1 ദൈവപുത്രനായ യേശുക്രിസ്തുവിനെപ്പറ്റിയുള്ള സുവിശേഷം ആരംഭിക്കുന്നത്, സംഭവിക്കുന്നതിനെപ്പറ്റി"
2 യെശയ്യാപ്രവാചകന്‍ പറഞ്ഞതോടെയാണ്. യെശയ്യാവ് എഴുതി: “ശ്രദ്ധിക്കൂ, ഞാന്‍ എന്‍റെ ദൂതനെ നിനക്കു മുന്‍പായി അയയ്ക്കും. അവന്‍ നിനക്കു വഴിയൊരുക്കും.” മലാഖി 3:1"
3 “മരുഭൂമിയില്‍ നിന്നൊരാള്‍ വിളിച്ചു പറയുന്നു, ‘കര്‍ത്താവിനായി വഴിയൊരുക്കുവിന്‍ അവന്‍റെ മാര്‍ഗ്ഗങ്ങള്‍ നേരെയാക്കുവിന്‍” യെശയ്യാവ് 40:3"
4 അതിനാല്‍ സ്നാപകയോഹന്നാന്‍ വന്ന് ആളുകളെ മരുഭൂമിയില്‍ സ്നാനപ്പെടുത്തി. തങ്ങള്‍ മാനസാന്തരപ്പെട്ടു എന്നു കാണിക്കാന്‍ സ്നാനപ്പെടുകയാണ് വേണ്ടതെന്ന് യോഹന്നാന്‍ അവരോടു പറഞ്ഞു. അപ്പോഴവരുടെ പാപങ്ങള്‍ പൊറുക്കപ്പെടും."
5 യെഹൂദ്യയിലെയും യെരൂശലേമിലെയും എല്ലാ ജനങ്ങളും യോഹന്നാന്‍റെ അടുക്കലേക്കു പ്രവഹിച്ചു. അവര്‍ തങ്ങള്‍ ചെയ്ത പാപങ്ങളേറ്റു പറഞ്ഞു. യോഹന്നാന്‍ അവരെ യോര്‍ദ്ദാന്‍നദിയില്‍ സ്നാനപ്പെടുത്തി."
6 ഒട്ടകരോമം കൊണ്ടുണ്ടാക്കിയ വസ്ത്രങ്ങള്‍ യോഹന്നാന്‍ ധരിച്ചിരുന്നു. തുകല്‍കൊണ്ടുള്ള ഒരു അരപ്പട്ടയും അദ്ദേഹം ധരിച്ചിരുന്നു. അവന്‍ വെട്ടുക്കിളികളെ തിന്നുകയും കാട്ടുതേന്‍ കുടിയ്ക്കുകയും ചെയ്തിരുന്നു."
7 യോഹന്നാന്‍ ഇങ്ങനെയാണവരോടു പ്രസംഗിച്ചത്, “എനിക്കു പിന്നാലെ എന്നെക്കാള്‍ ശ്രേഷ്ഠനായവന്‍ വരുന്നു. അവന്‍റെ ചെരുപ്പിന്‍റെ വള്ളി അഴിക്കാന്‍പോലും ഞാന്‍ യോഗ്യനല്ല."
8 ഞാന്‍ നിങ്ങളെ ജലംകൊണ്ടു ജ്ഞാനസ്നാനം ചെയ്തു. വരുവാനിരിക്കുന്നവന്‍ നിങ്ങളെ പരിശുദ്ധാത്മാവില്‍ സ്നാനപ്പെടുത്തും.”"
9 ആ സമയം യേശു ഗലീലയിലെ നസറെത്തില്‍നിന്നും യോഹന്നാന്‍റെ അടുത്തെത്തി. യോഹന്നാന്‍ യേശുവിനെ യോര്‍ദ്ദാന്‍നദിയില്‍ സ്നാനപ്പെടുത്തി."
10 യേശു വെള്ളത്തില്‍നിന്നും പൊങ്ങിവരുന്പോള്‍ അവന്‍ തുറന്ന ആകാശം കണ്ടു. പരിശുദ്ധാത്മാവ് ഒരു പ്രാവിന്‍റെ രൂപത്തില്‍ യേശുവിന്‍റെ അടുത്തെത്തി."
11 സ്വര്‍ഗ്ഗത്തില്‍നിന്നൊരു ശബ്ദം പറഞ്ഞു, “നീയെന്‍റെ പുത്രനാണ്, ഞാന്‍ നിന്നെ സ്നേഹിക്കുന്നു. ഞാന്‍ നിന്നില്‍ സന്തുഷ്ടനാണ്.”"
12 അനന്തരം പരിശുദ്ധാത്മാവ് യേശുവിനെ ഒറ്റയ്ക്ക് മരുഭൂമിയിലേക്കു കൊണ്ടുപോയി."
13 നാല്പതുദിവസം അവനവിടെ വന്യമൃഗങ്ങളോടൊത്തു വസിച്ചു. അവന്‍ മരുഭൂമി യിലായിരിക്കവേ, സാത്താന്‍ അവനെ പ്രലോഭിപ്പിച്ചു. ദൂതന്മാര്‍ വന്ന് യേശുവിനെ ശുശ്രൂഷിച്ചു പോന്നു."
14 അതിനുശേഷം, യോഹന്നാന്‍ തുറങ്കിലടയ്ക്കപ്പെട്ടു. യേശു ഗലീലയിലേക്കു പോയി. ദൈവത്തിന്‍റെ സുവിശേഷം പ്രസംഗിച്ചു."
15 യേശു പറഞ്ഞു, “ഇതാ അനുയോജ്യമായ സമയമായി. ദൈവരാജ്യം എത്തിയിരിക്കുന്നു. നിങ്ങള്‍ മാനസാന്തരപ്പെട്ട് സുവിശേഷത്തില്‍ വിശ്വസിക്കുക.”"
16 യേശു ഗലീലതടാകത്തിനടുത്തു കൂടി പോകുകയായിരുന്നു. അവന്‍ ശിമോനെയും സഹോദരന്‍ അന്ത്രെയാസിനെയും കണ്ടു. മീന്‍പിടുത്തക്കാരായിരുന്ന അവര്‍ വലയെറിയുകയായിരുന്നു."
17 യേശു അവരോടു പറഞ്ഞു, “വരൂ, എന്നെ പിന്തുടരൂ, ഞാന്‍ നിങ്ങളെ തികച്ചും വ്യത്യസ്തമായ മീന്‍പിടുത്തക്കാരാക്കാം. നിങ്ങള്‍ മീനല്ല മനുഷ്യരെയാണ് ഒത്തുകൂട്ടേണ്ടത്.”"
18 അതിനാല്‍ ശിമോനും അന്ത്രെയാസും വലകളുപേക്ഷിച്ച് യേശുവിനെ പിന്തുടര്‍ന്നു."
19 യേശു തടാകത്തീരത്തു കൂടിത്തന്നെ നടന്നു. അവന്‍ രണ്ടു സഹോദരന്മാരെക്കൂടി കണ്ടു. സെബെദിയുടെ പുത്രന്മാരായ യാക്കോബും യോഹന്നാനും. അവര്‍ തങ്ങളുടെ വള്ളത്തില്‍ മീന്‍ പിടിക്കാന്‍ വല ഒരുക്കുകയായിരുന്നു."
20 അവരുടെ അപ്പന്‍ സെബെദിയും മറ്റു ജോലിക്കാരും വഞ്ചിയിലുണ്ടായിരുന്നു. യേശു സഹോദരന്മാരെ കണ്ടപ്പോള്‍ അവരോട് തന്നെ പിന്തുടരാന്‍ പറഞ്ഞു, അവര്‍ തങ്ങളുടെ അപ്പനെ വിട്ട് യേശുവിനെ പിന്തുടര്‍ന്നു."
21 യേശുവും ശിഷ്യന്മാരും കഫര്‍ന്നഹൂമിലേക്കു പോയി. ശബ്ബത്തുദിവസം യേശു യെഹൂദപ്പള്ളിയിലെത്തി ജനങ്ങളെ ഉപദേശിച്ചു."
22 യേശുവിന്‍റെ ഉപദേശം അവരെ അത്ഭു തപരതന്ത്രരാക്കി. യേശു ഉപദേശിച്ചത് അവരുടെ ശാസ്ത്രിമാരെപ്പോലെയായിരുന്നില്ല. അധികാരത്തോടെയാണവന്‍ ഉപദേശിച്ചത്."
23 അവന്‍ യെഹൂദപ്പള്ളിയിലിരിക്കെ, അശുദ്ധാത്മാവ് ബാധിച്ച ഒരാളവിടെയുണ്ടായിരുന്നു. അയാള്‍ അലറി,"
24 “നസറത്തിലെ യേശുവേ! നിനക്കു ഞങ്ങളെക്കൊണ്ടെന്താണു വേണ്ടത്? നീ ഞങ്ങളെ നശിപ്പിക്കാനാണോ വന്നത്. നീ ആരാണെന്ന് എനിക്കറിയാം, ദൈവത്തിന്‍റെ പരിശുദ്ധന്‍.”"
25 യേശു അവനെ ശകാരിച്ചു, “മിണ്ടാതിരിക്ക്, അയാളില്‍ നിന്ന് പുറത്തു വരൂ.”"
26 അയാളെ വിറപ്പിച്ചുകൊണ്ട് വലിയ ശബ്ദത്തോടെ അശുദ്ധാത്മാവ് പുറത്തു പോയി."
27 ജനങ്ങള്‍ അത്ഭുതപ്പെട്ടു. അവര്‍ പരസ്പരം ചോദിച്ചു, “എന്താണിവിടെ സംഭവിയ്ക്കുന്നത്? ഇയാള്‍ പുതിയതു ചിലതു ഉപദേശിക്കുന്നു. അതും അധികാരത്തോടെ! അവന്‍ അശുദ്ധാത്മാക്കളോട് ആജ്ഞാപിക്കുകവരെ ചെയ്യുന്നു. അശുദ്ധാത്മാക്കളാകട്ടെ അവനെ അനുസരിക്കുകയും ചെയ്യുന്നു.”"
28 അങ്ങനെ യേശുവിനെപ്പറ്റിയുള്ള വാര്‍ത്തകള്‍ ഗലീലയിലെങ്ങും പരന്നു."
29 യേശുവും ശിഷ്യന്മാരും യെഹൂദപ്പള്ളി വിട്ടു. അവരെല്ലാവരും യാക്കോബിനോടും യോഹന്നാനോടുമൊപ്പം ശിമോന്‍റെയും അന്ത്രയാസിന്‍റെയും വീട്ടിലേക്കു പോയി."
30 ശിമോന്‍റെ അമ്മായിയമ്മയ്ക്കു സുഖമില്ലായിരുന്നു. അവള്‍ പനിപിടിച്ചു കിടപ്പിലായിരുന്നു. അവിടെയുണ്ടായി രുന്നവര്‍ യേശുവിനോട് അവളെപ്പറ്റി പറഞ്ഞു."
31 യേശു അവളുടെ കിടയ്ക്കക്കരുകിലേക്ക് ചെന്ന് അവളുടെ കൈപിടിച്ച് അവളെ എഴുന്നേല്‍ക്കാന്‍ സഹായിച്ചു. പനി വിട്ടുപോയി, അവള്‍ സുഖപ്പെട്ടു. അപ്പോഴവള്‍ അവരെ ശുശ്രൂഷിക്കാന്‍ തുടങ്ങി."
32 അന്നു രാത്രി സൂര്യാസ്തമയത്തിനു ശേഷം വളരെയധികം രോഗികളെ ആളുകള്‍ യേശുവിനടുത്തെത്തിച്ചു. ഭൂതം ബാധിച്ചവരും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു."
33 നഗരത്തിലെ എല്ലാവരും തന്നെ ആ ഭവനത്തിനു മുന്നില്‍ തടിച്ചുകൂടി."
34 യേശു പലവിധ രോഗങ്ങളുള്ള വളരെ പേരെ സുഖപ്പെടുത്തി. അനേകം ഭൂതങ്ങളെയും ഒഴിപ്പിച്ചു. എന്നാലവന്‍ ഭൂതങ്ങളെ സംസാരിക്കാന്‍ അനുവദിച്ചില്ല. എന്തെന്നാല്‍ അവനാരാണെന്ന് ഭൂതങ്ങള്‍ക്കറിയാമായിരുന്നു."
35 പിറ്റേന്ന് രാവിലെ യേശു വളരെ നേരത്തെ എഴുന്നേറ്റു. ഇരുട്ടു മാറുംമുന്പു തന്നെ അവന്‍ വീടുവിട്ടിറങ്ങി. ഏകാന്തമായൊരു സ്ഥലത്തേക്കവന്‍ പ്രാര്‍ത്ഥനയ്ക്കായി പോയി."
36 പിന്നീട്, ശിമോനും സുഹൃത്തുക്കളും യേശുവിനെ തിരഞ്ഞെത്തി."
37 അവര്‍ യേശുവിനെ കണ്ടു പറഞ്ഞു, “എല്ലാവരും നിന്നെ അന്വേഷിക്കുന്നു.”"
38 യേശു മറുപടി പറഞ്ഞു, “നമ്മള്‍ക്കു മറ്റൊരിടത്തേക്കു പോകാം. ഈ പ്രദേശത്തിലെ മറ്റു പട്ടണങ്ങളിലേക്കു നമുക്കു പോകണം. അവിടങ്ങളില്‍ എനിക്കു പ്രസംഗിക്കണം. അതിനാണു ഞാന്‍ വന്നത്.”"
39 അതിനാല്‍ യേശു ഗലീലയിലാകമാനം സഞ്ചരിച്ചു. അവന്‍ യെഹൂദപ്പള്ളികളില്‍ പ്രസംഗിച്ചു. ഭൂതങ്ങളെ ഒഴിപ്പിച്ചു."
40 കുഷ്ഠം ബാധിച്ച ഒരാള്‍ യേശുവിന്‍റെ പാദത്തില്‍ നമസ്കരിച്ച് അവനോടു യാചിച്ചു, “നീ ആഗ്രഹിക്കുന്നുവെങ്കില്‍ എന്‍റെ രോഗം മാറ്റാനുള്ള ശക്തി നിനക്കുണ്ട്.”"
41 യേശുവിന് അയാളോട് ദയ തോന്നി. അവന്‍ അയാളെ സ്പര്‍ശിച്ചുകൊണ്ട് പറഞ്ഞു, “ഞാന്‍ നിന്നെ സുഖപ്പെടുത്താനാഗ്രഹിക്കുന്നു. സുഖപ്പെടൂ!”"
42 തത്സമയം രോഗം വിട്ടുമാറി. അയാള്‍ സുഖപ്പെടുകയും ചെയ്തു."
43 അയാളോടു പൊയ്ക്കൊള്ളുവാന്‍ യേശു പറഞ്ഞു, പക്ഷേ യേശു അയാള്‍ക്കു ശക്തമായ താക്കീതു നല്‍കി. യേശു പറഞ്ഞു,"
44 “ഞാന്‍ നിനക്കു ചെയ്തു തന്നത് മറ്റാരോടും പറയരുത്. പക്ഷേ പോയി നിന്‍റെ രോഗം മാറിയത് പുരോഹിതന്മാരെ കാണിക്കൂ. നീ സുഖപ്പെട്ടതിനാല്‍ ദൈവത്തിനു വഴിപാടും കഴിക്കുക. മോശെയുടെ കല്പനപ്രകാരമുള്ള വഴിപാട്, അത് ജനങ്ങള്‍ക്ക് സാക്ഷ്യമാവട്ടെ.”"
45 അയാള്‍ അവിടം വിട്ടുപോയി. യേശു തന്നെ സുഖപ്പെടുത്തിയ കാര്യം കണ്ട എല്ലാവരോടും പറഞ്ഞു. അങ്ങനെ യേശുവിനെപ്പറ്റിയുള്ള വാര്‍ത്ത എങ്ങും പരന്നു. അതിനാല്‍ യേശുവിന് ആളുകള്‍ കാണ്‍കെ ഒരു ഗ്രാമത്തിലും പ്രവേശിക്കാനാവില്ല എന്ന നില വന്നു. ആള്‍ത്താമസമില്ലാത്ത പല സ്ഥലങ്ങളിലും അവന്‍ താമസിച്ചു. പക്ഷേ ജനങ്ങള്‍ എല്ലാ ഗ്രാമങ്ങളില്‍നിന്നും യേശുവിന്‍റെ അടുത്തേക്കെത്തി."
1 ഏതാനും ദിവസങ്ങള്‍ക്കു ശേഷം യേശു കഫര്‍ന്നഹൂമില്‍ മടങ്ങിയെത്തി. യേശു തിരിച്ചെത്തിയ വാര്‍ത്ത പരന്നു."
2 അനേകംപേര്‍ യേശുവിന്‍റെ പ്രസംഗം കേള്‍ക്കാന്‍ തടിച്ചുകൂടി. വീടു നിറഞ്ഞു. നില്‍ക്കാന്‍ പോലും ഇടമില്ലാതെയായി. വീടിനു പുറത്തും ഇതുതന്നെ സ്ഥിതി. യേശു അവരെ ഉപദേശിക്കുകയായിരുന്നു."
3 ചിലര്‍ ഒരു തളര്‍വാതരോഗിയെ യേശുവിനടുത്തേക്കു കൊണ്ടുവന്നു. നാലുപേര്‍ ചേര്‍ന്നാണയാളെ ചുമന്നുകൊണ്ടുവന്നത്."
4 വീട്ടില്‍ നിറച്ചാളായിരുന്നതിനാല്‍ അവര്‍ക്കയാളെ യേശുവിന്‍റെ അടുത്തെത്തിക്കാനായില്ല. അതിനാലവര്‍ വീടിന്‍റെ മേല്‍ക്കൂരയില്‍ യേശു ഇരിക്കുന്നതിനു മുകളിലായി ഒരു ദ്വാരമുണ്ടാക്കി. അതിലൂടെ രോഗിയെ കിടത്തിയ കട്ടില്‍ താഴോട്ടിറക്കി."
5 അവര്‍ക്കു വളരെ വിശ്വാസമുള്ളതായി യേശു അറിഞ്ഞു. അതിനാലവന്‍ പക്ഷപാതരോഗിയോടു പറഞ്ഞു, “യുവാവേ, നിന്‍റെ പാപങ്ങള്‍ പൊറുക്കപ്പെട്ടിരിക്കുന്നു.”"
6 ഏതാനും ശാസ്ത്രിമാര്‍ അവിടെയുണ്ടായിരുന്നു യേശുവിന്‍റെ പ്രവൃത്തി കണ്ട് അവര്‍ സ്വയം പറഞ്ഞു,"
7 “എന്തിനാണ് ഈ മനുഷ്യന്‍ ഇങ്ങനെയൊക്കെ പറയുന്നത്? അവന്‍ ദൈവത്തിനു നിരക്കാത്ത കാര്യങ്ങള്‍ പറയുന്നു. ദൈവത്തിനു മാത്രമേ പാപങ്ങള്‍ പൊറുക്കാനാവൂ.”"
8 ശാസ്ത്രിമാര്‍ തന്നെപ്പറ്റി ഇങ്ങനെയൊക്കെ കരുതുന്നുണ്ടാവുമെന്ന് യേശുവിനറിയാമായിരുന്നു. അതിനാലവന്‍ അവരോടു പറഞ്ഞു, “നിങ്ങളെന്താണിങ്ങനെ കരുതുന്നത്?"
9 ഈ തളര്‍വാതരോഗിയോട്, ‘നിന്‍റെ പാപങ്ങള്‍ പൊറുക്കപ്പെട്ടിരിക്കുന്നു’ എന്നോ, ‘എഴുന്നേറ്റു കട്ടിലുമായി നടന്നു പോകൂ’ എന്നോ, ഏതാണു പറയാന്‍ കൂടുതലെളുപ്പം?"
10 പക്ഷേ ഭൂമിയില്‍ പാപങ്ങള്‍ പൊറുക്കാന്‍ മനുഷ്യപുത്രന് അധികാരമുണ്ടെന്ന് ഞാന്‍ തെളിയിക്കാം.” അതിനാല്‍ യേശു അയാളോടു പറഞ്ഞു,"
11 “ഞാന്‍ നിന്നോടു പറയുന്നു. എഴുന്നേറ്റു നിന്ന്, നിന്‍റെ കട്ടിലുമെടുത്ത് വീട്ടില്‍ പോകുക.”"
12 തളര്‍വാതക്കാരന്‍ എഴുന്നേറ്റുനിന്നു. അയാള്‍ കട്ടിലുമെടുത്ത് മുറിക്ക് പുറത്തേക്കു നടന്നു. എല്ലാവര്‍ക്കും അതു കാണാമായിരുന്നു. ജനങ്ങള്‍ അത്ഭുതപ്പെട്ട് ദൈവത്തെ പുകഴ്ത്തി. അവര്‍ പറഞ്ഞു, “ഞങ്ങള്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും അത്ഭുതകരമായ ദൃശ്യം.”"
13 യേശു വീണ്ടും കടല്‍ക്കരയിലേക്കു പോയി. അനേകംപേര്‍ അവനെ പിന്തുടര്‍ന്നു. യേശു അവരെ ഉപദേശിച്ചു."
14 യേശു കടല്‍ക്കരയിലൂടെ നടക്കവേ അല്‍ഫായിയുടെ മകനും ചുങ്കപ്പിരിവുകാരനുമായ ലേവിയെ കണ്ടു. ലേവി നികുതിപിരിവു കാര്യാലയത്തില്‍ ഇരിക്കുകയായിരുന്നു. യേശു അവനോടു പറഞ്ഞു, “എന്നെ പിന്തുടരുക.” അപ്പോള്‍ ലേവി എഴുന്നേറ്റ് യേശുവിനെ അനുഗമിച്ചു."
15 അന്ന് വൈകിട്ട് യേശു ലേവിയുടെ വീട്ടില്‍നിന്ന് ആഹാരം കഴിച്ചു. അവിടെ അനേകം നികുതി പിരിവുകാരും മറ്റു ചില ദുഷിച്ച മനുഷ്യരും യേശുവിനോടും ശിഷ്യന്മാരോടുമൊപ്പം ആഹാരം കഴിക്കുന്നുണ്ടായിരുന്നു. അവരിലധികം പേരും യേശുവിനെ അനുഗമിച്ചിരുന്നവരായിരുന്നു."
16 ശാസ്ത്രിമാര്‍ യേശു പാപികളോടും കരം പിരിവു കാരോടും ഒപ്പം ആഹാരം കഴിക്കുന്നതു കണ്ടു. അവര്‍ യേശുവിന്‍റെ ശിഷ്യന്മാരോടു ചോദിച്ചു, “എന്താണവന്‍ പാപികളോടും ചുങ്കം പിരിക്കുന്നവരോടും ഒത്ത് ആഹാരം കഴിക്കുന്നത്?”"
17 ഇതു കേട്ട യേശു അവരോടു പറഞ്ഞു, “ആരോഗ്യമുള്ളവര്‍ക്ക് വൈദ്യനെ ആവശ്യമില്ല. രോഗികള്‍ക്കാണു വൈദ്യനെ വേണ്ടത്. ഞാന്‍ നല്ലവരെ വിളിക്കാനല്ല വന്നത്. പാപികളെ വിളിക്കാനാണ്.”"
18 യോഹന്നാന്‍റെ ശിഷ്യന്മാരും പരീശന്മാരും ഉപവസിക്കുകയായിരുന്നു. ചിലര്‍ യേശുവിനോടു ചോദിച്ചു, “യോഹന്നാന്‍റെയും പരീശരുടെയും ശിഷ്യന്മാര്‍ ഉപവസിക്കുന്നു. നിന്‍റെ ശിഷ്യന്മാരെന്തേ ഉപവസിക്കുന്നില്ല?”"
19 യേശു മറുപടി പറഞ്ഞു, “വിവാഹവേളയില്‍ മണവാളന്‍ കൂടെയുള്ളപ്പോള്‍ അവന്‍റെ സുഹൃത്തുക്കള്‍ക്കു ദുഃഖമില്ല. അവനുള്ളപ്പോള്‍ അവര്‍ക്ക് ഉപവസിക്കുവാന്‍ കഴിയുകയില്ല."
20 പക്ഷേ മണവാളന്‍ അവരെ വേര്‍പിരിയുന്ന ഘട്ടം വരും. അപ്പോള്‍ സുഹൃത്തുക്കള്‍ ദുഃഖിതരാകും. അപ്പോഴവര്‍ ഉപവസിക്കും."
21 പഴകിയ വസ്ത്രത്തിലെ ദ്വാരം തയ്ച്ച് അടയ്ക്കുന്ന ഒരുവന്‍ ഒരിക്കലും പുതിയ തുണിക്കഷണത്തിന്‍റെ തുണ്ട് ഉപയോഗിക്കുന്നില്ല. അഥവാ അവനങ്ങനെ ചെയ്താല്‍ കൂട്ടിത്തയ്ച്ചത് ചുരുങ്ങി പഴയ വസ്ത്രത്തില്‍നിന്നു വിടും. അതോടെ ദ്വാരത്തിന്‍റെ ഗതി കഷ്ടമാകും."
22 ആരും പുതിയവീഞ്ഞ് പഴയ തോല്‍സഞ്ചിയിലെടുക്കാറില്ല. എന്തുകൊണ്ട്? പുതിയവീഞ്ഞ് സഞ്ചിയെ കീറും, വീഞ്ഞും സഞ്ചിയും നഷ്ടമാകും. ആളുകളെപ്പോഴും പുതിയവീഞ്ഞ് പുതിയ സഞ്ചിയില്‍ തന്നെ ഒഴിക്കുന്നു.”"
23 ഒരു ശബ്ബത്തു ദിവസം യേശു ധാന്യവയലുകളിലൂടെ നടക്കുകയായിരുന്നു. അവന്‍റെ ശിഷ്യന്മാരും അവനോടൊപ്പം നടക്കുകയായിരുന്നു. ശിഷ്യന്മാര്‍ തിന്നുന്നതിനു കുറച്ചു ധാന്യമെടുത്തു."
24 അതുകണ്ട പരീശന്മാര്‍ യേശുവിനോടു പറഞ്ഞു, “നിന്‍റെ ശിഷ്യന്മാര്‍ എന്താണിങ്ങനെയൊക്കെ ചെയ്യുന്നത്? ശബ്ബത്തു ദിവസം അതു ചെയ്തത് യെഹൂദനിയമത്തിനെതിരാണ്.”"
25 യേശു മറുപടി പറഞ്ഞു, “വിശന്നു വലഞ്ഞപ്പോള്‍ ദാവീദും അവന്‍റെ ആള്‍ക്കാരും എന്താണു ചെയ്തതെന്ന് നിങ്ങള്‍ ഒരിക്കലും വായിച്ചിട്ടില്ലേ?"
26 അബ്യാഥാര്‍ മഹാപുരോഹിതനായിരുന്ന കാലത്തായിരുന്നു അത്. ദാവീദ് ദൈവാലയത്തില്‍ കടന്നു ചെന്ന് ദൈവത്തിനു വഴിപാടു നല്‍കിയ അപ്പം എടുത്തു തിന്നു. എന്നാല്‍ പുരോഹിതര്‍ക്കു മാത്രമേ ആ അപ്പം തിന്നാവൂ എന്ന് മോശെയുടെ ന്യായപ്രമാണത്തില്‍ പറയുന്നുമുണ്ട്. ദാവീദാകട്ടെ തന്‍റെ ആളുകള്‍ക്കു കൂടി ആ അപ്പം നല്‍കി.”"
27 അനന്തരം യേശു പരീശന്മാരോടു പറഞ്ഞു, “ശബ്ബത്തു ദിവസം ജനങ്ങളുടെ നന്മയ്ക്കായാണ്. എന്നാല്‍ ജനങ്ങള്‍ ശബ്ബത്തിനാല്‍ നിയന്ത്രിക്കപ്പെടേണ്ടതില്ല."
28 അതിനാല്‍ മനുഷ്യപുത്രന്‍ ശബ്ബത്തിന്‍റെയും കര്‍ത്താവാണ്.”"
1 മറ്റൊരിക്കല്‍ യേശു യെഹൂദപ്പള്ളിയിലേക്കു കയറി. അവിടെ ഒരു കൈ തളര്‍ന്ന ഒരാളുണ്ടായിരുന്നു."
2 ചില യെഹൂദര്‍ യേശു തെറ്റെന്തെങ്കിലും പ്രവര്‍ത്തിച്ചാല്‍ അവനെ കുറ്റപ്പെടുത്താനായി കാത്തിരുന്നു. അതിനാലവര്‍ അവനെ സൂഷ്മമായി നിരീക്ഷിച്ചു. ശബ്ബത്തു ദിവസം യേശു അയാളെ സുഖപ്പെടുത്തുമോ എന്നവര്‍ക്ക് അറിയണമായിരുന്നു."
3 കൈ തളര്‍ന്നവനോടു യേശു പറഞ്ഞു, “എഴുന്നേറ്റു നില്‍ക്കുക. എല്ലാവരും നിന്നെ കാണട്ടെ.”"
4 യേശു അവരോടു ചോദിച്ചു, “ശബ്ബത്തു ദിവസം നന്മ ചെയ്യുന്നതോ, ദോഷം ചെയ്യുന്നതോ ഏതാണു ശരി? ഒരു ജീവന്‍ രക്ഷിക്കുന്നതോ, നശിപ്പിക്കുന്നതോ ശരി?” അതിനു മറുപടിയായി അവരൊന്നും തന്നെ യേശുവിനോടു പറഞ്ഞില്ല."
5 യേശു എല്ലാവരിലേക്കുമായി നോട്ടമയച്ചു. അവന്‍ രോഷാകുലനായിരുന്നു. അവരുടെ ഹൃദയകാഠിന്യത്തില്‍ അവന്‍ ഏറെ ദുഃഖിതനായിരുന്നു. അവന്‍ തളര്‍വാതരോഗിയോടു പറഞ്ഞു, “നിന്‍റെ കൈ നീട്ടൂ.” അയാള്‍ കൈ നീട്ടി; അതോടെ അയാള്‍ സുഖപ്പെട്ടു."
6 അനന്തരം പരീശന്മാര്‍ അവിടം വിട്ടുപോയി. യേശുവിനെതിരെ ഹെരോദ്യരുമായി കൂടിയാലോചിച്ചു അവനെ എങ്ങനെ വധിക്കണമെന്ന പദ്ധതിക്കു തുടക്കമിട്ടു."
7 യേശു കടല്‍ക്കരയിലേക്കു പോയി. അനവധി ഗലീലക്കാര്‍ അവനെ പിന്തുടര്‍ന്നു."
8 യെഹൂദ്യ, യെരൂശലേം, ഏദോം, യോര്‍ദ്ദാന്‍ നദീതടപ്രദേശം, സോരിന്‍റെയും സീദോന്‍റെയും ചുറ്റുവട്ടത്തുള്ള പ്രാന്തപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍നിന്നും അനേകര്‍ വന്നു. യേശുവിന്‍റെ പ്രവര്‍ത്തികളെപ്പറ്റി കേട്ടിട്ടാണവര്‍ വന്നത്."
