1
[1,2] ആദാം, ശേത്ത്, ഏനോശ്, കേനാന്‍, മഹലലേല്‍,2
3 യാരേദ്, ഹനോക്, മെഥൂശേലഹ്, ലാമെക്,
4 നോഹ, നോഹയുടെ പുത്രന്മാര്‍: ശേം, ഹാം, യാഫെത്ത്.
5
യാഫെത്തിന്‍റെ പുത്രന്മാര്‍: ഗോമെര്‍, മാഗോഗ്, മാദായി, യാവാന്‍, രൂബാല്‍, മേശെക്, തീരാസ്.6 ഗോമെരിന്‍റെ പുത്രന്മാര്‍: അശ്കേനസ്, രീഫത്ത്, തോഗര്‍മാ.
7 യാവാന്‍റെ പുത്രന്മാര്‍: എലീശാ, തര്‍ശീശ്, കിത്തീം, ദോദാനീം.
8
ഹാമിന്‍റെ പുത്രന്മാര്‍: കൂശ്, മിസ്രയീം, പൂത്ത്, കനാന്‍;9 കൂശിന്‍റെ പുത്രന്മാര്‍: സെബാ, ഹവീലാ, സബ്ത, രാമാ, സബെഖ. രാമായുടെ പുത്രന്മാര്‍: ശെബ, ദെദാന്‍.
10 കൂശിന്‍റെ പുത്രനായിരുന്നു നിമ്രോദ്. അവന്‍ ഭൂമിയിലെ ആദ്യത്തെ വീരനായിരുന്നു.
11 മിസ്രയീമിന്‍റെ പുത്രന്മാര്‍: ലൂദീം, അനാമീം, ലെഹാബീം, നഫ്തൂഹീം,
12 പത്രൂസീം, കസ്ലൂഹീം, കഫ്തോരീം. ഫെലിസ്ത്യര്‍ കസ്ലൂഹീമിന്‍റെ പിന്‍തലമുറക്കാരായിരുന്നു.
13 സീദോന്‍ കനാന്‍റെ ആദ്യജാതനായിരുന്നു.
14 ഹേത്യര്‍, യെബൂസ്യര്‍, അമോര്യര്‍, ഗിര്‍ഗ്ഗശ്യര്‍,
15 ഹിവ്യര്‍, അര്‍ക്കിയര്‍, സീന്യര്‍, അര്‍വാദ്യര്‍,
16 സെമാര്യര്‍, ഹാമാത്യര്‍ എന്നിവരും കനാന്‍റെ സന്താനപരമ്പരയില്‍ പെട്ടവരായിരുന്നു.
17
ശേമിന്‍റെ പുത്രന്മാര്‍: ഏലാം, അശ്ശൂര്‍, അര്‍പ്പക്ഷദ്, ലൂദ്, അരാം, ഊസ്, ഹൂള്‍, ഗേഥെര്‍, മേശെക്ക്.18 ശേലഹ് അര്‍പ്പക്ഷദിന്‍റെ പുത്രനും; ഏബെര്‍ ശേലഹിന്‍റെ പുത്രനുമായിരുന്നു.
19 ഏബെരിന്‍റെ രണ്ടു പുത്രന്മാരായിരുന്നു പേലെഗും യൊക്താനും. പേലെഗിന്‍റെ കാലത്തായിരുന്നു ഭൂവാസികള്‍ ചിതറപ്പെട്ടത്.
20 അല്മോദാദ്, ശേലെഫ്, ഹസര്‍മ്മാവെത്ത്, യാരഹ്, ഹദോരാം,
21 [21,22] ഊസാല്‍, ദിക്ലാ, ഏബാല്‍, അബീമായേല്‍, ശെബ, ഓഫീര്‍,
22
23 ഹവീലാ, യോബാബ് ഇവര്‍ യൊക്താന്‍റെ പുത്രന്മാരായിരുന്നു.
24
[24,25] ശേം, അര്‍പ്പക്ഷദ്, ശേലഹ്, ഏബെര്‍, പേലെഗ്, രെയൂ,25
26 ശെരൂഗ്, നാഹോര്‍, തേരഹ്, അബ്രാം;
27 അബ്രാം തന്നെയാണ് അബ്രഹാം.
28 അബ്രഹാമിന്‍റെ പുത്രന്മാര്‍ ഇസ്ഹാക്കും ഇശ്മായേലും.
29
ഇശ്മായേലിന്‍റെ പുത്രന്മാര്‍: ആദ്യജാതനായ നെബായോത്ത്, കേദാര്‍, അദ്ബെയേല്‍,30 മിബ്സാം, മിശ്മ, ദൂമാ, മസ്സ, ഹദദ്, തേമ,
31 യെതൂര്‍, നാഫീഷ്, കേദമാ.
32
അബ്രഹാമിന് ഉപഭാര്യയായ കെതൂറായില്‍ ജനിച്ച പുത്രന്മാര്‍: സിമ്രാന്‍, യൊക്ശാന്‍, മേദാന്‍, മിദ്യാന്‍, യിശ്ബാക്, ശൂവഹ്. യൊക്ശാന്‍റെ പുത്രന്മാര്‍: ശെബ, ദെദാന്‍.33 മിദ്യാന്‍റെ പുത്രന്മാര്‍: ഏഫാ, ഏഫെര്‍, ഹനോക്, അബീദ, എല്‍ദായാ.
34
അബ്രഹാമിന്‍റെ പുത്രന്‍: ഇസ്ഹാക്ക്; ഏശാവും ഇസ്രായേലും ഇസ്ഹാക്കിന്‍റെ പുത്രന്മാര്‍.35 ഏശാവിന്‍റെ പുത്രന്മാര്‍: എലീഫാസ്, രെയൂവേല്‍, യെയൂശ്, യലാം, കോരഹ്;
36 എലീഫാസിന്‍റെ പുത്രന്മാര്‍: തേമാന്‍, ഓമാര്‍, സെഫീ, ഗഥാം, കെനസ്, തിമ്ന, അമാലേക്.
37 രെയൂവേലിന്‍റെ പുത്രന്മാര്‍: നഹത്ത്, സേറഹ്, ശമ്മാ, മിസ്സാ.
38
സേയീരിന്‍റെ പുത്രന്മാര്‍: ലോതാന്‍, ശോബാല്‍, സിബെയോന്‍, അനാ, ദീശോന്‍, ഏസെര്‍, ദീശാന്‍.39 ലോതാന്‍റെ പുത്രന്മാര്‍: ഹോരി, ഹോമാം. തിമ്ന ലോതാന്‍റെ സഹോദരി ആയിരുന്നു.
40 ശോബാലിന്‍റെ പുത്രന്മാര്‍: അലീയാന്‍, മാനഹത്ത്, ഏബാല്‍, ശെഫി, ഓനാം. സിബെയോന്‍റെ പുത്രന്മാര്‍: അയ്യാ, അനാ.
41 അനായുടെ പുത്രന്‍ ദീശോന്‍. ദീശോന്‍റെ പുത്രന്മാര്‍: ഹമ്രാന്‍, എശ്ബാല്‍, യിത്രാന്‍, കെരാന്‍.
42 ഏസെരിന്‍റെ പുത്രന്മാര്‍: ബില്‍ഹാന്‍, സാവാന്‍, യാക്കാന്‍. ദീശാന്‍റെ പുത്രന്മാര്‍: ഊസ്, അരാന്‍.
43
ഇസ്രായേലില്‍ രാജഭരണം ആരംഭിക്കുന്നതിനുമുമ്പ് എദോമില്‍ ഭരണം നടത്തിയ രാജാക്കന്മാര്‍: ബെയോരിന്‍റെ പുത്രനും ദിന്‍ഹാബാ പട്ടണക്കാരനുമായ ബേല.44 ബേലയുടെ മരണശേഷം ബൊസ്രാക്കാരനായ സേരഹിന്‍റെ പുത്രന്‍ യോബാബ്.
45 യോബാബിന്‍റെ മരണശേഷം തേമാദേശക്കാരനായ ഹൂശാം;
46 ഹൂശാമിന്‍റെ മരണശേഷം ബദദിന്‍റെ പുത്രന്‍ ഹദദ്. അവീത്ത് പട്ടണക്കാരനായ ഇവന്‍ മോവാബ് ദേശത്തുവച്ചു മിദ്യാന്യരെ തോല്പിച്ചു.
47 ഹദദിന്‍റെ മരണശേഷം മസ്രേക്കക്കാരനായ സമ്ലാ.
48 സമ്ലായുടെ മരണശേഷം യൂഫ്രട്ടീസ്നദീതീരത്തുള്ള രെഹോബോത്ത് പട്ടണക്കാരന്‍ ശൗല്‍.
49 ശൗലിന്‍റെ മരണശേഷം അക്ബോരിന്‍റെ പുത്രന്‍ ബാല്‍ഹാനാന്‍.
50 ബാല്‍ഹാനാന്‍റെ മരണശേഷം പായീ പട്ടണക്കാരനായ ഹദദ് രാജാവായി. അവന്‍റെ ഭാര്യ മേസാഹാബിന്‍റെ പൗത്രിയും മത്രേദിന്‍റെ പുത്രിയുമായ മെഹേതബേല്‍ ആയിരുന്നു.
51 ഹദദിന്‍റെ മരണശേഷം എദോം ഭരിച്ച പ്രഭുക്കന്മാര്‍: തിമ്ന, അല്യാ, യെഥേത്ത്, ഒഹൊലീബാമാ,
52 ഏലാ, പീനോന്‍, കെനസ്, തേമാന്‍,
53 [53,54] മിബ്സാര്‍, മഗ്ദീയേല്‍, ഈരാം.
1
ഇസ്രായേലിന്‍റെ പുത്രന്മാര്‍: രൂബേന്‍, ശിമെയോന്‍, ലേവി, യെഹൂദാ, ഇസ്സാഖാര്‍,2 സെബൂലൂന്‍, ദാന്‍, യോസേഫ്, ബെന്യാമീന്‍, നഫ്താലി, ഗാദ്, ആശേര്‍.
3 യെഹൂദായുടെ പുത്രന്മാര്‍: കനാന്യസ്‍ത്രീയായ ബത്ശൂവയില്‍നിന്നു ജനിച്ച ഏര്‍, ഓനാന്‍, ശേലാ; സര്‍വേശ്വരന് അനിഷ്ടമായ പ്രവൃത്തി ചെയ്തതുമൂലം യെഹൂദായുടെ ആദ്യജാതനായ ഏര്‍ കൊല്ലപ്പെട്ടു.
4 മരുമകളായ താമാറില്‍ യെഹൂദായ്‍ക്കു ജനിച്ച പുത്രന്മാര്‍ പേരെസ്സും സേരഹും. അങ്ങനെ യെഹൂദായുടെ പുത്രന്മാര്‍ ആകെ അഞ്ചു പേര്‍.
5 പേരെസ്സിന്‍റെ പുത്രന്മാര്‍: ഹെസ്രോന്‍, ഹാമൂല്‍.
6 സേരഹിന്‍റെ പുത്രന്മാര്‍: സിമ്രി, ഏഥാന്‍, ഹേമാന്‍, കല്‌കോല്‍, ദാര എന്നീ അഞ്ചു പേര്‍.
7 ശപഥാര്‍പ്പിതവസ്തു അപഹരിച്ച് ഇസ്രായേലില്‍ അനര്‍ഥം വരുത്തിയ ആഖാന്‍, സേരഹിന്‍റെ പിന്‍ഗാമികളില്‍ ഒരാളായ കര്‍മ്മിയുടെ പുത്രനായിരുന്നു.
8 ഏഥാന്‍റെ പുത്രന്‍ അസര്യാ.
9
ഹെസ്രോന്‍റെ പുത്രന്മാര്‍: യെരഹ്‍മയേല്‍, രാം, കെലൂബായി.10 രാമിന്‍റെ പുത്രന്‍ അമ്മീനാദാബ്. അമ്മീനാദാബിന്‍റെ പുത്രന്‍ യെഹൂദ്യരുടെ പ്രഭുമായ നഹശോന്‍.
11 നഹശോന്‍റെ പുത്രന്‍ ശല്മ. ശല്മയുടെ പുത്രന്‍ ബോവസ്,
12 ബോവസിന്‍റെ പുത്രന്‍ ഓബേദ്, ഓബേദിന്‍റെ പുത്രന്‍ യിശ്ശായി.
13 യിശ്ശായിയുടെ പുത്രന്മാര്‍ പ്രായക്രമത്തില്‍: എലീയാബ്, അബീനാദാബ്,
14 ശിമെയ, നഥനയേല്‍, രദ്ദായി, ഓസെം, ദാവീദ്;
15 [15,16] സെരൂയായും അബീഗയിലും ഇവരുടെ സഹോദരിമാരായിരുന്നു. സെരൂയായുടെ മൂന്നു പുത്രന്മാര്‍: അബീശായി, യോവാബ്, അസാഹേല്‍.
16
17 അബീഗയിലിന്‍റെ പുത്രന്‍ അമാസ. ഇശ്മായേല്യനായ യേഥെര്‍ ആയിരുന്നു അവന്‍റെ പിതാവ്.
18
ഹെസ്രോന്‍റെ മകനായ കാലേബ് അസൂബായെ വിവാഹം കഴിച്ചു. അവരുടെ പുത്രി ആയിരുന്നു യെരിയോത്ത്. അവളുടെ പുത്രന്മാര്‍: യേശെര്‍, ശോബാബ്, അര്‍ദോന്‍.19 അസൂബായുടെ മരണശേഷം കാലേബ് എഫ്രാത്തിനെ വിവാഹം ചെയ്തു. അവളുടെ പുത്രനായിരുന്നു ഹൂര്‍.
20 ഹൂറിന്‍റെ പുത്രന്‍ ഊരി. ഊരിയുടെ പുത്രന്‍ ബെസലേല്‍.
21 ഹെസ്രോന്‍ അറുപതാമത്തെ വയസ്സില്‍ മാഖീരിന്‍റെ പുത്രിയെ വിവാഹം ചെയ്തു. അവള്‍ ഗിലെയാദിന്‍റെ സഹോദരി ആയിരുന്നു. അവളില്‍ ജനിച്ച പുത്രനാണ് സെഗൂബ്.
22 സെഗൂബിന്‍റെ പുത്രന്‍ യായീര്‍. അവനു ഗിലെയാദില്‍ ഇരുപത്തിമൂന്നു പട്ടണങ്ങള്‍ ഉണ്ടായിരുന്നു.
23 യായീരിന്‍റെ പട്ടണങ്ങളും കെനാത്തും അതിന്‍റെ ഗ്രാമങ്ങളും ഉള്‍പ്പെടെ അറുപതു പട്ടണങ്ങള്‍ ഗെശൂരും അരാമും പിടിച്ചെടുത്തു. ഇവരെല്ലാം ഗിലെയാദിന്‍റെ പിതാവായ മാഖീരിന്‍റെ പുത്രന്മാരായിരുന്നു.
24 കാലേബ്-എഫ്രാത്തയില്‍വച്ചു ഹെസ്രോന്‍ മരിച്ചു; അവന്‍റെ ഭാര്യ അബീയാ അയാള്‍ക്ക് അശ്ഹൂരിനെ പ്രസവിച്ചു. അവന്‍ തെക്കോവ്യരുടെ പൂര്‍വപിതാവായിരുന്നു.
25
ഹെസ്രോന്‍റെ ആദ്യജാതനായ യെരഹ്‍മയേലിന്‍റെ പുത്രന്മാര്‍: ആദ്യജാതനായ രാം, ബൂനാ, ഓരെന്‍, ഓസെം, അഹീയാ;26 യെരഹ്‍മയേലിന്‍റെ മറ്റൊരു ഭാര്യയായ അതാരായില്‍ ജനിച്ച പുത്രനാണ് ഓനാം.
27 യെരഹ്‍മയേലിന്‍റെ ആദ്യജാതനായ രാമിന്‍റെ പുത്രന്മാര്‍: മയസ്, യാമീന്‍, ഏക്കെര്‍.
28 ഓനാമിന്‍റെ പുത്രന്മാര്‍: ശമ്മായി, യാദ. ശമ്മായിയുടെ പുത്രന്മാര്‍: നാദാബ്, അബീശൂര്‍.
29 അബീശൂരിന്‍റെ ഭാര്യയായ അബീഹയിലില്‍ ജനിച്ച പുത്രന്മാര്‍: അഹ്ബാന്‍, മോലീദ്.
30 നാദാബിന്‍റെ പുത്രന്മാര്‍: സേലെദ്, അപ്പയീം; സേലെദ് മക്കളില്ലാതെ മരിച്ചു.
31 അപ്പയീമിന്‍റെ പുത്രന്‍ ഇശി. ഇശിയുടെ പുത്രന്‍ ശേശാന്‍. ശേശാന്‍റെ പുത്രന്‍ അഹ്ലയീം.
32 ശമ്മായിയുടെ സഹോദരനായ യാദയുടെ പുത്രന്മാര്‍: യേഥെര്‍, യോനാഥാന്‍; യേഥെര്‍ മക്കളില്ലാതെ മരിച്ചു.
33 യോനാഥാന്‍റെ പുത്രന്മാര്‍: പേലെത്ത്, സാസ. ഇവരെല്ലാം യെരഹ്‍മയേലിന്‍റെ പിന്‍തുടര്‍ച്ചക്കാരാണ്.
34 ശേശാനു പുത്രിമാരെ ഉണ്ടായിരുന്നുള്ളൂ.
35 ശേശാന്‍ അവരില്‍ ഒരാളെ തന്‍റെ ഈജിപ്ത്യ ഭൃത്യനായ യര്‍ഹയെക്കൊണ്ടു വിവാഹം കഴിപ്പിച്ചു. അവര്‍ക്കു ജനിച്ച പുത്രനാണ് അത്ഥായി.
36 അത്ഥായിയുടെ പുത്രന്‍ നാഥാന്‍; നാഥാന്‍റെ പുത്രന്‍ സാബാദ്,
37 സാബാദിന്‍റെ പുത്രന്‍ എഫ്ളാല്‍.
38 എഫ്ളാലിന്‍റെ പുത്രന്‍ ഓബേദ്; ഓബേദിന്‍റെ പുത്രന്‍ യേഹൂ; യേഹൂവിന്‍റെ പുത്രന്‍ അസര്യാ.
39 അസര്യായുടെ പുത്രന്‍ ഹേലെസ്; ഹേലെസിന്‍റെ പുത്രന്‍ എലെയാശാ;
40 എലെയാശായുടെ പുത്രന്‍ സിസ്മായി.
41 സിസ്മായിയുടെ പുത്രന്‍ ശല്ലൂം; ശല്ലൂമിന്‍റെ പുത്രന്‍ യെക്കമ്യാ. യെക്കമ്യായുടെ പുത്രന്‍ എലീശാമ.
42
യെരഹ്‍മയേലിന്‍റെ സഹോദരനായ കാലേബിന്‍റെ പുത്രന്മാര്‍: ആദ്യജാതനും സീഫിന്‍റെ പിതാവുമായ മരേശാ. മരേശായുടെ പുത്രന്‍ ഹെബ്രോന്‍.43 ഹെബ്രോന്‍റെ പുത്രന്മാര്‍: കോരഹ്, തപ്പൂഹ്, രേക്കെം, ശേമ.
44 ശേമയുടെ പുത്രനാണ് യൊര്‍ക്കെയാമിന്‍റെ പിതാവായ രഹം; രേക്കെമിന്‍റെ പുത്രനാണ് ശമ്മായി.
45 ശമ്മായിയുടെ പുത്രനാണ് ബേത്ത്-സൂറിന്‍റെ പിതാവായ മാവോന്‍.
46 കാലേബിന്‍റെ ഉപഭാര്യയായ ഏഫായുടെ പുത്രന്മാര്‍: ഹാരാന്‍, മോസ, ഗാസെസ്. ഹാരാന് ഗാസെസ് എന്നൊരു പുത്രനുണ്ടായിരുന്നു.
47 യാദയുടെ പുത്രന്മാര്‍: രേഗെം, യോഥാം, ഗേശാന്‍, പേലെത്ത്, ഏഫാ, ശയഫ്;
48 കാലേബിന്‍റെ ഉപഭാര്യയായ മയഖായുടെ പുത്രന്മാര്‍: ശേബെര്‍, തിര്‍ഹനാ.
49 മദ്മന്നായുടെ പിതാവായ ശയഫ്, മക്ബേനായുടെയും ഗിബെയയുടെയും പിതാവായ ശെവ, കാലേബിന്‍റെ പുത്രിയായ അക്സാ ഇവരെല്ലാം കാലേബിന്‍റെ പിന്‍തുടര്‍ച്ചക്കാര്‍ ആയിരുന്നു.
50 എഫ്രാത്തയുടെ ആദ്യജാതനായ ഹൂരിന്‍റെ പുത്രന്മാര്‍: കിര്യത്ത്-യെയാരീമിന്‍റെ പിതാവായ ശോബാല്‍,
51 ബേത്‍ലഹേമിന്‍റെ പിതാവായ ശല്മ, ബേത്ത്-ഗാദേരിന്‍റെ പിതാവായ ഹാരേഫ്.
52 മെനൂഹോത്തിന്‍റെ പകുതിഭാഗത്തും, ഹാരോവേയിലും പാര്‍ത്തിരുന്നവര്‍ കിര്യത്ത്-യെയാരീമിന്‍റെ സ്ഥാപകനായ ശോബാലിന്‍റെ പിന്‍തുടര്‍ച്ചക്കാരാണ്.
53 കിര്യത്ത്-യെയാരീമിലെ ഗോത്രങ്ങള്‍: യിത്രിയര്‍, പൂത്യര്‍, ശൂമാത്യര്‍, മിശ്രായര്‍ എന്നിവരാണ്. സൊരാത്യരും എസ്താവോല്യരും ഇവരില്‍നിന്ന് ഉദ്ഭവിച്ചു.
54 ശല്മയുടെ പുത്രന്മാര്‍: ബേത്‍ലഹേം, നെതോഫാത്യര്‍, അത്രോത്ത്- ബേത്ത്-യോവാബ്, മാനഹത്യരില്‍ പകുതിപ്പേര്‍, സൊര്യര്‍.
55 യബ്ബേസില്‍ പാര്‍ത്തിരുന്ന കാര്യദര്‍ശിമാരുടെ ഗോത്രങ്ങള്‍: തിരാത്യര്‍, ശിമെയാത്യര്‍, സുഖാത്യര്‍. ഇവര്‍ രേഖാബ് കുടുംബത്തിന്‍റെ പിതാവായ ഹാമാത്തില്‍നിന്നു ജനിച്ച കേന്യരാണ്.
1
ഹെബ്രോനില്‍ വച്ചു ദാവീദിനു ജനിച്ച പുത്രന്മാര്‍: ജെസ്രീല്‍ക്കാരി അഹീനോവാമില്‍ ജനിച്ച അമ്നോന്‍ ആദ്യജാതനും കര്‍മ്മേല്‍കാരി അബീഗയിലില്‍ ജനിച്ച ദാനീയേല്‍ രണ്ടാമനും2 ഗെശൂര്‍രാജാവായ തല്‍മായിയുടെ പുത്രി മയഖായില്‍ ജനിച്ച അബ്ശാലോം മൂന്നാമനും ഹഗ്ഗീത്തില്‍ ജനിച്ച അദോനീയാ നാലാമനും
3 അബീതാലില്‍ ജനിച്ച ശെഫത്യാ അഞ്ചാമനും എഗ്ലായില്‍ ജനിച്ച ഇഥ്രെയാം ആറാമനും ആയിരുന്നു.
4 ഹെബ്രോനില്‍ ദാവീദ് ഏഴര വര്‍ഷം ഭരിച്ചു. അവിടെവച്ചാണ് ഈ ആറു പുത്രന്മാര്‍ ജനിച്ചത്. യെരൂശലേമില്‍ ദാവീദ് മുപ്പത്തിമൂന്നു വര്‍ഷം ഭരണം നടത്തി.
5 അവിടെവച്ചു ജനിച്ച പുത്രന്മാര്‍: അമ്മീയേലിന്‍റെ മകളായ ബത്ത്-ശൂവയില്‍ ജനിച്ച ശിമേയ, ശോബാബ്, നാഥാന്‍, ശലോമോന്‍ എന്നീ നാലു പേര്‍.
6 ഇബ്ഹാര്‍, എലീശാമ, എലീഫേലെത്ത്,
7 നോഗഹ്, നേഫെഗ്, യാഫീയ, എലീശാമ,
8 എല്യാദ, എലീഫേലെത് എന്നീ ഒമ്പതു പേര്‍; ഉപഭാര്യമാരില്‍ ജനിച്ചവരെ കൂടാതെ ദാവീദിനു ജനിച്ച പുത്രന്മാരാണ് ഇവര്‍.
9 താമാര്‍ എന്നൊരു സഹോദരിയും ഇവര്‍ക്കുണ്ടായിരുന്നു.
10
ശലോമോന്‍റെ പിന്‍തുടര്‍ച്ചക്കാര്‍: രെഹബെയാം. അബീയാ, ആസ, യെഹോശാഫാത്ത്, യെഹോരാം,11 [11,12] അഹസ്യാ, യോവാശ്, അമസ്യാ,
12
13 അസര്യാ, യോഥാം, ആഹാസ്, ഹിസ്കീയാ, മനശ്ശെ, ആമോന്‍, യോശീയാ.
14 [14,15] യോശീയായുടെ പുത്രന്മാര്‍: ആദ്യജാതന്‍ യോഹാനാന്‍, രണ്ടാമന്‍ യെഹോയാക്കീം, മൂന്നാമന്‍ സിദെക്കീയാ, നാലാമന്‍ ശല്ലൂം.
15
16 യെഹോയാക്കീമിന്‍റെ പുത്രന്‍ യെഖൊന്യാ അവന്‍റെ പുത്രന്‍ സിദെക്കീയാ.
17
തടവുകാരനാക്കപ്പെട്ട യെഖൊന്യായുടെ പുത്രന്മാര്‍: ശെയല്ത്തീയേല്‍,18 മല്‌കീരാം, പെദായാ, ശെനസ്സര്‍, യെക്കമ്യാ, ഹോശാമ, നെദബ്യാ.
19 പെദായായുടെ പുത്രന്മാര്‍: സെരൂബ്ബാബേല്‍, ശിമെയി. സെരൂബ്ബാബേലിന്‍റെ പുത്രന്മാര്‍: മെശുല്ലാം, ഹനന്യാ, അവരുടെ സഹോദരി ശെലോമീത്ത്.
20 കൂടാതെ ഹശൂബാ, ഓഹെല്‍, ബേരെഖ്യാ, ഹസദ്യാ, യൂശബ്-ഹേസെദ് എന്നീ അഞ്ചു പേരും ഉണ്ടായിരുന്നു.
21 ഹനന്യായുടെ പുത്രന്മാര്‍ പെലത്യാ, യെശയ്യാ. യെശയ്യായുടെ പുത്രന്‍ രെഫായാ, രെഫായായുടെ പുത്രന്‍ അര്‍ന്നാന്‍. അര്‍ന്നാന്‍റെ പുത്രന്‍ ഓബദ്യാ; ഓബദ്യായുടെ പുത്രന്‍ ശെഖന്യാ.
22 ശെഖന്യായുടെ പുത്രന്‍ ശെമയ്യ; ശെമയ്യായുടെ പുത്രന്മാര്‍: ഹത്തൂശ്, ഇഗാല്‍, ബാരിഹ്, നെയര്യാ, ശാഫാത്ത് എന്നിങ്ങനെ ആറു പേര്‍.
23 നെയര്യായുടെ പുത്രന്മാര്‍: എല്യോവേനായി, ഹിസ്കീയാ, അസ്രീക്കാം ഇങ്ങനെ മൂന്നു പേര്‍.
24 എല്യോവേനായിയുടെ പുത്രന്മാര്‍: ഹോദവ്യാ, എല്യാശീബ്, പെലായാ, അക്കൂബ്, യോഹാനാന്‍, ദെലായാ, അനാനി എന്നിങ്ങനെ ഏഴു പേര്‍.
1
യെഹൂദായുടെ മറ്റു പുത്രന്മാര്‍: പേരെസ്, ഹെസ്രോന്‍, കര്‍മ്മി, ഹൂര്‍, ശോബല്‍.2 ശോബലിന്‍റെ പുത്രന്‍ രെയായായുടെ പുത്രനാണ് യഹത്ത്. യഹത്തിന്‍റെ പുത്രന്മാര്‍: അഹൂമായി, ലാഹദ്. ഇവരാണ് സോരത്യ കുടുംബങ്ങള്‍.
3 ഏതാമിന്‍റെ സഹോദരന്മാര്‍: ജെസ്രീല്‍, ഇശ്മാ, ഇദ്ബാശ്. ഇവരുടെ സഹോദരിയാണ് ഹസ്സെലൊല്പോനി.
4 ബേത്‍ലഹേമിന്‍റെ പിതാവായ എഫ്രാത്തായുടെ ആദ്യജാതനായ ഹൂരിന്‍റെ പുത്രന്മാര്‍: ഗെദോരിന്‍റെ പിതാവായ പെനൂവേല്‍, ഹൂശയുടെ പിതാവായ ഏസെര്‍.
5 തെക്കോവയുടെ പിതാവായ അശ്ഹൂരിനു ഹേലാ, നയരാ എന്നു രണ്ടു ഭാര്യമാര്‍ ഉണ്ടായിരുന്നു.
6 നയരായില്‍ അഹുസ്സാം, ഹേഫെര്‍, തേമനി, ഹായഹസ്താരി എന്നിവരും
7 ഹേലായില്‍ സേരെത്ത്, ഇസോഹര്‍, എത്നാന്‍ എന്നിവരും ജനിച്ചു.
8 ആനൂബ്, സോബേബാ എന്നിവരും ഹാരൂമിന്‍റെ മകനായ അഹര്‍ഹേലിന്‍റെ ഗോത്രങ്ങളും കോസിന്‍റെ സന്തതികളാണ്.
9 യബ്ബേസ്, തന്‍റെ സഹോദരന്മാരെക്കാള്‍ ബഹുമാന്യനായിരുന്നു. “ഞാന്‍ അവനെ വേദനയോടെ പ്രസവിച്ചു” എന്നു പറഞ്ഞ് അവന്‍റെ അമ്മ അവനെ യബ്ബേസ് എന്നു വിളിച്ചു.
10 അയാള്‍ ഇസ്രായേലിന്‍റെ ദൈവത്തോടു പ്രാര്‍ഥിച്ചു: “അവിടുന്ന് എന്നെ അനുഗ്രഹിച്ച് എന്‍റെ അതിര് വിസ്തൃതമാക്കണമേ. അവിടുത്തെ കരം എന്‍റെകൂടെ ഇരിക്കുകയും അനര്‍ഥത്തില്‍നിന്ന് എന്നെ കാത്തുകൊള്ളുകയും ചെയ്യണമേ”. അയാളുടെ അപേക്ഷ ദൈവം കേട്ടു.
11
ശൂഹയുടെ സഹോദരന്‍ കെലൂബിന്‍റെ പുത്രന്‍ മെഹീര്‍; അവന്‍റെ പുത്രന്‍ എസ്തോന്‍,12 എസ്തോന്‍റെ പുത്രന്മാര്‍: ബേത്ത്-രാഫാ, പാസേഹാ, ഈര്‍നാഹാശിന്‍റെ പിതാവായ തെഹിന്നാ; ഇവര്‍ രേഖാനിവാസികളാണ്.
13 കെനസിന്‍റെ പുത്രന്മാര്‍: ഒത്നീയേല്‍, സെരായാ; ഒത്നീയേലിന്‍റെ പുത്രന്മാര്‍: ഹഥത്ത്, മെയോനോഥയി; മെയോനോഥയിയുടെ പുത്രന്‍ ഒഫ്രാ.
14 സെരായായുടെ പുത്രന്‍ ഗേ-ഹാരാശീമിന്‍റെ പിതാവായ യോവാബ്. അവര്‍ കരകൗശലപ്പണിക്കാര്‍ ആയിരുന്നു.
15 യെഫുന്നെയുടെ പുത്രനായ കാലേബിന്‍റെ പുത്രന്മാര്‍: ഈരൂ, ഏലാ, നായം; ഏലായുടെ പുത്രന്‍ കെനസ്,
16 യെഹലലേലിന്‍റെ പുത്രന്മാര്‍: സീഫ്, സീഫാ, തീര്യ, അസരെയേല്‍.
17 എസ്രായുടെ പുത്രന്മാര്‍: യേഥെര്‍, മേരെദ്, ഏഫെര്‍, യാലോന്‍. മേരെദിന് ഫറവോന്‍റെ മകളായ തന്‍റെ ഭാര്യ ബിഥിയായില്‍ മിര്യാം, ശമ്മ, എസ്തെമോവയുടെ പിതാവായ ഇശ്ബഹ് എന്നിവര്‍ ജനിച്ചു.
18 മേരെദിന് യെഹൂദാഗോത്രക്കാരിയായ ഒരു ഭാര്യയും ഉണ്ടായിരുന്നു. ഗെദോരിന്‍റെ പിതാവായ യേരെദ്, സോഖോവിന്‍റെ പിതാവായ ഹേബെര്‍, സാനോഹായുടെ പിതാവായ യെക്കൂഥീയേല്‍ എന്നിവര്‍ അവരില്‍ ജനിച്ച പുത്രന്മാരായിരുന്നു.
19 നഹമിന്‍റെ സഹോദരിയെ ഹോദീയാ വിവാഹം കഴിച്ചു. അവരുടെ പുത്രന്മാരാണ് ഗര്‍മ്മ്യനായ കെയീലായുടെ പിതാവ്, മയഖാത്യനായ എസ്തെമോവ എന്നിവര്‍.
20 ശിമോന്‍റെ പുത്രന്മാര്‍: അമ്നോന്‍, രിന്നാ, ബെന്‍-ഹാനാന്‍, തീലോന്‍. ഇശിയുടെ പുത്രന്മാര്‍: സോഹേത്ത്, ബെന്‍-സോഹേത്ത്.
21
യെഹൂദായുടെ മകനായ ശേലായുടെ പുത്രന്മാര്‍: ലേഖായുടെ പിതാവായ ഏര്‍, മാരേശായുടെ പിതാവായ ലാദാ, ബേത്ത്-അശ്ബെയയില്‍ നെയ്ത്തുജോലി ചെയ്യുന്നവരുടെ ഗോത്രങ്ങള്‍; യോക്കീം,22 കോസേബനിവാസികള്‍, യോവാശ്, മോവാബ് ഭരിക്കുകയും പിന്നീടു ബേത്‍ലഹേമിലേക്ക് മടങ്ങിപ്പോകുകയും ചെയ്ത സാരാഫ്. ഈ രേഖകള്‍ പുരാതനമാണ്.
23 ഇവര്‍ നെതായീമിലും, ഗെദേരായിലും പാര്‍ത്തിരുന്ന കുശവന്മാരാണ്. ഇവര്‍ രാജാവിനുവേണ്ടി ജോലി ചെയ്തു.
24
ശിമെയോന്‍റെ പുത്രന്മാര്‍: നെമൂവേല്‍, യാമീന്‍,25 യാരീബ്, സേരഹ്, ശൗല്‍. ശൗലിന്‍റെ പുത്രന്‍ ശല്ലൂം; അവന്‍റെ പുത്രന്‍ മിബ്ശാം, മിബ്ശാമിന്‍റെ പുത്രന്‍ മിശ്മ.
26 അയാളുടെ പുത്രന്‍ ഹമ്മൂവേല്‍, ഹമ്മൂവേലിന്‍റെ പുത്രന്‍ സക്കൂര്‍, അയാളുടെ പുത്രന്‍ ശിമെയി.
