല്ലാവരും ഇതു കണ്ടു. അവര്‍ പരാതിപ്പെടാന്‍ തുടങ്ങി, “കര്‍ത്താവിനു തങ്ങാന്‍ ഈ പാപിയുടെ വീടേ കിട്ടിയുള്ളോ?”"

8 സക്കായി കര്‍ത്താവിനോടു പറഞ്ഞു, “ഞാന്‍ നന്മ ചെയ്യാനാഗ്രഹിക്കുന്നു. എന്‍റെ സ്വത്തുക്കളുടെ പകുതി ഞാന്‍ പാവങ്ങള്‍ക്കു കൊടുക്കാം. ഞാന്‍ ആരെയെങ്കിലും വഞ്ചിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കു നാലു മടങ്ങു നല്‍കാം.”"

9 യേശു പറഞ്ഞു, “ഇയാള്‍ നല്ലവനാണ്. ഇയാള്‍ അബ്രാഹാമിന്‍റെ യഥാര്‍ത്ഥ പുത്രനാണ്. അതിനാലിന്ന് സക്കായി അവന്‍റെ പാപങ്ങളില്‍ നിന്നു മോചിതനായിരിക്കുന്നു."

10 നഷ്ടപ്പെട്ടവയെ കണ്ടെത്താനും രക്ഷിക്കാനുമാണ് മനുഷ്യപുത്രന്‍ വന്നിട്ടുള്ളത്.”"

11 യേശു യെരൂശലേമിനടുത്തെത്തി. ദൈവരാജ്യം ഉടനെ വരുമെന്ന് ചിലര്‍ കരുതി."

12 ആളുകളുടെ മനോഗതിയറിഞ്ഞ യേശു ഈ കഥ പറഞ്ഞു, “ഉന്നതകുലജാതനായ ഒരാള്‍ രാജാവാകാന്‍ വേണ്ടി ദൂരെ ഒരു രാജ്യത്ത് പോകാന്‍ തുടങ്ങിയതായിരുന്നു. അനന്തരം അയാള്‍ മടങ്ങിവന്ന് സ്വന്തം ആള്‍ക്കാരെ ഭരിക്കാമെന്ന് പരിപാടിയിട്ടു."

13 അതിനാലയാള്‍ തന്‍റെ ദാസന്മാരില്‍ പത്തു പേരെ വിളിച്ചു. അയാള്‍ ഓരോരുത്തര്‍ക്കും ഓരോ പണക്കിഴി നല്‍കി പറഞ്ഞു, ‘ഞാന്‍ തിരിച്ചുവരും വരെ ഈ പണം കൊണ്ട് വ്യാപാരം ചെയ്യൂ.’"

14 പക്ഷേ അന്നാട്ടുകാര്‍ അയാളെ വെറുത്തിരുന്നു. അതാനാലവര്‍ അയാളെ പിന്തുടരാന്‍ ഒരു സംഘം ആളുകളെ മറ്റേ രാജ്യത്തേക്കയച്ചു. അവര്‍ മറ്റേ രാജ്യത്തെത്തിപ്പറഞ്ഞു, ‘അയാളെ ഞങ്ങള്‍ക്കു രാജാവായി വേണ്ട.’"

15 “എന്നാല്‍ അയാള്‍ രാജാവായി. വീട്ടില്‍ മടങ്ങിയെത്തി അയാള്‍ പറഞ്ഞു, ‘ഞാന്‍ പണം കൊടുത്ത ദാസന്മാരെ വിളിക്കൂ. അതുവച്ച് എത്ര പണം അവര്‍ അധികം ഉണ്ടാക്കിയെന്നെനിക്കറിയണം.’"

16 ഒന്നാമത്തെ ദാസന്‍ വന്നു പറഞ്ഞു, ‘അങ്ങു തന്ന ഒരു കിഴി പണം കൊണ്ട് പത്തു കിഴി പണം ഞാന്‍ സന്പാദിച്ചു.’"

17 രാജാവ് അയാളോടു പറഞ്ഞു, ‘കൊള്ളാം, നീയൊരു നല്ല ദാസനാണ്. നിന്നെ ചെറിയ കാര്യങ്ങളില്‍ പോലും വിശ്വസിക്കാമെന്ന് ഞാന്‍ മനസ്സിലാക്കുന്നു. അതിനാല്‍ ഞാന്‍ നിന്നെ പത്തു നഗരങ്ങളുടെ ണാധികാരിയാക്കുന്നു!’"

18 രണ്ടാം ദാസന്‍ പറഞ്ഞു, ‘അങ്ങു തന്ന ഒരുകിഴി പണംകൊണ്ട് അഞ്ചു കിഴി പണം ഉണ്ടാക്കി.’"

19 രാജാവ് അയാളോടു പറഞ്ഞു, ‘നിനക്ക് അഞ്ചു നഗരങ്ങള്‍ ഭരിക്കാം.’"

20 പിന്നെ മറ്റൊരു ദാസന്‍ വന്നു. അയാള്‍ പറഞ്ഞു, ‘യജമാനനേ, ഇതാ അങ്ങയുടെ പണം. ഞാനതു തുണിയില്‍ പൊതിഞ്ഞ് ഒളിച്ചു വെച്ചു."

21 എനിക്ക് അങ്ങയെ ഭയമായിരുന്നു. എന്തെന്നാല്‍ അങ്ങ് ശക്തനാണ്. അങ്ങ് കര്‍ക്കശക്കാരനാണെന്നും എനിക്കറിയാം. സ്വയം സന്പാദിക്കാത്ത പണവും സ്വയം കൃഷി ചെയ്യാത്ത ധാന്യവും അങ്ങ് പിടിച്ചെടുക്കുമെന്ന് എനിക്കറിയാം.’"

22 രാജാവ് അയാളോടു പറഞ്ഞു, ‘വൃത്തികെട്ടവന്‍, നിന്‍റെ വാക്കുകളുപയോഗിച്ച് ഞാന്‍ നിന്നെ അപലപിക്കുന്നു. ഞാനൊരു കഠിനഹൃദയനാണെന്നു നീ പറഞ്ഞു, ഞാന്‍ സ്വയം സന്പാദിക്കാത്ത പണവും കൃഷി ചെയ്യാത്ത ധാന്യവും പോലും ഞാന്‍ പിടിച്ചെടുക്കുമെന്ന് നീ പറഞ്ഞു."

23 അതു ശരിയാണെങ്കില്‍ നീയെന്‍റെ പണം പണമിടപാടുകാരുടെ പക്കല്‍ നിക്ഷേപിക്കണമായിരുന്നു. എങ്കില്‍ ഞാന്‍ മടങ്ങിവരുന്പോഴേക്കും അതിനു പലിശയെങ്കിലും കിട്ടിയേനെ.’"

24 അനന്തരം ഇതെല്ലാം കണ്ടുനിന്നവരോടു രാജാവു പറഞ്ഞു, ‘ഇയാളുടെ കൈയില്‍ നിന്നും പണമെടുത്ത് പത്തു മടങ്ങു പണം സന്പാദിച്ചവനു കൊടുക്കുക.’"

25 അവര്‍ രാജാവിനോടു പറഞ്ഞു, ‘പക്ഷേ, അയാള്‍ക്ക് ഇപ്പോള്‍ത്തന്നെ പത്തു മടങ്ങു പണമുണ്ടല്ലോ?’"

26 രാജാവു പറഞ്ഞു, ‘അവനവനുള്ളത് ഉപയോഗിക്കുന്നവന് വീണ്ടും കിട്ടും. തനിക്കുള്ളതെല്ലാം ഉപയോഗിക്കാത്തവനില്‍ നിന്നും എല്ലാം എടുക്കപ്പെടും."

27 ഇപ്പോള്‍ എന്‍റെ ശത്രുക്കളെവിടെ? ഞാന്‍ അവരുടെ രാജാവാകാന്‍ ഇഷ്ടപ്പെടാത്തവര്‍ എവിടെ? എന്‍റെ ശത്രുക്കളെ ഇവിടെ കൊണ്ടുവന്നു കൊല്ലുക. അവര്‍ ചാകുന്നതെനിക്കു കാണണം!”"

28 ഇതു പറഞ്ഞതിനു ശേഷം യേശു യെരൂശലേമിലേക്കുള്ള തന്‍റെ യാത്ര തുടര്‍ന്നു."

29 യേശു ഒലീവുമലകള്‍ക്കു സമീപമുള്ള ബേത്ത്ഫാഗ, ബേഥാന്യ എന്നീ ഗ്രാമങ്ങള്‍ക്കടുത്തെത്തി. അവന്‍ തന്‍റെ രണ്ടുശിഷ്യന്മാരെ പറഞ്ഞയച്ചു."

30 അവന്‍ പറഞ്ഞു, “ആ കാണുന്ന ഗ്രാമത്തിലേക്കു പോകൂ. അവിടേക്കു പ്രവേശിക്കുന്പോള്‍ത്തന്നെ, കെട്ടിയിരിക്കുന്ന ഒരു കഴുതക്കുട്ടിയെ കാണാം. ആരും ഇതുവരെ അതിന്‍റെ പുറത്ത് സവാരി ചെയ്തിട്ടില്ല. അതിനെ അഴിച്ചുകൊണ്ടുവരിക."

31 എന്താണ് കഴുതയെ അഴിച്ചുകൊണ്ടുപോകുന്നതെന്ന് ആരെങ്കിലും ചോദിച്ചാല്‍ നിങ്ങള്‍ പറയണം, ‘ഗുരുവിന് ഈ കഴുതയെ വേണം’ എന്ന്.”"

32 രണ്ടു ശിഷ്യന്മാരും ഗ്രാമത്തിലേക്കു പോയി. യേശു അവരോടു പറഞ്ഞവിധം അവര്‍ കഴുതയെ കണ്ടെത്തി."

33 അവര്‍ കഴുതയെ അഴിച്ചു. എന്നാല്‍ കഴുതയുടെ ഉടമസ്ഥന്‍ വന്നു. അവന്‍ ശിഷ്യന്മാരോടു ചോദിച്ചു, “എന്തിനാണ് ഞങ്ങളുടെ കഴുതയെ നിങ്ങളഴിക്കുന്നത്?”"

34 ശിഷ്യന്മാര്‍ പറഞ്ഞു, “ഗുരുവിന് ഇതിനെ വേണം.”"

35 ശിഷ്യന്മാര്‍ കഴുതയെ യേശുവിന്‍റെ സമീപത്തേക്കു കൊണ്ടുവന്നു. അവര്‍ തങ്ങളുടെ കുപ്പായം കഴുതപ്പുറത്തു വിരിച്ചു. യേശുവിനെ അതിന്‍റെ പുറത്തവര്‍ കയറ്റി."

36 യേശു യെരൂശലേമിലേക്കുള്ള വഴിയേ കഴുതപ്പുറത്തു സഞ്ചരിച്ചു. ശിഷ്യന്മാര്‍ തങ്ങളുടെ വസ്ത്രങ്ങള്‍ യേശു സഞ്ചരിക്കേണ്ട പാതയില്‍ വിരിച്ചു."

37 യേശു യെരൂശലേമിനോടടുത്തു. അവന്‍ ഒലീവുമലയുടെ അടിവാരത്തിലെത്തി. ശിഷ്യന്മാരുടെ സംഘം മുഴുവനും സന്തോഷിച്ചു. അവര്‍ വളരെ ഉച്ചത്തില്‍ ദൈവത്തെ വാഴ്ത്തി. തങ്ങള്‍ കണ്ട എല്ലാ ശക്തമായ കാര്യങ്ങള്‍ക്കും അവര്‍ ദൈവത്തിനു നന്ദി പറഞ്ഞു. അവര്‍ പറഞ്ഞു,"

38 “‘കര്‍ത്താവിന്‍റെ നാമത്തില്‍ വരുന്ന രാജാവിനെ ദൈവം അനുഗ്രഹിക്കട്ടെ.’ സങ്കീര്‍ത്തനങ്ങള്‍ 118:26 സ്വര്‍ഗ്ഗരാജ്യത്തു സമാധാനം, ദൈവത്തിനു മഹത്വം.”"

39 ജനക്കൂട്ടത്തിലുണ്ടായിരുന്ന ചില പരീശന്മാര്‍ യേശുവിനോടു പറഞ്ഞു, “ഗുരോ, നിന്‍റെ ശിഷ്യന്മാരെ ശാസിക്കൂ.”"

40 യേശു പ്രതിവചിച്ചു, “ഞാന്‍ നിങ്ങളോടു പറയുന്നു, ഇക്കാര്യങ്ങള്‍ പ്രസംഗിക്കപ്പെടണം. എന്‍റെ ശിഷ്യന്മാരതു പ്രസംഗിച്ചില്ലെങ്കില്‍ ഈ പാറകള്‍ അതു പ്രസംഗിക്കും.”"

41 യേശു യെരൂശലേമിനടുത്തെത്തി. നഗരം കണ്ടപ്പോള്‍ അവന്‍ അതിനായി കേണു."

42 യേശു യെരൂശലേമിനോടു പറഞ്ഞു, “നിനക്ക് സമാധാനം തരുന്നതെന്തെന്ന് ഇന്ന് നീ അറിഞ്ഞിരുന്നെങ്കില്‍ കൊള്ളാമായിരുന്നു. പക്ഷേ നീയതറിയുന്നില്ല. എന്തെന്നാല്‍ അത് നിനക്ക് മറഞ്ഞിരിക്കുന്നു."

