1

1

[1,2] ക്രിസ്തുയേശുവിനുവേണ്ടി തടവുകാരനായ പൗലൊസും സഹോദരനായ തിമൊഥെയോസും പ്രിയപ്പെട്ട സഹപ്രവര്‍ത്തകനായ ഫിലേമോനും സഹോദരി അപ്പിയയ്‍ക്കും സഹഭടനായ അര്‍ക്കിപ്പൊസിനും ഫിലേമോന്‍റെ വീട്ടില്‍ കൂടിവരുന്ന സഭയ്‍ക്കും എഴുതുന്നത്:

2

3

നമ്മുടെ പിതാവായ ദൈവത്തില്‍നിന്നും കര്‍ത്താവായ യേശുക്രിസ്തുവില്‍നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും ലഭിക്കട്ടെ.

4

[4,5] കര്‍ത്താവായ യേശുവിനോടും സകല വിശുദ്ധന്മാരോടും താങ്കള്‍ക്കുള്ള സ്നേഹത്തെയും താങ്കളുടെ വിശ്വാസത്തെയും സംബന്ധിച്ചു ഞാന്‍ കേള്‍ക്കുന്നതുകൊണ്ട് എന്‍റെ പ്രാര്‍ഥനയില്‍ താങ്കളെ ഓര്‍ക്കുമ്പോഴെല്ലാം ഞാന്‍ ദൈവത്തിനു സ്തോത്രം ചെയ്യുന്നു.

5

6 ക്രിസ്തുവിനോടുള്ള ഐക്യത്തില്‍ നമുക്കു കൈവരുന്ന സര്‍വ നന്മകളെയുംകുറിച്ചുള്ള പരിജ്ഞാനം വര്‍ധിക്കുന്നതിന് താങ്കളുടെ വിശ്വാസംമൂലം ഉണ്ടായ കൂട്ടായ്മ ഇടയാക്കട്ടെ എന്നു ഞാന്‍ പ്രാര്‍ഥിക്കുന്നു.

7 പ്രിയപ്പെട്ട സഹോദരാ, താങ്കളുടെ സ്നേഹം എനിക്ക് അത്യധികമായ ആനന്ദവും ആശ്വാസവും ഉളവാക്കിയിരിക്കുന്നു. ദൈവജനത്തിന്‍റെ ഹൃദയങ്ങള്‍ക്ക് താങ്കള്‍ ഉന്മേഷം പകര്‍ന്നുവല്ലോ.

8

ക്രിസ്തുയേശുവിനോടുള്ള ബന്ധത്തില്‍, സഹോദരന്‍ എന്ന നിലയില്‍ യുക്തമായതു ചെയ്യുവാന്‍ താങ്കളോട് ആജ്ഞാപിക്കുവാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്.

9 എങ്കിലും സ്നേഹത്തിന്‍റെ പേരില്‍ ഞാന്‍ അഭ്യര്‍ഥിക്കുകയത്രേ ചെയ്യുന്നത്. വൃദ്ധനായ പൗലൊസ് എന്ന ഞാന്‍ ക്രിസ്തുയേശുവിനുവേണ്ടി ഇപ്പോള്‍ തടവുകാരനുമാണ്. എന്‍റെ പുത്രന്‍ ഒനേസിമോസിനുവേണ്ടി ഞാന്‍ താങ്കളോട് അപേക്ഷിക്കുന്നു.

10 തടവില്‍ കിടക്കുമ്പോഴാണ് ഞാന്‍ അവന്‍റെ ആത്മീയ പിതാവായിത്തീര്‍ന്നത്.

11 മുമ്പ് അവന്‍ താങ്കള്‍ക്കു പ്രയോജനമില്ലാത്തവനായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവന്‍ നിശ്ചയമായും താങ്കള്‍ക്കും എനിക്കും പ്രയോജനമുള്ളവന്‍തന്നെ.

12

ഇപ്പോള്‍ ഞാന്‍ അവനെ താങ്കളുടെ അടുക്കലേക്കു തിരിച്ച് അയയ്‍ക്കുകയാണ്. അവനോടുകൂടി എന്‍റെ ഹൃദയവുമുണ്ട്.

13 സുവിശേഷത്തെപ്രതിയുള്ള എന്‍റെ കാരാഗൃഹവാസകാലത്ത് എന്നെ സഹായിക്കേണ്ടതിന് താങ്കള്‍ക്കു പകരം അവനെ എന്‍റെ അടുക്കല്‍ നിറുത്തുവാന്‍ എനിക്ക് ആഗ്രഹമുണ്ടായിരുന്നു.