9 യേശു ഒരുപാട് ആള്‍ക്കാരെ കണ്ടു. അതിനാലവന്‍ തന്‍റെ ശിഷ്യന്മാരോട് തനിയ്ക്കായൊരു വഞ്ചി ഒരുക്കുവാന്‍ ആവശ്യപ്പെട്ടു. ആള്‍ക്കൂട്ടത്തില്‍പ്പെട്ടു ഞെരിയുന്നത് ഒഴിവാക്കാനാണവന്‍ വഞ്ചിയാവശ്യപ്പെട്ടത്."
10 യേശു ഒട്ടനേകം പേരെ സുഖപ്പെടുത്തി. അതിനാല്‍ എല്ലാ രോഗികളും അവനെ സ്പര്‍ശിക്കാനായി തിടുക്കം കൂട്ടി."
11 ചിലരെ അശുദ്ധാത്മാക്കള്‍ ബാധിച്ചിരുന്നു. അശുദ്ധാത്മാക്കള്‍ യേശുവിനെ കണ്ടപ്പോള്‍ അവന് മുന്പില്‍ കുനിഞ്ഞ്, “നീ ദൈവപുത്രന്‍” എന്നു വിളിച്ചു പറഞ്ഞു."
12 എന്നാല്‍ താനാരാണെന്നു വിളിച്ചു പറയരുതെന്ന് യേശു അശുദ്ധാത്മാക്കള്‍ക്കു കര്‍ശന നിര്‍ദ്ദേശം നല്‍കി."
13 അനന്തരം യേശു മലമുകളിലേക്കു പോയി. ചിലരെ അവന്‍ അടുത്തു വിളിച്ചു. അവനാവശ്യമുള്ള ചിലരായിരുന്നു അവര്‍. അവര്‍ യേശുവിന്‍റെ അടുത്തെത്തി,"
14 യേശു പന്ത്രണ്ടുപേരെ തിരഞ്ഞെടുത്ത് അവരെ അപ്പൊസ്തലന്മാരെന്നു വിളിച്ചു. യേശു അവരോട് തന്നോടൊപ്പം ഉണ്ടായിരിക്കാനും മറ്റിടങ്ങളില്‍ പ്രസംഗിക്കാനും ആവശ്യപ്പെട്ടു."
15 ഭൂതങ്ങളെ ഒഴിപ്പിക്കാനുള്ള അധികാരം യേശു അവര്‍ക്കു നല്‍കി."
16 യേശു തിരഞ്ഞെടുത്ത പന്ത്രണ്ടുപേര്‍ ഇവരായിരുന്നു. ശിമോന്‍ (യേശു അവനെ പത്രൊസ് എന്നു വിളിച്ചു),"
17 യാക്കോബ്, യോഹന്നാന്‍ എന്നീ സെബെദിയുടെ പുത്രന്മാര്‍ (യേശു അവരെ “ഇടിമക്കള്‍” എന്നര്‍ത്ഥമുള്ള “ബൊവനേര്‍ഗ്ഗെസ്” എന്നു വിളിച്ചു.)"
18 അന്ത്രെയാസ്, ഫീലിപ്പൊസ്, ബര്‍ത്തൊലോമായി, മത്തായി, തോമാസ്, അല്‍ഫായിയുടെ പുത്രന്‍ യാക്കോബ്, തദ്ദായി, എരിവുകാരനായ ശിമോന്‍"
19 യൂദാഈസ്കാര്യോത്ത്. യൂദായാണ് യേശുവിനെ ശത്രുക്കള്‍ക്ക് വിശ്വാസവഞ്ചനയിലൂടെ ഒറ്റിക്കൊടുത്തത്."
20 അനന്തരം യേശു വീട്ടിലേക്കു പോയി. പക്ഷേ വീണ്ടും അനേകംപേര്‍ അവിടെ തടിച്ചുകൂടി. ഒട്ടേറെപ്പേരുണ്ടായിരുന്നതിനാല്‍ യേശുവിനും ശിഷ്യന്മാര്‍ക്കും ഭക്ഷണം കഴിക്കാന്‍പോലും കഴിഞ്ഞില്ല."
21 യേശുവിന്‍റെ വീട്ടുകാര്‍ ഇതെല്ലാമറിഞ്ഞു. അവര്‍ക്കവനെ പിടിച്ചുകൊണ്ടുപോകണം. എന്തെന്നാല്‍ അവര്‍ പറയുന്നു, അവന് സമനില തെറ്റിയെന്ന്."
22 യെരൂശലേമില്‍നിന്നും വന്ന ശാസ്ത്രിമാര്‍ പറഞ്ഞു, “ബെയെത്സെബൂല്‍ എന്ന പിശാച് ഇവനെ ബാധിച്ചിരിക്കുന്നു. മനുഷ്യരില്‍നിന്നും ഭൂതങ്ങളെ ഒഴിപ്പിക്കാന്‍ അവന്‍ ബെയെത്സെബൂലിന്‍റെ ശക്തി ഉപയോഗിക്കുന്നു.”"
23 യേശു ജനങ്ങളെ സാരോപദേശങ്ങളിലൂടെ പഠിപ്പിച്ചു തുടങ്ങി. അവന്‍ പറഞ്ഞു, “സാത്താനെ പുറത്തേക്കോടിക്കാന്‍ എങ്ങനെ സാത്താനു തന്നെ കഴിയും?"
24 അന്തച്ഛിദ്രമുള്ള രാജ്യം നിലനില്‍ക്കില്ല."
25 അന്തച്ഛിദ്രമുള്ള കുടുംബവും നിലനില്‍ക്കില്ല."
26 സാത്താന്‍ അവനുതന്നെ എതിരാവുകയും സ്വന്തം ആളുകള്‍ക്കെതിരെ പൊരുതുകയും ചെയ്താല്‍ അവനു നിലനില്‍ക്കാനാവില്ല. അവന്‍റെ അന്ത്യം വരികയും ചെയ്യും."
27 ശക്തനായ ഒരാളുടെ വീട്ടില്‍ കയറി മോഷ്ടിക്കണമെങ്കില്‍ അയാളെ ആദ്യം കെട്ടിയിട്ടേ പറ്റൂ. എന്നിട്ടവിടെനിന്നും എന്തും മോഷ്ടിക്കാം."
28 ഞാന്‍ നിങ്ങളോട് സത്യം പറയാം. ആളുകള്‍ ചെയ്യുന്ന എല്ലാ പാപങ്ങളും പൊറുക്കപ്പെടാം. അവന്‍ പറയുന്ന ദൈവദോഷങ്ങളും പൊറുക്കപ്പെടാം."
29 എന്നാല്‍ പരിശുദ്ധാത്മാവിനെ അധിക്ഷേപിക്കുന്നവന്‍ (നിരാകരിക്കുന്നവന്‍) ഒരിക്കലും ക്ഷമിക്കപ്പെടുകയില്ല. അവന്‍ എക്കാലവും ആ പാപത്തിന്‍റെ തെറ്റുകാരനാകും.”"
30 അവനില്‍ അശുദ്ധാത്മാവ് വസിക്കുന്നെന്ന് ശാസ്ത്രിമാര്‍ ആരോപിച്ചതുകൊണ്ടാണ് അവന്‍ ഇതു പറഞ്ഞത്."
31 അനന്തരം യേശുവിന്‍റെ അമ്മയും സഹോദരന്മാരുമെത്തി. അവര്‍ പുറത്തു നിന്നിട്ട് ഒരാളെ അയച്ച് അവനേടു പുറത്തുവരാന്‍ പറഞ്ഞു,"
32 യേശുവിനു ചുറ്റും ഒരുപാടുപേര്‍ ഇരിക്കുന്നുണ്ടായിരുന്നു. അവര്‍ അവനോടു പറഞ്ഞു, “നിന്‍റെ അമ്മയും സഹോദരന്മാരും വന്നിട്ടുണ്ട്. അവര്‍ പുറത്ത് നിന്നെ കാത്തിരിക്കുന്നു.”"
33 യേശു ചോദിച്ചു, “ആരാണ് എന്‍റെ അമ്മ? ആരാണ് സഹോദരന്മാര്‍?”"
34 അനന്തരം യേശു തനിക്കു ചുറ്റുമുള്ളവരെ നോക്കി. അവന്‍ പറഞ്ഞു, “ഇവരാണെന്‍റെ അമ്മയും എന്‍റെ സഹോദരന്മാരും."
35 എന്‍റെ യഥാര്‍ത്ഥ സഹോദരനും സഹോദരിയും അമ്മയും ദൈവത്തിനു വേണ്ടുന്ന കാര്യങ്ങള്‍ ചെയ്യുന്നവരാണ്.”"
1 മറ്റൊരിക്കല്‍ കടല്‍ക്കരയില്‍വച്ച് യേശു ഉപദേശിക്കാന്‍ തുടങ്ങി. ഒട്ടേറെപ്പേര്‍ യേശുവിനു ചുറ്റും നിരന്നു. അതിനാലവന്‍ കടലില്‍ കിടന്നിരുന്ന ഒരു വഞ്ചിയില്‍ കയറി ഇരുന്നു. ജനങ്ങളെല്ലാം വെള്ളത്തിനു സമീപം കടല്‍ക്കരയില്‍ നിന്നു."
2 യേശു വഞ്ചിയില്‍നിന്നുകൊണ്ട് അവരെ ഉപദേശിച്ചു. അവന്‍ ഉപമകളിലൂടെ പല കാര്യങ്ങളും പഠിപ്പിച്ചു. യേശു പറഞ്ഞു,"
3 “ശ്രദ്ധിക്കൂ, ഒരു കര്‍ഷകന്‍ വിത്തു വിതയ്ക്കാന്‍ പോയി."
4 വിതയ്ക്കുന്നതിനിടയില്‍ ചില വിത്തുകള്‍ വഴിയരുകില്‍ വീണു. പക്ഷികള്‍ വന്ന് അവയെല്ലാം കൊത്തിത്തിന്നു."
5 ചില വിത്തുകള്‍ പാറസ്ഥലത്തു വീണു. അവിടെ മണ്ണു കുറവായിരുന്നു. ആഴം കുറഞ്ഞ സ്ഥലമായിരുന്നതിനാല്‍ അവിടെ വീണ വിത്തുകള്‍ വേഗം വളര്‍ന്നു."
6 പക്ഷേ സൂര്യനുദിച്ചപ്പോള്‍ അവ കരിഞ്ഞു പോയി. അവയ്ക്ക് ആഴത്തില്‍ വേരുകള്‍ ഇല്ലാതിരുന്നതിനാലാണ് അവ കരിഞ്ഞത്."
7 കുറെ വിത്തുകള്‍ മുള്ളുകള്‍ക്കിടയില്‍ വീണു. മുള്ളുകള്‍ വളര്‍ന്നു ചെടികളെ ഞെരിച്ചമര്‍ത്തി. അതിനാല്‍ അവയില്‍ ധാന്യമുണ്ടായില്ല."
8 മറ്റു ചില വിത്തുകള്‍ നല്ല മണ്ണില്‍ വീണു. അവ വളര്‍ന്നു തുടങ്ങി. വളര്‍ന്ന് ധാന്യം വിളഞ്ഞു. ചില ചെടികള്‍ മുപ്പതു മേനിയും ചിലവ അറുപതു മേനിയും, ചിലവ നൂറു മേനിയും വിളവുണ്ടാക്കി.”"
9 അനന്തരം യേശു പറഞ്ഞു, “കേള്‍ക്കാന്‍ ചെവിയുള്ളവര്‍ കേള്‍ക്കട്ടെ.”"
10 പിന്നീട്, യേശു തനിച്ചായി. പന്ത്രണ്ട് അപ്പൊസ്തലന്മാരും യേശുവിന്‍റെ മറ്റ് അനുയായികളും ദൃഷ്ടാന്ത കഥകളെപ്പറ്റി അവനോടു ചോദിച്ചു."
11 യേശു പറഞ്ഞു, “ദൈവരാജ്യത്തിന്‍റെ നിഗൂഢമായ സത്യം നിങ്ങള്‍ക്കേ അറിയൂ, പക്ഷേ മറ്റുള്ളവര്‍ക്ക് ഉപമകളിലൂടെയാണ് ഞാനെല്ലാം നല്‍കുക."
12 [This verse may not be a part of this translation]"
13 അനന്തരം യേശു ശിഷ്യന്മാരോടു ചോദിച്ചു, “നിങ്ങള്‍ക്ക് ഈ കഥ മനസ്സിലായോ? ഇല്ലെങ്കില്‍ നിങ്ങള്‍ക്കേതെങ്കിലും കഥ മനസ്സിലാകുമോ?"
14 കര്‍ഷകന്‍ (വചനം വിതയ്ക്കുന്ന ആള്‍) ദൈവവചനം ജനങ്ങളില്‍ വിതയ്ക്കുകയാണ് ചെയ്തത്."
15 ചിലര്‍ ദൈവവചനം കേള്‍ക്കുന്നത് വഴിയരികെ വീഴുന്ന വിത്തു പോലെയാണ്. സാത്താന്‍ പെട്ടെന്ന് വന്ന് അവരില്‍ വിതയ്ക്കപ്പെട്ട വിത്തുകള്‍ എടുത്തുകൊണ്ടു പോകുന്നു."
16 മറ്റുചിലരാകട്ടെ പാറപോലെ ഉറച്ചമണ്ണില്‍ വിത്തു വിതച്ചതുപോലെയാണ്. അവര്‍ സസന്തോഷം വചനം കേള്‍ക്കുകയും വേഗത്തില്‍ സ്വീകരിക്കുകയും ചെയ്യും."
17 പക്ഷേ വചനം തങ്ങളുടെ ജീവിതത്തില്‍ ഗാഢമായി ആഴ്ന്നിറങ്ങാനവര്‍ അനുവദിക്കുന്നില്ല. കുറച്ചു കാലം മാത്രം അവര്‍ വചനത്തോടു നീതി പുലര്‍ത്തും. പിന്നീട് വചനം നിമിത്തം അവര്‍ക്കെന്തെങ്കിലും പീഢയോ പ്രശ്നങ്ങളോ ഉണ്ടാകുന്പോള്‍ അവരതിനെ വേഗം ഉപേക്ഷിക്കും."
18 മറ്റു ചിലരാകട്ടെ മുള്ളുകള്‍ക്കിടയില്‍ വിതയ്ക്കപ്പെട്ടതു പോലെയാണ്. അവര്‍ വചനം ശ്രവിക്കുന്നു."
19 പക്ഷേ അപ്പോഴേക്കും ജീവിതക്ലേശങ്ങളും പണക്കൊതിയും മറ്റാഗ്രഹങ്ങളും വരികയായി. അതോടെ വചനത്തിന്‍റെ വളര്‍ച്ച മുട്ടുകയായി. അതിനാല്‍ അവരില്‍ വചനം ഫലപ്രദമാവുകയില്ല."
20 മറ്റു ചിലരാകട്ടെ നല്ല മണ്ണില്‍ വിതച്ച വിത്തുപോലെയാണ്. അവര്‍ വചനം കേട്ട് അതിനെ സ്വീകരിക്കുന്നു. അത് അവരില്‍ മുപ്പതും അറുപതും ചിലപ്പോള്‍ നൂറു മടങ്ങും വിളവുണ്ടാക്കും.”"
21 യേശു അവരോടു പറഞ്ഞു, “നിങ്ങള്‍ ഒരു വിളക്കു കത്തിച്ച് പറയ്ക്കടിയിലോ കട്ടിലിനടിയിലോ ഒളിപ്പിച്ചു വയ്ക്കാറുണ്ടോ? ഇല്ല, നിങ്ങള്‍ അതു വിളക്കുമേശയില്‍ വയ്ക്കുന്നു."
22 ഒളിപ്പിച്ചുവച്ചതെന്തും പുറത്തുവരും. രഹസ്യങ്ങളെല്ലാം വെളിപ്പെടും."
23 കാതുള്ളവര്‍ എന്‍റെ വചനം കേള്‍ക്കട്ടെ."
24 “നിങ്ങള്‍ കേള്‍ക്കുന്നത് ശ്രദ്ധയോടെ ചിന്തിക്കുക. നിങ്ങള്‍ കൊടുക്കുന്പോലെ ദൈവം നിങ്ങള്‍ക്കും നല്‍കും പക്ഷേ നിങ്ങള്‍ കൊടുക്കുന്നതിലധികമാവും ദൈവം നിങ്ങള്‍ക്കു തരിക."
25 ഉളളവനു കൂടുതല്‍ കിട്ടും. ഇല്ലാത്തവനില്‍ നിന്ന് ഉള്ളതു കൂടി നഷ്ടമാവും.”"
26 യേശു പറഞ്ഞു, “ദൈവരാജ്യം മണ്ണില്‍ വിത്തു വിതയ്ക്കുന്നവനെപ്പോലെയാണ്."
27 വിത്തു മുളച്ചു തുടങ്ങുന്നു. രാപകല്‍ അതു വളരുന്നു. വിതച്ചവന്‍ ഉറക്കത്തിലായാലും ഉണര്‍ന്നിരിക്കുന്പോഴായാലും; വിത്തിന്‍റെ വളര്‍ച്ചയെപ്പറ്റി അവനു ഒന്നും അറിയുകയില്ലെങ്കിലും അതു വളര്‍ന്നു കൊണ്ടെയിരിക്കുന്നു."
28 ഒരു സഹായവുമില്ലാതെ മണ്ണു വിളവുണ്ടാക്കുന്നു. ആദ്യം ചെടി വളരുന്നു, പിന്നെ കതിര്, അവസാനം ധാന്യമാവും."
29 ധാന്യം പാകമാവുന്പോള്‍ കൃഷിക്കാരന്‍ കൊയ്തെടുക്കുന്നു. അതാണ് കൊയ്ത്തു കാലം.”"
30 “ദൈവരാജ്യത്തെ ഞാനെന്തിനോടാണ് ഉപമിക്കുക? ഇതു വിശദീകരിക്കാന്‍ ഞാനെന്തു കഥ ഉപയോഗിക്കും?"
31 ദൈവരാജ്യം ഒരു കടുകുമണിപോലെയാണ്. മണ്ണിലുണ്ടാകുന്ന മറ്റേതു വിത്തുകളേക്കാളും ചെറുതാണത്."
32 പക്ഷേ ഈ വിത്ത് വിതയ്ക്കുന്പോള്‍ അതു വളര്‍ന്ന് നിങ്ങളുടെ തോട്ടത്തിലെ ഏറ്റവും വലിയ ചെടിയായിത്തീരും. അതില്‍ വലിയ ശാഖകള്‍ രൂപം കൊള്ളും പക്ഷികള്‍ അവയില്‍ കൂടുകൂട്ടി സൂര്യതാപത്തില്‍ നിന്നു രക്ഷപെടും.”"
33 ഇപ്രകാരമുള്ള അനേകം കഥകളിലൂടെ യേശു അവരെ പഠിപ്പിച്ചു. അവര്‍ക്കു മനസ്സിലാകുന്നിടത്തോളം കാര്യങ്ങള്‍ അവന്‍ പഠിപ്പിച്ചു."
34 അവന്‍ പഠിപ്പിക്കാന്‍ എല്ലായ്പ്പോഴും കഥകളുപയോഗിച്ചു. യേശുവും ശിഷ്യന്മാരും മാത്രമായപ്പോള്‍ യേശു അവര്‍ക്ക് എല്ലാം വിശദീകരിച്ചു കൊടുത്തു."
35 ആ ദിവസം വൈകുന്നേരം യേശു ശിഷ്യന്മാരോടു പറഞ്ഞു, “എന്നോടൊപ്പം മറുകരയിലേക്കു വരൂ.”"
36 യേശുവും ശിഷ്യന്മാരും ജനങ്ങളെ വിട്ടുപോയി. യേശു ഇരുന്നിരുന്ന അതേ വഞ്ചിയിലാണവര്‍ മറുകരയിലേക്കു പോയത്. മറ്റു വഞ്ചികളും ഒപ്പമുണ്ടായിരുന്നു."
37 ഒരു കൊടുങ്കാറ്റ് അപ്പോഴുണ്ടായി. തിരമാലകള്‍ ആഞ്ഞടിച്ചു. വള്ളം നിറയെ വെള്ളം കയറി."
38 യേശു ഒരു തലയിണയില്‍ തലവെച്ച് വള്ളത്തില്‍ ഉറങ്ങുകയായിരുന്നു. ശിഷ്യന്മാര്‍ അവനെ വിളിച്ചുണര്‍ത്തി. അവര്‍ പറഞ്ഞു, “ഗുരോ, അങ്ങിതു കാണുന്നില്ലേ? നമ്മള്‍ മുങ്ങാറായി.”"
39 യേശു എഴുന്നേറ്റ് കാറ്റിനോടും തിരമാലകളോടും അടങ്ങാന്‍ ആജ്ഞാപിച്ചു. യേശു പറഞ്ഞു, “അടങ്ങൂ! നിശ്ചലമാകൂ!” കാറ്റടങ്ങി ശാന്തത ഉളവായി."
40 യേശു ശിഷ്യന്മാരോടു പറഞ്ഞു, “നിങ്ങളെന്തിനാണ് ഭയന്നത്? നിങ്ങള്‍ക്കിപ്പോഴും വിശ്വാസമില്ലേ?”"
41 ശിഷ്യന്മാര്‍ ഭയചകിതരായി പരസ്പരം ചോദിച്ചു, “ആരാണിവന്‍? കാറ്റും കടലും പോലും ഇവനെ അനുസരിക്കുന്നല്ലോ?”"
1 യേശുവും ശിഷ്യന്മാരും കടലിനു മറുകരയിലെ ഗദരദേശത്തു എത്തി."
2 യേശു കരയിലിറങ്ങിയപ്പോള്‍ ഒരാള്‍ ശവക്കല്ലറകളില്‍നിന്നും ഇറങ്ങി അവന്‍റെ അടുത്തെത്തി. അയാളെ അശുദ്ധാത്മാവ് ബാധിച്ചിരുന്നു."
3 ശവകുടീരങ്ങളിലാണ് അയാള്‍ വസിച്ചിരുന്നത്. ആര്‍ക്കും അയാളുടെ കൈകളും കാലുകളും ബന്ധിക്കാനായില്ല. ചങ്ങലകള്‍കൊണ്ടുപോലും അതു സാധ്യമായില്ല."
4 ഒരുപാടു തവണ ആള്‍ക്കാര്‍ അയാളെ ബന്ധിക്കാന്‍ ചങ്ങലകളുപയോഗിച്ചു. പക്ഷേ അയാള്‍ കൈയിലെയും കാലിലെയും ചങ്ങലകള്‍ പൊട്ടിച്ചു. അയാളെ നിയന്ത്രിക്കാന്‍ ആര്‍ക്കും കരുത്തുണ്ടായില്ല."
5 രാപ്പകല്‍ അയാള്‍ ശവക്കല്ലറകള്‍ക്കു ചുറ്റിലും മലകളിലും സഞ്ചരിച്ചു. അയാള്‍ അലറുകയും കല്ലുകള്‍കൊണ്ട് സ്വയം മുറിവേല്‍പ്പിക്കുകയും ചെയ്തിരുന്നു."
6 യേശുവിനെ അയാള്‍ അകലെനിന്നേ കണ്ടു. അയാള്‍ ഓടിയെത്തി യേശുവിനു മുന്നില്‍ കുനിഞ്ഞു."
7 [This verse may not be a part of this translation]"
8 [This verse may not be a part of this translation]"
9 യേശു അയാളോടു ചോദിച്ചു, “നിന്‍റെ പേരെന്താണ്?” അയാള്‍ മറുപടി പറഞ്ഞു, “എന്‍റെ പേര് ലെഗ്യോന്‍* എന്നാണ്. കാരണം എന്നില്‍ അനേകം അശുദ്ധാത്മാക്കളുണ്ട്.”"
10 അയാളിലെ അശുദ്ധാത്മാക്കള്‍ തങ്ങളെ ആ പ്രദേശത്തുനിന്നും പുറന്തള്ളരുതെന്ന് വീണ്ടും വീണ്ടും യേശുവിനോടപേക്ഷിച്ചു."
11 ഒരു വലിയ പന്നിക്കൂട്ടം അവിടെ മലഞ്ചെരുവില്‍ മേയുന്നുണ്ടായിരുന്നു."
12 അശുദ്ധാത്മാക്കള്‍ യേശുവിനോടു യാചിച്ചു, “ഞങ്ങളെ ആ പന്നിക്കൂട്ടത്തിലേക്കയച്ചാലും, ഞങ്ങള്‍ അവയില്‍ പ്രവേശിക്കട്ടെ.”"
13 യേശു അവരെ അതിനനുവദിച്ചു. അശുദ്ധാത്മാക്കള്‍ അയാളെ ഉപേക്ഷിച്ച് പന്നികളിലേക്കു പ്രവേശിച്ചു. അപ്പോള്‍ പന്നിക്കൂട്ടം മലമുനന്പുകളിലൂടെ തടാകത്തിലേക്കു ചാടിയിറങ്ങി. അവ മുങ്ങിച്ചത്തു. രണ്ടായിരത്തോളം പന്നികള്‍ ആ കൂട്ടത്തിലുണ്ടായിരുന്നു."
14 പന്നികളെ മേയിച്ചിരുന്നവര്‍ ഓടിപ്പോയി. അവര്‍ നഗരങ്ങളിലും, ഗ്രാമങ്ങളിലും ചെന്ന് സംഭവിച്ചതെല്ലാം എല്ലാവരോടും പറഞ്ഞു. ആള്‍ക്കാര്‍ സംഭവിച്ചതെന്താണെന്നു കാണുവാന്‍ പുറത്തേക്കിറങ്ങി."
15 അവര്‍ യേശുവിന്‍റെ അടുത്തെത്തി, അനേകം അശുദ്ധാത്മാക്കള്‍ ബാധിച്ചവനെ അവര്‍ വസ്ത്രം ധരിച്ചവനായി കണ്ടു. അവന്‍റെ മനസ്സ് നേരെയായിരുന്നു. ജനങ്ങള്‍ ഭയന്നു."
16 യേശുവിന്‍റെ പ്രവൃത്തികള്‍ കണ്ടവരില്‍ ചിലര്‍ അവിടെയുണ്ടായിരുന്നു. ഭൂതങ്ങള്‍ ബാധിച്ചവനു സംഭവിച്ചതെല്ലാം അവര്‍ മറ്റുള്ളവര്‍ക്കു വിവരിച്ചു കൊടുത്തു. പന്നികളെപ്പറ്റിയും അവര്‍ പറഞ്ഞു."
17 അനന്തരം ആ നാട്ടുകാര്‍ യേശുവിനോടു അവരുടെ സ്ഥലം വിട്ടുപോകാന്‍ യാചിച്ചു."
18 യേശു വഞ്ചിയില്‍ കയറി പോകാന്‍ തയ്യാറെടുക്കുകയായിരുന്നു. ഭൂതബാധയകന്നവന്‍ തന്നെയും കൂടെക്കൊണ്ടു പോകണമെന്ന് യേശുവിനോടു യാചിച്ചു."
19 പക്ഷേ യേശു അയാളെ അതിനനുവദിച്ചില്ല. അവന്‍ പറഞ്ഞു, “വീട്ടിലേക്കു പോയി കുടുംബത്തോടും സുഹൃത്തുക്കളോടും ചേരുക. കര്‍ത്താവ് നിനക്കായി ചെയ്തത് അവരോടു പറയുക. കര്‍ത്താവ് നിന്നോടു കരുണ കാട്ടിയെന്നും അവരോടു പറയുക.”"
20 അയാള്‍ മടങ്ങി ദെക്കപ്പൊലി പ്രദേശം മുഴുക്കെയുള്ള ആളുകളോട് യേശു തനിക്കായി ചെയ്തതെല്ലാം പറഞ്ഞു. എല്ലാവരും അത്ഭുതപ്പെട്ടു."
21 യേശു വഞ്ചിയില്‍ കയറി മറുകരയിലെത്തി. അവിടെ കടല്‍ക്കരയില്‍വച്ചു തന്നെ ഒരുപാടുപേര്‍ യേശുവിനു ചുറ്റും കൂടി."
22 യെഹൂദപ്പള്ളിയിലെ ഒരു തലവന്‍ അവിടെയെത്തി. യായീറൊസ് എന്നായിരുന്നു അയാളുടെ പേര്. യേശുവിനെ കണ്ട അയാള്‍ അവനു മുന്പില്‍ മുട്ടുകുത്തി,"
23 അയാള്‍ യേശുവിനോടു തുടരെത്തുടരെ യാചിച്ചു. അയാള്‍ പറഞ്ഞു, “എന്‍റെ കുഞ്ഞുമകള്‍ മരിക്കാറായിരിക്കുന്നു. ദയവായി അങ്ങ് വന്ന് അവളെ സ്പര്‍ശിക്കൂ. എന്നാല്‍ അവള്‍ സുഖപ്പെട്ടു ജീവിക്കും.”"
24 യേശു യായീറൊസിന്‍റെ ഒപ്പം പോയി. ഒരുപാടുപേര്‍ അവനെ അനുഗമിച്ചു. അവര്‍ എല്ലാ ഭാഗത്തു നിന്നും അവനെ ഞെരുക്കുന്നുണ്ടായിരുന്നു."
25 അവരോടൊപ്പം ഒരു സ്ത്രീയുണ്ടായിരുന്നു. കഴിഞ്ഞ പന്ത്രണ്ടുവര്‍ഷമായി അവള്‍ക്കു രക്തസ്രാവമുണ്ടായിരുന്നു."
26 അത് അവളെ വളരെ കഷ്ടപ്പെടുത്തിയിരുന്നു. അനവധി വൈദ്യന്മാര്‍ അവളെ ചികിത്സിച്ചു. ഒട്ടേറെ പണം ചെലവായി. പക്ഷേ യാതൊരു ഫലവും ഉണ്ടായില്ല. മാത്രവുമല്ല, രോഗം വഷളാവുകയും ചെയ്തു."
27 അവള്‍ യേശുവിനെപ്പറ്റി കേട്ടു. അതിനാലവള്‍ ജനക്കൂട്ടത്തിലൂടെ യേശുവിനെ അനുഗമിച്ചുകൊണ്ട് അവന്‍റെ വസ്ത്രത്തില്‍ തൊട്ടു."
28 [This verse may not be a part of this translation]"
29 അവള്‍ അവന്‍റെ വസ്ത്രത്തില്‍ തൊട്ടപ്പോള്‍ അവളുടെ രക്തസ്രാവം നിലച്ചു. തനിക്കു സുഖപ്പെട്ടതായി അവളുടെ ഉള്ളറിഞ്ഞു."
30 യേശുവിന് ശക്തി പുറത്തേക്കു പ്രസരിച്ചതായി തോന്നി. അവന്‍ തിരിഞ്ഞുനിന്നു ചോദിച്ചു, “ആരാണെന്‍റെ വസ്ത്രത്തില്‍ തൊട്ടത്?”"
31 ശിഷ്യന്മാര്‍ യേശുവിനോടു പറഞ്ഞു, “ജനങ്ങള്‍ നിന്നെ ഞെരുക്കുന്നതു നീ കാണുന്നു. പക്ഷേ നീ ചോദിക്കുന്നു, ‘ആരാണെന്നെ തൊട്ടതെന്ന്?’”"
32 പക്ഷേ യേശു തന്നെ സ്പര്‍ശിച്ച ആളെ കാണാനായി ചുറ്റും നോക്കി."