27 ശിമെയിക്കു പതിനാറു പുത്രന്മാരും ആറു പുത്രിമാരും ഉണ്ടായിരുന്നു. അയാളുടെ സഹോദരന്മാര്‍ക്ക് മക്കള്‍ അധികം ഇല്ലാതിരുന്നതുകൊണ്ട് അവര്‍ യെഹൂദാഗോത്രക്കാരെപ്പോലെ പെരുകിയില്ല.
28 അവര്‍ ബേര്‍-ശേബ, മോലാദാ, ഹസര്‍-ശൂവാല്‍,
29 ബില്‍ഹാ, ഏസെം, തോലാദ്, ബെഥൂവേല്‍,
30 ഹൊര്‍മ്മ, സിക്ലാഗ്, ബേത്ത്-മര്‍ക്കാബോത്ത്,
31 ഹസര്‍-സൂസീം, ബേത്ത്-ബിരി, ശയരീം എന്നിവിടങ്ങളില്‍ പാര്‍ത്തു. ദാവീദിന്‍റെ ഭരണകാലംവരെ ഇവ അവരുടെ പട്ടണങ്ങള്‍ ആയിരുന്നു.
32 ഏതാം, അയീന്‍, രിമ്മോന്‍, തോഖെന്‍, ആശാന്‍ എന്നീ അഞ്ചു പട്ടണങ്ങളും
33 ബാല്‍വരെ അവയോടു ചേര്‍ന്ന ഗ്രാമങ്ങളും അവരുടെ വാസസ്ഥലങ്ങളായിരുന്നു. അവര്‍ തങ്ങളുടെ വംശാവലി രേഖപ്പെടുത്തിയിരുന്നു.
34 മെശോബാബ്, യമ്ലേക്, അമസ്യായുടെ പുത്രന്‍ യോശാ, യോവേല്‍,
35 അസീയേലിന്‍റെ പ്രപൗത്രനും സെരായായുടെ പൗത്രനും, യോശിബ്യായുടെ പുത്രനുമായ യേഹൂ.
36 എല്യോവേനായി, യയക്കോബാ, യെശോഹായാ, അസായാ, അദീയേല്‍, യസീമീയേല്‍,
37 ബെനായാ, ശെമെയായുടെ പ്രപൗത്രനും സിമ്രിയുടെ പൗത്രനും അല്ലോന്‍റെ പുത്രനുമായ ശിഫിയുടെ പുത്രന്‍ സീസാ;
38 ഇവര്‍ തങ്ങളുടെ കുലങ്ങളില്‍ പ്രഭുക്കന്മാരായിരുന്നു. അവരുടെ പിതൃഭവനക്കാര്‍ വളരെ വര്‍ധിച്ചിരുന്നു.
39 ആട്ടിന്‍പറ്റങ്ങള്‍ക്ക് മേച്ചില്‍സ്ഥലങ്ങള്‍ അന്വേഷിച്ചു താഴ്വരയുടെ കിഴക്കു ഗെദോര്‍ കവാടംവരെ അവര്‍ യാത്രചെയ്തു.
40 അവിടെ സമൃദ്ധമായ മേച്ചില്‍സ്ഥലങ്ങള്‍ കണ്ടെത്തി. ദേശം വിസ്തൃതവും പ്രശാന്തവും സമാധാനപൂര്‍ണവും ആയിരുന്നു. ഹാംവംശക്കാരായിരുന്നു അവിടത്തെ പൂര്‍വനിവാസികള്‍.
41 മേല്‍പ്പറഞ്ഞ പ്രഭുക്കന്മാര്‍ യെഹൂദാരാജാവായ ഹിസ്കീയായുടെ കാലത്ത് ഗേദാറിനെ ആക്രമിച്ച് അവിടെ പാര്‍ത്തിരുന്ന മെയൂന്യരെ അവരുടെ കൂടാരങ്ങളോടൊപ്പം നിശ്ശേഷം നശിപ്പിച്ചു. ആട്ടിന്‍പറ്റങ്ങള്‍ക്കു മേച്ചില്‍സ്ഥലങ്ങള്‍ കണ്ടെത്തിയതിനാല്‍ അവിടെ അവര്‍ വാസമുറപ്പിക്കുകയും ചെയ്തു.
42 ഇവരില്‍ ശിമെയോന്യരായ അഞ്ഞൂറു പേര്‍ ഇശിയുടെ പുത്രനായ പെലത്യാ, നെയര്യാ, രെഫായാ, ഉസ്സീയേല്‍ എന്നിവരുടെ നേതൃത്വത്തില്‍ സേയീര്‍ മലയിലേക്കുപോയി.
43 അവിടെ അവശേഷിച്ചിരുന്ന അമാലേക്യരെ സംഹരിച്ച് അവര്‍ അവിടെ പാര്‍ത്തു. ഇന്നും അവര്‍ അവിടെ നിവസിക്കുന്നു.
1
രൂബേന്‍ ഇസ്രായേലിന്‍റെ ആദ്യജാതനെങ്കിലും പിതാവിന്‍റെ ഉപഭാര്യയെ പ്രാപിച്ചതുമൂലം അയാളുടെ ജന്മാവകാശം അനുജനായ യോസേഫിന്‍റെ പുത്രന്മാര്‍ക്കു ലഭിച്ചു. അയാളെ ആദ്യജാതനായി വംശാവലിയില്‍ ഉള്‍പ്പെടുത്തിയുമില്ല.2 സഹോദരന്മാരില്‍ യെഹൂദാ ഏറ്റവും പ്രബലനാവുകയും അയാളുടെ പിന്‍ഗാമികളില്‍നിന്നും ഒരു നായകന്‍ ഉയരുകയും ചെയ്തിട്ടും ജ്യേഷ്ഠാവകാശം യോസേഫിനുതന്നെ ലഭിച്ചു.
3 ഇസ്രായേലിന്‍റെ ആദ്യജാതനായ രൂബേന്‍റെ പുത്രന്മാര്‍: ഹാനോക്ക്,
4 പല്ലൂ, ഹെസ്രോന്‍, കര്‍മ്മി. യോവേലിന്‍റെ പുത്രന്മാര്‍ തലമുറക്രമത്തില്‍: ശെമയ്യാ, ഗോഗ്, ശിമെയി;
5 [5,6] മീഖാ, രെയായാ, ബാല്‍, അസ്സീറിയ രാജാവായ തിഗ്ലത്ത്-പില്‍നേസെര്‍ തടവുകാരനാക്കി കൊണ്ടുപോയ ബയേരാ. അയാള്‍ രൂബേന്‍ഗോത്രത്തിന്‍റെ നേതാവായിരുന്നു.
6
7 രൂബേന്‍ഗോത്രത്തിലെ മറ്റു കുലത്തലവന്മാരുടെ വംശാവലി:
8 യയീയേല്‍, സെഖര്യാ, യോവേലിന്‍റെ പ്രപൗത്രനും ശേമയുടെ പൗത്രനും ആസാസിന്‍റെ പുത്രനും ആയ ബേല. അവര്‍ അരോവേരും നെബോമുതല്‍ ബാല്‍-മെയോന്‍ വരെയുള്ള ദേശവും കൈവശമാക്കിയിരുന്നു.
9 ഗിലെയാദില്‍ അവരുടെ കന്നുകാലികള്‍ വളരെ വര്‍ധിച്ചതുകൊണ്ട് അവര്‍ കിഴക്കോട്ടു യൂഫ്രട്ടീസ്നദിമുതല്‍ മരുഭൂമിവരെയുള്ള പ്രദേശത്തു പാര്‍ത്തു.
10 ശൗലിന്‍റെ കാലത്ത് അവര്‍ ഹഗ്രീയരെ യുദ്ധത്തില്‍ തോല്പിച്ച് ഗിലെയാദിന്‍റെ കിഴക്കുദേശം മുഴുവന്‍ സ്വന്തമാക്കി, അവിടെ കൂടാരം അടിച്ചു പാര്‍ത്തു.
11
ഗാദിന്‍റെ പുത്രന്മാര്‍ രൂബേന്യര്‍ക്കു വടക്കു ബാശാന്‍ദേശത്തു സല്‍ക്കാവരെ പാര്‍ത്തു.12 അവരുടെ തലവന്‍ യോവേല്‍, രണ്ടാമന്‍ ശാഫാം, യനായി, ബാശാനിലെ ശാഫാത്ത്.
13 അവരുടെ ഗോത്രത്തിലെ മറ്റു കുലത്തലവന്മാര്‍: മീഖായേല്‍, മെശുല്ലാം, ശേബ, യോരായി, യക്കാന്‍, സീയ, ഏബെര്‍ ഇങ്ങനെ ഏഴു പേര്‍.
14 ഇവര്‍ ഹൂരിയുടെ പുത്രന്‍ അബീഹയേലിന്‍റെ പുത്രന്മാരായിരുന്നു. ഹൂരി യരോഹായുടെയും യരോഹാ ഗിലെയാദിന്‍റെയും, ഗിലെയാദ് മീഖായേലിന്‍റെയും മീഖായേല്‍ യെശീശയുടെയും യെശീശ യെഹദോയുടെയും യെഹദോ ബൂസിന്‍റെയും പുത്രന്മാരാണ്.
15 ഗൂനിയുടെ പുത്രനായ അബ്ദീയേലിന്‍റെ പുത്രന്‍ അഹി അവരുടെ പിതൃഭവനത്തിന്‍റെ തലവനായിരുന്നു.
16 അവര്‍ ഗിലെയാദിലെ ബാശാനിലും അതിര്‍ത്തിവരെയുള്ള അതിന്‍റെ പട്ടണങ്ങളിലും ശാരോനിലെ മേച്ചില്‍സ്ഥലങ്ങളിലുമായി പാര്‍ത്തു.
17 യെഹൂദാരാജാവായ യോഥാമിന്‍റെയും ഇസ്രായേല്‍രാജാവായ യെരോബെയാമിന്‍റെയും കാലത്താണ് ഇവരുടെ വംശാവലി രേഖപ്പെടുത്തിയത്.
18
രൂബേന്‍, ഗാദ് എന്നീ ഗോത്രങ്ങളിലും മനശ്ശെയുടെ പകുതി ഗോത്രത്തിലുമായി ശൂരന്മാരും വാളും പരിചയും എടുക്കാനും വില്ലുകുലച്ച് എയ്യാനും കഴിവുള്ള നാല്പത്തിനാലായിരത്തി എഴുനൂറ്ററുപതു യോദ്ധാക്കള്‍ ഉണ്ടായിരുന്നു.19 അവര്‍ ഹഗ്രീയരോടും യെതൂര്‍, നാഫീശ്, നോദാബ് എന്നിവരോടും യുദ്ധം ചെയ്തു.
20 ദൈവത്തില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ട് വിളിച്ചപേക്ഷിച്ചപ്പോള്‍ അവിടുന്ന് അവരുടെ പ്രാര്‍ഥനയ്‍ക്കുത്തരമരുളി. അവിടുത്തെ സഹായത്താല്‍ അവര്‍ യുദ്ധത്തില്‍ ഹഗ്രീയരുടെയും കൂട്ടാളികളുടെയുംമേല്‍ വിജയം വരിച്ചു.
21 അവര്‍ ശത്രുക്കളുടെ അമ്പതിനായിരം ഒട്ടകങ്ങളെയും രണ്ടരലക്ഷം ആടുകളെയും രണ്ടായിരം കഴുതകളെയും ഒരു ലക്ഷം ആളുകളെയും പിടിച്ചുകൊണ്ടുപോയി.
22 യുദ്ധം നടന്നതു ദൈവഹിതപ്രകാരം ആയിരുന്നതുകൊണ്ട് അവര്‍ക്ക് വളരെപ്പേരെ കൊല്ലുവാന്‍ കഴിഞ്ഞു. പ്രവാസകാലംവരെ അവര്‍ അവിടെ പാര്‍ത്തു.
23
മനശ്ശെയിലെ പകുതി ഗോത്രക്കാര്‍ ദേശത്തു വര്‍ധിച്ചു; ബാശാന്‍മുതല്‍ ബാല്‍-ഹെര്‍മ്മോന്‍, സെനീര്‍, ഹെര്‍മ്മോന്‍ മല എന്നിവിടംവരെ പാര്‍ത്തു.24 അവരുടെ പിതൃഭവനത്തലവന്മാരായ ഏഫെര്‍, ഇശി, എലീയേല്‍, അസ്‍ത്രീയേല്‍, യിരെമ്യാ, ഹോദവ്യാ, യെഹദീയേല്‍ എന്നിവര്‍ പ്രസിദ്ധരായ വീരയോദ്ധാക്കള്‍ ആയിരുന്നു.
25
എന്നാല്‍ അവര്‍ തങ്ങളുടെ പിതാക്കന്മാരുടെ ദൈവത്തെ ഉപേക്ഷിച്ച് ദൈവം അവരുടെ മുമ്പില്‍നിന്നു നീക്കിക്കളഞ്ഞ ജനതകളുടെ ദേവന്മാരെ ആരാധിച്ചു.26 അതുകൊണ്ട് ഇസ്രായേലിന്‍റെ ദൈവം അസ്സീറിയാരാജാവായ പൂലിനെ-തിഗ്ലത്ത് പില്‍നേസെരിനെ-അവര്‍ക്കെതിരെ അയച്ചു. അവന്‍ രൂബേന്‍, ഗാദ് ഗോത്രങ്ങളെയും മനശ്ശെയുടെ പകുതി ഗോത്രത്തെയും തടവുകാരാക്കി ഹലഹിലേക്കും ഹാബോരിലേക്കും ഹാരയിലേക്കും ഗോസാന്‍ നദീതീരത്തേക്കും കൊണ്ടുപോയി. അവര്‍ ഇന്നും അവിടെ പാര്‍ക്കുന്നു.
1
ലേവിയുടെ പുത്രന്മാര്‍: ഗേര്‍ശോന്‍, കെഹാത്ത്, മെരാരി.2 കെഹാത്തിന്‍റെ പുത്രന്മാര്‍: അമ്രാം, ഇസ്ഹാര്‍, ഹെബ്രോന്‍, ഉസ്സീയേല്‍.
3 അമ്രാമിന്‍റെ മക്കള്‍: അഹരോന്‍, മോശ, മിര്യാം. അഹരോന്‍റെ പുത്രന്മാര്‍: നാദാബ്, അബീഹൂ, എലെയാസാര്‍, ഈഥാമാര്‍.
4 എലെയാസാറിന്‍റെ സന്തതികള്‍ തലമുറക്രമത്തില്‍: ഫീനെഹാസ്, അബീശുവ,
5 ബുക്കി, ഉസ്സി, സെരഫ്യാ, മെരായോത്ത്,
6 [6,7] അമര്യാ, അഹീത്തൂബ്, സാദോക്ക്, അഹീമാസ്,
7
8 [8,9] അസര്യാ, യോഹാനാന്‍,
9
10 ശലോമോന്‍ യെരൂശലേമില്‍ പണിയിച്ച ദേവാലയത്തിലെ പുരോഹിതനായിരുന്ന അസര്യാ, അമര്യാ,
11 [11,12] അഹീത്തൂബ്, സാദോക്ക്, ശല്ലൂം, ഹില്‌കീയാ,
12
13 [13,14] അസര്യാ, സെരായാ, യെഹോസാദാക്ക്.
14
15 സര്‍വേശ്വരന്‍ നെബുഖദ്നേസറിന്‍റെ കരത്താല്‍ യെഹൂദായെയും ഇസ്രായേലിനെയും പ്രവാസികളാക്കിയപ്പോള്‍ യെഹോസാദാക്കും കൂട്ടത്തില്‍ ഉണ്ടായിരുന്നു.
16
ലേവിയുടെ പുത്രന്മാര്‍: ഗേര്‍ശോം, കെഹാത്ത്, മെരാരി.17 ഗേര്‍ശോമിന്‍റെ പുത്രന്മാര്‍: ലിബ്നി, ശിമെയി.
18 കെഹാത്തിന്‍റെ പുത്രന്മാര്‍: അമ്രാം, ഇസ്ഹാര്‍, ഹെബ്രോന്‍, ഉസ്സീയേല്‍. മെരാരിയുടെ പുത്രന്മാര്‍: മഹ്ലി, മൂശി.
19 ഇവരാണ് ലേവ്യഗോത്രത്തിലെ കുലത്തലവന്മാര്‍.
20 ഗേര്‍ശോമിന്‍റെ സന്തതികള്‍ തലമുറക്രമത്തില്‍: ലിബ്നി, യഹത്ത്, സിമ്മാ, യോവാഹ്,
21 ഇദ്ദോ, സേരഹ്, യെയഥ്രായി.
22 കെഹാത്തിന്‍റെ പുത്രന്മാര്‍ തലമുറക്രമത്തില്‍: അമ്മീനാദാബ്, കോരഹ്, അസ്സീര്‍, എല്‍ക്കാനാ, എബ്യാസാഫ്,
23 അസ്സീര്‍, തഹത്ത്, ഊരീയേല്‍,
24 ഉസ്സീയാ, ശൗല്‍.
25 എല്‍ക്കാനായുടെ പുത്രന്മാര്‍: അമാസായി, അഹീമോത്ത്.
26 അഹീമോത്തിന്‍റെ സന്തതികള്‍ തലമുറക്രമത്തില്‍: എല്‍ക്കാനാ, സോഫായി, നഹത്ത്,
27 എലിയാബ്, യെരോഹാം, എല്‍ക്കാനാ.
28 ശമൂവേലിന്‍റെ പുത്രന്മാര്‍: ആദ്യജാതന്‍ യോവേല്‍, അബീയാ.
29 മെരാരിയുടെ പുത്രന്മാര്‍ തലമുറക്രമത്തില്‍: മഹ്ലി, ലിബ്നി, ശിമെയി,
30 ഉസ്സാ, ശിമെയ, ഹഗ്ഗീയാ, അസായാ.
31
പെട്ടകം ദേവാലയത്തില്‍ പ്രതിഷ്ഠിച്ചതിനുശേഷം സര്‍വേശ്വരന്‍റെ സന്നിധിയില്‍ സംഗീതശുശ്രൂഷയ്‍ക്കു ദാവീദു നിയമിച്ചത് ഇവരെയാണ്.32 ശലോമോന്‍ യെരൂശലേമില്‍ സര്‍വേശ്വരന്‍റെ ആലയം പണിയുന്നതുവരെ തിരുസാന്നിധ്യകൂടാരത്തിനു മുമ്പില്‍ മുറപ്രകാരം ഇവര്‍ സംഗീതശുശ്രൂഷ ചെയ്തുപോന്നു.
33 അവരുടെ വംശപരമ്പര: കെഹാത്യകുലത്തില്‍നിന്നു ഗായകന്‍ ഹേമാന്‍; ഹേമാന്‍റെ പിതാക്കന്മാര്‍ തലമുറക്രമത്തില്‍: യോവേല്‍, ശമൂവേല്‍, എല്‌ക്കാനാ,
34 യെരോഹാം, എലീയേല്‍, തോഹാ, സൂഫ്,
35 എല്‍ക്കാനാ, മഹത്ത്, അമാസായി,
36 എല്‌ക്കാനാ, യോവേല്‍, അസര്യാ, സെഫന്യാ,
37 തഹത്ത്, അസ്സീര്‍, എബ്യാസാഫ്, കോരഹ്, ഇസ്ഹാര്‍,
38 കെഹാത്ത്, ലേവി, ഇസ്രായേല്‍,
39 ഹേമാന്‍റെ വലതു ഭാഗത്തു നിന്ന അയാളുടെ സഹോദരന്‍ ആസാഫ്. അയാളുടെ പിതാക്കന്മാര്‍ തലമുറക്രമത്തില്‍: ബേരെഖ്യാ, ശിമെയ,
40 മീഖായേല്‍, ബയശേയാ, മല്‌കി, എത്നി,
41 [41,42] സേരഹ്, അദായാ, ഏഥാന്‍, സിമ്മാ, ശിമെയി, യഹത്ത്,
42
43 [43,44] ഗേര്‍ശോം, ലേവി. അവരുടെ സഹോദരന്മാരായ മെരാരിപുത്രന്മാര്‍ ഇടതു ഭാഗത്തു നിന്നു; ഏഥാന്‍ ആയിരുന്നു അവരില്‍ പ്രമുഖന്‍. അവന്‍റെ പിതാക്കന്മാര്‍ തലമുറക്രമത്തില്‍: കീശി, ഏഥാന്‍, അബ്ദി, മല്ലൂക്ക്,
44
45 [45,46] ഹശബ്യാ, അമസ്യാ, ഹില്‌കീയാ, അംസി, ബാനി,
46
47 ശാമെര്‍, മഹ്ലി, മൂശി, മെരാരി, ലേവി.
48 അവരുടെ സഹോദരന്മാരായ ലേവ്യര്‍ ദേവാലയത്തിലെ എല്ലാ ശുശ്രൂഷയ്‍ക്കുമായി നിയമിക്കപ്പെട്ടിരുന്നു.
49
ദൈവത്തിന്‍റെ ദാസനായ മോശ കല്പിച്ചപ്രകാരം അഹരോനും പുത്രന്മാരും ഹോമയാഗപീഠത്തിന്മേലും ധൂപപീഠത്തിന്മേലും അര്‍പ്പണം ചെയ്യാനും ഇസ്രായേലിനുവേണ്ടി പ്രായശ്ചിത്തം അനുഷ്ഠിക്കാനും നിയമിക്കപ്പെട്ടിരുന്നു.50 അഹരോന്‍റെ പുത്രന്മാര്‍ തലമുറ ക്രമത്തില്‍: എലെയാസാര്‍, ഫീനെഹാസ്, അബീശുവാ, ബുക്കി,
51 [51,52] ഉസ്സി, സെരഹ്യാ, മെരായോത്ത്,
52
53 അമര്യാ, അഹീത്തൂബ്, സാദോക്, അഹീമാസ്.
54
ഗ്രാമം ഗ്രാമമായി അവര്‍ക്കു ലഭിച്ച വാസസ്ഥലങ്ങള്‍: അഹരോന്‍റെ പുത്രന്മാരില്‍ കെഹാത്യര്‍ക്കു ആദ്യം കുറി വീണു.55 അവര്‍ക്കു യെഹൂദാദേശത്ത് ഹെബ്രോനും ചുറ്റുമുള്ള മേച്ചില്‍സ്ഥലങ്ങളും ലഭിച്ചു.
56 എന്നാല്‍ പട്ടണത്തിലെ വയലുകളും ഗ്രാമങ്ങളും യെഫുന്നെയുടെ മകനായ കാലേബിനു കൊടുത്തു.
57 അഹരോന്‍റെ പുത്രന്മാര്‍ക്ക് സങ്കേതനഗരങ്ങളായ ഹെബ്രോന്‍, ലിബ്നാ, യത്ഥീര്‍, എസ്തെമോവ, ഹീലേന്‍, ദെബീര്‍,
58 [58,59] ആശാന്‍, ബേത്ത്-ശേമെശ് എന്നിവയും ഇവയുടെ മേച്ചില്‍സ്ഥലങ്ങളും.
59
60 ബെന്യാമീന്‍ഗോത്രത്തില്‍നിന്ന് ഗേബ, അല്ലേമെത്ത്, അനാഥോത്ത് എന്നിവയും ഇവയുടെ മേച്ചില്‍സ്ഥലങ്ങളും കൊടുത്തു. കുലംകുലമായുള്ള വിഹിതമനുസരിച്ച് അവര്‍ക്ക് ആകെ പതിമൂന്നു പട്ടണങ്ങള്‍ കിട്ടി.
61 കെഹാത്തിന്‍റെ ശേഷിച്ച പുത്രന്മാര്‍ക്ക് കുറി വീണതനുസരിച്ച് മനശ്ശെയുടെ പകുതി ഗോത്രത്തില്‍നിന്ന് പത്തു പട്ടണങ്ങള്‍ നല്‌കി.
62 ഗേര്‍ശോമിന്‍റെ പുത്രന്മാര്‍ക്ക് കുലംകുലമായി വിഹിതം അനുസരിച്ച് ഇസ്സാഖാര്‍, ആശേര്‍, നഫ്താലി, ബാശാനിലെ മനശ്ശെ എന്നീ ഗോത്രങ്ങളില്‍നിന്നു പതിമൂന്നു പട്ടണങ്ങള്‍ കൊടുത്തു.
63 മെരാരീപുത്രന്മാര്‍ക്ക് കുലംകുലമായി വിഹിതപ്രകാരം രൂബേന്‍, ഗാദ്, സെബൂലൂന്‍ എന്നീ ഗോത്രങ്ങളില്‍നിന്നു പന്ത്രണ്ടു പട്ടണങ്ങള്‍ കൊടുത്തു.
64 ഇസ്രായേല്‍ജനം ഈ പട്ടണങ്ങളും അവയുടെ മേച്ചില്‍സ്ഥലങ്ങളും ലേവ്യര്‍ക്കും നല്‌കി.
65 യെഹൂദാ, ശിമെയോന്‍, ബെന്യാമീന്‍ എന്നീ ഗോത്രത്തില്‍നിന്ന് ഈ പട്ടണങ്ങള്‍ കുറി ഇട്ടു നല്‌കി.
66 കെഹാത്യരുടെ ചില കുടുംബങ്ങള്‍ക്ക് എഫ്രയീംഗോത്രത്തില്‍നിന്ന് ചില പട്ടണങ്ങള്‍ അവകാശമായി ലഭിച്ചിരുന്നു.
67 അഭയനഗരമായ എഫ്രയീംമലനാട്ടിലെ ശെഖേം, ഗേസെര്‍,
68 യൊക്മെയാം, ബേത്ത്-ഹോരോന്‍,
69 അയ്യാലോന്‍, ഗത്ത്-രിമ്മോന്‍,
70 മനശ്ശെയുടെ പകുതി ഗോത്രത്തില്‍നിന്ന് ആനേര്‍, ബിലെയാം എന്നിവയും ഇവയുടെയെല്ലാം മേച്ചില്‍സ്ഥലങ്ങളും കെഹാത്യരുടെ ശേഷിച്ച കുലങ്ങള്‍ക്കു നല്‌കി.
71 ഗേര്‍ശോമിന്‍റെ പുത്രന്മാര്‍ക്കു മനശ്ശെയുടെ പകുതി ഗോത്രത്തില്‍നിന്നു ബാശാനിലെ ഗോലാനും, അസ്തരോത്തും അവയുടെ മേച്ചില്‍പ്പുറങ്ങളും
72 ഇസ്സാഖാര്‍ഗോത്രത്തില്‍നിന്നു കേദെശും, ദാബെരത്തും,
73 രാമോത്തും ആനേമും ഇവയുടെയെല്ലാം മേച്ചില്‍പ്പുറങ്ങളും,
74 ആശേര്‍ഗോത്രത്തില്‍നിന്നു മാശാലും, അബ്ദോനും,
75 ഹുക്കോക്കും, രെഹോബും അവയുടെ മേച്ചില്‍സ്ഥലങ്ങളും,
76 നഫ്താലിഗോത്രത്തില്‍നിന്നു ഗലീലയിലെ കേദെശും ഹമ്മോനും കിര്യഥയീമും ഇവയുടെയെല്ലാം മേച്ചില്‍പ്പുറങ്ങളും കൊടുത്തു.
77 മെരാരീപുത്രന്മാരില്‍ ശേഷിച്ചവര്‍ക്കു സെബൂലൂന്‍ഗോത്രത്തില്‍നിന്നു രിമ്മോനോയും, താബോരും അവയുടെ മേച്ചില്‍സ്ഥലങ്ങളും
78 രൂബേന്‍ഗോത്രത്തില്‍നിന്നു യെരീഹോവിനു സമീപം യോര്‍ദ്ദാനക്കരെ കിഴക്കു മരുഭൂമിയിലെ ബേസെരും,
79 യഹസായും, കെദേമോത്തും, മേഫാത്തും ഇവയുടെ മേച്ചില്‍പ്പുറങ്ങളും
80 ഗാദ്ഗോത്രത്തില്‍നിന്നു ഗിലെയാദിലെ രാമോത്തും,
81 മഹനയീമും, ഹെശ്ബോനും, യസേരും ഇവയുടെ മേച്ചില്‍പ്പുറങ്ങളും കൊടുത്തു.
1
ഇസ്സാഖാറിന്‍റെ പുത്രന്മാര്‍: തോല, പൂവാ, യാശൂബ്, ശിമ്രോന്‍ എന്നീ നാലു പേര്‍.2 തോലയുടെ പുത്രന്മാര്‍: ഉസ്സി, രെഫായാ, യെരിയേല്‍, യഹ്മായി, ഇബ്സാം, ശെമൂവേല്‍. ഇവര്‍ തോലയുടെ ഭവനത്തിന്‍റെ തലവന്മാരും അവരുടെ തലമുറകളില്‍ ശൂരന്മാരും ആയിരുന്നു. ദാവീദിന്‍റെ കാലത്ത് അവര്‍ ഇരുപത്തീരായിരത്തി അറുനൂറു പേരുണ്ടായിരുന്നു.
3 ഉസ്സിയുടെ പുത്രന്‍ ഇസ്രഹ്യാ; ഇസ്രഹ്യായുടെ പുത്രന്മാര്‍: മീഖായേല്‍, ഓബദ്യാ, യോവേല്‍, ഇശ്യാ. ഈ അഞ്ചു പേരും പ്രമുഖന്മാരായി രുന്നു. അവര്‍ക്ക് അനേകം ഭാര്യമാരും പുത്രന്മാരും ഉണ്ടായിരുന്നു.
4 അവരുടെ കൂട്ടത്തില്‍ വംശാവലിപ്രകാരം കുടുംബമനുസരിച്ചു ഗണങ്ങളായി തിരിച്ച മുപ്പത്താറായിരം യോദ്ധാക്കള്‍ ഉണ്ടായിരുന്നു.
5 ഇസ്സാഖാര്‍ഗോത്രത്തില്‍ വംശാവലിപ്രകാരം ആകെ എണ്‍പത്തേഴായിരം യോദ്ധാക്കള്‍ ഉള്ളതായി കണക്കാക്കപ്പെട്ടിരിക്കുന്നു.
6
ബെന്യാമീന്‍റെ പുത്രന്മാര്‍: ബേല, ബേഖെര്‍, യെദീയയേല്‍ എന്നീ മൂന്നു പേര്‍.7 ബേലയുടെ പുത്രന്മാര്‍: എസ്ബോന്‍, ഉസ്സി, ഉസ്സീയേല്‍, യെരീമോത്ത്, ഈരി എന്നീ അഞ്ചുപേര്‍ കുലത്തലവന്മാരും വീരയോദ്ധാക്കളും ആയിരുന്നു. വംശാവലിപ്രകാരം ഇവരുടെ കുലങ്ങളില്‍ ആകെ ഇരുപത്തീരായിരത്തി മുപ്പത്തിനാലു പേര്‍.
8 ബേഖെരിന്‍റെ പുത്രന്മാര്‍: സെമീരാ, യോവാശ്, എലിയേസെര്‍, എല്യോവേനായി, ഒമ്രി, യെരേമോത്ത്, അബീയാ, അനാഥോത്ത്, ആലേമെത്ത്.
9 വംശാവലിപ്രകാരം തലമുറതലമുറയായി അവരുടെ പിതൃഭവനങ്ങള്‍ക്കു തലവന്മാരായിരുന്ന യോദ്ധാക്കള്‍ ഇരുപതിനായിരത്തി ഇരുനൂറു പേര്‍.
10 യെദീയയേലിന്‍റെ പുത്രന്‍ ബില്‍ഹാന്‍; ബില്‍ഹാന്‍റെ പുത്രന്മാര്‍: യെവൂശ്, ബെന്യാമീന്‍, ഏഹൂദ്, കെനയനാ, സേഥാന്‍, തര്‍ശീശ്, അഹീശാഹര്‍.
11 യെദിയയേലിന്‍റെ കുലത്തില്‍ പിതൃഭവനങ്ങള്‍ക്കു തലവന്മാരും യുദ്ധവീരരുമായവര്‍ പതിനേഴായിരത്തി ഇരുനൂറു പേര്‍.
12 ഈരിന്‍റെ പുത്രന്മാര്‍: ശുപ്പീം, ഹുപ്പീം, അഹേരിന്‍റെ പുത്രന്‍ ഹുശീം.
13
നഫ്താലിയുടെ പുത്രന്മാര്‍: യഹ്സിയേല്‍, ഗൂനി, യേസെര്‍, ശല്ലൂം. ഇവര്‍ ബില്‍ഹായുടെ സന്തതികള്‍.14
മനശ്ശെയുടെ പുത്രന്മാര്‍: ഉപഭാര്യയായ അരാമ്യസ്‍ത്രീ പ്രസവിച്ച അസ്രീയേലും മാഖീറും. മാഖീര്‍ ഗിലെയാദിന്‍റെ പിതാവാണ്.15 മാഖീര്‍ ഹുപ്പീമിനും ശൂപ്പീമിനും ഭാര്യമാരെ നല്‌കി. മാഖീറിന്‍റെ സഹോദരിയാണ് മയഖാ. മാഖീറിന്‍റെ രണ്ടാമത്തെ പുത്രന്‍ സെലോഫഹാദിന് പുത്രിമാരെ ഉണ്ടായിരുന്നുള്ളൂ.
16 മാഖീറിന്‍റെ ഭാര്യ മയഖാ, പേരെശ് എന്ന പുത്രനെ പ്രസവിച്ചു. പേരെശിന്‍റെ സഹോദരന്‍ ഗേരെശിന്‍റെ പുത്രന്മാരാണ് ഊലാമും രേക്കെമും.
17 ഊലാമിന്‍റെ പുത്രന്‍ ബദാന്‍. ഇവരെല്ലാമാണ് മനശ്ശെയുടെ പുത്രനായ മാഖീരിന്‍റെ പുത്രന്‍ ഗിലെയാദിന്‍റെ സന്തതികള്‍.
18 അവന്‍റെ സഹോദരിയായ ഹമ്മോലേഖെത്തിന്‍റെ പുത്രന്മാര്‍: ഈശ്-ഹോദ്, അബീയേസെര്‍, മഹ്ലാ.
19 ശെമീദയുടെ പുത്രന്മാര്‍: അഹ്യാന്‍, ശേഖെം, ലിക്കഹി, അനീയാം.
20
എഫ്രയീമിന്‍റെ പുത്രന്മാര്‍ തലമുറക്രമത്തില്‍: ശൂഥേലഹ്, ബേരെദ്, തഹത്ത്, എലാദാ, തഹത്ത്, സബാദ്.21 ശൂഥേലഹിന്‍റെ പുത്രന്മാരായ ഏസെര്‍, എലാദാ എന്നിവര്‍ തദ്ദേശവാസികളായ ഗത്യരുടെ കന്നുകാലികളെ അപഹരിക്കാന്‍ ചെന്നപ്പോള്‍ കൊല്ലപ്പെട്ടു.
22 അവരുടെ പിതാവായ എഫ്രയീം വളരെനാള്‍ വിലപിച്ചുകൊണ്ടിരുന്നു. സഹോദരന്മാര്‍ അയാളെ ആശ്വസിപ്പിക്കാന്‍ വന്നു.
23 പിന്നീട് എഫ്രയീം തന്‍റെ ഭാര്യയെ പ്രാപിക്കുകയും അവള്‍ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കുകയും ചെയ്തു. തന്‍റെ കുടുംബത്തിന് ഉണ്ടായ അനര്‍ഥം നിമിത്തം അവനു ബെരീയാ എന്നു പേരിട്ടു.
24 അവന്‍റെ പുത്രി ശെയെരാ താഴെയും മുകളിലും ഉള്ള ബേത്ത്-ഹോരോന്‍ പട്ടണങ്ങളും ഉസ്സേന്‍-ശെയെര എന്ന പട്ടണവും നിര്‍മ്മിച്ചു.