43 നിന്‍റെ ശത്രുക്കള്‍ നിനക്കു ചുറ്റും വളഞ്ഞ് എല്ലാ വശത്തുനിന്നും നിന്നെ ഞെരുക്കും. അവര്‍ എല്ലാ വശത്തുനിന്നും നിങ്ങളെ പിടിക്കും."

44 അവര്‍ നിന്നെയും നിന്‍റെ ജന ങ്ങളെയും നശിപ്പിക്കും. നിന്‍റെ കെട്ടിടങ്ങളുടെ ഒരു കല്ലും മറ്റൊന്നിനു മുകളിലിരിക്കില്ല. ദൈവം രക്ഷയ്ക്കു വന്നതെപ്പോഴെന്നു നീ അറിഞ്ഞിട്ടില്ലാത്തതിനാല്‍ ഇതെല്ലാം സംഭവിക്കും.”"

45 യേശു ദൈവാലയത്തിനുള്ളിലേക്കു പോയി. അവിടെ വില്പന നടത്തിയിരുന്നവരെ അവന്‍ ഓടിച്ചു."

46 യേശു അവരോടു പറഞ്ഞു, “‘എന്‍റെ വീട് ഒരു പ്രാര്‍ത്ഥനാലയമായിരിക്കും’ എന്നു തിരുവെഴുത്തില്‍ എഴുതിയിട്ടുണ്ട്. എന്നാല്‍ നിങ്ങളത് കള്ളന്മാരുടെ ഒളിസങ്കേതമാക്കിയിരിക്കുന്നു.”"

47 യേശു ദൈവാലയത്തിലുള്ളവരെ എന്നും പഠിപ്പിച്ചു. മഹാപുരോഹിതന്മാരും ശാസ്ത്രിമാരും ചില ജനനേതാക്കളും യേശുവിനെ കൊല്ലാനാഗ്രഹിച്ചു."

48 പക്ഷേ എല്ലാവരും യേശുവിനെ ശ്രവിച്ചുകൊണ്ടിരിക്കുകയായിരുന്നു. യേശു പറഞ്ഞ കാര്യങ്ങളില്‍ അവര്‍ വളരെ തല്പരരായിരുന്നു. അതിനാല്‍ മഹാപുരോഹിതന്മാര്‍ക്കും ശാസ്ത്രിമാര്‍ക്കും ജനനേതാക്കള്‍ക്കും യേശുവിനെ എങ്ങനെ വധിക്കാമെന്നറിവില്ലായിരുന്നു."

20

1 ഒരു ദിവസം യേശു ദൈവാലയത്തില്‍ ആളുകളെ ഉപദേശിക്കുകയായിരുന്നു. അവന്‍ ദൈവരാജ്യത്തെപ്പറ്റിയുള്ള സുവിശേഷം അവരോടു പറഞ്ഞു. മഹാപുരോഹിതന്മാരും ശാസ്ത്രിമാരും ജനത്തിന്‍റെ മൂപ്പന്മാരും അവനോടു സംസാരിക്കാനെത്തി."

2 അവര്‍ ചോദിച്ചു, “പറയൂ, ഇതെല്ലാം ചെയ്യാന്‍ നിനക്കെന്താണധികാരം? നിനക്കാരാണധികാരം തന്നത്?”"

3 യേശു പറഞ്ഞു, “ഞാനും നിങ്ങളോടു ഒരു ചോദ്യം ചോദിക്കാം. പറയൂ:"

4 യോഹന്നാന്‍ ആളുകളെ സ്നാനപ്പെടുത്തിയപ്പോള്‍ അത് ദൈവത്തില്‍ നിന്നോ മനുഷ്യനില്‍ നിന്നോ വന്നത്?”"

5 പുരോഹിതരും ശാസ്ത്രിമാരും യെഹൂദനേതാക്കളും ഇതിനെപ്പറ്റി സംസാരിച്ചു. അവര്‍ പരസ്പരം പറഞ്ഞു, “യോഹന്നാന്‍റെ സ്നാനം ദൈവത്തില്‍ നിന്നു വന്നു എന്നു നമ്മള്‍ പറഞ്ഞാല്‍ അവന്‍ ചോദിക്കും, ‘പിന്നെ നിങ്ങളെന്തുകൊണ്ട് യോഹന്നാനില്‍ വിശ്വസിച്ചില്ല.’"

6 പക്ഷേ, ‘യോഹന്നാന്‍റെ സ്നാനം മനുഷ്യനില്‍ നിന്നു വന്നു’ എന്നു പറഞ്ഞാല്‍ ജനങ്ങള്‍ നമ്മെ കല്ലെറിഞ്ഞു കൊല്ലും. എന്തെന്നാല്‍ യോഹന്നാന്‍ പ്രവാചകനാണെന്നവര്‍ വിശ്വസിച്ചിരുന്നു.”"

7 അതിനാലവര്‍ പറഞ്ഞു, “ഉത്തരം ഞങ്ങള്‍ക്കറിയില്ല.”"

8 യേശു അവരോടു പറഞ്ഞു, “എങ്കില്‍ ഇതെല്ലാം ചെയ്യാന്‍ എനിക്കെന്തധികാരമെന്ന് ഞാനും പറയില്ല.”"

9 അപ്പോള്‍ യേശു അവരോട് ഈ കഥ പറഞ്ഞു, “ഒരാള്‍ തന്‍റെ തോട്ടത്തില്‍ മുന്തിരിച്ചെടികള്‍ നട്ടു. അയാള്‍ തോട്ടം ചില കര്‍ഷകര്‍ക്കു പാട്ടത്തിനു കൊടുത്തു. എന്നിട്ടയാള്‍ നീണ്ട കാലത്തേക്ക് ഒരു ദൂരയാത്ര പോയി."

10 മുന്തിരിയുടെ വിളവെടുപ്പുകാലമായി. തോട്ടമുടമ തന്‍റെ പങ്കിനായി ഒരു ദാസനെ കൃഷിക്കാരുടെ അടുത്തേക്കയച്ചു. എന്നാല്‍ കൃഷിക്കാര്‍ ദാസനെ മര്‍ദ്ദിച്ച് ഒന്നും കൊടുക്കാതെ പറഞ്ഞയച്ചു,"

11 ഉടമ അടുത്ത ദാസനെ അയച്ചു. അയാളെയും കൃഷിക്കാര്‍ മര്‍ദ്ദിക്കുകയും ഒട്ടും മാനിക്കാതെ തിരിച്ചയയ്ക്കുകയും ചെയ്തു."

12 ഉടമ മൂന്നാമതൊരു ദാസനെക്കൂടി അയച്ചു. അവര്‍ അവനെ ക്രൂരമായി മര്‍ദ്ദിച്ചു മുറിവേല്പിച്ചു പുറന്തള്ളി."

13 തോട്ടമുടമ പറഞ്ഞു, ‘ഞാനിനി എന്തു ചെയ്യും, ഞാനെന്‍റെ മകനെ ഇനി അയയ്ക്കും. അവനെ ഞാന്‍ വളരെ സ്നേഹിക്കുന്നു. ഒരു പക്ഷേ കൃഷിക്കാര്‍ അവനോടു ആദരവു കാട്ടും.’"

14 ഉടമയുടെ മകനെ കണ്ടപ്പോള്‍ കൃഷിക്കാര്‍ പരസ്പരം പറഞ്ഞു, ‘ഇത് ഉടമയുടെ മകനാണ്. ഈ തോട്ടം അവന്‍റേതായിരിക്കും. നമ്മള്‍ അവനെ കൊന്നാല്‍ ഈ തോട്ടം നമ്മുടേതാകും.’"

15 അതിനാലവര്‍ മകനെ തോട്ടത്തിനു പുറത്താക്കി. പിന്നീട് അവര്‍ അവനെ കൊന്നു. “തോട്ടമുടമ അവരോടെന്തു ചെയ്യും?"

16 അയാള്‍ വന്ന് ആ കര്‍ഷകരെ കൊല്ലും. എന്നിട്ട് തോട്ടം മറ്റു കൃഷിക്കാര്‍ക്കു നല്‍കും. ആളുകള്‍ ഈ കഥ കേട്ടു. അവര്‍ പറഞ്ഞു, ഇല്ല, അതൊരിക്കലും സംഭവിക്കില്ല."

17 പക്ഷേ യേശു അവരുടെ കണ്ണുകളിലേക്കു നോക്കി പറഞ്ഞു: ‘പിന്നെ ഈ എഴുതിയിരിക്കുന്നതിന്‍റെ അര്‍ത്ഥമെന്താണ്. പണിക്കാര്‍ വലിച്ചെറിയുന്ന കല്ല് മൂലക്കല്ലാവും!’ സങ്കീര്‍ത്തനം 118:22"

18 ആ കല്ലിനു മുകളില്‍ വീഴുന്നവര്‍ തകരും. കല്ല് നിങ്ങളുടെ മേല്‍ വീണാല്‍ നിങ്ങള്‍ പൊടിയും.”"

19 യേശു പറഞ്ഞ ഈ കഥ യെഹൂദപ്രമാണിമാര്‍ കേട്ടു. ഈ കഥ അവരെപ്പറ്റിയാണെന്നവര്‍ അറിഞ്ഞു. അതിനാല്‍ ആ സമയം യേശുവിനെ തടവിലാക്കണമെന്നവര്‍ ആഗ്രഹിച്ചു. പക്ഷേ ജനങ്ങളെ അവര്‍ ഭയന്നു."

20 യേശുവിനെ കുരുക്കാന്‍ പറ്റിയ സമയം നോക്കി ശാസ്ത്രിമാരും പുരോഹിതരുമിരുന്നു. അവര്‍ ചിലരെ യേശുവിന്‍റെ സമീപത്തേക്കയച്ചു. നല്ലവരെന്ന് യേശുവിന്‍റെ മുന്പില്‍ നടിക്കണമെന്ന് അവരെ ചട്ടം കെട്ടിയിരുന്നു. യേശു പറയുന്നതില്‍ തെറ്റു കണ്ടെത്താന്‍ അവര്‍ ശ്രമിച്ചു. (അങ്ങനെ തെറ്റെന്തെങ്കിലും കണ്ടുപിടിച്ചാല്‍ അവര്‍ക്ക് അവനെ, അവന്‍റെമേല്‍ ശക്തിയും അധികാരവുമുള്ള ഭരണാധിപനെ ഏല്പിക്കാം)"

21 അവര്‍ യേശുവിനോടു ചോദിച്ചു, “ഗുരോ, അങ്ങു പറയുന്നതും പഠിപ്പിക്കുന്നതും സത്യമാണെന്നു ഞങ്ങള്‍ക്കറിയാം. വിവേചിക്കാതെ ഇതുതന്നെ നീ എല്ലാവരെയും പഠിപ്പിക്കുന്നു. ദൈവമാര്‍ഗ്ഗത്തെപ്പറ്റിയുള്ള സത്യം നീ എപ്പോഴും പഠിപ്പിക്കുന്നു."

22 ഞങ്ങളോടു പറയൂ, ഞങ്ങള്‍ കൈസര്‍ക്കു നികുതി കൊടുക്കുന്നത് ശരിയോ? തെറ്റോ, ശരിയോ എന്നു പറയുക?”"

23 ഇവര്‍ തന്നെ കുരുക്കാന്‍ ശ്രമിക്കുകയാണെന്ന് യേശുവിനറിയാമായിരുന്നു. അവന്‍ അവരോടു പറഞ്ഞു,"

24 “ഒരു നാണയം എന്നെ കാണിക്കൂ. ആരുടെ പടമാണിതിലുള്ളത്? ആരുടെ പേരാണ് അതിന്‍റെ പുറത്ത് മുദ്രണം ചെയ്തിട്ടുള്ളത്?” അവര്‍ പറഞ്ഞു, “കൈസറുടേത്.”"

25 യേശു അവരോടു പറഞ്ഞു, “അപ്പോള്‍ കൈസര്‍ക്കുള്ളത് കൈസര്‍ക്കു കൊടുത്തേക്കുക. ദൈവത്തിനുള്ളത് ദൈവത്തിനും.”"

26 അവന്‍റെ വിവേകപൂര്‍ണ്ണമായ ഉത്തരം അവരെ അത്ഭുതപ്പെടുത്തി. അവര്‍ക്കൊന്നും പറയാനായില്ല. ആള്‍ക്കാരുടെ മുന്പില്‍ അവനെ കുരുക്കാന്‍ അവര്‍ക്കാകുമായിരുന്നില്ല. തനിക്കെതിരായവര്‍ക്കു പാകത്തിന് ഉപയോഗിക്കാന്‍ യേശു ഒന്നും പറഞ്ഞില്ല."

27 ഏതാനും സദൂക്യര്‍ യേശുവിനെ സമീപിച്ചു. (അവര്‍ ഉയര്‍ത്തെഴുന്നേല്പില്‍ വിശ്വസിച്ചിരുന്നില്ല.) അവര്‍ യേശുവിനോടു ചോദിച്ചു,"

28 “ഗുരോ, വിവാഹിതനായ ഒരാള്‍ മരിക്കുകയും അയാള്‍ക്കു കുട്ടികളില്ലാതെ വരികയും ചെയ്താല്‍ അയാളുടെ വിധവയെ അയാളുടെ സഹോദരന്‍ വിവാഹം കഴിക്കണമെന്ന് മോശെ എഴുതിയിരിക്കുന്നു. അവര്‍ സഹോദരനു വേണ്ടി സന്താനങ്ങളെ സൃഷ്ടിക്കണം."