33 തനിക്കു സുഖപ്പെട്ടുവെന്ന് ആ സ്ത്രീയറിഞ്ഞു. അതിനാലവള്‍ യേശുവിനു മുന്നില്‍ വന്ന് മുട്ടുകുത്തി. അവള്‍ ഭയംകൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു. നടന്നതെല്ലാം അവള്‍ യേശുവിനോടു പറഞ്ഞു,"
34 യേശു അവളോടു പറഞ്ഞു, “മകളേ നിന്‍റെ വിശ്വാസം നിന്നെ സുഖപ്പെടുത്തി. സമാധാനത്തോടെ പോകൂ. ഇനിയും ഈ രോഗത്താല്‍ നിനക്കു കഷ്ടപ്പെടേണ്ടി വരില്ല.”"
35 യേശു അപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. യെഹൂദപ്പള്ളിയിലെ തലവനായ യായീറൊസിന്‍റെ വീട്ടില്‍നിന്നും ചിലര്‍ അവിടെയെത്തി. അവര്‍ പറഞ്ഞു, “നിന്‍റെ മകള്‍ മരിച്ചു. ഇനിയും ഗുരുവിനെ ബുദ്ധിമുട്ടിച്ചിട്ടു കാര്യമില്ല.”"
36 പക്ഷേ യേശു അവര്‍ പറഞ്ഞത് അത്ര കാര്യമാക്കിയില്ല. യേശു യായീറൊസിനോടു പറഞ്ഞു, “ഭയപ്പെടാതെ, വിശ്വാസം മുറുകെ പിടിക്കൂ.”"
37 തന്നോടൊപ്പം പോകാന്‍ അവന്‍ ആരെയും അനുവദിച്ചില്ല. പത്രൊസ്, യാക്കോബ്, അയാളുടെ സഹോദരന്‍ യോഹന്നാന്‍ എന്നിവരെ മാത്രം കൂട്ടി."
38 അവന്‍ യായീറൊസിന്‍റെ വീട്ടിലേക്കു പോയി. അവിടെ ഒരുപാടുപേര്‍ ഉച്ചത്തില്‍ കരയുന്നതവന്‍ കണ്ടു. അവര്‍ വളരെയധികം ബഹളം വെച്ചിരുന്നു."
39 യേശു വീട്ടില്‍ കയറി അവരോടു പറഞ്ഞു, “നിങ്ങളെന്താണു കരഞ്ഞു ശബ്ദമുണ്ടാക്കുന്നത്. കുട്ടി മരിച്ചിട്ടില്ല. അവള്‍ ഉറങ്ങുക മാത്രമാണ്.”"
40 പക്ഷേ എല്ലാവരും യേശുവിനെ പരിഹസിച്ചു. യേശു എല്ലാവരോടും വീടു വിട്ടുപോകാന്‍ പറഞ്ഞു, യേശു കുട്ടി കിടക്കുന്ന മുറിയിലേക്കു കയറി. കുട്ടിയുടെ മാതാപിതാക്കളെയും തന്‍റെ മൂന്നു ശിഷ്യന്മാരെയും അവന്‍ മുറിയില്‍ തന്നോടൊപ്പം കൊണ്ടുപോയി."
41 അനന്തരം അവന്‍ പെണ്‍കുട്ടിയുടെ കരം പിടിച്ചു പറഞ്ഞു, “തലീഥാകൂമീ” (ബാലികേ, ഞാന്‍ നിന്നോടു പറയുന്നു, “എഴുന്നേറ്റു നില്‍ക്കൂ” എന്നാണിതിനര്‍ത്ഥം)"
42 കുട്ടി എഴുന്നേറ്റു നടക്കുവാന്‍ തുടങ്ങി. (അവള്‍ക്കു പന്ത്രണ്ടു വയസ്സായിരുന്നു) മാതാപിതാക്കളും ശിഷ്യന്മാരും അത്ഭുതപ്പെട്ടു."
43 ഇക്കാര്യം ആരോടും പറയരുതെന്ന് യേശു കുട്ടിയുടെ മാതാപിതാക്കള്‍ക്കു താക്കീതു നല്‍കി. അനന്തരം കുട്ടിയ്ക്ക് ഭക്ഷണം നല്‍കാന്‍ അവന്‍ അവരോടു പറഞ്ഞു."
1 യേശു അവിടം വിട്ട് സ്വദേശത്തേക്കു മടങ്ങി. അവന്‍റെ ശിഷ്യന്മാര്‍ അവനെ പിന്തുടര്‍ന്നു."
2 ശബ്ബത്തുദിവസം യേശു യെഹൂദപ്പള്ളിയില്‍ പഠിപ്പിച്ചു. അവന്‍റെ ഉപദേശം കേട്ട് പലരും അത്ഭുതപ്പെട്ടു. അവര്‍ ചോദിച്ചു, “ഇയാള്‍ക്കെവിടെനിന്ന് ഈ ഉപദേശം കിട്ടി? ഈ ജ്ഞാനം ഇവനെവിടെനിന്നു കിട്ടി? ആരാണിതവനു കൊടുത്തത്? വീര്യപ്രവര്‍ത്തികള്‍ കാട്ടാനുള്ള ശക്തി ഇവനെവിടെനിന്നു കിട്ടി?"
3 ഇവന്‍ വെറുമൊരു മരയാശാരി, മറിയയുടെ മകന്‍. യാക്കോബ്, യോസെ, യൂദാ, ശിമോന്‍, എന്നിവര്‍ സഹോദരന്മാര്‍. അവന്‍റെ സഹോദരിമാരാകട്ടെ നമ്മോടൊപ്പമുണ്ടു താനും.” അതിനാല്‍ അവര്‍ അവനെ അംഗീകരിച്ചില്ല."
4 യേശു അവരോടു പറഞ്ഞു, “ഒരു പ്രവാചകനെ മറ്റുനാട്ടുകാര്‍ ബഹുമാനിക്കുന്നു. പക്ഷേ സ്വദേശത്ത് അവന്‍റെ തന്നെ ബന്ധുക്കളുടെയും സ്വന്തം കുടുംബാഗങ്ങളുടെയും ഇടയില്‍ പ്രവാചകന്‍ അംഗീകരിക്കപ്പെടില്ല.”"
5 യേശുവിന് അവിടെ വീര്യപ്രവര്‍ത്തികള്‍ ചെയ്യുവാന്‍ കഴിഞ്ഞില്ല. അവനവിടെ ആകെ ചെയ്ത വീര്യപ്രവര്‍ത്തികള്‍ ചില രോഗികളെ അവരുടെമേല്‍ സ്പര്‍ശിച്ച് സുഖപ്പെടുത്തുക മാത്രമായിരുന്നു."
6 അവരുടെ അവിശ്വാസത്തില്‍ യേശു അത്ഭുതപ്പെട്ടു. അവന്‍ ഗ്രാമപ്രദേശങ്ങളില്‍ ചുറ്റിസഞ്ചരിച്ച് പഠിപ്പിച്ചു."
7 യേശു പന്ത്രണ്ടു ശിഷ്യന്മാരെയും ഒന്നിച്ചു വിളിച്ചു. അവരെ അവന്‍ രണ്ടു പേരുടെ സംഘങ്ങളായി അയച്ചു. അശുദ്ധാത്മാക്കളുടെമേല്‍ യേശു അവര്‍ക്കു ശക്തി നല്‍കി."
8 അവന്‍ അവരോടിങ്ങനെ പറഞ്ഞു, “യാത്രയ്ക്കായൊന്നും എടുക്കരുത്, ഊന്നുവടി മാത്രമെടുക്കുക. അപ്പ മോ, സഞ്ചിയോ, പണമോ, കരുതരുത്."
9 ചെരുപ്പുകളിടുക, ധരിക്കുന്ന വസ്ത്രം മാത്രമായിറങ്ങുക."
10 ഒരു വീട്ടില്‍ ചെന്നു കയറിയാല്‍ ആ ഗ്രാമം വിടുംവരെ അവിടെ താമസിക്കുക."
11 ഏതെങ്കിലും ഒരു ഗ്രാമം നിങ്ങളെ സ്വീകരിക്കാതിരിക്കുകയോ, നിങ്ങളെ ശ്രവിക്കാതിരിക്കുകയോ, ചെയ്താല്‍ അവിടം വിടുക. നിങ്ങളുടെ കാലിലെ പൊടി തട്ടിക്കളയുക. അതവര്‍ക്കെതിരെയുള്ള ഒരു സാക്ഷ്യമായിരിക്കും.”"
12 ശിഷ്യന്മാര്‍ അവിടം വിട്ട് മറ്റു ദേശങ്ങളിലേക്കു പോയി. അവര്‍ പ്രസംഗിക്കുകയും മാനസാന്തരപ്പെടുവാന്‍ നാട്ടുകാരോട് ആവശ്യപ്പെടുകയും ചെയ്തു."
13 അവര്‍ അനേകം ഭൂതങ്ങളെ ഒഴിപ്പിച്ചു. രോഗികളെ ഒലീവെണ്ണ പുരട്ടി ഭേദപ്പെടുത്തി."
14 യേശു പ്രശസ്തനായിക്കഴിഞ്ഞതിനാല്‍ ഹെരോദാരാജാവും അവനെപ്പറ്റി കേട്ടു. ചിലര്‍ പറഞ്ഞു, “യേശു സ്നാപകയോഹന്നാനാണ്. അയാള്‍ മരണത്തില്‍നിന്നും ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു. അതിനാലാണവന് ഈ വീര്യപ്രവര്‍ത്തികള്‍ ചെയ്യുവാന്‍ കഴിയുന്നത്.”"
15 മറ്റു ചിലര്‍ പറഞ്ഞു, “അവന്‍ ഏലീയാവ് ആണ്.” വേറെ ചലരാകട്ടെ ഇങ്ങനെയാണു പറഞ്ഞത്, “യേശു പ്രവാചകന്മാരില്‍ ഒരുത്തനെപ്പോലെ പണ്ടു ജീവിച്ചിരുന്ന ഒരു പ്രവാചകനാണ്.”"
16 ഹെരോദാവ് യേശുവിനെപ്പറ്റിയുള്ള ഈ കാര്യങ്ങള്‍ കേട്ടു. അദ്ദേഹം പറഞ്ഞു, “യോഹന്നാന്‍റെ തലവെട്ടി ഞാനവനെ കൊന്നു. ഇപ്പോഴവന്‍ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു.”"
17 യോഹന്നാനെ ബന്ധിക്കുവാന്‍ ഹെരോദാവാണ് സൈനികരോട് ആജ്ഞാപിച്ചത്. അദ്ദേഹം യോഹന്നാനെ തുറുങ്കിലടച്ചു. തന്‍റെ പത്നി ഹെരോദ്യയെ പ്രീതിപ്പെടുത്താനാണ് അദ്ദേഹമിതു ചെയ്തത്. ഹെരോദ്യ ഹെരോദാവിന്‍റെ സഹോദരന്‍ ഫീലിപ്പോസിന്‍റെ പത്നിയായിരുന്നു. പക്ഷെ അപ്പോള്‍ ഹെരോദാവ് അവളെ വിവാഹം ചെയ്തിരുന്നു."
18 സ്വന്തം സഹോദരന്‍റെ ഭാര്യയെ വിവാഹം ചെയ്യുന്നത് ശരിയല്ലെന്ന് യോഹന്നാന്‍ അയാളെ ഉപദേശിച്ചിരുന്നു."
19 അതിനാല്‍ ഹെരോദ്യ യോഹന്നാനെ വെറുത്തു. അവള്‍ക്ക് അയാളെ കൊല്ലണമായിരുന്നു. എന്നാല്‍ അതിന് ഹെരോദാവിനെ നിര്‍ബന്ധിക്കാനവള്‍ക്കു കഴിഞ്ഞില്ല."
20 യോഹന്നാനെ വധിക്കാന്‍ ഹെരോദാവിന് ഭയമായിരുന്നു. യോഹന്നാന്‍ ധാര്‍മ്മികനും പരിശുദ്ധനുമായിരുന്നെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് ഹെരോദാവിന് അറിയാമായിരുന്നു. അതിനാല്‍ ഹെരോദാവ് അയാളെ സംരക്ഷിച്ചു. യോഹന്നാന്‍റെ പ്രസംഗം ഹെരോദാവിനെ കുഴക്കിയെങ്കിലും അവനതു സസന്തോഷം ശ്രവിച്ചു."
21 എന്നാല്‍ ഹെരോദ്യയ്ക്ക് അനുകൂലമായ സാഹചര്യം വന്നു. ഹെരോദാവിന്‍റെ ജന്മദിനമായിരുന്നു. പ്രധാന സര്‍ക്കാര്‍ നേതാക്കള്‍ക്കും സൈന്യത്തലവന്മാര്‍ക്കും ഗലീലയിലെ പ്രമാണിമാര്‍ക്കും ഹെരോദാവ് വിരുന്നൊരുക്കി."
22 ഹെരോദ്യയുടെ പുത്രി വിരുന്നുവേളയില്‍ വന്നു നൃത്തം ചെയ്തു. അവളുടെ നൃത്തത്തില്‍ ഹെരോദാവും അയാളുടെ അതിഥികളും വളരെ സന്തുഷ്ടരായി. ഹെരോദാരാജാവ് പെണ്‍കുട്ടിയോടു പറഞ്ഞു, “നീ ആവശ്യപ്പെടുന്നതെന്തും ഞാന്‍ നല്‍കാം.”"
23 ഹെരോദാവ് അവള്‍ക്കു വാക്കു നല്‍കിയിരുന്നു, “നീ ആവശ്യപ്പെടുന്നതെന്തും, എന്‍റെ പകുതി രാജ്യം പോലും നിനക്കു ഞാന്‍ തരാം.”"
24 അവള്‍ അമ്മയുടെ അടുത്തേക്കു പോയി ചോദിച്ചു. ഹെരോദാരാജാവിനോടു ഞാനെന്തു ചോദിക്കണം. അവളുടെ അമ്മ പറഞ്ഞു, “സ്നാപകയോഹന്നാന്‍റെ ശിരസ്സ് ആവശ്യപ്പെടൂ.”"
25 അവള്‍ വേഗം രാജാവിന്‍റെ അടുത്തു മടങ്ങിയെത്തി. അവള്‍ രാജാവിനോടു പറഞ്ഞു, “ദയവായി സ്നാപകയോഹന്നാന്‍റെ ശിരസ്സ് എനിക്കു ഇപ്പോള്‍ത്തന്നെ തരൂ. ഒരു തളികയില്‍ വെച്ച് അതിവിടെ കൊണ്ടുവരൂ.”"
26 ഹെരോദാരാജാവ് ദുഃഖിതനായി അവള്‍ക്ക് ആവശ്യമുള്ളതെന്തും നല്‍കാമെന്നദ്ദേഹം വാക്കു കൊടുത്തിരുന്നു. അദ്ദേഹത്തിന്‍റെ അതിഥികളും ആ പ്രതിജ്ഞ കേട്ടിരുന്നതിനാല്‍ അവളുടെ അപേക്ഷ നിരസിക്കാന്‍ രാജാവിനു കഴിയുമായിരുന്നില്ല."
27 അതിനാല്‍ യോഹന്നാന്‍റെ തല വെട്ടിക്കൊണ്ടുവരാന്‍ രാജാവ് ഒരു പടയാളിയെ അയച്ചു. അയാള്‍ തടവറയില്‍ ചെന്ന് യോഹന്നാന്‍റെ തല വെട്ടി."
28 ഒരു തളികയില്‍ യോഹന്നാന്‍റെ തലയും വെച്ച് പടയാളി രാജസദസ്സിലെത്തി. അയാള്‍ പെണ്‍കുട്ടിക്കു കൊടുത്തു. അവള്‍ അതു തന്‍റെ അമ്മയ്ക്കും കൊടുത്തു."
29 യോഹന്നാന്‍റെ ശിഷ്യന്മാര്‍ സംഭവങ്ങളറിഞ്ഞു. അവര്‍ യോഹന്നാന്‍റെ ശരീരം ഏറ്റുവാങ്ങി ഒരു കല്ലറയില്‍ സംസ്കരിച്ചു."
30 വചനം പ്രസംഗിക്കുന്നതിന് യേശു അയച്ച അപ്പൊസ്തലന്മാര്‍ മടങ്ങിയെത്തി. തങ്ങള്‍ ചെയ്തതും പഠിപ്പിച്ചതുമായ കാര്യങ്ങള്‍ എല്ലാം അവര്‍ യേശുവിനോടു വിവരിച്ചു."
31 യേശുവും ശിഷ്യന്മാരും വളരെ തിരക്കിലായിരുന്നു. എന്തെന്നാല്‍ ഒരുപാടുപേര്‍ അവിടെ എത്തിയിരുന്നു. അതിനാല്‍ യേശുവിനും ശിഷ്യന്മാര്‍ക്കും ആഹാരം കഴിക്കാന്‍ പോലും സമയം കിട്ടിയിരുന്നില്ല. യേശു അവരോടു പറഞ്ഞു, “എന്നോടൊപ്പം വരുവിന്‍. നമുക്ക് വിജനമായ ഒരിടത്തേക്കു പോകാം. അവിടെ നമുക്കെല്ലാം വിശ്രമം കിട്ടും.”"
32 യേശുവും ശിഷ്യന്മാരും വിജനമായ ഒരിടത്തേക്കു തനിച്ചു പോയി. വഞ്ചിയിലാണവര്‍ പോയത്."
33 പക്ഷേ അവര്‍ പോകുന്നത് പലരും കണ്ടു. യേശുവായിരുന്നു അതെന്ന് അവര്‍ക്കറിയാമായിരുന്നു. അതിനാല്‍ എല്ലാ ഗ്രാമങ്ങളില്‍നിന്നും ആളുകള്‍ യേശു പോയ സ്ഥലത്തേക്കു പോയി. യേശു എത്തുംമുന്പുതന്നെ അവര്‍ അവിടെയെത്തി."
34 യേശു അവിടെയെത്തിയപ്പോള്‍ അനവധിപേര്‍ അവനെ കാത്തിരിക്കുന്നതു കണ്ടു. ഇടയനില്ലാത്ത ആട്ടിന്‍പറ്റത്തെപ്പോലെ കണ്ട അവരോട് യേശുവിന് അനുകന്പ തോന്നി. അതിനാലവന്‍ അവരെ പലതും പഠിപ്പിച്ചു."
35 നേരം സന്ധ്യയായി. ശിഷ്യന്മാര്‍ യേശുവിന്‍റെയടുത്തെത്തി. അവര്‍ പറഞ്ഞു, “ഇതൊരു വിജനപ്രദേശമാണ്. ഇപ്പോള്‍ത്തന്നെ നേരം വളരെ വൈകിയിരിക്കുന്നു."
36 അതിനാല്‍ ഈ ആളുകളെ പറഞ്ഞയയ്ക്കൂ. അവര്‍ കൃഷി സ്ഥലങ്ങളിലും അടുത്ത പട്ടണങ്ങളിലും പോയി ആഹാരം വാങ്ങിക്കൊണ്ടുവന്നു തിന്നട്ടെ.”"
37 പക്ഷേ യേശു പറഞ്ഞു, “നിങ്ങള്‍ അവര്‍ക്കു ഭക്ഷണം കൊടുക്കൂ.” ശിഷ്യന്മാര്‍ അവനോടു പറഞ്ഞു, “ഇത്രയും പേര്‍ക്കുള്ള അപ്പം ഞങ്ങളുടെ പക്കലില്ല. അത്രയും അപ്പം വാങ്ങാനുള്ള പണത്തിന് ഞങ്ങള്‍ ഓരോരുത്തരും ഒരു മാസം പണിയെടുക്കണം.”"
38 യേശു ശിഷ്യന്മാരോടു ചോദിച്ചു, “നിങ്ങളുടെ പക്കല്‍ എത്ര അപ്പക്കഷണങ്ങളുണ്ടെന്ന് പോയി നോക്കൂ.” അവര്‍ തങ്ങളുടെ പക്കലുള്ള അപ്പക്കഷണങ്ങള്‍ എണ്ണിനോക്കി. അവര്‍ പറഞ്ഞു, “അഞ്ചപ്പവും രണ്ടു മീനും.”"
39 അനന്തരം യേശു അവരോടു പറഞ്ഞു, “എല്ലാവരോടും പുല്‍ത്തകിടിയില്‍ നിരന്നിരിക്കാന്‍ പറയുക.”"
40 ജനങ്ങള്‍ നിരന്നിരുന്നു. അന്പതും നൂറും ആളുകളുടെ പന്തിയായിട്ടാണവര്‍ ഇരുന്നത്."
41 യേശു അഞ്ചപ്പവും രണ്ടു മീനും എടുത്തു. അവന്‍ ആകാശത്തേക്കു നോക്കി ദൈവത്തിനു നന്ദി പറഞ്ഞു: അവന്‍ അതു പകുത്ത് ശിഷ്യന്മാര്‍ക്കു നല്‍കി. അതു വിളന്പാന്‍ യേശു അവരോടു പറഞ്ഞു. അനന്തരം രണ്ടു മീനും പങ്കിട്ട് അവന്‍ ജനങ്ങള്‍ക്കു നല്‍കി."
42 എല്ലാവരും വയറു നിറയെ ഭക്ഷിച്ചു."
43 എല്ലാവരും ഭക്ഷിച്ചു കഴിഞ്ഞപ്പോഴും പന്ത്രണ്ടു കുട്ട നിറയെ അപ്പവും മീനും മിച്ചം വന്നു."
44 അയ്യായിരത്തോളം പുരുഷന്മാര്‍ ഭക്ഷിച്ചു കഴിഞ്ഞിരുന്നു."
45 അനന്തരം യേശു ശിഷ്യന്മാരോടു വഞ്ചിയില്‍ കയറാന്‍ പറഞ്ഞു. തടാകത്തിന്‍റെ മറുകരയിലുള്ള ബേത്ത്സയിദെക്കു പോകാന്‍ അവന്‍ ആജ്ഞാപിച്ചു. അവന്‍ പിന്നാലെ വരാമെന്നും പറഞ്ഞു. ജനക്കൂട്ടത്തോടു വീടുകളിലേക്കു മടങ്ങാന്‍ പറയാനാണവന്‍ അവിടെ നിന്നത്."
46 അവന്‍ അവരോടു യാത്ര പറഞ്ഞ് പ്രാര്‍ത്ഥിക്കാനായി മലയിലേക്കു പോയി."
47 രാത്രിയായപ്പോഴും വഞ്ചി നടുക്കടലില്‍ തന്നെയായിരുന്നു. യേശു തനിയെ കരയിലുമായിരുന്നു."
48 വഞ്ചി കടലില്‍ വളരെ ദൂരത്തായി യേശു കണ്ടു. അതു തുഴയാന്‍ ശിഷ്യന്മാര്‍ പണിപ്പെടുന്നതും അവന്‍ കണ്ടു. കാറ്റ് അവര്‍ക്കെതിരായിരുന്നു. പുലര്‍ച്ചെ മൂന്നിനും ആറിനും ഇടയ്ക്ക് യേശു വഞ്ചിയുടെ അടുത്തേക്കു പോയി. അവന്‍ വെള്ളത്തിനു മുകളിലൂടെ നടക്കുകയായിരുന്നു. വഞ്ചിയെ കടന്നുപോകുംവരെ അവന്‍ നടപ്പു തുടര്‍ന്നു."
49 പക്ഷെ അവന്‍ വെള്ളത്തിനു മീതെ നടക്കുന്നത് ശിഷ്യന്മാര്‍ കണ്ടു. അതൊരു ഭൂതമായിരിക്കുമെന്നവര്‍ കരുതി. അവര്‍ ഭയന്നു നിലവിളിച്ചു."
50 എല്ലാ ശിഷ്യന്മാരും അവനെ കണ്ടു ഭയന്നു. പക്ഷേ യേശു അവരോടു പറഞ്ഞു, “ധൈര്യമായിരിക്കൂ, ഇതു ഞാനാണ്. ഭയപ്പെടരുത്.”"
51 അനന്തരം അവന്‍ വഞ്ചിയിലേക്കു കയറി. കാറ്റ് ശാന്തമായി. ശിഷ്യന്മാര്‍ അന്പരന്നു."
52 അഞ്ചപ്പത്തെ പെരുപ്പിക്കുന്നതവര്‍ കണ്ടു. പക്ഷെ അവര്‍ക്കതിന്‍റെ പൊരുള്‍ മനസ്സിലായില്ല. അവര്‍ക്കതിനു കഴിയുമായിരുന്നില്ല."
53 യശുവിന്‍റെ ശിഷ്യന്മാര്‍ മറുകരയിലെത്തി. ഗെന്നേസരത്തിലെ തീരത്ത് അവരെത്തി. വള്ളം കെട്ടിയിട്ടു."
54 അവര്‍ വഞ്ചിയില്‍ നിന്നിറങ്ങിയപ്പോള്‍ ജനങ്ങള്‍ യേശുവിനെ കണ്ടു. അവന്‍ ആരാണെന്ന് അവര്‍ക്കറിയാമായിരുന്നു."
55 യേശു അവിടെ എത്തിയ വിവരം നാടൊട്ടുക്കുമുള്ള എല്ലാവരോടും പറയാന്‍ അവരോടിപ്പോയി. യേശു പോയ എല്ലായിടവും അവര്‍ രോഗികളെ കിടക്കയോടെ ചുമന്നു കൊണ്ടുചെന്നു."
56 യേശു ആ പ്രദേശത്തെ പട്ടണങ്ങളിലും ഗ്രാമങ്ങളിലും നാട്ടിന്‍പുറങ്ങളിലുമെല്ലാം കടന്നു ചെന്നു. അവിടെയെല്ലാം ആളുകള്‍ രോഗികളെ കൊണ്ടുവന്ന് ചന്തസ്ഥലത്തു കിടത്തി. യേശുവിന്‍റെ വസ്ത്രത്തിലെവിടെയെങ്കിലും സ്പര്‍ശിക്കാനുള്ള അനുവാദത്തിന് അവര്‍ അവനോടു കെഞ്ചി. അവന്‍റെ വസ്ത്രത്തില്‍ തൊട്ടവരെല്ലാം സുഖം പ്രാപിച്ചു."
1 യെരൂശലേമില്‍നിന്നും ഏതാനും പരീശന്മാരും ശാസ്ത്രിമാരും അവിടെയെത്തി. അവര്‍ യേശുവിനു ചുറ്റുംകൂടി."
2 യേശുവിന്‍റെ ശിഷ്യന്മാരില്‍ ചിലര്‍ സാധാരണമട്ടില്‍ കഴുകാത്ത അവരുടെ കൈകള്‍കൊണ്ട് ആഹാരം കഴിക്കുന്നതവര്‍ കണ്ടു. (“അശുദ്ധമായ” കരങ്ങളെന്നാല്‍ പരീശന്മാര്‍ പറഞ്ഞിരിക്കുന്നതു പോലെ കൈ കഴുകാത്തവര്‍ എന്നര്‍ത്ഥം)"
3 ഇങ്ങനെ പ്രത്യേക രീതിയില്‍ കൈ കഴുകാതെ പരീശന്മാരും യെഹൂദന്മാരും ആഹാരം കഴിക്കാറില്ല. അവര്‍ക്കു മുന്പു ജീവിച്ചിരുന്ന മഹാന്മാര്‍ പഠിപ്പിച്ചതനുസരിച്ചാണ് അവരിതു ചെയ്യുന്നത്."
4 ചന്തയില്‍നിന്നു വാങ്ങിയതെന്തും അവര്‍ ഒരു നിശ്ചിതരീതിയില്‍ കഴുകിയേ ഭക്ഷിക്കൂ. പൂര്‍വ്വികരുടെ മറ്റു ചില ചട്ടങ്ങളും അവര്‍ പിന്തുടരുന്നു. ചഷകങ്ങളും, ഓട്ടുപാത്രങ്ങളും, കുടങ്ങളുമെല്ലാം കഴുകുന്ന ചട്ടങ്ങളും അവര്‍ പാലിക്കുന്നു."
5 പരീശന്മാരും ശാസ്ത്രിമാരും യേശുവിനോടു ചോദിച്ചു, “നിന്‍റെ ശിഷ്യന്മാരെന്താണ് പൂര്‍വ്വികരുടെ ചട്ടങ്ങള്‍ ഉള്‍ക്കൊള്ളാത്തത്? അശുദ്ധമായ കൈകള്‍കൊണ്ടവര്‍ ഭക്ഷിക്കുന്നു. എന്താണിത്?”"
6 യേശു മറുപടി പറഞ്ഞു, “നിങ്ങള്‍ കപടഭക്തിക്കാരാണ്. നിങ്ങളെപ്പറ്റി യെശയ്യാവ് പറഞ്ഞതത്രെ സത്യം. അദ്ദേഹം ഇങ്ങനെ എഴുതിയിട്ടുണ്ടല്ലോ: ‘ഈ ജനം എന്നെ ബഹുമാനിക്കുന്നെന്നു പറയുന്നു. എന്നാല്‍ അവര്‍ എന്നെ അവരുടെ ജീവിതത്തിന്‍റെ ഭാഗമാക്കുന്നില്ല."
7 അവര്‍ എന്നെ ആരാധിക്കുന്നത് നിഷ്ഫലമായിട്ടാണ്. എന്തെന്നാല്‍ മനുഷ്യരുടെ ചട്ടങ്ങള്‍ പ്രമാണങ്ങളായി പഠിപ്പിക്കുന്നു.’ യെശയ്യാവ് 29:13"
8 നിങ്ങള്‍ ദൈവകല്പന ഉപേക്ഷിച്ച് മനുഷ്യരുടെ ഉപദേശം പിന്തുടരുന്നു.”"
9 അനന്തരം യേശു അവരോടു പറഞ്ഞു, “നിങ്ങള്‍ സമര്‍ത്ഥരാണെന്ന് നിങ്ങള്‍ കരുതുന്നു. നിങ്ങളുടെ തന്നെ ചട്ടങ്ങള്‍ മതിയെന്ന ധാരണയില്‍ നിങ്ങള്‍ ദൈവകല്പന അവഗണിക്കുന്നു."
10 മോശെ പറഞ്ഞു, “നീ നിന്‍റെ അപ്പനമ്മമാരെ ബഹുമാനിക്കണം. പിതാവിനെയോ മാതാവിനെയോ ദുഷിക്കുന്നവന്‍ വധാര്‍ഹനാണ്."
11 എന്നാല്‍ നിങ്ങള്‍ പഠിപ്പിക്കുന്നത്, ‘ഒരാള്‍ തന്‍റെ അപ്പനോടോ അമ്മയോടോ നിങ്ങള്‍ക്കുപയോഗപ്രദമാകുന്ന ചില കാര്യങ്ങള്‍ എന്‍റെ പക്കലുണ്ടെങ്കിലും ഞാനതു ചെയ്യില്ല. ഞാനത് ദൈവത്തിനു നല്‍കും’ എന്ന് പറയാനാണ്."
12 അപ്പനമ്മമാര്‍ക്കു വേണ്ടി ഒന്നും ചെയ്യാന്‍ നിങ്ങള്‍ അവനെ സമ്മതിക്കില്ല."