25 എഫ്രയീമിന്‍റെ പുത്രന്‍ രേഫഹിന്‍റെ സന്തതികള്‍ തലമുറക്രമത്തില്‍: രേശെഫ്, തേലഹ്,
26 [26,27] തഹന്‍, ലദാന്‍, അമ്മീഹൂദ്, എലീശാമാ, നൂന്‍, യെഹോശുവാ.
27
28 അവര്‍ക്ക് അവകാശമായി ലഭിച്ച പാര്‍പ്പിടങ്ങള്‍: ബേഥേലും അതിനു ചുറ്റുമുള്ള ഗ്രാമങ്ങളും, കിഴക്ക് നയരാനും, പടിഞ്ഞാറ് ഗേസെരും അതിനു ചുറ്റുമുള്ള ഗ്രാമങ്ങളും, ഗസ്സയും ശെഖേമും അതിന് ചുറ്റുമുള്ള ഗ്രാമങ്ങളും,
29 മനശ്ശെയുടെ ദേശത്തിനരികെയുള്ള ബേത്ത്-ശെയാനും അതിനു ചുറ്റുമുള്ള ഗ്രാമങ്ങളും, താനാക്കും മെഗിദ്ദോയും ദോരും അതിനോടു ചേര്‍ന്ന ഗ്രാമങ്ങളും ആയിരുന്നു. ഈ സ്ഥലങ്ങളില്‍ ഇസ്രായേലിന്‍റെ പുത്രനായ യോസേഫിന്‍റെ പുത്രന്മാര്‍ പാര്‍ത്തു.
30
ആശേരിന്‍റെ പുത്രന്മാര്‍: ഇമ്നാ, ഇശ്വാ, ഇശ്വി, ബെരീയാ; ഇവരുടെ സഹോദരി സേരഹ്.31 ബെരീയായുടെ പുത്രന്മാര്‍: ഹേബെര്‍, ബിര്‍സയീത്തിന്‍റെ പിതാവായ മല്‌ക്കീയേല്‍.
32 ഹേബെറിന്‍റെ പുത്രന്മാര്‍: യഹ്ലേത്ത്, ശേമേര്‍, ഹോഥാ.
33 ഇവരുടെ സഹോദരി ശുവ. യഹ്ലേത്തിന്‍റെ പുത്രന്മാര്‍: പാസാക്, ബിംഹാല്‍, അശ്വാത്ത്.
34 ശേമേരിന്‍റെ പുത്രന്മാര്‍: അഹീ, രൊഹ്ഗാ, യെഹൂബ്ബാ, അരാം.
35 അയാളുടെ സഹോദരനായ ഹേലെമിന്‍റെ പുത്രന്മാര്‍: സോഫഹ്, ഇമ്നാ, ശേലെശ്, ആമാല്‍.
36 സോഫഹിന്‍റെ പുത്രന്മാര്‍: സൂഹാ, ഹര്‍ന്നേഫെര്‍, ശുവാല്‍,
37 ബേരി, ഇമ്രാ, ബേസെര്‍, ഹോദ്, ശമ്മാ, ശില്‍ശാ, ഇഥ്രാന്‍, ബെയേരാ.
38 യേഥെരിന്‍റെ പുത്രന്മാര്‍, യെഫുന്നെ, പിസ്പാ, അര.
39 ഉല്ലയുടെ പുത്രന്മാര്‍: ആരഹ്, ഹന്നീയേല്‍, രിസ്യാ.
40 ഇവര്‍ ആശേര്‍ഗോത്രത്തിലെ കുലത്തലവന്മാരും പ്രസിദ്ധരായ വീരയോദ്ധാക്കളും പ്രഭുക്കന്മാരില്‍ പ്രമുഖരും ആയിരുന്നു. വംശാവലിപ്രകാരം ഇവരില്‍ സൈന്യസേവനത്തിനു പ്രാപ്തരായ ഇരുപത്താറായിരം പേര്‍ ഉണ്ടായിരുന്നു.
1
ബെന്യാമീന്‍റെ പുത്രന്മാര്‍ പ്രായക്രമത്തില്‍: ബേല, അശ്ബേല്‍, അഹ്രഹ്, നോഹാ, രഫാ.2 [2,3] ബേലയുടെ പുത്രന്മാര്‍: അദ്ദാര്‍, ഗേര, അബീഹൂദ്, അബീശൂവ,
3
4 നയമാന്‍, അഹോഹ്, ഗേര,
5 [5,6] ശെഫൂഫാന്‍, ഹൂരാം. ഏഹൂദിന്‍റെ പുത്രന്മാര്‍ ഗേബനിവാസികളുടെ പിതൃഭവനങ്ങളില്‍ തലവന്മാരായിരുന്നു.
6
7 അവരാണ് നയമാന്‍, അഹീയാ, ഗേര എന്നിവര്‍. അവരെ മാനഹാത്തിലേക്കു പ്രവാസികളായി കൊണ്ടുപോയി. ഹുസ്സയുടെയും അഹീഹൂദിന്‍റെയും പിതാവായ ഗേരയാണ് പ്രവാസത്തില്‍ അവരെ നയിച്ചത്.
8 ഭാര്യമാരായ ഹൂശീമിനെയും ബയരയെയും ഉപേക്ഷിച്ചശേഷം മോവാബുദേശത്ത് ആയിരിക്കുമ്പോള്‍ ശഹരയീമിനു ഭാര്യയായ ഹോദേശില്‍ യോബാബ്,
9 സിബ്യാ, മേശാ, മല്‍ക്കാം, യെവൂസ്, സാഖ്യാ, മിര്‍മ്മാ എന്നിവര്‍ ജനിച്ചു.
10 ഇവര്‍ അയാളുടെ പിതൃഭവനങ്ങളുടെ തലവന്മാരായിത്തീര്‍ന്നു.
11 ഹൂശീമില്‍ അയാള്‍ക്ക് അബീത്തുബും എല്പയലും ജനിച്ചു.
12 എല്പയലിന്‍റെ പുത്രന്മാര്‍: ഏബെര്‍, മീശാം, ശേമെര്‍. ഓനോയും ലോദും അതിനോടു ചേര്‍ന്ന പട്ടണങ്ങളും ശേമെര്‍ നിര്‍മ്മിച്ചു.
13
അയ്യാലോന്‍നിവാസികളുടെ പിതൃഭവനത്തലവന്മാരായിരുന്ന ബെരീയായും ശേമയും ഗത്ത്നിവാസികളെ ഓടിച്ചുകളഞ്ഞു.14 ബെരീയായുടെ പുത്രന്മാര്‍: അഹ്യോ, ശാശക്, യെരേമോത്ത്,
15 [15,16] സെബദ്യാ, അരാദ്, ഏദെര്‍, മീഖായേല്‍, യിശ്പാ, യോഹാ.
16
17
എല്പയലിന്‍റെ പുത്രന്മാര്‍: സെബദ്യാ, മെശുല്ലാം, ഹിസ്കി,18 ഹേബെര്‍, ഇശ്മെരായി, ഇസ്ലിയാ, യോബാബ്.
19 ശിമിയുടെ പുത്രന്മാര്‍: യാക്കീം,
20 സിക്രി, സബ്ദി, എലിയേനായി, സില്ലെഥായി,
21 എലീയേല്‍, അദായാ, ബെരായ, ശിമ്രാത്ത്.
22 ശാശക്കിന്‍റെ പുത്രന്മാര്‍: ഇശ്ഫാന്‍, ഏബെര്‍,
23 എലീയേല്‍, അബ്‍ദോന്‍, സിക്രി, ഹാനാന്‍,
24 [24,25] ഹനന്യാ, ഏലാം, അന്ഥോഥ്യാ, ഇഫ്ദേയാ, പെനൂവേല്‍.
25
26 യെരോഹാമിന്‍റെ പുത്രന്മാര്‍: ശംശെരായി, ശെഹര്യാ,
27 അഥല്യാ, യാരെശ്യാ, എലീയാ, സിക്രി.
28 ഇവര്‍ എല്ലാവരും അവരവരുടെ കാലത്തു പിതൃഭവനത്തലവന്മാരും പ്രമുഖരും ആയിരുന്നു. ഇവര്‍ യെരൂശലേമില്‍ പാര്‍ത്തു.
29
ഗിബെയോന്‍റെ പിതാവായ യെയീയേല്‍ ഗിബെയോനില്‍ പാര്‍ത്തു. അവന്‍റെ ഭാര്യ മയഖാ.30 യെയീയേലും അവന്‍റെ പുത്രന്മാരില്‍ ആദ്യപുത്രന്‍ അബ്‍ദോന്‍, സൂര്‍, കീശ്, ബാല്‍, നാദാബ്, ഗെദോര്‍,
31 അഹ്യോ, സേഖെര്‍, എന്നിവരും ഗിബെയോനില്‍ പാര്‍ത്തു.
32 മിക്ലോത്തും പുത്രന്‍ ശിമെയയും ചാര്‍ച്ചക്കാരോടൊപ്പം യെരൂശലേമില്‍ പാര്‍ത്തു.
33
നേരിന്‍റെ പുത്രന്‍ കീശ്, കീശിന്‍റെ പുത്രന്‍ ശൗല്‍, ശൗലിന്‍റെ പുത്രന്മാര്‍: യോനാഥാന്‍, മല്‍ക്കീശുവ, അബീനാദാബ്, എശ്-ബാല്‍.34 യോനാഥാന്‍റെ പുത്രന്‍ മെരിബ്ബാല്‍, അയാളുടെ പുത്രന്‍ മീഖാ.
35 മീഖായുടെ പുത്രന്മാര്‍: പീഥോന്‍, മേലെക്, തരേയ, ആഹാസ്.
36 ആഹാസിന്‍റെ പുത്രന്‍ യെഹോവദ്ദാ. അയാളുടെ പുത്രന്മാര്‍: അലേമെത്ത്, അസ്മാവെത്ത്, സിമ്രി.
37 സിമ്രിയുടെ പുത്രന്‍ മോസ; അയാളുടെ പുത്രന്‍ ബിനെയ. ബിനെയയുടെ പുത്രന്‍ രാഫാ. അയാളുടെ പുത്രന്‍ എലാസാ. അവന്‍റെ പുത്രന്‍ ആസേല്‍.
38 ആസേലിന്‍റെ പുത്രന്മാര്‍: അസ്രീക്കാം, ബൊഖ്രൂം, ഇശ്മായേല്‍, ശെര്യാ, ഓബദ്യാ, ഹാനാന്‍ എന്നിങ്ങനെ ആകെ ആറു പേര്‍.
39 അവന്‍റെ സഹോദരനായ ഏശെക്കിന്‍റെ പുത്രന്മാര്‍: ആദ്യപുത്രന്‍ ഊലാം, രണ്ടാമന്‍ യെവൂശ്, മൂന്നാമന്‍ എലീഫേലെത്ത്.
40 ഊലാമിന്‍റെ പുത്രന്മാര്‍ വീരയോദ്ധാക്കളും വില്ലാളികളുമായിരുന്നു. അനേകം പുത്രന്മാരും പൗത്രന്മാരും അവര്‍ക്കുണ്ടായി. അവരുടെ എണ്ണം ആകെ നൂറ്റമ്പത്. ഇവരെല്ലാവരും ബെന്യാമീന്‍ഗോത്രക്കാരാണ്.
1
ഇസ്രായേല്‍ജനത്തിന്‍റെയെല്ലാം പേരുകള്‍ വംശാവലിക്രമത്തില്‍ തയ്യാറാക്കി ഇസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ദൈവത്തോടു അവിശ്വസ്തത കാട്ടിയതിനാല്‍ യെഹൂദാനിവാസികള്‍ ബാബിലോണില്‍ പ്രവാസികളാക്കപ്പെട്ടു.2
തങ്ങള്‍ക്ക് അവകാശപ്പെട്ട നഗരങ്ങളിലേക്ക് ആദ്യം മടങ്ങിയെത്തിയവര്‍ പുരോഹിതന്മാരും ലേവ്യരും ദേവാലയദാസന്മാരും സാമാന്യജനങ്ങളും ആയിരുന്നു.3 ചില യെഹൂദ്യരും ബെന്യാമീന്യരും എഫ്രയീമ്യരും മനശ്ശെയരും യെരൂശലേമില്‍ വന്നു പാര്‍ത്തു.
4 അവര്‍ യെഹൂദായുടെ പുത്രനായ പേരെസ്സിന്‍റെ പുത്രന്മാരില്‍ ബാനിയുടെ പുത്രനായ ഇമ്രിയുടെ പുത്രനായ ഒമ്രിയുടെ പുത്രനായ അമ്മീഹുദിന്‍റെ പുത്രന്‍ ഊഥായി.
5 ശീലോന്‍റെ ആദ്യജാതനായ അസായായും പുത്രന്മാരും
6 സേരഹിന്‍റെ പുത്രന്മാരില്‍ യെയൂവേലും അവന്‍റെ ചാര്‍ച്ചക്കാരായ അറുനൂറ്റി തൊണ്ണൂറു പേരും
7 ബെന്യാമീന്യരില്‍നിന്ന് ഹസ്സെനൂവായുടെ പുത്രനായ ഹോദവ്യായുടെ പുത്രനായ മെശുല്ലാമിന്‍റെ പുത്രനായ സല്ലൂവും
8 യെരോഹാമിന്‍റെ പുത്രന്‍ ഇബ്നെയായും മിക്രിയുടെ പൗത്രനും ഉസ്സിയുടെ പുത്രനുമായ ഏലായും ഇബ്നെയായുടെ പ്രപൗത്രനും രെയൂവേലിന്‍റെ പൗത്രനും ശെഫത്യാവിന്‍റെ പുത്രനുമായ മെശുല്ലാമും.
9 ചാര്‍ച്ചക്കാരായ ഇവര്‍ ആകെ തൊള്ളായിരത്തി അമ്പത്താറു പേര്‍. ഇവര്‍ തങ്ങളുടെ പിതൃഭവനങ്ങളിലെ കുടുംബത്തലവന്മാരായിരുന്നു.
10
പുരോഹിതന്മാര്‍ യെദയാ, യെഹോയാരീബ്, യാഖീന്‍, അസര്യാ എന്നിവരായിരുന്നു.11 മുഖ്യപുരോഹിതനായ അസര്യാ മെശുല്ലാമിന്‍റെയും അവന്‍ സാദോക്കിന്‍റെയും സാദോക്ക് മെരായോത്തിന്‍റെയും അവന്‍ അഹീത്തുബിന്‍റെയും പുത്രനാണ്.
12 മല്‌ക്കീയായുടെ പുത്രനായ പശ്ഹൂറിന്‍റെ മകനായ യെരോഹാമിന്‍റെ മകന്‍ അദായാ, ഇമ്മോരിന്‍റെ പുത്രനായ മെശില്ലേമീത്തിന്‍റെ പുത്രനായ മെശുല്ലാമിന്‍റെ പുത്രനായ യഹ്സേരയുടെ മകനായ അദീയേലിന്‍റെ പുത്രന്‍ മയശായി; ഇവര്‍ പിതൃഭവനത്തലവന്മാരായിരുന്നു.
13 ഇവരും ചാര്‍ച്ചക്കാരും ആകെ ആയിരത്തി എഴുനൂറ്ററുപതു പേര്‍. ഇവര്‍ ദേവാലയശുശ്രൂഷയില്‍ നിപുണരായിരുന്നു.
14
മെരാരീകുടുംബത്തില്‍ ഹശബ്യായുടെ പ്രപൗത്രനും അസ്രീക്കാമിന്‍റെ പൗത്രനും15 ഹശ്ശൂബിന്‍റെ പുത്രനുമായ ശെമയ്യായും ബക്ബക്കരും ഹേറെശും ഗാലാലും; ആസാഫിന്‍റെ പ്രപൗത്രനും സിക്രിയുടെ പൗത്രനും മീഖയുടെ പുത്രനുമായ മത്ഥന്യായും;
16 യെദൂഥൂന്‍റെ പ്രപ്രൗത്രനും ഗലാലിന്‍റെ പൗത്രനും ശെമയ്യായുടെ പുത്രനുമായ ഓബദ്യായും; നെതോഫാത്യരുടെ ഗ്രാമങ്ങളില്‍ പാര്‍ത്ത എല്‌ക്കാനായുടെ പൗത്രനും ആസയുടെ പുത്രനുമായ ബേരെഖായും; ഇവര്‍ ലേവ്യരില്‍നിന്നുള്ളവര്‍ ആയിരുന്നു.
17
ശല്ലൂമും അക്കൂബും തല്‍മോനും അഹീമാനും അവരുടെ ചാര്‍ച്ചക്കാരും വാതില്‍കാവല്‌ക്കാരായിരുന്നു. ഇവരുടെ തലവന്‍ ശല്ലൂം.18 ലേവ്യരുടെ പാളയത്തിലെ വാതില്‍കാവല്‌ക്കാരായ ഇവര്‍ കിഴക്കുവശത്തുള്ള രാജകവാടത്തില്‍ നിയോഗിക്കപ്പെട്ടിരുന്നു.
19 കോരഹിന്‍റെ പ്രപൗത്രനും എബ്യാസാഫിന്‍റെ പൗത്രനും കോരേയുടെ പുത്രനുമായ ശല്ലൂമും അയാളുടെ പിതൃഭവനത്തിലെ ചാര്‍ച്ചക്കാരായ കോരഹ്യരും അവരുടെ പിതാക്കന്മാരെപ്പോലെ തിരുസാന്നിധ്യകൂടാരത്തിന്‍റെ വാതില്‍കാവല്‌ക്കാരും ശുശ്രൂഷയ്‍ക്കു മേല്‍നോട്ടം വഹിക്കാന്‍ ചുമതലപ്പെട്ടവരും ആയിരുന്നു.
20 അവരുടെ അധിപന്‍ പണ്ട് എലെയാസാറിന്‍റെ മകനായ ഫീനെഹാസ് ആയിരുന്നു. സര്‍വേശ്വരന്‍ അയാളോടൊത്ത് ഉണ്ടായിരുന്നു.
21 തിരുസാന്നിധ്യകൂടാരത്തിന്‍റെ വാതില്‍കാവല്‌ക്കാരന്‍ മെശേലേമ്യായുടെ പുത്രനായ സെഖര്യാ ആയിരുന്നു.
22 വാതില്‍കാവല്‌ക്കാരായി നിയമിക്കപ്പെട്ട ഇവര്‍ ആകെ ഇരുനൂറ്റി പന്ത്രണ്ടു പേര്‍. ഇവരുടെ പേരുകള്‍ വംശാവലിപ്രകാരം ഇവരുടെ ഗ്രാമങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ദാവീദും പ്രവാചകനായ ശമൂവേലും ആയിരുന്നു അവരെ അവര്‍ക്കു ചുമതലപ്പെട്ട ഉദ്യോഗത്തില്‍ നിയമിച്ചത്.
23 ഇങ്ങനെ ഇവരും പുത്രന്മാരും തിരുസാന്നിധ്യകൂടാരത്തില്‍ മുറപ്രകാരം വാതില്‍കാവല്‌ക്കാരായിരുന്നു.
24 നാലു വശത്തും-അതായതു കിഴക്കും പടിഞ്ഞാറും വടക്കും തെക്കും കാവല്‌ക്കാരുണ്ടായിരുന്നു.
25 ഗ്രാമങ്ങളില്‍ താമസിച്ചിരുന്ന ഇവരുടെ ചാര്‍ച്ചക്കാര്‍ ഏഴു ദിവസം വീതം കൂടുമ്പോള്‍ തവണ മാറി ശുശ്രൂഷയില്‍ ഇവരെ സഹായിച്ചുവന്നു.
26 വാതില്‍കാവല്‌ക്കാരില്‍ പ്രമുഖരായ നാലു ലേവ്യരും സര്‍വേശ്വരമന്ദിരത്തിലെ അറകള്‍ക്കും ഭണ്ഡാരത്തിനും മേല്‍നോട്ടം വഹിച്ചു.
27 കാവല്‍ കൂടാതെ പ്രഭാതംതോറും വാതില്‍ തുറക്കുന്ന ജോലിയും അവര്‍ക്കായതുകൊണ്ട് അവര്‍ ദേവാലയപരിസരങ്ങളില്‍ പാര്‍ത്തു.
28
ഇവരില്‍ ചിലര്‍ക്കു ദേവാലയശുശ്രൂഷയ്‍ക്കുള്ള ഉപകരണങ്ങളുടെ മേല്‍നോട്ടം കൂടി ഉണ്ടായിരുന്നു. അവ കൊണ്ടുപോകുമ്പോഴും തിരിച്ചു കൊണ്ടുവരുമ്പോഴും എണ്ണി തിട്ടപ്പെടുത്തണമായിരുന്നു.29
മറ്റു ചിലരെ വിശുദ്ധസ്ഥലത്തെ ഉപകരണങ്ങളുടെയും വിശുദ്ധപാത്രങ്ങള്‍, മാവ്, വീഞ്ഞ്, തൈലം, കുന്തുരുക്കം, മറ്റു സുഗന്ധദ്രവ്യങ്ങള്‍ എന്നിവയുടെയും മേല്‍നോട്ടക്കാരായി നിയമിച്ചു.
30
പുരോഹിതപുത്രന്മാരില്‍ ചിലരാണ് സുഗന്ധതൈലം ഉണ്ടാക്കിയിരുന്നത്.
31
ലേവ്യപുത്രനായ കോരഹിന്‍റെ ഭവനക്കാരനും ശല്ലൂമിന്‍റെ ആദ്യജാതനുമായ മത്ഥിഥ്യാക്ക് അടകള്‍ ചുടുന്നതിന്‍റെ ചുമതലയായിരുന്നു.
32
അവരുടെ ചാര്‍ച്ചക്കാരായ കെഹാത്യഭവനക്കാരില്‍ ചിലര്‍ ശബത്തുതോറും കാഴ്ചയപ്പം ഉണ്ടാക്കുന്ന ചുമതല വഹിച്ചിരുന്നു.
33
ലേവ്യരില്‍ കുടുംബത്തലവന്മാരായ ചിലര്‍ രാവും പകലും ഗാനശുശ്രൂഷ ചെയ്യേണ്ടിയിരുന്നതുകൊണ്ട് അവര്‍ ദേവാലയത്തോടനുബന്ധിച്ചുള്ള മുറികളില്‍ പാര്‍ത്തിരുന്നു. മറ്റു ചുമതലകളൊന്നും അവര്‍ക്കുണ്ടായിരുന്നില്ല.
34
ഇവരെല്ലാവരും തലമുറതലമുറയായി ലേവ്യഗോത്രത്തിലെ കുലത്തലവന്മാരായിരുന്നു. ഇവര്‍ യെരൂശലേമില്‍ത്തന്നെ പാര്‍ത്തു.
35
ഗിബെയോന്‍റെ പിതാവായ യെയീയേലും പുത്രന്മാരും ഗിബെയോനില്‍ പാര്‍ത്തു. അയാളുടെ ഭാര്യയാണ് മയഖാ.36 അയാളുടെ പുത്രന്മാര്‍: അബ്‍ദോന്‍ (ആദ്യപുത്രന്‍), സൂര്‍, കീശ്,
37 ബാല്‍, നേര്‍, നാദാബ്, ഗെദോര്‍, അഹ്യോ, സെഖര്യാ, മിക്ലോത്ത് എന്നിവര്‍.
38 മിക്ലോത്തിന്‍റെ പുത്രനാണ് ശിമെയാം. ഇവര്‍ യെരൂശലേമില്‍ തങ്ങളുടെ ബന്ധുക്കളുമൊത്തു പാര്‍ത്തു.
39 നേരിന്‍റെ പുത്രനാണ് കീശ്, കീശിന്‍റെ പുത്രന്‍ ശൗല്‍, ശൗലിന്‍റെ പുത്രന്മാര്‍: യോനാഥാന്‍, മല്‍ക്കീശൂവ, അബീനാദാബ്, എശ്-ബാല്‍ എന്നിവര്‍.
40 യോനാഥാന്‍റെ പുത്രന്‍: മെരിബ്ബാല്‍; മെരിബ്ബാലിന്‍റെ പുത്രന്‍ മീഖാ.
41 മീഖായുടെ പുത്രന്മാര്‍: പീഥോന്‍, മേലെക്, തഹ്രേയ, ആഹാസ്.
42 ആഹാസിന്‍റെ പുത്രനാണ് യാരാ. യാരായുടെ പുത്രന്മാര്‍: അലേമെത്ത്, അസ്മാവെത്ത്, സിമ്രി എന്നിവര്‍. സിമ്രിയുടെ പുത്രനാണ് മോസ,
43 അവന്‍റെ പുത്രന്‍ ബിനെയ; അവന്‍റെ പുത്രന്‍ രെഫയാ; രെഫയായുടെ പുത്രന്‍ എലാസാ; അവന്‍റെ പുത്രന്‍ ആസേല്‍.
44 ആസേലിന്‍റെ പുത്രന്മാര്‍: അസ്രീക്കാം, ബെക്രൂ, ഇശ്മായേല്‍, ശെയര്യാ, ഓബദ്യാ, ഹാനാന്‍ എന്നീ ആറു പേര്‍.
1
ഫെലിസ്ത്യര്‍ ഇസ്രായേലിനോടു യുദ്ധം ചെയ്തു. ഫെലിസ്ത്യരുടെ മുമ്പില്‍നിന്നു തോറ്റോടിയ ഇസ്രായേല്യരില്‍ പലരും ഗില്‍ബോവാ മലയില്‍വച്ചു കൊല്ലപ്പെട്ടു.2 ശൗലിനെയും പുത്രന്മാരെയും ഫെലിസ്ത്യര്‍ പിന്തുടര്‍ന്നു; ശൗലിന്‍റെ പുത്രന്മാരായ യോനാഥാനെയും അബീനാദാബിനെയും മല്‌ക്കീശൂവയെയും അവര്‍ വധിച്ചു.
3 ശൗലിനെതിരെ ഉണ്ടായ യുദ്ധം ഉഗ്രമായിരുന്നു. വില്ലാളികള്‍ അദ്ദേഹത്തെ മുറിവേല്പിച്ചു.
4 അപ്പോള്‍ ശൗല്‍ തന്‍റെ ആയുധവാഹകനോടു പറഞ്ഞു: “പരിച്ഛേദനം ഏല്‌ക്കാത്തവര്‍ വന്ന് എന്നെ അപമാനിക്കാതിരിക്കാന്‍ നീ വാള്‍ ഊരി എന്നെ വെട്ടിക്കൊല്ലുക.” എന്നാല്‍ ഭയപരവശനായ അവന്‍ അങ്ങനെ ചെയ്തില്ല. അതുകൊണ്ട് ശൗല്‍ സ്വന്തം വാള്‍ എടുത്ത് അതിന്മേല്‍ വീണു മരിച്ചു.
5 ശൗല്‍ മരിച്ചു എന്നു കണ്ട് ആയുധവാഹകനും തന്‍റെ വാളിന്മേല്‍ വീണു മരിച്ചു.
6 അങ്ങനെ ശൗലും മൂന്നു പുത്രന്മാരും ഭവനം മുഴുവനും ഒരുമിച്ചു മരിച്ചു.
7 ശൗലും പുത്രന്മാരും മരിക്കുകയും കൂടെ ഉണ്ടായിരുന്ന സൈനികര്‍ ഓടിപ്പോകുകയും ചെയ്ത വിവരം കേട്ടപ്പോള്‍ ജെസ്രീല്‍ താഴ്വരയിലുള്ള ഇസ്രായേല്‍ജനം തങ്ങളുടെ പട്ടണങ്ങള്‍ വിട്ട് ഓടിപ്പോയി; ഫെലിസ്ത്യര്‍ വന്ന് അവിടെ വാസം ഉറപ്പിച്ചു.
8
കൊല്ലപ്പെട്ടവരെ കൊള്ളയടിക്കാന്‍ ഫെലിസ്ത്യര്‍ പിറ്റേദിവസം വന്നപ്പോള്‍ ശൗലും പുത്രന്മാരും ഗില്‍ബോവാ മലയില്‍ മരിച്ചുകിടക്കുന്നതു കണ്ടു.9 അവര്‍ ശൗലിന്‍റെ വസ്ത്രം ഉരിയുകയും തല വെട്ടിയെടുക്കുകയും ചെയ്തു; ആയുധങ്ങളും കവചവും അഴിച്ചെടുത്തു; തങ്ങളുടെ വിഗ്രഹങ്ങളോടും ജനത്തോടും ഈ സദ്‍വാര്‍ത്ത അറിയിക്കാന്‍ ഫെലിസ്ത്യര്‍ ദേശത്തെല്ലാം ദൂതന്മാരെ അയച്ചു.
10 ശൗലിന്‍റെ ആയുധങ്ങള്‍ അവര്‍ തങ്ങളുടെ ദേവന്മാരുടെ ക്ഷേത്രത്തില്‍ സമര്‍പ്പിച്ചു; അദ്ദേഹത്തിന്‍റെ തല ദാഗോന്‍റെ ക്ഷേത്രത്തില്‍ തൂക്കിയിട്ടു.
11 ഫെലിസ്ത്യര്‍ ശൗലിനോടു ചെയ്തതെല്ലാം ഗിലെയാദിലെ യാബേശ്നിവാസികള്‍ കേട്ടപ്പോള്‍,
12 അവരില്‍ ശൂരന്മാരായ ആളുകള്‍ പോയി ശൗലിന്‍റെയും പുത്രന്മാരുടെയും മൃതദേഹങ്ങള്‍ യാബേശില്‍ കൊണ്ടുവന്നു; അവിടെയുള്ള കരുവേലകത്തിന്‍റെ ചുവട്ടില്‍ സംസ്കരിച്ചു. അവര്‍ ഏഴു ദിവസം ഉപവസിക്കുകയും ചെയ്തു.
13
തന്‍റെ അവിശ്വസ്തതമൂലം ശൗല്‍ മരിച്ചു. സര്‍വേശ്വരന്‍റെ കല്പന അദ്ദേഹം ലംഘിക്കുകയും അവിടുത്തെ ഹിതം അന്വേഷിക്കാതെ ആഭിചാരകന്മാരുടെ ഉപദേശം തേടുകയും ചെയ്തു.14 അതുകൊണ്ട് സര്‍വേശ്വരന്‍ അദ്ദേഹത്തെ കൊല്ലുകയും രാജ്യം യിശ്ശായിയുടെ പുത്രനായ ദാവീദിനെ ഏല്പിക്കുകയും ചെയ്തു.
1
ഇസ്രായേല്‍ജനം ഒരുമിച്ചുകൂടി ഹെബ്രോനില്‍ ദാവീദിന്‍റെ അടുക്കല്‍ ചെന്നു പറഞ്ഞു: “നോക്കൂ, ഞങ്ങള്‍ അങ്ങയുടെ അസ്ഥിയും മാംസവും ആണല്ലോ.2 ശൗല്‍ രാജാവായിരുന്നപ്പോഴും അങ്ങുതന്നെയാണ് ഞങ്ങളെ നയിച്ചിരുന്നത്. ‘നീ എന്‍റെ ജനമായ ഇസ്രായേലിന്‍റെ ഇടയനും രാജാവും ആയിരിക്കും’ എന്നു ദൈവമായ സര്‍വേശ്വരന്‍ അങ്ങയോട് അരുളിച്ചെയ്തിട്ടുമുണ്ട്.”
3 ഇസ്രായേല്‍ നേതാക്കന്മാരെല്ലാം ഹെബ്രോനില്‍ ദാവീദുരാജാവിന്‍റെ അടുക്കല്‍ വന്നു. രാജാവ് സര്‍വേശ്വരന്‍റെ സന്നിധിയില്‍ അവരുമായി ഉടമ്പടി ചെയ്തു. ശമൂവേല്‍ മുഖേന സര്‍വേശ്വരന്‍ വാഗ്ദാനം ചെയ്തിരുന്നതുപോലെ അവര്‍ ദാവീദിനെ ഇസ്രായേലിന്‍റെ രാജാവായി വാഴിച്ചു.
4
പിന്നീട് ദാവീദും സകല ഇസ്രായേല്യരും കൂടി യെരൂശലേമിലേക്കു പോയി. അന്ന് യെബൂസ് എന്ന പേരിലാണ് യെരൂശലേം അറിയപ്പെട്ടിരുന്നത്. യെബൂസ്യര്‍ ആയിരുന്നു അവിടെ പാര്‍ത്തിരുന്നത്.5 “നീ ഇവിടെ കടക്കുകയില്ല” എന്നു യെബൂസ്യര്‍ ദാവീദിനോടു പറഞ്ഞു. എങ്കിലും ദാവീദ് സീയോന്‍കോട്ട പിടിച്ചെടുത്തു. ആ നഗരം ദാവീദിന്‍റെ പട്ടണം എന്നറിയപ്പെട്ടു.
6 ഒരു യെബൂസ്യനെ ആദ്യം വധിക്കുന്നവന്‍ സൈന്യാധിപനായിരിക്കും എന്നു ദാവീദു പറഞ്ഞു. സെരൂയായുടെ പുത്രന്‍ യോവാബാണ് ആദ്യം ആക്രമണം തുടങ്ങിയത്. അതുകൊണ്ട് അവന്‍ സൈന്യാധിപനായിത്തീര്‍ന്നു.
7 ദാവീദ് ആ കോട്ടയില്‍ പാര്‍ത്തതുകൊണ്ട് അതിനു ദാവീദിന്‍റെ പട്ടണം എന്നു പേരായി.
8 അദ്ദേഹം മില്ലോമുതല്‍ ചുറ്റും നഗരം വിസ്തൃതമാക്കി പണിത് ഉറപ്പിച്ചു. നഗരത്തിന്‍റെ ശിഷ്ടഭാഗങ്ങള്‍ യോവാബ് പുനരുദ്ധരിച്ചു.
9 സര്‍വശക്തനായ സര്‍വേശ്വരന്‍ കൂടെ ഉണ്ടായിരുന്നതുകൊണ്ട് ദാവീദ് മേല്‌ക്കുമേല്‍ പ്രബലനായിത്തീര്‍ന്നു.
10
സര്‍വേശ്വരന്‍റെ കല്പനയനുസരിച്ച്, ദാവീദിനെ ഇസ്രായേല്‍രാജാവാക്കാന്‍ ജനത്തോടു ചേര്‍ന്നു ധീരമായി പ്രവര്‍ത്തിച്ച മൂന്നു മുഖ്യ യോദ്ധാക്കള്‍ ഇവരാണ്.11 അവരില്‍ ഒന്നാമന്‍ ഹക്മോന്യനായ യാശോബെയാം തന്‍റെ കുന്തവുമായി മുന്നൂറു പേരോട് ഒറ്റയ്‍ക്ക് ഏറ്റുമുട്ടി; അവരെയെല്ലാം വധിച്ചു.
12 രണ്ടാമന്‍ അഹോഹ്യനായ ദോദോയുടെ പുത്രന്‍ എലെയാസര്‍ ആയിരുന്നു.
13 ഫെലിസ്ത്യര്‍ പസ്-ദമ്മീമില്‍ യുദ്ധത്തിന് അണിനിരന്നപ്പോള്‍ അവന്‍ ദാവീദിനോടുകൂടി ബാര്‍ലി നിറഞ്ഞുനിന്ന ഒരു വയലില്‍ ആയിരുന്നു. ജനം ഫെലിസ്ത്യരുടെ മുമ്പില്‍നിന്ന് ഓടിപ്പോയി.