29 ഒരിക്കല്‍ ഒരിടത്ത് ഏഴു സഹോദരന്മാരുണ്ടായിരുന്നു. മൂത്തയാള്‍ വിവാഹം കഴിച്ചെങ്കിലും കുട്ടികളില്ലാതെ മരിച്ചു."

30 അപ്പോള്‍ രണ്ടാമന്‍ ആ സ്ത്രീയെ വിവാഹം കഴിച്ചു. അയാളും കുട്ടികളുണ്ടാകാതെ മരിച്ചു."

31 മൂന്നാമനും അവരെ വിവാഹം കഴിച്ചശേഷം മരിച്ചു. എല്ലാ ഏഴു സഹോദരന്മാര്‍ക്കും അതുതന്നെ സംഭവിച്ചു. എല്ലാവരും കുട്ടികളില്ലാതെ മരിച്ചു."

32 പക്ഷേ ഏഴു സഹോദരന്മാരും അവളെ വിവാഹം കഴിച്ചു."

33 അതിനാല്‍ ഉയിര്‍ത്തെഴുന്നേല്പു സംഭവിക്കുന്പേള്‍ അവള്‍ ആരുടെ ഭാര്യയായിരിക്കും?”"

34 യേശു സദൂക്യരോടു പറഞ്ഞു, “ഈ ലോകത്തില്‍ മനുഷ്യര്‍ പരസ്പരം വിവാഹം കഴിക്കുന്നു."

35 ചിലര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതിനും വീണ്ടും ജീവിക്കുന്നതിനും അര്‍ഹരാണ്. ആ ജീവിതത്തില്‍ അവര്‍ വിവാഹം കഴിക്കുന്നില്ല."

36 കാരണം അവര്‍ ദൂതന്മാര്‍ക്കു തുല്യരാകയാല്‍ മരിക്കയില്ല. മരണത്തില്‍നിന്നു ഉയിര്‍ത്തെഴുന്നേറ്റതിനാല്‍ അവര്‍ ദൈവത്തിന്‍റ സന്തതികളാണ്."

37 മരിച്ചവര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് മോശെ സൂചിപ്പിച്ചിട്ടുണ്ട്. കത്തുന്ന മുള്‍ച്ചെടികളെപ്പറ്റി എഴുതുന്നിടത്ത് മോശെ, ‘കര്‍ത്താവായ ദൈവം അബ്രാഹാമിന്‍റെയും യിസ്ഹാക്കിന്‍റെയും യാക്കോബിന്‍റെയും ദൈവമാണെന്ന്’ എഴുതിയിട്ടുണ്ട്."

38 ഞാന്‍ അവരുടെ ദൈവമാണെന്ന് ദൈവം പറഞ്ഞിട്ടുണ്ടെങ്കില്‍ അവര്‍ മരിച്ചിട്ടില്ല. അവന്‍ മരിച്ചവരുടെ ദൈവമല്ല. പക്ഷേ ജീവിച്ചിരിക്കുന്നവരുടെ ദൈവമാണ്. അവന്‍റെ കാഴ്ചപ്പാടില്‍ അവനുള്ളവരെല്ലാം ജീവിക്കുന്നു.”"

39 ശാസ്ത്രിമാരില്‍ ചിലര്‍ പറഞ്ഞു, “ഗുരോ, അങ്ങയുടെ ഉത്തരം നന്നായിരിക്കുന്നു.”"

40 മറ്റൊരു ചോദ്യം അവനോടു ചോദിക്കാന്‍ ആര്‍ക്കും ധൈര്യമുണ്ടായില്ല."

41 അപ്പോള്‍ യേശു ചോദിച്ചു, “ക്രിസ്തു ദാവീദിന്‍റെ പുത്രനാണെന്ന് ആളുകള്‍ എങ്ങനെ പറയാനാവും?"

42 സങ്കീര്‍ത്തനപുസ്തകത്തില്‍ ദാവീദു തന്നെ പറയുന്നു: ‘കര്‍ത്താവ് (ദൈവം) എന്‍റെ കര്‍ത്താവിനോട് അരുളി: എന്‍റെ വലതുവശത്ത് ഇരിക്കുക."

43 നിന്‍റെ ശത്രുക്കളെ നിന്‍റെ കാല്‍ക്കീഴില്‍ ഞാന്‍ കൊണ്ടുവരും വരെ.’ സങ്കീര്‍ത്തനം 110:1"

44 ക്രിസ്തുവിനെ ദാവീദ്, ‘കര്‍ത്താവ് എന്നു വിളിക്കുന്നു, എന്നാല്‍ ക്രിസ്തു ദാവീദിന്‍റെ മകനാണ്. ഇതു രണ്ടും എങ്ങനെ ശരിയാകും?’”"

45 എല്ലാവരും യേശുവിന്‍റെ വാക്കുകള്‍ ശ്രദ്ധിച്ചു. യേശു അവന്‍റെ ശിഷ്യന്മാരോടു പറഞ്ഞു,"

46 “ശാസ്ത്രിമാരെ സൂക്ഷിക്കുക. അവര്‍ പ്രധാനമെന്നു തോന്നിക്കുന്ന വസ്ത്രമിട്ടു നടക്കാനിഷ്ടപ്പെടുന്നു. ചന്തയില്‍ ആളുകള്‍ തങ്ങളെ വണങ്ങുന്നത് അവര്‍ക്കിഷ്ടമാണ്. യെഹൂദപ്പള്ളികളിലും വിരുന്നുകളിലും അതിപ്രധാന ഇരിപ്പിടങ്ങളും അവരാഗ്രഹിക്കുന്നു."

47 അവര്‍ വിധവകളുടെ ഭവനങ്ങള്‍ വിഴുങ്ങുന്നു. എന്നിട്ട് നീണ്ട പ്രാര്‍ത്ഥനകൊണ്ട് തങ്ങളെത്തന്നെ നല്ലവരെന്നു കാണിക്കാന്‍ ശ്രമിക്കുന്നു. ദൈവം അവരെ വളരെ ശിക്ഷിക്കും.”"

21

1 ചില ധനികന്മാര്‍ ദൈവാലയത്തിലെ ഭണ്ഡാരത്തില്‍ കാണിക്കയിടുന്നത് യേശു കണ്ടു."

2 പിന്നീട് ഒരു സാധുവിധവ ഭണ്ഡാരത്തിലേക്കു രണ്ടു ചെറിയ ചെന്പുനാണയങ്ങളിടുന്നതും അവന്‍ കണ്ടു."

3 യേശു പറഞ്ഞു, “ഞാന്‍ നിങ്ങളോടു സത്യം പറയട്ടെ. ഈ വിധവ രണ്ടു ചെറുനാണയങ്ങളെ നല്‍കിയിട്ടുള്ളൂ. എന്നാല്‍ അവള്‍ നല്‍കിയത് അവിടെയുണ്ടായിരുന്ന എല്ലാ ധനികരും നല്‍കിയതിനേക്കാള്‍ അധികമാണ്."

4 ധനികര്‍ക്ക് ധാരാളമുണ്ട്, അവര്‍ തങ്ങള്‍ക്ക് ആവശ്യമില്ലാത്തതാണ് നല്‍കിയത്. ഈ സ്ത്രീയാകട്ടെ, ദരിദ്രയാണ്. അവള്‍ തനിക്കുള്ളതെല്ലാം നല്‍കി. തന്‍റെ ഉപജീവനത്തിനുവേണ്ട പണമാണവള്‍ നല്‍കിയത്.”"

5 ശിഷ്യന്മാരില്‍ ചിലര്‍ ദൈവാലയത്തെപ്പറ്റി ചര്‍ച്ച ചെയ്യുകയായിരുന്നു. അവര്‍ പറഞ്ഞു, “ഇതൊരു മനോഹരമായ ദൈവാലയമാണ്. നല്ല കല്ലുകള്‍ കൊണ്ടുണ്ടാക്കിയത്. വഴിപാടായി ദൈവത്തിനര്‍പ്പിച്ച സാധനങ്ങള്‍ നോക്കുക!”"

6 എന്നാല്‍ യേശു പറഞ്ഞു, “നിങ്ങളിവിടെ കാണുന്നതെല്ലാം നശിക്കുന്ന സമയം വരും. ഈ കെട്ടിടത്തിന്‍റെ ഓരോ കല്ലും നിലത്തെറിയപ്പെടും. ഒരു കല്ലും മറ്റൊന്നിനു മുകളിലിരിക്കില്ല!”"

7 ചില ശിഷ്യന്മാര്‍ യേശുവിനോടു ചോദിച്ചു, “ഗുരോ, ഇതെല്ലാം എന്നു സംഭവിക്കും? ഇതെല്ലാം സംഭവിക്കുമെന്നതിന്‍റെ സൂചനയെന്താണ്?”"

8 യേശു പറഞ്ഞു, “സൂക്ഷിച്ചിരിക്കുക! കബളിപ്പിക്കപ്പെടാതിരിക്കുക! എന്‍റെ പേരില്‍ പലരും വരും. അവര്‍ പറഞ്ഞേക്കാം, ‘ഞാനാണു ക്രിസ്തു’ എന്നും ‘ശരിയായ സമയമായിരിക്കുന്നു’ എന്നും! എന്നാല്‍ അവരെ അനുഗമിക്കരുത്."

9 യുദ്ധത്തെപ്പറ്റിയും സാമുദായിക ലഹളകളെപ്പറ്റിയും കേള്‍ക്കുന്പോള്‍ ഭയക്കരുത്. അതെല്ലാം ആദ്യം സംഭവിക്കണം. പക്ഷേ അവസാനം ഉടന്‍ വരികയില്ല.”"

10 പിന്നീട് യേശു അവരോട് പറഞ്ഞു, “രാജ്യം രാജ്യത്തോടും ജനത ജനതയോടും പൊരുതും."

11 വലിയ ഭൂകന്പങ്ങളും രോഗങ്ങളും പല ചീത്ത സംഭവങ്ങളും പലയിടങ്ങളിലും ഉണ്ടാകും. ചിലയിടങ്ങളില്‍ കടുത്ത ക്ഷാമമനുഭവപ്പെടും. ഭീകരമായ സംഭവങ്ങളുണ്ടാകും. ആളുകള്‍ക്കു മുന്നറിയിപ്പു നല്‍കാന്‍ സ്വര്‍ഗ്ഗത്തില്‍നിന്നും അത്ഭുതങ്ങള്‍ സംഭവിക്കും."

12 “ഇതെല്ലാം സംഭവിക്കുംമുന്പ് അവര്‍ നിങ്ങളെ ബന്ധിച്ച് ഉപദ്രവിക്കും. അവര്‍ നിങ്ങളെ യെഹൂദപ്പള്ളിയില്‍ വിധിച്ച് തടവറകളിലാക്കി പീഢനങ്ങളേല്പിക്കും. രാജാക്കന്മാര്‍ക്കും ഭരണാധിപന്മാര്‍ക്കും മുന്പില്‍ നിങ്ങള്‍ക്കു നില്‍ക്കേണ്ടിവരും. നിങ്ങളെന്‍റെ ശിഷ്യന്മാരായതിനാലാണ് അവര്‍ നിങ്ങളോടിതു ചെയ്യുന്നത്."

13 എന്നാല്‍ എന്നെപ്പറ്റി പ്രസംഗിക്കാന്‍ നിങ്ങള്‍ക്കുള്ള അവസരമായിരിക്കും അത്."

14 നിങ്ങള്‍ പറയേണ്ടതിനെ ചൊല്ലി വേവലാതിപ്പെടേണ്ട."

15 നിങ്ങളുടെ ഒരു ശത്രുവിനും തടയാനും, മറുപടി പറയാനും കഴിയാത്തവിധം കാര്യങ്ങള്‍ പറയാന്‍ ഞാന്‍ നിങ്ങള്‍ക്കു ജ്ഞാനം തരും."

16 നിങ്ങളുടെ മാതാപിതാക്കളും സഹോദരന്മാരും ബന്ധുക്കളും സുഹൃത്തുക്കളും നിങ്ങള്‍ക്കെതിരെ തിരിയും. അവര്‍ നിങ്ങളില്‍ ചിലരെ കൊല്ലും."

17 എന്‍റെ ശിഷ്യന്മാരായതിനാല്‍ എല്ലാവരും നിങ്ങളെ വെറുക്കും."

18 എന്നാല്‍ ഇക്കാരണങ്ങളൊന്നും നിങ്ങള്‍ക്കു ക്ഷതമേല്പിക്കില്ല."

19 ഇതിനെല്ലാമിടയില്‍ നിങ്ങള്‍ ശക്തമായ വിശ്വാസംകൊണ്ട് സ്വരക്ഷ നേടും."

20 “യെരൂശലേമിനു ചുറ്റും സൈന്യം നിരക്കുന്നതു നിങ്ങള്‍ കാണും. അപ്പോള്‍ യെരൂശലേം നശിപ്പിക്കപ്പെടാന്‍ സമയമായെന്നു നിങ്ങള്‍ അറിയും."