13 ദൈവവചനമനുസരിച്ച് പ്രവര്‍ത്തിക്കേണ്ടതിനു പ്രാധാന്യമില്ലെന്നു നിങ്ങള്‍ പഠിപ്പിക്കുന്നു. നിങ്ങളുണ്ടാക്കുന്ന ചട്ടങ്ങളനുസരിക്കുന്നത് പ്രധാനമെന്നാണു നിങ്ങള്‍ കരുതുന്നത്. അതുപോലെ പലതും നിങ്ങള്‍ ചെയ്യുന്നു.”"
14 ആള്‍ക്കാരെ വീണ്ടും വിളിച്ചുവരുത്തി അവന്‍ പറഞ്ഞു, “എല്ലാവരും എന്നെ ശ്രദ്ധിക്കുകയും ഞാന്‍ പറയുന്നതു കേള്‍ക്കുകയും വേണം."
15 ഒരുവന്‍റെ ഉള്ളില്‍ കടന്നുചെന്ന് അശുദ്ധമാക്കാന്‍ ഒന്നിനും കഴിയില്ല. അവനില്‍നിന്നും വരുന്നവയാണവനെ അശുദ്ധമാക്കുന്നത്.”"
16 (കാതുള്ളവര്‍ കേള്‍ക്കട്ടെ)"
17 അനന്തരം ജനങ്ങളെ വിട്ട് യേശു വീട്ടിനകത്തേക്കു കയറിപ്പോയി. ശിഷ്യന്മാര്‍ ആ ഉപമയെപ്പറ്റി അവനോടു ചോദിച്ചു."
18 യേശു പറഞ്ഞു, “നിങ്ങള്‍ക്കിനിയും കാര്യങ്ങള്‍ ഭംഗിയായി മനസ്സിലാക്കാന്‍ കഴിയുന്നില്ലേ?"
19 ഭക്ഷണം മനുഷ്യന്‍റെ ഹൃദയത്തിലേക്കു ചെല്ലുന്നില്ല. അതു വയറ്റിലേക്കാണ് പോകുന്നത്. അതു പുറത്തേക്കു പോവുകയും ചെയ്യുന്നുണ്ട്.” (എല്ലാ ഭക്ഷണവും മനുഷ്യനു തിന്നാവുന്നവയാണെന്നവന്‍ പ്രഖ്യാപിച്ചു.)"
20 യേശു പറഞ്ഞു, “ഒരുവനില്‍നിന്നും പുറത്തേക്കു വരുന്നവ അവനെ അശുദ്ധനാക്കുന്നു."
21 ഉള്ളില്‍ നിന്നാണ്, മനുഷ്യഹൃദയത്തില്‍ നിന്നാണ് ദുഷിച്ച ചിന്തകള്‍, ലൈംഗികപാപങ്ങള്‍, മോഷണം, കൊലപാതകം,"
22 വ്യഭിചാരം, ദുരാഗ്രഹം, ദുഷ്ടത, വഞ്ചന, ഭോഗാസക്തി, അസൂയ, ദൂഷണം, അഹന്ത, മണ്ടത്തരങ്ങള്‍ എന്നിവയെല്ലാം പുറപ്പെടുന്നത്."
23 അതെല്ലാം ഒരുവനെ അശുദ്ധനാക്കുന്നു.”"
24 യേശു അവിടം വിട്ട് സോര്‍പ്രദേശത്തേക്കു പോയി. അവന്‍ അവിടെയൊരു വീട്ടില്‍ കയറി. അവന്‍ അവിടെയുണ്ടെന്ന് അന്നാട്ടുകാര്‍ അറിയരുതെന്നവര്‍ ആഗ്രഹിച്ചു. പക്ഷേ അവന് ഒളിച്ചിരിക്കാനായില്ല."
25 യേശു അവിടെയുണ്ടെന്ന് ഒരു സ്ത്രീ കേട്ടറിഞ്ഞു. അവളുടെ കൊച്ചുമകള്‍ക്ക് അശുദ്ധാത്മാവ് ബാധിച്ചിരുന്നു. അതിനാലവള്‍ യേശുവിന്‍റെ അടുത്തെത്തി കാല്‍ക്കല്‍ വീണു നമിച്ചു."
26 അവള്‍ യെഹൂദയല്ലായിരുന്നു. സുറൊഫൊയീക്യ ജാതിയിലുള്ള യവനക്കാരിയായിരുന്നു അവള്‍. ഭൂതത്തെ തന്‍റെ മകളുടെ ഉള്ളില്‍നിന്ന് ഓടിക്കണമെന്ന് അവള്‍ യേശുവിനോടു അപേക്ഷിച്ചു."
27 യേശു ആ സ്ത്രീയോടു പറഞ്ഞു, “മക്കളുടെ ഭക്ഷണം നായ്ക്കള്‍ക്കെറിഞ്ഞു കൊടുക്കരുത്. ആദ്യം അവര്‍ക്കു വേണ്ടതെല്ലാം എടുത്തു ഭക്ഷിക്കാന്‍ മക്കളെ അനുവദിക്കുക.”"
28 [This verse may not be a part of this translation]"
29 അനന്തരം യേശു അവളോടു പറഞ്ഞു, “ഇതൊരു നല്ല മറുപടിയാണ്. നീ പൊയ്ക്കൊള്ളൂ. ഭൂതം നിങ്ങളുടെ മകളെ വിട്ടു പുറത്തു വന്നുകഴിഞ്ഞു.”"
30 അവള്‍ വീട്ടിലേക്കു മടങ്ങി. മകള്‍ കിടക്കയില്‍ കിടക്കുകയായിരുന്നു. ഭൂതം അവളെ വിട്ടൊഴിഞ്ഞിരുന്നു."
31 അനന്തരം യേശു സോര്‍പ്രദേശം വിട്ട് സീദോനിലേക്കു പോയി. ഗലീലക്കടല്‍ത്തീരത്തേക്കവന്‍ പോയി. ദെക്കപ്പൊലിയിലൂടെയാണവന്‍ പോയത്."
32 അവിടെ ചിലര്‍ ഒരാളെ യേശുവിന്‍റെ അടുത്തു കൊണ്ടുവന്നു. അയാള്‍ ബധിരനും ഊമനുമായിരുന്നു. അയാളെ സ്പര്‍ശിച്ചു സുഖപ്പെടുത്താന്‍ അവര്‍ യേശുവിനോടപേക്ഷിച്ചു."
33 യേശു അയാളെ ജനക്കൂട്ടത്തില്‍നിന്നും അകലെ മാറ്റി നിര്‍ത്തി. തന്‍റെ കൈവിരലുകള്‍ അയാളുടെ ചെവിയില്‍ കടത്തി. അനന്തരം യേശു തുപ്പി അയാളുടെ നാവില്‍ തൊടുകയും ചെയ്തു."
34 ആകാശത്തേക്കു നോക്കി യേശു നെടുവീര്‍പ്പിട്ടു. യേശു അയാളോട് പറഞ്ഞു, “എഫഥാ” (അതായത്, “തുറക്കപ്പെടട്ടെ” എന്ന്)."
35 യേശു ഇതു ചെയ്തപ്പോള്‍ അയാള്‍ക്കു കേള്‍ക്കാറായി. അയാളുടെ നാവു സ്വതന്ത്രമാവുകയും അവന് വ്യക്തമായി സംസാരിക്കാന്‍ സാദ്ധ്യമാവുകയും ചെയ്തു."
36 സംഭവിച്ചതൊന്നും മറ്റാരോടും പറയരുതെന്ന് യേശു അവരോടു കല്പിച്ചു. തന്നെപ്പറ്റി മറ്റാരോടും പറയരുതെന്ന് യേശു എപ്പോഴും ആളുകളോടു കല്പിക്കും. പക്ഷേ അതു കൂടുതല്‍ ആള്‍ക്കാരോടു പറയിക്കാനേ ഉപകരിച്ചുള്ളൂ."
37 ജനങ്ങള്‍ യഥാര്‍ത്ഥത്തില്‍ അത്ഭുതപ്പെട്ടു. അവര്‍ പറഞ്ഞു, “യേശു എല്ലാം നന്നായി ചെയ്തു. അവന്‍ ബധിരനെ കേള്‍ക്കുമാറാക്കുന്നു. ഊമനെ സംസാരിക്കുമാറാക്കുന്നു.”"
1 മറ്റൊരിക്കല്‍ വീണ്ടും അനേകംപേര്‍ യേശുവിന്‍റെ അടുത്തെത്തി. അവര്‍ക്കു കഴിക്കാനൊന്നുമില്ലായിരുന്നു. അതിനാല്‍ യേശു തന്‍റെ ശിഷ്യന്മാരെ അരികില്‍ വിളിച്ചു. അവന്‍ പറഞ്ഞു,"
2 “എനിക്ക് ഈ ആളുകളോട് അനുകന്പ തോന്നുന്നു. കഴിഞ്ഞ മൂന്നു ദിവസമായി അവര്‍ എന്നോടൊപ്പമാണ്. ഇപ്പോഴാകട്ടെ അവര്‍ക്കു തിന്നാനൊന്നുമില്ല."
3 വിശപ്പോടെ ഞാനവരെ അയയ്ക്കില്ല. അവരെ അങ്ങനെ അയച്ചാല്‍ വീട്ടിലേക്കു പോകും വഴി അവര്‍ തളര്‍ന്നുവീഴും. അവരില്‍ ചിലര്‍ ഇവിടെനിന്നു വളരെ ദൂരെയാണു താമസം.”"
4 യേശുവിന്‍റെ ശിഷ്യന്മാര്‍ പറഞ്ഞു, “പക്ഷേ നമ്മള്‍ ജനവാസപ്രദേശത്തുനിന്നു വളരെ അകലെയാണ്. ഇത്രയും പേര്‍ക്കാവശ്യമുള്ളത്ര അപ്പം എവിടെനിന്നു കിട്ടും?”"
5 അപ്പോള്‍ യേശു ചോദിച്ചു, “നിങ്ങളുടെ കൈയില്‍ എത്ര അപ്പമുണ്ട്?” അവര്‍ പറഞ്ഞു, “ഏഴ്.”"
6 യേശു ആള്‍ക്കാരോട് നിലത്തിരിക്കാന്‍ കല്പിച്ചു. അനന്തരം അവന്‍ ഏഴ് അപ്പമെടുത്ത് ദൈവത്തിനു നന്ദി പറഞ്ഞു, അപ്പം മുറിച്ച് അവന്‍ ശിഷ്യന്മാരെ ഏല്പിച്ചു. അവ ആളുകള്‍ക്ക് വിളന്പാന്‍ അവന്‍ കല്പിച്ചു. ശിഷ്യന്മാര്‍ അങ്ങനെ ചെയ്തു."
7 ശിഷ്യന്മാരുടെ വശം കുറച്ചു ചെറിയ മീനും ഉണ്ടായിരുന്നു. യേശു മീന്‍ തന്നതിന് ദൈവത്തിനു നന്ദി പറഞ്ഞ് ശിഷ്യന്മാരെ ഏല്പിച്ചു. എന്നിട്ട് അവയും വിതരണം ചെയ്യാന്‍ പറഞ്ഞു."
8 എല്ലാവരും വയറു നിറയെ ഭക്ഷിച്ചു. എന്നിട്ടും ഏഴു കുട്ട ഭക്ഷണം അവര്‍ ശേഖരിച്ചു."
9 നാലായിരത്തോളം പേര്‍ ആഹാരം കഴിച്ചിരുന്നു. അവര്‍ തിന്നു കഴിഞ്ഞപ്പോള്‍ വീടിനുള്ളിലേക്കു പൊയ്ക്കൊള്ളാന്‍ യേശു അവരോടു പറഞ്ഞു."
10 യേശു ശിഷ്യന്മാരോടൊത്ത് വള്ളത്തില്‍ കയറി ദല്‍മനൂഥയിലേക്കു പോയി."
11 പരീശന്മാര്‍ വന്ന് യേശുവിനോടു ചില ചോദ്യങ്ങള്‍ ചോദിച്ചു. അവര്‍ക്ക് യേശുവിനെ പരീക്ഷിക്കണമായിരുന്നു. അവന്‍ ദൈവത്താല്‍ അയയ്ക്കപ്പെട്ടവനാണെങ്കില്‍ ആകാശത്തുനിന്ന് ഒരത്ഭുതകര്‍മ്മം കാണിക്കാനവര്‍ ആവശ്യപ്പെട്ടു."
12 യേശു മാനസികമായ വ്യഥ അനുഭവിക്കുന്നു എന്ന് സൂചിപ്പിക്കുന്ന ഒരു ശബ്ദത്തോടെ പറഞ്ഞു, “എന്താണു നിങ്ങള്‍ അടയാളമായി ഒരത്ഭുതം കാണിക്കാനാവശ്യപ്പെടുന്നത്? ഞാന്‍ നിങ്ങളോടു സത്യം പറയാം. ഈ തലമുറയ്ക്ക് അടയാളമൊന്നും തരികയില്ല.”"
13 അനന്തരം യേശു പരീശന്മാരെ വിട്ട് ഒരു വഞ്ചിയില്‍ കയറി മറുകരയിലേക്കു പോയി."
14 വഞ്ചിയില്‍ ശിഷ്യന്മാരുടെ കയ്യില്‍ ഒരപ്പക്കഷണമേ ഉണ്ടായിരുന്നുള്ളൂ. കൂടുതല്‍ കരുതാനവര്‍ മറന്നു."
15 യേശു അവര്‍ക്കു മുന്നറിയിപ്പു കൊടുത്തു, “സൂക്ഷിച്ചിരിക്കുക, പരീശന്മാരുടെയും ഹെരോദാവിന്‍റെയും പുളിമാവിനെ സൂക്ഷിക്കുക.”"
16 ശിഷ്യന്മാര്‍ അതിന്‍റെ അര്‍ത്ഥം എന്തെന്ന് ചര്‍ച്ച ചെയ്തു. അവര്‍ പറഞ്ഞു, “നമുക്ക് അപ്പം ഇല്ലാത്തതിനാലായിരിക്കാം അവന്‍ ഇങ്ങനെ പറഞ്ഞത്.”"
17 ശിഷ്യന്മാര്‍ ഇതെപ്പറ്റിയാണ് പറയുന്നതെന്ന് യേശുവിനറിയാമായിരുന്നു. അതിനാലവന്‍ അവരോടു പറഞ്ഞു, “എന്താണു നിങ്ങള്‍ അപ്പമില്ലാത്തതിനെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നത്? നിങ്ങളുടെ മനസ്സ് അടഞ്ഞിരിക്കുന്നോ? നിങ്ങള്‍ ഇനിയും കാണുകയോ, മനസ്സിലാക്കുകയോ ചെയ്യാത്തതെന്താണ്?"
18 ചയില്ലാത്ത കണ്ണുകളോ നിങ്ങള്‍ക്കുള്ളത്? ശ്രവണശക്തിയില്ലാത്ത കാതുകളോ നിങ്ങളുടേത്? നമുക്ക് ആവശ്യത്തിന് അപ്പമില്ലാതിരുന്നപ്പോള്‍ ഞാന്‍ ചെയ്തത് ഓര്‍ക്കുന്നില്ലേ?"
19 അഞ്ചപ്പം കൊണ്ട് ഞാന്‍ അയ്യായിരം പേരെ തൃപ്തരാക്കി. മിച്ചം വന്ന അപ്പം ശേഖരിച്ചത് ഓര്‍ക്കുന്നില്ലേ?” ശിഷ്യന്മാര്‍ പറഞ്ഞു, “പന്ത്രണ്ടു കുട്ടകള്‍.”"
20 “ഏഴ് അപ്പക്കഷണങ്ങളെ നാലായിരം പേര്‍ക്കു ഞാന്‍ വിളന്പിയത് ഓര്‍ക്കുന്നില്ലേ? മിച്ചം വന്ന എത്ര അപ്പക്കുട്ടകള്‍ നിങ്ങള്‍ ശേഖരിച്ചു?” ശിഷ്യന്മാര്‍ പറഞ്ഞു, “ഏഴ്.”"
21 അനന്തരം യേശു അവരോടു പറഞ്ഞു, “നിങ്ങളിവയെല്ലാം ഓര്‍ക്കുന്നു. എന്നിട്ടും നിങ്ങള്‍ക്കു മനസ്സിലാക്കാന്‍ കഴിയാത്തത് എന്ത്?”"
22 യേശുവും ശിഷ്യന്മാരും ബേത്ത്സയിദയിലെത്തി. അവിടെ ചിലര്‍ ചേര്‍ന്ന് ഒരന്ധനെ യേശുവിന്‍റെ മുന്പിലെത്തിച്ചു. അവനെ സ്പര്‍ശിക്കാനവര്‍ യേശുവിനോടപേക്ഷിച്ചു."
23 അതിനാല്‍ യേശു അന്ധന്‍റെ കരം പിടിച്ച് ഗ്രാമത്തിനു പുറത്തേക്കു കൊണ്ടുപോയി. യേശു അയാളുടെ കണ്ണുകളിലേക്ക് തുപ്പി. എന്നിട്ട് അയാളുടെ മേല്‍ കൈകള്‍വച്ച് ചോദിച്ചു, “നിനക്കിപ്പോള്‍ എന്തെങ്കിലും കാണാമോ?”"
24 അന്ധന്‍ നോക്കി പറഞ്ഞു, “അതെ എനിക്കിപ്പോള്‍ മനുഷ്യരെ കാണാം, അവര്‍ മരങ്ങള്‍പോലെ ചുറ്റും നടക്കുന്നു.”"
25 യേശു വീണ്ടും അയാളുടെ കണ്ണുകളില്‍ സ്പര്‍ശിച്ചു. അപ്പോളയാള്‍ കണ്ണു മലര്‍ക്കെ തുറന്നു. അയാളുടെ കണ്ണുകള്‍ സുഖം പ്രാപിച്ചു. അയാള്‍ക്ക് എല്ലാം വ്യക്തമായി കാണാം എന്നായി."
26 യേശു അയാളോട്, “നഗരത്തില്‍ പോകരുത്” എന്നും വീട്ടിലേക്കു പോകാനും പറഞ്ഞു."
27 യേശുവും ശിഷ്യന്മാരും ഫീലിപ്പൊസിന്‍റെ കൈസര്യയ്ക്കു പോയി. അവര്‍ നടക്കുന്നതിനിടയില്‍ യേശു അവന്‍റെ ശിഷ്യന്മാരോടു ചോദിച്ചു, “ഞാന്‍ ആരാണെന്നാണ് ജനങ്ങള്‍ പറയുന്നത്?”"
28 ശിഷ്യന്മാര്‍ പറഞ്ഞു, “നീ സ്നാപകയോഹന്നാനാണെന്നു ചിലര്‍ പറയുന്നു, ഏലിയാവ് ആണെന്നു മറ്റു ചിലര്‍, വേറെ ചിലര്‍ പറയുന്നത് നീ പ്രവാചകന്മാരില്‍ ഒരാളാണെന്നാണ്.”"
29 അപ്പോള്‍ യേശു ചോദിച്ചു, “ഞാന്‍ ആരാണെന്നാണ് നിങ്ങള്‍ കരുതുന്നത്.” പത്രൊസ് പറഞ്ഞു, “അങ്ങാണു ക്രിസ്തു.”"
30 യേശു ശിഷ്യന്മാരോടു പറഞ്ഞു, “ഞാനാരാണെന്ന് ആരോടും പറയരുത്.”"
31 അനന്തരം മനുഷ്യപുത്രന് ഒരുപാട് സഹിക്കാനുണ്ടെന്ന് യേശു അവരെ പഠിപ്പിക്കാന്‍ തുടങ്ങി. മനുഷ്യപുത്രന്‍ മൂപ്പന്മാരാലും മഹാപുരോഹിതന്മാരാലും ശാസ്ത്രിമാരാലും തള്ളപ്പെടുമെന്നും അവന്‍ പഠിപ്പിച്ചു. മനുഷ്യപുത്രന്‍ കൊല്ലപ്പെടുമെന്നും മൂന്നാംനാള്‍ അവന്‍ മരണത്തില്‍നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്നും യേശു പഠിപ്പിച്ചു. അവന്‍ ഒന്നും രഹസ്യമായിവെച്ചില്ല."
32 പത്രൊസ് ഒറ്റയ്ക്ക് യേശുവിനോടു സംസാരിക്കാന്‍ തുടങ്ങി. അതെല്ലാം പറഞ്ഞതിനാല്‍ പത്രൊസ് യേശുവിനെ വിമര്‍ശിച്ചു."
33 പക്ഷേ യേശു തിരിഞ്ഞ് തന്‍റെ ശിഷ്യന്മാരെ നോക്കി. അനന്തരം അവന്‍ പത്രൊസിനെ ശകാരിച്ചു. യേശു പത്രൊസിനോടു പറഞ്ഞു, “സാത്താനേ! എന്‍റെയടുത്തു നിന്നു പോകൂ, നിന്‍റെ ചിന്ത ദൈവീകമല്ല. മനുഷ്യര്‍ പ്രധാനമെന്ന് കരുതുന്നവയാണ് നീ ചിന്തിക്കുന്നത്.”"
34 അനന്തരം യേശു ജനങ്ങളെ തന്‍റെ അരികിലേക്കു വിളിച്ചു. അവന്‍റെ ശിഷ്യന്മാരും അവിടെയുണ്ടായിരുന്നു. അപ്പോള്‍ യേശു പറഞ്ഞു, “എന്നെ പിന്തുടരാന്‍ ആഗ്രഹിക്കുന്നവന്‍ അവനെത്തന്നെ ഉപേക്ഷിക്കണം. അവന്‍ തന്‍റെ കുരിശുമെടുത്ത് എന്നെ പിന്തുടരണം."
35 സ്വന്തം ജീവന്‍ രക്ഷിക്കുവാന്‍ ആഗ്രഹിക്കുന്നവന് അതു നഷ്ടമാകും. എന്നാല്‍ സ്വന്തജീവന്‍ എനിക്കും സുവിശേഷത്തിനുമായി നല്‍കുന്നവന്‍ എന്നെന്നേക്കുമായി രക്ഷിക്കപ്പെടും."
36 സ്വന്തം ആത്മാവ് നരകത്തില്‍ നഷ്ടപ്പെടുന്നവന് ലോകം മുഴുവനും കിട്ടിയാലും എന്തു പ്രയോജനം?"
37 ആത്മാവ് തിരിച്ചുകിട്ടാന്‍ പകരം മറ്റെന്തെങ്കിലും കൊടുക്കാന്‍ ഒരുവനും കഴിയില്ല."
38 ഇന്നത്തെയാള്‍ക്കാര്‍ പാപപൂര്‍ണ്ണവും ദുഷ്ടവുമായ കാലത്താണ് ജീവിക്കുന്നത്. എന്നെപ്പറ്റിയും എന്‍റെ ഉപദേശത്തെപ്പറ്റിയും ലജ്ജിക്കുന്നവരെക്കുറിച്ച് ഞാന്‍ ലജ്ജിക്കും. എന്‍റെ പിതാവിന്‍റെ മഹത്വത്തോടും വിശുദ്ധദൂതന്മാരോടും കൂടെ എഴുന്നെള്ളുന്പോള്‍ അയാളെ ഓര്‍ത്തു ഞാന്‍ ലജ്ജിക്കും.”"
1 യേശു പറഞ്ഞു, “ഞാന്‍ നിങ്ങളോടു സത്യം പറയട്ടെ. ഇവിടെ നില്‍ക്കുന്നവരില്‍ ചിലര്‍ മരിക്കുംമുന്പ് ദൈവരാജ്യം വരുന്നതു കാണും. ദൈവരാജ്യം പ്രതാപത്തോടെ വരും.”"
2 ആറു ദിവസം കഴിഞ്ഞ് പത്രൊസ്, യാക്കോബ്, യോഹന്നാന്‍ എന്നിവരോടൊപ്പം യേശു ഉയര്‍ന്ന മലമുകളിലേക്കു പോയി. അവിടെ അവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ശിഷ്യന്മാര്‍ നോക്കിനില്‍ക്കേ യേശുവിനു മാറ്റമുണ്ടായി."
3 അവന്‍റെ വസ്ത്രം തിളങ്ങുന്ന വെണ്‍മയുള്ളതായി. ഒരാള്‍ക്കും നല്‍കാന്‍ കഴിയാത്തത്ര വെണ്‍മ."
4 അപ്പോള്‍ യേശുവിനോടൊപ്പം അവിടെ രണ്ടുപേര്‍ പ്രത്യക്ഷപ്പെട്ടു. അവര്‍ സംസാരിക്കുന്നുണ്ടായിരുന്നു. അവര്‍ മോശെയും ഏലീയാവുമായിരുന്നു."
5 പത്രൊസ് യേശുവിനോടു പറഞ്ഞു, “ഗുരോ, നമ്മള്‍ ഇവിടെയായതു നന്നായി. ഞങ്ങള്‍ ഇവിടെ മൂന്നു കൂടാരങ്ങളുണ്ടാക്കാം. ഒന്ന് നിനക്കും ഒന്നു മോശെയ്ക്കും ഒന്ന് ഏലീയാവിനും.”"
6 പത്രൊസിന് എന്തു പറയണമെന്ന് അറിവില്ലായിരുന്നു. കാരണം അവനും മറ്റു രണ്ടു ശിഷ്യന്മാരും വല്ലാതെ ഭയന്നിരുന്നു."
7 അപ്പോള്‍ ഒരു മേഘം വന്ന് അവരെ മൂടി. മേഘത്തില്‍ നിന്ന് ഒരു അശരീരി മുഴങ്ങി, “യേശു എന്‍റെ പുത്രനാകുന്നു. ഞാനവനെ സ്നേഹിക്കുന്നു. അവനെ അനുസരിക്കുക.”"
8 പത്രൊസും യാക്കോബും യോഹന്നാനും നോക്കിയപ്പോള്‍ മറ്റാരെയും അവര്‍ കണ്ടില്ല. യേശു മാത്രമേ അവരോടൊപ്പമുണ്ടായിരുന്നുള്ളൂ."
9 [This verse may not be a part of this translation]"
10 അതിനാലവര്‍ യേശുവിനെ അനുസരിച്ച് കണ്ടതൊന്നും ആരോടും പറഞ്ഞില്ല. പക്ഷേ മരണത്തില്‍നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് അവന്‍ പറഞ്ഞതിന്‍റെ പൊരുളിനെപ്പറ്റി അവര്‍ ചര്‍ച്ച ചെയ്തു."
11 ശിഷ്യന്മാര്‍ യേശുവിനോടു ചോദിച്ചു, “എന്താണ് ഏലീയാവ് ആദ്യം വരട്ടെ എന്നു ശാസ്ത്രിമാര്‍ പറയുന്നത്.”"
12 യേശു പറഞ്ഞു, “ഏലീയാവ് ആദ്യം വരണമെന്നവര്‍ പറഞ്ഞതു ശരിയാണ്. എല്ലാം നേരെയാക്കുന്നത് ഏലീയാവാണ്. പക്ഷെ മനുഷ്യപുത്രന്‍ പലതും സഹിക്കുകയും അവജ്ഞയാല്‍ തിരസ്കരിക്കപ്പെടുകയും വേണമെന്ന് തിരുവെഴുത്ത് പറഞ്ഞതെന്തുകൊണ്ട്?"
13 ഞാന്‍ നിങ്ങളോടു പറയുന്നു. ഏലിയാവു വന്നുകഴിഞ്ഞു, ആളുകള്‍ ചെയ്യാവുന്ന എല്ലാ വൃത്തികേടും അയാളുടെമേല്‍ പ്രവൃത്തിച്ചു കഴിഞ്ഞു. ഇതെല്ലാം അവനു സംഭവിക്കുമെന്ന് തിരുവെഴുത്തുകളില്‍ പറയുന്നുണ്ട്.”"
14 അനന്തരം യേശുവും പത്രൊസും യാക്കോബും യോഹന്നാനും മറ്റു ശിഷ്യന്മാടെ അടുക്കലേക്കു പോയി. അവര്‍ക്കു ചുറ്റും അനേകംപേര്‍ ഇരിക്കുന്നത് അവര്‍ കണ്ടു. ശാസ്ത്രിമാര്‍ ആ ശിഷ്യന്മാരോടു തര്‍ക്കിക്കുന്നുണ്ടായിരുന്നു."
15 യേശുവിനെ ജനങ്ങള്‍ കണ്ടപ്പോള്‍ അവര്‍ അത്ഭുത പ്പെട്ടു. അവനെ സ്വീകരിക്കാന്‍ അവര്‍ ഓടിയെത്തി."
16 യേശു ചോദിച്ചു, “എന്താണു നിങ്ങള്‍ ശാസ്ത്രിമാരുമായി തര്‍ക്കിക്കുന്നത്?”"
17 ഒരാള്‍ പറഞ്ഞു, “ഗുരോ, ഞാനെന്‍റെ മകനെ നിന്‍റെ അടുക്കലേക്കു കൊണ്ടുവന്നു. അവനെ ഒരു അശുദ്ധാത്മാവ് ബാധിച്ചിരുന്നു. അത് അവനെ ഊമനാക്കി."
18 പിശാച് അവനെ ആക്രമിക്കുകയും നിലത്തുരുട്ടിയിടുകയും ചെയ്യുന്നു. അവന്‍റെ വായില്‍നിന്ന് പത വരികയും പല്ലു കടിക്കുകയും മരവിച്ചുപോവുകയും ചെയ്യുന്നു. നിന്‍റെ ശിഷ്യന്മാരോട് അശുദ്ധാത്മാവിനെ ഓടിക്കാന്‍ ഞാനാവശ്യപ്പെട്ടു. പക്ഷേ അവര്‍ക്കതിനു കഴിഞ്ഞില്ല.”"
19 യേശു പറഞ്ഞു, “നിങ്ങള്‍ക്കു വിശ്വാസമില്ല. എത്രനാള്‍ ഞാന്‍ നിങ്ങളോടടൊത്തുണ്ടാകണം. ഞാനെത്രനാള്‍ നിങ്ങളോടൊത്തു ക്ഷമയോടെ കഴിയും? കുട്ടിയെ കൊണ്ടുവരൂ.”"
20 അവര്‍ കുട്ടിയെ യേശുവിന്‍റെ അടുത്തു കൊണ്ടുവന്നു. യേശുവിനെ കണ്ടപ്പോള്‍ അശുദ്ധാത്മാവ് കുട്ടിയെ ആക്രമിച്ചു. കുട്ടി താഴെ വീണുരുണ്ടു. അവന്‍റെ വായില്‍നിന്ന് നുരയും പതയും വന്നു."
21 യേശു കുട്ടിയുടെ പിതാവിനോടു ചോദിച്ചു, “ഇവനിങ്ങനെയായിട്ട് എത്രകാലമായി.” കുട്ടിയുടെ പിതാവു പറഞ്ഞു, “ചെറുപ്പം മുതല്‍ക്കു തന്നെ."
22 അശുദ്ധാത്മാവ് ചിലപ്പോള്‍ അവനെ തീയിലും വെള്ള ത്തിലും തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ട്. നിനക്കു കഴിയുമെങ്കില്‍ ഞങ്ങളുടെമേല്‍ ദയ ചൊരിഞ്ഞ് ഞങ്ങളെ രക്ഷിക്കണേ.”"