14 അപ്പോഴും അവന്‍ വയലിന്‍റെ നടുവില്‍ നിന്നുകൊണ്ട് അതു സംരക്ഷിക്കുകയും ഫെലിസ്ത്യരെ വെട്ടിവീഴ്ത്തുകയും ചെയ്തു. സര്‍വേശ്വരന്‍ അവര്‍ക്കു വന്‍വിജയം നല്‌കി രക്ഷിച്ചു.
15
ഫെലിസ്ത്യസൈന്യം രെഫായീംതാഴ്വരയില്‍ പാളയമടിച്ചിരുന്നപ്പോള്‍ മുപ്പതു പ്രമാണിമാരില്‍ മൂന്നു പേര്‍ അദുല്ലാം ശിലാഗുഹയില്‍ ദാവീദിന്‍റെ അടുക്കല്‍ ചെന്നു.16 ദാവീദ് അപ്പോള്‍ ആ രക്ഷാസങ്കേതത്തിലായിരുന്നു. ഫെലിസ്ത്യരില്‍ ഒരു വിഭാഗം ബേത്‍ലഹേമില്‍ പാളയമടിച്ചിരുന്നു.
17 “ബേത്‍ലഹേം നഗരവാതില്‌ക്കലുള്ള കിണറ്റിലെ അല്പം വെള്ളം എനിക്കു കുടിക്കാന്‍ ആരെങ്കിലും കൊണ്ടുവന്നിരുന്നെങ്കില്‍” എന്നു ദാവീദ് അതിയായ ആശയോടെ പറഞ്ഞു.
18 അപ്പോള്‍ ആ മൂന്നുപേര്‍ ഫെലിസ്ത്യരുടെ പാളയം അതിക്രമിച്ചു കടന്നു ബേത്‍ലഹേം നഗരവാതില്‌ക്കലുള്ള കിണറ്റില്‍നിന്നു വെള്ളം എടുത്തു ദാവീദിനു കൊണ്ടുവന്നു കൊടുത്തു. എന്നാല്‍ അതു കുടിക്കാന്‍ ദാവീദിനു മനസ്സു വന്നില്ല. അദ്ദേഹം അതു സര്‍വേശ്വരനു നിവേദിച്ചു.
19 ദാവീദ് പറഞ്ഞു: “സര്‍വേശ്വരാ ഞാന്‍ ഇതെങ്ങനെ കുടിക്കും? ഈ മനുഷ്യരുടെ ജീവരക്തം ഞാന്‍ കുടിക്കുകയോ? പ്രാണന്‍ അപകടപ്പെടുത്തിയാണല്ലോ അവരിതു കൊണ്ടുവന്നത്. “അദ്ദേഹം അതു കുടിച്ചില്ല. ഇതായിരുന്നു ആ മൂന്നുപേര്‍ കാട്ടിയ ധീരത.
20
മുപ്പതു പേരുടെ തലവനും യോവാബിന്‍റെ സഹോദരനുമായ അബീശായി തന്‍റെ കുന്തംകൊണ്ടു മുന്നൂറു പേര്‍ക്കെതിരെ പോരാടി അവരെയെല്ലാം കൊന്നുകളഞ്ഞു. അങ്ങനെ അയാളും ആ മൂവര്‍ക്കു പുറമേ പ്രസിദ്ധനായി.21 മുപ്പതു പേരില്‍ ഏറ്റവും പ്രസിദ്ധനും അവരുടെ സേനാപതിയും അയാള്‍ ആയിരുന്നെങ്കിലും മൂവരോളം അവന്‍ പ്രസിദ്ധനായിരുന്നില്ല.
22
കബ്സേല്‍ക്കാരനായ യെഹോയാദയുടെ പുത്രന്‍ ബെനായാ ആയിരുന്നു മറ്റൊരു യുദ്ധവീരന്‍. മോവാബ്യരായ രണ്ടു യുദ്ധവീരന്മാരെ കൊന്നതുള്‍പ്പെടെ അനേകം ധീരപ്രവൃത്തികള്‍ അയാള്‍ ചെയ്തു. മഞ്ഞു വീണുകൊണ്ടിരുന്ന ദിവസം ഗുഹയില്‍ കടന്ന് അതിലുണ്ടായിരുന്ന സിംഹത്തെ അവന്‍ കൊന്നുകളഞ്ഞു.23 അഞ്ചു മുഴം ഉയരമുണ്ടായിരുന്ന അതികായനായ ഒരു ഈജിപ്തുകാരനെയും അവന്‍ സംഹരിച്ചു. ബെനായാ ഒരു ദണ്ഡുമായി എതിരാളിയെ സമീപിച്ച് അയാളുടെ കൈയില്‍നിന്നു നെയ്ത്തുകാരന്‍റെ പടപ്പുതടി പോലെയുള്ള കുന്തം പിടിച്ചുപറിച്ച് അതുകൊണ്ടു തന്നെയാണ് അവനെ കൊന്നത്.
24 “മുപ്പതു” പേരില്‍ ഒരുവനായ ബെനായായുടെ ധീരകൃത്യങ്ങള്‍ ഇവയായിരുന്നു.
25 അവന്‍ മുപ്പതു പേരില്‍വച്ച് പ്രസിദ്ധനായിരുന്നെങ്കിലും “മൂന്നു” പേരോളം പ്രസിദ്ധി നേടിയില്ല. ദാവീദ് തന്‍റെ അംഗരക്ഷകരുടെ തലവനായി അയാളെ നിയമിച്ചു.
26
ദാവീദിന്‍റെ സൈന്യത്തിലെ മറ്റു വീരയോദ്ധാക്കള്‍ ഇവരാണ്. യോവാബിന്‍റെ സഹോദരന്‍ അസാഹേല്‍, ബേത്‍ലഹേമ്യനായ ദോദോയുടെ പുത്രന്‍ എല്‍ഹാനാന്‍,27 ഹരോര്യനായ ശമ്മോത്ത്, പെലോന്യനായ ഹേലെസ്,
28 തെക്കോവ്യനായ ഇക്കേശിന്‍റെ പുത്രന്‍ ഈര,
29 അനാഥോത്യനായ അബീയേസെര്‍, ഹൂശാത്യനായ സീബെഖായി, അഹോഹ്യനായ ഈലായി,
30 നെതോഫാത്യനായ മഹരായി, നെതോഫാത്യനായ ബാനായുടെ പുത്രന്‍ ഹേലെദ്,
31 ബെന്യാമീന്‍ഗോത്രക്കാരുടെ ഗിബെയായിലെ രീബായിയുടെ പുത്രന്‍ ഈഥായി, പരാഥോന്യനായ ബെനായാ,
32 ഗായെശ്കാരനായ ഹൂരായി,
33 അര്‍ബാത്യനായ അബീയേല്‍, ബഹരൂമ്യനായ അസ്മാവെത്ത്, ശയല്‍ബോന്യനായ എല്യാഹ്ബാ,
34 ഗീസോന്യനായ ഹശേമിന്‍റെ പുത്രന്മാര്‍, ഹരാര്യനായ ശാഗേയുടെ പുത്രന്‍ യോനാഥാന്‍,
35 ഹാരാര്യനായ സാഖാരിന്‍റെ പുത്രന്‍ അഹീയാം, ഊരിന്‍റെ പുത്രന്‍ എലീഫാല്‍,
36 മെഖേരാത്യനായ ഹേഫെര്‍, പെലോന്യനായ അഹീയാ.
37 കര്‍മ്മേല്യനായ ഹെസ്രോ, എസ്ബായിയുടെ പുത്രന്‍ നയരായി,
38 നാഥാന്‍റെ സഹോദരന്‍ യോവേല്‍, ഹഗ്രിയുടെ പുത്രന്‍ മിബ്ഹാര്‍,
39 അമ്മോന്യനായ സേലെക്, സെരൂയായുടെ പുത്രനായ യോവാബിന്‍റെ ആയുധവാഹകനും ബെരോത്യനുമായ നഹറായ്,
40 യിത്രീയനായ ഈരാ, യിത്രീയനായ ഗാരേബ്, ഹിത്യനായ ഊരിയാ,
41 അഹ്‍ലായിയുടെ പുത്രന്‍ സാബാദ്,
42 രൂബേന്‍ഗോത്രത്തിലെ ഒരു പ്രമാണിയായ ശീസയുടെ പുത്രന്‍ അദീനാ, അയാളോടൊപ്പം മുപ്പതു പേരും,
43 മയഖായുടെ പുത്രന്‍ ഹാനാന്‍, മിത്ത്യനായ യോശാഫാത്ത്,
44 അസ്തെരാത്യനായ ഉസ്സീയ, അരോവേര്യനായ ഹോഥാമിന്‍റെ പുത്രന്മാര്‍ ശാമായും യെയീയേലും;
45 ശിമ്രിയുടെ പുത്രന്‍ യെദീയയേല്‍, തീസ്യനായ അയാളുടെ സഹോദരന്‍ യോഹ, മഹവ്യനായ എലീയേല്‍.
46 എല്‍നാമിന്‍റെ പുത്രന്മാരായ യെരീബായി, യോശവ്യാ, മോവാബ്യനായ യിത്ത്മാ,
47 എലീയേല്‍, ഓബേദ്, മെസോബ്യനായ യാസീയേല്‍.
1
കീശിന്‍റെ മകന്‍ ശൗല്‍ നിമിത്തം ദാവീദ് സിക്ലാഗില്‍ ഒളിച്ചു പാര്‍ത്തിരുന്നപ്പോള്‍ ദാവീദിന്‍റെ പക്ഷം ചേര്‍ന്നു യുദ്ധത്തില്‍ സഹായിച്ചവര്‍ ഇവരാണ്.2 ഇരുകരങ്ങള്‍കൊണ്ടും കല്ലെറിയുവാനും അമ്പെയ്യുവാനും സമര്‍ഥരായ ഈ വീരന്മാര്‍ ബെന്യാമീന്‍ഗോത്രക്കാരും ശൗലിന്‍റെ വംശജരും ആയിരുന്നു.
3 അവരുടെ നേതാവായിരുന്നു അഹീയേസെര്‍; രണ്ടാമന്‍ യോവാശ്; ഇവര്‍ ഗിബെയാക്കാരനായ ശേമായയുടെ പുത്രന്മാരായിരുന്നു. അസ്മാവെത്തിന്‍റെ പുത്രന്മാരായ യെസീയേല്‍, പേലെത്ത്, ബെരാഖാ; അനാഥോത്തിലെ യേഹൂ.
4 “മുപ്പതു” പേരില്‍ ധീരനും അവരുടെ നായകനുമായ ഗിബെയോന്യന്‍ ഇശ്മയാ, യിരെമ്യാ, യെഹസീയേല്‍, യോഹാനാന്‍, ഗെദേരാക്കാരന്‍ യോസാബാദ്,
5 എലൂസായി, യെരീമോത്ത്, ബെയല്യാ, ശെമര്യാ,
6 ഹരൂഫ്യനായ ശെഫത്യാ, കോരഹ്യരായ എല്‌ക്കാനാ, ഇശ്ശിയാ, അസരേല്‍,
7 യോവേസെര്‍, യശൊബെയാം, ഗെദോറിലെ യെരോഹാമിന്‍റെ പുത്രന്മാരായ യോവേലാ, സെബദ്യാ.
8
മരുഭൂമിയിലെ ദുര്‍ഗത്തില്‍ ദാവീദ് ഒളിച്ചു പാര്‍ക്കുമ്പോള്‍ ഗാദ്ഗോത്രത്തില്‍പ്പെട്ടവരും പരിചയസമ്പന്നരുമായ യോദ്ധാക്കള്‍ ദാവീദിന്‍റെ പക്ഷം ചേര്‍ന്നു. അവര്‍ പരിചയും കുന്തവും ഉപയോഗിച്ചു യുദ്ധം ചെയ്യുന്നതില്‍ സമര്‍ഥരായിരുന്നു. അവര്‍ സിംഹത്തെപ്പോലെ മുഖമുള്ളവരും മലകളിലെ മാന്‍പേടകളെപ്പോലെ വേഗതയുള്ളവരുമായിരുന്നു.9 അവരുടെ സ്ഥാനക്രമമനുസരിച്ചു തലവനായ ഏസെര്‍, തുടര്‍ന്ന് ഓബദ്യാ,
10 എലീയാബ്, മിശ്മന്നാ, യിരെമ്യാ, അത്തായ്,
11 [11,12] എലിയേല്‍, യോഹാനാന്‍, എല്‍സബാദ്, യിരെമ്യാ, മക്ബന്നായി.
12
13 [13,14] ഗാദ്ഗോത്രത്തില്‍പ്പെട്ട ഈ സേനാപതികളില്‍ ചെറിയവര്‍ ശതാധിപന്മാരും വലിയവര്‍ സഹസ്രാധിപന്മാരും ആയിരുന്നു.
14
15 യോര്‍ദ്ദാന്‍നദി കരകവിഞ്ഞൊഴുകുന്ന ആദ്യ മാസത്തില്‍ നദി കടന്നു മറുകരയിലെത്തി താഴ്വരയിലുള്ളവരെ കിഴക്കോട്ടും പടിഞ്ഞാറോട്ടും തുരത്തിയത് ഇവരാണ്.
16
ബെന്യാമീന്‍, യെഹൂദാ ഗോത്രക്കാരായ ചിലര്‍ ദാവീദ് വസിച്ചിരുന്ന ഗുഹയില്‍ ചെന്നു.17 അവരെ സ്വീകരിച്ചുകൊണ്ട് ദാവീദ് പറഞ്ഞു: “സുഹൃത്തുക്കളെന്ന നിലയില്‍ എന്നെ സഹായിക്കാനാണ് നിങ്ങള്‍ വരുന്നതെങ്കില്‍ വരിക; നിങ്ങള്‍ക്കു സ്വാഗതം. മറിച്ച്, നിര്‍ദ്ദോഷിയായ എന്നെ ശത്രുക്കള്‍ക്ക് ഒറ്റിക്കൊടുക്കാനാണ് വരുന്നതെങ്കില്‍ നമ്മുടെ പിതാക്കന്മാരുടെ ദൈവം നിങ്ങളെ ശിക്ഷിക്കും.”
18 ‘മുപ്പതു’ പേരുടെ തലവനായിത്തീര്‍ന്ന അമാസായി ദൈവാത്മപ്രേരിതനായി പറഞ്ഞു:
“ദാവീദേ, ഞങ്ങള്‍ അങ്ങയുടെ പക്ഷത്താണ്!19
ദാവീദ് ഫെലിസ്ത്യരോടു ചേര്‍ന്നു ശൗലിനെതിരെ യുദ്ധത്തിനു പുറപ്പെട്ടപ്പോള്‍ മനശ്ശെഗോത്രത്തില്‍പ്പെട്ട ചിലരും ദാവീദിന്‍റെ കൂടെ ചേര്‍ന്നു. എന്നാല്‍ ദാവീദ് ഫെലിസ്ത്യരെ സഹായിച്ചില്ല. കാരണം ഫെലിസ്ത്യപ്രഭുക്കന്മാര്‍ തമ്മില്‍ ആലോചിച്ചു പറഞ്ഞു: “ദാവീദ് അവന്‍റെ യജമാനന്‍റെ പക്ഷത്തു വീണ്ടും ചേരും; നമ്മള്‍ അപകടത്തിലാകുകയും ചെയ്യും.” അങ്ങനെ പറഞ്ഞ് അവര്‍ അവനെ മടക്കി അയച്ചു.20 ദാവീദ് സിക്ലാഗില്‍ മടങ്ങിയെത്തിയപ്പോള്‍ മനശ്ശെഗോത്രക്കാരനായ അദ്നാഹ്, യോസാബാദ്, യെദീയയേല്‍, മീഖായേല്‍, യോസാബാദ്, എലീഹൂ, സില്ലെഥായി എന്നീ സഹസ്രാധിപന്മാര്‍ അവനോടു ചേര്‍ന്നു.
21 ധീരന്മാരും സേനാനായകന്മാരുമായ അവര്‍ കവര്‍ച്ചക്കാര്‍ക്കെതിരെ ദാവീദിനെ സഹായിച്ചു.
22 ദാവീദിനെ സഹായിക്കാന്‍ ദിനംപ്രതി ആളുകള്‍ അവന്‍റെ അടുക്കല്‍ വന്നുകൊണ്ടിരുന്നു. അങ്ങനെ അവന്‍റെ സൈന്യം ദൈവത്തിന്‍റെ സൈന്യംപോലെ വലുതായിത്തീര്‍ന്നു.
23
സര്‍വേശ്വരന്‍റെ കല്പനപ്രകാരം ശൗലിന്‍റെ രാജത്വം ദാവീദിനു ലഭിക്കുന്നതിനുവേണ്ടി, യുദ്ധസന്നദ്ധരായി ഹെബ്രോനില്‍ അദ്ദേഹത്തിന്‍റെ അടുക്കല്‍വന്ന സേനാവിഭാഗങ്ങളുടെ കണക്ക്:24 പരിചയും കുന്തവുമെടുത്തു യുദ്ധംചെയ്യാന്‍ പ്രാപ്തരായ യെഹൂദ്യര്‍ ആറായിരത്തി എണ്ണൂറ്.
25 ശിമെയോന്യരില്‍ യുദ്ധവീരന്മാര്‍ ഏഴായിരത്തി ഒരുനൂറ്.
26 ലേവ്യര്‍ നാലായിരത്തിഅറുനൂറ്.
27 അഹരോന്‍റെ വംശജരില്‍ പ്രമുഖനായ യെഹോയാദയും, കൂടെ മൂവായിരത്തി എഴുനൂറു പേരും.
28 പരാക്രമശാലിയും യുവാവുമായ സാദോക്കും അയാളുടെ കുടുംബത്തിലെ ഇരുപത്തിരണ്ടു പ്രഭുക്കന്മാരും.
29 ശൗലിന്‍റെ ചാര്‍ച്ചക്കാരും ബെന്യാമീന്‍ഗോത്രത്തില്‍പ്പെട്ടവരുമായ മൂവായിരം പേര്‍. അവരില്‍ ഭൂരിഭാഗവും അതുവരെ ശൗലിന്‍റെ കുടുംബത്തിന്‍റെ കൂടെ ആയിരുന്നു.
30 എഫ്രയീംഗോത്രത്തില്‍നിന്ന് ഇരുപതിനായിരത്തി എണ്ണൂറു പേര്‍; അവര്‍ വീരപരാക്രമികളും തങ്ങളുടെ പിതൃഭവനങ്ങളില്‍ പ്രസിദ്ധരുമായിരുന്നു.
31 മനശ്ശെയുടെ പകുതി ഗോത്രക്കാര്‍ പതിനെണ്ണായിരം പേര്‍; ദാവീദിനെ രാജാവായി വാഴിക്കുന്നതിന് ഇവരെ ആയിരുന്നു നിയോഗിച്ചത്.
32 ഇസ്സാഖാര്‍ഗോത്രത്തില്‍നിന്ന് ഇരുനൂറു നേതാക്കന്മാരും അവരുടെ നിയന്ത്രണത്തിലുള്ള ജനങ്ങളും. ഇവര്‍ ജ്ഞാനികളും ഇസ്രായേല്‍ കാലാകാലങ്ങളില്‍ എന്താണു ചെയ്യേണ്ടതെന്ന് അറിവുള്ളവരും ആയിരുന്നു.
33 സെബൂലൂന്‍ഗോത്രത്തില്‍നിന്നു വിശ്വസ്തരും യുദ്ധസന്നദ്ധരുമായ അമ്പതിനായിരം പേര്‍; സകലവിധ ആയുധങ്ങളും പ്രയോഗിക്കുന്നതില്‍ അവര്‍ക്കു പരിശീലനം ലഭിച്ചിരുന്നു.
34 നഫ്താലിഗോത്രത്തില്‍നിന്ന് ആയിരം നേതാക്കന്മാരും പരിചയും കുന്തവും ധരിച്ച മുപ്പത്തി ഏഴായിരം പേരും.
35 ദാന്‍ഗോത്രത്തില്‍നിന്നു യുദ്ധസന്നദ്ധരായ ഇരുപത്തെണ്ണായിരത്തി അറുനൂറു പേര്‍.
36 ആശേര്‍ഗോത്രത്തില്‍നിന്നു യുദ്ധസന്നദ്ധരായ നാല്പതിനായിരം പേര്‍.
37 യോര്‍ദ്ദാന്‍റെ കിഴക്കേ കരയില്‍ നിന്നു രൂബേന്‍, ഗാദ് ഗോത്രങ്ങളിലും മനശ്ശെയുടെ പകുതിഗോത്രത്തിലുംനിന്നു സകലവിധ ആയുധങ്ങളും പ്രയോഗിക്കുന്നതിനു പരിശീലനം ലഭിച്ച ഒരു ലക്ഷത്തി ഇരുപതിനായിരം പേര്‍.
38
ദാവീദിനെ മുഴുവന്‍ ഇസ്രായേലിന്‍റെയും രാജാവായി വാഴിക്കണമെന്നുള്ള ദൃഢനിശ്ചയത്തോടുകൂടി യുദ്ധസന്നദ്ധരായ ഈ യോദ്ധാക്കളെല്ലാം ഹെബ്രോനിലേക്കു പോയി; ഇസ്രായേലിലെ മറ്റു ജനങ്ങളും ദാവീദിനെ രാജാവാക്കുന്ന കാര്യത്തില്‍ ഏകാഭിപ്രായക്കാരായിരുന്നു.39 തങ്ങളുടെ ചാര്‍ച്ചക്കാര്‍ തയ്യാറാക്കിയിരുന്ന ഭക്ഷണപാനീയങ്ങള്‍ കഴിച്ചുകൊണ്ട് അവര്‍ മൂന്നു ദിവസം ദാവീദിന്‍റെ കൂടെ പാര്‍ത്തു.
40 സമീപസ്ഥരും രാജ്യത്തിന്‍റെ വടക്കുഭാഗത്തു വസിച്ചിരുന്ന ഇസ്സാഖാര്‍, സെബൂലൂന്‍, നഫ്താലിഗോത്രങ്ങളില്‍പ്പെട്ട ജനങ്ങളും കഴുത, ഒട്ടകം, കോവര്‍കഴുത, കാള ഇവയുടെമേല്‍ കയറ്റി ഭക്ഷണപദാര്‍ഥങ്ങള്‍ ധാരാളമായി കൊണ്ടുവന്നു. അവര്‍ കൊണ്ടുവന്ന മാവ്, അത്തിപ്പഴം, ഉണക്കമുന്തിരി, വീഞ്ഞ്, എണ്ണ എന്നീ സാധനങ്ങളും കാള, ആട് എന്നിവയും ഇസ്രായേല്‍ജനത്തിന്‍റെ ആഹ്ലാദത്തിന്‍റെ സൂചകമായിരുന്നു.
1
ദാവീദ് എല്ലാ സഹസ്രാധിപന്മാരോടും ശതാധിപന്മാരോടും ആലോചിച്ചു.2 പിന്നീട് ഇസ്രായേല്‍സഭ മുഴുവനോടും പറഞ്ഞു: “ഞാന്‍ പറയുന്നതു നിങ്ങള്‍ക്കു സമ്മതവും നമ്മുടെ ദൈവമായ സര്‍വേശ്വരനു ഹിതവുമെങ്കില്‍ ഇസ്രായേല്‍ദേശത്തെല്ലാടവുമുള്ള നമ്മുടെ മറ്റു സഹോദരന്മാരെയും മേച്ചില്‍സ്ഥലങ്ങളോടുകൂടിയ പട്ടണങ്ങളില്‍ പാര്‍ക്കുന്ന പുരോഹിതന്മാരെയും ആളയച്ചു വരുത്തി
3 നമ്മുടെ ദൈവത്തിന്‍റെ പെട്ടകം നമ്മുടെ അടുക്കല്‍ മടക്കിക്കൊണ്ടുവരണം. ശൗലിന്‍റെ കാലത്തു നാം അതിനെ അവഗണിച്ചു.”
4 ഈ അഭിപ്രായത്തോട് എല്ലാവരും യോജിച്ചു. അങ്ങനെയാകട്ടെ എന്ന് എല്ലാവരും പറഞ്ഞു.
5 അങ്ങനെ ദൈവത്തിന്‍റെ പെട്ടകം കിര്യത്ത്-യെയാരീമില്‍നിന്നു കൊണ്ടുവരുന്നതിന് ഈജിപ്തിലെ ശീഹോര്‍മുതല്‍ ഹാമാത്ത് പ്രദേശംവരെയുള്ള സകല ഇസ്രായേല്യരെയും ദാവീദ് വിളിച്ചുകൂട്ടി.
6 കെരൂബുകളുടെമേല്‍ സിംഹാസനാരൂഢനായിരിക്കുന്ന സര്‍വേശ്വരന്‍റെ നാമം ഉള്ള ദൈവത്തിന്‍റെ പെട്ടകം കൊണ്ടുവരാന്‍ ദാവീദും ഇസ്രായേല്യരും യെഹൂദ്യയിലുള്ള കിര്യത്ത്-യെയാരീമിലെ ബാലായിലേക്കു പോയി.
7 അബീനാദാബിന്‍റെ ഭവനത്തില്‍നിന്നു ദൈവത്തിന്‍റെ പെട്ടകം എടുത്ത് അവര്‍ ഒരു പുതിയ വണ്ടിയില്‍ കയറ്റി. ഉസ്സയും അഹിയോവുമായിരുന്നു വണ്ടി തെളിച്ചത്.
8 ദാവീദും സകല ഇസ്രായേല്യരും ഉല്ലാസത്തിമര്‍പ്പോടെ നൃത്തം ചെയ്തു; കിന്നരം, വീണ, തപ്പ്, കൈത്താളം, കാഹളം തുടങ്ങിയ വാദ്യോപകരണങ്ങള്‍ ഉപയോഗിച്ച് അവര്‍ സര്‍വശക്തിയോടുംകൂടി ദൈവസന്നിധിയില്‍ ഗാനങ്ങള്‍ ആലപിച്ചു.
9 അവര്‍ കീദോന്‍ മെതിക്കളത്തിനു സമീപം എത്തിയപ്പോള്‍ കാളയുടെ കാലിടറിയതിനാല്‍ പെട്ടകം താങ്ങിപ്പിടിക്കാന്‍ ഉസ്സ കൈ നീട്ടി.
10 അപ്പോള്‍ സര്‍വേശ്വരന്‍റെ കോപം അവനെതിരെ ജ്വലിച്ചു; പെട്ടകത്തെ തൊടാന്‍ ഒരുങ്ങിയതുകൊണ്ട് അവന്‍ ദൈവസന്നിധിയില്‍ മരിച്ചുവീണു.
11 ഉസ്സയെ സര്‍വേശ്വരന്‍ ശിക്ഷിച്ചതിനാല്‍ ദാവീദിനു കോപം ഉണ്ടായി; ആ സ്ഥലം പേരെസ്-ഉസ്സ എന്ന പേരില്‍ ഇന്നും അറിയപ്പെടുന്നു.
12
അന്നു ദാവീദ് ദൈവത്തെ വല്ലാതെ ഭയപ്പെട്ടു. അദ്ദേഹം പറഞ്ഞു: “ഞാന്‍ ദൈവത്തിന്‍റെ പെട്ടകം എങ്ങനെ എന്‍റെ കൂടെ കൊണ്ടുപോകും?”13 അതിനാല്‍ പെട്ടകം ദാവീദിന്‍റെ പട്ടണത്തിലേക്കു കൊണ്ടുപോകാതെ ഗിത്യനായ ഓബേദ്-എദോമിന്‍റെ ഭവനത്തില്‍ കൊണ്ടുചെന്നു വച്ചു.
14 ദൈവത്തിന്‍റെ പെട്ടകം മൂന്നുമാസം ഓബേദ്-എദോമിന്‍റെ ഭവനത്തിലായിരുന്നു. സര്‍വേശ്വരന്‍ അയാളുടെ കുടുംബത്തെയും അയാള്‍ക്കുള്ള സകലതിനെയും അനുഗ്രഹിച്ചു.
1
സോര്‍രാജാവായ ഹീരാം ദാവീദിന്‍റെ അടുക്കല്‍ ദൂതന്മാരെ അയച്ചു; അയാള്‍ കൊട്ടാരം പണിയുന്നതിനാവശ്യമായ ദേവദാരു മരത്തോടൊപ്പം മരപ്പണിക്കാരെയും കല്പണിക്കാരെയും അയച്ചുകൊടുത്തു.2 ഇസ്രായേലിന്‍റെ രാജാവായി സര്‍വേശ്വരന്‍ തന്നെ സ്ഥിരപ്പെടുത്തിയിരിക്കുകയാണെന്നും സ്വജനമായ ഇസ്രായേല്യര്‍ നിമിത്തം തന്‍റെ രാജത്വം ഉന്നതി പ്രാപിച്ചു എന്നും ദാവീദു മനസ്സിലാക്കി.
3 യെരൂശലേമില്‍ വന്നതിനുശേഷവും ദാവീദ് ഭാര്യമാരെ സ്വീകരിച്ചു. അദ്ദേഹത്തിനു പിന്നെയും പുത്രീപുത്രന്മാര്‍ ജനിച്ചു.
4 യെരൂശലേമില്‍വച്ചു ദാവീദിനു ജനിച്ച മക്കള്‍ ഇവരായിരുന്നു: ശമ്മൂവ, ശോബാബ്, നാഥാന്‍, ശലോമോന്‍,
5 ഇബ്ഹാര്‍, എലീശുവാ, എല്‍പേലെത്ത്, നോഗഹ്,
6 [6,7] നേഫെഗ്, യാഫീയ, എലീശാമ, ബെല്യാദാ, എലീഫേലെത്ത്.
7
8
ദാവീദ് ഇസ്രായേല്‍രാജാവായി വാഴിക്കപ്പെട്ടു എന്നു കേട്ടപ്പോള്‍ ഫെലിസ്ത്യര്‍ അദ്ദേഹത്തെ ആക്രമിക്കാന്‍ പുറപ്പെട്ടു. ഈ വിവരം അറിഞ്ഞ് ദാവീദും യുദ്ധത്തിനൊരുങ്ങി.9 ഫെലിസ്ത്യര്‍ രെഫായീംതാഴ്വര ആക്രമിച്ചു.
10 അപ്പോള്‍ ദാവീദ് സര്‍വേശ്വരനോട് “ഫെലിസ്ത്യരെ ഞാന്‍ എതിരിടണമോ? അവരെ എന്‍റെ കൈയില്‍ ഏല്പിക്കുമോ?” എന്നു ചോദിച്ചു. അവിടുന്ന് അരുളിച്ചെയ്തു: “പുറപ്പെടുക, ഫെലിസ്ത്യരെ നിന്‍റെ കൈയില്‍ ഞാന്‍ ഏല്പിച്ചിരിക്കുന്നു.”
11 ദാവീദ് ബാല്‍-പെരാസീമിലേക്കു പുറപ്പെട്ടു; അവിടെവച്ച് അവരെ തോല്പിച്ചു. “പെരുവെള്ളപ്പാച്ചില്‍ കൊണ്ടെന്നപോലെ സര്‍വേശ്വരന്‍ എന്‍റെ മുമ്പില്‍ ശത്രുക്കളെ ചിതറിച്ചു” എന്നു ദാവീദ് പറഞ്ഞു. അങ്ങനെ ആ സ്ഥലത്തിനു ബാല്‍പെരാസീം എന്നു പേരുണ്ടായി.
12 ഫെലിസ്ത്യര്‍ തങ്ങളുടെ ദേവവിഗ്രഹങ്ങള്‍ ഉപേക്ഷിച്ച് ഓടിപ്പോയി. ദാവീദിന്‍റെ കല്പനയനുസരിച്ച് അവ അഗ്നിക്കിരയാക്കി.
13 ഫെലിസ്ത്യര്‍ വീണ്ടും താഴ്വര ആക്രമിച്ചു.
14 അപ്പോഴും ദാവീദ് സര്‍വേശ്വരന്‍റെ ഹിതം അന്വേഷിച്ചു. അവിടുന്ന് അരുളിച്ചെയ്തു: “നീ അവരെ പിന്തുടരാതെ മറുവഴി ചെന്നു ബാള്‍സാമരങ്ങളുടെ സമീപത്തുവച്ച് അവരെ ആക്രമിക്കുക.
15 പടനീക്കത്തിന്‍റെ ശബ്ദം ബാള്‍സാമരത്തലപ്പുകളുടെ മുകളിലൂടെ കേള്‍ക്കുമ്പോള്‍ അവര്‍ക്കെതിരെ പടയ്‍ക്ക് പുറപ്പെടുക. ഫെലിസ്ത്യസൈന്യത്തെ തോല്പിക്കാന്‍ ഞാന്‍ നിങ്ങള്‍ക്കു മുമ്പേ പുറപ്പെട്ടിരിക്കുന്നു.”
16 ദൈവം കല്പിച്ചതുപോലെ ദാവീദ് പ്രവര്‍ത്തിച്ചു. ഗിബെയോന്‍മുതല്‍ ഗേസെര്‍വരെ ഫെലിസ്ത്യരെ കൊന്നൊടുക്കി.
17 ദാവീദിന്‍റെ കീര്‍ത്തി സകല ദേശങ്ങളിലും പരന്നു. സകല ജനതകളും അദ്ദേഹത്തെ ഭയപ്പെടാന്‍ സര്‍വേശ്വരന്‍ ഇടയാക്കി.
1
ദാവീദിന്‍റെ നഗരം എന്നറിയപ്പെടുന്ന യെരൂശലേമില്‍ അദ്ദേഹം തനിക്കായി കൊട്ടാരങ്ങള്‍ പണിതു. ദൈവത്തിന്‍റെ പെട്ടകം സ്ഥാപിക്കാന്‍ ഒരു സ്ഥലം ഒരുക്കി. അതിന് ഒരു കൂടാരം നിര്‍മ്മിച്ചു.2 പിന്നീട് ദാവീദു പറഞ്ഞു: “ലേവ്യര്‍ മാത്രമേ പെട്ടകം ചുമക്കാവൂ; പെട്ടകം ചുമക്കാനും തനിക്കു ശുശ്രൂഷ ചെയ്യാനും സര്‍വേശ്വരന്‍ അവരെയാണല്ലോ നിയമിച്ചിരിക്കുന്നത്.”
3 പെട്ടകം സ്ഥാപിക്കാന്‍ ഒരുക്കിയിരിക്കുന്ന സ്ഥലത്തേക്ക് അതു കൊണ്ടുവരുന്നതിനു ദാവീദ് സകല ഇസ്രായേല്യരെയും യെരൂശലേമില്‍ വിളിച്ചുകൂട്ടി.
4 അഹരോന്‍റെ പുത്രന്മാരെയും ലേവ്യരെയും വിളിച്ചു വരുത്തിയിരുന്നു. ലേവ്യഗോത്രത്തില്‍നിന്നു വന്നവര്‍:
5 കെഹാത്യകുലത്തില്‍പ്പെട്ട നൂറ്റിരുപതു പേരും അവരുടെ നേതാവായ ഊരിയേലും;
6 മെരാരികുലത്തില്‍പ്പെട്ട ഇരുനൂറ്റി ഇരുപതു പേരും അവരുടെ നേതാവായ അസായായും;
7 ഗേര്‍ശോംകുലത്തില്‍പ്പെട്ട നൂറ്റിമുപ്പതു പേരും അവരുടെ നേതാവായ യോവേലും;
8 എലീസാഫാന്‍കുലത്തില്‍പ്പെട്ട ഇരുനൂറു പേരും അവരുടെ നേതാവായ ശെമയ്യായും;
9 ഹെബ്രോന്‍കുലത്തില്‍പ്പെട്ട എണ്‍പതു പേരും അവരുടെ നേതാവായ എലീയേലും;
10 ഉസ്സീയേല്‍കുലത്തില്‍പ്പെട്ട നൂറ്റിപന്ത്രണ്ടു പേരും അവരുടെ നേതാവായ അമ്മീനാദാബും.