21 ആ സമയം, യെഹൂദ്യയിലെ ജനങ്ങള്‍ മലകളില്‍ നിന്ന് ഇറങ്ങി ഓടണം. യെരൂശലേമിലുള്ളവര്‍ വേഗം അവിടം വിട്ടുപോകണം. നിങ്ങള്‍ നഗരത്തിനടുത്താണെങ്കില്‍ അകത്തേക്ക് ഓടരുത്!"

22 ദൈവം അവന്‍റെ ജനതയെ ശിക്ഷിക്കുന്ന സമയത്തെപ്പറ്റി പ്രവാചകര്‍ പലരും എഴുതിയിട്ടുണ്ട്. ഇതെല്ലാം സംഭവിക്കാന്‍ പോകുന്ന സമയത്തെപ്പറ്റിയാണ് ഞാന്‍ നിങ്ങളോടു പറയുന്നത്."

23 അപ്പോള്‍ ഗര്‍ഭിണികള്‍ക്കും കൊച്ചുകുട്ടിക ളുള്ളവരുമായ സ്ത്രീകള്‍ക്കും ദുരിതം. എന്തെന്നോ? ഈ ഭൂമിയിലേക്കു ദുരിതങ്ങളുടെ കാലമാണു വരുന്നത്. ദൈവം ഈ ജനതയോടു കോപിക്കും."

24 ഈ ആളുകളില്‍ നിന്നു ചിലരെ പട്ടാളക്കാര്‍ കൊല്ലും. മറ്റുള്ളവര്‍ തടവുകാരാക്കപ്പെട്ട് എല്ലാ നാടുകളിലേക്കും അയയ്ക്കപ്പെടും. തങ്ങളുടെ കാലം കഴിയുംവരെ ജാതികളില്‍ പരിശുദ്ധ യെരൂശലേംനഗരിയെ കാല്‍ക്കീഴിലാക്കി ചവുട്ടി മെതിക്കും."

25 “സൂര്യചന്ദ്രനക്ഷത്രങ്ങള്‍ക്കിടയില്‍ അത്ഭുതങ്ങള്‍ സംഭവിക്കും. ഭൂമിയിലെ മനുഷ്യര്‍ക്ക് കുരുങ്ങിയ അനുഭവമുണ്ടാകും. സമുദ്രങ്ങള്‍ ഇളകിമറിയും. എന്തുകൊണ്ടാണെന്ന് ജനങ്ങള്‍ അന്പരക്കും."

26 അവര്‍ ഭയക്കും. ലോകത്തിനെന്തു സംഭവിക്കുമെന്ന് അവര്‍ വ്യാകുലപ്പെടും. ആകാശത്ത് എല്ലാറ്റിനും മാറ്റം വരും."

27 അപ്പോള്‍ മനുഷ്യപുത്രന്‍ എല്ലാ കരുത്തോടെയും വലിയ മഹത്വത്തോടെയും മേഘത്തില്‍ കയറിവരുന്നതവര്‍ കാണും."

28 ഇതൊക്കെ സംഭവിക്കാന്‍ തുടങ്ങുന്പോള്‍ ഭയക്കരുത്. മുകളിലേക്കു നോക്കി ആഹ്ലാദിക്കുക. വ്യാകുലപ്പെടരുത്. സന്തോഷിക്കുക, എന്തെന്നാല്‍ ദൈവം നിങ്ങളെ സ്വതന്ത്രരാക്കുന്ന സമയം അടുത്തിരിക്കുന്നു!”"

29 അനന്തരം യേശു ഈ കഥ പറഞ്ഞു, “മരങ്ങളെ നോക്കുക. അത്തിമരം തന്നെ ഉദാഹരണം."

30 അതു തളിര്‍ക്കുന്പോള്‍ വേനല്‍ക്കാലം വരവായി എന്നു നിങ്ങളറിയും."

31 അതു പോലെ ഞാന്‍ നിങ്ങളോടു പറഞ്ഞ കാര്യങ്ങള്‍ സംഭവിക്കുന്നതു കാണുന്പോള്‍ ദൈവരാജ്യം വരവായി എന്നും നിങ്ങള്‍ മനസ്സിലാക്കുന്നു."

32 “ഞാന്‍ നിങ്ങളോടു സത്യം പറയട്ടെ, ഈ തലമുറയുടെ കാലയളവില്‍ തന്നെ ഇതെല്ലാം സംഭവിക്കും."

33 ലോകം മുഴുവന്‍, ഭൂമിയും ആകാശവും നശിപ്പിക്കപ്പെടും, പക്ഷേ എന്‍റെ വാക്കുകള്‍ ഒരിക്കലും നശിക്കില്ല."

34 “സൂക്ഷിച്ചിരിക്കുക, നിങ്ങളുടെ കാലം സാഹസികമായ ജീവിതത്തിനും മദ്യാസക്തിക്കും പുറമെ ലൌകികമായ സുഖങ്ങള്‍ക്കായി തുലച്ചുകളയരുത്. അങ്ങനെയായാല്‍ ശക്തിയായതു ചിന്തിക്കുവാന്‍ നിങ്ങള്‍ക്കാവില്ല. അപ്പോള്‍ ആദ്യം വരുന്പോള്‍ നിങ്ങള്‍ സന്നദ്ധരാകാതെ പിടിക്കപ്പെടും."

35 ഭൂമിയിലെ എല്ലാ മനുഷ്യര്‍ക്കും പെട്ടെന്നുള്ള കണി പോലെ അതു വരും."

36 വരാനിരിക്കുന്ന എല്ലാ അനിഷ്ടസംഭവങ്ങളും സുരക്ഷിതമായി തരണം ചെയ്യാന്‍ വേണ്ടുന്ന കരുത്തിനായി എപ്പോഴും പ്രാര്‍ത്ഥിക്കുകയും ജാഗ്രത പുലര്‍ത്തുകയും ചെയ്യുക. മനുഷ്യപുത്രനു മുന്പില്‍ നില്‍ക്കാന്‍ വേണ്ട ശക്തിക്കായി പ്രാര്‍ത്ഥിക്കുക.”"

37 പകല്‍ മുഴുവന്‍ യേശു ദൈവാലയത്തിലുള്ളവരെ പഠിപ്പിക്കുകയായിരുന്നു. രാത്രിയില്‍ അവന്‍ നഗരത്തിനു പുറത്തേക്കു പോയി. ഒലീവുമലയില്‍ തങ്ങി."

38 ഓരോ പ്രഭാതത്തിലും യേശുവിനെ ശ്രവിക്കാന്‍ എല്ലാവരും നേരത്തെ എഴുന്നേറ്റ് ദൈവാലയത്തിലെത്തി."

22

1 യെഹൂദരുടെ പെസഹ എന്നു പേരുള്ള പുളിപ്പില്ലാത്ത അപ്പത്തിന്‍റെ പെരുന്നാള്‍ ഏതാണ്ടടുത്തു."

2 മഹാപുരോഹിതന്മാരും ശാസ്ത്രിമാരും യേശുവിനെ കൊല്ലാനുള്ള വഴികള്‍ ആലോചിക്കുകയായിരുന്നു. പക്ഷേ അവര്‍ ജനങ്ങളെ ഭയന്നു."

3 യേശുവിന്‍റെ പന്ത്രണ്ടു ശിഷ്യന്മാരില്‍ യൂദാഈസ്ക്കാര്യോത്ത് എന്നൊരുവനുണ്ടായിരുന്നു. സാത്താന്‍ അവനില്‍ പ്രവേശിച്ച് അവനെക്കൊണ്ട് തെറ്റു ചെയ്യിച്ചു."

4 യൂദാ മഹാപുരോഹിതന്മാരെയും ദൈവാലയത്തിനു കാവല്‍ നിന്ന പടയാളികളെയും കണ്ട് യേശുവിനെ അവര്‍ക്ക് ഒറ്റിക്കൊടുക്കുന്നതിനെപ്പറ്റി സംസാരിച്ചു."

5 പുരോഹിതര്‍ ഇതില്‍ സന്തുഷ്ടരായി. യേശുവിനെ ഒറ്റിക്കൊടുക്കുന്നതിന് അവര്‍ യൂദായ്ക്ക് പണം വാഗ്ദാനം ചെയ്തു."

6 യൂദാ സമ്മതിച്ചു. അവന്‍ അതിനുള്ള തരം പാര്‍ത്തിരുന്നു. യേശുവിനു ചുറ്റും ജനക്കൂട്ടം ഇല്ലാത്ത സമയം യൂദാ നോക്കിയിരുന്നു. (മത്താ.26:17-25; മര്‍ക്കൊ. 14:12-21; യോഹ. 13:21-30)"

7 പുളിപ്പില്ലാത്ത അപ്പത്തിന്‍റെ ദിവസം എത്തി. അന്നാണ് യെഹൂദര്‍ പെസഹാക്കുഞ്ഞാടിനെ യാഗമര്‍പ്പിച്ചിരുന്നത്."

8 യേശു പത്രൊസിനോടും യോഹന്നാനോടും പറഞ്ഞു, “പോയി നമുക്കു കഴിക്കാന്‍ പെസഹാഭക്ഷണമൊരുക്കുക.”"

9 അവര്‍ യേശുവിനോടു ചോദിച്ചു, “എവിടെയാണ് ഞങ്ങള്‍ ഒരുക്കേണ്ടത്?” യേശു അവരോടു പറഞ്ഞു,"

10 “ശ്രദ്ധിക്കുക. യെരൂശലേംനഗരത്തിലേക്കു ചെല്ലുന്പോള്‍ ഒരു കുടം വെള്ളവുമായി നില്‍ക്കുന്ന ഒരാളെ നിങ്ങള്‍ കാണും. അവനെ പിന്തുടരുക. അവന്‍ ഒരു വീട്ടിലേക്കു കയറും. അവനോടൊപ്പം പോവുക."

11 വീട്ടുടമയോട്, ‘തനിക്കും തന്‍റെ ശിഷ്യന്മാര്‍ക്കും പെസഹാഭക്ഷണം ഭക്ഷിക്കാനുള്ള സ്ഥലം എവിടെ എന്നു കാണിച്ചു തരുവാന്‍ ഗുരു ആവശ്യപ്പെടുന്നു’ എന്നു പറയുക."

12 അയാള്‍ മുകളിലത്തെ നിലയില്‍ ഒരുക്കിയിട്ടുള്ള ഒരു വലിയ മുറി കാണിച്ചു തരും. അവിടെ ഭക്ഷണമൊരുക്കുക.”"

13 പത്രൊസും യോഹന്നാനും പുറപ്പെട്ടു. യേശു പറഞ്ഞതു പോലെയെല്ലാം നടന്നു. അവര്‍ പെസഹാ ഭക്ഷണം ഒരുക്കി."

14 പെസഹാഭക്ഷണം കഴിക്കാനുള്ള സമയമായി. യേശുവും അപ്പൊസ്തലന്മാരും മേശയ്ക്കു ചുറ്റും ഇരിക്കുകയായിരുന്നു."

15 യേശു അവരോടു പറഞ്ഞു, “മരിക്കുംമുന്പ് നിങ്ങളോടൊത്ത് ഈ പെസഹാഭക്ഷണം കഴിക്കണമെന്ന് ഞാന്‍ വളരെ ആഗ്രഹിച്ചിരുന്നു."

16 ദൈവരാജ്യത്തില്‍ ഇതു പൂര്‍ത്തിയാക്കും വരെ മറ്റൊരു പെസഹാഭക്ഷണം ഞാന്‍ കഴിക്കില്ല.”"

17 അനന്തരം യേശു ഒരു കോപ്പ വീഞ്ഞെടുത്തു. അവന്‍ അതിനു ദൈവത്തോടു നന്ദി പറഞ്ഞു. അപ്പോള്‍ അവന്‍ പറഞ്ഞു, “ഈ കോപ്പയെടുത്ത് ഇവിടെയുള്ള എല്ലാവരും ഇതില്‍നിന്നും പങ്കു പറ്റുക."

18 ദൈവരാജ്യം വരുംവരെ ഞാനിനി വീഞ്ഞു കുടിക്കില്ല.”"

19 പിന്നീട് യേശു അപ്പം എടുത്തു. അവന്‍ അപ്പത്തിന് ദൈവത്തോട് നന്ദി പറഞ്ഞ് അത് വീതിച്ചു. അവന്‍ അത് എല്ലാ അപ്പൊസ്തലന്മാര്‍ക്കും നല്‍കി. യേശു പറഞ്ഞു, “എന്‍റെ ശരീരമായ ഈ അപ്പം ഞാന്‍ നിങ്ങള്‍ക്കു തരുന്നു. എന്‍റെ ഓര്‍മ്മയ്ക്കായി നിങ്ങളിതു ചെയ്യുക.”"

20 അതുപോലെ തന്നെ, അത്താഴത്തിനുശേഷം യേശു വീഞ്ഞുകോപ്പ കയ്യിലെടുത്തു പറഞ്ഞു, “ഈ വീഞ്ഞ് ദൈവം അവന്‍റെ ആളുകളുമായി നടത്തിയ പുതിയനിയമത്തെ കാണിക്കുന്നു. അതെന്‍റെ രക്തത്തില്‍ (മരണം) തുടങ്ങുന്നു. ഞാനാ രക്തം നിങ്ങള്‍ക്കു വേണ്ടി ചീന്തുന്നു.”"