23 യേശു കുട്ടിയുടെ പിതാവിനോടു പറഞ്ഞു, “നിനക്കു കഴിയുമെങ്കിലെന്നോ? വിശ്വസിക്കുന്നവന് എല്ലാം സാദ്ധ്യമാണ്.”"
24 പിതാവു വിളിച്ചു പറഞ്ഞു, “ഞാന്‍ വിശ്വസിക്കുന്നു. കൂടുതല്‍ വിശ്വസിക്കാന്‍ എന്നെ സഹായിക്കൂ.”"
25 സംഭവിക്കുന്നതെന്തെന്നു കാണാന്‍ ആളുകള്‍ ഓടിക്കൂടി. യേശു അശുദ്ധാത്മാവിനോടു സംസാരിച്ചു. യേശു പറഞ്ഞു, “ഈ കുട്ടിയെ ഊമനും ബധിരനുമാക്കിയ അശുദ്ധാത്മാവേ, ഞാന്‍ നിന്നോടു കല്പിക്കുന്നു, കുട്ടിയില്‍നിന്ന് പുറത്തു വരിക. ഇനി ഒരിക്കലും തിരിച്ചു വരരുത്.”"
26 അശുദ്ധാത്മാവു നിലവിളിച്ചു. അതു കുട്ടിയെ നിലത്തു തള്ളിയിട്ട് പുറത്തേക്കു വന്നു. കുട്ടി മരിച്ചതുപോലെ കാണപ്പെട്ടു. വളരെ ആളുകള്‍ പറഞ്ഞു, “അവന്‍ മരിച്ചു.”"
27 യേശു അവനെ കൈക്കു പിടിച്ച് എഴുന്നേല്പിച്ചു നിര്‍ത്തി."
28 യേശു വീടിനുള്ളിലേക്കു പോയി. ശിഷ്യന്മാര്‍ മാത്രമേ അവനോടൊപ്പമുണ്ടായിരുന്നുള്ളൂ. അവര്‍ ചോദിച്ചു, “ആ അശുദ്ധാത്മാവിനെ ഓടിക്കാന്‍ ഞങ്ങള്‍ക്കു കഴിയാഞ്ഞതെന്താണ്?”"
29 യേശു പറഞ്ഞു, “അത്തരം അശുദ്ധാത്മാവിനെ പ്രാര്‍ത്ഥന കൊണ്ടേ ഓടിക്കാനാവൂ.”"
30 അനന്തരം യേശുവും ശിഷ്യന്മാരും അവിടം വിട്ടു. ഗലീലയിലൂടെ സഞ്ചരിച്ചു. തങ്ങള്‍ എവിടെയാണെന്ന് ആരുമറിയരുതെന്ന് യേശു ആഗ്രഹിച്ചു."
31 തന്‍റെ ശിഷ്യന്മാരെ മാത്രം പഠിപ്പിക്കാന്‍ യേശു ആഗ്രഹിച്ചു. യേശു അവരോടു പറഞ്ഞു, “മനുഷ്യപുത്രന്‍ അവനെ കൊല്ലുവാനുള്ളവര്‍ക്ക് ഏല്പിക്കപ്പെടും. അവര്‍ അവനെ കൊല്ലും. മൂന്നു ദിവസം കഴിഞ്ഞ് അവന്‍ മരണത്തില്‍നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കും.”"
32 പക്ഷേ യേശു എന്താണു പറഞ്ഞതെന്ന് അവര്‍ക്കു മനസ്സിലായില്ല. അതു ചോദിച്ചറിയാന്‍ അവര്‍ക്കു ഭയമായിരുന്നു."
33 യേശുവും ശിഷ്യന്മാരും കഫര്‍ന്നഹൂമിലേക്കു പോയി. അവര്‍ ഒരു വീട്ടിലേക്കു കയറി. യേശു ശിഷ്യന്മാരോടു ചോദിച്ചു, “വഴിക്കുവെച്ച് നിങ്ങള്‍ എന്തോ തര്‍ക്കിക്കുന്നതു കേട്ടല്ലോ. എന്തിനെപ്പറ്റിയായിരുന്നു അത്?”"
34 എന്നാലവര്‍ മറുപടിയായി ഒന്നും പറഞ്ഞില്ല. എന്തെന്നാല്‍ അവരില്‍ ആരാണേറ്റവും വലിയവനെന്നതായിരുന്നു അവരുടെ തര്‍ക്കവിഷയം."
35 യേശു നിലത്തിരുന്ന് പന്ത്രണ്ടു അപ്പൊസ്തലന്മാരെയും വിളിച്ചു. യേശു പറഞ്ഞു, “ഏറ്റവും വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ മറ്റെല്ലാവരെയും തന്നെക്കാള്‍ വലിയവരായി കാണണം. അവന്‍ മറ്റെല്ലാവരുടെയും സേവകനുമായിരിക്കണം.”"
36 അപ്പോള്‍ യേശു ഒരു കൊച്ചുകുഞ്ഞിനെ എടുത്ത് അവരുടെ മദ്ധ്യത്തില്‍ നിര്‍ത്തി. പിന്നീട് ശിശുവിനെ കയ്യിലെടുത്ത് ഇങ്ങനെ പറഞ്ഞു,"
37 “ഇത്തരം കുഞ്ഞുങ്ങളെ എന്‍റെ നാമത്തില്‍ സ്വീകരിക്കുന്നവന്‍ എനിക്കു സ്വീകാര്യനാണ്. എന്നെ അംഗീകരിക്കുന്നവന്‍ എന്നെ അയച്ചവനെ (ദൈവം )യും അംഗീകരിക്കുന്നു.”"
38 യോഹന്നാന്‍ പറഞ്ഞു, “ഗുരോ, നിന്‍റെ നാമത്തില്‍ ഭൂതങ്ങളെ ഒഴിപ്പിക്കുന്ന ഒരുവനെ ഞങ്ങള്‍ കണ്ടു. അവന്‍ ഞങ്ങളിലൊരുവന്‍ അല്ലായിരുന്നു. അതിനാല്‍ ഞങ്ങളവനെ തടയാന്‍ ശ്രമിച്ചു.”"
39 യേശു പറഞ്ഞു, “അവനെ തടയരുത്. എന്‍റെ നാമത്തില്‍ ഒരത്ഭുതം ചെയ്യുന്നവന് അതിനുശേഷം പെട്ടെന്ന് എന്നെപ്പറ്റി ദുഷിച്ചു പറയാനാവില്ല."
40 നമുക്കെതിരല്ലാത്തവന്‍ നമ്മുടെയാളാണ്."
41 ഞാന്‍ നിങ്ങളോടു സത്യം പറയട്ടെ. നിങ്ങള്‍ ക്രിസ്തുവിന്‍റെ ആളാകയാല്‍ ആരെങ്കിലും നിങ്ങള്‍ക്ക് ഒരു കോപ്പ വെള്ളം തന്നു സഹായിച്ചാല്‍ അയാള്‍ക്കു തക്ക പ്രതിഫലം ലഭിക്കും.”"
42 “എന്നില്‍ വിശ്വസിക്കുന്ന കൊച്ചുകുട്ടിയെപ്പോലും പാപത്തിലേക്കു വീഴാന്‍ കാരണമാക്കുന്നവനു കഷ്ടം. അവനെ കഴുത്തില്‍ തിരികല്ലു കെട്ടി കടലില്‍ താഴ്ത്തുന്നതാണു ഭേദം."
43 നിങ്ങളുടെ കൈ നിങ്ങളെക്കൊണ്ടു പാപം ചെയ്യിച്ചാല്‍ അതു മുറിച്ചു കളയുക. ശരീരത്തിലെ അവയവം നഷ്ടപ്പെട്ടാലും സ്വര്‍ഗ്ഗത്തില്‍ ജീവിക്കുന്നത് നന്ന്. രണ്ടു കൈകളോടെ നരകത്തില്‍ പോകുന്നതിലും നല്ലത് ഇതാണ്. ആ നരകത്തില്‍ അണയാത്ത തീയുണ്ട്."
44 [This verse may not be a part of this translation]"
45 [This verse may not be a part of this translation]"
46 [This verse may not be a part of this translation]"
47 പാപത്തില്‍ വീഴാന്‍ കണ്ണു കാരണമായാല്‍ അതു ചൂഴ്ന്നെടുക്കുക. ദൈവരാജ്യത്തില്‍ ഒറ്റക്കണ്ണനായി പ്രവേശിക്കുന്നതാണ് രണ്ടു കണ്ണുകളോടെയും നരകത്തില്‍ പോകുന്നതിലും ഭേദം."
48 നരകത്തില്‍ ആളുകളെ തിന്നുന്ന പുഴു ചാവുന്നില്ല. അവിടെ തീയൊരിക്കലും അണയുന്നുമില്ല."
49 എല്ലാവരും തീയാല്‍ ശിക്ഷിക്കപ്പെടും."
50 ഉപ്പ് നല്ലതാണ്, പക്ഷേ അതിന്‍റെ ഉപ്പുരസം നഷ്ടപ്പെട്ടാല്‍ നിങ്ങള്‍ക്കതിന്‍റെ ഉപ്പുരസം മടക്കിക്കൊടുക്കാനാവില്ല. അതിനാല്‍ നന്മയോടെ ജീവിക്കുക. പരസ്പരം സമാധാനം പുലര്‍ത്തുക.”"
1 യേശു അവിടം വിട്ട് യെഹൂദ്യയിലേക്കും യോര്‍ദ്ദാന്‍റെ മറുകരയിലേക്കും പോയി. പിന്നെയും പലരും അവന്‍റെ അടുത്തേക്കു വന്നു. അവരെ പതിവുപോലെ അവന്‍ പഠിപ്പിച്ചു."
2 ഏതാനും പരീശന്മാര്‍ യേശുവിനടുത്തേക്കു വന്നു. യേശുവിനെക്കൊണ്ട് തെറ്റായ എന്തെങ്കിലും പറയിക്കാനവര്‍ ശ്രമിച്ചു. അവര്‍ യേശുവിനോടു ചോദിച്ചു, “ഒരുവന്‍ തന്‍റെ ഭാര്യയുമായി വിവാഹമോചനം നടത്തുന്നതു ശരിയാണോ?”"
3 യേശു ചോദിച്ചു, “മോശെ എന്താണു നിങ്ങളോടു കല്പിച്ചിരിക്കുന്നത്.”"
4 പരീശന്മാര്‍ പറഞ്ഞു, “ഒരു വിവാഹമോചനപത്രം എഴുതി ഭാര്യയെ ഉപേക്ഷിക്കാന്‍ മോശെ ഒരു ഭര്‍ത്താവിനെ അനുവദിച്ചു.”"
5 യേശു പറഞ്ഞു, “നിങ്ങള്‍ക്കു കരിങ്കല്ലു പോലത്തെ ഹൃദയമുള്ളതുകൊണ്ടാണ് മോശെ ആ കല്പന എഴുതിയത്."
6 പക്ഷെ ദൈവം ലോകം സൃഷ്ടിച്ചപ്പോള്‍ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു."
7 അതിനാലാണ് ഒരുവന്‍ അപ്പനമ്മമാരെ വെടിഞ്ഞ് ഭാര്യയോടു ചേരുന്നത്."
8 അവര്‍ ഇരുവരും ഒന്നാകുകയും വേണം. അതിനാല്‍ ആരും രണ്ടല്ല, ഒന്നാണ്."
9 ദൈവം അവരെ ഒന്നാക്കി. അതുകൊണ്ട് മനുഷ്യന്‍ അവരെ വേര്‍പെടുത്തരുത്."
10 അല്പസമയം കഴിഞ്ഞ് യേശുവും ശിഷ്യന്മാരും വീട്ടിലുണ്ടായിരുന്നു. ശിഷ്യന്മാര്‍ വിവാഹമോചനത്തെപ്പറ്റി യേശുവിനോടു വീണ്ടും ചോദിച്ചു."
11 യേശു പറഞ്ഞു, “സ്വന്തം ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരുവളെ വിവാഹം ചെയ്യുന്നവന്‍ ഭാര്യയ്ക്കെതിരായി പാപം ചെയ്യുന്നു. അവന്‍ വ്യഭിചാരത്തെ സംബന്ധിച്ച പാപം ചെയ്യുന്നു."
12 ഭര്‍ത്താവിനെ ഉപേക്ഷിച്ച് മറ്റൊരുവനെ വിവാഹം കഴിക്കുന്ന ഭാര്യയും വ്യഭിചാരിണിയാണ്.”"
13 യേശുവിന്‍റ സ്പര്‍ശനം ഏറ്റുവാങ്ങുന്നതിന് ആളുകള്‍ അവരുടെ കുഞ്ഞുങ്ങളെ കൊണ്ടുവന്നു. എന്നാല്‍ ശിഷ്യന്മാര്‍ അവരെ ശകാരിച്ചു."
14 യേശു അതെല്ലാം കാണുന്നുണ്ടായിരുന്നു. കുട്ടികളെ കൊണ്ടുവരുന്നത് ശിഷ്യന്മാര്‍ വിലക്കുന്നത് അവനിഷ്ടമില്ലായിരുന്നു. യേശു അവരോടു പറഞ്ഞു, “കുട്ടികള്‍ എന്‍റെ അടുത്തേക്കു വരട്ടെ. അവരെ തടയരുത്, എന്തെന്നാല്‍ ദൈവരാജ്യം കുട്ടികളെപ്പോലെയുള്ളവര്‍ക്കാണ്."
15 ഞാന്‍ നിങ്ങളോടു സത്യം പറയുന്നു. ഒരു കുഞ്ഞ് സാധനങ്ങള്‍ സ്വീകരിക്കുന്നതുപോലെ നിങ്ങള്‍ ദൈവരാജ്യത്തെ സ്വീകരിക്കുക. അല്ലെങ്കില്‍ നിങ്ങള്‍ക്കൊരിക്കലും അതിലേക്കു പ്രവേശനമുണ്ടാകയില്ല.”"
16 പിന്നീട് യേശു കുഞ്ഞുങ്ങളെ കൈയിലെടുത്തു. അവന്‍ അവരുടെമേല്‍ കൈവച്ച് അവരെ അനുഗ്രഹിച്ചു."
17 യേശു പോകാനൊരുങ്ങവേ ഒരാള്‍ ഓടി വന്ന് യേശുവിനു മുന്പില്‍ മുട്ടുകുത്തി. അയാള്‍ ചോദിച്ചു, “നല്ലവനായ ഗുരോ, നിത്യജീവന്‍ കിട്ടാന്‍ ഞാനെന്തു ചെയ്യണം.”"
18 യേശു പറഞ്ഞു, “നീയെന്താണ് എന്നെ നല്ലവനെന്നു വിളിച്ചത്. ആരും നല്ലവനല്ല. ദൈവം മാത്രമേ നല്ലവനായുള്ളൂ."
19 പക്ഷേ നിന്‍റെ ചോദ്യത്തിനു ഞാനുത്തരം തരാം. കൊല്ലരുത്, വ്യഭിചരിക്കരുത്, മോഷ്ടിക്കരുത്, കള്ളം പറയരുത്, വഞ്ചിക്കരുത്, കള്ളസാക്ഷി പറയരുത്, അന്യരുടെ മുതല്‍ ചതിവായി എടുക്കരുത്. അപ്പനമ്മമാരെ ബഹുമാനിക്കുക... എന്നീ കല്പനകള്‍ നിനക്കറിയില്ലേ?”"
20 അയാള്‍ പറഞ്ഞു, “ഗുരോ, ചെറുപ്പം മുതല്‍ക്കു തന്നെ ഞാന്‍ ഈ കല്പനകള്‍ അനുസരിക്കുന്നുണ്ട്.”"
21 യേശു അയാളെ നോക്കി, അവന് അയാളോടു സ്നേഹം തോന്നി. യേശു പറഞ്ഞു, “നീ ഒരു കാര്യം കൂടി ചെയ്യേണ്ടതുണ്ട്. പോയി നിനക്കുള്ളതെല്ലാം വില്‍ക്കുക. കിട്ടുന്ന പണം പാവപ്പെട്ടവര്‍ക്കു ദാനം ചെയ്യുക. സ്വര്‍ഗ്ഗത്തില്‍ നിനക്കായി ഒരു നിധി ഒരുക്കും. എന്നിട്ട് എന്നോടൊപ്പം വരിക.”"
22 യേശുവിന്‍റെ ഈ വാക്കുകള്‍ കേട്ട് ദുഃഖിതനായി അയാള്‍ പോയി. അയാള്‍ വലിയ ധനികനും സന്പത്തു സൂക്ഷിക്കാനാഗ്രഹിക്കുന്നവനും ആകയാലാണ് ദുഃഖിച്ചത്."
23 യേശു ശിഷ്യന്മാരെ നോക്കി പറഞ്ഞു, ധനികര്‍ക്കു ദൈവരാജ്യത്തിലേക്കു പ്രവേശിക്കുക വിഷമമായിരിക്കും."
24 അതു കേട്ട് ശിഷ്യന്മാര്‍ അത്ഭുതപ്പെട്ടു. പക്ഷെ യേശു പിന്നെയും പറഞ്ഞു, “എന്‍റെ മക്കളേ, ദൈവരാജ്യത്തിലേക്കുള്ള പ്രവേശനം ദുഷ്കരമാണ്."
25 ധനികന് ദൈവരാജ്യ ത്തില്‍ പ്രവേശിക്കുക എന്നത് വളരെ ക്ളേശകരമാണ്. ഒരു ഒട്ടകത്തിന് സൂചിക്കുഴയിലൂടെ കടക്കുക അതിലും എളുപ്പമായിരിക്കും.”"
26 ശിഷ്യന്മാര്‍ അത്ഭുതത്തോടെ പരസ്പരം ചോദിച്ചു, “എങ്കില്‍ പിന്നെ ആരു രക്ഷിക്കപ്പെടും.”"
27 യേശു ശിഷ്യന്മാരെ നോക്കി പറഞ്ഞു, “മനുഷ്യര്‍ക്കു അസാദ്ധ്യമാണ്. എന്നാല്‍ ദൈവത്തിനത് സാദ്ധ്യമാണ്. ദൈവത്തിന് എല്ലാം സാദ്ധ്യമാണ്.”"
28 പത്രൊസ് യേശുവിനോടു പറഞ്ഞു, “നിന്നെ പിന്തുടരാന്‍ ഞങ്ങള്‍ എല്ലാം ഉപേക്ഷിച്ചു.”"
29 യേശു പറഞ്ഞു, “ഞാന്‍ നിങ്ങളോടു സത്യം പറയാം. എനിക്കും സുവിശേഷത്തിനും വേണ്ടി സ്വന്തം വീടും സഹോദരീസഹോദരന്മാരെയും അപ്പനമ്മമാരെയും കുട്ടികളെയും വയലുമെല്ലാം ഉപേക്ഷിച്ചവര്‍ക്ക്"
30 അവരുപേക്ഷിച്ചതിലുമധികം ലഭിക്കും. ഈ ലോകത്ത് അനേകം വീടുകളും സഹോദരീസഹോദരന്മാരും അപ്പനമ്മമാരും കുട്ടികളും വയലുകളുമെല്ലാം ലഭിക്കും. അതോടൊപ്പം പീഢനങ്ങളുമുണ്ടാവുമെന്നു മാത്രം. പക്ഷേ വരാനിരിക്കുന്ന ലോകത്തിലവന് ചില പ്രതിഫലങ്ങള്‍ ലഭിക്കും. അതു നിത്യജീവനായിരിക്കും."
31 ഉയര്‍ന്ന സ്ഥാനത്തുള്ളവര്‍ താഴത്തായെന്നും വരാം. താഴെയുള്ളവന് ഉന്നതസ്ഥാനവും കിട്ടും.”"
32 യേശുവും കൂട്ടരും യെരൂശലേമിലേക്കു പോകുകയായിരുന്നു. യേശുവായിരുന്നു സംഘനായകന്‍. യേശുവിന്‍റെ ശിഷ്യന്മാര്‍ അത്ഭുതപ്പെട്ടു. അവനു പിന്നാലെ വന്ന മറ്റുള്ളവര്‍ ഭയന്നു. യേശു പന്ത്രണ്ട് അപ്പൊസ്തലന്മാരെയും വിളിച്ച് അവരോടു മാത്രം സംസാരിച്ചു. യെരൂശലേമില്‍ അവനെന്തു സംഭവിക്കുമെന്ന് അവന്‍ അവരോടു പറഞ്ഞു."
33 യേശു പറഞ്ഞു, “നമ്മള്‍ യെരൂശലേമിലേക്കു പോകുകയാണ്. മനുഷ്യപുത്രന്‍ മഹാപുരോഹിതന്മാര്‍ക്കും ശാസ്ത്രിമാര്‍ക്കുമായി ഏല്പിക്കപ്പെടും. മനുഷ്യപുത്രനെ വധിക്കണമെന്ന് മഹാപുരോഹിതരും ശാസ്ത്രിമാരും പറയും. അവര്‍ മനുഷ്യപുത്രനെ ജാതികള്‍ക്കു നല്‍കും."
34 അവര്‍ അവനെ പരിഹസിക്കുകയും അവന്‍റെമേല്‍ തുപ്പുകയും ചെയ്യും. അവര്‍ അവനെ ചാട്ടകൊണ്ട് അടിക്കുകയും വധിക്കുകയും ചെയ്യും. പക്ഷെ തന്‍റെ മരണത്തിനുശേഷം മൂന്നാം ദിവസം അവന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും."
35 അപ്പോള്‍ സെബെദിയുടെ പുത്രന്മാരായ യാക്കോബും യോഹന്നാനും യേശുവിനെ സമീപിച്ചു. അവര്‍ പറഞ്ഞു, “ഗുരോ, ഞങ്ങള്‍ക്കായി ചിലതു ചെയ്തു തരാന്‍ അപേക്ഷിക്കട്ടെ.”"
36 യേശു ചോദിച്ചു, “എന്താണു നിങ്ങള്‍ക്കായി ഞാന്‍ ചെയ്യേണ്ടത്.”"
37 സെബെദിയുടെ പുത്രന്മാര്‍ പറഞ്ഞു, “നീ നിന്‍റെ രാജ്യത്ത് മഹത്വത്തോടെ ഇരിക്കും. അപ്പോള്‍ ഞങ്ങളില്‍ ഒരാളെ നിന്‍റെ വലത്തും, മറ്റൊരാളെ ഇടത്തും ഇരിക്കാന്‍ അനുവദിച്ചാലും.”"
38 യേശു പറഞ്ഞു, “നിങ്ങള്‍ ആവശ്യപ്പെട്ടതെന്താണെന്നു നിങ്ങള്‍ തന്നെ അറിയുന്നില്ല. ഞാന്‍ സ്വീ കരിക്കുന്ന കഷ്ടത നിങ്ങള്‍ക്കും സ്വീകരിക്കാമോ? ഞാന്‍ സ്വീകരിക്കേണ്ട സ്നാനവും നിങ്ങള്‍ക്കു സ്വീകരിക്കാമോ?”"
39 അവര്‍ പറഞ്ഞു, “ഞങ്ങള്‍ക്കു കഴിയും.” യേശു അവരോടു പറഞ്ഞു, “നിങ്ങള്‍ ഞാന്‍ സഹിക്കുന്നതെന്തും സഹിക്കും, ഞാന്‍ സ്വീകരിക്കേണ്ട സ്നാനം നിങ്ങള്‍ സ്വീകരിക്കും."
40 പക്ഷെ എന്‍റെ ഇടത്തും വലത്തും ഇരിക്കുന്നവരെ തിരഞ്ഞെടുക്കാന്‍ എനിക്കാവില്ല. അതു ചിലര്‍ക്കു ലഭിക്കും. ആ സ്ഥാനങ്ങള്‍ അവര്‍ക്കുവേണ്ടി ഒരുക്കപ്പെട്ടതാണ്.”"
41 മറ്റു പത്തു ശിഷ്യന്മാരും ഇതു കേട്ടു. അവര്‍ക്കു യാക്കോബിനോടും യോഹന്നാനോടും അമര്‍ഷം തോന്നി."
42 എല്ലാ ശിഷ്യന്മാരെയും യേശു വിളിച്ചു കൂട്ടി. അവന്‍ പറഞ്ഞു, “ജാതികള്‍ക്ക് അവര്‍ ഭരണാധികാരികളെന്ന് അംഗീകരിക്കുന്ന ചിലയാളുകളുണ്ട്. അവര്‍ തങ്ങളുടെ അധികാരം ജനങ്ങളുടെമേല്‍ കാണിക്കും. അവരുടെ പ്രധാന നേതാക്കള്‍ തങ്ങളുടെ അധികാരം ജനങ്ങളുടെമേല്‍ ഉപയോഗിക്കാന്‍ ഇഷ്ടപ്പെടുന്നു."
43 എന്നാല്‍ നിങ്ങളുടെയിടയില്‍ ഇതുണ്ടാകരുത്. നിങ്ങളില്‍ ആര്‍ക്കെങ്കിലും വലിയവനാകണമെന്നുണ്ടെങ്കില്‍ അവന്‍ നിങ്ങളുടെ ദാസനാകണം."
44 നിങ്ങളില്‍ ആര്‍ക്കെങ്കിലും ഒന്നാമനാകാന്‍ ആഗ്രഹമുണ്ടെങ്കില്‍ അവന്‍ എല്ലാവരുടെയും അടിമയാകണം."
45 അതുപോലെ മനുഷ്യപുത്രന്‍ വന്നത് മറ്റുള്ളവരാല്‍ സേവിക്കപ്പെടാനല്ല. പക്ഷേ മനുഷ്യപുത്രന്‍ വന്നത് മറ്റുള്ളവരെ സേവിക്കാനാണ്. അനേകം പേരെ രക്ഷിക്കാനായി സ്വന്തം ജീവിതം നല്‍കാനാണ്."
46 അനന്തരം അവര്‍ യെരീഹോപട്ടണത്തിലേക്കു വന്നു. യേശുവും ശിഷ്യന്മാരും മറ്റനേകം പേരോടൊപ്പം അവിടം വിട്ടുപോവുകയായിരുന്നു. ബര്‍ത്തിമായി (തിമായിയുടെ പുത്രന്‍) എന്നു പേരായ ഒരു അന്ധന്‍ വഴിയരികില്‍ ഇരിക്കുകയായിരുന്നു. അയാള്‍ ഒരു യാചകനായിരുന്നു."
47 നസറെത്തില്‍നിന്ന് യേശു വരുന്നെന്ന് വഴിയാത്രക്കാര്‍ പറഞ്ഞ് അയാള്‍ കേട്ടു. അവന്‍ വിളിച്ചു കൂവാന്‍ തുടങ്ങി, “യേശുവേ, ദാവീദിന്‍റെ പുത്രാ, ദയവായി എന്നോടു കരുണ കാട്ടൂ.”"
48 അനേകം പേര്‍ അന്ധനെ ശാസിച്ചു. അവര്‍ അവനോടു സംസാരിക്കരുതെന്നു പറഞ്ഞു. പക്ഷെ അയാള്‍ കൂടുതല്‍ കൂടുതല്‍ വിളിച്ചു കൂവി, “ദാവീദിന്‍റെ പുത്രാ, ദയവായി എന്നോടു കരുണ കാട്ടൂ.”"
49 യേശു യാത്ര നിര്‍ത്തി പറഞ്ഞു, “അയാളോടു ഇവിടെ വരാന്‍ പറയൂ.” അതിനാല്‍ അവര്‍ അന്ധനെ വിളിച്ചു. അവര്‍ പറഞ്ഞു, “സന്തോഷമായിരിക്കൂ, എഴുന്നേല്‍ക്കൂ, യേശു നിന്നെ വിളിക്കുന്നു.”"
50 അന്ധന്‍ ചാടിയെഴുന്നേറ്റു. അയാള്‍ തന്‍റെ മേല്‍വസ്ത്രം അവിടെയിട്ട് യേശുവിന്‍റെ അടുത്തേക്കു പോയി."
51 യേശു അയാളോടു ചോദിച്ചു, “ഞാന്‍ നിനക്കായി എന്താണു ചെയ്യേണ്ടത്?” അന്ധന്‍ പറഞ്ഞു, “ഗുരോ, എനിക്കു കാഴ്ച പ്രാപിക്കണം.”"
52 യേശു പറഞ്ഞു, “പോകൂ നിന്‍റെ വിശ്വാസം നിന്നെ സുഖപ്പെടുത്തിയിരിക്കുന്നു.” അന്ധനു കാഴ്ച തിരിച്ചു കിട്ടി. അവന്‍ യേശുവിന്‍റെ മാര്‍ഗ്ഗം പിന്തുടര്‍ന്നു."
1 യേശുവും ശിഷ്യന്മാരും യെരൂശലേമിലേയ്ക്കടുത്തു. അവര്‍ ഒലിവുമലകള്‍ക്കടുത്തുള്ള ബേത്ത്ഫാഗ ബെഥാന്യഗ്രാമങ്ങളെ സമീപിച്ചു. യേശു രണ്ടു ശിഷ്യന്മാരെ അവിടെ ചിലതു ചെയ്യാനയച്ചു."
2 യേശു അവരോടു പറഞ്ഞു, “ആ കാണുന്ന ഗ്രാമത്തിലേക്കു പോകൂ. നിങ്ങള്‍ അവിടെ പ്രവേശിക്കുന്പോള്‍ നിങ്ങള്‍ക്കു എതിര്‍വശത്തു കെട്ടിയിടപ്പെട്ട ഒരു കഴുതക്കുട്ടിയെ കാണാം. ഇതുവരെ ആരും അതിന്‍റെ പുറത്ത് സഞ്ചരിച്ചിട്ടില്ല. അതിനെ കെട്ടഴിച്ച് ഇങ്ങോട്ടു കൊണ്ടുവരിക."
3 ആരെങ്കിലും ഇതിനെ എന്തിനു കൊണ്ടുപോകുന്നു എന്നു ചോദിച്ചാല്‍ അയാളോടു പറയുക ഗുരുവിന് ഈ കഴുതയെ ആവശ്യമുണ്ട്. താമസിയാതെ അവനിതിനെ തിരികെ തരും.”"
4 ശിഷ്യന്മാര്‍ ഗ്രാമത്തിലേക്കു പോയി. അവിടെ ഒരു വീടിനു മുന്പിലായി വഴിയില്‍ ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതവര്‍ കണ്ടു. ശിഷ്യന്മാര്‍ കഴുതയെ അഴിച്ചു."
5 അവിടെ നിന്നിരുന്ന ചിലര്‍ ഇതു കണ്ടു. അവര്‍ ചോദിച്ചു, “എന്താണു നിങ്ങള്‍ ചെയ്യുന്നത്? എന്തിനാണു നിങ്ങളീ കഴുതയെ അഴിക്കുന്നത്.”"
6 യേശു പഠിപ്പിച്ച ഉത്തരം ശിഷ്യന്മാര്‍ നല്‍കി. അവര്‍ കഴുതയെ കൊണ്ടുപോകാന്‍ ശിഷ്യന്മാരെ അനുവദിച്ചു."
7 ശിഷ്യന്മാര്‍ കഴുതയെ യേശുവിന്‍റെ അടുത്തു കൊണ്ടുവന്നു. ശിഷ്യന്മാര്‍ തങ്ങളുടെ മേല്‍വസ്ത്രങ്ങള്‍ കഴുതയുടെ പുറത്തു വിരിച്ചു. യേശു കഴുതപ്പുറത്തു കയറി ഇരുന്നു."