11
സാദോക്ക്, അബ്യാഥാര്‍ എന്നീ പുരോഹിതന്മാരെയും ഊരിയേല്‍, അസായാ, യോവേല്‍, ശെമയ്യാ, എലീയേല്‍, അമ്മീനാദാബ് എന്നീ ലേവ്യരെയും ദാവീദ് വിളിപ്പിച്ചു.12 അദ്ദേഹം അവരോടു പറഞ്ഞു: “നിങ്ങള്‍ ലേവ്യരുടെ പിതൃഭവനത്തലവന്മാര്‍ ആണല്ലോ. ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍റെ പെട്ടകം കൊണ്ടുവന്ന് അതിനുവേണ്ടി ഞാന്‍ ഒരുക്കിയിരിക്കുന്ന സ്ഥലത്തു സ്ഥാപിക്കാന്‍ നിങ്ങളും സഹോദരന്മാരും നിങ്ങളെത്തന്നെ ശുദ്ധീകരിക്കുക.
13 ആദ്യം അതു ചുമന്നത് നിങ്ങള്‍ അല്ലല്ലോ. വിധിപ്രകാരം അന്നു പ്രവര്‍ത്തിക്കാതിരുന്നതിനാല്‍ സര്‍വേശ്വരന്‍ നമ്മെ ശിക്ഷിച്ചു.”
14
പിന്നീട്, ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍റെ പെട്ടകം കൊണ്ടുവരാന്‍ പുരോഹിതന്മാരും ലേവ്യരും സ്വയം ശുദ്ധീകരിച്ചു.15 മോശയിലൂടെ സര്‍വേശ്വരന്‍ കല്പിച്ചിരുന്നതുപോലെ പെട്ടകം തണ്ടിന്മേലേറ്റി ലേവ്യര്‍ ചുമന്നു.
16 പിന്നീട് വീണ, കിന്നരം, കൈത്താളം എന്നീ വാദ്യോപകരണങ്ങള്‍ ഉച്ചത്തില്‍ ധ്വനിപ്പിച്ച് സന്തോഷാരവം മുഴക്കാന്‍ ലേവ്യരെ ചുമതലപ്പെടുത്തുന്നതിനു ദാവീദ് ലേവ്യകുലത്തലവന്മാരോട് ആജ്ഞാപിച്ചു.
17 യോവേലിന്‍റെ പുത്രന്‍ ഹേമാന്‍, അവന്‍റെ ചാര്‍ച്ചക്കാരനും ബേരെഖ്യായുടെ പുത്രനുമായ ആസാഫ്, മെരാരികുലത്തിലെ കൂശായുടെ പുത്രന്‍ ഏഥാന്‍ എന്നിവരെ ലേവ്യര്‍ നിയമിച്ചു.
18 അവരെ സഹായിക്കുന്നതിനു തങ്ങളുടെ ചാര്‍ച്ചക്കാരായ സെഖര്യാ, യാസീയേല്‍, ശെമീരാമോത്ത്, യെഹീയേല്‍, ഉന്നി, എലീയാബ്, ബെനായാ, മയസേയാ, മത്ഥിഥ്യാ, എലീഫെലേഹൂ, മിക്നേയാ എന്നിവരെയും വാതില്‍ കാവല്‌ക്കാരായി ഓബേദ്-എദോം, യെയീയേല്‍ എന്നിവരെയും നിയമിച്ചു.
19 ഗായകരായ ഹേമാന്‍, ആസാഫ്, ഏഥാന്‍ എന്നിവര്‍ ഓടുകൊണ്ടുള്ള ഇലത്താളങ്ങള്‍ കൊട്ടി.
20 സെഖര്യാ, അസീയേല്‍, ശെമീരാമോത്ത്, യെഹീയേല്‍, ഉന്നി, എലീയാബ്, മയസേയാ, ബെനായാ എന്നിവര്‍ അലാമോത്ത് രാഗത്തില്‍ വീണവായിച്ചു.
21 മത്ഥിഥ്യാ, എലീഫെലേഹൂ, മിക്നേയാ, ഓബേദ്-എദോം, യെയീയേല്‍, അസസ്യാ എന്നിവര്‍ ശെമീനീത്ത് രാഗത്തില്‍ കിന്നരം വായിച്ചു.
22 ലേവ്യനായ കെനന്യാ ഗാനനിപുണനായിരുന്നതുകൊണ്ട് അവനെ ഗായകസംഘത്തിന്‍റെ നേതാവായി നിയമിച്ചു.
23 ബേരെഖ്യായും എല്‌ക്കാനയും ആയിരുന്നു പെട്ടകത്തിന്‍റെ കാവല്‌ക്കാര്‍.
24 പുരോഹിതന്മാരായ ശെബന്യാ, യോശാഫാത്ത്, നെഥനയേല്‍, അമാസായി, സെഖര്യാ, ബെനായാ, എലെയാസാര്‍ എന്നിവര്‍ ദൈവത്തിന്‍റെ പെട്ടകത്തിനു മുമ്പില്‍ കാഹളം ഊതി; ഓബേദ്-എദോം, യെഹീയാ എന്നിവരും പെട്ടകത്തിന്‍റെ കാവല്‌ക്കാരായിരുന്നു.
25
ഓബേദ്-എദോമിന്‍റെ ഭവനത്തില്‍നിന്നു നിയമപെട്ടകം കൊണ്ടുവരാന്‍ ദാവീദും, ഇസ്രായേല്‍നേതാക്കന്മാരും സഹസ്രാധിപന്മാരും ആഹ്ലാദപൂര്‍വം പുറപ്പെട്ടു.26 നിയമപെട്ടകം ചുമന്നുകൊണ്ടുവരുന്ന ലേവ്യരെ ദൈവം സഹായിച്ചതിനാല്‍ ഏഴു കാളകളെയും ഏഴു മുട്ടാടുകളെയും അവര്‍ യാഗം അര്‍പ്പിച്ചു.
27 ദാവീദും പെട്ടകം വഹിച്ചിരുന്ന ലേവ്യരും ഗായകസംഘവും ഗായകസംഘത്തിന്‍റെ നേതാവായ കെനന്യായും നേര്‍ത്ത ലിനന്‍വസ്ത്രം ധരിച്ചിരുന്നു. ദാവീദ് ലിനന്‍കൊണ്ടുള്ള ഏഫോദ് ധരിച്ചിരുന്നു.
28 ഇസ്രായേല്‍ജനം ആര്‍പ്പുവിളിയോടും കാഹളം, കുഴല്‍, ഇലത്താളം, കിന്നരം, വീണ എന്നീ വാദ്യങ്ങളുടെ ഘോഷത്തോടുംകൂടി സര്‍വേശ്വരന്‍റെ നിയമപെട്ടകം കൊണ്ടുവന്നു.
29 പെട്ടകം ദാവീദിന്‍റെ നഗരത്തിലെത്തിയപ്പോള്‍ ശൗലിന്‍റെ മകള്‍ മീഖള്‍, ദാവീദുരാജാവ് നൃത്തം ചെയ്ത് ആഹ്ലാദിക്കുന്നതു ജനാലയിലൂടെ കണ്ടു; അവള്‍ രാജാവിനെ മനസ്സാ നിന്ദിച്ചു.
1
അവര്‍ ദൈവത്തിന്‍റെ പെട്ടകം കൊണ്ടു വന്നു ദാവീദ് തയ്യാറാക്കിയിരുന്ന കൂടാരത്തില്‍ വച്ചു. പിന്നീട് അവര്‍ ദൈവസന്നിധിയില്‍ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അര്‍പ്പിച്ചു.2 അതിനുശേഷം ദാവീദ് സര്‍വേശ്വരന്‍റെ നാമത്തില്‍ ജനത്തെ ആശീര്‍വദിച്ചു.
3 സ്‍ത്രീപുരുഷഭേദമെന്യേ ഇസ്രായേല്‍ജനത്തില്‍ ഓരോരുത്തര്‍ക്കും ഓരോ അപ്പവും ഓരോ കഷണം മാംസവും ഓരോ മുന്തിരിയടയും കൊടുത്തു.
4
സര്‍വേശ്വരന്‍റെ പെട്ടകത്തിനു മുമ്പില്‍ ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരനു ശുശ്രൂഷ ചെയ്യാനും അവിടുത്തെ നാമം വിളിച്ചപേക്ഷിക്കാനും സ്തുതിസ്തോത്രങ്ങള്‍ അര്‍പ്പിക്കാനുമായി ദാവീദ് ഏതാനും ലേവ്യരെ നിയമിച്ചു.5 അവരില്‍ ആസാഫ് ആയിരുന്നു പ്രമുഖന്‍. അയാള്‍ക്കു സഹായികളായി സെഖര്യാ, യെയീയേല്‍, ശെമീരാമോത്ത്, യെഹീയേല്‍, മത്ഥിഥ്യാ, എലീയാബ്, ബെനായാ, ഓബേദ്-എദോം, യെയീയേല്‍ എന്നിവരെ വീണയും കിന്നരവും വായിക്കാനും ആസാഫിനെ ഇലത്താളം കൊട്ടാനും നിയമിച്ചു.
6 പുരോഹിതന്മാരായ ബെനായായും യെഹസീയേലും ദൈവത്തിന്‍റെ ഉടമ്പടിപ്പെട്ടകത്തിനു മുമ്പില്‍ ഇടവിടാതെ കാഹളം ഊതാന്‍ നിയോഗിക്കപ്പെട്ടു.
7 സര്‍വേശ്വരനു സ്തോത്രഗീതം ആലപിക്കാന്‍ ദാവീദ് അന്നുതന്നെ ആസാഫിനെയും സഹോദരന്മാരെയും ചുമതലപ്പെടുത്തി.
8
സര്‍വേശ്വരനു സ്തോത്രമര്‍പ്പിക്കുവിന്‍,9
അവിടുത്തേക്ക് സ്തോത്രഗാനം ആലപിക്കുവിന്‍,
അവിടുത്തെ അദ്ഭുതപ്രവൃത്തികള്‍ വര്‍ണിക്കുവിന്‍!
10
അവിടുത്തെ പരിശുദ്ധനാമത്തില്‍ അഭിമാനം കൊള്ളുവിന്‍;
സര്‍വേശ്വരനെ ആരാധിക്കുന്നവരുടെ ഹൃദയം ആനന്ദിക്കട്ടെ!
11
സര്‍വേശ്വരനെ ആരാധിക്കുവിന്‍,
അവിടുത്തെ ശക്തിയില്‍ ആശ്രയിക്കുവിന്‍!
അവിടുത്തെ സാന്നിധ്യം നിരന്തരം തേടുവിന്‍!
12
അവിടുത്തെ ദാസനായ അബ്രഹാമിന്‍റെ സന്തതികളേ,
അവിടുന്നു തിരഞ്ഞെടുത്ത യാക്കോബിന്‍റെ സന്തതികളേ,
13
അവിടുന്നു ചെയ്ത അദ്ഭുതപ്രവൃത്തികളെ ഓര്‍ക്കുവിന്‍,
അവിടുത്തെ അടയാളങ്ങളും ന്യായവിധികളും തന്നെ.
14
സര്‍വേശ്വരനാണ് നമ്മുടെ ദൈവം
അവിടുത്തെ ന്യായവിധി ഭൂമി മുഴുവനും ബാധകമാണ്.
15
അവിടുന്നു തന്‍റെ ഉടമ്പടി എന്നും പാലിക്കും
തന്‍റെ വാഗ്ദാനം ഒരിക്കലും മറക്കുകയില്ല.
16
അബ്രഹാമിനോടു ചെയ്ത ഉടമ്പടിയും
ഇസ്ഹാക്കിനോടു ചെയ്ത പ്രതിജ്ഞയും തന്നെ
17
അതു യാക്കോബിന് ഒരു ചട്ടമായും
ഇസ്രായേലിനു ശാശ്വത ഉടമ്പടിയായും ഉറപ്പിച്ചു.
18
“കനാന്‍ദേശം ഞാന്‍ നിനക്ക് അവകാശമായി തരും” എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്തു.
19
അന്ന് അവര്‍ എണ്ണത്തില്‍ കുറഞ്ഞവരും നിസ്സാരരും പരദേശികളും ആയിരുന്നു.
20
ദേശം വിട്ടു മറ്റു ദേശത്തേക്കും രാജ്യം വിട്ടു
മറ്റു രാജ്യത്തേക്കും അലഞ്ഞുനടന്നു
21
അവരെ പീഡിപ്പിക്കാന്‍ ആരെയും
അവിടുന്നു അനുവദിച്ചില്ല.
അവര്‍ക്കുവേണ്ടി രാജാക്കന്മാരെ അവിടുന്നു ശാസിച്ചു:
22
“എന്‍റെ അഭിഷിക്തരെ തൊടരുത്, എന്‍റെ പ്രവാചകരെ ഉപദ്രവിക്കരുത്” എന്ന് അവിടുന്ന് അരുളിച്ചെയ്തു.
23
സര്‍വഭൂതലമേ, സര്‍വേശ്വരനു സ്തുതി പാടുക
അവിടുന്നു രക്ഷകനെന്നു ദിനംതോറും പ്രഘോഷിക്കുവിന്‍;
24
അവിടുത്തെ മഹത്ത്വം ജനതകളുടെ ഇടയില്‍ വിളംബരം ചെയ്യുവിന്‍
അന്യജനതകളുടെ ഇടയില്‍ അവിടുത്തെ അദ്ഭുതപ്രവൃത്തികള്‍ പ്രഘോഷിക്കുവിന്‍.
25
കാരണം സര്‍വേശ്വരന്‍ വലിയവന്‍, അവിടുന്ന് ഏറ്റവും സ്തുത്യനും അര്‍ഹനുമാകുന്നു.
സകല ദേവന്മാരെയുംകാള്‍ ഭയഭക്തിക്കര്‍ഹനുമാണ്.
26
ജനതകളുടെ ദേവന്മാരോ വിഗ്രഹങ്ങള്‍ മാത്രം
എന്നാല്‍ സര്‍വേശ്വരനാണ് ആകാശത്തെ സൃഷ്‍ടിച്ചത്.
27
മഹത്ത്വവും തേജസ്സും തിരുമുമ്പിലുണ്ട്.
ബലവും ആനന്ദവും അവിടുത്തെ വാസസ്ഥലത്തുണ്ട്.
28
ജനപദങ്ങളേ, സര്‍വേശ്വരനെ മഹത്ത്വപ്പെടുത്തുവിന്‍
അവിടുത്തെ മഹത്ത്വവും ശക്തിയും പ്രഘോഷിക്കുവിന്‍!
29
സര്‍വേശ്വരന്‍റെ നാമം എത്ര മഹിമയേറിയതെന്നു ഉദ്ഘോഷിക്കുവിന്‍.
കാഴ്ചകളുമായി തിരുമുമ്പില്‍ ചെല്ലുവിന്‍.
വിശുദ്ധ വസ്ത്രാലങ്കാരത്തോടെ അവിടുത്തെ ആരാധിക്കുവിന്‍.
30
സര്‍വഭൂവാസികളും അവിടുത്തെ മുമ്പില്‍ വിറയ്‍ക്കട്ടെ.
ഭൂലോകം ഇളകാത്തവിധം ഉറച്ചുനില്‌ക്കുന്നു.
31
ആകാശം ആഹ്ലാദിക്കട്ടെ! ഭൂമി ആനന്ദിക്കട്ടെ!
“സര്‍വേശ്വരന്‍ വാഴുന്നു” എന്നു ജനതകളുടെ ഇടയില്‍ അവ പ്രഘോഷിക്കട്ടെ.
32
സമുദ്രവും അതിലുള്ള സര്‍വവും ആര്‍ത്തുഘോഷിക്കട്ടെ;
വയലും അതിലുള്ള സകലവും സന്തോഷിക്കട്ടെ.
33
അന്ന് വനത്തിലെ മരങ്ങള്‍ സര്‍വേശ്വരസന്നിധിയില്‍ ആനന്ദഗീതം ആലപിക്കും.
അവിടുന്നു ഭൂമിയെ വിധിക്കാന്‍ വരുന്നുവല്ലോ.
34
സര്‍വേശ്വരനു സ്തോത്രമര്‍പ്പിക്കുക അവിടുന്നു നല്ലവനാണല്ലോ;
അവിടുത്തെ സ്നേഹം ശാശ്വതമാണല്ലോ.
35
ഞങ്ങളുടെ രക്ഷകനായ ദൈവമേ, ഞങ്ങളെ വിടുവിക്കണമേ;
ജനതകളുടെ ഇടയില്‍നിന്നു ഞങ്ങളെ ഒരുമിച്ചുകൂട്ടി മോചിപ്പിക്കണമേ!
അവിടുത്തെ വിശുദ്ധനാമം വാഴ്ത്തി പുകഴ്ത്തുന്നതില്‍ ഞങ്ങള്‍ അഭിമാനംകൊള്ളട്ടെ.
36
ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ എന്നും എന്നേക്കും വാഴ്ത്തപ്പെടട്ടെ.
ജനങ്ങളെല്ലാം ആമേന്‍ എന്നു പറഞ്ഞു സര്‍വേശ്വരനെ സ്തുതിച്ചു.
37
സര്‍വേശ്വരന്‍റെ പെട്ടകത്തിനു മുമ്പില്‍ ദിനംതോറുമുള്ള ആരാധന യഥാവിധി അനുഷ്ഠിക്കാന്‍ ദാവീദ് ആസാഫിനെയും അയാളുടെ സഹോദരന്മാരെയും നിയമിച്ചു.38 അവരോടൊപ്പം ഓബേദ്-എദോമിനെയും അയാളുടെ ചാര്‍ച്ചക്കാരായ അറുപത്തെട്ടു പേരെയും നിയമിച്ചിരുന്നു. യെദൂഥൂന്‍റെ പുത്രന്‍ ഓബേദ്-എദോമും ഹോസയും വാതില്‍ കാക്കേണ്ടിയിരുന്നു.
39 പുരോഹിതന്മാരായ സാദോക്കും അയാളുടെ സഹോദരന്മാരും ഗിബെയോനിലെ പൂജാഗിരിയില്‍ സര്‍വേശ്വരന്‍റെ തിരുസാന്നിധ്യകൂടാരത്തിനു മുമ്പില്‍ ശുശ്രൂഷ ചെയ്യുന്നതിനു നിയമിക്കപ്പെട്ടു.
40 സര്‍വേശ്വരന്‍ ഇസ്രായേലിനു നല്‌കിയിരുന്ന ധര്‍മശാസ്ത്രത്തില്‍ രേഖപ്പെടുത്തിയിരുന്നതനുസരിച്ചു മുടങ്ങാതെ എല്ലാ ദിവസവും രാവിലെയും വൈകിട്ടും യാഗപീഠത്തിന്മേല്‍ അവര്‍ സര്‍വേശ്വരനു ഹോമയാഗം അര്‍പ്പിച്ചു.
41 അവരോടൊപ്പം ഹേമാന്‍, യെദൂഥൂന്‍ എന്നിവരും സര്‍വേശ്വരന്‍റെ സുസ്ഥിരസ്നേഹത്തെ പ്രകീര്‍ത്തിക്കാന്‍ പ്രത്യേകം നിര്‍ദ്ദേശിക്കപ്പെട്ടവരും ഉണ്ടായിരുന്നു.
42 ആരാധനാഗീതത്തിന് കാഹളം, ഇലത്താളം തുടങ്ങിയവ ധ്വനിപ്പിച്ചിരുന്നതു ഹേമാനും യെദൂഥൂനും ആയിരുന്നു. വാതില്‍കാവല്‌ക്കാരായി നിയോഗിക്കപ്പെട്ടിരുന്നത് യെദൂഥൂന്‍റെ പുത്രന്മാരായിരുന്നു.
43 പിന്നീട് സര്‍വജനങ്ങളും അവരവരുടെ വീടുകളിലേക്കു മടങ്ങി. തന്‍റെ കുടുംബത്തെ ആശീര്‍വദിക്കാന്‍ ദാവീദും മടങ്ങിപ്പോയി.
1
ദാവീദ് തന്‍റെ കൊട്ടാരത്തില്‍ വസിക്കുമ്പോള്‍ ഒരിക്കല്‍ നാഥാന്‍പ്രവാചകനെ വിളിച്ചു പറഞ്ഞു: “ദേവദാരു നിര്‍മ്മിതമായ കൊട്ടാരത്തില്‍ ഞാന്‍ പാര്‍ക്കുന്നു; എന്നാല്‍ സര്‍വേശ്വരന്‍റെ ഉടമ്പടിപ്പെട്ടകമാകട്ടെ കൂടാരത്തിലും.”2 നാഥാന്‍ ദാവീദിനോട് പറഞ്ഞു: “അങ്ങയുടെ ഹൃദയവിചാരംപോലെ പ്രവര്‍ത്തിച്ചുകൊള്ളുക; സര്‍വേശ്വരന്‍ അങ്ങയോടുകൂടെയുണ്ട്.”
3
എന്നാല്‍ അന്നു രാത്രി സര്‍വേശ്വരന്‍ നാഥാനോട് അരുളിച്ചെയ്തു:4 “നീ പോയി എന്‍റെ ദാസനായ ദാവീദിനോടു പറയുക, നീയല്ല എനിക്കു പാര്‍ക്കുന്നതിനു ദേവാലയം പണിയേണ്ടത്’ എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു.
5 ഇസ്രായേലിനെ നയിക്കാന്‍ തുടങ്ങിയ നാള്‍മുതല്‍ ഇന്നുവരെ ഞാന്‍ ആലയത്തില്‍ വസിച്ചിട്ടില്ല; കൂടാരത്തില്‍ പാര്‍ത്ത്, ഒരു സ്ഥലത്തുനിന്നു മറ്റൊരു സ്ഥലത്തേക്കു സഞ്ചരിക്കുകയായിരുന്നു.
6 ഞാന്‍ ഇസ്രായേല്‍ജനത്തോടുകൂടി സഞ്ചരിച്ചിരുന്നപ്പോള്‍ എവിടെവച്ചെങ്കിലും ‘ദേവദാരുമരംകൊണ്ട് എനിക്കൊരു ആലയം പണിയാത്തതെന്ത്?’ എന്നു എന്‍റെ ജനത്തെ നയിക്കാന്‍ നിയമിച്ചിരുന്ന ന്യായാധിപരില്‍ ആരോടെങ്കിലും ഞാന്‍ ചോദിച്ചിട്ടുണ്ടോ?”
7
എന്‍റെ ദാസനായ ദാവീദിനോടു പറയുക: “സൈന്യങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു, ആടു മേയിച്ചു നടന്നിരുന്ന നിന്നെ എന്‍റെ ജനമായ ഇസ്രായേലിനു രാജാവായിരിക്കാന്‍ മേച്ചില്‍സ്ഥലത്തുനിന്നു തിരഞ്ഞെടുത്തു.8 നീ യാത്ര ചെയ്ത സ്ഥലങ്ങളിലെല്ലാം ഞാന്‍ നിന്‍റെകൂടെ ഉണ്ടായിരുന്നു. നിന്‍റെ മുമ്പില്‍നിന്നു ശത്രുക്കളെയെല്ലാം നീക്കിക്കളഞ്ഞു. ഭൂമിയിലുള്ള മഹാന്മാരുടെ നാമംപോലെ നിന്‍റെ നാമവും ഞാന്‍ പ്രസിദ്ധമാക്കും.
9 എന്‍റെ ജനമായ ഇസ്രായേലിനു ഞാന്‍ ഒരു സ്ഥലം വേര്‍തിരിച്ചു കൊടുക്കും. സ്വന്തം സ്ഥലത്ത് അവര്‍ സ്വൈര്യമായി പാര്‍ക്കും; അവിടെനിന്ന് ആരും അവരെ ഇളക്കുകയില്ല. എന്‍റെ ജനമായ ഇസ്രായേലിനെ ഭരിക്കാന്‍ ന്യായാധിപന്മാരെ നിയമിച്ചിരുന്ന കാലത്തു സംഭവിച്ചതുപോലെ അക്രമികള്‍ അവരെ ആക്രമിക്കുകയില്ല.
10 നിന്‍റെ ശത്രുക്കളെയെല്ലാം ഞാന്‍ കീഴ്പെടുത്തും. മാത്രമല്ല ഞാന്‍ നിന്‍റെ ഭവനം നിലനിര്‍ത്തും.
11 നിന്‍റെ ആയുസ്സു പൂര്‍ത്തിയായി പിതാക്കന്മാരോടു ചേരേണ്ട സമയമാകുമ്പോള്‍ നിന്‍റെ ഒരു പുത്രനെ, നിന്‍റെ സന്തതികളില്‍ ഒരാളെത്തന്നെ ഞാന്‍ ഉയര്‍ത്തും; ഞാന്‍ അവന്‍റെ രാജത്വം സ്ഥിരമാക്കുകയും ചെയ്യും.
12 അവന്‍ എനിക്കുവേണ്ടി ഒരു ആലയം പണിയും; ഞാന്‍ അവന്‍റെ സിംഹാസനം എന്നേക്കും നിലനിര്‍ത്തും.
13 ഞാന്‍ അവനു പിതാവും അവന്‍ എനിക്കു പുത്രനുമായിരിക്കും. നിന്‍റെ മുന്‍ഗാമിയില്‍നിന്ന് എന്‍റെ സ്നേഹം ഞാന്‍ പിന്‍വലിച്ചതുപോലെ ഞാന്‍ അത് അവനില്‍നിന്നു പിന്‍വലിക്കുകയില്ല.
14 എന്‍റെ ജനത്തിനും രാജ്യത്തിനും അധികാരിയായി ഞാന്‍ അവനെ സ്ഥിരമായി നിലനിര്‍ത്തും. അവന്‍റെ സിംഹാസനവും സുസ്ഥിരമായിരിക്കും.”
15
ദൈവം വെളിപ്പെടുത്തിക്കൊടുത്ത സകല കാര്യങ്ങളും നാഥാന്‍ ദാവീദിനോടു പറഞ്ഞു.16
പിന്നീട് ദാവീദുരാജാവ് അകത്തു പോയി സര്‍വേശ്വരസന്നിധിയില്‍ പ്രാര്‍ഥിച്ചു. സര്‍വേശ്വരനായ ദൈവമേ, അവിടുന്ന് എന്നെ ഈ നിലയില്‍ എത്തിക്കത്തക്കവിധം ഞാന്‍ ആരാണ്?17 എന്‍റെ ഭവനത്തിന് എന്തു മേന്മ? ദൈവമേ, അവിടുത്തേക്ക് ഇതൊരു നിസ്സാരകാര്യമാണ്. ഈ ദാസന്‍റെ കുടുംബത്തിന് സംഭവിക്കാന്‍ പോകുന്ന കാര്യങ്ങള്‍ അവിടുന്നു വെളിപ്പെടുത്തി; വരാനിരിക്കുന്ന തലമുറകളെ എനിക്കു കാണിച്ചുതന്നു.
18 അവിടുത്തെ ദാസനെ അവിടുന്നു ബഹുമാനിച്ച വിധത്തെപ്പറ്റി ഇനി എന്താണു പറയാനുള്ളത്? ഈ ദാസനെ അവിടുന്ന് അറിയുന്നുവല്ലോ.
19 സര്‍വേശ്വരാ, ഈയുള്ളവനെ ഓര്‍ത്ത് അവിടുത്തെ ഹിതമനുസരിച്ച് ഈ വന്‍കാര്യങ്ങളെല്ലാം അവിടുന്നു പ്രവര്‍ത്തിച്ചു; അവിടുന്ന് അവ പ്രസിദ്ധമാക്കുകയും ചെയ്തു.
20 അവിടുത്തെപ്പോലെ മറ്റൊരു ദൈവത്തെപ്പറ്റി ഞങ്ങള്‍ കേട്ടിട്ടില്ല; അവിടുന്നല്ലാതെ വേറൊരു ദൈവവുമില്ല.
21 അവിടുന്ന് ഈജിപ്തില്‍നിന്നു വീണ്ടെടുത്ത് സ്വന്തജനമാക്കിയ ഇസ്രായേലിനെപ്പോലെ മറ്റൊരു ജനതയുമില്ല. അവര്‍ മുമ്പോട്ടു നീങ്ങിയപ്പോള്‍ അദ്ഭുതകരവും ഭീതിജനകവുമായ പ്രവൃത്തികള്‍ ചെയ്ത് മറ്റു ജനതകളെ അവരുടെ മുമ്പില്‍നിന്നു നീക്കി; അങ്ങനെ അവിടുന്ന് മഹത്ത്വം ആര്‍ജിച്ചു.
22 സര്‍വേശ്വരാ, സദാകാലത്തേക്കും അവിടുത്തെ ജനമായിരിക്കാന്‍ അവിടുന്ന് ഇസ്രായേലിനെ തിരഞ്ഞെടുത്തു. അവിടുന്ന് അവരുടെ ദൈവമായിത്തീര്‍ന്നു.
23
“അതുകൊണ്ടു സര്‍വേശ്വരാ, അടിയനെയും അടിയന്‍റെ കുടുംബത്തെയും പറ്റി അവിടുന്ന് അരുളിച്ചെയ്ത വചനം എന്നേക്കും നിലനില്‌ക്കട്ടെ; അവയെല്ലാം അവിടുന്നു നിറവേറ്റണമേ.24 സര്‍വശക്തനായ സര്‍വേശ്വരന്‍ ഇസ്രായേലിന്‍റെ ദൈവമാകുന്നു; അവിടുത്തെ നാമം എന്നേക്കും നിലനില്‌ക്കുകയും മഹത്ത്വപ്പെടുകയും ചെയ്യും. അവിടുത്തെ ദാസനായ ദാവീദിന്‍റെ കുടുംബം തിരുമുമ്പാകെ സുസ്ഥിരമായിരിക്കും.
25 എന്‍റെ ദൈവമേ, അവിടുത്തെ ദാസന്‍റെ ഭവനം നിലനിര്‍ത്തുമെന്ന് അവിടുന്നു വെളിപ്പെടുത്തിയിരിക്കുന്നു. അതുകൊണ്ട് തിരുസന്നിധിയില്‍ ഇങ്ങനെ പ്രാര്‍ഥിക്കാന്‍ അടിയനു ധൈര്യമുണ്ടായി.
26 സര്‍വേശ്വരാ, അവിടുന്നുതന്നെ ദൈവം; ഈ നല്ല കാര്യങ്ങള്‍ അവിടുത്തെ ദാസനു വാഗ്ദാനം ചെയ്തിരിക്കുന്നു.
27 അതുകൊണ്ട് തിരുവുള്ളമുണ്ടായി ഈ ദാസന്‍റെ ഭവനത്തെ അനുഗ്രഹിക്കണമേ. അങ്ങനെ അത് തിരുമുമ്പില്‍ എന്നേക്കും നിലനില്‌ക്കട്ടെ. സര്‍വേശ്വരാ, അവിടുന്ന് അനുഗ്രഹിച്ചിട്ടുള്ളത് എന്നും അനുഗൃഹീതമായിരിക്കും.”
1
അതിനുശേഷം ദാവീദ് ഫെലിസ്ത്യരെ ആക്രമിച്ചു കീഴടക്കി; ഗത്തും അതിനോടു ചേര്‍ന്ന ഗ്രാമങ്ങളും അവരില്‍നിന്നു പിടിച്ചെടുത്തു.2 മോവാബ്യരെയും ദാവീദ് തോല്പിച്ചു; അവര്‍ ദാവീദിന്‍റെ ദാസന്മാരായി കപ്പം കൊടുത്തു.
3
യൂഫ്രട്ടീസ്നദിവരെ തന്‍റെ അധികാരം ഉറപ്പിക്കാന്‍ ചെന്ന സോബാരാജാവായ ഹദദേസറിനെ ഹമാത്തില്‍ വച്ചു ദാവീദ് തോല്പിച്ചു.4 ദാവീദ് അയാളുടെ ആയിരം രഥങ്ങളെയും ഏഴായിരം കുതിരപ്പടയാളികളെയും ഇരുപതിനായിരം കാലാളുകളെയും പിടിച്ചെടുത്തു. നൂറു രഥത്തിനു വേണ്ട കുതിരകളെ എടുത്തതിനുശേഷം ശേഷിച്ചവയുടെ കുതിഞരമ്പു വെട്ടിക്കളഞ്ഞു.
5
ദമാസ്കസില്‍നിന്നു സോബാരാജാവായ ഹദദേസറിനെ സഹായിക്കാനെത്തിയിരുന്ന സിറിയാക്കാരില്‍ ഇരുപത്തീരായിരം പേരെ ദാവീദ് വധിച്ചു.6 പിന്നീട് ദമാസ്കസിനോടു ചേര്‍ന്ന സിറിയന്‍പ്രദേശങ്ങളില്‍ കാവല്‍സേനാകേന്ദ്രങ്ങള്‍ സ്ഥാപിച്ചു. സിറിയാക്കാര്‍ ദാവീദിന്‍റെ ദാസന്മാരായിത്തീരുകയും കപ്പം കൊടുക്കുകയും ചെയ്തു. എല്ലായിടത്തും ദാവീദിനു സര്‍വേശ്വരന്‍ വിജയം നല്‌കി.
7 ഹദദേസറിന്‍റെ ഭടന്മാര്‍ ഉപയോഗിച്ചിരുന്ന പൊന്‍പരിചകള്‍ പിടിച്ചെടുത്ത് ദാവീദു യെരൂശലേമിലേക്ക് കൊണ്ടുപോന്നു.
8 ഹദദേസറിന്‍റെ പട്ടണങ്ങളായ തിബ്ഹാത്തിലും കൂനിലുംനിന്ന് ദാവീദ് ധാരാളം ഓട് കൊണ്ടുവന്നു. അതുപയോഗിച്ചാണ് ശലോമോന്‍ ജലസംഭരണിയും സ്തംഭങ്ങളും പാത്രങ്ങളും ഉണ്ടാക്കിയത്.
9
ദാവീദ് ഹദദേസറിന്‍റെ സൈന്യത്തെ തോല്പിച്ച വിവരം ഹാമാത്തിലെ രാജാവായ തോവൂ അറിഞ്ഞു.10 ഹദദേസറിനെ പരാജയപ്പെടുത്തിയതില്‍ ദാവീദിനെ അനുമോദിക്കാനും അഭിവാദനം അര്‍പ്പിക്കാനുമായി തന്‍റെ പുത്രന്‍ ഹദോരാമിനെ തോവൂ അയച്ചു. കാരണം ഹദദേസറും തോവൂവും തമ്മില്‍ കൂടെക്കൂടെ യുദ്ധം ഉണ്ടാകുമായിരുന്നു. സ്വര്‍ണം, വെള്ളി, ഓട് എന്നിവകൊണ്ടു നിര്‍മ്മിച്ച ധാരാളം സമ്മാനങ്ങളും തോവൂ ദാവീദിനു കൊടുത്തയച്ചു.
11 ഇവ എദോമ്യര്‍, മോവാബ്യര്‍, അമ്മോന്യര്‍, ഫെലിസ്ത്യര്‍, അമാലേക്യര്‍ മുതലായ ജനതകളില്‍നിന്നെല്ലാം പിടിച്ചെടുത്ത സ്വര്‍ണം, വെള്ളി എന്നിവയോടൊപ്പം ദാവീദുരാജാവ് സര്‍വേശ്വരനു സമര്‍പ്പിച്ചു.