21 യേശു പറഞ്ഞു, “നിങ്ങളിലൊരുവന്‍ വൈകാതെ എനിക്കെതിരെ തിരിയും. അവന്‍റെ കൈ എന്‍റെ കൈയോടൊപ്പം ഈ മേശമേലുണ്ട്."

22 മനുഷ്യപുത്രന്‍ ദൈവത്തിന്‍റെ പദ്ധതിയനുസരിച്ച് വര്‍ത്തിക്കുന്നു. മനുഷ്യപുത്രനെ കൊല്ലാന്‍ കൊടുക്കുന്നവനു ദുരിതം.”"

23 അപ്പോള്‍ അപ്പൊസ്തലന്മാര്‍ പരസ്പരം ചോദിച്ചു, “നമ്മളിലാരാണ് യേശുവിനോടതു ചെയ്യുക?”"

24 പിന്നീട്, തങ്ങളിലാരാണ് വലിയവന്‍ എന്നതിനെച്ചൊല്ലി അപ്പൊസ്തലന്മാര്‍ തര്‍ക്കമായി."

25 എന്നാല്‍ യേശു അവരോടു പറഞ്ഞു, “ലോകത്തിലെ രാജാക്കന്മാര്‍ അവരുടെ പ്രജകളെ ഭരിക്കുന്നു. മനുഷ്യനുമേല്‍ അധികാരമുള്ളവര്‍ ‘ജനങ്ങളെക്കൊണ്ട്’ തങ്ങളെ വലിയ ജനസേവകര്‍ എന്നു വിളിപ്പിക്കുന്നു."

26 പക്ഷേ നിങ്ങള്‍ അങ്ങനെയാവരുത്. ഏറ്റവും വലിയവന്‍ ഏറ്റവും ചെറിയവനെപ്പോലെയാകണം. നായകന്‍ ദാസനെപ്പോലെയാകണം."

27 ആരാണു കൂടുതല്‍ പ്രധാനി, മേശയ്ക്കു മുന്പിലിരിക്കുന്നവനോ, വിളന്പുന്നവനോ? നിങ്ങള്‍ കരുതും മേശയ്ക്കു മുന്പിലിരിക്കുന്നവനാണു പ്രമുഖനെന്ന്. എന്നാല്‍, ഞാന്‍ നിങ്ങളുടെ ഇടയില്‍ ദാസനെപ്പോലെയാണ്."

28 “നിങ്ങള്‍ എന്നോടൊത്തു പല കഷ്ടപ്പാടുകളിലും ഉണ്ടായിരുന്നു."

29 എന്‍റെ പിതാവ് എനിക്കൊരു രാജ്യം തന്നിട്ടുണ്ട്. എന്നോടൊത്ത് ഭരിക്കാനുള്ള അധികാരം ഞാന്‍ നിങ്ങള്‍ക്കും നല്‍കും."

30 എന്‍റെ രാജ്യത്ത് നിങ്ങള്‍ എന്നോടൊത്ത് തിന്നുകയും കുടിക്കുകയും ചെയ്യും. സിംഹാസനത്തിലിരുന്ന് നിങ്ങള്‍ യിസ്രായേലിലെ പന്ത്രണ്ടു ഗോത്രക്കാരെയും വിധിക്കും."

31 “ഒരു കര്‍ഷകന്‍ ഗോതന്പ് പാറ്റിക്കൊടുക്കുന്പോലെ നിങ്ങളെ പരീക്ഷിക്കാന്‍ സാത്താന്‍ അനുവാദം വാങ്ങിക്കഴിഞ്ഞു. ശിമോന്‍, ശിമോന്‍ (പത്രൊസ്),"

32 നിന്‍റെ വിശ്വാസം ക്ഷയിക്കാതിരിക്കാന്‍ ഞാന്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ട്. നീ എന്നിലേക്കു മടങ്ങി വരുന്പോള്‍ നിന്‍റെ സഹോദരന്മാര്‍ ധീരന്മാരായിരിപ്പാന്‍ അവരെ സഹായിക്കുക.”"

33 പക്ഷേ പത്രൊസ് യേശുവിനോടു പറഞ്ഞു, “കര്‍ത്താവേ, അങ്ങയോടൊപ്പം തടവറയില്‍ വസിക്കാന്‍ ഞാന്‍ തയ്യാറാണ്. അങ്ങയോടൊപ്പം മരിക്കാന്‍ പോലും ഞാനൊരുക്കമാണ്.”"

34 എന്നാല്‍ യേശു പറഞ്ഞു, “പത്രൊസേ, നാളെ രാവിലെ കോഴി കൂകും മുന്പ് നീ മൂന്നു തവണ എന്നെ തള്ളിപ്പറയും.”"

35 പിന്നീട് യേശു അപ്പൊസ്തലന്മാരോടു പറഞ്ഞു, “ഞാന്‍ നിങ്ങളെ ജനങ്ങളോടു പ്രസംഗിക്കാനയച്ചു. പണമോ സഞ്ചിയോ ചെരുപ്പോ കൂടാതെയാണയച്ചത്. എങ്കിലും നിങ്ങള്‍ക്കെന്തിന്‍റെയെങ്കിലും കുറവുണ്ടായോ?” അപ്പൊസ്തലന്മാര്‍ പറഞ്ഞു, “ഇല്ല.”"

36 യേശു അവരോടു പറഞ്ഞു, “എന്നാല്‍ ഇപ്പോള്‍ പണമോ സഞ്ചിയോ ഉള്ളവന്‍ അതെടുക്കട്ടെ. നിങ്ങള്‍ക്കൊരു വാളില്ലെങ്കില്‍ വസ്ത്രം വിറ്റ് അതൊന്നു വാങ്ങട്ടെ."

37 തിരുവെഴുത്തു പറയുന്നു: ‘അവനൊരു കുറ്റവാളിയാണെന്ന് അവര്‍ പറഞ്ഞു.’ യെശയ്യാവ് 53:12 തിരുവെഴുത്ത് നടപ്പാക്കണം. എന്നെപ്പറ്റിയാണ് എഴുതിയിരിക്കുന്നത്. ഇപ്പോഴതു സംഭവിക്കുന്നു.”"

38 ശിഷ്യന്മാര്‍ പറഞ്ഞു, “നോക്കൂ, കര്‍ത്താവേ ഇതാ രണ്ടു വാളുകള്‍.” യേശു അവരോടു പറഞ്ഞു, “രണ്ടെണ്ണം മതിയാകും.”"

39 [This verse may not be a part of this translation]"

40 [This verse may not be a part of this translation]"

41 അനന്തരം യേശു അവരില്‍നിന്ന് അന്പതുവാരയോളം അകന്നു. അവന്‍ മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു,"

42 “പിതാവേ, നിനക്കു ഹിതമെങ്കില്‍ കഷ്ടതയുടെ ഈ പാനപാത്രം എന്നില്‍ നിന്നെടുക്കേണമേ. പക്ഷേ എന്‍റെ ഇഷ്ടമല്ല, നിന്‍റെ ഇഷ്ടം നടപ്പാക്കുക.”"

43 അപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ നിന്നൊരു ദൂതന്‍ പ്രത്യക്ഷപ്പെട്ടു. യേശുവിന് ശക്തി നല്‍കുവാന്‍ അയയ്ക്കപ്പെട്ടതാണ് ആ ദൂതന്‍."

44 പ്രാര്‍ത്ഥനാവേളയില്‍ അവന്‍ വേദനകൊണ്ടു പുളഞ്ഞു. അവന്‍റെ മുഖത്തുനിന്നും രക്തത്തുള്ളികള്‍ പോലെ വിയര്‍പ്പുകണങ്ങള്‍ വീണു."

45 പ്രാര്‍ത്ഥിച്ചു കഴിഞ്ഞ് അവന്‍ ശിഷ്യന്മാരുടെ അടുത്തേക്കു ചെന്നു. അവര്‍ ഉറങ്ങുകയായിരുന്നു. (അവരുടെ ദുഃഖം അവരെ ക്ഷീണിതരാക്കി.)"

46 യേശു അവരോടു പറഞ്ഞു, “എന്താണു നിങ്ങള്‍ ഉറങ്ങുന്നത്? എഴുന്നേറ്റ് പ്രലോഭനത്തിനെതിരെയുള്ള ശക്തിയ്ക്കായി പ്രാര്‍ത്ഥിക്കുക.”"

47 യേശു സംസാരിച്ചുകൊണ്ടിരിക്കവേ ഒരു സംഘം ആളുകളെത്തി. അപ്പൊസ്തലന്മാരില്‍ ഒരുവനായിരുന്നു അവരെ നയിച്ചിരുന്നത്. അവന്‍ യൂദയായിരുന്നു. അവന്‍ യേശുവിനെ ചുംബിക്കാന്‍ അടുത്തു."

48 പക്ഷേ യേശു അവനോടു പറഞ്ഞു, “യൂദയേ, നീ സൌഹൃദത്തിന്‍റെ ചുംബനം കൊണ്ട് മനുഷ്യപുത്രനെ ശത്രുക്കള്‍ക്ക് ഒറ്റിക്കൊടുക്കുകയാണോ?”"

49 യേശുവിന്‍റെ ശിഷ്യന്മാര്‍ സംഭവിക്കാന്‍ പോകുന്നതു കണ്ടുകൊണ്ട് ചുറ്റും നില്‍ക്കുന്നുണ്ടായിരുന്നു. ശിഷ്യന്മാര്‍ യേശുവിനോടു ചോദിച്ചു, “കര്‍ത്താവേ, ഞങ്ങളുടെ വാളുകള്‍ ഉപയോഗിക്കട്ടെ?”"

50 ഒരു ശിഷ്യന്‍ വാളുപയോഗിക്കുകയും ചെയ്തു. മഹാപുരോഹിതന്‍റെ ദാസന്‍റെ വലതു ചെവി അയാള്‍ അറുത്തു കളഞ്ഞു."

51 യേശു പറഞ്ഞു, “നിര്‍ത്ത്!” ഇതിനപ്പുറം വേണ്ട. യേശു ദാസന്‍റെ ചെവിയില്‍ സ്പര്‍ശിച്ച് അവനെ സുഖപ്പെടുത്തി."

52 യേശുവിനെ ബന്ധിക്കാന്‍ വന്ന സംഘത്തില്‍ മഹാപുരോഹിതന്മാരും ദേവാലയകാവല്‍ക്കാരും ജനത്തിന്‍റെ മൂപ്പന്മാരും ഉണ്ടായിരുന്നു. യേശു അവരോടു പറഞ്ഞു, “നിങ്ങളെന്തിനാണ് വാളും വടിയുമായി വന്നിരിക്കുന്നത്? ഞാനൊരു കുറ്റവാളിയെന്നു നിങ്ങള്‍ കരുതുന്നുണ്ടോ?"

53 ഞാനെന്നും ദൈവാലയത്തില്‍ നിങ്ങള്‍ക്കിടയിലുണ്ടായിരുന്നല്ലോ. പിന്നെന്താണവിടെവെച്ച് എന്നെ ബന്ധിക്കാന്‍ നിങ്ങള്‍ ശ്രമിക്കാഞ്ഞത്? പക്ഷേ ഇപ്പോള്‍ നിങ്ങളുടെ സമയമായി. അന്ധകാരത്തിന്‍റെ ആധിപത്യം.”"

54 അവര്‍ യേശുവിനെ ബന്ധിച്ച് ദൂരേക്കു കൊണ്ടുപോയി. അവനെ അവര്‍ മഹാപുരോഹിതന്‍റെ വീട്ടിലെത്തിച്ചു. പത്രൊസ് അവരെ പിന്തുടര്‍ന്നിരുന്നു. പക്ഷേ അവന്‍ യേശുവിന്‍റെ അടുത്തേക്കു ചെന്നില്ല."

55 പട്ടാളക്കാര്‍ മുറ്റത്ത് നടുക്കായി തീ കൂട്ടി കൂട്ടമായി അതു കാഞ്ഞുകൊണ്ടിരുന്നു. പത്രൊസും അവരോടൊപ്പമിരുന്നു."

56 പത്രൊസ് അവിടെയിരിക്കുന്നത് തീയുടെ വെളിച്ചത്തില്‍ ഒരു ദാസി കണ്ടു. അവള്‍ പത്രൊസിന്‍റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. എന്നിട്ടവള്‍ പറഞ്ഞു, “ഇയാള്‍ അവനോടൊപ്പമുള്ളവനാണ്.”"

57 എന്നാല്‍ പത്രൊസ് അതു നിഷേധിച്ചു, “സ്ത്രീയേ, എനിക്കവനെ അറിഞ്ഞുകൂടാ.”"

58 അല്പനേരം കൂടിക്കഴിഞ്ഞ് മറ്റൊരാള്‍ കൂടി പത്രൊസിനെ കണ്ടു. അയാള്‍ പറഞ്ഞു, “നീ അവരില്‍ ഒരുവനാണ്.” എന്നാല്‍ പത്രൊസ് പറഞ്ഞു, “മനുഷ്യാ, ഞാനവരില്‍ ഒരാളല്ല.”"