8 അനേകം പേര്‍ തങ്ങളുടെ മേല്‍വസ്ത്രങ്ങള്‍ യേശുവിന്‍റെ വഴിയില്‍ വിരിച്ചു. ചിലര്‍ വയലുകളില്‍നിന്ന് മരച്ചില്ലകള്‍ വെട്ടി പാതയില്‍ വിരിച്ചു."
9 ചിലര്‍ യേശുവിനു മുന്പെ നടക്കുകയായിരുന്നു. വേറെ ചിലര്‍ യേശുവിനു പിന്നാലെയും നടക്കുകയായിരുന്നു. എല്ലാവരും വിളിച്ചു പറഞ്ഞു, “അവനെ വാഴ്ത്തുവിന്‍, ‘കര്‍ത്താവിന്‍റെ നാമത്തില്‍ വരുന്നവനെ ദൈവം അനുഗ്രഹിക്കട്ടെ.’” സങ്കീര്‍ത്തനങ്ങള്‍ 118:25,26."
10 മ്മുടെ പിതാവായ ദാവീദിന്‍റെ രാജ്യത്തെ ദൈവം അനുഗ്രഹിക്കട്ടെ. ആ രാജ്യം വരവായി. സ്വര്‍ഗ്ഗസ്ഥനായ ദൈവത്തെ വാഴ്ത്തുവിന്‍.”"
11 യേശു യെരൂശലേമിലേക്കു പ്രവേശിച്ച് ദൈവാലയത്തിലേക്കു പോയി. അവന്‍ ദൈവാലയത്തിലുള്ളതെല്ലാം നോക്കി. പക്ഷെ അപ്പോള്‍ തന്നെ നേരം വൈകിയിരുന്നു. യേശു പന്ത്രണ്ടു അപ്പൊസ്തലന്മാരോടുമൊപ്പം ബെഥാന്യയിലേക്കു പോയി."
12 അടുത്ത ദിവസം യേശുവും ശിഷ്യന്മാരും ബേഥാന്യ വിട്ടുപോകുകയായിരുന്നു. അവനു വിശക്കുന്നുണ്ടായിരുന്നു."
13 യേശു ദൂരത്തു നിന്നു ഇലകള്‍ നിറഞ്ഞ ഒരു അത്തിമരം കണ്ടു. യേശു അതിനടുത്തെത്തി അത്തിപ്പഴം ഉണ്ടോ എന്നു പരിശോധിച്ചു. എന്നാല്‍ ഇല അല്ലാതെ ഒരു പഴം പോലും അതിലുണ്ടായിരുന്നില്ല. അത്തിപ്പഴമുണ്ടാകുന്ന കാലമായിരുന്നില്ല അത്."
14 അതിനാല്‍ യേശു മരത്തോടു പറഞ്ഞു, “ആരും ഒരു കാലത്തും നിന്‍റെ പഴം കഴിയ്ക്കുകയില്ല.” അവന്‍റെ ശിഷ്യന്മാര്‍ അതു കേട്ടു."
15 യേശു യെരൂശലേമിലേക്കു പോയി, അവന്‍ ദൈവാലയത്തിലേക്കു പ്രവേശിച്ചു. അവിടെ ക്രയവിക്രയങ്ങള്‍ നടത്തിയിരുന്നവരെ അവന്‍ പുറത്താക്കി തുടങ്ങി. നാണയം കൈമാറുന്നവരുടെ മേശകള്‍ അവന്‍ മറിച്ചിട്ടു. പ്രാവുകളെ വില്‍ക്കുന്നവരുടെ ഇരിപ്പിടങ്ങളും അവന്‍ മറിച്ചിട്ടു."
16 ദൈവാലയത്തിലൂടെ എന്തെങ്കിലും കൊണ്ടുപോകാന്‍ അവന്‍ ആരെയും അനുവദിച്ചില്ല."
17 അനന്തരം അവന്‍ അവരെ പഠിപ്പിച്ചു. യേശു പറഞ്ഞു, “എന്‍റെ ഭവനം എല്ലാ രാജ്യക്കാര്‍ക്കും പ്രാര്‍ത്ഥനാലയം എന്നു വിളിക്കപ്പെടും. എന്ന് തിരുവെഴുത്തുകളിലുണ്ട്. എന്നാല്‍ നിങ്ങള്‍ ദൈവത്തിന്‍റെ ഭവനം കള്ളന്മാരുടെ ഒളിത്താവളമാക്കുന്നു.”"
18 മഹാപുരോഹിതന്മാരും ശാസ്ത്രിമാരും ഇതു കേട്ടു. അവര്‍ യേശുവിനെ കൊല്ലാന്‍ ഒരു വഴി ആലോചിച്ചു. അവര്‍ യേശുവിനെ ഭയപ്പെട്ടിരുന്നു. എന്തെന്നാല്‍ അവന്‍റെ ഉപദേശം എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു."
19 ആ രാത്രിയില്‍ യേശുവും ശിഷ്യന്മാരും ആ നഗരം വിട്ടുപോയി."
20 അടുത്ത പുലര്‍ച്ചെ യേശു ശിഷ്യന്മാരോടൊത്തു നടക്കുകയായിരുന്നു. യേശു ശപിച്ച അത്തിമരം വേരുമുതല്‍ തലപ്പുവരെ ഉണങ്ങി നില്‍ക്കുന്നത് അവര്‍ കണ്ടു."
21 പത്രൊസ് ഓര്‍ത്തു പറഞ്ഞു, “ഗുരോ, നോക്കൂ, ഇന്നലെ നീ ആ അത്തിമരത്തെ ശപിച്ചു, ഇന്നത് ഉണങ്ങിയിരിക്കുന്നു.”"
22 യേശു പറഞ്ഞു, “ദൈവത്തില്‍ വിശ്വസിക്കുവിന്‍."
23 ഞാന്‍ നിങ്ങളോടു സത്യം പറയട്ടെ. നിങ്ങളിലാരെങ്കിലും ഈ മലയോട്, പോയി കടലില്‍ പതിക്ക്, എന്നു പറഞ്ഞാല്‍ മനസ്സില്‍ സംശയമില്ലാതെ നിങ്ങള്‍ പറയുന്നത് നടക്കുമെന്ന് വിശ്വസിക്കുന്നുവെങ്കില്‍, ദൈവം നിങ്ങള്‍ക്കായി അതു ചെയ്തു തരും.”"
24 അതിനാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു. പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ക്കു വേണ്ടതു ചോദിക്കുക. അവയെല്ലാം നിങ്ങള്‍ക്കു ലഭിച്ചുകഴിഞ്ഞു. എന്നു നിങ്ങള്‍ വിശ്വസിച്ചാല്‍ അതു നിങ്ങള്‍ക്കു ലഭിക്കും."
25 പ്രാര്‍ത്ഥിക്കുന്പോള്‍, നിങ്ങള്‍ക്കാരോടെങ്കിലും വല്ല വിരോധവും ഉണ്ടെങ്കില്‍ അതെല്ലാം പൊറുക്കുക. എന്നാല്‍ സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങള്‍ ചെയ്ത പാപങ്ങളും പൊറുക്കും."
26 [This verse may not be a part of this translation]"
27 യേശുവും ശിഷ്യന്മാരും വീണ്ടും യെരൂശലേമിലേക്കു പോയി. അവന്‍ ദൈവാലയത്തില്‍ നടക്കുകയായിരുന്നു. മഹാപുരോഹിതരും ശാസ്ത്രിമാരും മൂപ്പന്മാരും അവന്‍റെ അടുത്തുവന്നു."
28 അവര്‍ യേശുവിനോടു ചോദിച്ചു, “പറയൂ, ഇതെല്ലാം ചെയ്യാന്‍ നിനക്കെന്തധികാരം? ആരാണ് നിനക്ക് ഈ അധികാരം തന്നത്?”"
29 യേശു പറഞ്ഞു, “ഞാന്‍ നിങ്ങളോടൊരു ചോദ്യം ചോദിക്കാം. നിങ്ങള്‍ മറുപടി പറയുക. അപ്പോള്‍ എന്തധികാരത്തിന്മേലാണ് ഞാന്‍ ഇതെല്ലാം ചെയ്യുന്നതെന്നു പറയാം."
30 0യോഹന്നാന്‍ സ്നാനപ്പെടുത്തിയപ്പോള്‍ ആ സ്നാനം ദൈവത്തില്‍ നിന്നോ മനുഷ്യനില്‍ നിന്നോ വന്നത്.”"
31 യേശുവിന്‍റെ ചോദ്യം അവര്‍ പരസ്പരം ചര്‍ച്ച ചെയ്തു. “യോഹന്നാന്‍റെ സ്നാനം ദൈവത്തില്‍ നിന്നാണെന്നു നമ്മള്‍ പറഞ്ഞാല്‍ യേശു പറയും, ‘എന്നാലെന്തുകൊണ്ടു നിങ്ങള്‍ യോഹന്നാനില്‍ വിശ്വസിച്ചില്ല?’"
32 എന്നാല്‍ ‘അതു മനുഷ്യരില്‍ നിന്നാണെന്നു പറഞ്ഞാല്‍ ആളുകള്‍ നമ്മോടു കോപിക്കും.’ (ഈ നേതാക്കള്‍ക്ക് ജനങ്ങളെ ഭയമായിരുന്നു. യോഹന്നാന്‍ ഒരു പ്രവാചകനാണെന്നും ജനം കരുതിയിരുന്നു.)"
33 നേതാക്കള്‍ പറഞ്ഞു, “ഉത്തരം ഞങ്ങള്‍ക്കറിയില്ല.” യേശു പറഞ്ഞു, “എന്നാല്‍ ഇതൊക്കെ ചെയ്യാന്‍ എന്തധികാരമാണ് എനിക്കുള്ളത് എന്ന് ഞാനും പറയുകയില്ല.”"
1 യേശു അവരെ കഥകളിലൂടെ പഠിപ്പിക്കാന്‍ തുടങ്ങി. യേശു പറഞ്ഞു, “ഒരാള്‍ ഒരു മുന്തിരിത്തോട്ടം വെച്ചുപിടിപ്പിച്ചു. അയാള്‍ തോട്ടത്തിനു ചുറ്റും വേലി കെട്ടി ഒരു ഭാഗത്തു കുഴി കുത്തി ഒരു മുന്തിരിച്ചക്കും ഉറപ്പിച്ചു. പിന്നെ ഒരു കാവല്‍ഗോപുരവും പണിതു. അയാള്‍ ആ തോട്ടം ചില കൃഷിക്കാര്‍ക്കു പാട്ടത്തിനു കൊടുത്ത് ഒരു യാത്ര പുറപ്പെട്ടു."
2 പിന്നീട് വിളവെടുപ്പുകാലമായി. അയാള്‍ ഒരു ദാസനെ തന്‍റെ മുന്തിരിത്തോട്ടത്തിലെ ഓഹരിക്കായി കൃഷിക്കാരുടെ അടുത്തേക്കയച്ചു."
3 പക്ഷെ കൃഷിക്കാര്‍ ഭൃത്യനെ പിടിച്ച് മര്‍ദ്ദിച്ച് വെറും കൈയോടെ അയച്ചു."
4 പിന്നീടയാള്‍ മറ്റൊരു ദാസനെ അയച്ചു. കര്‍ഷകര്‍ ദാസന്‍റെ തലയ്ക്കടിച്ചു അവനെ അപമാനിക്കുകയും ചെയ്തു."
5 മൂന്നാമതൊരാളെ കൂടി അയാള്‍ അയച്ചു. കൃഷിക്കാര്‍ ഈ ദാസനെ കൊല്ലുകയാണു ചെയ്തത്. അങ്ങനെ അയാള്‍ അനേകം ദാസന്മാരെ വീണ്ടും അയച്ചു. അവരില്‍ ചിലരെയൊക്കെ കര്‍ഷകര്‍ മര്‍ദ്ദിക്കുകയും ചിലരെ കൊല്ലുകയും ചെയ്തു."
6 അയാള്‍ക്ക് അയയ്ക്കാനായി ഒരാള്‍ മാത്രം അവശേഷിച്ചു. അത് അയാളുടെ മകനായിരുന്നു. അയാള്‍ തന്‍റെ മകനെ സ്നേഹിച്ചിരുന്നു. എങ്കിലും മകനെ കര്‍ഷകരുടെ അടുത്തേക്കയയ്ക്കാന്‍ അയാള്‍ തീരുമാനിച്ചു. അവസാനത്തെ ആള്‍. അയാള്‍ പറഞ്ഞു, ‘എന്‍റെ പുത്രനെ കര്‍ഷകര്‍ ബഹുമാനിക്കും.’"
7 “പക്ഷെ കര്‍ഷകര്‍ പരസ്പരം പറഞ്ഞു, ‘ഇതാണ് തോട്ടമുടമയുടെ പുത്രന്‍. ഈ കൃഷിയിടത്തിന് ഇവനാണ് അവകാശി. ഇവനെ നമ്മള്‍ കൊല്ലുക. എന്നാല്‍ ഉടമസ്ഥാവകാശം നമ്മുടേതാകും.”"
8 കൃഷിക്കാര്‍ ഉടമയുടെ പുത്രനെ കൊന്ന് തോട്ടത്തിനു പുറത്തേക്കെറിഞ്ഞു."
9 അപ്പോള്‍ മുന്തിരിത്തോട്ടത്തിന്‍റെ ഉടമ എന്തു ചെയ്യും? അയാള്‍ ചെന്ന് എല്ലാ കൃഷിക്കാരെയും കൊല്ലും. എന്നിട്ട് തോട്ടം മറ്റു കൃഷിക്കാര്‍ക്കു നല്‍കും."
10 തിരുവെഴുത്ത് വായിച്ചിട്ടില്ലേ? ‘പണിക്കാര്‍ തള്ളിക്കളഞ്ഞ കല്ലുതന്നെ മൂലക്കല്ലായി.’"
11 കര്‍ത്താവിതു ചെയ്തു അതു നമുക്കത്ഭുതവും.” സങ്കീര്‍ത്തനങ്ങള്‍ 118:22-23"
12 യേശു പറഞ്ഞ കഥ യെഹൂദപ്രമാണിമാര്‍ കേട്ടു. ഈ കഥ അവരെ ചൂണ്ടിയാണെന്ന് അവര്‍ക്കറിയാമായിരുന്നു. അതിനാലവര്‍ യേശുവിനെ ബന്ധനസ്ഥനാക്കാനുള്ള വഴി ആലോചിച്ചു. പക്ഷേ ആളുകളെ അവര്‍ക്കു ഭയമായിരുന്നു. അതിനാലവര്‍ യേശുവിനെ വിട്ടുപോയി."
13 പിന്നീട് യെഹൂദപ്രമാണിമാര്‍ ഏതാനും പരീശരെയും, ഹെരോദ്യരെയും അയച്ചു. അവര്‍ അവന്‍റെ സംസാരത്തില്‍ അവനെ കുടുക്കാനാഗ്രഹിച്ചു."
14 പരീശരും ഹെരോദ്യരും യേശുവിനടുത്തെത്തി ചോദിച്ചു, “ഗുരോ, നീ ഒരു വിശ്വസ്തനാണെന്നു ഞങ്ങള്‍ക്കറിയാം. നിന്നെപ്പറ്റി മറ്റുള്ളവര്‍ എന്തു വിചാരിക്കും എന്നു നിനക്കു ആശങ്കയുമില്ല. എല്ലാവരും നിനക്കു ഒരുപോലെയാണ്. ദൈവത്തിന്‍റെ വഴിയെപ്പറ്റിയുള്ള സത്യം നീ പഠിപ്പിക്കുന്നു. ഞങ്ങളോടു പറയുക. കൈസര്‍ക്കു കരം കൊടുക്കുന്നതു ശരിയാണോ? വേണോ, വേണ്ടയോ, എന്നു പറയുക. ഞങ്ങള്‍ അതു കൊടുക്കണോ വേണ്ടയോ?”"
15 എന്നാല്‍ ഇവര്‍ തന്നെ കുടുക്കാനാണു ശ്രമിക്കുന്നതെന്നു യേശു മനസ്സിലാക്കി. അവന്‍ പറഞ്ഞു, “എന്താണു നിങ്ങളെന്നെ എന്‍റെ വാക്കുകളില്‍ കുടുക്കാന്‍ ശ്രമിക്കുന്നത്? ഒരു വെള്ളിനാണയം കൊണ്ടുവരൂ, ഞാന്‍ അതു നോക്കട്ടെ.”"
16 അവര്‍ ഒരു വെള്ളിനാണയം അവനു കൊടുത്തു. അവന്‍ ചോദിച്ചു, “ആരുടെ ചിത്രമാണീ നാണയത്തില്‍ ഉള്ളത്. ആരുടെ പേരാണിതിലുള്ളത്.” അവര്‍ മറുപടി പറഞ്ഞു, “കൈസറുടെത്.”"
17 യേശു അവരോടു പറഞ്ഞു, “കൈസര്‍ക്കുള്ളത് കൈസര്‍ക്കു കൊടുത്തേക്കു, ദൈവത്തിനുള്ളത് ദൈവത്തിനും.” യേശുവിന്‍റെ വാക്കുകള്‍ അവരെ അത്ഭുതപ്പെടുത്തി."
18 അനന്തരം ഏതാനും സദൂക്യര്‍ അവനെ കാണാന്‍ എത്തി. (ആരും മരണത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കില്ല എന്നു വിശ്വസിച്ചിരുന്നവരാണവര്‍). അവര്‍ യേശുവിനോടു ഒരു ചോദ്യം ചോദിച്ചു."
19 “ഗുരോ, വിവാഹിതനും കുട്ടികളില്ലാത്തവനും ആയ ഒരാള്‍ മരിച്ചാല്‍ അവന്‍റെ വിധവയായ സ്ത്രീയെ അവന്‍റെ സഹോദരന്‍ വിവാഹം ചെയ്യണമെന്ന് മോശെ എഴുതിയിരിക്കുന്നു. എന്നിട്ട് അയാള്‍ അവളില്‍ സഹോദരനുവേണ്ടി സന്താനങ്ങളെ ജനിപ്പിക്കുകയും വേണം."
20 ഒരിടത്ത് ഏഴ് സഹോദരന്മാരുണ്ടായിരുന്നു. മൂത്തയാള്‍ വിവാഹം കഴിച്ചെങ്കിലും മരിച്ചു. അയാള്‍ക്ക് മക്കളില്ലായിരുന്നു."
21 രണ്ടാമന്‍ വിധവയായ സ്ത്രീയെ വിവാഹം കഴിച്ചു. അവനും മക്കളുണ്ടാകാതെ മരിച്ചു. മൂന്നാമനും ഇതുതന്നെ സംഭവിച്ചു."
22 എല്ലാ സഹോദരന്മാരും ഇവളെ വിവാഹം ചെയ്യുകയും മരിക്കുകയും ചെയ്തു. ആര്‍ക്കും അവളില്‍ കുട്ടികളുണ്ടായില്ല. ഒടുവില്‍ ആ സ്ത്രീയും മരിച്ചു."
23 ഏഴു സഹോദരന്മാരും അവളെ വിവാഹം കഴിച്ചല്ലോ, എങ്കില്‍ അവര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന സമയത്ത് അവരിലാരുടെ ഭാര്യയായിരിക്കും അവള്‍.”"
24 യേശു പറഞ്ഞു, “എന്തുകൊണ്ടാണു നിങ്ങള്‍ക്കു തെറ്റു പറ്റിയത്. തിരുവെഴുത്തുകളില്‍ പറയുന്നത് എന്താണെന്ന് അറിയാഞ്ഞിട്ടല്ലേ? അല്ലെങ്കില്‍ ദൈവീകശക്തിയെപ്പറ്റി നിങ്ങള്‍ക്കറിയാഞ്ഞിട്ടല്ലേ?"
25 മരിച്ചവര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്പോള്‍ അവര്‍ വിവാഹിതരാകുന്നില്ല. അവര്‍ പരസ്പരം വിവാഹം കഴിക്കുന്നില്ല. എല്ലാവരും സ്വര്‍ഗ്ഗത്തിലെ ദൂതന്മാരെപ്പോലെയാണ്."
26 മരിച്ചവര്‍ ഉയിര്‍ത്തെഴുന്നല്‍ക്കുമെന്ന സത്യത്തെപ്പറ്റി കത്തിയെരിയുന്ന മുള്‍പ്പടര്‍പ്പിനെക്കുറിച്ചു മോശെ എഴുതിയ ഇടത്ത് ദൈവം പറയുന്നു. ഞാന്‍ അബ്രാഹാമിന്‍റെ ദൈവവും യിസ്ഹാക്കിന്‍റെ ദൈവവും യാക്കോബിന്‍റെ ദൈവവും ആകുന്നു."
27 താന്‍ അവരുടെ ദൈവമാണെന്ന് ദൈവം പറഞ്ഞെങ്കില്‍ അവന്‍ മരിച്ച ആളുകളുടെ ദൈവമല്ല. ദൈവം ജീവിച്ചിരിക്കുന്നവരുടേതു മാത്രമാണ്. സദൂക്യരായ നിങ്ങള്‍ക്കു തെറ്റു പറ്റിയിരിക്കുന്നു.”"
28 ശാസ്ത്രിമാരിലൊരാള്‍ യേശുവിനെ സമീപിച്ചു. സദൂക്യരോട് അവന്‍ തര്‍ക്കിക്കുന്നതയാള്‍ കേട്ടിരുന്നു. യേശു അവരോടു ഭംഗിയായി ഉത്തരം പറയുന്നതയാള്‍ കണ്ടു. അയാള്‍ യേശുവിനോടു ചോദിച്ചു, “ഏതു കല്പനയാണേറ്റവും പ്രധാനം.”"
29 യേശു പറഞ്ഞു, “ഏറ്റവും പ്രധാന കല്പന ഇതാണ്. യിസ്രായേലേ ശ്രദ്ധിക്കൂ, നമ്മുടെ ദൈവമാകുന്ന കര്‍ത്താവാകുന്നു ഏകകര്‍ത്താവ്."
30 കര്‍ത്താവായ ദൈവത്തെ നിങ്ങള്‍ സ്നേഹിക്കുക. നിങ്ങളുടെ മുഴുവന്‍ ഹൃദയംകൊണ്ടും ആത്മാവുകൊണ്ടും മനസ്സുകൊണ്ടും ശക്തികൊണ്ടും അവനെ സ്നേഹിക്കുക."
31 രണ്ടാമത്തെ പ്രധാന കല്പന ഇതാണ്. നിങ്ങള്‍ നിങ്ങളെത്തന്നെ എന്നപോലെ മറ്റുള്ളവരെയും സ്നേഹിക്കുക. ഇവ രണ്ടുമാണ് ഏറ്റവും പ്രധാന കല്പനകള്‍.”"
32 അയാള്‍ പറഞ്ഞു, “അതൊരു നല്ല മറുപടിയാണു ഗുരോ, നീ പറഞ്ഞത് ശരിയാണ്. ദൈവമാണ് ഏക കര്‍ത്താവ്. വേറെ ഒരു ദൈവവുമില്ല."
33 ഏതൊരാളും പൂര്‍ണ്ണഹൃദയത്തോടെയും പൂര്‍ണ്ണ മനസ്സോടെയും എല്ലാ കരുത്തോടെയും ദൈവത്തെ സ്നേഹിക്കണം. തന്നെപ്പോലെ തന്‍റെ അയല്‍ക്കാരനെയും സ്നേഹിക്കണം. ഹോമയാഗമടക്കമുള്ള എല്ലാ യാഗങ്ങളെക്കാള്‍ പ്രധാനമാണിത്.”"
34 വിവേകത്തോടെ മറുപടി പറഞ്ഞ അയാളോട് യേശു പറഞ്ഞു, “നീ ദൈവരാജ്യത്തോട് അടുത്തിരിക്കുന്നു.” അതിനുശേഷം യേശുവിനോടെന്തെങ്കിലും ചോദ്യം ചോദിക്കാന്‍ ആരും ധൈര്യപ്പെട്ടില്ല."
35 യേശു ദൈവാലയത്തില്‍ ഉപദേശിക്കുകയായിരുന്നു. അവന്‍ ചോദിച്ചു, “ശാസ്ത്രിമാര്‍ക്കെങ്ങനെ ക്രിസ്തു ദാവീദിന്‍റെ പുത്രനാണെന്നു പറയാന്‍ കഴിയും."
36 പരിശുദ്ധാത്മാവിന്‍റെ പ്രചോദനത്താല്‍ ദാവീദു തന്നെ ഇങ്ങനെ പറഞ്ഞിട്ടുണ്ട്. എന്‍റെ കര്‍ത്താവിനോട് കര്‍ത്താവ് അരുളിച്ചെയ്തു, ‘ഞാന്‍ നിന്‍റെ ശത്രുക്കളെ നിന്‍റെ നിയന്ത്രണത്തിലാക്കും വരെ എന്‍റെ വലതു വശത്തിരിക്കുക.’ സങ്കീര്‍ത്തനങ്ങള്‍ 110:1"
37 ദാവീദു തന്നെ ക്രിസ്തുവിനെ, ‘കര്‍ത്താവ്’ എന്നു വിളിക്കുന്നു. പിന്നെങ്ങനെ ക്രിസ്തു ദാവീദിന്‍റെ പുത്രനാകും?” യേശുവിനെ ശ്രവിച്ചവരെല്ലാം സന്തുഷ്ടരായി."
38 അവന്‍ ഉപദേശം തുടര്‍ന്നു. അവന്‍ പറഞ്ഞു, “ശാസ്ത്രിമാരെ സൂക്ഷിക്കുക. അവര്‍ പ്രധാനമെന്നു തോന്നിപ്പിക്കുന്ന വസ്ത്രവും ധരിച്ച് നടക്കാനാഗ്രഹിക്കുന്നു. ചന്തസ്ഥലത്ത് അവര്‍ അഭിവാദനങ്ങള്‍ കിട്ടാനാഗ്രഹിക്കുന്നു."
39 യെഹൂദപ്പള്ളിയില്‍ പ്രധാന ഇരിപ്പിടങ്ങള്‍ അവര്‍ ആഗ്രഹിക്കുന്നു. കൂടാതെ അത്താഴത്തിന് പ്രധാന ഇരിപ്പിടം അവര്‍ കാംക്ഷിക്കുന്നു."
40 വിധവകളുടെ ഭവനങ്ങള്‍ ചതിവിലൂടെ സ്വന്തമാക്കുന്നു. എന്നിട്ടവിടെ നല്ലവര്‍ ചമഞ്ഞ് പ്രാര്‍ത്ഥന നടത്തുന്നു. ദൈവം അവരെ കഠിനമായി ശിക്ഷിക്കും.”"
41 ആളുകള്‍ വഴിപാടു സാധനങ്ങള്‍ നിക്ഷേപിച്ചിരുന്ന വഞ്ചികയ്ക്കടുത്ത് യേശു ഇരുന്നു. അവര്‍ വഞ്ചികയില്‍ പണമിടുന്നതവന്‍ ശ്രദ്ധിച്ചു. വളരെ ഏറെ ധനികര്‍ ധാരാളം പണം നല്‍കി."
42 അനന്തരം ഒരു ദരിദ്രവിധവ വന്ന് വളരെ ചെറിയ രണ്ടു ചെന്പുനാണയങ്ങളിട്ടു. അതൊരു ചില്ലിക്കാശിന്‍റെ അത്രയും പോലുമില്ലായിരുന്നു."
43 യേശു തന്‍റെ ശിഷ്യന്മാരെ വിളിച്ചു അവന്‍ പറഞ്ഞു, “ഞാന്‍ നിങ്ങളോടു സത്യം പറയുന്നു. ഈ പാവപ്പെട്ട വിധവ രണ്ടു ചെറിയ ചെന്പുനാണയങ്ങള്‍ മാത്രമേ തന്നുള്ളൂ. പക്ഷെ അവള്‍ എല്ലാവരും തന്നതിനുമധികം തന്നു."
44 എല്ലാവരും തങ്ങള്‍ക്കാവതേ നല്‍കിയുള്ളൂ. പക്ഷെ ഇവള്‍ തനിക്കുള്ളതെല്ലാം തന്നു. തന്‍റെ ഉപജീവനത്തിനുള്ളതെല്ലാം അവള്‍ തന്നിരിക്കുന്നു.”"
1 യേശു ദൈവാലയം വിട്ടുപോകുകയായിരുന്നു. അവന്‍റെ ശിഷ്യന്മാരിലൊരാള്‍ പറഞ്ഞു, “നോക്കൂ, ഗുരോ, വലിയ കല്ലുകള്‍കൊണ്ട് പടുത്തുയര്‍ത്തിയ ഈ ദൈവാലയകെട്ടിടം മനോഹരമായിരിക്കുന്നു.”"
2 യേശു പറഞ്ഞു, “ഈ വലിയ എടുപ്പുകള്‍ നീ കാണുന്നില്ലേ. ഇവയെല്ലാം നശിപ്പിക്കപ്പെടും, എല്ലാ കല്ലുകളും നിലത്തെറിയപ്പെടും. ഒരു കല്ലും മറ്റൊന്നിന്‍റെ മേല്‍ ഇരിക്കുകയില്ല.”"
3 പിന്നീട് യേശു ഒലിവുമലകളിലൊരിടത്ത് ഇരിക്കുകയായിരുന്നു. പത്രൊസ്, യാക്കോബ്, യോഹന്നാന്‍, അന്ത്രെയാസ് എന്നിവര്‍ മാത്രമേ അവനോടൊപ്പം ഉണ്ടായിരുന്നുള്ളൂ. അവര്‍ക്കെല്ലാം ദൈവാലയം കാണാമായിരുന്നു. അവര്‍ യേശുവിനോടു ചോദിച്ചു,"
4 “പറയൂ, എപ്പോഴാണ് ഈ കാര്യങ്ങളെല്ലാം സംഭവിക്കുക? അങ്ങനെയെല്ലാം സംഭവിക്കാന്‍ പോകുന്നതിന്‍റെ അടയാളമെന്തായിരിക്കും?”"
5 യേശു ശിഷ്യന്മാരോടു പറഞ്ഞു, “സൂക്ഷിച്ചിരിക്കുക, നിങ്ങളെ വിഡ്ഢികളാക്കാന്‍ ആരെയും അനുവദിക്കരുത്."
6 പലരും എന്‍റെ നാമത്തില്‍ വരും. അവര്‍ പറയും, ‘ഞാനാണവന്‍,’ അവര്‍ പലരെയും വിഡ്ഢികളാക്കും,"
7 നിങ്ങള്‍ യുദ്ധങ്ങളെപ്പറ്റിയും അതിനെപ്പറ്റിയുള്ള കിംവദന്തികളും കേള്‍ക്കും. പക്ഷേ ഭയക്കരുത്. ഇതെല്ലാം സംഭവിക്കേണ്ടതുണ്ട്."
8 രാജ്യങ്ങള്‍ രാജ്യങ്ങളോട് യുദ്ധം ചെയ്യും. ജനത ജനതയോടു യുദ്ധം ചെയ്യും. പലയിടത്തും ഭൂകന്പങ്ങളുണ്ടാകും. ഭക്ഷ്യക്ഷാമവും ഉണ്ടാകും. ഇതെല്ലാം പുതിയ എന്തോ ഒന്നിന്‍റെ പേറ്റുനോവാണ്."