12
സെരൂയായുടെ പുത്രനായ അബീശായി ഉപ്പുതാഴ്വരയില്‍ വച്ച് പതിനെണ്ണായിരം എദോമ്യരെ സംഹരിച്ചു. ദാവീദ് എദോമില്‍ കാവല്‍സൈന്യങ്ങളെ പാര്‍പ്പിച്ചു. എദോമ്യരെല്ലാം ദാവീദിന്‍റെ ദാസന്മാരായിത്തീര്‍ന്നു.13 ദാവീദ് പോയ സ്ഥലങ്ങളിലെല്ലാം സര്‍വേശ്വരന്‍ അദ്ദേഹത്തിനു വിജയം നല്‌കി.
14
ദാവീദ് ഇസ്രായേല്‍ജനത്തിന്‍റെയെല്ലാം രാജാവായിത്തീര്‍ന്നു. അദ്ദേഹം അവര്‍ക്കു നീതിയും ന്യായവും നടത്തിക്കൊടുത്തു.15 സെരൂയായുടെ പുത്രന്‍ യോവാബ് ആയിരുന്നു സേനാനായകന്‍; അഹീലൂദിന്‍റെ പുത്രന്‍ യെഹോശാഫാത്ത് കൊട്ടാരം രേഖകളുടെ സൂക്ഷിപ്പുകാരനും,
16 അഹീത്തൂബിന്‍റെ പുത്രന്‍ സാദോക്കും അബ്യാഥാരിന്‍റെ പുത്രന്‍ അഹീമേലെക്കും പുരോഹിതന്മാരും, ശവ്ശാ കാര്യസ്ഥനുമായിരുന്നു.
17 യെഹോയാദയുടെ പുത്രന്‍ ബെനായ ക്രേത്യരുടെയും പെലേത്യരുടെയും അധിപനും, ദാവീദിന്‍റെ പുത്രന്മാര്‍ രാജാവിന്‍റെ മുഖ്യസേവകന്മാരുമായിരുന്നു.
1
അതിനുശേഷം അമ്മോന്യരുടെ രാജാവായ നാഹാശ് മരിച്ചു; അയാളുടെ പുത്രന്‍ പകരം രാജാവായി.2 ദാവീദു പറഞ്ഞു: “നാഹാശ് എന്നോടു കൂറു പുലര്‍ത്തിയിരുന്നതുകൊണ്ട് അയാളുടെ പുത്രന്‍ ഹാനൂനോടു ഞാനും കൂറു പുലര്‍ത്തും.” പിതാവിന്‍റെ മരണത്തില്‍ ദുഃഖിക്കുന്ന ഹാനൂനെ ആശ്വസിപ്പിക്കാന്‍ ദാവീദ് ദൂതന്മാരെ അയച്ചു. അവര്‍ ഹാനൂനെ ആശ്വസിപ്പിക്കാന്‍ അമ്മോന്യരുടെ നാട്ടില്‍ അയാളുടെ അടുക്കല്‍ എത്തി.
3 അമ്മോന്യപ്രഭുക്കന്മാര്‍ ഹാനൂനോടു ചോദിച്ചു: “അങ്ങയെ ആശ്വസിപ്പിക്കാന്‍ ദാവീദ് ഇവരെ അയച്ചിരിക്കുന്നത് അങ്ങയുടെ പിതാവിനോടുള്ള ബഹുമാനം കൊണ്ടാണെന്നു കരുതുന്നുവോ? ചാരവൃത്തിയിലൂടെ രഹസ്യാന്വേഷണം നടത്തി ഈ ദേശം കീഴടക്കാന്‍ അല്ലേ അവര്‍ വന്നിരിക്കുന്നത്?”
4
അപ്പോള്‍ ഹാനൂന്‍ ദാവീദിന്‍റെ ദൂതന്മാരെ പിടിച്ചു ക്ഷൗരം ചെയ്യിക്കുകയും അരക്കെട്ടു മുതല്‍ കീഴോട്ടുള്ള അങ്കിയുടെ ഭാഗം മുറിച്ചു കളയുകയും ചെയ്ത് അവരെ പറഞ്ഞയച്ചു.5 അവര്‍ക്കു സംഭവിച്ചതറിഞ്ഞ് അവരെ സ്വീകരിക്കാന്‍ ദാവീദ് ആളയച്ചു. കാരണം അവര്‍ വല്ലാതെ നാണിച്ചിരിക്കുകയായിരുന്നു. “താടി വളരുന്നതുവരെ യെരീഹോവില്‍ പാര്‍ത്തിട്ട് മടങ്ങിവരണം” എന്ന് രാജാവ് അറിയിച്ചു.
6 തങ്ങള്‍ ദാവീദിന്‍റെ ശത്രുത സമ്പാദിച്ചു എന്ന് അമ്മോന്യര്‍ മനസ്സിലാക്കി. അപ്പോള്‍ അവര്‍ മെസൊപ്പൊത്താമ്യയില്‍നിന്നും മയഖായോടു ചേര്‍ന്ന സിറിയന്‍പ്രദേശങ്ങളില്‍നിന്നും സോബയില്‍നിന്നും ആയിരം താലന്തു വെള്ളി കൊടുത്തു രഥങ്ങളും കുതിരപ്പടയാളികളെയും കൂലിക്കെടുത്തു.
7 അമ്മോന്യര്‍ കൂലിക്കെടുത്ത മുപ്പത്തീരായിരം രഥങ്ങളും മയഖാരാജാവും അയാളുടെ സൈന്യങ്ങളും മെദേബയ്‍ക്കു മുമ്പില്‍ പാളയമടിച്ചു. തങ്ങളുടെ പട്ടണങ്ങളില്‍നിന്ന് ഒരുമിച്ച് ചേര്‍ക്കപ്പെട്ട അമ്മോന്യരും യുദ്ധത്തിന് അണിനിരന്നു.
8
ദാവീദ് ഈ വിവരം കേട്ടപ്പോള്‍ യോവാബിനെയും ധീരയോദ്ധാക്കള്‍ അടങ്ങിയ മുഴുവന്‍ സൈന്യത്തെയും അങ്ങോട്ടയച്ചു.9 അമ്മോന്യര്‍ പുറത്തു വന്നു നഗരവാതില്‌ക്കല്‍ അണിനിരന്നു. അവരെ സഹായിക്കാന്‍ വന്ന രാജാക്കന്മാര്‍ വെളിമ്പ്രദേശത്തു നിലയുറപ്പിച്ചു.
10 മുമ്പിലും പിമ്പിലും ശത്രുസൈന്യം അണിനിരന്നിരിക്കുന്നതു കണ്ട് യോവാബ് ഇസ്രായേലിലെ ധീരന്മാരായ പടയാളികളില്‍നിന്നു കുറെ പേരെ തിരഞ്ഞെടുത്ത് സിറിയാക്കാര്‍ക്കെതിരെ അണിനിരത്തി.
11 ശേഷിച്ച സൈനികരെ യോവാബ് തന്‍റെ സഹോദരനായ അബീശായിയുടെ നേതൃത്വത്തിലാക്കി. അവര്‍ അമ്മോന്യര്‍ക്കെതിരെ അണിനിരന്നു.
12 യോവാബ് പറഞ്ഞു: “സിറിയാക്കാര്‍ എന്നെക്കാള്‍ ശക്തരാണെന്നു കണ്ടാല്‍ നീ എന്നെ സഹായിക്കണം; അമ്മോന്യര്‍ നിന്നെക്കാള്‍ ശക്തരാണെങ്കില്‍ ഞാന്‍ നിന്നെ സഹായിക്കാം.
13 ധൈര്യമായിരിക്കുക, നമ്മുടെ ജനത്തിനും നമ്മുടെ ദൈവത്തിന്‍റെ നഗരങ്ങള്‍ക്കുംവേണ്ടി നമുക്കു സുധീരം പോരാടാം. സര്‍വേശ്വരന്‍റെ ഇഷ്ടം നടക്കട്ടെ.”
14
പിന്നീട് യോവാബും അനുയായികളും സിറിയാക്കാരുടെ നേരെ പടയ്‍ക്ക് അടുത്തു. അവര്‍ യോവാബിന്‍റെ മുമ്പില്‍നിന്നു തോറ്റോടി.15 സിറിയാക്കാര്‍ പലായനം ചെയ്യുന്നതു കണ്ടപ്പോള്‍ അമ്മോന്യരും യോവാബിന്‍റെ സഹോദരനായ അബീശായിയുടെ മുമ്പില്‍ നിന്നോടി പട്ടണത്തില്‍ കടന്നു. യോവാബ് യെരൂശലേമിലേക്കു മടങ്ങി.
16
ഇസ്രായേലിനോടു തങ്ങള്‍ പരാജയപ്പെട്ടു എന്നു കണ്ടപ്പോള്‍ സിറിയാക്കാര്‍ ദൂതന്മാരെ അയച്ച് യൂഫ്രട്ടീസ്നദിയുടെ അക്കരെയുള്ള സിറിയാക്കാരെ വരുത്തി. ഹദദേസറിന്‍റെ സൈന്യാധിപനായ ശോഫക് ആയിരുന്നു അവരുടെ നേതാവ്.17 ഈ വിവരം അറിഞ്ഞ് ദാവീദ് ഇസ്രായേല്‍ജനങ്ങളെയെല്ലാം ഒരുമിച്ചുകൂട്ടി യോര്‍ദ്ദാന്‍നദി കടന്നു സിറിയാക്കാര്‍ക്കെതിരെ അവരെ അണിനിരത്തി അവരോട് ഏറ്റുമുട്ടി.
18 അവര്‍ ഇസ്രായേല്യരുടെ മുമ്പില്‍നിന്നു തോറ്റോടി. സിറിയാക്കാരുടെ ഏഴായിരം തേരാളികളെയും നാല്പതിനായിരം കാലാള്‍ പടയാളികളെയും അവരുടെ സൈന്യാധിപന്‍ ശോഫക്കിനെയും ദാവീദ് വധിച്ചു.
19 ഇസ്രായേല്യര്‍ തങ്ങളെ പരാജയപ്പെടുത്തി എന്നു മനസ്സിലാക്കിയ ഹദദേസറിന്‍റെ ദാസന്മാര്‍ ദാവീദിനോടു സന്ധിചെയ്ത് അദ്ദേഹത്തിനു കീഴടങ്ങി. അതിനുശേഷം സിറിയാക്കാര്‍ അമ്മോന്യരെ സഹായിക്കാന്‍ തുനിഞ്ഞിട്ടില്ല.
1
രാജാക്കന്മാര്‍ യുദ്ധത്തിനു പുറപ്പെടാറുള്ള അടുത്ത വസന്തകാലത്ത്, യോവാബ് സൈന്യത്തോടുകൂടി പുറപ്പെട്ട് അമ്മോന്യരുടെ രാജ്യം ആക്രമിക്കുകയും രബ്ബാനഗരം വളയുകയും ചെയ്തു. ദാവീദ് യെരൂശലേമില്‍തന്നെ പാര്‍ത്തു. യോവാബ് രബ്ബാ ആക്രമിച്ചു നശിപ്പിച്ചു.2 ദാവീദ് അവരുടെ രാജാവിന്‍റെ കിരീടം അയാളുടെ തലയില്‍ നിന്നെടുത്തു. അത് ഒരു താലന്ത് സ്വര്‍ണംകൊണ്ടു നിര്‍മ്മിച്ചതായിരുന്നു. വിലയേറിയ ഒരു രത്നവും അതില്‍ പതിച്ചിരുന്നു. അതു ദാവീദ് തന്‍റെ ശിരസ്സിലണിഞ്ഞു. ആ നഗരത്തില്‍നിന്നു ധാരാളം കൊള്ളമുതലുകളും ദാവീദ് കൊണ്ടുപോയി.
3 അവിടെയുള്ള ജനങ്ങളെ പിടിച്ചുകൊണ്ടുവന്ന് അറപ്പുവാളും ഇരുമ്പുപാരയും കോടാലിയും കൊണ്ടുള്ള ജോലികള്‍ക്ക് നിയോഗിച്ചു. അമ്മോന്യരുടെ സകല പട്ടണങ്ങളിലും ദാവീദ് ഇങ്ങനെ ചെയ്തു. അതിനുശേഷം ദാവീദും കൂടെയുള്ള ജനവും യെരൂശലേമിലേക്കു മടങ്ങി.
4
പിന്നീട് ഗേസെരില്‍വച്ചു ഫെലിസ്ത്യരുമായി യുദ്ധം ആരംഭിച്ചു. അതില്‍ മല്ലന്മാരുടെ പിന്‍തലമുറക്കാരില്‍ ഒരാളായ സിപ്പായിയെ ഹൂശാത്യനായ സിബ്ബെഖായി വധിച്ചു. ഫെലിസ്ത്യര്‍ കീഴടങ്ങുകയും ചെയ്തു.5
ഫെലിസ്ത്യരുമായി പിന്നെയും യുദ്ധമുണ്ടായപ്പോള്‍ യായീരിന്‍റെ മകന്‍ എല്‍ഹാനാന്‍, ഗിത്യനായ ഗോല്യാത്തിന്‍റെ സഹോദരന്‍ ലഹ്‍മിയെ വധിച്ചു. അയാളുടെ കുന്തത്തിന്‍റെ പിടി നെയ്ത്തുതടിപോലെ വലുപ്പമുള്ളതായിരുന്നു.6
ഗത്തില്‍വച്ചു വീണ്ടും യുദ്ധമുണ്ടായി. അവിടെ ദീര്‍ഘകായനായ ഒരു മനുഷ്യനുണ്ടായിരുന്നു. കൈകാലുകള്‍ ഓരോന്നിലും ആറുവിരല്‍ വീതം അയാള്‍ക്ക് ആകെ ഇരുപത്തിനാലു വിരല്‍ ഉണ്ടായിരുന്നു. അയാളും മല്ലന്മാരുടെ-രെഫായീമുകളുടെ-വംശത്തില്‍പ്പെട്ടിരുന്നു.7 അയാള്‍ ഇസ്രായേലിനെ ധിക്കരിച്ചു സംസാരിച്ചപ്പോള്‍ ദാവീദിന്‍റെ സഹോദരനായ ശിമെയയുടെ പുത്രന്‍ യോനാഥാന്‍ അയാളെ വധിച്ചു.
8
ഗത്തിലെ മല്ലന്മാരുടെ പിന്‍തലമുറക്കാരായിരുന്ന ഇവര്‍ ദാവീദിന്‍റെയും അനുയായികളുടെയും കൈകളാല്‍ കൊല്ലപ്പെട്ടു.1
സാത്താന്‍ ഇസ്രായേലിനെതിരെ തിരിഞ്ഞ് അവരുടെ ജനസംഖ്യ എടുക്കാന്‍ ദാവീദിനെ പ്രേരിപ്പിച്ചു.2 ദാവീദ് യോവാബിനോടും സേനാനായകന്മാരോടും കല്പിച്ചു: “നിങ്ങള്‍ പോയി ബേര്‍-ശേബമുതല്‍ ദാന്‍വരെയുള്ള സര്‍വ ഇസ്രായേല്യരുടെയും ജനസംഖ്യയെടുക്കുക. അവരുടെ സംഖ്യ എനിക്ക് അറിയണം.”
3 യോവാബ് പറഞ്ഞു: “സര്‍വേശ്വരന്‍ തന്‍റെ ജനത്തെ നൂറിരട്ടിയായി വര്‍ധിപ്പിക്കട്ടെ. എന്‍റെ യജമാനനായ രാജാവേ, അവരെല്ലാം അവിടുത്തെ ദാസന്മാരാണല്ലോ; പിന്നെ എന്തിന് അവിടുന്ന് ഇതാവശ്യപ്പെടുന്നു? ഇസ്രായേലിന്‍റെമേല്‍ എന്തിന് ഈ അപരാധം വരുത്തിവയ്‍ക്കുന്നു?”
4 യോവാബിനു രാജകല്പന അനുസരിക്കേണ്ടിവന്നു. അയാള്‍ ഇസ്രായേല്‍ മുഴുവന്‍ ചുറ്റി സഞ്ചരിച്ചശേഷം യെരൂശലേമില്‍ മടങ്ങിവന്നു.
5 യോവാബ് ജനസംഖ്യ ദാവീദിനെ അറിയിച്ചു. അതനുസരിച്ചു പതിനൊന്നു ലക്ഷം യോദ്ധാക്കള്‍ ഇസ്രായേലിലും നാലുലക്ഷത്തി എഴുപതിനായിരം യോദ്ധാക്കള്‍ യെഹൂദ്യയിലും ഉണ്ടായിരുന്നു.
6 രാജകല്പനയെ യോവാബ് വെറുത്തിരുന്നതിനാല്‍ ലേവ്യരെയും ബെന്യാമീന്യരെയും ജനസംഖ്യയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.
7
ദൈവത്തിന് ഇത് അനിഷ്ടമായിരുന്നതിനാല്‍ അവിടുന്ന് ഇസ്രായേലിനെ ശിക്ഷിച്ചു.8 ദാവീദ് ദൈവത്തോട് ഇങ്ങനെ പ്രാര്‍ഥിച്ചു: “ഞാന്‍ ഈ കാര്യം ചെയ്കയാല്‍ വലിയ പാപം ചെയ്തുപോയി; അടിയനോടു ക്ഷമിക്കണമേ; വലിയ ഭോഷത്തമാണ് ഞാന്‍ ചെയ്തത്.”
9 സര്‍വേശ്വരന്‍ ദാവീദിന്‍റെ പ്രവാചകനായ ഗാദിനോടു അരുളിച്ചെയ്തു:
10 “ദാവീദിനോടു പറയുക: “ഞാന്‍ പറയുന്ന മൂന്നു കാര്യങ്ങളില്‍ ഒന്നു നിനക്കു തിരഞ്ഞെടുക്കാം. അതു ഞാന്‍ നിന്നോടു പ്രവര്‍ത്തിക്കും.”
11 ഗാദ് ദാവീദിന്‍റെ അടുക്കല്‍ വന്നു പറഞ്ഞു: “സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: നിനക്ക് ഇഷ്ടമുള്ളതു തിരഞ്ഞെടുക്കുക.
12 ഒന്നുകില്‍ മൂന്നു വര്‍ഷത്തെ ക്ഷാമം; അല്ലെങ്കില്‍ നിന്‍റെ ശത്രുക്കളുടെ മൂന്നു മാസത്തെ ആക്രമണവും സമൂലനാശവും; അതുമല്ലെങ്കില്‍ മൂന്നു ദിവസത്തേക്കു സര്‍വേശ്വരന്‍റെ വാള്‍കൊണ്ടുള്ള സംഹാരം. ഈ മൂന്നു നാളുകളില്‍ ഇസ്രായേലിന്‍റെ അതിര്‍ത്തിക്കുള്ളില്‍ സര്‍വേശ്വരന്‍റെ ദൂതന്‍ മഹാമാരിയാകുന്ന വാള്‍കൊണ്ട് സംഹാരം നടത്തും. എന്നെ അയച്ചവന് എന്തു മറുപടി കൊടുക്കണമെന്നു തീരുമാനിക്കുക.”
13 ദാവീദ് ഗാദിനോടു പറഞ്ഞു: “ഞാന്‍ വലിയ വിഷമസന്ധിയില്‍പ്പെട്ടിരിക്കുന്നു. മനുഷ്യരുടെ കരങ്ങളില്‍ വീഴുന്നതിനെക്കാള്‍ സര്‍വേശ്വരന്‍റെ കരങ്ങളില്‍ വീഴുന്നതാണു ഭേദം. അവിടുത്തെ കാരുണ്യം വളരെ വലുതാണല്ലോ.”
14
സര്‍വേശ്വരന്‍ ഇസ്രായേലില്‍ ഒരു മഹാമാരി അയച്ചു. എഴുപതിനായിരം ഇസ്രായേല്യര്‍ മരിച്ചുവീണു.15 യെരൂശലേമിനെ നശിപ്പിക്കാന്‍ ദൈവം ഒരു ദൂതനെ അയച്ചു. ദൂതന്‍ പട്ടണം നശിപ്പിക്കുന്നതു കണ്ടപ്പോള്‍ സര്‍വേശ്വരന്‍ മനസ്സു മാറ്റി; അവിടുന്നു ദൂതനോടു കല്പിച്ചു: “മതി നിന്‍റെ കരം പിന്‍വലിക്കുക.” അവിടുത്തെ ദൂതന്‍ അപ്പോള്‍ യെബൂസ്യനായ ഒര്‍ന്നാന്‍റെ മെതിക്കളത്തിനടുത്തു നില്‌ക്കുകയായിരുന്നു.
16
ദാവീദ് ശിരസ്സുയര്‍ത്തി നോക്കിയപ്പോള്‍ സര്‍വേശ്വരന്‍റെ ദൂതന്‍ യെരൂശലേമിനെതിരെ വാളുയര്‍ത്തിപ്പിടിച്ചുകൊണ്ട് ആകാശത്തിനും ഭൂമിക്കും മധ്യേ നില്‌ക്കുന്നതു കണ്ടു. ഉടന്‍തന്നെ ദാവീദും ജനനേതാക്കളും ചാക്കുടുത്ത് സാഷ്ടാംഗം വീണു.17 ദാവീദു ദൈവത്തോട് ഇങ്ങനെ പ്രാര്‍ഥിച്ചു: “ജനസംഖ്യ എടുക്കാന്‍ കല്പിച്ചതു ഞാനല്ലയോ? തെറ്റു ചെയ്ത പാപി ഞാനാണ്. സാധുക്കളായ ഈ ജനം എന്തു തെറ്റു ചെയ്തു? എന്‍റെ ദൈവമായ സര്‍വേശ്വരാ, അവിടുത്തെ കരം എനിക്കും എന്‍റെ പിതൃഭവനത്തിനും എതിരായിക്കൊള്ളട്ടെ; അവിടുത്തെ ജനത്തെ ഈ മഹാമാരിയില്‍നിന്നു മോചിപ്പിക്കണമേ.”
18
സര്‍വേശ്വരന്‍റെ ദൂതന്‍ ഗാദിനോട് കല്പിച്ചു: “യെബൂസ്യനായ ഒര്‍ന്നാന്‍റെ മെതിക്കളത്തില്‍ ചെന്ന് അവിടെ സര്‍വേശ്വരനു ഒരു യാഗപീഠം പണിയാന്‍ ദാവീദിനോടു പറയണം.”19 സര്‍വേശ്വരന്‍റെ നാമത്തില്‍ ഗാദ് പറഞ്ഞ വാക്കനുസരിച്ചു ദാവീദ് പോയി.
20 ഒര്‍ന്നാന്‍ കോതമ്പു മെതിക്കുകയായിരുന്നു; തിരിഞ്ഞു നോക്കിയപ്പോള്‍ സര്‍വേശ്വരന്‍റെ ദൂതനെ കണ്ടു; അപ്പോള്‍ അയാള്‍ കൂടെയുണ്ടായിരുന്ന നാലു പുത്രന്മാരോടൊപ്പം ഓടിയൊളിച്ചു.
21 ദാവീദു വരുന്നതു കണ്ടപ്പോള്‍ മെതിക്കളത്തില്‍നിന്നു ഒര്‍ന്നാന്‍ പുറത്തുവന്ന് അദ്ദേഹത്തിന്‍റെ മുമ്പില്‍ സാഷ്ടാംഗം വീണു.
22
ദാവീദ് ഒര്‍ന്നാനോടു പറഞ്ഞു: “സര്‍വേശ്വരന് ഒരു യാഗപീഠം പണിയാന്‍ ഈ മെതിക്കളം എനിക്കു നല്‌കണം. അതിന്‍റെ വില മുഴുവനും വാങ്ങിക്കൊള്ളുക. ജനത്തില്‍നിന്നു മഹാമാരി ഒഴിഞ്ഞുപോകാന്‍ അതാവശ്യമാണ്.”23
ഒര്‍ന്നാന്‍ ദാവീദിനോടു പറഞ്ഞു: “അതെടുത്തു കൊള്ളുക; യജമാനനായ രാജാവേ, അങ്ങയുടെ ഹിതംപോലെ പ്രവര്‍ത്തിച്ചാലും; ഹോമയാഗത്തിനു കാളകളെയും വിറകിനു മെതിവണ്ടികളും ഭോജനയാഗത്തിനു കോതമ്പും ഞാന്‍ നല്‌കുന്നു. ഇതാ, ഇവയെല്ലാം ഞാന്‍ തരുന്നു.”24 ദാവീദ് പറഞ്ഞു: “അതു പാടില്ല; ഞാന്‍ മുഴുവന്‍ വിലയും നല്‌കിയേ അതു വാങ്ങുകയുള്ളൂ. നിനക്ക് അവകാശപ്പെട്ടതൊന്നും സര്‍വേശ്വരനുവേണ്ടി ഞാന്‍ എടുക്കുകയില്ല. ചെലവൊന്നുമില്ലാതെ ഞാന്‍ ഹോമയാഗം അര്‍പ്പിക്കുകയില്ല.”
25 ദാവീദ് ആ സ്ഥലത്തിനുവേണ്ടി അറുനൂറു ശേക്കെല്‍ സ്വര്‍ണം ഒര്‍ന്നാനു കൊടുത്തു.
26 ദാവീദ് അവിടെ സര്‍വേശ്വരന് ഒരു യാഗപീഠം പണിതു; ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അര്‍പ്പിച്ച് അവിടുത്തോടു പ്രാര്‍ഥിച്ചു. അവിടുന്ന് ആകാശത്തുനിന്നു യാഗപീഠത്തിന്മേല്‍ അഗ്നി അയച്ചു ദാവീദിന് ഉത്തരമരുളുകയും ചെയ്തു.
27 സര്‍വേശ്വരന്‍റെ കല്പനയനുസരിച്ച് ദൂതന്‍ വാള്‍ ഉറയില്‍ ഇട്ടു.
28
യെബൂസ്യനായ ഒര്‍ന്നാന്‍റെ മെതിക്കളത്തില്‍വച്ചു സര്‍വേശ്വരന്‍ തന്‍റെ പ്രാര്‍ഥനയ്‍ക്ക് ഉത്തരമരുളിയതുകൊണ്ട് ദാവീദ് അവിടെ യാഗങ്ങളര്‍പ്പിച്ചു.29 മോശ മരുഭൂമിയില്‍ വച്ചുണ്ടാക്കിയ സര്‍വേശ്വരന്‍റെ തിരുസാന്നിധ്യകൂടാരവും ഹോമയാഗപീഠവും ഗിബെയോനിലെ പൂജാഗിരിയിലായിരുന്നു.
30 സര്‍വേശ്വരദൂതന്‍റെ വാളിനെ ഭയപ്പെട്ടതുകൊണ്ട് അവിടെച്ചെന്നു ദൈവത്തിന്‍റെ അരുളപ്പാടു ചോദിക്കാന്‍ ദാവീദിനു കഴിഞ്ഞില്ല.
1
ദാവീദു പറഞ്ഞു: “ഇത് സര്‍വേശ്വരനായ ദൈവത്തിന്‍റെ ആലയം. ഇസ്രായേലിന്‍റെ ഹോമയാഗപീഠവും ഇതുതന്നെ.”2
പിന്നീട് ഇസ്രായേല്‍ദേശത്തു പാര്‍ക്കുന്ന പരദേശികളെ വിളിച്ചുകൂട്ടാന്‍ ദാവീദു കല്പിച്ചു. ദൈവത്തിന്‍റെ ആലയം നിര്‍മ്മിക്കുന്നതിനു വേണ്ട കല്ലു ചെത്തിയൊരുക്കാന്‍ അദ്ദേഹം കല്പണിക്കാരെ നിയമിച്ചു.3 പടിവാതിലുകളുടെ കതകുകള്‍ക്കു വേണ്ട ആണികളും കൊളുത്തുകളും നിര്‍മ്മിക്കുന്നതിന് ധാരാളം ഓടും ഇരുമ്പും ശേഖരിച്ചതു കൂടാതെ,
4 വളരെയധികം ദേവദാരുത്തടികളും ഒരുക്കിവച്ചു. സീദോനിലെയും സോരിലെയും നിവാസികള്‍ ധാരാളം ദേവദാരുത്തടികള്‍ ദാവീദിനു നല്‌കിയിരുന്നു.
5 ദാവീദ് വിചാരിച്ചു: “എന്‍റെ മകന്‍ ശലോമോന്‍ ചെറുപ്പമാണ്; അവന് അനുഭവസമ്പത്തുമില്ല. സര്‍വേശ്വരനായി പണിയുന്ന ആലയമാകട്ടെ ശ്രേഷ്ഠവും എല്ലാ രാജ്യങ്ങളിലും കീര്‍ത്തി പരത്തുന്നതും ആയിരിക്കണം. അതുകൊണ്ടു ഞാന്‍ അതിനുവേണ്ട ഒരുക്കങ്ങള്‍ ചെയ്യും.” തന്‍റെ മരണത്തിനു മുമ്പുതന്നെ, ആവശ്യമുള്ള സാധനസാമഗ്രികളെല്ലാം ദാവീദ് ഒരുക്കിവച്ചു.
6
ദാവീദ് തന്‍റെ പുത്രനായ ശലോമോനെ വിളിച്ച് ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന് ഒരു ആലയം പണിയാന്‍ കല്പിച്ചു.7 അദ്ദേഹം ശലോമോനോടു പറഞ്ഞു: “മകനേ, എന്‍റെ ദൈവമായ സര്‍വേശ്വരന്‍റെ നാമത്തില്‍ ഒരു ആലയം പണിയാന്‍ എനിക്ക് ആഗ്രഹമുണ്ടായിരുന്നു.
8 എന്നാല്‍ അവിടുന്ന് എന്നോട് അരുളിച്ചെയ്തു: ‘നീ വളരെ രക്തം ചൊരിയുകയും വന്‍യുദ്ധങ്ങള്‍ നടത്തുകയും ചെയ്തു. എന്‍റെ മുമ്പില്‍ ഇത്ര വളരെ രക്തം നീ ചൊരിഞ്ഞിട്ടുള്ളതുകൊണ്ട് എനിക്കുവേണ്ടി ആലയം പണിതുകൂടാ.
9 നിനക്ക് ഒരു പുത്രന്‍ ജനിക്കും; ചുറ്റുമുള്ള സകല ശത്രുക്കളെയും നീക്കി, ഞാന്‍ അവനു സമാധാനം നല്‌കും. അവന്‍റെ നാമം ശലോമോന്‍ എന്നായിരിക്കും. അവന്‍റെ കാലത്തു ഞാന്‍ ഇസ്രായേലിനു സമാധാനവും സ്വസ്ഥതയും നല്‌കും.
10 അവന്‍ എന്‍റെ നാമത്തില്‍ ഒരു ആലയം പണിയും. അവന്‍ എനിക്കു പുത്രനും ഞാന്‍ അവനു പിതാവും ആയിരിക്കും. അവന്‍റെ രാജകീയ സിംഹാസനം ഞാന്‍ ഇസ്രായേലില്‍ സുസ്ഥിരമാക്കും.’
11 അതുകൊണ്ട് എന്‍റെ മകനേ, സര്‍വേശ്വരന്‍ നിന്‍റെ കൂടെ ഉണ്ടായിരിക്കട്ടെ, നിന്നെക്കുറിച്ച് അവിടുന്ന് അരുളിച്ചെയ്തതുപോലെ നിന്‍റെ ദൈവമായ സര്‍വേശ്വരനുവേണ്ടി ആലയം പണിയുന്നതില്‍ നീ വിജയിക്കും.
12 ഇസ്രായേലിന്‍റെ ഭരണം സര്‍വേശ്വരന്‍ നിന്നെ ഏല്പിക്കുമ്പോള്‍ നിന്‍റെ ദൈവമായ സര്‍വേശ്വരന്‍റെ ധര്‍മശാസ്ത്രം പാലിക്കാന്‍ തക്ക വിവേകവും ബുദ്ധിയും അവിടുന്നു നിനക്കു നല്‌കട്ടെ.
13 സര്‍വേശ്വരന്‍ മോശയിലൂടെ ഇസ്രായേലിനു നല്‌കിയ നിയമങ്ങളും അനുശാസനങ്ങളും നീ ശ്രദ്ധാപൂര്‍വം പാലിച്ചാല്‍ നിനക്കു ഐശ്വര്യം ഉണ്ടാകും. ശക്തനും ധീരനും ആയിരിക്കുക; ഭയപ്പെടരുത്, പരിഭ്രമിക്കുകയും അരുത്.
14 സര്‍വേശ്വരന്‍റെ ആലയത്തിനുവേണ്ടി ഒരു ലക്ഷം താലന്ത് സ്വര്‍ണവും പത്തു ലക്ഷം താലന്ത് വെള്ളിയും തൂക്കം നിര്‍ണയിക്കാനാവാത്തവിധം ഓടും ഇരുമ്പും കൂടാതെ ആവശ്യമുള്ള കല്ലും മരവും ഞാന്‍ വളരെ ക്ലേശിച്ചു ശേഖരിച്ചിട്ടുണ്ട്. കൂടുതല്‍ നിനക്ക് സംഭരിക്കാം.
15 [15,16] കല്ലുവെട്ടുകാരും കല്പണിക്കാരും മരപ്പണിക്കാരും വിവിധ കരകൗശലപ്പണിക്കാരും സ്വര്‍ണം, വെള്ളി, ഓട്, ഇരുമ്പ് എന്നിവകൊണ്ട് സമര്‍ഥമായി പണിയുന്നവരുമായി ധാരാളം ജോലിക്കാര്‍ നിനക്കുണ്ടല്ലോ. അതിനാല്‍ ഉത്സാഹത്തോടെ പ്രവര്‍ത്തിച്ചുകൊള്ളുക. സര്‍വേശ്വരന്‍ നിന്‍റെകൂടെ ഉണ്ടായിരിക്കട്ടെ.”
16
17
തന്‍റെ പുത്രന്‍ ശലോമോനെ സഹായിക്കാന്‍ ഇസ്രായേലിലെ സകല നേതാക്കന്മാരോടും ദാവീദ് കല്പിച്ചു.18 അദ്ദേഹം പറഞ്ഞു: “നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ നിങ്ങളുടെ കൂടെ ഉണ്ടല്ലോ; അവിടുന്ന് എല്ലായിടത്തും നിങ്ങള്‍ക്കു സ്വസ്ഥത നല്‌കിയിരിക്കുന്നു. ദേശനിവാസികളെയെല്ലാം അവിടുന്നു എന്‍റെ കൈയില്‍ ഏല്പിച്ചുതന്നു; ദേശം മുഴുവന്‍ സര്‍വേശ്വരനും അവിടുത്തെ ജനത്തിനും കീഴടങ്ങുകയും ചെയ്തിരിക്കുന്നുവല്ലോ.
19 നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ പൂര്‍ണഹൃദയത്തോടും പൂര്‍ണമനസ്സോടുംകൂടി അന്വേഷിക്കുവിന്‍. അവിടുത്തെ ഉടമ്പടിപ്പെട്ടകവും ദൈവത്തിനു സമര്‍പ്പിച്ചിട്ടുള്ള വിശുദ്ധോപകരണങ്ങളും പ്രതിഷ്ഠിക്കാന്‍ സര്‍വേശ്വരന്‍റെ നാമത്തില്‍ ഒരു ആലയം പണിയുക.”
1
ദാവീദ് വയോവൃദ്ധനായപ്പോള്‍ പുത്രനായ ശലോമോനെ ഇസ്രായേലിന്‍റെ രാജാവാക്കി.2
ഇസ്രായേലിലെ എല്ലാ നേതാക്കന്മാരെയും പുരോഹിതന്മാരെയും ലേവ്യരെയും ദാവീദ് വിളിച്ചുകൂട്ടി.3 മുപ്പതും അതില്‍ കൂടുതലും വയസ്സുള്ള എല്ലാ ലേവ്യരുടെയും ജനസംഖ്യയെടുത്തു; അവര്‍ ആകെ മുപ്പത്തെണ്ണായിരം പേരുണ്ടായിരുന്നു.