59 ഒരു മണിക്കൂറിനു ശേഷം വേറെയൊരാള്‍ പറഞ്ഞു, “സത്യത്തില്‍! ഇയാളും അവരില്‍ ഉണ്ടായിരുന്നു. അവന്‍ ഗലീലാക്കാരനാണ്.” അയാള്‍ തറപ്പിച്ചു പറഞ്ഞു."

60 എന്നാല്‍ പത്രൊസ് പറഞ്ഞു, “മനുഷ്യാ, എന്താണു നിങ്ങള്‍ പറയുന്നതെന്നെനിക്കു മനസ്സിലാവുന്നില്ല.” പെട്ടെന്ന്, പത്രൊസ് ഇതു പറഞ്ഞുകൊണ്ടിരിക്കവേ, കോഴി കൂകി."

61 കര്‍ത്താവ് തിരിഞ്ഞ് പത്രൊസിന്‍റെ കണ്ണുകളിലേക്ക് നോക്കി. അവന്‍ മുന്പു പറഞ്ഞത് പത്രൊസ് ഓര്‍മ്മിച്ചു: “രാവിലെ കോഴി കൂകുന്നതിനു മുന്പ് നീയെന്നെ മൂന്നുവട്ടം തള്ളിപ്പറയും.”"

62 പത്രൊസ് പുറത്തേക്കു പോയി മനംനൊന്തു കരഞ്ഞു."

63 [This verse may not be a part of this translation]"

64 [This verse may not be a part of this translation]"

65 അവര്‍ യേശുവിനെ ഒരുപാട് ദുഷിച്ചു പറഞ്ഞു."

66 അടുത്ത പ്രഭാതത്തില്‍ ജനത്തിന്‍റെ മൂപ്പന്മാരും മഹാപുരോഹിതന്മാരും ശാസ്ത്രിമാരും ഒരുമിച്ചുവന്നു. അവര്‍ യേശുവിനെ ഉന്നതന്യായാധിപസംഘത്തിലേക്കു കൊണ്ടുപോയി."

67 അവര്‍ പറഞ്ഞു, “നീ ക്രിസ്തുവാണെങ്കില്‍ ഞങ്ങളോടു പറയുക.” യേശു അവരോടു പറഞ്ഞു, “ഞാന്‍ ക്രിസ്തുവാണെന്ന് ഞാന്‍ നിങ്ങളോടു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കില്ല."

68 ഞാന്‍ ചോദിച്ചാല്‍ നിങ്ങള്‍ മറുപടി പറയുകയുമില്ല."

69 എന്നാല്‍ ഇപ്പോള്‍ മുതല്‍ മനുഷ്യപുത്രന്‍ ദൈവത്തിന്‍റെ സിംഹാസനത്തിന്‍റെ വലതുവശത്ത് ഇരിക്കും.”"

70 അവരെല്ലാവരും പറഞ്ഞു, “അപ്പോള്‍ നീ ദൈവപുത്രനാണോ?” യേശു അവരോടു പറഞ്ഞു, “അതെ, ഞാനാകുന്നു എന്ന് നിങ്ങള്‍ പറയുന്നത് ശരിയാണ്.”"

71 അവര്‍ പറഞ്ഞു, “ഇനി നമുക്കെന്തിനു മറ്റു സാക്ഷ്യം? അവന്‍ തന്നെ അതു പറയുന്നതു നമ്മള്‍ കേട്ടു.”"

23

1 അനന്തരം ആ സംഘം മുഴുവനും എഴുന്നേറ്റ് യേശുവിനെ പീലാത്തൊസിന്‍റെ അടുത്തേക്കു കൊണ്ടുപോയി."

2 അവര്‍ യേശുവിനെതിരെ കുറ്റാരോപണം നടത്താന്‍ തുടങ്ങി. അവര്‍ പീലാത്തൊസിനോടു പറഞ്ഞു, “നമ്മുടെ ജനങ്ങളെ വഴിതെറ്റിക്കുന്ന പ്രസംഗങ്ങള്‍ നടത്തുന്ന ഇവനെ ഞങ്ങള്‍ പിടിച്ചു കൊണ്ടുവന്നിരിക്കുന്നു. കൈസര്‍ക്കു കരം കൊടുക്കരുതെന്ന് ഇവന്‍ ആഹ്വാനം ചെയ്യുന്നു. താന്‍ ക്രിസ്തുവെന്ന രാജാവാണെന്നവന്‍ അവകാശപ്പെടുന്നു.”"

3 പീലാത്തൊസ് യേശുവിനോടു ചോദിച്ചു, “നീ യെഹൂദന്മാരുടെ രാജാവാണോ?” യേശു പറഞ്ഞു, “അതെ, അതു ശരിയാണ്.”"

4 പീലാത്തൊസ് മഹാപുരോഹിതന്മാരോടും ജനങ്ങളോടുമായി പറഞ്ഞു, “ഇവനില്‍ ഞാനൊരു കുറ്റവും കാണുന്നില്ല.”"

5 അവര്‍ വീണ്ടും വീണ്ടും പറഞ്ഞു, “പക്ഷേ യേശു ജനങ്ങളുടെ ഇടയില്‍ കുഴപ്പം കുത്തിപ്പൊക്കുന്നു. യെഹൂദ്യയിലെങ്ങും അവന്‍ പഠിപ്പിക്കുന്നു. ഗലീലയിലാരംഭിച്ച അവന്‍ ഇപ്പോള്‍ ഇവിടെയും എത്തിയിരിക്കുന്നു!”"

6 ഇതു കേട്ടപ്പോള്‍ പീലാത്തൊസ്, യേശു ഗലീലക്കാരനാണോ എന്നന്വേഷിച്ചു."

7 യേശു ഹെരോദാവിന്‍റെ അധികാര പരിധിയില്‍പെട്ടവനാണെന്ന് പീലാത്തൊസ് അറിഞ്ഞു. ആ സമയം ഹെരോദാവ് യെരൂശലേമില്‍ ഉണ്ടായിരുന്നതിനാല്‍ പീലാത്തൊസ് യേശുവിനെ അവന്‍റെ അടുത്തേക്കയച്ചു."

8 യേശുവിനെ കണ്ടപ്പോള്‍ ഹെരോദാവ് സന്തോഷിച്ചു. ഹെരോദാവ് യേശുവിനെപ്പറ്റി കേട്ടിരുന്നു. അതിനാല്‍ വളരെക്കാലമായി അവനെ കാണാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നു. ഒരത്ഭുതം കാണാന്‍ അദ്ദേഹത്തിനാഗ്രഹമുണ്ടായിരുന്നു. യേശു അതു ചെയ്യുമെന്നയാള്‍ പ്രതീക്ഷിച്ചു."

9 ഹെരോദാവ് യേശുവിനോടു ഒരുപാട് ചോദ്യങ്ങള്‍ ചോദിച്ചു. എന്നാല്‍ യേശു ഒരു മറുപടിയും പറഞ്ഞില്ല."

10 മഹാപുരോഹിതരും ശാസ്ത്രിമാരും അവിടെയുണ്ടായിരുന്നു. അവര്‍ യേശുവിനെതിരെ പലതും ആക്രോശിക്കുന്നുണ്ടായിരുന്നു."

11 ഹെരോദാവും ഭടന്മാരും യേശുവിനോടു അവജ്ഞയോടെ പെരുമാറി. അവനെ പരിഹസിച്ചു രാജാവിന്‍റേതു പോലുള്ള വസ്ത്രങ്ങളണിയിച്ച് കളിയാക്കി. ഹെരോദാവ് യേശുവിനെ പീലാത്തൊസിന്‍റെ അടുത്തേക്ക് മടക്കിയയച്ചു."

12 മുന്പ് പീലാത്തൊസും ഹെരോദാവും ശത്രുക്കളായിരുന്നു. എന്നാല്‍ ആ ദിവസം അവര്‍ സ്നേഹിതരായി."

13 പീലാത്തൊസ് മഹാപുരോഹിതരോടും യെഹൂദനേതാക്കളോടും ഒപ്പം എല്ലാ ജനങ്ങളെയും വിളിച്ചുകൂട്ടി."

14 പീലാത്തൊസ് അവരോടു പറഞ്ഞു, “നിങ്ങള്‍ ഈ മനുഷ്യനെ എന്‍റെയടുക്കല്‍ കൊണ്ടുവന്നു. അവന്‍ ജനങ്ങള്‍ക്കിടയില്‍ കുഴപ്പമുണ്ടാക്കുന്നു എന്നു നിങ്ങള്‍ പറയുന്നു. നിങ്ങളുടെയെല്ലാം മുന്പില്‍ വച്ച് ഞാന്‍ ഈ മനുഷ്യനെ വിചാരണ ചെയ്തു. എന്നിട്ടും അയാള്‍ ഒരു തെറ്റും ചെയ്തതായി കാണുന്നില്ല. നിങ്ങള്‍ പറയുന്ന ഒരു തെറ്റും അയാള്‍ ചെയ്തിട്ടില്ല."

15 ഹെരോദാവും ഇവനില്‍ കുറ്റമൊന്നും കണ്ടില്ല. അതിനാലവന്‍ യേശുവിനെ ഇങ്ങോട്ട് തിരിച്ചയച്ചു. നോക്കൂ, വധശിക്ഷ നല്‍കാന്‍ പറ്റിയ കുറ്റമൊന്നും അവന്‍ ചെയ്തിട്ടില്ല."

16 അതിനാല്‍ ഏതാനും പ്രഹരങ്ങള്‍ നല്‍കി ഞാനവനെ വിട്ടയയ്ക്കും.”"

17 [This verse may not be a part of this translation]"

18 പക്ഷേ ജനങ്ങള്‍ വിളിച്ചു കൂകി, “അവനെ കൊല്ലുക, ബറബ്ബാസിനെ ഞങ്ങള്‍ക്കായി വെറുതെ വിടുക.”"

19 (നഗരത്തില്‍ കലാപം നടത്തിയതിന് തടവറയില്‍ കഴിയുന്ന ബറബ്ബാസ് ഒരു കൊലയാളി കൂടെയാണ്.)"

20 യേശുവിനെ വെറുതെ വിടാന്‍ പീലാത്തൊസ് ആഗ്രഹിച്ചു. അതയാള്‍ വീണ്ടും അവരോടു പ്രഖ്യാപിച്ചു."

21 1പക്ഷേ ജനങ്ങള്‍ പിന്നെയും വിളിച്ചുകൂകി, “അവനെ കൊല്ലുക, അവനെ ക്രൂശിക്കുക!”"

22 മൂന്നാം തവണയും പീലാത്തൊസ് ജനങ്ങളോടു പറഞ്ഞു, “എന്തിന്? അവന്‍ എന്തു തെറ്റാണ് ചെയ്തത്? അവന്‍ തെറ്റുകാരനല്ല. അവനെ കൊല്ലുന്നതിന് ഞാന്‍ ഒരു കാരണവും കാണുന്നില്ല. അതുകൊണ്ട് അല്പം പ്രഹരിപ്പിച്ച് ഞാനവനെ വിട്ടയയ്ക്കും.”"

23 പക്ഷേ ജനങ്ങള്‍ പിന്നെയും വിളിച്ചുകൂകി. യേശുവിനെ ക്രൂശിച്ചുകൊല്ലണമെന്നവര്‍ ആവശ്യപ്പെട്ടു. അവരുടെ ആക്രോശം ശക്തമായി."

24 അവര്‍ ആവശ്യപ്പെടുംപ്രകാരം ചെയ്യാന്‍ പീലാത്തൊസ് തീരുമാനിച്ചു."

25 ബറബ്ബാസിനെ മോചിപ്പിക്കാനും അവര്‍ ആവശ്യപ്പെട്ടു. ബറബ്ബാസ് കലാപം നടത്തിയതിന് തടവറയിലായിരുന്നു. പീലാത്തൊസ് ബറബ്ബാസിനെ മോചിപ്പിച്ചു. പീലാത്തൊസ് യേശുവിനെ കൊല്ലാന്‍ ജനങ്ങള്‍ക്കു വിട്ടു കൊടുത്തു. അവര്‍ക്കു വേണ്ടതും അതായിരുന്നു."

26 ഭടന്മാര്‍ യേശുവിനെ കൊല്ലാന്‍ ദൂരെ കൊണ്ടുപോയി. ആ സമയം വയലില്‍നിന്നും ശിമോന്‍ എന്നൊരാള്‍ നഗരത്തിലേക്കു വരികയായിരുന്നു. കുറേനയില്‍ നിന്നാണയാള്‍ വന്നത്. യേശുവിന്‍റെ കുരിശും ചുമന്ന് അവനു പിന്നാലെ നടക്കാന്‍ ഭടന്മാര്‍ ശിമോനെ നിര്‍ബന്ധിച്ചു."

27 അനേകംപേര്‍ യേശുവിനെ അനുഗമിച്ചു. ചില സ്ത്രീകള്‍ സങ്കടംകൊണ്ട് കരയുന്നുണ്ടായിരുന്നു. അവര്‍ അവനുവേണ്ടി ദുഃഖത്തോടെ വിലപിച്ചു."

28 പക്ഷേ യേശു തിരിഞ്ഞ് അവരോടു പറഞ്ഞു, “യെരൂശലേംപുത്രിമാരേ, എന്നെച്ചൊല്ലി കരയരുത്. നിങ്ങള്‍ക്കു വേണ്ടിയും നിങ്ങളുടെ കുട്ടികള്‍ക്കുവേണ്ടിയും കരയൂ!"