14 പക്ഷേ, താങ്കളുടെ സമ്മതം കൂടാതെ ഒന്നും ചെയ്യരുതെന്നു ഞാന്‍ നിശ്ചയിച്ചു. താങ്കളുടെ ഔദാര്യം നിര്‍ബന്ധംകൊണ്ടല്ല, പൂര്‍ണ മനസ്സോടെ പ്രദര്‍ശിപ്പിക്കേണ്ടതാണല്ലോ.

15

ഒനേസിമോസ് അല്പകാലത്തേക്ക് വേര്‍പിരിഞ്ഞിരുന്നത് ഒരുവേള അവനെ എന്നേക്കുമായി താങ്കള്‍ക്കു തിരിച്ചുകിട്ടുന്നതിനുവേണ്ടി ആയിരിക്കാം.

16 അവന്‍ ഇനി വെറും ഒരു അടിമയല്ല; അടിമ എന്നതിലുപരി, അവന്‍ എനിക്കു പ്രിയങ്കരനായ ഒരു സഹോദരന്‍ ആകുന്നു. എങ്കില്‍ അടിമ എന്ന നിലയിലും, കര്‍ത്താവുമായുള്ള ബന്ധത്തില്‍ സഹോദരന്‍ എന്ന നിലയിലും അവന്‍ താങ്കള്‍ക്ക് എത്രയധികം പ്രിയങ്കരനായിരിക്കും!

17

അതുകൊണ്ട് എന്നെ താങ്കളുടെ സഹകാരിയായി പരിഗണിക്കുന്നു എങ്കില്‍ എന്നെപ്പോലെതന്നെ താങ്കള്‍ അവനെ സ്വീകരിക്കുക.

18 അവന്‍ താങ്കളോട് എന്തെങ്കിലും തെറ്റു ചെയ്യുകയോ, കടപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അത് എന്‍റെ കണക്കില്‍ ചേര്‍ത്തുകൊള്ളുക.

19 പൗലൊസ് എന്ന ഞാന്‍ ഇതാ സ്വന്തം കൈകൊണ്ട് എഴുതിയിരിക്കുന്നു: ഞാന്‍ വീട്ടിക്കൊള്ളാം. താങ്കള്‍ തന്നെ എനിക്കു കടപ്പെട്ടിരിക്കുന്നു എന്നു ഞാന്‍ വിശേഷിച്ചു പറയേണ്ടതില്ലല്ലോ.

20 അതേ, സഹോദരാ, കര്‍ത്താവിനോടുള്ള നമ്മുടെ ബന്ധത്തില്‍ താങ്കളില്‍നിന്ന് ഈ ഔദാര്യം ഞാന്‍ പ്രതീക്ഷിക്കുന്നു. ക്രിസ്തുവില്‍ എന്‍റെ ഹൃദയത്തിന് ഉന്മേഷം പകരുക.

21

താങ്കളുടെ അനുസരണത്തെപ്പറ്റി എനിക്ക് ഉറപ്പുണ്ട്. ഞാന്‍ ആവശ്യപ്പെടുന്നതിലധികം താങ്കള്‍ ചെയ്യുമെന്നറിഞ്ഞുകൊണ്ടാണ് ഇതെഴുതുന്നത്. മറ്റൊരു കാര്യംകൂടി:

22 നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ഥനകള്‍ ദൈവം കേള്‍ക്കുമെന്നും, എന്നെ നിങ്ങള്‍ക്കു വീണ്ടും ലഭിക്കുമെന്നുമാണ് എന്‍റെ പ്രത്യാശ. അതുകൊണ്ട് എനിക്കുവേണ്ടി ഒരു വാസസൗകര്യം അവിടെ ഒരുക്കിക്കൊള്ളണം.

23

ക്രിസ്തുയേശുവിനെപ്രതി എന്നോടുകൂടി തടവിലായിരിക്കുന്ന എപ്പഫ്രാസ് താങ്കള്‍ക്കു വന്ദനം പറയുന്നു.

24 അതുപോലെതന്നെ എന്‍റെ സഹപ്രവര്‍ത്തകരായ മര്‍ക്കോസും അരിസ്തര്‍ക്കൊസും ദേമാസും ലൂക്കോസും.

കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കൃപ നിങ്ങളെല്ലാവരോടും കൂടി ഉണ്ടായിരിക്കട്ടെ.