9 “നിങ്ങള്‍ ജാഗരൂഗരായിരിക്കൂ, അവര്‍ നിങ്ങളെ ബന്ധിച്ച് ന്യായാധിപര്‍ക്ക് ഏല്പിച്ചു കൊടുക്കും. അവര്‍ നിങ്ങളെ അവരുടെ യെഹൂദപ്പള്ളികളിലിട്ട് മര്‍ദ്ദിക്കും. നാടുവാഴികളുടെയും രാജാക്കന്മാരുടെയും മുന്പില്‍ നിങ്ങള്‍ക്കു നില്‍ക്കേണ്ടിവരും. എന്നെപ്പറ്റി നിങ്ങള്‍ അവരോടു പറയും. എന്തെന്നാല്‍ നിങ്ങള്‍ എന്‍റെ ശിഷ്യന്മാരായി."
10 ഇതെല്ലാം സംഭവിക്കും മുന്പ് സുവിശേഷം എല്ലാ രാജ്യങ്ങളിലും പ്രചരിപ്പിക്കപ്പെടും."
11 നിങ്ങള്‍ ബന്ധിക്കപ്പെട്ട് വിധിക്കപ്പെട്ടേക്കാം. പക്ഷേ നിങ്ങളപ്പോള്‍ പറയേണ്ടതിനെച്ചൊല്ലി വ്യാകുലപ്പെടേണ്ട. ആ സമയം എന്താണു പറയേണ്ടതെന്നു ദൈവം നിങ്ങള്‍ക്കു പറഞ്ഞു തരും. കാരണം യഥാര്‍ത്ഥത്തില്‍ നിങ്ങളല്ല സംസാരിക്കുന്നത്. പരിശുദ്ധാത്മാവ് തന്നെയാണത്."
12 സഹോദരന്‍ സഹോദരനു നേരെ തിരിയുകയും അവനെ കൊലയ്ക്കു കൊടുക്കുകയും ചെയ്യും. പിതാക്കന്മാര്‍ തങ്ങളുടെ മക്കള്‍ക്കെതിരായി തിരിയുകയും അവരെ കൊലയ്ക്കു കൊടുക്കുകയും ചെയ്യും. മക്കള്‍ മാതാപിതാക്കള്‍ക്കെതിരെ പോരാടി അവരെ എങ്ങനെ വധിക്കാമെന്നു ചിന്തിക്കും."
13 എന്നെ പിന്തുടര്‍ന്നതിനാല്‍ എല്ലാവരും നിങ്ങളെ വെറുക്കും. പക്ഷെ അവസാനം വരെ സഹിച്ചു നില്‍ക്കുന്നവന്‍ രക്ഷിക്കപ്പെടും."
14 “ശൂന്യമാക്കുന്ന മ്ളേച്ഛത നില്‍ക്കരുതാത്ത സ്ഥലത്ത് നില്‍ക്കുന്നത് നിങ്ങള്‍ കാണും. (വായിക്കുന്നവന്‍ മനസ്സിലാക്കിക്കൊള്ളട്ടെ). ആ സമയം യെഹൂദ്യയില്‍ വസിക്കുന്നവര്‍ മലകളിലേക്കോടിപ്പോകട്ടെ."
15 ഒന്നിനും വേണ്ടി കാത്തുനിന്നു സമയം കളയാതെ അവര്‍ ഓടും. പുരപ്പുറത്തു നില്‍ക്കുന്നവന്‍ പോലും ഇറങ്ങിവന്ന് സാമാനങ്ങള്‍ എടുക്കാന്‍ നില്‍ക്കാതെ ദൂരേക്ക് ഓടിപ്പോകണം."
16 വയലില്‍ വേല ചെയ്യുന്നവന്‍ തന്‍റെ മേലങ്കിയെടുക്കാന്‍ പോലും മെനക്കെടരുത്."
17 ആ സമയം ഗര്‍ഭിണികള്‍ക്കും അമ്മയുടെ പാല്‍ കുടിക്കുന്ന കൊച്ചുകുഞ്ഞുങ്ങള്‍ ഉള്ള സ്ത്രീകള്‍ക്കും കഷ്ടം."
18 ഇതു തണുപ്പുകാലത്തു സംഭവിക്കാതിരിക്കുവാനായി പ്രാര്‍ത്ഥിക്കുവിന്‍."
19 എന്തെന്നോ? ആ ദിവസങ്ങള്‍ പ്രശ്നങ്ങള്‍ നിറഞ്ഞതായിരിക്കും. ദൈവം ലോകം സൃഷ്ടിച്ചതുമുതല്‍ ഇന്നോളം ഉണ്ടായിട്ടില്ലാത്തവിധം ദുരിതങ്ങളന്നുണ്ടാകും. ഇത്രയും മോശപ്പെട്ടത് ഇനിയും ഉണ്ടാകുകയുമില്ല."
20 ആ ദിവസങ്ങളുടെ എണ്ണം വളരെ കുറയ്ക്കുവാന്‍ ദൈവം തീരുമാനിച്ചു. അല്ലായിരുന്നെങ്കില്‍ ഒരു മനുഷ്യനും അവശേഷിക്കുകയില്ല. പക്ഷേ താന്‍ പ്രത്യേകം തിരഞ്ഞെടുത്തവരെ വിചാരിച്ച് ആ ദിവസങ്ങള്‍ അവന്‍ ചുരുക്കും."
21 ആ സമയം ചിലര്‍ നിങ്ങളോടു പറയും, ‘ക്രിസ്തു ഇവിടെയുണ്ട്,’ അല്ലെങ്കില്‍ ‘അവന്‍ അവിടെയുണ്ട്,’ എന്നു പറയും. പക്ഷെ അവരെ വിശ്വസിക്കരുത്."
22 കള്ളക്രിസ്തുക്കളും കള്ളപ്രവാചകന്മാരും വന്ന് വലിയ കാര്യങ്ങളും വീര്യപ്രവര്‍ത്തികളും ചെയ്യും. ദൈവം തിരഞ്ഞെടുത്തവരുടെ മുന്പിലാണവര്‍ ഇതു കാണിക്കുക. പറ്റുമെങ്കില്‍ ദൈവത്തിന്‍റെ ആളുകളെ വിഡ്ഢികളാക്കാനുള്ള ശ്രമമായാണ് അവരിതു ചെയ്യുക."
23 അതിനാല്‍ സൂക്ഷിച്ചിരിക്കുക ഞാന്‍ നിങ്ങള്‍ക്കിതിനെപ്പറ്റിയെല്ലാം മുന്‍കൂട്ടി പറഞ്ഞുതന്നിരിക്കുന്നു."
24 “ഈ ദുരന്തങ്ങള്‍ക്കു ശേഷം ‘സൂര്യന്‍ ഇരുണ്ടു പോകും, ചന്ദ്രന്‍ പ്രകാശിക്കയില്ല."
25 നക്ഷത്രങ്ങള്‍ ആകാശത്തുനിന്നു വീഴും, ആകാശത്തുള്ള എല്ലാത്തിനും മാറ്റം സംഭവിക്കും.’ യെശയ്യാവ് 13:10; 34:4."
26 അപ്പോള്‍ മനുഷ്യപുത്രന്‍ വര്‍ദ്ധിച്ച കരുത്തോടും പ്രതാപത്തോടും മേഘങ്ങളില്‍ വരുന്നതു കാണും."
27 മനുഷ്യപുത്രന്‍ ദൂതന്മാരെ ഭൂമിക്കു ചുറ്റും അയയ്ക്കും. ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളില്‍നിന്നും ഈ ദൂതന്മാര്‍ അവന്‍ തിരഞ്ഞെടുത്തവരെ ഒരുമിച്ചു കൂട്ടും."
28 “അത്തിമരം നമ്മെ ഒരു പാഠം പഠിപ്പിക്കുന്നു. അത്തിമരത്തിന്‍റെ തണ്ടുകള്‍ മൃദുവായി, പുതിയ ഇലകള്‍ മുളയ്ക്കുന്പോള്‍ വേനല്‍ വരവായെന്ന് നാം അറിയുന്നു."
29 ഇപ്രകാരം തന്നെ, ഇതെല്ലാം സംഭവിക്കുന്നതു കാണുന്പോള്‍ അവന്‍ വരാനുള്ള സമയമായെന്ന് നിങ്ങള്‍ ധരിച്ചുകൊള്ളുക."
30 ഞാന്‍ നിങ്ങളോടു സത്യം പറയുന്നു. ഇന്നത്തെ തലമുറക്കാര്‍ ജീവിച്ചിരിക്കെത്തന്നെ ഇതൊക്കെ സംഭവിക്കും."
31 ലോകം മുഴുവനും ഭൂമിയും ആകാശവും നശിപ്പിക്കപ്പെടും. എന്നാല്‍ എന്‍റെ വചനങ്ങള്‍ മാത്രം നശിക്കില്ല."
32 “ആ ദിവസത്തെപ്പറ്റിയും മണിക്കൂറിനെപ്പറ്റിയും പറയുവാനാര്‍ക്കും സാദ്ധ്യമല്ല. സ്വര്‍ഗ്ഗത്തിലെ ദൂതന്മാര്‍ക്കോ പുത്രനോ ആ ദിവസം എപ്പോഴാണെന്നു പറയാന്‍ കഴിയില്ല. പിതാവിനു മാത്രം അതറിയാം."
33 ശ്രദ്ധിച്ചിരിക്കുക, എപ്പോഴും തയ്യാറായിരിക്കുക. ആ സമയം എപ്പോഴാണെന്നു നിങ്ങള്‍ക്കറിയില്ല."
34 വീടുപേക്ഷിച്ചു യാത്രയ്ക്കുപോകുന്ന മനുഷ്യനെപ്പോലെയാണത്. അയാള്‍ വീട് ദാസന്മാരെ ഏല്പിക്കും. ഓരോ ദാസനെയും ഓരോ പ്രത്യേക ജോലി ഏല്പിക്കും. ഒരാളോട് കാവല്‍ക്കാരനാകുവാനും കല്പിക്കുന്നു. ഓരോരുത്തര്‍ക്കും ഓരോ തൊഴില്‍. അതി നാല്‍ ജാഗ്രതയായിരിക്കുക. ഇത് ഞാനിപ്പോള്‍ നിങ്ങളോടു പറയുന്നതു പോലെ തന്നെയാണ്."
35 അതിനാല്‍ നിങ്ങളെപ്പോഴും ജാഗ്രതയോടെ ഇരിക്കുക. വീട്ടുടമസ്ഥന്‍ എപ്പോഴാണു മടങ്ങിവരികയെന്നു നിങ്ങള്‍ക്കറിയില്ല. അയാള്‍ ചിലപ്പോള്‍ ഉച്ച തിരിഞ്ഞ് വരാം. പാതിരാത്രിയില്‍ വരാം, പുലര്‍കാലത്തുതന്നെയാവാം. അല്ലെങ്കില്‍ സൂര്യന്‍ ഉദിക്കുന്നനേരത്തുമാവാം."
36 അയാള്‍ പെട്ടെന്നായിരിക്കും വരിക. നിങ്ങള്‍ എപ്പോഴും തയ്യാറായിരിക്കുക. നിങ്ങള്‍ ഉറങ്ങുന്നതായി അയാള്‍ കാണരുത്."
37 ഞാന്‍ നിങ്ങളോട് എന്തുപറയുന്നുവോ ഞാന്‍ അതെല്ലാവരോടും പറയുന്നു. ‘ജാഗ്രതയായിരിക്കുക!’”"
1 പെസഹയ്ക്കും പുളിപ്പില്ലാത്ത അപ്പത്തിന്‍റെ പെരുന്നാളിനും ഇനി രണ്ടു ദിവസമേയുള്ളൂ. മഹാപുരോഹിതന്മാരും ശാസ്ത്രിമാരും യേശുവിനെ ചതിച്ചു ബന്ധിക്കാന്‍ ഒരു വഴി ആലോചിക്കുകയായിരുന്നു. എന്നിട്ട് അവര്‍ക്ക് അവനെ വധിക്കണം."
2 അവര്‍ പറഞ്ഞു, “പക്ഷേ പെരുന്നാള്‍ ദിവസങ്ങളില്‍ അതു പാടില്ല. ജനങ്ങള്‍ രോഷാകുലരാകും. അതു കലാപം ഉണ്ടാക്കും.”"
3 യേശു ബേഥാന്യയിലായിരുന്നു. അവിടെ അവന്‍ ശിമോന്‍ എന്ന കുഷ്ഠരോഗിയോടൊപ്പം അയാളുടെ വീട്ടില്‍ ആഹാരം കഴിക്കുകയായിരുന്നു. അവര്‍ അവിടെയായിരുന്നപ്പോള്‍ ഒരു സ്ത്രീ അവനെ സമീപിച്ചു. അവളുടെ കൈയില്‍ വളരെ വിലയേറിയ സുഗന്ധതൈലം നിറച്ച വെണ്‍കല്‍ഭരണി ഉണ്ടായിരുന്നു. ശുദ്ധമായ നാര്‍ദ്ദീനില്‍ നിന്ന് ഉണ്ടാക്കിയതായിരുന്നു ആ തൈലം. അവള്‍ ഭരണി തുറന്ന് തൈലം യേശുവിന്‍റെ തലയില്‍ ഒഴിച്ചു."
4 ശിഷ്യന്മാരില്‍ ചിലര്‍ അതു കണ്ടു. അവര്‍ നീരസത്തോടെ പരസ്പരം പറഞ്ഞു, “എന്തിന് ഈ തൈലം അവള്‍ പാഴാക്കി?"
5 ഒരു വര്‍ഷത്തെ അദ്ധ്വാനത്തിന്‍റെ വിലയുണ്ടതിന്. അതു വിറ്റ് ആ പണം പാവങ്ങള്‍ക്കു കൊടുക്കാമായിരുന്നു.” അവര്‍ ആ സ്ത്രീയെ ശക്തമായി വിമര്‍ശിച്ചു."
6 യേശു പറഞ്ഞു, “അവളെ വെറുതെ വിടൂ, നിങ്ങളെന്തിനാണവളെ വിഷമിപ്പിക്കുന്നത്. അവള്‍ എനിക്കായൊരു നല്ല കാര്യമാണ് ചെയ്തത്."
7 ദരിദ്രര്‍ എപ്പോഴും നിങ്ങളോടൊപ്പം ഉണ്ടാകും. നിങ്ങള്‍ക്കെപ്പോള്‍ വേണമെങ്കിലും അവരെ സഹായിക്കാം. പക്ഷേ നിങ്ങള്‍ക്കെന്നെ എപ്പോഴും കിട്ടിയെന്നു വരില്ല."
8 ഈ സ്ത്രീയാകട്ടെ എനിക്കായി അവളെക്കൊണ്ടു ചെയ്യാവുന്നതേ ചെയ്തുള്ളൂ. അവള്‍ എന്‍റെ മേല്‍ സുഗന്ധം പൂശി. എന്‍റെ ശവസംസ്കാരത്തിനുള്ള തയ്യാറെടുപ്പിനായിട്ടാണ് അവളിതു ചെയ്തത്."
9 ഞാന്‍ നിങ്ങളോടു സത്യമായും പറയുന്നു. സുവിശേഷം ലോകം മുഴുവനും പ്രചരിപ്പിക്കപ്പെടുക വഴി ജനങ്ങള്‍ അവളെ ഓര്‍ക്കും. അവിടെയെല്ലാം ഈ സ്ത്രീയുടെ പ്രവൃത്തിയും പ്രസ്താവിക്കപ്പെടും.”"
10 അപ്പോള്‍ പന്ത്രണ്ട് അപ്പൊസ്തലന്മാരിലൊരാള്‍ മഹാപുരോഹിതന്മാരുമായി സംസാരിക്കാന്‍ പോയി. അതു ഈസ്കര്യോത്താവായ യൂദാ ആയിരുന്നു. അയാള്‍ യേശുവിനെ അവര്‍ക്കു ഒറ്റിക്കൊടുക്കാനാണു പോയത്."
11 മഹാപുരോഹിതര്‍ ഇതില്‍ അതീവ സന്തുഷ്ടരായി. അവര്‍ യൂദായ്ക്കു പ്രതിഫലം വാഗ്ദാനം ചെയ്തു. അതിനാല്‍ യൂദാ യേശുവിനെ ഒറ്റിക്കൊടുക്കാന്‍ പറ്റിയ ഏറ്റവും നല്ല അവസരം പാര്‍ത്തിരുന്നു."
12 അന്ന് പുളിപ്പില്ലാത്ത അപ്പത്തിന്‍റെ പെരുനാളിന്‍റെ ഒന്നാം ദിവസമായിരുന്നു. പെസഹാ കുഞ്ഞാടിനെ യെഹൂദര്‍ യാഗമര്‍പ്പിക്കുന്ന ദിവസവുമായിരുന്നു അത്. ശിഷ്യന്മാര്‍ യേശുവിനെ സമീപിച്ചു പറഞ്ഞു, “ഞങ്ങള്‍ പോയി നിനക്കായി പെസഹാ ഭക്ഷണം ഒരുക്കട്ടെ. എവിടെയാണു ഞങ്ങളൊരുക്കേണ്ടത്?”"
13 യേശു തന്‍റെ ശിഷ്യന്മാരില്‍ രണ്ടു പേരെ നഗരത്തിലേക്കയച്ചു. യേശു അവരോടു പറഞ്ഞു, “നഗരത്തിലേക്കു പോകൂ, അവിടെ ഒരു കുടം വെള്ളം ചുമന്നുകൊണ്ട് നില്‍ക്കുന്ന ഒരാളെ കാണാം. അയാള്‍ നിങ്ങളെ സമീപിക്കും. അയാളെ പിന്തുടരുക."
14 അയാള്‍ ഒരു വീട്ടിലേക്കു കയറും. വീട്ടുടമയോട് നിങ്ങള്‍ ഇങ്ങനെ പറയണം, “അവനും ശിഷ്യന്മാര്‍ക്കും പെസഹ ഭക്ഷിക്കാനുള്ള മുറി ഏതാണെന്നു ഗുരു ചോദിക്കുന്നു."
15 അയാള്‍ മുകളിലത്തെ നിലയില്‍ ഒരുക്കി വച്ച വലിയ ഒരു മുറി കാട്ടിത്തരും. അവിടെ നമുക്കായി ആഹാരം ഒരുക്കുക.”"
16 ശിഷ്യന്മാര്‍ നഗരത്തിലേക്കു പോയി. യേശു പറഞ്ഞതു പോലെയെല്ലാം സംഭവിച്ചു. ശിഷ്യന്മാര്‍ പെസഹ തയ്യാറാക്കി."
17 വൈകുന്നേരം അവന്‍ പന്ത്രണ്ട് ശിഷ്യന്മാരോടുമൊത്ത് ആ വീട്ടിലേക്കു പോയി."
18 ഭക്ഷണം കഴിച്ചുകൊണ്ടിരിക്കേ യേശു പറഞ്ഞു, “സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു നിങ്ങളിലൊരാള്‍ എന്നെ ഒറ്റിക്കൊടുക്കും, എന്നോടൊത്ത് ഭക്ഷണം കഴിക്കുന്ന ഒരാള്‍.”"
19 ശിഷ്യന്മാര്‍ക്കു സങ്കടമായി. ഓരോരുത്തരും യേശുവിനോടു ചോദിച്ചു, “അതു ഞാനാണോ? തീര്‍ച്ചയായും അതു ഞാനല്ല.”"
20 യേശു പറഞ്ഞു, “നിങ്ങള്‍ പന്ത്രണ്ടു പേരിലൊരാളായിരിക്കും. എന്നോടൊപ്പം ഈ പാത്രത്തില്‍ അപ്പം മുക്കുന്നവന്‍."
21 മനുഷ്യപുത്രന്‍ മരിക്കാന്‍ പോകുകയാണ്. തിരുവെഴുത്തില്‍ അങ്ങനെ സംഭവിക്കുമെന്ന് പറയുന്നുണ്ട്. പക്ഷെ മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുന്നവനു ദുരിതം. അവനെ സംബന്ധിച്ചിടത്തോളം ആ മനുഷ്യന്‍ ജനിക്കാതിരിക്കുന്നതായിരുന്നു നല്ലത്.”"
22 അവര്‍ ഭക്ഷിച്ചുകൊണ്ടിരിക്കവേ, യേശു കുറച്ച് അപ്പമെടുത്തു. അവന്‍ അപ്പം തന്നതിന് ദൈവത്തോടു നന്ദി പറഞ്ഞ് അതു വീതിച്ച് ശിഷ്യന്മാര്‍ക്കു നല്‍കി. യേശു പറഞ്ഞു, “ഇതാ, ഈ അപ്പം ഭക്ഷിച്ചുകൊള്ളൂ. ഇതെന്‍റെ ശരീരമാണ്."
23 എന്നിട്ട് യേശു ഒരു പാനപാത്രം വീഞ്ഞെടുത്തു. ദൈവത്തിനു നന്ദി പറഞ്ഞ് അതും ശിഷ്യന്മാര്‍ക്കു നല്‍കി. എല്ലാ ശിഷ്യന്മാരും ആ പാനപാത്രത്തില്‍നിന്നു കുടിച്ചു."
24 യേശു പറഞ്ഞു, “ഈ വീഞ്ഞ് എന്‍റെ രക്തമാണ്. അത് അനേകര്‍ക്കു വേണ്ടി ഒഴുക്കുന്നതുമാണ്. പുതിയ നിയമം ഇതോടെ തുടങ്ങുന്നു."
25 ഞാന്‍ നിങ്ങളോടു സത്യമായി പറയട്ടെ. ദൈവരാജ്യത്തില്‍ ഇത് പുതിയതായി കുടിക്കുംവരെ ഞാന്‍ ഇനി വീഞ്ഞു കുടിക്കില്ല.”"
26 ശിഷ്യന്മാരെല്ലാവരും ചേര്‍ന്ന് ഒരു സ്തോത്രഗീതം പാടി. അനന്തരം അവര്‍ ഒലിവുമലയിലേക്കു പോയി."
27 അപ്പോള്‍ യേശു ശിഷ്യന്മാരോടു പറഞ്ഞു, “നിങ്ങളെല്ലാവര്‍ക്കും വിശ്വാസം നഷ്ടപ്പെടും. തിരുവെഴുത്തില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു, ‘ഇടയനെ ഞാന്‍ കൊല്ലും, ആട്ടിന്‍പറ്റം ചിന്നിച്ചിതറിപ്പോകും.’ സെഖര്യാവ് 13:7"
28 പക്ഷെ എന്‍റെ മരണശേഷം ഞാന്‍ മരണത്തില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കും. എന്നിട്ട് ഞാന്‍ ഗലീലയിലേക്കു പോകും. നിങ്ങളെത്തുംമുന്പേ ഞാനവിടെ എത്തും.”"
29 പത്രൊസ് പറഞ്ഞു, “മറ്റെല്ലാ ശിഷ്യന്മാര്‍ക്കും വിശ്വാസം നഷ്ടപ്പെടാം. പക്ഷെ എനിക്കൊരിക്കലും അതു നഷ്ടപ്പെടില്ല.”"
30 യേശു പറഞ്ഞു, “ഞാന്‍ നിന്നോടു സത്യമായി പറയാം, ഇന്നു രാത്രി നീ എന്നെ തള്ളിപ്പറയും. കോഴി രണ്ടു തവണ കൂകും മുന്പ് നീയെന്നെ മൂന്നു പ്രാവശ്യം തള്ളിപ്പറയും.”"
31 പക്ഷെ പത്രൊസ് ശക്തമായി പറഞ്ഞു, “ഞാനൊരിക്കലും നിന്നെ തള്ളിപ്പറയില്ല. നിന്നോടൊപ്പം മരിക്കാനും ഞാന്‍ തയ്യാറാണ്.” എല്ലാ ശിഷ്യന്മാരും ഇതു തന്നെ പറഞ്ഞു."
32 യേശുവും ശിഷ്യന്മാരും ഗെത്ത്ശേമന എന്ന സ്ഥലത്തേക്കു പോയി. അവന്‍ ശിഷ്യന്മാരോടു പറഞ്ഞു, “ഞാന്‍ പ്രാര്‍ത്ഥിക്കുന്പോള്‍ ഇവിടെയിരിക്കുക.”"
33 യേശു പത്രൊസിനോടും യാക്കോബിനോടും യോഹന്നാനോടും തന്നോടൊപ്പം വരാന്‍ പറഞ്ഞു, അവന്‍ വളരെ വിഷാദിക്കാനും വിഷണ്ണനാകാനും തുടങ്ങി."
34 അവര്‍ മൂന്നു പേരോടുമായി യേശു പറഞ്ഞു, “എന്‍റെ ആത്മാവ് വേദന കൊണ്ട് നിറയുന്നു. ദുഃഖം കൊണ്ടെന്‍റെ ഹൃദയം പൊട്ടുന്നു. ഇവിടെ ഉണര്‍ന്നു കാത്തിരിക്കൂ.”"
35 യേശു അവരില്‍ നിന്നല്പം അകലേക്കു പോയി. അവന്‍ തറയില്‍ വീണു പ്രാര്‍ത്ഥിച്ചു. കഴിയുമെങ്കില്‍ ഈ സമയം തന്നില്‍ നിന്ന് അകന്നു പോകണമേയെന്ന്."
36 അവന്‍ പ്രാര്‍ത്ഥിച്ചു, “അബ്ബാ പിതാവേ, നിനക്ക് എന്തും സാദ്ധ്യമാണ്. കഷ്ടതയുടെ ഈ പാനപാത്രം എന്നില്‍നിന്നും എടുക്കേണമേ. പക്ഷേ എന്‍റെ ഇഷ്ടമല്ല നിന്‍റെ ഇഷ്ടം നടക്കട്ടെ.”"
37 അനന്തരം യേശു ശിഷ്യന്മാരുടെയടുത്തേക്കു പോയി. അവര്‍ ഉറങ്ങുന്നതവന്‍ കണ്ടു. അവന്‍ പത്രൊസിനോടു പറഞ്ഞു, “ശിമോനേ, നീയെന്താണുറങ്ങുന്നത്. നിനക്കെന്നോടൊപ്പം ഒരു മണിക്കൂര്‍പോലും ഉറങ്ങാതിരിക്കാന്‍ കഴിഞ്ഞില്ലേ?"
38 പ്രലോഭിക്കപ്പെടാതിരിക്കാന്‍ ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിക്കുക. ശരിയായതു ചെയ്യാന്‍ ആത്മാവ് ആഗ്രഹിക്കുന്നു. എന്നാല്‍ ശരീരമാകട്ടെ ദുര്‍ബ്ബലവും.”"
39 9യേശു വീണ്ടും ദൂരേക്കു മാറി അതേ പ്രാര്‍ത്ഥന നടത്തി."
40 അവന്‍ ശിഷ്യന്മാരുടെയടുത്തേക്കു മടങ്ങിയെത്തി. വീണ്ടും അവര്‍ ഉറങ്ങുന്നത് യേശു കണ്ടു. അവരുടെ കണ്ണുകള്‍ വളരെ ക്ഷീണിച്ചിരുന്നു. യേശുവിനോടു എന്തു പറയണമെന്ന് അവര്‍ക്കറിയില്ലായിരുന്നു."
41 മൂന്നാം തവണ പ്രാര്‍ത്ഥിച്ച ശേഷം യേശു ശിഷ്യന്മാരുടെയടുത്തേക്കു മടങ്ങി വന്നു. അവന്‍ അവരോടു പറഞ്ഞു, “നിങ്ങള്‍ ഇപ്പോഴും ഉറങ്ങുകയും വിശ്രമിക്കുകയും ചെയ്യുകയാണോ? മതി, മനുഷ്യപുത്രന്‍ പാപികളുടെ കൈയില്‍ ഏല്പിക്കപ്പെടാന്‍ സമയമായി."
42 എഴുന്നേല്‍ക്കൂ, നമുക്കു പോകാം. ഇതാ എന്നെ ഒറ്റിക്കൊടുക്കാന്‍ പോകുന്നവന്‍ എത്തിയിരിക്കുന്നു.”"
43 അവര്‍ സംസാരിച്ചുകൊണ്ടിരിക്കവേ, യൂദാ അവിടെയെത്തി. പന്ത്രണ്ടു ശിഷ്യന്മാരിലൊരാളായിരുന്നു അയാള്‍. അയാളോടൊപ്പം അനേകം പേരുണ്ടായിരുന്നു. മഹാപു രോഹിതന്മാരും ശാസ്ത്രിമാരും ജനത്തിന്‍റെ മൂപ്പന്മാരും അയച്ചതാണവരെ. യൂദായോടൊപ്പം വന്ന അവര്‍ വാളും വടിയും എടുത്തിരുന്നു."
44 യേശുവിനെ ഒറ്റിക്കൊടുക്കുന്നതിന് യൂദാ അവര്‍ക്ക് ഒരടയാളം നല്‍കിയിരുന്നു. അവന്‍ പറഞ്ഞു, “ഞാന്‍ ചുംബിക്കുന്നവനാണ് യേശു. അവനെ ബന്ധിച്ച് ഭദ്രമായി കൊണ്ടുപോവുക.”"
45 യൂദാ യേശുവിന്‍റെ അടുത്തെത്തി പറഞ്ഞു, “ഗുരോ,” അനന്തരം യൂദാ യേശുവിനെ ചുംബിച്ചു."
46 അപ്പോള്‍ അവര്‍ യേശുവിനെ പിടികൂടി ബന്ധിച്ചു."
47 യേശുവിനു ചുറ്റും നിന്നിരുന്ന ശിഷ്യന്മാരിലൊരാള്‍ വാള്‍ വലിച്ചൂരി. അവന്‍ മഹാപുരോഹിതന്‍റെ ദാസനെ വെട്ടി കാതറുത്തു കളയുകയും ചെയ്തു."
48 യേശു പറഞ്ഞു, “ഒരു കുറ്റവാളിയെ എന്നപോലെ വാളും വടിയുമായിട്ടാണോ എന്നെ പിടിക്കാന്‍ വന്നത്?"
49 എന്നും ഞാനിവിടെ ദൈവാലയത്തില്‍ നിങ്ങളുടെ ഇടയില്‍ ഉപദേശിക്കുന്നുണ്ടായിരുന്നല്ലോ. നിങ്ങളെന്നെ പിടിച്ചില്ല. പക്ഷെ തിരുവെഴുത്തുകളിലുള്ളതു പോലെയൊക്കെ സംഭവിക്കട്ടെ."
50 അപ്പോള്‍ ശിഷ്യന്മാരെല്ലാം അവനെ ഉപേക്ഷിച്ച് ഓടിപ്പോയി."
51 ഒരു യുവാവ് യേശുവിനെ അനുഗമിക്കുന്നുണ്ടായിരുന്നു. അയാള്‍ ഒരു ലിനന്‍ പുതപ്പു മാത്രം ധരിച്ചിരുന്നു. അവര്‍ അവനെയും പിടിച്ചു."
52 അപ്പോള്‍ അവന്‍ പുതപ്പു വലിച്ചെറിഞ്ഞ് നഗ്നനായി ഓടിപ്പോയി."