29 ‘വന്ധ്യകള്‍ക്കും പരിപാലിക്കാന്‍ കുട്ടികളില്ലാത്തവര്‍ക്കും ഭാഗ്യം’ എന്ന് ആളുകള്‍ പറയുന്ന സമയം വരും."

30 അപ്പോള്‍ ആളുകള്‍ പര്‍വ്വതങ്ങളോട് ഞങ്ങളുടെമേല്‍ വന്നു പതിക്കുക എന്നു പറയും. ‘മലകളോട് ഞങ്ങളെ മൂടുക’ എന്നും പറയും."

31 ജീവിതം സുഗമമായ ഇപ്പോള്‍ ഇങ്ങനെ പറയുന്പോള്‍ കഷ്ടകാലത്ത് അവരെന്തു പറയും?”"

32 യേശുവിനോടൊപ്പം രണ്ടു കുറ്റവാളികളെക്കൂടി കൊല്ലാന്‍ കൊണ്ടുപോയിരുന്നു."

33 “തലയോടിടം” എന്നു പേരുള്ള ഒരു സ്ഥലത്തേക്കാണവരെ കൊണ്ടുപോയത്. അവിടെവെച്ച് ഭടന്മാര്‍ യേശുവിനെ കുരിശില്‍ ചേര്‍ത്ത് ആണിയടിച്ചു. അവര്‍ കുറ്റവാളികളെ യേശുവിന്‍റെ ഇരുവശങ്ങളിലും ക്രൂശിച്ചു. ഒരാള്‍ വലതുവശത്തും മറ്റെയാള്‍ ഇടതുവശത്തും."

34 യേശു പറഞ്ഞു, “പിതാവേ, എന്നെ വധിക്കുന്ന ഇവരോടു ക്ഷമിക്കേണമേ. എന്തെന്നാല്‍ ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നില്ല.” യേശുവിന്‍റെ വസ്ത്രങ്ങള്‍ വീതം വയ്ക്കാന്‍ അവര്‍ നറുക്കിട്ടു."

35 ജനങ്ങള്‍ അതു നോക്കിനിന്നു. യെഹൂദപ്രമാണികള്‍ യേശുവിനെ പരിഹസിച്ചു, “അവന്‍ ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട ക്രിസ്തുവാണെങ്കില്‍ സ്വയം രക്ഷപെടട്ടെ. അവന്‍ മറ്റുള്ളവരെ രക്ഷിച്ചു. ഇപ്പോള്‍ അവന്‍ അവനെത്തന്നെ രക്ഷിക്കട്ടെ?”"

36 ഭടന്മാര്‍ പോലും അവനെ പരിഹസിച്ചു ചിരിച്ചു. അവര്‍ അടുത്തുവന്ന് യേശുവിനു പുളിക്കുന്ന വീഞ്ഞു കൊടുത്തു."

37 ഭടന്മാര്‍ പറഞ്ഞു, “നീ യെഹൂദരാജാവെങ്കില്‍ സ്വയം രക്ഷിക്ക്.”"

38 (“ഇത് യെഹൂദരുടെ രാജാവാണ്” എന്ന് കുരിശിനു മുകളില്‍ എഴുതിയിട്ടുണ്ടായിരുന്നു.)"

39 അവനോടൊപ്പം ക്രൂശിക്കപ്പെട്ട കുറ്റവാളികളില്‍ ഒരുവന്‍ യേശുവിനെ നിന്ദിച്ചുപറഞ്ഞു, “നീ ക്രിസ്തുവല്ലേ? എങ്കില്‍ സ്വയം രക്ഷിക്ക്. എന്നിട്ട് ഞങ്ങളെയും രക്ഷിക്ക്!”"

40 എന്നാല്‍ മറ്റേ കുറ്റവാളി അയാളെ ശകാരിച്ചു. അവന്‍ പറഞ്ഞു, “നീ ദൈവത്തെ ഭയക്കണം. നമ്മളെല്ലാം ഉടന്‍ മരിക്കും."

41 ഞാനും നീയും കുറ്റവാളികളാണ്. നമ്മള്‍ തെറ്റു ചെയ്തവരായതിനാല്‍ കൊല്ലപ്പെടണം. എന്നാല്‍ ഈ മനുഷ്യന്‍ (യേശു) ഒരു തെറ്റും ചെയ്തിട്ടില്ല.”"

42 എന്നിട്ട് അയാള്‍ യേശുവിനോടു പറഞ്ഞു, “യേശുവേ, നിന്‍റെ രാജ്യവാഴ്ച തുടങ്ങുന്പോള്‍ എന്നെയും ഓര്‍ക്കുക.”"

43 യേശു അവനോടു പറഞ്ഞു, “ഇന്ന് നീ എന്നോടൊത്ത് പരദീസയിലായിരിക്കും! എന്നു ഞാന്‍ നിന്നോടു സത്യം പറയുന്നു.”"

44 നേരം ഉച്ചയായെങ്കിലും ഉച്ച തിരിഞ്ഞ് മൂന്നു മണിവരെ ആ പ്രദേശമാകെ ഇരുള്‍ വ്യാപിച്ചിരുന്നു."

45 സൂര്യനെ കാണാന്‍ സാധിച്ചതേയില്ല. ദൈവാലയത്തിലെ തിരശ്ശീല നടുവേ രണ്ടായി കീറി."

46 യേശു ഉച്ചത്തില്‍ നിലവിളിച്ചു. “പിതാവേ, എന്‍റെ ആത്മാവിനെ ഞാന്‍ നിനക്കര്‍പ്പിക്കുന്നു.” ഇത്രയും പറഞ്ഞ് യേശു അന്ത്യശ്വാസം വലിച്ചു."

47 ശതാധിപന്‍ ഇതെല്ലാം കാണുന്നുണ്ടായിരുന്നു. അയാള്‍ ദൈവത്തെ സ്തുതിച്ചു പറഞ്ഞു, “ഈ മനുഷ്യന്‍ നല്ലവനാണെന്ന് എനിക്കറിയാമായിരുന്നു.”"

48 ഇതെല്ലാം കാണാന്‍ അനേകംപേര്‍ നഗരത്തില്‍ നിന്നും വന്നു. ഈ രംഗം കണ്ടവര്‍ ദുഃഖിച്ചു മടങ്ങി."

49 യേശുവിന്‍റെ അടുത്ത എല്ലാ സുഹൃത്തുക്കളും യേശുവിനെ ഗലീലയില്‍ നിന്നും പിന്‍തുടര്‍ന്ന ഏതാനും സ്ത്രീകളും അവിടെ ഉണ്ടായിരുന്നു. അവര്‍ കുരിശില്‍നിന്ന് വളരെ അകന്ന് എല്ലാം കണ്ടു നിന്നു."

50 [This verse may not be a part of this translation]"

51 [This verse may not be a part of this translation]"

52 യോസേഫ് പീലാത്തൊസിനെ സമീപിച്ച് യേശുവിന്‍റെ മൃതശരീരം ചോദിച്ചു. പീലാത്തൊസ് അതിനനുവദിച്ചു."

53 യോസേഫ് യേശുവിന്‍റെ മൃതശരീരം കുരിശില്‍ നിന്നിറക്കി തുണിയില്‍ പൊതിഞ്ഞു. എന്നിട്ടത് ഒരു പാറയില്‍ കുഴിച്ചുണ്ടാക്കിയ കല്ലറയില്‍ അടക്കം ചെയ്തു. ആ ശവക്കല്ലറ മുന്‍പാരും ഉപയോഗിച്ചിരുന്നില്ല."

54 അത് ഒരുക്ക ദിവസമായിരുന്നു. സൂര്യനസ്തമിക്കുന്പോള്‍ ശബ്ബത്ത് ആരംഭിക്കും."

55 യേശുവിനോടൊപ്പം ഗലീലയില്‍നിന്നു വന്ന സ്ത്രീകള്‍ യോസേഫിനെ പിന്‍തുടര്‍ന്നു. അവര്‍ കല്ലറയും അതില്‍ യേശുവിന്‍റെ ശരീരം വച്ച സ്ഥലവും കണ്ടു."

56 അനന്തരം യേശുവിന്‍റെ ശരീരത്തില്‍ പൂശാന്‍ സുഗന്ധദ്രവ്യങ്ങളും ലേപനങ്ങളും ഒരുക്കാനവര്‍ പോയി. മോശെയുടെ കല്പന അനുസരിച്ച് ശബ്ബത്തു ദിവസം അവര്‍ വിശ്രമിച്ചു."

24

1 ആഴ്ചയിലെ ആദ്യത്തെ ദിവസം അതിരാവിലെ ആ സ്ത്രീകള്‍ യേശുവിനെ അടക്കം ചെയ്ത കല്ലറയിലേക്കു വന്നു. സുഗന്ധലേപനങ്ങള്‍ അവര്‍ തയ്യാറാക്കി കൊണ്ടുവന്നിരുന്നു."

2 കല്ലറയുടെ വാതില്‍ ഒരു വലിയ കല്ലുകൊണ്ട് അടച്ചിരുന്നു. എന്നാല്‍ ആ കല്ല് കല്ലറയില്‍ നിന്ന് ഉരുട്ടി മാറ്റിയിരിക്കുന്നതായി അവര്‍ കണ്ടു."

3 അവര്‍ അകത്തേക്കു കടന്നു. കര്‍ത്താവായ യേശുവിന്‍റെ ശരീരം അവിടെ കണ്ടില്ല."

4 ആ സ്ത്രീകള്‍ക്കതു മനസ്സിലായില്ല. അവര്‍ വിസ്മയിച്ചു നില്‍ക്കവേ തിളങ്ങുന്ന വസ്ത്രങ്ങളുടുത്ത രണ്ടു പുരുഷന്മാര്‍ അവിടെ വന്നു."

5 സ്ത്രീകള്‍ ഭയന്നു തലകുനിച്ചു. ആ രണ്ട് പുരുഷന്മാര്‍ അവരോടു പറഞ്ഞു, “നിങ്ങളെന്തിന് ജീവിച്ചിരിക്കുന്ന ഒരാളെ ഇവിടെ തിരയുന്നു? ഇത് മരിച്ചവരുടെ സ്ഥലമാണ്."

6 യേശു ഇവിടെ ഇല്ല. അവന്‍ ഉയിര്‍ത്തെഴുന്നേറ്റു. അവന്‍ ഗലീലയില്‍ വച്ച് പറഞ്ഞത് നിങ്ങള്‍ ഓര്‍ക്കുന്നില്ലേ?"

7 മനുഷ്യപുത്രന്‍ ദുഷ്ടന്മാരുടെ കൈയില്‍ ഏല്പിക്കപ്പെടുമെന്നും അവര്‍ അവനെ ഒരു കുരിശില്‍ കൊല്ലുമെന്നും അവന്‍ മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്നും യേശു പറഞ്ഞിരുന്നു.”"

8 അപ്പോള്‍ ആ സ്ത്രീകള്‍ യേശുവിന്‍റെ വാക്കുകള്‍ ഓര്‍ത്തു."

9 അവര്‍ ശവക്കല്ലറ വിട്ട് പതിനൊന്ന് അപ്പൊസ്തലന്മാരുടെയും മറ്റ് ശിഷ്യന്മാരുടെയും അടുത്തേക്കു പോയി. കല്ലറയില്‍ സംഭവിച്ചതെല്ലാം അവരോടു പറഞ്ഞു."

10 ആ സ്ത്രീകളില്‍ മഗ്ദലമറിയ, യോഹന്നാ, യാക്കോബിന്‍റെ അമ്മയായ മറിയ എന്നിവരും മറ്റു ചില സ്ത്രീകളും ഉണ്ടായിരുന്നു. അവര്‍ അപ്പൊസ്തലന്മാരോട് എല്ലാം പറഞ്ഞു."

11 പക്ഷേ അവര്‍ ആ സ്ത്രീകളുടെ വാക്കുകള്‍ വിശ്വസിച്ചില്ല. കാരണം അവരുടെ വാക്കുകള്‍ അപ്പൊസ്തലന്മാര്‍ക്ക് അസംബന്ധമായി തോന്നി."

12 എന്നാലിത് സത്യമാണോ എന്നറിയുവാന്‍ പത്രൊസ് കല്ലറയിലേക്ക് ഓടി. അവന്‍ കല്ലറയ്ക്കകത്ത് എത്തി നോക്കിയെങ്കിലും യേശുവിന്‍റെ ദേഹം പൊതിഞ്ഞിരുന്ന വസ്ത്രമൊഴികെ മറ്റൊന്നും കണ്ടില്ല. യേശു പോയി കഴിഞ്ഞു. ഇതെല്ലാമോര്‍ത്ത് അത്ഭുതപ്പെട്ട് പത്രൊസ് ഒറ്റയ്ക്ക് അകലേക്കു പോയി."

13 അതേ ദിവസം തന്നെ യേശുവിന്‍റെ രണ്ടു ശിഷ്യന്മാര്‍ എമ്മവുസ് എന്ന ഗ്രാമത്തിലേക്കു പോകുകയായിരുന്നു. യെരൂശലേമില്‍നിന്നും ഏഴു നാഴിക അകലെയാണ് ആ ഗ്രാമം."