4 അവരില്‍ ഇരുപത്തിനാലായിരം പേരെ ദേവാലയ ശുശ്രൂഷകരായും ആറായിരം പേരെ ഉദ്യോഗസ്ഥന്മാരും ന്യായാധിപന്മാരും ആയി ദാവീദ് നിയമിച്ചു.
5 നാലായിരംപേരെ വാതില്‍കാവല്‌ക്കാരായും നാലായിരംപേരെ ദാവീദ് നിര്‍മ്മിച്ച വാദ്യോപകരണങ്ങള്‍ ഉപയോഗിച്ചു സര്‍വേശ്വരനു സ്തുതിഗീതങ്ങള്‍ പാടുന്ന ഗായകരായും നിയമിച്ചു.
6 ലേവിയുടെ പുത്രന്മാരായ ഗേര്‍ശോന്‍, കെഹാത്ത്, മെരാരി എന്നിവരുടെ പേരിന്‍റെ ക്രമത്തില്‍ ദാവീദ് അവരെ കുലങ്ങളായി വേര്‍തിരിച്ചു.
7
ഗേര്‍ശോന്‍റെ പുത്രന്മാര്‍: ലദ്ദാന്‍, ശിമെയി.8 ലദ്ദാന്‍റെ പുത്രന്മാര്‍: മുഖ്യനായ യെഹീയേല്‍, സേഥാം, യോവേല്‍ എന്നീ മൂന്നു പേര്‍.
9 ശിമെയിയുടെ പുത്രന്മാര്‍: ശെലോമീത്ത്, ഹസീയേല്‍, ഹാരാന്‍ എന്നീ മൂന്നു പേര്‍. ഇവരായിരുന്നു ലദ്ദാന്‍റെ പിതൃഭവനത്തലവന്മാര്‍.
10 ശിമെയിയുടെ പുത്രന്മാര്‍: യഹത്ത്, സീനാ, യയൂശ്, ബെരീയാം എന്നീ നാലു പേര്‍.
11 യഹത്ത് തലവനും സീനാ രണ്ടാമനും ആയിരുന്നു. യെയൂശിനും ബെരീയെക്കും അധികം പുത്രന്മാര്‍ ഇല്ലാതിരുന്നതുകൊണ്ട് അവര്‍ ഒരു കുലമായി കണക്കാക്കപ്പെട്ടിരുന്നു.
12
കെഹാത്തിന്‍റെ പുത്രന്മാര്‍: അമ്രാം, ഇസ്ഹാര്‍, ഹെബ്രോന്‍, ഉസ്സീയേല്‍ എന്നീ നാലുപേര്‍.13 അമ്രാമിന്‍റെ പുത്രന്മാര്‍: അഹരോന്‍, മോശ. അഹരോനും പുത്രന്മാരും അതിവിശുദ്ധവസ്തുക്കളെ ശുദ്ധീകരിക്കാനും അതിവിശുദ്ധസ്ഥലത്ത് ശുശ്രൂഷ ചെയ്യാനും സര്‍വേശ്വരന്‍റെ സന്നിധിയില്‍ ധൂപം കാട്ടാനും സര്‍വേശ്വരനാമത്തില്‍ ആശീര്‍വദിക്കാനും എന്നേക്കും വേര്‍തിരിക്കപ്പെട്ടിരുന്നു.
14 ദൈവപുരുഷനായ മോശയുടെ പുത്രന്മാരെയും ലേവിഗോത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.
15 മോശയുടെ പുത്രന്മാര്‍: ഗേര്‍ശോം, എലീയേസെര്‍.
16 ഗെര്‍ശോമിന്‍റെ പുത്രന്മാരില്‍ ശെബൂവേല്‍ തലവനായിരുന്നു.
17 എലീയേസെരിന്‍റെ പുത്രന്‍ രെഹബ്യാ തലവനായിരുന്നു. എലീയേസെരിനു വേറെ പുത്രന്മാര്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ രെഹബ്യാക്ക് അനേകം പുത്രന്മാര്‍ ഉണ്ടായിരുന്നു.
18 ഇസ്ഹാരിന്‍റെ പുത്രന്മാരില്‍ ശെലോമീത്ത് ആയിരുന്നു തലവന്‍.
19 ഹെബ്രോന്‍റെ പുത്രന്മാരില്‍ യെരീയാ തലവനും അമര്യാ രണ്ടാമനും യഹസീയേല്‍ മൂന്നാമനും യെക്കമെയാം നാലാമനും ആയിരുന്നു.
20 ഉസ്സീയേലിന്‍റെ പുത്രന്മാര്‍: മുഖ്യനായ മീഖാ, രണ്ടാമനായ ഇശ്ശീയാ എന്നിവര്‍.
21
മെരാരിയുടെ പുത്രന്മാര്‍: മഹ്ലി, മൂശി. മഹ്ലിയുടെ പുത്രന്മാര്‍: എലെയാസാര്‍, കീശ്.22 എലെയാസാര്‍ മരിച്ചു. അയാള്‍ക്കു പുത്രന്മാര്‍ ഇല്ലായിരുന്നു. പുത്രിമാരേ ഉണ്ടായിരുന്നുള്ളൂ. കീശിന്‍റെ പുത്രന്മാരായ അവരുടെ ചാര്‍ച്ചക്കാര്‍ അവരെ വിവാഹം ചെയ്തു.
23 മൂശിയുടെ പുത്രന്മാര്‍: മഹ്ലി, ഏദെര്‍, യെരേമോത്ത് എന്നീ മൂന്നു പേര്‍.
24 ഇവരാണ് പിതൃഭവനത്തലവന്മാരായി വംശാവലിയില്‍ പേരു ചേര്‍ക്കപ്പെട്ട ലേവിപുത്രന്മാര്‍. ഇവരില്‍ ഇരുപതും അതില്‍ കൂടുതലും വയസ്സുള്ളവര്‍ സര്‍വേശ്വരന്‍റെ ആലയത്തിലെ ശുശ്രൂഷ ചെയ്തുവന്നു.
25
ദാവീദ് പറഞ്ഞു: “ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ തന്‍റെ ജനത്തിനു സ്വസ്ഥത നല്‌കിയിരിക്കുന്നു. അവിടുന്നു യെരൂശലേമില്‍ എന്നേക്കുമായി വസിക്കുന്നു.26 ആകയാല്‍ മേലില്‍ ലേവ്യര്‍ വിശുദ്ധകൂടാരമോ അതിലെ ശുശ്രൂഷയ്‍ക്കുള്ള ഉപകരണങ്ങളോ ചുമക്കേണ്ടതില്ല.”
27 ദാവീദിന്‍റെ അന്ത്യകല്പനയനുസരിച്ച് ഇരുപതും അതില്‍ കൂടുതലും വയസ്സുള്ള ലേവ്യരുടെ ജനസംഖ്യ എടുത്തിരുന്നു. എന്നാല്‍ സര്‍വേശ്വരന്‍റെ ആലയത്തിലെ ശുശ്രൂഷകളില്‍ അഹരോന്‍റെ പുത്രന്മാരെ സഹായിക്കുക അവരുടെ ചുമതലയാണ്.
28 അങ്കണവും അറകളും സൂക്ഷിക്കുക, വിശുദ്ധവസ്തുക്കള്‍ വൃത്തിയാക്കുക, ദേവാലയശുശ്രൂഷയോടു ബന്ധപ്പെട്ട ഏതു ജോലിയും ചെയ്യുക.
29 കൂടാതെ കാഴ്ചയപ്പം, ധാന്യബലിക്കുവേണ്ട മാവ്, പുളിപ്പില്ലാത്ത അടകള്‍, ചുട്ടെടുത്ത വഴിപാടു വസ്തുക്കള്‍, എണ്ണ ചേര്‍ത്തുണ്ടാക്കുന്ന വഴിപാടുവസ്തുക്കള്‍ എന്നിവയും അളവും തൂക്കവും സംബന്ധിച്ച കാര്യങ്ങളും ഇവരുടെ ചുമതലയിലായിരുന്നു.
30 പ്രഭാതത്തിലും സായാഹ്നത്തിലും ലേവ്യര്‍ സര്‍വേശ്വരനു സ്തുതിസ്തോത്രങ്ങള്‍ അര്‍പ്പിക്കേണ്ടിയിരുന്നു.
31 ശബത്തുകളിലും അമാവാസികളിലും ഉത്സവദിനങ്ങളിലും നിശ്ചയിച്ചിട്ടുള്ളിടത്തോളം പേര്‍ ക്രമമായി സര്‍വേശ്വരസന്നിധിയില്‍ ഹോമബലി അര്‍പ്പിക്കണം.
32 അവര്‍ തിരുസാന്നിധ്യകൂടാരത്തിന്‍റെയും വിശുദ്ധസ്ഥലത്തിന്‍റെയും ചുമതല വഹിക്കുകയും സര്‍വേശ്വരന്‍റെ ആലയത്തിലെ ശുശ്രൂഷയില്‍ തങ്ങളുടെ സഹോദരന്മാരായ അഹരോന്‍റെ പുത്രന്മാരെ സഹായിക്കുകയും ചെയ്യേണ്ടിയിരുന്നു.
1
അഹരോന്‍റെ പുത്രന്മാരുടെ ഗണങ്ങള്‍ ഇവയായിരുന്നു. അഹരോന്‍റെ പുത്രന്മാര്‍: നാദാബ്, അബീഹൂ, എലെയാസാര്‍, ഈഥാമാര്‍.2 നാദാബും അബീഹൂവും പിതാവിനു മുമ്പേ മരിച്ചു. അവര്‍ക്കു പുത്രന്മാരില്ലാതിരുന്നതിനാല്‍ എലെയാസാറും ഈഥാമാറും പുരോഹിതന്മാരായി.
3 എലെയാസാറിന്‍റെ വംശജനായ സാദോക്കിന്‍റെയും ഈഥാമാറിന്‍റെ വംശജനായ അഹീമേലെക്കിന്‍റെയും സഹായത്തോടെ ദാവീദ് അവരെ അവരുടെ ജോലികളില്‍ മുറപ്രകാരം നിയമിച്ചു.
4 ഈഥാമാറിന്‍റെ പുത്രന്മാരില്‍ ഉണ്ടായിരുന്നതിലുമധികം പ്രമുഖന്മാര്‍ എലെയാസാറിന്‍റെ പുത്രന്മാരില്‍ ഉണ്ടായിരുന്നതിനാല്‍ എലെയാസാറിന്‍റെ പുത്രന്മാരില്‍നിന്നു പതിനാറു പേരെയും ഈഥാമാറിന്‍റെ പുത്രന്മാരില്‍നിന്നു എട്ടു പേരെയും പിതൃഭവനത്തലവന്മാരായി നിയോഗിച്ചു.
5 ഇരുവിഭാഗങ്ങളിലും ദേവാലയാധികാരികളും ആധ്യാത്മികനേതാക്കളും ഉണ്ടായിരുന്നതുകൊണ്ട് നറുക്കിട്ടാണ് അവരെ തിരഞ്ഞെടുത്തത്.
6 രാജാവ്, പ്രഭുക്കന്മാര്‍, പുരോഹിതനായ സാദോക്ക്, അബ്യാഥാരിന്‍റെ മകനായ അഹീമേലെക്ക്, പുരോഹിതന്മാരുടെയും ലേവ്യരുടെയും പിതൃഭവനത്തലവന്മാരുടെയും മുമ്പാകെ ലേവ്യനായ നെഥനയേലിന്‍റെ പുത്രനും എഴുത്തുകാരനുമായ ശെമയ്യാ, എലെയാസാറിന്‍റെയും ഈഥാമാറിന്‍റെയും കുലങ്ങള്‍ക്കു വീണ കുറികള്‍ രേഖപ്പെടുത്തി.
7
ഒന്നാമതുമുതല്‍ ഇരുപത്തിനാലാമതുവരെ നറുക്കു വീണവരുടെ പേരുകള്‍ യഥാക്രമം:8 യെഹോയാരീബ്, യെദായാ, ഹാരീം, സെയോരീം,
9 [9,10] മല്‌ക്കീയാ, മിയാമീന്‍, ഹാക്കോസ്, അബീയാ, യേശുവ,
10
11 [11,12] ശെഖന്യാ, എല്യാശീബ്, യാക്കീം, ഹുപ്പാ,
12
13 [13,14] യെശെബെയാം, ബില്‍ഗെ, ഇമ്മേര്‍, ഹേസീര്‍,
14
15 [15,16] ഹപ്പിസേസ്, പെതഹ്യാ, യെഹെസ്കേല്‍, യാഖീന്‍,
16
17 [17,18] ഗാമൂല്‍, ദെലായാ, മയസ്യാ.
18
19 ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍റെ കല്പനയനുസരിച്ച് അവരുടെ പിതാവായ അഹരോന്‍ നിശ്ചയിച്ചപ്രകാരം അവര്‍ ദേവാലയത്തില്‍ ശുശ്രൂഷചെയ്യാന്‍ വരുന്ന ക്രമം ഇതായിരുന്നു.
20 ലേവിവംശത്തിലെ മറ്റു കുടുംബത്തലവന്മാര്‍: അമ്രാമിന്‍റെ പുത്രന്മാരില്‍ ശൂബായേല്‍, അയാളുടെ പുത്രന്മാരില്‍ യെഹ്ദയാ,
21 രെഹബ്യായുടെ പുത്രന്മാരില്‍ തലവന്‍ യിശ്യാ;
22 ഇസ്ഹാരിന്‍റെ പുത്രന്മാരില്‍ ശെലോമോത്ത്; ശെലോമോത്തിന്‍റെ പുത്രന്മാരില്‍ യഹത്ത്.
23 ഹെബ്രോന്‍റെ പുത്രന്മാര്‍: തലവനായ യെരീയാ, രണ്ടാമന്‍ അമര്യാ, മൂന്നാമന്‍ യഹസീയേല്‍, നാലാമന്‍ യെക്കമെയാ.
24 ഉസ്സീയേലിന്‍റെ പുത്രന്മാരില്‍: മീഖാ; മീഖായുടെ പുത്രന്മാരില്‍ ശാമീര്‍,
25 മീഖായുടെ സഹോദരന്‍ ഇശ്ശ്യാ; അയാളുടെ പുത്രന്മാരില്‍ സെഖരിയാ.
26 മെരാരിയുടെ പുത്രന്മാര്‍: മഹ്ലി, മൂശി;
27 യയസ്യായുടെ പുത്രന്മാര്‍: ബെനോ. മെരാരിയുടെ പുത്രന്മാര്‍: യയസ്യായുടെ പുത്രന്മാരായ ബെനോ, ശോഹം, സക്കൂര്‍, ഇബ്രി.
28 മഹ്ലിയുടെ പുത്രന്‍ എലെയാസാര്‍, അയാള്‍ക്കു പുത്രന്മാര്‍ ഉണ്ടായില്ല.
29 കീശിന്‍റെ പുത്രന്‍ യെരഹ്മെയേല്‍.
30 മൂശിയുടെ പുത്രന്മാര്‍: മഹ്ലി, ഏദെര്‍, യെരീമോത്ത്, ഇവര്‍ എല്ലാവരും കുടുംബക്രമത്തില്‍ ലേവിയുടെ പുത്രന്മാര്‍ ആയിരുന്നു.
31 ഇവരും തങ്ങളുടെ ചാര്‍ച്ചക്കാരായ അഹരോന്‍റെ പുത്രന്മാരെപ്പോലെ ദാവീദുരാജാവിന്‍റെയും സാദോക്കിന്‍റെയും അഹീമേലെക്കിന്‍റെയും പുരോഹിതന്മാരുടെയും ലേവ്യവംശത്തിലെ ഭവനത്തലവന്മാരുടെയും സാന്നിധ്യത്തില്‍ നറുക്കിട്ടു. പിതൃഭവനത്തലവന്‍ എന്നോ അയാളുടെ അനുജന്‍ എന്നോ ഉള്ള വ്യത്യാസം അവര്‍ പരിഗണിച്ചില്ല.
1
ദാവീദും പ്രമുഖരായ ദേവാലയ ശുശ്രൂഷകരും ചേര്‍ന്ന് ആസാഫ്, ഹേമാന്‍, യെദൂഥൂന്‍ എന്നിവരുടെ പുത്രന്മാരില്‍ ചിലരെ കിന്നരം, വീണ, ഇലത്താളം എന്നീ വാദ്യങ്ങളോടെ പ്രവചനം നടത്തേണ്ടതിനു നിയമിച്ചു. ഇങ്ങനെ നിയോഗിക്കപ്പെട്ടവരും അവരുടെ ചുമതലകളും:2 രാജനിര്‍ദ്ദേശമനുസരിച്ച് ആസാഫിന്‍റെ കീഴില്‍ അയാളുടെ പുത്രന്മാരായ സക്കൂര്‍, യോസേഫ്, നെഥന്യാ, അശരേലാ എന്നിവര്‍ പ്രവചനം നടത്തി.
3 കിന്നരം മീട്ടി സര്‍വേശ്വരനു സ്തുതിസ്തോത്രങ്ങള്‍ അര്‍പ്പിച്ചുകൊണ്ടു പ്രവചിച്ചിരുന്ന യെദൂഥൂന്‍റെ കീഴില്‍ അയാളുടെ പുത്രന്മാരായ ഗെദല്യാ, സെരി, യെശയ്യാ, ശിമയി, ഹശബ്യാ, മത്ഥിഥ്യാ എന്നീ ആറു പേര്‍ പ്രവര്‍ത്തിച്ചു.
4 ദര്‍ശകനായി രാജാവിനെ സേവിച്ച ഹേമാന്‍റെ കീഴില്‍ അയാളുടെ പുത്രന്മാരായ ബുക്കിയാ, മത്ഥന്യാ, ഉസ്സീയേല്‍, ശെബൂവേല്‍, യെരീമോത്ത്, ഹനന്യാ, ഹനാനി, എലീയാഥാ, ഗിദ്ദല്‍തി, രോമംതി-ഏസെര്‍, യൊശ്ബെക്കാശാ, മല്ലോഥി, ഹോഥീര്‍, മഹസീയോത്ത് എന്നിവര്‍ ആയിരുന്നു.
5 ഹേമാനെ ഉന്നതനാക്കുന്നതിനു തന്‍റെ വാഗ്ദാനമനുസരിച്ചു ദൈവം പതിന്നാലു പുത്രന്മാരെയും മൂന്നു പുത്രിമാരെയും അയാള്‍ക്കു നല്‌കിയിരുന്നു.
6 ഇവര്‍ എല്ലാവരും ദേവാലയത്തില്‍ തങ്ങളുടെ പിതാവിന്‍റെ കീഴില്‍ ഇലത്താളവും വീണയും കിന്നരവും പ്രയോഗിച്ച് ഗാനശുശ്രൂഷ നടത്തിവന്നു. ആസാഫും യെദൂഥൂനും, ഹേമാനും രാജാവില്‍നിന്നു നേരിട്ടു കല്പന സ്വീകരിച്ചിരുന്നു.
7 സര്‍വേശ്വരനു ഗാനമാലപിക്കാന്‍ പരിശീലനം സിദ്ധിച്ച വിദഗ്ദ്ധരായ ഇവരുടെ സംഖ്യ ഇരുനൂറ്റി എണ്‍പത്തെട്ട്.
8 ഓരോരുത്തരുടെയും ജോലിക്രമം നിശ്ചയിക്കുന്നതിനായി ഇവരുടെ വലുപ്പച്ചെറുപ്പമോ ഗുരുശിഷ്യബന്ധമോ നോക്കാതെ നറുക്കിട്ടു.
9
ഒന്നാമത്തെ നറുക്ക് ആസാഫ്കുടുംബത്തിലെ യോസേഫിനു വീണു. രണ്ടാമത്തേത് ഗദല്യാക്കു വീണു. അയാളും സഹോദരന്മാരും പുത്രന്മാരും കൂടി പന്ത്രണ്ടു പേര്‍.10 മൂന്നാമത്തേത് സക്കൂറിന്. അയാളും സഹോദരന്മാരും പുത്രന്മാരും കൂടി പന്ത്രണ്ടു പേര്‍.
11 നാലാമത്തേത് ഇസ്രിക്ക്. അയാളും സഹോദരന്മാരും പുത്രന്മാരും കൂടി പന്ത്രണ്ടു പേര്‍.
12 അഞ്ചാമത്തേത് നെഥന്യാക്ക്. അയാളും സഹോദരന്മാരും പുത്രന്മാരും കൂടി പന്ത്രണ്ടു പേര്‍.
13 ആറാമത്തേത് ബുക്കിയായ്‍ക്ക്. അയാളും സഹോദരന്മാരും പുത്രന്മാരും കൂടി പന്ത്രണ്ടു പേര്‍.
14 ഏഴാമത്തേത് യെശരേലാക്ക്. അയാളും സഹോദരന്മാരും പുത്രന്മാരും കൂടി പന്ത്രണ്ടു പേര്‍.
15 എട്ടാമത്തേത് യെശയ്യായ്‍ക്ക്. അയാളും സഹോദരന്മാരും പുത്രന്മാരും കൂടി പന്ത്രണ്ടുപേര്‍.
16 ഒമ്പതാമത്തേതു മത്ഥന്യാക്ക്. അയാളും സഹോദരന്മാരും പുത്രന്മാരും കൂടി പന്ത്രണ്ടുപേര്‍.
17 പത്താമത്തേതു ശിമെയിക്ക്. അയാളും സഹോദരന്മാരും പുത്രന്മാരും കൂടി പന്ത്രണ്ടുപേര്‍.
18 പതിനൊന്നാമത്തേത് അസരേലിന്. അയാളും സഹോദരന്മാരും പുത്രന്മാരും കൂടി പന്ത്രണ്ടു പേര്‍.
19 പന്ത്രണ്ടാമത്തേതു ഹശബ്യാക്ക്. അയാളും സഹോദരന്മാരും പുത്രന്മാരുംകൂടി പന്ത്രണ്ടു പേര്‍.
20 പതിമൂന്നാമത്തേതു ശൂബായേലിന്. അയാളും സഹോദന്മാരും പുത്രന്മാരും കൂടി പന്ത്രണ്ടു പേര്‍.
21 പതിന്നാലാമത്തേതു മത്ഥിഥ്യാക്ക്. അയാളും സഹോദരന്മാരും പുത്രന്മാരും കൂടി പന്ത്രണ്ടു പേര്‍.
22 പതിനഞ്ചാമത്തേതു യെരീമോത്തിന്. അയാളും സഹോദരന്മാരും പുത്രന്മാരും കൂടി പന്ത്രണ്ടു പേര്‍.
23 പതിനാറാമത്തേതു ഹനന്യാക്ക്. അയാളും സഹോദരന്മാരും പുത്രന്മാരും കൂടി പന്ത്രണ്ടുപേര്‍.
24 പതിനേഴാമത്തേതു യൊശ്ബെക്കാശയ്‍ക്ക്. അയാളും സഹോദരന്മാരും പുത്രന്മാരും കൂടി പന്ത്രണ്ടു പേര്‍.
25 പതിനെട്ടാമത്തേതു ഹനാനിക്ക്. അയാളും സഹോദരന്മാരും പുത്രന്മാരും കൂടി പന്ത്രണ്ടു പേര്‍.
26 പത്തൊന്‍പതാമത്തേതു മല്ലോഥിക്ക്. അയാളും സഹോദരന്മാരും പുത്രന്മാരും കൂടി പന്ത്രണ്ടു പേര്‍.
27 ഇരുപതാമത്തേത് എലിയാഥെയ്‍ക്ക്. അയാളും സഹോദരന്മാരും പുത്രന്മാരും കൂടി പന്ത്രണ്ടുപേര്‍.
28 ഇരുപത്തൊന്നാമത്തേതു ഹോഥീരിന്. അയാളും സഹോദരന്മാരും പുത്രന്മാരും കൂടി പന്ത്രണ്ടു പേര്‍.
29 ഇരുപത്തിരണ്ടാമത്തേതു ഗിദ്ദല്‍തിക്ക്. അയാളും സഹോദരന്മാരും പുത്രന്മാരും കൂടി പന്ത്രണ്ടു പേര്‍.
30 ഇരുപത്തിമൂന്നാമത്തേതു മഹസീയോത്തിന്. അയാളും സഹോദരന്മാരും പുത്രന്മാരും കൂടി പന്ത്രണ്ടു പേര്‍.
31 ഇരുപത്തിനാലാമത്തേതു രോമംതി-ഏസെരിന്. അയാളും സഹോദരന്മാരും പുത്രന്മാരും കൂടി പന്ത്രണ്ടു പേര്‍.
1
വാതില്‍കാവല്‌ക്കാരുടെ ഗണങ്ങള്‍: കോരഹ്യരില്‍നിന്ന് ആസാഫിന്‍റെ പുത്രന്മാരില്‍ കോരെയുടെ പുത്രനായ മെശേലെമ്യാ.2 മെശേലെമ്യായുടെ പുത്രന്മാര്‍ പ്രായക്രമത്തില്‍ സെഖര്യാ, യെദ്ദിയേല്‍, സെബദ്യാ, യത്നീയേല്‍,
3 ഏലാം, യെഹോഹാനാന്‍, എല്യോഹോവേനായി;
4 ഓബേദ്-എദോമിന്‍റെ പുത്രന്മാര്‍ പ്രായക്രമത്തില്‍: ശെമയ്യാ, യെഹോസാബാദ്, യോവാഹ്, സാഖാര്‍, നെഥനയേല്‍,
5 അമ്മീയേല്‍, ഇസ്സാഖാര്‍, പെയുലെഥായി; ഓബേദ്-എദോമിനെ ദൈവം അനുഗ്രഹിച്ചു.
6 അയാളുടെ പുത്രനായ ശെമയ്യായ്‍ക്കും പുത്രന്മാര്‍ ജനിച്ചു. അവര്‍ വളരെ പരാക്രമശാലികളായ യുദ്ധവീരന്മാര്‍ ആയിരുന്നതുകൊണ്ടു തങ്ങളുടെ കുലത്തിലെ നായകന്മാരായിത്തീര്‍ന്നു.
7 ശെമയ്യായുടെ പുത്രന്മാര്‍: ഒത്നി, രെഫായേല്‍, ഓബേദ്, എല്‍സാബാദ്. അവരുടെ ചാര്‍ച്ചക്കാരായ എലീഹു, സെമഖ്യാ എന്നിവര്‍ ശക്തന്മാരായിരുന്നു.
8 ഇവരെല്ലാവരും ഓബേദ്-എദോമിന്‍റെ വംശജര്‍. ഇവരും പുത്രന്മാരും ചാര്‍ച്ചക്കാരുമായി ശുശ്രൂഷയ്‍ക്ക് അതിസമര്‍ഥരായ അറുപത്തിരണ്ടു പേര്‍.
9 മെശേലെമ്യാക്ക് ശക്തരായ പുത്രന്മാരും ചാര്‍ച്ചക്കാരുമായി പതിനെട്ടു പേര്‍.
10 മെരാരീപുത്രനായ ഹോസായുടെ പുത്രന്മാര്‍: ശിമ്രി ആദ്യജാതനല്ലെങ്കിലും പിതാവ് അയാളെ തലവനാക്കി.
11 രണ്ടാമന്‍ ഹില്‌ക്കീയാ, മൂന്നാമന്‍ തെബല്യാ, നാലാമന്‍ സെഖര്യാ. ഹോസായുടെ പുത്രന്മാരും ചാര്‍ച്ചക്കാരും കൂടി പതിമൂന്നു പേര്‍.
12
വാതില്‍കാവല്‌ക്കാരുടെ ഗണം തിരിച്ചത് കുടുംബത്തലവന്മാരുടെ എണ്ണമനുസരിച്ചായിരുന്നു. സര്‍വേശ്വരന്‍റെ ആലയത്തില്‍ ശുശ്രൂഷ ചെയ്തിരുന്ന ഇവര്‍ക്കും ചാര്‍ച്ചക്കാരെപ്പോലെ അവിടെ ചുമതലകളുണ്ടായിരുന്നു.13 പിതൃഭവനക്രമം അനുസരിച്ച് വലുപ്പചെറുപ്പഭേദം കൂടാതെ ഓരോ വാതിലിനും അവര്‍ ആളുകളെ നറുക്കിട്ടു നിശ്ചയിച്ചു.
14 കിഴക്കേ വാതിലിന്‍റെ നറുക്കു ശേലെമ്യാക്ക് വീണു. വടക്കേ വാതിലിന്‍റേത് അയാളുടെ പുത്രനും വിവേകമതിയും ആലോചനക്കാരനുമായ സെഖര്യാക്കും വീണു.
15 തെക്കേ വാതിലിന്‍റെ നറുക്കു ഓബേദ്-എദോമിനു വീണു. സംഭരണശാലയുടേത് അയാളുടെ പുത്രന്മാര്‍ക്കും.
16 കയറ്റമുള്ള പെരുവഴിയില്‍ ശല്ലേഖെത്ത് പടിവാതില്‌ക്കലെ പടിഞ്ഞാറെ വാതില്‍ ശുപ്പീമിനും ഹോസായ്‍ക്കും കിട്ടി.
17 ഇവര്‍ തവണ വച്ചു കാവല്‍നിന്നു. കിഴക്കേ വാതില്‌ക്കല്‍ ആറു ലേവ്യരും വടക്കേ വാതില്‌ക്കല്‍ ദിവസേന നാലു പേരും തെക്കേ വാതില്‌ക്കല്‍ ദിവസേന നാലു പേരും സംഭരണശാലയ്‍ക്ക് ഈരണ്ടു പേരും
18 പര്‍ബാരിനു പടിഞ്ഞാറെ പെരുവഴിയില്‍ നാലു പേരും പര്‍ബാരില്‍ രണ്ടു പേരും കാവലുണ്ടായിരുന്നു.
19 ഇവയാണ് കോരഹ്യരിലും മെരാര്യരിലുംപെട്ട വാതില്‍കാവല്‌ക്കാരുടെ ഗണങ്ങള്‍.
20
ദേവാലയത്തിലെ ഭണ്ഡാരങ്ങളുടെയും വിശുദ്ധവസ്തുക്കള്‍ സൂക്ഷിക്കുന്ന ഭണ്ഡാരങ്ങളുടെയും ചുമതല ലേവ്യനായ അഹീയായ്‍ക്കായിരുന്നു.21 ഗേര്‍ശോന്യനായ ലയെദാന്‍റെ പുത്രന്മാരില്‍ ഒരാളായിരുന്നു യെഹീയേല്‍. യെഹീയേലിന്‍റെ പുത്രന്മാര്‍ ഗേര്‍ശോന്യനായ ലയെദാന്‍റെ പിതൃഭവനത്തലവന്മാര്‍ ആയിരുന്നു.
22 യെഹീയേലിന്‍റെ പുത്രന്മാര്‍: സേഥാമും സഹോദരന്‍ യോവേലും; ഇവര്‍ സര്‍വേശ്വരന്‍റെ ആലയത്തിലെ ഭണ്ഡാരങ്ങളുടെ മേല്‍വിചാരകരായിരുന്നു.
23 അമ്രാമ്യരും ഇസ്ഹാര്യരും, ഹെബ്രോന്യരും ഉസ്സീയേല്യരും അവരോടൊപ്പമുണ്ടായിരുന്നു.
24 മോശയുടെ പുത്രനായ ഗേര്‍ശോമിന്‍റെ പുത്രന്‍ സെബൂവേല്‍ ആയിരുന്നു ഭണ്ഡാരസൂക്ഷിപ്പുകാരുടെ തലവന്‍.
25 എലിയേസെര്‍ തുടങ്ങിയ അയാളുടെ ചാര്‍ച്ചക്കാര്‍: എലിയേസെരിന്‍റെ പുത്രന്‍ രെഹബ്യ; അയാളുടെ പുത്രന്‍ യെശയ്യാ; അയാളുടെ പുത്രന്‍ യോരാം; അയാളുടെ പുത്രന്‍ സിക്രി; അയാളുടെ പുത്രന്‍ ശെലോമീത്ത്;
26 ദാവീദുരാജാവും പിതൃഭവനത്തലവന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും സേനാപതിമാരും അര്‍പ്പിക്കുന്ന കാണിക്കകളുടെ ഭണ്ഡാരങ്ങള്‍ക്കെല്ലാം മേല്‍നോട്ടക്കാര്‍ ശെലോമീത്തും അയാളുടെ സഹോദരന്മാരും ആയിരുന്നു.
27 യുദ്ധത്തില്‍ കിട്ടിയ കൊള്ളമുതലില്‍ ഒരു ഭാഗം സര്‍വേശ്വരന്‍റെ മന്ദിരത്തിന്‍റെ സംരക്ഷണത്തിനായി സമര്‍പ്പിച്ചിരുന്നു.
28 ദര്‍ശകനായ ശമൂവേലും കീശിന്‍റെ പുത്രന്‍ ശൗലും നേരിന്‍റെ പുത്രന്‍ അബ്നേരും സെരൂയായുടെ പുത്രന്‍ യോവാബും സമര്‍പ്പിച്ചിരുന്ന സകല വസ്തുക്കളും ഉള്‍പ്പെടെ എല്ലാ കാണിക്കകളും ശെലോമീത്തിന്‍റെയും അയാളുടെ പുത്രന്മാരുടെയും സൂക്ഷിപ്പില്‍ ആയിരുന്നു.
29
ഇസ്രായേലില്‍ ഉദ്യോഗസ്ഥന്മാരും ന്യായാധിപരുമായി പുറമേയുള്ള ജോലികള്‍ക്ക് ഇസ്ഹാര്യരില്‍ കെനന്യായും പുത്രന്മാരും30 ഹെബ്രോന്യരില്‍നിന്ന് ഹശബ്യായും സഹോദരന്മാരുമായ പ്രാപ്തരായ ആയിരത്തി എഴുനൂറുപേര്‍; യോര്‍ദ്ദാനിക്കരെ പടിഞ്ഞാറു സര്‍വേശ്വരന്‍റെ സകല കാര്യങ്ങള്‍ക്കും രാജാവിന്‍റെ ശുശ്രൂഷയ്‍ക്കുംവേണ്ടി ഇസ്രായേലില്‍ നിയുക്തരായി.
31 കുടുംബത്തിന്‍റെ ഏതു വംശാവലിവഴിയും ഹെബ്രോന്യരുടെ തലവന്‍ യെരീയാ ആയിരുന്നു. ദാവീദുരാജാവിന്‍റെ നാല്പതാം ഭരണവര്‍ഷത്തില്‍ ഗിലെയാദിലെ യാസേരില്‍ നടത്തിയ അന്വേഷണത്തില്‍നിന്ന് അവിടെ പരാക്രമശാലികളായ യുദ്ധവീരന്മാര്‍ ഉണ്ടെന്നു തെളിഞ്ഞു.
32 അദ്ദേഹത്തിന്‍റെ സഹോദരന്മാരും പ്രാപ്തരുമായ രണ്ടായിരത്തി എഴുനൂറു പിതൃഭവനത്തലവന്മാര്‍ ഉണ്ടായിരുന്നു. അവരെ ദാവീദുരാജാവു രൂബേന്‍, ഗാദ്, മനശ്ശെയുടെ പകുതിഗോത്രം എന്നിവയില്‍ ദൈവത്തിന്‍റെയും രാജാവിന്‍റെയും സകല കാര്യാദികള്‍ക്കും ചുമതലക്കാരായി നിയമിച്ചു.
1
ഇസ്രായേലിലെ പിതൃഭവനത്തലവന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും അവരുടെ നേതാക്കന്മാരും ഓരോ മാസവും മാറിമാറി വന്നു രാജാവിനുവേണ്ടി ജോലിചെയ്തു. ഓരോ സംഘത്തിലും ഇരുപത്തിനാലായിരം പേരുണ്ടായിരുന്നു.2 ഒന്നാം മാസത്തിലേക്കുള്ള ഗണത്തിന്‍റെ ചുമതലക്കാരനായ സബ്ദിയേലിന്‍റെ പുത്രന്‍ യശോബെയാമിന്‍റെ കീഴില്‍ ഇരുപത്തിനാലായിരം പേര്‍.