53 അവര്‍ യേശുവിനെ ബന്ധിച്ച് മഹാപുരോഹിതന്‍റെ വീട്ടിലേക്കു കൊണ്ടുപോയി. എല്ലാ മഹാപുരോഹിതന്മാരും മൂപ്പന്മാരും ശാസ്ത്രിമാരും അവിടെ കൂടിയിരുന്നു."
54 പത്രൊസ് യേശുവിനെ പിന്തുടര്‍ന്നുവെങ്കിലും അവന്‍റെ അടുത്തേക്കു വന്നില്ല. പത്രൊസ് മുറ്റത്തുതന്നെ നിന്നു. അവനവിടെ കാവല്‍ക്കാരോടൊത്ത് ഇരുന്നു. അവരുടെകൂടെ തീയും കാഞ്ഞ് അവനിരുന്നു."
55 മഹാപുരോഹിതരും യെഹൂദസമിതി മുഴുവനും യേശുവിനെ കൊല്ലുന്നതിന് ഒരു കാരണമായി അവനെതിരെ എന്തെങ്കിലും തെളിവു കണ്ടുപിടിക്കാന്‍ ശ്രമിച്ചു. പക്ഷെ അവര്‍ക്കൊന്നും കണ്ടെത്താനായില്ല."
56 പലരുംവന്ന് യേശുവിനെതിരെ കള്ളസാക്ഷി പറഞ്ഞു. പക്ഷെ അവര്‍ പറഞ്ഞതെല്ലാം പരസ്പരവിരുദ്ധമായിരുന്നു."
57 അപ്പോള്‍ ചിലര്‍ എഴുന്നേറ്റ് അവനെതിരെ ഇങ്ങനെ കള്ളസാക്ഷ്യം കൊണ്ടുവന്നു:"
58 “മനുഷ്യരുണ്ടാക്കിയ ഈ ദൈവാലയം ഞാന്‍ തകര്‍ക്കുമെന്നിയാള്‍ പറയുന്നതു ഞങ്ങള്‍ കേട്ടു. മൂന്നു നാള്‍ കഴിഞ്ഞ് മനുഷ്യന് നിര്‍മ്മിക്കാനാവാത്ത ഒരു ദൈവാലയം ഞാന്‍ പണിയും എന്നും."
59 പക്ഷേ അവര്‍ പറഞ്ഞ ഇക്കാര്യങ്ങളും പരസ്പര വിരുദ്ധങ്ങളായിരുന്നു."
60 അപ്പോള്‍ മഹാപുരോഹിതന്‍ എഴുന്നേറ്റുനിന്ന്, യേശുവിനോടു ചോദിച്ചു, “ഇവര്‍ നിനക്കെതിരെ ഉന്നയിക്കുന്ന ഈ ആരോപണങ്ങള്‍ക്കു മറുപടി പറയാന്‍ നിനക്കൊന്നുമില്ലേ? ഇവര്‍ സത്യമാണോ പറയുന്നത്?”"
61 പക്ഷെ യേശു ഒന്നും മറുപടി പറഞ്ഞില്ല. മഹാപുരോഹിതന്‍ യേശുവിനോടു മറ്റൊരു ചോദ്യം കൂടി ചോദിച്ചു, “നീയാണോ ക്രിസ്തു, വാഴ്ത്തപ്പെട്ട ദൈവത്തിന്‍റെ പുത്രന്‍?”"
62 യേശു മറുപടി പറഞ്ഞു, “അതെ, ഞാനാണു ദൈവപുത്രന്‍. ഭാവിയില്‍ മനുഷ്യപുത്രന്‍ ദൈവത്തിന്‍റെ വലതുവശത്തിരിക്കുന്നത് നിങ്ങള്‍ കാണും. സ്വര്‍ഗ്ഗമേഘങ്ങളില്‍ മനുഷ്യപുത്രന്‍ വരുന്നതും നിങ്ങള്‍ കാണും.”"
63 ഇതു കേട്ട് മഹാപുരോഹിതന്‍ കോപാകുലനായി. അയാള്‍ തന്‍റെ വസ്ത്രങ്ങള്‍ കീറിക്കൊണ്ടു പറഞ്ഞു, “ഇനി ഞങ്ങള്‍ക്കു മറ്റു സാക്ഷികളെ വേണ്ട."
64 അവന്‍ ദൈവവിരുദ്ധമായി പറയുന്നതെല്ലാം നിങ്ങള്‍ കേട്ടില്ലേ, നിങ്ങള്‍ക്കെന്തു തോന്നുന്നു?” യേശു കുറ്റക്കാരനാണെന്ന് എല്ലാവരും പറഞ്ഞു. അവന്‍ വധിക്കപ്പെടണമെന്ന് അവര്‍ പറഞ്ഞു."
65 അവരില്‍ ചിലര്‍ അവന്‍റെമേല്‍ തുപ്പി. അവര്‍ അവന്‍റെ മുഖം മൂടി അവനെ ഇടിച്ചു. അവര്‍ ആവശ്യപ്പെട്ടു, “നീ പ്രവാചകനാണെന്ന് സാക്ഷ്യപ്പെടുത്തുക.” കാവല്‍ക്കാര്‍ യേശുവിനെ ദൂരേക്കു കൊണ്ടുപോയി മര്‍ദ്ദിച്ചു."
66 ആ സമയം പത്രൊസ് മുറ്റത്ത് തന്നെയായിരുന്നു. മഹാപുരോഹിതന്‍റെ ഒരു ദാസി പത്രൊസിനെ സമീപിച്ചു."
67 അവര്‍ തീ കാഞ്ഞുകൊണ്ടിരിക്കുന്നത് അവള്‍ കണ്ടു. അവള്‍ അവനെ സൂക്ഷിച്ചു നോക്കി. അവള്‍ പറഞ്ഞു, “നീയും നസറെത്തിലെ യേശുവിന്‍റെ കൂടെ ഉണ്ടായിരുന്നല്ലോ.”"
68 പക്ഷേ താനൊരിക്കലും യേശുവിനോടൊപ്പം ഉണ്ടായിരുന്നില്ലെന്ന് പത്രൊസ് പറഞ്ഞു. അവന്‍ പറഞ്ഞു, “നീ എന്തിനെപ്പറ്റിയാണു പറയുന്നതെന്ന് എനിക്കു മനസ്സിലാകുന്നില്ല.” പത്രൊസ് മുറ്റത്തിന്‍റെ പടിവാതിക്കലേക്കു പോയി."
69 അവിടെയും ദാസി പത്രൊസിനെ കണ്ടു. അവള്‍ അവിടെ നിന്നവരോടു പറഞ്ഞു, “ഇയാള്‍ യേശുവിന്‍റെ കൂടെയുണ്ടായിരുന്നവരില്‍ ഒരാളാണ്.”"
70 അപ്പോഴും പത്രൊസ് അതു വീണ്ടും നിഷേധിച്ചു. അല്പം കഴിഞ്ഞ് ചിലര്‍ പത്രൊസിന്‍റെ അടുത്തു നില്‍ക്കുകയായിരുന്നു. അവര്‍ പറഞ്ഞു, “ഞങ്ങള്‍ക്കറിയാം നീ യേശുവിന്‍റെ അനുയായികളില്‍ ഒരാളാണെന്ന്. നീ ഒരു ഗലീലക്കാരനാണല്ലോ.”"
71 അപ്പോള്‍ പത്രൊസ് ശപിക്കാന്‍ തുടങ്ങി. അവന്‍ ശക്തിയായി പറഞ്ഞു, “ദൈവം സാക്ഷിയായി ഞാന്‍ ആണയിടുന്നു. നിങ്ങള്‍ പറയുന്നയാളെ എനിക്കറിയില്ല.”"
72 പത്രൊസ് ഇതു പറഞ്ഞുകഴിഞ്ഞപ്പോള്‍ കോഴി രണ്ടാമതും കൂകി. അപ്പോള്‍ യേശുവിന്‍റെ വാക്കുകള്‍ അവന്‍ ഓര്‍ത്തു. കോഴി രണ്ടു പ്രാവശ്യം കൂകും മുന്പ് മൂന്നു പ്രാവശ്യം നീ എന്നെ നിഷേധിക്കും. പത്രൊസിന് സങ്കടമായി. അവന്‍ കരയാന്‍ തുടങ്ങി."
1 പുലര്‍ച്ചെ തന്നെ മഹാപുരോഹിതരും ജനത്തിന്‍റെ മൂപ്പന്മാരും ശാസ്ത്രിമാരും യെഹൂദസമിതി മുഴുവനും യേശുവിനെ എന്താണു ചെയ്യേണ്ടതെന്നു തീരുമാനിച്ചു. അവര്‍ അവനെ ബന്ധിച്ച് പീലാത്തൊസിന്‍റെ മുന്പില്‍ കൊണ്ടുചെന്നു. അവര്‍ യേശുവിനെ പീലാത്തൊസിനെ ഏല്പിച്ചു."
2 പീലാത്തൊസ് യേശുവിനോടു ചോദിച്ചു, “നീ യെഹൂദരുടെ രാജാവാണോ?” യേശു പറഞ്ഞു, “അതെ, അതു ശരിയാണ്.”"
3 മഹാപുരോഹിതന്മാര്‍ യേശുവിന്‍റെമേല്‍ പല ആരോപണങ്ങളും ഉന്നയിച്ചു."
4 പീലാത്തൊസ് യേശുവിനോടു മറ്റൊരു കാര്യം കൂടി ചോദിച്ചു, “ഇവര്‍ നിനക്കെതിരായി പല കുറ്റങ്ങളും ആരോപിക്കുന്നു. എന്നിട്ടും നിന്‍റെ രക്ഷയ്ക്കായി നീയെന്താണ് മറുപടിയൊന്നും പറയാത്തത്.”"
5 പക്ഷെ യേശു അപ്പോഴും ഒന്നും പറയാത്തതു കണ്ട് പീലാത്തൊസ് അത്ഭുതപ്പെട്ടു."
6 എല്ലാ പെസഹാനാളിലും പീലാത്തൊസ് ഒരാളെ വീതം തടവില്‍നിന്നും വിട്ടിരുന്നു. ജനങ്ങളാവശ്യപ്പെടുന്ന ആരെയും അയാള്‍ക്കു വിടാമായിരുന്നു."
7 ആ സമയം തടവറയില്‍ ബറബ്ബാസ് എന്നൊരാളുണ്ടായിരുന്നു. അയാള്‍ കലാപകാരികളുടെ കൂടെ തടവിലായിരുന്നു. കലാപങ്ങളിലെ കൊലയാളിയായിരുന്നു അവന്‍."
8 അത്തവണയും ജനങ്ങള്‍ പീലാത്തൊസിനോട് പതിവുപോലെ ഒരാളെ മോചിപ്പിക്കാനാവശ്യപ്പെട്ടു."
9 പീലാത്തോസ് അവരോടു ചോദിച്ചു, “യെഹൂദരാജാവിനെ ഞാന്‍ നിങ്ങള്‍ക്കു വിട്ടുതരണമോ?”"
10 മഹാപുരോഹിതര്‍ അസൂയ കൊണ്ടാണ് യേശുവിനെ തന്നെ ഏല്പിച്ചതെന്ന് പീലാത്തൊസിന് അറിയാമായിരുന്നു."
11 പക്ഷേ യേശുവിനെയല്ലാതെ ബറബ്ബാസിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുവാന്‍ മഹാപുരോഹിതര്‍ ജനങ്ങളെ പ്രേരിപ്പിച്ചു."
12 പീലാത്തൊസ് വീണ്ടും അവരോടു ചോദിച്ചു, “എങ്കില്‍ നിങ്ങള്‍ യെഹൂദരുടെ രാജാവെന്നു വിളിക്കുന്ന ഈ മനുഷ്യനെ ഞാനെന്തു ചെയ്യണം?”"
13 ജനങ്ങള്‍ വീണ്ടും വിളിച്ചു പറഞ്ഞു, “അവനെ ക്രൂശിക്കുക!”"
14 പീലാത്തൊസ് ചോദിച്ചു, “എന്തിനാണ്? അവനെന്തു തെറ്റു ചെയ്തു?” പക്ഷെ ജനങ്ങള്‍ കൂടുതല്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു, “അവനെ ക്രൂശിക്കുക.”"
15 ജനക്കൂട്ടത്തെ തൃപ്തിപ്പെടുത്തുവാന്‍ പീലാത്തൊസ് ബറബ്ബാസിനെ അവര്‍ക്കു വിട്ടുകൊടുത്തു. യേശുവിനെ ചാട്ടവാറുകൊണ്ടടിക്കാനും അയാള്‍ പട്ടാളക്കാരോട് ആജ്ഞാപിച്ചു. അനന്തരം യേശുവിനെ ക്രൂശിക്കുവാന്‍ പീലാത്തൊസ് അവനെ പട്ടാളക്കാരെ ഏല്പിച്ചു."
16 പട്ടാളക്കാര്‍ മുഴുവനും യേശുവിനെ നാടുവാഴിയുടെ കൊട്ടാരത്തിലേക്കു കൊണ്ടുവന്നു. അവര്‍ മറ്റു പട്ടാളക്കാരെയും വിളിച്ചു."
17 അവരവനെ ഒരു ചുമന്ന മേലങ്കി ധരിപ്പിച്ചു. ഒരു മുള്‍ക്കിരീടമുണ്ടാക്കി അത് യേശുവിന്‍റെ തലയിലണിയിച്ചു."
18 അനന്തരം അവര്‍ യേശുവിനെ “യെഹൂദരുടെ രാജാവേ” എന്നു വിളിച്ചു."
19 പട്ടാളക്കാര്‍ അവന്‍റെ തലയില്‍ ഒരു വടി കൊണ്ട് അടിക്കുകയും മുഖത്ത് തുപ്പുകയും ചെയ്തു. അവര്‍ അവന്‍റെ മുന്പില്‍ മുട്ടുകുത്തി വന്ദിച്ച് അവനെ പരിഹസിച്ചു."
20 അതിനുശേഷം ചുവന്ന മേലങ്കി ഊരി അവന്‍റെ തന്നെ വസ്ത്രങ്ങള്‍ അവര്‍ അവനെ ധരിപ്പിച്ചു. പിന്നെ അവര്‍ അവനെ ക്രൂശിക്കാന്‍ കൊണ്ടുപോയി."
21 കുറേനക്കാരന്‍ ശിമോന്‍ ആ വഴി കടന്നു പോകുകയായിരുന്നു. അയാള്‍ അലക്സന്തരിന്‍റെയും രൂഫൊസിന്‍റെയും പിതാവായിരുന്നു. അയാള്‍ നാട്ടിന്‍പുറത്തുനിന്നും നഗരത്തിലേക്കു വരികയായിരുന്നു. യേശുവിന്‍റെ കുരിശു ചുമക്കുവാന്‍ പട്ടാളക്കാര്‍ അയാളെ നിര്‍ബന്ധിച്ചു."
22 അവര്‍ യേശുവിനെ ഗൊല്‍ഗോഥായിലേക്കു കൊണ്ടുപോയി. (തലയോട്ടിയുടെ സ്ഥലം എന്നാണീ വാക്കിന്‍റെ അര്‍ത്ഥം)"
23 ഗൊല്‍ഗോഥായില്‍ പട്ടാളക്കാര്‍ യേശുവിനെ വീഞ്ഞു കുടിപ്പിക്കുവാന്‍ ശ്രമിച്ചു. അതില്‍ മീറാ കലര്‍ത്തിയിരുന്നു. പക്ഷെ അതു കുടിക്കാന്‍ യേശു വിസമ്മതിച്ചു."
24 പട്ടാളക്കാര്‍ യേശുവിനെ കുരിശില്‍ ചേര്‍ത്തുവച്ച് ആണിയടിച്ചു. അവര്‍ അവന്‍റെ വസ്ത്രം കീറിയെടുത്ത് അവരുടെയിടയില്‍ വീതിച്ചു. ഓരോരുത്തര്‍ക്കും ഏതു വസ്ത്രഭാഗം കിട്ടണമെന്നവര്‍ നറുക്കിട്ടു."
25 യേശുവിനെ അവര്‍ കുരിശില്‍ തറച്ചപ്പോള്‍ കാലത്തു ഒന്‍പതു മണിയായിരുന്നു."
26 യേശുവിനെതിരെയുള്ള കുറ്റം ആ മുദ്രപ്പത്രത്തില്‍ “യെഹൂദരുടെ രാജാവ്” എന്നും രേഖപ്പെടുത്തിയിരുന്നു."
27 അവര്‍ യേശുവിനോടൊപ്പം രണ്ടു കള്ളന്മാരെയും ക്രൂശിച്ചിരുന്നു. ഒരുവനെ അവന്‍റെ ഇടതുവശത്തും മറ്റവനെ അവന്‍റെ വലതുവശത്തും."
28 [This verse may not be a part of this translation]"
29 [This verse may not be a part of this translation]"
30 എങ്കില്‍ നീ തന്നെ നിന്നെ രക്ഷിക്കൂ, കുരിശില്‍ നിന്നിറങ്ങി വരൂ.”"
31 മഹാപുരോഹിതരും ശാസ്ത്രിമാരും അവിടെയുണ്ടായിരുന്നു.ജനങ്ങള്‍ ചെയ്തതു പോലെ തന്നെ അവരും യേശുവിനെ പരിഹസിച്ചു. അവര്‍ അന്യോന്യം പറഞ്ഞു. അവന്‍ മറ്റുള്ളവരെ രക്ഷിച്ചു. എന്നാല്‍ സ്വയം രക്ഷിക്കാനവനു കഴിയുന്നില്ല."
32 അവന്‍ യെഹൂദരാജാവായ യഥാര്‍ത്ഥ ക്രിസ്തുവാണെങ്കില്‍ അവന്‍ കുരിശില്‍ നിന്നിറങ്ങി വരട്ടെ. അതു കണ്ടാല്‍ നമുക്കവനില്‍ വിശ്വസിക്കാം. അവനോടൊപ്പം ക്രൂശിക്കപ്പെട്ടവരും അവനെ പരിഹസിച്ചു."
33 ഉച്ചയ്ക്ക് രാജ്യമാകെ ഇരുണ്ടു. മൂന്നുമണി വരെ ഇരുട്ടു തുടര്‍ന്നു."
34 മൂന്നുമണിക്കു യേശു ഉറക്കെ നിലവിളിച്ചു, “എലോഹീ, എലോഹീ, ലമ്മാ ശബ്ബക്താനീ.” ഇതിന്‍റെ അര്‍ത്ഥം ഇങ്ങനെയാണ്, “എന്‍റെ ദൈവമേ, എന്‍റെ ദൈവമേ, നീയെന്താണെന്നെ കൈവിട്ടത്?”"
35 അവിടെയുണ്ടായിരുന്നവരില്‍ ചിലര്‍ ഇതു കേട്ടു. അവര്‍ പറഞ്ഞു, “നോക്കൂ അവന്‍ ഏലീയാവെ വിളിക്കുകയാണ്.”"
36 ഒരാള്‍ ഓടിച്ചെന്ന് ഒരു നീര്‍പ്പഞ്ഞി കൊണ്ടുവന്നു. അയാള്‍ അതു വിനാഗിരിയില്‍ മുക്കി ഒരു കന്പില്‍ കെട്ടി. അയാള്‍ ആ കന്പ് ഉയര്‍ത്തി യേശുവിന് കുടിക്കാന്‍ നീര്‍പ്പഞ്ഞി കൊടുത്തു. അയാള്‍ പറഞ്ഞു, “അവനെ കുരിശില്‍നിന്നും ഇറക്കാന്‍ ഏലിയാവ് വരുമോ എന്നു നമുക്കു കാണാം."
37 അപ്പോള്‍ യേശു ഉച്ചത്തില്‍ കരയുകയും അന്ത്യശ്വാസം വിടുകയും ചെയ്തു."
38 യേശു മരിക്കുന്പോള്‍ ദൈവാലയത്തിലെ തിരശ്ശീല രണ്ടായി മുറിഞ്ഞു. മുകളില്‍നിന്ന് താഴെ വരെ അതു കീറി."
39 യേശു എങ്ങനെ മരിച്ചു എന്നത് അവനു മുന്പില്‍ നിന്നിരുന്ന ശതാധിപന്‍ കണ്ടു. അയാള്‍ പറഞ്ഞു, “ഈ മനുഷ്യന്‍ യഥാര്‍ത്ഥത്തില്‍ ദൈവപുത്രനായിരുന്നു.”"
40 ഏതാനും സ്ത്രീകള്‍ അകലെനിന്ന് എല്ലാം വീക്ഷിക്കുന്നുണ്ടായിരുന്നു. അതില്‍ മഗ്ദലമറിയയും ശലോമയും ചെറിയ യാക്കോബിന്‍റെയും യോസെയുടെയും അമ്മയായ മറിയയും ഉണ്ടായിരുന്നു."
41 ഇവര്‍ യേശു ഗലീലയില്‍ ആയിരുന്നപ്പോള്‍ അവനെ അനുഗമിച്ചിരുന്നു. മറ്റനേകം സ്ത്രീകളും അവിടെ ഉണ്ടായിരുന്നു. അവര്‍ യേശുവിനോടൊപ്പം യെരൂശലേമിലേക്കു വന്നവരായിരുന്നു."
42 അത് ഒരുക്കദിവസമായിരുന്നു. (അതായത് ശബ്ബത്തിന്‍റെ തലേന്ന്). അന്തരീക്ഷം ഇരുട്ടി."
43 അരിമത്ഥ്യാക്കാരനായ യോസേഫ് എന്നൊരാള്‍ പീലാത്തൊസിനെ സമീപിച്ച് യേശുവിന്‍റെ ശരീരം ആവശ്യപ്പെടാന്‍ ധൈര്യം കാട്ടി. യോസേഫ് യെഹൂദസമിതിയിലെ പ്രധാനപ്പെട്ട ഒരു അംഗമായിരുന്നു. ദൈവരാജ്യം പ്രതീക്ഷിച്ചു കഴിഞ്ഞവനുമായിരുന്നു അയാള്‍."
44 യേശു മരിച്ച വാര്‍ത്ത പീലാത്തൊസിനെ അത്ഭുതപ്പെടുത്തി. യേശുവിനു കാവല്‍ നിന്ന ശതാധിപനെ പീലാത്തൊസ് വിളിച്ചു. യേശു മരിച്ചുകഴിഞ്ഞോ എന്നയാളോടു ചോദിച്ചു."
45 യേശു മരിച്ചെന്നയാള്‍ പറഞ്ഞു. യേശുവിന്‍റെ ശരീരം പീലാത്തൊസ് യോസേഫിനു വിട്ടുകൊടുത്തു."
46 യോസേഫ് കുറച്ചു നേരിയതുണി കൊണ്ടുവന്ന് യേശുവിന്‍റെ ശരീരം കുരിശില്‍ നിന്നിറക്കി നേരിയതുണിയില്‍ പൊതിഞ്ഞു. പാറയില്‍ വെട്ടിയുണ്ടാക്കിയ കല്ലറയില്‍ അയാള്‍ യേശുവിന്‍റെ ശരീരം വെച്ചു. ഒരു വലിയ കല്ലുകൊണ്ട് കല്ലറയുടെ വാതിലും അടച്ചു."
47 മഗ്ദലമറിയയും യോസെയുടെ മാതാവായ മറിയയും അവന്‍റെ ശരീരം വച്ച സ്ഥലം കണ്ടു."
1 ശബ്ബത്തുദിനത്തിന്‍റെ പിറ്റേന്ന് മഗ്ദലമറിയയും ശലോമയും യാക്കോബിന്‍റെ അമ്മയായ മറിയയും യേശുവിനെ പൂശുന്നതിനായി സുഗന്ധതൈലങ്ങള്‍ വാങ്ങി."
2 ആഴ്ചയിലെ ആദ്യദിവസം അതിരാവിലെ, അവര്‍ കല്ലറയിങ്കലേക്കു ചെന്നു. സൂര്യോദയം ആരംഭിച്ചതേയുള്ളൂ."
3 ആ സ്ത്രീകള്‍ പരസ്പരം പറഞ്ഞു, “കല്ലറയുടെ വാതിലടയ്ക്കുന്ന ഒരു കല്ലുണ്ട്. നമുക്കു വേണ്ടി ആരത് മാറ്റും?”"
4 അപ്പോള്‍ അവര്‍ നോക്കിയപ്പോള്‍ കല്ലു ഉരുട്ടിമാറ്റിയിരിക്കുന്നതു കണ്ടു. വളരെ വലിയതായിരുന്നിട്ടും ആ കല്ല് വളരെ ദൂരേക്കു മാറ്റിയിരിക്കുന്നതായി കണ്ടു."
5 അവര്‍ കല്ലറയിലേക്കു നടന്നു. വെളുത്ത അങ്കി ധരിച്ചൊരു ചെറുപ്പക്കാരനെ അവര്‍ കണ്ടു. അവന്‍ കല്ലറയുടെ വലതുഭാഗത്ത് ഇരിക്കുകയായിരുന്നു. സ്ത്രീകള്‍ ഭയന്നു."
6 പക്ഷെ അയാള്‍ പറഞ്ഞു, “ഭയപ്പെടേണ്ട. നിങ്ങള്‍ ക്രൂശിക്കപ്പെട്ട നസറെത്തുകാരനായ യേശുവിനെ അന്വേഷിക്കുന്നു. അവന്‍ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു. അവനിവിടെയില്ല. ‘നോക്കൂ, അവന്‍ മരിച്ചപ്പോള്‍ ഇവിടെയാണവനെ അടക്കിയത്."
7 നിങ്ങള്‍ ചെന്ന് അവന്‍റെ ശിഷ്യന്മാരോടും പ്രത്യേകിച്ച് പത്രൊസിനോടും ഇങ്ങനെ പറയുക. യേശു ഗലീലയിലേക്കു പോകുന്നു. നിങ്ങളെക്കാള്‍ മുന്പേ അവനവിടെയെത്തും. അവന്‍ നിങ്ങളോടു മുന്പു പറഞ്ഞതുപോലെ നിങ്ങള്‍ക്കവിടെ അവനെ കാണാം.’”"
8 ആ സ്ത്രീകള്‍ വളരെ ഭയപ്പെടുകയും പരിഭ്രമിക്കുകയും ചെയ്തു. അവര്‍ കല്ലറയില്‍നിന്നും ഓടിപ്പോയി. ഭയചകിതരായതിനാല്‍ അവര്‍ ആരോടും ഒന്നും പറഞ്ഞില്ല."
9 ആഴ്ചയിലെ ആദ്യ ദിവസം പുലര്‍ച്ചയ്ക്കു തന്നെ യേശു ഉയിര്‍ത്തെഴുന്നേറ്റു. അവന്‍ ആദ്യം മഗ്ദലമറിയയ്ക്കു പ്രത്യക്ഷനായി. ഒരിക്കല്‍ അവന്‍ ഏഴു അശുദ്ധാത്മാക്കളെ അവളില്‍നിന്നും ഒഴിപ്പിച്ചതാണ്."
10 അവള്‍ വിവരം യേശുവിന്‍റെ ശിഷ്യന്മാരുടെ അടുത്തെത്തിച്ചു. അവര്‍ വളരെ ദുഃഖിച്ചും കരഞ്ഞുംകൊണ്ടിരിക്കുകയായിരുന്നു."
11 പക്ഷെ യേശു ജീവിച്ചിരിപ്പുണ്ടെന്ന് മറിയ അവരോടു പറഞ്ഞു. താന്‍ അവനെ കണ്ടെന്നും അവള്‍ പറഞ്ഞു. പക്ഷെ ശിഷ്യന്മാര്‍ അവളെ വിശ്വസിച്ചില്ല."
12 പിന്നീട് രണ്ടു ശിഷ്യന്മാര്‍ വെളിന്പ്രദേശത്തിലൂടെ നടക്കുന്പോള്‍ യേശു അവര്‍ക്കു പ്രത്യക്ഷപ്പെട്ടു. അവന്‍ കൊല്ലപ്പെടും മുന്പ് ഉണ്ടായിരുന്ന രൂപത്തിലായിരുന്നില്ല പ്രത്യക്ഷപ്പെട്ടത്."
13 ആ ശിഷ്യന്മാര്‍ മടങ്ങിച്ചെന്ന് സംഭവിച്ചതു മറ്റു ശിഷ്യന്മാരോടു പറഞ്ഞു. ഈ രണ്ടു പേരുടെ വാക്കും അവര്‍ വിശ്വസിച്ചില്ല."
14 പിന്നീട് പതിനൊന്നു ശിഷ്യന്മാരും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കവേ യേശു അവര്‍ക്കു പ്രത്യക്ഷപ്പെട്ടു. അവരുടെ വിശ്വാസക്കുറവിന് യേശു അവരെ ശാസിച്ചു. ഉയിര്‍ത്തെഴുന്നേല്പിനു ശേഷം അവനെ കണ്ടവരെ വിശ്വസിക്കാത്തതിനും അവരുടെ ഹൃദയകാഠിന്യത്തിനുമാണവന്‍ ശാസിച്ചത്."
15 യേശു അവരോടു പറഞ്ഞു, “ലോകത്തിലെന്പാടും പോകൂ. എല്ലാവരോടും സുവിശേഷം പ്രസംഗിക്കൂ."
16 വിശ്വസിക്കുകയും സ്നാനപ്പെടുകയും ചെയ്യുന്നവന്‍ രക്ഷിക്കപ്പെടും. വിശ്വസിക്കാത്തവന്‍ ശിക്ഷിക്കപ്പെടും."
17 വിശ്വസിക്കുന്നവര്‍ക്ക് ഈ കഴിവുകള്‍ അടയാളമായി ഉണ്ടാകും. ഭൂതങ്ങളെ അവര്‍ എന്‍റെ നാമത്തില്‍ ഒഴിപ്പിക്കും. അവര്‍ ഒരിക്കലും പഠിക്കാത്ത ഭാഷകള്‍ സംസാരിക്കും."
18 അവര്‍ പാന്പുകളെ കൈയിലെടുക്കും, വിഷം കുടിച്ചാലും അവര്‍ക്കൊരു ദൂഷ്യവും വരികയില്ല. അവര്‍ രോഗികളുടെമേല്‍ സ്പര്‍ശിച്ചാല്‍ രോഗികള്‍ സുഖപ്പെടും.”"
19 ശിഷ്യന്മാരോട് കര്‍ത്താവായ യേശു ഇതു പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അവന്‍ സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെട്ടു. അവിടെ യേശു ദൈവത്തിന്‍റെ വലതുവശത്തിരിക്കുന്നു."
20 ശിഷ്യന്മാര്‍ എല്ലായിടങ്ങളിലും സഞ്ചരിച്ച് സുവിശേഷം ജനങ്ങളില്‍ എത്തിച്ചു. കര്‍ത്താവ് അവരെ സഹായിച്ചു. സുവിശേഷം സത്യമാണെന്ന് കര്‍ത്താവ് തെളിയിച്ചുകൊണ്ടിരിക്കുന്നു. അതിനായി വീര്യപ്രവൃത്തികള്‍ കാട്ടാനുള്ള കഴിവ് അവന്‍ ശിഷ്യന്മാര്‍ക്കു നല്‍കി."