14 ഉണ്ടായ കാര്യങ്ങളെപ്പറ്റി അവര്‍ അന്യോന്യം സംസാരിക്കുകയായിരുന്നു."

15 ഇക്കാര്യങ്ങള്‍ അവര്‍ ചര്‍ച്ച ചെയ്യവേ, യേശു അവരുടെ ഒപ്പമെത്തി നടന്നു."

16 (എന്നാല്‍ രണ്ടുപേര്‍ക്കും അവനെ തിരിച്ചറിയാന്‍ കഴിയാത്ത വിധം മറയ്ക്കപ്പെട്ടിരുന്നു.)"

17 അപ്പോള്‍ യേശു പറഞ്ഞു, “എന്തു കാര്യങ്ങളാണ് നിങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്?” ഇരുവരും ദുഃഖഭാവത്തോടെ നിന്നു."

18 ക്ലെയൊപ്പാവ് എന്നു പേരായ ഒരുവന്‍ മറുപടി പറഞ്ഞു, “ഈ ദിവസങ്ങളില്‍ യെരൂശലേമില്‍ നടന്ന കാര്യങ്ങളറിയാത്ത ഏക വ്യക്തി നീ ആയിരിക്കണം.”"

19 യേശു അവരോടു ചോദിച്ചു, “എന്തിനെപ്പറ്റിയാണു നിങ്ങള്‍ പറയുന്നത്?” അവര്‍ അവനോടു പറഞ്ഞു, “നസറെത്തിലെ യേശുവിനെപ്പറ്റിയാണ്. ദൈവത്തിന്‍റെയും എല്ലാ ആളുകളുടെയും കണ്ണിലെ പ്രവാചകന്‍. എല്ലാ മനുഷ്യര്‍ക്കും അവനൊരു മഹാനായ പ്രവാചകനായിരുന്നു. അവന്‍റെ വാക്കിലും പ്രവൃത്തിയിലും ശക്തിയുണ്ടായിരുന്നു."

20 എന്നാല്‍ ഞങ്ങളുടെ നേതാക്കളും മഹാപുരോഹിതരും അവനെ വധശിക്ഷയ്ക്കു വിധിച്ചു. അവര്‍ അവനെ ക്രൂശിച്ചു."

21 യിസ്രായേലിനെ സ്വതന്ത്രമാക്കുന്നത് അവനാണെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. മാത്രവുമല്ല, അവന്‍ മരിച്ചിട്ട് ഇന്ന് മൂന്നാം ദിവസമാണ്."

22 എന്നാല്‍ ഇന്ന് ഞങ്ങളുടെ ചില സ്ത്രീകള്‍ അത്യത്ഭുതകരമായ ചില കാര്യങ്ങള്‍ പറഞ്ഞു. ഇന്ന് അതിരാവിലെ ആ സ്ത്രീകള്‍ യേശുവിനെ അടക്കിയിരുന്ന കല്ലറയില്‍ ചെന്നു."

23 എന്നാല്‍ അവന്‍റെ ശരീരം അവരവിടെ കണ്ടില്ല. അവര്‍ മടങ്ങിവന്നു. തങ്ങള്‍ക്ക് രണ്ട് ദൂതന്മാരുടെ ദര്‍ശനമുണ്ടായെന്നു പറഞ്ഞു. യേശു ജീവിച്ചിരിക്കുന്നു എന്ന് ദൂതന്മാര്‍ അവരോടു പറഞ്ഞുവത്രേ!"

24 അതിനാല്‍ ഞങ്ങളില്‍ ചിലര്‍ കല്ലറയില്‍ പോയി നോക്കി. എല്ലാം ആ സ്ത്രീകള്‍ പറഞ്ഞതുപോലെ തന്നെയായിരുന്നു. ഞങ്ങളിലാരും അവരും യേശുവിനെ കണ്ടില്ല.”"

25 അപ്പോള്‍ യേശു രണ്ടുപേരോടും പറഞ്ഞു, “നിങ്ങള്‍ വിഡ്ഢികളും പതുക്കെ മാത്രം സത്യം അറിയുന്നവരുമാണ്. പ്രവാചകര്‍ പറഞ്ഞതു മുഴുവന്‍ നിങ്ങള്‍ വിശ്വസിക്കണമായിരുന്നു."

26 ക്രിസ്തു ഇതെല്ലാം സഹിച്ച് തന്‍റെ മഹത്വത്തില്‍ പ്രവേശിക്കുമെന്ന് പ്രവാചകര്‍ പറഞ്ഞിരുന്നു.”"

27 തിരുവെഴുത്തുകളില്‍ അവനെക്കുറിച്ച് എഴുതുയിട്ടുളളതു മുഴുവന്‍ യേശു അവര്‍ക്കു വിശദീകരിച്ചു കൊടുത്തു. മോശെയില്‍നിന്നു തുടങ്ങി എല്ലാ പ്രവാചകരും ഉള്‍ക്കൊള്ളുന്ന എല്ലാ തിരുവെഴുത്തുകളും അവന്‍ വിശദീകരിച്ചു കൊടുത്തു."

28 അവര്‍ എമ്മവൂസിനടുത്തെത്തി. യേശു യാത്ര തുടരുന്നതായി ഭാവിച്ചു."

29 എന്നാലവര്‍ അവനില്‍ സമ്മര്‍ദ്ദം ചെലുത്തി. അവര്‍ യാചിച്ചു, “ഞങ്ങളോടൊപ്പം തങ്ങൂ. ഇപ്പോള്‍ത്തന്നെ നേരം വൈകിയിരിക്കുന്നു. പകല്‍ മിക്കവാറും കഴിഞ്ഞു.” അവന്‍ അവരോടൊപ്പം പാര്‍ക്കാന്‍ ചെന്നു."

30 യേശു അവരോടൊപ്പം ഭക്ഷണത്തിനിരുന്നു. അവന്‍ ഏതാനും അപ്പമെടുത്ത് ദൈവത്തിനു നന്ദി പറഞ്ഞു, അവനതു വീതിച്ച് അവര്‍ക്കു നല്‍കി."

31 ആ സമയം യേശുവിനെ തിരിച്ചറിയാന്‍ അവരെ അനുവദിച്ചു. അവനാരാണെന്നവര്‍ അറിഞ്ഞപ്പോള്‍ യേശു അപ്രത്യക്ഷനായി."

32 ഇരുവരും പരസ്പരം പറഞ്ഞു, “യേശു വഴിയില്‍ വച്ച് നമ്മോടു സംസാരിച്ചപ്പോള്‍ നമ്മുടെ ഹൃദയത്തില്‍ തീ എരിയുന്നതുപോലെ തോന്നി. തിരുവെഴുത്തുകളുടെ അര്‍ത്ഥം അവന്‍ വിശദീകരിച്ചപ്പോഴും മനസ്സ് ജ്വലിച്ചിരുന്നു.”"

33 ഇരുവരും എഴുന്നേറ്റ് ഉടന്‍ യെരൂശലേമിലേക്കു പോയി. അവിടെ യേശുവിന്‍റെ ശിഷ്യന്മാര്‍ പതിനൊന്നുപേരും ഒരുമിച്ച് കൂടിയിരിക്കുന്നതവര്‍ കണ്ടു. പതിനൊന്ന് അപ്പൊസ്തലന്മാരും മറ്റുള്ളവരും"

34 പറഞ്ഞു, “കര്‍ത്താവ് യഥാര്‍ത്ഥത്തില്‍ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു. അവന്‍ ശിമോന് പ്രത്യക്ഷപ്പെട്ടു.”"

35 വഴിയില്‍ വെച്ചുണ്ടായതെല്ലാം അവരിരുവരും വിശദീകരിച്ചു. അപ്പം വീതിച്ചപ്പോള്‍ തങ്ങള്‍ യേശുവിനെ തിരിച്ചറിഞ്ഞത് എങ്ങനെയെന്നും അവര്‍ പറഞ്ഞു. യേശു ശിഷ്യന്മാര്‍ക്കു പ്രത്യക്ഷപ്പെടുന്നു (മത്താ. 28:16-20; മര്‍ക്കൊ. 16:14-18; യോഹ. 20:19-23; അ. പ്രവ. 1:6-8)"

36 ഇരുവരും ഇക്കാര്യങ്ങള്‍ പറയവേ, യേശു അവര്‍ക്കിടയില്‍ പ്രത്യക്ഷപ്പെട്ടു. അവരോടു പറഞ്ഞു, “നിങ്ങള്‍ക്കു സമാധാനം”"

37 ഒരു പ്രേതത്തെ കാണുന്നതു പോലെ അവര്‍ ഞെട്ടുകയും ഭയചകിതരാവുകയും ചെയ്തു."

38 എന്നാല്‍ യേശു പറഞ്ഞു, “നിങ്ങളെന്തിന് അസ്വസ്ഥരാകുന്നു? നിങ്ങള്‍ കാണുന്നതിനെ സംശയിക്കുന്നത് എന്തുകൊണ്ട്?"

39 എന്‍റെ കൈകളിലേക്കും പാദങ്ങളിലേക്കും നോക്കൂ. ഇതു ശരിക്കും ഞാനാണ്! എന്നെ തൊട്ടു നോക്കൂ. എനിക്കു ജീവിക്കുന്ന ഒരു ശരീരമുണ്ടെന്ന് നിങ്ങള്‍ക്കു കാണാം; ഒരു പ്രേതത്തിനും അങ്ങനെയൊന്നും ഉണ്ടാകയില്ല.”"

40 ഇതു പറഞ്ഞതിനു ശേഷം, യേശു തന്‍റെ കൈകളിലും പാദങ്ങളിലുമുള്ള ദ്വാരങ്ങള്‍ അവരെ കാണിച്ചു."

41 അവര്‍ അത്ഭുതപ്പെടുകയും യേശു ജീവിച്ചിരിക്കുന്നതില്‍ ആഹ്ലാദിക്കുകയും ചെയ്തു. തങ്ങള്‍ കാണുന്നതൊന്നും അവര്‍ക്കു വിശ്വസിക്കാനായില്ല. യേശു ചോദിച്ചു, “നിങ്ങളുടെ പക്കല്‍ എന്തെങ്കിലും ഭക്ഷണമുണ്ടോ?”"

42 അവര്‍ പാകം ചെയ്ത ഒരു കഷണം മീന്‍ അവനു കൊടുത്തു."

43 ശിഷ്യന്മാര്‍ നോക്കിനില്‍ക്കേ യേശു മീന്‍ തിന്നു."

44 യേശു അവരോടു പറഞ്ഞു, “ഞാന്‍ നിങ്ങളോടൊപ്പം ഉണ്ടായിരുന്നപ്പോള്‍ എന്നെക്കുറിച്ച് മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചകരുടെ പുസ്തകത്തിലും സങ്കീര്‍ത്തനങ്ങളിലും എഴുതിയിട്ടുള്ള എല്ലാ കാര്യങ്ങളും സംഭവിക്കുമെന്ന് ഞാന്‍ പറഞ്ഞിരുന്നു.”"

45 അനന്തരം യേശു എല്ലാ തിരുവെഴുത്തുകളും ശിഷ്യന്മാര്‍ക്കു വിശദീകരിച്ചു കൊടുത്തു. തന്നെപ്പറ്റി എഴുതിയിരിക്കുന്നത് മനസ്സിലാക്കാന്‍ അവനവരെ സഹായിച്ചു."

46 യേശു അവരോടു പറഞ്ഞു, “ക്രിസ്തു കൊല്ലപ്പെടുകയും മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യുമെന്ന് എഴുതപ്പെട്ടിട്ടുണ്ട്."

47 [This verse may not be a part of this translation]"

48 [This verse may not be a part of this translation]"

49 ശ്രദ്ധിക്കൂ, എന്‍റെ പിതാവ് നിങ്ങള്‍ക്ക് ചില വാഗ്ദാനങ്ങള്‍ തന്നിട്ടുണ്ട്. ഞാനത് നിങ്ങള്‍ക്കയയ്ക്കും. എന്നാല്‍ നിങ്ങള്‍ക്ക് സ്വര്‍ഗ്ഗത്തില്‍നിന്നും ശക്തി ലഭിക്കും വരെ നിങ്ങള്‍ യെരൂശലേമില്‍ താമസിക്കുക.”"

50 യേശു തന്‍റെ ശിഷ്യന്മാരെ യെരൂശലേമില്‍നിന്നും ബെഥാന്യ വരെ നയിച്ചു. അവന്‍ കൈകളുയര്‍ത്തി തന്‍റെ ശിഷ്യന്മാരെ അനുഗ്രഹിച്ചു."

51 യേശു അവരെ അനുഗ്രഹിക്കവേ അവന്‍ അവരില്‍ നിന്ന് വേര്‍പെടുത്തപ്പെട്ട് സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെട്ടു."

52 ശിഷ്യന്മാര്‍ അവനെ അവിടെ നമസ്കരിച്ചിട്ട് വര്‍ദ്ധിച്ച ആഹ്ലാദത്തോടെ യെരൂശലേമിലേക്ക് മടങ്ങിപ്പോയി."

53 തങ്ങളുടെ മുഴുവന്‍ സമയവും ദൈവത്തെ വാഴ്ത്തിക്കൊണ്ട് അവര്‍ ദൈവാലയത്തില്‍ താമസിച്ചു."