3 യശോബെയാം പേരസ്സ് വംശജനും ഒന്നാം മാസത്തെ സകല സേനാപതികള്‍ക്കും തലവനും ആയിരുന്നു.
4 രണ്ടാം മാസത്തേക്കുള്ള ഗണത്തിന്‍റെ ചുമതലക്കാരന്‍ അഹോഹ്യനായ ദോദായി ആയിരുന്നു. അയാളുടെ കീഴിലും ഇരുപത്തിനാലായിരം പേര്‍ ഉണ്ടായിരുന്നു.
5 മൂന്നാം മാസത്തേക്കുള്ള ഗണത്തിന്‍റെ ചുമതലക്കാരന്‍ മുഖ്യപുരോഹിതനായ യെഹോയാദയുടെ പുത്രന്‍ ബെനായാ ആയിരുന്നു. അയാളുടെ ഗണത്തിലും ഇരുപത്തിനാലായിരം പേര്‍ ഉണ്ടായിരുന്നു.
6 മുപ്പതു പേരില്‍ ശക്തനും അവരുടെ തലവനുമായ ബെനായാ ഇയാളാണ്. അയാളുടെ ഗണത്തിന്‍റെ ചുമതലക്കാരന്‍ പുത്രനായ അമ്മീസാബാദ് ആയിരുന്നു.
7 നാലാം മാസത്തേക്കുള്ള ഗണത്തിന്‍റെ ചുമതലക്കാരന്‍ യോവാബിന്‍റെ സഹോദരനായ അസാഹേല്‍ ആയിരുന്നു. അയാള്‍ക്കു ശേഷം പുത്രനായ സെബദ്യാ ചുമതലക്കാരന്‍ ആയിത്തീര്‍ന്നു. അയാളുടെ ഗണത്തിലും ഉണ്ടായിരുന്നു ഇരുപത്തിനാലായിരം പേര്‍.
8 അഞ്ചാം മാസത്തേക്കുള്ള ഗണത്തിന്‍റെ ചുമതലക്കാരന്‍ ഇസ്രാഹ്യനായ ശംഹൂത്ത്. അയാളുടെ ഗണത്തിലും ഇരുപത്തിനാലായിരം പേരുണ്ടായിരുന്നു.
9 ആറാം മാസത്തേക്കുള്ള ഗണത്തിന്‍റെ ചുമതലക്കാരന്‍ തെക്കോവ്യനായ ഇക്കേശിന്‍റെ പുത്രന്‍ ഈരാ. അയാളുടെ ഗണത്തിലും ഇരുപത്തിനാലായിരം പേര്‍.
10 ഏഴാം മാസത്തേക്കുള്ള ഗണത്തിന്‍റെ ചുമതലക്കാരന്‍ എഫ്രയീംഗോത്രക്കാരനും പെലോന്യനുമായ ഹേലെസ്; അയാളുടെ ഗണത്തിലും ഇരുപത്തിനാലായിരം പേര്‍.
11 എട്ടാം മാസത്തേക്കുള്ള ഗണത്തിന്‍റെ ചുമതലക്കാരന്‍ സര്‍ഹ്യവംശജനും ഹൂശാത്യനുമായ സിബ്ബെഖായി; അയാളുടെ ഗണത്തിലും ഇരുപത്തിനാലായിരം പേര്‍.
12 ഒമ്പതാം മാസത്തേക്കുള്ള ഗണത്തിന്‍റെ ചുമതലക്കാരന്‍ ബെന്യാമീന്‍ഗോത്രക്കാരനും അനാഥോഥ്യനുമായ അബീയേസെര്‍; അയാളുടെ ഗണത്തിലും ഇരുപത്തിനാലായിരം പേര്‍.
13 പത്താം മാസത്തേക്കുള്ള ഗണത്തിന്‍റെ ചുമതലക്കാരന്‍ സര്‍ഹ്യവംശജനും നെതോഫാത്യനുമായ മഹരായി; അയാളുടെ ഗണത്തിലും ഇരുപത്തിനാലായിരം പേര്‍.
14 പതിനൊന്നാം മാസത്തേക്കുള്ള ഗണത്തിന്‍റെ ചുമതലക്കാരന്‍ എഫ്രയീംഗോത്രക്കാരനും പിരാഥോന്യനുമായ ബെനായാ. അയാളുടെ ഗണത്തിലും ഇരുപത്തിനാലായിരം പേര്‍.
15 പന്ത്രണ്ടാം മാസത്തേക്കുള്ള ഗണത്തിന്‍റെ ചുമതലക്കാരന്‍ ഒത്നീയേലിന്‍റെ വംശജനും നെതോഫാത്യനുമായ ഹെല്‍ദായി; അയാളുടെ ഗണത്തിലും ഇരുപത്തിനാലായിരം പേര്‍.
16
ഇസ്രായേല്‍ഗോത്രങ്ങളുടെ തലവന്മാര്‍: രൂബേന്യര്‍ക്ക് അധിപന്‍ സിക്രിയുടെ പുത്രന്‍ എലീയേസെര്‍, ശിമെയോന്യര്‍ക്കു മയഖായുടെ പുത്രന്‍ ശെഫത്യാ;17 ലേവ്യര്‍ക്കു കെമൂവേലിന്‍റെ പുത്രന്‍ ഹശബ്യാ; അഹരോന്യര്‍ക്കു സാദോക്;
18 യെഹൂദായ്‍ക്കു ദാവീദിന്‍റെ സഹോദരന്മാരില്‍ ഒരാളായ എലീഹൂ; ഇസ്സാഖാരിനു മീഖായേലിന്‍റെ പുത്രന്‍ ഒമ്രി;
19 സെബൂലൂന് ഓബദ്യായുടെ പുത്രന്‍ ഇശ്മയ്യാ; നഫ്താലിക്ക് അസ്രീയേലിന്‍റെ പുത്രന്‍ യെരീമോത്ത്;
20 എഫ്രയീമ്യര്‍ക്ക് അസസ്യായുടെ പുത്രന്‍ ഹോശേയ; മനശ്ശെയുടെ പകുതി ഗോത്രത്തിനു പെദായായുടെ പുത്രന്‍ യോവേല്‍;
21 ഗിലെയാദിലെ മനശ്ശെയുടെ പകുതി ഗോത്രത്തിനു സെഖര്യായുടെ പുത്രന്‍ യിദ്ദോ; ബെന്യാമീന് അബ്നേരിന്‍റെ പുത്രന്‍ യാസീയേല്‍;
22 ദാന്‍ഗോത്രത്തിനു യെരോഹാമിന്‍റെ പുത്രന്‍ അസരെയേല്‍, ഇസ്രായേല്‍ഗോത്രങ്ങളുടെ തലവന്മാര്‍ ഇവരായിരുന്നു.
23 സര്‍വേശ്വരന്‍ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ ഇസ്രായേലിനെ വര്‍ധിപ്പിക്കുമെന്ന് അരുളിച്ചെയ്തിരുന്നതുകൊണ്ടു ദാവീദ് ഇരുപതു വയസ്സിനു താഴെയുള്ളവരുടെ കണക്ക് എടുത്തില്ല.
24 സെരൂയായുടെ പുത്രനായ യോവാബ് അതിനു ശ്രമിച്ചെങ്കിലും പൂര്‍ത്തിയാക്കിയില്ല. എങ്കിലും ഇതുമൂലം ഇസ്രായേലിന്മേല്‍ ദൈവകോപമുണ്ടായി. അതുകൊണ്ട് ഈ സംഖ്യ ദാവീദുരാജാവിന്‍റെ വൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുമില്ല.
25
രാജാവിന്‍റെ ഭണ്ഡാരത്തിന്‍റെ ചുമതലക്കാരന്‍ അദീയേലിന്‍റെ പുത്രന്‍ അസ്മാവെത്ത്. വയലുകളിലും പട്ടണങ്ങളിലും ഗ്രാമങ്ങളിലും കോട്ടകളിലും ഉള്ള സംഭരണശാലകളുടെ ചുമതലക്കാരന്‍ ഉസ്സിയായുടെ പുത്രന്‍ യെഹോനാഥാന്‍.26 കൃഷിക്കാരുടെ ചുമതലക്കാരന്‍ കെലൂബിന്‍റെ പുത്രന്‍ എസ്രി.
27 മുന്തിരിത്തോട്ടങ്ങളുടെ ചുമതലക്കാരന്‍ രാമാത്യനായ ശിമെയി. വീഞ്ഞു സൂക്ഷിക്കുന്ന നിലവറകള്‍ക്കു ചുമതലക്കാരന്‍ ശിഫ്മ്യനായ സബ്ദി.
28 ഒലിവുതോട്ടങ്ങള്‍ക്കും താഴ്വരയിലെ കാട്ടത്തികള്‍ക്കും ചുമതലക്കാരന്‍ ഗാദേര്യനായ ബാല്‍ഹാനാന്‍. എണ്ണ സൂക്ഷിക്കുന്ന നിലവറകള്‍ക്കു ചുമതലക്കാരന്‍ യോവാശ്.
29 ശാരോന്‍ മേച്ചില്‍പ്പുറങ്ങളിലെ കന്നുകാലികളുടെ ചുമതലക്കാരന്‍ ശാരോന്യനായ ശിത്രായി; താഴ്വരയില്‍ മേയുന്ന കന്നുകാലികള്‍ക്കു ചുമതലക്കാരന്‍ അദായിയുടെ പുത്രന്‍ ശാഫാത്ത്.
30 ഒട്ടകങ്ങളുടെ ചുമതലക്കാരന്‍ ഇശ്മായേല്യനായ ഓബീല്‍; കഴുതകളുടെ ചുമതലക്കാരന്‍ മേരോനോത്യനായ യെഹ്ദെയാ.
31 ആടുകളുടെ ചുമതലക്കാരന്‍ ഹഗ്രീയനായ യാസിസ്. ഇവരെല്ലാമായിരുന്നു ദാവീദുരാജാവിന്‍റെ സമ്പത്തിന്‍റെ ചുമതല വഹിച്ചിരുന്നത്.
32
ദാവീദിന്‍റെ പിതൃസഹോദരനായ യോനാഥാന്‍ ബുദ്ധിമാനും പണ്ഡിതനുമായ ഉപദേഷ്ടാവായിരുന്നു. അയാളും ഹഖ്മോനിയുടെ പുത്രന്‍ യെഹീയേലുംകൂടി രാജകുമാരന്മാരുടെ പരിപാലനചുമതല വഹിച്ചിരുന്നു.33 രാജാവിന്‍റെ ഉപദേഷ്ടാവായിരുന്ന അഹീത്തോഫെല്‍; അര്‍ഖ്യനായ ഹൂശായി രാജാവിന്‍റെ സ്നേഹിതനും.
34 അഹീത്തോഫെലിന്‍റെ പിന്‍ഗാമികളായിരുന്നു ബെനായായുടെ പുത്രന്മാരായ യെഹോയാദയും അബ്യാഥാരും. രാജാവിന്‍റെ സേനാപതി യോവാബ് ആയിരുന്നു.
1
ഇസ്രായേലിലെ ഗോത്രത്തലവന്മാര്‍, രാജസേവകരുടെ സംഘത്തലവന്മാര്‍, സഹസ്രാധിപന്മാര്‍, ശതാധിപന്മാര്‍, രാജാവിന്‍റെയും രാജപുത്രന്മാരുടെയും വസ്തുവകകള്‍ക്കും കന്നുകാലികള്‍ക്കും മേല്‍നോട്ടം വഹിച്ചിരുന്നവര്‍, കൊട്ടാരമേല്‍വിചാരകര്‍, ധീരയോദ്ധാക്കള്‍ എന്നിങ്ങനെ എല്ലാ ഉദ്യോഗസ്ഥന്മാരെയും ദാവീദ് യെരൂശലേമില്‍ വിളിച്ചുകൂട്ടി.2
ദാവീദുരാജാവ് എഴുന്നേറ്റു നിന്നു പറഞ്ഞു: “സഹോദരന്മാരേ, എന്‍റെ ജനമേ, ശ്രദ്ധിക്കുവിന്‍; സര്‍വേശ്വരന്‍റെ ഉടമ്പടിപ്പെട്ടകം പ്രതിഷ്ഠിക്കുന്നതിനും അവിടുത്തെ പാദപീഠം ആയിരിക്കുന്നതിനുംവേണ്ടി ഒരു ആലയം പണിയാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു; അതിനുവേണ്ട ഒരുക്കങ്ങളും ചെയ്തിരുന്നു.3 എന്നാല്‍ ദൈവം എന്നോട് അരുളിച്ചെയ്തു: ‘നീ ധാരാളം രക്തം ചൊരിഞ്ഞ യോദ്ധാവായതുകൊണ്ട് എന്‍റെ നാമത്തിന് ഒരു ആലയം പണിയേണ്ട.’
4 എങ്കിലും ഇസ്രായേലിന്‍റെ രാജാവായി സദാകാലവും വാഴാന്‍ ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ എന്‍റെ പിതൃഭവനത്തില്‍ എല്ലാവരില്‍നിന്നും എന്നെ തിരഞ്ഞെടുത്തു. നേതൃത്വം നല്‌കുന്നതിനു യെഹൂദാഗോത്രത്തെയും അതില്‍നിന്ന് എന്‍റെ പിതൃഭവനത്തെയും ആയിരുന്നു തിരഞ്ഞെടുത്തത്. എന്‍റെ പിതാവിന്‍റെ സന്തതികളില്‍നിന്ന് ഇസ്രായേലിന്‍റെ രാജാവായി എന്നെ തിരഞ്ഞെടുക്കാന്‍ അവിടുത്തേക്കു തിരുമനസ്സായി.
5 അവിടുന്ന് എനിക്ക് ധാരാളം പുത്രന്മാരെ നല്‌കിയിട്ടുണ്ടല്ലോ. അവരില്‍നിന്നു ശലോമോനെ ഇസ്രായേലില്‍ സര്‍വേശ്വരന്‍റെ രാജസിംഹാസനത്തിലിരിക്കാന്‍ അവിടുന്നു തിരഞ്ഞെടുത്തു.
6
“അവിടുന്നു എന്നോട് അരുളിച്ചെയ്തു: ‘ശലോമോനെ എന്‍റെ പുത്രനായി തിരഞ്ഞെടുത്തിരിക്കുന്നു; ഞാന്‍ അവന്‍റെ പിതാവായിരിക്കും. അവന്‍ എന്‍റെ ആലയവും അങ്കണങ്ങളും പണിയും.7 എന്‍റെ കല്പനകളും അനുശാസനങ്ങളും പാലിക്കുന്നതില്‍ അവന്‍ ഇന്നത്തെപ്പോലെ ശുഷ്കാന്തി ഉള്ളവനായിരുന്നാല്‍ അവന്‍റെ രാജ്യം എന്നേക്കും സുസ്ഥിരമാക്കും.’
8 ആകയാല്‍ സര്‍വേശ്വരന്‍റെ സഭയായ ഇസ്രായേലിന്‍റെ സമസ്തജനങ്ങളുടെയും മുമ്പില്‍വച്ച് ദൈവം കേള്‍ക്കെ ഞാന്‍ കല്പിക്കുന്നു: “ഐശ്വര്യപൂര്‍ണമായ ഈ ദേശം കൈവശമാക്കാനും നിങ്ങള്‍ക്കുശേഷം നിങ്ങളുടെ മക്കള്‍ അതു ശാശ്വതമായി അവകാശപ്പെടുത്താനുമായി നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ കല്പനകളെല്ലാം ശ്രദ്ധാപൂര്‍വം പാലിക്കണം.”
9
“എന്‍റെ മകനേ ശലോമോനേ, നീ നിന്‍റെ പിതാവിന്‍റെ ദൈവത്തെ അറിയുകയും പൂര്‍ണഹൃദയത്തോടും നല്ല മനസ്സോടുംകൂടി അവിടുത്തെ ശുശ്രൂഷിക്കുകയും ചെയ്യുക. അവിടുന്ന് സര്‍വഹൃദയങ്ങളും പരിശോധിച്ച് വിചാരങ്ങളും ആലോചനകളുമെല്ലാം ഗ്രഹിക്കുന്നു; നീ സര്‍വേശ്വരനെ അന്വേഷിച്ചാല്‍ കണ്ടെത്തും; ഉപേക്ഷിച്ചാല്‍ അവിടുന്നു നിന്നെ എന്നേക്കും തള്ളിക്കളയും.10 ശ്രദ്ധിക്കുക, വിശുദ്ധ മന്ദിരം പണിയാന്‍ അവിടുന്ന് നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു. അചഞ്ചലനായി അതു നിര്‍വഹിക്കുക.”
11
പിന്നീട് ദാവീദ് ദേവാലയത്തിന്‍റെ മണ്ഡപം, ഉപഗൃഹങ്ങള്‍, ഭണ്ഡാരഗൃഹങ്ങള്‍, മാളികമുറികള്‍, അറകള്‍, സര്‍വേശ്വരന്‍റെ പെട്ടകത്തിനു വേണ്ടിയുള്ള അറ എന്നിവയുടെ രൂപരേഖ ശലോമോനു നല്‌കി.12 സര്‍വേശ്വരന്‍റെ ആലയം, അങ്കണം, ചുറ്റുമുള്ള അറകള്‍, ദേവാലയത്തിലെ ഭണ്ഡാരങ്ങള്‍,
13 പുരോഹിതന്മാരുടെയും ലേവ്യരുടെയും ഗണങ്ങള്‍, സര്‍വേശ്വരന്‍റെ ആലയത്തിലെ ശുശ്രൂഷാസംബന്ധമായ ജോലികള്‍, അവിടെയുള്ള പാത്രങ്ങള്‍ എന്നിവയെപ്പറ്റിയെല്ലാം തന്‍റെ മനസ്സിലുണ്ടായിരുന്ന രൂപരേഖ അവനു വിവരിച്ചുകൊടുത്തു.
14 ഓരോ ശുശ്രൂഷയ്‍ക്കും ഉപയോഗിക്കുന്ന സ്വര്‍ണപ്പാത്രങ്ങള്‍ക്കു വേണ്ട സ്വര്‍ണം, വെള്ളിപ്പാത്രങ്ങള്‍ക്കു വേണ്ട വെള്ളി,
15 സ്വര്‍ണവിളക്കുകള്‍ക്കും തണ്ടുകള്‍ക്കും വേണ്ട സ്വര്‍ണം, വെള്ളിവിളക്കുകള്‍ക്കും തണ്ടുകള്‍ക്കും വേണ്ട വെള്ളി,
16 കാഴ്ചയപ്പത്തിന്‍റെ മേശയ്‍ക്കുവേണ്ട സ്വര്‍ണം, വെള്ളിമേശകള്‍ക്കു വേണ്ട വെള്ളി, മുള്‍ക്കരണ്ടി, തളികകള്‍,
17 പാനപാത്രങ്ങള്‍, കോപ്പകള്‍ ഇവയ്‍ക്കു വേണ്ട തങ്കം,
18 വെള്ളിക്കോപ്പകള്‍ക്കു വേണ്ട വെള്ളി, ശുദ്ധിചെയ്ത സ്വര്‍ണംകൊണ്ടുള്ള ധൂപപീഠത്തിനുവേണ്ട സ്വര്‍ണം, സര്‍വേശ്വരന്‍റെ ഉടമ്പടിപ്പെട്ടകത്തിന്‍റെ മുകളില്‍ ചിറകു വിരിച്ചു നില്‌ക്കുന്ന കെരൂബുകളോടുകൂടിയ രഥത്തിന്‍റെ രൂപരേഖയും അതിനുവേണ്ട സ്വര്‍ണവും നല്‌കി.
19 തല്‍സംബന്ധമായ വിവരങ്ങള്‍ സര്‍വേശ്വരനില്‍നിന്ന് എഴുതിക്കിട്ടിയതുപോലെ തന്നെയാണു ദാവീദ് ഇവയെല്ലാം വിശദീകരിച്ചു കൊടുത്തത്. അവയനുസരിച്ചുതന്നെ അവയുടെ പണികളും നടക്കണം.
20
പിന്നെ ദാവീദ് ശലോമോനോടു പറഞ്ഞു: “ശക്തിയോടും ധീരതയോടുംകൂടി പ്രവര്‍ത്തിക്കുക; ഭയമോ ശങ്കയോ വേണ്ടാ. എന്‍റെ ദൈവമായ സര്‍വേശ്വരന്‍ നിന്‍റെ കൂടെയുണ്ട്. അവിടുത്തെ ആലയത്തിലെ ശുശ്രൂഷകള്‍ക്കുവേണ്ട ജോലികളെല്ലാം തീരുന്നതുവരെ അവിടുന്നു നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കുകയുമില്ല.21 ഇതാ, ദേവാലയത്തിലെ സകല ശുശ്രൂഷകള്‍ക്കും വേണ്ട പുരോഹിതന്മാരുടെയും ലേവ്യരുടെയും ഗണങ്ങള്‍ തയ്യാറായി നില്‌ക്കുന്നു; ഓരോ ജോലിക്കും വേണ്ട സാമര്‍ഥ്യവും സന്നദ്ധതയുമുള്ളവര്‍ നിന്‍റെ കൂടെയുണ്ട്; ഉദ്യോഗസ്ഥന്മാരും ജനങ്ങളും നിന്‍റെ കല്പനകളെല്ലാം അനുസരിക്കാന്‍ ഒരുങ്ങി നില്‍ക്കുന്നു.”
1
ദാവീദുരാജാവ് ഇസ്രായേല്‍സമൂഹത്തോടു പറഞ്ഞു: “എന്‍റെ പുത്രനായ ശലോമോനെ മാത്രമാണ് ദൈവം തിരഞ്ഞെടുത്തിരിക്കുന്നത്. അവന്‍ ചെറുപ്പമാണ്, പരിചയസമ്പന്നനുമല്ല; ചെയ്യാനുള്ള പ്രവൃത്തിയോ, വലുത്; ആലയം മനുഷ്യനുവേണ്ടിയുള്ളതല്ല, ദൈവമായ സര്‍വേശ്വരനു വേണ്ടിയുള്ളതാണല്ലോ.2 അതുകൊണ്ട് എന്‍റെ ദൈവത്തിന്‍റെ ആലയത്തിനായി എന്നാല്‍ കഴിയുന്നതെല്ലാം കരുതിയിട്ടുണ്ട്. അതത് ഉപകരണങ്ങള്‍ക്കു വേണ്ട സ്വര്‍ണം, വെള്ളി, ഓട്, ഇരുമ്പ്, തടി, കൂടാതെ ധാരാളം ഗോമേദകക്കല്ലുകള്‍, രത്നക്കല്ലുകള്‍, അഞ്ജനക്കല്ലുകള്‍, വര്‍ണക്കല്ലുകള്‍, എല്ലാത്തരം അമൂല്യ രത്നങ്ങള്‍, മാര്‍ബിള്‍ എന്നിവയും ഞാന്‍ ശേഖരിച്ചിട്ടുണ്ട്.
3 വിശുദ്ധമന്ദിരത്തിനു വേണ്ടി ഞാന്‍ കരുതിയിട്ടുള്ളവയ്‍ക്കെല്ലാം പുറമേ, എന്‍റെ സ്വന്തമായ സ്വര്‍ണത്തിന്‍റെയും വെള്ളിയുടെയും ഭണ്ഡാരവും ഉണ്ട്. എന്‍റെ ദൈവത്തിന്‍റെ ഭവനത്തോട് എനിക്കുള്ള കൂറുനിമിത്തം എന്‍റെ ദൈവത്തിന്‍റെ ആലയത്തിനുവേണ്ടി അതെല്ലാം നല്‌കിയിരിക്കുന്നു.
4 ആലയഭിത്തികള്‍ വേണ്ടതുപോലെ സ്വര്‍ണംകൊണ്ടും വെള്ളികൊണ്ടും പൊതിയാനും വിദഗ്ദ്ധശില്പികളുടെ പണിത്തരങ്ങള്‍ക്കുമായി ഓഫീറില്‍നിന്നുള്ള മൂവായിരം താലന്തു സ്വര്‍ണവും ഏഴായിരം താലന്തു ശുദ്ധിചെയ്ത വെള്ളിയും കൊടുത്തിരിക്കുന്നു.
5 ഇനിയും ആരാണ് സര്‍വേശ്വരനു വേണ്ടി സ്വമനസ്സാലെ കാഴ്ചയര്‍പ്പിച്ചു സമര്‍പ്പിതനാകുന്നത്?”
6
തത്സമയം പിതൃഭവനത്തലവന്മാരും ഗോത്രനായകന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും രാജകീയ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടക്കാരും സ്വമേധാദാനങ്ങള്‍ നല്‌കി.7 ദേവാലയത്തിന്‍റെ പണികള്‍ക്കായി അവര്‍ അയ്യായിരം താലന്തു സ്വര്‍ണവും പതിനായിരം തങ്കക്കാശും പതിനായിരം താലന്തു വെള്ളിയും പതിനെണ്ണായിരം താലന്ത് ഓടും ഒരു ലക്ഷം താലന്ത് ഇരുമ്പും നല്‌കി.
8 അമൂല്യ രത്നങ്ങള്‍ കൈവശം ഉണ്ടായിരുന്നവര്‍ ഗേര്‍ശോന്യനായ യെഹീയേലിന്‍റെ മേല്‍നോട്ടത്തില്‍ അവ സര്‍വേശ്വരമന്ദിരത്തിലെ ഭണ്ഡാരത്തില്‍ സമര്‍പ്പിച്ചു.
9 അവര്‍ പൂര്‍ണഹൃദയത്തോടെ സര്‍വേശ്വരന് അവ സമര്‍പ്പിച്ചതിനാല്‍ ദാവീദുരാജാവും ജനങ്ങളും ആഹ്ലാദിച്ചു.
10
അപ്പോള്‍ സഭ മുഴുവന്‍റെയും മുമ്പാകെ ദാവീദ് സര്‍വേശ്വരനെ സ്തുതിച്ചുകൊണ്ടു പറഞ്ഞു: “ഞങ്ങളുടെ പിതാവായ ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരാ, അവിടുന്ന് എന്നേക്കും വാഴ്ത്തപ്പെട്ടവന്‍.11 സര്‍വേശ്വരാ, മഹിമയും ശക്തിയും മഹത്ത്വവും വിജയവും പ്രതാപവും അങ്ങേക്കുള്ളത്; സ്വര്‍ഗത്തിലും ഭൂമിയിലുമുള്ളതെല്ലാം അങ്ങയുടേതാണല്ലോ. സര്‍വേശ്വരാ, രാജത്വം അങ്ങയുടേത്. അങ്ങ് എല്ലാറ്റിനും മീതെ അധീശനായി വര്‍ത്തിക്കുന്നു.
12 ധനവും ബഹുമതിയും അങ്ങയില്‍നിന്നു വരുന്നു; അങ്ങ് എല്ലാറ്റിനും മീതെ വാഴുന്നു. ശക്തിയും പ്രതാപവും അങ്ങയുടെ കൈകളില്‍ ആകുന്നു; മാഹാത്മ്യം വരുത്തുന്നതും എല്ലാറ്റിനും ശക്തി പകരുന്നതും അങ്ങാണ്.
13 അതിനാല്‍ ഞങ്ങളുടെ ദൈവമേ, ഞങ്ങളിതാ, അവിടുത്തേക്കു സ്തോത്രം അര്‍പ്പിക്കുന്നു, അവിടുത്തെ മഹത്ത്വപൂര്‍ണമായ നാമത്തെ സ്തുതിക്കുന്നു.
14 സ്വമനസ്സാലെ ഈ തിരുമുല്‍ക്കാഴ്ച അര്‍പ്പിക്കാന്‍ ഞാന്‍ ആര്? എന്‍റെ ജനം ആര്? സമസ്തവും അങ്ങയില്‍ നിന്നുള്ളതാണല്ലോ. അങ്ങയില്‍നിന്നു ലഭിച്ചത് ഞങ്ങള്‍ അങ്ങേക്കു നല്‌കിയിരിക്കുന്നു.
15 ഞങ്ങളുടെ എല്ലാ പിതാക്കന്മാരെയുംപോലെ ഞങ്ങളും അങ്ങയുടെ മുമ്പില്‍ പരദേശികളും തല്‍ക്കാലവാസികളുമാണ്; ഭൂമിയിലെ ഞങ്ങളുടെ ദിവസങ്ങള്‍ നിഴല്‍പോലെ മാത്രം; ഒരു സ്ഥിരതയുമില്ല.
16 ഞങ്ങളുടെ ദൈവമായ സര്‍വേശ്വരാ, അങ്ങയുടെ വിശുദ്ധനാമത്തില്‍ അങ്ങേക്ക് ഒരു ആലയം പണിയാന്‍ സമൃദ്ധമായി ഞങ്ങള്‍ ശേഖരിച്ചിട്ടുള്ളതെല്ലാം അങ്ങയുടെ കൈകളില്‍നിന്നു ലഭിച്ചിട്ടുള്ളവയാണ്. എല്ലാം അങ്ങയുടേതുമാത്രം.
17
“എന്‍റെ ദൈവമേ, അങ്ങ് ഹൃദയം പരിശോധിച്ച് പരമാര്‍ഥതയില്‍ പ്രസാദിക്കുന്നതായി ഞാന്‍ അറിയുന്നു. ഹൃദയപരമാര്‍ഥതയാല്‍ ഇതെല്ലാം ഞാന്‍ മനസ്സോടെ അര്‍പ്പിച്ചിരിക്കുന്നുവല്ലോ; ഇവിടെ സന്നിഹിതരായിരിക്കുന്ന അങ്ങയുടെ ജനവും മനസ്സോടും ആനന്ദത്തോടും അവിടുത്തേക്കു കാഴ്ചകള്‍ അര്‍പ്പിക്കുന്നതു ഞാന്‍ കണ്ടിരിക്കുന്നു.18 ഞങ്ങളുടെ പിതാക്കന്മാരായ അബ്രഹാമിന്‍റെയും ഇസ്ഹാക്കിന്‍റെയും ഇസ്രായേലിന്‍റെയും ദൈവമായ സര്‍വേശ്വരാ, അവിടുത്തെ ജനത്തിന്‍റെ ഹൃദയങ്ങളില്‍ ഇത്തരം ലക്ഷ്യങ്ങളും ചിന്തകളും എന്നേക്കും നിലനിറുത്തുകയും അവരുടെ ഹൃദയങ്ങളെ അങ്ങയിലേക്കു തിരിക്കുകയും ചെയ്യണമേ.
19 എന്‍റെ പുത്രനായ ശലോമോന്‍ അങ്ങയുടെ കല്പനകളും സാക്ഷ്യങ്ങളും അനുശാസനങ്ങളും എല്ലാം പൂര്‍ണഹൃദയത്തോടെ പാലിക്കാനും അങ്ങേക്കുള്ള മന്ദിരം ഞാന്‍ കരുതിയിട്ടുള്ള വിഭവങ്ങള്‍കൊണ്ടു പണിയാനും അവിടുത്തെ കടാക്ഷം അവനില്‍ ഉണ്ടാകണമേ.”
20
പിന്നീടു ദാവീദു സഭ മുഴുവനോടുമായി കല്പിച്ചു: “നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ വാഴ്ത്തുവിന്‍.” സഭ മുഴുവനും തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സര്‍വേശ്വരനെ വാഴ്ത്തുകയും ആരാധിക്കുകയും രാജാവിനെ വണങ്ങുകയും ചെയ്തു.21 പിന്നീട് അവര്‍ സര്‍വേശ്വരനു യാഗങ്ങള്‍ അര്‍പ്പിച്ചു. പിറ്റേദിവസം ഹോമയാഗമായി ആയിരം കാളകളെയും ആയിരം മുട്ടാടുകളെയും ആയിരം കുഞ്ഞാടുകളെയും പാനീയ നിവേദ്യത്തോടുകൂടി എല്ലാ ഇസ്രായേല്യര്‍ക്കും വേണ്ടി സര്‍വേശ്വരന് അര്‍പ്പിച്ചു;
22 അവര്‍ വലിയ സന്തോഷത്തോടെ സര്‍വേശ്വരസന്നിധിയില്‍ തിന്നുകുടിച്ച് അത്യന്തം ആഹ്ലാദിച്ചു. അവര്‍ ദാവീദിന്‍റെ പുത്രനായ ശലോമോനെ വീണ്ടും രാജാവായി അവരോധിച്ചു. സര്‍വേശ്വരനുവേണ്ടി ശലോമോനെ പ്രഭുവായും സാദോക്കിനെ പുരോഹിതനായും അഭിഷേകം ചെയ്തു.
23 തന്‍റെ പിതാവായ ദാവീദിനു പകരം ശലോമോന്‍ രാജാവായി സര്‍വേശ്വരന്‍റെ സിംഹാസനത്തില്‍ ഇരുന്നു. അദ്ദേഹം ഐശ്വര്യസമ്പന്നനായിത്തീര്‍ന്നു. ഇസ്രായേല്‍ജനം മുഴുവന്‍ അദ്ദേഹത്തെ അനുസരിച്ചു.
24 എല്ലാ നായകന്മാരും വീരയോദ്ധാക്കളും ദാവീദുരാജാവിന്‍റെ എല്ലാ പുത്രന്മാരും ശലോമോന്‍ രാജാവിനോടു കൂറു പ്രഖ്യാപിച്ചു.
25 ഇസ്രായേല്‍ജനതയുടെ മുമ്പില്‍ സര്‍വേശ്വരന്‍ ശലോമോനെ അത്യന്തം പ്രശസ്തനാക്കി. ഇസ്രായേലില്‍ ഒരു രാജാവിനും മുമ്പ് ഉണ്ടായിട്ടില്ലാത്ത രാജകീയ പ്രതാപം അദ്ദേഹത്തിനു നല്‌കി.
26
അങ്ങനെ യിശ്ശായിയുടെ പുത്രനായ ദാവീദ് ഇസ്രായേല്‍ മുഴുവന്‍റെയുംമേല്‍ ഭരണം നടത്തി.27 ഇസ്രായേലില്‍ അദ്ദേഹത്തിന്‍റെ ഭരണകാലം നാല്പതു വര്‍ഷം ആയിരുന്നു; ഏഴുവര്‍ഷം ഹെബ്രോനിലും മുപ്പത്തിമൂന്നു വര്‍ഷം യെരൂശലേമിലും അദ്ദേഹം വാണു.
28 ആയുസ്സും ധനവും പ്രതാപവും തികഞ്ഞു വാര്‍ധക്യത്തില്‍ അദ്ദേഹം അന്തരിച്ചു. അദ്ദേഹത്തിന്‍റെ പുത്രനായ ശലോമോന്‍ പകരം രാജാവായി.
29 ദാവീദുരാജാവിന്‍റെ പ്രവൃത്തികള്‍ ആദ്യന്തം ദര്‍ശകരായ ശമൂവേല്‍, ഗാദ് എന്നിവരുടെയും നാഥാന്‍പ്രവാചകന്‍റെയും വൃത്താന്തപുസ്തകങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
30 അദ്ദേഹത്തിന്‍റെ എല്ലാ ഭരണവിവരങ്ങളും വീര്യപ്രവൃത്തികളും അദ്ദേഹത്തെയും ഇസ്രായേലിനെയും മറ്റു രാജ്യങ്ങളെയും സംബന്ധിച്ച സകല കാര്യങ്ങളും ഈ രേഖകളില്‍ വിവരിച്ചിരിക്കുന്നു.